www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1858) Idukki (1793) Mostreaded (1616) Crime (1411) National (1210) Entertainment (843) world (432) Viral (427) Video (354) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (30) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

All in one..

All in one..
Extension Board, 4 Type C, 2 USB, 5 International Power Sockets, 2500W Output, Long Cable, Wall Mount Option, Supports Laptop Charging for Office, Home Appliances
Showing posts with label Idukki. Show all posts

ജെബിൻ കളിച്ചു കയറിയത് അണ്ടർ 19 ദേശീയ ടീമിലേക്ക്; അഭിമാനത്തോടെ ഇടുക്കി

ഇടുക്കി: കോർട്ടിനു പുറത്ത് വോളിബോൾ കളിക്കുന്നത് കണ്ടു നിന്ന എട്ടാം ക്ലാസുകാരൻ ഇന്ന് കളിക്കുന്നത് അണ്ടർ 19 ദേശീയ ടീമിൽ. പിന്നോക്ക ജില്ലയായ ഇടുക്കിയിലെ അയ്യപ്പൻകോവിൽ പഞ്ചായത്തിൽ കെ. ചപ്പാത്ത് ഹെവൻവാലിയിൽ ജനിച്ചു വളർന്ന കൈചൂണ്ടിക്കൽ ജെയിംസ്- ഉഷ ദമ്പതികളുടെ മകൻ ജെബിൻ ജെയിംസാണ് ദേശീയ തലത്തിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

പരിമിതമായ ജീവിത സാഹചര്യത്തെ വെല്ലുവിളിച്ച് കൃത്യമായ ദിശാബോധത്തോടെ നടത്തിയ ശ്രമങ്ങളാണ് ജെബിനെ ദേശീയ ടീമിലെത്തിച്ചത്. സാധാരണക്കാരായ ജെയിസിനും ഉഷയ്ക്കും ഈ നേട്ടം സ്വപ്നതുല്യമാണ്. ജൂലൈയില്‍ രാജസ്ഥാനിലെ ജെയ്പൂരില്‍ നടന്ന സെലക്ഷന്‍ ക്യാമ്പിലാണ് ജെബിനെ അണ്ടര്‍ 19 വോളിബോള്‍ ദേശീയ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കുന്നത്. 

ജെബിനെ കൂടാതെ എറണാകുളത്ത് നിന്നുള്ള ആദി കൃഷ്ണയും സെലക്ഷന്‍ നേടിയിട്ടുണ്ട്. കേരളത്തില്‍ നിന്നും വിവിധ ജില്ലകളില്‍ നിന്നായി 50 ഓളം പേരാണ് സെലക്ഷന്‍ ക്യാമ്പില്‍ പങ്കെടുത്തത്. 

എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇടുക്കിയിലെ ബന്ധുവീട്ടില്‍ താമസിക്കാന്‍ ചെന്നപ്പോഴാണ് ജെബിന്‍ ആദ്യമായി വോളിബോള്‍ ശ്രദ്ധിക്കുന്നത്. ഇടുക്കി വോളിബോള്‍ അക്കാദമിയില്‍ മത്സരം കാണാന്‍ എത്തിയ പരിചയം ജെബിന്‍റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായി. ഇടുക്കി വോളിബോള്‍ അക്കാദമി കോച്ചായിരുന്ന വര്‍ഗീസ് ആദ്യമായി ട്രയല്‍സില്‍ ഇറക്കി. 

12-ാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇടുക്കി വോളിബോള്‍ അക്കാദമിയുടെ കോച്ചായി അനില്‍കുര്യന്‍ ചുമതലയേറ്റു. ഈ സമയത്ത് നിരവധി മത്സരങ്ങളില്‍ ജെബിന്‍ പങ്കാളിയായി. 

ഡിഗ്രി വിദ്യാഭ്യാസത്തിനായി പാലാ സെന്‍റ് തോമസ് കോളജിലെത്തിയതോടെ കോച്ച് ജോബിയുടെ നേതൃത്വത്തിലായി പരിശീലനം. ആദ്യ വര്‍ഷം പരുക്ക് പറ്റിയതിനാല്‍ മാറി നില്‍ക്കേണ്ടി വന്നെങ്കിലും രണ്ടാം വര്‍ഷം ജെബിന്‍ തന്‍റെ ലക്ഷ്യം നേടിയെടുക്കുകയായിരുന്നു. സോണിയ, സോഫിയ, ജെറിന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

റഷ്യയുടെ ക്യാൻസർ വാക്‌സിൻ 100 ശതമാനം ഫലപ്രദം 

മോസ്കോ: ലോകം മുഴുവൻ ഉറ്റു നോക്കുന്ന റഷ്യയുടെ പുതിയ ക്യാൻസർ വാക്‌സിൻ 100 ശതമാനം ഫലപ്രാപ്തിയുള്ളതായി റിപ്പോർട്ട്. റഷ്യൻ വാർത്താ ഏജൻസിയായ ടാസ് പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം റഷ്യൻ ക്യാൻസർ പ്രതിരോധ വാക്‌സിൻ എന്‍ററോമിക്സ് പ്രീക്ലിനിക്കൽ പരീക്ഷണങ്ങളിൽ 100 ശതമാനം ഫലപ്രാപ്തി കൈവരിച്ചിട്ടുണ്ട്. വാക്സിന്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ അനുമതിക്കായി കാത്തിരിക്കുകയാണ്. 

ഫെഡറല്‍ മെഡിക്കല്‍ ആന്‍ഡ് ബയോളജിക്കല്‍ ഏജന്‍സി (എഫ്എംബിഎ) മേധാവി വെറോണിക്ക സ്‌ക്വോര്‍ട്ട്സോവ വ്‌ളാഡിവോസ്റ്റോക്കില്‍ നടന്ന 10-ാമത് ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തില്‍ വാക്സിന്‍ പരീക്ഷണ വിജയം പ്രഖ്യാപിച്ചു.

കൂടുതല്‍ പരിശോധനകള്‍ക്കുശേഷം ഫലപ്രാപ്തി ഉറപ്പിക്കാനായാല്‍ ലോകത്തിലെ ഏറ്റവും മാരകമായ രോഗങ്ങളിലൊന്നായ ക്യാന്‍സറിനെതിരെയുള്ള ചെറുത്തുനില്‍പ്പില്‍ ഒരു സുപ്രധാനമായ ചുവടുവെപ്പിന് വാക്സിന്‍ വഴിയൊരുക്കും. 

റഷ്യയിലെ നാഷ്ണല്‍ മെഡിക്കല്‍ റിസര്‍ച്ച് റേഡിയോളജിക്കല്‍ സെന്‍ററും ഏംഗല്‍ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലാര്‍ ബയോളജിയും സംയുക്തമായി നടത്തിയ ഗവേഷണത്തിനൊടുവിലാണ് വാക്സിന്‍ വികസിപ്പിച്ചെടുത്തത്. 48 പേരെ ഉള്‍പ്പെടുത്തിയായിരുന്നു പ്രാരംഭ പരീക്ഷണങ്ങള്‍.

കോവിഡ്-19 വാക്സിനു പിന്നിലെ എംആര്‍എന്‍എ (mRNA) സാങ്കേതികവിദ്യയാണ് എന്‍ററോമിക്സിലും ഉപയോഗിച്ചിട്ടുള്ളത്. കീമോതെറാപ്പിക്ക് ബദല്‍ എന്ന തരത്തിലാണ് വാക്സിന്‍ വികസിപ്പിച്ചിട്ടുള്ളത്. കീമോതെറാപ്പിയില്‍ നിന്നും വളരെ വ്യത്യസ്തമായി ക്യാന്‍സര്‍ കോശങ്ങളെ തിരിച്ചറിയാനും ഉന്മൂലനം ചെയ്യാനും പ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുകയാണ് വാക്സിന്‍റെ ദൗത്യം. 

ഇവ ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുകയും ട്യൂമര്‍ പോലുള്ളവയുടെ വളര്‍ച്ച തടയുകയും ചെയ്യുന്നു. ആരോഗ്യമുള്ള ആളുകളെ രോഗത്തില്‍ നിന്ന് സംരക്ഷിക്കുന്ന വാക്സിനുകളില്‍ നിന്ന് വ്യത്യസ്തമായി ക്യാന്‍സര്‍ ബാധിച്ച രോഗികള്‍ക്കായാണ് എന്‍ററോമിക്സ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. 

എംആര്‍എന്‍എ ക്യാന്‍സര്‍ വാക്സിനുകള്‍ മറ്റ് വാക്സിനുകള്‍ പോലെ രോഗം തടയുന്നതിനായി ആരോഗ്യമുള്ള രോഗികള്‍ക്ക് വേണ്ടിയുള്ളതല്ല. ട്യൂമറുകള്‍ ലക്ഷ്യമാക്കി ചികിത്സിക്കുന്നതിനായി അര്‍ബുദ രോഗികളില്‍ അവ ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ചെന്നൈയിലെ ഡബ്ല്യുഐഎയി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറും സര്‍ജിക്കല്‍ ഓങ്കോളജി മേധാവിയുമായ ഡോ. അരവിന്ദ് കൃഷ്ണമൂര്‍ത്തി ദി ഹിന്ദുവിനോട് പറഞ്ഞു.

മൂന്ന് വര്‍ഷത്തെ നിര്‍ബന്ധിത പ്രീ ക്ലിനിക്കല്‍ പരിശോധനയ്ക്ക് ശേഷമാണ് വാക്സിന്‍ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നത്. ഇതുവരെയുള്ള ഫലങ്ങള്‍ പ്രതീക്ഷ നല്‍കുന്നതായി തോന്നുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. ആവര്‍ത്തിച്ചുള്ള ഡോസുകള്‍ നല്‍കിയാലും വാക്സിന്‍ സുരക്ഷിതമാണെന്ന് പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.  

ഇടുക്കിയിലെ ഏലത്തോട്ടത്തിൽ പെൺകുട്ടി പ്രസവിച്ച കുഞ്ഞ് മരിച്ചു

ഇടുക്കി: ഗർഭിണിയാണെന്ന വിവരം മറച്ചു വച്ച് ഏലത്തോട്ടത്തിൽ ജോലിക്കെത്തിയ പെൺകുട്ടി ഏഴാം മാസം പ്രസവിച്ചു. കുഞ്ഞ് മരിച്ചു. വണ്ടൻമേട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നെറ്റിത്തൊഴുവിൽ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലാണ് സംഭവം നടന്നത്. 

20 ദിവസം മുമ്പാണ് പ്രായപൂർത്തിയാകാത്ത ജാർഖണ്ഡ് സ്വദേശിനിയായ പെൺകുട്ടിയും മറ്റൊരു യുവാവും ഏലത്തോട്ടത്തിൽ ജോലിക്കെത്തിയത്. പെൺകുട്ടി ഗർഭിണിയായിരുന്നു. 

തിങ്കളാഴ്ച പുലര്‍ച്ചെയാണ് പെണ്‍കുട്ടി പ്രസവിച്ചത്. ഏഴാം മാസത്തിലായിരുന്നു പ്രസവം. എന്നാല്‍ പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നെന്നതും പ്രസവിച്ചതുമൊന്നും മറ്റാരും അറിഞ്ഞില്ല. വൈകിട്ടോടെ കുട്ടിക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടപ്പോഴാണ് കുഞ്ഞ് ജനിച്ചവിവരം മറ്റുള്ളവര്‍ അറിഞ്ഞത്. 

തുടര്‍ന്ന് പുറ്റടിയിലെ ഗവ. ആശുപത്രിയിലും കട്ടപ്പനയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. മാസംതികയാതെ പ്രസവിച്ചതുമൂലമുള്ള പ്രശ്നങ്ങളാണ് കുഞ്ഞിന്‍റെ മരണത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. 

പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വണ്ടന്‍മേട് പൊലീസ് പോക്സോ കേസ് എടുത്തിട്ടുണ്ട്. ജാര്‍ഖണ്ഡില്‍വച്ച് വിവാഹം നടന്നതായി വിവരം ലഭിച്ചതിനാല്‍ കേസ് അവിടേയ്ക്ക് കൈമാറാനാണ് തീരുമാനം.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

റഷ്യയുടെ ക്യാൻസർ വാക്‌സിൻ 100 ശതമാനം ഫലപ്രദം 

മോസ്കോ: ലോകം മുഴുവൻ ഉറ്റു നോക്കുന്ന റഷ്യയുടെ പുതിയ ക്യാൻസർ വാക്‌സിൻ 100 ശതമാനം ഫലപ്രാപ്തിയുള്ളതായി റിപ്പോർട്ട്. റഷ്യൻ വാർത്താ ഏജൻസിയായ ടാസ് പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം റഷ്യൻ ക്യാൻസർ പ്രതിരോധ വാക്‌സിൻ എന്‍ററോമിക്സ് പ്രീക്ലിനിക്കൽ പരീക്ഷണങ്ങളിൽ 100 ശതമാനം ഫലപ്രാപ്തി കൈവരിച്ചിട്ടുണ്ട്. വാക്സിന്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ അനുമതിക്കായി കാത്തിരിക്കുകയാണ്. 

ഫെഡറല്‍ മെഡിക്കല്‍ ആന്‍ഡ് ബയോളജിക്കല്‍ ഏജന്‍സി (എഫ്എംബിഎ) മേധാവി വെറോണിക്ക സ്‌ക്വോര്‍ട്ട്സോവ വ്‌ളാഡിവോസ്റ്റോക്കില്‍ നടന്ന 10-ാമത് ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തില്‍ വാക്സിന്‍ പരീക്ഷണ വിജയം പ്രഖ്യാപിച്ചു.

കൂടുതല്‍ പരിശോധനകള്‍ക്കുശേഷം ഫലപ്രാപ്തി ഉറപ്പിക്കാനായാല്‍ ലോകത്തിലെ ഏറ്റവും മാരകമായ രോഗങ്ങളിലൊന്നായ ക്യാന്‍സറിനെതിരെയുള്ള ചെറുത്തുനില്‍പ്പില്‍ ഒരു സുപ്രധാനമായ ചുവടുവെപ്പിന് വാക്സിന്‍ വഴിയൊരുക്കും. 

റഷ്യയിലെ നാഷ്ണല്‍ മെഡിക്കല്‍ റിസര്‍ച്ച് റേഡിയോളജിക്കല്‍ സെന്‍ററും ഏംഗല്‍ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലാര്‍ ബയോളജിയും സംയുക്തമായി നടത്തിയ ഗവേഷണത്തിനൊടുവിലാണ് വാക്സിന്‍ വികസിപ്പിച്ചെടുത്തത്. 48 പേരെ ഉള്‍പ്പെടുത്തിയായിരുന്നു പ്രാരംഭ പരീക്ഷണങ്ങള്‍.

കോവിഡ്-19 വാക്സിനു പിന്നിലെ എംആര്‍എന്‍എ (mRNA) സാങ്കേതികവിദ്യയാണ് എന്‍ററോമിക്സിലും ഉപയോഗിച്ചിട്ടുള്ളത്. കീമോതെറാപ്പിക്ക് ബദല്‍ എന്ന തരത്തിലാണ് വാക്സിന്‍ വികസിപ്പിച്ചിട്ടുള്ളത്. കീമോതെറാപ്പിയില്‍ നിന്നും വളരെ വ്യത്യസ്തമായി ക്യാന്‍സര്‍ കോശങ്ങളെ തിരിച്ചറിയാനും ഉന്മൂലനം ചെയ്യാനും പ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുകയാണ് വാക്സിന്‍റെ ദൗത്യം. 

ഇവ ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുകയും ട്യൂമര്‍ പോലുള്ളവയുടെ വളര്‍ച്ച തടയുകയും ചെയ്യുന്നു. ആരോഗ്യമുള്ള ആളുകളെ രോഗത്തില്‍ നിന്ന് സംരക്ഷിക്കുന്ന വാക്സിനുകളില്‍ നിന്ന് വ്യത്യസ്തമായി ക്യാന്‍സര്‍ ബാധിച്ച രോഗികള്‍ക്കായാണ് എന്‍ററോമിക്സ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. 

എംആര്‍എന്‍എ ക്യാന്‍സര്‍ വാക്സിനുകള്‍ മറ്റ് വാക്സിനുകള്‍ പോലെ രോഗം തടയുന്നതിനായി ആരോഗ്യമുള്ള രോഗികള്‍ക്ക് വേണ്ടിയുള്ളതല്ല. ട്യൂമറുകള്‍ ലക്ഷ്യമാക്കി ചികിത്സിക്കുന്നതിനായി അര്‍ബുദ രോഗികളില്‍ അവ ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ചെന്നൈയിലെ ഡബ്ല്യുഐഎയി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറും സര്‍ജിക്കല്‍ ഓങ്കോളജി മേധാവിയുമായ ഡോ. അരവിന്ദ് കൃഷ്ണമൂര്‍ത്തി ദി ഹിന്ദുവിനോട് പറഞ്ഞു.

മൂന്ന് വര്‍ഷത്തെ നിര്‍ബന്ധിത പ്രീ ക്ലിനിക്കല്‍ പരിശോധനയ്ക്ക് ശേഷമാണ് വാക്സിന്‍ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നത്. ഇതുവരെയുള്ള ഫലങ്ങള്‍ പ്രതീക്ഷ നല്‍കുന്നതായി തോന്നുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. ആവര്‍ത്തിച്ചുള്ള ഡോസുകള്‍ നല്‍കിയാലും വാക്സിന്‍ സുരക്ഷിതമാണെന്ന് പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.  

ഭൂനിയമ ചട്ട ഭേതഗതി; ഇടുക്കിയിൽ പ്രതിഷേധം അലയടിക്കുന്നു

ഇടുക്കി: ഇടുക്കിയിലെ ജനങ്ങളെ രണ്ടാം കിട പൗരൻമാരാക്കുന്ന ഭൂനിയമ ചട്ട ഭേതഗതിക്കെതിരെ പ്രതിഷേധം അലയടിക്കുന്നു. ചട്ട ഭേതഗതി ജില്ലയിലെ ജനങ്ങളോടുള്ള വഞ്ചനയാണെന്നാരോപിച്ച് യുഡിഎഫും കോൺഗ്രസും നേരത്തെ തന്നെ പ്രതിഷേധങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. 

ഇതിനു പിന്നാലെ മർച്ചന്‍റ്സ് അസോസിയേഷൻ, കട്ടപ്പന ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ, വിവിധ സംഘടനകൾ എന്നിവർ രംഗത്തെത്തിയിട്ടുണ്ട്. വരും നാളുകളിൽ കൂടുതൽ സംഘടനകളും രാഷ്ട്രീയ പാർട്ടികളും പ്രതിഷേധവുമായി രംഗത്തെത്തുമെന്നാണ് വിവരം. 

ചരിത്ര സംഭവമെന്നും ഇടുക്കിയിലെ ഭൂ പ്രശ്നങ്ങൾക്കുള്ള ശാശ്വത പരിഹാരമെന്നുമൊക്കെ വിശേഷിപ്പിച്ച ഭൂനിയമ ഭേതഗതി ചട്ട രൂപീകരണം ഇടിക്കിക്കാർക്കുള്ള ഇരുട്ടടിയാകുമെന്നാണ് നിയമ വിദഗ്ദർ നൽകുന്ന മുന്നറിയിപ്പ്. സർക്കാർ നിർദേശിച്ചിട്ടുള്ള എല്ലാ ചട്ടങ്ങളും പാലിച്ച് നിർമിച്ചിട്ടുള്ള കെട്ടിടങ്ങൾക്ക് വീണ്ടും ഫീസ് നൽകാനുള്ള നീക്കം വലിയ കൊള്ളയ്ക്കുള്ള ശ്രമമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 

2019 മുതല്‍ തുടരുന്ന നിര്‍മാണ നിരോധന ഉത്തരവിന് ഇതുവരെയും പരിഹാരവും ഉണ്ടാക്കിയിട്ടില്ല. കട്ടപ്പന നഗരത്തിലെ താരിഫ് വില സെന്‍റിന് രണ്ട് ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെയാണ്. താരിഫ് വില അടിസ്ഥാനമാക്കിയുള്ള പിഴ ചുങ്കം ചെറിയ കെട്ടിടങ്ങള്‍ക്ക് പോലും ലക്ഷങ്ങളുടെ ബാധ്യത വരുത്തി വയ്ക്കുമെന്നും ആശങ്കയുണ്ട്.  

പട്ടയം ലഭിച്ച് കാലാകാലങ്ങളായി കൈവശം വെച്ച് അനുഭവിച്ചുവരുന്ന ഭൂമിയില്‍ തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും നിയമാനുസൃതമായി പെര്‍മിറ്റ് എടുത്ത് താമസത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുള്ളതുമായ കെട്ടിടങ്ങള്‍ പണിത് ഈ കെട്ടിടങ്ങള്‍ക്കും അതിരിക്കുന്ന വസ്തുവിനും അതാതുകാലയളവില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കില്‍ നികുതിയും അടച്ചുപോരുന്ന കെട്ടിടങ്ങള്‍ നിയമപരമല്ലെന്നും അത് നിയമപരമാകണമെങ്കില്‍ വന്‍തുക പിഴയൊടുക്കണമെന്നുമാണ് സര്‍ക്കാര്‍ പുതിയ ചട്ടം കൊണ്ടുവന്നിരിക്കുന്നത്.

ജില്ലയില്‍ ഷോപ്പ്സൈറ്റുകള്‍ക്കുള്‍പ്പെടെ ഇനിയും പട്ടയം ലഭിക്കാനുള്ള ലക്ഷക്കണക്കിനുള്ള ആളുകള്‍ക്ക് അവരുടെ ഭൂമിയും അതിലുള്ള കെട്ടിട ങ്ങളും ഈ ചട്ടങ്ങളിലൂടെ തികച്ചും നിയമവിരുദ്ധമായിരിക്കുകയുമാണ്. ഇടുക്കി ജില്ലയില്‍ നടപ്പാക്കിയിട്ടുള്ള നിര്‍മാണ നിരോധനം നീക്കുന്നതിനുള്ള നടപടികളൊന്നും ഈ ചട്ടത്തില്‍ ഇല്ല. 

കേരളാ ഭൂപതിവ് നിയമത്തില്‍ 26.4.2024 ല്‍ വരുത്തിയ ഭേദഗതി പ്രകാരം പ്രസ്തുത നിയമത്തിലെ നാലാം സെക്ഷനില്‍ പതിച്ചുകൊടുത്ത ഭൂമി കൃഷിക്കും വീടിനും എന്നു പറയുന്ന ഭാഗത്ത് കൃഷി-ഭവന ആവശ്യങ്ങള്‍ എന്നതിനു പുറമെ വാണിജ്യാ വശ്യങ്ങള്‍ക്കും എന്ന ഒറ്റ വാക്കു കൂടി ചേര്‍ത്ത് ചട്ടം ഉണ്ടാക്കിയാല്‍ തീരുന്ന പ്രശ്നമാണ് ഇപ്പോള്‍ വളരെ വലിയ പിഴകള്‍ ഈടാക്കുന്നതിനു മാത്രമായി ചട്ടം ഉണ്ടാക്കിയിരിക്കുന്നത്. 

അതേസമയം ചട്ടത്തിലെ പോരായ്‌മകൾ പഠിക്കാൻ കൂട്ടാക്കാതെ ന്യായീകരണം നിരത്തി മുന്നോട്ട് പോകുകയാണ് ഇടതുപക്ഷവും സർക്കാരും. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

വീട്ടിൽ പ്രസവിച്ചതിനു പിന്നാലെ നവജാത ശിശു മരിച്ചു

ഇടുക്കി: വീട്ടിൽ പ്രസവം നടത്തിയതിനു പിന്നാലെ നവജാത ശിശു മരിച്ചു. ഇടുക്കി മണിയാറൻകുടിയിലാണ് സംഭവം നടന്നത്. പാസ്റ്റര്‍ ജോണ്‍സന്‍റെയും ബിജിയുടെയും കുഞ്ഞാണ് മരിച്ചത്. വിശ്വാസ പ്രകാരം ആശുപത്രിയില്‍ ചികിത്സ തേടാത്തവിഭാഗത്തില്‍ പെട്ടവരാണ് ജോണ്‍സനും കുടുംബവും.

സംഭവത്തിന് പിന്നാലെ പൊലീസും ആരോഗ്യ വകുപ്പും ഇടപെട്ട് അമ്മയെ ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് ഇടുക്കി പൊലീസ് കേസെടുത്തു. തിരുവല്ലയില്‍ ജോലി ചെയ്യുന്ന ജോണ്‍സണും കുടുംബവും കുറച്ചു നാള്‍ മുമ്പാണ് മണിയാറന്‍കുടിയില്‍ വാടകക്ക് താമസിക്കാന്‍ തുടങ്ങിയത്.

കുഞ്ഞ് മരിച്ച വിവരം അറിഞ്ഞ് ആരോഗ്യ വകുപ്പ് ജീവനക്കാര്‍ എത്തിയെങ്കിലും ഇവര്‍ ആശുപത്രിയില്‍ പോകാന്‍ തയ്യാറായില്ല. പിന്നീട് പൊലിസിന്‍റെ സഹായത്തോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

ഭിക്ഷാടന സമരത്തിലൂടെ ശ്രദ്ധ നേടിയ അന്ന വിടവാങ്ങി

ഇടുക്കി: കേരള സർക്കാരിനെ തന്നെ പ്രതിരോധത്തിലാക്കിയ വിധവാ പെൻഷൻ കുടിശിക സമരത്തിൽ പങ്കാളിയായ അന്ന നിര്യാതയായി. പെൻഷൻ കുടിശിക പൂർണമായി ലഭിക്കുന്നതിന് കാത്തു നിൽക്കാതെയാണ് അന്നയുടെ വിടവാങ്ങൽ. 

അടിമാലി പൊളിഞ്ഞപാലം താണിക്കുഴിയിൽ പരേതനായ ഔസേപ്പിന്‍റെ ഭാര്യയാണ് അന്ന (82). വിധവാ പെൻഷൻ കുടിശികയായതിനു പിന്നാലെ അന്നയും മറിയക്കുട്ടിയും നടത്തിയ ഭിക്ഷാടന സമരം വൈറലാകുകയും ദേശീയ ശ്രദ്ധ വരെ നേടുകയും ചെയ്‌തിരുന്നു. ഇതിനു പിന്നാലെ സർക്കാർ കുടിശിക തുക വിതരണം ചെയ്‌തതും വലിയ വാർത്താ പ്രാധാന്യം നേടി. 

കഴിഞ്ഞ ഈസ്റ്റർ സമയത്ത് ബൈക്ക് അപകടത്തിൽ അന്നയ്ക്ക് പരുക്കേറ്റിരുന്നു. അന്നയുടെ ഭർത്താവും മൂന്നു മക്കളും മരുമക്കളും ജീവിച്ചിരിപ്പില്ല. കൊച്ചുമകൻ സോജനൊപ്പമാണ് അന്ന ഔസേഫ് താമസിച്ചിരുന്നത്. 

വയറുവേദനയെ തുടർന്ന് സ്വകാര്യ ഹോസ്പിറ്റലിൽ രണ്ടുദിവസമായി ചികിത്സയിലിരിക്കെയാണ് മരണം. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് അടിമാലി സെന്‍റ് ജോർജ് യാക്കോബായ സിറിയൻ കത്തീഡ്രൽ പള്ളിയിലാണ് സംസ്കാരം. മക്കൾ: പരേതരായ നയനാച്ചൻ, സൂസൻ, ഗ്രേസി. മരുമക്കൾ: പരേതരായ റാഹേൽ, ശശി, വർഗീസ്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ലിമിറ്റഡ് ഓഫർ... 

ഇടുക്കിയിൽ കെഎസ്ആർടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

ഇടുക്കി: അടിമാലിക്ക് സമീപം ഇരുമ്പുപാലത്ത് കെഎസ്ആർടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അടിമാലി ആയിരമേക്കർ ഇടത്തിക്കാട്ട് ജ്ഞാനീശ്വരൻ (67) ആണ് മരിച്ചത്. ഇയാൾ പൈങ്ങോട്ടൂരിലാണ് കുറച്ചു കാലമായി താമസിച്ചു വരുന്നത്.

ഇന്ന് രാത്രി എട്ടോടെയാ‍യിരുന്നു അപകടം. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും ജ്ഞാനീശ്വരൻ ഓടിച്ചിരുന്ന സ്കൂട്ടറും തമ്മിൽ പള്ളിപ്പടിക്ക് സമീപത്ത് കൂട്ടിയിടിക്കുകയായിരുന്നു. പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. 

സുഹൃത്തിന്‍റെ മരണാനന്തര ചടങ്ങിന് പങ്കെടുക്കാനെത്തിയ ശേഷം പൈങ്ങോട്ടൂരിലെ വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് ജ്ഞാനീശ്വരൻ അപകടത്തിൽപെടുന്നത്. പൊലീസ് മേൽനടപടി സ്വീകരിച്ചു. സംസ്കാരം പിന്നീട്. സുലോചനയാണ് ഭാര്യ. രണ്ട് മക്കളുണ്ട്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ഇടുക്കിയിൽ യുവാവ് വീടിനുള്ളിൽ മരിച്ച നിലയിൽ

ഇടുക്കി: ആദിവാസി പുനരധിവാസ കോളനിയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി മറയൂരിലെ ഇന്ദിര നഗർ ആദിവാസി കോളനിയിൽ താമസിക്കുന്ന സതീഷാണ് (32) മരിച്ചത്. തലയിൽ നിന്നും രക്തം വാർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

കൂലിപ്പണിക്കാരനായ ഇയാൾ ഒറ്റക്കാണ് താമസിച്ചിരുന്നത്. ഭാര്യയും മക്കളും മറ്റൊരു വിട്ടിലാണ് താമസിച്ചുവരുന്നത്. ഭാര്യ അന്വേഷിച്ചെത്തിയപ്പോഴാണ് സതീഷിനെ ചോര വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. 

ഉടൻ സമീപവാസികളെയും ഇവർ പൊലീസിനെയും അറിയിക്കുകയായിരുന്നു. മറയൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സയന്‍റിഫിക് വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. 

മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ലക്ഷ്മിയാണ് ഭാര്യ. വിശാലാക്ഷി, കവിന്‍ കുമാര്‍, കവിതേഷ് എന്നിവരാണ് മക്കൾ. 

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV