www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1849) Idukki (1786) Mostreaded (1616) Crime (1410) National (1209) Entertainment (839) world (431) Viral (427) Video (353) Health (203) Gallery (162) mollywood (160) sports (137) Gulf (133) Trending (109) business (94) bollywood (87) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (30) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (15) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (3) boxoffice (2)

₹239 only... Flip Flop for Women

Showing posts with label boxoffice. Show all posts

ചിമ്പുവും കല്യാണി പ്രിയദർശനും കേന്ദ്ര കഥാപാത്രങ്ങൾ; മാനാട് ടീസർ കാണാം



മലയാളികളുടെ ഇഷ്‌ട താരമായ കല്യാണി പ്രിയദർശനും തമിഴ് സൂപ്പർ താരം ചിമ്പുവും ഒന്നിക്കുന്നു. മാനാട് എന്നി സിനിമയിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. സിനിമയുടെ ടീസര്‍ പുറത്തുവിട്ടു. യുവൻ ശങ്കര്‍ രാജയാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകൻ. ചിമ്പുവിന്‍റെ അഭിനയം തന്നെയാണ് ചിത്രത്തിന്‍റെ ആകര്‍ഷണം. വെങ്കട് പ്രഭുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

എസ്.ജെ സൂര്യയും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. എസ്.എ ചന്ദ്രശേഖര്‍, പ്രേംജി അമരൻ, രവികാന്ത് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. മലയാളത്തിലും ചിത്രം റിലീസ് ചെയ്യും.  

പൊളിറ്റിക്കല്‍ ത്രില്ലറാണ് ചിത്രം. ചിമ്പുവടക്കമുള്ള താരങ്ങള്‍ ടീസര്‍ പുറത്തുവിട്ടു. വെങ്കട് പ്രഭു തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും എഴുതുന്നത്. പ്രവീണ്‍ കെ.എല്‍. ആണ് ചിത്രത്തിന്‍റെ എഡിറ്റര്‍. ഇതാദ്യമാണ് ചിമ്പുവും വെങ്കട് പ്രഭുവും ഒരു സിനിമയ്‍ക്കായി ഒന്നിക്കുന്നത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

ബോക്‌സോഫീസിൽ ദുർഖർ സിനിമയെ മലർത്തിയടിച്ച് അയ്യപ്പനും കോശിയും






കൊച്ചി: സിനിമാ പ്രമികൾക്ക് ഉത്സവകാലമാണ് ഇപ്പോൾ. സൂപ്പർ ഹിറ്റ് ചിത്രങ്ങൾ തീയേറ്ററിൽ നിറഞ്ഞോടുന്ന കാഴ്ച്ചയാണ് കേരളത്തിൽ. വരനെ ആവശ്യമുണ്ട്, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങളാണ് കേരളത്തിൽ ഇപ്പോൾ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെ ചിത്രങ്ങളുടെ ബോക്‌സ് ഓഫീസ് കലക്ഷൻ വിവരങ്ങളും പുറത്തു വന്നു കഴിഞ്ഞു. വരനെ ആവശ്യമുണ്ട് ബോക്‌സ് ഓഫീസിൽ  25 കോടിയതായി അണിയറക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പൃഥ്വിരാജും ബിജു മേനോനും മുഖ്യ കഥാപാത്രങ്ങളായെത്തിയ "അയ്യപ്പനും കോശിയും" ബോക്‌സോഫീസിൽ 30 കോടി പിന്നിട്ടതായ വിവരം പുറത്തു വരുന്നത്. 

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം "വരനെ ആവശ്യമുണ്ട്" തീയേറ്ററുകളിലെത്തിയ ഫെബ്രുവരി ഏഴിന് തന്നെയാണ് "അയ്യപ്പനും കോശിയും" തിയറ്ററുകളിലെത്തിയത്. "വരനെ ആവശ്യമുണ്ട്" എന്ന സിനിമയിൽ സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്‍ശൻ എന്നിവര്‍ക്കൊപ്പം ദുല്‍ഖറാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രം വേള്‍ഡ് വൈഡ് ഗ്രോസ് കളക്ഷനായി നേടിയത് 25 കോടിയാണ്. ഇത് താരതമ്യം ചെയ്യുമ്പോൾ പൃഥ്വിരാജ് -ബിജുമേനോന്‍ ചിത്രത്തിന്‍റെ കലക്ഷന്‍ തുക ദുല്‍ഖര്‍ ചിത്രത്തെ വെട്ടിച്ചിരിക്കുകയാണ്.

2020 തുടക്കം മുതല്‍ പുറത്തിറങ്ങിയ ചിത്രങ്ങളിൽ മിക്കതും മലയാള സിനിമയ്ക്ക് തുടര്‍ച്ചയായ വാണിജ്യ വിജയങ്ങൾ സമ്മാനിക്കുകയാണ്. അനാര്‍ക്കലിക്ക് ശേഷം സച്ചി സംവിധാനം ചെയ്‌ത ചിത്രമാണ് "അയ്യപ്പനും കോശിയും". ചിത്രം മൂന്നാം ആഴ്ചയിലേക്ക് കടന്നപ്പോൾ സിനിമ കേരളത്തില്‍ നിന്ന് മാത്രം ഗ്രോസ് കളക്ഷനായി 22 കോടി നേടിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ