ഇടുക്കി: കട്ടപ്പന- ഇരുപതേക്കർ റൂട്ടിൽ അജ്ഞാത വാഹനം ഇടിച്ച് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ജാർഖണ്ഡ് സ്വദേശി വിജയ് സോറൻ (26) ആണ് മരിച്ചത്. ഞായറാഴ്ച്ച വൈകിട്ടായിരുന്നു അപകടം.
മലയോര ഹൈവേയിൽ ഇരുപതേക്കർ പ്ലാമൂട് ജംക്ഷനിലാണ് അപകടം നടന്നത്. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. കട്ടപ്പന പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വാഹനം കണ്ടെത്താൻ സിസി ടിവി അടക്കം പരിശോധിക്കും.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp

Post A Comment: