www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1858) Idukki (1793) Mostreaded (1616) Crime (1411) National (1210) Entertainment (843) world (432) Viral (427) Video (354) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (30) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

All in one..

All in one..
Extension Board, 4 Type C, 2 USB, 5 International Power Sockets, 2500W Output, Long Cable, Wall Mount Option, Supports Laptop Charging for Office, Home Appliances
Showing posts with label National. Show all posts

പീഡന പരാതി; നടൻ ആശിഷ് കപൂർ അറസ്റ്റിൽ



ന്യൂഡെൽഹി: വീട്ടിൽ നടന്ന പാർട്ടിക്കിടെ സ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ നടൻ ആശിഷ് കപൂർ അറസ്റ്റിൽ. സ്ത്രീയുടെ പരാതിയെത്തുടര്‍ന്ന് ഡല്‍ഹിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും, തുടര്‍ന്ന് സംസ്ഥാനങ്ങളിലുടനീളം കപൂറിന്‍റെ നീക്കങ്ങള്‍ സംഘം നിരീക്ഷിച്ചതായും ഡിസിപി (നോര്‍ത്ത്) രാജ ബന്തിയ പറഞ്ഞു. കപൂര്‍ ആദ്യം ഗോവയിലേക്കും പിന്നീട് പൂനെയിലേക്കും പോയി. അവിടെ വെച്ച് അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

പാര്‍ട്ടിക്ക് ആതിഥേയത്വം വഹിച്ച കപൂറും മറ്റു രണ്ടുപേരും തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരി ആദ്യം ആരോപിച്ചത്. അതേസമയം, ഒരു സ്ത്രീ തന്നെ ശാരീരികമായി ആക്രമിച്ചു. പിന്നീട്, തന്നെ ബലാത്സംഗം ചെയ്തത് കപൂര്‍ മാത്രമാണെന്ന് അവര്‍ പറഞ്ഞു. ആദ്യം കൂട്ടബലാത്സംഗമായി രജിസ്റ്റര്‍ ചെയ്ത കേസ് ഇനി ബലാത്സംഗമാക്കി മാറ്റുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സംഭവം വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ടെന്നും സ്ത്രീ ആരോപിച്ചു. എന്നാല്‍, ഇതുവരെ അത്തരം ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവം നടന്ന വീട്ടിലെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുന്നതിന് മുമ്പ് കപൂര്‍ പരാതിക്കാരിയുമായി ഇന്‍സ്റ്റഗ്രാമില്‍ ആദ്യം ബന്ധപ്പെട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഓഗസ്റ്റ് 11ന് കപൂര്‍, അദ്ദേഹത്തിന്‍റെ സുഹൃത്ത്, സുഹൃത്തിന്‍റെ ഭാര്യ, മറ്റു രണ്ട് പുരുഷന്മാര്‍ എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തു. ഓഗസ്റ്റ് 18ന് പരാതിക്കാരി തന്‍റെ മൊഴി പുതുക്കി, കപൂറും സുഹൃത്തും തന്നെ ബലാത്സംഗം ചെയ്തതായും സ്ത്രീ തന്നെ ആക്രമിച്ചതായും ആരോപിച്ചു.

ഓഗസ്റ്റ് 21ന് കപൂറിന്‍റെ സുഹൃത്തും ഭാര്യയും മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചു, അത് അനുവദിച്ചു. പരാതിക്കാരി വാദം കേള്‍ക്കുന്നതിനിടയില്‍ സന്നിഹിതയായിരുന്നു, പക്ഷേ സുഹൃത്തിന്‍റെ പേര് അവരുടെ മൊഴികളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

പാര്‍ട്ടിക്കിടെ കപൂറും സ്ത്രീയും ഒരുമിച്ച് വാഷ്റൂമില്‍ പ്രവേശിച്ചുവെന്നും കുറച്ചു സമയത്തേക്ക് അവര്‍ പുറത്തുവന്നില്ലെന്നും സിസിടിവി ദൃശ്യങ്ങളും ദൃക്സാക്ഷി വിവരണങ്ങളും സ്ഥിരീകരിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

16 കാരൻ ഓടിച്ച കാറിൽ 600 മീറ്ററോളം കുടുങ്ങിക്കിടന്ന യുവാവ് മരിച്ചു



ന്യൂഡെൽഹി: യുവാവിനെ കാറിടിച്ചു വീഴ്ത്തിയ ശേഷം 600 മീറ്ററോളം വലിച്ചിഴച്ചു കൊലപ്പെടുത്തിയ കേസിൽ 16 കാരൻ അറസ്റ്റിൽ. സമയ്പൂർ ബദ്‌ലിയിൽ ഫാക്റ്ററി തൊഴിലാളിയായ സുജിത് മൊണ്ഡലാണ് കൊല്ലപ്പെട്ടത്. കാറിന്‍റെ മുൻ ഭാഗത്ത് അകപ്പെട്ട ഇയാളെ വലിച്ചിഴച്ചുകൊണ്ടുപോകുകയായിരുന്നു. 

സംഭവം നടന്നതിന്‍റെ സമീപത്ത് നിന്നുള്ള സിസി ടിവി ദൃശ്യങ്ങളിൽ നിന്നാണ് 16 കാരനെ കുറിച്ചുള്ള സൂചനകൾ ലഭിച്ചത്. തുടർന്ന് പൊലിസ് നടത്തിയ അന്വേഷണത്തിൽ ഇയാളെ പിടികൂടുകയായിരുന്നു. വാഹനം ഇടിച്ചു പരുക്കേറ്റയാൾ കാറിനടിയിൽ കുടുങ്ങിക്കിടപ്പുണ്ടെന്ന് അറിഞ്ഞിട്ടും 16 കാരൻ കാർ ഓടിച്ചു പോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

ഇടക്ക് നിർത്തിയെങ്കിലും വീണ്ടും കാർ മുന്നോട്ടെടുത്തു. നിലവിൽ മനപ്പൂർവമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.  പൊലീസ് സ്ഥലത്തെത്തിയാണ് ഗുരുതരമായി പരുക്കേറ്റ സുജിത്തിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇയാൾ മരിച്ചത്. 

വാഹനമോടിച്ചയാൾ പ്ലസ് വൺ വിദ്യാർഥിയാണ്. കുട്ടിയുടെ സഹോദരിയുടെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. കുട്ടിയെ ജുവനൈൽ ജസ്റ്റിസിനു മുമ്പിൽ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് കറക്ഷൻ ഹോമിലേക്ക് അയച്ചു.

 

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

Only 490... മൾട്ടി കളർ കോട്ടൺ സ്ലീവ്ലെസ് മാക്‌സി ഡ്രസ്...  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ.. 

Women's Multicolor Cotton Sleeveless Maxi Dresses








വസ്ത്രം ധരിക്കാതെ രണ്ടായിരത്തിലേറെ പേർ ആംഡംബര കപ്പലിൽ

ഫ്ളോറിഡ: പ്രണയത്തിന് വസ്ത്രങ്ങളുടെ മറ പോലുമില്ലെങ്കിലോ.. അങ്ങനെ ഒരു പ്രണയദിനാഘോഷം ഉണ്ട്. അങ്ങ് ഫ്ളോറിഡയിലെ മയാമിയിലാണ് അത്തരം ഒരു പ്രണയദിനാഘോഷം. എന്നാൽ ഈ ആഘോഷത്തിൽ പങ്കെടുക്കുക അത്ര നിസാരമല്ല. അരക്കോടിയുടെ അടുത്താണ് ചിലവ്. 

പ്രണയ ദിനമായ ഫെബ്രുവരി 14 നോടനുബന്ധിച്ച് മയാമിയിൽ നിന്നും പുറപ്പെടുന്ന ഒരു ആഡംബര ക്രൂയിസ് കപ്പലിലാണ് ഇത്തരത്തിൽ വ്യത്യസ്തമായ പ്രണയദിനാഘോഷം ഒരുക്കുന്നത്. 11ദിവസം മാത്രം നീളുന്ന യാത്രക്ക് പക്ഷേ 43 ലക്ഷം രൂപയാണ് ചിലവ് വരുന്നത്.

യാത്രക്കാരെല്ലാം പരമാവധി വസ്ത്രം ഒഴിവാക്കണമെന്നതാണ് യാത്രയുടെ ഏറ്റവും വലിയ ആകർഷണം. ബിഗ് ന്യൂഡ് ബോട്ട് എന്നാണ് ഈ യാത്ര അറിയപ്പെടുന്നത്. ലോകമെമ്പാടുമുള്ള നിരവധി പേർ എല്ലാ കൊല്ലവും ഈ യാത്രക്കായി മയാമിയിലെത്താറുണ്ടത്രേ. ഓരോരുത്തരുടേയും ആത്മവിശ്വാസം കൂട്ടാനും സാമൂഹിക ബോധമുണ്ടാക്കാനും ബോഡി പോസിറ്റിവിക്കും വേണ്ടിയാണ് ഈ യാത്രയെന്ന് സംഘാടകർ പറയുന്നു.

2300 യാത്രക്കാരെ ഉൾക്കൊള്ളുന്ന നോർവീജിയൻ പേൾ എന്ന കപ്പലിലാണ് ഈ യാത്ര. 16 റസ്റ്ററന്‍റുകൾ, 14 ബാറുകൾ, ഒരു കാസിനോ. ഒരു സ്‌പാ, കൂടാതെ ഗാർഡൻ വില്ലകൾ വരെ ഇതിലുണ്ട്. ഹോട്ട്-സ്റ്റോൺ മസാജുകളുള്ള സ്‌പാ, ഡ്യൂട്ടി ഫ്രീ ഷോപ്പിങ്ങിനായി ഡിസൈനർ ബോട്ടിക്കുകൾ, വിസ്‌കി ടേസ്റ്റിങ്ങിനായി ലോഞ്ചുകൾ എന്നിവയുമുണ്ട്.

ബിഗ് ന്യൂഡ് ബോട്ടിന് അതിന്‍റേതായ നിയമങ്ങളും അതിർവരമ്പുകളുണ്ട്. ഭക്ഷണശാലകൾ, ക്യാ‌പ്റ്റന്‍റെ സ്വീകരണം, സാംസ്‌കാരിക പരിപാടികൾ, കപ്പൽ തുറമുഖത്ത് നങ്കൂരമിടുക തുടങ്ങിയ സമയങ്ങളിലെല്ലാം വസ്ത്രം നിർബന്ധമാണ്. നീന്തൽക്കുളങ്ങൾക്കും ഡാൻസ് ഫ്ളോറുകൾക്കും ചുറ്റും ഫോട്ടോ എടുക്കാൻ പാടില്ലാത്ത സ്ഥലങ്ങൾ ഉണ്ട്. മോശം പെരുമാറ്റം ഗൗരവമായി കാണും. ഏതെങ്കിലും തരത്തിലുള്ള അനുചിതമായ പെരുമാറ്റം കണ്ടാൽ അടുത്ത തുറമുഖത്ത് തന്നെ ഇറക്കിവിടും. പണം തിരിച്ചുനൽകില്ല.

നീന്തൽ വസ്ത്രങ്ങളെക്കുറിച്ച് ആകുലപ്പെടാതെ മണൽത്തീരങ്ങളിൽ കാലുകുത്താനും നീന്തൽക്കുളത്തിന് അരികിലിരുന്ന് കോക്ക്‌ടെയിലുകൾ കുടിക്കാനുമുള്ള സ്വാതന്ത്ര്യമാണ് ഈ യാത്രയുടെ ആകർഷണം. ഏറ്റവും ജനാധിപത്യപരമായ ഡ്രസ് കോഡായി ഈ യാത്രയെ കരുതാമെന്നും സംഘാടകർ പറയുന്നു.

2026-ൽ ഈ യാത്ര തുടങ്ങുന്നത് ഫെബ്രുവരി ഒമ്പതിനാണ്. 20-ന് അവസാനിക്കുകയും ചെയ്യും. ഇതിനിടയിൽ പ്രണയദിനം ആഘോഷിക്കാനുള്ള അവസരവുമുണ്ട്. തീം നൈറ്റുകളും വർക്ക്ഷോപ്പുകളും പാർട്ടികളുമായി ഈ യാത്ര സമ്പന്നമാകും.

ഭാര്യയെ വെട്ടി നുറുക്കി നദിയിലെറിഞ്ഞു; ഭർത്താവ് അറസ്റ്റിൽ



ഹൈദരാബാദ്: അഞ്ച് മാസം ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം വെട്ടി നുറുക്കി കഷണങ്ങളാക്കി ഭർത്താവ്. ഹൈദരാബാദിനു സമീപം ബാലാജി ഹിൽസിൽ താമസിക്കുന്ന കാമറെഡ്ഡിഗുഡ സ്വദേശി മഹേന്ദറിനെയാണ് സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാളുടെ ഭാര്യ സ്വാതി (21) ആണ് കൊല്ലപ്പെട്ടത്.

ഇരുവരും പ്രണയിച്ചാണ് വിവാഹിതരായത്. വിവാഹ ശേഷം പ്രതി ഭാര്യയെ ക്രൂരമായി ഉപദ്രവിച്ചിരുന്നതായി യുവതിയുടെ ബന്ധുക്കൾ പറഞ്ഞു. ടാക്‌സി ഡ്രൈവറായിരുന്ന പ്രതി ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടി നുറുക്കി കഷണങ്ങളാക്കി. 

ഇതിൽ ചില ഭാഗങ്ങൾ നദിയിൽ ഉപേക്ഷിച്ചു. ശേഷിക്കുന്ന ഭാഗങ്ങൾ വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. യുവതിയെ കാണാനില്ലെന്ന പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തു വരുന്നത്.

വീട്ടിൽ സൂക്ഷിച്ച മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഇതിൽ ഡിഎൻഎ പരിശോധന നടത്തിയ ശേഷം മാത്രമേ കൊല്ലപ്പെട്ടത് സ്വാതിയാണെന്ന് സ്ഥിരീകരിക്കു എന്ന് പൊലീസ് പറഞ്ഞു. മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ നദിയിൽ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. 

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV


തെരുവുനായ കാലിലെ മുറിവിൽ നക്കി; രണ്ടുവയസുകാരൻ പേ വിഷബാധയേറ്റ് മരിച്ചു



ലക്‌നൗ മുറിവിൽ തെരുവുനായ നക്കിയതിനു പിന്നാലെ പേ വിഷബാധയേറ്റ് രണ്ട് വയസുള്ള കുഞ്ഞ് മരിച്ചു. ഉത്തർപ്രദേശിലെ ബദൗൻ ജില്ലയിലാണ് സംഭവം നടന്നത്. വീടിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെയാണ് നായ നക്കിയത്.

കാലിലെ മുറിവില്‍ നിന്നും രക്തം വന്നിരുന്നു. ഇതിനിടെ സമീപത്തുണ്ടായിരുന്ന തെരുവുനായ മുറിവില്‍ നക്കുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് മുഹമ്മദ് അനീസ് പറഞ്ഞു. നായ മുറിവില്‍ നക്കിയത് ഇത്ര വലിയ അപകടമാണെന്ന് അറിയില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ മാസം 16 ന് കുട്ടി വെള്ളത്തോട് ഭയം കാണിക്കുകയും നാവ് പുറത്തേക്കിടുകയും, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുകയും ചെയ്യുന്നത് കണ്ടതോടെയാണ് വീട്ടുകാര്‍ ശ്രദ്ധിക്കുന്നത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു, എന്നാല്‍ ഓഗസ്റ്റ് 18 ന് കുട്ടി മരിച്ചതായി മുഹമ്മദ് അനീസ് വ്യക്തമാക്കി.

നായയുടെ കടിയോ നക്കലോ പേ വിഷബാധയ്ക്ക് കാരണമാകുമെന്നതിനാല്‍ അവയെ നിസാരമായി കാണരുതെന്ന് ബദൗണ്‍ ജില്ലാ ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. പ്രശാന്ത് ത്യാഗി പറഞ്ഞു. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

യുവ നേതാവിനെതിരെ പുതുമുഖ നടി 

കൊച്ചി: പേര് വെളിപ്പെടുത്താനാവാത്ത യുവ നേതാവ് സോഷ്യൽ മീഡിയയിൽ അശ്ലീല സന്ദേശം അയച്ചെന്ന ആരോപണവുമായി യുവ നടി റിനി ആൻ ജോർജ്. സോഷ്യൽ മീഡിയ വഴിയാണ് ഇയാളുമായി പരിചയം. ശരിയല്ലെന്ന് പറഞ്ഞിട്ടും വീണ്ടും തുടര്‍ന്നുവെന്നും പുതുമുഖ നടി റിനി ആന്‍ ജോര്‍ജ് വെളിപ്പെടുത്തി.

നേതാവിന്‍റെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. ആ വ്യക്തി ഉള്‍പ്പെട്ട പ്രസ്ഥാനത്തിലുള്ള പലരുമായും നല്ല ബന്ധമാണ്. തുടക്കം മുതല്‍ മോശം മെസേജുകള്‍ അയച്ചു. മൂന്നര വര്‍ഷം മുമ്പാണ് ആദ്യമായി മെസേജ് അയച്ചത്. അതിനുശേഷമാണ് അയാള്‍ ജനപ്രതിനിധിയായത്. അയാള്‍ കാരണം മറ്റു ബുദ്ധിമുട്ടുകള്‍ ഇല്ലാത്തത് കൊണ്ടാണ് പരാതിയുമായി മുന്നോട്ട് പോകാത്തത്. ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും പരാതിയുള്ളവര്‍ അതുമായി മുന്നോട്ടു പോകട്ടെയെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു. 

ഇയാളെ പറ്റി പാര്‍ട്ടിയിലെ പല നേതാക്കളോടും പറഞ്ഞിരുന്നു. നേതൃത്വത്തോട് പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ പോയി പറയുവെന്നായിരുന്നു മറുപടി. ഇത്തരത്തിലുള്ള ആളുകളെ ഇനിയും സ്ഥാനങ്ങളില്‍ എത്തിക്കരുതെന്ന് മാത്രം പറയുകയാണെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു. നേതാവിന്‍റെ പേരോ ഏത് പ്രസ്ഥാനമാണെന്നോ വെളിപ്പെടുത്താന്‍ തയ്യാറല്ല. പ്രമാദമായ പീഡനകേസുകളില്‍ ഉള്‍പ്പെട്ട നേതാക്കള്‍ക്ക് എന്തു സംഭവിച്ചുവെന്ന് ഈ നേതാവ് തന്നോട് ചോദിച്ചു. ഇയാള്‍ ഉള്‍പ്പെട്ട പ്രസ്ഥാനം ഇനിയെങ്കിലും ഉത്തരവാദിത്തം കാണിക്കണം. 

ഹൂ കെയേഴ്‌സ് എന്ന് തന്നെയാണ് അയാളുടെ ഇപ്പോഴത്തെയും നിലപാടെന്നും പേര് പറഞ്ഞാലും ഒരു നീതിയും കിട്ടില്ലെന്ന് ഉറപ്പാണെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു. ഇയാളുടെ പ്രസ്ഥാനത്തിന് ധാര്‍മികതയുണ്ടെങ്കില്‍ ഇനിയെങ്കിലും നിയന്ത്രിക്കണമെന്നും ഈ സംഭവത്തോടെ പല വിഗ്രഹങ്ങളും ഉടഞ്ഞുപോയെന്നും യുവ നടി പറഞ്ഞു.

വാൽപ്പാറയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന എട്ടു വയസുകാരനെ പുലി കടിച്ചുകൊന്നു



വാൽപ്പാറ: വീടിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന എട്ടു വയസുകാരനെ പുലി കടിച്ചുകൊന്നു. തമിഴ്നാട്ടിലെ വാൽപ്പാറയിൽ ഇന്ന് വൈകിട്ട് ആറോടെയാണ് സംഭവം നടന്നത്. അസം സ്വദേശികളുടെ മകന്‍ നൂറിൻ ഇസ്ലാം ആണ് മരിച്ചത്. വേവര്‍ലി എസ്റ്റേറ്റിലാണ് സംഭവം.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ട് നില്‍ക്കുകയായിരുന്ന കുട്ടിയെ പുലി പിടിച്ചുകൊണ്ട് പോവുകയായിരുന്നു. കുട്ടിയെ കാണാതായതോടെ മാതാപിതാക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

മാസങ്ങള്‍ക്ക് മുമ്പാണ് വാല്‍പ്പാറയില്‍ വെച്ച് ജാര്‍ഖണ്ഡ് ദമ്പതികളുടെ ആറുവയസുകാരിയെ പുലി ഭക്ഷിച്ചത്. വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ വീട്ടില്‍ കയറിയായിരുന്നു പുലി പിടിച്ചുകൊണ്ടുപോയത്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ലൈംഗികമായി പീഡിപ്പിച്ച മകനെ വെട്ടിക്കൊന്ന് അമ്മ 

ലക്നൗ: മദ്യലഹരിയിൽ തന്നെ ലൈംഗികമായി പീഡിപ്പിച്ച മകനെ വെട്ടിക്കൊന്ന് അമ്മ. ഉത്തർപ്രദേശിലെ ശ്യാമില ഗ്രാമത്തിലാണ് സംഭവം നടന്നത്. 32 കാരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ അമ്മയായ 56 കാരിയെ പൊലീസ് അറസ്റ്റ് ചെയ്‌തു.

ലഹരിക്ക് അടിമയായ മകൻ പലതവണ തന്നെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് അമ്മ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവ ദിവസവും സമാന രീതിയിൽ മകൻ പീഡിപ്പിക്കാൻ ശ്രമിച്ചു. ഇതോടെ അരിവാൾ കൊണ്ട് മകനെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. 

മകനെ അജ്ഞാതൻ കൊലപ്പെടുത്തിയെന്നായിരുന്നു അമ്മയുടെ ആദ്യ മൊഴി. പിന്നീട് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് യഥാർഥ വിവരം തുറന്നു പറഞ്ഞത്. ഇവരുടെ ഭർത്താവും മകന്‍റെ കൊലപാതകത്തിൽ പൊലീസിന് പരാതി നൽകിയിരുന്നു. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കൊലപ്പെടുത്താനുപയോഗിച്ച ആയുധവും രക്തം പുരണ്ട വസ്ത്രങ്ങളും പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. 

കാമുകനൊപ്പം ഒളിച്ചോടണം; അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ കൊന്നു: യുവാവ് അറസ്റ്റിൽ



അഗർത്തല: കാമുകനൊപ്പം ഒളിച്ചോടാൻ അഞ്ച് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. ത്രിപുരയിലെ സെപാഹി ജില്ലയിലാണ് അഞ്ച് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ മാതാവ് കൊലപ്പെടുത്തിയത്.

അമിത് ദെബർമയുടെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ സുചിത്രയെ പൊലീസ് അറസ്റ്റ് ചെയ്‌തു. യുവതിയും കാമുകനും തമ്മിൽ ഒരു വർഷത്തോളമായി പ്രണയത്തിലായിരുന്നു. കുഞ്ഞ് ജനിച്ചതോടെ ഒളിച്ചോടാനുള്ള പദ്ധതി നടന്നില്ല. ഇതോടെ ഭർത്താവ് ജോലിക്ക് പോയ സമയത്ത് യുവതി കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു. 

കുട്ടി കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു. അമ്മയെ കാണാനില്ലെന്ന് കണ്ടതോടെയാണ് സംശയം യുവതിയിലേക്ക് നീണ്ടത്. വീട്ടിൽ നിന്നും മുങ്ങിയ യുവതിയെ ഗ്രാമത്തിൽ നിന്നുതന്നെ കണ്ടെത്തി. കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പൊലീസ് അറിയിച്ചു. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ലൈംഗികമായി പീഡിപ്പിച്ച മകനെ വെട്ടിക്കൊന്ന് അമ്മ 

ലക്നൗ: മദ്യലഹരിയിൽ തന്നെ ലൈംഗികമായി പീഡിപ്പിച്ച മകനെ വെട്ടിക്കൊന്ന് അമ്മ. ഉത്തർപ്രദേശിലെ ശ്യാമില ഗ്രാമത്തിലാണ് സംഭവം നടന്നത്. 32 കാരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ അമ്മയായ 56 കാരിയെ പൊലീസ് അറസ്റ്റ് ചെയ്‌തു.

ലഹരിക്ക് അടിമയായ മകൻ പലതവണ തന്നെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് അമ്മ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവ ദിവസവും സമാന രീതിയിൽ മകൻ പീഡിപ്പിക്കാൻ ശ്രമിച്ചു. ഇതോടെ അരിവാൾ കൊണ്ട് മകനെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. 

മകനെ അജ്ഞാതൻ കൊലപ്പെടുത്തിയെന്നായിരുന്നു അമ്മയുടെ ആദ്യ മൊഴി. പിന്നീട് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് യഥാർഥ വിവരം തുറന്നു പറഞ്ഞത്. ഇവരുടെ ഭർത്താവും മകന്‍റെ കൊലപാതകത്തിൽ പൊലീസിന് പരാതി നൽകിയിരുന്നു. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കൊലപ്പെടുത്താനുപയോഗിച്ച ആയുധവും രക്തം പുരണ്ട വസ്ത്രങ്ങളും പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. 

കന്യാസ്ത്രീകളുടെ അറസ്റ്റ്; ആരും നിർബന്ധിച്ചിട്ടില്ലെന്ന് പെൺകുട്ടികൾ



ന്യൂഡെൽഹി: മനുഷ്യക്കടത്ത് ആരോപിക്കപ്പെട്ട് ചത്തീസ്ഗഡ്ഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾ നിരപരാധികളാണെന്ന് ആവർത്തിച്ച് ഒപ്പമുണ്ടായിരുന്ന പെൺകുട്ടികൾ. സ്വന്തം ഇഷ്ടപ്രകാരമാണ് ഇറങ്ങിത്തിരിച്ചതെന്നും ആരും നിർബന്ധിച്ചിട്ടില്ലെന്നും പെൺകുട്ടികൾ പറഞ്ഞു. 

പൊലീസ് പറയുന്നത് വ്യാജമാണ്. അകാരണമായി ആക്രമിച്ചെന്നും പെണ്‍കുട്ടികള്‍ പറയുന്നു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പെണ്‍കുട്ടികള്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

അഞ്ച് വര്‍ഷമായി ക്രിസ്തു മതത്തില്‍ വിശ്വസിക്കുകയാണ്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കന്യാസ്ത്രീകള്‍ക്കെതിരെ മൊഴികൊടുക്കാന്‍ നിര്‍ബന്ധിച്ചു. റെയില്‍വെ സ്റ്റേഷനില്‍ വച്ച് ആക്രമിച്ചു. കന്യാസ്ത്രീകള്‍ക്ക് നീതി ലഭിക്കണം. ജോലിക്ക് വേണ്ടിയാണ് മാതാപിതാക്കളുടെ സമ്മതത്തോടെ പോയത്. 

പൊലീസ് ഞങ്ങള്‍ പറഞ്ഞത് കേള്‍ക്കാതെയാണ് കേസില്‍ മതപരിവര്‍ത്തനം ഉള്‍പ്പെടുത്തിയത്. ഛത്തീസ്ഗഡ് പൊലീസിനെതിരെയും ഗുരുതര ആരോപണമാണ് ആദിവാസി പെണ്‍കുട്ടി ഉന്നയിച്ചത്. പൊലീസ് മൊഴിയില്‍ പറയാത്ത കാര്യങ്ങള്‍ രേഖപ്പെടുത്തി എന്നും പെണ്‍കുട്ടി പറഞ്ഞു. 

അതേസമയം, കന്യാസ്ത്രീകളുടെ ജാമ്യത്തിന് വിചാരണക്കോടതിയെ വീണ്ടും സമീപിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിര്‍ദേശിച്ചു. ജാമ്യാപേക്ഷയെ ഛത്തിസ്ഗഡ് സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് അമിത് ഷാ ഉറപ്പ് നല്‍കി. എന്‍ഐഎ കോടതിക്ക് വിട്ട സെഷന്‍സ് കോടതി നടപടി തെറ്റാണെന്ന് ആഭ്യന്തരമന്ത്രി കേരള എംപിമാരോട് പറഞ്ഞു. 

സെഷന്‍സ് ഉത്തരവിനെതിരെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും. വിചാരണക്കോടതിയില്‍ നിന്ന് ഇന്നോ നാളെയോ ജാമ്യം ലഭിക്കുമെന്നും അമിത് ഷാ സൂചിപ്പിച്ചു. കന്യാസ്ത്രികള്‍ക്കെതിരായ കേസില്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങളില്ലെന്നും തന്നെ കണ്ട യുഡിഎഫ്- എല്‍ഡിഎഫ് എം.പി മാരോട് അദ്ദേഹം പറഞ്ഞു. ജാമ്യം ലഭിച്ച ശേഷം കേസ് റദ്ദാക്കാന്‍ ശ്രമിക്കാമെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

Join Our Whats App group

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB


സ്‌കൂളിൽ കുഴഞ്ഞു വീണു; ഒൻപതു വയുകാരി മരിച്ചത് ഹൃദയാഘാതം വന്ന്



ജയ്‌പൂർ: സ്‌കൂളിൽ ഉച്ചഭക്ഷണം കഴിക്കാൻ ചോറ്റുപാത്രം തുറക്കുന്നതിനിടെ ഒൻപതു വയസുകാരി കുഴഞ്ഞുവീണു മരിച്ചു. രാജസ്ഥാനിൽ നിന്നാണ് ഇത്തരം ഒരു വാർത്ത പുറത്തു വരുന്നത്. 

നാലാം ക്ലാസ് വിദ്യാർഥിനിയായ പ്രാചിയാണ് മരിച്ചത്. കുട്ടി കുഴഞ്ഞു വീണതിനു പിന്നാലെ അധ്യാപകര്‍ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ നില ഗുരുതരമായിരുന്നു. ഡോക്ടര്‍മാര്‍ കുട്ടിയെ സിക്കാറിലെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. യാത്രാമധ്യേ ആയിരുന്നു മരണം. 

കുട്ടിക്ക് ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണം എന്ന് ഡോക്ടര്‍മാര്‍ പിന്നീട് സ്ഥിരീകരിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2022 ല്‍ മാത്രം, ഇന്ത്യയില്‍ 14 വയസിന് താഴെയുള്ള 114 കുട്ടികളെങ്കിലും ഹൃദയാഘാതമോ ഹൃദയസ്തംഭനമോ മൂലം മരണപ്പെട്ടിട്ടുണ്ട്. ഈ കണക്കുകളും ആശങ്കപ്പെടുത്തുന്നതാണ്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


ഓടുന്ന ബസിൽ പ്രസവിച്ചു; കുട്ടിയെ പുറത്തെറിഞ്ഞ് കൊന്ന് യുവതി



മുംബൈ: ഓടിക്കൊണ്ടിരുന്ന ബസിൽ പ്രസവിച്ച യുവതി കുട്ടിയെ തുണിൽ പൊതിഞ്ഞ് പുറത്തേക്കെറിഞ്ഞു കൊന്നു. മഹാരാഷ്ട്രയിലെ ചർബാനിയിലാണ് നടുക്കുന്ന സംഭവം നടന്നത്. ഭർത്താവെന്ന് യുവതി അവകാശപ്പെട്ട ആളിന്‍റെ സഹായത്തോടെയാണ് കുട്ടിയെ ബസിനു പുറത്തേക്ക് എറിഞ്ഞതെന്നാണ് വിവരം. 

കുട്ടി തൽക്ഷണം മരിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. 19 വയസുകാരിയായ റിതിക ധിരെ എന്ന യുവതിയെയും അൽത്താഫ് ഷെയ്ഖ് എന്ന യുവാവിനെയും പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവർക്കുമെതിരെ കേസ് റജിസ്‌റ്റർ ചെയ്‌തു.

ചൊവ്വാഴ്ച‌ രാവിലെയാണ് സംഭവം. സ്ലീപ്പർ കോച്ച് ബസിന്‍റെ ജനാല വഴി ഛർദിക്കുകയാണെന്നാണ് യുവതി മറ്റു യാത്രക്കാരോട് പറഞ്ഞത്. കുട്ടിയെ തുണിയിൽ പൊതിഞ്ഞ് ബസിന്‍റെ ജനാലവഴി എറിഞ്ഞതു കണ്ട നാട്ടുകാരിൽ ഒരാൾ പൊലീസിനെ അറിയിച്ചതിനെ തുടർന്നാണ് യുവതിയും ഒപ്പമുണ്ടായിരുന്ന ആളും പിടിയിലായത്.

ഗർഭിണിയായിരുന്ന യുവതിക്ക് യാത്രാമധ്യേ പ്രസവവേദന അനുഭവപ്പെട്ടു. പിന്നാലെ കുഞ്ഞിന് ജന്മം നൽകി ദമ്പതികൾ കുഞ്ഞിനെ ഒരു തുണിയിൽ പൊതിഞ്ഞ് വാഹനത്തിൽ നിന്നു പുറത്തേക്ക് എറിയുകയായിരുന്നു. ബസിനു മുകളിലും താഴെയും ബർത്തുകളുണ്ടായിരുന്നു. വളർത്താൻ കഴിയാത്തതിനാലാണ് കുട്ടിയെ ഉപേക്ഷിച്ചതെന്ന് ഇരുവരും പൊലീസിനു മൊഴി നൽകി.

ദമ്പതികളാണെന്ന് അവകാശപ്പെട്ടെങ്കിലും വിവാഹസർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ ഇരുവർക്കും കഴിഞ്ഞില്ല പർബാനി സ്വദേശികളായ ഇവർ ഒരു വർഷത്തിലേറെയായി പുണെയിലാണ് താമസിക്കുന്നത്. നിലവിൽ യുവതിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

മുൻ കാമുകിയെ പോൺസ്റ്റാറാക്കി യുവാവിന്‍റെ പ്രതികാരം 

ദിസ്പൂർ: മുൻ കാമുകിയെ ഒറ്റ ദിവസം കൊണ്ട് പോൺസ്റ്റാറാക്കി യുവാവിന്‍റെ പ്രതികാരം.  വിവാഹിതായ അസം സ്വദേശിനിക്കാണ് ദുരനുഭവം ഉണ്ടായത്. മുൻ കാമുകനും സഹപാഠിയമായിരുന്ന യുവാവാണ് എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ യുവതിയെ പോൺസ്റ്റാറാക്കി മാറ്റിയത്. 

സംഭവത്തിൽ യുവാവിനെ ദിബ്രുഗഡ് പൊലീസ് അറസ്റ്റ് ചെയ്തു. മെക്കാനിക്കല്‍ എന്‍ജിനിയറായ 30കാരന്‍ പ്രോതിം ബോറയാണ് അറസ്റ്റിലായത്. പ്രമുഖ നീലച്ചിത്ര താരമായ കെന്‍ഡ്ര ലസ്റ്റിനൊപ്പമുള്ള യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രം അപ് ലോഡ് ചെയ്ത് യുവതി നീലചിത്രത്തില്‍ അഭിനയിക്കുകയാണെന്ന് ഇന്‍സ്റ്റഗ്രാമില്‍ പ്രഖ്യാപിക്കുകയായിരുന്നു ഇയാൾ. 

എന്നാല്‍, താമസിയാതെ സത്യം പുറത്തുവന്നു. ഒപ്പം പഠിച്ച സഹപാഠി എഐ ടൂളുകള്‍ ഉപയോഗിച്ച് അവളെ ഇന്‍സ്റ്റ സെന്‍സേഷന്‍ ആക്കിമാറ്റുകയായിരുന്നു. എഐ ടൂളുകള്‍ ഉപയോഗിച്ച് ചിത്രങ്ങളും വീഡിയോകളും മോര്‍ഫ് ചെയ്ത് യുവതിയെ അപമാനിക്കുകയായിരുന്നു സഹപാഠിയുടെ ലക്ഷ്യം.

വിവാഹിതയായ യുവതി തന്‍റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതായി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പ്രൊഫൈല്‍ ഉണ്ടാക്കാന്‍ ബോറ നല്‍കിയ വിവരങ്ങളുടെ സഹായത്തോടെയാണ് പൊലീസ് ഇയാളെ കണ്ടെത്തിയത്. ഈ പ്രൊഫൈലിന് ചുരുങ്ങിയ സമയം കൊണ്ട് പത്ത് ലക്ഷത്തിലധികം ഫോളോവേഴ്‌സിനെ ലഭിച്ചിരുന്നതായി ദിബ്രുഗഡ് എഎസ്പി സിസാല്‍ അഗര്‍വാള്‍ പറഞ്ഞു.

2013 മുതല്‍ 2017 വരെ പ്രതിയും യുവതിയും കോളജില്‍ ഒരുമിച്ച് പഠിച്ചിരുന്നു. ഓപ്പണ്‍ആര്‍ട്ട്, മിഡ്ജേണി തുടങ്ങിയ എഐ സോഫ്‌റ്റ് വെയറുകളാണ് ബോറ ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. ലാപ്‌ടോപ്, രണ്ട് മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് ഡിസ്‌ക്, ടാബ്ലെറ്റ്, പെന്‍ഡ്രൈവ്, കാര്‍ഡ് റീഡര്‍, സിം കാര്‍ഡുകള്‍ എന്നിവ പൊലീസ പിടിച്ചെടുത്തിട്ടുണ്ട്. 

ഇതെല്ലാം നിര്‍മ്മിക്കാന്‍ എന്ത് ക്രെഡന്‍ഷ്യലുകളാണ് ഉപയോഗിച്ചത്, എത്ര വ്യാജ പ്രൊഫൈലുകളും ഐഡികളും ഉണ്ടാക്കിയെന്നത് അന്വേഷണത്തിലാണ്. 2022 ലാണ് ഇയാള്‍ ഇത്തരത്തില്‍ യുവതിയുടെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയത്.

ഇയാള്‍ ലിങ്ക്ട്രീ വെബ് പേജ് ഉണ്ടാക്കുകയും അശ്ലീല ഉള്ളടക്കം കാണാനുള്ള ലിങ്ക് നല്‍കുകയായിരുന്നു. സബ്‌സ്‌ക്രിപ്ഷന്‍ സംവിധാനം ഉണ്ടായിരുന്നതിനാല്‍ ഇയാള്‍ക്ക് പണവും ലഭിച്ചു. 

പത്തുലക്ഷം രൂപ ഇയാള്‍ സമ്പാദിച്ചതായാണ് പൊലീസ് പറയുന്നത്. ലൈംഗികാതിക്രമം, അശ്ലീലവസ്തുക്കള്‍ നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക, ഭീഷണിപ്പെടുത്തല്‍, സല്‍പ്പേരിന് ഹാനികരമായ വ്യാജവസ്തുക്കള്‍ നിർമിക്കുക, അപകീര്‍ത്തിപ്പെടുത്തല്‍ എന്നിവയുള്‍പ്പെടെ ഭാരതീയ ന്യായസംഹിതയുടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

ബസ് കൊക്കയിലേക്ക് മറിഞ്ഞു; ഒരു മരണം: 10 പേരെ കാണാതായി



ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബസ് നദിയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. 10 പേരെ കാണാതായി. രുദ്രപ്രയാഗിലാണ് അപകടം നടന്നത്. യാത്രക്കാരുമായി പോയ ബസ് അളകനന്ദ നദിയിലേക്ക് മറിയുകയായിരുന്നു. 

പൊലീസും ദുരന്തനിവാരണ സേനയും നാട്ടുകാരും ചേര്‍ന്ന് ഏഴുപേരെ രക്ഷപ്പെടുത്തി. കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്. ഘോള്‍താറിനടുത്ത് ഋഷികേശ് - ബദരീനാഥ് ദേശീയപാതയിലാണ് അപകടം ഉണ്ടായത്. 

ബസില്‍ പതിനെട്ട് പേരാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. അളകനന്ദ നദിക്ക് മുകളിലൂടെ പോകുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് നദിയിലേക്ക് മറിയുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം.

രക്ഷപ്പെടുത്തിയവരെ പരുക്കുകളോടെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ സ്ഥലത്തെത്തിയിട്ടുണ്ട്. സാധ്യമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു.

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

മകന്‍റെ മരണ വിവരം അറിഞ്ഞ് വീട്ടിലേക്ക് തിരിച്ച പിതാവ് ബൈക്ക് അപകടത്തിൽ മരിച്ചു




ലക്‌നൗ: മൂന്ന് വയസുള്ള മകൻ മരിച്ചതറിഞ്ഞ് വീട്ടിലേക്ക് പുറപ്പെട്ട പിതാവ് ബൈക്ക് അപകടത്തിൽ മരിച്ചു. ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയിലാണ് സംഭവം. മൂന്നു വയസുകാരനായ മകന്‍ അയാന്‍ഷ് ജയ്സ്വാള്‍ ഷോക്കേറ്റ് മരിച്ചതറിഞ്ഞ് പിതാവ് വിഷ്ണു കുമാര്‍ ജയ്സ്വാള്‍ ഇരുചക്രവാഹനത്തില്‍ വീട്ടിലേക്ക് പോകുകയായിരുന്നു. ഇതിനിടയില്‍ കാറിടിച്ച് പിതാവ് അപകടത്തില്‍പ്പെട്ടു.

വാഹനമിടിച്ച്  ഗുരുതരമായി പരുക്കേറ്റ പിതാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ വൈദ്യുതാഘാതമേറ്റ് മൂന്ന് വയസുള്ള അയാന്‍ഷ് ജയ്സ്വാള്‍ മരിച്ചു എന്നാണ് പൊലീസ് പറയുന്നത്. കുടുംബാംഗങ്ങള്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

മരണവാര്‍ത്ത അറിഞ്ഞ ഉടനെ പിതാവ് വിഷ്ണു കുമാര്‍ ജയ്സ്വാള്‍ അവരുടെ ഗ്രാമമായ റസുലാബാദിലേക്ക് പുറപ്പെട്ടെങ്കിലും  അപകടത്തില്‍പ്പെട്ടു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. വിഷ്ണു കുമാര്‍ ജയ്സ്വാളിനെ ഇടിച്ച വാഹനം ഇതുവരെയും കണ്ടത്താനായില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന ബസിന്‍റെ ടയർ ഊരിത്തെറിച്ചു 

ഇടുക്കി: മൂന്നാർ പള്ളിവാസലിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്‍റെ മുൻ വശത്തെ ടയർ ഊരിത്തെറിച്ചു. ചൊവ്വാഴ്ച്ച ഉച്ചയ്ക്കു ശേഷം ദേശീയപാത 85ൽ പള്ളിവാസലിനു സമീപത്തായിരുന്നു അപകടം. ദേവികുളത്തു നിന്നും അടിമാലിയിലേക്ക് സർവീസ് നടത്തുന്നതിനിടെയാണ് ബസിന്‍റെ മുൻ ഭാഗത്തെ ടയർ ഊരിത്തെറിച്ചത്. 

ബസിൽ യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരുക്കേറ്റിട്ടില്ല. ഊരിത്തെറിച്ച ടയർ ഉരുണ്ട് ചെന്ന് വഴിയരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോറിക്ഷയ്ക്ക് കേടുപാടു സംഭവിച്ചു. 

ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ തെന്നിമാറി. ഓട്ടോറിക്ഷയുടെ മുൻ ഭാഗം തകർന്നിട്ടുണ്ട്. ടയർ ഊരിത്തെറിച്ചതും ബസ് നിർത്താനായത് വലിയ അപകടം ഒഴിവാക്കി. 


കാർ അപകടം; ഗർഭിണിയടക്കം രണ്ട് പേർ മരിച്ചു



ചെന്നൈ: തമിഴ്നാട്ടിൽ കാറുകൾ കൂട്ടിയിടിച്ച് ഗർഭിണിയടക്കം രണ്ട് പേർ മരിച്ചു. മധുര സ്വദേശി പത്മനാഭൻ (60), മകൾ ദീപിക (23) എന്നിവരാണ് മരിച്ചത്. ദീപിക ഏഴ് മാസം ഗർഭിണിയായിരുന്നു. മദ്യലഹരിയിലായിരുന്ന യുവാവ് ഓടിച്ച കാറാണ് അപകടമുണ്ടാക്കിയതെന്നാണ് റിപ്പോർട്ട്. 

വളകാപ്പിനു ശേഷം മകളെ മധുരയിലെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം. മധുരവോയൽ- താമ്പരം ബൈപ്പാസ് റോഡ് വഴി മധുരയിലേക്ക് പോകവെ പെട്രൊൾ പമ്പിൽ നിന്നും ഇറങ്ങിയ കാർ ഇവരുടെ വാഹനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. 

ഒപ്പമുണ്ടായിരുന്ന മാതാവും കാർ ഡ്രൈവറും ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. ഇടിച്ച കാറിന്‍റെ ഡ്രൈവർ മണികണ്ഠൻ മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഇയാളെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. 

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന ബസിന്‍റെ ടയർ ഊരിത്തെറിച്ചു 

ഇടുക്കി: മൂന്നാർ പള്ളിവാസലിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്‍റെ മുൻ വശത്തെ ടയർ ഊരിത്തെറിച്ചു. ചൊവ്വാഴ്ച്ച ഉച്ചയ്ക്കു ശേഷം ദേശീയപാത 85ൽ പള്ളിവാസലിനു സമീപത്തായിരുന്നു അപകടം. ദേവികുളത്തു നിന്നും അടിമാലിയിലേക്ക് സർവീസ് നടത്തുന്നതിനിടെയാണ് ബസിന്‍റെ മുൻ ഭാഗത്തെ ടയർ ഊരിത്തെറിച്ചത്. 

ബസിൽ യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരുക്കേറ്റിട്ടില്ല. ഊരിത്തെറിച്ച ടയർ ഉരുണ്ട് ചെന്ന് വഴിയരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോറിക്ഷയ്ക്ക് കേടുപാടു സംഭവിച്ചു. 

ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ തെന്നിമാറി. ഓട്ടോറിക്ഷയുടെ മുൻ ഭാഗം തകർന്നിട്ടുണ്ട്. ടയർ ഊരിത്തെറിച്ചതും ബസ് നിർത്താനായത് വലിയ അപകടം ഒഴിവാക്കി. 

യുവാവിനെ കുടുക്കാൻ വ്യാജ ബോംബ് ഭീഷണി; യുവ എഞ്ചിനീയർ അറസ്റ്റിൽ



ന്യൂഡെൽഹി: തന്നെ പ്രണയിക്കാത്ത യുവാവിനെ കുടുക്കാൻ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ചതിന് യുവ എഞ്ചിനീയർ അറസ്റ്റിൽ. 26 കാരിയായ റോബോട്ടിക് എഞ്ചിനയർ റെനെ ജോഷിൽഡെ ആണ് അറസ്റ്റിലായത്. ചെന്നൈയിലെ മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ എഞ്ചിനീയറാണ് ഇവർ. 

അഹമ്മദാബാദ് സൈബര്‍ പൊലീസാണ് റെനെയെ പിടികൂടിയത്. യുവാവിനെ കുടുക്കാനായി 12 സംസ്ഥാനങ്ങളിലായി 21 വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങളാണ് യുവതി അയച്ചിരുന്നത്.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം, വിമാനദുരന്തമുണ്ടായ ബി ജെ മെഡിക്കല്‍ കോളെജ്, വിവിധ സംസ്ഥാനങ്ങളിലെ സ്‌കൂളുകള്‍ എന്നിവിടങ്ങളിലേക്ക് വ്യാജ മെയില്‍ ഐഡികളില്‍ നിന്ന് സന്ദേശം അയച്ചത് ജോഷില്‍ഡയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 

തന്‍റെ ഐഡന്റിറ്റിയും സ്ഥലവും കണ്ടുപിടിക്കാതിരിക്കാനായി വ്യാജ ഇ മെയില്‍ ഐഡി, വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്ക്സ്, ഡാര്‍ക്ക് വെബ് എന്നിവയിലൂടെയാണ് യുവതി വ്യാജ ഭീഷണി സന്ദേശം അയച്ചുകൊണ്ടിരുന്നത്.

ഒപ്പം ജോലി ചെയ്തിരുന്ന ദിവിജ് പ്രഭാകര്‍ എന്ന യുവാവിനെ വിവാഹം കഴിക്കാന്‍ റെനെ ജോഷില്‍ഡ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ജോഷില്‍ഡയുടേത് വണ്‍വേ പ്രണയമായിരുന്നു. ഫെബ്രുവരിയില്‍ ദിവിജ് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. ഇതോടെ ദിവിജിനെ കള്ളക്കേസില്‍ കുടുക്കാന്‍ ജോഷില്‍ഡ പദ്ധതിയിട്ടു. 

തുടര്‍ന്ന് ദിവിജിന്‍റെ പേരില്‍ ഒട്ടേറെ വ്യാജ മെയില്‍ ഐഡികള്‍ ഉണ്ടാക്കി ഈ ഐഡികള്‍ ഉപയോഗിച്ച് ബോംബ് ഭീഷണികള്‍ അയയ്ക്കുകയായിരുന്നുവെന്ന് പൊലീസ് ജോയിന്‍റ് കമ്മീഷണര്‍ ശരത് സിംഘാള്‍ പറഞ്ഞു.

ജര്‍മനി, റൊമേനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണെന്ന വ്യാജേനയായിരുന്നു മെയിലുകള്‍. ഇതേത്തുടര്‍ന്ന് മറ്റു സംസ്ഥാനങ്ങളിലെ സൈബര്‍ പൊലീസിന്‍റെ സഹായത്തോടെ അഹമ്മദാബാദ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. 

ഗുജറാത്തിലെ ഒരു സ്‌കൂളിലേക്ക് അയച്ച ബോംബ് ഭീഷണിയില്‍ 2023 ല്‍ ഹൈദരാബാദിലുണ്ടായ ഒരു പീഡനക്കേസിലേക്ക് പൊലീസിന്‍റെ ശ്രദ്ധ ക്ഷണിച്ചിരുന്നു. ദിവിജിന് കേസില്‍ പങ്കുണ്ടെന്നും ആരോപിച്ചിരുന്നു. ഈ പരാമര്‍ശമാണ് അന്വേഷണത്തില്‍ വഴിത്തിരിവായതെന്ന് പൊലീസ് ജോയിന്‍റ് കമ്മീഷണര്‍ ശരത് സിംഘാള്‍ പറഞ്ഞു.

അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം ബോംബ് വെച്ചു തകര്‍ക്കുമെന്ന് 23 തവണയാണ് ഭീഷണി സന്ദേശം അയച്ചത്. മതപരമായ ചടങ്ങുകളിലും വിഐപികളുടെ സന്ദര്‍ശന പരിപാടികളിലും ബോംബ് ഭീഷണി സന്ദേശം അയച്ചിരുന്നു. 

കേരളം, തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, തെലങ്കാന, പഞ്ചാബ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ റെനെ ജോഷില്‍ഡ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

ഭാര്യ കാമുകന്‍റെ വീട്ടിൽ; മൂക്ക് കടിച്ചെടുത്ത് ഭർത്താവിന്‍റെ പ്രതികാരം



ഹർദോയ്: കാമുകനൊപ്പം കണ്ട ഭാര്യയുടെ മൂക്ക് കടിച്ചെടുത്ത് ഭർത്താവ്. യുവതി ഗുരുതരാവസ്ഥയിൽ. ഉത്തർപ്രദേശിലെ ഹർദോയി ജില്ലയിലെ ഹരിയവാൻ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. 

രാം ഖിലാവാന്‍ എന്ന വ്യക്തിയാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു. 25 കാരിയായ ഭാര്യക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് മനസിലാക്കിയ ഇയാള്‍ ഭാര്യ കാമുകന്‍റെ വീട്ടിലേക്ക് പോയപ്പോള്‍ പിന്തുടര്‍ന്ന് പോവുകയും അവിടെ എത്തിയ ശേഷം ഇയാള്‍ ഭാര്യയുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. 

പിന്നാലെയാണ് അപ്രതീക്ഷിതമായി രാം ഖിലാവാന്‍, ഭാര്യയുടെ മൂക്ക് കടിച്ച് പറിച്ചത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് നരേന്ദ്ര കുമാര്‍ പറഞ്ഞു. 

ഭര്‍ത്താവിന്‍റെ ആക്രമണത്തില്‍ മൂക്കിന് ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. യുവതി ഇപ്പോള്‍ ലഖ്നൗവിലേ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

ബീഡിക്കുറ്റി തൊണ്ടയിൽ കുടുങ്ങി; 10 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു



മംഗളൂരു: അബദ്ധത്തിൽ ബീഡിക്കുറ്റി തൊണ്ടയിൽ കുടുങ്ങി പത്ത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കർണാടകയിലെ മംഗളൂരുവിലാണ് സംഭവം നടന്നത്. ഇവന്‍റ് സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവിന്‍റെ അശ്രദ്ധയാണ് പിഞ്ചുകുഞ്ഞിന്‍റെ ദാരുണാന്ത്യത്തിന് കാരണമായത്.  കുട്ടിയുടെ പിതാവായ ഇയാൾ വലിച്ചിട്ട് ഉപേക്ഷിച്ച ബീഡിക്കുറ്റിയാണ് കുട്ടി വായിലാക്കിയത്. 

സംഭവത്തില്‍ കുഞ്ഞിന്‍റെ അമ്മ ഭര്‍ത്താവിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ബിഹാറിലെ അദ്യാര്‍ സ്വദേശികളായ ദമ്പതികളുടെ പത്ത് മാസം പ്രായമുള്ള അനിഷ് കുമാര്‍ എന്ന ആണ്‍കുഞ്ഞാണ് മരിച്ചത്. ജൂണ്‍ 14നായിരുന്നു സംഭവം. മംഗളൂരുവിലാണ് ദമ്പതികള്‍ താമസിച്ചിരുന്നത്. 

ജൂണ്‍ 14ന് ഉച്ചയോടെയാണ് കുഞ്ഞ് അസ്വസ്ഥതകള്‍ കാണിച്ചത്. പിന്നാലെ ദമ്പതികള്‍ കുട്ടിയെ വെന്‍ലോക്ക് ആശുപത്രിയിലെത്തിച്ചു. ചികിത്സയില്‍ കഴിയുന്നതിനിടെ ജൂണ്‍ 15നാണ് കുട്ടി മരണപ്പെട്ടത്.

കുഞ്ഞ് ബീഡിക്കുറ്റി വിഴുങ്ങിയതായി വ്യക്തമായതിന് പിന്നാലെയാണ് യുവതി മംഗളൂരു പൊലീസില്‍ പരാതി നല്‍കിയത്. കുട്ടി ഇഴഞ്ഞ് തുടങ്ങുകയും സാധനങ്ങളില്‍ പിടിക്കാനും ശ്രമിക്കുന്നതിനാല്‍ സാധനങ്ങള്‍ പ്രത്യേകിച്ച് ബീഡിക്കുറ്റി അലക്ഷ്യമായി എറിയരുതെന്ന് ഭര്‍ത്താവിനോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നുവെന്നും ഭര്‍ത്താവിന്‍റെ അശ്രദ്ധമായ പെരുമാറ്റമാണ് കുഞ്ഞിന്‍റെ ജീവന്‍ പോകാന്‍ കാരണമായതെന്നും യുവതി പരാതിയില്‍ ആരോപിക്കുന്നുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

ഇറാനെ കാത്തിരിക്കുന്നത് വൻ നാശമോ ?

ജറുസലേം: കീഴടങ്ങാനുള്ള അമേരിക്കയുടെ ഭീഷണി തള്ളി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി രംഗത്തെത്തിയതോടെ പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ കലുഷിതമാകും. സംഘർഷം ആറാം ദിവസത്തേക്ക്  നീണ്ടതോടെയാണ് കൂടുതൽ ശക്തമായി പോരടിക്കാനുള്ള ഇറാന്‍റെ നീക്കം. 

ഖമീനിയുടെ വിശ്വസ്തർ അടക്കം ഇറാന്‍റെ ഭരണ മേധാവികളെ കൂട്ടത്തോടെ കൊലപ്പെടുത്തിയതിനു പിന്നാലെ ഇറാൻ പോരാട്ടത്തിൽ നിന്നു പിൻമാറുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ വീണ്ടും ഇറാൻ പോരാടാൻ ഉറച്ചതോടെ അമേരിക്കയും ബ്രിട്ടണും അടക്കം നേരിട്ട് പോർമുഖത്തേക്ക് ഇറങ്ങുന്നതും വലിയ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. 

അതേസമയം പോരാട്ടം കനത്തിൽ ഇറാന് കനത്ത നാശമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

പോരാട്ടം തുടങ്ങിയാൽ അറബ് രാജ്യങ്ങൾ ഒപ്പം നിൽക്കുമെന്ന ഇറാന്‍റെ പ്രതീക്ഷകൾ തെറ്റിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ കാഴ്ച്ച. ഇറാനെതിരായ ആക്രമണത്തെ ലോക രാജ്യങ്ങൾ എതിർക്കാതിരുന്നതും തിരിച്ചടിയായി. അമേരിക്കയും ബ്രിട്ടണും പോരാട്ടത്തിൽ ഇസ്രയേലിനൊപ്പം ചേർന്നാൽ ഇറാന്‍റെ നഷ്ടം വലുതാകുമെന്നും കണക്കാക്കപ്പെടുന്നു. 

നിലവിൽ ഇസ്രയേൽ പോർ വിമാനങ്ങളും ഡ്രോണുകളും നടത്തിയ ആക്രമണത്തിൽ ഇറാന്‍റെ ആണവ നിലയങ്ങൾക്കും സൈനിക താവളങ്ങൾക്കും തന്ത്രപ്രധാന സ്ഥലങ്ങൾക്കുമടക്കം വലിയ നാശം വന്നിട്ടുണ്ട്. 

ആൾ നാശവും വലുതാണ്. പോരാട്ടം തുടർന്നാൽ നാശനഷ്ടങ്ങൾ പ്രതീക്ഷിക്കുന്നതിനും അപ്പുറമാകുമെന്നാണ് കരുതപ്പെടുന്നത്. ഇതിനൊപ്പം രാജ്യത്തിനുള്ളിൽ തന്നെ ഇറാൻ ഭരണകൂടത്തിനെതിരെ ജനരോഷം ഉയരുന്നുമുണ്ട്. 


24 മണിക്കൂറിനിടെ 11 കൊവീഡ് മരണം; ഏഴ് മരണവും കേരളത്തിൽ



ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11 കൊവിഡ് മരണം. ഇതിൽ ഏഴ് മരണവും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. അഞ്ച് പുരുഷന്‍മാരും രണ്ട് സ്ത്രീകളുമാണ് കേരളത്തില്‍ മരിച്ചത്. 

വിവിധ രോഗങ്ങള്‍ ബാധിച്ച് ചികിത്സയിലുണ്ടായിരുന്നവരാണ് മരിച്ച എല്ലാവരും. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ദില്ലി എന്നിവിടങ്ങളിലും ഓരോ മരണങ്ങള്‍ സ്ഥിരീകരിച്ചു. 

അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 119 കേസുകള്‍ കുറഞ്ഞു. നിലവില്‍ ആകെ 7264 കൊവിഡ് രോഗബാധിതരാണ് രാജ്യത്തുള്ളത്. കേരളത്തില്‍ 87 പേരും രോഗമുക്തരായി. സംസ്ഥാനത്തെ കേസുകള്‍ 1920 ആയി കുറഞ്ഞു.

പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കൊവിഡ് ഗുരുതരമാകുന്നു എന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണം. 

കൊവിഡ് വകഭേദം അറിയാനുള്ള ജിനോമിക് സീക്വന്‍സിങ് നടത്തി വരുന്നു. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെ എന്‍ 1 വകഭേദങ്ങളായ എല്‍ എഫ് 7, എക്സ് എഫ് ജി ആണ് കേരളത്തില്‍ കൂടുതലായി കണ്ട് വരുന്നത്. 

ഈ വകഭേദങ്ങള്‍ക്ക് തീവ്രത കൂടുതലല്ലെങ്കിലും രോഗ വ്യാപന ശേഷി കൂടുതലാണ്. രോഗലക്ഷണമുള്ളവര്‍ക്ക് കൊവിഡ് പരിശോധന നടത്താന്‍ എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

ഇസ്രയേൽ- ഇറാൻ സംഘർഷം; രാജ്യത്ത് ഇന്ധന വില കൂടുമോ ?



ന്യൂഡെൽഹി: ഇസ്രയേൽ - ഇറാൻ സംഘർഷത്തിനു പിന്നാലെ രാജ്യത്ത് ഇന്ധന വിലയിൽ വർധനവുണ്ടായേക്കുമെന്ന് ആശങ്ക. ആഗോള വിപണിയിൽ എണ്ണവിലയില്‍ ഒറ്റയടിക്ക് 13 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. സംഘര്‍ഷം തുടരുന്നത് ആഗോള എണ്ണ വിതരണത്തില്‍ കൂടുതല്‍ തടസങ്ങള്‍ സൃഷ്ടിക്കുമെന്ന ആശങ്കയാണ് എണ്ണവില ഉയരാന്‍ കാരണം. 

ആഗോള തലത്തില്‍ എണ്ണവില ഉയര്‍ന്നത് ഇന്ത്യയില്‍ ഇന്ധനവില വര്‍ധനയ്ക്ക് കാരണമാകുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. വ്യാപാരത്തിനിടെ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍റ് ക്രൂഡ് വില ഏകദേശം 13 ശതമാനമാണ് ഉയര്‍ന്നത്. ഒരു ഘട്ടത്തില്‍ ബാരലിന് 77.77 ഡോളറിലേക്കാണ് എണ്ണവില ഉയര്‍ന്നത്. അമേരിക്കയിലെ വെസ്റ്റ് ടെക്സസ് ഇന്‍റര്‍മീഡിയറ്റ് (WTI) വില 12.6 ശതമാനമാണ് ഉയര്‍ന്നത്.

എന്നാല്‍ ഇന്ത്യന്‍ സമയം രാവിലെ 11.10 ആയപ്പോഴേക്കും, വില അല്‍പ്പം കുറഞ്ഞു. ബ്രെന്‍റ് ക്രൂഡ് ബാരലിന് 74.86 ഡോളറിലേക്കാണ് താഴ്ന്നത്. ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം ഊര്‍ജ്ജ സമ്പന്നമായ മേഖലയില്‍ നിന്നുള്ള എണ്ണ വിതരണത്തെ തടസപ്പെടുത്തുമെന്ന ആശങ്കകളാണ് ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനയ്ക്ക് കാരണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 

ഈ മേഖലയില്‍ നിന്നുള്ള എണ്ണ ഉല്‍പ്പാദനം ലോകത്തിലെ മൊത്തം എണ്ണ ഉല്‍പ്പാദനത്തിന്‍റെ ഏകദേശം മൂന്നിലൊന്ന് വരും. 2022 ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിവാര നേട്ടത്തിലേക്കാണ് എണ്ണവില ഇപ്പോള്‍ നീങ്ങുന്നത്. സംഘര്‍ഷം തുടര്‍ന്നാല്‍ എണ്ണവില ബാരലിന് 120 ഡോളര്‍ വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് ജെപി മോര്‍ഗന്‍ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കി.

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV


അഹമ്മദാബാദ് വിമാനാപകടം; 204 മൃതദേഹങ്ങൾ കണ്ടെടുത്തു



അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 204 ആയി. മൃതദേഹങ്ങള്‍ കൈമാറുന്നതിനായി അടുത്ത ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിള്‍ ശേഖരണം തുടങ്ങി. ബിജെ മെഡിക്കല്‍ കോളെജിലെ കസോതി ഭവനിലാണ് രക്ത സാമ്പിള്‍ ശേഖരണ നടപടി തുടങ്ങിയത്. 

ഗാന്ധിനഗര്‍ ഫോറന്‍സിക് ലാബിലാണ് ഡിഎന്‍എ പരിശോധന നടത്തുക. ഡിഎന്‍എ ഫലം ലഭിച്ച ശേഷമായിരിക്കും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറുക. അതിനിടെ, അപകട മേഖലയില്‍ നിന്ന് ഒരാളെ ജീവനോടെ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുണ്ട്. 11A സീറ്റില്‍ യാത്ര ചെയ്തിരുന്ന രമേഷ് വിശ്വാസ് കുമാര്‍ എന്ന യുവാവാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

ഇന്ന് ഉച്ചയ്ക്ക് 1.38 നാണ് രാജ്യത്തെ വേദനയിലാഴ്ത്തിയ അപകടമുണ്ടായത്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടു പിന്നാലെ സമീപത്തുള്ള മെഡിക്കല്‍ കോളെജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. 

ക്യാബിന്‍ ക്രൂ അംഗങ്ങളടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്‌സ് രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നു. 

വിമാനത്താവളത്തിന് സമീപമുള്ള ബിജെ മെഡിക്കല്‍ കോളെജിന്‍റെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം തകര്‍ന്നു വീണത്. അപകട സമയത്ത് ഹോസ്റ്റലില്‍ 400ലധികം പേരുണ്ടായിരുന്നു. ഇവരില്‍ 20 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റെന്നാണ് വിവരം. അഞ്ച് പേര്‍ മരിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. 

ഉച്ചയൂണിന്‍റെ സമയമായിരുന്നതിനാല്‍ കൂടുതല്‍ പേരും ഭക്ഷണ ശാലയിലായിരുന്നു. ഹോസ്റ്റല്‍ കെട്ടിടത്തിന്‍റെ ഒരു ഭാഗം പൂർണമായും തകര്‍ന്നിട്ടുണ്ട്. അപകടം നടന്നതിന് തൊട്ട് പിന്നാലെ ഫയര്‍ ഫോഴ്‌സും പൊലീസും എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തിയെങ്കിലും തീയും പുകയും മൂലം രക്ഷാപ്രവര്‍ത്തനത്തിന് തുടക്കത്തില്‍ തടസം നേരിട്ടു. 

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

മലാപ്പറമ്പ് പെൺവാണിഭം; ദിവസ വരുമാനം ഒരു ലക്ഷം വരെ 

കോഴിക്കോട്: മലാപ്പറമ്പ് പെൺവാണിഭ കേസിൽ അറസ്റ്റിലായ പ്രതികളുമായി പൊലീസ് ഉദ്യോഗസ്ഥർക്ക് അഞ്ച് വർഷമായി ബന്ധം. പ്രധാന നടത്തിപ്പുകാരി ബിന്ദുവുമായി പൊലീസ് ഉദ്യോഗസ്ഥൻ അഞ്ച് വർഷം മുമ്പാണ് ബന്ധം സ്ഥാപിച്ചത്. മെഡിക്കൽ കോളെജ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായിരുന്നു അന്ന് ഇയാൾ. മറ്റൊരു കേസിന്‍റെ പരിശോധനക്കെത്തിയപ്പോഴാണ് ബിന്ദുവുമായി സൗഹൃദം സ്ഥാപിക്കുന്നത്. പിന്നീട് ഫോൺ വഴി ബന്ധം തുടർന്നു. 

മെഡിക്കൽ കോളജിൽ നിന്നും ഇയാൾ പിന്നീട് വിജിലൻസിലെത്തി. മെഡിക്കൽ കോളെജിൽ പുതിയ ഇൻസ്പെക്റ്റർ ചുമതലയേറ്റെടുത്തതോടെ പൊലീസുകാരൻ ഇടപെട്ട് അനാശാസ്യ കേന്ദ്രം സ്റ്റേഷൻ പരിധിയിൽ നിന്നും മാറ്റുകയായിരുന്നു. 

പൊലീസുകാരന്‍റെ സുഹൃത്തായ യുവാവും മറ്റൊരു പൊലീസുകാരനും ചേർന്നാണ് പദ്ധതിയുടെ ബുദ്ധികേന്ദ്രമെന്ന നിഗമനത്തിലാണ് പൊലീസ്. 

രണ്ടര മാസം മുമ്പാണ് ബംഗളൂരു, നെയ്യാറ്റിൻകര, തമിഴ്നാട്, ഇടുക്കി സ്വദേശികളായ യുവതികളെ കേന്ദ്രത്തിലെത്തിച്ചത്. 

അവധി ദിവസങ്ങളിൽ അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരെ കാണാൻ പൊലീസ് ഉദ്യോഗസ്ഥർ എത്തുന്നെന്ന രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ച വിവരമാണ് കേസിൽ വഴിത്തിരിവായത്. കേന്ദ്രത്തിൽ മിന്നൽ പരിശോധന നടത്തിയപ്പോൾ ഉദ്യോഗസ്ഥൻ സ്ഥലത്തില്ലായിരുന്നു. 

അനാശാസ്യ കേന്ദ്രത്തിലെ വരുമാനത്തിൽ 70 ശതമാനവും നടത്തിപ്പുകാർക്കാണ് ലഭിച്ചിരുന്നതെന്നാണ് വിവരം. കേന്ദ്രത്തിലെ സ്ത്രീകൾക്ക് ഒരു ഇടപാടുകാരനിൽ നിന്നും 1000 രൂപയാണ് നൽകിയിരുന്നത്. നടത്തിപ്പുകാർ 3000- 3500 രൂപ വരെ ഈടാക്കുന്നുണ്ട്. 

ഒരു ദിവസം അര ലക്ഷം മുതൽ ഒരു ലക്ഷം വരെ വരുമാനമുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇതിൽ ഒരു ഭാഗം പൊലീസിനും ലഭിക്കുന്നുണ്ട്. 


കെട്ടിടങ്ങൾക്കിടയിൽ തീ ഗോളമായി വിമാനം; അഹമ്മദാബാദ് വിമാന ദുരത്തിന്‍റെ ദൃശ്യങ്ങൾ



അഹമ്മദാബാദ്: രാജ്യത്തെ തന്നെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ടേക്ക് ഓഫീനിടെയാണ് യാത്രാ വിമാനം ജനവാസ മേഖലയിൽ തകർന്നു വീണത്. 

വിമാനം പറന്നുയരുന്നതും തീ ഗോളമാകുന്നതുമടക്കമുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. വിമാനം തകർന്നതിനു പിന്നാലെ വലിയൊരു തീ ഗോളം ഉയരുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനമാണ് ഇന്ന് ഉച്ചയ്ക്ക് തകർന്നു വീണത്. അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പോയതായിരുന്നു വിമാനം. 

വിമാനത്തില്‍ 232 യാത്രക്കാരും 12 ജീവനക്കാരുമുണ്ടായിരുന്നു. 110 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേര്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. 1.38 ന് വിമാനം ടേക്ക് ഓഫ് ചെയ്യുകയും മിനിറ്റുകൾക്കുള്ളിൽ തകരുകയുമായിരുന്നു. 625 അടി ഉയരത്തില്‍ നിന്ന് വീണ് കത്തിയതായി ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നു. അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. 

മൂന്ന് ദേശീയ ദുരന്ത നിവാരണ സേനാ ടീമുകളെ നിയോഗിച്ചു. വിമാനത്താവളം താൽകാലികമായി അടച്ചതായും സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

 

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

മലാപ്പറമ്പ് പെൺവാണിഭം; ദിവസ വരുമാനം ഒരു ലക്ഷം വരെ 

കോഴിക്കോട്: മലാപ്പറമ്പ് പെൺവാണിഭ കേസിൽ അറസ്റ്റിലായ പ്രതികളുമായി പൊലീസ് ഉദ്യോഗസ്ഥർക്ക് അഞ്ച് വർഷമായി ബന്ധം. പ്രധാന നടത്തിപ്പുകാരി ബിന്ദുവുമായി പൊലീസ് ഉദ്യോഗസ്ഥൻ അഞ്ച് വർഷം മുമ്പാണ് ബന്ധം സ്ഥാപിച്ചത്. മെഡിക്കൽ കോളെജ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായിരുന്നു അന്ന് ഇയാൾ. മറ്റൊരു കേസിന്‍റെ പരിശോധനക്കെത്തിയപ്പോഴാണ് ബിന്ദുവുമായി സൗഹൃദം സ്ഥാപിക്കുന്നത്. പിന്നീട് ഫോൺ വഴി ബന്ധം തുടർന്നു. 

മെഡിക്കൽ കോളജിൽ നിന്നും ഇയാൾ പിന്നീട് വിജിലൻസിലെത്തി. മെഡിക്കൽ കോളെജിൽ പുതിയ ഇൻസ്പെക്റ്റർ ചുമതലയേറ്റെടുത്തതോടെ പൊലീസുകാരൻ ഇടപെട്ട് അനാശാസ്യ കേന്ദ്രം സ്റ്റേഷൻ പരിധിയിൽ നിന്നും മാറ്റുകയായിരുന്നു. 

പൊലീസുകാരന്‍റെ സുഹൃത്തായ യുവാവും മറ്റൊരു പൊലീസുകാരനും ചേർന്നാണ് പദ്ധതിയുടെ ബുദ്ധികേന്ദ്രമെന്ന നിഗമനത്തിലാണ് പൊലീസ്. 

രണ്ടര മാസം മുമ്പാണ് ബംഗളൂരു, നെയ്യാറ്റിൻകര, തമിഴ്നാട്, ഇടുക്കി സ്വദേശികളായ യുവതികളെ കേന്ദ്രത്തിലെത്തിച്ചത്. 

അവധി ദിവസങ്ങളിൽ അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരെ കാണാൻ പൊലീസ് ഉദ്യോഗസ്ഥർ എത്തുന്നെന്ന രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ച വിവരമാണ് കേസിൽ വഴിത്തിരിവായത്. കേന്ദ്രത്തിൽ മിന്നൽ പരിശോധന നടത്തിയപ്പോൾ ഉദ്യോഗസ്ഥൻ സ്ഥലത്തില്ലായിരുന്നു. 

അനാശാസ്യ കേന്ദ്രത്തിലെ വരുമാനത്തിൽ 70 ശതമാനവും നടത്തിപ്പുകാർക്കാണ് ലഭിച്ചിരുന്നതെന്നാണ് വിവരം. കേന്ദ്രത്തിലെ സ്ത്രീകൾക്ക് ഒരു ഇടപാടുകാരനിൽ നിന്നും 1000 രൂപയാണ് നൽകിയിരുന്നത്. നടത്തിപ്പുകാർ 3000- 3500 രൂപ വരെ ഈടാക്കുന്നുണ്ട്. 

ഒരു ദിവസം അര ലക്ഷം മുതൽ ഒരു ലക്ഷം വരെ വരുമാനമുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇതിൽ ഒരു ഭാഗം പൊലീസിനും ലഭിക്കുന്നുണ്ട്. 


രാജ്യത്തെ നടുക്കി അഹമ്മദാബാദ് പ്ലെയിൻ ദുരന്തം; മരണ സംഖ്യ 110 പിന്നിട്ടു



അഹമ്മദാബാദ്: രാജ്യത്തെ നടുക്കി അഹമ്മദാബാദ് വിമാനാപകടത്തിൽ മരണ സംഖ്യ 110 ആയി. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. അഹമ്മദാബാദില്‍നിന്നു ലണ്ടനിലേക്കു പോയ എയര്‍ ഇന്ത്യ ബോയിങ് 787-8 വിമാനമാണ് ജനവാസ മേഖലയില്‍ തകര്‍ന്നു വീണത്.

 വിമാനത്തില്‍ 232 യാത്രക്കാരും 12 ജീവനക്കാരുമുണ്ടായിരുന്നു. നിരവധി പേര്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. 1.38 ന് വിമാനം ടേക്ക് ഓഫ് ചെയ്യുകയും അഞ്ച് മിനിറ്റിനുള്ളില്‍ തകരുകയുമായിരുന്നു. 625 അടി ഉയരത്തില്‍ നിന്ന് വീണ് കത്തിയതായി ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നു. അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. 

മൂന്ന് ദേശീയ ദുരന്ത നിവാരണ സേനാ ടീമുകളെ നിയോഗിച്ചു. വിമാനത്താവളം താൽകാലികമായി അടച്ചതായും സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 

അപകട കാരണം കണ്ടെത്താന്‍ ഡിജിസിഎ അന്വേഷണം തുടങ്ങിയിട്ടുണ്ട്. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ സംഘം അഹമ്മദാബാദിന് തിരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഹമ്മദാബാദിലേക്ക് എത്തിച്ചേരും.

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

മലാപ്പറമ്പ് പെൺവാണിഭം; ദിവസ വരുമാനം ഒരു ലക്ഷം വരെ 

കോഴിക്കോട്: മലാപ്പറമ്പ് പെൺവാണിഭ കേസിൽ അറസ്റ്റിലായ പ്രതികളുമായി പൊലീസ് ഉദ്യോഗസ്ഥർക്ക് അഞ്ച് വർഷമായി ബന്ധം. പ്രധാന നടത്തിപ്പുകാരി ബിന്ദുവുമായി പൊലീസ് ഉദ്യോഗസ്ഥൻ അഞ്ച് വർഷം മുമ്പാണ് ബന്ധം സ്ഥാപിച്ചത്. മെഡിക്കൽ കോളെജ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായിരുന്നു അന്ന് ഇയാൾ. മറ്റൊരു കേസിന്‍റെ പരിശോധനക്കെത്തിയപ്പോഴാണ് ബിന്ദുവുമായി സൗഹൃദം സ്ഥാപിക്കുന്നത്. പിന്നീട് ഫോൺ വഴി ബന്ധം തുടർന്നു. 

മെഡിക്കൽ കോളജിൽ നിന്നും ഇയാൾ പിന്നീട് വിജിലൻസിലെത്തി. മെഡിക്കൽ കോളെജിൽ പുതിയ ഇൻസ്പെക്റ്റർ ചുമതലയേറ്റെടുത്തതോടെ പൊലീസുകാരൻ ഇടപെട്ട് അനാശാസ്യ കേന്ദ്രം സ്റ്റേഷൻ പരിധിയിൽ നിന്നും മാറ്റുകയായിരുന്നു. 

പൊലീസുകാരന്‍റെ സുഹൃത്തായ യുവാവും മറ്റൊരു പൊലീസുകാരനും ചേർന്നാണ് പദ്ധതിയുടെ ബുദ്ധികേന്ദ്രമെന്ന നിഗമനത്തിലാണ് പൊലീസ്. 

രണ്ടര മാസം മുമ്പാണ് ബംഗളൂരു, നെയ്യാറ്റിൻകര, തമിഴ്നാട്, ഇടുക്കി സ്വദേശികളായ യുവതികളെ കേന്ദ്രത്തിലെത്തിച്ചത്. 

അവധി ദിവസങ്ങളിൽ അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരെ കാണാൻ പൊലീസ് ഉദ്യോഗസ്ഥർ എത്തുന്നെന്ന രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ച വിവരമാണ് കേസിൽ വഴിത്തിരിവായത്. കേന്ദ്രത്തിൽ മിന്നൽ പരിശോധന നടത്തിയപ്പോൾ ഉദ്യോഗസ്ഥൻ സ്ഥലത്തില്ലായിരുന്നു. 

അനാശാസ്യ കേന്ദ്രത്തിലെ വരുമാനത്തിൽ 70 ശതമാനവും നടത്തിപ്പുകാർക്കാണ് ലഭിച്ചിരുന്നതെന്നാണ് വിവരം. കേന്ദ്രത്തിലെ സ്ത്രീകൾക്ക് ഒരു ഇടപാടുകാരനിൽ നിന്നും 1000 രൂപയാണ് നൽകിയിരുന്നത്. നടത്തിപ്പുകാർ 3000- 3500 രൂപ വരെ ഈടാക്കുന്നുണ്ട്. 

ഒരു ദിവസം അര ലക്ഷം മുതൽ ഒരു ലക്ഷം വരെ വരുമാനമുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇതിൽ ഒരു ഭാഗം പൊലീസിനും ലഭിക്കുന്നുണ്ട്.