www.superprimetime.com

Total Pageviews

Popular Posts

Blog Archive

Search This Blog

Tags

Kerala (2056) Idukki (1974) Mostreaded (1617) Crime (1523) National (1267) Entertainment (862) world (452) Viral (450) Video (363) Health (213) Gallery (163) mollywood (161) Gulf (147) sports (144) Trending (109) business (103) bollywood (90) Science (80) Food (53) Travel (44) kollywood (39) Gossip (38) Tech (37) editorial (35) auto (31) featured (27) Sex (25) Beauty (21) hollywood (19) Fashion (15) shortfilm (15) trailer (14) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ശാന്തൻപാറയിലെ റാണിയുടെ കൊലപാതകം; അന്വഷണം നിർണായക ഘട്ടത്തിൽ

Share it:



ഇടുക്കി: ശാന്തൻപാറയിൽ ഒറ്റക്ക് താമസിച്ചിരുന്ന വീട്ടമ്മയെ ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. ശാന്തന്‍പാറ ചേരിയാര്‍ സ്വദേശിനി റാണി(55) ആണ് മരിച്ചത്. കൊലപാതകമാണെന്നാണ് സംശയം. 

ആദ്യം ഏതെങ്കിലും വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടതാവാമെന്ന നിഗമനമുണ്ടായിരുന്നെങ്കിലും പൊലീസ് നടത്തിയ വിദഗ്ധ പരിശോധനയിലാണ് കൊലപാതകമെന്ന തരത്തിലുള്ള സൂചനകള്‍ ലഭിച്ചത്.

ചൊവ്വാഴ്ച രാവിലെയാണ് റാണിയുടെ മൃതദേഹം കണ്ടെത്തിയത്. വലതു കൈ വേർപെട്ട നിലയിലായിരുന്നു മൃതദേഹം. തലയിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. അവര്‍ താമസിച്ചിരുന്ന വീടിന് ഏകദേശം 40 മീറ്റര്‍ അകലെ നിന്നാണ് കണ്ടെത്തിയത്. 

സംഭവത്തിന് പിന്നാലെ വീടിനുള്ളില്‍ പരിശോധന നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ണായകമായ വിവരങ്ങളാണ് ലഭിച്ചത്. റാണിയും അക്രമിയും തമ്മില്‍ വീടിനകത്തുവെച്ച് കടുത്ത മല്‍പ്പിടുത്തം നടന്നതിന്‍റെ ലക്ഷണങ്ങളും ചുമരിലും തറയിലും രക്തപ്പാടുകള്‍ തെറിച്ചതിന്‍റെ തെളിവുകളും കണ്ടെത്തി.

വീട്ടില്‍വെച്ച് കൊലപാതകം നടത്തിയതിന് ശേഷം റാണിയുടെ മൃതദേഹം പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു എന്നാണ് സംശയം. ഭര്‍ത്താവ് മരിച്ച റാണിയുടെ രണ്ടുമക്കളും ജോലി ആവശ്യങ്ങള്‍ക്കായി പുറത്തുപോയിരുന്ന സമയത്താണ് കൃത്യം നടന്നത്. തോട്ടങ്ങളിലേക്ക് ആവശ്യമായ ഇതര സംസ്ഥാന തൊഴിലാളികളെ എത്തിച്ചുകൊടുക്കുന്ന ജോലിയാണ് റാണിയുടേത്. 

വീടിന് സമീപത്തായി ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്നു. ഇതിൽ രണ്ട് പേർ ഒളിവിലാണ്. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും ശാസ്ത്രീയ പരിശോധനാ ഫലങ്ങളും ലഭ്യമായ ശേഷമേ മരണത്തിന്‍റെ കൃത്യമായ സ്വഭാവം വ്യക്തമാകൂ എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവസ്ഥലത്തുനിന്ന് കേസിന് സഹായകരമായ ചില തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

 25 വർഷം മുൻപ് തമിഴ്‌നാട്ടിലെ തേനിയിൽ വെച്ച് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു റാണി. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷമാണ് ഇവർ ചേരിയാറിൽ സ്ഥലം വാങ്ങി ഒറ്റയ്ക്ക് താമസം തുടങ്ങിയത്. ഇവരുടെ മക്കൾ മൂന്നാറിലാണ് താമസിക്കുന്നത്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:

Idukki

Post A Comment:

Portable Mini Air Cooler Fan with LED Light