www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1858) Idukki (1793) Mostreaded (1616) Crime (1411) National (1210) Entertainment (843) world (432) Viral (427) Video (354) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (30) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

All in one..

All in one..
Extension Board, 4 Type C, 2 USB, 5 International Power Sockets, 2500W Output, Long Cable, Wall Mount Option, Supports Laptop Charging for Office, Home Appliances
Showing posts with label trailer. Show all posts

Coolie trailer ‌| മാസ് ഡയലോഗ്; കൂലി ട്രെയിലർ പുറത്തിറങ്ങി

coolie-trailer


ചെന്നൈ: ആരാധകർ കാത്തിരുന്ന രജനീകാന്ത്- ലോകേഷ് കനകരാജ് ചിത്രം കൂലിയുടെ ട്രെയിലർ പുറത്തിറങ്ങി. 3.02 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറിൽ ആക്ഷൻ രംഗങ്ങളും മാസ് ഡയലോഗുകളുമുണ്ട്. 

ലോകേഷിന്‍റെ പതിവ് ചോരക്കളികൾ തന്നെയാകും കൂലിയിലുമെന്നാണ് സൂചന. ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. രണ്ട് മണിക്കൂർ 48 മിനിറ്റായിരിക്കും ചിത്രത്തിന്‍റെ ദൈർഘ്യം. 

ആമിർഖാൻ, നാഗാർജുന, ഉപേന്ദ്ര, സൗബിൻ ഷാഹിർ, സത്യരാജ്, ശ്രൂതി ഹാസൻ തുടങ്ങി വൻ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 

ചിത്രത്തിന്‍റെ പവർഹൗസ് എന്ന ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോ വലിയ വൈറലായിരുന്നു. ചിത്രം ഓഗസ്റ്റ് 14ന് തീയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. 


Join Our Whats App group

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

12 കാരി ഗർഭിണി; 72 കാരൻ അറസ്റ്റിൽ 

കോഴിക്കോട്: വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച 12 വയസുകാരി ഗർഭിണിയാണെന്ന് കണ്ടെത്തിയ സംഭവത്തിൽ അയൽവാസിയായ 72 കാരൻ അറസ്റ്റിൽ. നാല് മാസം മുമ്പാണ് കുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്. അന്ന് അഞ്ച് മാസം ഗർഭിണിയായിരുന്നു കുട്ടി. 

സംഭവത്തിൽ താമരശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ മൊഴി സ്ഥിരീകരിക്കാന്‍ 72കാരനെ ഡിഎന്‍എ പരിശോധനക്ക് വിധേയനാക്കിയിരുന്നു. ഡിഎന്‍എ ഫലം വന്നതോടെയാണ് അറസ്റ്റ്. 72 കാരന്‍റെ വീടിനു സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ പെണ്‍കുട്ടി കളിക്കാന്‍ വരികയും, ഇടക്ക് വീട്ടില്‍ വെള്ളം കുടിക്കാനും എത്താറുണ്ടായിരുന്നു. 

ആ തക്കം നോക്കിയായിരുന്നു പീഡനം. 72 കാരന്‍റെ ഭാര്യ കൂലിപ്പണിക്ക് പോകാറുള്ളതിനാല്‍ വീട്ടില്‍ ആരും ഉണ്ടാവാറില്ല. മക്കള്‍ വിവാഹം ചെയ്തുപോയവരാണ്. താമരശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

സൂപ്പർ ഗ്ലാമർ വേഷത്തിൽ മാളവിക മോഹനൻ; യുദ്രയുടെ ട്രെയിലർ സൂപ്പർ ഹിറ്റ്

malavika mohanan


മുംബൈ: മാളവിക മോഹനൻ നായികയായി എത്തുന്ന ബോളിവുഡ് ആക്ഷൻ ത്രില്ലർ യുദ്രയുടെ ട്രെയിലർ സൂപ്പർ ഹിറ്റ്. സിദ്ധാന്ത് ചതുർവേദിയാണ് ചിത്രത്തിലെ നായകൻ. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങിയത്.

അതീവ ഗ്ലാമറസായാണ് മാളവിക ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നതെന്ന സൂചനകളാണ് ട്രെയിലറിൽ നിന്നും വ്യക്തമാകുന്നത്. ബോളിവുഡിലെ ഈ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റ് കില്‍ സിനിമയിലൂടെ ശ്രദ്ധേയനായ രാഘവ് ജുയല്‍ ആണ് പ്രധാന വില്ലന്‍ വേഷത്തില്‍ എത്തുന്നത്. മോം എന്ന ചിത്രം സംവിധാനം ചെയ്ത രവി ഉദ്യവാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷനും വയലന്‍സും നിറഞ്ഞതാണ്. 

ഒരു അന്താരാഷ്ട്ര മയക്കുമരുന്ന് ഗ്യാങ്ങിനോട് ഏറ്റുമുട്ടാന്‍ ഇറങ്ങുന്ന യുവാവിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ഗജരാജ് റാവു, രാം കപൂര്‍, രാജ് അര്‍ജുന്‍, ശില്‍പ ശുക്ല എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വിദേശത്താണ് ചിത്രത്തിന്‍റെ പ്രധാന ചിത്രീകരണം നടന്നിരിക്കുന്നത്. 

എക്‌സെല്‍ എന്‍റര്‍ടെയ്ൻമെന്‍റ് നിര്‍മിക്കുന്ന ചിത്രത്തിന്‍റെ നിർമാതാക്കള്‍ റിതേഷ് സിദ്ധ്വാനിയും ഫര്‍ഹാന്‍ അക്തറുമാണ്. ശ്രീധര്‍ രാഘവനാണ് ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. 

ഫര്‍ഹാന്‍ അക്തറും അക്ഷത് ഗില്‍ഡിയലുമാണ് സംഭാഷണം എഴുതിയിരിക്കുന്നത്. ശങ്കര്‍ ഇഷാന്‍ ലോയി ആണ് ഗാനങ്ങളുടെ സംഗീതം. ബാക്ഗ്രൗണ്ട് സ്‌കോര്‍ സഞ്ചിതും അങ്കിത് ബല്‍ഹാരയും ചേര്‍ന്നാണ്. സെപ്റ്റംബര്‍ 20ന് ആഗോള വ്യാപകമായി ഈ ആക്ഷന്‍ ചിത്രം റിലീസ് ചെയ്യും. 

മാളവികയുടെ ആദ്യത്തെ ഹിന്ദി ചിത്രമാണ് ഇത്. അതിനാല്‍ തന്നെ താരത്തെ ഇന്‍ട്രഡ്യൂസ് ചെയ്യുന്ന തരത്തിലാണ് ട്രെയിലറില്‍ കാണിച്ചിരിക്കുന്നത്. തങ്കലാന്‍ ആയിരുന്നു മാളവികയുടെ അവസാനം ഇറങ്ങിയ ചിത്രം. 



Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ചൂടൻ ലിപ് ലോക്; ഒ മൈ ഡാർലിങ് ട്രെയിലർ പുറത്തിറങ്ങി



കൊച്ചി: അനിഖ സരേന്ദ്രൻ നായികയായി അരങ്ങേറ്റം കുറിക്കുന്ന ഒ മൈ ഡാർലിങ് എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ചൂടൻ ലിപ് ലോക്ക് രംഗമാണ് ട്രെയിലറിലെ ഹൈലൈറ്റ്. യുടൂബിൽ പുറത്തിറങ്ങിയ ട്രെയിലർ ഇതിനോടകം വൈറലായി കഴിഞ്ഞു.

കഥ തുടരുന്നു എന്ന സിനിമയിലൂടെ ബാലതാരമായി എത്തിയ അനിഖയുടെ ആദ്യ നായികാ വേഷമാണ് ചിത്രം. കൗമാര പ്രണയകഥയാണ് ഓ മൈ ഡാര്‍ലിംഗിന്‍റെ അടിസ്ഥാന പ്രമേയം. ആല്‍ഫ്രഡ് ഡി സാമുവലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഷ് ട്രീ വെഞ്ച്വേഴ്സിന്‍റെ ബാനറില്‍ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിര്‍മിക്കുന്നത്. ജിനീഷ് കെ ജോയ് ആണ് തിരക്കഥ. 

മെല്‍വിന്‍ ജി ബാബു, മുകേഷ്, ലെന, ജോണി ആന്‍റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ന്‍ ഡേവിസ്, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

അന്‍സാര്‍ ഷായാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീത പകരുന്നത് ഷാന്‍ റഹ്മാനാണ്. ലിജോ പോള്‍ എഡിറ്റിംഗും എം ബാവ ആര്‍ട്ടും നിര്‍വഹിച്ചിരിക്കുന്നു. 

വിജീഷ് പിള്ളയാണ് ക്രിയേറ്റീവ് ഡയറക്ടര്‍. ചീഫ് അസോസിയേറ്റ് അജിത് വേലായുധന്‍, മ്യൂസിക് ഷാന്‍ റഹ്മാന്‍, ക്യാമറ അന്‍സാര്‍ ഷാ, എഡിറ്റര്‍ ലിജോ പോള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിബു ജി. സുശീലന്‍, ആര്‍ട് അനീഷ് ഗോപാല്‍, കോസ്റ്റ്യൂം സമീറ സനീഷ്, മേക്കപ്പ് റോണി വെള്ളത്തൂവല്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വിനോദ് എസ്, ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍ പ്രസി കൃഷ്ണ പ്രേം പ്രസാദ്, വരികള്‍ ബി. ഹരിനാരായണന്‍, ലിന്‍ഡ ക്വറോ, വിനായക് ശശികുമാര്‍, പിആര്‍ഒ ആതിര ദില്‍ജിത്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് അനൂപ് സുന്ദരന്‍, ഡിസൈന്‍ കണ്‍സള്‍ട്ടന്‍റ്സ് പോപ്‌കോണ്‍, പോസ്റ്റര്‍ ഡിസൈന്‍ യെല്ലോ ടൂത്ത്‌സ്, സ്റ്റില്‍സ് ബിജിത് ധര്‍മ്മടം എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ

ധനവകുപ്പിനെതിരെ സിഎജിയുടെ ഗുരുതര കണ്ടെത്തൽ

തിരുവനന്തപുരം: സർവത്തിനും നികുതി കൂട്ടിയ ജനദ്രോഹ ബജറ്റിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നതിനിടെ ധനവകുപ്പിനെതിരെ ഗുരുതര കണ്ടെത്തലുമായി സിഎജി റിപ്പോർട്ട്. റവന്യൂ കുടിശിക പിരിക്കുന്നതിൽ ധനവകുപ്പ് ഗുരുതര വീഴ്ച്ച വരുത്തിയെന്നാണ് സിഎജി കണ്ടെത്തൽ.

‌കഴിഞ്ഞ അഞ്ച് വർഷമായി 7100 കോടി കുടിശിക ധനവകുപ്പ് പിരിച്ചിട്ടില്ലെന്നു സിഐജി  റിപ്പോർട്ടില്‍ പറയുന്നു. 12 വകുപ്പുകളിൽ ആണ് കുടിശികയുള്ളത്. തെറ്റായ നികുതി നിരക്ക് പ്രയോഗിച്ചതിനാൽ 11.03 കോടിയുടെ കുറവുണ്ടായെന്നും സിഐജി റിപ്പോര്‍ട്ടില്‍ പറയുന്നു.

നികുതി രേഖകൾ കൃത്യമായി പരിശോധിക്കാത്തതിനെ തുടർന്ന് നികുതി പലിശ ഇനത്തിൽ 7.54 കോടി കുറഞ്ഞു. 

വാർഷിക റിട്ടേണിൽ അർഹത ഇല്ലാതെ ഇളവ് നൽകിയത് വഴി 9.72 കോടി കുറഞ്ഞു. വിദേശ മദ്യ ലൈസൻസുകളുടെ അനധികൃത കൈമാറ്റം വഴി 26 ലക്ഷം കുറഞ്ഞു. നിയമങ്ങൾ ദുരുപയോഗം ചെയ്ത് ലൈസൻസ് നൽകി. മാനദണ്ഡങ്ങൾ പാലിക്കാതെ ഫ്ലാറ്റുകളുടെ മൂല്യനിർണയം നടത്തി. സ്റ്റാമ്പ് തീരുവയിലും രജിസ്ട്രേഷൻ ഫീസിലും ഒന്നരക്കോടിയുടെ കുറവ് വന്നുവെന്നും സിഎജി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.


ഒരു പക്കാ നാടന്‍ പ്രേമം ജൂലൈ ഒന്നിന് തിയേറ്ററുകളില്‍; ട്രയിലര്‍ പുറത്തിറങ്ങി



കൊച്ചി: വിനുമോഹന്‍- ഭഗത് മാനുവല്‍ കൂട്ടുകെട്ടില്‍ നവാഗതനായ വിനോദ് നെട്ടത്താന്നി സംവിധാനം ചെയ്യുന്ന ഒരു പക്കാ നാടന്‍ പ്രേമത്തിന്‍റെ ട്രയിലര്‍ പുറത്തിറങ്ങി. എ.എം.എസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സജാദ് എം. നിർമിക്കുന്ന ഒരു പക്കാ നാടന്‍ പ്രേമം ജൂലൈ ഒന്നിന് തീയേറ്ററുകളിലെത്തുന്നു. വിനു മോഹന്‍ ഭാര്യ വിദ്യാ മോഹന്‍ എന്നിവര്‍ ഭാര്യാ ഭര്‍ത്താക്കന്മാരായാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. 

കുടുംബ പശ്ചാത്തലത്തില്‍ പ്രണയകഥപറയുന്ന ചിത്രത്തില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കെ.ജയകുമാര്‍, എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, വിനു കൃഷ്ണന്‍ എന്നിവരുടെ വരികള്‍ക്ക് മോഹന്‍ സിത്താര സംഗീതം നല്‍കി യേശുദാസ്, വിനീത് ശ്രീനിവാസന്‍, വിധുപ്രതാപ്, അഫ്‌സല്‍, ജ്യോത്സന, അന്‍വര്‍ സാദത്ത്, ശിഖ പ്രഭാകര്‍ തുടങ്ങിയവര്‍ പാടിയിരിക്കുന്നു. എസ് പി വെങ്കിടേഷാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ചത്. ചിത്രത്തിലെ അഞ്ച് ഗാനങ്ങളും ഹിറ്റാണ്.

 

ഭഗത് മാനുവല്‍, വിനു മോഹന്‍, മധുപാല്‍, ശ്രീജു അരവിന്ദ്, കലാഭവന്‍ ഹനീഫ്, സിയാദ് അഹമ്മദ്, വി പി രാമചന്ദ്രന്‍, അംബൂട്ടി, ടോം ജേക്കബ്ബ്, സുമേഷ് മുഖത്തല, കൃഷ്ണന്‍ പയ്യനൂര്‍, സനത്, അന്‍സില്‍, അബ്ദുള്‍ കരീം, ഡ്വായിന്‍, സോണി ചങ്ങനാശ്ശേരി, കൊല്ലം ആനന്ദ്, വിദ്യാ വിനുമോഹന്‍, ഹരിത, കുളപ്പുള്ളി ലീല, സിന്ധു മനുവര്‍മ്മ, സുനന്ദ, ദീപിക, ശ്രീലക്ഷ്മി, ശ്രുതി എസ് നായര്‍, ലക്ഷ്മി, ഗ്രേസി, സുറുമി തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

ഉണ്ണി കാരാത്ത്-ഛായാഗ്രഹണം, രചന- രാജു സി ചേന്നാട്, എഡിറ്റിംഗ്- ജയചന്ദ്രകൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഹസ്മീര്‍ നേമം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- വിന്‍സന്റ് പനങ്കൂടാന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ഡാനി പീറ്റര്‍, കലസജി കോടനാട്, ചമയം- മനീഷ് ബാബു, കോസ്റ്റ്യൂം- രാംദാസ് താനൂര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍- ശിവക്ക് നടവരമ്പ്, ഡിസൈന്‍സ്- ഡോ. സുജേഷ് മിത്ര, സ്റ്റില്‍സ്- പവിന്‍ തൃപ്രയാര്‍, പി ആര്‍ ഒ- അജയ് തുണ്ടത്തില്‍, ഓണ്‍ലൈന്‍ പി ആര്‍- പ്രജീഷ് രാജ് ശേഖര്‍ എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രം ജൂലൈ ഒന്നിന് അറുപതോളം തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

അഫ്ഗാനിലെ ഭൂചലനം; മരണ സംഖ്യ 920 പിന്നിട്ടു 

കാബൂൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചനത്തിൽ മരിച്ചവരുടെ എണ്ണം 920 പിന്നിട്ടു. 610 പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് ഒടുവിൽ പുറത്തു വരുന്ന റിപ്പോർട്ട്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണത്തിൽ വർധനവുണ്ടാകുമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അഫ്ഗാൻ മന്ത്രിയെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ പുറത്തു വിട്ട റിപ്പോർട്ടിലാണ് മരണ സംഖ്യ 1000ത്തോട് അടുക്കുന്നതായി പറയുന്നത്.

സര്‍ക്കാര്‍ വിദേശസഹായം തേടിയിട്ടുണ്ട്. അവശിഷ്ടങ്ങൾക്കടിയിൽ ഇനിയും നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അഫ്ഗാന്‍റെ കിഴക്കന്‍ മേഖലയില്‍ വലിയ രീതിയില്‍ ഭൂകമ്പം ഉണ്ടായത്. നൂറിലധികം വീടുകള്‍ തകര്‍ന്നതായും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും താലിബാന്‍ നേതാവ് ഹിബത്തുള്ള അഖുന്ദ്സാദ പറഞ്ഞു. തുടർചലനങ്ങളിൽ പാകിസ്ഥാനിലും നാശനഷ്ടങ്ങളുണ്ട്. 

എതർക്കും തുനിന്തവൻ ടീസർ പുറത്ത്



ചെന്നൈ: ആരാധകർ കാത്തിരിക്കുന്ന സൂര്യ ചിത്രം എതർക്കും തുനിന്തവന്‍റെ ടീസർ പുറത്തിറങ്ങി. പാണ്ടിരാജയാണ് ചിത്രത്തിന്‍റെ സംവിധായകൻ. രണ്ടര വർഷത്തിനു ശേഷമാണ് സൂര്യയുടെ ചിത്രം തീയേറ്ററിലെത്തുന്നത്. ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നതും പാണ്ടിരാജയാണ്. തീയേറ്ററുകളെ ഇളക്കിമറിക്കുന്നതായിരിക്കും ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന.  

ചിത്രം മാർച്ച് 10നാണ് റിലീസ് ചെയ്യുന്നത്. പ്രിയങ്ക അരുൾ മോഹനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ആർ. രത്ന വേലുമാണ് ഛായാഗ്രഹണം, റൂബൻ ചിത്ര സംയോജനവും നിർവഹിച്ചിരിക്കുന്നു. സൺ പിക്ചേഴ്‌സിന്‍റെ ബാനറിൽ കനാനിധി മാരനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 

തമിഴിനു പുറമേ, കന്നഡ, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. വിനയ് റായ്, സത്യരാജ്, ശരണ്യ പൊൻവർണൻ, സൂരി, സിബി ഭുവനചന്ദ്രൻ, ദേവദർശിനി, എം.എസ്. ഭാസ്‌കർ, ജയപ്രകാശ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

നാദിർഷയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ സംവിധായകൻ നാദിർഷായെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തു. നടൻ ദിലീപിന്‍റെ സുഹൃത്ത് കൂടിയായ നാദിർഷായെ മൂന്ന് മണിക്കൂറോളമാണ് ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്‌തത്. ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുള്ള പദ്ധതി ദിലീപ് നാദിർഷായുമായി പങ്കുവച്ചിരുന്നുവോ എന്ന കാര്യമാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചതെന്നാണ് വിവരം. 

നേരത്തെ ദിലീപിനെ അനുകൂലിച്ച് നാദിർഷാ ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇരുവരും തമ്മിൽ വർഷങ്ങളുടെ ബന്ധമുണ്ട്. ഇതിനിടെ ദിലീപിന്‍റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇന്നലെ ദിലീപിന്‍റെ ചാർട്ടേഡ് അക്കൗണ്ടന്‍റിന്‍റെ ചോദ്യം ചെയ്തിരുന്നു. കണക്കിൽ പെടാത്ത ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ ഇദ്ദേഹത്തോട് ചോദിച്ചറിഞ്ഞതായാണ് വിവരം. കേസിൽ ദിലീപ് അടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യും. 

ദിലീപിന്‍റെ സഹോദരൻ അനൂപിനോട് തിങ്കളാഴ്ച്ച ഹാജരാകാൻ ക്രൈംബ്രാഞ്ച് നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹാജരാകണമെന്ന് അനൂപിനോട് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും ഹാജരായിരുന്നില്ല. നോട്ടീസും കൈപ്പറ്റിയില്ല. ഇതോടെ ഇവരുടെ വീട്ടിലെത്തിയ ക്രൈംബ്രാഞ്ച് സംഘം നോട്ടീസ് പതിച്ചു. ദിലീപിന്‍റെ സഹോദരി ഭർത്താവ് സുരാജിനേയും ദിലീപിനെയും അടുത്ത ദിവസം വിളിക്കും. 

ഈ പ്രതികളുടെ ഫോൺ പരിശോധന ഫലം ഉടൻ ലഭിക്കും. കേസിൽ ഇത് നിർണായകമാകുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. അതേ സമയം, വധഗൂഢാലോചനാ കേസിൽ, എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആരോപണങ്ങൾ തെളിയിക്കാനാനുള്ള തെളിവുകളില്ലെന്നാണ് ദിലീപിന്‍റെ വാദം. 


കാത്തുവാക്കിലെ രണ്ട് കാതൽ; ടീസർ പുറത്ത്



ചെന്നൈ: ആദ്യമായി ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും തെന്നിന്ത്യൻ സൂപ്പർ താരം സാമന്തയും ഒന്നിക്കുന്ന വിജയ് സേതുപതി ചിത്രം കാത്തുവാക്കിലെ രണ്ടു കാതൽ എന്ന ചിത്രത്തിന്‍റെ ടീസർ പുറത്ത്. ഒന്നേ മുക്കാൽ മിനിറ്റ് ദൈർഘ്യമുള്ള ടീസർ റിലീസ് ചെയ്‌ത് മിനിറ്റുകൾക്കുള്ളിൽ രണ്ട് കോടിയിലേറെ പേരാണ് കണ്ടത്. ത്രികോണ പ്രണയ കഥ പറയുന്ന ചിത്രം ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.  

വിഘ്‌നേഷ് ശിവനാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. റാംബോയായി സേതുപതിയും കണ്‍മണിയായി നയന്‍താരയും ഖദീജയായി സാമന്തയും ചിത്രത്തിൽ  എത്തുന്നു. ആദ്യമായാണ് സാമന്തയും, നയന്‍താരയും ഒരുമിച്ച് ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത്. 

വിഘ്നേശ് ശിവന്‍റെ നാലാമത്തെ ചിത്രമാണ് കാതുവാക്കിലെ രണ്ടു കാതല്‍. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ ലളിത് കുമാര്‍ എസ്.എസും റൗഡി പിക്ചേഴ്സിന്‍റെ ബാനറില്‍ നയന്‍താരയും വിഘ്നേശ് ശിവനും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം. ഏപ്രില്‍ 28നാണ് ചിത്രം പുറത്തിറങ്ങുന്നത്.

കലാ മാസ്റ്റര്‍, റെഡിന്‍ കിംഗ്സ്ലി, ലൊല്ലു സഭാ മാരന്‍, ഭാര്‍ഗവ്, ശ്രീശാന്ത് എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ്.ആര്‍ കതിര്‍, വിജയ് കാര്‍ത്തിക് കണ്ണന്‍ എന്നിവരാണ് ചിത്രത്തിന്‍റെ ക്യാമറ.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

രാത്രിയിൽ വിദ്യാർഥികൾക്ക് അധ്യാപകന്‍റെ ചുംബന സ്മൈലി 

തിരുവനന്തപുരം: രാത്രിയിൽ വിദ്യാർഥിനികളെ വീഡിയോ കോൾ ചെയ്യുകയും ചുംബന സ്‌മൈലി അയക്കുകയും ചെയ്‌ത സംഭവത്തിൽ കോളെജ് അധ്യാപകനെതിരെ കോളെജിയേറ്റ് ഡെപ്യൂട്ടി ഡയറക്റ്ററുടെ റിപ്പോർട്ട്. തിരുവനന്തപുരം ചെമ്പഴന്തി എസ്.എൻ. കോളെജ് അധ്യാപകൻ അഭിലാഷിനെതിരെയാണ് റിപ്പോർട്ട്. അധ്യാപകനെതിരായ പരാതിയിൽ കോളെജ് ഇന്‍റേണൽ കംപ്ലയിന്‍റ് കമ്മിറ്റി സെല്ലിന്‍റെ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് കോളെജിയേറ്റ് ഡെപ്യൂട്ടി ഡയറക്റ്റർ അധ്യാപകനെതിരെ റിപ്പോർട്ട് നൽകിയിരിക്കുന്നത്. 

അധ്യാപകന്‍റെ പ്രവൃത്തി പദവിക്ക് നിരക്കുന്നതല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്‍റിലെ അധ്യാപകനും എന്‍എസ്എസ് പ്രോഗ്രാം ഓഫീസറുമാണ് ഇയാൾ. ഒൻപത് വിദ്യാർഥിനികളാണ് ഇയാൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. രാത്രി സമയങ്ങളിൽ ഫോണിലൂടെ അധ്യാപകൻ ശല്യം ചെയ്യുന്നുണ്ടെന്നും അപമര്യാദയായി പെരുമാറിയെന്നും പരാതിയിൽ പറയുന്നു. 

നിരന്തരം വാട്സ്ആപ്പിലൂടെ വീഡിയോ കോള്‍ ചെയ്യുന്നുവെന്നും ചുംബന സ്മൈലികള്‍ അയക്കുന്നുവെന്നും അനാവശ്യമായി സംസാരിക്കുന്നുവെന്നുമാണ് പരാതി. പരാതിപ്പെട്ടവരെ കോളെജ് മാനേജ്മെന്‍റും ചില അധ്യാപകരും ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ടായിരുന്നു. ഗവര്‍ണര്‍ക്കും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കിയതിന് പിന്നാലെയാണ് കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് അന്വേഷണ റിപ്പോര്‍ട്ട് തേടിയത്. ചുംബന സ്മൈലികള്‍ അടക്കം ശല്യമാണെന്ന് വിദ്യാർഥികള്‍ അറിയിച്ചിട്ടും പിന്നീടും കുട്ടികള്‍ക്ക് ഇത്തരം മെസേജ് അയച്ചത് ന്യായീകരിക്കാനാവില്ലെന്നാണ് ഡെപ്യൂട്ടി ഡയറക്ടറുടെ കണ്ടെത്തല്‍. 

ഒന്നില്‍ കൂടുതല്‍ വിദ്യാർഥികള്‍ ഇതേ അനുഭവമുണ്ടായത് സംശയാസ്പദമാണ്. അഭിലാഷിനായി വിദ്യാര്‍ത്ഥികളോട് സംസാരിച്ച അധ്യാപകര്‍ക്കെതിരെയും പരമാര്‍ശമുണ്ട്. അതേസമയം തനിക്കെതിരായ പരാതി കെട്ടിച്ചമച്ചതാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് അഭിലാഷ്. തന്നോട് വിരോധമുള്ള ചില അധ്യപകരാണ് പരാതിക്ക് പിന്നിലെന്നാണ് അഭിലാഷ് പറയുന്നത്. 


ഐശ്വര്യയുടെ കിടിലൻ പെർഫോമൻസ്; അർച്ചന 31 നോട്ടൗട്ട് ട്രെയിലർ സൂപ്പർ ഹിറ്റ്



കൊച്ചി: ഐശ്വര്യ ലക്ഷ്‌മി അധ്യാപികയുടെ വേഷത്തിലെത്തുന്ന "അർച്ചന 31 നോട്ടൗട്ട്' എന്ന സിനിമയുടെ ട്രെയിലർ റിലീസ് ചെയ്‌തു. യുടൂബിൽ റിലീസ് ചെയ്‌ത ട്രെയിലറിനു വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. മൂന്ന് മണിക്കൂർ കൊണ്ട് മൂന്ന് ലക്ഷത്തിനടുത്ത് പേരാണ് ട്രെയിലർ കണ്ടത്.  

രമേശ് പിഷാരടി, ഇന്ദ്രൻസ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. അഖിൽ അനിൽകുമാർ സംവിധാനം ചെയ്യുന്ന ചിത്രം മാർട്ടിൻ പ്രക്കാട്ട് ഫിലിംസാണ് അവതരിപ്പിക്കുന്നത്. ദേവിക പ്ലസ് ടു ബയോളജി, അവിട്ടം എന്നീ ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് അഖിൽ. 

അഖിൽ- അജയ് വിജയൻ, വിവേക് ചന്ദ്രൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോയൽ ജോജിയാണ് ഛായാഗ്രഹണം, എഡിറ്റിങ് മുഹ്സിൻ, സംഗീതം- പ്രകാശ്, മാത്തൻ. ഈ മാസം 11ന് ചിത്രം തീയേറ്ററുകളിലെത്തും. 


വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4

ഞായറാഴ്ച്ച നിയന്ത്രണം പിൻവലിച്ചു 

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞതോടെ ഞായറാഴ്ച്ചകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ സ്കൂളുകളും പൂർണമായും പഴയ നിലയിലേക്ക് മാറും.

ഫെബ്രുവരി 28 മുതൽ വൈകിട്ട് വരെ ക്ലാസുകൾ നടത്താൻ തയ്യാറാകാനാണ് വിദ്യാഭ്യാസ വകുപ്പിന് നൽകിയിരിക്കുന്ന നിർദ്ദേശം. ക്ലാസുകളിൽ 50 ശതമാനം വിദ്യാർഥികളെ മാത്രമേ അനുവദിക്കു. 

ഉത്സവങ്ങളിൽ കൂടുതൽ പേരെ പങ്കെടുക്കാൻ അനുവദിക്കുന്നതും ആലോചനയിലുണ്ട്. ആറ്റുകാൽ പൊങ്കാല, മാരാമൺ കൺവെൻഷൻ, ആലുവ ശിവരാത്രി എന്നീ സന്ദർഭങ്ങൾക്കായി പ്രത്യേക മാനദണ്ഡം ഇറക്കാനാണ് തീരുമാനം. ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിൽ ജില്ലകളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ തുടരാനും യോഗം തീരുമാനിച്ചിട്ടുണ്ട്. 


അനുപമയുടെ കിടിലൻ ലിപ് ലോക്ക്; റൗഡി ബോയ്‌സ് ട്രെയ്‌ലർ



ആശിഷ് റെഡ്‌ഡിയും അനുപമ പരമേശ്വരനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രമാണ് റൗഡി ബോയ്‌സ്. അനുപമയും ആശിഷും തമ്മിലുള്ള ലിപ്‌ലോക്ക് രംഗം ഉൾപ്പെട്ട ട്രെയ്‌ലർ അണിയറ പ്രവർത്തകർ റിലീസ് ചെയ്‌തു. 

സിനിമയുടെ നിർമാതാവ് ദിൽ രാജുവിന്‍റെ മരുമകനാണ് ആശിഷ്. ഹർഷ കോനുഗണ്ടി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനുപമയുടെ എട്ടാമത്തെ തെലുങ്ക് പ്രോജക്റ്റ് ആണിത്. ചിത്രത്തിൽ കാവ്യാ എന്ന കഥാപാത്രത്തെയാണ് അനുപമ അവതരിപ്പിക്കുന്നത്.   


വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

സംസ്ഥാനത്ത് 76 പേർക്ക് കൂടി കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ വ്യാപനം രൂക്ഷമാകുന്നു. 76 പേർക്ക് കൂടി പുതുതായി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. തൃശൂര്‍ 15, പത്തനംതിട്ട 13, ആലപ്പുഴ 8, കണ്ണൂര്‍ 8, തിരുവനന്തപുരം 6, കോട്ടയം 6, മലപ്പുറം 6, കൊല്ലം 5, കോഴിക്കോട് 4, കാസര്‍ഗോഡ് 2, എറണാകുളം 1, വയനാട് 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. തമിഴ്‌നാട് നിന്നും വന്ന ഒരാള്‍ക്കും ഒമിക്രോണ്‍ ബാധിച്ചു. 

59 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ഏഴ് പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. ഒൻപത് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. തൃശൂര്‍ 3, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം 2 വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

അതേസമയം പത്തനംതിട്ടയിലെ സ്വകാര്യ നഴ്‌സിങ് കോളെജില്‍ ഒമിക്രോണ്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടുണ്ട്. വിദേശത്ത് നിന്നും എത്തിയയാളുടെ സമ്പര്‍ക്കത്തിലുള്ള വിദ്യാർഥിയില്‍ നിന്നും പകര്‍ന്നതാണെന്ന് സംശയിക്കുന്നു. 30 പേര്‍ക്കാണ് നഴ്സിങ് കോളെജില്‍ രോഗം സ്ഥിരീകരിച്ചത്. പത്തനംതിട്ടയിലെ സ്ഥിതി ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കൂടുതല്‍ പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കും. 

ഇതോടെ സംസ്ഥാനത്ത് ആകെ 421 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 290 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 85 പേരും എത്തിയിട്ടുണ്ട്. 43 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 3 പേരാണുള്ളത്.

കന്യാസ്ത്രീയുടെ സ്വവർഗ പ്രണയം; വിവാദത്തിനു തിരി കൊളുത്തി ഹോളിവൂണ്ട്



കൊച്ചി: ലെസ്‌ബിയൻ സിനിമകൾ ഇന്ന് ഒരു പുതുമയല്ല. പ്രമുഖ താരങ്ങൾ അണിനിരന്ന നിരവധി ലെസ്‌ബിയൻ ചിത്രങ്ങൾ നേരത്തെ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാൽ ഒരു കന്യാസ്ത്രീയെ സ്വവർഗാനുരാഗിയായ കഥാപാത്രമാക്കി പുറത്തിറങ്ങാനൊരുങ്ങുന്ന ചിത്രമാണ് ഇപ്പോൾ സൈബർ ലോകത്ത് ചർച്ചയാകുന്നത്. ഹോളി വൂണ്ട് (വിശുദ്ധ മുറിവ്) എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങിയതോടെയാണ് വിവാദത്തിനും തീ കൊളുത്തിയത്. ലെസ്‌ബിയൻ പ്രണയമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.  

സന്ദീപ് ആർ. സഹസ്രാര സിനിമാസിന്‍റെ ബാനറിൽ നിർമിച്ച് അശോക് ആർ. നാഥ് സംവിധാനം ചെയ്യുന്ന ചിത്രം റിലീസിനു മുമ്പേ വിവാദത്തിലായിരിക്കുകയാണ്. പ്രണയത്തിനു ലിംഗ വ്യത്യാസം തടസമില്ലെന്നതാണ് ചിത്രം നൽകുന്ന സന്ദേശമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. എന്നാൽ കന്യാസ്ത്രീയെ സ്വവർഗാനുരാഗിയായി ചിത്രീകരിക്കുന്നതോടെ ക്രൈസ്‌തവ സമൂഹത്തെ തന്നെ ചിത്രം അവഹേളിക്കുകയാണെന്ന ആക്ഷേപമാണ് ഉയരുന്നത്. 


രണ്ട് പെൺകുട്ടികൾ വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടുമ്പോളുണ്ടാകുന്ന പ്രണയത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്‍റെ കഥ മുന്നേറുന്നത്. ദൃശ്യ ഭംഗിയിലാണ് ചിത്രം തയാറാക്കിയിരിക്കുന്നതെന്നത് ട്രെയിലറിൽ വ്യക്തമാണ്. മലയാളത്തിൽ സ്വവർഗാനുരാഗ ചിത്രങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അവയൊന്നും കന്യാസ്ത്രീയെ കഥാപാത്രമാക്കിയിരുന്നില്ല. വൈകാരികതയ്ക്ക് മാറ്റം വരാതെയാണ് ചിത്രത്തിന്‍റെ വിഷ്വലുകൾ ഒരുക്കിയിരിക്കുന്നത്. 

ജാനകി സൂധീർ, അമൃത, സാബു പ്രൗദീൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണെന്നും ഫെസ്‌റ്റിവൽ ചിത്രമായിട്ടാണ് ഇത് പുറത്തിറങ്ങുന്നതെന്നും സംവിധായകൻ വ്യക്തമാക്കിയിട്ടുണ്ട്.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ

സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു 

തിരുവനന്തപുരം: ഒമിക്രോണിനൊപ്പം കേരളത്തിൽ പ്രതിദിന കോവിഡ് കേസുകളും വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. മരണാനന്തരചടങ്ങുകൾ, വിവാഹം, സാമൂഹിക, സാംസ്കാരിക പരിപാടികൾ എന്നിവയിൽ അടച്ചിട്ട സ്ഥലങ്ങളിൽ പരമാവധി 75 പേ‍ർക്കും തുറസായ സ്ഥലങ്ങളിൽ പരമാവധി 150 പേർക്കും മാത്രമേ പങ്കെടുക്കാനാകു. 

കോവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ നിർദേശമുണ്ടായത്. ഡിസംബർ 30 മുതൽ ജനുവരി രണ്ട് വരെ സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രികാല കർഫ്യൂ തുടരേണ്ടതില്ലെന്നും അവലോകനയോ​ഗത്തിൽ തീരുമാനമായി. ഒമിക്രോൺ കേസുകളിൽ വർധനവുണ്ടായെങ്കിലും സംസ്ഥാനത്ത് തത്കാലം ​ഗുരുതരമായ വ്യാപന സ്ഥിതിവിശേഷം ഇല്ലെന്നാണ് വിലയിരുത്തൽ. 

മുൻകരുതൽ നടപടിയുടെ ഭാ​ഗമായി സംസ്ഥാനത്തെ കൗമാരക്കാരുടെ കൊവിഡ് വാക്സീനേഷൻ അതിവേ​ഗത്തിലാക്കാനും യോ​ഗത്തിൽ തീരുമാനമായി. ഹൈറിസ്ക്- ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും വരുന്നവരെ കർശനമായി നീരിക്ഷിക്കാനും ക്വാറന്‍റൈൻ ഉറപ്പാക്കാനും യോ​ഗത്തിൽ നിർദേശമുയർന്നു. 


കിടിലൻ ആക്ഷൻ; ഹോട്ട് ലുക്കിൽ നിൻസി; ആകാംക്ഷ ഇരട്ടിയാക്കി ലേവ്യ 20:10 ടീസർ


കൊച്ചി: പ്രേക്ഷകരെ ആകാംക്ഷയുടെ മുൾ മുനയിൽ നിർത്തി ലേവ്യ 20:10യുടെ ടീസർ പുറത്തിറങ്ങി. നാല് കഥാപാത്രങ്ങൾ മാത്രമുള്ള സസ്പെൻസ് ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലൈഫ് ഐ.എൻ.സി, എൻ ഫോർ ഫിലിം ഫാക്ടറി എന്നിവയുടെ ബാനറിൽ നന്ദൻ മേനോൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന്‍റെ ട്രെയിലർ ഇതിനോടകം സൈബർ ലോകത്തും ചർച്ചയായി കഴിഞ്ഞിട്ടുണ്ട്.  

1.13 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ട്രെയിലറാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്. പ്രേക്ഷകരെ കോരിത്തരിപ്പിക്കാൻ ചൂടൻ ഗ്ലാമർ- ആക്ഷൻ രംഗങ്ങൾ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനകളാണ് ട്രെയിലറിൽ കാണുന്നത്. 


ഒരു രാത്രി ഒരു വീടിനുള്ളിൽ സംഭവിക്കുന്ന ആകാംക്ഷാഭരിതമായ കഥാമുഹൂർത്തങ്ങളാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. നീനയുടേയും, സന്ദീപിന്‍റെയും ജീവിതത്തിലേയ്ക്ക് നവീൻ എന്ന ചെറുപ്പക്കാരൻ കടന്നുവരുന്നതോടെ സംഭവിക്കുന്ന അപ്രതീക്ഷിത നിമിഷങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്. നിൻസി സേവ്യർ, സൂര്യലാൽ, അഖിൽ എസ്. കുമാർ, അനീഷ് ആനന്ദ് എന്നിവരാണ് അഭിനേതാക്കൾ.


ശശി നാരായൺ ഛായാഗ്രഹണവും  ഫിലോസ് പീറ്റർ എഡിറ്റിങ്ങും നിർവഹിക്കുന്നു. കലാസംവിധാനം ബിജു മാധവ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഹരീഷ് പാലപ്പുഴ, പ്രൊഡക്‌ക്ഷൻ കൺട്രോളർ സിജു ചക്കുംമൂട്ടിൽ, കുങ്ഫു സജിത്താണ് ആക്ഷൻ കോറിയോഗ്രാഫി ഒരുക്കിയിരിക്കുന്നത്.

ഓഡിയോ ഡിസൈനിങ്ങും ബീജിഎമ്മും  ബിനോയി ജോസഫിന്‍റേതാണ്. ചമയം സുധി കട്ടപ്പന, വസ്ത്രാലങ്കാരം ജെസി എബ്രഹാം. ഗാനരചന : ബിജു കമലും, സംഗീതം: രാജേഷ് സാംസ്, മനു നാരായണൻ എന്നിവരും നിർവഹിച്ചിരിക്കുന്നു. സ്റ്റിൽസ് അനുമോദ്, പോസ്റ്റർ ഡിസൈൻ, റിയോ മീഡിയ ഹബ്ബ്, വാർത്താ പ്രചരണം; കാസറ്റ് കമ്പനി. ജനുവരി ഏഴിന് ലൈംലൈറ്റ് ഒ.ടി.ടി ഫ്ലാറ്റ് ഫോമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. 

ട്രെയിലർ കാണാം.. 

ലൈംലൈറ്റ് ഒടിടി ഫ്ലാറ്റ് ഫോം ഡൗൺ ലോഡ് ചെയ്യാം. 

https://m.limelightmedia.org/link?s=4G1lsyIjE&a=p

സണ്ണി വെയിൻ ചിത്രം 'അപ്പൻ' ട്രെയിലർ പുറത്തിറങ്ങി



കൊച്ചി: അലൻസിയറും സണ്ണി വെയിനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം അപ്പന്‍റെ ട്രെയിലർ പുറത്തിറങ്ങി. മജു സംവിധാനം ചെയ്യുന്ന ചിത്രം  ജോസ്‌കുട്ടി മഠത്തിൽ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. 

ടാപ്പിങ് തൊഴിലാളിയായിട്ടാണ് സണ്ണി വെയിൻ എത്തുന്നത്. താരത്തിന്‍റെ അഛനായിട്ടാണ് അലൻസിയർ വേഷമിടുന്നത്. തൊടുപുഴയിലായിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷൻ. സംവിധായകൻ തന്നെയാണ് ചിത്രത്തിന്‍റെ കഥാകൃത്തും. 

അനന്യ, ഗ്രേസ് ആന്‍റണി, പോളി വത്സൻ, രാധിക രാധാകൃഷ്‌ണൻ, അനിൽ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്‌റഫ്, ദ്രുപദ് കൃഷ്‌ണ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു. തിരക്കഥ ആർ. ജയകുമാറും മജുവും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം പപ്പു, വിനോദ് ഇല്ലമ്പള്ളി. എഡിറ്റർ കിരൺ ദാസ്. 

  

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

ത്രില്ലടിപ്പിക്കാൻ വീണ്ടും അന്ന ബെൻ ടീം; നൈറ്റ് ഡ്രൈവ് ട്രെയിലർ പുറത്ത്



കൊച്ചി: പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ അന്ന ബെൻ ചിത്രം നൈറ്റ് ഡ്രൈവ്. അന്ന ബെന്നിനൊപ്പം റോഷൻ മാത്യു, ഇന്ദ്രജിത്ത് തുടങ്ങിയവർ കേന്ദ്രകഥാപാത്രത്തിലെത്തുന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 2.19 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ ഇതിനടകം തന്നെ വൈറലായി കഴിഞ്ഞു. 

പതിവ് അന്ന ബെൻ ചിത്രങ്ങൾ പോലെ തന്നെ ത്രില്ലടിപ്പിക്കുന്നതാണ് നൈറ്റ് ഡ്രൈവും എന്നതാണ് ട്രെയിലറിലെ സൂചന. വൈശാഖാണ് ചിത്രത്തിന്‍റെ സംവിധാനം.  അന്ന ബെന്നും റോഷൻ മാത്യുവും ദുരൂഹ സാചര്യത്തിൽ കുടുങ്ങിക്കിടക്കുന്നതാണ് ട്രെയിലറിർ കാണുന്നത്. 

ട്രെയിലർ ഹിറ്റായതോടെ ചിത്രത്തിനും വലിയ സ്വീകാര്യത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. രഞ്ജിൻ രാജാണ് ചിത്രത്തിന്‍റെ സംഗീതം നിർവഹിക്കുന്നത്. ആൻ മെഗാ മീഡിയയുടെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന് അഭിലാഷ് പിള്ളയാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഷാജി കുമാറാണ് ഛായാഗ്രാഹണം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

സരിത നായരെ വിഷം കൊടുത്ത് കൊലപ്പെടുത്താൻ ശ്രമം 

കൊട്ടാരക്കര: സോളാർ തട്ടിപ്പ് കേസിലെ പ്രതി സരിത നായരെ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമം. കൊട്ടാരക്കര കോടതിയിൽ ഹാജരാകാൻ എത്തിയപ്പോഴാണ് സംഭവമെന്നും താൻ ചികിത്സയിലാണെന്നും സരിത വെളിപ്പെടുത്തി. 2015ൽ തന്നെ ഒരു സംഘം ആളുകൾ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് സരിത കൊട്ടാരക്കര കോടതിയിലെത്തിയതെന്നാണ് വിവരം. 

ഈ സമയത്ത് ക്രമേണ ബാധിക്കുന്ന വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നാണ് സരിത പറയുന്നത്. വിഷം ബാധിച്ചതുമായി ബന്ധപ്പെട്ട് വെല്ലൂരും തിരുവനന്തപുരത്തുമായി ചികിത്സയിലാണ്. കീമൊതെറാപ്പിയുള്‍പ്പെടെയുള്ള ചികിത്സകളാണ് നടത്തുന്നത്. നാഡികളെയും ബാധിച്ചു. അതിജീവനത്തിനുശേഷം ഇതുസംബന്ധിച്ച് വെളിപ്പെടുത്തുമെന്നും സരിത പറഞ്ഞു.

2015 ജൂലായ് 18ന് രാത്രി 12-ന് എം.സി.റോഡില്‍ കരിക്കത്ത് വച്ച് സരിതയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്ന കേസാണ് കൊട്ടാരക്കര കോടതിയുടെ പരിഗണനയിലുള്ളത്. തിരുവനന്തപുരത്തു നിന്നു ബന്ധുവിനൊപ്പം മടങ്ങുകയായിരുന്ന സരിത വിശ്രമിക്കാനായി കരിക്കത്ത് കാര്‍ നിര്‍ത്തിയപ്പോള്‍ ഒരു സംഘം ആക്രമിച്ചിരുന്നു. കാറിന്‍റെ ചില്ല് തകര്‍ക്കുകയും സരിതയെയും ഒപ്പമുണ്ടായിരുന്നവരെയും അസഭ്യംപറയുകയും അപമാനിക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്‌തെന്നായിരുന്നു കേസ്.

മുന്നോട്ടെടുക്കവേ കാര്‍ തട്ടി സംഘത്തിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരുക്കുപറ്റിയതില്‍ സരിതയുടെയും ഒപ്പമുണ്ടായിരുന്നവരുടെയും പേരിലും കേസെടുത്തിരുന്നു. ഇരു കേസുകളും കോടതിക്കുപുറത്ത് ഒത്തുതീര്‍പ്പിലെത്തിയിരുന്നു. പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് ഇരുകൂട്ടരും കോടതിയില്‍ മൊഴിനല്‍കി. വിധിപറയാനായി കേസ് 29-ലേക്കു മാറ്റി. ഇരു കേസുകളിലും പ്രോസിക്യൂഷനുവേണ്ടി എ.പി.പി. റോയി ടൈറ്റസ് ഹാജരായി.

ആദ്യ ടീസറിനെ വെല്ലും; മരക്കാറിന്‍റെ രണ്ടാം ടീസർ പുറത്ത്



സിനിമാ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന മരക്കാറിന്‍റെ രണ്ടാം ടീസറും പുറത്തിറക്കി അണിയറ പ്രവർത്തകർ. മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ ഒരുങ്ങിയ ചിത്രം അടുത്ത മാസം റിലീസിനൊരുങ്ങുകയാണ്.  

അമ്പരപ്പിക്കുന്ന യുദ്ധ സീനുകളും സംഘട്ടങ്ങളും ടീസറിൽ നിറഞ്ഞു നിൽക്കുന്നു. ആരാധകരുടെ ഭാഗത്ത് നിന്നും വൻ വരവേൽപ്പാണ് ടീസറിന് കിട്ടിയിരിക്കുന്നത്. ചിത്രം ഡിസംബർ രണ്ടിനു തിയേറ്ററിലെത്തും. മോഹൻലാലിന് പുറമെ, പ്രണവ് മോഹൻലാൽ, പ്രഭു, അർജുൻ, ഫാസിൽ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, നെടുമുടി വേണു, മുകേഷ്, സിദ്ധിഖ്, രഞ്ജി പണിക്കർ, ഹരീഷ് പേരടി തുടങ്ങിയ വമ്പൻ താര നിരയാണ് ചിത്രത്തിൽ ഉള്ളത്. 

അഞ്ച് ഭാഷയിലായി പുറത്തിറങ്ങുന്ന ചിത്രം അമ്പതിലേറെ രാജ്യത്തെ 5000 സ്‌ക്രീനുകളിൽ ആണ് പ്രദർശനത്തിന് എത്തുന്നത്. അഞ്ച് ഭാഷകളിൽ ആയി അമ്പതിൽ അധികം രാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രവും കൂടിയാവും മരക്കാർ. 

മാർവെൽ സിനിമകൾക്ക് വിഎഫ്എക്‌സ് ഒരുക്കിയ അനിബ്രയിനാണ് മരയ്ക്കാറിനു വിഎഫ്എക്‌സ് ഒരുക്കുന്നത്. ലോക സിനിമയിലെ തന്നെ പല വമ്പൻ സിനിമകൾക്കും വിഎഫ്എക്‌സ് ഒരുക്കിയിട്ടുള്ളവരാണ് അനിബ്രയിൻ. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ, ഡോക്ടർ റോയ്, സന്തോഷ് ടി കുരുവിള എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

ത്രില്ലടിപ്പിച്ച് 'മഡ്ഡി'; ടീസർ പുറത്തിറങ്ങി



കൊച്ചി: പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് അഡ്വഞ്ചറസ് ആക്ഷൻ ത്രില്ലർ മഡ്ഡിയുടെ ടീസർ പുറത്ത്. ഇന്ത്യയിൽ തന്നെ ആദ്യമായാണ് 4×4 മഡ് റേസ് പ്രമേയമായി ഒരു സിനിമ പുറത്തിറങ്ങുന്നത്. നവാഗതനായ ഡോ. പ്രഗഭൽ സംവിധാനം ചെയ്യുന്ന മഡ്ഡിയുടെ ടീസർ ഫഹദ് ഫാസിൽ, ഉണ്ണി മുകുന്ദൻ, അപർണ ബാലമുരളി, ആസിഫ് അലി, സിജു വിൽസൺ, അമിത് ചക്കാലക്കൽ എന്നീ താരങ്ങൾ അവരുടെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തുവിട്ടു.  

ഇതുവരെ പുറംലോകം കണ്ടിട്ടില്ലാത്ത മനോഹരവും, അതിസാഹസികവുമായ ലോക്കേഷനിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ഇതിനോടകം തന്നെ പ്രേക്ഷകരെ ആകാംക്ഷഭരിതരാക്കുകയും ത്രസിപ്പിക്കുകയും ചെയ്യ്തിരിക്കുകയാണ് മഡ്ഡിയുടെ ടീസർ. നവാഗതരായ പ്രധാന അഭിനേതാക്കളെ ഓഫ് റോഡ് റേസിംഗിൽ

രണ്ട് വർഷത്തോളം പരിശീലിപ്പിച്ചതിന് ശേഷം ഡ്യൂപ്പുകളൊന്നും കൂടാതെയാണ് ഈ ചിത്രത്തിന്‍റെ സാഹസിക രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.

കെ.ജി.എഫിന് സംഗീതം നൽകിയ രവി ബസ്റൂർ  മഡ്‌ഡിയിലൂടെ ആദ്യമായി മലയാളത്തിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. രാക്ഷസൻ സിനിമിലൂടെ ശ്രദ്ധേയനായ സാൻ ലോകേഷ് എഡിറ്റിങ്ങും, കെ.ജി രതീഷ് ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു.

പി.കെ. സെവൻ ക്രിയേഷൻസിന്‍റെ ബാനറിൽ പ്രേമ കൃഷ്ണദാസാണ് സിനിമ നിർമിക്കുന്നത്. പുതുമുഖങ്ങളായ യുവാൻ, റിദ്ദാൻ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായർ എന്നിവരാണ്  പ്രധാന വേഷങ്ങളിൽ    അണിനിരക്കുന്നത്. ഹരീഷ് പേരഡി,ഐ.എം.വിജയൻ, രൺജി പണിക്കർ, സുനിൽസുഗത, ശോഭ മോഹൻ, ഗിന്നസ് മനോജ് എന്നിവരാണ് മറ്റ് താരങ്ങൾ. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും മഡ്ഡി ദൃശ്യ വിരുന്നൊരുക്കും. 

മഡ്‌ഡിയുടെ ഹിന്ദി ടീസർ ബോളിവുഡ് താരം അർജുൻ കപൂറും, തമിഴിൽ ജയം രവിയും അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ പുറത്തുവിട്ടു. കന്നഡയിൽ ഡോ ശിവരാജ് കുമാർ, തെലുങ്കിൽ അനിൽ രവിപുടി എന്നിവരും മഡ്‌ഡിയുടെ ടീസർ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/EXQMlwDgDmC55kywJLF9pj