തിരുവനന്തപുരം: മത്സ്യം കഴിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 40 കാരൻ മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വർക്കല ചിലക്കൂർ ഗ്രാലികുന്ന് തൈക്കാവിൽ സുധീർ (40) ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണെന്നാണ് പ്രാഥമിക നിഗമനം.
വറ്റ മത്സ്യം കഴിച്ചതിനു പിന്നാലെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. സുധീർ മത്സ്യത്തൊഴിലാളിയാണ്. മറ്റൊരു ബോട്ടിൽ ലഭിച്ച വറ്റ മത്സ്യം വാങ്ങി ഉപയോഗിക്കുകയായിരുന്നു. ഒക്റ്റോബർ 28നാണ് സുധീറിനെ വർക്കല താലൂക്ക് ആശുപത്രിയിലും തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
സുധീറിന്‍റെ കുടുംബാംഗങ്ങൾക്കും അലർജിയും ആരോഗ്യ പ്രശ്നങ്ങളും നേരിട്ടെങ്കിലും ഗുരുതരമായില്ല. മത്സ്യത്തിന്‍റെ മുട്ടയും മറ്റും പാകം ചെയ്‌ത് ഭക്ഷിച്ചവർക്കാണ് വിഷബാധയേറ്റത്. മീനിന്‍റെ സാംപിൾ കൊച്ചിയിലെ കേന്ദ്ര മത്സ്യസാങ്കേതിക ഗവേഷണ സ്ഥാപനത്തിലേക്ക് പരിശോധനയ്ക്ക് അയച്ചു.
Join Our Whats App group

Post A Comment: