www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1858) Idukki (1793) Mostreaded (1616) Crime (1411) National (1210) Entertainment (843) world (432) Viral (427) Video (354) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (30) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

All in one..

All in one..
Extension Board, 4 Type C, 2 USB, 5 International Power Sockets, 2500W Output, Long Cable, Wall Mount Option, Supports Laptop Charging for Office, Home Appliances
Showing posts with label sports. Show all posts

ലോക കപ്പ് യോഗ്യത; അർജന്‍റീനക്കും ബ്രസീലിനും തോൽവി



ക്വിറ്റ: വമ്പൻ അട്ടിമറുകളുമായി ലാറ്റിനമേരിക്കൻ മേഖലയിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ. ബ്രസീലിനും അർജന്‍റീനയ്ക്കുമാണ് തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്. നിലവിലെ ചാംപ്യന്മാരായ അര്‍ജന്‍റീനെയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇക്വഡോർ തറ പറ്റിച്ചത്. എന്നര്‍ വലെന്‍സിയ നേടിയ പെനാല്‍റ്റി ഗോളാണ് ഇക്വഡോറിന് തുണയായത്.

സൂപ്പര്‍താരം ലയണല്‍ മെസി ഇല്ലാതെ കളത്തിലിറങ്ങിയ അര്‍ജന്‍റീനയ്ക്കെതിരെ ആതിഥേയരായ ഇക്വഡോറിനായിരുന്നു മത്സരത്തില്‍ ആധിപത്യം. 31-ാം മിനിറ്റില്‍ അര്‍ജന്‍റീന പ്രതിരോധനിര താരം നിക്കോളോസ് ഓട്ടമെന്‍ഡി ചുവപ്പ് കാര്‍ഡുമായി പുറത്തായത് അര്‍ജന്‍റീനയ്ക്ക് തിരിച്ചടിയായി. 

50-ാം മിനിറ്റില്‍ ഇക്വഡോറിന്‍റെ മൊയ്സെസ് കസെയ്ഡോയും ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായതോടെ, ഇരു ടീമിലും പത്ത് പേര്‍ വീതമായി ചുരുങ്ങി. പരാജയപ്പെട്ടെങ്കിലും അര്‍ജന്‍റീന ലാറ്റിനമേരിക്കന്‍ മേഖലയില്‍ നിന്നും ഒന്നാമതായാണ് യോഗ്യത മത്സരങ്ങള്‍ അവസാനിപ്പിച്ചത്. 

ഇക്വഡോര്‍ രണ്ടാം സ്ഥാനത്തുമാണ്. ഓട്ടോമെന്‍ഡി ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായത് ലോകകപ്പ് മത്സരങ്ങളില്‍ അര്‍ജന്‍റീനയ്ക്ക് തിരിച്ചടിയാണ്. ചുവപ്പു കാര്‍ഡ് ലഭിച്ചതിനെത്തുടര്‍ന്ന് ഓട്ടോമെന്‍ഡിക്ക് ലോകകപ്പിലെ ആദ്യ മത്സരം നഷ്ടമാകും.

മറ്റൊരു മത്സരത്തില്‍ മുന്‍ ലോക ചാംപ്യന്മാരായ ബ്രസീലിനെ ബൊളീവിയ അട്ടിമറിച്ചു. മത്സരത്തില്‍ ഏറ്റവും കൂടുതല്‍ തവണ പന്ത് കൈവശം വച്ചത് ബ്രസീലായിരുന്നു. എന്നാല്‍ ഏറ്റവും കൂടുതല്‍ ഷോട്ടുകളുതിര്‍ത്തത് ബൊളീവിയയുമാണ്. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് മിഗ്വെല്‍ ടെര്‍സെറോസ് നേടിയ പെനാല്‍റ്റി ഗോളാണ് ബൊളീവിയക്ക് ജയമൊരുക്കിയത്. തോല്‍വിയോടെ ബ്രസീല്‍ അഞ്ചാം സ്ഥാനത്തേക്ക് പതിച്ചു. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

ഇൻസ്റ്റഗ്രാം റീൽസ് ഇട്ടു; ടെന്നീസ് താരത്തെ വെടിവച്ച് കൊന്ന് പിതാവ്



ഗുരുഗ്രാം: ഇൻസ്റ്റഗ്രാം റീൽസ് ഇടുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ ടെന്നീസ് താരമായ മകളെ പിതാവ് വെടിവച്ച് കൊന്നു. സംസ്ഥാന തല ടെന്നീസ് താരം രാധിക യാദവ് (25) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. 

ഗുരുഗ്രാമിലെ സുശാന്ത് ലോക് ഫേസ് ടുവിലെ വസതിയിലാണ് കൊലപാതകം നടന്നത്. മകൾക്ക് നേരെ പിതാവ് അഞ്ച് റൗണ്ട് വെടിയുതിർത്തതായിട്ടാണ് റിപ്പോർട്ട്. 

മൂന്ന് ബുള്ളറ്റുകൾ ഇവരുടെ ശരീരത്തിൽ നിന്നും കണ്ടെടുത്തു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാധിക എപ്പോഴും ഇൻസ്റ്റഗ്രാമിൽ റീൽസ് ഇടാറുണ്ടായിരുന്നു. ഇതെ ചൊല്ലി പിതാവും മകളും തമ്മിൽ തർക്കം നിലനിന്നിരുന്നു. കഴിഞ്ഞ ദിവസം രാധിക പങ്കുവച്ച റീൽസിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 

സംസ്ഥാന തല ടെന്നീസ് താരമായിരുന്ന രാധിക നിരവധി മത്സരങ്ങളിൽ വിജയിച്ചിട്ടുണ്ട്. രാജ്യാന്തര ടെന്നീസ് ഫെഡറേഷന്‍റെ പട്ടികയിൽ ഡബിൾസ് ടെന്നീസ് കളിക്കാരിൽ 113-ാം സ്ഥാനത്താണ് രാധിക. പിതാവ് ഉപയോഗിച്ച തോക്ക് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. 

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV


അതിര്‍ത്തിയിലെ സംഘര്‍ഷം; ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവച്ചു



ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു. അനിശ്ചിത കാലത്തേക്ക് മത്സരങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതായി ബിസിസിഐ പ്രസ്താവനയിലൂടെയാണ് അറിയിച്ചത്.

ഇന്ത്യ- പാകിസ്ഥാന്‍ സൈനിക നടപടികളുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെയ്ക്കുന്നു എന്നാണ് അറിയിപ്പ്. 

സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്നലെ നടന്ന പഞ്ചാബ് കിങ്സ് ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം നിര്‍ത്തിവെച്ചിരുന്നു. മൈതാനങ്ങളിലെ സുരക്ഷ കടുപ്പിക്കുകയും വിമാനത്താവളങ്ങള്‍ അടച്ചിടുകയും ചെയ്യുന്നതോടെ സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നീട്ടിവച്ചേക്കുമെന്നും റിപോര്‍ട്ടുകളുണ്ടായിരുന്നു.

വിഷയത്തില്‍ ഇന്ന് ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് അന്തിമ തീരുമാനമെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Join Our Whats App group

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94


അടിച്ചു തകർത്ത് ഗില്ലും ശ്രേയാംസും; ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് ജയം



നാഗ്‌പൂർ: ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ. 249 റൺസ് വിജയ ലക്ഷ്യം ഇന്ത്യ 38.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്‍റെ (87) ഇന്നിങ്സാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ശ്രേയസ് അയ്യര്‍ (59), അക്സര്‍ പട്ടേല്‍ (52) എന്നിവരും മികച്ച സ്കോർ നേടി. 

അരങ്ങേറ്റക്കാരന്‍ ഹര്‍ഷിത് റാണ, രവീന്ദ്ര ജഡേജ എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനമാണ് ഇംഗ്ലണ്ടിനെ താരതമ്യേന ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ജോസ് ബ്ടലര്‍ (52), ജേക്കബ് ബേതല്‍ (51) എന്നിവരുടെ ഇന്നിങ്സുകൾ മാത്രമാണ് ഇംഗ്ലണ്ടിന് ആശ്വാസമായത്. 

രണ്ടാമത് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 19 റണ്‍സുള്ളപ്പോള്‍ അരങ്ങേറ്റക്കാരന്‍ യശസ്വി ജയ്സ്വാളിന്‍റെ (15) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഫില്‍ സാള്‍ട്ടിന് ക്യാച്ച്. 

പിന്നാലെ രോഹിത്തും മടങ്ങി. ഏഴ് പന്തുകള്‍ നേരിട്ട രോഹിത്, സാകിബ് മെഹ്‌മൂദിന്‍റെ പന്ത് ഫ്ളിക്ക് ചെയ്യാനുള്ള ശ്രമത്തില്‍ എഡ്ജായ പന്തില്‍ മിഡ് ഓണില്‍ ലിയാം ലിവിംഗ്സ്സ്റ്റണിന്‍റെ കൈകളിലേക്ക്. പിന്നീട് ഗില്‍ - ശ്രേയസ് സഖ്യം 94 റണ്‍സ് കൂട്ടിചേര്‍ത്തു. വിരാട് കോലിയുടെ അഭാവത്തില്‍ ഗില്‍ മൂന്നാം നമ്പറിലാണ് കളിച്ചത്. ശ്രേയസ് നാലാം സ്ഥാനത്തും. 

Join Our Whats App group

https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd

അർജന്‍റീന ടീം കേരളത്തിലേക്ക്; അനുമതി ലഭിച്ചതായി റിപ്പോർട്ട്



കൊച്ചി: ഫുട്‌ബോൾ ആരാധകരെ ആവേശത്തിലാക്കാൻ അർജന്‍റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്. കേരളത്തിലെത്താൻ ടീമിന് അർജന്‍റീന ഫുട്ബോൾ അസോസിയേഷൻ അനുമതി നൽകിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. 

അടുത്ത വര്‍ഷം ഓക്ടോബറിലാകും ടീം കേരളത്തില്‍ എത്തുക. കായിക മന്ത്രി വി അബ്ദുറഹിമാന്‍ നാളെ മാധ്യമങ്ങളെ കണ്ട് കൂടുതല്‍ വിവരങ്ങള്‍ അറിയിക്കും. 

മെസി കളിക്കാനെത്തുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. മെസിയുടെ കാര്യത്തില്‍ അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷനാകും അന്തിമ തീരുമാനം എടുക്കുക.

മത്സര നടത്തിപ്പിനായി ഭീമമായ തുകയാകും ആവശ്യംവരിക. നൂറ് കോടിയിലധികം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഇത് സ്പോണ്‍സര്‍ വഴിയാകും കണ്ടെത്തുക. കേരളത്തില്‍ രണ്ട് മത്സരങ്ങളാകും ടീം കളിക്കുക. ഏഷ്യയിലെ പ്രമുഖ രണ്ട് ടീമുകളാകും അര്‍ജന്‍റീനയുമായി കളിക്കുക.

Join Our Whats App group

https://chat.whatsapp.com/LI5CtDALiuGFq6TUngq6K5

ഇന്ത്യ- ന്യൂസിലാൻഡ് മത്സരത്തിൽ ഗ്യാലറിയിൽ തിളങ്ങിയ സുന്ദരിയെ കണ്ടെത്തി

nia-sharma-

മുംബൈ: ഇന്ത്യ- ന്യൂസിലാൻഡ് സെമി ഫൈനലിൽ വിരാട് കോലിയുടെ വെടിക്കെട്ട് ബാറ്റിങ്ങിനിടയിലും ലൈവ് ട്രീമിങ്ങിൽ ലക്ഷക്കണക്കിന് ആരാധകരുടെ കണ്ണുടക്കിടയത് ഗ്യാലറിയിലെ ഒരു സുന്ദരിയിലായിരുന്നു. ആകർഷകമായ നൃത്ത ചുവടുകളുമായി ഗ്യാലറിയെ ഇളക്കിമറിച്ച സുന്ദരി ആരാണെന്ന അന്വേഷണത്തിലായിരുന്നു മത്സരം കഴിഞ്ഞതു മുതൽ നെറ്റിസൺസ്.  

ഒടുവിൽ അത് ആരാണെന്ന് കണ്ടെത്തുകയും ചെയ്‌തു. ടിവി സീരിയല്‍ താരം നിയ ശര്‍മയായിരുന്നു ഈ സുന്ദരി. മത്സരത്തിൽ ഇന്ത്യൻ ടീമിന് ആവേശം പകരാൻ താരങ്ങളുടെ ഒരു നീണ്ട നിര തന്നെ ഗ്യാലറിയിലുണ്ടായിരുന്നു. രജനികാന്ത്, രണ്‍ബീര്‍ കപൂര്‍, കിയാര അദ്വാനി, ഷാഹിദ് കപൂര്‍, അനുഷ്ക ശർമ, വിക്കി കൗശല്‍ തുടങ്ങിയവരാണ് ഗ്യാലറിയിൽ ഇടം പിടിച്ചത്. 

എന്നാൽ ഇവരിൽ നിന്നെല്ലാം ക്യാമറ കണ്ണുകൾ തിരഞ്ഞത് നിയ ശർമയെയായിരുന്നു. ആവേശകരമായ നൃത്തച്ചുവടുകളായിരുന്നു നിയ ശർമയെ വേറിട്ടതാക്കിയത്. 

ഇന്‍സ്റ്റഗ്രാമില്‍ 77 ലക്ഷത്തോളം ഫോളേവേഴ്സുള്ള നിയ ശര്‍മ, റിയാലിറ്റി ഷോ, വെബ് സീരിസ് എന്നിവയിലൂടെ ശ്രദ്ധേയയാണ്. സ്റ്റേഡിയത്തില്‍ നിന്നുള്ള  ചിത്രങ്ങളും വിഡിയോയും തന്‍റെ ഇൻസ്റ്റഗ്രാമിലൂടെ നടി പങ്കുവച്ചിട്ടുണ്ട്. ഇതാദ്യമായാണ്  ക്രിക്കറ്റ് മത്സരം കാണാൻ എത്തുന്നതെന്നും നടി പറഞ്ഞു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6

വധ ശിക്ഷ; നിമിഷ പ്രിയയുടെ ഹർജി തള്ളി 

ന്യൂഡൽഹി: വധശിക്ഷയ്ക്ക് എതിരായി നിമിഷ പ്രിയ നൽകിയ ഹർജി യമൻ തള്ളിയെന്ന് കേന്ദ്ര സർക്കാർ. പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്നത്. വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. കേസ് കഴിഞ്ഞ 28ന് പരിഗണിച്ചെങ്കിലും വാദം വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. മൂന്നംഗ ബെഞ്ചാണ് നിമിഷ പ്രിയയുടെ അപ്പീല്‍ പരിഗണിച്ചത്.

സ്ത്രീയെന്ന പരിഗണന നല്‍കി വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്യുകയോ വിട്ടയയ്ക്കുകയോ വേണമെന്ന് നിമിഷയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. യമനിലെ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് നിമിഷ പ്രിയ അപ്പീല്‍ കോടതിയെ സമീപിച്ചത്.

നൂറുകണക്കിനാളുകളാണ് നിമിഷപ്രിയയുടെ വധശിക്ഷ വിധി ശരിവെക്കണമെന്നാവശ്യപ്പെട്ട് കോടതിക്ക് മുന്നിലെത്തിയത്. കൊല്ലപ്പെട്ട യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയുടെ ബന്ധുക്കളും പ്രദേശവാസികളും കോടതിക്ക് മുന്നില്‍ പ്രതിഷേധവുമായെത്തിയിരുന്നു.

തന്നെ തടഞ്ഞുവെച്ച് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ തലാല്‍ അബ്ദുമഹ്ദിയില്‍ നിന്ന് രക്ഷപ്പെടാന്‍ നടത്തിയ ശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് നിമിഷ കോടതിയില്‍ വാദിച്ചത്.

2017 ജൂലൈ 25 നാണ് നിമിഷപ്രിയ യെമന്‍കാരനായ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചത്. ഇയാള്‍ക്കൊപ്പം ക്ലിനിക് നടത്തിയ നിമിഷപ്രിയയും യമന്‍ സ്വദേശിയായ സഹപ്രവര്‍ത്തക ഹനാനും കേസില്‍ അറസ്റ്റിലായി. തലാല്‍ തന്നെ ഭാര്യയാക്കി വെക്കാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു നിമിഷപ്രിയയുടെ മൊഴി. അയാളില്‍ നിന്നും ക്രൂരമായ പീഡനത്തിനിരയായിരുന്നതായും അവര്‍ പറഞ്ഞിരുന്നു.

ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന യുവതിയുടെയും യുവാവിന്‍റെയും നിര്‍ദേശപ്രകാരം തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചതാണ് മരണത്തിലേക്ക് നയിച്ചത്. മൃതദേഹം പിന്നീട് വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു. ഹനാനും വിചാരണ നേരിടുന്നുണ്ട്. കീഴ് ക്കോടതിയാണ് നിമിഷയെ വധശിക്ഷക്ക് വിധിച്ചത്.



നെയ്‌മറിന്‍റെ കാമുകിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ട് പോകാൻ ശ്രമം

neymar


സാവോപോളോ: ബ്രസീൽ ഫുട്ബോൾ താരം നെയ്‌മറിന്‍റെ കാമുകിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാൻ ശ്രമം. നെയ്‌മറിന്‍റെ കാമുകി ബ്രൂണയെയും നവജാത ശിശുവിനെയുമാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. സാവോപോളോയിലുള്ള ബ്രൂണയുടെ വീട്ടിലേക്ക് മൂന്നു പേർ അതിക്രമിച്ചു കയറുകയായിരുന്നു. 

ഈ സമയത്ത് ഇരുവരും വീട്ടിൽ ഉണ്ടായിരുന്നില്ല. തുടർന്ന് അക്രമികൾ വീട് കൊള്ളയടിച്ചു. ആയുധധാരികളായ മൂന്ന് യുവാക്കൾ വീട്ടിലേക്ക് അതിക്രമിച്ചു കയറി ബ്രൂണയെയും കുഞ്ഞിനേയും തിരക്കി. ഇരുവരും വീട്ടിൽ ഇല്ലെന്ന് അറിഞ്ഞതോടെ വീട്ടിലുണ്ടായിരുന്ന ബ്രൂണയുടെ അച്ഛനേയും അമ്മയേയും കെട്ടിയിട്ട് വിലപിടിപ്പുള്ള പലതും അപഹരിച്ചു. ഇരുവര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.  

വീട്ടില്‍നിന്ന് ശബ്ദമുയരാന്‍ തുടങ്ങിയതോടെ അയല്‍വാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 20കാരൻ അറസ്റ്റിലായി. അക്രമികളിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബ്രൂണയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാനായാണ് മൂവര്‍ സംഘം വീട്ടില്‍ അതിക്രമിച്ചുകടന്നതെന്നാണ് പുറത്തുവരുന്ന വിവരം. പഴ്‌സുകള്‍, വാച്ചുകള്‍, ആഭരണങ്ങള്‍ എന്നിവയാണ് കള്ളന്മാര്‍ മോഷ്ടിച്ചത്. മോഷ്ടിച്ച സാധനങ്ങളില്‍ പലതും പൊലീസ് വീണ്ടെടുത്തു. 

കഴിഞ്ഞമാസമാണ് നെയ്മര്‍ താനൊരു പെണ്‍കുഞ്ഞിന്റെ അച്ഛനായ വിവരം ലോകത്തെ അറിയിച്ചത്. നിലവില്‍ സൗദി അറേബ്യന്‍ ക്ലബ്ബ് അല്‍ ഹിലാലിനുവേണ്ടിയാണ് നെയ്മര്‍ കളിക്കുന്നത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K1qDeudCPifDXl43GW7kbz

ഉപ്പുതറയിൽ ആംബുലൻസ് ഇടിച്ച് വയോധിക മരിച്ചു 

ഇടുക്കി: ഉപ്പുതറയിൽ ആംബുലൻസ് ഇടിച്ച് വയോധിക മരിച്ചു. ഉപ്പുതറ വളകോട് കിഴുകാനം പുതുപറമ്പില്‍ പരേതനായ പ്രഭാകരന്‍റെ ഭാര്യ സരസമ്മയാണ് (63) മരിച്ചത്. ബുധനാഴ്ച്ച ഉച്ചയ്ക്ക് 12 ഓടെ ഉപ്പുതറ ടൗണിൽ ഫെഡറൽ ബാങ്കിനു സമീപത്തായിരുന്നു അപകടം. 

റോഡ് മുറിച്ചു കടക്കുകയായിരുന്ന സരസമ്മയെ ആംബുലൻസ് ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരതരമായി പരുക്കേറ്റ ഇവരെ ഉപ്പുതറ ഉപ്പുതറ പി.എച്.സിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കള്‍: രാജേഷ്, സുരേഷ്, പ്രീത. മരുമക്കള്‍: സുമ, രമിത. സംസ്‌കാരം പിന്നീട്. 


മിശിഹ ഇനി വെള്ളിത്തിരയിൽ; അഭിനയത്തിലും ഒരു കൈ നോക്കാൻ മെസി



പാരീസ്: ഫുട്ബോളിലെ മിശിഹ ഇനി വെള്ളിത്തിരയിലും. അഭിനയത്തിലും ഒരു കൈ നോക്കാനാണ് അർജന്‍റീന നായകന്‍റെ നീക്കം. അര്‍ജന്‍റീനയിലെ ദ പ്രൊട്ടക്റ്റേഴ്‌സ് എന്ന സീരിസിലാണ് നടന്‍ മെസിയെ കാണാനാവുക. 

ഫുട്‌ബോള്‍ ഏജന്‍റുമാരുടെ കഥ പറയുന്ന സീരിസില്‍ മെസിയായി തന്നെയാണ് താരം അഭിനയിച്ചിരിക്കുന്നത്. പ്രതിസന്ധിയിലായ ഫുട്‌ബോള്‍ ഏജന്‍റുമാര്‍ക്ക് ഉപദേശമേകുന്ന താരമായാണ് മെസി ചിത്രത്തില്‍ വേഷമിടുന്നത്. 

അഞ്ച് മിനിറ്റോളം നീണ്ട് നില്‍ക്കുന്ന രംഗം. പരസ്യ ചിത്രങ്ങളില്‍ എത്താറുണ്ടെങ്കിലും ഇതാദ്യമായണ് ഒരു സീരിസില്‍ മെസി അഭിനയിക്കുന്നത്. 

മെസിയുടെ സാന്നിധ്യമുണ്ടെന്ന് അറിഞ്ഞതോടെ ദി പ്രൊട്ടക്ടേഴ്‌സും വന്‍ ഹിറ്റാണ്. ഇതിനിടെ അന്താരാഷ്ട ഫുട്ബോളില്‍ നിന്ന് താല്‍കാലിക ഇടവേളയെടുക്കാന്‍ ഒരുങ്ങുകയാണ് മെസി. അമേരിക്കന്‍ ലീഗിലേക്ക് മാറുന്നതിന്‍റെ ഭാഗമായാണ് മെസിയുടെ തീരുമാനം.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6


ഇന്ന് ജയിച്ചാൽ ഇന്ത്യ ഏകദിന റാങ്കിങ്ങിൽ ഒന്നാമത്



ഇന്‍ഡോര്‍: ന്യൂസിലാൻഡിനെതിരായ പരമ്പര തൂത്തുവാരാൻ ഇന്ത്യ ഇന്ന് കളത്തിൽ. പരമ്പര സ്വന്തമാക്കിയാല്‍ ഐസിസി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തും. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം.

നിലവില്‍ ഇന്ത്യ ടി 20 റാങ്കിംങില്‍ ഒന്നാം സ്ഥാനത്തും ടെസ്റ്റില്‍ രണ്ടാം സ്ഥാനത്തുമാണ്. ഏകദിന റാങ്കിങ്ങില്‍ നിലവില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. 

ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ഇന്ത്യയും 113 റേറ്റിങ് പോയിന്റുമായി ഒപ്പത്തിനൊപ്പമാണ്. ഇന്നത്തെ മത്സരം വിജയിച്ചാല്‍ ഇന്ത്യക്ക് ഒന്നാമതെത്താം. ഈ ടൂര്‍ണമെന്റ് ആരംഭിക്കും മുമ്പ് 115 റേറ്റിങ് പോയിന്റുമായി ന്യൂസിലന്‍ഡ് ആയിരുന്നു ഒന്നാം സ്ഥാനത്ത്. 111 റേറ്റിങ് പോയിന്റുമായി ഇന്ത്യ നാലാം സ്ഥാനത്തുമായിരുന്നു.


ഇതിഹാസം ഓർമയായി; പെലെയുടെ അന്ത്യം 82-ാം വയസിൽ

pele-dies-at-82-


സാവോപോളോ: ഇതിഹാസ ഫുട്ബോൾ താരം പെലെ അന്തരിച്ചു. 82 വയസായിരുന്നു. ഒരു മാസമായി ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കീമോതെറാപ്പിയോടും മരുന്നുകളോടും പ്രതികരിക്കാത്തതിനാല്‍ പെലെയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയിരുന്നു. സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിതനായിരുന്നു.

ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായ പെലെ അവരുടെ മൂന്ന് ലോകകപ്പ് വിജയങ്ങളില്‍ (1958, 1962, 1970) നിര്‍ണായക സംഭാവന നല്‍കി. 92 മത്സരങ്ങളില്‍ 77 ഗോളാണ് ബ്രസീല്‍ കുപ്പായത്തില്‍ പെലെ നേടിയത്. 92 മത്സരങ്ങളില്‍ നിന്നായിരുന്നു ഈ നേട്ടം.

പതിനഞ്ചാം വയസില്‍ സാന്‍റോസിലൂടെ ഫുട്‌ബോള്‍ ജീവിതത്തിന്‍റെ തുടക്കമിട്ട പെലെ 16 ആം വയസില്‍ ബ്രസീല്‍ ദേശീയ ടീമില്‍ എത്തി. മൂന്നു ലോകകപ്പുകള്‍ നേടിയ ഒരേയൊരു താരമായ പെലെക്ക് ഫിഫ നൂറ്റാണ്ടിന്‍റെ താരമെന്ന ബഹുമതി നല്‍കി ആദരിച്ചിരുന്നു. ഗോളുകളുടെ എണ്ണത്തില്‍ ഗിന്നസ് റെക്കോര്‍ഡും പെലെയ്ക്ക് സ്വന്തമാണ്. 14 ലോകകപ്പുകളില്‍ നിന്നുമായി 12 ഗോളുകളും 10അസിസ്റ്റുമാണ് പെലെ നേടിയത്. 

1940 ഒക്ടോബര്‍ 23ന് സാവോ പോളോയിലെ ഒരു ദരിദ്ര കുടുംബത്തിലാണ് എഡ്‌സണ്‍ അറാന്‍റെസ് ദൊ നാസിമെന്‍റോ എന്ന പെലെ  ജനിച്ചത്. പത്താം നമ്പര്‍ ജഴ്‌സി എന്നതു പെലെയുടെ മാത്രം ജഴ്‌സി എന്ന നിലയിലേക്ക് ഗോള്‍ വേട്ടകൊണ്ട് പെലെ എത്തി. വിരമിച്ച ശേഷം ഫുട്‌ബോള്‍ അംബാസിഡറായി ആയിരുന്നു പെലെയുടെ പ്രവര്‍ത്തനം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV


അർജന്‍റീന- ഫ്രാൻസ് ഫൈനൽ വീണ്ടും നടത്തണം; രണ്ട് ലക്ഷം പേർ ഒപ്പിട്ട് ഭീമ ഹർജി



പാരീസ്: ഖത്തർ ലോകകപ്പിൽ അർജന്‍റീന ജയിച്ചത് റഫറിയുടെ തീരുമാനത്തിലെ പിഴവുകൊണ്ടാണെന്നാരോപിച്ച് ഫ്രഞ്ച് ആരാധകർ. ഇതോടെ അർജന്‍റീന- ഫ്രാൻസ് ഫൈനൽ വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് ഫ്രഞ്ച് ആരാധകർ ഭീമ ഹർജി നൽകാനുള്ള പുറപ്പാടിലാണ്. 

നിലവിൽ രണ്ട് ലക്ഷത്തോളം പേർ ഹർജിയിൽ ഒപ്പിട്ടെന്നാണ് റിപ്പോർട്ട്. മത്സരത്തില്‍ റഫറിയിങിലെ പിഴവുകളാണ് അര്‍ജന്റീനയ്ക്ക് വിജയം ഒരുക്കിയതെന്നാണ് ഫ്രഞ്ച് ആരാധകര്‍ ആരോപിക്കുന്നത്.  

ഫൈനലില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ എക്സ്ട്രാ ടൈമിനുശേഷം സ്‌കോറുകള്‍ 3-3ന് സമനിലയിലായപ്പോള്‍ പെനാല്‍റ്റിയില്‍ അര്‍ജന്‍റീന 4-2ന് ഫ്രാന്‍സിനെ തോല്‍പിച്ച് കപ്പ് നേടുകയായിരുന്നു. 

ഫ്രാന്‍സ് 4 എവര്‍ ന്‍റെ നേതൃത്വത്തിലാണ് നിവേദനം നല്‍കാന്‍ തയാറെടുപ്പ് നടത്തുന്നത്. ഈ മത്സരം ഒരിക്കലും പെനാല്‍റ്റിയിലേക്ക് പോകില്ലായിരുന്നു. മാത്രമല്ല, അര്‍ജന്‍റീനയുടെ രണ്ടാം ഗോളിന് കൈലിയന്‍ എംബാപ്പെയെ ഫൗള്‍ ചെയ്യുകയും ചെയ്തു എന്നും ഹര്‍ജിയില്‍ പറയുന്നു.

എക്‌സ്ട്രാ ടൈമില്‍ അര്‍ജന്‍റീനയെ മുന്നലെത്തിച്ച ഗോള്‍ നേടിയതും അര്‍ജന്‍റൈന്‍ നായകന്‍ തന്നെയായിരുന്നു. ഫ്രാന്‍സ് ഗോള്‍ കീപ്പര്‍ ഹ്യൂഗോ ലോറിസിന്‍റെ ഒരു രക്ഷപ്പെടുത്തലില്‍ നിന്ന് ലഭിച്ച പന്ത് മെസി ഗോള്‍ വര കടത്തുകയായിരുന്നു. താരം ഓഫ്‌സൈഡ് ആയിരിക്കുമെന്ന് ചിലരെങ്കിലും കരുതിയിരുന്നെങ്കിലും വാര്‍ പരിശോധനയില്‍ അല്ലെന്ന് വ്യക്തമായിരുന്നു.

എന്നാൽ ഈ ഗോളിനെ ചൊല്ലി വിവാദം ഉയര്‍ന്നു. ലിയോണല്‍ മെസിയുടെ ആ ഗോള്‍ അനുവദിക്കാന്‍ പാടില്ലായിരുന്നുവെന്നാണ് ചിലര്‍ വാദിക്കുന്നത്. അര്‍ജന്‍റീന നായകന്‍ ഗോളിലേക്ക് ഷോട്ട് എടുക്കുമ്പോള്‍ തന്നെ കുറച്ച് അര്‍ജന്‍റീന താരങ്ങള്‍ സൈഡ് ലൈന്‍ കടന്ന് ഗ്രൗണ്ടിലേക്ക് കയറിയെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. 

ഇതിനുള്ള വീഡിയോ തെളിവുകളും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഗോള്‍ നേടുമ്പോള്‍ മൈതാനത്ത് അധികമായി ഒരാള്‍ ഉണ്ടായിരുന്നുവെന്ന് ഒരു ഗോള്‍ വീണതിന് ശേഷം കളി പുനരാരംഭിക്കുന്നതിന് മുമ്പായി റഫറി മനസിലാക്കിയാല്‍ ആ ഗോള്‍ അനുവദിക്കരുതെന്നുള്ള ഫിഫ നിയമമാണ് മെസിയുടെ ഗോളിനെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്.

എന്നാല്‍, ഇപ്പോള്‍ മത്സരം നിയന്ത്രിച്ച  പോളിഷ് റഫറി ഷിമന്‍ മാഴ്‌സിനിയാക്ക് ഈ വിഷയത്തില്‍ മറുടി പറഞ്ഞിരിക്കുകയാണ്. ഷിമന്‍ മാഴ്‌സിനിയാക്ക് എംബാപ്പെ നേടിയ ഒരു ഗോളിന്‍റെ വീഡിയോ കാണിച്ചാണ് ഇതിനു മറുപടി നല്‍കിയത്. 

ഫ്രഞ്ചുകാര്‍ എന്തുകൊണ്ട് ഈ ചിത്രം പരാമര്‍ശിക്കുന്നില്ല എന്ന അദ്ദേഹം ചോദിച്ചു. എംബാപ്പെ ഒരു ഗോള്‍ നേടുമ്പോള്‍ ഏഴ് ഫ്രഞ്ച് താരങ്ങള്‍ മൈതാനത്തുണ്ടെന്ന് കാണാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. എംബാപ്പെ എക്‌സ്ട്രാ ടൈമില്‍ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടുമ്പോഴാണ് ഏഴോളം ഫ്രഞ്ച് താരങ്ങള്‍ അധികമായി മൈതാനത്തുണ്ടായിരുന്നത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl

കുമളിയിൽ ശബരിമല തീർഥാടകരുടെ വാഹനം മറിഞ്ഞ് എട്ട് മരണം

കുമളി: ശബരിമലയിൽ നിന്നും മടങ്ങിയ തീർഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഏട്ട് മരണം. തമിഴ്നാട് തേനി ജില്ലയിലെ ആണ്ടിപ്പെട്ടി സ്വദേശികളാണ് മരിച്ചത്. കേരള തമിഴ് നാട് അതിത്തിയായ കുമളിയില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെ രാത്രി ഒന്‍പതരയോടെയാണ് അപകടം നടന്നത്. 

നിയന്ത്രണം വിട്ട വാഹനം കൊട്ടാരക്കര ദിണ്ഢുക്കല്‍ ദേശീയ പാതയിലെ പാലത്തില്‍ നിന്നും താഴേക്ക് പതിക്കുകയായിരുന്നു. മുല്ലപ്പെരിയാറില്‍ നിന്നും തമിഴ് നാട്ടിലേക്ക് വെള്ളം കൊണ്ടു പോകുന്ന പെന്‍ സ്റ്റോക്കുകളിലൊന്നിനു മുകളിലേക്കാണ് കാര്‍ വീണത്. ഒരു കുട്ടിയുള്‍പ്പെടെ പത്തു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പാലത്തില്‍ ഇടച്ചപ്പോള്‍ വാനത്തിലുണ്ടായിരുന്ന ഏഴു വയസുകാരന്‍ ആണ്ടിപ്പെട്ടി സ്വദേശി ഹരിഹരന്‍ പുറത്തേക്ക് തെറിച്ചു വീണതിനാല്‍ കാര്യമായ പരുക്കേല്‍ക്കാതെ രക്ഷപെട്ടു. 

ഈ സമയം അതുവഴി വന്ന ഒരു വാഹനം നിര്‍ത്തി കുട്ടിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഒപ്പം വിവരം കുമളി പൊലീസിനെ അറിയിച്ചു. ഉടന്‍ തന്നെ കുമള സിഐ ജോബിന്‍ ആന്‍റണിയിടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും നാട്ടുകാരം സംഭവം സ്ഥസത്തെത്തി രക്ഷാ പ്രവര്‍ത്തം തുടങ്ങി. 

തമിഴ് നാട് പൊലീസും ഫയര്‍ ഫോഴസും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ഗുരുതരമായി പരുക്കേറ്റ രണ്ടു പേരെ ഉടന്‍ തന്നെ കമ്പത്തുള്ള ആശപത്രിയിലേക്കും അവിടെ നിന്നും തേനി മെഡിക്കല്‍ കോളജിലേക്കുമെത്തിച്ചു. പൈപ്പിനു മുകളില്‍തലകീഴായി മറിഞ്ഞു കിടന്നിരുന്ന വാഹനത്തിനുള്ളില്‍ കുടുങ്ങുക്കിടന്ന മൂന്നു പേരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. 

ഗുരുതരമായി പരുക്കേറ്റ ഏഴു പേരും സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചു. മൃതദേഹങ്ങള്‍ തേനി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹരിഹരനെയും തേനി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

മരിച്ചവര്‍ : തേനി ആണ്ടിപ്പെട്ടി സ്വദേശികളായ നാഗരാജ് (46), ദേവദാസ് (55), ശിവകുമാര്‍ (45), ചക്കംപെട്ടി സ്വദേശി മുനിയാണ്ടി (55), മറവപ്പെട്ടി സ്വദേശി കന്നി സ്വാമി (60), ഷണ്മുഖ സുന്ദര പുരം സ്വദേശി വിനോദ് കുമാര്‍ (43)  മറ്റ് രണ്ട് പേരുടെ വിവരം ലഭ്യമായിട്ടില്ല. 


തടിച്ചു കൂടിയത് 40 ലക്ഷം പേർ; മെസിപ്പടക്ക് അർജന്‍റീന നൽകിയത് ചരിത്ര വരവേൽപ്പ്

huge-crowds-welcome-argentina-


ബ്യൂണസ് ഐറിസ്: സ്വപ്‌ന കീരിടവുമായി അർജന്‍റീനൻ മണ്ണിൽ കാലു കുത്തിയ മെസിപ്പടയെ സ്വീകരിക്കാനെത്തിയത് 40 ലക്ഷത്തിലേറെ പേർ. ഇന്നലെ പുലർച്ചെ ബ്യൂണസ് ഐറിസിൽ തടിച്ചു കൂടിയ ജനങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.  

ഇതിനു പിന്നാലെയാണ് 40 ലക്ഷത്തോളം ആളുകളാണ് മെസിയെയും സംഘത്തെയും കാണാനെത്തിയതെന്ന റിപ്പോർട്ട് പുറത്തു വരുന്നത്. 36 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ലോകകപ്പ് അർജന്‍റീനയിലെത്തുന്നത്.

huge-crowds-welcome-argentina-

വിമാനമിറങ്ങിയത് മുതല്‍ താരങ്ങള്‍ക്ക് രാജകീയ സ്വീകരണമൊരുക്കിയ ആരാധകക്കൂട്ടം ബ്യൂണസ് അയേഴ്‌സിലെ വിശ്വപ്രസിദ്ധമായ ഒബെലിസ്‌കോ ചത്വരത്തില്‍ ഒത്തുക്കൂടിയപ്പോള്‍ സൂചികുത്താന്‍പോലും ഇടമില്ലാതായി.

മറഡോണയുടെയും മെസിയുടേയും ചിത്രങ്ങളുള്ള പതാകയുമായി പാട്ടും മേളവുമായി ആരാധകര്‍ ലോകകപ്പ് ജയം ആഘോഷമാക്കി. ഖത്തറിലെ കലാശപ്പോരാട്ടത്തില്‍ ഫ്രാന്‍സിനെതിരെ നേടിയതു മുതല്‍ ഉത്സവാന്തരീക്ഷത്തിലായിരുന്നു തലസ്ഥാന നഗരം. തെരുവുകളും റോഡുകളും ആരാധകരാല്‍ നിറഞ്ഞതോടെ ടീമിന്‍റെ വിക്ടറി ബസ് വഴിതിരിച്ചുവിടാന്‍ നിര്‍ബന്ധിതമായി.

രാജ്യത്താകെ പൊതു അവധി നല്‍കിയാണ് അര്‍ജന്‍റീന മൂന്നാം ലോകകപ്പ് വിജയം ആഘോഷിക്കുന്നത്. മുമ്പ് 1978ലും 1986ലുമാണ് അര്‍ജന്‍റീന ലോകകപ്പ് നേടിയത്. 1978ല്‍ മരിയോ കെംപസിലൂടെയും 1986ല്‍ ഡീഗോ മറഡോണയിലൂടെയും നേടിയ ലോകകിരീടം 2022ല്‍ ലയണല്‍ മെസിയിലൂടെ അര്‍ജന്‍റീന തിരിച്ചുപിടിക്കുകയായിരുന്നു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl

വിശപ്പ് മാറ്റാൻ സഹായം ചോദിച്ചെത്തിയ യുവതിയെ കൂട്ട ബലാത്സംഗം ചെയ്‌തു 

ഉദുമ: വിശപ്പ് സഹിക്കാനാവാതെ സഹായം ചോദിച്ചെത്തിയ യുവതിയെ ക്രൂരമായി കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഘം അറസ്റ്റിൽ. കാസർകോടാണ് മനസാക്ഷിയില്ലാത്ത സംഭവം നടന്നത്. 19 കാരിയാണ് പീഡിപ്പിക്കപ്പെട്ടത്.

വിശപ്പ് സഹിക്കാതെ വന്നപ്പോൾ പണം കടം ചോദിക്കാനാണ് അയൽവാസിയുടെ അടുത്ത് യുവതി എത്തിയത്. ഈ അവസരം മുതലാക്കി ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചു. തുടര്‍ന്ന് പ്രണയംനടിച്ച് അയാള്‍ പല സ്ഥലത്തേക്കും കൊണ്ടുപോയി ലൈംഗികമായി ഉപയോഗിക്കുകയും മറ്റുള്ളവര്‍ക്ക് പങ്കുവെക്കുകയുമായിരുന്നു. സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റിലായി. 

പട്ളയിലെ ജെ. ഷൈനിത്ത്കുമാര്‍ (30), ഉളിയത്തടുക്കയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന എന്‍. പ്രശാന്ത് (43), ഉപ്പള മംഗല്‍പ്പാടിയിലെ മോക്ഷിത് ഷെട്ടി (27) എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ പി. ചന്ദ്രികയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. മയക്കുമരുന്ന് നല്‍കിയും പ്രലോഭിപ്പിച്ചുമായിരുന്നു പീഡനം. അന്വേഷണം പുരോഗമിക്കുന്നതോടെ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.

സാമ്പത്തികപിന്നാക്കാവസ്ഥ ചൂഷണംചെയ്താണ് പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ചെര്‍ക്കള, കാസര്‍കോട്, മംഗളൂരു, തൃശൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുപോയി ഒറ്റയ്ക്കും കൂട്ടമായും പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. 

ഒരുതവണ മയക്കുമരുന്ന് നല്‍കിയാണ് പീഡിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നുണ്ട്. തുടര്‍ച്ചയായുള്ള പീഡനം കാരണമുണ്ടായ ആരോഗ്യ-മാനസിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സതേടിയപ്പോള്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡനവിവരങ്ങള്‍ വെളിപ്പെടുത്തിയത്. 


കൺ മുന്നിൽ കേബിൾ; ആഘോഷത്തിനിടെ അർജന്‍റീന ടീം രക്ഷപെട്ടത് തലനാരിഴയ്‌ക്ക്



ബ്യൂണസ് ഐറിസ്: തുറന്ന വാഹനത്തിൽ ലോകകപ്പ് ട്രോഫിയുമായി വിജയാഹ്ലാദം പങ്കിടുന്നതിനിടെ അർജന്‍റീന ടീം വലിയ അപകടത്തിൽ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്ക്. പുലർച്ചെ അർജന്‍റീനയിൽ വിമാനമിറങ്ങിയ താരങ്ങൾ ബ്യൂണസ് ഐറിസിൽ ബസിൽ യാത്ര നടത്തവെയാണ് സംഭവം. 

റോഡിനു കുറുകെ ഉണ്ടായിരുന്ന കൂറ്റൻ കേബിൾ താരങ്ങളുടെ നേർക്ക് അടുക്കുകയായിരുന്നു. സെക്കന്‍റുകളുടെ വ്യത്യാസത്തിലാണ് അപകടം വഴിമാറുന്നത്. കേബിൾ താരങ്ങളുടെ ശരീരത്തിൽ കൊണ്ടിരുന്നേൽ വലിയ അപകടത്തിനു സാക്ഷ്യം വഹിക്കേണ്ടി വരുമായിരുന്നു.  

ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബസ് മുന്നോട്ടുപോകവെ കുറുകെ പോകുന്ന കേബിള്‍ താരങ്ങള്‍ ശ്രദ്ധിച്ചിരുന്നില്ല. അടുത്തെത്തിയപ്പോള്‍ ഇത് കാണുകയും പെട്ടെന്ന് താരങ്ങള്‍ കുനിയുകയുമായിരുന്നു. ഇതുകൊണ്ട് മാത്രമാണ് അനിഷ്ട സംഭവങ്ങള്‍ ഒഴിവായത്. മെസി, ഡി മരിയ, ഡി പോള്‍ തുടങ്ങിയ താരങ്ങളാണ് വിഡിയോയില്‍ ഉള്ളത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl

സമയത്തർക്കം; ജാക്കി ലിവറുമായി ബസ് ജീവനക്കാരന്‍റെ കൊലവിളി

മാവേലിക്കര: ജാക്കി ലിവറുമായി കെഎസ്ആർടിസി സ്റ്റാൻഡിൽ സ്വകാര്യ ബസ് ജീവനക്കാരന്‍റെ കൊലവിളി. മാവേലിക്കര സ്റ്റാൻഡിലാണ് സംഭവം നടന്നത്. സമയ തർക്കത്തെ തുടർന്നാണ് കെ.എസ്.ആർ.ടി.സി ജീവനക്കാരോട് സ്വകാര്യ ബസ് ജീവനക്കാരൻ കൊലവിളി നടത്തിയത്.

പിന്നിൽ ജാക്കി ലിവർ ഒളിപ്പിച്ച നിലയിലായിരുന്നു വെല്ലുവിളി. സംഭവം കണ്ട് ഭയന്നു പോയ യാത്രക്കാർ ഇവിടെ നിന്നും മാറി. കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഉടന്‍തന്നെ പൊലീസില്‍ അറിയിച്ചിട്ടും ആരുമെത്തിയില്ലെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കി.

ഇന്നലെ രാവിലെ പത്തോടെ തഴക്കര വേണാട് ജംക്ഷനിലാണ് സംഭവങ്ങളുടെ തുടക്കം. പത്തനംതിട്ടയില്‍നിന്ന് ഹരിപ്പാടിനു പോയ ഹരിപ്പാട് ഡിപ്പോയിലെ വേണാട് ബസിലെയും പത്തനംതിട്ട-ഹരിപ്പാട് റൂട്ടില്‍ താൽകാലിക പെര്‍മിറ്റില്‍ സര്‍വീസ് നടത്തുന്ന അനീഷാമോള്‍ ബസിലെയും ജീവനക്കാര്‍ തമ്മിലാണ് സമയക്രമത്തെച്ചൊല്ലി സംഘര്‍ഷമുണ്ടായത്.

സ്വകാര്യബസിലെ ജീവനക്കാര്‍ കുറെനേരം കെഎസ്ആര്‍ടിസി ബസ് ജംക്ഷനില്‍ തടഞ്ഞിട്ടു. പിന്നീടാണ് തങ്ങള്‍ക്ക് അനുവദനീയമായ റൂട്ടില്‍നിന്ന് അരകിലോമീറ്ററോളം മാറി സഞ്ചരിച്ച് യാത്രക്കാരുമായി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു മുന്നിലെത്തിയത്.

ബസില്‍നിന്ന് ജാക്കിലിവറുമായി ചാടിയിറങ്ങിയ ജീവനക്കാരന്‍ കെഎസ്ആര്‍ടിസി കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടറുടെ ഓഫീസിനു മുന്നിലെത്തി അസഭ്യവര്‍ഷം നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തു. ഈസമയം സ്റ്റാന്‍ഡില്‍ ബസ് കാത്തുനിന്ന വനിതകളടക്കമുള്ള യാത്രക്കാര്‍ ഭയന്ന് ഓടിമാറി. സംഭവത്തില്‍ പ്രഥമവിവര റിപ്പോര്‍ട്ട് തയാറാക്കിയതായും ബസ് പിടിച്ചെടുക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കുമെന്നും എസ്‌ഐ നൗഷാദ് ഇബ്രാഹിം പറഞ്ഞു.


ആവേശത്തിൽ വസ്ത്രം ഊരിയെറിഞ്ഞ് അർജന്‍റീന ആരാധിക



ദോഹ: ഖത്തർ ലോകകപ്പിനു ഫൈനൽ വിസിൽ മുഴങ്ങിയെങ്കിലും ആവേശം കൊണ്ട് അതിരുവിട്ട ഒരു ആരാധികയാണ് ഇപ്പോൾ സൈബർ ലോകത്ത് നിറയുന്നത്. ഇന്നലെ നടന്ന ഫൈനൽ മത്സരത്തിനിടെ ആവേശം കൊണ്ട് വസ്ത്രം ഉരിഞ്ഞാണ് ആരാധിക സന്തോഷം പ്രകടിപ്പിച്ചത്.

ഷൂട്ടൗട്ടിൽ മോണ്ടിയലിന്‍റെ പെനാൽറ്റി കിക്ക്, ഫ്രഞ്ച് നായകൻ ലോറിസിനെ കട‌ന്ന് വലയിൽ കയറിയപ്പോൾ തന്‍റെ ടോപ്പ് ഊരി വിവസ്ത്രയായാണ് അർജന്‍റീന ആരാധിക ആഘോഷിച്ചത്. ആവേശത്തോടെ ക്യാമറയ്ക്ക് മുന്നിൽ ആരാധിക വസ്ത്രം ഊരുകയായിരുന്നു. ബിബിസിയാണ് ഇവരുടെ ദൃശ്യങ്ങൾ പുറത്ത് വിട്ടത്.

എന്നാൽ, ഈ അതിരുവിട്ട ആഘോഷം ആരാധികയ്ക്ക് ഖത്തറിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ലോകകപ്പിന് മുമ്പ് തന്നെ ഖത്തറിലെ കർശന നിയമങ്ങൾ ചർച്ചയായി മാറിയിരുന്നു.  രാജ്യത്തിന്‍റെ സംസ്കാരത്തെ ബഹുമാനിക്കണമെന്നും നിയമങ്ങൾ പാലിക്കണമെന്നും സന്ദർശകർക്ക് കർശന നിർദേശങ്ങളും നൽകിയിരുന്നു. വിവസ്ത്രയായി ആഘോഷിച്ച ആരാധികയ്ക്ക് പിഴ ചുമത്തുകയോ ജയിലിൽ അടയ്ക്കുന്നത് വരെയുള്ള ശിക്ഷകൾ നൽകാമെന്നാണ് ട്വിറ്ററിൽ അഭിപ്രായങ്ങൾ ഉയരുന്നത്.



തോളുകളും കാൽമുട്ടുകളും മൂടത്തക്ക രീതിയിലുള്ള വസ്ത്രധാരണം വേണമെന്നാണ് ഖത്തറിലെ നിയമം. ലോകകപ്പിനായി വരുന്നവർ ഒരു പരിധിക്കപ്പുറം ശരീരം പുറത്തു കാട്ടുന്ന രീതിയിലുള്ള വസ്ത്രങ്ങൾ ധരിക്കരുതെന്നും നിർദേശം ഉണ്ടായിരുന്നു. എന്നാൽ, ലോകകപ്പിനിടെ പ്രസിദ്ധി നേടിയ ക്രൊയേഷ്യൻ മോഡൽ ഇവാന നോളിന്‍റെ വസ്ത്രധാരണത്തിൽ വിമർശനം ഉയർന്നിരുന്നെങ്കിലും നടപടികൾ ഒന്നും വന്നിരുന്നില്ല. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl


മെസി മാജിക് തുടരും; ദേശീയ ടീമിനായി തുടർന്നും കളിക്കുമെന്ന് സൂപ്പർ താരം



ദോഹ: ലോക കപ്പ് നേട്ടത്തിനു പിന്നാലെ വിരമിക്കുമെന്ന അഭ്യഹങ്ങൾ തള്ളി സൂപ്പർ താരം ലയണൽ മെസി. ദേശീയ ടീമിനു വേണ്ടി ജേഴ്‌സി അണിയുന്നത് തുടരുമെന്ന് മെസി വ്യക്തമാക്കി. ഇതോടെ ലോകമെമ്പാടുമുള്ള ആരാധകരും ആവേശത്തിലായി.

മെയ്ല്‍ ഓണ്‍ലൈന്‍ സ്‌പോര്‍ട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫ്രാന്‍സിനെതിരായ ഫൈനല്‍ മത്സരത്തിന് ശേഷമാണ് മെസി തീരുമാനം പ്രഖ്യാപിച്ചത്.

ലോക ജേതാക്കള്‍ക്ക് വേണ്ടി വീണ്ടും കളിക്കുമെന്നാണ് മെസിയുടെ പ്രഖ്യാപനം. വര്‍ഷങ്ങളായി മുന്നില്‍ കണ്ട സ്വപ്നം. വിശ്വസിക്കാനാകുന്നില്ല. ദൈവം എനിക്ക് ഈ വിജയം സമ്മാനിക്കുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.  

അടുത്ത ജനുവരിയില്‍ മെസിക്ക് 35 വയസ് തികയും, അടുത്ത ലോകകപ്പ് നടക്കുമ്പോള്‍ മുപ്പത്തിയെട്ടാം വയസില്‍ അര്‍ജന്‍റീനയ്ക്കായി ബൂട്ടുകെട്ടുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അടുത്ത കോപ്പ അമേരിക്കയ്ക്ക് രണ്ട് വര്‍ഷം കൂടി ബാക്കിയുണ്ട്.

ക്രൊയേഷ്യക്കെതിരായ സെമി ഫൈനല്‍ വിജയത്തോടെ ഇത് തന്‍റെ അവസാനത്തെ ലോകകപ്പായിരിക്കുമെന്ന് മെസി വ്യക്തമാക്കിയിരുന്നു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്താണ് അര്‍ജന്‍റീന കിരീടത്തില്‍ മുത്തമിട്ടത്. 

നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും 3-3 ന് സമനില നേടിയതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.  36 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് അര്‍ജന്‍റീന ലോകകിരീടം നേടുന്നത്. അര്‍ജന്റീനയയ്ക്ക് വേണ്ടി മെസി ഇരട്ട ഗോള്‍ നേടിയപ്പോള്‍ എയ്ഞ്ജല്‍ ഡി. മരിയയും വലകുലുക്കി. ഫ്രാന്‍സിനായി എംബാപ്പെ ഹാട്രിക്ക് നേടി.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl


പോർച്ചുഗലിനെ അട്ടിമറിച്ച് ദക്ഷിണ കൊറിയ; ഘാനയും ഉറുഗ്വായും പുറത്ത്

ghana-and-Uruguay-are-out


ദോഹ: ഖത്തര്‍ ലോകകപ്പില്‍ വീണ്ടും അട്ടിമറി. കരുത്തരായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ അട്ടിമറിച്ച് ദക്ഷിണ കൊറിയ പ്രീക്വാര്‍ട്ടറില്‍.  

തോറ്റെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പോര്‍ച്ചുഗലും അടുത്ത റൗണ്ടിലെത്തി. അതേസമയം ദക്ഷിണ കൊറിയയുടെ ജയത്തോടെ ഉറുഗ്വായും ഘാനയും പുറത്തായി. 2-1നാണ് കൊറിയ പോര്‍ച്ചുഗലിനെ തോല്‍പ്പിച്ചത്. 

നിര്‍ണായക മത്സരത്തില്‍ ഉറുഗ്വായോട് രണ്ട് ഗോളിന് തോറ്റതോടെ ഘാന പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. കൊറിയയുടെ ജയമാണ് ഉറുഗ്വെയെ കുടുക്കിയത്. അഞ്ചാം മിനിറ്റില്‍ റിക്കാര്‍ഡോ ഹൊര്‍ത്തയുടെ ഗോളില്‍ പോര്‍ച്ചുഗല്‍ മുന്നിലെത്തി. 

എന്നാല്‍ 27-ാം മിനിറ്റില്‍ കിം യംഗ്-ഗ്വാന്‍ കൊറിയയെ ഒപ്പമെത്തിച്ചു. 90 മിനിറ്റ് വരെ സ്‌കോര്‍ ഈ നിലയില്‍ തുടര്‍ന്നു. മത്സരം സമനിലയില്‍ അവസാനിച്ചാല്‍ കൊറിയ പുറത്ത്് പോവുമായിരുന്നു. ഉറുഗ്വെ അകത്തും. എന്നാല്‍ ഇഞ്ചുറി അത്ഭുതം സംഭവിച്ചു. ഹ്വാങ് ഹീ-ചാനിന്റെ ഗോളില്‍ കൊറിയ ആദ്യമായി മുന്നിലെത്തി. പിന്നീട് മറ്റൊരു ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് രക്ഷപ്പെടാനും കൊറിയക്കായി. ഇതോടെ പ്രീ ക്വാര്‍ട്ടറിലേക്കുള്ള യോഗ്യതയും. 

ജോര്‍ജിയന്‍ ഡി അറസ്‌കേറ്റയുടെ രണ്ട് ഗോളുകളാണ് ഉറുഗ്വെയ്ക്ക് ജയമൊരുക്കിയത്. ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും. 26, 32 മിനിറ്റുകല്‍ലായിന്നു ഉറുഗ്വെ ഗോള്‍ നേടിയത്. എന്നാല്‍ പ്രീ ക്വാര്‍ട്ടറില്‍ കടക്കാന്‍ ഇത്രയും ഗോളുകള്‍ പോരായിരുന്നു.

ജർമനി പുറത്ത്; ജപ്പാനു മുമ്പിൽ മുട്ടു മടക്കി സ്‌പെയിൻ



ദോഹ: ഖത്തർ ലോകകപ്പിൽ സസ്പെൻസുകൾ തുടരുന്നു. അവസാന മത്സരം ജയിച്ചെങ്കിലും വമ്പൻ ടീമായ ജർമനി പ്രീക്വാർട്ടർ കാണാതെ പുറത്തായി. അതേസമം ഗ്രൂപ്പിൽ കരുത്തരായ സ്പ‌െയിനെ അട്ടിമറിച്ച് ജപ്പാൻ പ്രീ ക്വാർട്ടറിലെത്തി.

ഇന്നലെ രാത്രി നടന്ന മത്സരത്തിൽ 4-2നാണ് ജർമനി കോസ്റ്റാറിക്കയെ തോൽപ്പിച്ചത്. 2-1നായിരുന്നു ജപ്പാന്‍റെ ജയം. ജപ്പാനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയെങ്കിലും മികച്ച ഗോള്‍ വ്യത്യാസത്തിന്‍റെ കരുത്തില്‍ സ്പെയിന്‍ ഗ്രൂപ്പില്‍ രണ്ടാമന്‍മാരായി പ്രീ ക്വാര്‍ട്ടറിലെത്തി.

ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിലായിരുന്ന ജര്‍മനിക്കെതിരെ രണ്ടാം പകുതിയില്‍ രണ്ട് ഗോളടിച്ച് കോസ്റ്റോറിക്ക അട്ടിമറിക്കുമെന്ന് തോന്നിച്ചെങ്കിലും മൂന്ന് ഗോള്‍ കൂടി മടക്കി ജര്‍മനി വിജയം പിടിച്ചെടുത്തു.

സ്പെയിനും ജര്‍മനിയും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ജപ്പാന്‍ പ്രീ ക്വാര്‍ട്ടറിലെത്തിയത് ഏഷ്യക്കും അഭിമാനനേട്ടമായി. ഇതാദ്യമായാണ് ജപ്പാന്‍ തുടര്‍ച്ചയായ ലോകകപ്പുകളില്‍ പ്രീ ക്വാര്‍ട്ടറിലെത്തുന്നത്. 

തോറ്റെങ്കിലും കോസ്റ്റോറിക്കയെ 7-0ന് തോല്‍പ്പിച്ചതിന്‍റെ മികച്ച ഗോള്‍ വ്യത്യാസത്തിലാണ് രണ്ടാം സ്ഥാനക്കാരായി സ്പെയിന്‍ പ്രീ ക്വാര്‍ട്ടറിലെത്തിയത്. ഒരു ഘട്ടത്തില്‍ ജര്‍മനിക്കെതിരെ കോസ്റ്റോറിക്ക 2-1 ലീഡെടുത്തപ്പോള്‍ സ്പെയിനും പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്താവുന്ന ഘട്ടത്തിലായെങ്കിലും ജര്‍മനി വൈകാതെ സമനില ഗോള്‍ നേടിയത് സ്പെയിനിന് രക്ഷയായി.   

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5


കാസിമെറോയുടെ വിജയ ഗോളിൽ ബ്രസീൽ പ്രീ ക്വാർട്ടറിൽ


ദോഹ: കാസിമെറോയുടെ വിജയ ഗോളിൽ ബ്രസീൽ പ്രീ ക്വാർട്ടറിൽ. വിജയം മാത്രം ലക്ഷ്യം വച്ച് കളത്തിലിറങ്ങിയ ബ്രസീലിനെ ആദ്യ പകുതിയിൽ സ്വിറ്റ്സർലൻഡ് സമനിലയിൽ തളച്ചു. എന്നാൽ 82-ാം മിനിറ്റിൽ കാസിമെറോ നേടിയ ഗോളിൽ ബ്രസീൽ മുന്നിലെത്തി.

റാസ് അബൂഅബൂദിൽ ഗ്രൂപ്പ് ജിയിലെ ബ്രസീൽ-സ്വിറ്റ്സർലന്‍റ് മത്സരം ആദ്യ പകുതിയിൽ ഗോൾരഹിത സമനിലയിലായിരുന്നു. മത്സരത്തിന്‍റെ ഗതി നിർണയിച്ചത് ബ്രസീലാണെങ്കിലും സ്വിസ് ബോക്സിനുള്ളിലേക്ക് കടന്നുകയറി അധികം ഭീഷണിയുയർത്താൻ സാധിച്ചില്ല. മറുവശത്ത് സ്വിറ്റ്സർലന്‍റ് കിട്ടിയ അവസരങ്ങളിൽ അതിവേഗം ഓടിക്കയറാൻ ശ്രമിച്ചെങ്കിലും ബ്രസീൽ പ്രതിരോധം തട്ടിത്തെറിപ്പിച്ചു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5


ജീവൻ മരണ പോരാട്ടത്തിന് അർജന്‍റീന; രണ്ടാം മത്സരം ഇന്ന്



ദോഹ: ലോക മെമ്പാടുമുള്ള ആരാധകർ കാത്തിരിക്കുന്നത് ഇന്ന് ഇന്ത്യൻ സമയം രാത്രി 12.30ന് നടക്കുന്ന അർജന്‍റീന- മെക്‌സിക്കോ പോരാട്ടത്തിലേക്ക്. ഫിഫ ലോകകപ്പിൽ അർജന്‍റീനക്ക് ഇന്ന് ജീവൻ മരണ പോരാട്ടമാണ്.  

ആദ്യ മത്സരത്തിൽ സൗദിക്ക് മുമ്പിൽ പരാജയം ഏറ്റുവാങ്ങിയതോടെ രണ്ടാം റൗണ്ടിലേക്കുള്ള പ്രവേശനത്തിന് ഇന്നത്തെ ജയം അനിവാര്യമാണ്. മത്സരത്തിനു മുമ്പ് നടന്ന പരിശീലനത്തിൽ സൂപ്പർ താരം ലയണൽ മെസി അടക്കം എല്ലാ താരങ്ങളും എത്തിയിരുന്നു. മെക്‌സിക്കന്‍ ഗോളി ഒച്ചാവയെ മറികടക്കുകയാവും അര്‍ജന്‍റീനയ്ക്ക് മുന്നിലുള്ള വലിയ വെല്ലുവിളി. 

മൂന്ന് പോയിന്‍റുള്ള സൗദിയാണ് നിലവിൽ ഗ്രൂപ്പിൽ ഒന്നാമത്. പോളണ്ടിനോടും ജയിച്ചാൽ സൗദിക്ക് പ്രീക്വാർട്ടറിലേക്ക് മുന്നേറാം. ആദ്യ മത്സരത്തിൽ മെക്സിക്കോയോട് സമനില വഴങ്ങിയ പോളണ്ടിനും ഗ്രൂപ്പ് ഘട്ടം കടക്കാൻ ജയം അനിവാര്യമാണ്. 

ഗ്രൂപ്പ് സിയില്‍ മൂന്ന് പോയിന്‍റുമായി സൗദി അറേബ്യയാണ് തലപ്പത്ത്. ഓരോ പോയിന്‍റ് വീതവുമായി പോളണ്ടും മെക്‌സിക്കോയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. അക്കൗണ്ട് തുറക്കാത്ത അര്‍ജന്‍റീനയാണ് നാലാമത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5


രണ്ടാം പകുതിയിൽ ഗോൾ മഴ; പോർച്ചുഗലിനു മുന്നിൽ ഘാന പൊരുതി വീണു



ദോഹ: ഘാനയെ 3-2നു പരാജയപ്പെടുത്തി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ലോകകപ്പിൽ തങ്ങളുടെ കരുത്തറിയിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോ (63), ജോവാ ഫെലിക്സ് (78), റാഫേൽ ലിയോ (80) എന്നിവരാണ് പോർച്ചുഗലിനു വേണ്ടി ഗോൾ നേടിയത്.  

റോണാൾഡോയുടെ പെനൽറ്റി ഗോളിനു മറുപടിയായി ആന്ദ്രെ അയുവിലൂടെ 73-ാം മിനിറ്റിൽ ഘാന സമനില പിടിച്ചെങ്കിലും തുടർച്ചയായി രണ്ട് ഗോളുകൾ അടിച്ച് പോർച്ചുഗൽ മുന്നിലെത്തി. ഇതിനിടെ ഘാന രണ്ടാം ഗോൾ നേടിയെങ്കിലും സമനില നേടാനുള്ള ശ്രമം പരാജയപ്പെട്ടു. 

ആന്ദ്രേ അയൂ, ഒസ്മാന്‍ ബുകാരി എന്നിവരാണ് ഘാനയുടെ ഗോളുകള്‍ നേടിയത്. മത്സരത്തില്‍ ആദ്യപകുതിയില്‍ പോര്‍ച്ചുഗലിന് തന്നെയാിരുന്നു ആധിപത്യം. പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും പോര്‍ച്ചുഗല്‍ മുന്നിലായിരുന്നു. എന്നാല്‍ ലക്ഷ്യത്തില്‍ നിന്ന് മാത്രം അകന്നുനിന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6

നാരകക്കാനത്തെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് സൂചന 

ഇടുക്കി: വീടിനുള്ളിൽ വീട്ടമ്മയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. ഇടുക്കി നാരകക്കാനത്താണ് കുമ്പിടിയമാക്കൽ ചിന്നമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് സൂചന ലഭിച്ചതോടെ കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. 

ഇന്നലെയാണ് വീടിന്‍റെ അടുക്കളയിൽ ഇവരെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. തുടക്കം മുതൽ സംഭവത്തിൽ പൊലീസ് ദൂരൂഹത സംശയിച്ചിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതോടെ തന്നെ കൊലപാതകമാണെന്ന് പൊലീസിനു സൂചന ലഭിച്ചു. എന്നാൽ ആരാണ് പ്രതിയെന്നതു സംബന്ധിച്ച് വ്യക്ത ലഭിച്ചിട്ടില്ല. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൊലപാതകം എങ്ങനെയാണെന്നത് സംബന്ധിച്ചു വ്യക്തത വരു. 

കൊലപാതക ശേഷം ഗ്യാസ് തുറന്നുവിട്ട് തീ കൊളുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. അപകട സമയത്ത് കുടുംബാംഗങ്ങൾ ആരും വീട്ടിൽ ഉണ്ടായിരുന്നില്ല. മകന്‍റെ മകൾ സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോഴാണ് ഇവരെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഗ്യാസ് സിലിണ്ടർ നിലത്ത് മറിഞ്ഞു കിടക്കുന്ന നിലയിലായിരുന്നു. തങ്കമണി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.