www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1858) Idukki (1793) Mostreaded (1616) Crime (1411) National (1210) Entertainment (843) world (432) Viral (427) Video (354) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (30) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

All in one..

All in one..
Extension Board, 4 Type C, 2 USB, 5 International Power Sockets, 2500W Output, Long Cable, Wall Mount Option, Supports Laptop Charging for Office, Home Appliances
Showing posts with label Fitness. Show all posts

ഹൃദയാഘാതം; ശരീരം തരുന്ന ഈ മുന്നറിയിപ്പുകൾ അവഗണിക്കരുത്

heart-attack


യുവാക്കൾക്കിടയിൽ പോലും ഹൃദ്രോഗം വർധിച്ചു വരുന്ന കാലഘട്ടമാണിത്. ജീവിത ശൈലിയും മാറുന്ന ഭക്ഷണ രീതിയുമൊക്കെ ഇതിനു കാരണമാകുന്നുണ്ട്.  

അശ്രദ്ധ തന്നെയാണ് ഇക്കാര്യത്തിൽ പലപ്പോഴും വില്ലനാകുന്നതും. ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ അവഗണിക്കുന്നതാണ് പലപ്പോഴും ഹൃദ്രോഗം മൂർഛിക്കാൻ കാരണമാകുന്നത്. 

60 വയസിന് മുകളിലുള്ളവരിൽ ഹൃദയാഘാത സൂചന നൽകുന്ന പല മുന്നറിയിപ്പുകളുമുണ്ട്. അത് കൊണ്ട് ശരീരത്തെ അൽപം ശ്രദ്ധിക്കുന്നത് ജീവൻ തിരിച്ചു പിടിക്കാൻ പോലും സഹായിക്കും. 

heart-attack


ഹൃദയ പേശികൾക്ക് ആവശ്യത്തിന് രക്തം ലഭിക്കാതെ വരുമ്പോഴാണ് മയോകാർഡിയൽ ഇൻഫ്രാക്ഷൻ എന്നറിയപ്പെടുന്ന ഹൃദയാഘാതം സംഭവിക്കുന്നത്. 

കൊറോണറി ആർട്ടറി ഡിസീസ് ആണ് ഹൃദയാഘാതത്തിന്‍റെ പ്രധാന കാരണം. ഹൃദയ ധമനികൾക്ക് ആവശ്യമായ രക്തവും ഓക്‌സിജനും പോഷകങ്ങളും ഹൃദയത്തിലേക്ക് നൽകാൻ കഴിയാതെ വരുന്ന അവസ്ഥയാണിത്. 

നെഞ്ചിലെ അസ്വസ്ഥത അല്ലെങ്കിൽ നെഞ്ചുവേദനയാണ് പ്രധാന മുന്നറിയിപ്പുകളിലൊന്ന്. അറുപത് കഴിഞ്ഞവർക്ക് ഹൃദയസംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കൂടുതലാണ്. താടിയെല്ലിനും പൊക്കിളിനുമിടയിൽ അനുഭവപ്പെടുന്ന ഏതൊരു വേദനയും ഹൃദയസംബന്ധമായ അസുഖത്തിന്‍റെ ലക്ഷണമാണ്. 

സമയം കഴിയുന്തോറും അല്ലെങ്കിൽ എന്തെങ്കിലും പ്രവർത്തികളിലേർപ്പെടുമ്പോൾ ഈ വേദന വർധിച്ചേക്കാം. ചിലരിൽ വിയർപ്പ്, ഓക്കാനം, തലകറക്കം പോലെയുള്ള മറ്റെന്തെങ്കിലും ലക്ഷണങ്ങളും ഉണ്ടാകും. 

സാധാരണ വളരെ നന്നായി ചെയ്‌തുകൊണ്ടിരുന്ന കാര്യങ്ങൾ ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് കൊണ്ടുമാത്രം ചെയ്യാൻ കഴിയാത്ത അവസ്ഥയിലേക്കെത്തുന്നതും ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകൾ കൊണ്ടാണ്. 

ഓടുന്നതിനും പടികൾ കയറുന്നതിനു എല്ലാം ബുദ്ധിമുട്ട് തോന്നാം. ഇത് മൂലം ബോധം നഷ്ടപ്പെടാൻ പോലും സാധ്യതയുണ്ട്. മറ്റൊരു ലക്ഷണവുമില്ലാതെ തലകറങ്ങി വീഴുന്നതും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ മൂലമാകാം. 

കാലുടക്കി; ജിം ഉപകരണത്തിൽ തലകീഴായി കുടുങ്ങി യുവതി

women-stucked-in-gym-equipment


ഒഹായോ: വ്യായാമ്മത്തിനിടെ യുവതി ജിം ഉപകരണത്തിൽ കുടുങ്ങി. ഒഹായോ സ്വദേശിനി ക്രിസ്റ്റിൻ ഫോൾഡ് എന്ന യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. എന്നാൽ തക്ക സമയത്ത് സ്മാർട്ട് വാച്ച് ഉപയോഗിച്ച് അടിയന്തിര സഹായം തേടിയതിനാൽ യുവതി രക്ഷപെടുകയായിരുന്നു. 

യുവതി കുടുങ്ങിക്കിടക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നുമുണ്ട്. പുലർച്ചെ മൂന്നിനാണ് ക്രിസ്റ്റിൻ ജിമ്മിലെത്തിയത്. നട്ടെല്ലിന് സ്ട്രച്ച് ലഭിക്കുന്നതിനായിട്ടുള്ള ഉപകരണം ഉപയോഗിക്കുകയായിരുന്നു യുവതി. പിന്‍ഭാഗത്തിന് സ്ട്രച്ച് ലഭിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.

വ്യായാമത്തിനു ശേഷം എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് തന്‍റെ കാലുകള്‍ ഉപകരണത്തില്‍ കുടുങ്ങിയതായി ക്രിസ്റ്റിനു മനസിലായത്. ക്രിസ്റ്റിന്‍ സഹായത്തിനായി ജിമ്മിലെ മറ്റൊരാളെ വിളിച്ചെങ്കിലും ഉച്ചത്തില്‍ പാട്ട് വച്ചിരുന്നതിനാല്‍ ക്രിസ്റ്റിന്‍ വിളിച്ചത് സുഹൃത്ത് കേട്ടില്ല.

സ്വന്തമായി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും ക്രിസ്റ്റിനു സാധിച്ചില്ല. ശേഷം അടിയന്തര ആവശ്യങ്ങള്‍ക്കായി ബന്ധപ്പെടാനുള്ള നമ്പറില്‍ വിളിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് ക്രിസ്റ്റിന് ബോധ്യമായി.

തുടര്‍ന്ന് സ്വന്തം സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ച് ക്രിസ്റ്റിന് അടിയന്തര സഹായത്തിനായുള്ള നമ്പറായ 911-ല്‍ ബന്ധപ്പെടുകയായിരുന്നു. ആ സമയത്ത് ജിമ്മില്‍ കൂടുതല്‍ ആളുകളുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു. കാരണം തലകീഴായി ഞാന്‍ ആ ഉപകരണത്തില്‍ കുടുങ്ങി.

ജിമ്മില്‍ അപ്പോള്‍ ആരും ഉണ്ടായിരുന്നില്ല. അല്‍പസമയം കഴിഞ്ഞപ്പോള്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ ജിമ്മില്‍ വന്നുവെന്നും ക്രിസ്റ്റിന്‍ പറഞ്ഞു. സംഭവത്തിനു ശേഷം കുറച്ചു നേരത്തേക്ക് തനിക്ക് തലവേദനയും ശാരീരിക അസ്വാസ്ഥ്യങ്ങളും അനുഭവപ്പെട്ടെന്നും ക്രിസ്റ്റിന്‍ വ്യക്തമാക്കി.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly

താലി തട്ടിപ്പറിച്ച് കാമുകൻ; വിവാഹ വേദിയിൽ കൂട്ടത്തല്ല് 

ചെന്നൈ: കാമുകിയുടെ വിവാഹ വേദിയിലെത്തിയ കാമുകൻ താലിയുമായി ഓടി. പിന്നാലെ മണ്ഡപത്തിൽ കൂട്ടത്തല്ല്. തമിഴ്‌നാട്ടിലെ തൊണ്ടിയാര്‍പേട്ട് നേതാജിനഗര്‍ കല്യാണ മണ്ഡപത്തിലാണ് വിചിത്രമായ സംഭവങ്ങൾ നടന്നത്. ഒടുക്കം കല്യാണം മുടങ്ങുകയും ചെയ്‌തു. 

24 വയസുള്ള യുവാവും 20 കാരിയായ യുവതിയും തമ്മിൽ രണ്ട് വർഷത്തോളമായി പ്രണയത്തിലായിരുന്നു. എന്നാൽ യുവതിയുടെ വീട്ടുകാർ ബന്ധത്തെ എതിർക്കുകയും യുവതിക്ക് മറ്റൊരു വിവാഹം ഉറപ്പിക്കുകയുമായിരുന്നു. എഞ്ചിനീയറായ 21 കാരനുമായിട്ടാണ് വിവാഹം ഉറപ്പിച്ചത്. 

തുടർന്ന് വിവാഹ ദിവസം തന്നെ വിളിച്ചിറക്കിക്കൊണ്ട് പോകണമെന്ന് യുവതി കാമുകനെ അറിയിക്കുകയായിരുന്നു. ഇതോടെ വിവാഹ ദിവസം കാമുകൻ വേദിയിലെത്തി. താലികെട്ടിനുള്ള മുഹൂര്‍ത്ത സമയം വരെ വിവാഹമണ്ഡപത്തിന് അടുത്ത് തന്നെ കാമുകന്‍ നില്‍ക്കുന്നുണ്ടായിരുന്നു. മുഹൂര്‍ത്ത സമയം ആയപ്പോള്‍ പൂജാരി താലി വരന് കൈമാറുന്ന സമയത്ത് കാമുകനായ യുവാവ് ഇത് തട്ടിയെടുത്ത് ഓടുകയായിരുന്നു.

പിന്നീട് ഇയാള്‍ യുവതിയുടെ കഴുത്തില്‍ താലി കെട്ടാനും ശ്രമം നടത്തി. ഈ സമയം വധുവിന്‍റെ ബന്ധുക്കള്‍ ഇയാളെ മര്‍ദിക്കാനും തുടങ്ങി. ഇതോടെ വരന്‍റെ ബന്ധുക്കളും പ്രശ്‌നമുണ്ടാക്കി. പിന്നീട് കൂട്ടത്തല്ലിലേക്ക് കാര്യങ്ങള്‍ എത്തി. ഈ സമയം പൊലീസ് എത്തിയതോടെ പ്രശ്‌നം തണുത്തു. ഒടുവില്‍ വിവാഹം വേണ്ടെന്ന് വച്ച് വരനും ബന്ധുക്കളും മടങ്ങി. ആരും പരാതി നല്‍കാത്തതോടെ പൊലീസ് വിഷയത്തില്‍ കേസെടുത്തിട്ടില്ല.


ഉറപ്പും ആകർഷണവുമുള്ള മാറിടങ്ങൾക്കായി വീട്ടിൽ ചെയ്യാവുന്ന വ്യായാമങ്ങൾ; വീഡിയോ

മാറിട സംരക്ഷണമാണ് സ്ത്രീകളെ അലട്ടുന്ന പ്രധാന വെല്ലുവിളി. പ്രത്യേകിച്ച് വിവാഹത്തിനൊരുങ്ങുന്ന യുവതികൾക്ക്. സെലിബ്രിറ്റി ഫിറ്റ്‌നസ് വിദഗ്‌ദയായ രുജുത ദിവ്യകാർ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ ഒരു വീഡിയോ പങ്കുവച്ചിരുന്നു. സ്ത്രീകളുടെ ആരോഗ്യത്തെ കുറിച്ചും സ്‌തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചുമായിരുന്നു വീഡിയോയിൽ അവർ വിശദീകരിച്ചത്.  

ജിമ്മിൽ പോകാതെ തന്നെ ഉറപ്പുള്ള സ്‌തനങ്ങൾ കൈവരിക്കാൻ വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന വ്യായാമങ്ങളാണ് അവർ വീഡിയോയിലൂടെ അവതരിപ്പിച്ചത്. 

നെഞ്ചിലേയും പുറത്തെയും പേശികളെ ശക്തിപ്പെടുത്തി സ്‌തനങ്ങൾ ഇടിഞ്ഞു തൂങ്ങുന്നത് തടയാനും ശരിയായ ആകൃതി നിലനിർത്താനുമുള്ള വ്യായാമങ്ങളാണ് രുജുത വീഡിയോയിൽ പങ്കുവയ്ക്കുന്നത്. 

വ്യായാമങ്ങൾ ഇങ്ങനെ

സ്ത്രീകൾ ചുമലുകൾ വിടർത്തി നേരെ നിൽക്കണം. അടുത്ത ഘട്ടത്തിൽ നിങ്ങളുടെ വിരലുകൾ നിങ്ങളുടെ പിന്നിൽ ഇന്‍റർ ലോക്ക് ചെയ്‌ത ശേഷം തോളുകൾ താഴേക്ക് വലിക്കുക. അവസാന ഘട്ടമായി നിങ്ങളുടെ നെഞ്ച് ഉയർത്തണം. ഇതാണ് ആദ്യ വ്യായാമം.

രണ്ടാമത്തെ വ്യായാമത്തിൽ ഭിത്തിയ്ക്ക് അഭിമുഖമായി നിൽക്കണം. തുടർന്ന് രണ്ട് കൈപ്പത്തികളും നിങ്ങളുടെ നെഞ്ചിനോട് ചേർന്ന് ചുമരിൽ വയ്ക്കണം.  ചുവരിൽ നിന്ന് അല്പം പിന്നോട്ട് നീങ്ങുക. കൈപ്പത്തി ഉയർത്താതെ, നിങ്ങളുടെ ശരീരം മതിലിലേക്ക് തള്ളുക, അങ്ങനെ നിങ്ങളുടെ നെഞ്ച് ചുമരിൽ സ്പർശിക്കും. കൈമുട്ട് പൂർണമായും നീട്ടി ആരംഭ സ്ഥാനത്തേക്ക് പോകുക. ഈ വ്യായാമം സ്‌തന പേശികളെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കും.

മൂന്നാമത്തെ വ്യായാമത്തിന്, വ്യക്തി രണ്ടാമത്തെ വ്യായാമം ചെയ്‌ത അതേ സ്ഥാനത്ത് നിൽക്കണം. മതിലിലേക്ക് നീങ്ങി നിന്ന ശേഷം നിങ്ങളുടെ ഉപ്പൂറ്റി ഉയർത്തണം. അടുത്ത ഘട്ടത്തിൽ, നിങ്ങളുടെ നെഞ്ച് ഉയർത്തി തോളുകൾ പിന്നോട്ടാക്കുക. കുറച്ച് നിമിഷങ്ങൾ ഈ സ്ഥാനത്ത് തുടരുക. തുടർന്ന് നെറ്റി ചുവരിൽ വയ്ക്കുക, യഥാർഥ സ്ഥാനത്തേക്ക് മടങ്ങുക. 


സ്ത്രീകൾ മിക്കവരും നിശ്ചിത പ്രായത്തിനു ശേഷം സ്‌തനങ്ങളുടെ ആകൃതിയെ കുറിച്ച് കാര്യമായി ശ്രദ്ധ കൊടുക്കാറില്ല. എന്നാൽ മാറിടങ്ങൾ ശരീര ഭംഗി മാത്രമല്ല, കാലക്രമേണ കഴുത്ത് വേദന, തലവേദന, ദഹനക്കേട്, അസിഡിറ്റി, വിഷാദം എന്നിവയ്ക്ക് കാരണമാകുമെന്നും രുജുത പറയുന്നു. നടി കരീന കപൂറിന്‍റെ ന്യൂട്രീഷൻ വിദഗ്‌ദ കൂടിയാണ് ഇവർ.

 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

പ്രായത്തെ പേടിക്കണ്ട; എന്നും യൗവനം നിലനിർത്താനാകുമെന്ന് ഇസ്രയേലി ശാസ്ത്രജ്ഞർ



ജെറുസലേം: പ്രായത്തെ തോൽപ്പിക്കാനുള്ള പരീക്ഷണങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. നിത്യ യൗവനം നിലനിർത്തുകയെന്നത് ലോകമെമ്പാടുമുള്ള മനുഷ്യ സമൂഹത്തിന്‍റെ മോഹമാണ്. ഇപ്പോൾ പ്രായത്തെ പിടിച്ചു നിർത്താൻ കഴിവുള്ള തെറിപ്പി കണ്ടെത്തിയെന്നാണ് ഇസ്രയേലിൽ നിന്നുള്ള ഗവേഷകർ പറയുന്നത്. 

ഓക്‌സിജൻ സൗന്ദര്യ ചികിത്സയിലൂടെ യൗവനം തിരിച്ചു പിടിക്കാൻ കഴിയുമെന്നാണ് ഇവരുടെ അവകാശവാദം. 64 വയസിനു മുകളിലുള്ള 35 പേരിൽ നടത്തിയ പഠനത്തിൽ നിന്നാണ് ഇക്കാര്യം കണ്ടെത്തിയതെന്ന് ടെൽ അവീവ് സർവകലാശാലയിലെയും ഷമീർ മെഡിക്കൽ സെന്‍ററിലെയും ഗവേഷകർ പറയുന്നു. 90 മിനിറ്റിനിടയിൽ അഞ്ച് തവണ ഹൈപ്പർബാരിക്ക് ഓക്‌സിജൻ ചികിത്സ ഇവർക്ക് നൽകി. ഇത് മൂന്ന് മാസം തുടർന്നു.

സാധാരണ വായുവില്‍ ശ്വസിക്കാന്‍ കഴിയുന്നതിനേക്കാള്‍ മൂന്ന് മുതല്‍ നാല് മടങ്ങ് വരെ കൂടുതല്‍ ഓക്‌സിജന്‍റെ  അളവുള്ള ഒരു അറയില്‍ ഒരു രോഗിയെ പ്രവേശിപ്പിച്ചുകൊണ്ടുള്ള ഒരു തരം തെറാപ്പിയാണ് ഹൈപ്പര്‍ബാറിക് ഓക്‌സിജൻ ട്രീറ്റ്‌മെന്‍റ്. ഡിപ്രഷന്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് ഈ ചികിത്സ ഫലപ്രദമാണ്. ഓക്‌സിജൻ ചികിത്സയ്ക്ക് പിന്നാലെ ഇവരില്‍ ക്രോമസോമിന്‍റെ (ടെലോമറുകള്‍) അറ്റങ്ങള്‍ ചുരുങ്ങുകയും, പഴയ ശരീരകോശങ്ങള്‍ തിരിച്ചുവരികയും ചെയ്‌തു എന്നാണ് പഠന റിപ്പോര്‍ട്ടെന്ന് പ്രമുഖ ജേര്‍ണലില്‍ വ്യക്തമാക്കുന്നു. ടെലോമറുകളുടെ ഡിഎന്‍എയുടെ ശ്രേണിയെ ആശ്രയിച്ചാണ് വാർധക്യം. അവ ക്രോമസോമുകളുടെ അറ്റത്താണ് സ്ഥിതിചെയ്യുന്നത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/HfCPN0mpUMtDgPqHTEw7Yb

കുടവയറാണോ പ്രശ്‌നം; വീട്ടിൽ തന്നെയുണ്ട് പരിഹാരം

remedies-to-reduce-belly-fat


കൊച്ചി: എത്ര ഡയറ്റ് ചെയ്‌തിട്ടും വയർ കുറയുന്നില്ലെന്നാണ് പലരുടെയും പരാതി. ജീവിത ശൈലീതന്നെയാണ് വയറിൽ കൊഴുപ്പ് അടിഞ്ഞു കൂടാൻ കാരണമാകുന്നതും. കുടവയർ ശരീര ഭംഗി കുറയ്ക്കുമെന്ന് മാത്രമല്ല, ആരോഗ്യത്തിനും അപകടമാണ്. 

കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കിയാൽ തന്നെ കുടവയർ പ്രശ്‌നത്തിന് പരിഹാരമാകും. ഇലക്കറികള്‍, പച്ചക്കറികള്‍ തുടങ്ങിയവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഒപ്പം കൃത്യമായി വ്യായാമവും ചെയ്യണം.  

ദിവസവും ചെയ്യാം ഈ പൊടിക്കൈകൾ;

  • രാവിലെ വെറും വയറ്റിൽ ചൂടു നാരങ്ങാ വെള്ളം കുടിക്കുന്നത് നല്ലതാണ്. ചെറു ചൂടു വെള്ളത്തില്‍ നാരങ്ങാ നീര് ഒഴിച്ചു കുടിക്കുന്നത് കൊഴുപ്പ് കുറയ്ക്കാനും അതു വഴി ശരീര ഭാരം നിയന്ത്രിക്കാനും സഹായിക്കും. ദഹനത്തിനും ഇത് നല്ലതാണ്. അല്ലെങ്കില്‍ ജീരക വെള്ളം കുടിക്കുന്നതും നല്ലതാണ്. 
    remedies-to-reduce-belly-fat

  • രാവിലെ പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാം. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും കലോറി അടങ്ങിയ ഭക്ഷണത്തെ കുറയ്ക്കാനും സഹായിക്കും. 
  • ഡയറ്റില്‍ ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താം. വിശപ്പ് നിയന്ത്രിക്കാനും കലോറിയുടെ ഉപയോഗം കുറയ്ക്കാനും ഇത് സഹായിക്കും. അതുവഴി ശരീര ഭാരത്തെയും നിയന്ത്രിക്കാം.  
  • ഭക്ഷണത്തില്‍ മഞ്ഞളിന്‍റെ ഉപയോഗം കൂട്ടാം. ഇത് ശരീരത്തിലെ മൊത്തം കൊഴുപ്പ്‌ കുറയ്ക്കാന്‍ സഹായിക്കുകയും ഭാരം കൂടുന്നത്‌ തടയുകയും ചെയ്യും.
  • ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ ധാരാളം വെള്ളം കുടിക്കുക. വെള്ളം  ധാരാളം കുടിക്കുന്നത് ഭാരം നിയന്ത്രിക്കുക മാത്രമല്ല മറ്റ് പല ആരോ​ഗ്യ​ ഗുണങ്ങളും നൽകുന്നു.
  • ധാരാളം പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുക.
  • ഒരു വ്യായാമവുമില്ലാതെ അമിതവണ്ണമോ കുടവയറോ കുറയ്ക്കാനാകില്ല. ദിവസവും കുറഞ്ഞത് അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യുകയും കുറച്ചു സമയം നടക്കുകയും ചെയ്‌താൽ വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയാം.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

തിരുമ്മലിന്‍റെ മറവിൽ അനാശാസ്യം; കൊച്ചിയിലെ തിരുമ്മൽ കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന



കൊച്ചി: തിരുമ്മൽ കേന്ദ്രങ്ങളുടെ മറവിൽ അനാശാസ്യം നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കൊച്ചിയിലെ ചില തിരുമ്മൽ കേന്ദ്രങ്ങളിൽ പൊലീസിന്‍റെ മിന്നൽ പരിശോധന. നോർത്ത് പൊലീസിന്‍റെ നേതൃത്വത്തിലാണ് ലിസി മെട്രൊ സ്റ്റേഷന് സമീപമുള്ള ലാക്മി സ്പാ, ആസാദ് റോഡിലുള്ള ആയുരാരോഗ്യ സ്പാ എന്നിവിടങ്ങളിൽ പരിശോധന നടത്തിയത്. ലാക്‌മി സ്പായിൽ നടത്തിയ പരിശോധനയിൽ റെയ്ഡ് നടത്തിയ സമയം ജീവനക്കാരായ പുരുഷന്മാരും സ്ത്രീകളുമാമ് സ്ഥാപനത്തിൽ ഉണ്ടായിരുന്നത്. 



സ്ഥാപനത്തിന് യാതൊരുവിധ ലൈസൻസും ഉണ്ടായിരുന്നില്ല. സ്ഥാപനത്തിൽ തെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കും യാതൊരുവിധ സർട്ടിഫിക്കറ്റുകളും ഇല്ലെന്നും കണ്ടെത്തി. സ്ഥാപനം താൽകാലികമായി നിർത്താൻ പൊലീസ് നോട്ടീസ് നൽകി. ആസാദ് റോഡിലുള്ള ആയുർ ആരോഗ്യ സ്പാ റെയ്‌ഡിനെത്തിയപ്പോൾ പൂട്ടിയ നിലയിലായിരുന്നു.  

തിരുമ്മൽ കേന്ദ്രങ്ങളുടെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങൾ  നടത്തുവാൻ അനുവദിക്കില്ലെന്നും അത്തരത്തിലുള്ള സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്നും എറണാകുളം അസിസ്റ്റന്‍റ് കമ്മീഷണർ കെ. ലാൽജി അറിയിച്ചു. നോർത്ത് ഇൻസ്പെക്ടർ സിബി ടോം, സബ് ഇൻസ്പെക്ടർ അനസ്, വനിത സബ് ഇൻസ്പെക്ടർ ശരണ്യ, സി.പി.ഒ. ലിബിൻ രാജ്, പ്രവീൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/IEDeVZV35TG9r0BcZgGIR2

പ്രസവ ശേഷവും സ്‌തന സൗന്ദര്യം നിലനിർത്താം

Breast beauty after delivery

പ്രസവ ശേഷം മാറിടത്തിൽ മാറ്റം സംഭവിക്കുന്നത് സ്വാഭാവികമാണ്. മുലയൂട്ടലിനായി ശരീരത്തെ സ്വാഭാവികമായി ഒരുക്കുന്ന പ്രക്രിയയാണിത്. പ്രസവ ശേഷം പാലൂറുന്നതിനാല്‍ മാറിട വലിപ്പം വീണ്ടും വര്‍ധിക്കും. മാറിട വലിപ്പം ക്രമാതീതമായി വര്‍ധിയ്ക്കുന്നതു പല സ്ത്രീകള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. 

ഇതു മുലയൂട്ടല്‍ നിര്‍ത്തിയ ശേഷവും പൂര്‍വ സ്ഥിതിയില്‍ ആകണമെന്നില്ല. പ്രത്യേകിച്ചും മെലിഞ്ഞ സ്ത്രീകള്‍ക്ക് മാറിട വലിപ്പം വര്‍ധിയ്ക്കുന്നത് നടുവു വേദന പോലുള്ള പല പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കുന്നു.  

മാറിടത്തിന് മുലയൂട്ടല്‍ സമയത്ത് ചിലപ്പോള്‍ ദൃഢത നഷ്ടപ്പെടുത്തുന്നതും തൂങ്ങുന്നതുമെല്ലാം സാധാരണയാണ്. പ്രത്യേകിച്ചും ഈ സമയത്ത് കൃത്യമായ സ്‌തന സംരക്ഷണമില്ലെങ്കില്‍. ഇതു പിന്നീട് സ്ത്രീക്ക് അപകര്‍ഷതാ ബോധത്തിന് ഇടയാക്കുന്ന സൗന്ദര്യ പ്രശ്‌നമായി മാറാം. മാറിടത്തിന്‍റെ വലിപ്പം കൂട്ടുവാന്‍ സര്‍ജറികളെ ആശ്രയിക്കുന്നതു പോലെ വലിപ്പക്കുറവിനും ഇതേ രീതികള്‍ അവലംബിയ്ക്കുന്നവരുണ്ട്. എന്നാല്‍ ഇത് വാസ്‌തവത്തില്‍ ചിലവേറിയതാണ്. 

പകരം മാറിടത്തിന്‍റെ വലിപ്പം കുറയ്ക്കാനും ഇതേ സമയം ദൃഢത നല്‍കി ഉറപ്പു നല്‍കാനും വീട്ടുവൈദ്യങ്ങളുമുണ്ട്. യാതൊരു ദോഷവും വരുത്താതെ വീട്ടില്‍ തന്നെ പരീക്ഷിയ്ക്കാവുന്ന ചില വഴികള്‍. ഇത്തരത്തില്‍ ഒന്നാണ് കറ്റാര്‍ വാഴ ഉപയോഗിച്ചുള്ളത്. കറ്റാര്‍ വാഴയ്‌ക്കൊപ്പം കുക്കുമ്പര്‍ അഥവാ ചെറുവെള്ളരിയും ഇതില്‍ ഉപയോഗിയ്ക്കും. ഇവ രണ്ടും മാറിടത്തിനു യാതൊരു ദോഷവും വരുത്താതെ സംരക്ഷണം നല്‍കുന്നവയാണ്. ഇതില്‍ മുട്ട വെള്ള, വാസ്ലീന്‍ തുടങ്ങിയവയും കൂടി ചേര്‍ക്കും.

Breast beauty after delivery

കറ്റാർ വാഴ ജെല്‍ എടുക്കുക. ഫ്രഷ് ജെല്‍ ആണെങ്കില്‍ ഏറെ നല്ലതാണ്. അതായത് കറ്റാര്‍ വാഴയില്‍ നിന്നും എടുക്കുന്ന യാതൊരു കൂട്ടുമില്ലാത്ത ഒന്ന്. ഇതിലേയ്ക്ക് കുക്കുമ്പര്‍ കഷ്ണങ്ങള്‍ അടിച്ചുണ്ടാക്കിയ ലായനി ചേര്‍ക്കുക. തോല്‍ കളയേണ്ടതില്ല. അടിച്ചു ജ്യൂസാക്കി അരിച്ചെടുക്കുക. 

കറ്റാര്‍ വാഴ ജെല്ലും കുക്കുമ്പര്‍ ജ്യൂസും നല്ലതുപോലെ കലര്‍ത്തുക. വല്ലാതെ വെള്ളം പോലെ ആകരുത്. ഇതിലേയ്ക്ക് മുട്ട വെള്ള നല്ലതു പോലെ അടിച്ചു ചേര്‍ത്തിളക്കുക. അല്‍പം വാസ്ലീന്‍ കൂടി ചേര്‍ത്തു കൊടുക്കുക. ഇത് നല്ലതു പോലെ ഇളക്കണം. ഇത് വല്ലാതെ വെള്ളം പോലെയുള്ള പാനീയമാക്കരുത്. മാറിടത്തില്‍ പുരട്ടിയാല്‍ ഇരിയ്ക്കുന്ന പരുവത്തിലുള്ള പേസ്റ്റാക്കുക. ഇത് മാറിടത്തില്‍ പുരട്ടി അടിയില്‍ നിന്നും മുകളിലേയ്ക്കു മസാജ് ചെയ്യാം.

ഈ കൂട്ട് ഫ്രിഡ്ജില്‍ വച്ച് ഉപയോഗിയ്ക്കാം. എടുക്കുമ്പോള്‍ നല്ലതു പോലെ ഇളക്കണം എന്നു മാത്രം. മാറിടത്തിന്‍റെ ആകൃതി നില നിര്‍ത്താന്‍ സഹായിക്കുകയാണ് ഇത് ചെയ്യുന്നത്. പ്രസവിക്കാത്തവർക്കും ഈ മിസ്രിതം ഉപയോഗിക്കാവുന്നതാണ്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ