ചെന്നൈ: മദ്യലഹരിയിൽ കാറിൽ എസി ഇട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫീസർ മരിച്ച നിലയിൽ. തമിഴ്നാട്ടിലെ തിരുപ്പൂരിൽ മുത്തൂർ മംഗളപ്പെട്ടിക്ക് സമീപം ചിന്നകാങ്കയം പാളയത്താണ് സംഭവം നടന്നത്. 16 വേലംപാളയം വില്ലേജ് ഓഫീസറായ ജഗനാഥൻ (47) ആണ് മരിച്ചത്.
ഇയാളുടെ ഭാര്യയും മക്കളും ബന്ധുവീട്ടിലായിരുന്നു. ഇയാൾ തനിച്ചായിരുന്നു വീട്ടിൽ. ഈ സമയത്താണ് മദ്യ ലഹരിയിൽ ഇയാൾ കാറിനുള്ളിൽ എ.സി. ഇട്ട് കിടന്നുറങ്ങിയത്.
കാറിൽ നിന്നും ദുർഗന്ധം വമിക്കുന്നതും എസി പ്രവർത്തിക്കുന്നതും ശ്രദ്ധയിൽപെട്ട പ്രദേശവാസികൾ ഫോണിൽ ഭാര്യയെ വിവരം അറിയിക്കുകയായിരുന്നു.
ഇവർ വീട്ടിലെത്തി സമീപവാസികളുടെ സഹായത്തോടെ കാറിന്റെ ചില്ല് പൊട്ടിച്ച് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Join Our Whats App group