www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1981) Idukki (1909) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (445) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)
Showing posts with label Travel. Show all posts

കുട്ടിക്കാനത്തെ വിസ്‌മയ കാഴ്ച്ചയായി മദാമ്മക്കുളം

kuttikanam madammakulam


കുന്നിൻ മുകളിൽ പാറയിടുക്കുകളുടെ നടുവിൽ പ്രകൃതിയൊരുക്കിയ ഷവർ..... അതാണ് കുട്ടിക്കാനത്തെ മാദാമ്മക്കുളം. ബ്രിട്ടീഷ് ഭരണകാലത്തെ ചരിത്രം പറയുന്ന കുളത്തിലേക്ക് ഇന്ന് സഞ്ചാരികളുടെ പ്രവാഹമാണ്. 

ഓഫ് റോഡ് സവാരി ഇഷ്ടപ്പെടുന്നവർക്കും ഐസിനൊത്ത തണുപ്പിൽ കുളിക്കാൻ ഇഷ്ടപ്പെടുന്നവർക്കും ആവോളം ആസ്വദിക്കാനാവുന്നതാണ് മദാമ്മക്കുളം. 

കുട്ടിക്കാനത്തു നിന്നും കോട്ടയം റൂട്ടിൽ ഒന്നര കിലോമീറ്റർ മാറിയാൽ ഇടത്തേക്ക് ഒരു വഴി കാണാം. തേയിലത്തോട്ടങ്ങൾക്ക് നടുവിലൂടെയുള്ള ഈ വഴിയിലൂടെ പോയാൽ മദാമ്മക്കുളത്തിലെത്താം. 

ഓഫ് റോഡ് യാത്രമാത്രമാണ് നിലവിൽ ഇവിടേക്കുള്ളത്. കാറിലും മറ്റും പോകുന്നവർക്ക് ലക്ഷ്യസ്ഥാനത്തിന് ഏതാനും കിലോമീറ്റർ മുമ്പ് വരെ പോകാമെങ്കിലും ബാക്കി ദൂരം നടക്കേണ്ടി വരും. കുട്ടിക്കാനത്തു നിന്നും പള്ളിക്കുന്ന് സിറ്റിയിൽ നിന്നും ഇവിടേക്ക് ജീപ്പ് ലഭ്യമാകും. ജീപ്പിലുള്ള യാത്രയാണ് സുഖകരവും. 

മദാമ്മക്കുളത്തിന്‍റെ ചരിത്രം

പ്രകൃതി ഒരുക്കിയ ഒരു ഷവറാണ് മദാമ്മക്കുളത്തിന്‍റെ പ്രധാന ആകർഷണം. പാറയിടുക്കിൽ പാൽപോലെ വീഴുന്ന വെള്ളച്ചാട്ടത്തിൽ എത്ര നേരം കുളിച്ചാലും മതിവരില്ല. 

ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ന് കുട്ടിക്കാനം കേന്ദ്രമാക്കി നിരവധി വിദേശികൾ താമസിച്ചിരുന്നു. ഇതിൽ ഒരു മദാമ്മ കുളിക്കാനായി തിരഞ്ഞെടുത്ത സ്ഥലമായിരുന്നു ഈ കുളം. വഴിയില്ലാതിരുന്നതിനാൽ കുതിരപ്പുറത്താണ് മദാമ്മ ഇവിടെ എത്തിയിരുന്നത്. 

ഇറുകിയൊട്ടിയ വസ്ത്രങ്ങൾ മാറ്റി പ്രകൃതിയുടെ ഷവറിനു കീഴിൽ മദാമ്മ മണിക്കൂറുകളോളം നീരാടുന്നത് പതിവായിരുന്നു. ഈ കാഴ്ച്ച മറ്റാരും കാണാതിരിക്കാനായി സായിപ്പ് അക്കാലത്ത് ഇവിടേക്കുള്ള പ്രവേശനം പോലും നിരോധിച്ചിരുന്നുവെന്ന് പഴമക്കാർ പറയുന്നു. 

എന്നാൽ ഇന്ന് പ്രദേശം സ്വകാര്യ വ്യക്തികളുടെ കൈകളിലാണ്. ഇവിടേക്ക് ഇപ്പോൾ ആർക്കും വരാം. മദാമ്മക്കുളത്തിലേക്ക് സഞ്ചാരികളുടെ എണ്ണം കൂടിയതോടെ സമീപത്ത് റിസോർട്ടുകളും ടെന്‍റ് ടൂറിസവുമൊക്കെ ഉയരുന്നുണ്ട്. 


Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

തണുത്തുറഞ്ഞ് മൂന്നാർ



ഇടുക്കി: താപനില പൂജ്യത്തിൽ താഴെയെത്തിയതോടെ മൂന്നാറിലേക്ക് സഞ്ചാരികളുടെ പ്രവാഹം. മൂന്നാറിലെ ലക്ഷ്മി എസ്റ്റേറ്റിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. മഞ്ഞ് വീഴ്ച്ചയും തണുപ്പും ആസ്വദിക്കാൻ നിരവധി പേരാണ് മൂന്നാറിലേക്ക് എത്തുന്നത്. 

ലക്ഷ്മി എസ്റ്റേറ്റിൽ മൈനസ് ഒന്ന് വരെയാണ് താപനില താണത്. ഒരാഴ്ച്ചയിലേറെയായി മൂന്നാറിൽ മഞ്ഞ് വീഴ്ച്ച തുടരുകയാണ്. ഉൾപ്രദേശങ്ങളിലെ അത്രയും തണുപ്പ് ജനവാസ മേഖലകളിൽ ഇല്ല. എന്നാൽ മഞ്ഞ് വീഴ്ച്ചയുടെയും തണുപ്പിന്‍റെയും കാഴ്ച്ചകളും വാർത്തകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞതോടെ നിരവധി പേർ മൂന്നാറിലേക്ക് എത്തുന്നുണ്ട്. 

ഇതോടെ മൂന്നാർ കുരുക്കിൽ കുടുങ്ങിക്കിടക്കുകയാണ്. കഴിഞ്ഞ ദിവസം മൂന്നാർ മുതൽ അടിമാലി വരെ നീണ്ട ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. ഇതോടെ സഞ്ചാരികൾക്ക് യാത്ര ആസ്വദിക്കാനും കഴിയാതെയായി. 

മൂന്നാറിനു പുറമേ ഇടുക്കിയുടെ മറ്റു ഭാഗങ്ങളിലും അതിശൈത്യം അനുഭവപ്പെടുന്നുണ്ട്. കുട്ടിക്കാനം, വാഗമൺ പ്രദേശങ്ങളിലും നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്. അതേസമയം പകൽ സമയത്ത് ചൂടും അനുഭവപ്പെടുന്നുണ്ട്. സന്ധ്യ ആകുന്നതോടെയാണ് തണുപ്പ് ആരംഭിക്കുന്നത്. ഇടുക്കിയിൽ തണുത്ത കാറ്റും ഇപ്പോൾ വ്യാപകമായിട്ടുണ്ട്. 

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV


കാഴ്‌ച്ചയുടെ വസന്തമൊരുക്കി കമ്പം- തേനി റൂട്ടിലെ ജമന്തിപ്പാടം

ഇടുക്കി: കണ്ടാൽ മതിവരാത്ത കാഴ്ച്ചകളാണ് ഇടുക്കി ജില്ലയിലുള്ളത്. മഞ്ഞുമൂടിയ മലകളും താഴ്‌വാരങ്ങളും തേയിലത്തോട്ടങ്ങളും മൊട്ടക്കുന്നുകളും എന്നു വേണ്ട എത്ര കണ്ടാലും മതിവരില്ല ഇടുക്കിയെ. അതേപോലെ തന്നെ സുന്ദരമാണ് ഇടുക്കിയുടെ അതിർത്തി ഗ്രാമമായ തമിഴ്നാട്ടിലെ കമ്പം. 

ഇടുക്കിയിലെത്തുന്ന സഞ്ചാരികൾ മിക്കവരും തമിഴ്നാട്ടിലെ കമ്പം- തേനി റൂട്ടിലും ഒരു റൈഡ് നടത്താറുണ്ട്. മലമുകളിൽ നിന്നും ഹെയർപിൻ വളവുകൾ പിന്നിട്ട് തമിഴ്നാട്ടിലെ സമതല പ്രദേശത്തെത്തിയാൽ കാഴ്ച്ചകൾ നിരവധിയാണ്. 

ഗൂഡല്ലൂരിലെ മുന്തിരിപ്പാടവും പച്ചക്കറി തോട്ടങ്ങളുമൊക്കെ സഞ്ചാരികളുടെ മനം കവരും. ഇതോടൊപ്പം ശ്രദ്ധേയമാണ് കമ്പം- തേനി റൂട്ടിലെ പൂ പാടങ്ങളും. കുമളിയിൽ നിന്നും കമ്പത്തേക്കുള്ള യാത്രയിൽ തന്നെ പൂ പാടങ്ങൾ കണ്ടു തുടങ്ങാറുണ്ട്. സീസണിലാണ് പൂ കൃഷി നടത്തുക. കേരളത്തിൽ ഓണത്തോട് അടുക്കുന്ന സമയത്താണ് പൂകൃഷി സജീവമാകുന്നത്.

കമ്പം പിന്നിട്ടാൽ തേനി റൂട്ടിൽ ഒട്ടേറെ പൂ പാടങ്ങൾ കാണാൻ സാധിക്കും. അതിൽ പ്രധാനമാണ് ജമന്തി തോട്ടങ്ങൾ. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന തോട്ടങ്ങൾ അടുക്കുമ്പോൾ അന്തരീക്ഷത്തിൽ നിന്നു തന്നെ അറിയാനാകും. 

വായുവിൽ നിറഞ്ഞു നിൽക്കുന്ന സുഗന്ധം അത്രക്കുണ്ടാകും. കാഴ്ച്ചയുടെ ഒരു വിരുന്നു തന്നെയാണ് ഈ പൂ പാടങ്ങൾ. പൂക്കൾ പാകമാകുമ്പോൾ തോട്ടത്തിൽ ചിത്രങ്ങളെടുക്കാനും മറ്റുമായി നിരവധി പേരാണ് ഇവിടെ എത്തുന്നത്. എല്ലായിടത്തും ആളുകളെ കയറ്റില്ലെങ്കിലും എങ്ങനെയും ഒരു ഫോട്ടോ തരപ്പെടുത്താൻ മലയാളികൾ അടക്കം നിരവധി പേർ ഇവിടെ എത്താറുണ്ട്. 

ഇതാ കമ്പത്തെ ഒരു ജമന്തിപ്പാടം... 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

കാറിനുള്ളിൽ സ്വയം ഭോഗം; തുർക്കി യാത്രയിലെ ദുരനുഭവം പങ്കുവച്ച് വ്ളോഗർ അരുണിമ



ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള ട്രാവലർ വ്ളോഗറാണ് അരുണിമ ബാക്പാക്കർ. ഒറ്റയ്ക്ക് യാത്ര ചെയ്‌ത് യാത്രയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ അരുണിമ പങ്കവയ്ക്കാറുണ്ട്. 

ഒരു യുവതി ഒറ്റക്ക് യാത്ര ചെയ്യുമ്പോൾ നേരിടുന്ന വിവിധ പ്രശ്നങ്ങളും അരുണിമ വീഡിയോകളിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ഇപ്പോൾ തുർക്കി യാത്രക്കിടെയുണ്ടായ ഒരു ദുരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് അരുണിമ. 

തുർക്കി യാത്രക്കിടെ ഒരു കാർ ഡ്രൈവറോട് ലിഫ്റ്റ് ചോദിച്ചതും തുടർന്ന് ബിഎംഡബ്ലിയു കാറിൽ കയറി യാത്ര ചെയ്യുകയും ചെയ്‌തു. യാത്രക്കിടെ അയാൾ തനിക്ക് കുപ്പി വെള്ളം നൽകിയതായും അരുണിമ പറയുന്നു. സിഗരറ്റ് വേണോയെന്നും ചോദിച്ചു. 

കുറച്ചു മുന്നോട്ട് പോയതോടെ വാഹനം നിർത്തി അയാൾ സ്വയം ഭോഗം ചെയ്യാൻ തുടങ്ങി. ഒരുപാട് പെൺകുട്ടികൾക്ക് ഇത്തരത്തിൽ ദുരനുഭവം ഉണ്ടായിട്ടുണ്ടെന്നും അരുണിമ പറയുന്നു. 

അടിപൊളി ഓഫർ..... ക്ലിക്ക് ചെയ്യു.. 

നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് വീഡിയോയിൽ അരുണിമ ചോദിക്കുന്നുണ്ട്. വീഡിയോ എടുക്കരുതെന്ന് പറയുന്ന അയാൾ തുർക്കി ഭാഷ‍യിൽ എന്തൊക്കെയോ വൃത്തികേടുകൾ പറയുന്നതും കേൾക്കാം. തൊട്ടടുത്തു കണ്ട ഫ്യൂവൽ സ്റ്റേഷനിൽ താൻ ഇറങ്ങിയെന്നും അരുണിമ പറയുന്നു. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

കണ്ടാലും കണ്ടാലും മതിവരാത്ത കമ്പത്തെ മുന്തിരിക്കാഴ്ച്ച..... 



വസ്ത്രം ധരിക്കാതെ 11 ദിവസം കപ്പൽ യാത്ര; അറിയാം ബിഗ് ന്യൂഡ് ബോട്ടിന്‍റെ വിശേഷങ്ങൾ

worlds biggest nude cruise


ഫ്ളോറിഡ: പ്രണയത്തിന് വസ്ത്രങ്ങളുടെ മറ പോലുമില്ലെങ്കിലോ.. അങ്ങനെ ഒരു പ്രണയദിനാഘോഷം ഉണ്ട്. അങ്ങ് ഫ്ളോറിഡയിലെ മയാമിയിലാണ് അത്തരം ഒരു പ്രണയദിനാഘോഷം. എന്നാൽ ഈ ആഘോഷത്തിൽ പങ്കെടുക്കുക അത്ര നിസാരമല്ല. അരക്കോടിയുടെ അടുത്താണ് ചിലവ്. 

പ്രണയ ദിനമായ ഫെബ്രുവരി 14 നോടനുബന്ധിച്ച് മയാമിയിൽ നിന്നും പുറപ്പെടുന്ന ഒരു ആഡംബര ക്രൂയിസ് കപ്പലിലാണ് ഇത്തരത്തിൽ വ്യത്യസ്തമായ പ്രണയദിനാഘോഷം ഒരുക്കുന്നത്. 11ദിവസം മാത്രം നീളുന്ന യാത്രക്ക് പക്ഷേ 43 ലക്ഷം രൂപയാണ് ചിലവ് വരുന്നത്.

യാത്രക്കാരെല്ലാം പരമാവധി വസ്ത്രം ഒഴിവാക്കണമെന്നതാണ് യാത്രയുടെ ഏറ്റവും വലിയ ആകർഷണം. ബിഗ് ന്യൂഡ് ബോട്ട് എന്നാണ് ഈ യാത്ര അറിയപ്പെടുന്നത്. ലോകമെമ്പാടുമുള്ള നിരവധി പേർ എല്ലാ കൊല്ലവും ഈ യാത്രക്കായി മയാമിയിലെത്താറുണ്ടത്രേ. ഓരോരുത്തരുടേയും ആത്മവിശ്വാസം കൂട്ടാനും സാമൂഹിക ബോധമുണ്ടാക്കാനും ബോഡി പോസിറ്റിവിക്കും വേണ്ടിയാണ് ഈ യാത്രയെന്ന് സംഘാടകർ പറയുന്നു.

worlds biggest nude cruise


2300 യാത്രക്കാരെ ഉൾക്കൊള്ളുന്ന നോർവീജിയൻ പേൾ എന്ന കപ്പലിലാണ് ഈ യാത്ര. 16 റസ്റ്ററന്‍റുകൾ, 14 ബാറുകൾ, ഒരു കാസിനോ. ഒരു സ്‌പാ, കൂടാതെ ഗാർഡൻ വില്ലകൾ വരെ ഇതിലുണ്ട്. ഹോട്ട്-സ്റ്റോൺ മസാജുകളുള്ള സ്‌പാ, ഡ്യൂട്ടി ഫ്രീ ഷോപ്പിങ്ങിനായി ഡിസൈനർ ബോട്ടിക്കുകൾ, വിസ്‌കി ടേസ്റ്റിങ്ങിനായി ലോഞ്ചുകൾ എന്നിവയുമുണ്ട്.

ബിഗ് ന്യൂഡ് ബോട്ടിന് അതിന്‍റേതായ നിയമങ്ങളും അതിർവരമ്പുകളുണ്ട്. ഭക്ഷണശാലകൾ, ക്യാ‌പ്റ്റന്‍റെ സ്വീകരണം, സാംസ്‌കാരിക പരിപാടികൾ, കപ്പൽ തുറമുഖത്ത് നങ്കൂരമിടുക തുടങ്ങിയ സമയങ്ങളിലെല്ലാം വസ്ത്രം നിർബന്ധമാണ്. നീന്തൽക്കുളങ്ങൾക്കും ഡാൻസ് ഫ്ളോറുകൾക്കും ചുറ്റും ഫോട്ടോ എടുക്കാൻ പാടില്ലാത്ത സ്ഥലങ്ങൾ ഉണ്ട്. മോശം പെരുമാറ്റം ഗൗരവമായി കാണും. ഏതെങ്കിലും തരത്തിലുള്ള അനുചിതമായ പെരുമാറ്റം കണ്ടാൽ അടുത്ത തുറമുഖത്ത് തന്നെ ഇറക്കിവിടും. പണം തിരിച്ചുനൽകില്ല.

worlds biggest nude cruise


നീന്തൽ വസ്ത്രങ്ങളെക്കുറിച്ച് ആകുലപ്പെടാതെ മണൽത്തീരങ്ങളിൽ കാലുകുത്താനും നീന്തൽക്കുളത്തിന് അരികിലിരുന്ന് കോക്ക്‌ടെയിലുകൾ കുടിക്കാനുമുള്ള സ്വാതന്ത്ര്യമാണ് ഈ യാത്രയുടെ ആകർഷണം. ഏറ്റവും ജനാധിപത്യപരമായ ഡ്രസ് കോഡായി ഈ യാത്രയെ കരുതാമെന്നും സംഘാടകർ പറയുന്നു.

2026-ൽ ഈ യാത്ര തുടങ്ങുന്നത് ഫെബ്രുവരി ഒമ്പതിനാണ്. 20-ന് അവസാനിക്കുകയും ചെയ്യും. ഇതിനിടയിൽ പ്രണയദിനം ആഘോഷിക്കാനുള്ള അവസരവുമുണ്ട്. തീം നൈറ്റുകളും വർക്ക്ഷോപ്പുകളും പാർട്ടികളുമായി ഈ യാത്ര സമ്പന്നമാകും.

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV


കനത്ത മഞ്ഞുവീഴ്‌ച്ച; മൂന്നാറിൽ അതിശൈത്യം

munar-snow-fall


ഇടുക്കി: കനത്ത മഞ്ഞുവീഴ്ച്ചയിൽ മൂന്നാറിൽ വീണ്ടും അതിശൈത്യം. പ്രദേശത്തെ ചില ഭാഗങ്ങളിൽ താപനില പൂജ്യം ഡിഗ്രി രേഖപ്പെടുത്തി. ഇതോടെ സഞ്ചാരികളും മൂന്നാറിലേക്ക് എത്താൻ തുടങ്ങിയിട്ടുണ്ട്. 

തിങ്കളാഴ്ച പുലര്‍ച്ചെ മാട്ടുപ്പെട്ടി ചെണ്ടുവര, ലക്ഷ്മി എസ്റ്റേറ്റ് എന്നിവിടങ്ങളിലാണ് പൂജ്യം ഡിഗ്രി രേഖപ്പെടുത്തിയത്.

സെവന്‍മല, ദേവികുളം, നല്ലതണ്ണി എന്നിവിടങ്ങളില്‍ കുറഞ്ഞ താപനില ഒരു ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. പ്രദേശത്തെ പുല്‍മേടുകളില്‍ വ്യാപകമായി മഞ്ഞ് വീണു.

വരും ദിവസങ്ങളിൽ താപനില വീണ്ടും താഴുമെന്നാണ് സൂചന. തണുപ്പ് ആസ്വദിക്കാൻ നിരവധി പേർ മൂന്നാറിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്.

Join Our Whats App group

https://chat.whatsapp.com/LI5CtDALiuGFq6TUngq6K5


ഇടുക്കിയിൽ ആദ്യമായി ജലം തൊട്ട് സീപ്ലെയിൻ



ഇടുക്കി: സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്ക് ഊർജം പകർന്ന് സീ പ്ലെയിനിന്‍റെ പരീക്ഷണ പറക്കൽ വിജയം. കൊച്ചി ബോൾഗാട്ടി മറീനയിൽ നിന്ന് ടെയ്ക്ക് ഓഫ് ചെയ്‌ത വിമാനം ഇടുക്കി മാട്ടുപ്പെട്ടി ഡാമിൽ വിജയകരമായി ജലം തൊട്ടു. 

അരമണിക്കൂറിലേ നേരം  വിമാനം ഡാമിൽ ഉണ്ടായി. പരീക്ഷണ പറക്കൽ പരിപാടിയിൽ മന്ത്രി റോഷി അഗസ്റ്റിൽ മുഖ്യാതിഥിയായി. സീപ്ലെയിനുമായി ബന്ധപ്പെട്ട എല്ലാ ആശങ്കയും പരിഹരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. 

തെളിഞ്ഞ അന്തരീക്ഷത്തിലാണ് വിമാനം ഡാമിലേക്ക് ഇറങ്ങിയത്. ഏതാണ്ട് മൂന്ന് കിലോമീറ്റർ വിശാലമായിക്കിടക്കുന്ന ജലപ്പരപ്പാണ് മാട്ടുപ്പെട്ടി ഡാമിലേത്. എല്ലാ കാലത്തും വെള്ളമുണ്ടെന്നുള്ളതാണ് വലിയ പ്രത്യേകത. ഇരട്ടയെഞ്ചിനുള്ള 19 സീറ്റർ വിമാനമാണ് സർവീസിനായി ഉപയോഗിക്കുന്നത്. 

ഏത് ചെറു ജലാശയത്തിലും എളുപ്പത്തിൽ ഇറക്കാൻ സാധിക്കുമെന്നതാണ് ഈ വിമാനത്തിന്‍റെ പ്രത്യകത. ചെറുവിമാനത്താവളങ്ങളേയും ജലാശയങ്ങളേയും ബന്ധിപ്പിക്കുകയെന്നതാണ് സീ പ്ലെയിൻ പദ്ധതിയുടെ ലക്ഷ്യം. കൊച്ചിയിൽ നിന്ന് മൂന്നാറിലെത്താൻ വെറും 30 മിനുട്ട് മതിയെന്നതാണ് ഈ പദ്ധതിയുടെ പ്രധാന ആകർഷണം.

അഡ്വ. എ. രാജ എംഎൽഎ, കെഎസ്ഇബി ചെയർമാനും എംഡിയുമായ ബിജു പ്രഭാകർ, ടൂറിസം അസീഷണൽ സയറക്ടർ പി വിഷ്ണു രാജ്, എറണാകുളം ഡിഡിസി അശ്വതി ശ്രീനിവാസ്, സിയൽ ഡയരക്ടർ മനു, ടൂറിസം ഡെപ്യൂട്ടി ഡയരക്ടർ അശ്വനി പി കുമാർ, എറണാകുളം ഡിടിപിസി സെക്രട്ടറി സതീഷ് മിരാന്ദ എന്നിവരടങ്ങിയ സംഘമാണ് വിമാനത്തിലുണ്ടായായിരുന്നത്.

അഡ്വ എ. രാജ എംഎൽഎ, അധ്യക്ഷത വഹിച്ചു. കെഎസ്ഇബി ചെയർമാനും എംഡിയുമായ ബിജു പ്രഭാകർ, ആമുഖ പ്രഭാഷണം നടത്തി. എം.എം മണി എംഎൽഎ, ദേവികുളം സബ്കളക്ടർ വി.എം ജയകൃഷ്ണൻ ഡാം സേഫ്റ്റി ചീഫ് എഞ്ചിനീയർ എസ് നന്ദകുമാർ എന്നിവർ പങ്കെടുത്തു.

Join Our Whats App group

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

വാഗമൺ ഗ്ലാസ് ബ്രിഡ്‌ജ്; വീഡിയോ കാണാം



വാഗമൺ: സഞ്ചാരികൾ കാത്തിരുന്ന വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്‌ജ് ബുധനാഴ്ച്ച മുതൽ സഞ്ചാരികൾക്കായി തുറക്കും.  

ടൂറിസം വകുപ്പ് സ്വകാര്യ പങ്കാളിത്തത്തോടു കൂടി നിർമാണം പൂർത്തിയാക്കിയ രാജ്യത്തെ തന്നെ ഏറ്റവും നീളം കൂടിയ ക്യാൻഡി ലിവർ ഗ്ലാസ് ബ്രിഡ്‌ജാണ് ബുധനാഴ്ച്ച വൈകിട്ട് മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കുന്നത്. 

40 മീറ്ററാണ് ബ്രിഡ്‌ജിന്‍റെ നീളം. ചൈന അടക്കമുള്ള രാജ്യങ്ങളിൽ ഇത്തരം ഗ്ലാസ് ബ്രിഡ്‌ജുകൾക്ക് പ്രചാരം ഏറെയാണ്. ഇന്ത്യയിലും ഗ്ലാസ് ബ്രിഡ്ജുകളുടെ നിര്‍മാണം നടക്കുന്നുണ്ടെങ്കിലും ക്യാന്‍ഡി ലിവര്‍ ഗ്ലാസ് ബ്രിഡ്ജുകള്‍ ചുരുക്കമാണ്. 

ഒപ്പം ഇവ നീളം കുറഞ്ഞവയുമാണ്. ബ്രിഡ്ജില്‍ നിന്നും കൂട്ടിക്കല്‍, കൊക്കയാര്‍, മുണ്ടക്കയം തുടങ്ങിയ സ്ഥലങ്ങളുടെ വിദൂര കാഴ്ചയും ആശ്വദിക്കാന്‍ കഴിയും. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

ഇന്ത്യയിലെ ഏറ്റവും വലിയ ക്യാൻഡി ലിവർ ഗ്ലാസ് ബ്രിഡ്‌ജ് വാഗമണ്ണിൽ

vagamon-glass-bridge


ഇടുക്കി: സാഹസിക സഞ്ചാരികളെ കാത്ത് വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്ജ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ക്യാൻഡി ലിവർ ഗ്ലാസ് ബ്രിഡ്‌ജാണ് വാഗമണ്ണിൽ പ്രവർത്തന സജ്ജമാകുന്നത്. 40 മീറ്ററാണ് ബ്രിഡ്‌ജിന്‍റെ നീളം. 

മൂന്ന് കോടി രൂപ ചിലവാക്കി ഡിടിപിസിയാണ് ബ്രിഡ്ജ് നിർമിച്ചിരിക്കുന്നത്. ചൈന അടക്കമുള്ള രാജ്യങ്ങളിൽ ഇത്തരം ഗ്ലാസ് ബ്രിഡ്‌ജുകൾക്ക് പ്രചാരം ഏറെയാണ്. ഡി.ടി.പി.സിയുടെ കീഴിലുള്ള അഡ്വഞ്ചര്‍ പാര്‍ക്കില്‍ നിര്‍മിച്ചിരിക്കുന്ന ഗ്ലാസ് ബ്രിഡ്ജിലേക്ക് ഓണത്തോടെ പ്രവേശനം സാധ്യമാകുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. 

ഇന്ത്യയിലും ഗ്ലാസ് ബ്രിഡ്ജുകളുടെ നിര്‍മാണം നടക്കുന്നുണ്ടെങ്കിലും ക്യാന്‍ഡി ലിവര്‍ ഗ്ലാസ് ബ്രിഡ്ജുകള്‍ ചുരുക്കമാണ്. ഒപ്പം ഇവ നീളം കുറഞ്ഞവയുമാണ്.

vagamon-glass-bridge

ഗ്ലാസ് ബ്രിഡ്ജ് പ്രവര്‍ത്തന സജ്ജമാകുന്നതോടെ വാഗമണ്ണിലേക്ക് സഞ്ചാരികളുടെ കുത്തൊഴുക്കുണ്ടാകുമെന്നാണ് കരുതുന്നത്. ബ്രിഡ്ജില്‍ നിന്നും കൂട്ടിക്കല്‍, കൊക്കയാര്‍, മുണ്ടക്കയം തുടങ്ങിയ സ്ഥലങ്ങളുടെ വിദൂര കാഴ്ചയും ആശ്വദിക്കാന്‍ കഴിയും. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HN3zUlGc2Va9613524dFBp


ആൽപ്‌സ് പർവത നിരകൾക്ക് താഴെ അഹാനയും കുടുംബവും; ചിത്രങ്ങൾ കാണാം

ahaana-krishna

അഭിനയത്തോടൊപ്പം യാത്രയെയും പ്രണയിക്കുന്ന താരമാണ് അഹാന കൃഷ്‌ണ. കുടുംബത്തോടൊപ്പമാണ് താരത്തിന്‍റെ യാത്രകൾ ഏറെയും. ഇപ്പോൾ സ്വിറ്റ്‌സർ ലാൻഡ് യാത്രയിലാണ് അഹാനയും കുടുംബവും.  

ഇതിന്‍റെ ചിത്രങ്ങളും അഹാന സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. സഹോദരിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവരും അഹാനക്കൊപ്പമുണ്ട്.

കൃഷ്‌ണകുമാറും സ്വിസ്റ്റർലാൻഡ് യാത്രയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്‌തിട്ടുണ്ട്‌. അമ്മ സിന്ധു സഹോദരിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവർക്കൊപ്പം സിംഗപ്പൂരിലേക്ക് അഹാന നടത്തിയ യാത്രയുടെ ചിത്രങ്ങളും നേരത്തെ വൈറലായി മാറിയിരുന്നു. 

സിംഗപ്പൂരിലെ ബീച്ചിൽ നിന്നെടുത്ത കിടിലൻ ഡാൻസ് വിഡിയോയും അഹാന ആരാധകർക്കായി അന്ന് പങ്കുവച്ചിരിന്നു. 

ആൽപ്‌സ് പർവത നിരകളോട് ചേർന്നുള്ള ഭൂമിശാസ്ത്രപരമായ സ്‌ഥാനം തന്നെയാണ് സ്വിസ്റ്റർലാൻഡിനെ മലകയറ്റക്കാരുടെ സ്വർഗീയ ഭൂമിയാക്കുന്നത്. സ്വിസ്സ് ആൽപ്‌സ് എന്ന് വിളിക്കുന്ന ഈ പ്രദേശത്ത് നിരവധി ഹൈക്കിങ് റൂട്ടുകളാണുള്ളത്. 

മഞ്ഞു പുതച്ച മലനിരകളും ഇടതൂർന്ന പൈൻ മരക്കാടുകളും നീലാകാശത്തെ പ്രതിഫലിപ്പിക്കുന്ന അരുവികളുമെല്ലാം ഓരോ മലകയറ്റങ്ങളെയും സവിശേഷമാക്കുന്നു. ലഭ്യമായ പ്രകൃതി വിഭവങ്ങളെ നല്ല രീതിയിൽ പരിപാലിക്കുന്നു എന്നാണ് സ്വിസ്റ്റർലാൻഡിന്‍റെ പ്രധാന മേന്മ. 

മൂന്നാറിൽ താപനില മൈനസ് രണ്ട് ഡിഗ്രി; ചെണ്ടുവര എസ്റ്റേറ്റിൽ മഞ്ഞ് വീഴ്‌ച്ച

munnar-temperature-is-minus


ഇടുക്കി: മൂന്നാറിൽ താപനില മൈനസ് ഡിഗ്രിക്കും താഴെ. കണ്ണൻദേവൻ കമ്പനിയുടെ ചെണ്ടുവര എസ്റ്റേറ്റിലാണ് മൈനസ് രണ്ട് ഡിഗ്രി വരെ താപനില താണത്. ഇതോടെ പ്രദേശത്ത് മഞ്ഞു വീഴ്ച്ചയുണ്ടായി. 

ഫാക്ടറി ഡിവിഷനിലെ പുല്‍മേട്ടിലായിരുന്നു മഞ്ഞു വീഴ്ച. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇന്നലെ ചെണ്ടുവരയില്‍ രേഖപ്പെടുത്തിയത്. മൂന്നാര്‍ ടൗണ്‍, നല്ലതണ്ണി എന്നിവിടങ്ങളില്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില.  

ദേവികുളം ഓഡികെയില്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസും, ചിറ്റുവള, കുണ്ടള, ലക്ഷ്മി, ദേവികുളം ലാക്കാട് എന്നിവിടങ്ങളില്‍ ഒരു ഡിഗ്രി സെല്‍ഷ്യസും താപനില രേഖപ്പെടുത്തി. ഡിസംബര്‍ ആദ്യവാരം മുതല്‍ മൂന്നാര്‍ മേഖലയില്‍ അതിശൈത്യമാണ്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Jzacc9s6wvDEsjJosxohlq

വ്യാജ ചാരായവുമായി പിടിയിൽ

ഇടുക്കി: ചാരായം വാറ്റിയ കേസിൽ അറസ്റ്റിലായ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ വീണ്ടും വ്യാജ ചാരായം ഉണ്ടാക്കിയ ആൾ കൈയോടെ പിടിയിൽ. ഉപ്പുതറ പൊലീസ് സ്റ്റേഷൻ പരിധിയിൽ മേരികുളം പുല്ലുമേട് കുന്നുംപുറത്ത് കെ.എൻ ചന്ദ്രൻകുട്ടിയാണ് പിടിയിലായത്. 4.5 ലിറ്റർ ചാരായവും കണ്ടെടുത്തിട്ടുണ്ട്. 

പുല്ലുമേട്ടിൽ വ്യാജ വാറ്റ് നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് ഉപ്പുതറ പൊലീസ് നടത്തിയ പരിശോധനയിലാണ് ചന്ദ്രൻകുട്ടി പിടിയിലാകുന്നത്. കുപ്പിയിൽ നിറച്ച മൂന്ന് ലിറ്റർ ചാരായവും കന്നാസിൽ സൂക്ഷിച്ച 1.5 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. 

രണ്ട് മാസം മുമ്പ് ഒരു ലിറ്റർ വ്യാജചാരായവുമായി ഇയാളെ ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും വ്യാജ വാറ്റ് തുടങ്ങുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യപരിശോധനക്ക് ശേഷം കട്ടപ്പന കോടതിയിൽ ഹാജരാക്കി. ഉപ്പുതറ സി.ഐ ഇ. ബാബു, എഎസ്ഐ സജി അലക്സ്, സിവിൽ പൊലീസ് ഓഫീസർമാരായ അൻവർ സലീം, ഷിമാൽ, നിഷാദ്, ലെനിൻ, ഷെമീർ ഉമ്മർ, ശരണ്യ മോൾ പ്രസാദ്, ജോളി ജോസഫ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. 


ഇടുക്കി അണക്കെട്ടിൽ നാളെ മുതൽ സഞ്ചാരികൾക്ക് പ്രവേശനം

Visit-Idukki-Dam-


ഇടുക്കി: ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ സന്ദർശകർക്കായി തുറക്കുന്നു. ക്രിസ്‌മസ്, ന്യൂ ഇയർ അവധി ആഘോഷം പ്രമാണിച്ചാണ് ഡിസംബർ ഒന്നു മുതൽ 2023 ജനുവരി 31 വരെ അണക്കെട്ടിൽ സന്ദർശനാനുമതി നൽകിയിരിക്കുന്നത്.  

രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ചു വരെയാണു സന്ദര്‍ശന സമയം.  ഡാമിലെ ജലനിരപ്പും സാങ്കേതിക പരിശോധനകളും നടത്തുന്ന ബുധനാഴ്ച ദിവസം പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി ഉണ്ടായിരിക്കുന്നതല്ല. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മൊബൈല്‍ ഫോണ്‍, ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.  

ചെറുതോണി - തൊടുപുഴ പാതയില്‍ പാറേമാവ് ഭാഗത്ത് നിന്നുള്ള ഗേറ്റിലൂടെയാണ് അണക്കെട്ടിലേക്ക് പ്രവേശനം. ചെറുതോണി അണക്കെട്ടില്‍ നിന്നു തുടങ്ങി ഇടുക്കി ആര്‍ച്ചുഡാമും വൈശാലി ഗുഹയുമൊക്കെ കണ്ട് തിരികെ വരണമെങ്കില്‍ ആറു കിലോമീറ്റര്‍ നടക്കണം. നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഡാമിനു മുകളില്‍കൂടി സഞ്ചരിക്കുന്നതിനായി ബഗ്ഗി കാറുമുണ്ട്. ബഗ്ഗി കാറില്‍ സഞ്ചരിക്കുന്നതിന് എട്ടുപേര്‍ക്ക് പേര്‍ക്ക് 600 രൂപയാണു ചാര്‍ജ് ഈടാക്കുന്നത്. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5

17 കാരിയെ പീഡിപ്പിച്ചു; അഞ്ച് സഹപാഠികൾക്കെതിരെ കേസ് 

ഹൈദ്രാബാദ്: സഹപാഠിയായ 17 കാരിയെ പീഡിപ്പിച്ച അഞ്ച് ആൺകുട്ടികൾ കസ്റ്റഡിയിൽ. 9,10 ക്ലാസുകളിൽ പഠിക്കുന്നവരാണ് ഇരയും പ്രതികളും. ഇവർ സുഹൃത്തുക്കളാണെന്നും പൊലീസ് അറിയിച്ചു. 

ഓഗസ്റ്റിലാണ് സംഭവം നടന്നത്. കുടുംബാംഗങ്ങൾ ഇല്ലാതിരുന്ന സമയത്ത് വീട്ടിലെത്തിയ ഇവർ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പീഡനം റെക്കോർഡ് ചെയ്യുകയും ചെയ്‌തു. 

10 ദിവസത്തിന് ശേഷം പ്രതികളിലൊരാൾ മറ്റൊരു ആൺകുട്ടിയുമായി എത്തി വീണ്ടും പെൺകുട്ടിയെ പീഡിപ്പിച്ചു. വീഡിയോ വാട്ട്‌സ്ആപ്പിൽ ഷെയർ ചെയ്തതോടെയാണ് പെൺകുട്ടി സംഭവത്തെക്കുറിച്ച് മാതാപിതാക്കളോട് പറഞ്ഞത്. തുടർന്ന് ഹയത്‌നഗർ പൊലീസ് സ്‌റ്റേഷനിലെത്തി ആൺകുട്ടികൾക്കെതിരെ പരാതി നൽകുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ  പോക്‌സോ നിയമം, ഐടി ആക്‌ട് എന്നിവ പ്രകാരം കേസെടുത്തതായും അന്വേഷണത്തിനിടെ അഞ്ചുപേരെയും കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു. തുടർനടപടികൾക്കായി കുട്ടികളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയതായും പൊലീസ് പറഞ്ഞു. 


കള്ളിപ്പാറക്ക് പിന്നാലെ ഇടുക്കിയിൽ വീണ്ടും കുറിഞ്ഞി വസന്തം

neelakurinji-idukki


ഇടുക്കി: കള്ളിപ്പാറയിലെ കുറിഞ്ഞി വസന്തം തീരും മുമ്പേ ഇടുക്കിയിൽ വീണ്ടും നീലക്കുറിഞ്ഞി പൂത്തു. ഉടമ്പൻചോല പഞ്ചായത്തിലെ ചതുരംഗപ്പാറ മലനിരകളിലാണ് നീലക്കുറിഞ്ഞി പൂത്തത്. ഇതോടെ 20 ദിവസങ്ങൾ കൂടി ജില്ലയിൽ കുറിഞ്ഞി വസന്തം കാണാനാകും. കള്ളിപ്പാറയിൽ നീലക്കുറിഞ്ഞി പൂത്ത മലനിരകളുടെ താഴ്‌വാരത്താണ് ചതുരംഗപ്പാറ മലനിരകൾ.  

കള്ളിപ്പാറ മലനിരകളിൽ നിന്നും നടന്ന് ഈ മലകളിലെത്താം. ഇതിനോടൊപ്പം തന്നെ ചതുരംഗപാറയിൽ നിന്നും എളുപ്പത്തിൽ ഇവിടേക്ക് എത്തുവാനും സാധിക്കും. 

രണ്ടാഴ്ച മുമ്പാണ് ശാന്തൻപാറ  കള്ളിപ്പാറ മലനിരകളിൽ കുറിഞ്ഞി വസന്തം വിരിഞ്ഞത് .ഇതിന് തുടർച്ചയെന്നോണമാണ് തൊട്ടടുത്തുതന്നെ സ്ഥിതിചെയ്യുന്ന ചതുരംഗപ്പാറ മലനിരകളിലേക്കും കുറിഞ്ഞികൾ പൂത്തത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K9HGPi6sF9nFJuDUTC4VNe


കള്ളിപ്പാറയിൽ നീല വസന്തം; വീഡിയോ കാണാം

neelakuriji-blooms-idukki


ഇടുക്കി: പശ്ചിമഘട്ട മലനിരകളെ നീലപ്പട്ടണിയിച്ച് വീണ്ടും നീലക്കുറിഞ്ഞി പൂക്കൾ. ഇടുക്കി ശാന്തൻപാര പഞ്ചായത്തിലെ കള്ളിപ്പാറ മലനിരകളിലാണ് നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഇവിടേക്ക് ഇതോടെ സഞ്ചാരികളുടെ പ്രവാഹമാണ്.  

മൂന്നാറും വാഗമണ്ണും സംഗമിച്ചാൽ എങ്ങനിരിക്കുമെന്നതിനു സമാനമാണ് കള്ളിപ്പാറ. ശാന്തൻപാറയിൽ നിന്നും മൂന്നാർ- തേക്കടി സംസ്ഥാന പാതയിലൂടെ ആറ് കിലോമീറ്റർ സഞ്ചരിച്ചാൽ കള്ളിപ്പാറയിലെത്താം. ഇവിടെ നിന്നും ഒന്നര കിലോമീറ്റർ മലകയറിയാൽ നീലപൂത്ത മലനിരകൾ കാണാം. 

ദൂരക്കാഴ്ച്ചയിയിൽ അതിർത്തി മലനിരകളും കാണാനാകും. ഓഫ് റോഡ് ജീപ്പ് സവാരിയും ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് പ്രിയമാണ്. നീലക്കുറിഞ്ഞി പൂക്കൾ കാണാനും ചിത്രങ്ങൾ പകർത്താനുമായി സഞ്ചാരികളുടെ നീണ്ട നിര തന്നെ ഇവിടേക്ക് നിത്യേന എത്തുന്നുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HfCPN0mpUMtDgPqHTEw7Yb

നയൻതാരയ്ക്ക് ഇരട്ടക്കുട്ടികൾ

ചെന്നൈ: തെന്നിന്ത്യൻ താര സുന്ദരി നയൻതാരയ്ക്കും വിഘ്‌നേശിനും ഇരട്ടക്കുട്ടികൾ. വിഘ്നേശ് ശിവനാണ് വിവരം ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവച്ചത്. ഇരട്ട ആൺകുട്ടികളാണ് ഇവർക്ക് ജനിച്ചത്. നയൻസ് അമ്മയാകാൻ പോകുന്ന വാർത്ത നേരത്തെ താര ദമ്പതികൾ പുറത്തു വിട്ടിരുന്നു. ഇതോടെ ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.

ഞാനും നയൻസും അമ്മയും അച്ഛനുമായി. ഇരട്ട ആൺകുഞ്ഞുങ്ങളാൽ ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്ന കുറിപ്പോടെയാണ് വിഘ്നേശ് ചിത്രം പങ്കുവച്ചത്. 

ഇരട്ടകുഞ്ഞുങ്ങൾ, ഞങ്ങളുടെ പൂർവീകരുടെയും എല്ലാ പ്രാർഥനകളും അനുഗ്രഹങ്ങളും ഇരട്ടകുഞ്ഞുങ്ങളുടെ രൂപത്തിൽ വന്നിരിക്കുന്നു. നിങ്ങളുടെ എല്ലാ പ്രാർഥനകളും വേണമെന്നും കുറിപ്പിൽ പറയുന്നു. 

കഴിഞ്ഞ ജൂൺ മാസത്തിലാണ് നയൻതാര വിവാഹിതയായത്. സംവിധായകൻ വിഘ്നേശ് ശിവനായിരുന്നു വരൻ. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹത്തിലേക്ക് കടന്നത്. നയൻതാര അഭിനയിച്ച നാനും റൗഡി താൻ എന്ന സിനിമയുടെ സംവിധായകനായിരുന്നു വിഘ്നേശ്. പിന്നീട് ഈ ബന്ധം പ്രണയത്തിനു വഴിമാറുകയായിരുന്നു. 

മഹാബലിപുരത്ത് വലിയ ആഘോഷമായിട്ടാണ് ഇരുവരുടെയും വിവാഹം നടന്നത്. വിവാഹത്തിനു ശേഷം സിനിമയുടെ തിരക്കുകളിലേക്ക് നീങ്ങിയ നയൻ ഇനിയൊരു ഇടവേളയെടുക്കുമെന്നാണ് സൂചന. മലയാളത്തിൽ പൃഥ്‌വിരാജിനൊപ്പം എത്തുന്ന ഗോൾഡ്, ഷാരൂഖ് ഖാനൊപ്പം എത്തുന്ന ജവാൻ എന്നീ സിനിമകളാണ് നയൻസിന്‍റെതായി പുറത്തു വരാനിരിക്കുന്നത്. 

കേരളത്തിലെ ആദ്യ കാരവൻ പാർക്ക് വാഗമണ്ണിൽ

caravan-park


തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ കാരവൻ പാർക്ക് വാഗമണ്ണിൽ ഒരുങ്ങുന്നു. വേനലവധിക്ക് മുമ്പ് പാർക്ക് ആരംഭിക്കാനുള്ള നീക്കം തുടങ്ങിയതായിട്ടാണ് റിപ്പോർട്ട്. ഇതോടെ സഞ്ചരിക്കുന്ന വീടിനുള്ളിലിരുന്ന് വാഗമണ്ണിന്‍റെ മനോഹര കാഴ്ച്ചകൾ സഞ്ചാരികൾക്ക് കാണാനാകും.  

സിനിമാ സെറ്റുകളിലും മറ്റുമാണ് കാരവനുകൾ സാധാരണയായി കണ്ടു വരാറുള്ളത്. വീടുപോലെ തന്നെ ലിവിങ് റൂമും ബെഡ്‌റൂമും മറ്റും അടങ്ങുന്നതാണ് കാരവനുകൾ. താരങ്ങളും സെലിബ്രിറ്റികളും വ്യവസായികളുമൊക്കെയാണ് സാധാരണയായി ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നത്.

caravan-park

സമാനമായ കാരവനിൽ ടൂറിസം സാധ്യമാക്കുന്നതാണ് വാഗമണ്ണിൽ ലക്ഷ്യമിടുന്ന പദ്ധതി. വിദേശിയർക്കും സ്വദേശിയർക്കും കേരളത്തിന്‍റെ സൗന്ദര്യം ആസ്വദിക്കാനുള്ള സുവർണ അവസരമാണ് ഈ പദ്ധതിയിലൂടെ നടപ്പാക്കുന്നത്. 

2021 ഒക്ടോബറിൽ ആരംഭിച്ച കാരവൻ കേരളം പദ്ധതിയിൽ സ്വകാര്യ മേഖലയിൽ നിന്നും ഇതുവരെ 303 കാരവനുകൾക്കായി 154 അപേക്ഷ ടൂറിസം വകുപ്പിന് ലഭിച്ചിട്ടുണ്ട്. ആദ്യ 100 കാരവൻ പാർക്കുകൾക്കായി 67 സ്ഥാപനങ്ങളും മുന്നോട്ട് വന്നിട്ടുണ്ട്. 

കാരവൻ പരിമിതമായ സ്ഥലത്ത് ക്യാമ്പ് ചെയ്യാൻ കഴിയില്ല. 50 സെന്‍റ് ഭൂമിയാണ് കാരവൻ പാർക്കുകൾക്ക് ആവശ്യമായ ചുരുങ്ങിയ സ്ഥലം. ആദ്യ 100 കാരവൻ അപേക്ഷകർക്ക് 7.5 ലക്ഷം രൂപ അല്ലെങ്കിൽ നിക്ഷേപ തുകയുടെ 15 ശതമാനം അടുത്ത 100 പേർക്ക് യഥാക്രമം 5 ലക്ഷം 10 ശതമാനം അടുത്ത 100 പേർക്ക് 2.5 ലക്ഷം രൂപ അല്ലെങ്കിൽ 5 ശതമാനം എന്നിങ്ങനെ സബ്‌സിഡി വിനോദ സഞ്ചാരം വകുപ്പ് നൽകുന്നുണ്ട്. 

സൗകര്യം ഇങ്ങനെ:

  • വീടിന്‍റെ സുഖസൗകര്യങ്ങൾക്കുള്ളിൽ യാത്ര ചെയ്യാം. 
  • പരിമിതമായ വിഭവങ്ങളുടെ പ്രാധാന്യവും ഉപയോഗവും. 
  • ഒരുപാട് കാര്യങ്ങളെ കുറിച്ച് വ്യത്യസ്‌തമായ കാഴ്ച്ചപ്പാട് നൽക.  

caravan-park

യാത്രക്കാർക്ക് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളോട് കൂടിയ അടുക്കള, സൗകര്യമുള്ള ശുചിമുറി, വിശാലമായ കിടപ്പുമുറി, ശീതികരിച്ച ലോഞ്ച് ഏരിയ, സുരക്ഷിതമായ സീറ്റുകൾ, ഇൻഫോടെയ്‌ൻമെന്‍റ് സിസ്റ്റം തുടങ്ങിയ പദ്ധതികളും കാരവൻ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ


തണുപ്പ് മൈനസ് ഡിഗ്രിയിൽ; തണുത്തുറഞ്ഞ് മൂന്നാർ

munnar


മൂന്നാർ: സഞ്ചാരികൾ കാത്തിരുന്നതു പോലെ മൂന്നാറിൽ തണുപ്പ് മൈനസ് ഡിഗ്രിയിൽ. ഇത്തവണ ആദ്യമായിട്ടാണ് മൂന്നാറിൽ തണുപ്പ് മൈനസിലെത്തുന്നത്. ഡിസംബർ ആദ്യവാസം മുതൽ തണുപ്പ് ആരംഭിച്ചിരുന്നെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഇത്തവണ മൂന്നാറിലെ തണുപ്പ് ആസ്വദിക്കാൻ എത്തുന്നവരുടെ എണ്ണം കുറവാണ്.  

മൂന്നാർ ചെണ്ടുവര എസ്റ്റേറ്റിലാണ് തണുപ്പ് മൈനസ് ഡിഗ്രിയിലെത്തിയത്. രാവിലെ നല്ല തണുപ്പാണ് മൂന്നാറിലും പരിസര പ്രദേശങ്ങളിലും അനുഭവപ്പെട്ടത്. സൈലന്‍റ് വാലി, നല്ലതണ്ണി തുടങ്ങിയ സ്ഥലങ്ങളിലും താപനില മൈനസിനടുത്തെത്തി. 

munnar


ഒരു ഡിഗ്രി ആയിരുന്നു ഇവിടെ ഉള്ള കുറഞ്ഞ താപനില. മാട്ടുപെട്ടിയിൽ മൂന്ന് ഡിഗ്രിയിലെത്തിയപ്പോൾ തെന്മലയിൽ എട്ടു ഡിഗ്രിയായിരുന്നു തണുപ്പ്. മൈനസ് നാല് ഡിഗ്രിയിലേക്ക് വരെ താഴ്ന്ന മൂന്നാറിൽ 2013 നു ശേഷം തണുപ്പ് അത്രയും താഴ്ന്ന നിലയിലെത്തിയിട്ടില്ല. 

എല്ലപ്പെട്ടി, സെവൻമല, ലക്ഷ്‌മി, ചിറ്റുവാര, കന്നിമല, നയമാക്കാട് എന്നിവിടങ്ങളിലും നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്. കോവിഡ് വ്യാപനം മൂലം വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഇത്തവണത്തെ തണുപ്പ് ആസ്വദിക്കാനുള്ള അവസരം സഞ്ചാരികൾക്ക് നഷ്ടപ്പെടും. 

munnar



വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

മേഘങ്ങളെ തൊട്ടുതലോടി മേഘമലയിലേക്ക്..

megamalai-tourists-place


പെയ്‌തിറങ്ങുന്ന മഞ്ഞിൻ കണങ്ങളെ വകഞ്ഞുമാറ്റി മലമുകളിലെ സ്വർഗത്തിലേക്ക് ഒരു ബൈക്ക് റൈഡ് നടത്തിയാലോ... കേൾക്കുമ്പോൾ തന്നെ കൊതി തോന്നുന്നുണ്ടല്ലേ.. എന്നാൽ തമിഴ്‌നാട്ടിലെ മേഘമലയിലേക്ക് വച്ചു പിടിച്ചോളു.. മഞ്ഞും കുളിർകാറ്റുമൊക്കെയായി ഒരു ദിവസം മുഴുവൻ അടിച്ചു പൊളിക്കാനുള്ളതെല്ലാം മേഘമലയിലുണ്ട്.

മേഘങ്ങൾ പുണരും മേഘമലൈ

megamalai-tourists-place

കുന്നിൻ മുകളിൽ മേഘങ്ങൾക്കു നടുവിലെ ഒരു കൊച്ചു സ്വർഗമാണ് മേഘമലൈ. വനത്തിനുള്ളിലൂടെ കുന്നു കയറി എത്തിയാൽ കാണാനാകുന്നത് അതി മനോഹരമായ കാഴ്ച്ചകളാണ്. ഒരു ചിത്രകാരൻ ക്യാൻവാസിൽ പകർത്തിയതിനു സമാനമാണ് ഇവിടുത്തെ കാഴ്ച്ചകൾ. 

ചെങ്കുത്തായ കുന്നുകൾ നിറയെ തേയിലത്തോട്ടങ്ങൾ... ഓരോ തോട്ടങ്ങളുടെയും അതിരു തിരിച്ച് വലിയ വൃക്ഷങ്ങൾ.. തേയിലത്തോട്ടങ്ങളുടെ നടുവിൽ തളികയിൽ വെള്ളം നിറച്ചതുപോലെ ഒരു തടാകം.. തടാകത്തിനു നടുവിൽ ചെറിയ മരങ്ങൾ മാത്രമുള്ള ഒരു തുരുത്ത്.. കാഴ്ച്ചകളുടെ ഒരു വർണ വിസ്‌മയം തന്നെയുണ്ട് ഇവിടെ.. 

മരം കോച്ചുന്ന തണുപ്പ്....

പൊള്ളുന്ന ചൂടിൽ നിന്നും അൽപം ആശ്വാസം ആഗ്രഹിക്കുന്നവരുണ്ടെങ്കിൽ മേഘമല അവർക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമായിരിക്കും. നട്ടുച്ചക്ക് ഉദിച്ചു നിൽക്കുന്ന സൂര്യനെ കാണാമെങ്കിലും ശരീരം തണുത്തു വിറച്ച അവസ്ഥയിലായിരിക്കും. തേയിലതോട്ടത്തിലെ തടാകത്തെ തഴുകിയെത്തുന്ന കുളിർകാറ്റ് ശരീരത്തിനുള്ളിലേക്ക് തുളഞ്ഞു കയറുന്നതായി തോന്നും.. പുലർച്ചെയും വൈകുന്നേരവുമാണെങ്കിൽ കാറ്റ് മാത്രമല്ല, ചാറ്റൽ മഴ പോലെയുള്ള മഞ്ഞ് വീഴ്ച്ചയും കാണാനാകും. 

megamalai-tourists-place

സമുദ്ര നിരപ്പിൽ നിന്നും 1500 അടി ഉയരത്തിൽ

പൊതുവെ നിരപ്പുള്ള പ്രദേശമാണ് തമിഴ്‌നാട്. അതിനാൽ തന്നെ ചുട്ടുപൊള്ളുന്ന കാലാവസ്ഥയാണ് തമിഴ്‌നാട്ടിലെ മിക്ക ജില്ലകളിലും. എന്നാൽ മേഘമല ഇതിൽ നിന്നും വ്യത്യസ്തമാണ്. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 1500 അടിയോളം ഉയരത്തിലാണ് മേഘമലയെന്ന സ്ഥലം. അതിനാൽ തന്നെ ഇവിടെ തണുപ്പിന് ഒട്ടും പഞ്ഞമില്ലതാനും. തമിഴ്‌നാട്ടിൽ ഊട്ടിയും കൊടൈക്കനാലും കഴിഞ്ഞാൽ ഇത്തരം ഒരു തണുത്തുറഞ്ഞ പ്രദേശം ഉണ്ടോയെന്നു പോലും പലർക്കും സംശയമാണ്. 

കേരളത്തിൽ നിന്നും മേഘമലയിലേക്ക്

കമ്പം- തേനി റൂട്ടിൽ ചിന്നമണ്ണൂരിൽ നിന്നാണ് മേഘമലയിലേക്ക് തിരിയുന്നത്. കേരളത്തിൽ നിന്നും പോകുന്നവർക്ക് കമ്പംമെട്ട്, കുമളി ചെക്ക് പോസ്റ്റുകൾ വഴി കമ്പത്തെത്താം. ഇവിടെ നിന്നും തേനി റൂട്ടിൽ പോയാൽ ചിന്നമണ്ണൂർ എത്തും. കുമളിയിൽ നിന്നും 41.4 കിലോമീറ്റർ ദുരമാണ് ചിന്നമണ്ണൂരിലേക്കുള്ളത്. ഇവിടെ നിന്നും രണ്ടോ മൂന്നോ റൂട്ടിലൂടെ മേഘമലയിലേക്കെത്താം. 

megamalai-tourists-place

കുമളി ഭാഗത്ത് നിന്നും പോകുന്നവർക്ക് ചിന്നമണ്ണൂരിൽ നിന്നും തെൻ പളനി മുരുകൻ ടെംപിൾ റോഡിലൂടെ പോകുന്നതാണ് എളുപ്പ വഴി. ഇവിടെ നിന്നും 25.5 കിലോമീറ്റർ സഞ്ചരിച്ചാൽ മേഘമലയിലെത്താം. ഹെയർപിൻ വളവുകളുള്ള റോഡിലൂടെയാണ് കുന്നിൻമുകളിലേക്ക് കയറുന്നത്. എന്നാൽ റോഡ് കണ്ണാടിപോലെ മിനുസമുള്ളതായതിനാൽ യാത്രാ ദുരിതമില്ല. മലമുകളിലേക്ക് കയറുംതോറും തമിഴ്‌നാടിന്‍റെ വിദൂര ദൃശ്യം കാണാനുമാകും. 

എപ്പോൾ യാത്ര തിരിക്കാം

നവംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് ഇവിടം സഞ്ചരിക്കാൻ ഉചിതം. മഞ്ഞും തണുപ്പും ഈ സമയത്താണ് കൂടുതൽ. മറ്റുള്ള മാസങ്ങളിൽ തണുപ്പ് കുറവായിരിക്കും. മഴ സമയത്ത് ഇവിടേക്കുള്ള യാത്ര ദുർഘടമാണ്.  

megamalai-tourists-place

ഭക്ഷണം, താമസം

കാണാൻ ഭംഗിയുള്ള സ്ഥലമാണെങ്കിലും ഭക്ഷണവും താമസവും ഇവിടെ തിരിച്ചടിയാണ്. ചിന്നമണ്ണൂരിൽ നിന്നും മല കയറിയാൽ മേഘമലയിൽ എത്തുന്നതുവരെ ആകെയുള്ളത് ഒരു പെട്ടിക്കട മാത്രമാണ്. മേഘമലയിൽ എത്തിയാലോ രണ്ട് ചെറിയ ഹോട്ടലുകളും ഹോം സ്റ്റേകളും മാത്രം. അത്ര സൗകര്യങ്ങൾ ഇല്ലാത്തതാണ് ഹോം സ്റ്റേകൾ. യാത്ര പോകുമ്പോൾ രാവിലെ പോയി വൈകിട്ട് തിരിച്ചിറങ്ങുന്ന വിധം പോകുന്നതാണ് ഉചിതം. ഭക്ഷണവും വെള്ളവും കരുതണം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GxzlorPVaw2E1igRyXe6Q3


വാഗമണ്ണിലെ കോടമഞ്ഞിൽ കുടചൂടി അദിതി രവി



ഇടുക്കി: ജനപ്രിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് അദിതി രവി. അലമാര, ഉദാഹരണം സുജാത, കുട്ടനാടൻ മാർപ്പാപ്പ, ആദി, ലവകുശ തുടങ്ങിയ ചിത്രങ്ങളിലാണ് അദിതി ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്‌തത്. ഗായകൻ സിദ്ധാർഥ് മേനോനുമൊത്ത് അഭിനയിച്ച യെലവ് എന്ന മ്യൂസിക് വിഡിയോയിലൂടെയാണ് അദിതി ശ്രദ്ധ നേടിയത്.  

പിന്നീട് ജനപ്രിയ സിനിമകളുടെ ഭാഗമായി താരം വെള്ളിത്തിരയിലും സ്വന്തം സ്ഥാനം ഉറപ്പിച്ചു. അദിതി നായികയായി അഭിനയിച്ച്, യുട്യൂബിൽ റിലീസായ എൻ്റെ നാരായണിക്ക് എന്ന ഷോർട്ട് ഫിലിം വൻ ഹിറ്റായിരുന്നു. 

അദിതി വാഗമണ്ണിലേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങൾ ഇപ്പോൾ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ്. വാഗമണ്ണിലെ തണുപ്പിൽ അതിസുന്ദരിയായിട്ടാണ് താരത്തെ ചിത്രങ്ങളിൽ കാണുന്നത്. വയലറ്റ് നിറത്തിലുള്ള സൽവാർ അണിഞ്ഞ്, കയ്യിൽ പിങ്ക് കുടയും ചൂടി നിൽക്കുന്ന അദിതിയെ ചിത്രത്തിൽ കാണാം. ഇരുവശത്തും പുല്ലും കാടും നിറഞ്ഞ വഴിയാണ്. പിന്നിൽ കോടമഞ്ഞിന്‍റെ കാഴ്ച്ചയും കാണാം.  

vagamon


കോവിഡ് നിയന്ത്രണങ്ങൾ നീങ്ങിയതോടെ വാഗമണ്ണിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. ഡിസംബർ മാസത്തിൽ നിരവധി പേർ ഇവിടെ എത്തുമെന്നാണ് കരുതുന്നത്. നാഷണൽ ജ്യോഗ്രഫിക് ട്രാവലറിന്‍റെ ലോകത്തിലെ മികച്ച സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടെ വാഗമണ്ണിന്‍റെ കുളിരൂറുന്ന കാലാവസ്ഥയും മലനിരകളും പ്രകൃതിസൗന്ദര്യവുമെല്ലാം ലോകപ്രശസ്‌തമാണ്. 

കോട്ടയം-ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ ഈരാറ്റുപേട്ടയിൽ നിന്നും 25 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന വാഗമണ്ണിലേക്ക് സ്വദേശികളും വിദേശികളും ഒരു പോലെ ഒഴുകിയെത്തുന്നു. സമുദ്ര നിരപ്പിൽ നിന്നും 1100 മീറ്റർ അടി ഉയരത്തിലായതിനാൽ വർഷം മുഴുവനും നീണ്ടു നിൽക്കുന്ന തണുപ്പാണ് ഇവിടെ.

 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

വായുവിൽ പറക്കുന്നതുപോലെ; ലോകത്തെ ഏറ്റവും വൃത്തിയുള്ള നദിയിൽ നിന്നുള്ള ചിത്രം

one-of-the-cleanest-rivers-in-world


ഷില്ലോങ്: അടുക്കള മാലിന്യം മുതൽ ശുചിമുറി മാലിന്യം വരെ പുഴയിലേക്ക് ഒഴുക്കുന്ന മലയാളിക്ക് മാതൃകയായി മേഘാലയയിൽ നിന്നും ഒരു കാഴ്ച്ച. ശുദ്ധവും സുതാര്യവുമായ നദിയിലെ വെള്ളത്തിലൂടെ തുഴഞ്ഞു പോകുന്ന ഒരു വള്ളത്തിന്‍റെ ആകാശ ദൃശ്യമാണ് ഇവിടെ നിന്നും പുറത്തു വരുന്നത്. നദിയിലെ വെള്ളം അത്രമേൽ ശുദ്ധമായതിനാൽ തന്നെ അടിയിലെ പച്ചപ്പും പാറക്കല്ലുകളും ഒരു കണ്ണാടിയിലെന്നപോലെ വ്യക്തമായി കാണാം.

ഇന്ത്യയിൽ ഇത്രയധികം സുതാര്യമായ ഒരു നദിയുണ്ടോയെന്ന അത്ഭുതമാണ് ചിത്രം കണ്ടവർ പങ്കുവക്കുന്നത്. ജൽശക്തി മന്ത്രാലയമാണ് ഔദ്യോഗിക ട്വിറ്റർ പേജിലൂടെ ചിത്രം പങ്കുവച്ചിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നും ഇത്തരത്തിലുള്ള ചിത്രങ്ങൾ സൈബർ ലോകത്ത് ശ്രദ്ധ നേടിയിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ, ഇത്ര ശുദ്ധവും സുതാര്യവുമായ ഒരു നദിയുടെ ചിത്രം സഞ്ചാരികളെ വളരെയധികം ആകർഷിച്ചിരിക്കുകയാണ്.  

വെള്ളത്തിലൂടെ തുഴഞ്ഞു നീങ്ങുന്ന വള്ളം വായുവിലൂടെ പറക്കുകയാണെന്ന തോന്നലാണ് ഉണ്ടാകുന്നത്. മേഘാലയയിലെ ഉംഗോട്ട് നദിയാണ് ചിത്രത്തിൽ കാണുന്നത്. നദികൾ ഇത്രയധികം വൃത്തിയായി സൂക്ഷിച്ചതിന് മന്ത്രാലയം ജനങ്ങളോട് നന്ദി അറിയിക്കുകയും ചെയ്യുന്നുണ്ട്. 

മേഘാലയ തലസ്ഥാനമായ ഷില്ലോങ്ങിൽ നിന്നും 100 കിലോമീറ്റർ അകലെയാണ് ഉംഗോട്ട് നദി. ലോകത്തിലെ തന്നെ ഏറ്റവും ശുദ്ധമായ നദികളിൽ ഒന്നാണ് ഇത്. തുഴയുന്ന ആൾ ഉൾപ്പെടെ അഞ്ച് പേരാണ് വള്ളത്തിലുള്ളത്. ചിത്രം പോസ്റ്റ് ചെയ്‌തതിനു പിന്നാലെ തന്നെ ഇത് വൈറലാകുകയും ചെയ്‌തിട്ടുണ്ട്. നിരവധി പേരാണ് ചിത്രത്തിനു ലൈക്കും റീ ട്വീറ്റുമായി രംഗത്തെത്തിയത്.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB

യുവതി കിണറ്റിൽ മരിച്ച നിലയിൽ; ശരീരമാസകലം പൊള്ളൽ

കോട്ടയം: ഭർതൃവീടിനു സമീപത്തെ ഉപയോഗ ശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ. പാല തോടനാൽ സ്വദേശി രാജേഷിന്‍റെ ഭാര്യ ദൃശ്യ (28) ആണ് മരിച്ചത്. തീ കൊളുത്തിയ ശേഷം കിണറ്റിൽ ചാടിയെന്നാണ് നിഗമനം. എന്നാൽ സംഭവത്തിൽ ദുരൂഹതയുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. യുവതിയുടെ ശരീരമാസകലം പൊള്ളലേറ്റ പാടുകളുണ്ട്.

നാല് വർഷം മുമ്പാണ് ഇടുക്കി ഏലപ്പാറ ചിന്നാർ സ്വദേശിനിയായ ദൃശ്യയും രാജേഷും തമ്മിൽ വിവാഹിതരായത്. യുവതി സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് രാജേഷിന്‍റെ വീട്ടുകാർ പ്രശ്‌നമുണ്ടാക്കിയിരുന്നു. കഴിഞ്ഞ ആഴ്ച്ച ചിന്നാറിലെ സ്വന്തം വീട്ടിലേക്ക് പോയ ദൃശ്യ മടങ്ങി വരുമ്പോൾ ബന്ധുക്കളെ കൂട്ടണമെന്ന് ഭർത്താവിന്‍റെ വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു. 

എന്നാൽ തിങ്കളാഴ്ച്ച ഒറ്റക്കാണ് ദൃശ്യ എത്തിയത്. തുടർന്ന് ഭർതൃവീട്ടുകാർ ദൃശ്യയുടെ വീട്ടുകാരെ അന്നു തന്നെ വിളിച്ചു വരുത്തുകയും സമൂഹ മാധ്യമം ഉപയോഗിക്കുന്നതിൽ പരാതി പറയുകയും ചെയ്‌തിരുന്നു. 

ഇതിനു പിന്നാലെ തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2.30 ഓടെ ദൃശ്യയെ കാണാതാവുകയായിരുന്നു. തുടർന്ന് ഭർതൃവീട്ടുകാർ പൊലീസിൽ പരാതിയും നൽകി. ഇതിനിടെയാണ് അയൽ വീട്ടിലെ കിണറ്റിൽ ദൃശ്യയുടെ മൃതദേഹം കണ്ടെത്തിയത്. ദൃശ്യ ആത്മഹത്യ ചെയ്യില്ലെന്ന നിലപാടിലാണ് സഹോദരൻ മണി അടക്കമുള്ള വീട്ടുകാർ. പൊലീസ്, ഫൊറൻസിക് വിദഗ്ദർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 


വെള്ളം നിറച്ച തളിക പോലെ; വയനാടിന്‍റെ നെറുകയിലേ ഹൃദയ തടാകം കാണാൻ പോകാം

chembra-peak-wayanad


കോവിഡ് നിയന്ത്രണങ്ങൾ മാറി തുടങ്ങിയതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കൂടുതൽ ഭംഗിയാർജിച്ചിരിക്കുകയാണ്. ഇത്തരത്തിൽ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമായിരിക്കുകയാണ് വയനാട്ടിലെ ചെമ്പ്ര പീക്ക്. 

വയനാടിന്‍റെ നെറുകയിലുള്ള മനോഹരമായ തടാകമാണ് ഇവിടുത്തെ പ്രധാന കാഴ്ച്ച.  കേരളത്തിലെ ഏറ്റവും പ്രശസ്‌തമായ ട്രെക്കിങ് സ്ഥലങ്ങളിൽ ഒന്നാണ് ചെമ്പ്ര കൊടുമുടി. വയനാട് ജില്ലയിലെ കൽപ്പറ്റയിൽ നിന്ന് 17 കിലോമീറ്റർ അകലെയാണിത്. ദക്ഷിണേന്ത്യയിലെ മൂന്നാമത്തെ ഏറ്റവും ഉയർന്ന കൊടുമുടിയായ ചെമ്പ്ര എല്ലാ വർഷവും സഞ്ചാരികളെകൊണ്ട് നിറയും. വായനാടിന്‍റെയും നീലഗിരിയുടെയും മധ്യത്തിലുള്ള ഈ കൊടുമുടിയിലേക്കുള്ള ട്രെക്കിങ്ങ് നവോന്മേഷം പകരുന്ന അനുഭവമാണ്. 

സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 6900 അടി ഉയരത്തിലാണ് ചെമ്പ്ര പീക്ക് സ്ഥിതി ചെയ്യുന്നത്. കൽപ്പറ്റയ്ക്ക് അടുത്തുള്ള മേപ്പടിയാണ് ചെമ്പ്ര പീക്കിനു സമീപത്തുള്ള ടൗൺ. മേപ്പടിയിൽ നിന്ന് ചെമ്പ്ര പീക്കിന്‍റെ അടിവാരം വരെ വാഹനത്തിൽ എത്തി അവിടെ നിന്നാണ് ട്രെക്കിങ്ങ് ആരംഭിക്കുന്നത്.

ഏകദേശം മൂന്ന് മണിക്കൂറാണ് ട്രെക്കിങ്ങിന് വേണ്ടി വരുന്ന സമയം. ട്രെക്കിങ് തുടങ്ങി ഒരു കിലോമീറ്റർ കഴിയുമ്പോൾ വാച്ച് ടവർ കാണാം. ഇവിടെ കയറി നിന്നാൽ ചെമ്പ്ര കൊടുമുടിയുടെയും സമീപ പ്രദേശങ്ങളുടെയും മികച്ച ദൃശ്യാനുഭവം ലഭിക്കും. 

chembra-peak-wayanad


ചെമ്പ്രയുടെ പ്രധാന ആകർഷണം ഹൃദയ തടാകമാണ്. വാച്ച് ടവറിൽ നിന്ന് വീണ്ടും രണ്ടു കിലോമീറ്റർ ദൂരമുണ്ട് ഹൃദയ സരസ് എന്ന തടാകത്തിന് അരികിലെത്താൻ. പച്ചപ്പ് നിറഞ്ഞ പുൽത്തകിടികൾക്കിടയിൽ നിൽക്കുന്ന ഈ തടാകം കാണാൻ മാത്രമായി ചെമ്പ്ര മല കയറുന്നവരുണ്ട്. തടാകത്തിന്‍റെ കരയിൽ കുറച്ചു സമയം വിശ്രമിച്ച് അവിടുത്തെ സൗന്ദര്യവും കാലാവസ്ഥയും ആസ്വദിച്ച് വീണ്ടും ട്രെക്കിങ് തുടരാം. മൊത്തം നാലര കിലോമീറ്റർ ദൂരമുള്ള ട്രെക്കിങ്ങായിരിക്കും. 

വനം വകുപ്പിന്‍റെ ചെമ്പ്ര പീക്കിലേക്ക് വിഎസ്എസ് ഇക്കോ ടൂറിസമാണ് ട്രെക്കിങ് സംഘടിപ്പിക്കുന്നത്. ഇതിന്‍റെ ഓഫീസിൽ നിന്ന് ടിക്കറ്റുകളെടുക്കാവുന്നതാണ്. രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ടു വരെ ആണ് ട്രെക്കിങ്ങിനുള്ള സമയം. ചെമ്പ്ര കൊടുമുടിയുടെ താഴ്വരയിലെങ്ങും ഏക്കർ കണക്കിന് പരന്നു കിടക്കുന്ന തേയില തോട്ടങ്ങൾ കാണാം. 

chembra-peak-wayanad

മഴയുള്ള സമയത്ത് ട്രെക്കിങ് ബുദ്ധിമുട്ടായിരിക്കും. മഴയില്ലാത്ത കാലാവസ്ഥയിൽ ചെമ്പ്ര മനോഹാരിയായിരിക്കും.  ട്രെക്കിങ്ങിനിടെ ഭക്ഷണം പാചകം ചെയ്യാൻ സൗകര്യമില്ലാത്തതിനാൽ ഭക്ഷണം കൊണ്ട് പോകണം. മേപ്പാടിയിൽ നിന്നും ആവശ്യമുള്ള ഭക്ഷണവും വെള്ളവും മറ്റു ആവശ്യ വസ്‌തുക്കളും വാങ്ങി കരുതണം. 

chembra-peak-wayanad


വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/HjwQFsm7ry6HvEZJEyrOew

Portable Mini Air Cooler Fan with LED Light