www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2029) Idukki (1945) Mostreaded (1617) Crime (1506) National (1257) Entertainment (858) world (450) Viral (446) Video (362) Health (212) Gallery (163) mollywood (161) Gulf (145) sports (143) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (37) editorial (35) auto (28) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)
Showing posts with label auto. Show all posts

ജൂലൈയിൽ വമ്പൻ ഓഫറുകളുമായി റെനോ കാറുകൾ



മുംബൈ: കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി റെനോ. ഇന്ത്യൻ വിപണിയിൽ വമ്പൻ ഓഫറാണ് റെനോ ഈ മാസം നൽകിയിരിക്കുന്നത്. ഫ്രഞ്ച് കാർ നിർമാതാക്കളായ റെനോ തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്ക് റെനോ ക്വിഡിന്‍റെ ഫെയ്സ്ലിഫ്റ്റ് ചെയ്ത പതിപ്പ് പുറത്തിറക്കിയിരുന്നു. 

റെനോ ക്വിഡ്, റെനോ ട്രൈബര്‍, റെനോ കൈഗര്‍ എന്നിവയുള്‍പ്പെടെ തെരഞ്ഞെടുത്ത കാര്‍ മോഡലുകള്‍ക്ക് 1.25 ലക്ഷം രൂപ വരെ ഓഫറുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 2026 ജൂലൈയില്‍ ബ്രാന്‍ഡിന്‍റെ ഓരോ കാറുകളിലും ലഭ്യമായ കിഴിവുകള്‍ നോക്കാം.

റെനോ ക്വിഡ് ബ്രാന്‍ഡില്‍ നിന്നുള്ള ഒരു എന്‍ട്രി ലെവല്‍ മോഡലാണ്, 2026 ജൂലൈ വരെ പരമാവധി 30,000 രൂപ കിഴിവോടെ ഇത് ലഭ്യമാണ്. തെരഞ്ഞെടുത്ത കാര്‍ വേരിയന്‍റുകളില്‍ ബ്രാന്‍ഡ് 15,000 രൂപ വരെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. 

എന്നിരുന്നാലും, കേരളം, അസം, കര്‍ണാടക, ഒഡീഷ, ഉത്തരാഖണ്ഡ്, തെലങ്കാന, ഛത്തീസ്ഗഢ്, അരുണാചല്‍ പ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ഇത് സാദുതയുള്ളതല്ലെന്നും റിപ്പോർട്ടുണ്ട്.

ക്വിഡിന്‍റെ പഴയ പതിപ്പിന് 30,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭ്യമാണ്. രാജ്യത്ത് ക്വിഡിന് 4.53 ലക്ഷം രൂപ (എക്‌സ്-ഷോറൂം) മുതല്‍ 5.61 ലക്ഷം രൂപ (എക്‌സ്-ഷോറൂം) വരെയാണ് വില.

റെനോ ട്രൈബര്‍ 

2026 ജൂലൈയില്‍ റെനോ ട്രൈബര്‍ പരമാവധി 60,000 രൂപ വരെ കിഴിവോടെ ലഭ്യമാണ്. ഓഫറുകള്‍ പരിമിതമായ കാലയളവിലേക്ക് മാത്രമേ ലഭ്യമാകൂ, സംസ്ഥാനം, മോഡല്‍ വര്‍ഷം, വേരിയന്‍റ്, ഉപഭോക്തൃ യോഗ്യത എന്നിവയെ ആശ്രയിച്ച് ഈ ഓഫറുകള്‍ വ്യത്യാസപ്പെടും. റെനോ ഇന്ത്യയുടെ ഔദ്യോഗിക ഓഫര്‍ ലിസ്റ്റ് അനുസരിച്ച്, കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ട്രൈബറില്‍ 60,000 രൂപ വരെയുള്ള മൊത്തം ആനുകൂല്യങ്ങള്‍ ലഭിക്കും. 

അതേസമയം ഗുജറാത്തിലെ വാങ്ങുന്നവര്‍ക്ക് 45,000 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ട്. മറ്റ് മിക്ക സംസ്ഥാനങ്ങളിലും, MY2026 മോഡലുകളില്‍ പരമാവധി ആനുകൂല്യങ്ങള്‍ 30,000 രൂപ വരെയാണ്. ഇന്ത്യന്‍ വിപണിയില്‍ ട്രൈബറിന് 5.81 ലക്ഷം രൂപ (എക്‌സ്-ഷോറൂം) മുതല്‍ 8.48 ലക്ഷം രൂപ (എക്‌സ്-ഷോറൂം) വരെയാണ് വില. 

ബാധകമായ പ്ലാനും യോഗ്യതാ മാനദണ്ഡങ്ങളും അനുസരിച്ച്, മൊത്തത്തിലുള്ള ഓഫര്‍ പാക്കേജില്‍ 30,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടുകള്‍ ഉള്‍പ്പെട്ടേക്കാം, കൂടാതെ എക്‌സ്‌ചേഞ്ച്, സ്‌ക്രാപ്പേജ്, ലോയല്‍റ്റി, റഫറല്‍, കോര്‍പ്പറേറ്റ് ആനുകൂല്യങ്ങളും ഇതില്‍ ഉള്‍പ്പെട്ടേക്കാം.

റെനോ കൈഗര്‍ 

ഈ മാസം, ഏറ്റവും ഉയര്‍ന്ന ആനുകൂല്യങ്ങളോടെ റെനോ കൈഗര്‍ ലഭ്യമാണ്. 2026 ജൂലൈയില്‍ ടര്‍ബോ വകഭേദങ്ങള്‍ക്ക് പരമാവധി 1.25 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ട്. കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും ഉയര്‍ന്ന ആനുകൂല്യങ്ങള്‍ ലഭിക്കും. 

അതേസമയം ഗുജറാത്തിലെ ആളുകള്‍ക്ക് 30,000 രൂപ വരെയുള്ള ഏറ്റവും കുറഞ്ഞ ആനുകൂല്യങ്ങള്‍ മാത്രമേ ലഭിക്കൂ. മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കള്‍ക്ക് 20,000 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ മാത്രമേ ലഭിക്കൂ. രാജ്യത്ത് 5.81 ലക്ഷം രൂപ മുതല്‍ 10.34 ലക്ഷം രൂപ വരെയാണ് കിഗറിന്റെ വില (എക്‌സ്-ഷോറൂം).

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Tata Sierra | ടാറ്റ സിയറ ഇന്ത്യയിലേക്ക്

Tata Sierra


മുംബൈ: വാഹന പ്രേമികൾ കാത്തിരുന്ന റ്റാറ്റയുടെ സിയറ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ. റ്റാറ്റാ മോട്ടോഴ്‌സിന്‍റെ ഫ്ലാഗ്ഷിപ്പ് എസ് യു വിയായ സിയറ നവംബര്‍ 25 നാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ഈ വര്‍ഷം ആദ്യം ഭാരത് മൊബിലിറ്റി എക്‌സ്‌പോയിലാണ് പ്രൊഡക്ഷന്‍-റെഡി പതിപ്പ് പ്രദര്‍ശിപ്പിച്ചത്.

ഇതുവരെ പുതിയ എസ് യുവിയുടെ ഇന്‍റീരിയര്‍ കമ്പനി രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. എന്നാല്‍ പുറത്തുവന്ന പുതിയ വിവരങ്ങള്‍ അനുസരിച്ച് മഹീന്ദ്ര XEV 9e യ്ക്ക് സമാനമായി ടാറ്റയുടെ ആദ്യത്തെ മൂന്ന്-സ്‌ക്രീന്‍ ഡാഷ്‌ബോര്‍ഡ് ലേഔട്ട് സിയറയില്‍ ഉള്‍പ്പെടുത്തും. 

കൂടാതെ എസി കണ്‍ട്രോളുകള്‍ക്കുള്ള ടച്ച് പാനല്‍, പനോരമിക് ഗ്ലാസ് റൂഫ്, 360-ഡിഗ്രി കാമറ, പവര്‍ഡ്, വെന്‍റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ADAS സ്യൂട്ട് എന്നിവ ഉള്‍ക്കൊള്ളുന്ന സാങ്കേതികവിദ്യയില്‍ സമ്പന്നമായ ഒരു കാബിന്‍ അനുഭവം എസ്യുവി വാഗ്ദാനം ചെയ്യും. പുതിയ, തിളക്കമുള്ള ലോഗോയോട് കൂടിയ പുതിയ സ്റ്റിയറിങ് വീലാണ് മറ്റൊരു പ്രത്യേകത.

തുടക്കത്തില്‍ സിയറയുടെ ഇവി പതിപ്പ് പുറത്തിറക്കാനാണ് ടാറ്റ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പുതിയ അപ്ഡേഷന്‍ അനുസരിച്ച് സിയറയുടെ ഐസിഇ വേരിയന്‍റ് ആണ് കമ്പനി ആദ്യം പുറത്തിറക്കുക. ഡീസല്‍ പവര്‍ട്രെയിനുകളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന സഫാരി, ഹാരിയര്‍ എന്നിവയില്‍ നിന്ന് വ്യത്യസ്തമായി, ടാറ്റ സിയറ പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ട്.

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

ബസ് യാത്രക്കിടെ നെഞ്ചിലേക്ക് തുറിച്ചു നോക്കുന്നു; അനുഭവം പങ്കുവച്ച് വ്ളോഗർ



കൊച്ചി: തുറിച്ചു നോട്ടം സ്ത്രീകൾ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. ഇത്തരം സാഹചര്യങ്ങളിൽ സ്വന്തം ആത്മവിശ്വാസം തന്നെ നഷ്ടപ്പെടുന്നതായി പല സ്ത്രീകളും പറയാറുമുണ്ട്. ഇത്തരത്തിൽ ഒരു തുറിച്ചു നോട്ടത്തെ കുറിച്ചാണ് ഇന്ന് മലയാളികൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യുന്നത്.

പുരുഷനിൽ നിന്നല്ല, ഒരു സ്ത്രീയിൽ നിന്നുണ്ടായ ദുരനുഭവമാണ് വ്ളോഗർ കൂടിയായ കെ. സ്നേഹ പങ്കുവച്ചിരിക്കുന്നത്. ഒരു വീഡിയോയിലൂടെയാണ് സ്നേഹ വിവരം പുറത്തു വിട്ടത്. ഈ വീഡിയോ പുറത്തുവന്നതോടെ മലയാളികളുടെ ചൂടേറിയ ചർച്ചാവിഷയമായും ഇത് മാറി. 

ബസില്‍ യാത്ര ചെയ്യുമ്പോള്‍ ഒപ്പം യാത്ര ചെയ്ത ഒരു സ്ത്രീയുടെ തുറിച്ച് നോട്ടം അസഹനീയമായിരുന്നുവെന്നാണ് സ്‌നേഹ പറയുന്നത്. ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലാണ് അവര്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. തന്‍റെ നെഞ്ചിലേക്കാണ് ഒപ്പം യാത്ര ചെയ്ത ചേച്ചി തുറിച്ച് നോക്കിയത്. താന്‍ വസ്ത്രം ധരിച്ചിരുന്ന രീതിയാണോ സഹയാത്രികയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതെന്ന് സ്‌നേഹ വീഡിയോയില്‍ ചോദിക്കുന്നുണ്ട്.

താന്‍ നോക്കുമ്പോള്‍ ആ ചേച്ചി സാരി ഉടുത്തിരുന്നത് വയറുകാണിച്ചായിരുന്നുവെന്നും വ്‌ളോഗിലൂടെ സ്‌നേഹ പറയുന്നു. വീഡിയോയുടെ കമന്‍റ് ബോക്സില്‍ നിരവധിപേരാണ് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമനുകളാണ് ആളുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

പൊതു ഇടത്ത് സ്വകാര്യ ഭാഗങ്ങളിൽ വരെ സ്പർശിച്ച് കമിതാക്കൾ 

പൊതുസ്ഥലങ്ങളിൽ പ്രണയത്തിലേർപ്പെടുന്ന കമിതാക്കളുടെ എണ്ണം അനുദിനം വർധിച്ചു വരികയാണ്. നമ്മുടെ നാട്ടിൽ ഇത്തരക്കാർക്കെതിരെ സദാചാര ആക്രമണങ്ങൾ ഉണ്ടാകുന്നതും പതിവാണ്. വിദേശ രാജ്യങ്ങളിൽ ഇത്തരം സ്നേഹ പ്രകടനം ആരും കണ്ടെന്ന് നടിക്കാറില്ല. 

എന്നാൽ സിംഗപ്പൂരിൽ നടന്ന ഇത്തരത്തിലെ ഒരു സ്നേഹ പ്രകടനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. സാധാരണ സ്നേഹ പ്രകടനം മറികടന്ന് സഭ്യതയുടെ വരമ്പുകൾ ലംഘിക്കുന്നതാണ് ഇത്. 

മറ്റൊരാൾ ഈ ദൃശ്യം പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് സോഷ്യൽ മീഡിയയിൽ ഇത് ചൂടേറിയ ചർച്ചയായത്. ഒക്ടോബർ 21 ന് ടാംപൈൻസ് സ്ട്രീറ്റ് 34 ലെ കളിസ്‌ഥലത്ത് ബഞ്ചിലിരുന്നാണ് കമിതാക്കൾ സ്നേഹം പ്രകടിപ്പിക്കുന്നത്. 

പൊതുസ്‌ഥലത്ത് കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതും നിയമവിരുദ്ധമല്ല, പക്ഷേ അത് അനുചിതമാണോയെന്നും അതിരു കടക്കുന്നുണ്ടോയെന്നും ദമ്പതികൾ ശ്രദ്ധിക്കണമെന്നാണ് വിഡിയോ എടുത്തയാളുടെ ഉപദേശം പ്രത്യേകിച്ച് കുട്ടികളുടെ കളിസ്‌ഥലത്ത് വെച്ചാണ് ഇത് സംഭവിച്ചത്.

നൂറു കണ്ണുകൾ നിങ്ങളെ നോക്കുന്നതിൽ നിങ്ങൾക്ക് പ്രശ്‌നമുണ്ടാകില്ല, പക്ഷേ പൊതുജനങ്ങൾക്ക് അത് പ്രശ്ന‌മുണ്ടാകാം. മറ്റുള്ളവരുടെ അഭിപ്രായങ്ങളിൽ നിങ്ങൾ കേൾക്കില്ലായിരിക്കാം, പക്ഷേ പിന്നീട് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നിങ്ങൾ അതിൽ ഖേദിക്കും ഒരു ആലിംഗനം, കൈകൾ കോർത്ത് പിടിക്കൽ.

ഒരാളെ ചുറ്റിപ്പിടിച്ച് ഇരിക്കൽ എന്നിവയെല്ലാം സ്നേഹത്തിന്‍റെ സൗമ്യമായ പ്രകടനങ്ങളാണ്, എന്നാൽ ദീർഘനേരം ചുംബിക്കുക, സ്വകാര്യ ഭാഗങ്ങളിൽ സ്പ‌ർശിക്കുക തുടങ്ങിയ ലൈംഗിക ചേഷ്ഠകൾ ബെഡ് റൂമിലല്ലേ ചെയ്യേണ്ടത്. നിങ്ങൾ അത് സ്വയം സൂക്ഷിക്കേണ്ടതുണ്ട്. ഗാഢമായ ചുംബനങ്ങളും കാമ കേളിയും പാർക്കിലിരുന്നല്ല ചെയ്യേണ്ടത് "- വിഡിയോ എടുത്തയാൾ അഭിപ്രായപ്പെടുന്നു.

അതേസമയം വിഷയത്തിൽ സമ്മിശ്ര പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. വീഡിയോ പകർത്തിയത് കുറ്റമാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു. കുട്ടികളുടെ കളിസ്ഥലത്ത് ഇത്തരത്തിൽ ചെയ്യുന്നതിനെ വിമർശിക്കുന്നവരുമുണ്ട്. എന്തായാലും സോഷ്യൽ മീഡിയയിൽ ചർച്ചകൾ ചൂടു പിടിക്കുകയാണ്. 

ജീവിക്കാൻ ചൂടൻ ചിത്രങ്ങൾ ഓൺലൈൻ വിൽപ്പനക്ക്; മോഹൻലാൽ നായികയുടെ ഇന്നത്തെ സ്ഥിതി ഇങ്ങനെ



കിരൺ റാത്തോർ.... മലയാളി ഒരു കാലത്ത് ഗൂഗിളിൽ തിരഞ്ഞ ഇഷ്ട താരം. മോഹൻലാൽ കഥാപാത്രമായ കാശിനാഥന്‍റെ പ്രിയ സഖി, ഗ്യാപ് എന്നു വിളിച്ച് കൂട്ടുകാരും വിളിച്ചിരുന്ന സുന്ദരി.. നാല് സിനിമകളിലൂടെ മലയാളികളുടെ ഇഷ്ട താരമായി മാറിയ കിരൺ റാത്തോർ ഇപ്പോൾ എവിടെയാണെന്ന് അധികമാർക്കും പിടിയില്ല. 

വർഷങ്ങളായി സിനിമയിൽ നിന്നും അകന്നു നിൽക്കുന്ന കിരൺ പക്ഷേ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചൂടേറിയ താരമാണ്. മീനാക്ഷിയെന്ന കഥാപാത്രമായിട്ടാണ് മോഹൻലാലിന്‍റെ നായികയായി നടി മലയാളത്തിൽ ശ്രദ്ധ നേടുന്നത്. 

ക്യാപ്റ്റന്‍ രാജുവിന്‍റെ പെങ്ങളുടെ വേഷമാണ് ആ സിനിമയില്‍ കിരണ്‍ കൈകാര്യം ചെയ്തത്. പൊലീസുകാരന്‍ ചേട്ടന്‍റെ കൂട്ടുകാരനും, വീരശൂര പരാക്രമിയുമായ കാശിയെ അയാള്‍ പോലുമറിയാതെ പ്രണയിക്കുന്ന, ഇടയ്ക്കിടെ അയാളെ ഒന്ന് ഇളക്കാന്‍ ശ്രമിക്കുന്ന അദൃശ്യയായ സുന്ദരി. 

പിന്നെ ചേട്ടനൊപ്പം, കാശിനാഥനെ കാണാന്‍ നേരിട്ടെത്തി, വിവാഹമാലോചിക്കുന്ന കുറുമ്പി പെണ്ണ്. മലയാളി ലുക്ക് ഇല്ലായിരുന്നു എങ്കിലും, മീനാക്ഷി എന്ന കഥാപാത്രമായി കിരണ്‍ മികച്ച നിലയില്‍ പ്രകടനം കാഴ്ചവച്ചു. 

ജനനം ഉത്തരേന്ത്യയിലാണെങ്കിലും തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളാണ് കിരണ്‍ റാത്തോറിനെ സിനിമാ ലോകത്തിനു പരിചിതയാക്കിയത്. മലയാളത്തില്‍ "താണ്ഡവം' എന്ന ചിത്രം കൊണ്ട് അവസാനിച്ചില്ല കിരണിന്‍റെ സിനിമാ ലോകത്തെ പടയോട്ടം. മായക്കാഴ്ച, മനുഷ്യമൃഗം, ഡബിള്‍സ് തുടങ്ങിയ സിനിമകളിലും കിരണ്‍ റാത്തോര്‍ അഭിനയിച്ചു. 

എന്നാല്‍, 2016നു ശേഷം കിരണ്‍ റാത്തോര്‍ വേഷമിട്ട ഒരു സിനിമയും ഏതൊരു ഭാഷയിലും പുറത്തുവന്നില്ല. ഇപ്പോള്‍ താരത്തിന് 44 വയസ് പ്രായമുണ്ട്. 2001ല്‍ ഹിന്ദി ഭാഷയില്‍ "യാദീന്‍' എന്ന സിനിമയിലൂടെയാണ് കിരണിന്‍റെ സിനിമാ പ്രവേശം. 

സുഭാഷ് ഗായ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഋതിക് റോഷനും കരീന കപൂര്‍ ഖാനുമാണ് പ്രധാന വേഷങ്ങള്‍ ചെയ്തത്. എന്നാല്‍, കരിയറിന്‍റെ അവസാനം കിരണിനു എടുത്തുപറയത്തക്ക ചിത്രങ്ങള്‍ ഏതും തന്നെ ലഭിച്ചില്ല എന്നതാണ് വാസ്തവം.

സിനിമാ ലോകത്തു നിന്നും മാറിയതോടെ കിരൺ ആരംഭിച്ച ഇൻസ്റ്റഗ്രാം പേജാണ് ഇപ്പോൾ ഹിറ്റ്. ഇന്‍സ്റ്റഗ്രാം പേജിലെ കണ്ടന്‍റുകള്‍ ചൂടപ്പം പോലെയാണ് വിറ്റ‍ഴിയുന്നത്.

എല്ലാത്തിലും ഹോട്ട് ലുക്കിലാണ് കിരണിനെ കാണാന്‍ കഴിയുക. ചിത്രങ്ങളും വീഡിയോകളും ഇവിടെ കാണാം. എല്ലാത്തിലും അത്യന്തം ഗ്ലാമറസായാണ് കിരണിനെ കാണാന്‍ സാധിക്കുന്നത്. 2016ലാണ് ഇവര്‍ ഏറ്റവും അവസാനമായി ഒരു സിനിമയില്‍ അഭിനയിച്ചത്. അതിനു ശേഷം സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞു വന്നതും കിരണ്‍ റാത്തോര്‍ എന്ന രാജസ്ഥാന്‍ സ്വദേശിനിക്ക് തിരിച്ചടിയായി മാറി

2022ലാണ് കിരണ്‍ ഒരു സബ്സ്‌ക്രിപ്ഷന്‍ സേവന ആപ്പ് ആരംഭിച്ചത്. കിരണ്‍ റാത്തോര്‍ ആപ്പ് എന്നാണ് പേര്. ഇതില്‍ അവര്‍ക്ക് ഒരുപാട് ഫോളോവേഴ്സുമുണ്ട്. ഇതിനിടെ വനിതാ വിജയകുമാര്‍ അവതരിപ്പിക്കുന്ന മിസ്റ്റര്‍ ആന്‍ഡ് മിസിസ് എന്ന സിനിമയിലൂടെ കിരണ്‍ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുവരികയാണെന്നും റിപ്പോർട്ടുണ്ട്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

മാറിടത്തിൽ കടന്നു പിടിച്ചു; പൂജാരിക്കെതിരെ നടി

ക്വാലലംപൂർ: മലേഷ്യയിലെ ക്ഷേത്രത്തിൽ പൂജാരിയിൽ നിന്നും ലൈംഗികാതിക്രമം നേരിട്ടെന്ന വെളിപ്പെടുത്തലുമായി ഇന്ത്യൻ വംശജയായ നടി. നടിയും മോഡലുമായ ലിഷാല്ലിനി കണാരനാണ് തന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. 

ഇന്ത്യക്കാരനായ പൂജാരിയാണ് തന്നോട് മോശമായി പെരുമാറിയതെന്നും ഇവർ പറയുന്നു. 2021ൽ മിസ് ഗ്രാൻഡ് മലേഷ്യയായിരുന്നു ലിഷാല്ലിനി. ഇന്ത്യയിൽ നിന്നുള്ള പുണ്യജലമാണെന്നു പറഞ്ഞ് തന്‍റെ ദേഹത്ത് വെള്ളം തളിച്ചതിനു പിന്നാലെ പൂജാതി തന്നെ കയറി പിടിക്കുകയായിരുന്നു. 

സാധാരണ അമ്മയ്ക്കൊപ്പമാണ് ക്ഷേത്രത്തിൽ പോകാറുള്ളത്. ജൂൺ 21ന് ഞാൻ ഒറ്റയ്ക്ക് പോയപ്പോഴാണ് ക്ഷേത്ര പൂജാരിയിൽനിന്ന് മോശം അനുഭവം ഉണ്ടായത്. ഇന്ത്യയിൽനിന്ന് പ്രത്യേകമായി പൂജിച്ച ജലം നൽകാമെന്നു പറഞ്ഞ് എന്നെ ഒരു മുറിയിലേക്കു കൂട്ടിക്കൊണ്ടു പോയി.

 തുടർന്ന് ജലം ശരീരത്ത് തുടർച്ചയായി തളിച്ചതിനു ശേഷം വസ്ത്രം മാറ്റാൻ ആവശ്യപ്പെട്ടു. ഞാൻ അത് നിഷേധിച്ചപ്പോൾ ഇതൊക്കെ നിനക്കു വേണ്ടിയാണ് ചെയ്യുന്നതെന്നു പറഞ്ഞ് വസ്ത്രത്തിനുള്ളിൽ കയ്യിട്ടു മാറിടത്തിൽ സ്പർശിച്ചു. പെട്ടെന്ന് ഞെട്ടിപ്പോയ തനിക്ക് സ്വബോധം വീണ്ടെടുക്കാൻ കുറച്ചു സമയം വേണ്ടി വന്നെന്നും സ്വബോധം വീണ്ടെടുത്തപ്പോൾ ഞാൻ അവിടെനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും നടിയുടെ വെളിപ്പെടുത്തലിൽ ഉണ്ട്. 

ആ സംഭവത്തിനു ശേഷം ദിവസങ്ങളോളം അതിനെ കുറിച്ചോർത്ത് രാത്രി ഞെട്ടി എഴുന്നേറ്റെന്നും ഇന്നും അതിൽനിന്ന് മോചിതയായിട്ടില്ലെന്നും അവർ പറയുന്നു. അമ്മ ഇന്ത്യയിൽ പോയപ്പോഴാണ് സംഭവം നടന്നത്. 

അമ്മ തിരികെ വന്നതിനു ശേഷം കാര്യങ്ങൾ വീട്ടുകാരെ അറിയിച്ച് പരാതി നൽകിയെങ്കിലും ഇതു പുറത്തറിഞ്ഞാൽ നിങ്ങൾക്കു തന്നെയാണ് പ്രശ്‌നമെന്നാണ് പറഞ്ഞ് പൊലീസ് കേസ് ഒഴിവാക്കാനാണ് നോക്കിയതെന്നും നടി പറഞ്ഞു. 

പൊലീസുമായി ക്ഷേത്രത്തിൽ എത്തിയെങ്കിലും അപ്പോഴേക്കും അയാളെ സമാനമായ മറ്റൊരു സംഭവത്തിൽ ക്ഷേത്രത്തിൽനിന്ന് പുറത്താക്കിയിരുന്നു. ക്ഷേത്ര ഭാരവാഹികൾ ഈ വിഷയം പുറത്തറിയാതിരിക്കാൻ നോക്കിയതിനാൽ അയാൾക്ക് യാതൊരു ശിക്ഷയും നൽകാതെ പറഞ്ഞുവിടുകയായിരുന്നെന്നും അവർ പറഞ്ഞു.

അതേസമയം, കുറ്റാരോപിതനായ പൂജാരി ക്ഷേത്രത്തിൽ താൽക്കാലികമായി ജോലി ചെയ്‌തിരുന്ന ഇന്ത്യക്കാരനാണെന്നും സ്‌ഥിര പൂജാരി തിരികെ വന്നപ്പോൾ അയാൾ പോയെന്നുമാണ് പൊലീസ് അറിയിച്ചത്. 

Alto k-10: ആറ് എയർബാഗുകൾ; സുരക്ഷ വർധിപ്പിച്ച് ആൾട്ടോ കെ10

Alto K10 now gets 6 airbags


മുംബൈ: സാധാരണക്കാർക്ക് എളുപ്പത്തിൽ സ്വന്തമാക്കാവുന്ന മാരുതി സുസുക്കി ആൾട്ടോ കെ 10 കൂടുതൽ സുരക്ഷയോടെ പുറത്തിറങ്ങുന്നു. സ്റ്റാന്‍റേർഡായി ആറ് എയർബാഗുകളാണ് വാഹനത്തിൽ സജീകരിച്ചിരിക്കുന്നത്. 

താങ്ങാനാവുന്ന വിലയ്ക്കും ഇന്ധനക്ഷമതയ്ക്കും പേരുകേട്ട ആള്‍ട്ടോ കെ10, ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും മുന്‍വശത്തെ എയര്‍ബാഗുകള്‍, സൈഡ്, കര്‍ട്ടന്‍ എയര്‍ബാഗുകള്‍ എന്നിവ ഉള്‍പ്പെടുന്ന സമഗ്ര സുരക്ഷാ പാക്കേജുമായാണ് വരുന്നത്. 

ഉപഭോക്താക്കള്‍ക്ക് സുരക്ഷാ മുന്‍ഗണന നല്‍കുന്നതിനാണ് പുതിയ മാറ്റം. മികച്ച ഇന്ധനക്ഷമത നല്‍കുന്ന 1.0 ലിറ്റര്‍ കെ-സീരീസ് ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ വിവിടി എഞ്ചിനാണ് ആള്‍ട്ടോ കെ10-ന് കരുത്ത് പകരുന്നത്.

പെട്രോള്‍ വേരിയന്‍റില്‍ 24.90 കിലോമീറ്റര്‍/ലിറ്ററും സിഎന്‍ജി വേരിയന്‍റില്‍ 33.40 കിലോമീറ്റര്‍/കിലോഗ്രാമും മൈലേജ് നല്‍കുന്ന ഈ കാര്‍, സാധാരണക്കാർക്ക് തങ്ങളുടെ ബജറ്റിൽ ഉപയോഗിക്കാൻ സാധിക്കും. 

മികച്ച ഇന്ധനക്ഷമത നല്‍കുന്ന 1.0 ലിറ്റര്‍ കെ-സീരീസ് ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ വിവിടി എഞ്ചിനാണ് ആള്‍ട്ടോ കെ10-ന് കരുത്ത് പകരുന്നത്.

ആറ് എയർബാഗുകൾ കൂടി ചേർത്തതോടെ, വേരിയന്റിനെ ആശ്രയിച്ച് 6,000 രൂപ മുതൽ 16,000 രൂപ വരെ വില വർധനവുണ്ടായി.

Join Our Whats App group

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB


honda electric scooter | ഹോണ്ട ആക്റ്റീവ ഇലക്‌ട്രിക് സ്‌കൂട്ടർ ലോഞ്ച് നാളെ

honda-electric-scooter-


മുംബൈ: ഹോണ്ടയുടെ ആദ്യ ഇലക്‌ട്രിക് സ്കൂട്ടർ നാളെ (നവംബർ 27) ഇന്ത്യയിൽ അവതരിപ്പിക്കും. ആകർഷകമായ സ്റ്റൈലിലാണ് സ്കൂട്ടർ പുറത്തിറക്കുന്നത്. 2030ഓടെ 30 ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ അവതരിപ്പിക്കാനുള്ള ഹോണ്ടയുടെ ആഗോള സംരംഭത്തിന്‍റെ ഭാഗമാണ് ഇലക്‌ട്രിക് സ്കൂട്ടർ. 

സ്‌കൂട്ടറിന്‍റെ ഔദ്യോഗിക നാമം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇത് ഹോണ്ട ആക്ടിവ ഇലക്ട്രിക് എന്നാണെന്ന് പരക്കെ അറിയപ്പെടുന്നത്. ഹോണ്ടയുടെ മൊബൈല്‍ പവര്‍ പാക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് ഡ്യുവല്‍ സ്വാപ്പ് ചെയ്യാവുന്ന ബാറ്ററികള്‍ സ്‌കൂട്ടറില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

ഇത് നിയുക്ത സ്റ്റേഷനുകളില്‍ വേഗത്തിലുള്ള ബാറ്ററി സ്വാപ്പ് സുഗമമാക്കുന്നു. സ്റ്റാന്‍ഡേര്‍ഡ് മോഡില്‍ ഒറ്റ ചാര്‍ജില്‍ ഏകദേശം 104 കിലോമീറ്റര്‍ റേഞ്ച് ഈ സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 

ഹോണ്ടയില്‍ നിന്നും വരാനിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ രണ്ട് ട്രിം ലെവലുകളില്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. അടിസ്ഥാന വേരിയന്‍റിന് അടിസ്ഥാന ടിഎഫ്ടി ഡിസ്പ്ലേ ഉണ്ടായിരിക്കും. അതേസമയം ഉയര്‍ന്ന ട്രിമ്മില്‍ ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ പോലുള്ള അധിക സവിശേഷതകളുള്ള മള്‍ട്ടി-കളര്‍ സ്‌ക്രീന്‍ അഭിമാനിക്കും.

സംഗീത നിയന്ത്രണവും. എല്‍ഇഡി ഹെഡ്ലൈറ്റ്, ടെയില്‍ലൈറ്റ്, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയുള്‍പ്പെടെ മുഴുവന്‍ എല്‍ഇഡി ലൈറ്റിങ് സജ്ജീകരണവും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. അലോയ് വീലുകള്‍, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്, പിന്‍ ഡ്രം ബ്രേക്ക് എന്നിവയാണ് മറ്റ് സവിശേഷതകള്‍.

സെഗ്മെന്‍റിലെ മറ്റ് മോഡലുകള്‍ക്ക് സമാനമായി, ഭാരം വിതരണവും കൈകാര്യം ചെയ്യലും വർധിപ്പിക്കുന്ന ഒരു സ്വിംഗ്ആം-മൌണ്ട് മോട്ടോര്‍ സ്‌കൂട്ടറിനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. EICMA 2024-ല്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഹോണ്ട CUV e-ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരിക്കാന്‍ സാധ്യതയുള്ള ഡിസൈന്‍ സുഗമവും ചുരുങ്ങിയതുമായിരിക്കും.

ചാര്‍ജിങ് ഓപ്ഷനുകളില്‍ ഓണ്‍ബോര്‍ഡ് ചാര്‍ജര്‍ വഴിയുള്ള പരമ്പരാഗത രീതികളും നിയുക്ത സ്റ്റേഷനുകളില്‍ ബാറ്ററി സ്വാപ്പ് ചെയ്യാനുള്ള സാധ്യതയും ഉള്‍പ്പെടും. ബാറ്ററി സബ്സ്‌ക്രിപ്ഷന്‍ മോഡലും ലഭ്യമായേക്കാം. ബാറ്ററി പായ്ക്ക് ഇല്ലാതെ സ്‌കൂട്ടര്‍ വാങ്ങാനും പകരം വാടകയ്ക്ക് നല്‍കുന്ന സേവനം തിരഞ്ഞെടുക്കാനും വാങ്ങുന്നവരെ അനുവദിക്കുന്നു.

മാസ്-മാര്‍ക്കറ്റ് ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തെ ലക്ഷ്യം വച്ചുള്ള ഈ സ്‌കൂട്ടര്‍ ഒല എസ്1, ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക്, ആതര്‍ റിസ്റ്റ, ഹീറോ വിദ വി1 തുടങ്ങിയ മോഡലുകളോട് മത്സരിക്കും. പ്രതീക്ഷിക്കുന്ന വില ഏകദേശം 1.20 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം), ഇത് വിപണിയില്‍ മത്സരാധിഷ്ഠിതമായി സ്ഥാപിക്കുന്നു.

Join Our Whats App group

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

മോഹ വിലയിൽ ഹ്യൂണ്ടായി എക്‌സ്റ്റർ; അതിശയിപ്പിക്കുന്ന മൈലേജും

hyundai-exter-compact-suv


മുംബൈ: സാധാരണക്കാർക്ക് മോഹ വിലയിൽ കാർ സ്വന്തമാക്കാൻ അവസരമൊരുക്കുകയാണ് ജാപ്പനീസ് കാർ നിർമാതാക്കളായ ഹ്യുണ്ടായി. തങ്ങളുടെ കോംമ്പാറ്റ് എസ്.യു.വി മോഡലായ എക്സ്റ്ററിലൂടെ കുറഞ്ഞ വിലയില്‍ കൂടുതല്‍ മൈലേജുള്ള വാഹനമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

1.2ലിറ്റര്‍, 4-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് സവിശേഷത. ഈ എഞ്ചിന്‍ 81.8 ബിഎച്ച്പി കരുത്തും 113.8 എന്‍എം ഉയര്‍ന്ന ടോര്‍ക്കും ഉൽപാദിപ്പിക്കുന്നു. സിഎന്‍ജി എഡിഷനില്‍, എഞ്ചിന്‍ 67.7 ബിഎച്ച്പി കരുത്തും 95.2 എന്‍എം ടോര്‍ക്കും നല്‍കുന്നു.

പെട്രോള്‍ വേരിയന്‍റില്‍ മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ലഭ്യമാണ്. സിഎന്‍ജി വേരിയന്‍റില്‍ മാനുവല്‍ അഞ്ച് സ്പീഡ് ഗിയര്‍ബോക്സ് ഓപ്ഷനാണ് ഉള്ളത്.

പെട്രോള്‍ വേരിയന്‍റില്‍ 19.2 കിലോമീറ്റര്‍ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. സിഎന്‍ജി വേരിയന്‍റില്‍ ഇത് അമ്പരപ്പിക്കുന്ന 27.1 കിലോമീറ്ററാണ്. ആറ് എയര്‍ബാഗുകള്‍ ഉള്‍പ്പെടെ സുരക്ഷയുടെ കാര്യത്തിലും മുന്തിയ പരിഗണനയാണ് എക്സ്റ്ററിലൂടെ ഹ്യുണ്ടായി നല്‍കിയിരിക്കുന്നത്.

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

അതിശയിപ്പിക്കുന്ന വില; ആകർഷകമായ നിറം: ബജാജ് ചേതക് 2901 ഇലക്‌ട്രിക് സ്‌കൂട്ടർ

bajaj-chetak-2901-launched-at-rs-95998


മുംബൈ: അതിശയിപ്പിക്കുന്ന വിലയിൽ ആകർഷകമായ നിറങ്ങളിൽ ചേതക് ഇലക്‌ട്രിക് സ്കൂട്ടറിന്‍റെ ബജറ്റ് വേരിയന്‍റുമായി ബജാജ് ഓട്ടോ. ചേതക് 2901 എന്നു പേരിട്ടിരിക്കുന്ന സ്കൂട്ടർ ചുവപ്പ്, വെള്ള, കറുപ്പ്, ലൈം യെല്ലോ, അസൂര്‍ ബ്ലൂ എന്നീ അഞ്ച് പുതിയ കളര്‍ ഓപ്ഷനുകളിലാണ് പുറത്തിറക്കിയിരിക്കുന്നത്.  

യുവ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ വേരിയന്‍റ് പുറത്തിറക്കിയിരിക്കുന്നത്. ഫുള്‍ മെറ്റല്‍ ബോഡിയാണ് ബജാജ് ചേതക് 2901ന്‍റെ സവിശേഷത. 95,998 രൂപയാണ് (എക്‌സ്-ഷോറൂം) വില. 

bajaj-chetak-2901-launched-at-rs-95998


അര്‍ബന്‍ വേരിയന്‍റിന്‍റെ അതേ കളര്‍ എല്‍സിഡി ഇന്‍സ്ട്രുമെന്‍റ് ക്ലസ്റ്ററുമായാണ് ചേതക് 2901 എത്തുന്നത്. ബജാജ് ചേതക് 2901-ല്‍ 2.9kWh ബാറ്ററി പായ്ക്കുണ്ട്, ഇത് 123 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഇതിന് 63 കിലോമീറ്റര്‍ വേഗതയാണ് അവകാശപ്പെടുന്നത്. 

പൂണമായി ചാര്‍ജ് ചെയ്യാന്‍ ആറ് മണിക്കൂര്‍ എടുക്കും (ക്ലെയിം ചെയ്തത്). കൂടാതെ, 2901, അര്‍ബേന്‍ പോലെ, പ്രീമിയം വേരിയന്‍റിനെപ്പോലെ ഓണ്‍-ബോര്‍ഡ് ചാര്‍ജറിനു പകരം ഓഫ്-ബോര്‍ഡ് ചാര്‍ജറുമായി വരുന്നു.

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ പുതിയ ശ്രേണി പുറത്തിറക്കി ഒല

ola-announces-new-electric-scooters


മുംബൈ: ഇലക്‌ട്രിക് സ്കൂട്ടറുകളുടെ ശ്രേണി പുറത്തിറക്കി ഒല ഇലക്‌ട്രിക്. ഒല എസ്1 ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ശ്രേണിയാണ് പുറത്തിറക്കിയിരിക്കുന്നത്. 4kWh ബാറ്ററി പാക്കില്‍ S1 X ഇലക്ട്രിക് സ്‌കൂട്ടര്‍ ആണ് പുറത്തിറക്കിയത്. ഒല S1 X ഇ-സ്‌കൂട്ടര്‍ ഇപ്പോള്‍ 2kWh, 3kWh, 4kWh എന്നിങ്ങനെ മൂന്ന് ബാറ്ററി പാക്ക് ഓപ്ഷനുകളില്‍ ലഭ്യമാണ്. 

യഥാക്രമം 79,999 രൂപ, 89,999 രൂപ, 1.10 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇവയുടെ എക്‌സ്-ഷോറൂം വില. പുതിയ മോഡലുകള്‍ ഉള്‍പ്പടെ മൊത്തം ആറ് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് കമ്പനിയുടെ ലൈനപ്പിലുള്ളത്.

4kWh ബാറ്ററി പായ്ക്ക് ഉള്ള ഒല S1 X ഒറ്റ ചാര്‍ജില്‍ 190 കിമി വരെ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. ഇത് ടോപ്പ്-സ്‌പെക്ക് ജെന്‍-2 എസ്1 പ്രോയേക്കാള്‍ അഞ്ച് കിലോമീറ്റര്‍ കുറവാണ്. ബാറ്ററി പൂർണമായി ചാര്‍ജ് ചെയ്യാന്‍ ഏകദേശം ആറ് മണിക്കൂറും 30 മിനിറ്റും എടുക്കും. 

വലിയ ബാറ്ററി പാക്ക് ഒഴികെ, ഒല S1 X ചെറിയ ബാറ്ററി പായ്ക്ക് ഉള്ള നിലവിലുള്ള മോഡലിന് സമാനമാണ്. ഇപ്പോള്‍ ഇതിന്റെ ഭാരം 112 കിലോഗ്രാം ആണ്. ഇത് 3kWh ബാറ്ററി പായ്ക്ക് ഉള്ള S1 X-നേക്കാള്‍ നാല് കിലോഗ്രാം കൂടുതലാണ്.

അധിക ചാര്‍ജുകളില്ലാതെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് 8 വര്‍ഷം/80,000 കിലോമീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് ബാറ്ററി വാറന്‍റിയും ഓല വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കള്‍ക്ക് വെറും 4,999 രൂപയ്ക്ക് ഒരു ലക്ഷം കിലോമീറ്റര്‍ വിപുലീകൃത വാറന്‍റിയും 12,999 രൂപയ്ക്ക് 1.25 ലക്ഷം കിലോമീറ്ററും തിരഞ്ഞെടുക്കാം.

ഓല തങ്ങളുടെ സര്‍വീസ് സെന്‍റര്‍ 50 ശതമാനം വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 2024 ഏപ്രിലോടെ രാജ്യത്തുടനീളം 600 സേവന കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സര്‍വീസ് സെന്‍ററുകള്‍ മാത്രമല്ല, ഓല ഇലക്ട്രിക്ക് തങ്ങളുടെ പബ്ലിക് ചാര്‍ജിംഗ് നെറ്റ്വര്‍ക്ക് നിലവിലുള്ള 1000 ചാര്‍ജറുകളില്‍ നിന്ന് 2024 ജൂണോടെ 10,000 ആയി ഉയര്‍ത്താനും പദ്ധതിയിടുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K1qDeudCPifDXl43GW7kbz


ആകർഷക വില; റോയൽ എൻഫീൽഡിന് വെല്ലുവിളിയായി ഹോണ്ട CB350

honda-cb350


മുംബൈ: ഇരുചക്ര വാഹനങ്ങളുടെ കാര്യത്തിൽ 350 സിസി വിഭാഗത്തിൽ രാജ്യത്തെ 80 ശതമാനം വിപണിയും കൈപ്പിടിയിലുള്ള റോയൽ എൻഫീൽഡിനോട് മത്സരിക്കാൻ ഹോണ്ട. പുതിയ ഹോണ്ട CB350 കഴിഞ്ഞ ദിവസം ഔദ്യോഗികമായി പുറത്തിറക്കിയതോടെയാണ് ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ വാർത്തകളിൽ ഇടം നേടുന്നത്.

വാഹന പ്രേമികളുടെ മനസിൽ പുതിയ ഹോണ്ട CB350 വളരെ വേഗം ഇടം പിടിച്ചു കഴിഞ്ഞതായിട്ടാണ് റിപ്പോർട്ട്. നിലവില്‍ രണ്ട് വേരിയന്‍റുകളിലായി പുറത്തിറക്കിയിരിക്കുന്ന മോട്ടോര്‍സൈക്കിള്‍ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നതും. 

honda-cb350


അടിസ്ഥാന മോഡലായ ഹോണ്ട സിബി 350 ഡീലക്സ് മോഡലിന്‍റെ വില 1,99,900 രൂപയാണ്. അതേസമയം ഡീലക്സ് പ്രോ മോഡലിന്‍റെ വില 2,17,800 രൂപയാണ് (എക്സ് ഷോറൂം). വിലയുടെ കാര്യത്തില്‍ എതിരാളികളെ തോല്‍പ്പിച്ചു കൊണ്ടാണ് ഹോണ്ട ഈ ബൈക്ക് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. കമ്പനിയുടെ ബിഗ്വിംങ് ഡീലര്‍ഷിപ്പ് വഴി ഉപഭോക്താക്കള്‍ക്ക് ഈ ബൈക്ക് ബുക്ക് ചെയ്യാം. ബുക്ക് ചെയ്ത ബൈക്കുകളുടെ വിതരണം ഉടന്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. 

കമ്പനിയുടെ മുന്‍ സിബി സീരീസ് മോഡലുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ CB350-ന് കമ്പനി രൂപം നല്‍കിയിരിക്കുന്നത്. മസ്‌കുലര്‍ ഇന്ധന ടാങ്ക്, സ്‌റ്റൈലിഷ് ഓള്‍-എല്‍ഇഡി ലൈറ്റിങ് സിസ്റ്റം, വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലാമ്പുകള്‍, എല്‍ഇഡി വിങ്കറുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ എന്നിവയുമുണ്ട്. 

honda-cb350

റെട്രോ ക്ലാസിക് ലുക്കിനൊപ്പം, പ്രഷ്യസ് റെഡ് മെറ്റാലിക്, പേള്‍ ഇഗ്‌നിയസ് ബ്ലാക്ക്, മാറ്റ് ക്രസ്റ്റ് മെറ്റാലിക്, മാറ്റ് മാര്‍ഷല്‍ ഗ്രീന്‍ മെറ്റാലിക്, മാറ്റ് ഡ്യൂണ്‍ ബ്രൗണ്‍എന്നിങ്ങനെ മൊത്തം അഞ്ചു നിറങ്ങളിലാണ് ഈ ബൈക്ക് അവതരിപ്പിച്ചിരിക്കുന്നത്. 

ഹോണ്ട CB 350-ല്‍, കമ്പനി 348.36 സിസി ശേഷിയുള്ള സിംഗിള്‍-സിലിണ്ടര്‍ എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് 5500 RPM-ല്‍ 20.8 bhp കരുത്തും 3000 RPM-ല്‍ 29.4 Nm പീക്ക് ടോര്‍ക്കുമുള്ളതാണ്. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സിനൊപ്പം സ്ലിപ്പും അസിസ്റ്റ് ക്ലച്ചുമുണ്ട്. ബൈക്കിന്‍റെ എക്സ്ഹോസ്റ്റ് നോട്ടിന് അതായത് സൈലന്‍സറിന്‍റെ ശബ്ദം മികച്ചതാക്കാനും കമ്പനി ശ്രമിച്ചിട്ടുണ്ട്. 

ടോപ്പ്-സ്‌പെക്ക് ഡിഎല്‍എക്‌സ് പ്രോ വേരിയന്‍റില്‍, ബ്ലൂടൂത്ത് പിന്തുണയുള്ള ഹോണ്ട സ്മാര്‍ട്ട്‌ഫോണ്‍ വോയ്‌സ് കണ്‍ട്രോള്‍ സിസ്റ്റം (എച്ച്എസ്വിസിഎസ്), ഹോണ്ട സെലക്ടബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍, ഡ്യുവല്‍-ചാനല്‍ എബിഎസ് എന്നിവയുള്‍പ്പെട്ടിട്ടുണ്ട്. 18 ഇഞ്ച് വീലുകളാണ് വാഹനത്തിന്. ഇതുകൂടാതെ എല്‍ഇഡി ലൈറ്റിങ്, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്‍റേഷന്‍, ഡബിള്‍ ലെയര്‍ എക്സ്ഹോസ്റ്റ് തുടങ്ങിയവയും ബൈക്കിനെ കൂടുതല്‍ മികച്ചതാക്കുന്നു.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ആണ് ഇതേ മോഡലിന്‍റെ പ്രധാന എതിരാളികൾ. ഈ ബൈക്കിന് റോയല്‍ എന്‍ഫീല്‍ഡിനോട് എത്രത്തോളം മത്സരിക്കാനാകും എന്നുള്ളതാണ് നിലവിലുയരുന്ന ചോദ്യം. 

ഇന്ത്യന്‍ വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 യുടെ പ്രാരംഭ വില 1.93 ലക്ഷം രൂപയാണ്, അതേസമയം മുന്‍നിര വേരിയന്‍റുകള്‍ക്ക് 2.25 ലക്ഷം രൂപ വരെ വില ഉയര്‍ന്നേക്കാം. എന്തായാലും രണ്ട് ബൈക്കുകളുടെയും എഞ്ചിനുകളുടെ പവര്‍ ഔട്ട്പുട്ട് ഏതാണ്ട് തുല്യമാണ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p


അഞ്ച് കോടിയിലധികം രൂപയുടെ ഓണ സമ്മാനങ്ങളൊരുക്കി മാരുതി



കൊച്ചി: കേരളം കാത്തിരുന്ന ഓണം ഓഫറുകളുടെ പ്രഖ്യാപനം നടത്തി മാരുതി സുസുക്കി.  ഓണം പ്രമാണിച്ച് ഉപഭോക്താക്കൾക്കായി അഞ്ചുകോടി രൂപയുടെ സമ്മാനങ്ങളാണ് മാരുതി സുസുക്കി ഒരുക്കിയിരിക്കുന്നത്.  

മാരുതി ഒരുക്കുന്ന ‘സമ്മാനമഴ’യിലൂടെ ഓരോ ഉപഭോക്താവിനും ഒരു സമ്മാനം ഉറപ്പായും ലഭിക്കുന്നു. കൂടാതെ ഓഗസ്റ്റ് 17ന് വരെയുള്ള ഓരോ ബുക്കിങ്ങിനൊപ്പവും 5000 രൂപ വിലമതിക്കുന്ന ഒരു സ്വർണനാണയം നേടാനുള്ള അവസരവും ഇക്കുറിയുണ്ട്.  

മാരുതി വാങ്ങുമ്പോൾ ലഭിക്കുന്ന പാർട്ടി ​പോപ്പേഴ്സ് പൊട്ടിക്കുമ്പോൾ 55 ഇഞ്ച് 4കെ. എൽ.ഇ.ഡി ടി.വി, ഇലക്ട്രിക് ഓവൻ, പ്രീമിയം ട്രോളി ബാഗ് എന്നിവയിൽ ഏതെങ്കിലും ഒരു സമ്മാനം ഉപഭോക്താവിന് ഉറപ്പായും ലഭിക്കുന്നു. 

കൂടാതെ ഏറെ ആവശ്യക്കാരുള്ള  മാരുതി മോഡലുകൾക്കെല്ലാം വലിയ ഓഫറുകൾ ഒരുക്കിയിട്ടുണ്ട്.  ആൾട്ടോ K10ന് 71100, എസ്പ്രസോക്ക് 66100, സ്വിഫ്റ്റിന് 480000, സെലേറിയോക്ക് 72000 എന്നിങ്ങനെ വലിയ കിഴിവുകളാണ് നിങ്ങൾക്ക് ലഭിക്കുന്നത്. ആകർഷകമായ ഫിനാൻസ് സ്കീമുകൾ, കുറഞ്ഞ പലിശ നിരക്ക്, കുറഞ്ഞ ആദ്യ തവണ എന്നീ സൗകര്യങ്ങളും ഉപഭോക്താക്കൾക്ക് ലഭ്യമാണ്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


മൂന്ന് ലക്ഷം രൂപയ്ക്ക് കിടിലൻ ഇലക്ട്രിക് കാർ; വിസ്‌മയം തീർക്കാൻ മഹീന്ദ്ര

mahindra-atom


മുംബൈ: കാർ വിപണിയിൽ വിപ്ലവം തീർക്കാൻ മഹീന്ദ്ര തയാറെടുക്കുന്നതായി റിപ്പോർട്ട്. വില കുറഞ്ഞ മിനി ഇലക്‌ട്രിക് കാർ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് മഹീന്ദ്രയെന്ന വിവരമാണ് പുറത്തു വരുന്നത്. അടുത്ത വർഷം നടക്കുന്ന ഓട്ടോ എക്സ്പോയിലായിരിക്കും മഹീന്ദ്ര ആറ്റം കാർ അവതരിപ്പിക്കാൻ പോകുന്നതെന്നാണ് പുറത്തു വരുന്ന വിവരം.

നേരത്തെ 2020 ഓട്ടോ എക്‌സ്‌പോയിൽ ഈ കാർ അവതരിപ്പിച്ചിരുന്നു. ഇത് ഒരു മിനി കാറിന്‍റെ രൂപത്തിൽ വരും.  നാല് ഡോറുകളുമായിട്ടായിരിക്കും വാഹനം വരികയെന്ന് അടുത്തിടെ ചോർന്ന ആർടിഒ ഡോക്യുമെന്‍റ് സൂചിപ്പിക്കുന്നു. 

2020 ലെ ദില്ലി ഓട്ടോ എക്‌സ്‌പോയിൽ വാഹനം പ്രൊഡക്ഷൻ രൂപത്തില്‍ പ്രദർശിപ്പിച്ചിരുന്നു. ഇത് 2020-ൽ തന്നെ വിപണിയില്‍ എത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ കൊവിഡ് മഹാമാരിയുടെ വരവ് കാരണം പദ്ധതികൾ വൈകി. ഇപ്പോൾ ഇവി സെഗ്‌മെന്‍റ് ശക്തി പ്രാപിച്ചതോടെ, ആറ്റം ഇവി അവതരിപ്പിക്കാൻ മഹീന്ദ്ര ഒരുങ്ങുകയാണ്. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ക്വാഡ്രിസൈക്കിളായിരിക്കും ഇത്.

mahindra-atom

ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി, മഹീന്ദ്ര ആറ്റത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ടൈപ്പ് അപ്രൂവൽ സർട്ടിഫിക്കറ്റ് വഴി ചോര്‍ന്നു എന്നാണ് റഷ് ലൈൻ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെയുള്ള സർട്ടിഫിക്കറ്റ് 'നോൺ ട്രാൻസ്‌പോർട്ട്' വിഭാഗത്തിലാണ് നൽകിയിരുന്നതെങ്കിൽ, ഏറ്റവും പുതിയ സർട്ടിഫിക്കറ്റ് ട്രാൻസ്‍പോര്‍ട്ട് വിഭാഗത്തിലാണ് നൽകിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

നാല് പേർക്ക് മാത്രം ഇരിക്കാവുന്ന ക്വാഡ്രിസൈക്കിളായിട്ടാണ് മഹീന്ദ്ര ആറ്റം രൂപകൽപ്പന ചെയ്തിരിക്കുന്നത്. K1, K2, K3, K4 എന്നിവ ഉൾപ്പെടുന്ന നാല് വേരിയന്‍റുകളിൽ മഹീന്ദ്ര ആറ്റം കാർ എത്തുമെന്നും റഷ്‌ലെയ്ൻ റിപ്പോർട്ട് ചെയ്യുന്നു. ഇതിന്‍റെ K1, K2 വേരിയന്‍റുകൾക്ക് 7.4 kWh, 144 Ah ബാറ്ററി പാക്ക്, ആറ്റം K3, K4 എന്നിവയ്ക്ക് 11.1 kWh, 216 Ah ബാറ്ററി പാക്ക് ലഭിക്കും. K3, K4 എന്നിവയേക്കാൾ കുറഞ്ഞ ശ്രേണിയാണ് മഹീന്ദ്ര ആറ്റം K1, K2 എന്നിവ വാഗ്ദാനം ചെയ്യുന്നത്. കെ1, കെ2 എന്നിവയ്‌ക്കുള്ള ബാറ്ററി പാക്കിന് 98 കിലോഗ്രാം ഭാരമുണ്ട്, കെ3, കെ4 എന്നിവയ്‌ക്ക് 145 കിലോഗ്രാം. വേരിയന്‍റിനെ ആശ്രയിച്ച് മഹീന്ദ്ര ആറ്റത്തിന്‍റെ ഭാരം 434 കിലോ മുതൽ 458 കിലോഗ്രാം വരെയാണ്.

ഓട്ടോ എക്‌സ്‌പോ 2020-ൽ അവതരിപ്പിച്ച ആറ്റത്തിന് വലിയ വാതിലുകളുള്ള ഒരു ബോക്‌സി സിലൗറ്റ് ഉണ്ടായിരുന്നു. ഇതിന്റെ മുൻഭാഗം ലളിതമായ ഡിസൈനിലായിരിക്കും. മോണോകോക്ക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഇത്. ഇതിന് വലിയ പിൻ വിൻഡ്ഷീൽഡ് ലഭിക്കും. 

വിലയെക്കുറിച്ച് പറയുകയാണെങ്കിൽ, ഏകദേശം മൂന്ന് ലക്ഷം മുതൽ അഞ്ച് ലക്ഷം രൂപ വരെയായിരിക്കും ഈ മോഡലിന്‍റെ വില. അങ്ങനെ സംഭവിച്ചാൽ ഇലക്ട്രിക് വാഹന വിഭാഗത്തിലെ ഏറ്റവും വില കുറഞ്ഞ കാറായിരിക്കും ഇത്. മഹീന്ദ്ര ആറ്റത്തിന് 1,885 എംഎം വീൽബേസിന് പുറമെ 2,728 എംഎം നീളവും 1,452 എംഎം വീതിയും 1,576 എംഎം ഉയരവും ഉണ്ടായിരിക്കും. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/E9cdfaxa7416VCZdm09zcW


നിരത്ത് കീഴടക്കാൻ നിസാൻ; മൂന്ന് പുതിയ മോഡലുകൾ ഇന്ത്യൻ വിപണിയിലേക്ക്

nissan x trail

കൊച്ചി: ആഗോള വാഹന വിപണിയിലെ, തങ്ങളുടെ ഏറ്റവും പ്രസിദ്ധമായ വാഹനങ്ങള്‍ ഇന്ത്യയിലും അവതരിപ്പിക്കാന്‍ തയ്യാറെടുത്ത് നിസാന്‍. നിസാന്‍ എക്‌സ്- ട്രെയില്‍, ക്വാഷ്‌കി എന്നീ എസ് യു വികളുടെ ഇന്ത്യന്‍ റോഡുകളിലെ ടെസ്റ്റിങ് ഉടന്‍ ആരംഭിക്കും.

 

ജ്യൂക്കിന്‍റെ പ്രദര്‍ശനവും ആരംഭിക്കും. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും ഇവ എത്രത്തോളം യോജിക്കുമെന്ന് അറിയുകയാണ് നിസാന്‍റെ ലക്ഷ്യം.

nissan juke

ചെന്നൈയിലെ നിസാന്‍ പ്ലാന്‍റിനടുത്തുള്ള റോഡുകളിലായിരിക്കും കമ്പനിയുടെ എന്‍ജിനീയര്‍മാരുടെ മേല്‍നോട്ടത്തിലുള്ള പരീക്ഷണ ഓട്ടങ്ങള്‍. ടെസ്റ്റിങ് പൂര്‍ത്തിയാക്കിയാല്‍ എക്‌സ്- ട്രെയില്‍ ആയിരിക്കും ഇന്ത്യയില്‍ ആദ്യം വില്‍പനയാരംഭിക്കുക. മറ്റു മോഡലുകള്‍ അതിനു ശേഷം അവതരിപ്പിക്കും.

nissan qashqai

ഇന്ത്യന്‍ വിപണിക്കു വലിയ സാധ്യതകളുണ്ടെന്നും പുതിയ തലമുറയിലെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിണങ്ങുന്ന മികച്ച വാഹന നിര ഇവിടെ അവതരിപ്പിക്കേണ്ടതുണ്ടെന്നും നിസാന്‍ ഇന്ത്യ പ്രസിഡന്‍റ് ഫ്രാങ്ക് ടോറെസ് പറഞ്ഞു. നിസാന്‍ മാഗ്‌നൈറ്റിന്‍റെ വന്‍ വിജയമാണ് പുതിയ എസ് യു വികള്‍ അവതരിപ്പിക്കാന്‍ പ്രയോജനമായതെന്നും അദ്ദേഹം വ്യക്തമാക്കി. 

മികച്ച മോഡലും സര്‍ക്കാരിന്‍റെ പിന്തുണയോടെയുള്ള ഉൽപാദന സൗകര്യങ്ങളുമുണ്ടെങ്കില്‍ ഇന്ത്യന്‍ വിപണിയില്‍ വിജയമുറപ്പാണെന്ന പാഠമുള്‍കൊണ്ട്, ഇന്ത്യയില്‍  സാന്നിദ്ധ്യം ശക്തിപ്പെടുത്തുന്നതിനുള്ള നവീകരണ-വിപുലീകരണ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിരിക്കുകയാണ് നിസാന്‍.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K9HGPi6sF9nFJuDUTC4VNe

ലൈവ് ആത്മഹത്യാ ശ്രമത്തിനു പിന്നിൽ ടൊമാറ്റോ സോസ് 

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം, ഫെയ്‌സ് ബുക്ക് മാതൃകമ്പനിയായ മെറ്റയെയും കേരള സൈബർ സെല്ലിനെയും മുൾമുനയിൽ നിർത്തിയ ലൈവ് ആത്മഹത്യാ ശ്രമം തട്ടിപ്പ്. ഇന്നലെ വെകിട്ടാണ് തിരുവനന്തപുരം കരമനയിലുള്ള യുവതി ഇൻസ്റ്റഗ്രാമിൽ ആത്മഹത്യാ ശ്രമം നടത്തുന്നതായി വീഡിയോ ഇട്ടത്. 

മെറ്റയുടെ സെൻസർ മെഷനീനുകൾ ഇത് കണ്ടെത്തുകയും ഉടൻ തന്നെ യുവതിയുടെ ഐപി അഡ്രസ് അടക്കം കൊച്ചി സൈബർ പൊലീസിനു വിവരം കൈമാറുകയുമായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ പൊലീസ് തിരുവനന്തപുരം പൊലീസുമായി ബന്ധപ്പെട്ട് യുവതിയെ ലൊക്കേറ്റ് ചെയ്‌ത് രക്ഷപെടുത്തി.

എന്നാൽ പിന്നീടാണ് മനസിലായത് യുവതി നടത്തിയത് ആത്മഹത്യാ നാടകം മാത്രമായിരുന്നുവെന്ന്. കൈത്തണ്ടയിൽ ടൊമോട്ടോ സോസ് തേച്ച് കാമുകനെ പറ്റിക്കുകയായിരുന്നു യുവതിയുടെ ലക്ഷ്യം.

മൂന്ന് വര്‍ഷമായി ഒപ്പം താമിസിക്കുന്ന മാമ്പഴക്കര സ്വദേശിയായ യുവാവുമായി രാവിലെ വാക്കുതര്‍ക്കം ഉണ്ടായതായും ഇതിനെ തുടര്‍ന്ന് യുവാവന് പുറത്ത് പോയെന്നും യുവതി പറഞ്ഞു. ഏറെ നേരമായിട്ടും ഇയാള്‍ മടങ്ങി വന്നില്ല. ഫോണ്‍ വിളിച്ചിട്ട് എടുത്തില്ല. തുടര്‍ന്ന് ഇയാളെ ഭയപ്പെടുത്താന്‍ വേണ്ടി ടൊമാറ്റോ സോസ് കൈയില്‍ തേച്ച് വ്യാജ ആത്മഹത്യാ ശ്രമമായിരുന്നു അതെന്നും യുവതി പൊലീസിനോട് പറഞ്ഞു. പൊലീസ് സ്ഥലത്തെത്തുമ്പോള്‍ യുവാവും യുവതിയോടൊപ്പമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഇരുവരെയും പൊലീസ് താക്കീത് ചെയ്തു. 


ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ പുറത്തിറക്കി, വില 32 ലക്ഷം

volkswagen-tiguan

കൊച്ചി: ഫോക്‌സ്‌വാഗണ്‍ പുതിയ എസ്‌യുവി ഡബ്ല്യു ടിഗ്വാന്‍ ഇന്ത്യയില്‍ പുറത്തിറക്കി. 31.99  ലക്ഷമാണ് (എക്‌സ്-ഷോറൂം) പ്രാരംഭ വില. 7-സ്‌പീഡ്‌ ഡിഎസ്‌ജി 4 മോഷന്‍ ട്രാൻസ്‌മിഷനുമായി ഘടിപ്പിച്ച 2.0 ലിറ്റര്‍ ടിഎസ്ഐ എഞ്ചിനുള്ളതും ഫീച്ചറുകളാല്‍ സമ്പന്നവുമാണ് ടിഗ്വാന്‍.  ‌

നാല് വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറണ്ടി, നാല് വര്‍ഷത്തെ റോഡ് സൈഡ് അസിസ്റ്റന്‍സ്, മൂന്ന് സൗജന്യ സര്‍വീസ് എന്നിവയുള്‍പ്പെടുന്ന ഫോര്‍ എവര്‍ കെയര്‍ പാക്കേജുമായാണ് പുതിയ ടിഗ്വാന്‍ വരുന്നത്. വാറണ്ടി ഏഴ് വര്‍ഷത്തേക്കും റോഡ് സൈഡ് അസിസ്റ്റന്‍സ് 10 വര്‍ഷം വരെയും എക്‌സ്റ്റന്‍ഡ് ചെയ്യാം.എല്ലാ ഫോക്‌സ്‌വാഗൺ ഡീലര്‍ഷിപ്പുകളിലും അല്ലെങ്കില്‍ ബ്രാന്‍ഡ് വെബ്‌സൈറ്റ് വഴിയും ടിഗ്വാന്‍ ബുക്ക് ചെയ്യാം. 

2022 ജനുവരി പകുതി മുതല്‍ ഡെലിവറി ആരംഭിക്കും. നൈറ്റ് ഷേഡ് ബ്ലു, പ്യുവര്‍ വൈറ്റ്, ഒറിക്‌സ് വൈറ്റ് വിത്ത് പേള്‍ എഫക്റ്റ്, ഡീപ് ബ്ലാക്ക്, ഡോള്‍ഫിന്‍ ഗ്രേ, റിഫ്‌ളക്‌സ് സില്‍വര്‍, കിങ്സ് റെഡ് എന്നിങ്ങനെ ഏഴു നിറങ്ങളില്‍ ലഭ്യമാണ്. എംക്യുബി പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ച ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ പ്രീമിയം എസ്യുവി വിഭാഗത്തിലെ ഏറ്റവും മത്സരാധിഷ്‌ട ഓഫറുകളില്‍ ഒന്നാണ്. 

volkswagen-tiguan


ഏറ്റവും പുതിയ ടിഗ്വാനിലെ ആധുനികവും പുരോഗമനപരവുമായ ഡിസൈന്‍ ഭാഷ ഇന്ത്യയിലെ ഞങ്ങളുടെ മുന്‍നിര എസ്‌യുവി ഡബ്ലിയു ഉപഭോക്തൃ അടിത്തറയെ കൂടുതല്‍ വര്‍ധിപ്പിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നു ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്‌ത പറഞ്ഞു. 

പ്രീമിയം ഇന്‍റീരിയറുകള്‍ വിപുലമായ ക്യാബിന്‍ സ്ഥലവും വഴക്കവും പ്രദാനം ചെയ്യുന്നു. മള്‍ട്ടി-ഫംഗ്ഷന്‍ ഡിസ്പ്ലേയും കസ്റ്റമൈസ് ചെയ്യാവുന്ന ഡിജിറ്റല്‍ കോക്ക്പിറ്റും എസ്‌യുവിഡബ്ല്യുവിന്‍റെ ഫങ്ഷണല്‍ ഡിസൈനില്‍ ചേര്‍ത്തിട്ടുണ്ട്. 

എല്‍ ഇ ഡി മാട്രിക്‌സ് ഹെഡ്‌ലൈറ്റുകള്‍, ജെസ്റ്റര്‍ കണ്‍ട്രോളുള്ള 20.32 സെന്‍റീ മീറ്റര്‍ ടച്ച്‌ സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്‍റ് സിസ്റ്റം, ഇല്യൂമിനേറ്റഡ് സ്‌കഫ് പ്ലേറ്റുകള്‍, യുഎസ്ബി സി-പോര്‍ട്ടുകള്‍, വിയന്ന ലെതര്‍ സീറ്റുകള്‍, സോഫ്റ്റ് ടച്ച് ഡാഷ്‌ബോര്‍ഡ്, 30 ഷേഡുകളുള്ള മള്‍ട്ടികളര്‍ ആംബിയന്‍റ് ലൈറ്റുകള്‍, ഫ്ളാറ്റ് ബോട്ടം മള്‍ട്ടി-ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, ടച്ച് കണ്‍ട്രോളുള്ള ത്രീ സോണ്‍ ക്ലൈമറ്റ്‌ട്രോണിക് എയര്‍ കണ്ടീഷനിംഗ് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, റിവേഴ്സ് ക്യാമറ എന്നിവ പുതിയ ടിഗ്വാനില്‍ സജ്ജീകരിച്ചിട്ടുണ്ട്.

volkswagen-tiguan


സുരക്ഷയ്ക്ക്  പ്രാധാന്യം നല്‍കി ടിഗ്വാനില്‍ ആറ് എയര്‍ബാഗുകള്‍, ആന്‍റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം (എബിഎസ്), ഇഎസ്സി, ആന്‍റി-സ്ലിപ്പ് റെഗുലേഷന്‍ (എഎസ്ആര്‍), ഇഡിഎല്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹില്‍ ഡിസന്‍റ് കണ്‍ട്രോള്‍, എഞ്ചിന്‍ ഡ്രാഗ് ടോര്‍ക്ക് കണ്‍ട്രോള്‍, ആക്റ്റീവ് ടിപിഎംഎസ്, പിന്നില്‍ 3 ഹെഡ് റെസ്റ്റുകള്‍, 3-പോയിന്‍റ് സീറ്റ് ബെല്‍റ്റുകള്‍, ഐ എസ് ഒ എഫ് ഐ എക്‌സ്, ഡ്രൈവര്‍ അലേര്‍ട്ട് സിസ്റ്റം എന്നിവയുണ്ട്. 

4200-6000 ആര്‍പിഎം മുതല്‍ 190 പി എസ് പവര്‍ ഔട്ട്പുട്ടും 1500 ആര്‍പിഎം മുതല്‍ ഫ്ലാറ്റ് 410 വരെ 320 എന്‍ എമ്മിന്‍റെ പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 4 മോഷന്‍ സാങ്കേതികവിദ്യയുള്ള 7-സ്‌പീഡ്‌ ഡി എസ് ജി ട്രാൻസ്മിഷനുമായി ഘടിപ്പിച്ച 2.0 ലിറ്റര്‍ ടിഎസ്ഐ എഞ്ചിനാണ് ടിഗ്വാന്‍ വാഗ്‌ദാനം ചെയ്യുന്നത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6

ലൈസൻസ് വേണ്ട; കൗമാരക്കാർക്ക് ചെത്തി നടക്കാൻ ഹോവർ ബൈക്കുകൾ

corrit-electricbike


ന്യൂഡൽഹി: ബൈക്കിൽ ചുറ്റിക്കറങ്ങാൻ ഇഷ്‌ടമില്ലാത്ത കൗമാരക്കാരുണ്ടാവില്ല. ഇത്തരക്കാർക്കായി ഇലക്‌ട്രിക് ഹോവർ ബൈക്കുമായി കോറിറ്റ്. 12 മുതൽ 18 വയസുവരെയുള്ളവർക്കായിട്ടാണ് ബൈക്ക് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

ഈ മാസം അവസാനത്തോടെ ബൈക്ക് നിരത്തിലിറക്കുമെന്നാണ് കമ്പനി അറിയിച്ചത്. ഡൽഹിയിലായിരിക്കും ബൈക്ക് ആദ്യം നിരത്തിലിറങ്ങുക. ആദ്യ ഘട്ടത്തിൽ തന്നെ മുംബൈ, ബംഗളുരു, പൂനെ എന്നീ നഗരങ്ങളിലും വാഹനം ലഭ്യമാകും.  

1100 രൂപയാണ് അഡ്വാൻസ് ബുക്കിങ്. കൗമാരക്കാർക്കും വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്ന സഞ്ചാരികൾക്കും അനുയോജ്യമായ രീതിയിലാണ് ബൈക്കിന്‍റെ രൂപ കൽപ്പന. കോറിറ്റ് ഹോവറിന് 74,999 രൂപയാണ് വില. 

തുടക്കത്തിൽ ബുക്ക് ചെയ്യുന്നവർക്ക് 69,999 രൂപയ്ക്കും ലഭിക്കും. നവംബർ മുതൽ ഡെലിവറി ആരംഭിക്കും എന്ന് കമ്പനി അവകാശപ്പെടുന്നു. റെഡ്, യെല്ലോ, പിങ്ക്, പർപ്പിൾ, ബ്ലൂ, ബ്ലാക്ക് കളർ ഓപ്‌ഷനുകളിൽ സ്‌കൂട്ടർ പുറത്തിറക്കും. തവണ വ്യവസ്ഥകളിലും ഉപഭോക്താക്കൾക്ക് വണ്ടി സ്വന്തമാക്കാനാവും. 

corrit electric bike

12 മുതൽ 18 വയസ്സുവരെയുള്ള യുവതലമുറയെ മനസ്സിൽ വച്ചുകൊണ്ടാണ് ഹോവർ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്‌ എന്ന് കോറിറ്റ് ഇലക്ട്രിക്ക് പറയുന്നു. വണ്ടി ഓടിക്കാൻ ലൈസൻസ് വേണ്ട എന്നതാണ് അതിന്‍റെ പ്രത്യേകത. ഉയർന്ന വേഗത 25 കിലോ മീറ്റർ ആണ്. ഒറ്റ ചാർജിൽ 110 കിലോമീറ്റർ വരെ ഓടിക്കാമെന്നും ഒരു കിലോ മീറ്റർ ഓടിക്കാൻ ഒരു രൂപ മതി എന്നാണ് കമ്പനി പറയുന്നത്.   

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/GJaKOlvs1xxHPZvUgAJSae

വിരാട് കോലിയുടെ ലംബോഗിനി കാർ കൊച്ചിയിൽ വിൽപനയ്ക്ക്

virat-kholi


കൊച്ചി: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലി ഉപയോഗിച്ച ലംബോർഗിനി കാർ കൊച്ചിയിൽ വിൽപനയ്ക്ക്. കുണ്ടന്നൂരിലെ യൂസ്‍ഡ് കാര്‍ ഷോറൂമിലാണ് കാർ എത്തിച്ചിരിക്കുന്നതെന്നാണ് റിപ്പർട്ട്. കുണ്ടന്നൂര്‍ മരടിലെ റോയല്‍ ഡ്രൈവ് ഷോറൂമിലാണ് വാഹനം വിൽപനക്കായി എത്തിച്ചിട്ടുള്ളത്. 

ഓറഞ്ച് നിറത്തിലുള്ള ഗലാർഡോ സ്പൈഡർ മോഡൽ ലംബോർഗിനി കാറാണിത്. 2013 മോഡൽ ഗലാർഡോ ഇന്ത്യയിൽ ആദ്യമായി സ്വന്തമാക്കിയതും വിരാട് കോലിയാണ്. പതിനായിരത്തോളം കിലോമീറ്റര്‍ ഓടിച്ച ശേഷം കോലി വിറ്റ കാര്‍ മറ്റൊരാള്‍ വാങ്ങുകയും പിന്നീട് മുംബൈയില്‍ നിന്ന് കൊച്ചിയില്‍ എത്തിക്കുകയുമായിരുന്നു.

 

ആറ് മാസം മുന്‍പ് കൊച്ചിയില്‍ എത്തിച്ച കാറിന്‍റെ വില ഒരു കോടി 35 ലക്ഷം രൂപയാണ്. സെലിബ്രിറ്റികള്‍ കൂടുതലും ഉപയോഗിക്കുന്ന ലംബോര്‍ഗിനിയുടെ കണ്‍വേര്‍ട്ടബിള്‍ മോഡല്‍ ആണ് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. 

10 സിലിണ്ടർ എൻജിന്‍റെ പവർ 560 ബിഎച്ച്പി. 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 4 സെക്കൻഡിൽ താഴെ സമയം മതി ഈ കാറിന്. 2021 ഡിസംബര്‍ വരെ ഇന്‍ഷുറന്‍സ് വാലിഡിറ്റിയും വാഹനത്തിനുണ്ട്. വിരാട് കോലി ഉപയോഗിച്ചിരുന്ന കാര്‍ ആയതിനാല്‍ തന്നെ വാഹനം നേരില്‍ കാണാന്‍ നിരവധി പേരാണ് ഷോറൂമില്‍ എത്തുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ഒൻപതുവയസുകാരിക്ക് പീഡനം; 13 കാരനെ സംരക്ഷിക്കാൻ നീക്കമെന്ന് പരാതി 

ബറേലി: ഒൻപതു വയസുകാരിയെ പീഡനത്തിനിരയാക്കിയ 13 കാരനെ രക്ഷപെടുത്താൻ ശ്രമമെന്ന് ആക്ഷേപം. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം നടന്നത്. സെപ്റ്റംബർ 16നാണ് പീഡനം നടന്നത്. തുടർന്ന് വിവരം അറിഞ്ഞ പെൺകുട്ടിയുടെ അമ്മ പരാതിയുമായി പഞ്ചായത്തിനെ സമീപിച്ചെങ്കിലും പ്രശ്‌നം ഒത്തു തീർക്കാനായിരുന്നു നിർദേശം. 

വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പെൺകുട്ടിയെയാണ് 13 കാരൻ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയത്. വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി അമ്മയോട് വിവരം പറയുകയായിരുന്നു. ശരീരത്തിൽ പരുക്കേറ്റ പാടും കുട്ടി കാണിച്ചു. 

തുടർന്നാണ് പെൺകുട്ടിയുടെ അമ്മ പരാതിയുമായി പഞ്ചായത്തിനെ സമീപിച്ചത്. എന്നാൽ കേസ് കൊടുക്കാതെ പ്രശ്നം പണം നൽകി ഒതുക്കാനാണ് ശ്രമം നടന്നത്. പൊലീസിൽ വിവരമറിയിക്കുന്നതിന് പകരം ഗ്രാമത്തിലെ ചില പ്രമുഖർ തന്നെ വീട്ടുതടങ്കലിൽ ആക്കിയെന്നും പെൺകുട്ടിയുടെ അമ്മ പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. പിന്നീട് അമ്മയുടെ പരാതിയിൽ പോക്സോ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. സംഭവത്തിൽ കസ്റ്റഡിയിലായ പതിമൂന്ന് വയസുകാരനെ തിങ്കളാഴ്ച്ച ജുവനൈൽ ഹോമിലേക്ക് മാറ്റി. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. 


സ്റ്റിയറിങ്ങ് ഇല്ലാത്ത കാറുകൾ നിർമിക്കാൻ ടെസ്‌ല

tesla-without-steering-wheel-car

ന്യൂയോർക്ക്: വാഹന വിപണിയിലുണ്ടാകുന്ന മാറ്റങ്ങൾ പലപ്പോഴും പ്രവചനാതീതമാണ്. ആധുനിക കാലത്ത് ആധുനിക സൗകര്യങ്ങളോടെയാണ് പല വാഹനങ്ങളും പുറത്തിറങ്ങുന്നത്. എന്നാൽ അമേരിക്കയിൽ നിന്നും പുറത്തു വരുന്ന റിപ്പോർട്ട് അനുസരിച്ച് സ്റ്റിയറിങ് ഇല്ലാത്ത കാർ ഉടൻ പുറത്തിറങ്ങുമെന്നാണ് വിവരം. 

അമേരിക്കൻ ഇലക്‌ട്രിക് വാഹന ഭീമനായ ടെസ്‌ലയാണ് പുതിയ പരീക്ഷണത്തിനൊരുങ്ങുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോയാണ് ഈ വാർത്ത പുറത്ത് വിട്ടത്. 2023ൽ വാഹനം പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  25,000 ഡോളർ അഥവാ ഏകദേശം 18 ലക്ഷമായിരിക്കും വാഹനത്തിന്‍റെ വില.  കമ്പനി ജീവനക്കാരുമായുള്ള സംവാദത്തിൽ ടെസ്‌ലയുടെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ ഇലോൺ മസ്‍ക് ഇക്കാര്യം സൂചിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.  

ചൈനയിലെ ഷാങ്ഹായി ഗിഗാഫാക്ടറിയിലാവും വാഹനത്തിന്‍റെ നിർമാണം. ഹാച്ച്ബാക്ക് വിഭാഗത്തിലാണ് കാർ ലഭ്യമാകുക എന്ന് ടെസ്‌ല സ്ഥാപകൻ എലോൺ മസ്‌ക് അറിയിച്ചു. ഇതോടൊപ്പം, അമേരിക്കയിൽ വാഹനത്തിനാവശ്യമായ വൈദ്യുതി ഉപഭോക്താക്കൾക്ക് നേരിട്ട് വിൽക്കുവാനും ടെസ്‌ല ആലോചിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

അതേസമയം ടെസ്‌ല ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുകയാണ്.  ബംഗളൂരുവിൽ ആണ് ടെസ്​ല കമ്പനി രജിസ്റ്റർ ചെയ്​താണ്​ പ്രവർത്തിക്കുന്നത്​. ടെസ്​ലയുടെ മോഡൽ 3, ​​മോഡൽ വൈ വാഹനങ്ങൾ ഇതിനകം ഇന്ത്യൻ റോഡുകളിൽ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ടെസ്‌ലയുടെ നാലു മോഡലുകൾക്ക് കൂടി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്‍റെ അനുമതിയും കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. 

ഇന്ത്യയില്‍ പൂര്‍ണമായും കമ്പനി ഉടമസ്ഥതയിലുള്ള റീട്ടെയില്‍ ഔട്ട്‌ലെറ്റ്‌സ് പദ്ധതിയുമായി ടെസ്‌ല മുന്നോട്ടു പോകുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതിനായി സര്‍ക്കാരുമായി കമ്പനി ചര്‍ച്ച നടത്തുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. നേരിട്ടുള്ള വിദേശ നിക്ഷേപത്തിനായുള്ള രാജ്യത്തെ നിയമാവലികള്‍ക്കനുസൃതമായി കമ്പനിക്ക് പേപ്പറുകള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ ആയേക്കും. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

മാതാവ് എടുക്കാൻ മറന്നു; ഒരു വയസുള്ള കുട്ടി കാറിൽ കിടന്ന് ചൂടേറ്റ് മരിച്ചു 

ടെക്‌സാസ്: കാറിൽ നിന്നും മാതാവ് എടുക്കാൻ മറന്ന ഒരു വയസുള്ള കുട്ടി ചൂടേറ്റ് മരിച്ചു. വ്യാഴാഴ്ച്ചയായിരുന്നു സംഭവം. പെൺകുട്ടിയാണ് മരിച്ചത്. ബൂസ്റ്റൺ ഡേ കെയറിലേക്കാണ് മാതാവ് തന്‍റെ മൂന്നു കുട്ടികളുമായി കാറിൽ എത്തിയത്. മൂന്നാമത്തെ കുട്ടിയെ പുറകിലത്തെ സീറ്റിലാണ് ഇരുത്തിയത്. രാവിലെ 8.30ന് വീട്ടിൽ നിന്നും പുറപ്പെട്ട യുവതി രണ്ട് കുട്ടികളെ കാറിൽ നിന്നും എടുത്ത് ഡേ കെയറിലാക്കി. 

മൂന്നാമത്തെ കുട്ടിയെ എടുക്കാൻ മറന്നത് അറിയാതെ കാറുമായി തിരികെ പോയി. വൈകിട്ട് നാലിന് കുട്ടികളെ കൂട്ടിക്കൊണ്ട് പോകാൻ എത്തിയപ്പോഴാണ് ഒരു കുട്ടിയെ കാണാനില്ലെന്ന് കണ്ടെത്തുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി കാറിനുള്ളിലുണ്ടെന്ന് കണ്ടെത്തിയത്. കാറിനുള്ളിലെ കാർപെറ്റിൽ മരിച്ച നിലയിലായിരുന്നു അപ്പോൾ കുട്ടി. 

സംഭവ സമയം പുറത്ത് താപനില 98 ഡിഗ്രിയോളമായിരുന്നു. കാർ വെയിലത്ത് കിടന്നതിനാൽ തന്നെ കാറിനുള്ളിലെ താപനില 128 ഡിഗ്രിവരെ ഉയർന്നിരിക്കാമെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി അയച്ചിട്ടുണ്ട്. അതേസമയം ഈ വർഷം ഇതുവരെ 20 കുട്ടികളാണ് അമേരിക്കയിൽ ചൂടേറ്റ് മരിച്ചത്. 1991ലാണ് ടെക്‌സസിൽ ഏറ്റവും കൂടുതൽ കുട്ടികൾ കാറിലിരുന്നു ചൂടേറ്റു മരിച്ചത്. ഏകദേശം 145 കുട്ടികലാണ് 1991ൽ മരിച്ചത്. മാതാപിതാക്കളുടെ അശ്രദ്ധയാണ് പലപ്പോഴും ദുരന്തങ്ങളിലേക്ക് നയിക്കുന്നത്. 

സ്‌മാർട്ട് ലുക്കിൽ യമഹയുടെ കിടിലൻ എഫ്‌സി-എക്‌സ്

yamaha-fz-x

യുവാക്കളെ ആകർഷിക്കാൻ പുതിയ യമഹയുടെ പുതിയ എഫ്‌സി- എക്‌സ്. നിരവധി ഓപ്ഷനുകളോടെയാണ് ബാക്ക് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. യാത്രകൾക്ക് ഉതകുന്ന തരത്തിലുള്ള സ്‌മാർട്ട് സംവിധാനങ്ങളാണ് ഇതിൽ പ്രധാനം. 

നിയോ-റെട്രോ ഡിസൈനിൽ, ആകർഷകമായ ഫീച്ചേഴ്‌സുമായാണ് എഫ്‌സി-എക്‌സ് ക്രോസോവർ മോട്ടർ സൈക്കിൾ അവതരിപ്പിക്കുന്നത്.  

yamaha-fz-x


ടെയിൽലാംപും യമഹ വൈ കണക്റ്റ് ആപ്പ് സൗകര്യവുമുള്ള എൽസിഡി ഇൻസ്ട്രമെന്‍റ് ക്ലസ്റ്ററാണ് പ്രധാന സവിശേഷത. ആപ് വഴി സ്‍മാർട്ട് ഫോണുമായി കണക്കറ്റ് ചെയ്യാം. നാവിഗേഷൻ, ബ്ലൂടൂത്ത് കണക്ക്റ്റിവിറ്റി, കോൾ, എസ്എംഎസ് അലർട്ട്, മൈലേജ് വിവരങ്ങൾ, അവസാനം വാഹനം പാർക്ക് ചെയ്‌ത സ്ഥലം, മാൽഫങ്ഷൻ അലർട്ട് തുടങ്ങിയവ ഇത് വഴി ലഭ്യമാകും. 

ഇൻസ്ട്രമെന്‍റ് കൺസോളിന് താഴെയായി യുഎസ്ബി ചാർജിങ് പോയിന്‍റ് നൽകിയിട്ടുണ്ട്. സൈഡ് സ്റ്റാൻഡ് ഉപയോഗിച്ചിരിക്കുന്ന അവസരത്തിൽ എൻജിൻ ഓഫ് ആകും. 

yamaha-fz-x


എൻജിൻ

ബ്രേക്കിങ് കാര്യക്ഷമമാക്കാൻ സിംഗിൾ ചാനൽ എബിഎസ്, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് എന്നിവയുണ്ട്. സിംഗിൾ സിലിണ്ടർ ഫ്യുവൽ ഇൻജക്റ്റഡ് ബ്ലൂകോർ എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്. 149 സിസി എൻജിന്‍റെ കരുത്ത് 12.4 പിഎസ്. ടോർക്ക് 13.3 എൻഎം. ട്രാൻസ്‌മിഷൻ 5-സ്‌പീഡ്‌. 

കെർബ് ഭാരം 139 കിഗ്രാം. ഗ്രൗണ്ട് ക്ലിയറൻസ് 165 എംഎം. രണ്ടു വേറിയണറ്റുകൾ ലഭ്യമാകും. ബേസ് വേറിയണറ്റിന് 1,16,800 യമഹ മോട്ടർ സൈക്കിൾ കണക്റ്റ് ടെക്നോളജി ഉള്ള മോഡലിന് 1,19,800 ആണ് എക്‌സ്-ഷോറൂം വില. ഹീറോ എക്‌സ്ട്രീം 160 ആർ, അപ്പാച്ചെ ആർടിആർ 160 4 വി, ബജാജ് എൻഎസ് 160 എന്നിവയാകും നിറത്തിലെ എതിരാളികൾ.   

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ

രണ്ടേമുക്കാൽ കോടിയുടെ ആഡംബര വാഹനം സ്വന്തമാക്കി ദുൽഖർ

dulquer-salman


യുവ നടൻ ദുർഖർ സൽമാന്‍റെ വാഹന പ്രേമത്തെ കുറിച്ച് അറിയാത്തവരായി ആരുമുണ്ടാകില്ല. ആഡംബര വാഹനങ്ങളുടെ ‍ഒരു ശേഖരം തന്നെയുണ്ട് ദുർഖറിന്. ഫെറാരി, ബിഎംഡബ്ള്യു, പോർഷെ തുടങ്ങിയ വമ്പന്മാരൊക്കെയുള്ള ദുൽഖറിന്‍റെ ശേഖരത്തിലേക്ക് ഒരു പുതുപുത്തൻ മെഴ്‌സിഡസ് ബെൻസ് എത്തിയിരിക്കുകയാണ്.  

ജി 63 എഎംജി എന്ന മോഡലാണ് അത്. ബെൻസിന്‍റെ ജി-ക്ലാസ് ലൈനപ്പിലെ ടോപ്പ് എൻഡ് മോഡലാണ് ഇത്. ഇന്ത്യയിലെ വില 2.45 കോടി. 6000 ആർപിഎമ്മിൽ 577 ബിഎച്ച്പി കരുത്തും 2500 ആർപിഎമ്മിൽ 850 എൻഎം ടോർക്കും നൽകുന്ന വാഹനമാണ് ഇത്.

dulquer-salman


പെട്രോൾ ഇന്ധനമാക്കുന്ന വാഹനത്തിന് ലഭിക്കുന്ന മൈലേജ് 6.1 കീ.മീ./ലിറ്റർ ആണ്. യൂറോ എൻക്യാപ്പ് അനുസരിച്ച് 5 സ്റ്റാർ സുരക്ഷാ റേറ്റിങ്ങും ലഭിച്ച കാറാണിത്. ഒലിവ് ഗ്രീൻ നിറത്തിലുള്ള വാഹനമാണ് ദുൽഖർ സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം ഇതേ വില തന്നെ വരുന്ന ബെൻസിന്‍റെ തന്നെ എസ്എൽഎസ് എഎംജിയും ദുൽഖറിന് സ്വന്തമായുണ്ട്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/Jzacc9s6wvDEsjJosxohlq

ഫോക്‌സ്‌വാഗൺ ടൈഗൂൺ നിർമാണം ഓഗസ്റ്റിൽ

volkswagen-taigun


മുംബൈ: വാഹന പ്രേമികൾക്ക് സന്തോഷവാർത്ത. ഫോക്‌സ് വാഗൺ ഒരുക്കുന്ന മിഡ്-സൈസ് എസ്.യുവി മോഡൽ ടൈഗൂണിന്‍റെ നിർമാണം ഓഗസ്റ്റ് 18ന് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ വിപണി ലക്ഷ്യമിട്ടാണ് ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ മിഡ്-സൈസ് എസ്‌യുവി ടൈഗൂൺ തയാറാക്കുന്നത്. 

മാസങ്ങൾക്ക് മുമ്പ് വാഹനം പ്രദർശനത്തിനെത്തിയിരുന്നു. എന്നാൽ, ഈ വാഹനം സെപ്റ്റംബർ മാസത്തോടെ വിപണിയിൽ എത്തുമെന്നും റിപ്പോർട്ടുണ്ട്.

 ഈ വാഹനത്തിന്‍റെ കൺസെപ്റ്റ് മോഡൽ ഫോക്സ്‍വാഗണിന്‍റെ ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഡൽഹി ഓട്ടോ എക്സ്പോയിലാണ് പ്രദർശനത്തിനെത്തിയത്. 

volkswagen-taigun

മുഖഭാവത്തിന് ആഢംഭരഭാവം നൽകുന്നതിനായി ക്രോമിയം സ്റ്റഡുകൾ പതിപ്പിച്ച ഗ്രില്ലും ബ്ലാക്ക് സ്മോഗ്ഡ് എൽഇഡി പ്രൊജക്ഷൻ ഹെഡ്‌ലാമ്പും ഡിആർഎല്ലും സിൽവർ ആക്സെൻറ്റുകൾ പതിപ്പിച്ച ബമ്പറുമാണ് നൽകുന്നത്. 

വശങ്ങളെ സ്റ്റൈലിഷാക്കാൻ പുതുമയുള്ള അലോയ് വീലും ക്രോമിയം ആവരണമുള്ള ഡോർ ഹാൻഡിലും ഉണ്ട്. റിപ്പോർട്ട് പ്രകാരം 113 ബിഎച്ച്പി പവാറും 175 എൻഎം ടോർക്കുമേകുന്ന 1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിൻ, 147 ബിഎച്ച്പി പവറും 250 എൻഎം ടോർക്കുമേകുന്ന 1.5 ലിറ്റർ ടിഎസ്‌ഐ എഞ്ചിനിലുമാണ് ടൈഗൂൺ വിപണിയിൽ എത്തുന്നത്. ട്രാൻസ്‌മിഷൻ നിർവഹിക്കുന്നതിന് ഏഴ് സ്‌പീഡ്‌ ഡ്യൂവൽ ക്ലെച്ച് ട്രാൻസ്‌മിഷൻ, ആറു സ്‌പീഡ്‌ ടോർക്ക് കൺവെർട്ടർ ഗിയർ ബോക്‌സുകളും ഉണ്ട്.  

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/BVgwaJgPrZ6HFSj9YGRU7D

Portable Mini Air Cooler Fan with LED Light