www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2038) Idukki (1954) Mostreaded (1617) Crime (1513) National (1261) Entertainment (859) world (450) Viral (448) Video (362) Health (212) Gallery (163) mollywood (161) Gulf (146) sports (144) Trending (109) business (103) bollywood (90) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (37) editorial (35) auto (30) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) Fashion (14) trailer (14) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)
Showing posts with label Kerala. Show all posts

ആന്‍റോ കേസിൽ ന്യായീകരണം പാളി; രണ്ടാം ദിനം ഇടത് കേന്ദ്രങ്ങളിൽ മൗനം



കൊച്ചി: തട്ടിപ്പ്, അബ്കാരി കേസുകളിലെ പ്രതി ആന്‍റോ അഗസ്റ്റിനെ സംരക്ഷിക്കാൻ പരസ്യമായും സോഷ്യൽ മീഡിയയിലും രംഗത്തെത്തിയ ഇടത് നേതാക്കൾ വെട്ടിലായി. കഴിഞ്ഞ ദിവസം റിപ്പോർട്ടർ ചാനലിൽ നടന്ന റെയിഡിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവടക്കമുള്ളവർ ന്യായീകരണവുമായി രംഗത്തെത്തിയത്.

എന്നാൽ റിപ്പോർട്ടറിലെ റെയിഡിനെ ഇതര മാധ്യമങ്ങളും പൊതു സമൂഹവും ന്യായീകരിച്ചതോടെ ഇടത് കേന്ദ്രങ്ങൾ വെട്ടിലായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ പൊതു സമൂഹത്തിൽ തന്നെയുണ്ടായ ചീത്തപ്പേര് മാറ്റാൻ വിശാല സമ്മേളനം നടത്തി വരവെയാണ് നേതാക്കളുടെ വിവരക്കേട് വീണ്ടും പാർട്ടിക്ക് വിനയായത്. 

മുതിർന്ന നേതാക്കൾ റെയിഡിനെ എതിർത്തതോടെ ജില്ലാ ഘടകങ്ങളിൽ തുടങ്ങി ചോട്ടാ നേതാക്കൾ വരെ റെയിഡ് മാധ്യമ സ്വാതന്ത്രത്തിനെതിരായ കടന്നു കയറ്റമെന്ന നിലയിൽ വ്യാഖ്യാനിക്കപ്പെട്ടു. 

എന്നാൽ ഇതിനിടെ ആന്‍റോയുടെ വീട്ടിൽ നിന്നും അനധികൃത മദ്യ ശേഖരം കണ്ടെത്തിയതോടെയാണ് അബദ്ധം നേതാക്കൻമാർക്ക് മനസിലാകുന്നത്. സംഭവത്തിന്‍റെ രണ്ടാം ദിവസമായ ഇന്ന് പരസ്യ പ്രതികരണങ്ങൾക്ക് അധികം നേതാക്കൾ തയാറായിട്ടില്ല. 

ഇതര മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും റിപ്പോർട്ടിനെ പിന്തുണക്കാൻ തയാറാകാതിരുന്നതും ഇടത് നേതാക്കൾക്ക് തിരിച്ചടിയായി. ഇതോടെ തട്ടിപ്പ് സംഘവുമായി ഇവർക്ക് എന്ത് ബന്ധം എന്ന തരത്തിലായി സോഷ്യൽ മീഡിയയിൽ അടക്കം ഉയരുന്ന ചർച്ചകൾ. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

യു‌ടൂബർ തംബുരു വീടിനുള്ളിൽ മരിച്ച നിലയിൽ



കൊച്ചി: യുടൂബിൽ നിരവധി ഫോളോവേഴ്സുള്ള വൈക്കം ചേമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശി കെ.കെ. തംബുരുവിനെ (36) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം പുളിഞ്ചുവട്ടിലെ വാടക വീട്ടിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടത്. 

വൈകിട്ട് അഞ്ചോടെ സ്കൂൾ വിട്ട് വീട്ടിലെത്തിയ 13 വയസുള്ള മകളാണ് ആദ്യം അമ്മയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. വൈക്കം പൊലീസ് അസ്വാഭിവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പോസ്റ്റ് മോർട്ടത്തിനു ശേഷം സംസ്കാരം നടത്തി. 

ഭർത്താവുമായി വേർപിരിഞ്ഞു കഴിയുകയായിരുന്നുവെന്നാണ് വിവരം. കൈകൾ കൊണ്ട് മീൻ തപ്പിപിടിക്കുന്ന പരമ്പരാഗത തൊഴിൽ യുടൂബിലൂടെ പുറം ലോകത്തെ അറിയിച്ചാണ് തംബുരു ശ്രദ്ധ നേടുന്നത്. ക്വീൻ ഫിഷർ എന്ന പേരിൽ തുടങ്ങിയ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവച്ച വീഡിയോകൾ ലക്ഷക്കിന് പേരാണ് കണ്ടത്. 

മരണത്തിനു കാരണം ഓൺലൈൻ സുഹൃത്തിന്‍റെ മാനസിക പീഡനമാണെന്ന തരത്തിലും ബന്ധുക്കൾ വിവരം നൽകുന്നുണ്ട്. ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.  

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

മദ്യലഹരിയിൽ ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച കഞ്ഞിവെള്ളം വീണത് എട്ട് വയസുകാരിയുടെ ദേഹത്ത്; യുവാവ് അറസ്റ്റിൽ



മലപ്പുറം: മദ്യലഹരിയിൽ യുവതിക്ക് നേരെ ഭർത്താവ് ഒഴിച്ച തിളച്ച കഞ്ഞിവെള്ളം വീണ് എട്ട് വയസുകാരിക്ക് ഗുരുതര പരുക്ക്. മലപ്പുറം അരീക്കോടാണ് സംഭവം നടന്നത്. കുട്ടിയുടെ കാലുകള്‍ക്കാണ് പൊള്ളലേറ്റത്. ആദ്യം സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവവുമായി ബന്ധപ്പെട്ട് കക്കാടംപൊയില്‍ നടുവഴി വീട്ടില്‍ എം. മജുവിനെ (47) അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് വീട്ടിലെത്തിയ ഇയാള്‍ ഭാര്യയുമായി വഴക്കുണ്ടാക്കുന്നതിനിടെ അടുക്കളയില്‍നിന്നു തിളച്ച കഞ്ഞിവെള്ളം ഭാര്യക്കുനേരെ ഒഴിക്കുകയായിരുന്നു. 

ഭാര്യ ഒഴിഞ്ഞുമാറിയതിനെത്തുടര്‍ന്ന്, സമീപത്തുണ്ടായിരുന്ന മകളുടെ ദേഹത്തേക്ക് തിളച്ച വെള്ളം പതിക്കുകയായിരുന്നു. പരുക്കേറ്റ കുട്ടിയെ മജു തന്നെയാണ് ആദ്യം ആശുപത്രിയിലെത്തിച്ചതെങ്കിലും, പൊലീസ് കേസെടുക്കുമെന്ന് ഭയന്ന് പിന്നീട് ഇയാള്‍ ഒളിവില്‍ പോയി. ചൊവ്വാഴ്ച ചുണ്ടത്തുപൊയിലില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. 

നിലമ്പൂര്‍ ഡിവൈഎസ്പി എജെ ജോണ്‍സണ്‍, അരീക്കോട് ഇന്‍സ്പെക്ടര്‍ സിആര്‍ ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ട്രെന്‍റിൽ മറഞ്ഞിരിക്കുന്ന അപകടം 

ട്രെൻഡിനൊപ്പം സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ ഏറെയും. ലോകത്ത് എവിടെയോ തുടങ്ങിയ റെട്രോ ട്രെന്‍റ് ഇങ്ങ് കേരളത്തിലും വ്യാപകമായിരിക്കുകയാണ്. ബോളിവുഡ് സ്റ്റൈൽ മുതൽ ഗ്യാങ്സ്റ്റർ സ്റ്റൈൽ വരെ പരീക്ഷിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിടാൻ തിടുക്കം കൂട്ടുകയാണ് ഏവരും. 

ഗ്യാങ്സ്റ്റര്‍ ഫോട്ടോകളും കപ്പിള്‍ ഫോട്ടോകളും ഫാമിലി ഫോട്ടോകളുമെല്ലാം 40 വര്‍ഷം സഞ്ചരിച്ച് പുറകോട്ടു പോയി. ചാറ്റ്ജിപിടിയില്‍ ആദ്യ തവണ പ്രോംപ്റ്റ് കൊടുത്തു നോക്കി ശരിയാത്തവര്‍ പല തവണ ഫോട്ടോകളും സ്‌റ്റൈലുകളും മാറ്റിക്കൊടുത്തു കൊണ്ടിരിക്കുകയാണ്. 

എന്നാൽ ട്രെന്‍റിനൊപ്പമുള്ള ഈ ഒഴുക്ക് അപകടമുണ്ടാക്കുമെന്ന മുന്നറിയിപ്പും വിദഗ്ദർ നൽകുന്നുണ്ട്. വ്യക്തിഗത വിവരങ്ങളുടെ ചോര്‍ച്ചയ്ക്കും ദുരുപയോഗത്തിനും വരെ ഇവ ഉപയോഗിക്കപ്പെട്ടേക്കാമെന്നതാണ് ഭീഷണി. ഉപയോക്താക്കള്‍ അപ്ലോഡ് ചെയ്യുന്ന മുഖത്തിന്‍റെ ചിത്രങ്ങളില്‍ നിന്ന് കമ്പനികള്‍ കൃത്യമായ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നു. ഈ വിവരങ്ങള്‍ ഭാവിയില്‍ എഐ മോഡലുകളെ പരിശീലിപ്പിക്കാന്‍ ഉപയോഗിക്കപ്പെട്ടേക്കാം. 

നമ്മള്‍ അപ്ലോഡ് ചെയ്യുന്ന ഹൈ റെസല്യൂഷന്‍ ഫോട്ടോകള്‍ വഴി നിര്‍മിച്ചെടുക്കുന്ന എഐ ചിത്രങ്ങള്‍ തട്ടിപ്പുകാര്‍ക്ക് വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കാനും ഡീപ്ഫേക്ക് വിഡിയോകളും ചിത്രങ്ങളും ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പുകള്‍ നടത്താന്‍ വരെ ഉപയോഗിക്കാം. 

വ്യക്തിഗത ഫോട്ടോകള്‍ അപ്ലോഡ് ചെയ്യുമ്പോള്‍ ചിത്രങ്ങള്‍ എവിടെയെങ്കിലും സൂക്ഷിക്കപ്പെടുന്നുണ്ടോ, ഇത് എങ്ങനെ ഉപയോഗിക്കപ്പെടുന്നു തുടങ്ങിയ കാര്യങ്ങളില്‍ നമുക്ക് ഇന്നും വ്യക്തതയില്ല.

നമ്മുടെ വ്യക്തിഗത വിവരങ്ങള്‍ തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ക്ക് കൈമാറ്റം ചെയ്യപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഡാറ്റ അനലിറ്റിക്‌സ് കമ്പനികള്‍ക്കോ പരസ്യ ഏജന്‍സികള്‍ക്കോ വരെ നമ്മുടെ വിവരങ്ങള്‍ വില്‍ക്കപ്പെട്ടേക്കാമെന്നും സൈബര്‍ സുരക്ഷാ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. മുഖത്ത് മാത്രം ഒതുങ്ങുന്നതല്ല നമ്മുടെ സ്വകാര്യത എന്നും ഓര്‍ക്കണം. അപ്ലോഡ് ചെയ്യുന്ന ഒരു ഫോട്ടോയില്‍ നമ്മുടെ വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റ് കാണാമെങ്കില്‍ പോലും അപകടം തിരിച്ചറിയണം. 

വ്യക്തിഗതമായി നമ്മളെ തിരിച്ചറിയാന്‍ സഹായിക്കുന്ന എല്ലാ വിവരവും സ്വകാര്യതയിലേക്ക് നമ്മളുടെ ആക്‌സസ് കൊടുക്കുന്നതിന് തുല്യമാണെന്ന് ഓര്‍ക്കുക. ചിത്രങ്ങളില്‍ മെറ്റാഡാറ്റ ഉള്‍പ്പെടെ ഓഫ് ചെയ്ത ശേഷമേ അപ്ലോഡ് ചെയ്യാന്‍ പാടുള്ളൂ.

ഇതെല്ലാം മാറ്റി നിര്‍ത്തിയാലും പ്രശ്‌നങ്ങള്‍ തീരുന്നില്ല. എഐ എപ്പോഴും നിര്‍മിക്കുക സോ കോള്‍ഡ് പെര്‍ഫക്ട് ചിത്രങ്ങളായിരിക്കും. പ്രോംപ്റ്റ് കൊടുത്ത് പുറത്തു വരുന്ന ചിത്രങ്ങള്‍ ഉപയോക്താക്കളില്‍ മിഥ്യയായ സൗന്ദര്യ മാനദണ്ഡങ്ങള്‍ വളര്‍ത്താനുള്ള സാധ്യതയുമുണ്ട്. റിയല്‍ ലൈഫിലെ സ്വന്തം ചിത്രവുമായി എഐ രൂപത്തെ താരതമ്യം ചെയ്യുന്നത് ആളുകളില്‍ ആത്മവിശ്വാസക്കുറവുണ്ടാക്കുമെന്നും വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

വ്യാഴാഴ്ച്ച മുതൽ മഴ ശക്തമാകും



തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. വ്യാഴാഴ്ച്ച മുതൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. 

വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് ശക്തമായ മഴ മുന്നറിയിപ്പ് ഉള്ളത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

എന്നാല്‍ ബുധനാഴ്ച വരെ കടുത്ത ചൂട് തുടരും. ഈ ദിവസങ്ങളില്‍ ഉയര്‍ന്ന താപനില സാധാരണയേക്കാള്‍ മൂന്ന് ഡിഗ്രി മുതല്‍ നാലു ഡിഗ്രി വരെ ഉയരാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ പൊതുജനം ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

മോഷ്‌ടിച്ച ബൈക്ക് അപകടത്തിൽപെട്ട് രണ്ട് പേർ മരിച്ചു



ആലപ്പുഴ: മോഷ്ടിച്ച ബൈക്ക് അപകടത്തിൽപെട്ട് രണ്ട് യുവാക്കൾ മരിച്ചു. ഇന്ന് പുലർച്ചെ മൂന്നോടെ ആലപ്പുഴ കൈചൂണ്ടിമുക്കിലായിരുന്നു അപകടം. മണ്ണഞ്ചേരി സ്വദേശികളായ രണ്ടുപേരാണ് മരിച്ചത്. മൂന്നാമതൊരാള്‍ ഗുരുതര പരുക്ക് പറ്റി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 

അപകടത്തില്‍പെട്ടവര്‍ക്ക് 18 വയസില്‍ താഴെയാണെന്നാണ് പ്രാഥമിക വിവരം. അതേസമയം, അപകടത്തില്‍പ്പെട്ട ബൈക്ക് തന്‍റേതാണെന്ന് മണ്ണഞ്ചേരി സ്വദേശിയായ പ്രമോദ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി വീടിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ബൈക്കാണ് മോഷണം പോയത്. 

ഹാന്‍ഡില്‍ ലോക്ക് പൊട്ടിച്ചാണ് ബൈക്ക് കൊണ്ടുപോയത്. വാഹനത്തിന്‍റെ താക്കോല്‍ ഇപ്പോഴും വീട്ടില്‍ തന്നെയാണെന്നും ഉടമ പറഞ്ഞു. പൊലീസ് ഫോണില്‍ വിളിച്ചപ്പോഴാണ് തന്‍റെ ബൈക്ക് മോഷണം പോയ വിവരം പ്രമോദ് അറിയുന്നത്.

മോഷ്ടിച്ച ബൈക്കില്‍ മൂന്ന് യുവാക്കളാണ് സഞ്ചരിച്ചിരുന്നത്. പുലര്‍ച്ചെ കൈചൂണ്ടിമുക്കില്‍ വച്ച് അമിതവേഗതയിലായിരുന്ന ബൈക്കിന് കുറുകെ നായ ചാടുകയായിരുന്നുവെന്നാണ് വിവരം. നിയന്ത്രണം വിട്ട ബൈക്ക് മീറ്ററുകളോളം നിരങ്ങിനീങ്ങി. അപകടത്തിന്‍റെ ആഘാതത്തില്‍ രണ്ടുപേര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മൂന്നാമത്തെ യുവാവിന് ഗുരുതരമായി പരുക്കേറ്റു.

അപകടസ്ഥലത്തുനിന്ന് 25 പാക്കറ്റ് സിഗററ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ എവിടെനിന്നാണ് ലഭിച്ചതെന്നതടക്കമുള്ള കാര്യങ്ങളും അന്വേഷണത്തിന്‍റെ ഭാഗമാകും. മൂന്നാമത്തെ യുവാവില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രതീക്ഷ.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

സുകുമാരക്കുറുപ്പ് മരിച്ചു ? കേരളം തിരഞ്ഞ ചോദ്യത്തിന് ഉത്തരം കണ്ടെത്തി പൊലീസ്

തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് മരിച്ചെന്ന നിഗമനത്തിൽ പൊലീസ് സംഘം. കേസ് പുതുതായി അന്വേഷിച്ച അന്വേഷണ സംഘം ഈ നിഗമനത്തിലേക്ക് എത്തിയതായിട്ടാണ് വിവരം. ഏതാനും വിവരങ്ങൾ കൂടി പരിശോധിച്ച ശേഷം അന്തിമ റിപ്പോർട്ട് നൽകി അന്വേഷണം അവസാനിപ്പിക്കുമെന്ന സൂചനകളും പുറത്തു വന്നു. 

കുറച്ചു വർഷങ്ങൾ മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് കുറുപ്പ് മരിച്ചെന്നാണ് കണ്ടെത്തൽ. ഇതുസംബന്ധിച്ച റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവിയ്ക്ക് അന്വേഷണ സംഘം വൈകാതെ നൽകും. 

തീരുമാനമാകാത്ത കേസുകൾ തീർപ്പാക്കുന്നതിന്‍റെ ഭാഗമായി മൂന്നു മാസം മുമ്പാണ് സുകുമാരക്കുറുപ്പ് കേസിൽ വീണ്ടും അന്വേഷണം ആരംഭിച്ചത്. കൊലപാതകത്തിനു ശേഷം സുകുമാരക്കുറുപ്പിനെ കണ്ടത് ആലപ്പുഴക്കാരി രത്നമ്മയെന്ന നേഴ്സാണ്. ഇവർ നേരത്തെ ജാർഖണ്ഡിലായിരുന്നു. ഇവരുടെ മൊഴിയിലെ വിവരങ്ങളിൽ നിന്നുള്ള സൂചനകളിൽ കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് കുറുപ്പ് മരിച്ചെന്ന സൂചനകൾ ലഭിച്ചത്. 

രത്നമ്മ ജോലി ചെയ്‌തിരുന്ന ആശുപത്രിയിൽ ഹൃദ്രോഗത്തെ തുടർന്ന് ഐസിയുവിലായിരുന്നു കുറുപ്പ്. അന്ന് ഏകദേശം 40 വയസായിരുന്നു കുറുപ്പിന്. ഹൃദ്രോഗിയായിരുന്ന കുറുപ്പ് ഇന്നുവരെയുള്ള 40 വർഷം കൂടി ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. കുറുപ്പിന്‍റെ ഭാര്യ അടക്കമുള്ളവർക്ക് അദ്ദേഹവുമായി യാതൊരു ബന്ധവുമില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. 

1984 ജനുവരി 22ന് പുലർച്ചെയാണ് സ്വന്തം പേരിലുള്ള ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ നിരപരാധിയായ ചാക്കോയെന്നയാളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കാറിലിട്ട് കത്തിച്ചത്. മരിച്ചത് താനാണെന്ന് വരുത്തി തീർക്കാനായിരുന്നു കൊലപാതകം. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

വീട്ടിൽ ചാർജ് ചെയ്യുന്നതിനിടെ ഇലക്‌ട്രിക് സ്‌കൂട്ടർ പൊട്ടിത്തെറിച്ചു



മലപ്പുറം: ചാർജ് ചെയ്യുന്നതിനിടെ ഇലക്‌ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് വൻ അപകടം. വീട്ടിൽ ചാർജ് ചെയ്യുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. കോട്ടക്കല്‍ ഈസ്റ്റ് വില്ലൂരിലാണ് സംഭവം നടന്നത്. തീപിടിത്തത്തില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പൂർണമായും, സമീപത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകള്‍ ഭാഗികമായും കത്തിനശിച്ചു. 

സംഭവത്തില്‍ വീടിനും നിസാര കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ചാര്‍ജിങ്ങിനിടെ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാകാം ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. 

അപകടത്തിന്‍റെ കൃത്യമായ കാരണം ഉന്നത ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ എന്ന് അധികൃതര്‍ അറിയിച്ചു. പോര്‍ച്ചില്‍ വെച്ച് ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിയുണ്ടാവുകയും തീ അടുത്തുണ്ടായിരുന്ന വാഹനങ്ങളിലേക്ക് വേഗത്തില്‍ പടരുകയുമായിരുന്നു. 

സ്‌കൂട്ടര്‍ പൊട്ടിത്തെറിക്കുന്ന ശബ്ദവും പുകയും കണ്ട ഉടന്‍ സമീപവാസികളും നാട്ടുകാരും കൃത്യസമയത്ത് ഇടപെട്ട് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയതാണ് വലിയ ദുരന്തം ഒഴിവാക്കിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളോ മറ്റ് ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

സ്വിമ്മിങ് പൂളിൽ വീണ മൂന്നു വയസുകാരൻ മരിച്ചു



കാസർകോട്: റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ വീണ് പരുക്കേറ്റ മൂന്ന് വയസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു. കാസര്‍കോട് സ്വദേശി മുഹമ്മദ് ഐസാന്‍ യൂസഫ് ആണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

ഓഗസ്റ്റ് ഒൻപതിന് രാത്രിയായിരുന്നു അപകടം ഉണ്ടായത്. മൂടംബയല്‍ ഗ്രാമത്തിലെ സിഗ്നേച്ചര്‍ ഫാംസ് എന്ന റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളിലാണ് കുട്ടി വീണത്.

ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയിലാക്കി. നില ഗുരുതരമായതിനെ തുടര്‍ന്ന് കുട്ടിയെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


കൊച്ചിൻ ഷിപ് യാർഡിൽ 139 ഒഴിവുകൾ



കൊച്ചി: ഉദ്യോഗാർഥികൾക്ക് വൻ അവസരവുമായി കൊച്ചിൻ ഷിപ് യാർഡ്. ഗ്രാജ്വേറ്റ് അപ്രന്‍റീസ്, ടെക്‌നീഷ്യന്‍ (ഡിപ്ലോമ) അപ്രന്‍റീസ് തസ്തികകളില്‍ ആയി 139 ഒഴിവുകളാണ് ഉള്ളത്. 

ഒരു വര്‍ഷമാണ് പരിശീലന കാലാവധി. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് സ്‌റ്റൈപ്പന്‍റ് ലഭിക്കും. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ ഒന്ന്.

ഗ്രാജ്വേറ്റ് അപ്രന്‍റീസ് ഒഴിവുകള്‍

മെക്കാനിക്കല്‍ എഞ്ചിനീയറിങ്: 22 സീറ്റുകള്‍

ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്: 12 സീറ്റുകള്‍

സിവില്‍ എഞ്ചിനീയറിങ്: 6 സീറ്റുകള്‍

ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്: 5 സീറ്റുകള്‍

കംപ്യുട്ടര്‍ സയന്‍സ് / ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി: 4 സീറ്റുകള്‍

ഫയര്‍ & സേഫ്റ്റി എഞ്ചിനീയറിങ്: 4 സീറ്റുകള്‍

മറൈന്‍ എഞ്ചിനീയറിങ്: 4 സീറ്റുകള്‍

നേവല്‍ ആര്‍ക്കിടെക്ചര്‍ & ഷിപ്പ്ബില്‍ഡിങ്: 4 സീറ്റുകള്‍

ഡിപ്ലോമ അപ്രന്‍റീസ്

മെക്കാനിക്കല്‍ എഞ്ചിനീയറിങ്: 23 സീറ്റുകള്‍

ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്: 15 സീറ്റുകള്‍

സിവില്‍ എഞ്ചിനീയറിങ്: 13 സീറ്റുകള്‍

കൊമേഴ്‌സ്യല്‍ പ്രാക്ടീസ് : 10 സീറ്റുകള്‍

ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്: 8 സീറ്റുകള്‍

കംപ്യുട്ടര്‍ എഞ്ചിനീയറിങ്: 5 സീറ്റുകള്‍

ഇന്‍സ്ട്രുമെന്‍റേഷന്‍ ടെക്‌നോളജി: 4 സീറ്റുകള്‍

ആകെ ഡിപ്ലോമ ഒഴിവുകള്‍: 78 സീറ്റുകള്‍

ഗ്രാജ്വേറ്റ് അപ്രന്‍റീസ്

ആകെ സീറ്റുകള്‍: 61

പ്രതിമാസ സ്‌റ്റൈപ്പന്‍ഡ്: 15,000 രൂപ

യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ഒരു അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നോ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നോ നേടിയ എഞ്ചിനീയറിങ് ബിരുദം (B.E. / B.Tech).

വിഭാഗങ്ങള്‍: ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍, സിവില്‍, കംപ്യുട്ടര്‍ സയന്‍സ്/ഐടി, ഫയര്‍ & സേഫ്റ്റി, മറൈന്‍, നേവല്‍ ആര്‍ക്കിടെക്ചര്‍

ടെക്‌നീഷ്യന്‍ (ഡിപ്ലോമ) അപ്രന്‍റീസ്

ആകെ സീറ്റുകള്‍: 78.

പ്രതിമാസ സ്‌റ്റൈപ്പന്‍ഡ്: 13,000 രൂപ.

വിഭാഗങ്ങള്‍: ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ്, ഇന്‍സ്ട്രുമെന്റേഷന്‍, സിവില്‍, കംപ്യുട്ടര്‍, കൊമേഴ്‌സ്യല്‍ പ്രാക്ടീസ്

എഞ്ചിനീയറിങ് വിഭാഗങ്ങള്‍ക്ക് : ബന്ധപ്പെട്ട വിഷയത്തില്‍ സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ അല്ലെങ്കില്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള എഞ്ചിനീയറിങ് ഡിപ്ലോമ.

കൊമേഴ്‌സ്യല്‍ പ്രാക്ടീസ് : സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ്.

മറ്റ് പ്രധാന നിബന്ധനകള്‍

2022, 2023, 2024, 2025, 2026 വര്‍ഷങ്ങളില്‍ പഠിച്ചിറങ്ങിയവര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ. അപേക്ഷകര്‍ കേരളത്തില്‍ സ്ഥിരതാമസക്കാരായവര്‍ (Domicile of Kerala) ആയിരിക്കണം.

മുന്‍പോ നിലവിലോ ഏതെങ്കിലും സര്‍ക്കാര്‍/പൊതുമേഖല/സ്വകാര്യ സ്ഥാപനങ്ങളില്‍ അപ്രന്റീസ്ഷിപ്പ് ചെയ്തവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല. തത്തുല്യമായ മറ്റ് യോഗ്യതകള്‍ ഉള്ളവര്‍ അതത് അതോറിറ്റിയില്‍ നിന്നുള്ള തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

തെരഞ്ഞെടുപ്പ് രീതി

അപേക്ഷകരുടെ ബിരുദ/ഡിപ്ലോമ പരീക്ഷകളില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. മാര്‍ക്ക് തുല്യമായി വന്നാല്‍ പ്രായക്കൂടുതല്‍ ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. അപേക്ഷകള്‍ nats.education.gov.in എന്ന പുതിയ നാഷണല്‍ അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് സ്‌കീം (NATS) പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിജ്ഞാപനം സന്ദര്‍ശിക്കുക.

https://cochinshipyard.in/uploads/career/afd6b02aeff840cd040835d58aa059b4.pdf

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


കനത്ത മഴ തുടരും; ഇന്ന് എട്ട് ജില്ലകളിൽ സ്‌കൂൾ അവധി



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് (ഓഗസ്റ്റ് ഏഴ്) എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

എറണാകുളം, തൃശൂര്‍, കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. പലയിടത്തും ശക്തമായ മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിൽ മുങ്ങി. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


കനത്ത മഴ സാധ്യത; നാളെ മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി



തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. വയനാട്, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. 

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ഓഗസ്റ്റ് ഏഴ്) അവധിയായിരിക്കും. അംഗണവാടി മുതല്‍ പ്രൊഫഷണല്‍ കോളെജ് വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കും. 

പ്രൊഫഷ്ണല്‍ കോളെജുകള്‍, ട്യൂഷന്‍ സെന്‍ററുകള്‍, കോച്ചിങ് ക്ലാസുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, മതപഠന ക്ലാസുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല. അവിടെയുള്ള വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വം സ്ഥാപന മേധാവികള്‍ കര്‍ശനമായി ഉറപ്പുവരുത്തേണ്ടതാണ്.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


നാളെ അഞ്ച് ജില്ലകളിൽ സ്‌കൂൾ അവധി



തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാളെ (ഓഗസ്റ്റ് അഞ്ച്) അഞ്ച് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട, കാസര്‍കോട്, ആലപ്പുഴ, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

കോഴിക്കോട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കി. ആലപ്പുഴ, വയനാട് ജില്ലകളില്‍ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. ആലപ്പുഴ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, അങ്കണവാടികള്‍ക്കും, ട്യൂഷന്‍ സെന്‍ററുകള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. 

മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല. കാസര്‍കോട് ജില്ലയില്‍ കോളെജുകള്‍, പ്രൊഫഷ്ണല്‍ കോളെജുകള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്‍ററുകള്‍, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മദ്രസ ഉള്‍പ്പെടെ മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. 

അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച സര്‍വകലാശാല/പൊതു പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടായിരിക്കില്ല. ഏറ്റവും പുതിയ റഡാര്‍ ചിത്രം പ്രകാരം കേരളത്തിലെ കാസര്‍കോട് ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

നാളെ ഏഴ് ജില്ലകളിൽ സ്‌കൂൾ അവധി



തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (ഓഗസ്റ്റ് നാല്) കൂടുതൽ ജില്ലകളിൽ സ്കൂൾ അവധി പ്രഖ്യാപിച്ചു. കാസർകോട്, തൃശൂര്‍, കോട്ടയം, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് സമ്പൂർണ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. പ്രൊഫഷ്ണല്‍ കോളെജുകള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്‍ററുകള്‍, അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. ജില്ലകളില്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ല. 

കണ്ണൂര്‍ ജില്ലയില്‍ മൂന്ന് താലൂക്കുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലാണ് അവധി പ്രഖ്യാപിച്ചത്. എന്നാല്‍ പ്രൊഫഷണല്‍ കോളേജുകള്‍ക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച സര്‍വകലാശാല/പൊതു പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. 

വയനാട്, ഇടുക്കി ജില്ലകളില്‍ ദുരുതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴയെ തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും വിവിധ സ്‌കൂളുകളില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്നതിനാലും ശക്തമായ മഴ തുടരുന്നതിനാലും വിദ്യാര്‍ത്ഥികളുടെ സുരക്ഷയെ മുന്‍ നിര്‍ത്തിയുമാണ് അവധി നൽകിയിരിക്കുന്നത്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

നാളെ രണ്ട് ജില്ലകളിൽ സ്‌കൂൾ അവധി



തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലപ്പുറം, പത്തനംതിട്ട ജില്ലകളിൽ നാളെ (ഓഗസ്റ്റ് നാല്) സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. 

പ്രൊഫഷ്ണല്‍ കോളെജുകള്‍ ഉള്‍പ്പെടെ മദ്രസകള്‍, ട്യൂഷന്‍ സെന്‍ററുകള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച യൂണിവേഴ്‌സിറ്റി, പി.എസ്.എസി. പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റമില്ല.

കണ്ണൂര്‍ ജില്ലയില്‍  മൂന്ന് താലൂക്കുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയുണ്ട്. പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലാണ് അവധി പ്രഖ്യാപിച്ചത്. എന്നാല്‍ പ്രൊഫഷണല്‍ കോളെജുകള്‍ക്ക് അവധി ബാധകമല്ല. 

മുന്‍കൂട്ടി നിശ്ചയിച്ച സര്‍വകലാശാല/പൊതു പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. ഇടുക്കി, വയനാട് ജില്ലകളിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

കുട്ടിക്കാനം പുല്ലുപാറയിലുണ്ടായ ഉരുൾ പൊട്ടൽ... വീഡിയോ കാണാം..



കിടിലൻ ട്രാവൽ ബാഗ്, കിടിലൻ വിലയ്ക്ക്..... വാങ്ങാൻ ഇതിൽ ക്ലിക്ക് ചെയ്യു... 



രണ്ട് ലക്ഷം കൈക്കൂലി; തൊടുപുഴ മുൻസിപ്പാലിറ്റിയിലെ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ പിടിയിൽ



തൊടുപുഴ: കെട്ടിടത്തിന്‍റെ കംപ്ലീഷൻ സർട്ടിഫിക്കറ്റിനായി രണ്ട് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട തൊടുപുഴ മുനിസിപ്പാലിറ്റിയിലെ അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ. 75,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് എറണാകുളം കറുകുറ്റി സ്വദേശിയായ എം.പി. ജോസ് പിടിയിലാകുന്നത്. 

അഴിമതിക്കെതിരെ ശക്തമായ നടപടികളുമായി വിജിലന്‍സ് ആവിഷ്‌കരിച്ച പ്രോജക്ട് സീറോ പദ്ധതിയുടെ ഭാഗമായി നടത്തിയ ഇടപെടലിലാണ് അറസ്റ്റ്. പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിന് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനായി തൊടുപുഴ സ്വദേശിയായ പരാതിക്കാരന്‍ 2025 ഒക്ടോബറിലാണ് ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിച്ചത്. 

എന്നാല്‍, അപേക്ഷയില്‍ നടപടിയെടുക്കാതെ ഒരു മാസത്തോളം ഫയല്‍ വൈകിപ്പിച്ച ഉദ്യോഗസ്ഥന്‍, സര്‍ട്ടിഫിക്കറ്റിനായി 1,50,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ബില്‍ഡിങ് എഞ്ചിനീയര്‍ മുഖേന സംസാരിച്ചതിനെ തുടര്‍ന്ന് ഫയല്‍ താല്‍ക്കാലികമായി അപ്രൂവ് ചെയ്തു നല്‍കി.

എന്നാല്‍, കഴിഞ്ഞ മേയ് മാസത്തില്‍ പരാതിക്കാരനെ വീണ്ടും ഓഫീസിലേക്ക് വിളിപ്പിച്ചു വരുത്തി  കെട്ടിടത്തിലെ ഇരുമ്പ് ഗോവണി അനുമതിയില്ലാതെ നിർമിച്ചതാണെന്നും അതിനാല്‍ അനുവദിച്ച നമ്പറുകള്‍ ക്യാന്‍സല്‍ ചെയ്യുമെന്നും ജോസ് ഭീഷണിപ്പെടുത്തി. 

ഇത് ഒഴിവാക്കണമെങ്കില്‍ രണ്ട് ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുക കുറയ്ക്കാനായി പരാതിക്കാരന്‍ പലതവണ സമീപിച്ചെങ്കിലും രണ്ട് ലക്ഷം രൂപയില്‍ കുറഞ്ഞ ഒത്തുതീര്‍പ്പിന് ഉദ്യോഗസ്ഥന്‍ തയ്യാറായില്ല. ഇതില്‍ ആദ്യ ഗഡുവായി 75,000 രൂപ ഉടന്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു.

തുക നല്‍കാന്‍ താൽപര്യമില്ലാതിരുന്ന പരാതിക്കാരന്‍ വിവരം ഇടുക്കി വിജിലന്‍സ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് സംഘം ഒരുക്കിയ കെണിയില്‍ ഉദ്യോഗസ്ഥന്‍ വീഴുകയായിരുന്നു. 

തൊടുപുഴ മൂണ്‍ലൈറ്റ് ബാറിന് സമീപത്തുവെച്ച് പരാതിക്കാരനില്‍ നിന്ന് 75,000 രൂപ വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

പനി ബാധിച്ച് ആറ് വയസുകാരി മരിച്ചു



കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലിരിക്കെ ആറ് വയസുകാരി മരിച്ചു. കോഴിക്കോട് നടുവണ്ണൂര്‍ കാവുന്തറ സ്വദേശികളായ പാലയാട്ട് ഷാജുവിന്‍റെയും റീനയുടെയും ഇളയ മകള്‍ ഇതള്‍ ആണ് മരിച്ചത്. 

ഇന്ന് പുലർച്ചെയോടെ കോഴിക്കോട് മെഡിക്കൽ കോളെജിലായിരുന്നു മരണം. കഴിഞ്ഞ ശനിയാഴ്ചയാണ് ശക്തമായ പനിയെ തുടര്‍ന്ന് കുട്ടിയെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാവുന്തറ എ.എല്‍.പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് ഇതള്‍. 

പഠനത്തിലും അനുബന്ധ പ്രവര്‍ത്തനങ്ങളിലും ഒരുപോലെ മികവ് പുലര്‍ത്തിയിരുന്ന ഇതളിന്‍റെ അപ്രതീക്ഷിത വേര്‍പാടില്‍ ദുഖമടക്കാന്‍ കഴിയാതെ നില്‍ക്കുകയാണ് അധ്യാപകരും സഹപാഠികളും. മൃതദേഹം ഇന്ന് രാവിലെ 10.30 ഓടെ കാവുന്തറയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

വാഹനാപകടം; തൊടുപുഴ സ്വദേശിയായ വിദ്യാർഥി മരിച്ചു



കൊച്ചി: ഓവർ ടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് കോളെജ് വിദ്യാർഥി മരിച്ചു. തൊടുപുഴ മടക്കത്താനം സ്വദേശി എസ്. രാഹുല്‍ (20) ആണ് മരിച്ചത്. ഇന്നു രാവിലെ ഏഴരയോടെ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ കടമറ്റം പെരുവംമുഴിയിലായിരുന്നു അപകടം. 

വരിക്കോലി മുത്തൂറ്റ് എന്‍ജിനിയറിങ് കോളെജിലെ വിദ്യാര്‍ഥിയാണ് രാഹുല്‍. സ്‌കൂട്ടറിലുണ്ടായിരുന്ന സുഹൃത്ത് ജൂലിയന്‍ ജോസഫ് (21) നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ മുന്നിലുണ്ടായിരുന്ന കാറിനെ ഓവര്‍ടേക്ക് ചെയ്തു കയറാന്‍ ശ്രമിക്കുന്നതിനിടെ കാറില്‍ തട്ടുകയും നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍നിന്നു റോഡിലേക്കു തെറിച്ചുവീണ രാഹുലിന്‍റെ തലയിലൂടെ എതിരെ വന്ന ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു.

ഉടന്‍തന്നെ ഇരുവരെയും കോലഞ്ചേരി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാഹുലിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. പരുക്കേറ്റ ജൂലിയന്‍ ജോസഫ് ചികിത്സയിലാണ്. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടി സ്വീകരിച്ചു.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


സംസ്ഥാനത്ത് നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത



തിരുവനന്തപുരം: അടുത്ത നാല് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. 

ഇവിടങ്ങളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ കണക്കുകൂട്ടല്‍.

ഇന്ന് ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം,കോഴിക്കോട്, വയനാട് ജില്ലകളിലും ബുധനാഴ്ച ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് വ്യാഴാഴ്ച തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്. 

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

മഹാരാഷ്ട്ര തീരത്തോട് ചേര്‍ന്ന്, മധ്യ-കിഴക്കന്‍ അറബിക്കടലിന് മുകളിലായി ചക്രവാത ചുഴി നിലകൊള്ളുന്നു. വടക്കന്‍ തെലങ്കാനയ്ക്കും സമീപപ്രദേശങ്ങള്‍ക്കും മുകളിലായുള്ള ചക്രവാത ചുഴി തുടരുന്നു. ജൂലൈ 03 വരെ, കേരളം, മാഹി & ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6


പിതാവ് മരിച്ച് രണ്ടാം ദിവസം 18 ദിവസം പ്രായമായ കുഞ്ഞ് തൊട്ടിലിൽ മരിച്ച നിലയിൽ



തൃശൂർ: വാഹനാപകടത്തിൽ പിതാവ് മരിച്ച് രണ്ടാം ദിവസം 18 ദിവസം പ്രായമുള്ള കുഞ്ഞ് തൊട്ടിലിൽ മരിച്ച നിലയിൽ. തൃശൂർ വെള്ളറക്കാടാണ് സംഭവം നടന്നത്. തറമേൽഞാലിൽ പരേതനായ സുധീഷിന്‍റെയും മനുരാധയുടെയും മകളാണ് മരിച്ചത്. 

പാൽകൊടുത്ത ശേഷം തൊട്ടിലിൽ കിടത്തിയ കുട്ടിയെ വായിൽ നുരയും പതയും വന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് വീട്ടുകാരുടെ മൊഴി. കുട്ടിയുടെ മൂക്കില്‍ നിന്ന് രക്തവും വന്നിട്ടുണ്ടായിരുന്നു. 

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പാല്‍ തൊണ്ടയില്‍ കുടുങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ചയാണ് കുഞ്ഞിന്‍റെ പിതാവായ സുധീഷ്(25) അക്കിക്കാവില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മരണപ്പെടുന്നത്. 

സുധീഷ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. സുധീഷിന്‍റെ അസ്ഥി സഞ്ചയന ദിവസമായ ഞായറാഴ്ചയാണ് കുടുംബത്തെ വീണ്ടും കണ്ണീരിലാഴ്ത്തിക്കൊണ്ട് കുഞ്ഞിന്‍റെ മരണവും സംഭവിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

കളിക്കുന്നതിനിടെ രണ്ട് വയസുകാരിയുടെ തലയിൽ അലുമിനിയം പാത്രം കുടുങ്ങി



കോഴിക്കോട്: വീടിനുള്ളിൽ കളിക്കുന്നതിനിടെ രണ്ട് വയസുകാരിയുടെ തലയിൽ അലുമിനിയ പാത്രം കുടുങ്ങി. നാദാപുരം പാറക്കടവ് ഉമ്മത്തൂരില്‍ കളത്തറ അനസിന്‍റെ മകള്‍ ഫാത്തിമ ആലിയയുടെ തലയില്‍ ആണ് രാവിലെ 11 ഓടെ പാത്രം കുടുങ്ങിയത്.

കളിക്കുന്നതിനിടെ കുട്ടി പാത്രം തലയില്‍ വയ്ക്കുകയും തല പൂര്‍ണമായും പാത്രത്തില്‍ കുടുങ്ങുകയുമായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ വീട്ടുകാര്‍ പല വിധത്തില്‍ ശ്രമിച്ചെങ്കിലും പാത്രം ഊരിയെടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നാദാപുരം ഫയര്‍ സ്റ്റേഷനില്‍ കുട്ടിയുമായി വീട്ടുകാര്‍ എത്തുകയായിരുന്നു.

സേനാംഗങ്ങള്‍ ഏറെ ശ്രദ്ധയോടെ കട്ടര്‍, സ്പ്രെഡര്‍ എന്നിവ ഉപയോഗിച്ച് പാത്രം മുറിച്ചുമാറ്റിയാണ് കുട്ടിയെ സുരക്ഷിതമായി പരുക്കുകള്‍ ഒന്നും കൂടാതെ രക്ഷപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനത്തിന് സ്റ്റേഷന്‍ ഓഫിസര്‍ എസ്. വരുണ്‍, ഗ്രേഡ് സ്റ്റേഷന്‍ ഓഫിസര്‍ മധുപ്രസാദ്, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍മാരായ ഐ.ഉണ്ണികൃഷ്ണന്‍, മുഹമ്മദ് സാനീജ് എന്നിവര്‍ നേതൃത്വം നല്‍കി.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Portable Mini Air Cooler Fan with LED Light