www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2052) Idukki (1965) Mostreaded (1617) Crime (1522) National (1266) Entertainment (862) world (452) Viral (450) Video (363) Health (213) Gallery (163) mollywood (161) Gulf (147) sports (144) Trending (109) business (103) bollywood (90) Science (80) Food (53) Travel (44) kollywood (39) Gossip (38) Tech (37) editorial (35) auto (31) featured (27) Sex (25) Beauty (21) hollywood (19) Fashion (15) shortfilm (15) trailer (14) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)
Showing posts with label Crime. Show all posts

തേനി തേക്കംപട്ടിയിലെ ജയിൽചാട്ടം; 17 പേരും പിടിയിൽ



ചെന്നൈ: പൊലീസിനെ ആക്രമിച്ച് തമിഴ്നാട്ടിലെ തേനി ജില്ലയിലെ തേക്കംപട്ടി ജയിലിൽ നിന്നും രക്ഷപെട്ട 17 പ്രതികളും പിടിയിൽ. സംഘത്തിലെ അവസാന രണ്ട് പേരായ തിരുപ്പതി, മീനാക്ഷിസുന്ദരം എന്നിവർ കൂടി പിടിയിലായതോടെ ദൗത്യം അവസാനിപ്പിച്ചു. 

തിങ്കളാഴ്ച്ച രാത്രിയിലാണ് ജയിലിലെ മൂന്നാം ബ്ലോക്കിലുണ്ടായിരുന്ന 17 അംഗ സംഘം ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം ജയിൽ ചാടുന്നത്. കൂട്ടത്തിൽ ഒരാൾ അപസ്മാരം അഭിനിയിക്കുകയും ഓടിയെത്തിയ ഉദ്യോഗസ്ഥനെ ആക്രമിച്ചു കീഴടക്കി രക്ഷപെടുകയുമായിരുന്നു. 

ഇന്നലെ രാവിലെ തന്നെ രജിന്‍, പൊന്‍മുത്തു സെല്‍വം ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായിരുന്നു. 17 പേരില്‍ അഞ്ച് പേരെ ചൊവ്വാഴ്ച രാവിലെയും, എട്ട് പേരെ ഉച്ചയോടെയും പിടികൂടിയിരുന്നു. 300ലധികം പൊലീസുകാര്‍, പ്രത്യേക ടീമുകള്‍, ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികള്‍ക്കായി തിരച്ചില്‍ നടന്നത്. 

മലമ്പ്രദേശമായതിനാല്‍ മൂന്ന് ഡ്രോണുകളും ഉപയോഗിച്ചിരുന്നു. രക്ഷപ്പെട്ട ശേഷം തടവുകാര്‍ സ്വീകരിച്ച വഴിയും ഒളിച്ചിരുന്ന സ്ഥലങ്ങളും കണ്ടെത്താന്‍ പോലീസ് അവരെ മലമ്പ്രദേശത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. പിടിയിലായവരെ ചോദ്യം ചെയ്ത് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരെ കണ്ടെത്തിയത്. എല്ലാവരും ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

നാല് മാസം പ്രായമുള്ള കുഞ്ഞിന്‍റെ മരണം കൊലപാതകം; മാതാപിതാക്കൾ അറസ്റ്റിൽ



കോഴിക്കോട്: പെരുവയലിലെ നാല് മാസം പ്രായമുള്ള കുഞ്ഞിനെ അച്ഛൻ മർദിച്ചുകൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ്. സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ കുറ്റിക്കാട്ടൂര്‍ സ്വദേശി ഷിജിന്‍, അമ്മ അഞ്ജന എന്നിവര്‍ അറസ്റ്റിലായി. മദ്യ ലഹരിയിലായിരുന്നു സംഭവം. 

2025 ഒക്ടോബര്‍ ഒന്നിനാണ് കൊലപാതകം നടന്നത്. കുട്ടി രാത്രി വിളിച്ചിട്ട് എഴുന്നേല്‍ക്കുന്നില്ലെന്നും, മൂക്കിലൂടെ കഫം വരുന്നു എന്നു പറഞ്ഞ് സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് സ്വാഭാവിക മരണമെല്ലെന്നും, മര്‍ദ്ദനമേറ്റിട്ടുണ്ടെന്നും സൂചിപ്പിച്ചിരുന്നത്. എന്നാല്‍ മര്‍ദ്ദനമേറ്റ കാര്യം കുട്ടിയുടെ അമ്മ അഞ്ജന ആരോടും വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ നാട്ടുകാര്‍ ചില സംശയങ്ങള്‍ പൊലീസിനോട് സൂചിപ്പിച്ചിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തില്‍ അഞ്ജനയെ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം സ്ഥിരീകരിച്ചത്. സ്ഥിരം മദ്യപാനിയായ ഷിജിന്‍, രാത്രി കുട്ടി ഉറക്കെ കരഞ്ഞതിന്‍റെ ദേഷ്യത്തിലാണ് മര്‍ദ്ദിച്ചതെന്നാണ് അഞ്ജന പൊലീസിനോട് പറഞ്ഞത്. കൊലപാതകക്കുറ്റത്തിന് ഷിജിനെയും, വിവരം മറച്ചുവെച്ചതിന് അഞ്ജനയെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

എട്ട് മാസം പ്രായമായ കുഞ്ഞിന്‍റെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ

തിരുവല്ല: എട്ട് മാസം പ്രായമായ കുഞ്ഞിന്‍റെ മൃതദേഹം ചതുപ്പിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ അറസ്റ്റിൽ. തിരുവല്ല പുളിക്കീഴിൽ മൂന്ന് വർഷം മുമ്പുണ്ടായ കൊലപാതകത്തിലാണ് അമ്മയെ പൊലീസ് പിടികൂടിയത്. 

കഴിഞ്ഞയാഴ്ച പാലക്കാട് നാടോടിസ്ത്രീകള്‍ തമ്മിലുണ്ടായ വഴക്കിനിടയിലാണ് കുട്ടി മരിച്ചതിന്‍റെ കാരണം പുറത്തുവന്നത്. എസ്.സി പ്രമോട്ടര്‍ വഴിയാണ് പാലക്കാട് പൊലീസില്‍ ഇത്തരത്തില്‍ ഒരു വിവരം എത്തുന്നത്. 2023 ഓഗസ്റ്റ് 12 നാണ് എട്ടുമാസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം ചതുപ്പില്‍ കണ്ടെത്തുന്നത്. കുഞ്ഞിനെ തന്‍റെ സുഹൃത്ത് ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന് അമ്മ മൊഴി നല്‍കി. 

മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കുഞ്ഞിന്‍റെ അമ്മയായ നാടോടി സ്ത്രീയെ പൊലീസ് കണ്ടെത്തുന്നത്. നാടോടിസ്ത്രീകള്‍ തമ്മിലുണ്ടായ വഴക്കിനിടയില്‍ കുട്ടിയുടെ അമ്മ തന്നെയാണ് ഇക്കാര്യം പറഞ്ഞത്. വിവരമറിഞ്ഞ ആക്ടിവിസ്റ്റ് ഇടപെട്ടതിനെത്തുടര്‍ന്ന് മീനാക്ഷിപുരം പൊലീസ് അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. 

തുടര്‍ന്ന് തിരുവല്ല പോലീസിന്‍റെ നേതൃത്വത്തിലുള്ള സംഘം അവിടെയെത്തി നാടോടി സ്ത്രീയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തപ്പോഴാണ് ഈ കേസില്‍ വ്യക്തത വന്നത്. ഇതോടെയാണ് മൂന്നു വര്‍ഷം മുമ്പ് നടന്ന കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.

ചങ്ങനാശേരിയില്‍ വെച്ച് കുട്ടിയുടെ അമ്മയും സുഹൃത്തും ശാരീരികമായി ബന്ധപ്പെടുന്നതിനിടെയാണ് കുഞ്ഞ് കരഞ്ഞത്. കരച്ചിലില്‍ പ്രകോപിതനായ സുഹൃത്ത് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തിന്‍റെ സഹായത്തോടെയാണ് മൃതദേഹം ഏതാണ്ട് 12 കിലോമീറ്റര്‍ അകലെ പുളിക്കീഴിലെത്തിച്ച് ചതുപ്പില്‍ കുഴിച്ചിട്ടത്. പ്രതികളായ സുഹൃത്തിനെയും സഹോദരനെയും പോലീസ് അന്വേഷിക്കുന്നുണ്ട്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ചു; 75 കാരനെതിരെ പോക്‌സോ കേസ്



കൊല്ലം: പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ 75 കാരനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. കൊല്ലം രണ്ടാംകുറ്റി സ്വദേശി നാസിമിനെതിരെയാണ് കേസെടുത്തത്. 

മൂന്ന് പേര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന സിനിമയില്‍ താന്‍ നിര്‍മാതാവാണെന്നാണ് ഇയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞിരുന്നത്. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് ഇയാള്‍ പെണ്‍കുട്ടിയില്‍ നിന്നും 10,000 രൂപയും വാങ്ങിയിരുന്നു. എന്നാല്‍ സിനിമയുടെ കാര്യം നടക്കാതെ വന്നപ്പോള്‍ പെണ്‍കുട്ടി പണം തിരികെ ചോദിച്ചു.

ഇതോടെ രണ്ടാംകുറ്റി ജംക്ഷനില്‍ വച്ച് പണം തിരികെ തരാം എന്ന് പറഞ്ഞ് പെണ്‍കുട്ടിയെ പ്രതി അവിടേക്ക് വിളിച്ചുവരുത്തി. കാറിലെത്തിയ നാസിം പണം വീട്ടിലിരിക്കുകയാണെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചുവെന്നാണ് മൊഴി. 

ഇതിനിടെ പെണ്‍കുട്ടി സുഹൃത്തിന്‍റെ സഹായം തേടി. മൊബൈലിലേക്ക് ലൊക്കേഷന്‍ അയച്ചു നല്‍കിയതോടെ സുഹൃത്ത് എത്തി രക്ഷപ്പെടുത്തുകയായിരുന്നുവെന്നും വനിതാ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ മൊഴിയില്‍ പെണ്‍കുട്ടി പറയുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Join Our Whats App group

https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN‌

ഭർത്താവിനും വീട്ടുകാർക്കും ഭക്ഷണത്തിൽ വിഷം നൽകി; നവ വധു കൂട്ടുകാരിക്കൊപ്പം മുങ്ങി



നാസിക്: പെൺസുഹൃത്തിനൊപ്പം ഒളിച്ചോടാൻ ഭർതൃവീട്ടുകാർക്ക് ഭക്ഷണത്തിൽ വിഷം കലർത്തി നൽകി നവവധു. മഹാരാഷ്ട്രയിലെ ജാൽഗാവിലാണ് സംഭവം നടന്നത്. 20കാരിയായ സുമൻ സഹാനി എന്ന യുവതിയാണ് ഒളിച്ചോടിയത്.

ഏജന്‍റ് മുഖേന രണ്ടര ലക്ഷം രൂപ നൽകിയാണ് വാൽമീക് പാട്ടിൽ എന്ന 32 കാരൻ യുവതിയെ വിവാഹം കഴിച്ചുകൊണ്ടുവന്നത്. വിവാഹത്തിൽ പങ്കെടുക്കാനായി ആർതി പട്ടേൽ എന്ന 20 കാരിയും യുവതിക്കൊപ്പം എത്തിയിരുന്നു. 

ഒക്റ്റോബർ ഏഴിനായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന്‍റെ പിറ്റേ ദിവസം ആചാര പ്രകാരം വധുവും വരനും ഗ്രാമത്തിലെ ക്ഷേത്രത്തിൽ സന്ദർശനവും നടത്തിയിരുന്നു. 

രണ്ട് ദിവസം കഴിഞ്ഞ് ഒൻപതിന് സുമൻ സുഹൃത്ത് ആർതിക്കൊപ്പം ഭർതൃവീട്ടുകാരെ അപായപ്പെടുത്താൻ ഭക്ഷണത്തിൽ വിഷം ചേർത്തു. അത്താഴത്തിലാണ് വിഷം ചേർത്തത്. എന്നാൽ വീട്ടിൽ കുറച്ചു പേർ മാത്രമാണ് ഭക്ഷണം കഴിച്ചത്. 

വയറ്റിൽ അസ്വസ്ഥത ഉണ്ടായെങ്കിലും ഇവർ അത് കാര്യമാക്കാതെ ഉറങ്ങാൻ കിടന്നു. പുലർച്ചെ നാലിന് ആശുപത്രിയിൽ പോകാൻ എഴുന്നേറ്റപ്പോഴാണ് സുമനും കൂട്ടുകാരിയും മുങ്ങിയത് അറിയുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും പിടികൂടിയിട്ടുണ്ട്. 

Join Our Whats App group

https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN‌

ഒൻപതു വയസുകാരിയോട് ലൈംഗികാതിക്രമം; പ്രതിക്ക് അഞ്ച് വർഷം തടവ് ശിക്ഷ



ചേർത്തല: ബന്ധുവീട്ടിലെത്തിയ ഒൻപതു വയസുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് അഞ്ച് വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ. ചേര്‍ത്തല തെക്ക് പഞ്ചായത്ത് 14-ാം വാര്‍ഡില്‍ പാവനാട്ട് മധുവിനെ(57)യാണ് ചേര്‍ത്തല പ്രത്യേക അതിവേഗ (പോക്‌സോ) കോടതി ജഡ്ജി ആന്‍റണി ഷെല്‍മാന്‍ ശിക്ഷിച്ചത്.

കുട്ടി അനുഭവിച്ച ശാരീരിക, മാനസിക പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഗവണ്‍മെന്‍റിനോട് കോടതി നിര്‍ദേശിച്ചു. ബന്ധുവീട്ടില്‍ വന്ന പ്രതി, അവിടെ കട്ടിലില്‍ കിടക്കുകയായിരുന്ന കുട്ടിക്കൊപ്പം കിടക്കുകയും ശരീരഭാഗങ്ങളില്‍ പിടിച്ച് അതിക്രമം കാണിക്കുകയുമായിരുന്നു. അവിടേക്ക് വന്ന കുട്ടിയുടെ അമ്മയാണ് ഇത് കണ്ടത്.

മാരാരിക്കുളം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ അന്വേഷണം നടത്തിയത് ഇന്‍സ്‌പെക്ടര്‍മാരായിരുന്ന പി. ചന്ദ്രബാബു, ജി. അജിത് കുമാര്‍ എന്നിവരാണ്. എഎസ്ഐ ഉഷ, സിവില്‍ പൊലീസ് ഓഫീസറായ ദീപു മോന്‍ എന്നിവരും അന്വേഷണത്തിന്‍റെ ഭാഗമായി. പ്രോസിക്യൂഷന്‍ വിങ്ങിലെ ഓഫീസര്‍മാരായ സുനിത, രതീഷ്, മാരാരിക്കുളം സ്റ്റേഷനിലെ സിപിഒ ശ്യാംകുമാര്‍ എന്നിവര്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു. 

സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബീന കാര്‍ത്തികേയന്‍ പ്രോസിക്യൂഷനുവേണ്ടി ഹാജരായി. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 16 സാക്ഷികളെ വിസ്തരിക്കുകയും 29 രേഖകള്‍ തെളിവിനായി ഹാജരാക്കുകയും ചെയ്തു.

Join Our Whats App group

https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN‌

14 കാരിയെ പീഡിപ്പിച്ച് പിതാവ്; ദൃശ്യം പകർത്തി അമ്മ



കച്ച്: ആൺ സുഹൃത്തുമായി സംസാരിച്ചെന്നാരോപിച്ച് 14 കാരിയെ പിതാവ് ബലാത്സംഗം ചെയ്‌തതായി പരാതി. ഗുജറാത്തിലെ കച്ച് ജില്ലയിലാണ് സംഭവം നടന്നത്. പീഡന ദൃശ്യങ്ങൾ അമ്മ മൊബൈലിൽ പകർത്തിയെന്നും പരാതിയിൽ പറയുന്നു.  

മാതാപിതാക്കള്‍ക്കും മൂന്ന് സഹോദരിമാര്‍ക്കുമൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. ഇതര സംസ്ഥാനത്തുനിന്നുള്ള കുടുംബം കഴിഞ്ഞ ആറുവര്‍ഷമായി ഗുജറാത്തിലാണ് താമസിക്കുന്നത്. പോക്‌സോ നിയമപ്രകാരവും മറ്റ് പ്രസക്തമായ വകുപ്പുകള്‍ പ്രകാരവും മാതാപിതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ആഗ്രയിലുള്ള ഒരു ആണ്‍സുഹൃത്തുമായി ഫോണില്‍ സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അമ്മ, സെപ്റ്റംബര്‍ 14-നാണ് ആദ്യം പെണ്‍കുട്ടിയെ ചോദ്യം ചെയ്തത്. ജോലി കഴിഞ്ഞ് പിതാവ് തിരിച്ചെത്തിയപ്പോള്‍, പെണ്‍കുട്ടി ഒരു ആണ്‍കുട്ടിയുമായി സംസാരിക്കാറുണ്ടെന്നും പ്രണയത്തിലാണെന്നും അമ്മ അദ്ദേഹത്തോട് പറഞ്ഞു.

തുടര്‍ന്ന് പ്രകോപിതനായ പിതാവ് പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും വീട്ടില്‍ പൂട്ടിയിടുകയും ചെയ്തു. ഭക്ഷണവും വെള്ളവും നല്‍കാതെ മണിക്കൂറുകളോളം അവളെ ക്രൂരമായി മര്‍ദിച്ചതായും പരാതിയില്‍ പറയുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അമ്മയുടെ സാന്നിധ്യത്തില്‍ പിതാവ് തന്നെ പലതവണ വീട്ടില്‍ വെച്ച് പീഡിപ്പിച്ചതായും പെണ്‍കുട്ടി ആരോപിച്ചു.

സെപ്റ്റംബര്‍ 20-നും സെപ്റ്റംബര്‍ 29-നും പീഡനം തുടര്‍ന്നതായി പരാതിയിൽ പറയുന്നു. സെപ്റ്റംബര്‍ 29-ന് ഇതേ കോംപ്ലക്‌സില്‍ താമസിക്കുന്ന അമ്മയുടെ സഹോദരിയുടെ വീട്ടിലെത്തിയ പെണ്‍കുട്ടി അവരുടെ ഫോണ്‍ ഉപയോഗിച്ച് 112 എന്ന എമര്‍ജന്‍സി ഹെല്‍പ്ലൈനില്‍ ബന്ധപ്പെട്ടു. എന്നാല്‍ മാതാപിതാക്കള്‍ ഫോണ്‍ വാങ്ങി അവളെ ബലമായി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും വീണ്ടും മുറിക്കുള്ളില്‍ പൂട്ടിയിടുകയും ചെയ്‌തു.

ഒക്ടോബര്‍ ഒന്നിന് അമ്മയുടെ സാന്നിധ്യത്തില്‍ പിതാവ് വീണ്ടും തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി ആരോപിക്കുന്നു. പീഡനത്തിനിടയില്‍ അമ്മ തന്‍റെ നഗ്‌നചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. പിറ്റേന്ന് രാവിലെ പിതാവ് ജോലിക്ക് പോയ സമയത്ത് പെണ്‍കുട്ടി ഓടി അമ്മയുടെ സഹോദരിയുടെ വീട്ടിലെത്തുകയും ക്രൂരതകളെക്കുറിച്ച് വിവരിക്കുകയും ചെയ്‌തു. തുടര്‍ന്ന് അവര്‍ വീണ്ടും പൊലീസ് ഹെല്‍പ്ലൈനില്‍ ബന്ധപ്പെടുകയായിരുന്നു.

പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് മാതാപിതാക്കളെ കസ്റ്റഡിയിലെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. പെണ്‍കുട്ടിയെ നിലവില്‍ അധികാരികളുടെ സംരക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്.

Join Our Whats App group

https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN‌

ലഹരി നൽകി മയക്കി പീഡനം; രണ്ട് പേർ അറസ്റ്റിൽ



കൊച്ചി: നഗരത്തിലെ സ്പായിൽ വിവാഹിതയായ യുവതി പീഡനത്തിനിരയായ സംഭവത്തിൽ അന്വേഷണം സെക്സ് റാക്കറ്റിലേക്ക്. ജോലി വാഗ്ദാനം ചെയ്‌ത് വിളിച്ചു വരുത്തിയ യുവതിയെ പീഡിപ്പിച്ച കേസിലാണ് ആലപ്പുഴ എരികാവ് എസ്.ആർ നിവാസിൽ ശ്രീരാജ് (30), തൃക്കാക്കര തേവയ്ക്കൽ കുതിരപ്പറമ്പിൽ ജിത്ത് മാർട്ടിൻ (27) എന്നിവർ പിടിയിലാകുന്നത്. 

കളമശ്ശേരിയിലെ സ്പായിലേക്ക് മാനേജരായി ജോലി നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയായിരുന്നു പീഡനം. യുവതി കളമശേരി മെഡിക്കല്‍ കോളജ് ഐസിയുവില്‍ ചികിത്സയിലാണ്. യുവതിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയതായും പരാതിയില്‍ പറയുന്നു. കേസില്‍ മറ്റൊരു യുവതി കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവരും യുവതിയെ ചൂഷണം ചെയ്‌തതായി പരാതിയുണ്ട്. 

ഈ മാസം രണ്ടാം തീയതിയാണ് സംഭവം നടന്നത്. നാല് പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയത്. വിവരം ഭര്‍ത്താവിനോട് പറയുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. യുവതിയെ ലഹരി നൽകി മയക്കിയ ശേഷമായിരുന്നു പീഡനം. 

Join Our Whats App group

https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN‌


കോതമംഗലത്ത് ഭർത്താവ് ഭാര്യയെ കുത്തികൊലപ്പെടുത്തി



കോതമംഗലം: കുടുംബ വഴക്കിനെ തുടർന്ന് വയോധികയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ്. കോതമംഗലം മാരമംഗലം ഹാപ്പി നഗറിലാണ് സംഭവം നടന്നത്. പി.വി കുര്യാക്കോസ് ആണ് ഭാര്യ കുഞ്ഞമ്മ (61) യെ വീടിനുള്ളില്‍ കുത്തിക്കൊലപ്പെടുത്തിയത്. കോതമംഗലം പൊലീസ് കുര്യാക്കോസിനെ കസ്റ്റഡിയിലെടുത്തു.

ഇന്ന് പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. കുഞ്ഞമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിദേശത്തുള്ള മകനെ കുര്യാക്കോസ് തന്നെയാണ് വിവരം അറിയിച്ചത്. 

കഴിഞ്ഞ ഏതാനും നാളുകളായി ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലായിരുന്നു കുര്യാക്കോസ്. ഇരുവരും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. കൊലപാതക കാരണം വ്യക്തമല്ല. കോതമംഗലം പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

വീട്ടിൽ അതിക്രമിച്ചു കയറി മോഷണം; അഞ്ചംഗ സംഘത്തെ തിരഞ്ഞ് പൊലീസ്



കൊച്ചി: വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീകൾ അടക്കമുള്ളവരെ ഭീഷണിപ്പെടുത്തിയും വിവസ്ത്രരാക്കിയും വൻ കവർച്ച. എറണാകുളം പാലാരിവട്ടത്താണ് സംഭവം നടന്നത്. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീട്ടിലാണ് മലയാളികളും ഇതര സംസ്ഥാനക്കാരും അടങ്ങുന്ന അഞ്ചംഗ സംഘം കവർച്ച നടത്തിയത്. 

സ്വര്‍ണവും പണവുമടക്കം ആറ് ലക്ഷത്തിലധികം രൂപയുടെ സാധനങ്ങളാണ് കവർന്നത്. അഞ്ചംഗ സംഘത്തിലെ ഒരാൾ ഒഴികെ മറ്റുള്ളവർ മലയാളികളാണെന്നാണ് വിവരം. സംഭവത്തില്‍ പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അക്രമികളില്‍ ഉള്‍പ്പെട്ട ഒരു മലയാളിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. 

പാലാരിവട്ടം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സംസ്‌കാര ജംക്ഷന് സമീപമുള്ള വാടകവീട്ടിലാണ് അതിക്രമം നടന്നത്. ആസാം, ബംഗാള്‍ സ്വദേശികളായ പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടെ ഏഴ് പേര്‍ താമസിച്ചിരുന്ന വീട്ടിലായിരുന്നു അതിക്രമം.

പുലര്‍ച്ചെ പന്ത്രണ്ടരയോടെ ഇവരുടെ വീട് ആക്രമിക്കപ്പെടുകയായിരുന്നു. മാരകായുധങ്ങളുമായി എത്തിയ അഞ്ചംഗ സംഘം വീട്ടിലേക്ക് അതിക്രമിച്ചു കയറി. തുടര്‍ന്ന് വീടിന്‍റെ വാതിലുകള്‍ അകത്തുനിന്നും പൂട്ടി. പുലര്‍ച്ചെ 1.15 വരെ താമസക്കാരെ മുറിക്കുള്ളില്‍ തടഞ്ഞുവച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു.

വാളും കത്തിയും ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനു പുറമെ തൊഴിലാളികളെ ഇവര്‍ ശാരീരികമായും ഉപദ്രവിച്ചു. ആസാം സ്വദേശിയുടെ ഫോണില്‍ നിന്ന് 12,000 രൂപ മറ്റ് അക്കൗണ്ടുകളിലേക്ക് അക്രമികള്‍ അയപ്പിച്ചു. 

ഇതിനു പുറമെ വീട്ടിലുണ്ടായിരുന്ന മൂന്നു സ്ത്രീകളുടെ വസ്ത്രങ്ങള്‍ അക്രമികള്‍ ബലമായി അഴിച്ചുമാറ്റി വിവസ്ത്രരാക്കിയ ശേഷം ഇതിലൊരു സ്ത്രീയുടെ കഴുത്തിലുണ്ടായിരുന്ന ഒരു പവന്‍ തൂക്കമുള്ള സ്വര്‍ണമാലയും മറ്റൊരു സ്ത്രീയൂടെ 4 ഗ്രാം തൂക്കമുള്ള സ്വര്‍ണക്കമ്മലും കവരുകയായിരുന്നു.

3.05 ലക്ഷം രൂപ വിലമതിക്കുന്ന 10 മൊബൈല്‍ ഫോണുകള്‍, 1.20 ലക്ഷം രൂപ, പഴ്‌സ്, എടിഎം കാര്‍ഡുകള്‍, ഐഡി കാര്‍ഡുകള്‍, 1,20,000 രൂപ വിലയുള്ള 1 പവന്‍ സ്വര്‍ണമാല, 60,000 രൂപ വിലയുള്ള 4 ഗ്രാം സ്വര്‍ണക്കമ്മല്‍, കൂടാതെ യുപിഐ വഴി കൈക്കലാക്കിയ 12,000 രൂപ ഉള്‍പ്പെടെ ആകെ 6.05 ലക്ഷം രൂപയുടെ സാധനങ്ങളാണ് ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്ന് അക്രമികള്‍ തട്ടിയെടുത്തത്. 

രാവിലെ ഏഴോടെ തൊഴിലാളികള്‍ സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

സുഹൃത്തിന്‍റെ ഭാര്യയുമായി അവിഹിതം; ഗർഭിണിയായെന്ന സംശയത്തിൽ കൊലപാതകം



പാലക്കാട്: അട്ടപ്പാടിയിൽ അമ്മയുടെയും കുഞ്ഞിനെയും കൊലപ്പെടുത്തി ചാക്കിൽകെട്ടി ഉപേക്ഷിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിൽ അറസ്റ്റിലായ പ്രതി പ്രൊവത് ദാസിനെ ചോദ്യം ചെയ്‌തതിൽ നിന്നാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ അടക്കം പുറത്തു വന്നത്.

35കാരിയായ യുവതിയും നാല് വയസുള്ള മകളുമാണ് കൊല്ലപ്പെട്ടത്. യുവതിയുടെ ഭർത്താവിന്‍റെ സുഹൃത്താണ് പ്രതി പ്രൊവത് ദാസ്. പശ്ചിമ ബംഗാളില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. 

കൊല്ലപ്പെട്ട പ്രോണിതയുടെ ഭര്‍ത്താവ് മംഗലാപുരത്തെക്ക് ജോലിക്ക് പോയപ്പോള്‍ പ്രതി യുവതിയെയും കുഞ്ഞിനേയും കൂട്ടി കേരളത്തിലേക്ക് വരികയായിരുന്നു. യുവതി ഗർഭിണിയായെന്ന സം‍ശയം വന്നതോടെയാണ് ഇരുവർക്കുമിടയിൽ അസ്വാരസ്യം ഉടലെടുക്കുന്നത്. തുടർന്ന് കോട്ടത്തറ ആശുപത്രിയില്‍ യുവതി ഗര്‍ഭിണിയാണോ എന്നറിയാന്‍ പരിശോധന നടത്തിയിരുന്നു. 

പരിശോധന ഫലം വാങ്ങാതെ ഇരുവരും മടങ്ങിപ്പോയി. ഇതിന് ശേഷമാണ് ഇരുവരും തമ്മില്‍ തര്‍ക്കമായത്. ഇരുവരും മദ്യപിച്ച് വഴക്കുണ്ടായി. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. അമ്മയെ കഴുത്തറുത്ത് കൊല്ലുന്നത് കണ്ടുനിന്ന കുഞ്ഞിനെ പ്രതി കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

അട്ടപ്പാടി ഇരട്ടക്കൊല; പ്രതി അറസ്റ്റിൽ



പാലക്കാട്: അട്ടപ്പാടിയിൽ ചാക്കിൽകെട്ടിയ നിലയിൽ യുവതിയുടെയും കുട്ടിയുടെയും മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതി പശ്ചിമബംഗാളിൽ നിന്നും പിടിയിൽ. പ്രോവത് ദാസ് എന്നയാളെയാണ് പൊലീസ് കുടുക്കിയത്. കൊല്ലപ്പെട്ടവർ തന്‍റെ ഭാര്യയും കുഞ്ഞും അല്ലെന്നാണ് പ്രതി പൊലീസിനു നൽകിയിരിക്കുന്ന മൊഴി. 

രണ്ട് ദിവസം മുമ്പാണ് അട്ടപ്പാടി ചീരക്കടവില്‍ ഭവാനിപ്പുഴയില്‍ 30 വയസ് പ്രായമുള്ള യുവതിയുടെയും നാല് വയസ് പ്രായമുള്ള പെണ്‍കുഞ്ഞിന്‍റെയും മൃതദേഹങ്ങള്‍ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുപേരുടെയും തല അറുത്ത് ഒരു ചാക്കിലും ശരീരഭാഗങ്ങള്‍ മറ്റ് രണ്ട് ചാക്കുകളിലുമായായിരുന്നു പുഴയില്‍ എറിഞ്ഞത്. 

ഒരു മാസം മുമ്പ് തോട്ടം തൊഴിലിനായി അട്ടപ്പാടിയിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശി തന്‍റെ ഭാര്യയെയും കുഞ്ഞിനേയും കൊന്നു എന്നായിരുന്നു പ്രാഥമിക നിഗമനം. കൊലപാതകത്തിന് ശേഷം പ്രതി പശ്ചിമ ബംഗാളിലേക്ക് കടന്നുവെന്നും കണ്ടെത്തി. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച പൊലീസ് കോയമ്പത്തൂരില്‍ നിന്ന് വിമാന മാര്‍ഗം ബംഗാളിലെത്തി. 

അഗളി എസ്‌ഐ എച്ച് ഹര്‍ഷദിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ പൊലീസ് സംഘമാണ് പ്രതിയെ ബംഗാളില്‍ നിന്ന് പിടികൂടിയത്. കുറ്റം സമ്മതിച്ച പ്രതി പ്രോവിത് ദാസ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് നടത്തിയത്. 

കൊന്നത് തന്‍റെ ഭാര്യയെയോ കുഞ്ഞിനെയോ അല്ലെന്ന് പ്രതി പറഞ്ഞു. രണ്ട് മാസം മാത്രം പരിചയമുള്ള യുവതിയെയും കുഞ്ഞിനെയുമാണ് കൊന്നുകളഞ്ഞത്. കൊലപാതകത്തിന്‍റെ കാരണം ഉള്‍പ്പെടെ കണ്ടെത്താന്‍ വിശദ അന്വേഷണം തുടരും.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

മൃതദേഹം ചാക്കിൽ; നിർണായക വിവരം പൊലീസിന്



പാലക്കാട്: അട്ടപ്പാടിയിൽ ബിരിയാണി അരിയുടെ ചാക്കുകളിൽ യുവതിയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പൊലീസിനു ലഭിച്ചു. പുതൂരിലെ ചീരക്കടവിൽ ഭവാനി പുഴയോരത്താണ് മൂന്നു ചാക്കുകളിലായി മൃതദേഹ ഭാഗങ്ങൾ കണ്ടത്. മൃതദേഹങ്ങൾ അഞ്ച് ദിവസത്തോളം വെള്ളത്തിൽ കിടന്നതായിട്ടാണ് സൂചന. 

ഇതര സംസ്ഥാനക്കാരായ യുവതിയും കുഞ്ഞുമാണ് കൊല്ലപ്പെട്ടതെന്നാണ് കരുതുന്നത്. ഇവരുടെ ഭർത്താവ് നാടു വിട്ടെന്നും സൂചനകളുണ്ട്. ഇയാളാണോ കൊലപാതകം നടത്തിയതെന്ന് വ്യക്തമായിട്ടില്ല. കോട്ടത്തറ ഭാഗത്തെ കടയിൽ നിന്നും ഭർത്താവ് ചാക്ക് വാങ്ങിയെന്ന വിവരം ലഭിച്ചിട്ടുണ്ട്. കുടുംബ പ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. 

മൃതദേഹങ്ങൾ യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത നിലയിലാണ്. ഇടുപ്പിന്‍റെ ഭാഗത്തുവച്ച് മടക്കി കൈകാലുകൾ ചേർത്ത് പ്ലാസ്റ്റിക്ക് കൊണ്ട് പൊതിഞ്ഞാണ് ചാക്കിൽ കയറ്റിയത്. 

ഇന്നലെ ഉച്ചയോടെയാണ് ചാക്ക് കെട്ടുകൾ പുഴയിൽ കിടക്കുന്നതായി നാട്ടുകാർ കണ്ടത്. പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ ഒരു ചാക്കിൽ യുവതിയുടെയും കുട്ടിയുടെയും തലയും രണ്ട് ചാക്കുകളിലായി പെൺകുട്ടിയുടെയും യുവതിയുടെയും ശരീര ഭാഗങ്ങളും ലഭിച്ചത്. യുവതിക്ക് 30 വയസും കുട്ടിക്ക് അഞ്ച് വയസും തോന്നിക്കും. ഇരു മൃതദേഹങ്ങളിലും അടിവസ്ത്രം മാത്രമാണ് ഉണ്ടായിരുന്നത്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

10 വയസുകാരിയോട് ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ



തിരുവനന്തപുരം: 10 വയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. തിരുവനന്തപുരം കന്യാകുളങ്ങര സ്വദേശി നജീമിനെ (52)ആണ് വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്. നജീമിനെ ഭയന്ന് കുട്ടി മദ്രസയില്‍ പോകാന്‍ വരെ മടി കാണിച്ചിരുന്നു. 

എന്നാല്‍, ഇതറിയാതെ വീട്ടുകാര്‍ കുട്ടിയെ നിര്‍ബന്ധിച്ച് മദ്രസയില്‍ അയക്കുകയായിരുന്നു. കഴിഞ്ഞദിവസം മദ്രസയില്‍ നിന്ന് കുട്ടി കരഞ്ഞുകൊണ്ടാണ് വീട്ടിലേക്ക് വന്നത്. തുടര്‍ന്നാണ് കുട്ടി കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. പിന്നാലെ രക്ഷിതാക്കള്‍ വട്ടപ്പാറ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. 

നജീം നിരന്തരമായി ലൈംഗികാതിക്രമം നടത്തിയിരുന്നതായി കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പുറത്ത് പറയരുതെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നു മനസിലാക്കിയതിനെ തുടര്‍ന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


വീടിനുള്ളിൽ യുവതി മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം



കൊച്ചി: ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി കറുകുറ്റിയിലെ വീട്ടിലാണ് തിരുവനന്തപുരം കരുംകുളം പഞ്ചായത്തിലെ പുതിയതുറ താഴേവീട്ടുവിളാകം ഫ്ലോറൻസിയെ (36) ആണ് മരിച്ച നിലയിൽ കണ്ടത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ട്. 

കറുകുറ്റി പള്ളിയങ്ങാടിയിലുള്ള വാടക വീട്ടിൽ ഒറ്റക്കാണ് ഇവർ താമസിച്ചിരുന്നത്. മൃതദേഹം നഗ്നമായ നിലയിലാണ് കണ്ടത്. വീടിന്‍റെ വാതിൽ തുറന്നു കിടന്നിരുന്നതിനാൽ കൊലപാതകമാണെന്ന സംശയം നിലനിൽക്കുന്നുണ്ട്. കേസിൽ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. 

നാല് മാസം മുമ്പാണ് യുവതി ഇവിടേക്ക് താമസം മാറിയത്. അങ്കമാലി കെഎസ്ആർടിസി സ്റ്റാന്‍റ് പരിസരത്ത് ലോട്ടറി കച്ചവടം നടത്തി വരികയായിരുന്നു. ബ്രോക്കർ വഴിയാണ് ഇവർ ഇവിടെ വീട് കണ്ടെത്തിയത്. വിളിച്ചിട്ട് കിട്ടാതിരുന്നതിനെ തുടർന്ന് ബ്രോക്കർ തന്നെയാണ് പഞ്ചായത്ത് പ്രസിഡന്‍റിനെ വിവരം അറിയിച്ചത്. 

പ്രസിഡന്‍റ് എത്തിയപ്പോൾ വീട് അടഞ്ഞു കിടക്കുകയായിരുന്നു. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി വീടിനുള്ളിൽ നടത്തിയ പരിശോധനയിലാണ്  യുവതിയെ മരിച്ച നിലയിൽ കണ്ടത്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

നാല് വയസുകാരിയോട് ലൈംഗികാതിക്രമം; യുവാവിനെ അരിവാളിനു വെട്ടിവീഴ്‌ത്തി മുത്തശ്ശി



ചെന്നൈ: കൊച്ചുമകളോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ അരിവാളിനു വെട്ടി വീഴ്ത്തി പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് മുത്തശ്ശി. തമിഴ്നാട്ടിലെ കരൂരിലാണ് സംഭവം നടന്നത്. നാല് വയസ് പ്രായമുള്ള കുട്ടിയോടാണ് മാണിക്യൻ എന്നയാൾ ലൈംഗികാതിക്രമം നടത്തിയത്.

സംഭവം അറിഞ്ഞ മുത്തശ്ശി കെട്ടിട നിർമാണ തൊഴിലാളിയായ മാണിക്യനെ അരിവാളിനു വെട്ടി വീഴ്ത്തുകയായിരുന്നു. വിവരം അറിഞ്ഞ നാട്ടുകാരും ഇയാളെ മര്‍ദിച്ചു. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ ശരീരത്തില്‍ പത്തിടത്ത് മുറിവുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടില്ല.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


പത്താം ക്ലാസുകാരിക്ക് പീഡനം; അച്ഛൻ അടക്കം ഏഴ് പേർക്കെതിരെ കേസ്



പത്തനംതിട്ട: പത്താം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ കുട്ടിയുടെ അച്ഛനടക്കം ഏഴ് പേർക്കെതിരെ കേസ്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്‌തു. വിദേശത്തുള്ള കുട്ടിയുടെ അച്ഛനെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. 

കൂടുതല്‍ പേരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്ന വാടക കെട്ടിടത്തിന്‍റെ ഉടമയും കെട്ടിടത്തിലെ മറ്റൊരു താമസക്കാരനുമാണ് നിലവില്‍ അറസ്റ്റിലായത്. കുട്ടി ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സ്വന്തം അച്ഛനില്‍ നിന്ന് ലൈംഗിക ചൂഷണം നേരിടുന്നത്. 

മലയാലപ്പുഴ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ഒരു കേസ് പെരുനാട് പൊലീസിന് കൈമാറും. സഹപാഠികളോടാണ് കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായ കാര്യം പറഞ്ഞത്. ഇത് പിന്നീട് സി ഡബ്ലിയുസി വഴി പൊലീസില്‍ എത്തുകയായിരുന്നു.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

11 കാരിയെ പീഡിപ്പിച്ചു; യുവാവിന് 22 വർഷം കഠിന തടവും പിഴയും ശിക്ഷ



മലപ്പുറം: പോക്സോ കേസിൽ യുവാവിന് 22 വർഷം കഠിന തടവും പിഴയും ശിക്ഷ. കൂട്ടായി മാസ്റ്റര്‍പടി സ്വദേശി കക്കോച്ചിന്‍റെ പുരയ്ക്കല്‍ സഫ്വാനെ (35 ) ആണ് തിരൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷ വിധിച്ചത്. 

11 കാരിയെ ഇയാൾ പലതവണ പീഡനത്തിനിരയാക്കുകയായിരുന്നു. 22 വര്‍ഷം കഠിനതടവിനു പുറമേ 60,000 രൂപ പിഴയും ഒടുക്കണം. പീഡിപ്പിച്ചതിനു പുറമെ, പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് പുകവലിക്ക് അടിമയാക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നും ഇയാള്‍ക്കെതിരെ കേസുണ്ട്. 

വിവിധ വകുപ്പുകളിലായാണ് പ്രതിക്ക് 22 വര്‍ഷം കഠിനതടവും 60,000 രൂപ പിഴയും വിധിച്ചത്. പ്രതി പിഴ അടച്ചാല്‍ 60,000 രൂപ പെണ്‍കുട്ടിക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

2024 മേയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സമാനമായ രണ്ടു പോക്‌സോ കേസുകളില്‍ പ്രതിയായി നിലവില്‍ ഇയാള്‍ റിമാന്‍റിലാണ്. ഫറോക്ക്, പന്തീരാങ്കാവ്, കൊണ്ടോട്ടി, തിരൂര്‍ സ്റ്റേഷനുകളിലെ നിരവധി കളവുകേസുകളിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് സൂചിപ്പിച്ചു.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


12 കാരിയെ ഒപ്പം കളിച്ചുകൊണ്ടിരുന്ന ആൺകുട്ടികൾ ബലാത്സംഗം ചെയ്‌തു



ലക്‌നൗ: കളിച്ചുകൊണ്ടിരിക്കെ 12 കാരിയെ അഞ്ച് ആൺ കുട്ടികൾ ചേർന്ന് ബലാത്സംഗം ചെയ്‌തതായി പരാതി. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലാണ് സംഭവം നടന്നത്. പ്രതികളായ അഞ്ച് ആൺകുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ഇവരെ ജുവനൈൽ ജസ്റ്റിസ് ബോർജിനു മുമ്പിൽ ഹാജരാക്കും. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സംഭവം നടന്നത്. ഒരേ ഗ്രാമത്തിലുള്ളവരാണ് പ്രതികളും പെൺകുട്ടിയും. ഗോതമ്പ് പാടത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ആൺ കുട്ടികൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. 

സമീപത്തുള്ള കരിമ്പ് പാടത്ത് എത്തിച്ചാണ് ബലാത്സംഗം ചെയ്‌തത്. ആക്രമണത്തിനിടെ ഒരു കർഷകൻ ഈ വഴിക്ക് വന്നതോടെ പ്രതികൾ കുട്ടിയെ ഉപേക്ഷിച്ച് ഓടി രക്ഷപെടുകയായിരുന്നു. പെൺകുട്ടിയുടെ അമ്മയാണ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. പ്രതികൾ 15നും 17നും ഇടയിൽ പ്രായമുള്ളവരാണെന്ന് പൊലീസ് അറിയിച്ചു. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ട്യൂഷൻ ക്സാസിൽ ലൈംഗികാതിക്രമം; അധ്യാപകൻ അറസ്റ്റിൽ



തൃശൂർ: വീട്ടിൽ നടത്തിയ ട്യൂഷൻ ക്ലാസിനിടെ വിദ്യാർഥികളോട് ലൈംഗികാതിക്രമം നടത്തിയ അധ്യാപകൻ അറസ്റ്റിൽ. തൃശൂർ ചൂണ്ടൽ സ്വദേശിയായ നൗഷാദ് (52) ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ നടത്തിയ ട്യൂഷൻ സെന്‍ററിൽ വച്ചാണ് വിദ്യാർഥിനികൾക്ക് ദുരനുഭവം ഉണ്ടായത്.

കുന്ദംകുളം പൊലീസാണ് പ്രതിയെ പിടികൂടിയത്. അധ്യാപകന്‍റെ ക്രൂരതക്കെതിരെ മൂന്ന് പെണ്‍കുട്ടികളാണ് പൊലീസില്‍ പരാതി നല്‍കിയത്. വിദ്യാർഥികളുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ വീട്ടുകാര്‍ വിവരം ചോദിച്ചതോടെയാണ് പീഡനം പുറത്തറിയുന്നത്. 

ക്ലാസ് എടുക്കുന്നതിനിടെ പ്രതി വിദ്യാര്‍ത്ഥികളുടെ ശരീരഭാഗങ്ങളില്‍ കടന്നുപിടിച്ചെന്നും ലൈംഗികാതിക്രമം നടത്തിയെന്നും കുട്ടികള്‍ വീട്ടുകാരോട് വെളിപ്പെടുത്തി. 

പിന്നാലെ വിദ്യാർഥികള്‍ക്കൊപ്പം സ്റ്റേഷനിലെത്തി രക്ഷിതാക്കള്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും മറ്റ് കുട്ടികളെയും ഇയാള്‍ ഉപദ്രവിച്ചിരുന്നോ എന്നതടക്കം പരിശോധിക്കുമെന്നും കുന്നംകുളം പൊലീസ് അറിയിച്ചു.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Portable Mini Air Cooler Fan with LED Light