www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1858) Idukki (1793) Mostreaded (1616) Crime (1411) National (1210) Entertainment (843) world (432) Viral (427) Video (354) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (30) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

All in one..

All in one..
Extension Board, 4 Type C, 2 USB, 5 International Power Sockets, 2500W Output, Long Cable, Wall Mount Option, Supports Laptop Charging for Office, Home Appliances
Showing posts with label Video. Show all posts

കുളിമുറി ദൃശ്യം പകർത്തി; മർദിച്ചു: ഭർതൃവീട്ടുകാർക്കെതിരെ ബിജെപി എം.പിയുടെ സഹോദരി



ന്യൂഡൽഹി: ഭർത്താവിന്‍റെ വീട്ടുകാർ കുളിമുറി ദൃശ്യം പകർത്തിയെന്നും ക്രൂരമായി മർദിച്ചെന്നും ആരോപിച്ച് ഉത്തർപ്രദേശിലെ ഫറൂഖാബാദ് എംപിയുടെ സഹോദരി. മണ്ഡലത്തിലെ ബിജെപി എംപി മുകേഷ് രജ്പുത്തിന്‍റെ സഹോദരി റീന രജ്പുത്താണ് ഭർതൃപിതാവ് ലക്ഷ്മൺസിങ്, ഭർതൃസഹോദരൻമാരായ രാജേഷ്, ഗിരീഷ് എന്നിവർക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.

താൻ കുളിക്കുന്നതിനിടെ ഭർതൃപിതാവും ഭർത്താവിന്‍റെ സഹോദരനും ചേർന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുകയും എതിർത്തപ്പോൾ ഭർതൃപിതാവ് മർദിച്ചെന്നുമാണ് പരാതി. വടികൊണ്ട് അടിച്ചതായും തോക്ക് ചൂണ്ടി വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. രാജേഷ് കത്തി ഉപയോഗിച്ച് കൈയിൽ പരുക്കേൽപ്പിച്ചു. ഗിരീഷ് കമ്പി വടികൊണ്ട് മർദിച്ചെന്നും യുവതി ആരോപിച്ചു. 

രണ്ടു പെൺകുട്ടികളായതിനാൽ ഭർതൃവീട്ടുകാർ വർഷഖങ്ങളായി എന്നെ ഉപദ്രവിക്കുകയാണ്. എന്നെ ഒഴിവാക്കാനാണ് അവർ ശ്രമിക്കുന്നത്- അവർ പറഞ്ഞു. റീന രാജ്പുത്തിനെ മർദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


ഭാര്യ കാമുകനൊപ്പം പോയി; 40 ലിറ്റർ പാലിൽ കുളിച്ച് ഭർത്താവിന്‍റെ ആഘോഷം



അസം: വിവാഹ ജീവിതം തളർന്നാൽ താടിയും മുടിയും നീട്ടി വളർത്തി നിരാശാ ഗാനവും പാടി നടക്കുന്ന കാലമൊക്കെ കഴിഞ്ഞു. അസമിൽ ഒരു യുവാവിന്‍റെ വിവാഹ മോചനാഘോഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഭാര്യയുമായുള്ള ബന്ധം വേർപെടുത്തിയതോടെ യുവാവ് സന്തോഷത്തിൽ 40 ലിറ്റർ പാലിൽ കുളിച്ചാണ് ആഘോഷം നടത്തിയത്.

നല്‍ബാരി ജില്ലയില്‍ നിന്നുള്ള മണിക് അലിയാണ് തന്‍റെ വിവാഹമോചനം ആസാധാരണമായ രീതിയില്‍ ആഘോഷിച്ചത്. 40 ലിറ്റര്‍ പാല്‍ ദേഹത്തൂടെ ഒഴിച്ച് വിവാഹമോചനം ആഘോഷിക്കുന്ന ഇദ്ദേഹത്തിന്‍റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അലി തന്‍റെ വീടിനുമുന്നില്‍ ഒരു പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് നാല് ബക്കറ്റില്‍ പാല് നിറച്ച് നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. ഓരോ ബക്കറ്റ് പാലും ദേഹത്തേക്ക് ഒഴിച്ച് കുളിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ആഘോഷത്തിന്‍റെ മുഴുവന്‍ ദൃശ്യങ്ങളും അയാള്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.

ഇന്നുമുതല്‍ താന്‍ സ്വതന്ത്രനായെന്ന് അയാള്‍ വീഡിയോയില്‍ പറയുന്നു. ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയെന്നും കുടുംബത്തിന്‍റെ സമാധാനം ഓര്‍ത്ത് താന്‍ മൗനം പാലിക്കുകയാണെന്നും അയാള്‍ വ്യക്തമാക്കുന്നു. തന്‍റെ ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്നും പലതവണ അവര്‍ കാമുകനൊപ്പം ഒളിച്ചോടിയതായും അലി ആരോപിച്ചതായി പ്രാദേശിക റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. 

മകളുടെ ഭാവിയോര്‍ത്ത് അദ്ദേഹം തന്‍റെ വിവാഹബന്ധം നിലനിര്‍ത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഒന്നും നേരെയാകാതെ വന്നതോടെയാണ് ദമ്പതികള്‍ വിവാഹമോചനം നേടിയതെന്നാണ് വിവരം. നിയമപരമായി ബന്ധം വേര്‍പെടുത്തിയ ശേഷം അലി ആ സന്ദര്‍ഭം ആഘോഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

പലതവണ ഒളിച്ചോടിയ ഭാര്യ ഇത്തവണ മകളെയും കൊണ്ടാണ് പോയിരിക്കുന്നതെന്ന് അലി പറയുന്നു. ഇത് തന്നെ വേദനിപ്പിച്ചതായും വിവാഹബന്ധം വേര്‍പെടുത്തിയതോടെ താന്‍ പുതിയ ജന്മം എടുത്തതുപോലെ തോന്നിയെന്നും അദ്ദേഹം അറിയിച്ചു. അതുകൊണ്ടാണ് ജീവിതത്തില്‍ ഒരു പുതിയ തുടക്കം കുറിക്കാന്‍ പാലില്‍ കുളിച്ചതെന്നും മണിക് അലിയെ ഉദ്ധരിച്ച് ഇടിവി റിപ്പോര്‍ട്ട് ചെയ്തു.

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV


കട്ടപ്പനയിൽ നിർത്തിയിട്ട സ്‌കൂട്ടറിൽ മൂർഖൻ പാമ്പ്



ഇടുക്കി: കട്ടപ്പനയിൽ ഒരാഴ്ച്ചയായി നിർത്തിയിട്ട സ്‌കൂട്ടറിനുള്ളിൽ മൂർഖൻ പാമ്പ്. നഗരത്തിൽ സിഎസ്ഐ പള്ളിക്ക് സമീപം നിർത്തിയിട്ടിരുന്ന പാലശേരിയിൽ ജസ്റ്റിന്‍റെ സ്കൂട്ടറിനുള്ളിലാണ് പാമ്പ് കയറിയത്. സമീപത്തുണ്ടായിരുന്നവർ പാമ്പ് സ്കൂട്ടറിനുള്ളിലേക്ക് കയറുന്നത് കണ്ടതാണ് രക്ഷയായത്.

തുടർന്ന് ഇവർ വാഹന ഉടമയെയും പാമ്പ് പിടുത്തക്കാരൻ ഷുക്കൂറിനെയും വിവരം അറിയിക്കുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരും സംഭവം അറിഞ്ഞ് സ്ഥലത്തെത്തി. തുടർന്ന് വർക്ക് ഷോപ്പിൽ നിന്നും മെക്കാനിക്കിനെ എത്തിച്ച് വാഹനം പൊളിച്ചാണ് പാമ്പിനെ പുറത്തെടുത്തത്. സ്കൂട്ടറിന്‍റെ ഹാൻഡിലിൽ മീറ്ററിന് താഴെയാണ് പാമ്പ് ഒളിച്ചിരുന്നത്.

പുല്ലാനി മൂർഖനാണ് വാഹനത്തിനുള്ളിൽ ഒളിച്ചിരുന്നത്. വാഹനം അഴിച്ചു മാറ്റിയ ശേഷം പാമ്പിനെ ശ്രദ്ധയോടെ പിടികൂടുകയായിരുന്നു. മഴക്കാലത്ത് ഇത്തരത്തിൽ പാമ്പുകൾ വാഹനത്തിനുള്ളിൽ കയറാൻ സാധ്യതയുണ്ടെന്നും ശ്രദ്ധ വേണമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. 

Join Our Whats App group

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94


ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്നും യാത്രക്കാരനെ വലിച്ച് താഴെയിട്ട് ഫോറസ്റ്റ് ഓഫീസർ



ഇടുക്കി: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്നും യാത്രക്കാരനെ ഫോറസ്റ്റ് ഓഫീസർ വലിച്ചു താഴെയിട്ട സംഭവത്തിൽ നടപടിയുമായി പൊലീസ്. തേക്കടി ചെക്ക് പോസ്റ്റിനു സമീപത്തായിരുന്നു സംഭവം.

യാത്രക്കാരനെ ഓട്ടോറിക്ഷയിൽ നിന്നും വലിച്ചു താഴെയിടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫോറസ്റ്റ് ഓഫീസർ സക്കീർ ഹുസൈനെതിരെ കുമളി പൊലീസ് കേസെടുത്തിരിക്കുന്നത്. 

കുമളി താമരക്കണ്ടം സ്വദേശി ജയചന്ദ്രന്‍റെ പരാതിയിലാണ് നടപടി. ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്നും സക്കീർ ഹുസൈൻ യാത്രക്കാരനെ വലിച്ച് നിലത്തേക്ക് ഇടുന്നതും ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഇടിച്ചു നിൽക്കുന്നതുമാണ് വീഡിയോയിൽ ഉള്ളത്. 

അതേസമയം തേക്കടി ആമ പാർക്കിന് സമീപം സാമൂഹിക വിരുദ്ധർ ഓട്ടോറിക്ഷകളിലെത്തി മദ്യപിക്കുന്നതായി ലാന്‍റിങ് പോയിന്‍റിൽ നിന്നും ജീവനക്കാർ വിളിച്ചറിയിച്ചതനുസരിച്ച് ഓട്ടോറിക്ഷ പരിശോധിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും തന്നെ ഇടിച്ചിടാൻ ശ്രമിച്ചതോടെയാണ് യാത്രക്കാരനെ വലിച്ചിട്ടതെന്നുമാണ് ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നത്.



Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

പിറന്നാൾ ആഘോഷത്തിനിടെ ബലൂൺ പൊട്ടിത്തെറിച്ചു



വിയറ്റ്നാം: പിറന്നാൽ ആഘോഷത്തിനിടെ ഹൈട്രജൻ ബലൂൺ പൊട്ടിത്തെറിച്ച് യുവതിക്ക് പരുക്ക്. വിയറ്റ്‌നാമിലാണ് സംഭവം നടന്നത്. അപകടത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 

വിയറ്റ്‌നാമിലെ ഹനോയിയിലാണ് യുവതിയുടെ ജന്മദിനാഘോഷം നടന്നത്. ജിയാങ് ഫാം എന്ന യുവതിക്കാണ് പിറന്നാള്‍ ദിനത്തില്‍ പൊള്ളലേറ്റത്. ഇതിനിടയിലായിരുന്നു അപ്രതീക്ഷിതമായി അപകടമുണ്ടായതും. കേക്കുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു യുവതി. അതിനിടയിലാണ് അവളുടെ കയ്യിലുണ്ടായിരുന്ന ബലൂണ്‍ പൊട്ടിത്തെറിച്ചത്. 

പൊട്ടിത്തെറിക്ക് പിന്നാലെ യുവതിയുടെ മുഖത്തിനു സമീപം ഒരു തീ ഗോളം പ്രത്യക്ഷപ്പെടുകയായിരുന്നു. ഒരു റെസ്റ്റോറന്‍റിലാണ് പിറന്നാൽ ആഘോഷം സംഘടിപ്പിച്ചിരുന്നത്. ബലൂണുകൾ കൊണ്ടാണ് ഹാൾ അലങ്കരിച്ചിരുന്നത്. ഇതിൽ ഒരു ബലൂണാണ് പൊട്ടിത്തെറിച്ചത്. 

അപകടത്തിന്‍റെ വീഡിയോ ദൃശ്യം യുവതി തന്നെയാണ് പുറത്തുവിട്ടത്. യുവതിയുടെ കയ്യിലിരുന്ന മെഴുകുതിരിയില്‍ നിന്നും ബലൂണിലേക്ക് തീ പാളുകയായിരുന്നു. പെട്ടെന്ന് ബലൂണ്‍ പൊട്ടിത്തെറിച്ചതും യുവതി മുഖം പൊത്തിക്കൊണ്ട് അവിടെ നിന്നും ഓടി മാറുന്നതും വീഡിയോയില്‍ കാണാം. 

റിപ്പോര്‍ട്ടുകള്‍ പ്രകാരം പൊള്ളലേറ്റ ഉടനെ തന്നെ അവള്‍ ബാത്ത്‌റൂമിലേക്ക് ഓടി. വെള്ളമെടുത്ത് മുഖം കഴുകി. പിന്നാലെ ഉടനെ തന്നെ ആശുപത്രിയിലെത്തി എന്നും പറയുന്നു. 

യുവതിയുടെ മുഖത്തെ പൊള്ളൽ ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. പാടുകള്‍ പൂര്‍ണമായും മാറുമെന്ന് ഡോക്ടര്‍ ജിയാങ്ങിന് ഉറപ്പ് നല്‍കി. ബലൂണില്‍ ഹൈഡ്രജനായിരുന്നു എന്ന് അറിയില്ലായിരുന്നു. കടക്കാരന്‍ മുന്നറിയിപ്പൊന്നും തന്നിരുന്നില്ല എന്നും അവള്‍ പറഞ്ഞു.

 


Join Our Whats App group

https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd


മൂന്നാം നിലയിൽ നിന്നും വീണ രണ്ട് വയസുകാരിക്ക് രക്ഷകനായി യുവാവ്



മുംബൈ: മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്നും താഴേക്ക് വീണ രണ്ടു വയസുള്ള കുട്ടിയുടെ അത്ഭുത രക്ഷപെടലിന്‍റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാകുന്നത്.  യുവാവിന്‍റെ അവസരോചിത ഇടപെടലാണ് കുട്ടിക്ക് രക്ഷയായത്. 

മുംബൈയിലെ ഡോംബിവ്‌ലിയിലെ ദേവിച്ചപാഡയിലാണ് സംഭവം നടന്നത്. 13 നില കെട്ടിടത്തിന്‍റെ മൂന്നാം നിലയിലെ ബാൽക്കണിയുടെ വിടവിലൂടെയാണ് കുട്ടി താഴേക്ക് വീണത്. ഈ സമയത്ത് കെട്ടിടത്തിനു താഴെ നിൽക്കുകയായിരുന്ന ഭവേഷ് മാത്രേ എന്ന യുവാവിന്‍റെ അവസരോചിത ഇടപെടലാണ് കുട്ടിക്ക് രക്ഷയായത്. 

കുട്ടി വീഴുന്നത് കണ്ട് അതിവേഗം ഓടിയെത്തിയ യുവാവ് കുട്ടിയെ കൈയിൽ താങ്ങി പിടിക്കാൻ ശ്രമിച്ചു. പൂർണമായും കൈയിൽ ഒതുങ്ങിയില്ലെങ്കിലും വീഴ്ച്ചയുടെ ആഘാതം കുറക്കാൻ ഇതു സാധിച്ചു. ആശുപത്രിയിലെത്തിച്ച കുട്ടിക്ക് നിസാര പരുക്കുകൾ മാത്രമേ ഉള്ളു. 

യുവാവിന്‍റെ കൈക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നുണ്ട്. കുട്ടിയെ രക്ഷിക്കാൻ കാണിച്ച ധൈര്യമാണ് ഏവരും പ്രശംസിക്കുന്നത്.

 


Join Our Whats App group

https://chat.whatsapp.com/LI5CtDALiuGFq6TUngq6K5

ഇന്ത്യാ ഗേറ്റിനു മുമ്പിൽ യുവതിയുടെ ടവ്വൽ നൃത്തം



ന്യൂഡെൽഹി: പുരുഷ ദിനത്തിൽ ഇന്ത്യാ ഗേറ്റിന് മുമ്പിൽ ടവ്വൽ നൃത്തം ചെയ്‌ത് യുവതി. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ ലക്ഷണക്കിനു പേരാണ് കണ്ടത്. കൊല്‍ക്കത്തയിലെ മോജലായ സന്നതി മിത്രയാണ് ആളുകള്‍ക്ക് മുന്നില്‍ വെളുത്ത ടവല്‍ ധരിച്ച് നൃത്തം ചെയ്തത്. 

പുരുഷദിനാശംസകള്‍ എന്ന അടിക്കുറിപ്പോടെ ഇവര്‍ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിന് മുമ്പ്, ദുര്‍ഗാ പൂജ പന്തലില്‍ രണ്ട് സ്ത്രീകള്‍ക്കൊപ്പമുള്ള ഇവരുടെ ചിത്രവും വിവാദമായിരുന്നു.

ബോളിവുഡിലെ ഹിറ്റ് ചിത്രമായ ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ എന്ന ചിത്രത്തിലെ  ഗാനത്തിന് ചുവടുവെച്ചാണ് ഇവര്‍ ടവല്‍ നൃത്തമൊരുക്കിയത്. വീഡിയോ കണ്ടവരിൽ പലരും സന്നതിയുടെ ടവല്‍ ഡാന്‍സിനെ വിമര്‍ശിച്ചു. പൊതുസ്ഥലത്ത് അശ്ലീല നൃത്തം ചെയ്തതിന് അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

 

Join Our Whats App group

https://chat.whatsapp.com/LI5CtDALiuGFq6TUngq6K5

ഒരു കൈയിൽ മൊബൈലും മറു കൈയിൽ സ്റ്റിയറിങ്ങും; സ്വകാര്യ ബസ് ഡ്രൈവറുടെ സാഹസിക ഡ്രൈവിങ്



ഇടുക്കി: ഒരു കൈയിൽ മൊബൈൽ ഫോണും മറു കൈയിൽ സ്റ്റിയറിങ്ങുമായി സ്വകാര്യ ബസ് ഡ്രൈവറുടെ സാഹസിക ഡ്രൈവിങ്. കുമളിയിൽ നിന്നും ചങ്ങനാശേരിയിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് യാത്രികരെ ഭീതിയിലാക്കി സാഹസിക ഡ്രൈവിങ് നടത്തിയത്. 

ബസിലെ യാത്രക്കാർ തന്നെയാണ് സംഭവത്തിന്‍റെ വീഡിയോ പുറത്തു വിട്ടത്. വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യാത്രക്കിടെ ഡ്രൈവർ മൊബൈൽ ഫോൺ എടുക്കുന്നതും മെസേജ് ചെയ്യുന്നതും വീഡിയോയിൽ കാണാം. 

വീണ്ടും വീണ്ടും മൊബൈൽ ഫോണിൽ മെസേജ് അയക്കുന്നതും കാണാം. യാത്രയിലുടനീളം ഡ്രൈവർ ഇത്തരത്തിൽ മൊബൈൽ ഉപയോഗിക്കുകയായിരുന്നുവെന്ന് യാത്രികർ പറഞ്ഞു. 

വലിയ കൊക്കകളും അപകട വളവുകളുമുള്ള റൂട്ടിലൂടെ സർവീസ് നടത്തുമ്പോഴാണ് ഡ്രൈവർ ഇത്തരത്തിൽ അശ്രദ്ധ കാണിച്ചത്. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ ഈ സമയത്ത് ബസിലുണ്ടായിരുന്നു. . 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

റെയിൽവെ പാലത്തിൽ ഫോട്ടോ ഷൂട്ട്; കൺമുന്നിൽ ട്രെയിൻ



ജയ്‌പൂർ: റെയിൽവെ പാലത്തിൽ സാഹസിക ഫോട്ടോ ഷൂട്ടിനിടെ അപ്രതീക്ഷിതമായി വന്ന ട്രെയിൻ ഇടിക്കാതെ ദമ്പതികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്. 

രാജസ്ഥാനിലെ ജയ്‌പൂരിലാണ് സംഭവം നടന്നത്. ട്രെയിൻ വരുന്നത് കണ്ട് ദമ്പതികൾ 90 അടി താഴ്ച്ചയിലേക്ക് ചാടി. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

വീഴ്ച്ചയിൽ പരുക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിച്ചതായും ആരോഗ്യ നില തൃപ്തികരമാണെന്നുമാണ് റിപ്പോർട്ട്. പാലിയയ്ക്ക് സമീപം ജോഗ്മണ്ടിയിലാണ് സംഭവം. 22കാരനായ രാഹുല്‍ മേവാഡയും ഭാര്യ 20കാരിയായ ജാന്‍വിയും ബന്ധുക്കള്‍ക്കൊപ്പം ഗോറാംഘട്ട് സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു.

ഇതിനിടയിലാണ് ഇവര്‍ മേല്‍പ്പാലത്തില്‍ കയറി ഫോട്ടോയെടുക്കാന്‍ ശ്രമിച്ചത്. അതിനിടയില്‍ പാസഞ്ചര്‍ ട്രെയിന്‍ കടന്നുവരികയായിരുന്നു. ട്രെയിന്‍ പതുക്കെയാണ് വന്നതെങ്കിലും ദമ്പതികള്‍ 90 അടി താഴ്ചയിലേക്ക് എടുത്തുചാടി. 

പരുക്കേറ്റ ദമ്പതികളെ ഗാര്‍ഡിന്‍റെ സഹായത്തോടെ രക്ഷപ്പെടുത്തി ട്രെയിനില്‍ ഫുലാദ് റെയില്‍വേ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് ആംബുലന്‍സില്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചു.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


മദ്യലഹരിയിൽ അഭ്യാസം; ദേശീയ പാതയിൽ വട്ടം കറങ്ങി കാർ



മുണ്ടക്കയം: കുത്തിറക്കവും കൊടും വളവുകളുമുള്ള ദേശീയപാത 183ൽ മദ്യ ലഹരിയിൽ യുവാവിന്‍റെ കാർ അഭ്യാസം. മുണ്ടക്കയം കല്ലേപ്പാലം മുതൽ 35-ാം മൈൽ വരെയുള്ള ഭാഗത്താണ് ലക്കുകെട്ട യുവാവ് കാർ അപകടകരമായ രീതിയിൽ ഓടിച്ചത്.  

പലതവണ റോഡിൽ നിന്നും തെന്നി നീങ്ങിയും ഇസഡ് പോലെ വളഞ്ഞും പോയ വാഹനം ദുരന്തത്തിൽപെടാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രമാണ്. 

പിന്നാലെയെത്തിയ വാഹനത്തിലുണ്ടായിരുന്നവർ ഈ ദൃശ്യം പകർത്തി പങ്കുവച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ചൊല്ലാഴ്ച്ച ഉച്ചയ്ക്ക് മൂന്നോടെയായിരുന്നു സംഭവം. 

തുടർന്ന് പെരുവന്താനം പൊലീസ് കാർ ഓടിച്ച കുമളി ചാലിൽ ഷിജിൻ ഷാജിയെ കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യ ലഹരിയിലായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. സംഭവത്തിൽ പൊലീസ് തുടർ നടപടികൾ സ്വീകരിക്കും. 

Join Our Whats App group

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

ഇടുക്കി സ്വദേശിനിയായ എയർഹോസ്റ്റസ് മരിച്ച നിലയിൽ 

ഇടുക്കി: എയർ ഹോസ്റ്റസായി ജോലി ലഭിച്ച് രണ്ടാഴ്ച്ച തികയും മുമ്പ് ഇടുക്കി സ്വദേശിനിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പകപ്പാറ തമ്പാൻസിറ്റി വാഴക്കുന്നേൽ ബിജു- സീമ ദമ്പതികളുടെ മകൾ ശ്രീലക്ഷ്മി (24)യെയാണ് ഹരിയാനയിലെ ഗുഡ്ഗാവിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.  

തങ്കമണി പൊലീസ് സ്റ്റേഷനിലേക്കാണ് ശ്രീലക്ഷ്മി മരിച്ചതായുള്ള വിവരം ലഭിക്കുന്നത്. ആറ് മാസത്തെ പരിശീലനത്തിന് ശേഷം കഴിഞ്ഞ ജൂൺ ആറിനാണ് ശ്രീലക്ഷ്മി എയർ ഇന്ത്യയിൽ ജോലിക്ക് ചേർന്നത്. കഴിഞ്ഞ മെയ് രണ്ടാം വാരത്തോടെ വീട്ടിലെത്തിയ ശ്രീലക്ഷ്മി  ജൂൺ രണ്ടിനാണ് ഹരിയാനയിലേക്ക് മടങ്ങിയത്.

ഞായറാഴ്ച രാത്രിയിലും വീട്ടുകാരുമായി വീഡിയോ കോളിൽ സംസാരിച്ചിരുന്നു. സംസ്കാരം ബുധനാഴ്ച. ശ്രീദേവികയാണ് സഹോദരി. 


മൃഗശാലയിൽ രണ്ട് വയസുകാരിയെ എടുത്തുയർത്തി ജിറാഫ്; വീഡിയോ

giraffe snagged a toddler and lifted her into the air


ടെക്‌സാസ്: മൃഗശാല സന്ദർശിക്കുന്നതിനിടെ രണ്ടു വയസുകാരിക്കുണ്ടായ ഒരു ഞെട്ടിക്കുന്ന അനുഭവമാണ് ലോകമെമ്പാടും ഇപ്പോൾ ചർച്ചാ വിഷയമായിക്കൊണ്ടിരിക്കുന്നത്. ടെക്സാസിലെ ഒരു വൈൽഡ് ലൈഫ് സെന്‍ററിലുണ്ടായ സംഭവമാണ് രാജ്യാന്തര മാധ്യമങ്ങളിൽ വാർത്തയായിരിക്കുന്നത്.

മൃഗശാല സന്ദർശിക്കുന്നതിനിടെ രണ്ടു വയസുള്ള കുട്ടിയെ ജിറാഫ് എടുത്തുയർത്തിയതാണ് സംഭവം. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ അടക്കമാണ് പുറത്ത് വന്നിരിക്കുന്നത്. പെയ്‌സ്‌ലി കുട്ടിയെയാണ് ജിറാഫ് എടുത്തുയർത്തിയത്.  

മാതാപിതാക്കളായ ജേസണും സിയറ ടോട്ടനുമൊപ്പം ടെക്‌സാസിലെ ഒരു വൈല്‍ഡ്‌ലൈഫ് സെന്‍റര്‍ സന്ദര്‍ശിക്കുകയായിരുന്നു പെയ്‌സ്‌ലി. ജിറാഫിന് സ്‌നാക്‌സ് നല്‍കുന്നതിനിടെയാണ് അപകടമുണ്ടായത്. 

പെയ്‌സ്‌ലി ഒരു സ്‌നാക്ക് ജിറാഫിന് കൊടുക്കുന്നുണ്ട്. എന്നാല്‍, അവളുടെ കയ്യിലുണ്ടായിരുന്ന സ്‌നാക്ക് ബാഗ് ജിറാഫിന്‍റെ കണ്ണില്‍ പെട്ടിരുന്നു. അത് തട്ടിയെടുക്കാനായി ജിറാഫിന്‍റെ ശ്രമം. അതിന്‍റെ ഭാഗമായി പെയ്‌സ്‌ലിയെ ജിറാഫ് അങ്ങനെ തന്നെ എടുത്തുയര്‍ത്തുകയായിരുന്നു. 

അടുത്ത നിമിഷം തന്നെ പെയ്‌സ്‌ലിയെ അത് താഴെയിറക്കുകയും ചെയ്തു. എന്നാല്‍, സംഭവം അവളുടെ മാതാപിതാക്കളെയും സന്ദര്‍ശകരെയും ഞെട്ടിച്ചു. വീഡിയോയില്‍ കുട്ടി ജിറാഫിന് സ്‌നാക്ക് നല്‍കുന്നതും കുട്ടിയെ ജിറാഫ് എടുത്തുയര്‍ത്തുന്നതും കാണാം. 

കാമുകിയെ മടിയിലിരുത്തി ബൈക്ക് അഭ്യാസം; ഒടുക്കം സംഭവിച്ചത് ഇങ്ങനെ



ബംഗളൂരു: നടു റോഡിൽ കാമുകിയെ ബൈക്കിനു മുന്നിലിരുത്തി അഭ്യാസ പ്രകടനം നടത്തിയ യുവാവ് പിടിയിൽ. തിരക്കേറിയ ബംഗളൂരു ഇന്‍റർനാഷ്ണൽ എയർപോർട്ട് റോഡിലായിരുന്നു ഓടുന്ന ബൈക്കിൽ കമിതാക്കളുടെ പ്രണയ സല്ലാപം. 

മെയ് 17ന് നടന്ന സംഭവത്തിന്‍റെ വീഡിയോ ബംഗളൂരു പൊലീസാണ് എക്സില്‍ പങ്കുവെച്ചത്. അപകടകരമായ രീതിയിലുള്ള കമിതാക്കളുടെ ബൈക്ക് യാത്ര ചര്‍ച്ചയായതോടെ ബംഗളൂരു പൊലീസ് യുവാവിനെതിരെ നടപടി സ്വീകരിച്ചു. 

ബൈക്കില്‍ യുവാവിന്‍റെ മടിയില്‍ ഇടതുവശം ചരിഞ്ഞാണ് യുവതിയുടെ ഇരിപ്പ്. യുവാവിന്‍റെ കഴുത്തിന് ചുറ്റുമായിട്ടാണ് യുവതിയുടെ കൈ. ഇരുവരും ഹെല്‍മറ്റും ധരിച്ചിട്ടില്ല. 

റോഡ് അഭ്യാസപ്രകടനം നടത്താനുള്ള വേദിയല്ലെന്നും എല്ലാവരുടെയും സുരക്ഷയ്ക്ക് വേണ്ടി ഉത്തരവാദിത്തത്തോടെ വാഹനം ഓടിക്കണമെന്നും നിര്‍ദേശിച്ച് കൊണ്ടാണ് ബംഗളൂരു പൊലീസ് വീഡിയോ പങ്കുവെച്ചത്.

 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

ലഹരി പാർട്ടി; സിനിമാ താരങ്ങൾ അടക്കം കസ്റ്റഡിയിൽ

ബംഗളൂരു: ലഹരി ഒഴുകിയ റേവ് പാർട്ടിക്കിടെ നടന്ന റെയ്‌ഡിൽ സിനിമാ താരങ്ങൾ അടക്കം കസ്റ്റഡിയിൽ. ബംഗളൂരു ഇലക്‌ട്രോണിക് സിറ്റിക്ക് സമീപം ജിആർ ഫാം ഹൗസിൽ നടന്ന പാർട്ടിക്കിടെയാണ് അപ്രതീക്ഷിത റെയ്ഡുണ്ടായത്. സെൻട്രൽ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിൽ തെലുങ്ക് താരങ്ങളും പ്രമുഖരും അടക്കമുള്ളവർ പിടിയിലായതായിട്ടാണ് വിവരം. 

പുലര്‍ച്ചെ മൂന്നിനായിരുന്നു സിസിബിയുടെ റെയ്ഡ്. ഹൈദരാബാദില്‍ നിന്നുള്ള വാസു എന്ന ആളാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. പിറന്നാളാഘോഷം എന്ന് കരുതപ്പെടുന്ന പാര്‍ട്ടിക്ക് പുലര്‍ച്ചെ രണ്ട് വരെയാണ് അനുമതി ലഭിച്ചിരുന്നത്. ഈ സമയം കഴിഞ്ഞും ആഘോഷം നീണ്ടതോടെയാണ് സിസിബിയുടെ മയക്കുമരുന്ന് വിരുദ്ധ സ്‌ക്വാഡ് സ്ഥലത്ത് പരിശോധന നടത്തിയത്. 

ബംഗളൂരുവില്‍ നിന്നും ആന്ധ്രയില്‍ നിന്നുമുള്ള നൂറിലധികം പേര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. പൊലീസ് പിടിച്ചെടുത്ത ആഡംബര വാഹനത്തില്‍ നിന്ന് ആന്ധ്ര പ്രദേശ് എംഎല്‍എയുടെ പാസ് അടക്കമുള്ള രേഖകള്‍ കണ്ടെത്തിയിട്ടുണ്ട്. പതിനഞ്ചിലേറെ ലക്ഷ്വറി കാറുകളാണ് ഫാം ഹൗസിന് സമീപം ഉണ്ടായിരുന്നത്. 

സംഭവവുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് സിറ്റി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 30- 50 ലക്ഷം ചെലവാക്കിയാണ് സംഘാടകര്‍ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 


മുൻ ചക്രമില്ലാതെ ലാൻഡ് ചെയ്‌ത് വിമാനം; ഞെട്ടിക്കുന്ന വീഡിയോ



ഇസ്താംബൂൾ: മുൻ ചക്രമില്ലാതെ ലാൻഡ് ചെയ്‌ത് വിമാനം. ഫെഡ്എക്സ് എയര്‍ലൈന്‍സിന്‍റെ ബോയിങ് 767 (ബിഎഎന്‍) കാര്‍ഗോ വിമാനമാണ് വൻ അപകടത്തിൽ നിന്നും രക്ഷപെട്ടത്. തുര്‍ക്കി ഗതാഗത മന്ത്രാലയ ഉദ്യോഗസ്ഥരാണ് വിവരം പുറത്ത് വിട്ടത്.

ഇസ്താംബുള്‍ വിമാനത്താവളത്തിലാണ് വിമാനം ഇറങ്ങിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. പാരീസ് ചാള്‍സ് ഡി ഗല്ലെ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനം, ലാന്‍ഡിങ് ഗിയര്‍ തുറക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് മുന്‍ ചക്രമില്ലാതെ റണ്‍വേയില്‍ ഇറങ്ങുകയായിരുന്നുവെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. 

ലാന്‍ഡിങ് ഗിയര്‍ തുറക്കാതിരിക്കാനുള്ള കാരണം മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. 10 വര്‍ഷം പഴക്കമുള്ള ബോയിങ് 767 ചരക്ക് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അന്വേഷണത്തിന്‍റെ ഭാഗമായി തങ്ങളുടെ ടീമുകള്‍ സംഭവസ്ഥലത്ത് പരിശോധന നടത്തുകയാണെന്ന് അധികൃതര്‍ അറിയിച്ചു. 

അതേസമയം വിമാനം ലാൻഡ് ചെയ്യുന്നതിന്‍റെ വീഡിയോ ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. ചക്രമില്ലാത്ത മുൻ വശം റൺവേയിൽ ഉരസി തീ പൊരി ചിതറുന്നത് വീഡിയോയിൽ കാണാം.

 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


ചൂട് സഹിക്കാതെ വീട്ടിലെ ഫ്രിഡ്‌ജിൽ കയറി നായ; വീഡിയോ



കൊച്ചി: ഉഷ്ണ തരംഗം വീശിയടിക്കാൻ തുടങ്ങിയിട്ട് ആഴ്ച്ചകൾ പിന്നിട്ടിരിക്കുകയാണ്. ചൂടിൽ നിന്നും രക്ഷപെടാൻ മനുഷ്യൻ പാടുപെടുമ്പോൾ മൃഗങ്ങളുടെ കാര്യം പറയണോ. ഇത്തരത്തിൽ ചൂടിൽ നിന്നും രക്ഷപെടാൻ മാർഗം തേടിയ ഒരു നായയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. 

ചൂട് സഹിക്ക വയ്യാതെ വീട്ടിലെ ഫ്രിഡ്ജ് തുറന്ന് അതിനുള്ളില്‍ കയറി ഇരുന്ന നായയാണ് വീഡിയോയിലെ താരം.  ഹസ്‌കി ഇനത്തില്‍പ്പെട്ട നായയാണ് ഫ്രിഡ്‌ജിൽ കയറി ഇരിപ്പുറപ്പിച്ചത്. 

ഫ്രിഡ്ജിലെ ഒരു റാക്കില്‍ ചുരുണ്ടുകൂടി കിടക്കുകയായിരുന്ന നായയെയാണ് ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ കാണാനാകുന്നത്. വീട്ടമ്മ നായയോട് പുറത്ത് വരാന്‍ പറയുന്നുണ്ടെങ്കിലും കൂട്ടാക്കാതെ ഫ്രിഡ്ജില്‍ തന്നെ ഇരിക്കുന്നതും വീഡിയോയില്‍ കാണാം. 

സ്‌നേഹത്തോടെ പലതവണ പുറത്തേക്ക് വരാന്‍ പറയുന്നതും നായയെ വീട്ടമ്മ പിടിച്ച് പുറത്തേക്ക് എടുക്കാന്‍ ശ്രമിക്കുന്നതും കാണാം. എന്നാല്‍ ഹസ്‌കി ഇതൊന്നും ഗൗനിച്ചില്ല. ഒടുവില്‍ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് നായ ഫ്രിഡ്ജില്‍ നിന്നും പുറത്ത് വരുന്നത്.

ഫ്രിഡ്ജില്‍ നിന്നുമിറങ്ങിയ നായക്ക് പിന്നീട് ഐസ്‌ക്രീം നല്‍കുന്നതും വീഡിയോയില്‍ കാണാം. 1.6 മില്യണ്‍ വ്യൂസ് ആണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്.  ഇതൊരു തമാശ വിഡിയോ അല്ലെന്നും ഇപ്പോഴത്തെ ചൂടില്‍ ഹസ്‌കികള്‍ക്ക് നാട്ടില്‍ ജീവിക്കാന്‍ കഴിയില്ലെന്നുമാണ് വീഡിയോക്ക് താഴെ ചിലരുടെ കമന്‍റുകള്‍.

 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ചുണ്ടിനുള്ളിൽ കാമുകിയുടെ പേര് ടാറ്റൂ ചെയ്‌ത് യുവാവ്



കൊച്ചി: പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്നൊക്കെ പലരും പറയാറുണ്ട്. ഇവിടെ ഒരു യുവാവ് കാട്ടിക്കൂട്ടിയത് കണ്ടാൽ ഇതിലും അപ്പുറമാണ്. കാമുകിയുടെ പേര് ചുണ്ടിന് അകത്തായി ടാറ്റു ചെയ്‌താണ് യുവാവ് ശ്രദ്ധ നേടുന്നത്. 

സംഭവം സോഷ്യൽ മീഡിയയിലും അതിവേഗം വൈറലായി. അമൃത എന്നാണ് യുവാവിന്‍റെ കാമുകിയുടെ പേര്. ആ പേരാണ് യുവാവ് തന്‍റെ ചുണ്ടിനകത്ത് ടാറ്റൂ ചെയ്യുന്നത്. 

വീഡിയോ ഇന്‍സ്റ്റ ഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് tattoo_abhishek_sapkal_4949_ എന്ന യൂസറാണ്. 'ലവ്' എന്നാണ് ഈ വീഡിയോയ്ക്ക് കാപ്ഷന്‍ നല്‍കിയിരിക്കുന്നത്. വീഡിയോയില്‍ ടാറ്റൂ ചെയ്യുന്നതിന്‍റെ വിവിധ പ്രോസസ് കാണാം. ഒടുവില്‍ അത് പൂര്‍ത്തിയാക്കുന്നതും കാണാം. 

എന്തായാലും, തന്‍റെ പ്രണയത്തിന്റെ തീവ്രത കാണിക്കുന്നതിന് വേണ്ടി യുവാവ് ചെയ്ത കാര്യം അഭിനന്ദിക്കപ്പെടുന്നതിന് പകരം വന്‍ പരിഹാസവും വിമര്‍ശനവുമാണ് സോഷ്യല്‍ മീഡിയയിലെ കമന്‍റുകളില്‍ കാണാന്‍ സാധിക്കുന്നത്.

 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


വീട്ടിലെ കിടപ്പ് മുറിയിൽ പുലി; വീഡിയോ



മുംബൈ: വീടിനുള്ളിലെ കിടപ്പ് മുറിയിൽ കയറിയ പുലിയെ പിടികൂടി. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം നടന്നത്. വീടിന്‍റെ മുകൾ നിലയിലെ കിടപ്പ് മുറിയിലാണ് പുലി കയറികൂടിയത്. 

പുലിയെ കണ്ട വീട്ടുകാർ വിവരം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. ഇവർ എത്തി പുലിയെ പിടികൂടി. ബഡ് ഷീറ്റിൽ പൊതിഞ്ഞ് പുലിയെ പുറത്തേക്ക് കൊണ്ടുവരുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP

അതിജീവിതയെ പ്രതി വെട്ടിക്കൊന്നു 

ലക്നൗ: ബലാത്സംഗത്തിനിരയായ 19 കാരിയെ പട്ടാപ്പകൽ വെട്ടിക്കൊന്ന് പ്രതി. ഉത്തർപ്രദേശിലെ കൗസാംബി ജില്ലയിലെ മഹേവാ ഹട്ടിലാണ് നടുക്കുന്ന സംഭവം നടന്നത്. 19 വയസുള്ള യുവതിയാണ് കൊല്ലപ്പെട്ടത്. 

യുവതിയെ പീഡിപ്പിച്ചയാളും സഹോദരനും ചേർന്നാണ് കൊലപാതകം നടത്തിയത്. അശോക്, പവന്‍ നിഷാദ് എന്നിവരാണ് ക്രൂരമായ കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഗ്രാമവാസികള്‍ നോക്കി നില്‍ക്കുമ്പോള്‍ കൈക്കോടാലി ഉപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നു.

പവന്‍ നിഷാദ് 19കാരിയെ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പീഡിപ്പിച്ചിരുന്നു. പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് പല രീതിയില്‍ 19കാരിയെ അപമാനിക്കുന്നത് ഇയാളുടെ രീതിയായിരുന്നു. സുഹൃത്തുക്കളോടൊപ്പമുള്ള ഇത്തരം അപമാനിക്കലിനും ഭീഷണിപ്പെടുത്തലിനും വഴങ്ങാതെ വന്നതോടെയാണ് 19കാരിയെ അതിക്രൂരമായി കൊന്നത്. നേരത്തെ മറ്റൊരു കൊലപാതക കേസിലെ പ്രതിയാണ് പവന്‍റെ സഹോദരന്‍ അശോക്.

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ ഒരു യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ഇവര്‍ രണ്ട് പേരും ചേര്‍ന്ന് 19കാരിയുടെ കുടുംബത്തെ കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദത്തിലാക്കിയിരുന്നു. 

എന്നാല്‍ 19കാരി കേസ് പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കിയതോടെ സഹോദരന്മാര്‍ ആക്രമിക്കുകയായിരുന്നു. പാടത്ത് നിന്ന് കാലികളുമായി മടങ്ങുകയായിരുന്ന 19കാരിയെ പിന്തുടര്‍ന്ന് ഗ്രാമത്തിലെ ഏറെ ദുരം ഓടിച്ച ശേഷം ഗ്രാമവാസികളുടെ മുന്നിലിട്ട് വെട്ടിക്കൂട്ടുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ സഹോദരന്മാര്‍ ഒളിവില്‍ പോയിരിക്കുകയാണ്. 

ഏലപ്പാറയിൽ ഭീമൻ പെരുമ്പാമ്പിനെ പിടികൂടി; വീഡിയോ



ഇടുക്കി: ഏലപ്പാറയിൽ ഭീമൻ പെരുമ്പാമ്പിനെ പിടികൂടി. ഏലപ്പാറ കോഴിക്കാനം ഒന്നാം ഡിവിഷനിലാണ് പെരുമ്പാമ്പിനെ കണ്ടത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പെരുമ്പാമ്പിനെ പിടികൂടുകയായിരുന്നു.  

കോഴിക്കാനം പുതുവൽ വിജയകുമാറിന്‍റെ വീടിന് സമീപത്തു നിന്നാണ് പതിനഞ്ചടി നീളമുള്ള പെരുമ്പാമ്പിനെ പിടി കൂടിയത്. മുറിഞ്ഞ പുഴ വനം വകുപ്പ് ഡപ്യുട്ടി റേഞ്ച് ഓഫീസർ രാജീവിന്‍റെ നേത്യത്വത്തിലുള്ള വനപാലക സംഘം പിടി കൂടിയ പാമ്പിനെ റാന്നി വനമേഖലയിൽ തുറന്നു വിട്ടു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6

വധ ശിക്ഷ; നിമിഷ പ്രിയയുടെ ഹർജി തള്ളി 

ന്യൂഡൽഹി: വധശിക്ഷയ്ക്ക് എതിരായി നിമിഷ പ്രിയ നൽകിയ ഹർജി യമൻ തള്ളിയെന്ന് കേന്ദ്ര സർക്കാർ. പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്നത്. വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. കേസ് കഴിഞ്ഞ 28ന് പരിഗണിച്ചെങ്കിലും വാദം വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. മൂന്നംഗ ബെഞ്ചാണ് നിമിഷ പ്രിയയുടെ അപ്പീല്‍ പരിഗണിച്ചത്.

സ്ത്രീയെന്ന പരിഗണന നല്‍കി വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്യുകയോ വിട്ടയയ്ക്കുകയോ വേണമെന്ന് നിമിഷയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. യമനിലെ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് നിമിഷ പ്രിയ അപ്പീല്‍ കോടതിയെ സമീപിച്ചത്.

നൂറുകണക്കിനാളുകളാണ് നിമിഷപ്രിയയുടെ വധശിക്ഷ വിധി ശരിവെക്കണമെന്നാവശ്യപ്പെട്ട് കോടതിക്ക് മുന്നിലെത്തിയത്. കൊല്ലപ്പെട്ട യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയുടെ ബന്ധുക്കളും പ്രദേശവാസികളും കോടതിക്ക് മുന്നില്‍ പ്രതിഷേധവുമായെത്തിയിരുന്നു.

തന്നെ തടഞ്ഞുവെച്ച് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ തലാല്‍ അബ്ദുമഹ്ദിയില്‍ നിന്ന് രക്ഷപ്പെടാന്‍ നടത്തിയ ശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് നിമിഷ കോടതിയില്‍ വാദിച്ചത്.

2017 ജൂലൈ 25 നാണ് നിമിഷപ്രിയ യെമന്‍കാരനായ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചത്. ഇയാള്‍ക്കൊപ്പം ക്ലിനിക് നടത്തിയ നിമിഷപ്രിയയും യമന്‍ സ്വദേശിയായ സഹപ്രവര്‍ത്തക ഹനാനും കേസില്‍ അറസ്റ്റിലായി. തലാല്‍ തന്നെ ഭാര്യയാക്കി വെക്കാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു നിമിഷപ്രിയയുടെ മൊഴി. അയാളില്‍ നിന്നും ക്രൂരമായ പീഡനത്തിനിരയായിരുന്നതായും അവര്‍ പറഞ്ഞിരുന്നു.

ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന യുവതിയുടെയും യുവാവിന്‍റെയും നിര്‍ദേശപ്രകാരം തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചതാണ് മരണത്തിലേക്ക് നയിച്ചത്. മൃതദേഹം പിന്നീട് വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു. ഹനാനും വിചാരണ നേരിടുന്നുണ്ട്. കീഴ് ക്കോടതിയാണ് നിമിഷയെ വധശിക്ഷക്ക് വിധിച്ചത്.

ടോം ആൻഡ് ജെറി കണ്ട് വൈലന്‍റായി പൂച്ചക്കുട്ടി; വീഡിയോ



പ്രായ വ്യാത്യാസമില്ലാതെ എല്ലാവരും ആസ്വദിക്കുന്ന കാർട്ടൂണാണ് ടോം ആൻഡ് ജെറി. പൂച്ചയും എലിയും തമ്മിലുള്ള തമ്മിലടി തന്നെയാണ് കാർട്ടൂണിലെ പ്രധാന ആകർഷണം. ടോമും ജെറിയും തമ്മിലുള്ള പോരാട്ടത്തിൽ അസ്വസ്ഥനാകുന്ന ഒരു റിയൽ പൂച്ചയുടെ വീഡിയോയാണ് ഇപ്പോൾ സൈബർ ലോകത്ത് വൈറലാകുന്നത്. 

പിങ്ക് നിറത്തിലുള്ള കുപ്പായമൊക്കെയിട്ടിരിക്കുന്ന സുന്ദരൻ പൂച്ചയാണ് വീഡിയോയിലെ താരം. ഐപാഡിൽ ടോം ആൻഡ് ജെറി കാണുകയാണ് പൂച്ച. എന്നാൽ ടോമിനെ ജെറി ആക്രമിക്കുമ്പോൾ വർഗ ബോധം ഉണർന്ന പൂച്ചക്കുട്ടിയെയാണ് പിന്നീട് കാണുന്നത്.   

വീഡിയോയിൽ ടോമിന്‍റെ വായിൽ ഒരു മ്യൂസിക്ക് ഇൻസ്ട്രുമെന്‍റ് കാണാം. ടോമിന്‍റെ കയ്യിലൂടെ ഓടുകയാണ് ജെറി. ടോമിന്‍റെ കയ്യിലൊരു തോക്കുണ്ട്. എന്നാൽ, ആ തോക്ക് ജെറി തട്ടിക്കളയുന്നു. പിന്നീട്, ടോമിന്‍റെ തലയിൽ കയറിയിരുന്ന ജെറി ആ തോക്കെടുത്ത് അതിന്‍റെ തലക്ക് നേരെ പിടിക്കുന്നതും കാണാം. 

എന്നാൽ, ഇത് കണ്ടതോടെ കാർട്ടൂൺ കാണുകയായിരുന്ന പൂച്ചക്കുട്ടി ആകെ അസ്വസ്ഥനായി. പൂച്ചയെ രക്ഷിക്കണം എന്ന തോന്നലിലാവണം അത് ജെറിയുടെ കയ്യിലെ തോക്ക് തട്ടുകയാണ്. അതോടെ ഐപാഡും പൂച്ചക്കുട്ടിയും എല്ലാം ചേർന്ന് താഴേക്ക് വീഴുന്നതും വീഡിയോയിൽ കാണാം. 3.9 മില്യൺ വ്യൂസാണ് ഈ വാർത്ത ചെയ്യുമ്പോൾ വീഡിയോയ്ക്കുണ്ടായിരിക്കുന്നത്.

  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p

മദ്യലഹരിയിൽ രണ്ട് വയസുകാരിയെ രണ്ടാനച്ഛൻ അടിച്ചു കൊന്നു 

ലക്നൗ: മദ്യലഹരിയിൽ പിതാവ് രണ്ട് വയസുകാരിയായ മകളെ അടിച്ചു കൊന്നു. ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിലെ ഹയാത്ത് നഗർ മേഖലയിൽ വ്യാഴാഴ്ച്ച രാത്രിയിലാണ് നടുക്കുന്ന സംഭവം ഉണ്ടായത്. 

മദ്യലഹരിയിലായിരുന്ന പ്രതി ഭാര്യയെയും രണ്ട് പെൺമക്കളെയും അതിക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ ഭാര്യയെയും ഒരു  മകളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഞ്ച് മാസം മുമ്പാണ് പ്രതി മുന്ന (27) ഷൈസ്ത ബീഗവുമായി വിവാഹിതനായതെന്ന് പൊലീസ് സൂപ്രണ്ട് കുൽദീപ് സിംഗ് ഗുണവത് പറഞ്ഞു. ആദ്യ വിവാഹത്തിൽ യുവതിക്ക് രണ്ട് പെൺമക്കളുണ്ട്.

വ്യാഴാഴ്ച രാത്രി മദ്യലഹരിയിൽ വീട്ടിലെത്തിയ മുന്ന ഭാര്യ ഷൈസ്ത ബീഗം, മക്കളായ മന്നത്ത് (2), മന്താഷ (മൂന്നര വയസ്) എന്നിവരെ ക്രൂരമായി മർദിക്കാൻ തുടങ്ങി. മന്നത്ത് സംഭവസ്ഥലത്ത് തന്നെ മരിച്ചപ്പോൾ മന്താഷയ്ക്കും ബീഗത്തിനും ഗുരുതരമായി പരുക്കേറ്റു. ഇരുവരേയും ചികിത്സയ്ക്കായി മൊറാദാബാദിലേക്ക് അയച്ചിട്ടുണ്ടെന്നും ഗുണവത് പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. 

പെരുമ്പാമ്പിനെ കൈയിലെടുത്ത് അഭ്യാസം; കഴുത്തിൽ ചുറ്റി വരിഞ്ഞ് പാമ്പ്



കണ്ണൂര്‍: മദ്യലഹരിയിൽ പെരുമ്പാമ്പിനെ കൈയിലെടുത്ത് അഭ്യാസം നടത്തുന്നതിനിടെ പാമ്പ് യുവാവിന്‍റെ കഴുത്തിൽ ചുറ്റി. വളപ്പട്ടണത്താണ് സംഭവം നടന്നത്. തലനാരിഴയ്ക്കാണ് യുവാവിന്‍റെ ജീവൻ രക്ഷപെട്ടത്. 

വളപട്ടണം പെട്രോള്‍ പമ്പിന് സമീപം വ്യാഴാഴ്ച രാത്രിയാണ് സംഭവം.  പെരുമ്പാമ്പുമായി ചന്ദ്രന്‍ എന്ന യുവാവ് പെട്രോള്‍ പമ്പില്‍ എത്തുകയായിരുന്നുവെന്നാണ് ജീവനക്കാര്‍ പറയുന്നത്. പാമ്പിനെ തോളത്തിട്ട് നില്‍ക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തണമെന്ന് യുവാവ് പെട്രോള്‍ പമ്പ് ജീവനക്കാരോട് ആവശ്യപ്പെട്ടു. 

മദ്യലഹരിയിലായിരുന്നു യുവാവ്. പെരുമ്പാമ്പുമായി അഭ്യാസപ്രകടനം നടത്തുന്നതിനിടെയാണ്, കാര്യങ്ങള്‍ കൈവിട്ട് പോയത്. പെരുമ്പാമ്പ് കഴുത്തില്‍ ചുറ്റി വരിഞ്ഞതോടെ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു. 

ഉടന്‍ തന്നെ പെട്രോള്‍ പമ്പ് ജീവനക്കാര്‍ എത്തിയാണ് യുവാവിനെ രക്ഷിച്ചത്. തൊട്ടടുത്ത് വളപട്ടണം പുഴയാണ്. ഇവിടെ നിന്ന് കിട്ടിയ പെരുമ്പാമ്പ് ആയിരിക്കാം ഇതെന്നാണ് പ്രാഥമിക നിഗമനം.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1


മൃഗശാല ജീവനക്കാരനെ ആക്രമിച്ച് സിംഹം; വീഡിയോ



ആളുകൾ നോക്കി നിൽക്കെ മൃഗശാല ജീവനക്കാരനെ ആക്രമിച്ച് ആൺ സിംഹം. സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയിലാണ് ഞെട്ടിക്കുന്ന രംഗമുള്ളത്. ജീവനക്കാരനെ രക്ഷിക്കാനായി  സഹജീവനക്കാരൻ ശ്രമിക്കുന്നുണ്ടെങ്കിലും ഒടുവിൽ രക്ഷയായത് അവിടെയുണ്ടായിരുന്ന ഒരു സിംഹിണിയുടെ ഇടപെടലാണ്.

"natureinclips' എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ട് മൃഗശാല ജീവനക്കാർ ഒരു സിംഹവലയത്തിനുള്ളിൽ നിൽക്കുന്നതും അവർക്ക് സമീപത്തായി ഒരു ആൺസിംഹവും ഒരു പെൺസിംഹവും വിശ്രമിക്കുന്നതില്‍ നിന്നാണ് വീഡിയോയുടെ തുടക്കം. അൽപ്പം കഴിഞ്ഞപ്പോൾ ജീവനക്കാരിലൊരാൾ ആൺ സിംഹത്തിന്‍റെ കണ്ണുകളിലേക്ക് തന്നെ സൂക്ഷിച്ച് നോക്കുന്നു.  

ഇതോടെ അക്രമാസക്തനായി മാറിയ ആൺ സിംഹം അയാളെ ആക്രമിക്കുന്നു. ജീവനക്കാരന്‍റെ ശരീരത്തിലേക്ക് ചാടിക്കയറിയ സിംഹം അയാളെ കടിച്ചു കീറാൻ ശ്രമിക്കുന്നു. സഹജീവനക്കാരൻ അയാളെ രക്ഷപെടുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെടുന്നു. ഇതിനിടെ സംഭവം പെൺ സിംഹത്തിന്‍റെ ശ്രദ്ധയിൽ പെടുകയും അത് വേഗത്തിൽ എത്തി തന്‍റെ ഇണയെ അനുനയിപ്പിക്കുകയും ജീവനക്കാരനെ രക്ഷപെടുത്തുകയുമായിരുന്നു. 

സിംഹങ്ങളുടെ കണ്ണുകളിൽ തുറിച്ചു നോക്കുന്നത് അവയെ അലോസരപ്പെടുത്തുമെന്ന കുറിപ്പോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധി പേർ ജീവനക്കാരന്‍റെ  പ്രവർത്തിയെ വിമർശിക്കുകയും അതോടൊപ്പം പെൺ സിംഹത്തിന്‍റെ ഭാഗത്ത് നിന്നുമുണ്ടായ അനുനയ ശ്രമത്തെ കൗതുകത്തോടെ നോക്കി കാണുകയും ചെയ്തു. ദൃശ്യങ്ങൾ ഏത് മൃശശാലയിൽ നിന്നുള്ളതാണെന്ന കാര്യം വ്യക്തമല്ല.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T