www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2039) Idukki (1955) Mostreaded (1617) Crime (1514) National (1262) Entertainment (859) world (450) Viral (448) Video (363) Health (212) Gallery (163) mollywood (161) Gulf (146) sports (144) Trending (109) business (103) bollywood (90) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (37) editorial (35) auto (30) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) Fashion (14) trailer (14) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)
Showing posts with label Mostreaded. Show all posts

കട്ടപ്പനയിൽ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ മാൻഹോളിൽ കുടുങ്ങി മൂന്ന് തൊഴിലാളികൾ മരിച്ചു



ഇടുക്കി: ഹോട്ടലിന്‍റെ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ മാൻ ഹോളിലിറങ്ങിയ മൂന്ന് തൊഴിലാളികൾ മരിച്ചു. കട്ടപ്പന- പുളിയൻമല റോഡിൽ പാറക്കടവിലെ പഴയ ഓറഞ്ച് ഹോട്ടലിന്‍റെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം നടന്നത്. തമിഴ്നാട്ടിലെ കമ്പം സ്വദേശി ജയറാം, ഗൂഡല്ലൂർ സ്വദേശി സെൽവം, തിരിച്ചറിയാത്ത മറ്റൊരാൾ എന്നിവരാണ് മരിച്ചത്. മൂന്ന് പേരും തമിഴ്നാട് സ്വദേശികളാണ്. 

ചൊവ്വാഴ്ച്ച രാത്രി 11 ഓടെയാണ് ദുരന്തമുണ്ടായത്. മാലിന്യ ടാങ്ക് വൃത്തിയാക്കാൻ രാത്രി 10നു ശേഷമാണ് തൊഴിലാളികൾ ഉള്ളിൽ പ്രവേശിച്ചത്. ഓടയോട് ചേർന്ന മാലിന്യ കുഴിയിലെ മാൻ ഹോളിലേക്ക് ആദ്യം ഇറങ്ങിയ ഒരാൾ കുടുങ്ങി. 

ഇയാളെ രക്ഷിക്കാൻ പിന്നാലെ ഇറങ്ങിയ രണ്ട് പേരും ടാങ്കിൽ അകപ്പെടുകയായിരുന്നു. ടാങ്കിൽ  ഓക്സിജന്റെ അഭാവമാണ് അപകടത്തിനിടയാക്കിയത് പ്രാഥമിക വിവരം. സ്‌ഥലത്തെത്തിയ കട്ടപ്പന ഫയർ ഫോഴ്സ് ഒന്നര മണിക്കൂർ സമയം നടത്തിയ രക്ഷാ പ്രവർത്തനത്തെ തുടർന്ന് മൂന്ന് പേരെയും പുറത്തെടുത്തു. 

ജെസിബി ഉപയോഗിച്ച് കോൺക്രീറ്റ് സ്ലാബുകളും മണ്ണും നീക്കിയതിനുശേഷമാണ്  മൂവരെയും പുറത്തെത്തിച്ചത്. തുടർന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കും. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

ഉറങ്ങിക്കിടന്ന യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

ഇടുക്കി: ഉടുമ്പൻചോലയിൽ ഉറങ്ങിക്കിടന്ന യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഉടുമ്പഞ്ചോല കാരിത്തോട് സ്വദേശികളായ ശംങ്കിലി മുത്തു-സുന്ദരമ്മ  ദമ്പതികളുടെ മകൻ സോൾരാജ് (30) ആണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം സംശയിക്കുന്നുണ്ട്. 

മുറിക്കുള്ളിലെ തറയിൽ ഭിത്തിയോട് ചേർന്ന് വിരിച്ചിട്ട കിടക്ക ഷീറ്റിൽ തലക്കടിയിൽ കൈവച്ചു കിടന്നുറങ്ങുന്ന നിലയിൽ ചെരിഞ്ഞാണ്‌  മൃതദേഹം കിടക്കുന്നത്. മുറിക്കുള്ളിലും ഷീറ്റിലും രക്തക്കറയുണ്ട്. സമീപത്തു ഒരു വെള്ള പെയിന്‍റ് ബക്കറ്റ് മറിഞ്ഞു കിടക്കുന്ന നിലയിൽകിടപ്പുണ്ട്. കൊലപാതമാണെന്ന് പ്രാഥമിക സുചന. 

മദ്യപിച്ചു ബഹളമുണ്ടാക്കി ഉപദ്രവിക്കുന്ന സ്വഭാവം ഉണ്ടായിരുന്നതിനാൽ വീട്ടിൽ ഒറ്റക്കാണ് താമസിച്ചിരുന്നത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശനുസരണം കട്ടപ്പന ഡി.വൈ.എസ് പി. വി.എ. നിഷാദ്മോന്‍റെ നേതൃത്വത്തിൽ  സർക്കിൾ ഇൻസ്‌പെക്ടർമാരായ  അനൂപ്മോൻ, ജർലിൻ വി. സ്കറിയ, റ്റി.സി. മുരുകൻ എന്നിവരടങ്ങുന്ന പ്രത്യേക പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. 

കൊലപാതകത്തിലേക്ക് നയിക്കുന്ന ചില പ്രാഥമിക സുചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇടുക്കിയിൽ നിന്നുള്ള ഫോറെസിക് സംഘവും വിരലടയാള വിദഗ്ദ്ധരും പൊലീസ് ഡോഗ് സ്‌ക്വാഡും  സ്‌ഥലത്തെത്തി അന്വേഷണം തുടങ്ങി. സഹോദരി- കവിത. 

ഭർത്താവുമായി പിണങ്ങി വീട്ടിലെത്തി; പിതാവ് മകളെ കൊലപ്പെടുത്തി



ആലപ്പുഴ: ഭർത്താവുമായി പിണങ്ങി വീട്ടിലെത്തിയ മകളെ പിതാവ് കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തി. ആലപ്പുഴ ഓമനപ്പുഴയിലാണ് നടുക്കുന്ന സംഭവം നടന്നത്. എയ്ഞ്ചൽ ജാസ്മിൻ ((29) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ പിതാവ് ജോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ഇന്നലെ രാത്രിയിലാണ് സംഭവം നടന്നതെന്നാണ് വിവരം. സ്വാഭാവിക മരണമെന്നും ഹാര്‍ട്ട് അറ്റാക്ക് മൂലം മരിച്ചുവെന്നായിരുന്നു ആദ്യം വീട്ടുകാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ നാട്ടുകാര്‍ പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെട്ടു. 

പിന്നീട് പൊലീസ് നടത്തിയ ചോദ്യംചെയ്യലില്‍ കഴുത്തില്‍ തോര്‍ത്ത് മുറുക്കി  കൊല്ലുകയായിരുന്നുവെന്നാണ് പിതാവ് സമ്മതിക്കുകയായിരുന്നു. ഭര്‍ത്താവുമായി പിണങ്ങി ജാസ്മിന്‍ കുറച്ചുനാളായി വീട്ടില്‍ കഴിയുകയായിരുന്നു. 

ആത്മഹത്യയാണെന്ന് ആദ്യം സംശയിച്ചിരുന്നു. പിന്നീട് ഡോക്‌ടർമാർ സംശയം പ്രകടിപ്പിച്ചു. ഇതോടെയാണ് പൊലീസ് പിതാവിനെ ചോദ്യം ചെയ്‌തത്. ഭർത്താവുമായി വഴക്കിട്ട് യുവതി ഇടക്കിടെ വീട്ടിൽ വന്നു നിൽക്കാറുണ്ടായിരുന്നു. ഇത് ചോദ്യം ചെയ്‌തതിനെ തുടർന്നാണ് ഇരുവരും തമ്മിൽ വഴക്കുണ്ടായതെന്നാണ് വിവരം. 

Join Our Whats App group

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

വിദ്യാർഥിയുമായി ലൈംഗിക ബന്ധം; അധ്യാപിക അറസ്റ്റിൽ

മുംബൈ: വിദ്യാർഥിയുമായി ലൈംഗിക ബന്ധം പുലർത്തിയിരുന്ന വിവാഹിതയായ അധ്യാപിക അറസ്റ്റിൽ. മുംബൈയിലെ ഒരു പ്രമുഖ സ്കൂളിലെ അധ്യാപികയെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഒരു വർഷത്തോളമായി ഇവർ കുട്ടിയുമായി വഴിവിട്ട ബന്ധം പുലർത്തിയിരുന്നതായി പൊലീസ് പറഞ്ഞു. 

അധ്യാപികയുടെ സുഹൃത്തും കേസിൽ പ്രതിയാണ്. ഹയർസെക്കണ്ടറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയാണ് പ്രതി. 40 കാരിയായ ഇവർ വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ്. 2023 ഡിസംബറിൽ സ്കൂൾ വാർഷികത്തിനായി നൃത്ത ഗ്രൂപ്പുകൾ തിരിക്കുന്നതിനിടെയാണ് വിദ്യാർഥിയുമായി ഇവർ അടുപ്പം സ്ഥാപിച്ചത്. പിന്നീട് 2024 ജനുവരിയിൽ ഇവർ കുട്ടിയെ ആദ്യമായി ലൈംഗികമായി പീഡിപ്പിച്ചു. 

പിന്നീടും ബന്ധത്തിനു നിർബന്ധിച്ചതോടെ കുട്ടി ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. ഇതോടെ അധ്യാപിക തന്‍റെ പെൺസുഹൃത്ത് വഴി കുട്ടിയോട് മുതിർന്ന സ്ത്രീകളും കൗമാരക്കാരുമായി ബന്ധപ്പെടുന്നത് സാധാരണമാണെന്നും അധ്യാപികയും കുട്ടിയും തമ്മിൽ നല്ല ചേർച്ചയാണെന്നും പറയിച്ചു. 

ഇതോടെ കുട്ടി വീണ്ടും അധ്യാപികയുമായി ബന്ധം പുലർത്തി. കുട്ടിയെ അധ്യാപിക കാറിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് വസ്ത്രം മാറ്റി പീഡനത്തിനിരയാക്കിയതായും പരാതിയിൽ പറയുന്നുണ്ട്. കുട്ടിക്ക് ഇതിനിടെ അമിതമായ ഉത്കണ്ഠ അനുഭവപ്പെട്ടതിനെ തുടർന്ന് ഇത് മാറാൻ അധ്യാപിക ഗുളിക നൽകിയിരുന്നു. തെക്കൻ മുംബെയിലെ വിവിധ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ എത്തിച്ചും ഇവർ വിദ്യാർഥിയെ പീഡനത്തിനിരയാക്കിയിട്ടുണ്ട്.  

ഈ സമയത്ത് കുട്ടിക്ക് മദ്യം നൽകിയിരുന്നു. പ്ലസ് ടു പരീക്ഷ കഴിഞ്ഞിട്ടും കുട്ടിയുടെ വിഷാദ രോഗം മാറാതെ വന്നതോടെയാണ് വീട്ടുകാർ പൊലീസിനെ വിവരം അറിയിച്ചത്. പഠനം കഴിഞ്ഞിട്ടും വിദ്യാർഥിയുമായി ബന്ധപ്പെടാൻ അധ്യാപിക ശ്രമിച്ചിരുന്നു. 

പാമ്പ് കടിച്ചു; കടിയേറ്റ വിരൽ മുറിച്ച് ബാഗിലിട്ട് യുവാവ് 32 കിലോമീറ്റർ ബൈക്കോടിച്ച് ആശുപത്രിയിലെത്തി



ഭോപ്പാൽ: പാമ്പ് കടിച്ച വിരൽ മുറിച്ചെടുത്ത് ബാഗിലാക്കി 32 കിലോമീറ്റർ ബൈക്കിൽ സഞ്ചരിച്ച് യുവാവ് ആശുപത്രിയിലെത്തി. മധ്യപ്രദേശിലെ പന്നയിലെ സിദ്ധ്പൂരിലാണ് സംഭവം നടന്നത്. 32 കാരനായ യുവാവിനെയാണ് വീട് വൃത്തിയാക്കുന്നതിനിടെ വിഷപ്പാമ്പ് കടിച്ചത്. 

കടിയേറ്റയുടനെ മുറിച്ചെടുത്തവിരല്‍ പ്ലാസ്റ്റിക് ബാഗിലിട്ട് ആശുപത്രിയിലെത്തിച്ചേരുകയായിരുന്നു. 32 കിലോമീറ്റര്‍ ബൈക്കില്‍ സഞ്ചരിച്ചാണ് ആശുപത്രിയിലെത്തിയത്. 

ശരീരത്തില്‍ വിഷം പടരുന്നത് തടയാന്‍ വേണ്ടിയാണ് രാംകിഷോര്‍ എന്നയാൾ തന്‍റെ വിരല്‍ മുറിച്ചെടുത്ത് കൊണ്ടു വന്നതെന്ന് ഇയാള്‍ പിന്നീട് പ്രതികരിച്ചു. വിഷം ശരീരത്തിലൂടെ സഞ്ചരിക്കുന്നത് തടയാനായി വെറ്റില മുറിച്ചെടുക്കുന്ന മൂര്‍ച്ചയുളള കത്തി ഉപയോഗിച്ചാണ് വിരല്‍ മുറിച്ചത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം മൂര്‍ഖന്‍ പാമ്പാണ് ഇയാളെ കടിച്ചിരിക്കുന്നത്.

ഒരു മീറ്ററോളം നീളമുള്ള പാമ്പ് പിന്നീട് ചുവരില്‍ കയറിപ്പോകുന്നത് കണ്ടപ്പോള്‍ അതിനെ കൊന്നുവെന്നും രാംകിഷോര്‍ പറഞ്ഞു. രാംകിഷോറിനെ നിലവില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സയിലാണ്. 

നിലവില്‍ ഇയാള്‍ അപകട നില തരണം ചെയ്തുവെന്നും വിരല്‍ വീണ്ടും ഘടിപ്പിക്കാനായി ശസ്ത്രക്രിയ നടത്താന്‍ ശ്രമിക്കുമെന്നും എന്നാല്‍ മുറിച്ച രീതിയും സമയം വൈകിയതും കാരണം വിജയ സാധ്യത കുറവാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

ഏഴ് വാരിയെല്ലുകൾ ഒടിഞ്ഞു; സീത കൊല്ലപ്പെട്ടത് ക്രൂരമായി: പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന കാര്യങ്ങൾ



ഇടുക്കി: പീരുമേട് പ്ലാക്കത്തടത്ത് ആദിവാസിവാസി സ്ത്രീയെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയെന്ന ഭർത്താവിന്‍റെ വെളിപ്പെടുത്തലിൽ വൻ ട്വിസ്റ്റ്. സ്ത്രീയെ ഭർത്താവ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റ് മോർട്ടത്തിൽ തെളിഞ്ഞു. കുട്ടികളുമൊത്ത് വനത്തിനുള്ളിൽ കാട്ടു വിഭവം ശേഖരിക്കാൻ പോയ പീരുമേട് പ്ലാക്കത്തടം കോളനിയിലെ സീതയാണ് കൊല്ലപ്പെട്ടത്.

സീതയെ കാട്ടാന ആക്രമിച്ചെന്നും രണ്ട് കിലോമീറ്ററോളം താൻ ചുമന്നു കൊണ്ടു വരികയായിരുന്നുവെന്നുമായിരുന്നു ഭർത്താവ് ബിനുവിന്‍റെ മൊഴി. തന്നെയും കാട്ടാന ആക്രമിച്ചെന്നായിരുന്നു ഇയാൾ പറഞ്ഞിരുന്നത്. പിന്നീട് നടന്ന പോസ്റ്റ് മോർട്ടത്തിലാണ് സീതയെ ആന ആക്രമിച്ചതിന്‍റെ ലക്ഷണങ്ങൾ ഇല്ലെന്ന് കണ്ടെത്തിയത്.

തുടർന്ന് ഭര്‍ത്താവ് ബിനുവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. സീതയുടെ മുഖത്തും കഴുത്തിലും മല്‍പ്പിടിത്തത്തിന്‍റെ പാടുകളുണ്ട്. തലയുടെ ഇടതുഭാഗത്ത് പിടിച്ച് വലതുഭാഗം പലതവണ പരുക്കന്‍ പ്രതലത്തില്‍ ഇടിപ്പിച്ചതിന്‍റെ ലക്ഷണങ്ങളുമുണ്ട്. തലയുടെ ഇടത് വശത്തും ക്ഷതം ഉണ്ട്. തല മരത്തില്‍ ഇടിപ്പിച്ചതാകാനാണ് സാധ്യതയെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ആക്രമണം മുന്നില്‍ നിന്നാണെന്നാണ് പരുക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. തലയുടെ പിന്നിലെ പരുക്ക് വീഴ്ചയില്‍ സംഭവിച്ചതാകാം. ഉയര്‍ന്ന ഭാഗത്ത് നിന്ന് താഴേക്ക് വീണിട്ടുണ്ട്. പാറയില്‍ തലയിടിച്ച് വീണതിന്‍റെ ലക്ഷണങ്ങളുമുണ്ട്. വലിച്ചിഴക്കപ്പെട്ടതിന്‍റെ പാടുകളും ശരീരത്തിലുണ്ട്. ഇടതുവശത്തെ ഏഴ് വാരിയെല്ല് ഒടിഞ്ഞിട്ടുണ്ട്. രണ്ടെണ്ണം ശ്വാസകോശ ത്തില്‍ കുത്തിക്കയറിയതായും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

വലതുവശത്തെ ആറ് വാരിയെല്ലുകളും ഒടിഞ്ഞിട്ടുണ്ട്. ഒരെണ്ണം ശ്വാസകോശത്തില്‍ കുത്തിക്കയറിയിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. 

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലെ ഒളിക്യാമറ; ഉദ്യോഗസ്ഥൻ ദൃശ്യങ്ങൾ പകർത്താൻ തുടങ്ങിയത് ഏഴ് മാസം മുമ്പ്



ഇടുക്കി: സംസ്ഥാന പൊലീസ് സേനക്ക് തന്നെ അപമാനമായ വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലെ ഒളി ക്യാമറ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ സിപിഒ  വൈശാഖ് ഏഴ് മാസത്തോളമായി വനിതാ ഉദ്യോഗസ്ഥയുടെ നഗ്ന ദൃശ്യം പകർത്തുന്നുണ്ടായിരുന്നുവെന്ന് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തി. 

ഇരുവരും വണ്ടിപ്പെരിയാർ സ്റ്റേഷനിൽ അഞ്ച് വർഷമായി ജോലി ചെയ്‌തു വരികയായിരുന്നു. സ്റ്റേഷനു സമീപം വനിതാ പൊലീസ് ഉദ്യോഗസ്ഥർ വസ്ത്രം മാറുന്ന മുറിയിലാണ് ഇയാൾ ഒളിക്യാമറ സ്ഥാപിച്ചത്. 

ഉദ്യോഗസ്ഥ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തിയ ശേഷം ഇത് കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്‌തതോടെയാണ് ഇവർ പരാതിയുമായി മേൽ ഉദ്യോഗസ്ഥരെയും വനിതാ സെല്ലിനെയും സമീപിച്ചത്.

തുടർന്ന് സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ ഏഴ് മാസത്തോളമായി ഇയാൾ ദൃശ്യങ്ങൾ പകർത്തിയതായി കണ്ടെത്തി. ഇയാളുടെ ഫോണിൽ നിന്നും ഈ ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കേസിൽ റിമാന്‍റിലായ ഉദ്യോഗസ്ഥനെ പൊലീസ് കൂടുതൽ ചോദ്യം ചെയ്യും. ഒരു ഉദ്യോഗസ്ഥയെ മാത്രമാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നതെന്നാണ് വിവരം. 

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

അമ്പട മൂർഖാ..... കട്ടപ്പനയിൽ നിർത്തിയിട്ട സ്‌കൂട്ടറിനുള്ളിൽ കയറികൂടി മൂർഖൻ.... വീഡിയോ..

മലാപ്പറമ്പ് പെൺവാണിഭം; ദിവസ വരുമാനം ഒരു ലക്ഷം വരെ 

കോഴിക്കോട്: മലാപ്പറമ്പ് പെൺവാണിഭ കേസിൽ അറസ്റ്റിലായ പ്രതികളുമായി പൊലീസ് ഉദ്യോഗസ്ഥർക്ക് അഞ്ച് വർഷമായി ബന്ധം. പ്രധാന നടത്തിപ്പുകാരി ബിന്ദുവുമായി പൊലീസ് ഉദ്യോഗസ്ഥൻ അഞ്ച് വർഷം മുമ്പാണ് ബന്ധം സ്ഥാപിച്ചത്. 

മെഡിക്കൽ കോളെജ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായിരുന്നു അന്ന് ഇയാൾ. മറ്റൊരു കേസിന്‍റെ പരിശോധനക്കെത്തിയപ്പോഴാണ് ബിന്ദുവുമായി സൗഹൃദം സ്ഥാപിക്കുന്നത്. പിന്നീട് ഫോൺ വഴി ബന്ധം തുടർന്നു. 

മെഡിക്കൽ കോളജിൽ നിന്നും ഇയാൾ പിന്നീട് വിജിലൻസിലെത്തി. മെഡിക്കൽ കോളെജിൽ പുതിയ ഇൻസ്പെക്റ്റർ ചുമതലയേറ്റെടുത്തതോടെ പൊലീസുകാരൻ ഇടപെട്ട് അനാശാസ്യ കേന്ദ്രം സ്റ്റേഷൻ പരിധിയിൽ നിന്നും മാറ്റുകയായിരുന്നു. 

പൊലീസുകാരന്‍റെ സുഹൃത്തായ യുവാവും മറ്റൊരു പൊലീസുകാരനും ചേർന്നാണ് പദ്ധതിയുടെ ബുദ്ധികേന്ദ്രമെന്ന നിഗമനത്തിലാണ് പൊലീസ്. രണ്ടര മാസം മുമ്പാണ് ബംഗളൂരു, നെയ്യാറ്റിൻകര, തമിഴ്നാട്, ഇടുക്കി സ്വദേശികളായ യുവതികളെ കേന്ദ്രത്തിലെത്തിച്ചത്. 

അവധി ദിവസങ്ങളിൽ അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരെ കാണാൻ പൊലീസ് ഉദ്യോഗസ്ഥർ എത്തുന്നെന്ന രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ച വിവരമാണ് കേസിൽ വഴിത്തിരിവായത്. കേന്ദ്രത്തിൽ മിന്നൽ പരിശോധന നടത്തിയപ്പോൾ ഉദ്യോഗസ്ഥൻ സ്ഥലത്തില്ലായിരുന്നു. 

അനാശാസ്യ കേന്ദ്രത്തിലെ വരുമാനത്തിൽ 70 ശതമാനവും നടത്തിപ്പുകാർക്കാണ് ലഭിച്ചിരുന്നതെന്നാണ് വിവരം. കേന്ദ്രത്തിലെ സ്ത്രീകൾക്ക് ഒരു ഇടപാടുകാരനിൽ നിന്നും 1000 രൂപയാണ് നൽകിയിരുന്നത്. നടത്തിപ്പുകാർ 3000- 3500 രൂപ വരെ ഈടാക്കുന്നുണ്ട്. 

ഒരു ദിവസം അര ലക്ഷം മുതൽ ഒരു ലക്ഷം വരെ വരുമാനമുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇതിൽ ഒരു ഭാഗം പൊലീസിനും ലഭിക്കുന്നുണ്ട്. 

ഇടപാടുകാർക്കായി വാട്‌സാപ് ഗ്രൂപ്പ്; കോഴിക്കോട് പെൺവാണിഭ സംഘത്തിന്‍റെ വേരുകൾ തേടി പൊലീസ്



കോഴിക്കോട്: മലാപ്പറമ്പ് ഇയപ്പാടിയിൽ ഫ്ളാറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അനാശാസ്യ സംഘത്തെ തേടി ഇടപാടുകാർ എത്തിയിരുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നുപോലും. കഴിഞ്ഞ ദിവസമാണ് ഇവിടെ പൊലീസ് നടത്തിയ റെയ്ഡിൽ സംഘം കുടുങ്ങിയത്. 

നടത്തിപ്പുകാരായ വയനാട് ഇരുളം സ്വദേശിനി ബിന്ദു, ഇടുക്കി കട്ടപ്പന സ്വദേശിനി അഭിരാമി, പുറ്റേക്കാട് കരുവൻതിരുത്തി ഉപേഷ് എന്നിവരെയാണ് ആറിന് നടക്കാവ് പൊലീസ് പിടികൂടിയത്. 

സ്ഥിരം ഇടപാടുകാർക്കായി പ്രതികൾ വാട്‌സാപ് ഗ്രൂപ്പ് വരെ രൂപീകരിച്ചിരുന്നു. ഇവർ താൽപര്യമുള്ളവരെ ഗ്രൂപ്പുകളിലേക്ക് ചേർക്കുന്നുമുണ്ടായിരുന്നു. ആവശ്യക്കാർക്ക് വാട്‌സാപ്പിൽ ലൊക്കേഷൻ അയച്ചു നൽകും. 

സ്ഥലത്തെത്തിയാൽ ഫ്ലാറ്റിലെ കൗണ്ടറിൽ പണം അടക്കണം. ആശുപത്രിക്ക് സമീപത്താണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ആശുപത്രിയിൽ രോഗികൾക്ക് ഒപ്പമെത്തുന്നവരും ഇവരുടെ ഇടപാടുകാരായിരുന്നു. 

സംഘത്തിന് വേറെയും ബ്രാഞ്ചുകളുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. രണ്ടു വർഷം മുമ്പാണ് ഇവർ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തത്. സമീപവാസികൾക്ക് തോന്നിയ സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വാണിഭ സംഘം പിടിയിലാകുന്നത്.

Join Our Whats App group

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

കുമളി- കമ്പം റൂട്ടിലെ ഗൂഡല്ലൂരിലെ ഒരു പച്ചക്കറി തോട്ടം..... പിന്നിൽ കേരളത്തിലെ മലനിരകളും കാണാം... 



ഓട്ടോറിക്ഷാ ഡ്രൈവറെ വലിച്ച് നിലത്തിട്ട സംഭവം; ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല നടപടിക്ക് ശുപാർശ



ഇടുക്കി: തേക്കടിയിൽ ഓടുന്ന ഓട്ടോറിക്ഷയിൽ നിന്നും ഡ്രൈവറെ വലിച്ച് നിലത്തിട്ട സംഭവത്തിൽ വനം വകുപ്പ് ജീവനക്കാരനെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ. തേക്കടി ചെക്ക് പോസ്റ്റിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ സക്കീർ ഹുസൈനെതിരെയാണ് നടപടിക്ക് ശുപാർശ ചെയ്‌തിട്ടുള്ളത്.

കഴിഞ്ഞ ദിവസമാണ് തേക്കടിയിലേക്കുള്ള ഗേറ്റിനു സമീപത്ത് ഇയാൾ ഓട്ടോറിക്ഷാ ഡ്രൈവറെ റോഡിലേക്ക് വലിച്ചിട്ടത്. ഡ്രൈവർ റോഡിലേക്ക് തെറിച്ചു വീഴുന്നതും ഓട്ടോറിക്ഷ ഇടിച്ചു നിൽക്കുന്നതും സോഷ്യൽ മീഡിയയിൽ പ്രചരിച്ച സംഭവത്തിന്‍റെ വീഡിയോയിൽ നിന്നും വ്യക്തമായിരുന്നു. 

സംഭവം വിവാദമായതോടെയാണ് ഇയാൾക്കെതിരെ വകുപ്പു തല നടപടിക്ക് ശുപാർശ ചെയ്‌തിരിക്കുന്നത്. ഉദ്യോഗസ്ഥനെ തേക്കടി വനത്തിനുള്ളിലെ  കൊക്കര ഭാഗത്തേക്ക് സ്ഥലം  മാറ്റിയിരുന്നു. പിന്നീട് ഇയാള്‍ മെഡിക്കല്‍ ലീവില്‍ പോയതായും സൂചനയുണ്ട്. 

മുമ്പും ഇയാൾ വകുപ്പിന് മാനക്കേട് ഉണ്ടാക്കുന്ന തരത്തിൽ പെരുമാറിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നവകേരള യാത്രക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിന് ഇയാള്‍ സസ്‌പെന്‍ഷനിലായിരുന്നു. 

അതേസമയം ഉദ്യോഗസ്ഥന്‍റെ പരാതിയിൽ ഓട്ടോറിക്ഷാ ഡ്രൈവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ ഡ്യൂട്ടി തടസപ്പെടുത്തിയെന്ന് കാട്ടിയാണ് ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കെതിരെ കേസ്. 

ഓട്ടോറിക്ഷാ ഡ്രൈവര്‍ സംഘം ചേര്‍ന്ന് തേക്കടി ബോട്ട്‌ലാന്‍ഡിങ് റോഡില്‍ മദ്യപിച്ചെന്നും ചോദ്യം ചെയ്ത വനപാലകര്‍ക്കെതിരെ ഡ്രൈവര്‍ തട്ടിക്കയറിയെന്നുമായിരുന്നു വനപാലകരുടെ നിലപാട്. വനത്തിനുള്ളില്‍ മദ്യപാനം, പുകവലി  തുടങ്ങി ഏത് തരം വനേതര പ്രവര്‍ത്തിയുണ്ടായാലും കുറ്റക്കാരെ കസ്റ്റഡിയിലെടുക്കാനും കേസെടുക്കാനും വനം വകുപ്പിനാകും.

ഇവിടെ ഇതുണ്ടായിട്ടില്ല. വനത്തിനുള്ളില്‍ കുറ്റകൃത്യം ചെയ്‌തെന്ന് വനം ഉാഗസ്ഥര്‍ക്ക് വ്യക്തമായാല്‍ തേക്കടി ചെക്ക്‌പോസ്റ്റ് താഴ്ത്തി ആളെ പിടി കൂടാമായിരുന്നു. ഇതും ഈ സംഭവത്തിലുണ്ടായില്ല. ചെക്ക് പോസ്റ്റ് തുറന്ന് വച്ചിരുന്നു. 

തുറന്ന് വച്ച ചെക്ക് പോസ്റ്റിലൂടെ പൊതു റോഡിലേക്ക് മീറ്ററുകള്‍ ഓട്ടോറിക്ഷ കടന്ന്  കഴിഞ്ഞപ്പോഴാണ് ചെക്ക്‌പോസ്റ്റിന് ഏതിര്‍ വശത്തെ കടത്തിണ്ണയില്‍ നിന്നിരുന്ന ഉദ്യോഗസ്ഥന്‍ ഓടിച്ചെന്ന് ഓട്ടോറിക്ഷാ ഡ്രൈവറെ വലിച്ച് റോഡിലിട്ടത്.   

ഓട്ടോറിക്ഷാ ഡ്രൈവറെ ഉദ്യോഗസ്ഥൻ വലിച്ചു നിലത്തിടുന്നതിന്‍റെ വീഡോയ ദൃശ്യം



Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

അഞ്ച് ഫുൾ ബോട്ടിൽ മദ്യം വെള്ളമില്ലാതെ കുടിച്ചു; 21 കാരൻ മരിച്ചു

ബംഗളൂരു: പന്തയം ജയിക്കാൻ അഞ്ച് ഫുൾ ബോട്ടിൽ മദ്യം വെള്ളം തൊടാതെ ഉള്ളിലാക്കിയ 21 കാരൻ മരിച്ചു. കർണാടകത്തിലെ കോലാറിലാണ് സംഭവം നടന്നത്. മുൾബാഗ് താലൂക്കിൽ പൂജരഹള്ളി ഗ്രാമത്തിൽ കാർത്തിക് എന്ന യുവാവാണ് മരിച്ചത്. 

കുഞ്ഞു പിറന്ന് എട്ടാം ദിവസമാണ് യുവാവിന്‍റെ മരണം. സുഹൃത്തുക്കൾ അഞ്ച് ഫുൾ ബോട്ടിൽ മദ്യം വെള്ളം തൊടാതെ കഴിക്കുന്നവർക്ക് 10,000 രൂപ വാഗ്ദാനം ചെയ്‌തു. കാർത്തിക് വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു.

നിന്ന നിപ്പിൽ കാർത്തിക്ക് അഞ്ച് ബോട്ടിൽ മദ്യം അകത്താക്കി. എന്നാൽ മദ്യം ഉള്ളിൽ ചെന്നതിനു പിന്നാലെ തന്നെ ഇയാൾക്ക് അസ്വസ്ഥത തുടങ്ങി. വൈകാതെ കുഴഞ്ഞുവീണു. സുഹൃത്തുക്കൾ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഒരു വർഷം മുമ്പ് വിവാഹിതനായ കാർത്തിക്കിന് എട്ട് ദിവസം മുമ്പാണ് കുഞ്ഞ് ജനിച്ചത്. പ്രസവാനന്തര ചടങ്ങുകൾക്കായി ഭാര്യാ വീട്ടിലേക്ക് പോകും മുമ്പായിരുന്നു മദ്യപിച്ചതും വാതുവച്ചതും. 

തോരണം കെട്ടുന്നതിനിടെ പള്ളി മുകളിൽ നിന്നും വീണു മരിച്ചു



ഇടുക്കി: പെരുന്നാളിനു തോരണം വലിച്ചുകെട്ടുന്നതിനിടെ പള്ളിമുകളിൽ നിന്നും വീണ് ഗുരുതര പരുക്കേറ്റയാൾ മരിച്ചു. ഇടുക്കി ഉപ്പുതറ വളകോട്ടിലായിരുന്നു അപകടം. വളകോട് ചിറയിൽ മനോജാണ് (39) മരിച്ചത്. 

തിങ്കളാഴ്ച്ച വളകോട് സെന്‍റ് ജോർജ് മലങ്കര കത്തോലിക്ക പള്ളിയിലായിരുന്നു അപകടം നടന്നത്. 23ന് ആരംഭിക്കാനിരുന്ന പെരുന്നാളിനു തോരണം കെട്ടുന്നതിനിടെ മനോജ് പള്ളിമുകളിൽ നിന്നും കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു. 

വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ മനോജിനെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വ്യാഴാഴ്ച  രാവിലെ 11.15 ഓടെയാണ് മരണം സംഭവിച്ചത്. 

അപകടത്തെ തുടർന്ന് പള്ളിപ്പെരുനാൾ മാറ്റിവച്ചിരുന്നു. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം വെള്ളിയാഴ്ച ഉച്ചയ്ക്കു  വീട്ടിലെത്തിക്കും. യോഹന്നാൻ- അന്നമ്മ ദമ്പതികളുടെ മകനാണ്. മഞ്ചു, ബിൻസി എന്നിവരാണ് സഹോദരങ്ങൾ.

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

തിരുവാതുക്കൽ ഇരട്ടക്കൊലപാതകം; അസം സ്വദേശി കസ്റ്റഡിയിൽ



കോട്ടയം: തിരുവാതുക്കലിൽ വ്യവസായിയെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിൽ ഇതര സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ. അസം സ്വദേശിയായ അമിത് ആണ് കസ്റ്റഡിയിലായിരുക്കുന്നത്. തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാർ ഭാര്യ മീര എന്നിവരാണ് മരിച്ചത്. 

ഇന്ന് രാവിലെ 8.45നു വീട്ടു ജോലിക്കാരി എത്തിയപ്പോഴാണ് ഇരുവരും കൊല്ലപ്പെട്ട നിലയിൽ കിടക്കുന്നത് കണ്ടത്. ഇരുവരുടെയും തലക്ക് ഏറ്റ മുറിവാണ് മരണ കാരണം. 

രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിവുകള്‍ ഉണ്ടെന്നും പൊലീസ് പറഞ്ഞു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷിക്കും. 

നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദ്രപ്രസ്ഥ എന്ന ഓഡിറ്റോറിയവും മറ്റു ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയായ പ്രമുഖ വ്യവസായയാണ് മരിച്ച വിജയകുമാര്‍. വീട്ടിലെ ജോലിക്കാരി രാവിലെ എത്തിയപ്പോഴാണ് രണ്ട് പേരെയും മരിച്ച നിലയില്‍ കണ്ടത്. 

തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷമായിരിക്കും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകുക. വീടിനുള്ളിലും പരിസരത്തും പൊലീസ് പരിശോധിച്ചുവരുകയാണ്. 

ജോലിക്കാരി നല്‍കിയ പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് പൊലീസിന് ലഭിച്ചിട്ടുണ്ട്. വ്യക്തിവൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചത് എന്നാണ് കുരുതുന്നതെന്നും സ്ഥിരീകരിക്കാന്‍ കുറച്ച് കൂടി സമയം വേണമെന്നും പൊലീസ് പ്രതികരിച്ചു.

നിലവിൽ കസ്റ്റഡിയിലുള്ള അമിതിനെ നേരത്തെ മോഷണക്കുറ്റത്തിന് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിന്‍റെ പേരിൽ ഇയാളെ ജോലിയിൽ നിന്നും പുറത്താക്കിയിരുന്നു. ഇതിന്‍റെ വൈരാഗ്യമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. 

വിജയകുമാറിന്‍റെ മകനെ ഏതാനും വർഷങ്ങൾ മുമ്പ് റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വിജയകുമാറിന്‍റെയും ഭാര്യയുടെയും മൃതദേഹങ്ങൾ വീടിനുള്ളിൽ രണ്ട് മുറികളിലായിട്ടാണ് കണ്ടത്. മൃതദേഹങ്ങളിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. കോടാലി ഉൾപ്പെടെയുള്ള ആയുധങ്ങളും വീടിനുള്ളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.  

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

ഇൻസ്റ്റഗ്രാം സുഹൃത്തിനെ കാണാൻ സംസ്ഥാനം വിട്ടു; ഏഴ് പെൺകുട്ടികളെ തിരികെയെത്തിച്ചു



ഇടുക്കി: ഇൻസ്റ്റഗ്രാം സുഹൃത്തിനെ കാണാൻ പെൺകുട്ടി തമിഴ്നാട്ടിലേക്ക് കടന്നതിനു പിന്നാലെ ബന്ധുക്കളും അയൽവാസികളുമായ ഒരു സംഘം പെൺകുട്ടികൾ നാടു വിട്ടു. ഇടുക്കി വണ്ടൻമേട് പൊലീസ് സ്റ്റേഷൻ പരിധിയിൽ അണക്കര പ്രദേശത്താണ് സംഭവം നടന്നത്.

ഏഴോളം പെൺകുട്ടികളെയാണ് പ്രദേശത്തു നിന്നും തിങ്കളാഴ്ച്ച ഉച്ചയോടെ കാണാതായത്. കുട്ടികൾ കടയിലേക്ക് പോകുയയാണെന്ന് പറഞ്ഞ് വീട് വിട്ട് ഇറങ്ങിയതാണ്. ഏറെ നേരമായിട്ടും കാണാതായതോടെ വീട്ടുകാർ പരിഭ്രാന്തിയിലായി. തുടർന്ന് വണ്ടൻമേട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. 

പൊലീസ് സമയോചിതമായി ഇടപെട്ടതാണ് പെൺകുട്ടികളെ കണ്ടെത്താൻ സഹായകമായത്. തമിഴ്നാട്ടിലെ തേനി ബസ് സ്റ്റാന്‍റിനു സമീപത്തു നിന്നുമാണ് കുട്ടികളെ കണ്ടെത്തിയത്. ഇവരെ തിരികെ നാട്ടിലെത്തിച്ചു. 

ഏഴ് പേരിൽ ഒരാൾ പ്രായപൂർത്തി ആ‍യ കുട്ടിയാണ്. ഈ കുട്ടി സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട സുഹൃത്തിനെ കാണാൻ തമിഴ്നാട്ടിലേക്ക് പോകുകയായിരുന്നു. അതേസമയം ഇതിനു പിന്നാലെയാണ് വിദ്യാർഥികളായ മറ്റ് ആറ് പേർ നാടു വിട്ടത്. 

ഇത് എന്തിനാണെന്ന് വ്യക്തമായിട്ടില്ല. കുട്ടികളുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തും. കുട്ടികളെ തമിഴ്നാട്ടിലെത്തിച്ചതിനു പിന്നിൽ ഏതെങ്കിലും മാഫിയ ബന്ധങ്ങളുണ്ടോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. വീടുകളിൽ കുട്ടികൾക്ക് പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നുവെന്നാണ് ബന്ധുക്കൾ നൽകിയിരിക്കുന്ന മൊഴി. 

Join Our Whats App group

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB


വയോധികനെ ജനനേന്ദ്രിയം മുറിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹത തുടരുന്നു



ഇടുക്കി: വീടിനുള്ളിൽ ജനനേന്ദ്രിയം മുറിഞ്ഞ നിലയിൽ വയോധികനെ കണ്ടെത്തിയ സംഭവത്തിൽ ദൂരൂഹത തുടരുന്നു. വാഗമൺ കൊച്ചുകരുന്തരുവി സ്വദേശിയായ 70 കാരനാണ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നത്. 

കഴിഞ്ഞ ദിവസമാണ് ഇ‍യാളെ വീട്ടിൽ ജനനേന്ദ്രിയം മുറിഞ്ഞ് ചോരയിൽ കുളിച്ച നിലയിൽ വീട്ടുകാർ കണ്ടത്. സംഭവം നടക്കുമ്പോൾ ഇ‍യാൾ ഒറ്റക്കായിരുന്നു വീട്ടിലെന്നാണ് ബന്ധുക്കളുടെ മൊഴി. 

അതേസമയം ഇന്നും ഇയാൾക്ക് ബോധം വന്നിട്ടില്ല. ബോധം വന്നാൽ മാത്രമേ എന്തു സംഭവിച്ചുവെന്നത് വ്യക്തമാകു. നായയുടെ ആക്രമണത്തിലാണ് ജനനേന്ദ്രിയം മുറിഞ്ഞതെന്ന് ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്. 

എന്നാൽ ആയുധം കൊണ്ടുള്ള മുറിവാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തിൽ വയോധികന്‍റെ മൊഴി രേഖപ്പെടുത്തിയ ശേഷം വിശദമായ അന്വേഷണം നടക്കുമെന്ന് പൊലീസ് അറിയിച്ചു. 

Join Our Whats App group

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB


തലസ്ഥാനത്ത് യുവാവ് അഞ്ച് പേരെ കൊലപ്പെടുത്തി



തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ച് കൂട്ടക്കൊല. തിരുവനന്തപുരത്ത് മൂന്നിടത്തായി യുവാവ് അഞ്ച് പേരെ കൊലപ്പെടുത്തി. വെഞ്ഞാറംമൂട്ടിലും മറ്റു രണ്ടിടത്തുമായിട്ടാണ് കൊലപാതകങ്ങൾ നടന്നത്. വെഞ്ഞാറമൂട്  പേരുമല സ്വദേശിയായ 23കാരന്‍ അഫാന്‍ ആണ് അഞ്ചുപേരെ വെട്ടിക്കൊലപ്പെടുത്തിയത്. 

പെണ്‍സുഹൃത്തിനെയും സ്വന്തം സഹോദരനെയുമാണ് ഇയാൾ വെഞ്ഞാറംമൂട്ടിൽ വെട്ടി കൊലപ്പെടുത്തിയത്. വെട്ടേറ്റ മാതാവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് അഫാന്‍ പെണ്‍സുഹൃത്തിനെ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നത്. ഇവരുടെ വീട്ടിലുണ്ടായിരുന്ന മറ്റൊരാള്‍ക്കും വെട്ടേറ്റിട്ടുണ്ട്. ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ടാമതായി പാങ്ങോട്ടെ വീട്ടില്‍ പ്രതിയുടെ മാതാവിന്‍റെ ഉമ്മയെയും വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി.

സല്‍മാ ബീവിയാണ് മരിച്ചത്. മൂന്നാമതായി എസ്എന്‍ പുരത്ത് രണ്ടു പേരെയും യുവാവ് വെട്ടിക്കൊലപ്പെടുത്തിയിട്ടുണ്ട്. പ്രതിയുടെ ബന്ധുക്കളായ ലത്തീഫ്, ഷാഹിദ എന്നിവരാണ് കൊല്ലപ്പെട്ടത്. വെഞ്ഞാറമൂടിലെ വീട്ടില്‍ വെച്ച് വെട്ടേറ്റ യുവാവിന്‍റെ മാതാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ പ്രതി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. സ്റ്റേഷനിലെത്തിയ പ്രതി ആറുപേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് മൊഴി നല്‍കുകയായിരുന്നു. ഇതിനുപിന്നാലെയാണ് വെഞ്ഞാറമൂടിന് പുറമെ പാങ്ങോടും എസ്എന്‍ പുരത്തും കൊലപാതകം നടന്ന വിവരം പുറത്തുവരുന്നത്. പ്രതിയുടെ മൊഴി ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരുകയാണ്.

Join Our Whats App group

https://chat.whatsapp.com/LI5CtDALiuGFq6TUngq6K5


അനധികൃത ഖനനം; സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിക്കും മകനും മരുമകനുമെതിരെ അന്വേഷണം



ഇടുക്കി: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.പി. വർഗീസിനും മകനും മരുമകനുമെതിരെ അന്വേഷണം. അനധികൃതമായി പാറപൊട്ടിക്കലും മണ്ണ് കടത്തും നടത്തിയെന്ന പൊതു പ്രവർത്തകന്‍റെ പരാതിയിലാണ് ജില്ലാ കലക്റ്റർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. 

ഇവർ നടത്തിയിട്ടുള്ള എല്ലാ അനധികൃത ഖനനങ്ങളും പരിശോധിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഇതിനായി സബ് കലക്റ്റർമാരെ ചുമതലപെടുത്തുകയും ചെയ്‌തിട്ടുണ്ട്. 

ഇടുക്കി ജില്ലയിൽ അടുത്തിടെ നടന്ന നിർമാണ പ്രവർത്തനങ്ങളുടെ മറവിലാണ് അനധികൃത ഖനനം നടന്നതെന്നാണ് ആക്ഷേപം. സിപിഎം സംസ്ഥാന സെക്രട്ടറിക്ക് ഉള്‍പ്പെടെ ഈ പരാതിയുടെ പകര്‍പ്പ് അയച്ചിട്ടുണ്ട്.

തങ്കമണി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന പല ഭാങ്ങളിലും അനധകൃത പാറ പൊട്ടിക്കല്‍ നടക്കുന്നുണ്ട്. ഇതിന് പൊലീസും രാഷ്ട്രീയക്കാരും ഒത്താശ ചെയ്യുന്നുണ്ട്. ഇക്കാര്യങ്ങള്‍ വ്യക്തമായി അന്വേഷിക്കണമെന്നാണ് പരാതിയില്‍ പറയുന്നത്. 

മുമ്പും സി.വി വർഗീസിനും കൂട്ടർക്കുമെതിരെ അനധികൃത ഖനനം സംബന്ധിച്ച് ആക്ഷേപങ്ങൾ ഉയർന്നിരുന്നെങ്കിലും ഭരണ സ്വാധീനം ഉപയോഗിച്ച് ഇവയെല്ലാം ഒതുക്കി തീർക്കുകയായിരുന്നു. 

Join Our Whats App group

https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd


ഇടുക്കി പെരുവന്താനത്ത് വീട്ടമ്മയെ കാട്ടാന ചവിട്ടികൊന്നു



ഇടുക്കി: കുളിക്കാൻ പോയ വീട്ടമ്മയെ കാട്ടാന ചവിട്ടികൊന്നു. ഇടുക്കി പെരുവന്താനം കൊമ്പൻപാറയിൽ ഇന്ന് വൈകിട്ടാണ് സംഭവമുണ്ടായത്. ടിആർആൻഡ്ടി എസ്റ്റേറ്റിലാണ് ആനയുടെ ആക്രമണം ഉണ്ടായത്. നെല്ലിവിള പുത്തൻവീട്ടിൽ സോഫിയ ഇസ്മായിൽ (45) ആണ് മരിച്ചത്. 

വീടിനു സമീപത്തെ അരുവിയിൽ കുളിക്കാൻ പോയ സോഫിയയെ ഏറെ നേരമായിട്ടും കാണാതായതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചു ചെന്നപ്പോഴാണ് ചവിട്ടേറ്റ് മരിച്ച നിലയിൽ കണ്ടത്. സമീപത്ത് ആനയുടെ ചിന്നം വിളി കേട്ടതായി വീട്ടുകാർ പറഞ്ഞു. 

വനത്തോട് ചേർന്നു കിടക്കുന്ന മേഖലയാണിത്. ആന  അവിടെത്തന്നെ നിൽക്കുന്നതിനാൽ മൃതദേഹത്തിന് അടുത്തേക്ക് നാട്ടുകാർക്ക് എത്താനായില്ല. സംഭവമറിഞ്ഞ് വനം വകുപ്പ് അധികൃതർ സ്ഥലത്ത് എത്തിയിട്ടുണ്ട്.

Join Our Whats App group

https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd

ചപ്പാത്തിലെ കുടിയിറക്ക് വിവാദം ആവിയായി; വിശദീകരണ യോഗം മാറ്റി സിപിഎം



ഇടുക്കി: അയ്യപ്പൻകോവിൽ  പഞ്ചായത്തിലെ കെ. ചപ്പാത്തിൽ കൈയേറ്റക്കാരെ സംരക്ഷിക്കാൻ കുടിയിറക്ക് വിവാദവുമായി രാഷ്ട്രീയ പാർട്ടികൾ. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമായിരിക്കുന്നത്. ഭരണ കക്ഷയിൽ തന്നെ ഭിന്നത ഉണ്ടായതോടെ വിവാദമുണ്ടാക്കിയവർ ഇപ്പോൾ തടിയൂരിയിരിക്കുകയാണ്. 

കെ. ചപ്പാത്ത് ടൗണിൽ മലയോര ഹൈവേ നിർമാണത്തിന്‍റെ മറവിൽ ചില സ്വകാര്യ വൻകിട വാണിജ്യ കെട്ടിടങ്ങൾ പണിതുയർത്തിയിരുന്നു. ഇത് സംബന്ധിച്ച് മാധ്യമങ്ങൾ വാർത്ത നൽകുകയും റവന്യൂ വകുപ്പ് നടപടിയെടുക്കുകയും ചെയ്‌തിട്ടുണ്ട്. ഇവയിൽ ഓരോ കെട്ടിടങ്ങളായി ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് നിലവിൽ നോട്ടീസ് വന്നുകൊണ്ടിരിക്കുകയാണ്. 

ഇത്തരം അനധികൃത വാണിജ്യ നിർമാണങ്ങൾക്കെതിരെ റവന്യൂ വകുപ്പും ജില്ലാ ഭരണകൂടവും നടപടി കടുപ്പിക്കുന്നതിനിടെയാണ് സാധാരണക്കാരെ കുടിയിറക്കുകയാണെന്ന പേരിൽ സോഷ്യൽ മീഡിയയിൽ ഒരുമാസമായി തലയും വാലുമില്ലാത്ത സന്ദേശങ്ങൾ പ്രചരിക്കുന്നത്.

ശാന്തിപ്പാലം മുതൽ ചപ്പാത്ത് വരെയുള്ള പ്രദേശത്ത് ആറ്റോരത്ത് താമസിക്കുന്നവരെ ഒഴിപ്പിക്കുമെന്ന തരത്തിലാണ് സന്ദേശം പ്രചരിക്കുന്നത്. ഒരു ശബ്ദ സന്ദേശവും ഇത്തരത്തിൽ വാട്‌സാപ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നുണ്ട്. കുടിയിറക്കിനായി റവന്യൂ വകുപ്പ് ശ്രമം തുടങ്ങിയെന്നും ഭീഷണിപ്പെടുത്തുന്നുണ്ടെന്നുമാണ് സന്ദേശത്തിൽ പറയുന്നത്.

അതേസമയം സാധാരണക്കാരായ ആരെയും ആരും കുടി‍യിറക്കിന് നിർബന്ധിച്ചതായി ഒരു വിവരവുമില്ല. ആരെയും കുടിയിറക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ജില്ലാ ഭരണകൂടവും റവന്യൂ വകുപ്പും വ്യക്തമാക്കുകയും ചെയ്‌തു. എന്നാൽ വ്യാജ സന്ദേശത്തിനു പിന്നിൽ ആരാണെന്ന കാര്യം നാളിതുവരെ വ്യക്തമായിട്ടില്ല. 

സന്ദേശം കോൺഗ്രസുകാർ ഇറക്കിയതാണെന്ന് സി.പി.എമ്മും മറിച്ചാണെന്ന് കോൺഗ്രസും ആരോപിക്കുന്നുണ്ട്. അതേസമയം സോഷ്യൽ മീഡിയയിൽ പ്രചരണം വ്യാപകമായതോടെ സി.പി.എം വിശദീകരണ യോഗം വിളിച്ചു. ചപ്പാത്ത് മേഖലയിലെ രണ്ട് വാർഡ് മെമ്പർമാർ അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡന്‍റ് എന്നിവരുടെ പേരിലാണ് യോഗം വിളിച്ചുകൊണ്ടുള്ള നോട്ടീസ് പ്രചരിപ്പിച്ചത്. നോട്ടീസിൽ പറയുന്ന പ്രകാരം ഞായറാഴ്ച്ച നടക്കുന്ന യോഗത്തിൽ സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് പങ്കെടുക്കുമെന്നും പറയുന്നുണ്ട്. 

സിപിഎം പ്രവർത്തകർ വീടുകളിൽ അടക്കം നോട്ടീസ് വിതരണം ചെയ്യുകയും ചെയ്‌തു. ഇതിനിടെ രണ്ട് ടേമിൽ സംസ്ഥാന ഭരണം കിട്ടിയിട്ടും ശാന്തിപ്പാലം മുതൽ ചപ്പാത്ത് വരെയുള്ള തീര മേഖലയിൽ നൂറു വർഷത്തിനു മുകളിലായി താമസിക്കുന്നവർക്ക് പോലും പട്ടയം നൽകാൻ കഴിയാത്ത പാർട്ടി വിശദീകരണ യോഗം വിളിക്കുന്നതിലെ അസ്വാഭാവികതയും ചർച്ചയായി. 

നാളിതുവരെ തീര വാസികൾക്ക് പട്ടയം നേടിക്കൊടുക്കാൻ ഇടതും വലതും യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. പട്ടയമുണ്ടെങ്കിൽ കുടിയിറക്കെന്ന ഭയം നാട്ടുകാർക്ക് ഉണ്ടാകേണ്ടതുമില്ല. സ്വന്തം പാർട്ടി ഭരിക്കുമ്പോൾ പോലും ഇതിനു സാധിക്കാത്തവരാണ് ഇപ്പോൾ കുടിയിറക്കിനെതിരെ യോഗം വിളിക്കുന്നതെന്ന ആക്ഷേപവും നാട്ടുകാർ ഉയർത്തി. 

യോഗം നടത്തിയാൽ തിരിച്ചടിയാകുമെന്ന് ബോ‍ധ്യപ്പെട്ട സിപിഎം ഒടുക്കം യോഗം മാറ്റിവച്ചതായി അറിയിച്ച് തടിയൂരി. അതേസമയം യോഗം എന്നത്തേക്കാണ് മാറ്റിയതെന്നോ ആരാണ് മാറ്റിയതെന്നോ വ്യക്തമല്ല. അതേസമയം പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സിപിഎം 

രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും കുടിയിറക്കുമെന്ന പ്രചരണം ബോധപൂർവ്വം സൃഷ്ടിച്ചതാണെന്നുമാണ്  കോൺഗ്രസ്  ആരോപണം. കുടിയിറക്കാൻ യാതൊരു നീക്കവും നടന്നിട്ടില്ലെന്ന് സി.പി.ഐയും വ്യക്തമാക്കി. ഇതിനിടെ ആരോപണം ശക്തമായതോടെ  പഞ്ചായത്ത് പ്രസിഡന്‍റ് ജയ്മോൾ ജോൺസൻ ബുധനാഴ്ച  ജില്ലാ കലക്റ്ററെ നേരിൽ കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചു. 

സർക്കാർ നൽകിയ സ്റ്റോപ് മെമ്മോ അവഗണിച്ച് അടുത്ത കാലത്ത് നടന്ന നിർമിതികൾ  പൊളിച്ചു മാറ്റുകയാണ് ഇപ്പോഴുള്ള തീരുമാനമെന്ന്  കലക്ടർ പ്രസിഡന്‍റിനെ അറിയിച്ചിട്ടുണ്ട്. മലയോര ഹൈവേ നിർമാണത്തിന്‍റെ മറവിൽ ചപ്പാത്ത് ടൗണിൽ നടന്ന പെരിയാർ  കൈയേറ്റമാണ് പ്രശ്നങ്ങൾ ഇത്ര രൂക്ഷമാക്കിയത്.

നൂറ്റാണ്ടിലേറെയായി തീരത്ത് താമസിക്കുന്നവർ വരെ പട്ടയം കാത്തു കിടക്കുന്ന മേഖലയിൽ അടുത്തിടെ അനധികൃതമായി നടന്ന വാണിജ്യ നിർമാണങ്ങൾ സാധാരണക്കാരുടെ വരെ പട്ടയ സ്വപ്നമാണ് തല്ലിക്കെടുത്തിയത്. 

പണക്കൊതിയും സ്വകാര്യ ലാഭവും മോഹിച്ച് പ്രദേശവാസികളായ വിവിധ രാഷ്ട്രീയ പാർട്ടികളും കൈയേറ്റങ്ങൾക്ക് കൂട്ടു നിന്നു. ഒടുക്കം റവന്യൂ വകുപ്പ് നടപടി കടുപ്പിച്ചതോടെ നാട്ടുകാരെ വീണ്ടും തെറ്റിധരിപ്പിക്കാനുള്ള നീക്കങ്ങളാണ് രാഷ്ട്രീയ പാർട്ടികൾ ആലോചിക്കുന്നത്.

പതിറ്റാണ്ടുകളായി താമസിക്കുന്ന സാധാരണക്കാർക്ക് പട്ടയം നൽകിയാൽ തീരാവുന്ന പ്രശ്നങ്ങളേ തീര ദേശത്തുള്ളു. ഇതിനു ശ്രമിക്കാത്ത രാഷ്ട്രീയ കക്ഷികളാണ് കണ്ണിൽ പൊടിയിടാൻ വിശദീകരണ യോഗം വിളിക്കാനൊരുങ്ങുന്നത്. 

Join Our Whats App group

https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd

വയോധികയുടെ വായിൽ തുണി തിരുകി മോഷണം; കൊച്ചുമകൻ അറസ്റ്റിൽ



ഇടുക്കി: വണ്ടിപ്പെരിയാറ്റിൽ രാത്രി വീടിനുള്ളിൽ ഉറങ്ങിക്കിടന്ന വീട്ടമ്മയെ വീടിനുള്ളിൽ അതിക്രമിച്ചു കയറി വായിൽ തുണി തിരുകി സ്വർണവും പണവും മോഷ്ടിച്ച സംഭവത്തിൽ കൊച്ചു മകനും സുഹൃത്തും അറസ്റ്റിൽ. വണ്ടിപ്പെരിയാർ മൗണ്ട് കുഴിവേലിയില്‍ പാല്‍തങ്കമാണ് ആക്രമിക്കപ്പെട്ടത്. 

ഇവരുടെ കൊച്ചുമകൻ കിഷോറും (19), പ്രായപൂർത്തിയാകാത്ത സുഹൃത്തുമാണ് അറസ്റ്റിലായിരിക്കുന്നത്. ചൊവ്വാഴ്ച്ച പുലർച്ചെ രണ്ടോടെയാണ് ആക്രമണം നടന്നത്. പാൽതങ്കം വീട്ടിൽ ഒറ്റക്കായിരുന്നു കഴിഞ്ഞിരുന്നത്. 

ഇത് മനസിലാക്കിയ കിഷോർ സുഹൃത്തുമായി ചേർന്ന് മോഷണത്തിനു പദ്ധതിയിടുകയായിരുന്നു. രാത്രിയിൽ സുഹൃത്തിനൊപ്പം സമീപത്തെ പറമ്പിൽ ഒളിച്ചിരുന്ന ശേഷം രണ്ടോടെ വാതിൽ പൊളിച്ച് അകത്തു കയറി.

വയോധികയുടെ വായില്‍ തുണി തിരുകിയ ശേഷം കഴുത്തില്‍ കിടന്ന മാലയും കമ്മലും തലയണക്കടിയില്‍ ഉണ്ടായിരുന്ന പണവും മോഷ്ടിച്ചു കടക്കുകയായിരുന്നു. സംഭവത്തില്‍ വണ്ടിപ്പെരിയാര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊച്ചുമകനാണ് പ്രതിയെന്ന് കണ്ടെത്തിയത്. 

പ്രതിയുടെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ മോഷണം പോയ സ്വർണവും പണവും കണ്ടെത്തിയിട്ടുണ്ട്. കിഷോറിനെ അറസ്റ്റ് ചെയ്‌ത പൊലീസ് തെളിവെടുപ്പിനെത്തിച്ചു. 

പ്രായപൂർത്തിയാകാത്ത സുഹൃത്തിനെ ജുവനൈൽ ജസ്റ്റിസിനു മുമ്പിൽ ഹാജരാക്കാൻ മാതാപിതാക്കൾക്കൊപ്പം വിട്ടു. കിഷോറിനെതിരെ ബന്ധുക്കൾ തന്നെ മുമ്പും നിരവധി പൊലീസ് കേസുകൾ നൽകിയിട്ടുണ്ട്. 

Join Our Whats App group

https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd

പാതിവിലയ്ക്ക് സ്‌കൂട്ടർ; ഇടുക്കി സ്വദേശി തട്ടിയത് കോടികൾ



കൊച്ചി: പകുതി വിലയ്ക്ക് ടു വീലർ ഉൾപ്പെടെ നൽകാമെന്ന് വിശ്വസിപ്പിച്ച് കേരളമാകെ കോടികളുടെ തട്ടിപ്പ് നടത്തിയ സംഘത്തിലെ മുഖ്യ പ്രതി പിടിയിൽ. 

ഇടുക്കി തൊടുപുഴ കുടയത്തൂർ കോളപ്ര ചക്കലത്ത്കാവ് ക്ഷേത്രത്തിനു സമീപം ചൂരക്കുളങ്ങര വീട്ടിൽ അനന്ദുകൃഷ്ണൻ (26) ആണ് അറസ്റ്റിലായത്. ഇടുക്കിയിലും കേരളത്തിലുടനീളവും ഇയാൾ ഇത്തരത്തിൽ വലിയ തട്ടിപ്പുകൾ നടത്തിയിട്ടുണ്ട്. 

നിലവിൽ മൂവാറ്റുപുഴ പൊലീസിൽ ലഭിച്ചിരിക്കുന്ന മൂന്ന് കേസുകളിലും ഇയാളാണ് മുഖ്യപ്രതി. വലിയ കമ്പനികളുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് പകുതി വിലക്ക് ടു വീലർ ഉൾപ്പെടെയുള്ളവ നൽകാമെന്ന് വിശ്വസിപ്പിച്ച് നിരവധി പേരിൽ നിന്നും പണം കൈക്കലാക്കുകയായിരുന്നു. 

മുവാറ്റുപുഴ സോഷ്യോ ഇക്കണോമിക് ഡെവലപ്പ്മെന്‍റ് സൊസൈറ്റി എന്ന പേരിൽ മുവാറ്റുപുഴ ബ്ലോക്കിന് കീഴിൽ പ്രതി ഒരു സൊസൈറ്റിയുണ്ടാക്കി. സൊസൈറ്റി അംഗങ്ങളെ കൊണ്ട് ഇയാൾ ഉണ്ടാക്കിയ  കൺസൽട്ടൻസിയിലേക്ക് ടു വീലർ നൽകാം എന്ന് പറഞ്ഞുകൊണ്ട് പണം നിക്ഷേപിപ്പിക്കുകയായിരുന്നു. 

ഒൻപത് കോടിയോളം രൂപ ഇത്തരത്തിൽ മുവാറ്റുപുഴയിൽ നിന്ന് തട്ടിപ്പ് നടത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ ബ്ലോക്കിനു കീഴിലും ഇത്തരം  സൊസൈറ്റികൾ പ്രതി ഉണ്ടാക്കിയിട്ടുണ്ട്. 62 സീഡ്‌ സൊസൈറ്റികൾ മുഖേന പ്രതി പണപിരിവ് നടത്തിയിട്ടുണ്ട്. മുവാറ്റുപുഴ പ്രദേശത്തെ വിവിധ സന്നദ്ധ സംഘടനകളെയും കാര്യങ്ങൾ പറഞ്ഞ് വിശ്വസിപ്പിച്ചിട്ടുണ്ട്.

പ്രതിക്കെതിരെ എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയ്ക്ക പരാതികൾ ലഭിച്ചിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പല കമ്പനികളിലും ഇക്കാര്യത്തെ പറ്റി അറിവില്ലായിരുന്നു. 

2022 മുതൽ പൊതുജനങ്ങളെ സ്കൂട്ടർ, ഹോം അപ്ലൈൻസ്, വാട്ടർ ടാങ്ക്സ്, ഫേർട്ടിലൈ സെർസ്, ലാപ്ടോപ്, തയ്യൽമെഷീൻ എന്നിവ 50ശതമാനം ഇളവിൽ നൽകും എന്ന് സംസ്ഥാനത്ത് ഉടനീളം പ്രചരിപ്പിച്ച് സന്നദ്ധസംഘടനകളെയും മറ്റ് സീഡ് സൊസൈറ്റികളെയും സ്വാധീനിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. 

സ്വന്തം പേരിൽ വിവിധ കൺസൽട്ടൻസികൾ ഉണ്ടാക്കി അതിന്‍റെ പേരിൽ ആണ് ഇടപാടുകൾ നടത്തിയത്. പൊതുജനങ്ങളെ തട്ടിപ്പിന് ഇരയാക്കുന്നതിന്‍റെ ഭാഗമായി സോഷ്യൽ ബീ വെൻച്ചുവേർസ് തൊടുപുഴ, സോഷ്യൽ ബീ വെൻച്ചുവേർസ് ഇയാട്ടുമുക്ക്, എറണാകുളം, പ്രൊഫഷണൽ സർവീസ് ഇന്നോവഷൻ കളമശേരി, ഗ്രാസ് റൂട്ട് ഇന്നോവഷൻ കളമശേരി എന്നീ കമ്പനികളുടെ അക്കൗണ്ടുകൾ അനന്ദു കൃഷ്ണൻ സ്വന്തം പേരിൽ കൈകാര്യം ചെയ്തിരുന്നു. 

നാഷണൽ എൻജിഒ ഫെഡറേഷൻ എന്ന സംഘടനയുടെ നാഷണൽ കോർഡിനേറ്റർ ആണ് എന്നും ഇന്ത്യയിലെ വിവിധ കമ്പനികളുടെ സി.എസ്.ആർ ഫണ്ട്‌ കൈകാര്യം ചെയ്യാൻ ഇയാളെ ആണ് ചുമതലപെടുത്തിയിരിക്കുന്നത് എന്നും ഇയാൾ വിശ്വസിപ്പിച്ചിരുന്നു. ഇത് വരെ ഒരു കമ്പനിയിൽ നിന്നും സി.എസ്.ആർ ഫണ്ട്‌ ലഭ്യമായിട്ടില്ലെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.

ആദ്യഘട്ടത്തിൽ ബുക്ക്‌ ചെയ്തവർക്ക് വാഹനം നൽകാനും പിന്നീട് ആർഭാടജീവിതത്തിനും സ്വത്തുവകകൾ വാങ്ങികൂട്ടുന്നതിനുമാണ് തട്ടിപ്പ് നടത്തിയ പണം ചെലവഴിച്ചത്. 

പ്രതിക്കെതിരെ അടിമാലി പൊലീസ് സ്റ്റേഷനിലും കേസുണ്ട്. എറണാകുളം കച്ചേരിപടിയിൽ മറ്റൊരു തട്ടിപ്പിനായി ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്ത് നിന്നാണ് എറണാകുളം റൂറൽ ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ മുവാറ്റുപുഴ പൊലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്. 

ഇൻസ്‌പെക്ടർ ബേസിൽ തോമസ്, സബ് ഇൻസ്‌പെക്ടർമാരായ പി.സി. ജയകുമാർ, ബിനോ ഭാർഗവൻ, സീനിയർ സിപിഒമാരായ സി.കെ. മീരാൻ, ബിബിൽ മോഹൻ, കെ.എ അനസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. 

Join Our Whats App group

https://chat.whatsapp.com/LI5CtDALiuGFq6TUngq6K5


ഇടുക്കിയിൽ 14 കാരി പ്രസവിച്ചു; ഉത്തരവാദി എട്ടാം ക്ലാസ് വിദ്യാർഥി



ഇടുക്കി: ഹൈറേഞ്ച് മേഖലയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനി ആൺ കുഞ്ഞിന് ജൻമം നൽകി. തോട്ടം മേഖലയിലാണ് സംഭവം നടന്നിരിക്കുന്നത്. എട്ടാം ക്ലാസ് വിദ്യാർഥിയായ ബന്ധുവാണ് കുട്ടിയുടെ പിതാവെന്ന് പൊലീസ് പറഞ്ഞു. 

വയറുവേദനയെ തുടർന്നാണ് 14 വയസുള്ള പെൺകുട്ടി വീട്ടുകാരുടെ കൂടെ ആശുപത്രിയിലെത്തിയത്. തുടർന്ന് നടന്ന പരിശോധനയിലാണ് കുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്. അടുത്ത ദിവസം തന്നെ കുട്ടി ആൺകുഞ്ഞിന് ജൻമം നൽകി. ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. 

അന്വേഷണത്തിൽ കുട്ടിയുടെ ബന്ധുകൂടിയായ എട്ടാം ക്ലാസ് വിദ്യാർഥിയിൽ നിന്നാണ് ഗർഭം ധരിച്ചതെന്ന വിവരം ലഭിച്ചു. പെൺകുട്ടിയുടെ മാതാപിതാക്കൾ കുറച്ചു നാളുകളായി അകന്നു കഴിയുകയായിരുന്നു. അച്ഛനൊപ്പമായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്. 

അവധി സമയത്ത് അമ്മയോടൊപ്പം താമസിക്കാനെത്തിയപ്പോൾ ബന്ധുവായ സമീപവാസി കുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുകയായിരുന്നു.  സംഭവത്തില്‍ ആണ്‍കുട്ടിക്കെതിരെ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുക്കും. ജുവനൈല്‍ ഹോമിലേക്ക് മാറ്റുകയും ചെയ്യും. 

Join Our Whats App group

https://chat.whatsapp.com/LI5CtDALiuGFq6TUngq6K5


കഠിനംകുളം ആതിര കൊലക്കേസ്; പ്രതി കോട്ടയത്ത് പിടിയിൽ



കോട്ടയം: ഭർത്താവ് വീട്ടിലില്ലാതിരുന്ന സമയത്ത് യുവതിയെ കൊലപ്പെടുത്തിയ ശേഷം മുങ്ങിയ ഇൻസ്റ്റഗ്രാം സുഹൃത്ത് കോട്ടയത്ത് പിടിയിൽ. തിരുവനന്തപുരം കഠിനംകുളങ്ങര ആതിര കൊലക്കേസിലാണ് പ്രതി ജോൺസൺ ഔസേപ്പ് കോട്ടയം ചിങ്ങവനത്തു നിന്നും പിടിയിലാകുന്നത്. 

വിഷവസ്തു കഴിച്ചതായി സംശയത്തെത്തുടര്‍ന്ന് ജോണ്‍സനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജോണ്‍സനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 

വൈകിട്ട് മൂന്നുമണിയോടെ ജോണ്‍സണുമായി സാദൃശ്യമുള്ളയാളെ കണ്ടതായി ആറ്റിങ്ങല്‍ ഡിവൈഎസ്പി ഓഫീസില്‍ വിവരം ലഭിക്കുന്നു. തുടര്‍ന്ന് ആറ്റിങ്ങല്‍ പൊലീസ് ചിങ്ങവനം പൊലീസിനെ വിവരം അറിയിച്ചു. 

തുടര്‍ന്ന് ചിങ്ങവനം എസ്ഐയുടെ നേതൃത്വത്തില്‍ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി ജോണ്‍സണ്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. പ്രതിയെ പിടികൂടിയത് അറിഞ്ഞ് കഠിനംകുളം പൊലീസ് കോട്ടയത്തേക്ക് തിരിച്ചു. ചൊവ്വാഴ്ച പകല്‍ പതിനൊന്നുമണിയോടെയാണ് കഠിനംകുളം പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിലെ പൂജാരിയായ രാജീവിന്‍റെ 

ഭാര്യ ആതിര (30)യെ വീട്ടില്‍ കഴുത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടത്. പുലര്‍ച്ചെ അമ്പലത്തില്‍ പൂജയ്ക്ക് പോയ ഭര്‍ത്താവ് മടങ്ങിയെത്തിയപ്പോഴാണ് ആതിരയെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടത്. കൊലപാതകത്തിന് പിന്നാലെ ആതിരയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്തായ ജോണ്‍സനുവേണ്ടി പൊലീസ് വ്യാപക അന്വേഷണം നടത്തി വരികയായിരുന്നു. 

കൊലപാതകത്തിന് ശേഷം യുവതിയുടെ സ്‌കൂട്ടറുമായിട്ടാണ് പ്രതി രക്ഷപ്പെട്ടത്. ഈ സ്‌കൂട്ടര്‍ ചിറയിന്‍കീഴ് റെയില്‍വേസ്റ്റ്ഷന് മുന്നില്‍ നിന്നും പൊലീസ് കണ്ടെടുത്തിരുന്നു.

Join Our Whats App group

https://chat.whatsapp.com/LI5CtDALiuGFq6TUngq6K5


കുമളിയിൽ നവജാത ശിശുവിന്‍റെ മരണം; കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തു



ഇടുക്കി: സിസേറിയനെ തുടർന്ന് മരിച്ച നവജാത ശിശുവിന്‍റെ മൃതദേഹം സിമിത്തേരിയിൽ നിന്നും പുറത്തെടുത്തു. കുമളി ആറാം മൈൽ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞാണ് കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. 

കുട്ടിയുടെ മരണ കാരണം ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടില്ലെന്നും ചികിത്സാ പിഴവുണ്ടെന്നും കാട്ടി കുട്ടിയുടെ രക്ഷിതാക്കൾ കുമളി പൊലീസിൽ പരാതി നൽകിയിരുന്നു.

തുടർന്ന് സിമിത്തേരിയിൽ അടക്കം ചെയ്‌ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം ചെയ്യാൻ തീരുമാനിച്ചത്. കഴിഞ്ഞ ഒന്‍പതിനാണ് കുട്ടിയുടെ അമ്മയെ അവസാന വട്ട സ്‌കാനിങ്ങിനായി ആശുപത്രിയിലെത്തിച്ചത്. ഗര്‍ഭപാത്രത്തില്‍ കുഞ്ഞ് തിരിഞ്ഞു കിടക്കുന്നതിനാല്‍ 11ന് ശസ്ത്രക്രിയ നടത്തണമെന്നും അഡ്മിറ്റാകുവാനും നിര്‍ദേശിക്കുകയായിരുന്നു. 

തുടര്‍ന്ന് 10ന് രാവിലെ നടന്ന പരിശോധനയില്‍ കുഞ്ഞിന്‍റെ ഹൃദയമിടിപ്പ് കുറഞ്ഞു വരികയാണെന്നും ഉടന്‍ സിസേറിയന്‍ ചെയ്യണമെന്നും ഡോക്ടര്‍ നിര്‍ദേശിച്ചു. ശസ്ത്രക്രിയ കഴിഞ്ഞപ്പോള്‍ കുഞ്ഞിനെ മരിച്ച നിലയിലാണ് കിട്ടിയതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് കുമളിയിലെ പള്ളി സിമിത്തേരിയിൽ കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. 

ഇടുക്കി സബ് കലക്ടര്‍ അനൂപ് ഗാര്‍ഗെയുടെ നേതൃത്വത്തിലുള്ള ഫൊറന്‍സിക് സംഘം എത്തിയാണ് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുതത്തത്.

തുടര്‍ന്ന് മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മാറ്റി. അതേസമയം ചികിത്സാ പിഴുവുണ്ടായിട്ടില്ലെന്നും മരണ കാരണം കണ്ടെത്താന്‍ പോസ്റ്റ് മോര്‍ട്ടം നടത്താന്‍ അന്നു തന്നെ നിര്‍ദേശിച്ചിരുന്നതാണെന്നും ആശുപത്രി അധികൃതര്‍ പ്രതികരിച്ചു. 

Join Our Whats App group

https://chat.whatsapp.com/LI5CtDALiuGFq6TUngq6K5

Portable Mini Air Cooler Fan with LED Light