www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2024) Idukki (1944) Mostreaded (1617) Crime (1503) National (1257) Entertainment (858) world (450) Viral (446) Video (362) Health (212) Gallery (163) mollywood (161) Gulf (144) sports (143) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (37) editorial (35) auto (28) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)
Showing posts with label Video. Show all posts

സിനിമ കാണാനെത്തിയ തൃഷയോട് ദളപതിയെ അന്വേഷിച്ച് ആരാധകർ; മറുപടി ഇങ്ങനെ



ചെന്നൈ: ഇളയ ദളപതി വിജയ് തമിഴ്നാടിന്‍റെ അമരക്കാരനായതോടെ മാധ്യമ ശ്രദ്ധ പതിയുന്നത് സൂപ്പർ താരം തൃഷയിലേക്ക് കൂടിയാണ്. തെരഞ്ഞെടുപ്പ് പ്രചരണം മുതൽ തൃഷ വിജയ്ക്കൊപ്പമുണ്ട്. സത്യ പ്രതിജ്‍ഞയിൽവരെ പങ്കാളിയായ തൃഷയും വിജയും അധികം വൈകാതെ ഒന്നിക്കുമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. 

ഇതിനിടെ ചെന്നൈയിൽ നടന്ന ഒരു സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയാണ്. തൃഷ നായികയായെത്തിയ പുതിയ ചിത്രമായ കറുപ്പിന്‍റെ ആദ്യ ഷോ കാണാന്‍ ചെന്നൈയിലെ രോഹിണി തിയറ്ററില്‍ നടി എത്തിയിരുന്നു. പ്രദര്‍ശനം കഴിഞ്ഞ് മടങ്ങവേ ആരാധകരുമായുള്ള തൃഷയുടെ ഒരു വിഡിയോ ആണിപ്പോള്‍ വൈറലായി മാറുന്നത്. കാറിനുള്ളില്‍ തൃഷ ഇരിക്കുന്നത് കാണാം.

കാറിന്‍റെ നാല് ഭാഗത്തുനിന്നും ആരാധകര്‍ തൃഷയുടെ ശ്രദ്ധനേടാന്‍ ശ്രമിക്കുന്നുണ്ട്. ഇതിനിടെ ഡ്രൈവര്‍ സീറ്റിനടുത്തുള്ള വിന്‍ഡോയില്‍ കൂടി ഒരു ആരാധകന്‍ തൃഷയോട് പറഞ്ഞ വാക്കുകളും അതിന് നടി നല്‍കിയ മറുപടിയുമാണ് വൈറല്‍ വിഡിയോയില്‍ ശ്രദ്ധ നേടുന്നത്.

ദളപതിയെ അന്വേഷിച്ചു എന്ന് പറയൂ, എന്നായിരുന്നു ആരാധകന്‍ തൃഷയോട് പറഞ്ഞത്. ഇതിന് തലയാട്ടിയ തൃഷ, ഉറപ്പായും എന്നും മറുപടി നല്‍കി. തുടര്‍ന്ന് ഫോണില്‍ നോക്കി ചിരിയടക്കാന്‍ ശ്രമിക്കുന്ന തൃഷയെയും വിഡിയോയില്‍ കാണാം.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

വൈറലായി സന അൽത്താഫിന്‍റെ ഡാൻസ്

sana-althaf


കൊച്ചി: നടി സന അൽത്താഫിന്‍റെ ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മൂൺ വാക്ക് എന്ന ചിത്രത്തിലെ മക്കറിന എന്ന ഗാനത്തിലെ പ്രഭുദേവയുടെ സ്റ്റെപ്പുകളാണ് സന അനുകരിക്കുന്നത്. 

സ്വിമ്മിങ് പൂളിന്‍റെ പശ്ചാത്തലത്തിൽ മനോഹരമായിട്ടാണ് സനയുടെ ഡാൻസ്. സനയുടെ മെയ് വഴക്കവും ഗ്ലാമർ പ്രകടനവും അതിവേഗം ആരാധകർ ഏറ്റെടുക്കുകയായിരുന്നു. സെലിബ്രിറ്റികളടക്കം നിരവധി പേർ വീഡിയോയ്ക്ക് കമന്‍റ് നൽകിയിട്ടുണ്ട്. 

സനയുടെ വീഡിയോകൾ ഇതിനു മുമ്പും ഇൻസ്റ്റഗ്രാമിൽ ശ്രദ്ധ നേടിയിട്ടുണ്ട്. സനയുടെ ഡാൻസ് റീലുകൾക്ക് വലിയ ആരാധകരുണ്ട്. വിക്രമാദിത്യൻ എന്ന സിനിമയിൽ ദുർഖറിന്‍റെ സഹോദരിയുടെ വേഷത്തിലൂടെയാണ് സന അഭിയനയ രംഗത്തെത്തുന്നത്. 

പിന്നീട് മറിയംമുക്കിൽ ഫഹദിന്‍റെ നായികയായെത്തി. റാണി പദ്മിനി, ബഷീറിന്‍റെ പ്രേമലേഖനം, ഒടിയൻ, ചെന്നൈ 28, ആർകെ നഗർ തുടങ്ങിയ ചിത്രങ്ങളിലും സന വേഷമിട്ടിട്ടുണ്ട്.

 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

മയക്കുമരുന്നുമായി ഏലപ്പാറ സ്വദേശിനിയും സുഹൃത്തും പിടിയിൽ

ഇടുക്കി: കോതമംഗലം പൊലീസ് മയക്കു മരുന്നുമായി അറസ്റ്റ് ചെയ്‌ത ഏലപ്പാറ സ്വദേശിനിക്കും ആൺ സുഹൃത്തിനും മയക്കുമരുന്നു ശൃംഘലയുമായി ബന്ധമെന്ന് വിവരം. വിദ്യാർഥികൾക്കിടയിൽ നിരോധിത മയക്കു മരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്നാണ് പൊലീസ് പുറത്തു വിടുന്ന വിവരം. 

കോളെജ് വിദ്യാർഥിനിയായ ഏലപ്പാറ ഹെലിബറിയ സ്വദേശിനി റിസാന ഫാത്തിമ (18), ആൺ സുഹൃത്ത് കോതമംഗലം ഇരമല്ലൂര്‍ സ്വദേശി അനന്തു പ്രസാദ് (24) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 37.229 ഗ്രാം എംഡിഎംഎയാണ് കോതമംഗലം പൊലീസ് പിടിച്ചെടുത്തത്.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഇവർക്ക് ലഹരി മരുന്ന് എത്തിച്ചു നൽകുന്ന സംഘത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിരവധി വിദ്യാർഥികൾ ഇവരുടെ ഇടപാടുകാരായി ഉണ്ടായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. പ്രതികളുടെ ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. 

സ്‌കൂബാ ഡ്രൈവിനിടെ ഇൻസ്ട്രക്റ്റർ മോശമായി പെരുമാറി; വീഡിയോ പങ്കുവച്ച് യുവതി



കെയ്റോ: വെള്ളത്തിനടിയിൽ സ്കൂബാ പരിശീലകൻ മോശമായി സ്പർശിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തു വിട്ട് യുവതി. ഈജിപ്തിലെ ഹുര്‍ഘദയില്‍ മെഡിന്‍ എന്ന യുവതിയാണ് തനിക്കുണ്ടായ ദുരനുഭവം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ഹൈതം എം അബ്ദുല്‍ ഹമീദ് എന്ന ഫ്രീലാന്‍സ് ഇന്‍സ്ട്രക്ടര്‍ക്കെതിരെയാണ് മെഡിന്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

Honeymoon Nightwear for women.. for buy click here

പരിശീലനത്തിനിടെ ഇന്‍സ്ട്രക്ടര്‍ തന്‍റെ ശരീരത്തില്‍ അനാവശ്യമായി സ്പര്‍ശിക്കുന്നതിന്‍റെ വിഡിയോയും തെളിവായി പുറത്തുവിട്ടിട്ടുണ്ട്. പരിശീലനവുമായി യാതൊരു ബന്ധവുമില്ലാത്ത രീതിയില്‍ ഇന്‍സ്ട്രക്ടര്‍ ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു. സാധാരണ ഇന്‍സ്ട്രക്ടര്‍മാര്‍ നല്‍കാറുള്ള സുരക്ഷാ നിര്‍ദ്ദേശങ്ങളുടെ ഭാഗമായുള്ള സ്പര്‍ശനമായിരുന്നില്ല അതെന്നാണ് യുവതി പറയുന്നത്.

അനാവശ്യ സ്പര്‍ശനത്തെത്തുടര്‍ന്ന് മെഡിന്‍ അയാളുടെ കൈ തട്ടിമാറ്റുന്നത് വിഡിയോയിലുണ്ട്. വെള്ളത്തിനടിയിലായിരിക്കുമ്പോള്‍ ഒരു വലിയ പവര്‍ ഡൈനാമിക് ഉണ്ട്. ഡൈവിങ് നിയന്ത്രിക്കുന്നത് ഇന്‍സ്ട്രക്ടറാണ്. അതുകൊണ്ട് തന്നെ പലരും പ്രതികരിക്കാന്‍ ഭയപ്പെടും. 

നിങ്ങള്‍ക്ക് അസ്വസ്ഥത തോന്നിയാല്‍ പ്രതികരിക്കാനും ഡൈവിങ് പാതിവഴിയില്‍ അവസാനിപ്പിക്കാനും മടിക്കരുതെന്നും എന്നും മെഡിന്‍ കുറിച്ചു. സോളോ ട്രാവലര്‍മാര്‍ ഇത്തരം പരിശീലനങ്ങള്‍ക്ക് പോകുമ്പോള്‍ ഇന്‍സ്ട്രക്ടര്‍മാരുടെ വിശ്വാസ്യത പരിശോധിക്കണമെന്നും മെഡിന്‍ പറയുന്നു.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


അമ്മയുടെ രണ്ടാം വിവാഹം നടത്തി മകൾ; വീഡിയോ



സോഷ്യൽ മീഡിയയിൽ നിരവധി വീഡിയോകളും ചിത്രങ്ങളും വൈറലാകാറുണ്ട്. ഇത്തരത്തിൽ അതിവേഗം വൈറലായ ഒരു വീഡിയോയുണ്ട്. ഒരു വിവാഹ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. 

അമ്മയുടെ വിവാഹം നടത്തിക്കൊടുക്കുന്ന മകളാണ് വീഡിയോയിലെ താരം. വെറുതെ ഒരാളുമായിട്ടില്ല... അമ്മ ജീവനു തുല്യം സ്നേഹിക്കുന്ന ആളുമായിട്ടാണ് മകൾ വിവാഹം നടത്തിക്കൊടുക്കുന്നത്. ഒരു അമ്മയ്ക്ക് നൽകാവുന്ന ഏറ്റവും നല്ല സമ്മാനമെന്നാണ് ഇതിനെ സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്.

അമ്മയ്ക്ക് സ്നേഹിക്കാൻ ഒരു പങ്കാളിയെ കൊടുത്തുകൊണ്ട് അവരുടെ വിവാഹം നിറഞ്ഞ കണ്ണുകളോടെ കണ്ടിരിക്കുന്ന മകളെയാണ് വീഡിയോയിൽ കാണുന്നത്. ബന്ധുക്കളുടെയും സുഹൃത്തുകളുടെയും ആഹ്ലാദാരവങ്ങൾക്കിടെ വരൻ വധുവിന്‍റെ കഴുത്തിൽ മാല ചാർത്തുന്നതും ദൃശ്യങ്ങളിൽ കാണാം. 

അന്ന് ഞാൻ എത്രത്തോളം കരഞ്ഞുവെന്ന് ആർക്കും അറിയില്ല... തീർച്ചയായും അത് സന്തോഷ കണ്ണീരായിരുന്നു. ഇതിന് സാക്ഷിയാകാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി ഞാൻ കരുതുന്നു. എന്‍റെ അമ്മ വിവാഹിതയാകുന്നു.- ഇതായിരുന്നു വീഡിയോ പങ്കുവച്ചുകൊണ്ട് മകളുടെ കുറിപ്പ്. 

മകളെ അഭിനന്ദിച്ച് നിരവധി പേർ വീഡിയോയ്ക്ക് കമന്‍റ് ചെയ്‌തിട്ടുണ്ട്. ദമ്പതികൾക്ക് ആശംസകൾ അറിയിച്ചാണ് മിക്കവരുടെയും പോസ്റ്റ്. വെർച്വൽ ലോകത്ത് കണ്ട ഏറ്റവും മനോഹരമായ കാഴ്ച്ചയെന്നാണ് ഒരാൾ വീഡിയോയെ വിശേഷിപ്പിച്ചത്.

 



Join Our Whats App group

https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4

പീരുമേട്ടിൽ കളം വ്യക്തം 

ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലയുടെ ശ്രദ്ധാ കേന്ദ്രമായ പീരുമേട്ടിൽ കളം വ്യക്തമാകുന്നു. യുഡിഎഫ് സ്ഥാനാർഥിയായി അഡ്വ. സിറിയക് തോമസ് തന്നെ മത്സര രംഗത്തെത്തുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. 

മണ്ഡലത്തിൽ ഏകകണ്ഡമായി സിറിയക്കിന്‍റെ പേരാണ് ദേശീയ നേതൃത്തിന്‍റെ പരിഗണനയിലുള്ളത്. കേന്ദ്രത്തിന്‍റെ അംഗീകാരം ലഭിച്ചാൽ സിറിയക് തന്നെ യുഡിഎഫിനു വേണ്ടി ഇത്തവണയും കളത്തിലിറങ്ങും. കഴിഞ്ഞ തവണ അന്തരിച്ച വാഴൂർ സോമനോട് നേരിയ വോട്ടിനാണ് സിറിയക് പരാജയപ്പെട്ടത്. 

ഇത്തവണ വിജയ സാധ്യത മുന്നിൽ കണ്ടാണ് സിറിയക്കിന്‍റെ പേര് ജില്ലാ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. അതേസമയം എൽഡിഎഫ് സ്ഥാനാർഥിയായി സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ മത്സരിക്കുന്നതിനും ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്. മുൻ എംഎൽഎ ഇ.എസ്. ബിജിമോൾ, വാഴൂർ സോമന്‍റെ മകൻ സോബിൻ തുടങ്ങിയവരുടെ പേരുകൾ പരിഗണനാ ലിസ്റ്റിലുണ്ടായിരുന്നെങ്കിലും സലിംകുമാറിനെ തന്നെ മത്സരിപ്പിക്കാൻ ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്. 

ഇതോടെ മണ്ഡലത്തിലെ പരിപാടികളിൽ സലിംകുമാർ സജീവമായി. പീരുമേട് മണ്ഡലത്തിലെ എൽഡിഎഫ് ജാഥയ്ക്ക് നേതൃത്വം കൊടുക്കുന്നതും സലിംകുമാറാണ്. ഇതോടെ മണ്ഡലത്തിൽ ഇരുവരും നേർക്കുനേർ ഏറ്റുമുട്ടുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

കല്യാണച്ചെറുക്കന്‍റെ കാറിന് വട്ടം വച്ച് യുവതി; വീഡിയോ



തേച്ചിട്ടു പോയ കാമുകൻ മറ്റൊരു വിവാഹം കഴിക്കാൻ പോയാൽ എന്തു ചെയ്യണം.... കരഞ്ഞു തളർന്ന് വീട്ടിലിരിക്കുന്നതൊക്കെ പണ്ടത്തെ കഥ. ഇപ്പോൾ കല്യാണ പന്തലിലേക്ക് പോയ കാമുകന്‍റെ കാറ് നടുറോഡിൽ തടഞ്ഞാണ് ഒരു യുവതി കൈയടി നേടുന്നത്.

ഇൻസ്റ്റഗ്രാമിലാണ് ഇത്തരത്തിൽ ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടത്. തിരക്കിട്ട റോഡിലാണ് സംഭവം. കല്യാണത്തിനായി പോകുകയായിരുന്നു കാമുകന്‍റെ കാറിനു വട്ടം വച്ച് നിൽക്കുന്ന യുവതിയാണ് വീഡിയോയിൽ. ചുവന്ന ദുപ്പട്ടയും ലളിതമായ സൽവാർ സ്യൂട്ടുമാണ് യുവതിയുടെ വേഷം. 

യുവതി കാർ തടഞ്ഞതോടെ കല്യാണ വണ്ടികൾ മുഴുവൻ ബ്ലോക്കായി കിടക്കുകയാണ്. മറ്റു വാഹനങ്ങളും റോഡിൽ നിർത്തിയിട്ടിരിക്കുന്നത് കാണാം. ഇതിനിടെ വിവാഹ വണ്ടി പതിയെ മുന്നോട്ടെടുക്കുന്നതും ഈ സമയം യുവതി ഓരോ ചുവട് പിന്നോട്ട് വയ്ക്കുന്നതും കാണാം. 

കാറിലുള്ളവരോ റോഡിലുള്ളവരോ യുവതിയുടെ കാര്യത്തിൽ ഇടപെടുന്നില്ലെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലെത്തിയ വീഡിയോ ഇതിനോടകം 16 ലക്ഷത്തിലേറെ പേരാണ് കണ്ടു കഴിഞ്ഞത്. യുവതിയുടെ മാനസികാവസ്ഥയ്ക്ക് പിന്തു കൊടുക്കുന്നവരാണ് ഏറെയും.

 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6


ബസ് യാത്രക്കിടെ ദുരനുഭവം; വീഡിയോ പുറത്തു വിട്ട് യുവാവ്



പെൺകുട്ടികൾക്ക് മാത്രമല്ല, ആൺകുട്ടികൾക്കും സുരക്ഷിതമായി നാട്ടിലിറങ്ങി നടക്കാൻ സാധിക്കുന്നില്ലെന്ന സ്ഥിതിയാണ് ഓരോ ദിവസവും പുറത്തു വരുന്നത്. വൈഷ്ണവ് എന്ന യുവാവ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌ത വീഡിയോയിലാണ് തനിക്കെതിരെ ബസ് യാത്രക്കിടെ ഉണ്ടായ മോശം അനുഭവം വെളിവാകുന്നത്.

ബസിൽ അടുത്തിരുന്ന മധ്യ വയസ്കൻ തന്‍റെ തുടയിൽ കൈവക്കുന്നതും ലൈംഗികാതിക്രമം നടത്താൻ ശ്രമിക്കുകയുമായിരുന്നു. ഇതിന്‍റെ വീഡിയോ ദൃശ്യം പകർത്തിയ വൈഷ്ണവ് ഇത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തു. 

ആളുടെ മുഖം കാണിക്കാതെയാണ് വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. അയാൾക്കും വീട്ടിൽ മക്കളുണ്ടാകുമെന്നും അതുകൊണ്ടാണ് മുഖം കാണിക്കാത്തതെന്നും വീഡിയോയിൽ പറയുന്നു. 

തുടയിൽ പിടിച്ചപ്പോൾ അത് ചോദ്യം ചെയ്‌ത വൈഷ്ണവിനോട് അയാൾ തർക്കിക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്. ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചതോടെ നിരവധി പേർ സമാനമായി ദുരനുഭവം നേരിട്ടതിനെ കുറിച്ച് വെളിപ്പെടുത്തുന്നുണ്ട്.

 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

രഞ്ജിനി ഹരിദാസുമായി ലെസ്‌ബിയൻ ബന്ധം; വ്യക്ത വരുത്തി രഞ്ജിനി ജോസ്

കൊച്ചി: ഗായിക രഞ്ജിനി ജോസും അവതാരിക രഞ്ജിനി ഹരിദാസും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പല കഥകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇപ്പോൾ ഈ ബന്ധത്തെ കുറിച്ച് വ്യക്ത വരുത്തിയിരിക്കുകയാണ് രഞ്ജിനി ജോസ്. രഞ്ജിനി ഹരിദാസിന്‍റെ പോഡ്കാസ്റ്റില്‍ തന്നെയാണ് രഞ്ജിനി ജോസ് തുറന്ന് സംസാരിച്ചത്.

താനും രഞ്ജിനി ഹരിദാസും ലെസ്ബിയന്‍ കപ്പിള്‍ ആണെന്ന വാര്‍ത്തകള്‍ക്കെതിരെ ഉൾപ്പെടെയാണ് രഞ്ജിനി ജോസ് പ്രതികരിച്ചത്. താനും ഗായകന്‍ വിജയ് യേശുദാസും പ്രണയത്തിലാണ് എന്ന വാര്‍ത്തകള്‍ പ്രചരിച്ചതിനെക്കുറിച്ചും രഞ്ജിനി വിശദീകരിച്ചു. രഞ്ജിനി ജോസിന്‍റെ വാക്കുകൾ ഇങ്ങനെ- ആളുകള്‍ സെന്‍സിറ്റീവുമാണ് ഇന്‍സെന്‍സിറ്റീവുമാണെന്ന് തോന്നിയിട്ടുണ്ട്. 

പ്രത്യേകിച്ചും കൊവിഡിന് ശേഷം. എന്നേയും സഹ ഗായകനേയും കുറിച്ചും, എന്നേയും നിന്നേയും (രഞ്ജിനി ഹരിദാസ്) കുറിച്ചും വാര്‍ത്തകള്‍ വന്നതും എനിക്ക് പ്രതികരിക്കേണ്ടി വന്നതും നോക്കൂ. 

ഇന്‍സെന്‍സിറ്റീവായി ഒന്ന് എഴുതിക്കഴിഞ്ഞാല്‍ പിന്നെ ഇങ്ങനെ വന്നു കൊണ്ടിരിക്കുകയാണ്. അതിനാലാണ് ഞാന്‍ ഒരിക്കല്‍ പ്രതികരിച്ച് അവസാനിപ്പിച്ചത്. ഒരുപാട് പേര്‍ പിന്തുണച്ചെത്തി. ഇത് വിജയ് യേശുദാസും ഞാനും ഡേറ്റിങ്ങിലാണെന്ന് പറഞ്ഞതിനെക്കുറിച്ചാണ്. അവന്‍ എന്‍റെ ബാല്യകാല സുഹൃത്താണ്. ഞങ്ങള്‍ ഡേറ്റ് ചെയ്തിട്ടില്ല. അങ്ങനെ ചിന്തിക്കുന്നവര്‍ക്ക് ഭ്രാന്താണ്. 

ചിലര്‍ നേരിട്ട് എന്‍റെയടുത്ത് ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. അവന്‍ പത്താം ക്ലാസ് മുതല്‍ എന്‍റെ സുഹൃത്താണ്. അന്ന് മുതല്‍ അറിയാം. ഞാന്‍ എന്തിന് വിജയ് യേശുദാസിനെ ഡേറ്റ് ചെയ്യണം? അവന്‍ എന്‍റെ ബെസ്റ്റ് ഫ്രണ്ടാണ്.  കരണ്‍ ജോഹറിന്‍റെ സിനിമയില്‍ നടക്കുമായിരിക്കും, പക്ഷെ എന്‍റെ ജീവിതത്തില്‍ നടക്കില്ല. 

കൊവിഡിന് ശേഷം ആളുകള്‍ വല്ലാതെ ഇന്‍സെന്‍സിറ്റീവായിട്ടുണ്ട്. പിന്നെ എന്നേയും നിന്നേയും ചേര്‍ത്താണ് വിവരക്കേട് പറഞ്ഞത്. നമ്മള്‍ ലെസ്ബിയന്‍ ആണെന്ന്. ലെസ്ബിയന്‍ എന്ന് വിളിക്കുന്നതല്ല എന്‍റെ പ്രശ്നം. എനിക്ക് അവരോട് എതിര്‍പ്പുകളില്ല, പക്ഷെ ഞാന്‍ അതല്ല. ഹോമോസെക്ഷ്വാലിറ്റിയെക്കുറിച്ച് നിങ്ങള്‍ ഇപ്പോഴാണ് അറിഞ്ഞതെന്ന് കരുതി അത് എല്ലായിടത്തും കൊണ്ടു വരണമെന്നില്ല എന്ന് ഞാന്‍ പറഞ്ഞു എന്നും രഞ്ജിനി ജോസ് പറയുന്നു.



വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു; വീഡിയോ



ന്യൂയോർക്ക്: പാർക്ക് ചെയ്യുന്നതിനിടെ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിലാണ് അപകടം ഉണ്ടായത്. ഡെൽറ്റ വിമാനക്കമ്പനിയുടെ രണ്ട് വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു. 

ലാഗ്വാർഡിയ വിമാനത്താവളത്തിലെ ഗേറ്റിൽ വിമാനം പാർക്ക് ചെയ്യുന്നതിനിടെയാണ് അപകടം. കൂട്ടിയിടിക്ക് പിന്നാലെ വിമാനത്തിന്‍റെ ചിറക് വേർപെട്ടു. ലാൻഡ് ചെയ്യുന്ന വിമാനത്തിലേക്ക് പാർക്ക് ചെയ്യാൻ ഗേറ്റിലേക്ക് പോകുകയായിരുന്ന വിമാനം ഇടിച്ചു കയറുകയായിരുന്നു.

 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

ഉറങ്ങിക്കിടന്ന യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

ഇടുക്കി: ഉടുമ്പൻചോലയിൽ ഉറങ്ങിക്കിടന്ന യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഉടുമ്പഞ്ചോല കാരിത്തോട് സ്വദേശികളായ ശംങ്കിലി മുത്തു-സുന്ദരമ്മ  ദമ്പതികളുടെ മകൻ സോൾരാജ് (30) ആണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം സംശയിക്കുന്നുണ്ട്. 

മുറിക്കുള്ളിലെ തറയിൽ ഭിത്തിയോട് ചേർന്ന് വിരിച്ചിട്ട കിടക്ക ഷീറ്റിൽ തലക്കടിയിൽ കൈവച്ചു കിടന്നുറങ്ങുന്ന നിലയിൽ ചെരിഞ്ഞാണ്‌  മൃതദേഹം കിടക്കുന്നത്. മുറിക്കുള്ളിലും ഷീറ്റിലും രക്തക്കറയുണ്ട്. സമീപത്തു ഒരു വെള്ള പെയിന്‍റ് ബക്കറ്റ് മറിഞ്ഞു കിടക്കുന്ന നിലയിൽകിടപ്പുണ്ട്. കൊലപാതമാണെന്ന് പ്രാഥമിക സുചന. 

മദ്യപിച്ചു ബഹളമുണ്ടാക്കി ഉപദ്രവിക്കുന്ന സ്വഭാവം ഉണ്ടായിരുന്നതിനാൽ വീട്ടിൽ ഒറ്റക്കാണ് താമസിച്ചിരുന്നത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശനുസരണം കട്ടപ്പന ഡി.വൈ.എസ് പി. വി.എ. നിഷാദ്മോന്‍റെ നേതൃത്വത്തിൽ  സർക്കിൾ ഇൻസ്‌പെക്ടർമാരായ  അനൂപ്മോൻ, ജർലിൻ വി. സ്കറിയ, റ്റി.സി. മുരുകൻ എന്നിവരടങ്ങുന്ന പ്രത്യേക പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.  

കൊലപാതകത്തിലേക്ക് നയിക്കുന്ന ചില പ്രാഥമിക സുചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇടുക്കിയിൽ നിന്നുള്ള ഫോറെസിക് സംഘവും വിരലടയാള വിദഗ്ദ്ധരും പൊലീസ് ഡോഗ് സ്‌ക്വാഡും  സ്‌ഥലത്തെത്തി അന്വേഷണം തുടങ്ങി. സഹോദരി- കവിത. 

Portable Mini Air Cooler Fan with LED Light