www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1858) Idukki (1793) Mostreaded (1616) Crime (1411) National (1210) Entertainment (843) world (432) Viral (427) Video (354) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (30) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

All in one..

All in one..
Extension Board, 4 Type C, 2 USB, 5 International Power Sockets, 2500W Output, Long Cable, Wall Mount Option, Supports Laptop Charging for Office, Home Appliances
Showing posts with label Troll. Show all posts

നന്ദിയുണ്ട് പുട്ടേട്ടോ.. നന്ദി.. റഷ്യൻ പ്രസിഡന്‍റിന്‍റെ ഫെയ്‌സ് ബുക്ക് പേജിലെത്തി മലയാളി


നന്ദിയുണ്ട് പുട്ടേട്ടാ... നന്ദി... മലയാളം വായിക്കാൻ അറിയാമായിരുന്നെങ്കിൽ റഷ്യൻ പ്രസിഡന്‍റ് വ്ലാഡ്‌മിർ പുടിൻ ഇപ്പോൾ ചിരിച്ചു ചത്തേനേ.. കോവിഡ് വാക്‌സിൻ കണ്ടു പിടിച്ചതിനു പിന്നാലെ പുടിന്‍റെ ഫെയ്‌സ് ബുക്ക് പേജിൽ മലയാളികളുടെ നന്ദി പ്രസംഗം അരങ്ങ് തകർക്കുകയാണ്. ലോക വ്യാപകമായി നിരവധി പേർ പുടിന് അഭിനന്ദം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. 


പലരും ബഹുമാനത്തോടെ നന്ദി അറിയിക്കുമ്പോൾ മലയാളി പുട്ടിനെ ട്രോളാനും മറന്നില്ല. ചിരിപ്പിച്ചുകൊല്ലുന്ന കമന്‍റുകളാണ് മലയാളികൾ പുടിന്‍റെ ഫെയ്‌സ് ബുക്ക് പേജിൽ തകർത്തിരിക്കുന്നത്. റഷ്യക്കാർക്ക് മലയാളം വായിക്കാൻ അറിഞ്ഞിരുന്നെങ്കിൽ ചിലപ്പോൾ ഈ ട്രോളുകൾ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകളായേനെ. 

വാ‌ക്‌സിൻ അൽപം ഞങ്ങൾക്കും തരണേ പുട്ടേട്ടാ.. എന്ന് സ്നേഹത്തോടെ അഭ്യർഥിക്കുന്നവരെയും കൂട്ടത്തിൽ കാണാം. പുടിനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഈ പേജിൽ അപ്‌ലോഡ് ചെയ്യാറുണ്ട്. ശീതയുദ്ധകാലത്ത് യുഎസുമായുള്ള സോവിയറ്റ് യൂണിയന്‍റെ ബഹിരാകാശ മത്സരത്തെ അനുസ്മരിപ്പിക്കുന്നതിനായി ‘സ്‌പുട്‌നിക് 5’ എന്ന പേരാണ് കോവിഡ് വാക്സീനു നൽകിയത്.


മോസ്കോയിലെ ഗമാലിയ ഗവേഷണ സർവകലാശാല വികസിപ്പിച്ച വാക്‌സിൻ മൂന്നാംഘട്ട പരീക്ഷണം തുടങ്ങിയതു ജൂൺ 18നായിരുന്നു.38 പേരിൽ നടന്ന ആദ്യ ഘട്ട പരീക്ഷണം കഴിഞ്ഞ് രണ്ടാം ഘട്ടത്തിൽ 1000 പേർക്കു വാക്‌സിൻ നൽകി. ജൂലൈ 20ന് ആശുപത്രി വിട്ട വൊളന്‍റിയർമാരിൽ ശക്തമായ പ്രതിരോധശേഷി രൂപപ്പെട്ടെന്നാണ് അവകാശവാദം. തുടർന്ന് മൂന്നാം ഘട്ടത്തിനു തുടക്കമിട്ട് അന്തിമ ഫലം പരസ്യപ്പെടുത്തുന്നതിനു മുൻപാണ് വാക്സീൻ ഉപയോഗിക്കാൻ അനുമതി നൽകിയത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

കോവിഡിനെ പാത്രം കൊട്ടി ഓടിച്ചുകൂടെ; അമിതാഭ് ബച്ചനെതിരെ ട്രോൾ വർഷം


മുംബൈ: കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം അമിതാഭ് ബച്ചനും കുടുംബാംഗങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചതായി വാർത്ത വന്നത്. ഇതിനു പിന്നാലെ ഇവർ എല്ലാവരും നീരീക്ഷണത്തിലുമായിരുന്നു. അമിതാഭിന് പുറമെ മകൻ അഭിഷേക് ബച്ചൻ, ഭാര്യ ഐശ്വര്യ റായ്, മകൾ ആരാധ്യ എന്നിവരും കോവിഡ് പോസിറ്റീവായിരുന്നു. നിലവിൽ നാനവതി ആശുപത്രിയിൽ ഐസലേഷനിൽ തുടരുകയാണ് അമിതാഭ്. അതേസമയം ബച്ചന് കോവിഡ് സ്ഥിരീകരിച്ചതോടെ മുമ്പ് നടത്തിയ ഒരു പ്രസ്‌താവന ഏറ്റെടുത്തിരിക്കുകയാണ് ട്രോളർമാർ. 

കൊറോണ വൈറസുമായി ബന്ധപ്പെട്ട് അമിതാഭ് ബച്ചൻ നേരത്തെ പങ്കുവച്ച ഒരു ട്വീറ്റാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. ഏറെ വിമർശനങ്ങൾക്ക് വഴിവച്ച ആ ട്വീറ്റ് ബച്ചൻ പിന്നീട് നീക്കം ചെയ്തുവെങ്കിലും സ്ക്രീൻ ഷോട്ടുകൾ ഇപ്പോൾ വ്യാപകമായി പ്രചരിക്കുകയാണ്. കോവിഡ് പോരാട്ടങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജനതാ കർഫ്യു പ്രഖ്യാപിച്ച സാഹചര്യത്തിലുള്ള ട്വീറ്റാണ് ഇപ്പോൾ വൈറലാകുന്നത്. മാർച്ച് 22നായിരുന്നു ജനതാ കർഫ്യു. അന്നേ ദിവസം വൈകിട്ട് അഞ്ച് മണിക്ക് വീടിന് പുറത്ത് നിന്ന് കയ്യടിക്കുകയോ പാത്രം കൊട്ടുകയോ ചെയ്ത് ആരോഗ്യപ്രവർത്തകർക്ക് ആദരം അറിയിക്കാൻ പ്രധാനമന്ത്രി അറിയിച്ചിരുന്നു. 

ഇതിനു പിന്നാലെയായിരുന്നു ബിഗ് ബിയുടെ വിവാദ ട്വീറ്റ്. പാത്രങ്ങൾ തമ്മിലടിക്കുകയോ മോദി പറഞ്ഞതുപോലെ കൈകൊട്ടുകയോ ചെയ്യുമ്പോൾ അന്തരീക്ഷത്തിലുണ്ടാകുന്ന പ്രകമ്പനം മൂലം കൊറോണ വൈറസ് നശിപ്പിക്കപ്പെടുമെന്നായിരുന്നു ട്വീറ്റ് ചെയ്തത്. യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ലാത്ത വാദങ്ങൾ ഉന്നയിക്കുന്നു എന്ന് വിമർശനം ഉയർന്നതോടെ ഈ ട്വീറ്റ് അദ്ദേഹം ഡിലീറ്റ് ചെയ്തിരുന്നു. എന്നാലിപ്പോൾ അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആ ട്വീറ്റ് വൈറലാവുകയാണ്. 'നിങ്ങളുടെ ചികിത്സാ രീതി തന്നെ ശ്രമിക്കു' എന്നാണ് ഈ ട്വീറ്റ് പങ്കുവച്ച് ഒരാൾ കുറിച്ചത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

ക്ലിപ്പ് എല്ലാവർക്കും അവകാശപ്പെട്ടതാണ്; സ്വർണക്കടത്ത് കേസ് മുറുകുമ്പോൾ ക്ലിപ്പിനായി ട്രോളുണ്ടാക്കി സോഷ്യൽ മീഡിയ


കൊച്ചി: നമ്മുടെ പാർട്ടി പലതാകാം.. ആശയം പലതാകാം.. ക്ലിപ്പുകൾ എല്ലാവർക്കും അവകാശപ്പെട്ടതാണ്....  ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശമാണിത്. തിരുവനന്തപുരം സ്വർക്കടത്ത് കേസിൽ മുഖ്യപ്രതിയായ വിവാദ വനിതയെ ഉദ്ദേശിച്ചാണ് സോഷ്യൽ മീഡിയയിൽ പ്രചരണം ആരംഭിച്ചിരിക്കുന്നത്. 

മുമ്പ് സോളാർ തട്ടിപ്പ് കേസിൽ പ്രതിയുടെ അശ്ലീല വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനു സമാനമായി സ്വർണക്കടത്ത് കേസിലും വീഡിയോ പുറത്തുവരുമെന്നാണ് സോഷ്യൽ മീഡിയയിലെ പ്രചരണം. 


ഇതിനിടെ ട്രെയിലർ എത്തിയെന്ന തരത്തിൽ ഇന്ന് സോഷ്യൽ മീഡിയയിൽ ചില ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നുമുണ്ട്. ഗ്രൂപ്പുകളിൽ നിന്നും ഗ്രൂപ്പുകളിലേക്ക് ഈ സന്ദേശം കൈമാറികൊണ്ടിരിക്കുകയാണ്. അതേസമയം ഇത്തരത്തിൽ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ സൈബർ സെൽ ശ്രമം ആരംഭിച്ചിട്ടുണ്ട്. നിലവിൽ പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെങ്കിലും നീരീക്ഷണം ശക്തമാക്കാനാണ് തീരുമാനം. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഹലോ ഉസ്‌മാനല്ലേ.... ചെന്നിത്തല ഹിറ്റാക്കിയ ഉസ്‌മാൻ ഒടുക്കം നാട്ടിലെത്തി


കൊച്ചി: ഭീതിക്കൊപ്പം രസികൻ ട്രോളുകളും കോവിഡ് കാലത്ത് തരംഗമായിരുന്നു. അത്തരത്തിൽ ഒരു കോവിഡ് ട്രോളിലെ താരമായിരുന്നു ഉസ്‌മാൻ. പ്രതിപക്ഷ നേതാവിന്‍റെ ഫോൺ സംഭാഷണമാണ് ഉസ്മാനെ ട്രോളാനുള്ള കാരണം. വിദേശികളെ വിളിച്ച് ക്ഷേമം അന്വേഷിക്കുന്ന ചെന്നിത്തലയുടെ വീഡിയോ ട്രോളർമാർ പൊളിച്ചടുക്കിയിരുന്നു. ഹലോ ഉസ്മാൻ അല്ലെയന്നായിരുന്നു ചെന്നിത്തലയുടെ ചോദ്യം. ഈ വാചകം ഒട്ടേറെ ട്രോളുകളിൽ പിന്നീട് നിറഞ്ഞു. 


അതേസമയം ചെന്നിത്തല ഫോണിൽ സംസാരിച്ച ഉസ്‌മാൻ ഇപ്പോൾ നാട്ടിലെത്തി. ഞായറാഴ്‌ച്ച പുലര്‍ച്ചെ ദോഹയില്‍നിന്നും നെടുമ്പാശേരിയിലെത്തിയ വിമാനത്തിലാണ് ഒ.ഐ.സി.സി. ഗ്ലോബല്‍ വൈസ് പ്രസിഡന്‍റായ കെ.കെ. ഉസ്മാന്‍ നാട്ടിലെത്തിയത്. രമേശ് ചെന്നിത്തല സദുദ്ദേശ്യത്തോടെ ചെയ്‌ത കാര്യങ്ങളുടെ പേരിൽ മോശമായി ചിത്രീകരിക്കുന്നതില്‍ വിഷമമുണ്ടെന്നാണ് ഉസ്മാൻ പറയുന്നത്. ഒഐസിസി വര്‍ഗീസ് പുതുക്കുളങ്ങര, രാജു കല്ലമ്പുറം തുടങ്ങിയവരെയും പ്രതിപക്ഷ നേതാവ് ഫോണിൽ വിളിച്ചിരുന്നു. 

ദോഹയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഭക്ഷണമില്ലാതെ ദുരിതമനുഭവിക്കുന്ന ഒരു മലപ്പുറം സ്വദേശിയുടെ നമ്പര്‍ അദ്ദേഹം നല്‍കി. അവർക്ക് ഭക്ഷണം എത്തിച്ചെന്നും ഉസ്മാൻ പറഞ്ഞു. ഖത്തര്‍ ഇന്‍കാസിന്‍റെ സ്ഥാപക പ്രസിഡന്‍റെ കൂടിയാണ് ഉസ്മാന്‍. ഗര്‍ഭിണിയായ മകള്‍ക്കൊപ്പമാണ് ഞായറാഴ്ചയിലെ വിമാനത്തില്‍ നാട്ടിലെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ അദ്ദേഹം ഉച്ചയോടെ സ്വദേശമായ നാദാപുരത്തെ പാറക്കടവിലെത്തി ക്വാറന്‍റീനിലായി.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

ഒന്നര വയസിൽ പുഴയിൽ നീന്തൽ; മഡോണയുടെ തള്ളൽ പൊളിച്ചടുക്കി ട്രോളർമാർ


കൊച്ചി: നിവിൻ പോളിയുടെ സൂപ്പർ ഹിറ്റ് ചിത്രം പ്രേമത്തിലൂടെയെത്തി മലയാളികളുടെ ഇഷ്‌താരമായി മാറിയ നടിയാണ് മഡോണ സെബാസ്റ്റ്യൻ. ദിലീല് ചിത്രമായ കിങ് ലയറിലും മഡോണ ശ്രദ്ധേയമാ വേഷം ചെയ്തു. ഇതിനിടെ തെലുങ്കിലും തമിഴിലും സാനിധ്യമറിയിച്ച താരം അടുത്തിടെ നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 


അഭിമുഖത്തിൽ മഡോണ പറഞ്ഞ കാര്യങ്ങളാണ് ട്രോളർമാർ ഏറ്റെടുത്തത്. പ്രമുഖ മലയാളം ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഒന്നാം വയസിൽ ഓട്ടം പഠിച്ചതായും നീന്തൽ പഠിച്ചതായും താരം തട്ടി വിട്ടത്. സംഭവം ട്രോളർമാർ ഏറ്റെടുത്തതോടെ മഡോണയെ സോഷ്യൽ മീഡിയയിൽ പൊങ്കാലയിടുകയാണ്. ഒരു വയസുള്ള തന്നെ ഡാഡി ഗ്രൗണ്ടിൽ കൂടെ ഓടിക്കുന്നത് തനിക്ക് ഓർമ്മയുണ്ടെന്ന് മഡോണ അഭിമുഖത്തിൽ പറയുന്നു.


ഡാഡിക്ക് ഒപ്പം എത്താൻ പറ്റാത്തപ്പോൾ വിഷമം വരുമായിരുന്നു. പിന്നെ ഒന്നര വയസിൽ തന്നെ എടുത്ത് മൂവാറ്റുപുഴ ആരക്കുഴയിൽ ഒരു റിവറിലേക്ക് ഇട്ടിട്ട് നീന്താൻ പഠിപ്പിച്ചു. അത് കൊണ്ട് എനിക്ക് രണ്ട് വയസുള്ളപ്പോഴേക്കും നന്നായി നീന്താൻ അറിയാമായിരുന്നു. ഇത് കണ്ട് നാട്ടുകാർ ഒക്കെ വന്നിട്ട് ഇയാൾക്ക് ഭ്രാന്താണ് എന്ന് പറഞ്ഞിട്ട് പോകുമായിരുന്നുവെന്നും താരം തട്ടിവിട്ടു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 


ചിരിപ്പിച്ചുകൊല്ലും; അയ്യപ്പനും കോശിയും ചിത്രത്തിന്‍റെ തെലുങ്ക് റീമേക്ക് ട്രോൾ കലക്കി


ട്രോളുകൾ പുറത്തിറക്കുന്നതിൽ മലയാളി തന്നെയാണ് മുന്നിൽ. അയ്യപ്പനും കോശിയും ചിത്രത്തിന്‍റെ തെലുങ്ക് റീമേക്ക് ട്രോളാക്കിയാണ് ഇപ്പോൽ മലയാളി കൈയടി നേടുന്നത്. 

അമ്പരിപ്പിക്കുന്ന എഡിറ്റിങ് മികവാണ് വിഡിയോയുടെ പ്രത്യേകത. നന്ദമുറി ബാലകൃഷ്‌ണ, റാണ ദഗുബാട്ടി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിൽ എത്തുന്നത് എന്ന് പ്രഖ്യാപിച്ചിരുന്നു. ട്രോള്‍ ട്രെയിലറിലും ഇവരാണ് താരങ്ങള്‍. ഒപ്പം വൈറലായ പാട്ടിന് ചുവട് വച്ച്‌ സണ്ണി ലിയോണും എത്തുന്നു.

തെലുങ്കില്‍ കോശിയുടെ റോളിലാണ് റാണ ദഗുബാട്ടി എത്തുന്നത്. നടന്‍ ഇതിനോടകം കരാര്‍ ഒപ്പിട്ടു കഴിഞ്ഞു എന്നാണ് വാര്‍ത്തകള്‍. അയ്യപ്പന്‍ നായരുടെ റോളിലേക്ക് നിര്‍മാതാക്കള്‍‌ പരിഗണിക്കുന്നത് നന്ദമുറി ബാലകൃഷ്‌ണ എന്ന ബാലയ്യയെയാണ്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

വിശപ്പ് കാരണം ഉറങ്ങാൻ പറ്റുന്നില്ല; നട്ടപ്പാതിരക്കുള്ള പൃഥ്‌വിയുടെ ട്വീറ്റിന് ട്രോളഭിഷേകം


ആട് ജീവിതം എന്ന സിനിമയ്ക്കായി വണ്ണം കുറക്കാനുള്ള ശ്രമത്തിലാണ് നടൻ പൃഥ്‌വിരാജ്. അടുത്തിയെ നടനെ കണ്ട ആരാധകരും ഞെട്ടിപ്പോയി. ആരും പ്രതീക്ഷിക്കാത്ത മാറ്റമാണ് താരം വരുത്തിയത്. ഇതിനിടെയാണ് കഴിഞ്ഞ രാത്രിയിൽ താരത്തിന്‍റെ ഒരു ട്വീറ്റ് ഹിറ്റായത്. അര്‍ധ രാത്രി പന്ത്രണ്ടേ കാൽ കഴിഞ്ഞിരിക്കുന്ന സമയം, സോഷ്യല്‍ മീഡിയയില്‍ ഒന്ന് ഓട്ട പ്രദക്ഷിണം വച്ചിട്ട് കിടന്നുറങ്ങാം എന്ന് കരുതിയിരിക്കുന്ന ട്രോളന്മാര്‍ക്ക് മുന്നിലേക്ക് പൃഥ്വിയുടെ ട്വീറ്റ്, വിശപ്പു കാരണം ഉറങ്ങാന്‍ പറ്റുന്നില്ല എന്നായിുരന്നു ട്വീറ്റ്. പിന്നെ ഉറങ്ങാനിരുന്ന ട്രോളന്മാരെല്ലാം ഉറക്കം ഉപേക്ഷിച്ച് പൃഥ്വിയ്ക്ക് ഉപദേശം നല്‍കാന്‍ മത്സരിക്കുകയായി. ഇതോടെ ട്വിറ്ററില്‍ അരങ്ങേറിയത് രസകരമായ കാഴ്ചകളായിരുന്നു.

ആടു ജീവിതത്തിനായി പൃഥ്വി വന്‍ ഗെറ്റപ്പ് ചെയ്ഞ്ച് ആണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി താരം കഠിനമായ ഡയറ്റും വര്‍ക്ക് ഔട്ടുമാണ് നടത്തുന്നത്. ഇതിനിടെയാണ് താരത്തിന്റെ ട്വീറ്റ്.

അര്‍ധ രാത്രി ഉണര്‍ന്നിരിക്കുന്നു. പകുതി ദിവസവും വര്‍ക്ക് ഔട്ടും കഴിഞ്ഞാലാണ് ഇനി ഊണ്. ഞാനെങ്ങനെ ഉറങ്ങുമെന്നായിരുന്നു താരത്തിന്റെ ട്വീറ്റ്. ഇത് കണ്ടതോടെ താരത്തിന് ഉപദേശങ്ങളും കഠിനാധ്വാനത്തിനെ അഭിനന്ദിച്ചു കൊണ്ടും ട്രോളന്മാര്‍ എത്തുകയായിരുന്നു.

നമുക്കൊരു നാരങ്ങാവെള്ളം കാച്ചിയാലോ? വിശന്നാൽ നന്നായി ഉറക്കം വരും തുടങ്ങിയ രസകരമായ കമ്മെന്റുകളാണ് ട്വീറ്റിന് ലഭിച്ചത്. ചാമ്പ്യന്‍സ് ലീഗ് കാണാന്‍ ഉപദേശിക്കുന്നവരുമുണ്ട്. സിനിമ കാണാന്‍ പറയുന്നവരുമുണ്ട്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

കുളിച്ചതു പോലും കണ്ണടച്ച്; സുരേഷ്ഗോപിയുടെ കണികാണൽ തള്ള് പൊളിച്ചടുക്കി ട്രോളർമാർ


തൃശൂർ: ഹോട്ടൽ മുറിയിൽ വിഷുകണി ഒരുക്കാനാവാതിരുന്നതിനാൽ പ്രഭാത കൃത്യങ്ങൾ പോലും കണ്ണടച്ച് നിർവഹിച്ചെന്ന് തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി. വീട്ടിലാണെങ്കിൽ കണ്ണ് പൊത്തി കണി കാണുന്നതാണ് തന്‍റെ രീതി. പ്രചരണത്തിരക്കിനിടയിൽ കണിയൊരുക്കാൻ കഴിഞ്ഞില്ല. 

അതുകൊണ്ട് രാവിലെ എഴുന്നേറ്റ് കുളിയും പ്രഭാതകർമ്മങ്ങളുമെല്ലാം നടത്തിയത് കണ്ണ് തുറക്കാതെ ആണെന്ന് സുരേഷ് ഗോപി പറഞ്ഞു. നഗരത്തിലെ ഹോട്ടലിൽ നിന്ന് അമ്പലത്തിൽ എത്തുംവരെ താൻ കണ്ണുതുറന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. തിരുവാമ്പാടി ഉണ്ണിക്കണ്ണനെ കണ്ടാണ് താൻ കണ്ണ് തുറന്നതെന്ന് പറയുന്നു. അതേസമയം സുരേഷ് ഗോപിയുടെ കണികാണൽ ട്രോളർമാർ ഏറ്റെടുത്തിരിക്കുകയാണ്.