www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1858) Idukki (1793) Mostreaded (1616) Crime (1411) National (1210) Entertainment (843) world (432) Viral (427) Video (354) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (30) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

All in one..

All in one..
Extension Board, 4 Type C, 2 USB, 5 International Power Sockets, 2500W Output, Long Cable, Wall Mount Option, Supports Laptop Charging for Office, Home Appliances
Showing posts with label music. Show all posts

പാച്ചുവും അത്ഭുതവിളക്കും സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി


കൊച്ചി:  ഫഹദ് ഫാസിൽ നായകനായെത്തുന്ന 'പാച്ചുവും അത്ഭുതവിളക്കും' എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'നിൻ കൂടെ ‍ഞാനില്ലയോ...' എന്ന മനോഹരമായ ഗാനമാണ് യൂട്യൂബിലെത്തിയിരിക്കുന്നത്. 

ആദ്യ കേൾവിയിൽ തന്നെ ആസ്വാദക ഹൃദയങ്ങളിൽ കയറുന്ന  ഇമ്പമാർന്ന ഈണത്തോടെയുള്ളതാണ് ഗാനം. മനു മഞ്ജിത്തിന്‍റെ വരികൾക്ക് ജസ്റ്റിൻ പ്രഭാകരൻ ആണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഗൗതം ഭരദ്വാജും ചിന്മയിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

 

ഒരു മലയാളി യുവാവിന്‍റെ കേരളത്തിലേക്കുള്ള  യാത്രയിൽ നടക്കുന്ന സംഭവങ്ങളെ ഏറെ രസകരമായി നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്ന ചിത്രമാണ് സത്യൻ അന്തിക്കാടിന്‍റെ മകൻ അഖിൽ സത്യൻ കഥയും തിരക്കഥയും എഴുതി സംവിധാനവും എഡിറ്റിങ്ങും നി‍ർവ്വഹിക്കുന്ന ചിത്രമാണ് 'പാച്ചുവും അത്ഭുതവിളക്കും'. 

കുസൃതിയൊളിപ്പിച്ച കണ്ണുകളും രസകരമായ ശരീരഭാഷയും കൗതുകം ജനിപ്പിക്കുന്ന ചലനങ്ങളുമായി ഫഹദ് ആണ് ഗാനരംഗത്തിൽ നിറഞ്ഞുനിൽക്കുന്നത്. നടി അഞ്ജന ജയപ്രകാശും ഫഹദിനോടൊപ്പം ഗാനരംഗങ്ങളിലുണ്ട്. ഫഹദിനെ കൂടാതെ വിജി വെങ്കടേഷ്, ധ്വനി രാജേഷ്, മുകേഷ്, ഇന്നസെന്‍റ്, വിനീത്, ഇന്ദ്രൻസ്, നന്ദു, അൽത്താഫ് സലിം, മോഹൻ ആകാഷെ, ഛായാ കദം, പീയൂഷ് കുമാർ, അഭിറാം രാധാകൃഷ്ണൻ, അവ്യുക്ത് മേനോൻ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്. 

മലയാളത്തിലെ സീനിയേഴ്സായ ഇന്നസെന്‍റിനും മുകേഷിനും ഇന്ദ്രൻസിനും നന്ദുവിനുമൊക്കെയൊപ്പമുള്ള ഫഫയുടെ കോമ്പിനേഷൻ സീനുകളും ചിത്രത്തിൽ ആവോളമുണ്ടാകുമെന്നാണ് പ്രേക്ഷകർ കണക്കുകൂട്ടുന്നത്. സിനിമയുടേതായിറങ്ങിയ ടീസർ അടുത്തിടെ വലിയ ച‍ർച്ചയായിരുന്നതാണ്. 

സത്യൻ അന്തിക്കാടിന്‍റെ സിനിമകളുടെ സംവിധാന വിഭാഗത്തില്‍ അഖില്‍ സത്യൻ മുമ്പ് സഹകരിച്ചിട്ടുണ്ട്. ഞാന്‍ പ്രകാശന്‍, ജോമോന്‍റെ സുവിശേഷങ്ങള്‍ എന്നീ സിനിമകളുടെ അസോസിയേറ്റ് ആയി പവ്രർത്തിച്ചിട്ടുണ്ട്. ദാറ്റ്സ് മൈ ബോയ് എന്ന ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിമും അഖിൽ സംവിധാനം ചെയ്‍തിട്ടുണ്ട്. 

ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർകാടാണ് പാച്ചുവും അത്ഭുതവിളക്കും നിർമിക്കുന്നത്. കലാസംഗം റിലീസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. ശരൺ വേലായുധനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. 

ജസ്റ്റിൻ പ്രഭാകരൻ ആണ് സംഗീതം. പ്രൊഡക്ഷന്‍ ഡിസൈന്‍: രാജീവന്‍, വസ്ത്രാലങ്കാരം: ഉത്തര മേനോന്‍, അസോസിയേറ്റ് ഡറക്ടർ: ആരോൺ മാത്യു, പ്രൊഡക്ഷൻ കൺട്രോളർ: ബിജു തോമസ്, ആർട്ട് ഡറക്ടർ: അജിത് കുറ്റിയാനി, സൗണ്ട് ഡിസൈനർ: അനിൽ രാധാകൃഷ്ണൻ, സ്റ്റണ്ട്: ശ്യാം കൗശൽ, സൗണ്ട് മിക്സ്: സിനോയ് ജോസഫ്,  മേയ്ക്കപ്പ്: പാണ്ഡ്യൻ, സ്റ്റിൽസ്: മോമി, ഗാനരചന: മനു മഞ്ജിത്ത്, മാര്‍ക്കറ്റിങ്: സ്നേക്ക്പ്ലാന്‍റ്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a


പ്രണയ മൂഡിൽ അനശ്വര രാജൻ; തഗ്‌സിലെ ഗാനം റിലീസ് ചെയ്‌തു

anaswara-rajan-new-tamil-movie-thugs


ചെന്നൈ: മലയാളികളുടെ പ്രിയ താരം അനശ്വര രാജൻ നായികയായെത്തുന്ന തമിഴ്‌ചിത്രം തഗ്‌സിലെ മനോഹര ഗാനം റിലീസ് ചെയ്‌തു. എയ് അഴകിയേ എന്ന വരികളോടെ തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.

മുഴുനീള ആക്ഷന്‍ ചിത്രമായിട്ടാണ് തഗ്സ് പ്രേക്ഷകരിലേക്ക് എത്തുന്നത്. നായകനോടൊപ്പം റൊമാന്‍റിക്കായി അഭിനയിക്കുന്ന അനശ്വരയാണ് വീഡിയോയിലുള്ളത്. ഈ ഗാനം രചിച്ചിരിക്കുന്നത് വിവേകും ഈണം പകര്‍ന്നിരിക്കുന്നത് സൂപ്പര്‍ ഹിറ്റ് സംഗീത സംവിധായകനായ സാം സി എസുമാണ്. 

കപില്‍ കബിലന്‍, ചിന്‍മയി എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രശസ്ത നൃത്ത സംവിധായികയായ ബ്രിന്ദ മാസ്റ്ററുടെ രണ്ടാമത്തെ ചിത്രമാണ് തഗ്‌സ്. നവാഗതനായ ഹൃദു ഹറൂര്‍ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. 

ബോബി സിംഹ, ആര്‍.കെ സുരേഷ്, മുനിഷ് കാന്ത്, ശരത് അപ്പാനി തുടങ്ങി ഒരു വലിയ താരനിര തന്നെ തഗ്സില്‍ അണിനിരക്കുന്നുണ്ട്. റിയാ ഷിബുവിന്‍റെ എച്ച്ആര്‍ പിക്‌ചേഴ്‌സും ജിയോ സ്റ്റുഡിയോസും ചേര്‍ന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. തമിഴിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ഈ ചിത്രം റിലീസ് ചെയ്യുന്നുണ്ട്.


വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

ഒൻപതാം ക്ലാസുകാരി മൂന്ന് വർഷമായി ലഹരി ക്യാരിയർ

കോഴിക്കോട്: ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ ലഹരി മാഫിയ ക്യാരിയറാക്കിയത് മൂന്ന് വർഷത്തോളം. മയക്കുമരുന്നിന് അടിമയായ പെൺകുട്ടിയെ കൗൺസിലിങ് നടത്തിയതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. ബംഗളൂരിൽ നിന്നാണ് പെൺകുട്ടിയെ ഉപയോഗിച്ച് ലഹരി കടത്തിയിരുന്നത്.

കുട്ടിയുടെ വെളിപ്പെടുത്തലില്‍ ബാലാവകാശ കമ്മിഷന്‍ കേസെടുക്കും. ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് വഴി പരിചയപ്പെട്ട ഇടനിലക്കാരാണ് കുട്ടിയെ ക്യാരിയറാക്കിയതെന്നാണ് വിവരം. സ്‌കൂളിലെ നിരവധി കുട്ടികൾക്ക് മയക്കു മരുന്ന് നൽകിയിരുന്നതായും പെൺകുട്ടി വെളിപ്പെടുത്തി.  

മയക്കുമരുന്ന് ഉപയോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടിയെ ഡീ അഡിക്ഷന്‍ സെന്‍ററിലാക്കുകയായിരുന്നു. മാസങ്ങളോളം നീണ്ട കൗണ്‍സിലിങ്ങിലൂടെയും ചികിത്സയിലൂടെയുമാണ് കുട്ടിയെ മയക്കുമരുന്ന് ഉപയോഗത്തില്‍നിന്ന് മുക്തയാക്കിയത്.

മൂന്നുവര്‍ഷമായി മയക്കുമരുന്ന് ക്യാരിയറായി പ്രവര്‍ത്തിച്ചുവെന്നും പെണ്‍കുട്ടി പറഞ്ഞു. സ്‌കൂളില്‍ നിന്ന് പഠിച്ചു പോയവര്‍ക്കൊക്കെ മയക്കുമരുന്ന് എത്തിച്ചിരുന്നു. കൈയില്‍ മുറിവ് കണ്ടപ്പോള്‍ ഉമ്മയാണ് ടീച്ചറോട് വിവരം പറഞ്ഞത്. 

ബംഗളൂരുവില്‍ പോയപ്പോള്‍ അവിടെയും ആളുണ്ടെന്നും അവിടെ നിന്നും മയക്കുമരുന്ന് കൊണ്ടുവരാനും നിര്‍ദേശിച്ചു. അതുപ്രകാരം അവിടെ നിന്നും മയക്കുമരുന്ന് കൊണ്ടുവന്നെന്നും കുട്ടി പറയുന്നു. 

മയക്കുമരുന്ന് ഉപയോഗിക്കാനായി കൈയ്യിലുണ്ടാക്കിയ മുറിവ് കണ്ട് സംശയം തോന്നിയ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മയക്കു മരുന്ന് ഉപയോഗം കണ്ടെത്തിയത്. പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് അസി. കമ്മീഷ്ണര്‍ക്ക് പരാതി നല്‍കി. പെണ്‍കുട്ടിയുടെ മൊഴിയെടുത്ത് അന്വേഷണം നടത്തുമെന്ന് അസി. കമ്മീഷണര്‍ കെ. സുദര്‍നന്‍ അറിയിച്ചു. 

അതേസമയം സംഭവത്തില്‍ ബാലവകാശ കമ്മീഷന്‍ കേസെടുക്കും. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷ്ണറോട് റിപ്പോര്‍ട്ടും തേടും. അത്യന്തം ഗൗരവമുള്ള വിഷയമാണിതെന്നും സ്‌കൂളുകളിലും ജാഗ്രത വര്‍ധിപ്പിക്കുമെന്നും കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍ പറഞ്ഞു. 

റോയല്‍ ഡ്രഗ്‌സ് എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് വഴിയാണ് കുട്ടി ലഹരിക്കടത്ത് മേഖലയിലേക്ക് എത്തിയത്. വര്‍ഷങ്ങളായി കുട്ടി ഡ്രഗ് അഡിക്റ്റാണ്. റോയല്‍ ഡ്രഗ്‌സ് എന്ന ഇന്‍സ്റ്റഗ്രാം ഐഡിയെപ്പറ്റിയും ആരൊക്കെയാണ് ഇതിന് പിന്നിലുള്ളതെന്നും പെണ്‍കുട്ടി പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.

എസിപി നേരിട്ടാണ് കേസ് അന്വേഷിക്കുന്നത്. കുട്ടികളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. റോയല്‍ ഡ്രഗ്‌സ് ഗ്രൂപ്പില്‍ ഉള്ളവര്‍ക്കാണ് ലഹരി എത്തിക്കുന്നത്. എം.ഡി.എം.എ വില്‍ക്കുന്നതിന്‍റെ ചെറിയ കമ്മിഷന്‍ പെണ്‍കുട്ടിക്കും ലഭിച്ചിരുന്നു.


അരികെ വരാതെ; കുറ്റവും ശിക്ഷയിലെ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

കൊച്ചി: ആസിഫ് അലിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന കുറ്റവും ശിക്ഷയും എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. മഞ്ജു വാര്യർ, അജു വർഗീസ് എന്നിവർ ഫേസ്ബുക്കിലൂടെയാണ് ഗാനം റിലീസ് ചെയ്‌തത്. മെയ് 27ന് ചിത്രം തിയേറ്ററുകളിലെത്തും.

അൻവർ അലിയുടെ വരികൾക്ക് ഡോൺ വിൻസെന്‍റ് സംഗീതം നൽകിയ അരികെ വരാതെ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. നേഹ നായർ ഡോൺ വിൻസെന്‍റ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചത്.  

പൊലീസ് ഇൻവസ്റ്റി​ഗേഷൻ ത്രില്ലറാണ് കുറ്റവും ശിക്ഷയും. കാസർകോഡ് നടന്ന യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ഷറഫുദീൻ, സണ്ണി വെയ്ൻ, അലൻസിയർ ലോപ്പസ്, സെന്തിൽ കൃഷ്ണ, ശ്രിന്ദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. 

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ സുപരിചിതനായ പൊലീസ് ഉദ്യോഗസ്ഥൻ സിബി തോമസാണ് ചിത്രത്തിന് കഥ ഒരുക്കിയിട്ടുള്ളത്. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

കമ്മട്ടിപ്പാടം എന്ന ചിത്രം കഴിഞ്ഞ് ഏറെ നാളുകൾക്ക് ശേഷമാണ് രാജീവ് രവി കുറ്റവും ശിക്ഷയും സംവിധാനം ചെയ്യുന്നത്. ജയ്പൂർ, കട്ടപ്പന എന്നിവിടങ്ങളിൽ ആയിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷൻ.

ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അരുണ്‍കുമാര്‍ വി.ആറാണ് കുറ്റവും ശിക്ഷയും നിര്‍മ്മിക്കുന്നത്. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഡോൺ വിൻസെന്റാണ്. ബി.അജിത്കുമാർ എഡിറ്റിങ്ങും, സുരേഷ് രാജൻ ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നു.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KXENxMQq8p0GB9zypaK3W5

അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്; ശക്തമായ മഴ തുടരും

തിരുവനന്തപുരം: തെക്കൻ കർണാടകത്തിനു മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. അറബിക്കടലിൽ പടിഞ്ഞാറൻകാറ്റും ശക്തമായിട്ടുണ്ട്. 17 മുതൽ 20 വരെ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. 

മഴയുടെ പശ്ചാത്തലത്തില്‍ അഞ്ച് ജില്ലകളിൽ റെഡ് അലേർട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലേർട്ട്. വലിയ അപകടങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ തീവ്ര മഴ സാധ്യതയുള്ളതിനാൽ ഓറഞ്ച് അലേർട്ടാണ്. 

കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ടും നിലനിൽക്കുന്നുണ്ട്. പരക്കെ മഴയ്ക്കൊപ്പം കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദേശമുണ്ട്. 


രാധേശ്യാമിലെ പുതിയ ഗാനം "മലരോട് സായമേ റിലീസ് ചെയ്‌തു



മുംബൈ: ഡിസംബറിലെ മഞ്ഞുകാലത്ത് പ്രണയം വിതറി  പ്രഭാസ് ചിത്രം രാധേശ്യാമിലെ പുതിയ ഗാനം എത്തി. മലരോട് സായമേ " എന്ന ഗാനമാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. നീണ്ട ഇടവേളയ്ക്ക് ശേഷം പ്രഭാസ് റൊമാന്‍റിക് വേഷത്തിലെത്തുന്ന ചിത്രത്തിലെ സൂപ്പർ ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷാണ്.  

ജോ പോളിന്‍റെ വരികള്‍ക്ക് പ്രമുഖ തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകറാണ് ഈണം നൽകിയത്. മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ഗാനം പുറത്തിറക്കിയിട്ടുണ്ട്. യുവി ക്രിയേഷന്‍റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ്  ഗാനം റിലീസ് ചെയ്തത്. നേരത്തെ പുറത്തിറക്കിയ ലിറിക്‌സ് വിഡിയോയ്ക്ക് വന്‍ വരവേല്‍പ്പായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.

 പ്രഭാസിന്‍റെ ലോകമെമ്പാടുമുള്ള ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ജനുവരി 14 ന് തിയറ്ററുകളിലെത്തും . കൈനോട്ടക്കാരനായ വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. നായികാ കഥാപാത്രമായ പ്രേരണയായി വേഷമിടുന്നത് പൂജ ഹെഗ്ഡെയാണ്.  യുവി ക്രിയേഷന്‍, ടി - സീരീസ്  ബാനറില്‍  ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന്  നിര്‍മ്മിക്കുന്ന ചിത്രത്തില്‍  സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. 

തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം  എന്നീ നാല് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ഛായാഗ്രഹണം: മനോജ് പരമഹംസ, എഡിറ്റിങ്: കോട്ടഗിരി വെങ്കിടേശ്വര റാവു, ആക്ഷന്‍: നിക്ക് പവല്‍, ശബ്ദ രൂപകല്‍പ്പന: റസൂല്‍ പൂക്കുട്ടി, നൃത്തം: വൈഭവി,കോസ്റ്റ്യൂം ഡിസൈനര്‍: തോട്ട വിജയഭാസ്‌കര്‍,ഇഖ ലഖാനി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍. സന്ദീപ്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

ലൈംഗിക തൊഴിലാളിയുടെ കഥയുമായി "മറുപിറന്താള്‍'; വീഡിയോ കാണാം


തിരുവനന്തപുരം: നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ മികച്ച മ്യൂസിക് വീഡിയോയായി തെരഞ്ഞെടുക്കപ്പെട്ട മറുപിറന്താള്‍ (അവളുടെ പുനര്‍ജന്മം) എന്ന തമിഴ് ആല്‍ബം റിലീസ് ചെയ്തു. പ്രമുഖ തമിഴ് സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍രാജയുടെ യുട്യൂബ് ചാനല്‍ യു1 റെക്കോര്‍ഡ്സിലൂടെയാണ് ആല്‍ബം പുറത്തിറക്കിയത്. യുവന്‍ ശങ്കര്‍ രാജയുടെ ഫേസ്ബുക് പേജ് വഴിയായിരുന്നു ലോഞ്ച്. അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ മികച്ച പ്രേക്ഷക പ്രതികരണമാണ് ആല്‍ബത്തിന് ലഭിച്ചത്. ആദര്‍ശ് എന്‍ കൃഷ്ണ, ഡോ. ഷാനി ഹഫീസ് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത മ്യൂസിക് ആല്‍ബത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് ഡോ. ഷാനിയും മകള്‍ റിയ ഫാത്തിമ ഹഫീസുമാണ്. 

പ്രമുഖ ഗാനരചയിതാവ് റുക്സീന മുസ്തഫയുടെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് സംഗീത സംവിധായകന്‍ എല്‍ദോ ജോണ്‍ ആണ്. വൈകാരികമായി സ്ത്രീകളിലുണ്ടാകുന്ന പുനര്‍ജന്മാണ് ആല്‍ബത്തിലൂടെ വരച്ചുകാണിക്കുന്നത്. "മറുപിറന്താള്‍' എന്ന പേരിന് പിന്നിലുള്ള ആശയവും ഇതുതന്നെ. ലൈംഗിക തൊഴിലാളിയായ ട്രാന്‍സ്ജെന്‍ഡര്‍ക്ക് യാദൃശ്ചികമായി ഒരു പെണ്‍കുഞ്ഞിനെ ലഭിക്കുന്നതും, അവള്‍ ആ കുട്ടിയെ വളര്‍ത്തുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളും മാനസിക സംഘര്‍ഷങ്ങളും പ്രേക്ഷകരോട് വളരെ ഭംഗിയായി പറയുകയാണ് ഈ ആല്‍ബം. തെങ്കാശി, കൊച്ചി, തിരുവനന്തപുരം എന്നിവടങ്ങളിലായി ചീത്രീകരിച്ച ആല്‍ബത്തില്‍ പ്രധാന വേഷം അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നത് പ്രശസ്ത ട്രാന്‍സ്ജെന്‍ഡര്‍ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രെഞ്ചു രെഞ്ചിമാറാണ്. 

മകളായി വേഷമിടുന്നത് സുന്ദരിയെന്ന ഷോര്‍ട്ട് ഫിലിമിലൂടെ ശ്രദ്ധേയയായ റോസ് ഷെറിന്‍ അന്‍സാരിയും. സ്ത്രീ ശാക്തീകരണം പ്രമേയമാക്കിയ മ്യൂസിക് ആല്‍ബം ഇതിനോടകം നിരവധി ദേശീയ അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. ഇന്‍റര്‍നാഷണല്‍ തായ് ഫിലിം ഫെസ്റ്റിവല്‍, കല്‍ക്കട്ട ഇന്‍റര്‍നാഷണല്‍ കള്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, ബുദ്ധ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, കാലിഫോര്‍ണിയ ഗ്ലോബല്‍ മ്യൂസിക് അവാര്‍ഡ്, ലോസ് ഏഞ്ചലസ് ഫെസ്റ്റിജിയസ് ഫെസ്റ്റിവല്‍ തുടങ്ങിയവയില്‍ മികച്ച മ്യൂസിക് വീഡിയോ എന്ന അംഗീകാരവും, കേരള ഇന്റര്‍നാഷണല്‍ ഡോക്യുമെന്ററി ആന്‍ഡ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, പഞ്ചാബ് എഎബി ഫിലിം ഫെസ്റ്റിവല്‍, യു. എസ് എല്‍ജിബിറ്റിക്യു ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവല്‍, പൂനെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ജയ്പൂര്‍ ഫിലിം ഫെസ്റ്റിവല്‍, ചമ്പല്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവയിലേക്ക് ഔദ്യോഗിക സെലക്ഷനും നേടാന്‍ മറുപിറന്താളിന് കഴിഞ്ഞു.

പത്തുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഈ ആല്‍ബം ചെയ്തതെന്ന് ഗാനത്തിന്‍റെ സംവിധായികയും തിരക്കഥാകൃത്തും കൂടിയായ ഡോക്ടര്‍ പറയുന്നു. തന്‍റെ മകളുമായി ഒരു ഗാനം ആലപിക്കണമെന്ന മോഹമാണ് അക്ഷരാര്‍ത്ഥത്തില്‍ ആല്‍ബം പിറവിയെടുക്കാന്‍ കാരണം. അമ്മയും മകളും ചേര്‍ന്നാലപിക്കുന്ന ഗാനം സമൂഹത്തിന് വ്യക്തമായ സന്ദേശം നല്‍കുന്നുണ്ട്. അമ്മയാലപിക്കുന്ന ഭാഗം ഗൗരവമേറിയതാണെങ്കില്‍ നിഷ്‌കളങ്കമായി ഒരു മകള്‍ക്ക് അമ്മയോടും സമൂഹത്തോടും ചോദിക്കാനുള്ള കാര്യങ്ങളും അവളുടെ ആവലാതികളും വളരെ ഭംഗിയായി പ്രേക്ഷകരെ ആകര്‍ഷിക്കുന്ന രീതിയില്‍ മകള്‍ റിയയും ആലപിക്കുന്നു. തമിഴ് ഭാഷയോടുള്ള സ്നേഹമാണ് മ്യൂസിക്കല്‍ ആല്‍ബം തമിഴില്‍ ചെയ്യാന്‍ പ്രധാനകാരണമെന്ന് ഡോക്ടര്‍ വ്യക്തമാക്കുന്നു. ആയുര്‍ദ്ധ മീഡിയ ഹൗസിന്‍റെ ബാനറില്‍ നിർമിച്ച മ്യൂസിക്കല്‍ ആല്‍ബത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അബി റെജിയും എഡിറ്റിംഗ് പ്രേംസായി മുകുന്ദനുമാണ്. 

മേയ്ക്ക് അപ്പ്- കലാമണ്ഡലം വൈശാഖ്, കലാസംവിധാനം-സന്തോഷ് പാപ്പനംകോട്, അസോ. ഡയറക്ടര്‍-വിനീഷ് നെന്മാറ, മിക്‌സ് ആന്‍ഡ് മാസ്റ്റര്‍ - നിതിന്‍ കൂട്ടുങ്ങല്‍, കളറിസ്റ്റ് - ദീപക് ഗംഗാധരന്‍, ടൈറ്റില്‍ ആന്‍ഡ് സബ്ടൈറ്റില്‍സ് - ഷെര്‍മിന, ഗ്രാഫിക്‌സ് - നിഖില്‍ അനാമിക, സ്റ്റില്‍സ്- അരുണ്‍ ദാമോദരന്‍, ഡിസൈന്‍- മാമിജോ, അനന്തു എസ് കുമാര്‍. ഡിജിറ്റല്‍ പാര്‍ട്ണര്‍ ദിവോ മൂവീസ്. റോയ് മാത്യു, ജെനീമ, തുളസി ബാല, മുജീബ് റഹ്മാന്‍, പ്രാര്‍ത്ഥന അജിത് കുമാര്‍ , ഗൗരവ് രാജേഷ്, ഷെറിന്‍ അന്‍സാരി, ഗായത്രി രാജേഷ് , എം. വി നസിര്‍, ഇശാനി ജിനേഷ്, അലീന, വിനീത ചെമ്പകം, ലളിത എന്നിവരാണ് മറുപിറന്താളിലെ മറ്റ് അഭിനേതാക്കള്‍.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

കാർത്തിയും ജോതികയും വേറെ ലെവലാണ്.. തമ്പിയിലെ പാട്ട് സൂപ്പർ ഹിറ്റ്


ദൃശ്യത്തിന്‍റെ തമിഴ് പതിപ്പായ പാപനാശത്തിന് ശേഷം ജീത്തു സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് തമ്പി. കാര്‍ത്തിയും ജ്യോതികയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. മലയാളത്തില്‍ നിന്ന് നിഖിലാ വിമലും നായികയായി ചിത്രത്തിലുണ്ട്. 

കാര്‍ത്തിയും ജ്യോതികയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. കാര്‍ത്തിയുടെതായി അടുത്തിടെ പുറത്തിറങ്ങിയ കൈദി എന്ന ചിത്രം 100 കോടി പിന്നിട്ടിരുന്നു. ആക്ഷനും ഹ്യൂമറും കലര്‍ന്നുള്ള സിനിമയില്‍ തെന്നിന്ത്യൻ സൂപ്പര്‍ താരം സത്യരാജും പ്രധാന റോളിലുണ്ട്. ഗോവയിലും ഊട്ടിയിലുമാണ് സിനിമയുടെ ചിത്രീകരണം. കാര്‍ത്തിയുടെ സഹോദരിയായാണ് ചിത്രത്തിൽ ജ്യോതികയെത്തുന്നത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 




"കണ്ണനുണ്ണി മകനെ.. താരാട്ട് പാടി കനിഹ; വീഡിയോ കാണാം


പ്രേക്ഷകർ ഒന്നടക്കം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിലെ താരാട്ട് പാട്ട് പുറത്തിറങ്ങി.  "കണ്ണനുണ്ണി മകനെ കണ്ണേ എൻ പൈതലേ" എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. അജയ് ഗോപാലിന്‍റെ വരികൾക്ക് എം. ജയചന്ദ്രൻ ഈണം പകർന്ന് ബോംബെ ജയശ്രീ ആണ് ആലപിച്ചിരിക്കുന്നത്.


മാസ്റ്റര്‍ അച്യുതന്‍ അവതരിപ്പിക്കുന്ന ചന്തുണ്ണി എന്ന കഥാപാത്രത്തിന്‍റെ വളര്‍ച്ചയാണ് ഗാനത്തില്‍ കാണിക്കുന്നത്. കനിഹ, ഉണ്ണി മുകുന്ദന്‍, അനു സിത്താര എന്നിവരും ഗാന രംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മിക്കുന്നത്.



മമ്മൂട്ടി നായകനാകുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ നാല് ഭാഷകളിലായി ഡിസംബര്‍ 12ന് ചിത്രം തിയേറ്ററുകളിലെത്തും.


ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

പൊളിച്ചടുക്കി ലവ് ആക്ഷൻ ഡ്രാമയിലെ "കുടുക്ക് പാട്ട്"; ടീസർ വൈറൽ


നിവിൻ പോളി-നയൻ‌താര താരജോഡികൾ ഒന്നിക്കുന്ന ലവ് ആക്ഷൻ ഡ്രാമയിലെ ആദ്യ ഗാനത്തിന്‍റെ ടീസർ പുറത്തു വിട്ടു. കുടുക്ക് സോങ് എന്ന പേരിൽ പുറത്തിറങ്ങിയ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് മനു മഞ്ജിത് ആണ്. സംഗീതം നിർവഹിച്ചിരിക്കുന്നത് ഷാൻ റഹ്മാൻ ആണ്. വിനീത് ശ്രീനിവാസൻ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. 

ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയുന്ന ചിത്രമാണ് ലവ് ആക്ഷൻ ഡ്രാമ. ഫണ്‍ടാസ്റ്റിക് ഫിലിംസിന്‍റെ ബാനറിൽ അജു വർഗീസും വിശാഖ് സുബ്രമണ്യവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.


തളത്തിൽ ദിനേശൻ എന്നാണ് നിവിന്‍റെ കഥാപാത്രത്തിന്‍റെ പേര്. ശോഭയാകുന്നത് നയൻതാരയും. ശ്രീനിവാസൻ, മല്ലിക സുകുമാരൻ, ഉർവശി എന്നിവർക്കൊപ്പം മലർവാടി ആർട്സ് ക്ലബ്ബിന്‍റെ ടീം അംഗങ്ങളായ നിവിൻ പോളി, അജു വർഗീസ്, ഭഗത് മാനുവൽ ഹരികൃഷ്‌ണൻ, ദീപക് പറമ്പൊൾ എന്നിവർ ഒരു ചിത്രത്തിനായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് ഉണ്ട്. ഒൻപതു വർഷങ്ങൾക്ക് ശേഷമാണു ഈ ടീം വീണ്ടും ഒന്നിക്കുന്നത്. സെപ്റ്റംബർ ആറിന് ചിത്രം തീയേറ്ററുകളിലെത്തും.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

തൃഷയെ വെല്ലുന്ന ഭാവങ്ങളുമായി ഭാവന; 96 ന്‍റെ തെലുങ്ക് പതിപ്പ് 99നിലെ ഗാനം പുറത്തിറങ്ങി



വിജയ്സേതുപതി- തൃഷ കൂട്ടുകെട്ടിൽ തമിഴിൽ സൂപ്പർഹിറ്റായ "96' സിനിമയുടെ തെലുങ്കു പതിപ്പായ "99' ന്‍റെ ഗാം പുറത്തിറങ്ങി. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലെ സൂപ്പർ നായിക ഭാവന തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും 99 നുണ്ട്. സ്കൂൾ കാലത്തെ പ്രണയവും പ്രണയ നഷ്ടവും റീ യൂണിയനുമൊക്കെയായിരുന്നു സിനിമയുടെ ഇതിവൃത്തം.



തൃഷ അവതരിപ്പിച്ച ജാനുവെന്ന കഥാപാത്രമാണ് ഭാവന അവതരിപ്പിക്കുന്നത്. വിജയസേതുപതിയുടെ കഥാപാത്രത്തെ ഗണേഷ് എന്ന നടനാണ് അവതരിപ്പിക്കുന്നത്. പ്രീതം ഗുബ്ബി ആണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. സംഗീതസംവിധായകൻ അർജുൻ ജന്യയാണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.