www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2052) Idukki (1965) Mostreaded (1617) Crime (1522) National (1266) Entertainment (862) world (452) Viral (450) Video (363) Health (213) Gallery (163) mollywood (161) Gulf (147) sports (144) Trending (109) business (103) bollywood (90) Science (80) Food (53) Travel (44) kollywood (39) Gossip (38) Tech (37) editorial (35) auto (31) featured (27) Sex (25) Beauty (21) hollywood (19) Fashion (15) shortfilm (15) trailer (14) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)
Showing posts with label Beauty. Show all posts

നുണക്കുഴി അത്ര ചില്ലറ കാര്യമല്ല; അറിയാം ഈ വിശേഷങ്ങൾ

dimples-women-


കൊച്ചി: നുണക്കുഴി പെൺകുട്ടികളുടെ അഴകിന്‍റെ ലക്ഷണമാണ്. കൊച്ചു കുട്ടികളിലും നുണക്കുഴി ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ നുണക്കുഴിയുള്ള പെൺകുട്ടികളെ വിവാഹം കഴിച്ചാലുണ്ടാകുന്ന ഗുണങ്ങളെ കുറിച്ച് ഒരു റിപ്പോർട്ട്. 

ജോതിഷ ശാസ്ത്രത്തിലാണ് സ്ത്രീകളുടെ നുണക്കുഴിയെ കുറിച്ച് പറയുന്നത്. സ്ത്രീകളുടെ നുണക്കുഴി അവരുടെ ദാമ്പത്യ ജീവിതവുമായി ഏറെ ബന്ധപ്പെട്ടതാണെന്നാണ് ജോതിഷ ശാസ്ത്രത്തിൽ പറയുന്നത്.  

വിഷ്ണു പുരാണത്തിൽ പറയുന്നത് നുണക്കുഴിയുള്ള പെൺകുട്ടികളുടെ വിവാഹ ജീവിതം വളരെ അനുഗ്രഹിക്കപ്പെട്ടതാണെന്നാണ്. 

കുടുബ പ്രശ്നങ്ങൾ ഇല്ലാതെ ജീവിക്കാൻ ഇവർക്ക് കഴിയുമത്രേ. കുടുംബ പരമായി ഇവർ ഉന്നതിയിലാരിക്കുമെന്നും ഇതിൽ പറയുന്നുണ്ട്. വിവാഹ ജീവിതത്തിൽ പരസ്പര സ്നേഹവും ബഹുമാനവും നിലനിർത്താനും ഈ പെൺകുട്ടികൾക്ക് കഴിയുമത്രേ. 

പാരമ്പര്യമായി കിട്ടുന്ന ഒന്നാണത്രേ നുണക്കുഴി. നുണക്കുഴി ഉള്ള പെൺകുട്ടികൾക്ക് അധികം പ്രായം തോന്നിക്കാറുമില്ല. നുണക്കുഴിയുള്ള സ്ത്രീകളുടെ ദാമ്പത്യം ഏറെ നാൾ നീണ്ടു നിൽക്കുമെന്നും ജോതിഷ ശാസ്ത്രം പറയുന്നുണ്ട്. 

(കടപ്പാട്) 

Join Our Whats App group

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

കെ. ചപ്പാത്തിൽ പുഴ കൈയേറി ഭൂമാഫിയയുടെ കെട്ടിട നിർമാണം 

ഇടുക്കി: അയ്യപ്പൻകോവിൽ പഞ്ചായത്തിലെ കെ. ചപ്പാത്തിൽ പെരിയാർ കൈയേറി ഭൂ മാഫിയയുടെ കെട്ടിട നിർമാണം. ഭൂ പ്രശ്നങ്ങളിൽപെട്ട് സ്വന്തം സ്ഥലത്ത് മാട്ടിൻകൂട് വക്കാൻ പോലും കഴിയാതെ നൂറുകണക്കിന് സാധാരണക്കാർ കാലം കഴിച്ചു കൂട്ടുന്ന സ്ഥലത്താണ് വൻകിട മാഫിയകൾക്ക് പുഴ കൈയേറാൻ രാഷ്ട്രീയ പാർട്ടി നേതാക്കളും റവന്യൂ സംവിധാനങ്ങളും കുട പിടിക്കുന്നത്. 

മലയോര ഹൈവേ നിർമാണത്തിന്‍റെ മറവിലാണ് ചപ്പാത്ത് ടൗണിൽ ബഹു നിലകെട്ടിടങ്ങൾ പണിതുയർത്തിക്കൊണ്ടിരിക്കുന്നത്. പഞ്ചായത്ത് അധികൃതരും പ്രദേശത്തെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പരിസ്ഥിതി പ്രവര്‍ത്തകരും പോലും ഇക്കാര്യം കണ്ടിട്ടും കാണാതെ നടക്കുന്നതിനു പിന്നില്‍ വന്‍ ദുരൂഹതയുണ്ടെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

കുടിയേറ്റ പ്രദേശമായ കെ. ചപ്പാത്തില്‍ ഭൂ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ തന്നെ പട്ടയത്തിനായി കര്‍ഷകര്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ്. 

പട്ടയം കിട്ടിയാൽ പോലും പട്ടയ സ്ഥലത്ത് മാട്ടിൻകൂട് നിർമിക്കാൻ പോലും ഇപ്പോൾ അനുമതി ലഭിക്കുന്നതുമില്ല. സാധാരണക്കാരൻ താമസത്തിനായി വീട് നിർമിച്ചാൽ അത് കൈയേറ്റമാണെന്ന് വിധിയെഴുതുന്ന റവന്യൂ വകുപ്പാണ് ഇപ്പോൾ വൻകിട മാഫിയകൾക്ക് വൻകിട കെട്ടിടങ്ങൾ നിർമിക്കാൻ പുഴയിൽ സ്ഥലം ഒരുക്കിക്കൊടുത്തുകൊണ്ടിരിക്കുന്നത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും ഇടുക്കി അണക്കെട്ടിലേക്ക് വെള്ളം ഒഴുകിയെത്തുന്ന പെരിയാര്‍ നദിയുടെ പ്രധാന ഭാഗമാണ് കെ. ചപ്പാത്ത് പ്രദേശം. മുല്ലപ്പെരിയാര്‍ അണക്കെട്ട് പുതുക്കി പണിയണമെന്നാവശ്യപ്പെട്ട് വന്‍ പ്രക്ഷോഭങ്ങള്‍ അടക്കം നടന്നതോടെയാണ് ചപ്പാത്ത് ശ്രദ്ധ നേടുന്നത്.

ഇവിടെയാണ് ഇപ്പോള്‍ ടൗണില്‍ തന്നെ പുഴ കൈയേറി വന്‍ നിര്‍മാണം നടന്നു വരുന്നത്. മഴ അല്‍പം ശക്തമായാല്‍ ചപ്പാത്ത് ടൗണില്‍ അടക്കം വെള്ളം കയറുന്ന സാഹചര്യമാണ്. 2018ലെ പ്രളയത്തിലും പിന്നീടുള്ള ഓരോ മഴക്കാലത്തും ചപ്പാത്ത് ടൗണ്‍ വെള്ളത്തില്‍ മുങ്ങിയിട്ടുണ്ട്. ഇവിടെ പെരിയാര്‍ പുഴയില്‍ വ്യാപകമായി കൈയേറ്റം നടക്കുന്നുണ്ടെന്ന ആക്ഷേപം നിലനില്‍ക്കുകയാണ്. പുഴയിലെ കൈയേറ്റം വര്‍ധിച്ചതാണ് വെള്ളം പൊങ്ങുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നതും. സാഹചര്യം ഇങ്ങനെ നില്‍ക്കെയാണ് വീണ്ടും പുഴ കൈയേറി ബഹു നില കെട്ടിടങ്ങള്‍ ഇവിടെ ഉയരുന്നത്. 

ഭൂ മാഫിയകൾക്ക് കുട പിടിക്കാൻ ഇവിടെ ഭരണ - പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ ഒറ്റക്കെട്ടാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. വൻകിട പുഴ കൈയേറ്റം ശ്രദ്ധയിൽപെട്ടിട്ടും രാഷ്ട്രീയ പാർട്ടികൾ വിഷയത്തിൽ മൗനം തുടരുന്നതിനു പിന്നിൽ ദൂരൂഹതയുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നുണ്ട്. 

കൈയേറ്റ മാഫിയകൾ പരാതികൾ ഉയരാതിരിക്കാൻ വൻ തോതിൽ പണം ഒഴുക്കിതയായിട്ടുള്ള വിവരങ്ങും പുറത്ത് വരുന്നുണ്ട്. കെട്ടിട നിർമാണം നടത്തുന്ന വൻകിടക്കാരുടെ അടുത്ത കാലത്തെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചാൽ ഇക്കാര്യങ്ങൾ വ്യക്തമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

പുരുഷൻമാരിൽ സ്ത്രീകൾ ആദ്യം ശ്രദ്ധിക്കുന്നത് എന്താണ് ?

what-women-notice-in-men-


കൊച്ചി: പുരുഷൻമാരെ കാണുമ്പോൾ സ്ത്രീകൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കുമെന്ന കാര്യത്തിൽ പലർക്കും സംശയങ്ങളുണ്ട്. സ്ത്രീകളെ ആകർഷിക്കാൻ പല കാര്യങ്ങളും പുരുഷൻമാർ ചെയ്യാറുണ്ട്. എന്നാൽ ഇക്കാര്യങ്ങളാണ് സ്ത്രീകൾ ഏറെ ശ്രദ്ധിക്കുകയെന്ന് പഠനങ്ങൾ പറയുന്നു. ‌

സംഭാഷണം മുതൽ ഉയരം വരെയുള്ള ഘടകങ്ങളാണ് പുരുഷൻമാരെ കാണുമ്പോൾ സ്ത്രീകളുടെ മനസിലൂടെ കടന്നു പോകുന്നത്. ഉയരമുള്ള പുരുഷൻമാരോട് സ്ത്രീകൾക്ക് ആകർഷണം കൂടുതലുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.  

മുഖവും കണ്ണുകളുമാണ് ആദ്യ നോട്ടത്തിൽ സ്ത്രീകളുടെ കണ്ണിൽ പതിയുന്നത്. സൗഹാര്‍ദ്ദപരമായ കണ്ണുകളും പുഞ്ചിരിയും തന്നെയാണ് സ്ത്രീകളെ വീഴ്ത്തുന്നതിലെ പ്രധാന ഘടകം. 

നന്നായി വെട്ടി ഒതുക്കിയ മുടിയും മീശയും താടിയും പുരുഷനില്‍ സ്ത്രീയെ ആകര്‍ഷിക്കുന്നപ്രധാന ഘടകങ്ങളാണ്. ഉയരത്തിനൊപ്പം തന്നെ പുരുഷന്‍റെ ശാരീരിക ക്ഷമതയും സ്ത്രീകളെ ആകര്‍ഷിക്കുന്നു.

വസ്ത്രധാരണ ശൈലിയും പ്രധാനമാണ്. എപ്പോഴും പുരുഷനില്‍ സ്ത്രീ ശ്രദ്ധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകമാണിത്. എന്ത് ധരിക്കണമെന്നും എങ്ങനെ ധരിക്കണമെന്നും അറിയാവുന്ന ഒരു പുരുഷനെ ഒരു സ്ത്രീ എപ്പോഴും ഇഷ്ടപ്പെടും. 

പുരുഷന്‍റെ ആത്മവിശ്വാസം മറ്റെന്തിനേക്കാളും ശ്രദ്ധിക്കാന്‍ സാദ്ധ്യതയുണ്ട്. നിങ്ങളുടെ ആത്മവിശ്വാസം നിങ്ങളുടെ നടത്തത്തിലും സംസാരത്തിലും പ്രകടമാകും. 

ഇതെല്ലാം ആദ്യ കാഴ്ചയില്‍ തന്നെ ഒരു പുരുഷനില്‍ ഒരു സ്ത്രീ ശ്രദ്ധിക്കുന്ന കാര്യങ്ങളാണ്. ശുചിത്വവും സ്ത്രീകൾ ശ്രദ്ധിക്കുന്ന ഘടകമാണ്. നിങ്ങളുടെ നഖങ്ങള്‍ വൃത്തിയായി സൂക്ഷിക്കാനും വിയര്‍പ്പ് ഗന്ധം ഇല്ലായെന്നും ഉറപ്പാക്കുക. അതുകൂടാതെ നിങ്ങളുടെ പാദങ്ങളുടെ ശുചിത്വവും ശ്രദ്ധിക്കപ്പെടും.

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

കേന്ദ്രത്തിലും കേരളത്തിലും ഭരണ  വിരുദ്ധ വികാരം 

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണിൽ അവസാന ലാപ്പിലേക്ക് അടുക്കുമ്പോൾ കേന്ദ്രത്തിലും കേരളത്തിലും ഭരണ വിരുദ്ധ വികാരം വ്യക്തം. 400 സീറ്റുകൾ നേടുമെന്ന അമിത ആത്മ വിശ്വാസത്തിൽ തെരഞ്ഞെടുപ്പിനെ നേരിട്ട എൻഡിഎ തകർന്നടിയുന്ന കാഴ്ച്ചയാണ് കാണുന്നത്. 

നിലവിൽ കേവല ഭൂരിപക്ഷത്തിന് മുകളിൽ സീറ്റുകൾ നേടിയെങ്കിലും ബിജെപിയുടെ സീറ്റുകൾ കുറഞ്ഞതും കഴിഞ്ഞ തവണത്തെ സീറ്റ് നേട്ടത്തിലേക്ക് എത്താനാകാത്തതും എൻഡിഎയ്ക്കും ബിജെപിക്കും കനത്ത തിരിച്ചടിയായി. അഞ്ച് ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം പ്രതീക്ഷിച്ച പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും വൻ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ഒരു ഘട്ടത്തിൽ മോദിയുടെ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി ലീഡ് ഉയർത്തുക വരെ ചെയ്‌തു. 

കേരളത്തിൽ നിലവിലെ കണക്കുകൾ പ്രകാരം 18 സീറ്റുകളിൽ യുഡിഎഫും ഒരു സീറ്റിൽ എൻഡിഎയും ഒരു സീറ്റിൽ എൽഡിഎഫുമാണ് ലീഡ് ചെയ്യുന്നത്. തൃശൂരിൽ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി ഏറെക്കുറെ വിജയം ഉറപ്പിക്കുകയും ചെയ്‌തു. ഇതോടെ എൽഡിഎഫിന് ഒരു സീറ്റിൽ ഒതുങ്ങേണ്ടി വരുമെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

2019നെക്കാളും നില മെച്ചപ്പെടുത്താൻ കഴിയാതിരുന്നത് എൽഡിഎഫിന് കനത്ത തിരിച്ചടിയാകും. ഭരണ വിരുദ്ധ വികാരം സംസ്ഥാനത്ത് അലയടിക്കുന്നുണ്ടെന്നുള്ളതിന്‍റെ വ്യക്തമായ സൂചനകളാകും എൽഡിഎഫിന്‍റെ പരാജയം. തൃശൂരിൽ എൻഡിഎ നേട്ടമുണ്ടാക്കിയതും എൽഡിഎഫിന് ക്ഷീണമാകും. 

ജോസ് കെ. മാണിയുടെ കേരള കോൺഗ്രസിനും തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഇത് കേരള കോൺഗ്രസിനും ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ചൂടേറിയ രാഷ്ട്രീയ ചർച്ചകളിലേക്കായിരിക്കും ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം കേരളത്തെ നയിക്കുന്നത്. 

ചുവപ്പും മരതക പച്ചയും; അതീവ സുന്ദരിയായി നയൻസ്; വിവാഹ ചിത്രങ്ങൾ കാണാം

nayanthara


തെന്നിന്ത്യൻ താര സുന്ദരി നയൻതാരയുടെ വിവാഹ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം. ഇന്നലെയായിരുന്നു നയൻതാര - വിഘ്നേശ് വിവാഹം നടന്നത്. വിവാഹ വേദിയിൽ നയൻതാരയെ ചുംബിക്കുന്ന വിഘ്നേശിന്‍റെ ചിത്രം ഇന്നലെ വൈറലായിരുന്നു.  

ഇതിനു പിന്നാലെ വിവാഹത്തിന്‍റെ കൂടുതൽ ചിത്രങ്ങൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. രാജകുമാരിയെ പോലെ മനോഹരിയായി വിവാഹ വേദിയിലേക്കെത്തുന്ന നയൻതാരയാണ് ചിത്രത്തിലെ പ്രധാന ആകർഷണം. പരമ്പരാഗത ശൈലിയും മോഡേൺ എലമന്‍റുകളും ഒരുപോലെ സമന്വയിപ്പിച്ചാണ് നയൻതാരയുടെ വിവാഹ വസ്ത്രങ്ങൾ ഒരുക്കിയത്. 

nayanthara


ചുവപ്പ് നിറത്തിലുള്ള ഹാൻഡ് ക്രാഫ്റ്റ് സാരിയിലാണ് നയൻതാര തന്‍റെ പ്രൗഡഗംഭീരമായ ചടങ്ങിലേക്ക് എത്തിയത്. ഹൊയ്സാള ക്ഷേത്രത്തിലെ കൊത്തുപണികളിൽ നിന്നും പ്രചോദനം ഉൾക്കൊള്ളുള്ള എംബ്രോയിഡറിയാണ് സാരിയിൽ നൽകിയത്. 

nayanthara


റൗണ്ട് നെക്കും ഫുൾ സ്ലീവുമാണ് ബ്ലൗസിനു നൽകിയത്. സ്ലീവിൽ ലക്ഷ്‌മി ദേവിയെ പ്രതിനിധാനം ചെയ്യുന്ന മോട്ടിഫ്‌സും നൽകിയിട്ടുണ്ട്. മരതകം കൊണ്ടുള്ള ആഭരണങ്ങളാൽ തിളക്കമാർന്നതായിരന്നു താരത്തിന്‍റെ ആക്സസറീസുകൾ. 

nayanthara

സാംബിയൻ എമറാൾഡ് ചോക്കർ, ഇതിനായി മാത്രം രൂപകൽപ്പന ചെയ്‌ത പോൾക്കി, റഷ്യൻ ടംബിൾ നെക്ലേസ്, ഏഴു ലയറുകളിലായി കിടക്കുന്ന സത്ലഡ വജ്രമാല. റോട് കട്ട്, പോൾക്കി, മരതകം തുടങ്ങിയ ആഭരണങ്ങളാണ് താരത്തിനായി ഒരുക്കിയത്. 

nayanthara

കാതിൽ മരതകവും വജ്രവും കൊണ്ടുള്ള മാംഗ് ടിക്കയും കൂടിയായതോടെ നയൻസിന്‍റെ ലുക്ക് പൂർണമായി. ഹാൻഡ് ക്രാഫ്റ്റ് ചെയ്‌ത കസവുമുണ്ടും ഷർട്ടുമായിരുന്നു വിഘ്നേശിന്‍റെ വേഷം. ഏക് താർ എംബ്രോയിഡറി ചെയ്‌ത ഷാൾ കൂടി താരം പെയർ ചെയ്‌തു.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd

ഇടുക്കിയിൽ എൽഡിഎഫ് ഹർത്താൽ പൂർണം

ഇടുക്കി: ബഫർ സോൺ വിഷയത്തിൽ ഇടുക്കി ജില്ലയിൽ എൽ.ഡി.എഫ് ആഹ്വാനം ചെയ്‌ത അപ്രതീക്ഷിത ഹർത്താൽ പൂർണം. പൊതുഗതാഗതം പൂർണമായും സ്‌തംഭിച്ചു. സ്വകാര്യ വാഹനങ്ങൾ അപൂർവമായി മാത്രമാണ് നിരത്തിലിറങ്ങുന്നത്. ഹൈറേഞ്ചിലും ലോ റേഞ്ചിലും നിരത്തുകൾ ഒരുപോലെ ഒഴിഞ്ഞു കിടക്കുകയാണ്. തോട്ടങ്ങളിലും പണികൾ നടക്കുന്നില്ല. 

സർക്കാർ ഓഫീസുകളിൽ അടക്കം ഹാജർ നില കുറവാണ്. ചിലയിടത്ത് ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടയുന്നുണ്ട്. എൽഡിഎഫിന്‍റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികളും നടത്തുന്നുണ്ട്. 

സംരക്ഷിത വനമേഖലക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീംകോടതി വിധിക്കെതിരെയാണ് എൽഡിഎഫ് ജില്ലയിൽ അപ്രതീക്ഷിത ഹർത്താലിന് ആഹ്വാനം ചെയ്‌തത്. വിധി റദ്ദാക്കണമെന്നും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഇടപെടണെമെന്നും ആവശ്യപ്പെട്ട് എൽഡിഎഫ് ഇടുക്കി ജില്ലാ കമ്മറ്റിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 

രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയുള്ള ഹർത്താലിൽ നിന്ന് അവശ്യ സർവീസുകളെ ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താലിന് മുന്നോടിയായി ഇന്നലെ വൈകീട്ട് വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. സുപ്രിംകോടതി വിധിക്കെതിരെ എല്‍ഡിഎഫ് ഇടുക്കി ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തെങ്കിലും, കേരളത്തിന്‍റെ ആശങ്ക സംബന്ധിച്ച് സർക്കാർ തലത്തിൽ നിന്ന് രേഖാമൂലം ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയ വൃത്തങ്ങളും പറയുന്നു. 

വേനൽചൂടിൽ നിന്നും സംരക്ഷണം; പരീക്ഷിക്കാം ഉരുളകിഴങ്ങ് ഫേസ് മാസ്ക്ക്

glowing-skin-home-remides


വേനൽകാലത്ത് ഏറെ പ്രാധാന്യമുള്ളതാണ് ചർമ സംരക്ഷണം. സൗന്ദര്യം വർധിപ്പിക്കുന്നത് മാത്രമല്ല, ശരീരത്തെ വേനൽ ചൂടിൽ നിന്നും സംരക്ഷിക്കാനും ഉരുളക്കിഴങ്ങ് പ്രധാന പങ്കു വഹിക്കുന്നുണ്ട്.  

പ്രകൃതദത്തമായ ബ്ലീച്ചിങ് ഏജന്‍റായി പ്രവർത്തിക്കാനും ആന്‍റി ഓക്‌സിഡന്‍റുകളുടെ സഹായത്തോടെ ചർമത്തെ അപകടകരമായ സൂര്യരശ്‌മികളിൽ നിന്ന് സംരക്ഷിക്കാനും ഉരുളക്കിഴങ്ങിനു കഴിയും. ചർമ സംരക്ഷണത്തിന് ഉരുളകിഴങ്ങ് എങ്ങനെയാണു ഉപയോഗിക്കേണ്ടതെന്ന് നോക്കാം. 

glowing-skin-home-remides


ഉരുളകിഴങ്ങ്, തേൻ: ഉരുളക്കിഴങ്ങിന്‍റെ നീര് എടുത്ത ശേഷം അതിലേക്ക് തേൻ ചേർക്കുക. ഇത് മുഖത്ത് തേച്ച ശേഷം 10 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. ഉരുളക്കിഴങ്ങിന്‍റെ നീര് ചർമത്തിലെ ടാൻ ഒഴിവാക്കാൻ സഹായിക്കും. ആഴ്ച്ചയിൽ രണ്ടു തവണ ഇത് ആവർത്തിക്കുന്നത് മുഖം തിളങ്ങാൻ സഹായിക്കും. 

pottato


ഉരുളകിഴങ്ങ്, തക്കാളി: ഉരുളക്കിഴങ്ങിന്‍റെ നീരിലേക്ക് തക്കാളി പിഴിഞ്ഞ് ചേർക്കുക. മുഖക്കുരു, മുഖത്തെ പാടുകൾ എന്നിവ മാറാൻ ഇത് ഫലപ്രദമാണ്. ആവശ്യമെങ്കിൽ ഇതിലേക്ക് അൽപം തേനും ചേർക്കാം. 

potato


ഉരുളകിഴങ്ങ്, നാരങ്ങാനീര്: ഉരുളകിഴങ്ങ് പോലെ നാരങ്ങാനീരും ചർമത്തിന്‍റെ സൗന്ദര്യം വർധിപ്പിക്കാൻ സഹായിക്കും. നാരങ്ങാനീരിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ചർമം തിളങ്ങാൻ ഫലപ്രദമാണ്. രണ്ടു സ്‌പൂൺ നാരങ്ങാനീര് ഉരുളകിഴങ്ങ് നീരിൽ ചേർത്ത് പാക് ഉണ്ടാക്കി മുഖത്ത് പുരട്ടിയ ശേഷം 10 മിനിറ്റ് കഴിഞ്ഞ് സ്‌ക്രബ് ചെയ്‌തു കഴുകിക്കളയാം. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

ഉപ്പൂറ്റി വിണ്ടുകീറുന്നുണ്ടോ; പരിഹാരം വീട്ടിൽ തന്നെയുണ്ട്

rid-of-cracked-heelstips


സുന്ദരമായ കാലുകൾ എല്ലാവരുടെയും സ്വപ്‌നമാണ്. എന്നാൽ കാലുകൾ വിണ്ടുകീറുന്നത് പലരുടെയും ആത്മവിശ്വാസത്തെ തന്നെ ദോഷകരമായി ബാധിക്കാറുണ്ട്.  

പുരുഷൻമാരിലാണ് പാദങ്ങൾ വീണ്ടുകീറുന്നത് കൂടുതലായി കണ്ടു വരുന്നത്. എന്നാൽ വേണ്ട പരിചരണം ലഭിച്ചില്ലെങ്കിൽ സ്ത്രീകളിലും ഇത്തരത്തിൽ പാദങ്ങൾ വിണ്ടുകീറാറുണ്ട്. വേണ്ടത്ര പരിപാലനം ഉണ്ടായാൽ കാലുകൾ വിണ്ടുകീറുന്നത് ഒഴിവാക്കാമെന്ന് ഡോക്‌ടർമാർ പറയുന്നു. 

rid-of-cracked-heelstips


ഗ്ലിസറിൻ 

അൽപം ഗ്ലിസറിൻ എടുത്ത് നാരങ്ങാ നീരുമായി  മിക്‌സ് ചെയ്യുക. ഈ മിശ്രിതം കാലിലും ഉപ്പൂറ്റിയിലും പുരട്ടി ഇരുപത് മിനിറ്റ് വയ്ക്കുക. ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയുക. രണ്ടാഴ്ച്ചയോളം ഇപ്രകാരം ചെയ്യുന്നത് ഫലം ചെയ്യും. 

glycerin


വെളിച്ചെണ്ണ 

കിടക്കും മുമ്പ് കാല് നന്നായി കഴുകി തുടച്ചു വൃത്തിയാക്കുക. ശേഷം ഉപ്പൂറ്റിയിലും കാലിലുമാകെ വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യുക. കോട്ടൺ സോക്‌സ് ധരിച്ച് കിടന്നു ഉറങ്ങുക. അടുത്ത ദിവസം രാവിലെ കഴുകിക്കളയാം. 

coconut oil


ഒലിവ് ഓയിൽ 

ഉപ്പൂറ്റിയിലെ വിണ്ടുകീറൽ ഒഴിവാക്കാൻ ഒലിവ് ഓയിലും മികച്ച വഴിയാണ്. അൽപം ഒലിവ് ഓയിലും ലാവണ്ടർ ഓയിലും മിക്‌സ് ചെയ്യുക. ശേഷം ഇതിലേക്ക് അത്ര തന്നെ വെള്ളവും ചേർത്ത് ഇളക്കുക. ഇനി ആവശ്യത്തിന് കാലിൽ പുരട്ടാം. 

honey


തേൻ 

ഒരു ബക്കറ്റിൽ ഇളം ചൂട് വെള്ളം ഒഴിക്കുക. ഇതിലേക്ക് ഒരു കപ്പ് തേൻ ഒഴിച്ച് മിക്‌സ് ചെയ്യുക. ഇതിലേക്കു കാലിറക്കി വയ്ക്കുക. ഇരുപത് മിനിറ്റോളം ഇപ്രകാരം വയ്ക്കണം. ശേഷം കാൽ പുറത്തെടുത്ത് കഴുകാം. കാലുകൾ മൃദുവാകാനും മികച്ച വഴിയാണിത്. 

rice powder


അരിപൊടി

നല്ലൊരു ഫൂട്ട് സ്‌ക്രബ് ആണ് അരിപ്പൊടി. മൂന്ന് ടേബിൾ സ്‌പൂൺ അരിപൊടിയിലേക്ക് ഒരു വലിയ സ്‌പൂൺ തേനും ഒരു സ്‌പൂൺ ഒലിവ് ഓയിലും രണ്ടു സ്‌പൂൺ വിനാഗിരിയും ചേർത്ത് മിക്‌സ് ചെയ്യുക. ശേഷം ഇളം ചൂട് വെള്ളത്തിൽ കാൽ നനയ്ക്കാൻ വയ്ക്കുക. അൽപ സമയത്തിന് ശേഷം പുറത്തെടുത്ത് ഈ മിശ്രിതം ഉപയോഗിച്ച് സ്‌ക്രബ് ചെയ്യുക. ഫലം കാണാം. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

സ്‌തനങ്ങളിലെ കുരുക്കൾ; കാരണം ഇതാണ്

pimples-appearing-on breast


ശരീരത്തിലുണ്ടാകുന്ന പാടുകൾ പലപ്പോഴും മാനസിക സമ്മർദങ്ങൾക്ക് വരെ കാരണമാകാറുണ്ട്. ഇത്തരത്തിൽ സ്ത്രീകൾ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണ് സ്‌തനങ്ങളിൽ ഉണ്ടാകുന്ന കുരുക്കൾ. വിവാഹത്തിനൊരുങ്ങുന്ന സ്ത്രീകൾക്കടക്കം വലിയ മാനസിക സമ്മർദത്തിന് ഇത് കാരണമാകാറുണ്ട്. എന്നാൽ പലരും ചികിത്സ തേടാൻ മിനക്കെടാറില്ല.

കാരണങ്ങൾ പലത്

സ്‌തനങ്ങളിൽ കുരുക്കളുണ്ടാകാൻ പല കാരണങ്ങളുണ്ട്. സ്‌തന ചർമം വളരെ സെൻസിറ്റീവായ ഒന്നാണ്. ഈ ഭാഗത്തും ഹെയർ ഫോളിക്കിളുകളുണ്ട്. ഇത്തരം ഫോളിക്കിളുകളിൽ സെബവും വിയർപ്പും എല്ലാം കൂടുതലായിരിക്കും. ഇവ ചേർന്ന് അണുബാധയുണ്ടാകുന്നതാണ് ഇവിടെ കുരുക്കളുണ്ടാക്കാൻ കാരണമാകുന്നത്. 

ഇതിന് പ്രധാനപ്പെട്ട ഒരു കാരണം സ്‌തന വലിപ്പം കൂടുന്നതാണ്. സ്‌തനങ്ങൾക്ക് വലിപ്പം കൂടുമ്പോൾ ഇടയിലെ വായു സഞ്ചാരം കുറയുന്നു. ഈ ഭാഗം കൂടുൽ ഇറുകുന്നു. ഇതിലൂടെ സമ്മർദ്ദവും ഈർപ്പവുമുണ്ടാകും. ഇതാണ് കുരുക്കൾക്കുള്ള സാധ്യത വർധിപ്പിക്കുന്നത്. 

pimples-appearing-on breast


ഇറുകിയ ബ്രാ ധരിക്കുന്നതും ഇത്തരം കുരുക്കൾക്ക് കാരണമാകാറുണ്ട്. അത്തരം ബ്രാ ധരിക്കുന്നത് ഇവിടെ തൂക്കം കൂടാനും വായു സഞ്ചാരം കുറയാനും കാരണമാകുന്നു. ഇത് കുരുക്കൾ വർധിക്കാനുള്ള ഒരു കാരണമാണ്. 

ഈ ഭാഗത്ത് ഹെയർ റിമൂവൽ ക്രീം, പെർഫ്യൂം ഉപയോഗം, വാക്‌സിങ്, സ്പ്രേ എന്നിവയെല്ലാം ഉപയോഗിക്കുന്നത് കുരുക്കൾ വരാനുള്ള പ്രധാനപ്പെട്ട മറ്റൊരു കാരണമാണ്. ഇത് പോലെ ഹോർമോൺ വ്യത്യാസങ്ങൾ ഈ ഭാഗത്ത് കുരുക്കൾ വളരാൻ കാരണമാകും. 

pimples-appearing-on breast

ഹോർമോൺ വ്യത്യാസങ്ങൾ സ്‌തനങ്ങളെയും ബാധിക്കും. സ്ത്രീകളിൽ പുരുഷ ഹോർമോൺ കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന അവസ്ഥകളുണ്ടാകാറുണ്ട്. ഇത് കുരുക്കൾ ഉണ്ടാകാനുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ്. ഇത്തരം ഹോർമോണുകൾ സെബം കൂടുതൽ ഉൽപാദിപ്പിക്കാൻ കാരണമാകുന്നു. ഇതിനാൽ തന്നെയും കുരുക്കൾ കൂടുതലുണ്ടാകുകയും ചെയ്യുന്നു. 



ചില പ്രത്യേക ഭക്ഷണങ്ങൾ കഴിക്കുന്നതും ഇത്തരം പ്രശ്‌നങ്ങളുണ്ടാകാൻ പ്രധാനപ്പെട്ട കാരണമാണ്. ട്രാൻസ്‌ഫാറ്റ്, കോംപ്ലക്‌സ് കാർബോഹൈഡ്രേറ്റുകൾ എന്നിവയെല്ലാം തന്നെ ഇതിന് കാരണമാകുന്നു. ഇത് ശരീരത്തിൽ കൂടുതൽ ഭാരമുണ്ടാക്കുന്നു. 

അമിതമായ കൊഴുപ്പ് ശരീരത്തിൽ സ്‌തന ഭാഗത്ത് അടിഞ്ഞു കൂടാൻ ഇടയാക്കുന്നു. ഇത് കുരുക്കൾ ഉണ്ടാക്കാൻ കാരണമാകുന്നു. ഇത് പോലെ തന്നെ സ്‌ട്രെസ് കൂടുന്നത് ഇതിനുള്ള മറ്റൊരു കാരണമാണ്. ഇത് കോർട്ടിസോൾ ഉത്പാദനം വർധിപ്പിക്കുന്നു. ഇതിനാൽ സെബം കൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്നു. ഇതും കുരുക്കൾ വർധിക്കാൻ കാരണമാകുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

ലോകത്തിന്‍റെ നെറുകയിൽ ഇന്ത്യ; ഹർന്നാസ് സന്ധു വിശ്വ സുന്ദരി

harnaaz-sandhu


എലിയറ്റ് (ഇസ്രയേൽ): വിശ്വസുന്ദരിപ്പട്ടം വീണ്ടും ഇന്ത്യയിലേക്കെത്തിച്ച് പഞ്ചാബ് സ്വദേശിനി ഹർനാസ് സന്ധു. ഇസ്രയേലിലെ എലിയറ്റിൽ നടന്ന മത്സരത്തിൽ എല്ലാ റൗണ്ടുകളിലും മികച്ച പ്രകടനം നടത്തിയാണ് ഹർനാസ് സന്ധു 2021ലെ കിരീട നേട്ടത്തിലേക്കെത്തിയത്. 

21 വർഷത്തിന് ശേഷമാണ് വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്കെത്തുന്നത്. 2000-ത്തിൽ ലാറാ ദത്തയായിരുന്നു വിശ്വസുന്ദരി കിരീടം ചൂടിയ അവസാനത്തെ ഇന്ത്യക്കാരി. ഫൈനലിൽ പരാഗ്വെയിലെയും ദക്ഷിണാഫ്രിക്കയിലെയും സുന്ദരിമാരെ കടത്തിവെട്ടിയാണ് ഹ‍ർനാസ് കിരീടം ചൂടിയത്. കഴിഞ്ഞ വർഷത്തെ മിസ് യൂണിവേഴ്സായ മെക്സിക്കൻ സ്വദേശി ആൻഡ്രിയ മെസ തന്‍റെ കിരീടം ഹർനാസ് സന്ധുവിനെ അണിയിച്ചു. ലോകമെമ്പാടും എല്ലാവർഷവും ലക്ഷക്കണക്കിന് ആളുകൾ ലൈവായി കാണുന്ന പരിപാടിയാണ് വിശ്വസുന്ദരി മത്സരം.  

ഫൈനൽ റൗണ്ടായ ടോപ് ത്രീ റൗണ്ടിൽ, ''ഇക്കാലത്ത് യുവതികൾ അനുഭവിക്കുന്ന സമ്മർദ്ദത്തെക്കുറിച്ച് അവർക്ക് എന്തുപദേശമായിരിക്കും നിങ്ങൾ നൽകുക?'' എന്ന ചോദ്യമാണ് പാനലിസ്റ്റുകൾ ചോദിച്ചത്. ഇതിന് ഹർനാസ് നൽകിയ മറുപടി ഇങ്ങനെയായിരുന്നു. ''അവനവനിലുള്ള ആത്മവിശ്വാസം നഷ്ടപ്പെടുന്നതാണ് ഇക്കാലത്ത് യുവതികൾ നേരിടുന്ന ഏറ്റവും വലിയ സമ്മർദ്ദം. നിങ്ങളെപ്പോലെ വേറെ ആരുമില്ല എന്ന് തിരിച്ചറിയുന്നത് തന്നെ നിങ്ങളെ സുന്ദരിയാക്കും. മറ്റുള്ളവരുമായി നിങ്ങളെ താരതമ്യം ചെയ്യാതിരിക്കുക. ലോകത്ത് സംസാരിക്കുന്ന മറ്റ് പല പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചും സംസാരിക്കുക. പുറത്തുവരൂ, നിങ്ങൾക്ക് വേണ്ടി സംസാരിക്കൂ, നിങ്ങളാണ് നിങ്ങളുടെ ജീവിതത്തെ നയിക്കേണ്ടത്. നിങ്ങളാണ് നിങ്ങളുടെ ശബ്ദം. ഞാൻ എന്നിൽ വിശ്വസിച്ചു. അതിനാൽ ഞാനിന്ന് ഇവിടെ നിൽക്കുന്നു''ഈ മറുപടികളാണ് ഹർനാസിന് വിശ്വസുന്ദരിപ്പട്ടം നേടിക്കൊടുത്തതെന്ന് പിന്നീട് പാനലിസ്റ്റുകൾ നിരീക്ഷിച്ചു. 

നടിയും മോഡലുമായ ഹർനാസ് 2021 ഒക്ടോബറിൽ നടന്ന മിസ് യൂണിവേഴ്സ് പട്ടം സ്വന്തമാക്കിയിരുന്നു. 2017-ൽ ടൈംസ് ഫ്രഷ് ഫേസ് കോണ്ടസ്റ്റിലൂടെയാണ് സൗന്ദര്യമത്സരങ്ങളിൽ ഹർനാസ് പങ്കെടുത്തുതുടങ്ങിയത്. 21-കാരിയായ ഹർനാസ് ഇപ്പോൾ പബ്ലിക് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേഴ്സ് ബിരുദത്തിന് പഠിക്കുകയാണ്. ഫെമിന മിസ് ഇന്ത്യ പഞ്ചാബ് 2019 അടക്കം നിരവധി മത്സരങ്ങളിൽ കിരീടം ചൂടിയിട്ടുണ്ട്. നിരവധി പഞ്ചാബി സിനിമകളിലും അവർ അഭിനയിച്ചിട്ടുണ്ട്.



വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

ലോൺട്രി എസ്റ്റേറ്റിൽ മോഷണം

ഇടുക്കി: പൂട്ടിക്കിടന്ന തേയില ഫാക്റ്ററിയിൽ നിന്നും വിലപിടിപ്പുള്ള വസ്‌തുക്കൾ മോഷ്‌ടിച്ചു കടത്താൻ ശ്രമിച്ച സംഘത്തിലെ ഒരാൾ പിടിയിൽ. ഇടുക്കി ഉപ്പുതറ ലോൺട്രി എസ്റ്റേറ്റിലാണ് മോഷണ ശ്രമം നടന്നത്. സംഭവത്തിൽ ചീന്തലാർ, കാറ്റാടിക്കവല മലക്കര ബിനു (36)വിനെ ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്‌തു. ചീന്തലാർ സ്വദേശിയായ ഇയാളുടെ സുഹൃത്തായ മറ്റൊരു ബിനു ഓടി രക്ഷപെട്ടു. 

ഇയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്ച്ച പകലായിരുന്നു മോഷണ ശ്രമം. ഫാക്റ്ററിക്കുള്ളിൽ നിന്നും മോഷണ വസ്തു പുറത്തെത്തിച്ച് ഓട്ടോ റിക്ഷയിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ അതു വഴി വന്ന തൊഴിലാളികൾ കണ്ടു. വിവരം ചോദിക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന എന്നയാൾ ഓടി രക്ഷപെട്ടു. പ്രദേശവാസികൾ  തടഞ്ഞുവച്ച ബിനുവിനെ ഉപ്പുതറ പൊലീസിന്കൈമാറി. 

കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച കൊളുന്ത് അരയ്ക്കുന്ന സി.റ്റി.സി. റോളർ, മോട്ടോർ, ആഗ്ളേയറുകൾ എന്നിവയും , ഓട്ടോ റിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തു. 21 വർഷമായി അടഞ്ഞു കിടക്കുന്ന പീരുമേട് ടീ കമ്പനിയുടെ ലോൺട്രി ഫാക്ടറിയിൽ നിന്നും ഇതിനു മുൻപും പലതവണ മോഷണം നടന്നിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.


ബ്യൂട്ടി പാർലറിൽ പോകാതെ തന്നെ പാദങ്ങൾ സുന്ദരമാക്കാം

redimies-for-foot-cracks
മനോഹരമായ കാൽപാദങ്ങൾ ഏവരുടെയും ആഗ്രഹമാണ്. പെഡിക്യൂറും മാനിക്യൂറും ചെയ്‌ത് പാദങ്ങളെ സുന്ദരമാക്കുന്നവരാണ് പലരും. എന്നാൽ കോവിഡ് കാലത്ത് പലർക്കും ബ്യൂട്ടി പാർലറുകളിൽ പോകാൻ സാധിക്കാറില്ല. ഇതോടെ പാദങ്ങളുടെ സംരക്ഷണം കുഴപ്പത്തിലാകുകയും ചെയ്യുന്നു. എന്നാൽ വീടുകളിൽ തന്നെ പാദ സംരക്ഷണം നടത്താനാകും. ഇത് എന്തൊക്കെയാണെന്ന് നോക്കാം. 

redimies-for-foot-cracks


ചൂടുവെള്ളത്തിലും തണുത്തവെള്ളത്തിലും കാൽപാദങ്ങൾ മാറി മാറി മുക്കിവയ്ക്കുന്നത് പാദങ്ങളുടെ സൗന്ദര്യം വർധിപ്പിക്കുന്നതിന് സഹായകമാണ്. വെള്ളത്തിൽ നിന്നും പുറത്തെടുത്ത ശേഷം അൽപം എണ്ണകൊണ്ട് കാൽപാദങ്ങൾ മസാജ് ചെയ്യുക.  

ഇത് പാദങ്ങൾ കൂടുതൽ മൃദുലമാകാൻ സഹായിക്കും. പുറത്തു നിന്ന് വരുമ്പോഴെല്ലാം പാദങ്ങൾ നന്നായി കഴുകുക. പ്യുമിക് സ്റ്റോൺ കൊണ്ട് ഉറച്ചു കഴുകുന്നത് പാദത്തിലെ മൃതകോശങ്ങൾ പോയി കാൽ സുന്ദരമാക്കാൻ സഹായിക്കും. ശേഷം ഒരു മോയ്‌സ്‌ചറൈസർ പുരട്ടി സോക്‌സ് ധരിച്ചു ഉറങ്ങുക. 

redimies-for-foot-cracks


നനഞ്ഞ കാലുകളിൽ ഒരിക്കലും ഷൂ ധരിക്കരുത്. ഇത് ഫംഗൽ ഇൻഫെക്ഷൻ ഉണ്ടാക്കാൻ കാരണമാകും.അതിനാൽ നനഞ്ഞ ചെരിപ്പുകൾ ഉണക്കി സൂക്ഷിക്കുക. ആഴ്ച്ചയിൽ ഒരിക്കൽ ചെറു ചൂടുവെള്ളത്തിൽ അൽപം ഷാംപൂവും നാരങ്ങ നീരും ചേർത്ത് അതിൽ 15 മിനിറ്റ് കാൽ മുക്കി വയ്ക്കുന്നതിനൊപ്പം നഖങ്ങൾ ഒരു പഴയ ടൂത്ത് ബ്രഷ് കൊണ്ട് വൃത്തിയാക്കാം. 

redimies-for-foot-cracks


ആഴ്ച്ചയിൽ രണ്ടു തവണ ഇത് ചെയ്യാം. റോസ് വാട്ടർ, ഗ്ലിസറിൻ എന്നിവയുടെ മിശ്രിതം ദിവസവും പാദങ്ങൾ പുരട്ടുക. ഇത് പാദങ്ങളുടെ വരൾച്ച ശ്രമിപ്പിക്കുകയും വേഗത്തിൽ സുഖപ്പെടുത്തുകയും ചെയ്യുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ


സ്ട്രെച്ച് മാർക്ക് ഉറക്കം കെടുത്തുന്നോ; ഇവ പ്രയോഗിക്കാം

stretch-mark


പ്രസവ ശേഷം വയറിലുണ്ടാകുന്ന സ്ട്രെച്ച് മാർക്ക് സ്ത്രീകളെ അസ്വസ്ഥരാക്കുന്നത് പതിവാണ്. സ്ട്രെച്ച് മാർക്ക് നീക്കാൻ പല ചികിത്സാ രീതികളും ഇന്ന് നിലവിലുണ്ട്. എന്നാൽ പ്രകൃതിദന്തമായ വഴികളിലൂടെ അനായാസമായി ഈ പാടുകൾ നീക്കം ചെയ്യാനാകും. ഇത്തരത്തിലുള്ള മാർഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.  

ചെറുനാരങ്ങ

വിറ്റാമിൻ സി അടങ്ങിയ ചെറുനാരങ്ങ സ്‌ട്രെച്ച്‌മാർക്ക് ഇല്ലാതാക്കൻ മികച്ച വഴിയാണ്. സ്‌ട്രെച്ച്‌ മാർക്‌സ് ഉള്ള ഭാ​ഗത്ത് അൽപം ചെറുനാരങ്ങ നീര് സ്ഥിരമായി പുരട്ടുന്നത് ചർമത്തിലെ ഇത്തരം പാടുകളെ ഇല്ലാതാക്കാൻ സഹായിക്കും. വേറെ ദൂഷ്യഫലങ്ങൾ ഒന്നുമില്ലാത്ത രീതിയാണ് ഇത്. 

stretch-mark


ആൽമണ്ട് ഓയിൽ

ആൽമണ്ട് ഓയിലിൽ അൽപം നാരങ്ങ നീര് മിക്‌സ് ചെയ്ത് സ്‌ട്രെച്ച്‌ മാർക്‌സുള്ള ഭാ​ഗത്ത് പുരട്ടുന്നത് നിറം മങ്ങി ചർമത്തിന് തിളക്കം നൽകാനും സഹായിക്കുന്നു. യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഇല്ലാത്ത രീതിയാണ് ഇതും. 

കറ്റാർ വാഴ

കറ്റാർവാഴ നീര് പുരട്ടി നല്ലതു പോലെ മസാജ് ചെയ്യുന്നത് സ്‌ട്രെച്ച്‌ മാർക്‌സിനെ ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇതിലെ ആന്‍റി ഓക്‌സിഡന്‍റുകൾ, എൻസൈമുകൾ, വിറ്റാമിനുകൾ എ, സി എന്നിവയാണ് സ്‌ട്രെച്ച്‌ മാർക്‌സ് അകറ്റാൻ സഹായിക്കുന്നത്.

വെളിച്ചെണ്ണ

സാധാരണയായി വീടുകളിൽ ഉപയോഗിക്കുന്ന വെളിച്ചെണ്ണയും സ്ട്രെച്ച് മാർക്ക് മാറാൻ മികച്ചതാണ്. സ്‌ട്രെച്ച്‌ മാർക്‌സുള്ള ഭാ​ഗത്ത് വെളിച്ചെണ്ണ പുരട്ടുന്നത് പാടുകൾ മാറി ചർമം കൂടുതൽ മൃദുലമായി മാറാൻ സഹായിക്കും.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ


മൂക്കിനു സൗന്ദര്യം കൂട്ടാൻ ശസ്ത്രക്രിയ; യുവതി മരിച്ചു

nose


സൗന്ദര്യ സംരക്ഷണത്തിൽ സ്ത്രീകൾ എപ്പോഴും ഒരു പടി മുന്നിലാണ്. സിനിമാ നടിമാർ മുതൽ സാധാരണക്കാർ വരെ സൗന്ദര്യം വർധിപ്പിക്കാൻ വിവിധ മാർഗങ്ങൾ സ്വീകരിക്കാറുണ്ട്. വലിയ തുക മുടക്കി ശസ്ത്രക്രിയ നടത്തിയാണ് സെലിബ്രിറ്റികളിൽ പലരും സൗന്ദര്യം നിലനിർത്തുന്നത്. ഇത്തരം ശസ്ത്രക്രിയകൾ പലപ്പോഴും അപകടങ്ങൾക്ക് കാരണമാകാറുമുണ്ട്. ഇത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.  

റഷ്യയിൽ മൂക്കിനു സൗന്ദര്യം വർധിപ്പിക്കാൻ ശസ്ത്രക്രിയക്ക് വിധേയയായ യുവതി മരിച്ചെന്നാണ് റിപ്പോർട്ട്. സോഷ്യൽ മീഡിയ ഇന്‍ഫ്ളുവന്‍സറായ മറീന ലെബദേവ എന്ന യുവതിയാണ് മരിച്ചത്. മൂക്ക് കൂടുതൽ മനോഹരമാകാനായി അഞ്ച് ലക്ഷം രൂപയാണ് യുവതി ശസ്ത്രക്രിയയ്ക്കായി ചിലവഴിച്ചത്. ശസ്ത്രക്രിയക്കായി അനസ്തേഷ്യ നൽകിയതോടെ യുവതിക്ക് അസ്വസ്ഥകൾ അനുഭവപ്പെട്ടു. 

ശേഷം ആംബുലൻസ് എത്തി യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ റഷ്യയിലെ പ്രമുഖ ക്ലിനിക്ക് അധികൃതർക്കെതിരെ കേസെടുത്തായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശസ്ത്രക്രിയ നടത്തിയ പ്ലാസ്റ്റിക് സർജന് ആറ് വർഷത്തെ തടവുശിക്ഷയും വിധിച്ചതായാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd

ആശുപത്രി ശുചിമുറിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം; 17 കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ 

കൊച്ചി: സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. പെൺകുട്ടിയുടെ അകന്ന ബന്ധുവായ വയനാട് സ്വദേശി ജോബിൻ ജോണാണ് പിടിയിലായത്. 

ഇന്നലെയാണ് നഗരത്തിലെ സ്വകാര്യ ആശുപത്രി ശുചിമുറിയിൽ തൂപ്പ് ജോലിക്കാർ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ആശുപത്രി അധികൃതരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി നടത്തിയ പരിശോധനയിൽ ആശുപത്രിയിൽ എത്തിയ 17കാരിയാണ് കുഞ്ഞിന് ജൻമം നൽകിയതെന്ന് കണ്ടെത്തി. യുവതി അമ്മയ്ക്കൊപ്പമാണ് ആശുപത്രിയിലെത്തിയത്. യുവതിയെയും അമ്മയെയും ചോദ്യം ചെയ്‌തതിലൂടെയാണ് ഗർഭത്തിന് ഉത്തരവാദി യുവതിയുടെ സുഹൃത്താണെന്ന് വിവരം ലഭിച്ചത്. പെൺകുട്ടിക്ക് 17 വയസ് മാത്രം പ്രായമുള്ളതിനാൽ യുവാവിനെതിരെ പോക്‌സോ ചുമത്തി കേസെടുക്കും. 

ആശുപത്രിയിലെത്തിയ പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എറണാകുളം കടവന്ത്ര സ്വദേശിനിയാണ് പെൺകുട്ടി. ആറ് മാസം ഗർഭിണിയായ പെൺകുട്ടി ശുചിമുറിയിൽ പോയപ്പോൾ പ്രസവിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. സംഭവത്തിനു ശേഷം പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്. 

മുഖക്കുരുവിനു കാരണമാകുന്ന ശീലങ്ങൾ

acne


ഒരു വിധം സൗന്ദര്യം സംരക്ഷിച്ചു വരുമ്പോഴാണ് പലർക്കും മുഖക്കുരു വില്ലനാകുന്നത്. കൗമാര പ്രായക്കാർക്കാണ് മുഖക്കുരു കൂടുതലായി കണ്ടു വരുന്നത്. അത്ര പ്രശ്‌നക്കാരല്ലെങ്കിലും മുഖക്കുരു സൗന്ദര്യ സംരക്ഷണത്തിന് വെല്ലുവിളിയായിട്ടാണ് പലരും കരുതുന്നത്. അതേസമയം നമ്മുടെ ചില ശീലങ്ങൾ മുഖക്കുരുവിനു കാരണമാകാം. 

മുഖത്തെ രോമം നീക്കം ചെയ്യുക

മുഖത്തെ രോമം നീക്കം ചെയ്യുന്നത് ചിലപ്പോൾ മുഖക്കുരുവിന് കാരണമാകും. രോമം നീക്കം ചെയ്‌തതിന്‌ ശേഷം ഉണ്ടാകുന്ന ചൊറിച്ചിലിലൂടെ മുഖത്ത് തടിപ്പുണ്ടാകും. ചർമത്തിന്‍റെ തരം അനുസരിച്ചാണ് ഓരോ പ്രശ്‌നങ്ങളും ഉണ്ടാവുക.  

ഹെയർ കെയർ ഉൽപ്പന്നങ്ങൾ

ചില ഹെയർ കെയർ ഉൽപ്പന്നങ്ങൾ മുഖക്കുരുവിനു കാരണമാകാം. അവ പോമെഡ് മുഖക്കുരു എന്ന് അറിയപ്പെടുന്നു. ഈ ഉൽപ്പന്നങ്ങൾ മുഖക്കുരുവിന് കാരണമാകുന്ന ബാക്റ്റീരിയകളെ ചർമത്തിന്‍റെ പാളികളിൽ തടഞ്ഞു നിർത്തുകയും മുഖക്കുരു വർധിപ്പിക്കുകയും ചെയ്യും. സുഷിരങ്ങൾ അടഞ്ഞ് നെറ്റിയിലും മുടിയിഴകൾക്കിടയിലും കുരുക്കൾ ഉണ്ടാകുന്നു. 

വരണ്ട ചർമത്തെ പരിപാലിക്കുക

എണ്ണമയമുള്ള ചർമക്കാരിൽ മാത്രമല്ല വരണ്ട ചർമക്കാർക്കും മുഖക്കുരു ഉണ്ടായേക്കാം. ചർമം വളരെ അധികം വരണ്ടാൽ അത് ചർമം പൊട്ടുന്നതിന് ഇടയാകും. മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകൾ ഈ വിള്ളലുകളിൽ പെരുകുകയും അങ്ങനെ മുഖക്കുരു ഉണ്ടാകുകയും ചെയ്യും. 

സംസ്‌കരിച്ച ഭക്ഷണം

സംസ്‌കരിച്ച ഭക്ഷണം അമിതമായി കഴിക്കുന്നത് ചർമത്തിന് നല്ലതല്ല. ഇത് ഇൻസുലിൻ അളവ് വർധിപ്പിക്കുകയും മെറ്റബോളിസം താറുമാറാക്കുകയും ചെയ്യും. മുഖക്കുരുവിന് ഇത് കാരണമാകും. ആരോഗ്യകരമായ ചർമ്മം നിലനിർത്താൻ പച്ചക്കറികൾ, പോഷക സമൃദ്ധമായ ഭക്ഷണം എന്നിവ കഴിക്കുക. ചിപ്‌സ്, ചോക്കലേറ്റ്, സ്‌നാക്‌സ്, ജങ്ക് ഫുഡ് എന്നിവ അമിതമായി കഴിക്കുന്നതാകാം ചിലരിലെ മുഖക്കുരുവിന്‍റെ കാരണം. 

acne



സ്‌കിൻ കെയർ ഉൽപ്പന്നങ്ങൾ

സ്‌കിൻ കെയർ ഉൽപ്പന്നങ്ങൾ അമിതമായി ഉപയോഗിക്കുന്നതും മുഖക്കുരുവിന് കാരണമാകും. ഉൽപ്പന്നങ്ങൾ മാറി മാറി ഉപയോഗിക്കാതെ നിങ്ങളുടെ ചർമത്തിന് അനുയോജ്യമായ ഉൽപ്പന്നങ്ങൾ തെരഞ്ഞെടുത്ത് സ്ഥിരമായി അവ ഉപയോഗിക്കുക. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/GJaKOlvs1xxHPZvUgAJSae

ലോക് ഡൗണിൽ മുടി മുറിക്കാൻ മറക്കല്ലേ; ഹെയർ സ്റ്റൈലിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

hair-healthy-tips


തലമുടിയുടെ പരിപാലനം സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളി തന്നെയാണ്. പ്രത്യേകിച്ച് ലോക് ഡൗണിൽ ബ്യൂട്ടി പാർലറുകളിലേക്കുള്ള പോക്ക് നിലച്ചതും സ്ത്രീകൾക്ക് തിരിച്ചടിയാണ്.  എന്നാൽ വീട്ടിൽ തന്നെ മുടി സംരക്ഷിക്കാൻ മാർഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 

ഹെയർ കട്ട് കൃത്യ സമയത്ത് 

ലോക് ഡൗണിൽ വീട്ടിലാണെങ്കിലും മുടി കൃത്യ സമയത്ത് തന്നെ മുറിക്കാൻ ശ്രമിക്കണമെന്നാണ് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നത്. മുഖത്തിന് ഇണങ്ങുന്ന വിധത്തിലുള്ള ഹെയർകട്ട് ചെയ്യണം.  

ആറു മുതൽ എട്ട് വരെ ആഴ്ച്ച കൂടുമ്പോൾ മുടിയുടെ അറ്റം മുറിച്ചു കൊടുക്കണം. മുടി നന്നായി നീളം വയ്ക്കണമെന്ന് ആഗ്രഹിക്കുന്നവർ ഒന്നോ രണ്ടോ ആഴ്ച്ച കൂടി കൂടുതൽ കാത്തിരിക്കണം. ഷോർട്ട് ഹെയർ ഇഷ്‌ടപ്പെടുന്ന, മുടിയുടെ ലുക്ക് എപ്പോഴും നില നിർത്തണം എന്ന് ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ആറു മുതൽ എട്ട് വരെ ആഴ്ച്ച ഇടവേളകളിൽമുടിയുടെ അറ്റം മുറിക്കുന്നതാണ് നല്ലത്. 

ഹെയർ സ്പ്രേകൾ.. 

വരണ്ട, പാറിപ്പറന്ന മുടിയെ നിയന്ത്രണത്തിലാകാനും മുടിക്ക് തിളക്കം നൽകാനും പുറമെ പുരട്ടാവുന്ന ഗുണ നിലവാരമുള്ള ഹെയർ സിറം തിരഞ്ഞെടുക്കാം. മുടിക്ക് നല്ല ഉള്ളു തോന്നിക്കാൻ ഹെയർ സ്പ്രേകൾ ഉപയോഗിക്കാം. നല്ല കട്ടിയുള്ള മുടിയെ വരുതിയിലാക്കാൻ ഹെയർ സ്മൂത്തനിങ് ക്രീമുകൾ ഉപയോഗിക്കാം. 

ദിവസവും മുടി കഴുകണോ?

ഷാംപൂവിന്‍റെയും മറ്റും ഉപയോഗം കുറയുമ്പോൾ മുടി സ്‌ഥിരമായി ഒരേ രീതിയിൽ കെട്ടിവയ്ക്കാൻ പലരും ശ്രമിക്കുന്നു. പോണിടെയ്ൽ പോലെയുള്ള ഹെയർ സ്‌റ്റൈലുകൾ എന്നും ശീലിച്ചാൽ അത് മുടിയുടെ ടെക്സ്ചറിനെ ബാധിക്കും. വലിച്ചു മുറുക്കി മുടി കെട്ടുന്നത് കൊണ്ടുള്ള അസ്വസ്ഥകൾ വേറെയും. മുടിയുടെ നന്മയെ കരുതി ഇടയ്ക്കെങ്കിലും ഹെയർ സ്‌റ്റൈലുകൾ മാറി മാറി പരീക്ഷണം നടത്തണം. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/Jzacc9s6wvDEsjJosxohlq

53-ാം വയസിലും ചുളിവില്ലാത്ത മുഖം; രഹസ്യം വെളിപ്പെടുത്തി സീമ ജി. നായർ

seema-g-nair


പ്രായത്തെ തോൽപ്പിക്കുന്ന സൗന്ദര്യമാണ് നടി സീമ ജി നായരുടെ പ്രധാന ആകർഷണം. വയസ് 53 ആയെങ്കിലും മുഖത്ത് ഒരു ചുളിവു പോലും വീണിട്ടില്ല. ഇതിന്‍റെ രഹസ്യം ഇപ്പോൾ ആരാധകർക്കായി പങ്കുവയ്ക്കുകയാണ് താരം. 

നടിയായിരുന്ന അമ്മ പങ്കുവച്ചിരുന്നു കുഞ്ഞു കുഞ്ഞു ടിപ്‌സുകളാണ് സീമ പങ്കുവയ്ക്കുന്നത്. 

സ്നേഹസീമ എന്ന തൻ്റെ യുട്യൂബ് ചാനലിലൂടെയാണ് ടിപ്‌സ് സീമ പങ്കുവയ്ക്കുന്നത്. കസ്‌തൂരി മഞ്ഞളും തൈരും ചേർത്ത് മുഖത്ത് പുരട്ടുന്നത് നല്ലതാണ് എന്ന് സീമ പറയുന്നു. കൂടാതെ രാത്രി കിടക്കും മുമ്പ് കറ്റാർ വാഴയും തേനും ചേർത്ത് മുഖത്ത് പുരട്ടുന്നതും സൗന്ദര്യ സംരക്ഷണത്തിന് നല്ലതാണല്ലേ. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/KZN6SmZtd2FHxrTK17mCwh

ചുണ്ട് പൊട്ടലിന് പരിഹാരം വീട്ടിൽ തന്നെ

rid-of-chapped-lips


ചുണ്ടുകൾ വരണ്ടുണങ്ങി പൊട്ടുന്നത് മുഖ സൗന്ദര്യത്തെ ചില്ലറയൊന്നുമല്ല ബാധിക്കുന്നത്. ചുണ്ടുകളുടെ സംരക്ഷണത്തിന് പലവിധത്തിലുള്ള ലിപ് ബാമുകളും വിപണിയിൽ ലഭ്യമാണ്. എന്നാൽ പോക്കറ്റ് കാലിയാക്കാതെ ചുണ്ടുകളുടെ സംരക്ഷണം സാധ്യമാകുമെങ്കിലോ. . 

നമ്മുടെ അടുക്കളയിൽ എപ്പോഴും ലഭ്യമായ ചേരുവകൾ ഉപയോഗിച്ച് ചുണ്ടുകൾക്ക് ഈർപ്പം പകരുവാനുള്ള ചില വഴികൾ ഇതാ.

honey for rid-of-chapped-lips


തേൻ: തേൻ ജലാംശം, ഈർപ്പം എന്നിവ ചർമത്തിന് നൽകുന്നതിൽ പ്രധാനിയാണ്. ചർമ്മത്തിന് തിളക്കവും മിനുസവും പകരുന്നു. തേനിൽ ചില എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. തൽഫലമായി, നിർജീവ ചർമം നീക്കം ചെയ്‌ത്‌ മൃദുവാക്കുന്നു. 

ഇതിലൂടെ കഠിനമായി ഉരച്ച് കഴുകാതെ തന്നെ പൊളിഞ്ഞിളകിയ ചർമം എളുപ്പം നീക്കം ചെയ്യുവാൻ സാധിക്കുന്നു.  തേൻ ആന്‍റി ബാക്ടീരിയൽ കൂടിയാണ്. ഇതിനാൽ ചുണ്ടിലെ അണുബാധയ്ക്കുള്ള സാധ്യതയും തേൻ തടയുന്നു. 

rid-of-chapped-lips


​നെയ്യ്: നെയ്യ് ശുദ്ധമായ വെണ്ണയാണ്, അതിനാൽ വിണ്ടുകീറിയ ചുണ്ടുകളെ പോഷിപ്പിക്കുന്നതിന് ധാരാളം കൊഴുപ്പ് നൽകുന്ന ഗുണം ഇവയ്ക്ക് ഉണ്ട്. അതിനാലാണ് ധാരാളം ആയുർവേദ ബ്യൂട്ടി ബ്രാൻഡുകൾ ഈ ഘടകത്തെ ലിപ് ബാമുകളിൽ ഉൾപ്പെടുത്താൻ തുടങ്ങിയത്. ഇത് ഉപയോഗിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം കുറച്ച് നെയ്യ് എടുത്ത് ചുണ്ടിലേക്ക് പുരട്ടി മസാജ് ചെയ്യുക, തുടർന്ന് പതിനഞ്ച് മിനിറ്റ് നേരം വയ്ക്കുക. 

ചുണ്ടുകളിലെ കേടായതും വരണ്ടതുമായ ചർമത്തെ ഇത് പോഷിപ്പിക്കുന്നു, മാത്രമല്ല ഗന്ധം ഇഷ്ടമുള്ളവർക്ക് ഈ ലിപ് ബാം ഒരു രാത്രി മുഴുവൻ പുരട്ടി വയ്ക്കാവുന്നതുമാണ്.

rid-of-chapped-lips


​പാൽപ്പാട:  നിർജീവ ചർമ്മകോശങ്ങളിൽ നിന്ന് മുക്തി നേടാനും ചർമത്തെ പോഷിപ്പിക്കുവാനും പാൽ സഹായിക്കും, ഇത് മുമ്പത്തേതിനേക്കാൾ മൃദുവും ജലാംശം കൂടിയതുമാക്കി ചുണ്ടിനെ മാറ്റുന്നു.  

പാലിൽ ലാക്റ്റിക് ആസിഡ് അടങ്ങിയിരിക്കുന്നു. അതിനാൽ, ചർമത്തിൽ പാൽ പാട പ്രയോഗിക്കുമ്പോൾ ആ ലാക്റ്റിക് ആസിഡിന്‍റെ ഗുണങ്ങളും നമുക്ക് ലഭിക്കും. തൽഫലമായി, വരണ്ട ചർമത്തിന് ഈർപ്പം പകരുകയും, മങ്ങിയ ചർമം തെളിച്ചമുള്ളതാവുകയും, വിണ്ട ചർമം പരിഹരിക്കപ്പെടുകയും ചെയ്യുന്നു.

olive oil rid-of-chapped-lips


ഒലിവ് ഓയിൽ: വളരെ വേഗത്തിൽ ആഗിരണം ചെയ്യപ്പെടുന്ന എണ്ണയല്ലാത്തതിനാൽ, ഇത് യഥാർഥത്തിൽ ഒരു ഫിലിം പോലെ ചുണ്ടുകൾ പൊതിഞ്ഞ് നിർജലീകരണം തടയുന്നു. ഒലീവ് എണ്ണ ഉപയോഗിക്കുന്നതിനുള്ള മാർഗം നനഞ്ഞ ചുണ്ടുകളിൽ പുരട്ടുകയോ കഴുകുകയോ ചെയ്യുക എന്നതാണ്.

 

എണ്ണ വെള്ളത്തിൽ നിന്നുള്ള ഈർപ്പം ചുണ്ടുകളിൽ തങ്ങി നിർത്തുന്നു, മാത്രമല്ല ഒരു ലിപ് ഗ്ലോസ് പോലെ പ്രവർത്തിക്കുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly

കണ്ണുകൾ മങ്ങിയതാണോ.. പരിഹാരം വീട്ടിൽ തന്നെയുണ്ട്..

remedies-for-under-eye-circles

മുഖം എത്ര സുന്ദരമാണെങ്കിലും കണ്ണുകൾ അൽപം മങ്ങിയതാണെങ്കിലോ..  കണ്ണുകള്‍ക്ക് താഴെ കറുപ്പ് നിറം പടരുന്നതും ചുളിവുകള്‍ വീഴുന്നതുമാണ് കണ്ണുകളുടെ മനോഹാരിത ഇല്ലാതാക്കുന്ന പ്രധാന കാര്യങ്ങള്‍. അതുകൊണ്ട് തന്നെ കണ്ണുകളെ പൊന്നുപോലെ നോക്കണം. മുഖം മനസിന്‍റെ കണ്ണാടിയെങ്കില്‍ മിഴികള്‍ അതിലേയ്ക്കുള്ള വഴിയാണ്.

പ്രായം കൂടി വരുമ്പോള്‍ കണ്ണുകള്‍ക്ക് ചുറ്റും അതിന്‍റെ അടയാളങ്ങള്‍ പടര്‍ന്നു തുടങ്ങാറുണ്ട്‌. പ്രത്യേകിച്ച് കണ്ണുകള്‍ക്ക് താഴെയുള്ള അതിലോലമായ ചര്‍മം ഇരുണ്ട നിറമാകുകയും ചുളിവുകള്‍ വീണ് പ്രായ കൂടുതല്‍ പ്രകടമാക്കുകയും ചെയ്യും. വളരെ മൃദുവായി മാത്രം കൈകാര്യം ചെയ്യേണ്ട ഭാഗമാണ് കണ്ണുകള്‍ക്ക് താഴെയുള്ള ചര്‍മം.  

പലപ്പോഴും നല്ലതിനായി ചെയ്യുന്ന പല കാര്യങ്ങളും ഈ മൃദു ചര്‍മത്തെ ദോഷകരമായി ബാധിക്കാറുണ്ട്. നിരന്തരമായി രാസ വസ്‌തുക്കൾ ഉപയോഗിക്കുന്നതും അള്‍ട്രാ വയലറ്റ് കിരണങ്ങള്‍ ഏൽക്കുന്നതും ഈ ഭാഗത്തെ സ്വാഭാവികത നഷ്ടമാക്കും.

എങ്ങനെയാണ് കണ്ണുകള്‍ക്ക് താഴെയുള്ള ഇരുണ്ട നിറവും ചുളിവുകളും മാറ്റിയെടുത്ത് മനോഹരമാക്കുന്നത്? വിപണിയില്‍ പ്രത്യേകമായി ലഭിക്കുന്ന ക്രീമുകള്‍ അതിനായി ഉപയോഗിക്കാം, വിറ്റാമിന്‍ എ, ആന്‍റി ഓക്‌സിഡന്‍റുകൾ, കൊളാജന്‍ എന്നിവയടങ്ങിയ ക്രീമുകള്‍ ഇവ മാറ്റിയെടുക്കാന്‍ സഹായിക്കും. 

എന്നാല്‍ രാസ വസ്‌തുക്കളുടെ ഇടപെടലില്ലാതെയുള്ള പരിഹാര മാര്‍ഗങ്ങളാണ് എല്ലായിപ്പോഴും നല്ലത്. അതിനായി വീടുകളില്‍ തന്നെ ചെയ്യാവുന്ന ചില എളുപ്പവിദ്യകളുണ്ട്. ഓരോ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി  എന്തെല്ലാം വഴികളുണ്ടെന്നു നോക്കാം.

  • ഡാര്‍ക്ക് സര്‍ക്കിള്‍സ്: കാരണങ്ങള്‍:
  • സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കണ്ടു വരുന്നതാണ് ഡാര്‍ക്ക്‌ സര്‍ക്കിള്‍സ്. കണ്ണിന് ചുറ്റും കറുപ്പ് നിറം പടരുന്ന ഈ അവസ്ഥയ്ക്ക് പിന്നില്‍ കാരണങ്ങള്‍ നിരവധിയാണ്. പ്രായം കൂടുമ്പോള്‍ ചർമ്മത്തിന്‍റെ കട്ടി കുറയുകയും കണ്ണുകള്‍ക്ക് താഴെയുള്ള ഭാഗം ഇരുണ്ട നിറമാകുകയും ചെയ്യും. പ്രായമാകലിന്‍റെ ഈ അടയാളത്തെ മറികടക്കുകയാണ് വേണ്ടത്.
  • സ്ക്രീന്‍ ഉപയോഗം:
  • കൂടുതല്‍ സമയം സ്ക്രീനില്‍ നോക്കുന്നത് കാരണം രക്തക്കുഴലുകള്‍ കൂടുതല്‍ പുറത്തേക്ക് തള്ളി നില്‍ക്കുന്നതും കണ്‍ തടത്തിലെ ഇരുണ്ട നിറത്തിന് കാരണമാകുന്നുണ്ട്.
  • നിര്‍ജ്ജലീകരണം:
  • നിര്‍ജലീകാരണമാണ് മറ്റൊരു കാരണം. ശരീരത്തില്‍ ആവശ്യത്തിന് ജലാംശമില്ലെങ്കില്‍ അത് കണ്ണുകള്‍ക്ക് താഴെയുള്ള ചര്‍മം മങ്ങുന്നതിനും ഇരുണ്ട നിറമാകുന്നതിനും വഴിവെയ്ക്കും.

കോള്‍ഡ്‌ കംപ്രസ്:

കണ്‍തടത്തിലെ രക്തക്കുഴലുകള്‍ പൊങ്ങി വരുന്നത് മൂലമുണ്ടാകുന്ന ഇരുണ്ട നിറം ഇല്ലാതാക്കാന്‍ കോള്‍ഡ്‌ കംപ്രസ് രീതി ഉപയോഗിക്കാം. ഇങ്ങനെ ചെയ്യുന്നത് രക്തക്കുഴലുകളെ ചുരുക്കാനും അതുവഴി ഇരുണ്ട നിറം കുറയ്ക്കാനും സഹായിക്കും. ഇതിനായി ഒരു രണ്ട് ഐസ് ക്യൂബുകള്‍ എടുത്ത് കോട്ടന്‍ തുണിയില്‍ പൊതിഞ്ഞ് കണ്‍തടത്തില്‍ പതിച്ചു വയ്ക്കാം. ആഴ്ച്ചയിൽ മൂന്നു തവണയെങ്കിലും ഇങ്ങനെ ചെയ്യുന്നത് ഗുണം ചെയ്യും.

remedies-for-under-eye-circles

കുക്കുംബര്‍:

കണ്ണുകളിലെ നഷ്ടപ്പെട്ട തിളക്കം വീണ്ടെടുക്കാന്‍ കുക്കുംബര്‍ കട്ടിയില്‍ മുറിച്ചെടുത്ത ശേഷം 45 മിനിറ്റ് ഫ്രീസറില്‍ സൂക്ഷിച്ച് ഇത് കണ്ണുകള്‍ക്ക് മുകളില്‍ വെയ്ക്കണം. കുറഞ്ഞത് 10 മിനിറ്റ് നേരമെങ്കിലും ഇത് കണ്ണുകള്‍ക്ക് മുകളില്‍ സൂക്ഷിയ്ക്കണം. ആഴ്ചയില്‍ രണ്ടു തവണ ഇത് ചെയ്യാനായി ശ്രദ്ധിയ്ക്കൂ.

തക്കാളി:

ധാരാളം ആന്‍റി ഓക്‌സിഡന്‍റുകൾ അടങ്ങിയ തക്കാളി കണ്ണുകളുടെ തിളക്കത്തിന് സഹായകമാണ്. തക്കാളി ജ്യൂസ് അൽപ്പം നാരങ്ങാ നീരിനൊപ്പം കലര്‍ത്തി കണ്ണുകള്‍ക്ക് ചുറ്റും പുരട്ടാം. 15 മിനിറ്റിനു ശേഷം ഇത് കഴുകി കളയാം. തക്കാളി നടുകെ മുറിച്ച് ഫ്രീസറില്‍ സൂക്ഷിച് കണ്ണുകള്‍ക്ക് മുകളില്‍ വയ്ക്കുന്നതും  നല്ലതാണ്. അമിത് തണുപ്പ് ഒഴിവാക്കാനായി ഒരു നേര്‍ത്ത ടിഷ്യൂ ഉപയോഗിക്കാം.

ബദാം ഓയില്‍,നാരങ്ങാ നീര്:

ഒരു ടീ സ്‌പൂൺ ബദാം ഓയിലിനൊപ്പം രണ്ടോ മൂന്നോ തുള്ളി നാരങ്ങാ നീര് കൂടി കലര്‍ത്തി കണ്ണുകള്‍ക്ക് താഴെ പുരട്ടാം. 5 മിനിറ്റിനു ശേഷം ഇത് കഴുകി കളയാം. ആഴ്ച്ചയിൽ പല തവണ ചെയ്യുകയാണെങ്കില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ പ്രകടമായ വ്യത്യാസം കാണാന്‍ കഴിയും.

വിറ്റാമിന്‍ ഇ,ബദാം ഓയില്‍:

വിറ്റാമിന്‍ ഇ ഓയില്‍, ബദാം ഓയില്‍ എന്നിവ തുല്യ അളവിലെടുത്ത് യോജിപ്പിച്ച ശേഷം കണ്ണുകള്‍ക്ക് ചുറ്റും ഇത് പുരട്ടുക. ഉറങ്ങുന്നതിനു 10 മിനിറ്റ് മുമ്പ് പുരട്ടി മസാജ് ചെയ്യാം. രാത്രി മുഴുവന്‍ ഇത് ചര്‍മത്തില്‍ ഇരിയ്ക്കുന്നത് ഗുണം ചെയ്യും. രാവിലെ തണുത്ത വെള്ളത്തില്‍ കഴുകി കളയാം.

ടീ ബാഗ്‌ ഉപയോഗിക്കാം:

അതിവേഗത്തില്‍ മികച്ച ഫലം തരുന്ന ഒന്നാണ് ടീ ബാഗ്‌ ഉപയോഗം. ഇതിനായി ടീ ബാഗ്‌ ചൂടുവെള്ളത്തില്‍ കുതിര്‍ത്ത ശേഷം 15 മിനിറ്റ് ഫ്രീസറില്‍ സൂക്ഷിയ്ക്കുക. ശേഷം ഇത് കണ്ണുകള്‍ക്ക് മുകളില്‍ വയ്ക്കണം.5 മിനിറ്റിനു ശേഷം എടുത്ത് മാറ്റാം. രണ്ടു ടീ ബാഗുകള്‍ എടുത്താല്‍ ഒരേ സമയം രണ്ടു കണ്ണുകള്‍ക്കും ഉപയോഗിക്കാം.

​ചുളിവുകള്‍:

അടുത്ത പ്രശ്‌നമാണ് കണ്ണുകള്‍ക്ക് താഴെ ചുളിവുകള്‍ വീഴുന്നത്. 30 കളുടെ മധ്യഘട്ടത്തിലാണ് പലരുടെയും കണ്ണുകള്‍ക്ക് താഴെ ചുളിവുകള്‍ കണ്ടു തുടങ്ങുന്നത്. ജീവിത ശൈലി,മേക്കപ്പ് ഉപയോഗം എന്നിവയെല്ലാം അനുസരിച്ച് പ്രായത്തില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ടാകാം. എങ്ങനെയാണ് ഈ ചുളിവുകളെ വീട്ടു വൈദ്യത്തിലൂടെ മറികടക്കുക എന്ന് നോക്കാം.

കാരണങ്ങള്‍:

  • അള്‍ട്രാവയലറ്റ് കിരണങ്ങള്‍:
  • വെയിലേല്‍ക്കുന്ന സാഹചര്യങ്ങളില്‍ കണ്ണുകളെ സംരക്ഷിയ്ക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെങ്കില്‍ അള്‍ട്രാവയലറ്റ് കിരണങ്ങള്‍ ശരീരത്തില്‍ പതിച്ച് ചര്‍മത്തില്‍ ചുളിവുകള്‍ വീഴും. കണ്ണുകള്‍ക്ക് താഴെയുള്ള ചര്‍മത്തിനാണ് ഇത് ഏറെ കേടുപാടുകള്‍ ഉണ്ടാക്കുന്നത്. ചുളിവുകള്‍ വീഴുന്നത് തടയുകയാണ് ഏറ്റവും നല്ല മാര്‍ഗം.
  • പുകവലി:
  • പുകവലി മുഖ ചര്‍മത്തിലെ കൊലാജെന്‍ സംവിധാനത്തെ നശിപ്പിക്കുകയും അതുവഴി പാടുകള്‍ വീഴുകയും ചെയ്യും. പുകവലി മൂലം മുഖത്തെ രക്തക്കുഴലുകള്‍ പതിവിലധികം ചുരുങ്ങുകയും പോഷകങ്ങള്‍ കണ്ണുകളുടെ ഭാഗത്തേക്ക് ലഭിക്കാതിരിക്കുകയും ക്രമേണ ചുളിവുകള്‍ വീണ് അഭംഗിയുണ്ടാക്കുകയും ചെയ്യാറുണ്ട്.
  • പഞ്ചസാരയുടെ അമിത ഉപയോഗം:
  • പഞ്ചസാര കൂടുതലടങ്ങിയ ഭക്ഷണക്രമം പ്രായ ക്കൂടുതല്‍ തോന്നിക്കുന്നതിന് കാരണമാകാറുണ്ട്. ഇത് ശരീരത്തിലെ ആന്റിഓക്‌സൈഡുകളെ ഇല്ലാതാക്കുമെന്നത് തന്നെ കാരണം. അതിനാല്‍ പഞ്ചസാര ഉപയോഗം പരമാധി കുറയ്ക്കുന്നത് കണ്ണുകള്‍ക്ക് ചുറ്റുമുള്ള ചര്‍മത്തെ മെച്ചപ്പെടുത്തും.

​കറ്റാര്‍ വാഴ:

മുഖത്തെ ചുളിവുകളും പാടുകളും നീക്കി മനോഹരമാക്കാന്‍ കറ്റാര്‍വാഴ മികച്ചതാണെന്ന് അറിയാമല്ലോ, അതിനാല്‍ ചുളിവുകള്‍ ഇല്ലാതാക്കാനായി ആദ്യം പരീക്ഷിയ്ക്കേണ്ടത് കറ്റാര്‍ വാഴ തന്നെയാണ്. ഇതിന്റെ ജെല്‍ എടുത്ത് നന്നായി മുഖത്ത് മസാജ് ചെയ്യാം. ചുളിവുകള്‍ കുറയ്ക്കുകയും ചര്‍മത്തിലെ ജലാംശം നിലനിര്‍ത്താനും ഇത് ഉപകരിയ്ക്കും.

പഴം മാസ്ക്ക്:

ഒരു പഴം നന്നായി ഉടച്ച് കണ്‍ തടത്തില്‍ പുരട്ടി മസാജ് ചെയ്യൂ. 20 മിനിറ്റിനു ശേഷം ഇത് ഇളം ചൂടുവെള്ളത്തില്‍ കഴുകി കളയാം. പഴത്തില്‍ അടങ്ങിയിട്ടുള്ള വിറ്റാമിനുകളും സ്വാഭാവിക ജലാംശവും ചര്‍മത്തിലെ ചുളിവുകള്‍ നീക്കം ചെയ്‌ത്‌ മനോഹരമാക്കും.

​എഗ്ഗ് വൈറ്റ്:

ഒരു മുട്ടയുടെ വെള്ളയെടുത്ത് അത് നന്നായി മുഖത്ത് പുരട്ടണം. അല്പ സമയത്തിനകം ഇത് ഉണങ്ങി തുടങ്ങും. മുഖ ചര്‍മം വലിഞ്ഞു തുടങ്ങുമ്പോള്‍ തണുത്ത വെള്ളത്തില്‍ കഴുകി വൃത്തിയാക്കാം. ഇത് ചുളിവുകള്‍ ഇല്ലാതാക്കുകയും കൊലാജെന്‍ ഉൽപ്പാദനം വർധിപ്പിക്കുകയും ചെയ്യും.

വിറ്റാമിന്‍ സി:

ചര്‍മത്തിലെ കൊലാജെന്‍ ഉദ്പാദനം വര്‍ധിപ്പിയ്ക്കാനുള്ള ഏറ്റവും മികച്ച വഴിയാണ് വിറ്റാമിന്‍ സിയുടെ ഉപയോഗം. മികച്ച ആന്റിഓക്സിഡന്റായി പ്രവര്‍ത്തിയ്ക്കുന്നതിനാല്‍ ഇത് കൂടുതല്‍ അളവില്‍ കൊലാജെന്‍ ഉൽപ്പാദിപ്പിക്കും. ചര്‍മത്തിലെ പാടുകള്‍ നീക്കം ചെയ്യുകയും ജലാംശം നിലനിര്‍ത്താനും ഇത് സഹായകമാകും.

​വെളിച്ചെണ്ണയും മഞ്ഞളും:

ഒരു ടീ സ്‌പൂൺ വെളിച്ചെണ്ണയും മഞ്ഞളും യോജിപ്പിച്ച് കണ്ണുകള്‍ക്ക് താഴെ പുരട്ടുക. 20 മിനിറ്റിനു ശേഷം ഇത് കഴുകി കളയാം. ഈ മിശ്രിതത്തിലേക്ക് അൽപ്പം ബദാം ഓയില്‍ കൂടി യോജിപ്പിച്ചാല്‍ ഫലം ഇരട്ടിയാകും.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV


ഫേഷ്യൽ ചെയ്യുന്നതിനിടെ മുഖത്ത് പൊള്ളലേറ്റു; യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ



നാത്തൂന്‍റെ വിവാഹത്തിനായി ഫേഷ്യൽ ചെയ്യാൻ ബ്യൂട്ടി പാർലറിലെത്തിയ യുവതിയുടെ മുഖത്ത് പൊള്ളലേറ്റു. ബിനിതയെന്ന യുവതിയാണ് തനിക്കുണ്ടായ ദുരനുഭവം ഫെയ്‌സ് ബുക്കിലൂടെ പങ്കുവച്ചത്. അസം ഗുവാഹത്തി സ്വദേശിനിയാണ് ബിനിത നാഥ്. ഇറ്റലിയില്‍ താമസമാക്കിയ ബിനിത, ഉന്നതപഠനത്തിനായി റോമിലെ ഒരു പ്രശസ്ത യൂണിവേഴ്സിറ്റിയിൽ പ്രവേശനം നേടിയിരുന്നു. 

ഇതിനിടെ ഭർത്തൃസഹോദരിയുടെ വിവാഹച്ചടങ്ങുകൾക്കായാണ് ജന്മനാട്ടിലേക്ക് മടങ്ങിയെത്തിയത്.വിവാഹത്തിന് മുമ്പുള്ള തയ്യാറെടുപ്പുകൾക്കായാണ് സിൽച്ചാറിലെ ഒരു ബ്യൂട്ടിപാർലറിലെത്തിയത്. എന്നാൽ ഫേഷ്യൽ ചെയ്യുന്നതിനായി ബ്ലീച്ച് പുരട്ടിയതോടെ യുവതിയുടെ മുഖമാകെ പൊള്ളിപ്പൊളിയുകയായിരുന്നു.  

കുറച്ചു വർഷങ്ങൾക്ക് മുമ്പ് തന്‍റെ വിവാഹത്തിനായാണ് അവസാനമായി ബ്യൂട്ടിപാർലർ സന്ദർശിച്ചതെന്ന് പറഞ്ഞാണ് യുവതി വീഡിയോ ആരംഭിക്കുന്നത്. ലിങ്ക് റോഡിലെ 'ശാരദ' എന്ന ബ്യൂട്ടിപാര്‍ലറാണ് യുവതി സന്ദർശിച്ചത്. വിവാഹശേഷം ഇതാദ്യമായാണ് ഒരു ബ്യൂട്ടിപാർലറിലെത്തുന്നത്. ത്രെഡിംഗ് പോലും ചെയ്യാറില്ല. ഇപ്പോൾ ഫേഷ്യൽ ചെയ്യുന്നതിനായാണ് ബ്യൂട്ടി പാർലർ സന്ദർശിച്ചത്. 'ഡീറ്റാൻ ഫേഷ്യൽ' ആണ് നല്ലതെന്നും അവർ നിർദേശിച്ചു. 

മുഖത്ത് രോമങ്ങളുള്ളത് വാക്‌സ് ചെയ്തോ ത്രെഡ് ചെയ്തോ നീക്കാമെന്ന നിർദേശം അവർ നൽകിയപ്പോൾ ഞാൻ വിസമ്മതിച്ചു. ഇതോടെയാണ് ബ്ലീച്ച് ഇടാമെന്ന് പറഞ്ഞത്. ഞാനത് സമ്മതിക്കുകയും ചെയ്തു. ബ്ലീച്ച് മുഖത്ത് പുരട്ടിയതോടെ തിളച്ച എണ്ണ വീണത് പോലെയാണ് തോന്നിയത്. വേദനയിൽ പുളഞ്ഞ് ഉച്ചത്തിൽ നിലവിളിച്ചതോടെ അവർ മുഖത്ത് പുരട്ടിയത് നീക്കം ചെയ്തു.

 

മുഖത്ത് ഐസ് ബാഗ് വച്ചു എന്നാൽ അപ്പോഴേക്കും വൈകിപ്പോയിരുന്നു. പൊള്ളിയ പാടുകളുള്ള മുഖം കാട്ടി വീഡിയോയിൽ ബിനിത പറയുന്നു. മുഖത്തെ പൊള്ളലുകൾ വലുതായതിനാല്‍ ഡോക്ടറുടെ സഹായവും വേണ്ടി വന്നു. പൊള്ളലേറ്റത് തന്നെയെന്ന് ഡോക്ടർമാരും സ്ഥിരീകരിച്ചിട്ടുണ്ട്. 

അതേസമയം സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ബ്യൂട്ടി പാർലർ ഉടമകളിലൊരാളായ ദീപ് ദേബ് റോയ് രംഗത്തെത്തിയിരുന്നു. ദൗർഭാഗ്യകരമായ സംഭവത്തിൽ തനിക്ക് അത്യധികം വേദനയും ഖേദവും ഉണ്ടെന്നായിരുന്നു പ്രതികരണം. 

സംഭവത്തിൽ ബിനിതയെ തന്നെ പ്രതിസ്ഥാനത്ത് നിർത്തിക്കൊണ്ടായിരുന്നു പാർലർ ഉടമയുടെ പ്രതികരണം. ഡീറ്റാൻ ഫേഷ്യൽ ചെയ്തവർക്ക് ബ്ലീച്ച് ചെയ്യുന്നത് ഉചിതമല്ലെന്ന് പറഞ്ഞെങ്കിലും യുവതിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഇത് ചെയ്തതെന്നാണ് വാദം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/EXQMlwDgDmC55kywJLF9pj


മുഖക്കുരു ഇല്ലാതാക്കാൻ ചില പൊടിക്കൈകൾ

remedies-for-remove-pimples


കൗമാരക്കാരെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് മുഖക്കുരു. ഒരു വിധം മുഖം മിനുക്കി വക്കുമ്പോൾ ഇടക്കിടെ വരുന്ന ചെറിയ കുരുക്കൾ മുഖത്തിന്‍റെ സൗന്ദര്യം തന്നെ നശിപ്പിക്കാറുണ്ട്. പ്രേമക്കുരുവെന്നൊക്കെ സഹപാഠികൾ കളിയാക്കി വിളിക്കുകയും ചെയ്യും. എന്തായാലും മുഖക്കുരുവിനെ വരുതിക്കു നിർത്താൻ ചില മാർഗങ്ങളുണ്ട്.  

നിത്യേന വീര്യം കുറഞ്ഞ ഫേയ്‌സ് വാഷ് ഉപയോഗിക്കണം. മുഖം വൃത്തിയാക്കുകയെന്നതു തന്നെ മുഖ്യം. ആര്യവേപ്പിലയിട്ട് തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കാം. ആഴ്ച്ചയിൽ രണ്ടു ദിവസം സ്‌ക്രബ് ഉപയോഗിച്ച് മൃദുകോശങ്ങള്‍ നീക്കം ചെയ്യാം. മോസ്ച്ചറയിസിങ്ങ് ക്രീം മൃദുവായി ഉപയോഗിക്കുന്നതും നല്ലതാണ്. 

അധികം വെയില്‍, പൊടി എന്നിവ കൊള്ളാതെ ശ്രദ്ധിക്കുക. മുഖക്കുരു വന്നാല്‍ ചെയ്യേണ്ടത്, ചെറുനാരങ്ങ രണ്ടായി മുറിച്ചു മുഖക്കുരുവില്‍ ഉരസുക. സിട്രിക്കാസിഡ് മുഖക്കുരു ഉണ്ടാക്കുന്ന ബാക്റ്റീരിയയെ നീക്കും. വെയിലത്ത് ഇറങ്ങുമ്പോള്‍ സണ്‍ക്രീം ലോഷന്‍ ഉപയോഗിക്കണം.

മുഖക്കുരുകൊണ്ട് വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉരുളക്കിഴങ്ങ് മുറിച്ച് മുഖക്കുരുവിന് മുകളിലായി പത്തു മിനിറ്റ് വയ്ക്കുക. തണുത്ത വെള്ളത്തില്‍ മുഖം കഴുകി, മൃദുവായി ഒപ്പുക. മുഖക്കുരുവിന്‍റെ തുടക്കമാണെങ്കില്‍ മുഖം ഐസ് ഉപയോഗിച്ച് കഴുകുന്നത് നന്നായിരിക്കും. 

മുഖക്കുരു മാത്രമല്ല, ചൂടുകുരുവിനും ഇതൊന്നു പരീക്ഷിക്കാവുന്നതാണ്. മുഖക്കുരുവിന് എല്ലാവരും നിര്‍ദ്ദേശിക്കുന്നത് തേന്‍ ആണ്. എന്നാല്‍ ശുദ്ധമായ തേന്‍ തന്നെയാണ് ലഭിക്കുന്നതെന്ന് ഉറപ്പാക്കണം. ഇത് നല്ലൊരു ബാക്ടീരിയ നാശിനിയാണ്. കിടക്കുന്നതിന് മുന്‍പ് തേന്‍ പുരട്ടുകയും രാവിലെ കഴുകിക്കളയുകയും ചെയ്യുക.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

Portable Mini Air Cooler Fan with LED Light