www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2038) Idukki (1954) Mostreaded (1617) Crime (1513) National (1261) Entertainment (859) world (450) Viral (448) Video (362) Health (212) Gallery (163) mollywood (161) Gulf (146) sports (144) Trending (109) business (103) bollywood (90) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (37) editorial (35) auto (29) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) Fashion (14) trailer (14) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)
Showing posts with label review. Show all posts

യഥാർഥ സംഭവം; സർവം മായയിലെ സംഭവത്തെ കുറിച്ച് സംവിധായകൻ



കൊച്ചി: സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ് നിവിൻ പോളി ചിത്രം സർവം മായ. ആഗോള ബോക്‌സ് ഓഫീസില്‍ 150 കോടി രൂപയിലേറേ നേടിയ ചിത്രത്തിന് ഒടിടിയിലും വൻ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. 

നിരീശ്വര വാദിയായ ചെറുപ്പക്കാരനും പ്രേതവും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിലെ ഇതിവൃത്തം. ചിത്രം ഹിറ്റായതിനു പിന്നാലെ ഡെലൂലുവെന്ന പ്രേതം സോഷ്യൽ മീഡിയയിലും ട്രെൻഡിങ്ങാണ്. 

ഇപ്പോഴിതാ സര്‍വ്വം മായയിലെ ചില സന്ദര്‍ഭങ്ങള്‍ യഥാര്‍ഥ ജീവിത്തില്‍ നടന്ന സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഒടിടിപ്ലേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ അഖില്‍ സത്യന്‍.

മായ മാത്യു എന്ന ഡെലുലുവിനോട് സഹോദരന്‍ ഗുഡ് ബൈ (യെസ്) പറയുന്ന രംഗമാണ് സര്‍വ്വം മായയിലെ പ്രധാന ഇമോഷണല്‍ രംഗം. തുടര്‍ന്നാണ് ഡോക്ടേഴ്‌സ് മായാ മാത്യുവിന്‍റെ ജീവരക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്യുന്നത്. സമാനമായ സന്ദര്‍ഭവും അനുഭവവും തങ്ങളുടെ അടുത്ത കുടുംബ സുഹൃത്ത് നേരിടേണ്ടി വന്നതാണ് എന്നാണ് അഖില്‍ സത്യന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 

കോമയിലുള്ള ഒരാളുടെ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്യാന്‍ കുട്ടിയോട് അനുവാദം ചോദിക്കേണ്ടി വരികയാണ്. സഹിക്കാന്‍ പറ്റാത്ത വേദനയാണ് അത്. ആ ട്രോമാറ്റിക് സംഭവം ഒരിക്കലും ഞാന്‍ മറക്കില്ല. ആ സംഭവമാണ് സര്‍വം മായയിലും അതുപോലെ ഒരു രംഗം ഉപയോഗിക്കാന്‍ തനിക്ക് പ്രചോദനമായത് എന്നും അഖില്‍ സത്യന്‍ പറയുന്നു. 

സാങ്കല്‍പ്പിക കഥകള്‍ എഴുതാന്‍ താന്‍ അത്ര മികച്ചവനല്ല എന്നും സൂചിപ്പിക്കുന്ന അഖില്‍ സത്യന്‍ താന്‍ കണ്ട മനുഷ്യരോ അല്ലെങ്കില്‍ സന്ദര്‍ഭങ്ങളോ പ്രചോദനമായി സ്വീകരിക്കാറുണ്ട് എന്നും വെളിപ്പെടുത്തുന്നു.

മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായ നിവിന്‍ പോളിയും അജു വര്‍ഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും 'സര്‍വ്വം മായ'ക്കുണ്ട്. ഇവര്‍ക്കൊപ്പം മലയാളത്തിന്‍റെ പ്രിയതാരങ്ങളായ ജനാര്‍ദ്ദനന്‍, രഘുനാഥ് പലേരി, മധു വാര്യര്‍, അല്‍താഫ് സലിം, പ്രീതി മുകുന്ദന്‍ എന്നിവരും അണിനിരക്കുന്നു. അഖില്‍ സത്യന്‍, രതിന്‍ രാധാകൃഷ്ണന്‍ എന്നിവരാണ് എഡിറ്റിങ് വിഭാഗം കൈകാര്യം ചെയ്യുന്നത്.

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

വായിലെ ക്യാൻസറിന്‍റെ ലക്ഷണങ്ങൾ 

വായിലെ ക്യാൻസറിന് ശരീരം കാണിച്ചു തരുന്ന ചില ലക്ഷണങ്ങളുണ്ട്. ചുണ്ടുകൾ, നാവ്, വായുടെ ആവരണം, മോണകൾ, വായയുടെ അടിഭാഗം, മുകൾ ഭാഗം, തൊണ്ടയുടെ പിൻഭാഗം എന്നിവിടങ്ങളിലാണ് സാധാരണായി വായിലെ ക്യാൻസർ ഉണ്ടാകാറുള്ളത്. 

മദ്യവും പുകയിലയും ഒരുമിച്ച് ഉപയോഗിക്കുന്നവര്‍ക്ക് വായിലെ ക്യാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ്. പുകവലി അല്ലെങ്കില്‍ പുകയില ചവയ്ക്കുന്നതുമായി പലപ്പോഴും ഓറല്‍ ക്യാന്‍സര്‍ ബന്ധപ്പെട്ടിരിക്കുന്നു. ദിവസവും മദ്യം കഴിക്കുന്നതും അപകടസാധ്യത വര്‍ദ്ധിപ്പിക്കും. 

ഇന്ത്യയിലെ 10 ഓറല്‍ ക്യാന്‍സര്‍ കേസുകളില്‍ ആറില്‍ കൂടുതല്‍ കേസുകളും മദ്യവും ഗുഡ്ക, ഖൈനി, പാന്‍ തുടങ്ങിയ പുകയില്ലാത്ത പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സെന്‍റര്‍ ഫോര്‍ ക്യാന്‍സര്‍ എപ്പിഡെമിയോളജിയിലെയും ഹോമി ഭാഭ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെയും ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 

മദ്യം കഴിക്കുന്നത് അസറ്റാല്‍ഡിഹൈഡ് ഉൽപാദിപ്പിക്കുന്നു. ഇത് വായിലെ കോശങ്ങളിലെ ഡിഎന്‍എയെ നശിപ്പിക്കുന്ന ഒരു വിഷ പദാർഥമാണ്.

പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ചുണ്ടിലോ, മോണയിലോ, വായയ്ക്കുള്ളിലോ രണ്ടാഴ്ചയ്ക്കുള്ളില്‍ സുഖപ്പെടാത്ത വ്രണം കാണുന്നതാണ് ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്.

വായയ്ക്കുള്ളിലെ അര്‍ബുദത്തിന് മുമ്പുള്ള വളര്‍ച്ച വെളുത്തതോ, ചുവപ്പോ, മോണയിലും, നാവിലും, കവിളിന്‍റെ ഉള്‍ഭാഗത്തും, വായയുടെ മുകള്‍ഭാഗത്തും വികസിക്കുന്നു. ഈ പാടുകള്‍ കട്ടിയുള്ളതും പരുക്കനുമായിരിക്കും. ഈ പാടുകളുടെ പ്രാരംഭ ഘട്ടത്തില്‍ സാധാരണയായി ഒരു അസ്വസ്ഥതയും ഉണ്ടാകില്ല.

നാവിലോ, മോണയിലോ, വായയുടെ ആവരണത്തിലോ വെളുത്ത പാടുകള്‍ (ല്യൂക്കോപ്ലാകിയ) അല്ലെങ്കില്‍ ചുവന്ന പാടുകള്‍ കാണുന്നതാണ് മറ്റൊരു ലക്ഷണം. സാധാരണയായി വായയ്ക്കുള്ളിലോ, ചുണ്ടുകളിലോ, കഴുത്തിലോ, താടിയെല്ലിലോ സ്ഥിതി ചെയ്യുന്ന വളര്‍ച്ചയോ ടിഷ്യു കട്ടിയാക്കലോ ആയിട്ടാണ് ഓറല്‍ ക്യാന്‍സര്‍ പ്രത്യക്ഷപ്പെടുന്നത്. മുഴകള്‍ വേദനാജനകമോ വേദനയില്ലാത്തതോ ആകാം. രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന മുഴകള്‍ കണ്ടാല്‍ ഡോക്ടറെ കണ്ട് പരിശോധന നടത്തണം. 


പ്രണയം, പക, ചതി; പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി ലേവ്യ 20:10



കൊച്ചി: പ്ര‍ണയം, പക, ചതി.... വൈകാരിക മുഹൂർത്തങ്ങളെ കോർത്തിണക്കി ഒരുക്കിയ സസ്പെൻസ് ത്രില്ലർ ചിത്രം ലേവ്യ 20:10 ജനശ്രദ്ധ നേടി മുന്നേറുന്നു. ഒടിടി പ്ലാറ്റ്ഫോമായ ലൈം ലൈറ്റിൽ റിലീസായ ചിത്രം അവിഷ്കാരത്തിലെ വ്യത്യസ്‌തത കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. ഒരു രാത്രിയിൽ ഒരു വീടിനുള്ളിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.  

ഭർത്താവ് ഇല്ലാത്ത സമയത്ത് കാമുകനെ വീട്ടിലേക്ക് ക്ഷണിക്കുന്ന നീന, ഇതിനിടെ ഓർഡർ ചെയ്യുന്ന ഭക്ഷണവുമായി എത്തുന്നത് നീനയുടെ മുൻ കാമുകൻ. മുൻ കാമുകിയെ കണ്ടതിന്‍റെ ഞെട്ടൽ മാറും മുമ്പ് അവൾ സ്വന്തം ഭർത്താവിനെയും ചതിക്കുകയായിരുന്നുവെന്ന തിരിച്ചറിയലിലൂടെയാണ് കഥ മുന്നേറുന്നത്. 

ഇതിനിടെയുണ്ടാകുന്ന വൈകാരിക സംഭാഷണങ്ങളും സംഘടന രംഗങ്ങളും ശ്രദ്ധേ നേടുന്നു. നിരവധി സംഘർഷ ഭരിതമായ മുഹൂർത്തങ്ങളിലൂടെ കടന്നു പോകുന്ന ചിത്രം കുടുംബ പ്രേക്ഷകർക്കിടയിലും പ്രചാരം നേടിക്കഴിഞ്ഞു. നീനയുടെ വേഷത്തിലെത്തിയ നിൻസി സേവ്യരുടെ അസാമാന്യ അഭിനയം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ്. വൈകാരിക രംഗങ്ങളെ തൻമയത്തത്തോടെ നിൻസി കൈകാര്യം ചെയ്‌തു.


നിൻസി സേവ്യർ, സൂര്യലാൽ, അഖിൽ എസ്. കുമാർ, അനീഷ് ആനന്ദ് എന്നിവരാണ് അഭിനേതാക്കൾ. ശശി നാരായൺ ഛായാഗ്രഹണവും  ഫിലോസ് പീറ്റർ എഡിറ്റിങ്ങും നിർവഹിക്കുന്നു. കലാസംവിധാനം ബിജു മാധവ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഹരീഷ് പാലപ്പുഴ, പ്രൊഡക്‌ക്ഷൻ കൺട്രോളർ സിജു ചക്കുംമൂട്ടിൽ, കുങ്ഫു സജിത്താണ് ആക്ഷൻ കോറിയോഗ്രാഫി ഒരുക്കിയിരിക്കുന്നത്.

ഓഡിയോ ഡിസൈനിങ്ങും ബീജിഎമ്മും  ബിനോയി ജോസഫിന്‍റേതാണ്. ചമയം സുധി കട്ടപ്പന, വസ്ത്രാലങ്കാരം ജെസി എബ്രഹാം. ഗാനരചന : ബിജു കമലും, സംഗീതം: രാജേഷ് സാംസ്, മനു നാരായണൻ എന്നിവരും നിർവഹിച്ചിരിക്കുന്നു. സ്റ്റിൽസ് അനുമോദ്, പോസ്റ്റർ ഡിസൈൻ, റിയോ മീഡിയ ഹബ്ബ്, വാർത്താ പ്രചരണം; കാസറ്റ് കമ്പനി.

സിനിമ കാണുവാൻ 

Click on the link to view it via Android mobile! - https://bit.ly/3G2XYIj

Click on the link to view it via the website! -https://bit.ly/3F5dty5

കേട്ടുപഴകിയ ചേരുവകൾ; അണ്ണാത്തെക്ക് സമ്മിശ്ര പ്രതികരണം



കൊച്ചി: ആരാധകർ കാത്തിരുന്ന രജനീകാന്ത് ചിത്രം അണ്ണാത്തെയിൽ കാണാനുള്ളത് പതിവ് തമിഴ്‌ സിനിമാ ചേരുവകൾ മാത്രം. ചിത്രം റിലീസായി മണിക്കൂറുകൾ പിന്നിടുമ്പോൾ സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്. രജനി ആരാധകർക്ക് ആസ്വദിക്കാനുള്ള ചേരുവകൾ എല്ലാം ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ആവർത്തന വിരസതകൾക്കപ്പുറം സിനിമ ഉയർന്നില്ലെന്നത് പ്രേക്ഷകരെ നിരാശരാക്കുന്നു.  

അണ്ണൻ- തങ്കച്ചി (ചേട്ടൻ- അനുജത്തി) സ്നേഹമാണ് ചിത്രത്തിന്‍റെ കഥാസാരം. കൊൽക്കത്ത നഗരത്തിലെ സൂപ്പർ ആക്ഷൻ രംഗങ്ങളും തമിഴ്‌ ഗ്രാമ കാഴ്ച്ചകളും കൂട്ടികലർത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രജനീകാന്തിന്‍റെയും കീർത്തി സുരേഷിന്‍റെയും മികച്ച പെർഫോമൻസ് ചിത്രത്തിൽ കാണാമെങ്കിലും കേട്ടു പഴകിയ ചേരുവകൾക്കപ്പുറം ചിത്രത്തിൽ പുതുതായി ഒന്നുമില്ലെന്ന വിമർശനമാണ് നേരിടുന്നത്. 


സൂരക്കൊട്ടൈ ഗ്രാമത്തിലെ പ്രമാണിയായ കാളിയനായിട്ടാണ് രജനീകാന്ത് വേഷമിടുന്നത്. മാതാപിതാക്കളെ ചെറുപ്പത്തിലേ നഷ്‌ടമായതോടെ അനുജത്തി തങ്ക മീനാക്ഷിയാണ് കാളിയന് എല്ലാം. എന്നാൽ അനുജത്തിയുടെ വിവാഹ ദിവസം സംഭവിക്കുന്ന അപ്രതീക്ഷിത സംഭവ വികാസങ്ങളാണ് സിനിമയിൽ വഴിത്തിരിവാകുന്നത്. 

കാളിയനായി എത്തിയ രജനീകാന്തിന്‍റെയും മിനാക്ഷിയായി വേഷമിട്ട കീർത്തി സുരേഷും തമ്മിലുള്ള കെമിസ്ട്രിയാണ് ചിത്രത്തിലെ ഹൈലൈറ്റ്. പ്രണയം, ആക്ഷൻ, കോമഡി, പാട്ട് തുടങ്ങിയ പതിവ് ചേരുവകളെല്ലാം സിനിമയിലുണ്ട്. ആദ്യ പകുതി പൂർണമായി ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിലാണെങ്കിൽ രണ്ടാം പകുതിയിൽ ചിത്രത്തിന്‍റെ മട്ടും ഭാവവും മാറുകയാണ്. സ്നേഹിച്ച ആൾക്കൊപ്പം നാടുവിട്ട മീനാക്ഷിയെ തേടി കൊൽക്കത്തിയെലെത്തുകയാണ് കാളിയൻ. തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളോടെയാണ് സിനിമയുടെ രണ്ടാം ഭാഗം പുരോഗമിക്കുന്നത്. 



എന്നാൽ ഊഹിക്കാവുന്ന കഥാഗതിയും ക്ഷമ പരീക്ഷിക്കുന്ന വൈകാരിക രംഗങ്ങളും പ്രേക്ഷകരെ അൽപം മുഷിപ്പിച്ചു. അസാധാരണമായി ഒന്നും സംഭവിക്കാതെയാണ് കഥ മുന്നോട്ട് പോകുന്നത്. രജനീകാന്തിന്‍റെ ആക്ഷൻ രംഗങ്ങൾക്കപ്പുറം കഥയിലെ സസ്പെൻസ് ഇല്ലായ്‌മ സിനിമയുടെ പോരായ്‌മയായി. 

ചിത്രത്തിൽ കുളപ്പുള്ളി ലീല അവതരിപ്പിച്ച മുത്തശി കഥാപാത്രവും ഏറെ ശ്രദ്ധ നേടി. പ്രകാശ് രാജ്, അഭിമന്യുസിങ്, ജഗപതി ബാബു തുടങ്ങിയവരായിരുന്നു വില്ലൻ വേഷത്തിൽ. കീർത്തി സുരേഷിനു പുറമേ നയൻതാരയുടെ നായികാ കഥാപാത്രവും ശ്രദ്ധേയമായിരുന്നു. ഒപ്പം സൂരി, സതീഷ്, സത്യൻ എന്നിവരുടെ കോമഡി നമ്പരുകൾ പ്രേക്ഷകർക്ക് ആസ്വാദ്യമായി. രജനീകാന്തിന്‍റെ ആദ്യകാല നായികമാരായ ഖുഷ്‌ബു, മീന എന്നിവരും ചിത്രത്തിൽ അതിഥി വേഷങ്ങളിലെത്തിയെങ്കിലും ഇവർക്ക് വേണ്ടത്ര പ്രാധാന്യം ലഭിച്ചിട്ടില്ല. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GxzlorPVaw2E1igRyXe6Q3

ഇന്നും ശക്തമായ മഴ; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് തീവ്ര മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക് കിഴക്കൻ അറബികടലിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദത്തിന്‍റെ സ്വാധീനത്തിൽ കിഴക്കൻ കാറ്റ് ശക്തി പ്രാപിക്കുന്നതിനാലാണ് കേരളത്തിൽ തീവ്ര മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. 

അടുത്ത ദിവസങ്ങളിൽ വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചാരിച്ച് കൂടുതൽ ശക്തിയാർജ്ജിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ. ഞായറാഴ്ച വരെ ഇടി മിന്നലോടു കൂടിയ മഴ തുടരും. നാളെയും ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിൽ ഇന്ന് ജലനിരപ്പിൽ നേരിയ കുറവുണ്ടായി. ഇന്നലെ എട്ടോളം ഷട്ടറുകൾ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കിയിരുന്നു. ഇന്ന് രാവിലെ ആറിന് 138.70 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. എട്ട് ഷട്ടറുകൾ നിലവിൽ തുറന്നിട്ടുണ്ട്. പെരിയാറ്റിൽ ജലനിരപ്പ് മൂന്നടിയോളം ഉയർന്നിട്ടുണ്ട്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിലും നേരിയ കുറവുണ്ടായിട്ടുണ്ട്. 

ത്രില്ലടിപ്പിച്ചിട്ടും ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി കോൾഡ് കേസ്



കൊച്ചി: തീയേറ്ററുകൾ അടഞ്ഞു കിടക്കുമ്പോഴും സിനിമാ പ്രേമികൾക്ക് ദൃശ്യ വിരുന്നൊരുക്കി പൃഥ്‌വിരാജ് ചിത്രം കോൾഡ് കേസ്. ആമസോൺ പ്രൈമിൽ റിലീസ് ചെയ്‌ത ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ജൂൺ 30നാണ് സിനിമ ആമസോൺ പ്രൈമിൽ റിലീസ് ചെയ്‌തത്. ക്രൈം ത്രില്ലറായെത്തിയ ചിത്രം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്ന വിമർശനം സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. 

പ്രേക്ഷകനെ ബോറടിപ്പിക്കില്ല എന്നതുകൊണ്ട് തന്നെ ഈ വിമർശനത്തെ എതിർക്കുന്നവരും കുറവല്ല. പൃഥ്‌വിരാജിനൊപ്പം അതിഥി ബാലൻ, ആത്മീയ രാജൻ, അലൻസിയർ, ലക്ഷ്മി പ്രിയ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.  

കായലിൽ നിന്നും ലഭിക്കുന്ന ഒരു തലയോട്ടിയിൽ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. സത്യജിത്ത് എന്ന പൊലീസ് ഓഫീസർ കേസിൽ അന്വേഷണം നടത്തുമ്പോൾ മരിച്ചയാളുടെ ആത്മാവ് മാധ്യമ പ്രവർത്തകയായ നായികയെ സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ട്. യുക്തിക്ക് നിരക്കാത്ത ഒട്ടേറെ കാര്യങ്ങളുടെ മിശ്രണമാണ് സിനിമയെങ്കിലും ക്ലൈമാക്‌സിനോട് അടുക്കുന്നതുവരെ സസ്പെൻസ് നിലനിർത്താൻ കഴി‍ഞ്ഞു എന്നുള്ളത് നേട്ടമാണ്. 

താര പരിവേഷങ്ങളൊന്നുമില്ലാതെയാണ് പൃഥ്‌വിരാജ് ചിത്രത്തിൽ വേഷമിടുന്നത്. പരസ്യചിത്രങ്ങളിലും സംഗീത ആൽബങ്ങളിലും മികവ് തെളിയിച്ച തനു ബാലക് ആണ് ചിത്രത്തിന്‍റെ സംവിധായകൻ. തനു ബാലകിന്‍റെ ആദ്യ സിനിമ കൂടിയാണ് കോൾഡ് കേസ്. 

ക്ലൈമാക്‌സിലേക്ക് എത്തുന്നതിനു മുമ്പേ സസ്പെൻസ് പൊളിയുന്നതാണ് ചിത്രത്തിൽ പ്രേക്ഷകർക്ക് നിരാശയാകുന്നത്. തുടക്കത്തിൽ മികച്ച സസ്പെൻസ് ത്രില്ലറായി തുടങ്ങുന്ന ചിത്രം രണ്ടാം പകുതിലെത്തുന്നതോടെ കുറ്റവാളി ആരാണെന്ന് പ്രേക്ഷകർക്ക് ബോധ്യമാകുന്നു. തുടർന്നുള്ള ക്ലൈമാക്‌സ് രംഗം ഇതോടെ തന്നെ അപ്രസക്തമാകുകയും ചെയ്യുകയാണ്. എന്നിരുന്നാലും കോവിഡ് കാലത്ത് വീടുകളിലിരുന്ന് ആസ്വദിക്കാൻ കഴിയുന്ന ഒരു ത്രില്ലർ തന്നെയാരിക്കും കോൾഡ് കേസ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Emj3wFkoUOzGh0SK1sWsHp

പെണ്ണുങ്ങള്‍ക്ക് മലയാള സിനിമ ഇന്നോളം ചെയ്‌തതിൽ ഏറ്റവും വലിയ ട്രിബ്യുട്ട്; മാളവികയുടെ കുറിപ്പ്



കൊച്ചി: സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചാ വിഷയം ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രമാണ്. സ്ത്രീകളുടെ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടുന്ന ചിത്രത്തെ അനുകൂലിച്ചും അതേസമയം പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീകൾ തന്നെയാണ് ചിത്രത്തെ കുറിച്ച് അഭിപ്രായം പറഞ്ഞവരിൽ ഏറെടും. 

മാളവിക രാധാകൃഷ്‌ണൻ എന്ന യുവതി പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ആണധികാരത്തിൽ നിഴലുമാത്രമായി പോയ സ്ത്രീകള്‍ക്ക് തങ്ങളുടെ ചങ്ങലകള്‍ പൊട്ടിച്ചെറിയാനുള്ള പ്രചോദനം കൂടിയാണ് ചിത്രമെന്ന് മാളവിക കുറിക്കുന്നു.

മാളവികയുടെ ഫേസ്ബുക്ക് കുറിപ്പ് 

ഒരുപാട് വട്ടം ആലോചിച്ചിട്ടുള്ള കാര്യമാണ്. വീട്ടിലെ അടുക്കളപ്പണി പെണ്ണുങ്ങളുടെ മാത്രം കുത്തക ആയതെങ്ങനെ എന്ന്. സ്ത്രീകളുടെ ആവാസസ്ഥലം എങ്ങനെയാണ് അടുക്കള ആയതെന്ന്. നമ്മുടെ വീടെടുക്കാം, വേണ്ട ഒരു കല്യാണവീടോ, ഓണമോ, വിഷുവോ അങ്ങനെ എന്തെങ്കിലും ഒരു പ്രത്യേക ദിവസമെടുക്കാം. പെണ്ണുങ്ങളുടെ ആഘോഷം മുഴുവനും അടുക്കളയിലാണ്. കഥപറച്ചിലും, പുതിയ സാരിയുടെ ഡിസൈനുകളും, അയൽപക്കത്തെ ചെക്കന്‍റെ കല്യാണവിശേഷങ്ങള്‍ വരെ ചര്‍ച്ചയാവുന്നത് അടുക്കളപുറത്താണ്. അതിലൊരു ആസ്വഭാവികതയും ഒരു പെണ്ണായിട്ടുകൂടി ഈ അടുത്തകാലത്ത് വരെ തോന്നിയിട്ടില്ല എന്നതിലാണ് അതിശയം.ഇതിനു കാരണമായി ആരോ പറഞ്ഞുകെട്ട രസകരമായ ഒരു കാരണം എന്തെന്നാല്‍, പണ്ട് വീടുകളില്‍ ചിമ്മിനികള്‍ ഇല്ലായിരുന്നു എന്നതാണ്. അതായത് ചിമ്മിനി ഇല്ലാത്തിടത്തോളം, അടുക്കളയിലെ പുക മുന്‍വശത്തേക്ക് വരാതിരിക്കാന്‍ അടുക്കളയും വീടുമായി യാതൊരുവിധ കണക്ഷനും ഉണ്ടാവില്ലത്രേ. അങ്ങനെ പുറകുവശത്തെ അടുക്കളയില്‍ പണിഞ്ഞുപണിഞ് പാവം പെണ്ണുങ്ങള്‍ ചിമ്മിനി വന്ന കാലത്തും മുന്‍വശത്തേക്കുള്ള പ്രവേശനം കിട്ടാത്തവരായിപ്പോയി.

അപ്പോഴും ഒരു ചോദ്യം ബാക്കിയാണ്. അടുക്കളപ്പണി എന്തുകൊണ്ടാണ് മിക്കപ്പോഴും സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തം ആവുന്നത്? നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഒരു പുരുഷന്‍ ഒരു ദിവസം അടുക്കളയില്‍ കയറിയാല്‍, അത് സഹായിക്കലാണ്. എൻ്റെ ഭര്‍ത്താവ് എന്നെ അടുക്കളയില്‍ സഹായിക്കാറുണ്ട് എന്ന് എത്രയോ സ്ത്രീകള്‍ തന്നെ അഭിമാനപൂര്‍വം പറഞ്ഞ് ഞാന്‍ കേട്ടിട്ടുണ്ട്. എന്നാല്‍, എൻ്റെ ഭാര്യ എന്നെ അടുക്കളയില്‍ സഹായിക്കാറുണ്ട് എന്ന് എത്ര പുരുഷന്മാര്‍ പറയാറുണ്ട്? പറയണ്ട ആവശ്യമില്ലലോ അല്ലെ! കാരണം നമുക്കറിയാം, സഹായിക്കല്‍ എന്നതില്‍ സമത്വം ഇല്ല എന്ന്. സഹായത്തിന്‍റെ മറുപുറം നില്‍ക്കുന്ന ആളുടേതാണ് ഉത്തരവാദിത്തം. അതാണ് പ്രശ്‌നവും. 

ജോലി ഉണ്ടെങ്കിലും ഇല്ലെങ്കിലും അടുക്കള സ്ത്രീകളുടെ ഉത്തരവാദിത്തമാണ്. മേമ്പൊടിക്ക് ലേശം പുരോഗമനം ഉള്ള വീടുകളില്‍ അത് ആണുങ്ങളുടെ സഹായത്തോടെയാവും. അപ്പോഴും ഉത്തരവാദിത്തം എന്നത് സ്ത്രീയുടേത് മാത്രമായി നിലകൊള്ളുന്നു. ഇത്രയും പറഞ്ഞത്, ഈ സഹായിക്കല്‍ എന്നത് വളരെ ബോര്‍ ആയൊരു പരിപാടി ആണെന്നും, അത് ചെയ്‌തുകൊണ്ട്‌ നിങ്ങള്‍ വിളങ്ങുന്ന മന്നവേന്ദ്രന്‍ന്മാരൊന്നും ആവുന്നില്ല എന്ന് പറയാനുമാണ്. ഈ പറയുന്ന സഹായം പോലും ചെയ്യാത്തവര്‍ പരിണാമത്തിന്‍റെ ആദ്യ ഭാഗങ്ങളില്‍ നില്‍ക്കുന്നവരാണ്. അവരോട് ഒരൽപം സഹതാപം അല്ലാതെ വേറെന്ത് തോന്നാനാണ്. അപ്പോള്‍ തുടങ്ങും പകൽ മുഴുവന്‍ അധ്വാനിച്ചുവരുന്ന ആണുങ്ങളണേ വീടുകളിലെ ബ്രെഡ് വിന്നേഴ്‌സ്. 

അവര്‍ക്ക് ഒരു ഗ്ലാസ് വെള്ളം കൊടുക്കാന്‍ ഇവിടുള്ള പെണ്ണുങ്ങള്‍ക്ക് ബുദ്ധിമുട്ടാണെ എന്നൊക്കെ. എൻ്റെ പൊന്നു ദൈവമേ, ഇവര്‍ക്കൊന്നും ഒരുളുപ്പും ഇല്ലാലോ എന്നാണ് ഞാന്‍ ആലോചിക്കുന്നത്. ഇങ്ങനെയുണ്ടോ ഒരു തൊലിക്കട്ടി. നിര്‍ത്താതെയുള്ള അടുക്കള രംഗങ്ങള്‍ ചിലരെ ചൊടിപ്പിച്ചു എന്ന് കേട്ടു. പുലര്‍ച്ചെ തുടങ്ങി സന്ധ്യ കഴിയുംവരെയുള്ള ചായക്ക് വിളികളും, അമ്മേ പൂമുഖത്തേക്കൊരു ബ്ലാക്ക് ടീ എന്നും, എടൊ , ഒരു ഗ്ലാസ് വെള്ളം കൊണ്ടാ അജ്ഞാപനങ്ങളും, വിശേഷദിവസങ്ങളിലെ അടുക്കളയിലെ സഹായിക്കലും  ഒക്കെ നേരിട്ട് കണ്ട് വെറുത്ത് പോയ ഞങ്ങള്‍ക്ക് അര മണിക്കൂര്‍ അടുപ്പിച്ച് അടുക്കള കാണുന്നതാണ് ഏറ്റവും വലിയ സന്തോഷം.

ഇന്നാട്ടിലെ ഇക്കണ്ട പെണ്ണുങ്ങള്‍ക്ക് മലയാള സിനിമ ഇന്നോളം ചെയ്‌തതിൽ ഏറ്റവും വലിയ ട്രിബ്യുട്ട് ആണ് അത്രയും റിയലിസ്റ്റിക് ആയ അടുക്കള രംഗങ്ങള്‍ എന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തി തോന്നേണ്ട കാര്യമില്ല. അമ്മമ്മയും അച്ഛനും മാലയിട്ട സമയത്ത് ഞാനും അമ്മയും മുകളിലത്തെ മുറിയില്‍ അടച്ചിരുന്നതും, അറിയാതെ താഴെ സോഫയില്‍ ഇരുന്നൊന്ന് ടീവി കണ്ടുപോയാല്‍ അതിന് അമ്മമ്മയുടെ വക കിട്ടിയിരുന്ന പല്ലിരുമ്മലും ചീത്തവിളിയും. സ്വന്തം ശരീരത്തെ വെറുത്ത് പോയിരുന്ന നാളുകള്‍. അങ്ങനെ അങ്ങനെ ഒരുപാട് ഓര്‍മ്മകള്‍ കൂടിയാണ് ഈ ചിത്രം. സ്വന്തം അടിവസ്ത്രം പോലും അലക്കാത്ത, സ്വന്തമായി ഒരു ഗ്ലാസ് വെള്ളം എടുത്ത് കുടിക്കാത്ത പുരുഷപ്രജകളുടെ കരണത്തോരെണ്ണം പൊട്ടിക്കണം എന്ന അദമ്യമായ ആഗ്രഹം കൂടി നിറവേറ്റിതന്നതിന് പ്രിയപ്പെട്ട സംവിധായകാ നന്ദി. ഏറ്റവും മനോഹരമായതും എന്നാല്‍ അതെ സമയം അങ്ങേയറ്റം വെറുപ്പിക്കുന്നതുമായ ആ ക്ലൈമാക്‌സ്, അതെ ഇവിടെ ഒന്നുമേ മാറാന്‍ പോകുന്നില്ല എന്ന ആ കാട്ടിത്തരലിന് മറ്റൊരു നന്ദി കൂടി.

ആണുങ്ങള്‍ മാറിയിട്ട് ഇന്നാട്ടില്‍ സമത്വം വരും എന്നൊരു കേവലയുക്തിക്ക് വഴങ്ങാതിരുന്നതിന്. എത്ര മാറ്റ് സ്വര്‍ണം കൊണ്ടു ഉണ്ടാക്കിയതാണെങ്കിലും ചില ചങ്ങലകള്‍ വലിച്ചുപൊട്ടിക്കുന്നതാണ് സ്വാതന്ത്ര്യം എന്ന് കാണിച്ചുതന്നതിന്, അങ്ങനെ അനവധി അനവധി നന്ദികള്‍ ഇനിയുമുണ്ട്. എന്നാല്‍ എടുത്തുപറയേണ്ടത് അടുക്കള മാഹത്യമയം അതിന്‍റെ പകിട്ടില്ലായ്മ ഒട്ടുമേ ചോരത്തെ അരങ്ങിലെത്തിച്ചതിനുള്ള താങ്കളുടെ ധൈര്യമാണ്. എൻ്റെ അത്രയും പ്രിയപ്പെട്ട സ്ത്രീകളെ, പുരുഷന്മാര്‍ ഇത് കാണുകയോ കാണാതിരിക്കുകയോ, അവര്‍ ആണ്ടിലൊരിക്കല്‍ ചെയ്യാറുള്ള സഹായങ്ങള്‍ ആസനത്തിലെ ആലുപോലെ പൊക്കിപിടിക്കുകയോ എന്ത് വേണമെങ്കിലും ചെയ്‌തുകൊള്ളട്ടെ. എന്നാല്‍ നിങ്ങളിത് തീര്‍ച്ചയായും കാണു. എന്നിട്ടാ ചങ്ങലകള്‍ പൊട്ടിച്ചെറിയു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

ലോക്‌ഡൗണ്‍ കാലത്തെ അന്വേഷണാത്മക നോവല്‍ "ലാസ്റ്റ് ട്രയിന്‍ ടു മുംബൈ- എ ലോക്ഡൗണ്‍ ഇന്‍വെസ്റ്റിഗേഷന്‍'



കൊച്ചി: ക്ഷണികമായ ജീവിതത്തില്‍ ഒരു നിമിഷത്തെ പ്രവര്‍ത്തി പോലും ജീവിതത്തെയാകെ മാറ്റിമറിക്കുമെന്ന് നാം ചിന്തിച്ചിട്ടുണ്ടോ ? സാധാരണ ജീവിതത്തില്‍ പോലും അറിയപ്പെടാത്ത നിഗൂഡതകളുണ്ടെന്ന് തോന്നാറുണ്ടോ ? ഇത്തരത്തില്‍ ലോക്ഡൗണ്‍ കാലത്തെ അന്വേഷണാത്മക നോവലാണ് ലാസ്റ്റ് ട്രയിന്‍ ടു മുംബൈ- എ ലോക്ഡൗണ്‍ ഇന്‍വെസ്റ്റിഗേഷന്‍. സൂഹൃത്തുകളെയും കാമുകിയെയും കാണുക, തന്നെ ഏല്‍പ്പിച്ച അസൈന്‍മെന്‍റ് പൂര്‍ത്തിയാക്കുക എന്നീ ലക്ഷ്യത്തോടെ ദുബായില്‍ നിന്ന് കൊച്ചിയിലെത്തുന്ന വൈശാഖിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. 

ക്യാമ്പസ് കാലഘട്ടത്തിന്‍റെ രസകരമായ കാലഘട്ടത്തിലൂടെ അതി സങ്കീർണമായ മയക്കുമരുന്ന്, റിയല്‍ എസ്റ്റേറ്റ് മാഫിയ, ഇന്‍റര്‍നെറ്റ് എന്നിവയിലൂടെ കടന്നു പോകുന്ന കഥ വളരെ ലളിതവും സുന്ദരവുമായ ഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് നോവലിന്‍റെ പ്രധാന സവിശേഷത. കൊച്ചിയെ ആസ്പദമാക്കിയാണ് കഥ നടക്കുന്നത്. വന്നു പോകുന്ന ഓരോ കഥാപാത്രങ്ങള്‍ക്കും വേണ്ടത്ര പ്രാധാന്യം നല്‍കിയാണ് കഥ പുരോഗമിക്കുന്നത്. 

പുത്തന്‍ വായനാനുഭവം സൃഷ്ടിക്കുന്ന ലാസ്റ്റ് ട്രയിന്‍ ടു മുംബൈ- എ ലോക്ഡൗണ്‍ ഇന്‍വെസ്റ്റിഗേഷന്‍ എഴുതിയിരിക്കുന്നത് 23 വര്‍ഷത്തോളമായി മെക്കാനിക്കല്‍, കണ്‍സ്ട്രക്ഷന്‍ മേഖലിയില്‍ സേവനമനുഷ്ടിച്ചു വരുന്ന അരുണ്‍ നായറാണ്. ലോക്ഡൗണ്‍ കാലത്ത് ഒരു കൊലപാതകം നടന്നാല്‍ അന്വേഷണം എങ്ങനെ നടക്കും എന്ന കഥാതന്തുവില്‍ നിന്നാണ് നോവല്‍ ഉണ്ടായതെന്നും തുടക്കക്കാരനായ തനിക്ക് ആദ്യ പുസ്തകത്തിന് തന്നെ വായനക്കാരില്‍ നിന്നും മികച്ച പ്രതികരണമാണ് ഇതിനകം ലഭിക്കുന്നതെന്നും കഥാകൃത്ത് അരുണ്‍ നായര്‍ പറയുന്നു. പുസ്തകം ഇപ്പോള്‍ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നിവയില്‍ ലഭ്യമാണ്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/CcDkcl2MFtNClqIMiX8Hv9


നായിക പൂനെയിൽ; നായകൻ തിരുവനന്തപുരത്ത്; ലോക് ഡൗണിനെ അതിജീവിച്ച് മ്യൂസിക്കൽ ആൽബം


തിരുവനന്തപുരം: നായകനും നായികയും പോലും തമ്മിൽ കാണാതെ ഒരു സംഗീത ആൽബം.. യു ടൂബിൽ ഹിറ്റായികൊണ്ടിരിക്കുന്ന മേഘമായ് എന്ന സംഗീത ആൽബമാണ് ലോക് ഡൗൺ നിയന്ത്രണങ്ങളെ അതിജീവിച്ച് പുറത്തിറങ്ങിയത്. സന്ദീപ് വാസുദേവൻ ഈണം നൽകി വി. ഉണ്ണികൃഷ്ണൻ രചിച്ച് സൗഭാഗ്യ പാടിയ മേഘമായി എന്ന ആൽബം കഴിഞ്ഞ ദിവസമാണ് യു ടൂബിലൂടെ പുറത്തിറങ്ങിയത്. 



ലോക് ഡൗൺ നിയന്ത്രണങ്ങൾക്കിടയിലായിരുന്നു ആൽബം ഷൂട്ട് ചെയ്‌തത് എന്നതാണ് പ്രത്യേകത. സംഗീത സംവിധായകൻ ജർമനിയിലും നായിക പൂനെയിലും  നായകനും സംവിധായകനും തിരുവനന്തപുരത്തുമിരുന്നാണ് ഷൂട്ടിങ്ങും എഡിറ്റും മറ്റും പൂർത്തിയാക്കി ആൽബം പുറത്തിറക്കിയത്. 

വിഷ്വൽസ് സംവിധാനം ചെയ്‌തിരിക്കുന്നത് വിഷ്‌ണു ഉദയനാണ്. വിഷ്ണുവും സുഹൃത്ത് കിരണും ചേർന്ന് വാട് സാപ്പ് വീഡിയോ കാളിലൂടെ പുണെയിലുള്ള നായികയ്ക്കും തിരുവനന്തപുരത്തുള്ള നായകനും വേണ്ട മാർഗ നിർദേശങ്ങളും എടുക്കേണ്ട രീതിയുമൊക്കെ പറഞ്ഞു കൊടുത്തു. ലോക് ഡൗൺ കാലത്തും കല നിന്ന് പോകരുതെന്ന ദൃഡ നിശ്ചയമായിരുന്നു ഇതിനു പിന്നിൽ. 

ആറു വർഷങ്ങൾക്ക് മുമ്പാണ്  സന്ദീപ് ആൽബത്തിനുള്ള പാട്ട് കമ്പോസ് ചെയ്യുന്നത്. അതിനു ശേഷം ആരാരും കേൾക്കാതെ ഇരുന്ന പാട്ട് സന്ദീപിന്‍റെ പത്നിയും വിഷ്‌ണുവിന്‍റെ സുഹൃത്തുമായ ഗോപിക വിഷ്ണുവിന് അയച്ചു കൊടുക്കുകേയായിരിന്നു. പാട്ടിൽ മതിമറന്നു വീണു പോയ വിഷ്ണുവും കിരണും ഇതെങ്ങനെ വീഡിയോ ചെയാമെന്നു ആലോചിച്ചതോടെയാണ് സംഗീത ആൽബത്തിന്‍റെ പിറവി. വിഷ്‌ണു തന്നെയാണ് എഡിറ്റിങും നിർവഹിച്ചിരിക്കുന്നത്. പൂനെയിൽ ബികോമിന് പഠിക്കുന്ന മാളവിക മുരളി നായികയായും, തിരുവനന്തപുരം ബസേലിയസിൽ എഞ്ചിനീറിങ്ങിനു പഠിക്കുന്ന ഉണ്ണികൃഷ്‌ണൻ നായകനായും അഭിനയിച്ചിരിക്കുന്നു. 

മാളവികയുടെ ചേച്ചി ദേവികയാണ് ഡാൻസ് ചിട്ടപ്പെടുത്തിയത്. അവരുടെ കുടുംബ സുഹൃത്ത് നീനയാണ് വീഡിയോ ഷൂട്ട് ചെയ്‌തത്. ഉണ്ണിയുടെ വിഡിയോകൾ ഷൂട്ട് ചെയ്‌തത് സുഹൃത്ത് കേശവാണ്. സന്ദീപ് മേഘമായി അല്ലാതെ ഒട്ടനവധി പാട്ടുകൾ കമ്പോസ് ചെയ്‌തിട്ടുണ്ട്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Portable Mini Air Cooler Fan with LED Light