www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2026) Idukki (1944) Mostreaded (1617) Crime (1504) National (1257) Entertainment (858) world (450) Viral (446) Video (362) Health (212) Gallery (163) mollywood (161) Gulf (144) sports (143) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (37) editorial (35) auto (28) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)
Showing posts with label bollywood. Show all posts

27 വർഷം ലിവിങ് റിലേഷൻ; ആ ബന്ധം ഉപേക്ഷിക്കാൻ കാരണം ഇത്; വെളിപ്പെടുത്തി കുനികാ സദാനന്ദ്



മുംബൈ: ഒട്ടേറെ രഹസ്യങ്ങളുടെ ചുരുൾ അഴിയുന്ന വേദിയാണ് ബിഗ് ബോസ് റിയാലിറ്റി ഷോ. നടി കുനികാ സദാനന്ദിന്‍റെ ചില വെളിപ്പെടുത്തലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഗായകൻ കുമാർ സാനുവുമായി പ്രണയത്തിലാണെന്ന വാർത്തകൾ നേരത്തെ കുനികാ സദാനന്ദിനെ കുറിച്ച് പുറത്തു വന്നിരുന്നു. 

ഒരു അഭിമുഖത്തിൽ സാനുവിന് താനൊരു ഭാര്യയെ പോലെയായിരുന്നുവെന്ന് കുനിക തുറന്നു പറഞ്ഞിരുന്നു. ബിഗ് ബോസിന്‍റെ 19-ാം സീസണിൽ ഈ ബന്ധത്തെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് കുനിക. വിവാഹിതനായ ഒരാളുമായി തനിക്ക് ലിവിങ് റിലേഷൻ ഉണ്ടായിരുന്നുവെന്നും 27 വർഷം താൻ ആ രഹസ്യ ബന്ധം സൂക്ഷിച്ചിരുന്നുവെന്നും കുനിക പറയുന്നു. 

അദ്ദേഹം മറ്റൊരു പെൺകുട്ടിയുമായി ബന്ധം സ്ഥാപിക്കുകയും തന്നെ വഞ്ചിച്ചുവെന്ന് തുറന്ന് സമ്മതിക്കുകയും ചെയ്യുന്നതുവരെ ആ ബന്ധം തുടർന്നെന്നും നടി പറഞ്ഞു. പിന്നീട് ആ ബന്ധം ഉപേക്ഷിച്ചു. ഒരിക്കലും ആ ബന്ധത്തെ കുറിച്ച് തുറന്നു പറഞ്ഞിട്ടില്ല. ഇപ്പോൾ ഇതെല്ലാം വെളിപ്പെടുത്തിയപ്പോൾ മനസിന്‍റെ ഭാരം കുറഞ്ഞെന്നും നടി പറഞ്ഞു.

അദ്ദേഹം വിവാഹിതനായിരുന്നെങ്കിലും ഭാര്യയുമായി വേർപ്പെട്ടാണ് കഴിഞ്ഞിരുന്നത്. അക്കാലത്ത് ഞാൻ വിവാഹിതയായിരുന്നില്ല. ഞങ്ങൾ ഒരുമിച്ചാണ് താമസിച്ചിരുന്നത്. ബോളിവുഡ് സിനിമകളിലും സിനിമകളിലും സീരിയലുകളിലും നിറഞ്ഞു നിന്ന കനിക ഒരു ഗായിക കൂടിയാണ്. 51 ഓളം ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

ബാല്യകാലത്തുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നൂറ 

കൊച്ചി: ഏഷ്യാനെറ്റിൽ ആരംഭിച്ച ബിഗ് ബോസ് സീസൺ ഏഴ് ജനപ്രീതി നേടി മുന്നേറുകയാണ്. ഷോയിലെ ലെസ്ബിയൻ കപ്പിൾസായ നൂറയും ആദിലയുമാണ് ശ്രദ്ധേയ താരങ്ങൾ. മലയാളികൾക്ക് സുപരിചിതമല്ലാത്ത ലെസ്ബിയൻ ദമ്പതികളുടെ അനുഭവങ്ങൾ ഇവരിലൂടെ പുറം ലോകം അറിയുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ ബിഗ് ബോസിനുണ്ട്. 

അതേസമയം ബാല്യകാലത്തിലുണ്ടായ ഒരു ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നൂറ. ലൈഫ് ടാസ്ക് ടൈമിലാണ് നൂറ അത് തുറന്നു പറഞ്ഞത്. 

എട്ട് ഒമ്പത് ക്ലാസിൽ പഠിക്കുമ്പോളായിരുന്നു മോശം അനുഭവം ജീവിതത്തിൽ ഉണ്ടായതെന്ന് നൂറ പറയുന്നു. ഞാനും അനിയത്തിയും പതിവായി ട്യൂഷന് പോകുമായിരുന്നു. അങ്ങനെ ഒരു ദിവസം ട്യൂഷന് പോകുന്ന വഴിയിൽ ഒരാൾ കടയിലേക്കുള്ള വഴി ചോദിച്ച് എന്‍റെയടുത്തെത്തി. പാവാടയായിരുന്നു ഞാൻ അന്ന് ധരിച്ചിരുന്നത്. അന്ന് വലിയ ബുദ്ധിയോ വിവരമോ ഉള്ള പ്രായമല്ല. 

ആ പ്രായത്തിലൊക്കെ ഞാനൊരു മണ്ടിയായിരുന്നു. അയാൾ അറബിയിൽ എന്നോട് വഴി ചോദിച്ചു, എനിക്ക് അറബി അറിയില്ലാത്തത് കൊണ്ട് ഞാൻ ഇംഗ്ലീഷിലാണ് മറുപടി നൽകിയത്. അയാളെ സഹായിക്കാൻ വഴി പറഞ്ഞുകൊടുക്കാൻ ഞാൻ അയാൾക്കൊപ്പം പോയി. പക്ഷെ അയാൾ എന്നെ കൊണ്ടുപോയത് അടുത്തുള്ള ബിൽഡിങ്ങിന്‍റെ മുകളിലേക്കാണ്, അവിടെ വെച്ച് അയാൾ കഴുത്തിൽ ക.ത്തി വെച്ചു അങ്ങനെ ഞാൻ അബ്യുസഡ് ആയിട്ടുണ്ട്. 

വലിയ ട്രോമാ തന്നെയായിരുന്നു എന്നാൽ മാതാപിതാക്കളോട് പറയാൻ ഭയമായിരുന്നു. ആരോടെങ്കിലും പറഞ്ഞാൽ അവരൊക്കെ എന്ത് വിചാരിക്കും എന്ന തോന്നലായിരുന്നു എന്നിൽ ആ സമയം ഉണ്ടായിരുന്നത് എന്ന് നൂറ പറഞ്ഞു . തന്‍റെ പങ്കാളിയോടും അനുജത്തിയോടും മാത്രേ ഞാൻ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുള്ളു എന്നാണ് നൂറ പറഞ്ഞത്. 

വിവാഹം കഴിച്ച രണ്ട് ഭർത്താക്കൻമാരും മരിച്ചു; സൂപ്പർ താരം ലീന ചന്ദവർക്കറുടെ അനുഭവം ഇങ്ങനെ



മുംബൈ: രണ്ടുതവണ വിവാഹം കഴിക്കുക... രണ്ടു തവണയും ഭർത്താവ് മരിക്കുക..... വിധിയുടെ വിളയാട്ടത്തെ നേരിട്ട വ്യക്തിയാണ് ഹിന്ദി സിനിമയിലെ മുൻകാല നായിക ലീന ചന്ദവർക്കർക്കുള്ളത്.

1970കളിൽ ഹിന്ദി സിനിമകളിലെ പ്രശസ്ത നടിമാരിൽ ഒരാളായിരുന്നു ലീന ചന്ദവർക്കർ. ആട്ടവും പാട്ടുമായി സിനിമയിൽ തിളങ്ങി നിന്ന താരത്തിനു പക്ഷേ വ്യക്തി ജീവിതം അത്ര സുഖമുള്ളതായിരുന്നില്ല. 

വ്യവസായിയായ സിദ്ധാര്‍ഥ് ബന്ദോര്‍ക്കറിന്‍റെ ഭാര്യാകുമ്പോള്‍, കരിയറിന്‍റെ പരകോടിയില്‍ എത്തിയിരുന്നു ലീന. ഗോവ മുഖ്യമന്ത്രിയായ ദയാനന്ദ് ബന്ദോര്‍ക്കറിന്‍റെ മകനായിരുന്നു അദ്ദേഹം. 1975ല്‍ പനാജിയില്‍ വച്ചുനടന്ന ഗംഭീര ചടങ്ങിലായിരുന്നു അവരുടെ വിവാഹം.

ലീനയുടെ ഈ വിവാഹ ജീവിതം നീണ്ടുനിന്നത് കേവലം 11 ദിവസങ്ങള്‍ മാത്രമായിരുന്നു. തന്‍റെ കൈത്തോക്ക് വൃത്തിയാക്കുന്നതിനിടെ, അബദ്ധത്തില്‍ വെടിപൊട്ടിയതാണ് സിദ്ധാര്‍ത്ഥിന്‍റെ മരണം. 

ഈ സംഭവത്തിന് ശേഷം നീണ്ട 11 മാസക്കാലം ചികിത്സയില്‍ കഴിഞ്ഞ ശേഷം അദ്ദേഹം മരണമടഞ്ഞു. 1976ല്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ മരണം. തന്‍റെ 26-ാം വയസില്‍ ലീന ചന്ദവര്‍ക്കര്‍ വിധവയായി. എന്നിരുന്നാലും ഗായകന്‍ കിഷോര്‍ കുമാറിന്‍റെ ഭാര്യയായി അവര്‍ മറ്റൊരു ജീവിതമാരംഭിച്ചു. 

ലീനയെ സംബന്ധിച്ചടുത്തോളം സിദ്ധാര്‍ത്ഥിന്‍റെ മരണശേഷം വേഗത്തിലെ തിരിച്ചുവരവ് സാധ്യമായിരുന്നില്ല. ഭര്‍ത്താവു മരിച്ച മകളെ അച്ഛനമ്മമാര്‍ അവരുടെ ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നു. 

പക്ഷെ നാട്ടുകാര്‍ ജാതകദോഷക്കാരി എന്ന് ലീനയെ അധിക്ഷേപിച്ചു. അവരുടെ ജാതകപ്രശ്‌നമാണ് ഭര്‍ത്താവിന്‍റെ മരണകാരണം എന്ന് നാട്ടുകാര്‍ വിധിച്ചു. കുറച്ചുകാലങ്ങള്‍ക്ക് ശേഷം പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ള ചിത്രങ്ങളില്‍ അഭിനയിക്കാനായി ലീന മുംബൈയിലേക്ക് മടങ്ങി. കിഷോര്‍ കുമാര്‍ സംവിധാനം ചെയ്ത പ്യാര്‍ അജ്‌നബി ഹേ ഷൂട്ടിങ്ങിനിടെ കിഷോര്‍ കുമാര്‍ ലീനയുമായി പ്രണയത്തിലായി

കിഷോര്‍ കുമാറിന്‍റെ പ്രണയാഭ്യര്‍ത്ഥന സ്വീകരിക്കാന്‍ ലീന തുടക്കത്തില്‍ വിസമ്മതിച്ചിരുന്നു. കിഷോര്‍ അതിനോടകം മൂന്നു തവണ വിവാഹം ചെയ്ത വ്യക്തിയായതിനാല്‍, ഈ ബന്ധം തന്‍റെ പിതാവ് അംഗീകരിക്കുമോ എന്നായിരുന്നു ലീനയുടെ സംശയം. എന്നാല്‍, പാട്ടുംപാടി തന്‍റെ ഭാവി അമ്മായിയച്ഛനെ വശത്താക്കാന്‍ കിഷോ കുമാറിന് കഴിവുണ്ടായിരുന്നു. 

ലീന ഗര്‍ഭിണിയായ ശേഷമാണ് ഇവരുടെ വിവാഹം നടന്നത് എന്നൊരു പ്രത്യേകതയുമുണ്ട്. കിഷോര്‍ കുമാര്‍ താലിചാര്‍ത്തുമ്പോള്‍ ലീന ഏഴുമാസം ഗര്‍ഭിണിയായിരുന്നു. 1980ലായിരുന്നു ഈ വിവാഹം. ലീനക്കും കിഷോറിനും രണ്ടു വിവാഹങ്ങള്‍ നടന്നതായിരുന്നു ഇതിന് കാരണം. ഒരു രജിസ്റ്റര്‍ വിവാഹവും മറ്റൊന്ന് ആചാര പ്രകാരമുള്ള ചടങ്ങുകളോടെ നടന്ന വിവാഹവുമാണ്. 

ഈ ബന്ധം നീണ്ടത് കേവലം ഏഴു വര്‍ഷങ്ങള്‍ മാത്രമാണ്. രണ്ടാം വട്ടവും വൈധവ്യം ലീനയുടെ ജീവിതത്തില്‍ കടന്നുവന്നു. 1987ല്‍ ഹൃദയാഘാതം മൂലം കിഷോര്‍ കുമാര്‍ അന്തരിച്ചു. മരണ ദിവസത്തെ ഭര്‍ത്താവിന്‍റെ അവസാന നിമിഷങ്ങളെ കുറിച്ച് ലീന പിന്നീടൊരിക്കല്‍ തുറന്ന് സംസാരിച്ചിരുന്നു

മരണദിവസം അദ്ദേഹം നന്നായി വിളറിയിരുന്നു എന്ന് ലീന ഓര്‍ക്കുന്നു. കൂടുതല്‍ സമയം അഗാധമായ ഉറക്കത്തിലുമായിരുന്നു. ലീന അരികിലെത്തിയതും, തന്നെ കാണുമ്പോള്‍ ഭയമുണ്ടോ എന്ന് ഭര്‍ത്താവ് ലീനയോടു ചോദിക്കുകയും ചെയ്തു. 

അന്ന് വൈകുന്നേരം മുറിയില്‍ നിന്നും ഒരു ശബ്ദം കേട്ടതായി ലീന. അദ്ദേഹം നിലത്തു വീണു. പരിഭ്രമിച്ച ലീന ഡോക്ടറെ വിളിക്കാന്‍ ശ്രമിച്ചു. ലീനയെ തടഞ്ഞ കിഷോര്‍ കുമാര്‍ അവിടെ മരിച്ചുവീണു. രണ്ടാം വട്ടവും വിധവയാകുമ്പോള്‍ ലീനയ്ക്ക് 36 വയസായിരുന്നു പ്രായം

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV


https://amzn.to/3UVibJb

77 ലക്ഷം രൂപ തട്ടിയെടുത്തു; ആലിയ ഭട്ടിന്‍റെ മുൻ പി.എ അറസ്റ്റിൽ



മുംബൈ: വ്യാജ ബില്ലുണ്ടാക്കി 77 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ബോളിവുഡ് നടി ആലിയ ഭട്ടിന്‍റെ മുൻ പി.എ അറസ്റ്റിൽ. വേദിക പ്രകാശ് ഷെട്ടി (32) ആണ് അറസ്റ്റിലായത്. ആലിയ ഭട്ടിൽ നിന്നും വ്യാജ ബില്ലുകളുണ്ടാക്കിയാണ് ഇയാൾ ഇത്രയും തുക തട്ടിയെടുത്തത്. 

ജുഹൂ പൊലീസ് ബംഗളൂരുവിൽ നിന്നാണ് ഇവരെ പിടികൂടിയത്. തുടർന്ന് മുംബൈയിലെത്തിച്ചു. ആലിയ ഭട്ടിന്‍റെ നിർമാണ കമ്പനിയായ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡിലും സ്വകാര്യ അക്കൗണ്ടുകളിലും വേദിക 76.9 ലക്ഷം രൂപയുടെ ക്രമക്കേടുകൾ നടത്തിയെന്നാണ് കേസ്.

2022 മെയ് മുതൽ 2024 ഓഗസ്റ്റ് വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പ്. ആലിയഭട്ടിന്‍റെ അമ്മയും നടിയുമായ സോണി റസ്ദാൻ ജനുവരിയിൽ ജൂഹു പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. തട്ടിപ്പ്, വിശ്വാസ വഞ്ചന തുടങ്ങിയ വകുപ്പുകളാണ് വേദിക ഷെട്ടിക്കെതിരെ ചുമത്തിയിരിക്കുന്നത്. 

2021 മുതൽ 2024 വരെ ആലിയ ഭട്ടിന്‍റെ പേഴ്സണൽ അസിസ്റ്റന്‍റായിരുന്നു വേദിക. ഈ സമയത്ത് നടിയുടെ സാമ്പത്തിക രേഖകളും പേയ്മെന്‍റുകളും വേദികയാണ് കൈകാര്യം ചെയ്‌തിരുന്നത്. 

വ്യാജ ബില്ലുകൾ തയാറാക്കിയ ശേഷം ആലിയയിൽ നിന്നും ഒപ്പുകൾ വാങ്ങി പണം തട്ടുന്നതായിരുന്നു രീതി. യാത്രകൾ, പരിപാടികൾ എന്നിവയുടെ പേരിലായിരുന്നു തട്ടിപ്പ്. ആലിയയിൽ നിന്നും ഒപ്പ് വാങ്ങിയ ശേഷം സുഹൃത്തിന്‍റെ അക്കൗണ്ടിലേക്കാണ് പണം മാറ്റിയിരുന്നത്. 

ഇതിനു ശേഷം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റും. പരാതി നൽകിയതോടെ വേദിക ഒളിവിലായിരുന്നു. രാജസ്ഥാൻ, കർണാടക, പൂനെ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ശേഷമാണ് ബംഗളൂരുവിൽ നിന്നും പിടിയിലാകുന്നത്.

Join Our Whats App group

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും വേർപിരിയുന്നു; ട്വിറ്റർ പോസ്റ്റ് ചർച്ചയാക്കി സിനിമാ ലോകം

shilpa-shetty


മുംബൈ: നടി ശിൽപ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും തമ്മിൽ വേർപിരിയുന്നതായി റിപ്പോർട്ട്. കുന്ദ്രയുടെ തന്നെ ട്വീറ്റിലാണ് വേർപിരിയലിന്‍റെ സൂചനകളുള്ളത്. കുന്ദ്രയുടെ ജീവിത കഥ പറയുന്ന യുടി 69 റിലീസിനൊരുങ്ങുമ്പോഴാണ് ഇരുവരുടെയും വേർപിരിയലും സിനിമാ ലോകത്ത്  ചർച്ചയാകുന്നത്.

ഞങ്ങൾ വേർപിരിയുകയാണെന്നാണ് രാജ് കുന്ദ്ര ട്വീറ്റ് ചെയ്തത്.  ആരുമായാണ് വേർപിരിഞ്ഞതെന്ന് ട്വീറ്റിൽ സൂചിപ്പിക്കുന്നില്ല. ശിൽപയുമായി വേർപിരിഞ്ഞുവെന്ന സൂചനകളാണ് കുന്ദ്ര നൽകുന്ന തരത്തിലാണ് പൊതുവെയുള്ള വ്യാഖ്യാനം. 

ഞങ്ങൾ പിരിഞ്ഞു. പ്രയാസകരമായ ഈ ഘട്ടത്തിൽ ഞങ്ങൾക്ക് സമയം അനുവദിക്കണം എന്നാണ് കുന്ദ്ര ട്വീറ്റ് ചെയ്തത്. ഹൃദയഭേദകം എന്നതിന്‍റെ ഒരു ഇമോജിയും ഈ ട്വീറ്റിലുണ്ട്. രാജ് കുന്ദ്രയും ശിൽപയും വിവാഹിതരായിട്ട് 14 വർഷം തികയുന്നു. 

അതേസമയം രാജ് കുന്ദ്രയുടെ ട്വീറ്റ് പുതിയ സിനിമയുടെ പ്രചാരണ തന്ത്രമാണെന്നും ഒരുവിഭാഗം ആളുകൾ വാദിക്കുന്നുണ്ട്. രാജ്കുന്ദ്രയും ശിൽപയും പൊതുചടങ്ങകളിലെല്ലാം ഒരുമിച്ചാണ് ഇപ്പോഴും പങ്കെടുക്കാറുള്ളത്. അതിനാൽ കുന്ദ്രയുടെ ട്വീറ്റ് തെറ്റിധരിപ്പിക്കാൻ വേണ്ടിയുള്ളതാണെന്നും അവർ അവകാശപ്പെടുന്നു. 

നീലച്ചിത്ര നിർമാണ കേസിൽ അറസ്റ്റിലായതിന് ശേഷമാണ് വ്യവസായിയായ രാജ് കുന്ദ്ര കൂടുതൽ ശ്രദ്ധനേടുന്നത്. അശ്ലീലച്ചിത്രം നിർമിച്ച് ആപ്പുകളിലൂടെ പ്രചരിപ്പിച്ച കേസിൽ 2021ലാണ്  രാജ് കുന്ദ്ര അറസ്റ്റിലാകുന്നത്. ജൂലൈ 19 മുതൽ 63 ദിവസം രാജ് കുന്ദ്ര ജയിലിൽ കഴിഞ്ഞിരുന്നു. ഈ കാലയളവിലെ കഥയാകും പുതിയ ചിത്രം പറയുക. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1


രൺബീർ- രശ്‌മിക ലിപ് ലോക്; ആനിമലിന്‍റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പുറത്ത്

animal-ranbir-kapoor-rashmika-mandanna-lip-lock


മുംബൈ: ആരാധകർ കാത്തിരിക്കുന്ന രൺബീർ കപൂർ രശ്മിക മന്ദാന ചിത്രം ആനിമലിന്‍റെ ഏറ്റവും പുതിയ അപ്‌ഡേഷൻ പുറത്ത്. ഇരുവരുടെയും ലിപ് ലോക്ക് ചിത്രം ഉൾപ്പെടുത്തിയാണ് ചിത്രത്തിന്‍റെ അപ്ഡേഷൻ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. 

നാളെ ചിത്രത്തിലെ ഗാനം പുറത്തുവിടുമെന്നാണ് അപ്‌ഡേറ്റ്. സന്ദീപ് റെഡ്ഡി വങ്കയുടെ സംവിധാനത്തിലുള്ള ചിത്രത്തിന്‍റെ പോസ്റ്ററില്‍ രണ്‍ബിര്‍ കപൂറിന്‍റെയും രശ്മിക മന്ദാനയുടെയും ലിപ്‌ലോക്കിന്‍റെ ഫോട്ടോ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗയുടേതായി എത്തുന്ന ചിത്രമാണ് ആനിമൽ. ഛായാഗ്രാഹണം അമിത് റോയ് ആണ്. ആനിമലിനായി ഹര്‍ഷവര്‍ദ്ധന്‍ രാമേശ്വര്‍ സംഗീത സംവിധാനം നിര്‍വഹിക്കുമ്പോള്‍ ബോബി ഡിയോള്‍, ത്രിപ്തി ദിമ്രി, ശക്തി കപൂര്‍, സുരേഷ് ഒബ്‌റോയ്, ബാബ്‌ലൂ, സിദ്ധാന്ത് തുടങ്ങി ഒട്ടേറെ താരങ്ങളും കഥാപാത്രങ്ങളാകുന്നു.

രണ്‍ബിര്‍ കപൂറിന്റെ ജോഡിയായിട്ട് തന്നെയാണ് ചിത്രത്തില്‍ രശ്മിക മന്ദാന എത്തുക. അനില്‍ കപൂറും ഒരു പ്രധാനപ്പെട്ട കഥാപാത്രമായിവേഷമിടുന്നു. ടീ സീരീസിന്‍റെയും ഭദ്രകാളി പിക്‌ചേഴ്‌സിന്‍റെയും ബാനറിലാണ് നിര്‍മാണം.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6

1500 ഹമാസ് ഭീകരരുടെ മൃതദേഹങ്ങൾ ഇസ്രയേലിൽ ചിതറി കിടക്കുന്നു 

ജറുസലേം: അപ്രതീക്ഷിതമായ ഹമാസ് ആക്രമണത്തിൽ വിറങ്ങലിച്ചെങ്കിലും ശക്തമായ തിരിച്ചടി നൽകികൊണ്ടാണ് ഇസ്രയേൽ ഇപ്പോൾ തിരിച്ചു വന്നിരിക്കുന്നത്. ഗാസ മുനമ്പിൽ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയുള്ള ഇസ്രയേൽ പോരാട്ടം തുടരുകയാണ്. 

ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്‍റെ 475 റോക്കറ്റ് സംവിധാനങ്ങളും 73 കമാന്‍ഡ് സെന്‍ററുകളും തകര്‍ന്നിട്ടുണ്ട്. അതിനിടെ അതിര്‍ത്തി കടന്ന് ഇസ്രായേലിലേക്ക് പ്രവേശിച്ച 1500 ഹമാസ് ഭീകരര്‍ കൊല്ലപ്പെട്ടതായി വ്യക്തമാക്കി ഇസ്രായേല്‍ മാധ്യമങ്ങള്‍ രംഗത്തെത്തി. 

ഏകദേശം 1500 പലസ്തീന്‍ ഭീകരരുടെ മൃതദേഹങ്ങള്‍ ഇസ്രായേല്‍ പ്രദേശത്ത് ചിതറിക്കിടക്കുന്നതായി ഇസ്രായേലി ടിവി ചാനലായ `13 ന്യൂസ്´ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച രാവിലെ മുതല്‍ ഇസ്രായേലിലേക്ക് നുഴഞ്ഞുകയറിയ നൂറുകണക്കിന് ഹമാസ് അംഗങ്ങളെയും പലസ്തീന്‍ ഇസ്ലാമിക് ജിഹാദിസ്റ്റ് തോക്കുധാരികളെയും സൈന്യം വധിച്ചതായി ഇസ്രായേല്‍ പ്രതിരോധ സേന വ്യക്തമാക്കി. 

ഗാസയില്‍ ഹമാസ് ഭീകരര്‍ ഉപയോഗിച്ചിരുന്ന 23 കെട്ടിടങ്ങളും ഇസ്രായേല്‍ ആക്രമിച്ചു. ഇതിന് പുറമെ ഹമാസിന്‍റെ 22 ഭൂഗര്‍ഭ താവളങ്ങളും ഇസ്രായേല്‍ സൈന്യം തകര്‍ത്തിട്ടുണ്ട്. 

ശനിയാഴ്ചയാണ് അപ്രതീക്ഷിതമായി ഗാസ മുനമ്പില്‍ നിന്ന് ആയിരക്കണക്കിന് റോക്കറ്റുകള്‍ ഉപയോഗിച്ച് ഹമാസ് ഇസ്രായേലിനെതിരെ ആക്രമണം അഴിച്ചുവിട്ടത്. ആക്രമത്തില്‍ 900 ഓളം ഇസ്രായേലി പൗരന്മാര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇതില്‍ 11 അമേരിക്കന്‍ പൗരന്മാരും ഉള്‍പ്പെടുന്നുണ്ട്. ഇതിന് പിന്നാലെ യുദ്ധം ആരംഭിച്ചതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിക്കുകയായിരുന്നു. 

ഇസ്രായേലിന്‍റെ മൂന്ന് സേന വിഭാഗങ്ങളും ഹമാസിനെതിരായ ആക്രമണത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇസ്രായേല്‍ വ്യോമസേന ഹമാസിന്‍റെ തന്ത്രപ്രധാനമായ സ്ഥാനങ്ങളില്‍ ബോംബാക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. 


ഗ്ലാമർ വേഷത്തിൽ വീഡിയോ ഷൂട്ട്; ഉർഫി ജാവേദ് കസ്റ്റഡിയിൽ

urfi-javed


ദുബൈ: അതീവ ഗ്ലാമർ വേഷങ്ങളിലൂടെ ആരാധകരെ കോരിത്തരിപ്പിച്ച താരം ഉർഫി ജാവേദ് പൊലീസ് കസ്റ്റഡിയിൽ. ദുബൈ പൊലീസാണ് ഉർഫിയെ കസ്റ്റഡിയിലെടുത്തതെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്.

ഗ്ലാമർ വേഷത്തിൽ പൊതു സ്ഥലത്ത് വീഡിയോ ചിത്രീകരണം നടത്തിയതാണത്രേ നടിക്ക് വിനയായത്. ഉർഫിയെ പൊലീസ് ചോദ്യം ചെയ്‌തു വരികയാണെന്നാണ് റിപ്പോർട്ട്.  

അതീവ ഗ്ലാമർ വേഷങ്ങളിലൂടെ ആരാധകരെ അമ്പരപ്പിക്കുന്ന താരമാണ് ഉർഫി. പലപ്പോഴും ഗ്ലാമർ അതിരു വിടുന്നത് വലിയ വിമർശനങ്ങൾക്കും കാരണമാകാറുണ്ട്. ഫാഷന്‍ പരീക്ഷണങ്ങളിലൂടെയാണ് ഉര്‍ഫി വാര്‍ത്തകളില്‍ നിറയാറുള്ളത്. 

കയ്യില്‍ കിട്ടുന്നതെല്ലാം ഫാഷനാക്കി മാറ്റുന്ന ഉര്‍ഫി ഫാഷന്‍ ലോകത്തില്‍ ഏറെ ശ്രദ്ധേയയാണ്. സണ്ണി ലിയോണി അവതാരകയാവുന്ന സ്പ്ലിറ്റ് വില്ല എന്ന ഡേറ്റിങ് റിയാലിറ്റി ഷോയിലാണ് അവസാനമായി എത്തിയത്. നെറ്റ്ഫല്‍ക്സിന്‍റെ ഫാബുലസ് ലൈവ്സ് ഓഫ് ബോളിവുഡ് വൈഫ്സിന്‍റെ ഷോയില്‍ അതിഥി താരമായും ഉര്‍ഫി എത്തിയിരുന്നു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl

വിശപ്പ് മാറ്റാൻ സഹായം ചോദിച്ചെത്തിയ യുവതിയെ കൂട്ട ബലാത്സംഗം ചെയ്‌തു 

ഉദുമ: വിശപ്പ് സഹിക്കാനാവാതെ സഹായം ചോദിച്ചെത്തിയ യുവതിയെ ക്രൂരമായി കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഘം അറസ്റ്റിൽ. കാസർകോടാണ് മനസാക്ഷിയില്ലാത്ത സംഭവം നടന്നത്. 19 കാരിയാണ് പീഡിപ്പിക്കപ്പെട്ടത്.

വിശപ്പ് സഹിക്കാതെ വന്നപ്പോൾ പണം കടം ചോദിക്കാനാണ് അയൽവാസിയുടെ അടുത്ത് യുവതി എത്തിയത്. ഈ അവസരം മുതലാക്കി ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചു. തുടര്‍ന്ന് പ്രണയംനടിച്ച് അയാള്‍ പല സ്ഥലത്തേക്കും കൊണ്ടുപോയി ലൈംഗികമായി ഉപയോഗിക്കുകയും മറ്റുള്ളവര്‍ക്ക് പങ്കുവെക്കുകയുമായിരുന്നു. സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റിലായി. 

പട്ളയിലെ ജെ. ഷൈനിത്ത്കുമാര്‍ (30), ഉളിയത്തടുക്കയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന എന്‍. പ്രശാന്ത് (43), ഉപ്പള മംഗല്‍പ്പാടിയിലെ മോക്ഷിത് ഷെട്ടി (27) എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ പി. ചന്ദ്രികയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. മയക്കുമരുന്ന് നല്‍കിയും പ്രലോഭിപ്പിച്ചുമായിരുന്നു പീഡനം. അന്വേഷണം പുരോഗമിക്കുന്നതോടെ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.

സാമ്പത്തികപിന്നാക്കാവസ്ഥ ചൂഷണംചെയ്താണ് പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ചെര്‍ക്കള, കാസര്‍കോട്, മംഗളൂരു, തൃശൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുപോയി ഒറ്റയ്ക്കും കൂട്ടമായും പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. 

ഒരുതവണ മയക്കുമരുന്ന് നല്‍കിയാണ് പീഡിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നുണ്ട്. തുടര്‍ച്ചയായുള്ള പീഡനം കാരണമുണ്ടായ ആരോഗ്യ-മാനസിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സതേടിയപ്പോള്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡനവിവരങ്ങള്‍ വെളിപ്പെടുത്തിയത്. 


ഹോട്ട് ലുക്കിൽ ഷാരൂഖും ദീപികയും; പത്താൻ ഗാനം പുറത്ത്

shah-rukh-khan-and-deepika-padukone-pathaan-song-


മുംബൈ: ആരാധകരെ ത്രസിപ്പിച്ച് ഷാരൂഖ് ഖാന്‍റെ പത്താൻ ചിത്രത്തിലെ ആദ്യ ഗാനം. ഭേഷരം രംഗ് എന്ന ഗാനമാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്. പെപ്പി ഡാന്‍സ് നമ്പറോടു കൂടിയ ഗാനത്തില്‍ അതീവ ഗ്ലാമറസ് ലുക്കിലാണ് ഷാരുഖ് ഖാനും ദീപികയും പ്രത്യക്ഷപ്പെടുന്നത്.   

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പത്താന്‍. നാലു വര്‍ഷങ്ങള്‍ക്കു ശേഷമുള്ള സൂപ്പര്‍താരത്തിന്‍റെ തിരിച്ചുവരവാണ് ചിത്രം. 

shah-rukh-khan-and-deepika-padukone-pathaan-song-

കുമാറിന്‍റെ വരികള്‍ക്ക് വിശാലും ശേഖറുമാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ശാല്‍പ റാവു ആണ് ഗായിക. സ്പാനിഷ് വരികളിലൂടെയാണ് ഗാനം തുടങ്ങുന്നത്. ഇത് എഴുതിയിരിക്കുന്നത് വിശാല്‍ ദദ്ലാനിയാണ്. ഏറെ നാളുകള്‍ക്കു ശേഷം റൊമാന്‍റിക് ലുക്കിലുള്ള ഷാരുഖിന്‍റെ വരവ് ആരാധകര്‍ ആഘോഷമാക്കുകയാണ്.

മണിക്കൂറുകള്‍ക്കുള്ളില്‍. 24 ലക്ഷത്തോളം പേരാണ് വിഡിയോ കണ്ടത്. ദീപികയുടേയും ഷാരുഖിന്‍റെയും കെമിസ്ട്രിയേയും പുകഴ്ത്തുന്നവരുണ്ട്. ആക്ഷന്‍ ത്രില്ലറായി റിലീസ് ചെയ്യുന്ന പത്താനില്‍ ജോണ്‍ എബ്രഹാമും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിദ്ദാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം അടുത്തവര്‍ഷം ജനുവരി 25 നാണ് റിലീസ് ചെയ്യുക.


വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T

15 കാരന്‍റെ ജനനേന്ദ്രിയത്തിൽ മോതിരം കുടുങ്ങി 

കോഴിക്കോട്: ജനനേന്ദ്രിയത്തിൽ സ്റ്റീൽ മോതിരം കുടുങ്ങിയ 15 കാരന് രക്ഷകരായി അഗ്നിരക്ഷാ സേന. ഫറോക്ക് സ്വദേശിയായ കുട്ടിയാണ് യു ടൂബ് വീഡിയോ അനുകരിച്ച് ജനനേന്ദ്രിയത്തിൽ മോതിരം കയറ്റിയത്.

ഗുരുതരാവസ്ഥയിലായ കുട്ടിയുടെ ജീവൻ തന്നെ അപകടത്തിലാകുന്ന സ്ഥിതിയിലായിരുന്നു. മോതിരം കുടുങ്ങിയതോടെ വേദന കൊണ്ട് പുളഞ്ഞ കുട്ടിയെ വീട്ടുകാരാണ് കോഴിക്കോട് മെഡിക്കൽ കോളെജിലെത്തിച്ചത്. അത്യാഹിത വിഭാഗത്തില്‍ കുട്ടിയെ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍മാര്‍ അഗ്‌നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു.  

വിവരമറിഞ്ഞെത്തിയ വെള്ളിമാടുകുന്ന് അഗ്‌നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥര്‍ പ്രത്യേക ഫ്‌ളക്‌സിബിള്‍ ഷാഫ്റ്റ് ഗ്രേഡര്‍ ഉപയോഗിച്ച് ജനനേന്ദ്രിയത്തില്‍ കുടുങ്ങിയ സ്റ്റീല്‍മോതിരം മുറിച്ചെടുത്തു. വിദഗ്ധ ഡോക്ടര്‍മാരുടെ സഹായ സഹകരണത്തോടെയായിരുന്നു മോതിരം  മുറിച്ചെടുത്തത്. 

ചെറിയ മോതിരം കുടുങ്ങിയതോടെ ജനനേന്ദ്രിയമാകെ വീര്‍ത്ത് തടിച്ച നിലയിലായിരുന്നു. ഏറെ പണിപ്പെട്ടാണ് അതി സൂഷ്മതയോടെ അഗ്‌നിശമന സേനാഅംഗങ്ങങ്ങളും ഡോക്റ്റര്‍മാരും രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഫ്‌ളക്‌സിബിള്‍ ഷാഫ്റ്റ് ഗ്രേഡര്‍ ഉപയോഗിച്ച് മോതിരം മുറിക്കുമ്പോള്‍   ഡോക്ടര്‍മാര്‍ സിറിഞ്ചിലൂടെ വെള്ളം പമ്പുചെയ്ത് ഉപകരണം ചൂടാകാതെ ശ്രദ്ധിച്ചു. 

മോതിരം എങ്ങനെ കുടുക്കി എന്ന് പലതവണ ചോദിച്ചപ്പോള്‍ കുട്ടി പറഞ്ഞ മറുപടി രസകരമായിരുന്നു. മൊബൈല്‍ ഫോണില്‍ യൂട്യൂബ് വീഡിയോകള്‍ കണ്ടതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് ഇങ്ങനെ ചെയ്തതെന്നാണ് കുട്ടി ആശുപത്രി അധികൃതരോട് പറഞ്ഞത്. 

Portable Mini Air Cooler Fan with LED Light