www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2052) Idukki (1964) Mostreaded (1617) Crime (1521) National (1266) Entertainment (861) world (451) Viral (450) Video (363) Health (213) Gallery (163) mollywood (161) Gulf (146) sports (144) Trending (109) business (103) bollywood (90) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (37) editorial (35) auto (31) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) Fashion (14) trailer (14) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)
Showing posts with label Viral. Show all posts

റോഡില്ല; വിവാഹ വേഷത്തിൽ 18 കിലോമീറ്റർ നടന്ന് വധു



ചക്രത: റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ടുള്ള പലവിധത്തിലുള്ള സമരങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഉത്തരാഖണ്ഡിലെ ഒരു വേറിട്ട സമരം സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. 

ചക്രതയിലെ റോഡിന്‍റെ ശോചനീയാവസ്ഥ പുറം ലോകത്തെ അറിയിക്കാൻ വധു വിവാഹ വേഷത്തിൽ നടന്നത് 18 കിലോമീറ്റർ ദൂരമാണ്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയോട് ഗ്രാമത്തിലേക്ക് ഒരു റോഡ് നിര്‍മിച്ചു നല്‍കാന്‍ അഭ്യര്‍ഥിച്ചുകൊണ്ടാണ് ശര്‍മിള എന്ന യുവതി ദുര്‍ഘടമായ പാതയിലൂടെ കാല്‍നടയായി യാത്ര ചെയ്തത്.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. ബുല്‍ഹാര്‍ ഗ്രാമത്തില്‍ നിന്ന് ഡെറാഡൂണിന് സമീപമുള്ള ഉന്ദവ എന്ന ഉള്‍ഗ്രാമത്തിലേക്ക് വിവാഹ സംഘത്തോടൊപ്പം പോകുകയായിരുന്ന ശര്‍മിളയ്ക്ക്, റോഡ് ഇല്ലാത്തതിനാല്‍ അവസാന കിലോമീറ്ററുകള്‍ നടന്ന് താണ്ടേണ്ടി വരികയായിരുന്നു. 

ഭവനപ്രവേശന ചടങ്ങിന്‍റെ ശുഭമുഹൂര്‍ത്തത്തില്‍ എത്തുന്നതിനായി കനത്ത വിവാഹ ലെഹങ്ക ധരിച്ച് കുടപിടിച്ചും ബുദ്ധിമുട്ടുകള്‍ വകവെക്കാതെയും യുവതി ദീര്‍ഘദൂരം നടക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

ഗ്രാമവാസികള്‍ ചിത്രീകരിച്ച വീഡിയോയില്‍ ക്ഷീണിതയായ വധു മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയോട് നേരിട്ട് അപേക്ഷിക്കുന്നത് കാണാം. തങ്ങള്‍ അനുഭവിക്കുന്ന ഈ ദുരിതം മറ്റാരും അനുഭവിക്കാതിരിക്കാന്‍ ഉന്ദവ ഗ്രാമത്തിലേക്ക് എത്രയും പെട്ടെന്ന് ഒരു റോഡ് നിര്‍മിച്ചു നല്‍കണമെന്ന് അവര്‍ അഭ്യര്‍ഥിച്ചു.

സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഉന്ദവ ഗ്രാമത്തില്‍ ഇതുവരെ റോഡ് സൗകര്യം എത്തിയിട്ടില്ല. ഇത് വിവാഹങ്ങള്‍ പോലെയുള്ള പ്രധാനപ്പെട്ട ചടങ്ങുകളെയും ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും ഗുരുതരമായി ബാധിക്കുന്നുണ്ട്. 

ഉത്തര്‍ഖണ്ഡിലെ മലയോര മേഖലകളില്‍ റോഡുകള്‍ ഇല്ലാത്തത് ഗര്‍ഭിണികള്‍ക്കും രോഗികള്‍ക്കും പ്രായമായവര്‍ക്കും അത്യാഹിത ഘട്ടങ്ങളില്‍ ആശുപത്രികളില്‍ എത്തിച്ചേരുന്നതിന് വലിയ തടസമാണ് സൃഷ്ടിക്കുന്നത്.

ഇത്തരം ഉള്‍ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യമില്ലായ്മയും യാത്രാദുരിതവും ഒരിക്കല്‍ കൂടി ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ ഈ സംഭവം കാരണമായിരിക്കുകയാണ്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

12-ാം നിലയിലെ ഗ്രില്ലിൽ തല കുടുങ്ങി മൂന്നു വയസുകാരി; വീഡിയോ



ഫുജിയാൻ: 12-ാം നിലയിലെ അപ്പാർട്ട്മെന്‍റിൽ ജനൽകമ്പിയിൽ കുടുങ്ങിക്കിടന്ന മൂന്നു വയസുകാരിക്ക് അത്ഭുത രക്ഷപെടൽ. ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലാണ് സംഭവം ഉണ്ടായത്. അയൽവാസികളുടെ സമയോചിത ഇടപെടലാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 

താഴത്തെ നിലയിലെ ജനലില്‍നിന്ന് സ്റ്റൂള്‍ ഉയര്‍ത്തിപ്പിടിച്ച് കുട്ടിയുടെ ശരീരത്തിന് താങ്ങുനല്‍കിയതോടെയാണ് അവളുടെ ജീവന്‍ രക്ഷിക്കാനായത്. രാവിലെ 7.48 ഓടെ കുട്ടി ജനലിലെ സുരക്ഷാ ഗ്രില്ലിലൂടെ പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് തല ലോഹക്കമ്പികള്‍ക്കിടയില്‍ കുടുങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇരുകൈകളും ഉപയോഗിച്ച് ഗ്രില്ലില്‍ മുറുകെപ്പിടിച്ച കുട്ടിയുടെ ശരീരത്തിന്‍റെ ബാക്കി ഭാഗം കെട്ടിടത്തിന് പുറത്തേക്ക് തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു. അപകടകരമായ അവസ്ഥയില്‍ കുട്ടിയെ കണ്ടപ്പോള്‍ തന്നെ അവള്‍ താഴേക്ക് വീഴാനുള്ള സാധ്യത മുന്നില്‍ക്കണ്ട് സമീപവാസികള്‍ പരിഭ്രാന്തരായി.

സംഭവം ശ്രദ്ധയില്‍പ്പെട്ട ഒരാള്‍ ഉടന്‍തന്നെ താമസക്കാരുടെ ഗ്രൂപ്പ് ചാറ്റില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അടിയന്തര സഹായം അഭ്യര്‍ഥിച്ചു. തുടര്‍ന്ന് സുരക്ഷാ ജീവനക്കാരും കെട്ടിടത്തിന്‍റെ നടത്തിപ്പുകാരും സ്ഥലത്തെത്തി. കുട്ടിയുടെ വീടിന് തൊട്ടുതാഴെയുള്ള അപ്പാര്‍ട്ട്‌മെന്‍റില്‍ പ്രവേശിച്ച രണ്ടുപേര്‍ ജനലിലൂടെ പുറത്തേക്ക് ചാഞ്ഞുനിന്ന് ഒരു സ്റ്റൂള്‍ കുട്ടിയുടെ ശരീരത്തിനടിയില്‍ ഉയര്‍ത്തിപ്പിടിച്ചു. 

എന്നാല്‍, ഉയരക്കൂടുതല്‍ കാരണം കുട്ടിയെ നേരിട്ട് പിടിച്ചുയര്‍ത്താന്‍ അവര്‍ക്ക് സാധിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഗ്‌നിരക്ഷാസേന എത്തിയശേഷം കുട്ടിയുടെ അപ്പാര്‍ട്ട്‌മെന്‍റിന്‍റെ വാതില്‍ ബലംപ്രയോഗിച്ച് തുറന്ന് അകത്ത് കയറുകയായിരുന്നു. 

തുടര്‍ന്ന് ഗ്രില്ലില്‍ കുടുങ്ങിയ കുട്ടിയെ മോചിപ്പിച്ച് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം കുട്ടിക്ക് ഗുരുതരമായ പരിക്കുകളൊന്നുമില്ല. സംഭവസമയത്ത് കുട്ടിയുടെ അച്ഛന്‍ ജോലിക്കായും അമ്മ സാധനങ്ങള്‍ വാങ്ങാനായും പുറത്തുപോയിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ട്രെന്‍റ് സൂപ്പറാ.... പക്ഷേ പണികിട്ടാതെ സൂക്ഷിക്കണം



ട്രെൻഡിനൊപ്പം സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ ഏറെയും. ലോകത്ത് എവിടെയോ തുടങ്ങിയ റെട്രോ ട്രെന്‍റ് ഇങ്ങ് കേരളത്തിലും വ്യാപകമായിരിക്കുകയാണ്. ബോളിവുഡ് സ്റ്റൈൽ മുതൽ ഗ്യാങ്സ്റ്റർ സ്റ്റൈൽ വരെ പരീക്ഷിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിടാൻ തിടുക്കം കൂട്ടുകയാണ് ഏവരും. 

ഗ്യാങ്സ്റ്റര്‍ ഫോട്ടോകളും കപ്പിള്‍ ഫോട്ടോകളും ഫാമിലി ഫോട്ടോകളുമെല്ലാം 40 വര്‍ഷം സഞ്ചരിച്ച് പുറകോട്ടു പോയി. ചാറ്റ്ജിപിടിയില്‍ ആദ്യ തവണ പ്രോംപ്റ്റ് കൊടുത്തു നോക്കി ശരിയാത്തവര്‍ പല തവണ ഫോട്ടോകളും സ്‌റ്റൈലുകളും മാറ്റിക്കൊടുത്തു കൊണ്ടിരിക്കുകയാണ്. 

എന്നാൽ ട്രെന്‍റിനൊപ്പമുള്ള ഈ ഒഴുക്ക് അപകടമുണ്ടാക്കുമെന്ന മുന്നറിയിപ്പും വിദഗ്ദർ നൽകുന്നുണ്ട്. വ്യക്തിഗത വിവരങ്ങളുടെ ചോര്‍ച്ചയ്ക്കും ദുരുപയോഗത്തിനും വരെ ഇവ ഉപയോഗിക്കപ്പെട്ടേക്കാമെന്നതാണ് ഭീഷണി. ഉപയോക്താക്കള്‍ അപ്ലോഡ് ചെയ്യുന്ന മുഖത്തിന്‍റെ ചിത്രങ്ങളില്‍ നിന്ന് കമ്പനികള്‍ കൃത്യമായ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നു. ഈ വിവരങ്ങള്‍ ഭാവിയില്‍ എഐ മോഡലുകളെ പരിശീലിപ്പിക്കാന്‍ ഉപയോഗിക്കപ്പെട്ടേക്കാം. 

369 രൂപയ്ക്ക് ബ്ലാക്കിൽ കിടിലൻ ടോപ്പ്.. 



നമ്മള്‍ അപ്ലോഡ് ചെയ്യുന്ന ഹൈ റെസല്യൂഷന്‍ ഫോട്ടോകള്‍ വഴി നിര്‍മിച്ചെടുക്കുന്ന എഐ ചിത്രങ്ങള്‍ തട്ടിപ്പുകാര്‍ക്ക് വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കാനും ഡീപ്ഫേക്ക് വിഡിയോകളും ചിത്രങ്ങളും ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പുകള്‍ നടത്താന്‍ വരെ ഉപയോഗിക്കാം. 

വ്യക്തിഗത ഫോട്ടോകള്‍ അപ്ലോഡ് ചെയ്യുമ്പോള്‍ ചിത്രങ്ങള്‍ എവിടെയെങ്കിലും സൂക്ഷിക്കപ്പെടുന്നുണ്ടോ, ഇത് എങ്ങനെ ഉപയോഗിക്കപ്പെടുന്നു തുടങ്ങിയ കാര്യങ്ങളില്‍ നമുക്ക് ഇന്നും വ്യക്തതയില്ല.

നമ്മുടെ വ്യക്തിഗത വിവരങ്ങള്‍ തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ക്ക് കൈമാറ്റം ചെയ്യപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഡാറ്റ അനലിറ്റിക്‌സ് കമ്പനികള്‍ക്കോ പരസ്യ ഏജന്‍സികള്‍ക്കോ വരെ നമ്മുടെ വിവരങ്ങള്‍ വില്‍ക്കപ്പെട്ടേക്കാമെന്നും സൈബര്‍ സുരക്ഷാ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. മുഖത്ത് മാത്രം ഒതുങ്ങുന്നതല്ല നമ്മുടെ സ്വകാര്യത എന്നും ഓര്‍ക്കണം. അപ്ലോഡ് ചെയ്യുന്ന ഒരു ഫോട്ടോയില്‍ നമ്മുടെ വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റ് കാണാമെങ്കില്‍ പോലും അപകടം തിരിച്ചറിയണം. 

വ്യക്തിഗതമായി നമ്മളെ തിരിച്ചറിയാന്‍ സഹായിക്കുന്ന എല്ലാ വിവരവും സ്വകാര്യതയിലേക്ക് നമ്മളുടെ ആക്‌സസ് കൊടുക്കുന്നതിന് തുല്യമാണെന്ന് ഓര്‍ക്കുക. ചിത്രങ്ങളില്‍ മെറ്റാഡാറ്റ ഉള്‍പ്പെടെ ഓഫ് ചെയ്ത ശേഷമേ അപ്ലോഡ് ചെയ്യാന്‍ പാടുള്ളൂ. ഇതെല്ലാം മാറ്റി നിര്‍ത്തിയാലും പ്രശ്‌നങ്ങള്‍ തീരുന്നില്ല. എഐ എപ്പോഴും നിര്‍മിക്കുക സോ കോള്‍ഡ് പെര്‍ഫക്ട് ചിത്രങ്ങളായിരിക്കും.

പ്രോംപ്റ്റ് കൊടുത്ത് പുറത്തു വരുന്ന ചിത്രങ്ങള്‍ ഉപയോക്താക്കളില്‍ മിഥ്യയായ സൗന്ദര്യ മാനദണ്ഡങ്ങള്‍ വളര്‍ത്താനുള്ള സാധ്യതയുമുണ്ട്. റിയല്‍ ലൈഫിലെ സ്വന്തം ചിത്രവുമായി എഐ രൂപത്തെ താരതമ്യം ചെയ്യുന്നത് ആളുകളില്‍ ആത്മവിശ്വാസക്കുറവുണ്ടാക്കുമെന്നും വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

റീൽ ഷൂട്ട് ചെയ്യുന്ന തിരക്കിൽ അമ്മ; കുഞ്ഞ് ഇഴഞ്ഞെത്തിയത് പാലത്തിന്‍റെ കൈവരിയിൽ



എങ്ങനെയും വൈറലാകാനുള്ള പെടാപാടിലാണ് പലരും. വൈറലാകാനുള്ള ഷൂട്ടിനിടെ ചുറ്റുമുള്ളത് മറക്കുന്നതും സ്വാഭാവികം. ഇത്തരം ഒരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അമ്മ പാലത്തിൽ വച്ച് റീൽ ഷൂട്ട് ചെയ്യുന്നതിനിടെ സ്വന്തം കുഞ്ഞ് പാലത്തിന്‍റെ കൈവരിയിലേക്ക് നീങ്ങുന്നതാണ് വീഡിയോയിൽ. 

കുട്ടി മുട്ടിലിഴഞ്ഞ് നീങ്ങുന്നത് കണ്ട് മറ്റൊരാൾ കുട്ടിയെ എടുത്തു മാറ്റുന്നുണ്ട്. ഇയാൾ കണ്ടില്ലായിരുന്നെങ്കിൽ കുഞ്ഞ് പാലത്തിൽ നിന്നും താഴേക്ക് വീഴുമായിരുന്നു. വലിയ ദുരന്തത്തിന് കാരണമാകുമായിരുന്ന രംഗമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇതൊന്നും അറിയാതെ അമ്മ റീല്‍ ഷൂട്ടില്‍ മുഴുകിയിരിക്കുന്നതും വീഡിയോയില്‍ കാണാം.

എക്സിലും ഇന്‍സ്റ്റഗ്രാമിലുമാണ് വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നത്. വീഡിയോയില്‍ ഒരു സ്ത്രീ സ്വയം റീല്‍ ചിത്രീകരിക്കുന്നതില്‍ മുഴുകിയിരിക്കുന്നതായി കാണാം. ഇതിനിടെ അവരുടെ പിന്നിലായി കുഞ്ഞ് മുട്ടുകാലില്‍ ഇഴഞ്ഞ് പാലത്തിന്‍റെ കൈവരിക്ക് സമീപത്തേക്ക് നീങ്ങുന്നു. 

എന്നാല്‍, കുഞ്ഞിന്‍റെ അപകടകരമായ നീക്കം അറിയാതെ അമ്മ മൊബൈലിലേക്ക് മാത്രം നോക്കി റീല്‍സിനായി പാട്ടുപാടി അഭിനയിക്കുന്ന തിരക്കിലായിരുന്നു. ഈ സമയം കുഞ്ഞ് പുതിക്കെ പാലത്തിന്‍റെ കൈവരിയില്‍ പിടിച്ച് എഴുന്നേല്‍ക്കാനുള്ള ശ്രമം നടത്തുന്നതും വീഡിയോയില്‍ കാണാം. ഈ സമയം അമ്മയുടെ അൽപം പിന്നിലായി ഒരു ബൈക്കില്‍ ചാരിയിരിക്കുകയായിരുന്ന യുവാവ് കുട്ടിയെ കാണുകയും പെട്ടെന്ന് തന്നെ ഇയാള്‍ കുട്ടിയെ എടുക്കുകയും ചെയ്യുന്നു. 

അമ്മ ഇതൊന്നും അറിയാതെ റീല്‍സ് അഭിനയത്തില്‍ മുഴുകിയിരിക്കുകയായിരുന്നു. യുവാവിന്‍റെ സമയോചിതമായ ഇടപെടലാണ് വലിയൊരു അപകടം ഒഴിവാക്കിയത്. വീഡിയോ വൈറലായതോടെ സ്ത്രീക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ തോതിലുള്ള വിമര്‍ശനം ഉയരുന്നു. കുട്ടിയെ ശ്രദ്ധിക്കുന്നതിനേക്കാള്‍ റീല്‍ ചിത്രീകരിക്കുന്നതിനാണ് പ്രാധാന്യം നല്‍കിയതെന്നാണ് പലരുടെയും വിമര്‍ശനം.

 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

ബസിനുള്ളിൽ നഗ്നതാ പ്രദർശനം; യുവാവിനെ കൈകാര്യം ചെയ്‌ത് യുവതി



ഭോപ്പാല്‍: ഓടുന്ന ബസിൽ സ്ത്രീകൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവിന് കണക്കിനു കൊടുത്ത് യുവതി. മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് സംഭവം നടന്നത്. യുവാവിന്‍റെ പ്രവൃത്തിയും യുവതിയുടെ പ്രതികരണവും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. 

ബസ് ദിയോരി സ്റ്റാന്‍റില്‍ എത്തിയപ്പോഴാണ് നിതീഷ് ഗോണ്ഡ് എന്നയാള്‍ ബസില്‍ അതിക്രമം കാണിച്ചതെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ബസിനുള്ളില്‍ പിറകില്‍നിന്ന് നടന്നുവന്ന ഇയാള്‍ രണ്ട് പെണ്‍കുട്ടികള്‍ ഇരിക്കുന്ന സീറ്റിന് സമീപം നില്‍ക്കുകയും പാന്‍റ്സിന്‍റെ സിബ്ബ് തുറന്ന് നഗ്‌നതാ പ്രദര്‍ശനം നടത്തുകയുമായിരുന്നു. 

പെണ്‍കുട്ടിയുടെ ദേഹത്ത് സ്പര്‍ശിക്കാനും ശ്രമമുണ്ടായി. യുവാവ് തൊട്ടടുത്ത് വന്നയുടന്‍ പെണ്‍കുട്ടി ഇത് ശ്രദ്ധിച്ചിരുന്നു. ഇയാളുടെ പ്രവൃത്തി കണ്ടതോടെ പെണ്‍കുട്ടി സീറ്റില്‍നിന്ന് രോഷത്തോടെ ചാടിയെഴുന്നേല്‍ക്കുകയും യുവാവിന്‍റെ മുഖത്തടിക്കുകയും ചെയ്തു. 

യുവാവ് ഇറങ്ങിയോടിയെങ്കിലും പെണ്‍കുട്ടിയും പിറകെ ഓടി. അതേസമയം, പ്രതി ഓടിരക്ഷപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സംഭവത്തിന്‍റെ സിസി ടിവി ദൃശ്യങ്ങള്‍ പിന്നീട് വൈറലായതോടെയാണ് പൊലീസ് പ്രതിയായ നിതീഷ് ഗോണ്ഡിനെ കസ്റ്റഡിയിലെടുത്തു.

 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

സെക്കന്‍റ് ഹാന്‍റായി വാങ്ങിയ വാഷിങ് മെഷീനുള്ളിൽ പണം



പഴയ വീടുകൾക്കുള്ളിൽ നിന്നും നിധി കണ്ടെത്തുന്ന സംഭവങ്ങൾ കേട്ടിട്ടുണ്ടാവും. പണ്ട് കാലത്ത് ഇത്തരത്തിൽ പലരും പണക്കാരായതായും കഥകളുണ്ട്. എന്നാൽ ഓൺലൈനിൽ ഒരു വാഷിങ് മെഷീൻ വാങ്ങിയതോടെ പണം കിട്ടിയത് കേട്ടിട്ടുണ്ടോ. 

അത്തരം ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫേസ്ബുക്ക് മാര്‍ക്കറ്റ് പ്ലേസ് വഴി വാങ്ങിയ ഒരു പഴയ ഡ്രയര്‍ മെഷീനുള്ളില്‍ നിന്നാണ് വാങ്ങിയ ആൾക്ക് പണം ലഭിച്ചത്. യുവാവ് വാങ്ങിയ ഉപകരണം പ്രവര്‍ത്തിപ്പിച്ച് നോക്കാന്‍ നേരത്ത് കേടായ ഉപകരണമാണ് തനിക്ക് വിറ്റതെന്ന് മനസിലായി. 

ഇതോടെ വിറ്റയാളെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാതെ ഒഴിവാക്കിയിരുന്നു. പിന്നീട് മെഷീന്‍ പരിശോധിക്കാന്‍ ആളെ വിളിച്ചുവരുത്തി നോക്കുമ്പോഴാണ് അതില്‍ നിറയെ പണം ഒളിപ്പിച്ചുവെച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവം വൈറലായതോടെ സോഷ്യല്‍ മീഡിയ ഉപയോക്താക്കാള്‍ രസകരമായ അഭിപ്രായങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ഒട്ടനവധി പേര്‍ ഈ വീഡിയോയുടെ ആധികാരികതയെ ചോദ്യം ചെയ്തുകൊണ്ട് രംഗത്തെത്തിയതോടെ സംഭവം വലിയൊരു തര്‍ക്കമായി മാറിക്കഴിഞ്ഞു.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ആദ്യം മകളുടെ വരനൊപ്പം മുങ്ങി; ഇപ്പോൾ ഭർത്താവിന്‍റെ സഹോദരനൊപ്പം വീണ്ടും ഒളിച്ചോടി യുവതി



അലിഗഡ്: മകൾക്ക് വിവാഹം നിശ്ചയിച്ചിരുന്ന വരനുമായി ഒളിച്ചോടിയ യുവതി ഇപ്പോൾ ഭർത്താവിന്‍റെ സഹോദരനൊപ്പം വീണ്ടും ഒളിച്ചോടി. അലിഗഡ് സ്വദേശിനിയായ സപ്നാദേവിയാണ് വീണ്ടും വാർത്തകളിൽ നിറയുന്നത്. 2025 ഏപ്രിലിലാണ് ഇവർ മകളുടെ പ്രതിശ്രുത വരനുമായി നാടുവിട്ടത്. വിവാഹം ഉറപ്പിച്ച് എല്ലാ ഒരുക്കങ്ങളും നടത്തിയതിനു പിന്നാലെ മകൾക്കായി വാങ്ങിയ സ്വർണാഭരണവും പണവും അടക്കം മോഷ്ടിച്ചുകൊണ്ടാണ് ഇവർ നാടു വിട്ടത്. 

സംഭവം വലിയ വാർത്തയാകുകയും ചെയ്‌തിരുന്നു. ബിഹാറിലെ സീതാമര്‍ഹിയില്‍ താമസിക്കവെയാണ് ഇപ്പോൾ വീണ്ടും നാടകീയമായ ഈ പുത്തന്‍ സംഭവം. മകളുടെ വരനായിരുന്ന  രാഹുലിനൊപ്പമാണ് ഇവര്‍ ഒളിച്ചോടിയത്. പിന്നീട് രാഹുലിനൊപ്പം താമസിച്ചു വരികയായിരുന്നു. ഇപ്പോൾ തന്‍റെ സഹോദരനൊപ്പം ഇവർ ഒളിച്ചോടിയെന്ന പരാതിയുമായി രാഹുലാണ് പൊലീസിനെ സമീപിച്ചിരിക്കുന്നത്.

ഫെബ്രുവരി ആറിന് രാഹുല്‍ ജോലിക്ക് പോയ സമയത്ത് സപ്ന തന്‍റെ സഹോദരനൊപ്പം ഒളിച്ചോടിയെന്നാണ് രാഹുലിന്‍റെ ആരോപണം. വീട്ടിലുണ്ടായിരുന്ന രണ്ട് ലക്ഷം രൂപയും സ്വര്‍ണവും ഇവര്‍ കൊണ്ടുപോയെന്നും രാഹുല്‍ പരാതിയില്‍ പറയുന്നു.

പരാതി ഉയര്‍ന്നതോടെ വ്യാഴാഴ്ച മുഖം മറച്ച് പൊലീസ് സ്റ്റേഷനില്‍ ഹാജരായ സപ്ന പുതിയ വെളിപ്പെടുത്തലുകള്‍ നടത്തി. മകളുടെ വരനൊപ്പം പോയത് തന്‍റെ ജീവിതത്തിലെ വലിയ തെറ്റാണെന്നും ഇപ്പോള്‍ അതില്‍ ഖേദിക്കുന്നുണ്ടെന്നുമാണ് ഇവര്‍ പറയുന്നത്. 

എന്നാല്‍ രാഹുലിന്‍റെ ആരോപണങ്ങള്‍ ഇവര്‍ തള്ളി. രാഹുല്‍ തന്നെ ഭീഷണിപ്പെടുത്താറുണ്ടെന്നും തന്‍റെ പണവും ആഭരണങ്ങളും അവന്‍ കൈക്കലാക്കിയെന്നുമാണ് സപ്നയുടെ മറുവാദം. ഇനി ആരുടെയും കൂടെയല്ല, സ്വതന്ത്രമായി ജീവിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു.

മുതിര്‍ന്ന വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കമായതിനാല്‍ പൊലീസ് നിലവില്‍ ഇത് വ്യക്തിപരമായ പ്രശ്‌നമായാണ് കാണുന്നത്. എങ്കിലും പണവും സ്വര്‍ണവും നഷ്ടപ്പെട്ടെന്ന പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6


ആണൊരുത്തൻ നട്ടെല്ലു വിരിച്ചപ്പോൾ പഞ്ചായത്തടക്കം ഇങ്ങു പോന്നു; എന്നിട്ടാണ് കാറ്റിലാടി ഒരു വാർഡ് കിട്ടിയവന്‍റെ അഹങ്കാരം



തെരഞ്ഞെടുപ്പു കാലം വെല്ലുവിളികളുടെയും നേർക്കു നേർ പോരാട്ടങ്ങളുടെയും കാലമാണ്. മുമ്പ് തെരഞ്ഞെടുപ്പിൽ തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ തലമൊട്ടയടിച്ച ഇടുക്കിയിലെ കോൺഗ്രസ് ദേശീയ നേതാവിന്‍റെ വാർത്ത രാജ്യാന്തര മാധ്യമങ്ങൾ അടക്കം ഏറ്റെടുത്തിരുന്നു. 

ഇവിടെ ഇപ്പോൾ തോറ്റു തുന്നംപാടി നിക്കുന്നവർക്കും വെല്ലുവിളികൾക്ക് കുറവൊന്നും ഇല്ലെന്നതാണ് സോഷ്യൽ മീഡിയയിൽ കണ്ടുവരുന്ന ട്രെന്‍റ്. സംസ്ഥാനത്താകെ യുഡിഎഫ് തംരംഗം അലയടിച്ചപ്പോഴും തങ്ങൾ നിലമെച്ചപ്പെടുത്തിയെന്ന മട്ടിലാണ് ഇടത് സൈബർ കേന്ദ്രങ്ങളുടെ വിശദീകരണ പോസ്റ്ററുകൾ. 

ഇടുക്കിയിൽ ഇടതുപക്ഷത്തിനു നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത തിരിച്ചടിയാണ്. ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും ഇടതിനു പച്ചതപ്പാൻ അവസരം കിട്ടിയില്ല. കൈയിലുണ്ടായിരുന്ന പഞ്ചായത്തുകളിലും ബഹുഭൂരിപക്ഷവും പോയികിട്ടി. 

ഇതിനിടെ അറ്റത്തും മൂലക്കും ഓരോ വിജയം നേടിയത് മാത്രമാണ് ഇടതുപക്ഷത്തിന് ആകെ പുറത്ത് കാണിക്കാനുള്ള മേൻമ. ഇത്തരം വിജയങ്ങളെ പർവതീകരിച്ച് കാണിച്ചാണ് പലരും സോഷ്യൽ മീഡിയയിൽ ആളാകാൻ നടക്കുന്നത്. ജില്ലാ പഞ്ചായത്തിൽ അടക്കം പാർട്ടിക്കുണ്ടായ വലിയ തോൽവിയും വോട്ട് ചോർച്ചയും ചർച്ച ചെയ്യുന്നതിനു പകരം വല്ലാണ്ടൂന്നും കാറ്റടിച്ച് കിട്ടിയ വിജയത്തിൽ അഹങ്കരിക്കുന്നവരാണ് നേതാക്കളിൽ പലരും. 

ഇത്തരം സോഷ്യൽ മീഡിയ യുദ്ധങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിറയുമ്പോൾ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ് ഇടുക്കി. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഒരു സാമ്പിൾ വെടിക്കെട്ട് മാത്രമായിട്ടാണ് മുന്നണികൾ കാണുന്നത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ യുഡിഎഫ് ഇനിയും നിലമെച്ചപ്പെടുത്തുമെന്ന സൂചനകൾ തന്നെയാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും വ്യക്തമാകുന്നത്.  

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

ആറ് ഭാര്യമാർ ഒരേ സമയം ഗർഭിണി; വൈറലായി യൂവാവ്



ആറ് ഭാര്യമാർ ഒരേ സമയം ഗർഭിണികളാകുക. ഇത്തരം ഒരു വാർത്തയാണ് ആഫ്രിക്കൻ രാജ്യമായ കെനിയയിൽ നിന്നും പുറത്തു വരുന്നത്. കെനിയയിലെ ജീവിത രീതിയിൽ ബഹുഭാര്യാത്വം സാധാരണമാണ്. എന്നാൽ ആറ് ഭാര്യമാരും ഒരേ സമയം ഗർഭിണിയായിരിക്കുകയെന്നതാണ് യുവാവിന്‍റെ കുടുംബത്തെ ശ്രദ്ധേയമാക്കുന്നത്.

യുവാവിന്‍റെയും ഭാര്യമാരുടെയും വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുമുണ്ട്. ഭാര്യമാരിൽ രണ്ടു പേർ ഏഴ് മാസവും നാല് പേർ അഞ്ചുമാസവും ഗർഭിണികളാണ്. സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതോടെ ഈ ആറ് കുഞ്ഞുങ്ങളെയും സ്വീകരിക്കുന്ന യുവാവിന്‍റെ വീടിനെ കുറിച്ചാണ് കൂടുതൽ ചർച്ചകൾ. 

വീട് ഒരു സ്വകാര്യ മെറ്റേണിറ്റി വാർഡായി മാറുമെന്ന് ചിലർ കമന്‍റ് ചെയ്യുന്നുണ്ട്. സ്ത്രീകളുടെ ആരോഗ്യ നില പരിശോധിക്കണമെന്നും ചിലർ നിർദേശിക്കുന്നു.

 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6


ബസ് യാത്രക്കിടെ നെഞ്ചിലേക്ക് തുറിച്ചു നോക്കുന്നു; അനുഭവം പങ്കുവച്ച് വ്ളോഗർ



കൊച്ചി: തുറിച്ചു നോട്ടം സ്ത്രീകൾ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. ഇത്തരം സാഹചര്യങ്ങളിൽ സ്വന്തം ആത്മവിശ്വാസം തന്നെ നഷ്ടപ്പെടുന്നതായി പല സ്ത്രീകളും പറയാറുമുണ്ട്. ഇത്തരത്തിൽ ഒരു തുറിച്ചു നോട്ടത്തെ കുറിച്ചാണ് ഇന്ന് മലയാളികൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യുന്നത്.

പുരുഷനിൽ നിന്നല്ല, ഒരു സ്ത്രീയിൽ നിന്നുണ്ടായ ദുരനുഭവമാണ് വ്ളോഗർ കൂടിയായ കെ. സ്നേഹ പങ്കുവച്ചിരിക്കുന്നത്. ഒരു വീഡിയോയിലൂടെയാണ് സ്നേഹ വിവരം പുറത്തു വിട്ടത്. ഈ വീഡിയോ പുറത്തുവന്നതോടെ മലയാളികളുടെ ചൂടേറിയ ചർച്ചാവിഷയമായും ഇത് മാറി. 

ബസില്‍ യാത്ര ചെയ്യുമ്പോള്‍ ഒപ്പം യാത്ര ചെയ്ത ഒരു സ്ത്രീയുടെ തുറിച്ച് നോട്ടം അസഹനീയമായിരുന്നുവെന്നാണ് സ്‌നേഹ പറയുന്നത്. ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലാണ് അവര്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. തന്‍റെ നെഞ്ചിലേക്കാണ് ഒപ്പം യാത്ര ചെയ്ത ചേച്ചി തുറിച്ച് നോക്കിയത്. താന്‍ വസ്ത്രം ധരിച്ചിരുന്ന രീതിയാണോ സഹയാത്രികയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതെന്ന് സ്‌നേഹ വീഡിയോയില്‍ ചോദിക്കുന്നുണ്ട്.

താന്‍ നോക്കുമ്പോള്‍ ആ ചേച്ചി സാരി ഉടുത്തിരുന്നത് വയറുകാണിച്ചായിരുന്നുവെന്നും വ്‌ളോഗിലൂടെ സ്‌നേഹ പറയുന്നു. വീഡിയോയുടെ കമന്‍റ് ബോക്സില്‍ നിരവധിപേരാണ് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമനുകളാണ് ആളുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

പൊതു ഇടത്ത് സ്വകാര്യ ഭാഗങ്ങളിൽ വരെ സ്പർശിച്ച് കമിതാക്കൾ 

പൊതുസ്ഥലങ്ങളിൽ പ്രണയത്തിലേർപ്പെടുന്ന കമിതാക്കളുടെ എണ്ണം അനുദിനം വർധിച്ചു വരികയാണ്. നമ്മുടെ നാട്ടിൽ ഇത്തരക്കാർക്കെതിരെ സദാചാര ആക്രമണങ്ങൾ ഉണ്ടാകുന്നതും പതിവാണ്. വിദേശ രാജ്യങ്ങളിൽ ഇത്തരം സ്നേഹ പ്രകടനം ആരും കണ്ടെന്ന് നടിക്കാറില്ല. 

എന്നാൽ സിംഗപ്പൂരിൽ നടന്ന ഇത്തരത്തിലെ ഒരു സ്നേഹ പ്രകടനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. സാധാരണ സ്നേഹ പ്രകടനം മറികടന്ന് സഭ്യതയുടെ വരമ്പുകൾ ലംഘിക്കുന്നതാണ് ഇത്. 

മറ്റൊരാൾ ഈ ദൃശ്യം പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് സോഷ്യൽ മീഡിയയിൽ ഇത് ചൂടേറിയ ചർച്ചയായത്. ഒക്ടോബർ 21 ന് ടാംപൈൻസ് സ്ട്രീറ്റ് 34 ലെ കളിസ്‌ഥലത്ത് ബഞ്ചിലിരുന്നാണ് കമിതാക്കൾ സ്നേഹം പ്രകടിപ്പിക്കുന്നത്. 

പൊതുസ്‌ഥലത്ത് കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതും നിയമവിരുദ്ധമല്ല, പക്ഷേ അത് അനുചിതമാണോയെന്നും അതിരു കടക്കുന്നുണ്ടോയെന്നും ദമ്പതികൾ ശ്രദ്ധിക്കണമെന്നാണ് വിഡിയോ എടുത്തയാളുടെ ഉപദേശം പ്രത്യേകിച്ച് കുട്ടികളുടെ കളിസ്‌ഥലത്ത് വെച്ചാണ് ഇത് സംഭവിച്ചത്.

നൂറു കണ്ണുകൾ നിങ്ങളെ നോക്കുന്നതിൽ നിങ്ങൾക്ക് പ്രശ്‌നമുണ്ടാകില്ല, പക്ഷേ പൊതുജനങ്ങൾക്ക് അത് പ്രശ്ന‌മുണ്ടാകാം. മറ്റുള്ളവരുടെ അഭിപ്രായങ്ങളിൽ നിങ്ങൾ കേൾക്കില്ലായിരിക്കാം, പക്ഷേ പിന്നീട് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നിങ്ങൾ അതിൽ ഖേദിക്കും ഒരു ആലിംഗനം, കൈകൾ കോർത്ത് പിടിക്കൽ.

ഒരാളെ ചുറ്റിപ്പിടിച്ച് ഇരിക്കൽ എന്നിവയെല്ലാം സ്നേഹത്തിന്‍റെ സൗമ്യമായ പ്രകടനങ്ങളാണ്, എന്നാൽ ദീർഘനേരം ചുംബിക്കുക, സ്വകാര്യ ഭാഗങ്ങളിൽ സ്പ‌ർശിക്കുക തുടങ്ങിയ ലൈംഗിക ചേഷ്ഠകൾ ബെഡ് റൂമിലല്ലേ ചെയ്യേണ്ടത്. നിങ്ങൾ അത് സ്വയം സൂക്ഷിക്കേണ്ടതുണ്ട്. ഗാഢമായ ചുംബനങ്ങളും കാമ കേളിയും പാർക്കിലിരുന്നല്ല ചെയ്യേണ്ടത് "- വിഡിയോ എടുത്തയാൾ അഭിപ്രായപ്പെടുന്നു.

അതേസമയം വിഷയത്തിൽ സമ്മിശ്ര പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. വീഡിയോ പകർത്തിയത് കുറ്റമാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു. കുട്ടികളുടെ കളിസ്ഥലത്ത് ഇത്തരത്തിൽ ചെയ്യുന്നതിനെ വിമർശിക്കുന്നവരുമുണ്ട്. എന്തായാലും സോഷ്യൽ മീഡിയയിൽ ചർച്ചകൾ ചൂടു പിടിക്കുകയാണ്. 

കുട്ടികളുടെ കളിസ്ഥലത്ത് പരിധിവിട്ട് കമിതാക്കൾ; സോഷ്യൽ മീഡിയയിൽ ചർച്ച



പൊതുസ്ഥലങ്ങളിൽ പ്രണയത്തിലേർപ്പെടുന്ന കമിതാക്കളുടെ എണ്ണം അനുദിനം വർധിച്ചു വരികയാണ്. നമ്മുടെ നാട്ടിൽ ഇത്തരക്കാർക്കെതിരെ സദാചാര ആക്രമണങ്ങൾ ഉണ്ടാകുന്നതും പതിവാണ്. വിദേശ രാജ്യങ്ങളിൽ ഇത്തരം സ്നേഹ പ്രകടനം ആരും കണ്ടെന്ന് നടിക്കാറില്ല. 

എന്നാൽ സിംഗപ്പൂരിൽ നടന്ന ഇത്തരത്തിലെ ഒരു സ്നേഹ പ്രകടനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. സാധാരണ സ്നേഹ പ്രകടനം മറികടന്ന് സഭ്യതയുടെ വരമ്പുകൾ ലംഘിക്കുന്നതാണ് ഇത്. 

മറ്റൊരാൾ ഈ ദൃശ്യം പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് സോഷ്യൽ മീഡിയയിൽ ഇത് ചൂടേറിയ ചർച്ചയായത്. ഒക്ടോബർ 21 ന് ടാംപൈൻസ് സ്ട്രീറ്റ് 34 ലെ കളിസ്‌ഥലത്ത് ബഞ്ചിലിരുന്നാണ് കമിതാക്കൾ സ്നേഹം പ്രകടിപ്പിക്കുന്നത്. 

പൊതുസ്‌ഥലത്ത് കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതും നിയമവിരുദ്ധമല്ല, പക്ഷേ അത് അനുചിതമാണോയെന്നും അതിരു കടക്കുന്നുണ്ടോയെന്നും ദമ്പതികൾ ശ്രദ്ധിക്കണമെന്നാണ് വിഡിയോ എടുത്തയാളുടെ ഉപദേശം പ്രത്യേകിച്ച് കുട്ടികളുടെ കളിസ്‌ഥലത്ത് വെച്ചാണ് ഇത് സംഭവിച്ചത്.

നൂറു കണ്ണുകൾ നിങ്ങളെ നോക്കുന്നതിൽ നിങ്ങൾക്ക് പ്രശ്‌നമുണ്ടാകില്ല, പക്ഷേ പൊതുജനങ്ങൾക്ക് അത് പ്രശ്ന‌മുണ്ടാകാം. മറ്റുള്ളവരുടെ അഭിപ്രായങ്ങളിൽ നിങ്ങൾ കേൾക്കില്ലായിരിക്കാം, പക്ഷേ പിന്നീട് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നിങ്ങൾ അതിൽ ഖേദിക്കും ഒരു ആലിംഗനം, കൈകൾ കോർത്ത് പിടിക്കൽ, ഒരാളെ ചുറ്റിപ്പിടിച്ച് ഇരിക്കൽ എന്നിവയെല്ലാം സ്നേഹത്തിന്‍റെ സൗമ്യമായ പ്രകടനങ്ങളാണ്.

എന്നാൽ ദീർഘനേരം ചുംബിക്കുക, സ്വകാര്യ ഭാഗങ്ങളിൽ സ്പ‌ർശിക്കുക തുടങ്ങിയ ലൈംഗിക ചേഷ്ഠകൾ ബെഡ് റൂമിലല്ലേ ചെയ്യേണ്ടത്. നിങ്ങൾ അത് സ്വയം സൂക്ഷിക്കേണ്ടതുണ്ട്. ഗാഢമായ ചുംബനങ്ങളും കാമ കേളിയും പാർക്കിലിരുന്നല്ല ചെയ്യേണ്ടത് "- വിഡിയോ എടുത്തയാൾ അഭിപ്രായപ്പെടുന്നു.

അതേസമയം വിഷയത്തിൽ സമ്മിശ്ര പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. വീഡിയോ പകർത്തിയത് കുറ്റമാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു. കുട്ടികളുടെ കളിസ്ഥലത്ത് ഇത്തരത്തിൽ ചെയ്യുന്നതിനെ വിമർശിക്കുന്നവരുമുണ്ട്. എന്തായാലും സോഷ്യൽ മീഡിയയിൽ ചർച്ചകൾ ചൂടു പിടിക്കുകയാണ്. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

ട്രെയിൻ യാത്രക്കിടെ ഓറൽ സെക്‌സ്; ദുരനുഭവം വെളിപ്പെടുത്തി യാത്രക്കാരൻ



കൊച്ചി: തിരക്കുള്ള ട്രെയിനിൽ ജനറൽ കമ്പാർട്ട്മെന്‍റിലുണ്ടായ ദുരനുഭവം വെളിപ്പെടുത്തി യാത്രക്കാരൻ. കണ്ടന്‍റ് ക്രിയേറ്ററായ അജിനാസ് എന്ന യുവാവാണ് തനിക്കുണ്ടായ ദുരനുഭവം ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. എറണാകുളത്തു നിന്നും കൊല്ലത്തേക്കുള്ള യാത്രയിലാണ് സംഭവം. 

ദീപാവലി അവധി പ്രമാണിച്ച് ട്രെയിനിൽ സൂചി കുത്താൻ പോലും സ്ഥലം ഇല്ലാതിരുന്ന സമയത്ത് മറ്റു യാത്രക്കാരെ സാക്ഷിയാക്കി ഒരു ഭാര്യയും ഭർത്താവും ഓറൽ സെക്‌സിൽ ഏർപ്പെട്ടതായിട്ടാണ് അജിനാസ് വെളിപ്പെടുത്തുന്നത്.

അജിനാസ് വീഡിയോയിൽ പറയുന്നത് ഇങ്ങനെ

ജനറൽ കംപാർട്ട്മെന്‍റിൽ യാത്ര ചെയ്യവേ ഒരു പുരുഷനും സ്ത്രീയും ചുംബിക്കുന്നതും കെട്ടിപ്പിടിക്കുന്നതും കണ്ടു. ഭാര്യാ ഭർത്താക്കൻമാരായിരിക്കും എന്നതിനാൽ തന്നെ അവരുടെ കാര്യത്തിൽ ഇടപെടാൻ പോയില്ല. എന്നാൽ സമയം കഴിയും തോറും ഇരുവരും തമ്മിലുള്ള പെരുമാറ്റത്തിന്‍റെ തീവ്രത കൂടാൻ തുടങ്ങി സ്ത്രീ പുരുഷന് ഓറൽ സെക്‌സ് ചെയതു നൽകാൻ തുടങ്ങിയതോടെ താൻ ദമ്പതികളെ ചോദ്യം ചെയ്‌തു. 

എന്നാൽ മദ്യലഹരിയിലായിരുന്നു പുരുഷൻ തനിക്ക് നേരെ ആക്രോശിക്കാൻ തുടങ്ങി. ചുറ്റുമുണ്ടായിരുന്ന സ്ത്രീകളായ യാത്രക്കാരൊന്നും തനിക്കൊപ്പം നിന്നില്ലെന്നും അങ്ങനെ ഒരാളെങ്കിലും ഉണ്ടായിരുന്നെങ്കിൽ ആ സ്ത്രീയെ നേരിടാമായിരുന്നു എന്നും അജിനാസ് പറയുന്നുണ്ട്. 

സ്ത്രീകളെ തന്നെപ്പോലെ ഒരു പുരുഷൻ നേരിട്ടാൽ അത് മറ്റ് രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടേനെ എന്നും യുവാവ് തന്‍റെ വിഡിയോയിൽ പറയുന്നുണ്ട്. സൂചി പോലും കുത്താൻ ഇടമില്ലാത്ത അത്ര തിരക്കിലാണ് ആളുകൾ നിൽക്കുന്നത്. ചുറ്റും കുട്ടികളും സ്ത്രീകളുമൊക്കെയുണ്ട്. 

തൊട്ടടുത്ത നിൽക്കുന്ന രണ്ടുപേർ പരസ്‌പരം ഉമ്മവയ്ക്കുകയും കെട്ടിപ്പിടിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. ഭാര്യാ ഭർത്താക്കൻമാരാകുമ്പോൾ ഏത് പൊതുമധ്യത്തിലാണെങ്കിലും സ്നേഹം പ്രകടിപ്പിക്കാനായി അങ്ങനെയൊക്കെ ചെയ്യുന്നത് സ്വാഭാവികമാണ്. അതൊരു പ്രശ്നമേയല്ല കുറച്ച് കഴിഞ്ഞപ്പോഴേക്കും അതിന്‍റെ തീവ്രത കൂടി വരാൻ തുടങ്ങി. ചുറ്റും നിൽക്കുന്ന ആളുകളുടെ മുഖം വിളറി വെളുക്കാൻ തുടങ്ങി എങ്ങനെ പ്രതികരിക്കണം എന്ന് അറിയാതെയായി

ആ സ്ത്രീ നേരെ കുനിഞ്ഞ് ഇരുന്ന് അയാൾക്ക് ഓറൽ സെക്സ് ചെയ്തുകൊടുക്കാൻ തുടങ്ങി. കണ്ടു കഴിഞ്ഞാൽ തൊലിയുരിഞ്ഞ് പോകുന്ന രീതിയിലേക്ക് കാര്യങ്ങളെത്തി. 

ദീപാവലി സീസൺ ആയതുകൊണ്ട് അത്രയും തിരക്കായിരുന്നു ഇവരൊക്കെ അതിനകത്ത് കയറിയിട്ട് കാണിക്കുന്ന ഹറാംപിറപ്പ് ഇതൊക്കെയാണ്. അവസാനം അയാളെ തല്ലി എന്തെങ്കിലും ചെയ്യണമെങ്കിൽ പുറത്ത് പോയി ചെയ്യാൻ പറഞ്ഞു.  അയാൾ മദ്യപിച്ചിട്ടും ഉണ്ടായിരുന്നു ആ സ്ത്രീ എന്നെ തല്ലാൻ പാകത്തിനാണ് നിൽക്കുന്നത്.

 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

സാരി ഉടുക്കുമ്പോൾ തുട ഉരഞ്ഞ് മുറിയാറുണ്ടോ ‍?

ദിവസം മുഴുവൻ സാരി ധരിക്കേണ്ടി വരുന്ന നിരവധി സ്ത്രീകളുണ്ട്. കാണാൻ രസമുള്ള വസ്ത്രമാണെങ്കിലും സാരി ധരിക്കുമ്പോൾ ചില ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. ഇതിൽ ഒന്നാണ് തുടകൾ ഉരഞ്ഞ് മുറിയുന്നത്. 

അൽപം വണ്ണമുള്ള സ്ത്രീകളിലാണ് ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നത്. വിയര്‍പ്പ്, ഘര്‍ഷണം, ഇറുകിയ വസ്ത്രങ്ങള്‍ എന്നിവ മൂലമാണ് ഈ പ്രശ്‌നം ഉണ്ടാകുന്നത്. അതേസമയം ഇതിനെ നിസാരമായി കാണരുതെന്നാണ് അരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.

തുടകള്‍ ഉരഞ്ഞ് മുറിഞ്ഞാല്‍ അവ തണുത്ത വെള്ളത്തില്‍ കഴുകി വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടയ്ക്കുക. സുഡോക്രീം, ബോറോലിന്‍, ഡെര്‍മിക്കൂള്‍, സിങ്ക് ഓക്‌സൈഡ് ക്രീം അല്ലെങ്കില്‍ നിങ്ങളുടെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം അനുയോജ്യമായ ഒരു തൈലം എന്നിവ ബാധിത പ്രദേശത്ത് പുരട്ടുക. ദിവസം മുഴുവന്‍ വരണ്ടതായിരിക്കാന്‍ ടാല്‍ക്കം പൗഡര്‍ അല്ലെങ്കില്‍ ആന്‍റി ഫംഗല്‍ പൗഡര്‍ പുരട്ടുക.

ഇങ്ങനെ മുറിഞ്ഞ ഇടത്ത് ശുദ്ധമായ കറ്റാര്‍ വാഴ ജെല്‍ പുരട്ടുന്നത് തണുപ്പ് നല്‍കുകയും ചര്‍മ്മത്തിലെ പ്രകോപനം കുറയ്ക്കുകയും ചെയ്യുന്നു. എല്ലാ ദിവസവും കുളിച്ചതിന് ശേഷം വെളിച്ചെണ്ണ പുരട്ടുന്നത് ചര്‍മ്മത്തെ മൃദുവാക്കുകയും ഘര്‍ഷണം മൂലമുണ്ടാകുന്ന അസ്വസ്ഥതകള്‍ കുറയ്ക്കുകയും ചെയ്യുന്നു. ബാധിത പ്രദേശത്ത് മഞ്ഞളും തൈരും ചേര്‍ത്ത് പുരട്ടുന്നത് വീക്കവും ചുവപ്പും കുറയ്ക്കുന്നു.

സിന്തറ്റിക് അല്ലെങ്കില്‍ നൈലോണ്‍ വസ്ത്രങ്ങള്‍ ഒഴിവാക്കുക. ഭാരം കുറഞ്ഞതും വായുസഞ്ചാരമുള്ളതുമായ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.  വിപണിയില്‍ ലഭ്യമായ ആന്‍റി-ചാഫിംഗ് ക്രീമുകള്‍ ഉപയോഗിക്കുന്നത് ഘര്‍ഷണം കുറയ്ക്കുന്നു. ഇത് ഉരഞ്ഞ് മുറിയുന്നത് തടയുന്നു. ശരീരഭാരം കൂടുന്നത് തുടകള്‍ക്കിടയിലുള്ള ദൂരം കുറയ്ക്കുകയും ഘര്‍ഷണം വർധിപ്പിക്കുകയും ചെയ്യുന്നു. 

പതിവ് നടത്തവും വ്യായാമവും സഹായകരമാണ്. ഉരച്ചിലിന്‍റെ ഭാഗത്ത് വെള്ളമുള്ള കുമിളകള്‍, കഠിനമായ വേദന, പഴുപ്പ് അല്ലെങ്കില്‍ അണുബാധ എന്നിവ കണ്ടാല്‍ ഉടന്‍ തന്നെ ഒരു ഡെര്‍മറ്റോളജിസ്റ്റിനെ സമീപിക്കുക.  

ടീച്ചർ എന്നെ ഫ്ളർട്ട് ചെയ്യുകയാണോ ? മെസേജ് പങ്കുവച്ച് വിദ്യാർഥി



അധ്യാപകരും വിദ്യാർഥികളും തമ്മിൽ പ്രണയത്തിലാകുന്ന വാർത്തകൾ ഇപ്പോൾ സർവ സാധാരണമാണ്. വിദ്യാർഥികളുമായി വഴിവിട്ട ബന്ധങ്ങൾ തുടർന്ന അധ്യാപകരുടെ റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നത് മറ്റൊരു തരത്തിലുള്ള അധ്യാപക- വിദ്യാർഥി ബന്ധമാണ്. 

ഒരു വിദ്യാർഥി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചില വാട്‌സാപ് സ്ക്രീൻ ഷോട്ടുകളാണ് ചർച്ചയുടെ തുടക്കം. അധ്യാപിക തനിക്ക് അയച്ച മെസേജുകളാണ് ഇവയെന്നാണ് വിദ്യാർഥി പറയുന്നത്.

തുടർന്ന് ഈ മെസേജുകൾ അൽപം പരിധിവിട്ടിട്ടുണ്ടോയെന്നും വിദ്യാർഥി ചോദിക്കുന്നു. പോസ്റ്റ് സോഷ്യൽ മീഡിയയിൽ എത്തിയതോടെ ചൂടേറിയ ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്.

വിദ്യാര്‍ഥിയെ മിടുക്കനെന്നും ബുദ്ധിമാനെന്നും പ്രശംസിച്ചതും മറ്റ് സഹപാഠികളില്‍ നിന്ന് വിദ്യാര്‍ഥി എങ്ങനെ വേറിട്ട് നില്‍ക്കുന്നുവെന്നും അധ്യാപിക പരാമര്‍ശിച്ചിരിക്കുന്നതും സ്‌ക്രീന്‍ ഷോട്ടില്‍ കാണാന്‍ കഴിയും. വിദ്യാര്‍ഥിയെ മാന്യനായ വ്യക്തിയെന്ന് വിശേഷിപ്പിച്ച അധ്യാപിക ഇത്തരം വിദ്യാര്‍ഥികളെ വളരെ അപൂര്‍വമായി മാത്രമെ കാണാറുള്ളൂവെന്നും പറഞ്ഞു.

ബിരുദ, എംബിഎ തലങ്ങളിലുള്ള വിദ്യാര്‍ഥികളുമായി വിദ്യാര്‍ഥിയുടെ കഴിവുകള്‍ താരതമ്യം ചെയ്യുമ്പോള്‍ അയാള്‍ വേറിട്ടുനില്‍ക്കുന്നതായും അധ്യാപിക കൂട്ടിച്ചേര്‍ത്തു. അധ്യാപികയുടെ അഭിനന്ദനങ്ങള്‍ പരിധി ലംഘിച്ചോ അതോ വെറും പ്രോത്സാഹനം  മാത്രമാണോ എന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.

ഞാന്‍ നിങ്ങളെ ആദ്യമായി ക്ലാസില്‍ കണ്ടപ്പോഴും പിന്നീട് രണ്ട് മൂന്ന് ദിവസം നിങ്ങളുമായി ഇടപഴകുകയും ചെയ്തപ്പോള്‍ ഒരു വിദ്യാര്‍ഥിക്ക് എങ്ങനെ ഇത്ര മിടുക്കനും ബുദ്ധിമാനുമാകാന്‍ കഴിയുമെന്ന് ഞാന്‍ ചിന്തിച്ചു. നിങ്ങളുടെ പെരുമാറ്റം വളരെ മാന്യമായിരുന്നു(ഇപ്പോഴും അങ്ങനെ തന്നെയാണ്). തുടക്കം മുതല്‍ നിങ്ങളുടെ ബാച്ചില്‍ നിങ്ങള്‍ വേറിട്ട് നില്‍ക്കുന്നു. അപൂര്‍വമായാണ് ഇത്തരത്തിലുള്ള വിദ്യാര്‍ഥികളെ കണ്ടുമുട്ടാറ്. 

സാധാരണയായി എംബിഎ കോളേജുകളില്‍ ഞാന്‍ ഇത്തരമാളുകളെ കണ്ടെത്താറുണ്ട്. എന്നാല്‍, ബിരുദതലത്തില്‍ നോക്കുമ്പോള്‍ നിങ്ങള്‍ വളരെ വ്യത്യസ്തനാണ്. നിങ്ങളില്‍ ആ മാറ്റം വളരെ പതുക്കെയാണ് ഞാന്‍ കണ്ടത്,'' അധ്യാപിക വിദ്യാര്‍ഥിക്ക് അയച്ച സന്ദേശത്തില്‍ പറഞ്ഞു.

എന്‍റെ അധ്യാപിക എന്നെ നോട്ടമിട്ടിട്ടുണ്ട്, അല്ലെങ്കില്‍ എന്നോട് ഫ്ളര്‍ട്ട് ചെയ്യുന്നു. അവര്‍ വിവാഹമോചിതയാണ്. മിക്കവാറും എല്ലാവരോടും അവര്‍ സൗഹൃദത്തിലാണ്. എന്നാല്‍, എന്നോട് അവര്‍ക്ക് പ്രത്യേകമായ ഒരു അടുപ്പമുണ്ട്. ക്ലാസിലെ എല്ലാവര്‍ക്കും അത് അറിയാം. ഞാന്‍ എന്തു ചെയ്യണം? ഇത് ആസ്വദിക്കണോ? അതോ അകലം പാലിക്കണോ? ഇതാണ് റെഡ്ഡിറ്റിൽ വിദ്യാർഥി പങ്കുവച്ച പോസ്റ്റിൽ ചോദിക്കുന്നത്. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

ആണുങ്ങളുടെ അടിവസ്ത്രം പച്ചക്കറി ബാഗാക്കി വീട്ടമ്മ

Woman Transforms Men’s Underwear Into DIY Tote


മുംബൈ: ഉപയോഗ ശേഷം വലിച്ചെറിയുന്ന പാഴ് വസ്‌തുക്കൾ കൊണ്ട് മനോഹരമായ അലങ്കാര വസ്തുക്കളും മറ്റും ഉണ്ടാക്കുന്ന നിരവധി പേരെ നമ്മൾ അനുദിനം സോഷ്യൽ മീഡിയയിൽ കാണുന്നുണ്ട്. എന്നാൽ അടിവസ്ത്രം ഇത്തരത്തിൽ ഉപയോഗിച്ചാലോ. അത്തരം ഒരു വീട്ടമ്മയാണ് ഇപ്പോൾ സൈബർ ലോകത്തെ വൈറൽ താരം. 

പുരുഷൻമാരുടെ അടിവസ്ത്രം കൂട്ടി തുന്നി പച്ചക്കറി ബാഗാക്കിയിരിക്കുകയാണ് വീട്ടമ്മ. വീട്ടമ്മ ഈ ബാഗിൽ പച്ചക്കറി വാങ്ങുന്ന വീഡിയോ സൈബർ ലോകത്ത് തരംഗമായിരിക്കുകയാണ്. ഇങ്ങനെയും ഇതിനു ഉപയോഗം ഉണ്ടായിരുന്നോയെന്നാണ് പലരും ചോദിക്കുന്നത്.

വിലക്കുറവിന്‍റെ പൊടിപൂരം... 



ഒരു ചന്തയില്‍ നിന്ന് പച്ചക്കറി വാങ്ങുന്ന സ്ത്രീയെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുക. എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് അവര്‍ പച്ചക്കറി വാങ്ങിയ അസാധാരണമായ ബാഗായിരുന്നു. 

പ്ലാസ്റ്റിക് ക്യാരി ബാഗിന് പകരം അടിവശം തുന്നിച്ചേര്‍ത്ത അടിവസ്ത്രത്തിലാണ് അവര്‍ പച്ചക്കറി വാങ്ങിയത്. കച്ചവടക്കാരന്‍ അവര്‍ നീട്ടിയ സഞ്ചിയിലേക്ക് സാധനങ്ങള്‍ ഇടുന്നതും രണ്ടാമതൊന്ന് ആലോചിക്കാതെ ആ സ്ത്രീ ബാഗും കഴുത്തില്‍ തൂക്കി പോകുന്നതും വീഡിയോയിലുണ്ട്.

അടിവസ്ത്രത്തിന്‍റെ അടിവശം തുന്നിച്ചേര്‍ത്ത ശേഷം അരക്കെട്ടില്‍ വരുന്ന ഭാഗത്ത് രണ്ടുവശത്തുമായി ഒരു സ്ട്രാപ്പ് തുന്നിച്ചേര്‍ത്തു. ഇത് എടുത്തുകൊണ്ട് നടക്കാന്‍ എളുപ്പമുള്ള ഒരു ബാഗാക്കി മാറ്റി. വീട്ടമ്മയുടെ അസാധാരണമായ കണ്ടുപിടുത്തം സോഷ്യല്‍ മീഡിയയെ ആകെ ഞെട്ടിച്ചിരിക്കുകയാണ്.

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

നവ്യനായരെ കടന്നു പിടിക്കാൻ ശ്രമം 

കൊച്ചി: സിനിമാ പ്രോമോഷൻ പരിപാടിക്കിടെ നടി കാവ്യ മാധവനോട് മോശമായി പെരുമാറാൻ ശ്രമിച്ച വീഡിയോ പുറത്ത്. പുഴുവിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രമോഷനായിട്ടാണ് നവ്യ കോഴിക്കോടെത്തിയത്. സൗബിൻ ഷാഹിർ, ആൻ അഗസ്റ്റിൻ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. 

പ്രമോഷനായി താരങ്ങളും അണിയറ പ്രവര്‍ത്തകരും കോഴിക്കോട് എത്തിയതിന്‍റെ വീഡിയോയാണ് പുറത്തു വന്നിട്ടുള്ളത്. കോഴിക്കോട് മാളില്‍ വച്ച് നടന്ന പരിപാടിക്കിടെ നവ്യയോട് മോശമായി പെരുമാറാന്‍ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. 

താരങ്ങളെ കാണാനായി വലിയ ജനത്തിരക്കുണ്ടായിരുന്നു. മാളില്‍ നിന്നും താരങ്ങള്‍ മടങ്ങവെ ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരാള്‍ നവ്യയെ തൊടാനായി കൈ നീട്ടുകയായിരുന്നു. ഉടനെ തന്നെ നവ്യയുടെ പിന്നിലായി നടന്നിരുന്ന സൗബിന്‍ ഷാഹിര്‍ ഇടപെടുകയും തടയുകയും ചെയ്യുന്നതായി വിഡിയോയില്‍ കാണാം.

തനിക്ക് നേരെയുണ്ടായ അപ്രതീക്ഷിതമായ നീക്കത്തില്‍ നവ്യ തെല്ല് ഞെട്ടുന്നതും അതിക്രമം നടത്താന്‍ ശ്രമിച്ചയാളെ രൂക്ഷമായി നോക്കുന്നതും വിഡിയോയിലുണ്ട്. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പൊതു ഇടത്ത്, സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യത്തിലാണ് നവ്യയ്ക്കെതിരെ അതിക്രമ ശ്രമമുണ്ടായതെന്നത് അമ്പരപ്പിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നു.

അധ്യാപനം മതിയാക്കി ഷുഗർ ബേബിയായി; യുവതിയുടെ കഥ ഇങ്ങനെ



ലണ്ടൻ: കുറഞ്ഞ വരുമാനത്തിലെ ജീവിതം മടുത്തപ്പോൾ ഷുഗർ ബേബിയായി ലക്ഷങ്ങൾ സമ്പാദിക്കുകയാണ് യുകെയിലെ ഒരു അധ്യാപിക. സോഷ്യൽ മീഡിയയിൽ താരമായി മാറിയ കോണി കീറ്റ്സ് എന്ന യുവതിയുടെ വാർത്തയാണ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

പാശ്ചാത്യ രാജ്യങ്ങളിൽ ഇത്തരം ജോലികൾ പ്രൊഫഷനായി തെരഞ്ഞെടുക്കുന്ന യുവതികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആഢംബര ഹോട്ടലുകളില്‍ കോടീശ്വരന്മാരായ പുരുഷന്മാരോടൊപ്പം പണത്തിനും ആഢംബരത്തിനും വേണ്ടി കഴിയുന്നതിനെയാണ് ഷുഗര്‍ ബേബി എന്ന് വിളിക്കുന്നത്.

ഒരു കുട്ടിയുടെ അമ്മ കൂടിയായ കോണി കീറ്റ്സ് അധ്യാപക ജോലി രാജിവെച്ചതിന് ശേഷമാണ് ഈ രംഗത്തേക്ക് എത്തിയത്. തുടക്കത്തില്‍ ഇവര്‍ ഒണ്‍ലി ഫാന്‍സിനായി വീഡിയോകള്‍ നിര്‍മിച്ചു നല്‍കിയിരുന്നു. 

2021ലാണ് അവര്‍ പങ്കാളിയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയത്. തുടര്‍ന്ന് വൈകാരികമായ വേദനയുണ്ടാകുമെന്ന് ഭയന്ന് വീണ്ടും പ്രണയിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. പകരം ഷുഗര്‍ ബേബിയാകാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു.

നിലവില്‍ താന്‍ 65 പുരുഷന്മാരുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. മണിക്കൂറില്‍ 20,000 രൂപ മുതല്‍ 35,000 രൂപ വരെ സമ്പാദിക്കുന്നുണ്ട്. പ്രതിമാസം മൂന്ന് ലക്ഷം രൂപ വരെ സമ്പാദിക്കുകയാണ് താന്‍ ലക്ഷ്യമിടുന്നതെന്നും അവര്‍ പറഞ്ഞു.

തന്‍റെ അടുത്തുവരുന്ന വിവാഹിതരായ പല ക്ലയിന്‍റുകളും വീട്ടില്‍ ഏകാന്തത അനുഭവിക്കുന്നുണ്ടെന്ന് കീസ്റ്റ് പറഞ്ഞു. പലപ്പോഴും അവര്‍ക്ക് ഭാര്യമാരുമായി കിടപ്പുമുറി പങ്കിടാന്‍ കഴിയാറില്ലെന്നും ശാരീരികമായോ വൈകാരികമായോ ആയ ബന്ധങ്ങള്‍ ഇല്ലായെന്നും അവര്‍ വിശദീകരിച്ചു. 

അവരോട് ദയയോടെ സംസാരിക്കുന്ന, അവരെ വിലമതിക്കുന്നതായി തോന്നുന്ന, അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന ഒരാളെയാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും കീസ്റ്റ് പറഞ്ഞു. ചിലപ്പോള്‍ തനിക്ക് ഇഷ്ടപ്പെടാത്ത പുരുഷന്മാരുമായി ബന്ധം സ്ഥാപിക്കേണ്ടി വന്നിട്ടുണ്ടെന്ന് പറഞ്ഞ അവര്‍ വീട്ടുവീഴ്ചകളോടെയാണെങ്കിലും ആഢംബരം നിറഞ്ഞ ഒരു ജീവിതശൈലി ആസ്വദിക്കാനുള്ള ഒരു മാര്‍ഗമായിട്ടാണ് ഈ ജോലിയെ കാണുന്നതെന്നും വ്യക്തമാക്കി.

തന്‍റെ ജോലിയില്‍ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് കീസ്റ്റ് ബോധവതിയാണ്. ഒരു ക്ലയന്റ് തന്നെ ഭീഷണിപ്പെടുത്തി സന്ദേശമയച്ചതിനെ കുറിച്ച് അവര്‍ വെളിപ്പെടുത്തി. വൈകാരികമായ അടുപ്പവും വേദനയും ഒഴിവാക്കാന്‍ താന്‍ ജാഗ്രത പാലിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

രഞ്ജിനി ഹരിദാസുമായി ലെസ്‌ബിയൻ ബന്ധം; വ്യക്ത വരുത്തി രഞ്ജിനി ജോസ്

കൊച്ചി: ഗായിക രഞ്ജിനി ജോസും അവതാരിക രഞ്ജിനി ഹരിദാസും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പല കഥകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇപ്പോൾ ഈ ബന്ധത്തെ കുറിച്ച് വ്യക്ത വരുത്തിയിരിക്കുകയാണ് രഞ്ജിനി ജോസ്. 

രഞ്ജിനി ഹരിദാസിന്‍റെ പോഡ്കാസ്റ്റില്‍ തന്നെയാണ് രഞ്ജിനി ജോസ് തുറന്ന് സംസാരിച്ചത്. താനും രഞ്ജിനി ഹരിദാസും ലെസ്ബിയന്‍ കപ്പിള്‍ ആണെന്ന വാര്‍ത്തകള്‍ക്കെതിരെ ഉൾപ്പെടെയാണ് രഞ്ജിനി ജോസ് പ്രതികരിച്ചത്. 

താനും ഗായകന്‍ വിജയ് യേശുദാസും പ്രണയത്തിലാണ് എന്ന വാര്‍ത്തകള്‍ പ്രചരിച്ചതിനെക്കുറിച്ചും രഞ്ജിനി വിശദീകരിച്ചു. രഞ്ജിനി ജോസിന്‍റെ വാക്കുകൾ ഇങ്ങനെ- ആളുകള്‍ സെന്‍സിറ്റീവുമാണ് ഇന്‍സെന്‍സിറ്റീവുമാണെന്ന് തോന്നിയിട്ടുണ്ട്. പ്രത്യേകിച്ചും കൊവിഡിന് ശേഷം. എന്നേയും സഹ ഗായകനേയും കുറിച്ചും, എന്നേയും നിന്നേയും (രഞ്ജിനി ഹരിദാസ്) കുറിച്ചും വാര്‍ത്തകള്‍ വന്നതും എനിക്ക് പ്രതികരിക്കേണ്ടി വന്നതും നോക്കൂ. 

ഇന്‍സെന്‍സിറ്റീവായി ഒന്ന് എഴുതിക്കഴിഞ്ഞാല്‍ പിന്നെ ഇങ്ങനെ വന്നു കൊണ്ടിരിക്കുകയാണ്. അതിനാലാണ് ഞാന്‍ ഒരിക്കല്‍ പ്രതികരിച്ച് അവസാനിപ്പിച്ചത്. ഒരുപാട് പേര്‍ പിന്തുണച്ചെത്തി. ഇത് വിജയ് യേശുദാസും ഞാനും ഡേറ്റിങ്ങിലാണെന്ന് പറഞ്ഞതിനെക്കുറിച്ചാണ്. അവന്‍ എന്‍റെ ബാല്യകാല സുഹൃത്താണ്. ഞങ്ങള്‍ ഡേറ്റ് ചെയ്തിട്ടില്ല. അങ്ങനെ ചിന്തിക്കുന്നവര്‍ക്ക് ഭ്രാന്താണ്. 

ചിലര്‍ നേരിട്ട് എന്‍റെയടുത്ത് ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. അവന്‍ പത്താം ക്ലാസ് മുതല്‍ എന്‍റെ സുഹൃത്താണ്. അന്ന് മുതല്‍ അറിയാം. ഞാന്‍ എന്തിന് വിജയ് യേശുദാസിനെ ഡേറ്റ് ചെയ്യണം? അവന്‍ എന്‍റെ ബെസ്റ്റ് ഫ്രണ്ടാണ്.  കരണ്‍ ജോഹറിന്‍റെ സിനിമയില്‍ നടക്കുമായിരിക്കും, പക്ഷെ എന്‍റെ ജീവിതത്തില്‍ നടക്കില്ല. 

കൊവിഡിന് ശേഷം ആളുകള്‍ വല്ലാതെ ഇന്‍സെന്‍സിറ്റീവായിട്ടുണ്ട്. പിന്നെ എന്നേയും നിന്നേയും ചേര്‍ത്താണ് വിവരക്കേട് പറഞ്ഞത്. നമ്മള്‍ ലെസ്ബിയന്‍ ആണെന്ന്. ലെസ്ബിയന്‍ എന്ന് വിളിക്കുന്നതല്ല എന്‍റെ പ്രശ്നം. എനിക്ക് അവരോട് എതിര്‍പ്പുകളില്ല, പക്ഷെ ഞാന്‍ അതല്ല. ഹോമോസെക്ഷ്വാലിറ്റിയെക്കുറിച്ച് നിങ്ങള്‍ ഇപ്പോഴാണ് അറിഞ്ഞതെന്ന് കരുതി അത് എല്ലായിടത്തും കൊണ്ടു വരണമെന്നില്ല എന്ന് ഞാന്‍ പറഞ്ഞു എന്നും രഞ്ജിനി ജോസ് പറയുന്നു.

ഭർത്താവിന്‍റെ സഹോദരിയോട് പ്രണയം; യുവതിയും നാത്തൂനും ഒളിച്ചോടി



ജബൽപൂർ: ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനൊപ്പം ഒളിച്ചോടി. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം നടന്നത്. സന്ധ്യയെന്ന യുവതിയാണ് ഭർത്താവിന്‍റെ സഹോദരിക്കൊപ്പം ഒളിച്ചോടിയത്. 

ഏഴ് വർഷം മുമ്പായിരുന്നു സന്ധ്യയുടെയും അശുതോഷിന്‍റെയും വിവാഹം. സന്ധ്യയെ കാണാതായതോടെ ഇവരുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് സന്ധ്യ സ്വവർഗാനുരാഗിയാണെന്ന് കണ്ടെത്തിയത്. ഒളിച്ചോടിയ രണ്ടു സ്ത്രീകളെയും കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം നടത്തി വരികയാണ്.

ജബല്‍പൂരിലെ അമര്‍പഥന്‍ സ്വദേശിയായ അശുതോഷ് ഏഴ് വര്‍ഷം മുമ്പാണ് സന്ധ്യയെ വിവാഹം കഴിച്ചത്. സന്തോഷകരമായ ദാമ്പത്യബന്ധമായിരുന്നു അത്. ദമ്പതികള്‍ക്ക് അഞ്ച് വയസുള്ള മകനുണ്ട്. അശുതോഷ് പഠനവുമായി ബന്ധപ്പെട്ട് ജബല്‍പൂരിലേക്ക് താമസം മാറിയിരുന്നു. കുടുംബം ഒന്നിച്ചാണ് ഇവിടെ കഴിഞ്ഞിരുന്നത്.

അശുതോഷിന്‍റെ കസിന്‍ മാന്‍സി ഇവരുടെ വീട്ടില്‍ നിത്യസന്ദര്‍ശകയായിരുന്നു. മാര്‍ക്കറ്റിലും വിനോദയാത്രകളിലുമെല്ലാം അവര്‍ സന്ധ്യയോടൊപ്പം പോകുമായിരുന്നു. അടുത്ത കുടുംബബന്ധമായതിനാല്‍ ഇവരുടെ ബന്ധത്തില്‍ ബന്ധുക്കള്‍ക്കാര്‍ക്കും സംശയമൊന്നും തോന്നിയിരുന്നില്ല.

എന്നാല്‍ ഓഗസ്റ്റ് 12ന് സന്ധ്യയെ പെട്ടെന്ന് വീട്ടില്‍ നിന്ന് കാണാതായി. ഇതോടെ കാര്യങ്ങള്‍ നാടകീയ വഴിത്തിരിവിലെത്തി. പരിശോധനയില്‍ ജബല്‍പൂര്‍ റെയില്‍വേ സ്റ്റേഷനില്‍വെച്ച് സന്ധ്യയെ കണ്ടെത്തി. 

തുടര്‍ന്ന് വീട്ടിലേക്ക് തിരികെ കൊണ്ടുവരികയും ഭര്‍ത്താവിനും മകനുമൊപ്പം അവര്‍ താമസിക്കുകയും ചെയ്തു. എന്നാല്‍ ഓഗസ്റ്റ് 22ന് സന്ധ്യ വീണ്ടും അപ്രത്യക്ഷയായി. ഇത്തവണ മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചാണ് അവര്‍ കടന്നുകളഞ്ഞത്. അതിനുശേഷം അവര്‍ തിരികെ എത്തിയില്ല.

ഏറെ ദിവസം കഴിഞ്ഞിട്ടും ഭാര്യ തിരിച്ചുവരാതായതോടെ അവരുടെ ഫോണ്‍ അശുതോഷ് പരിശോധിച്ചു. സന്ധ്യയും തന്‍റെ കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധത്തെ സൂചിപ്പിക്കുന്ന സന്ദേശങ്ങള്‍ അശുതോഷ് ഫോണില്‍ നിന്ന് കണ്ടെത്തി. വാട്ട്‌സ്ആപ്പ് ചാറ്റില്‍നിന്ന് ഇരുവരും ഒളിച്ചോടുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞു.

ഇതിന് പിന്നാലെ ജബല്‍പൂര്‍ റൂറലിലെ ഘംപോര്‍ പോലീസ് സ്റ്റേഷനില്‍ അശുതോഷ് പരാതി നല്‍കി. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

രഞ്ജിനി ഹരിദാസുമായി ലെസ്‌ബിയൻ ബന്ധം; വ്യക്ത വരുത്തി രഞ്ജിനി ജോസ്

കൊച്ചി: ഗായിക രഞ്ജിനി ജോസും അവതാരിക രഞ്ജിനി ഹരിദാസും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പല കഥകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇപ്പോൾ ഈ ബന്ധത്തെ കുറിച്ച് വ്യക്ത വരുത്തിയിരിക്കുകയാണ് രഞ്ജിനി ജോസ്. രഞ്ജിനി ഹരിദാസിന്‍റെ പോഡ്കാസ്റ്റില്‍ തന്നെയാണ് രഞ്ജിനി ജോസ് തുറന്ന് സംസാരിച്ചത്.

താനും രഞ്ജിനി ഹരിദാസും ലെസ്ബിയന്‍ കപ്പിള്‍ ആണെന്ന വാര്‍ത്തകള്‍ക്കെതിരെ ഉൾപ്പെടെയാണ് രഞ്ജിനി ജോസ് പ്രതികരിച്ചത്. താനും ഗായകന്‍ വിജയ് യേശുദാസും പ്രണയത്തിലാണ് എന്ന വാര്‍ത്തകള്‍ പ്രചരിച്ചതിനെക്കുറിച്ചും രഞ്ജിനി വിശദീകരിച്ചു. രഞ്ജിനി ജോസിന്‍റെ വാക്കുകൾ ഇങ്ങനെ- ആളുകള്‍ സെന്‍സിറ്റീവുമാണ് ഇന്‍സെന്‍സിറ്റീവുമാണെന്ന് തോന്നിയിട്ടുണ്ട്. 

പ്രത്യേകിച്ചും കൊവിഡിന് ശേഷം. എന്നേയും സഹ ഗായകനേയും കുറിച്ചും, എന്നേയും നിന്നേയും (രഞ്ജിനി ഹരിദാസ്) കുറിച്ചും വാര്‍ത്തകള്‍ വന്നതും എനിക്ക് പ്രതികരിക്കേണ്ടി വന്നതും നോക്കൂ. 

ഇന്‍സെന്‍സിറ്റീവായി ഒന്ന് എഴുതിക്കഴിഞ്ഞാല്‍ പിന്നെ ഇങ്ങനെ വന്നു കൊണ്ടിരിക്കുകയാണ്. അതിനാലാണ് ഞാന്‍ ഒരിക്കല്‍ പ്രതികരിച്ച് അവസാനിപ്പിച്ചത്. ഒരുപാട് പേര്‍ പിന്തുണച്ചെത്തി. ഇത് വിജയ് യേശുദാസും ഞാനും ഡേറ്റിങ്ങിലാണെന്ന് പറഞ്ഞതിനെക്കുറിച്ചാണ്. അവന്‍ എന്‍റെ ബാല്യകാല സുഹൃത്താണ്. ഞങ്ങള്‍ ഡേറ്റ് ചെയ്തിട്ടില്ല. അങ്ങനെ ചിന്തിക്കുന്നവര്‍ക്ക് ഭ്രാന്താണ്. 

ചിലര്‍ നേരിട്ട് എന്‍റെയടുത്ത് ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. അവന്‍ പത്താം ക്ലാസ് മുതല്‍ എന്‍റെ സുഹൃത്താണ്. അന്ന് മുതല്‍ അറിയാം. ഞാന്‍ എന്തിന് വിജയ് യേശുദാസിനെ ഡേറ്റ് ചെയ്യണം? അവന്‍ എന്‍റെ ബെസ്റ്റ് ഫ്രണ്ടാണ്.  കരണ്‍ ജോഹറിന്‍റെ സിനിമയില്‍ നടക്കുമായിരിക്കും, പക്ഷെ എന്‍റെ ജീവിതത്തില്‍ നടക്കില്ല. 

കൊവിഡിന് ശേഷം ആളുകള്‍ വല്ലാതെ ഇന്‍സെന്‍സിറ്റീവായിട്ടുണ്ട്. പിന്നെ എന്നേയും നിന്നേയും ചേര്‍ത്താണ് വിവരക്കേട് പറഞ്ഞത്. നമ്മള്‍ ലെസ്ബിയന്‍ ആണെന്ന്. ലെസ്ബിയന്‍ എന്ന് വിളിക്കുന്നതല്ല എന്‍റെ പ്രശ്നം. എനിക്ക് അവരോട് എതിര്‍പ്പുകളില്ല, പക്ഷെ ഞാന്‍ അതല്ല. ഹോമോസെക്ഷ്വാലിറ്റിയെക്കുറിച്ച് നിങ്ങള്‍ ഇപ്പോഴാണ് അറിഞ്ഞതെന്ന് കരുതി അത് എല്ലായിടത്തും കൊണ്ടു വരണമെന്നില്ല എന്ന് ഞാന്‍ പറഞ്ഞു എന്നും രഞ്ജിനി ജോസ് പറയുന്നു.

ഗർഭ നിരോധനത്തിനായി ഉപയോഗിച്ച കോപ്പർ ടിയും കൈയിൽ പിടിച്ച് നവജാത ശിശു



ബ്രസീലിയ: ജനിക്കാനായി പിറന്നവൻ..... ഇത്തരം ഒരു അടിക്കുറിപ്പോടെയാണ് ബ്രസീലിലെ ഒരു നവജാത ശിശുവിന്‍റെ ചിത്രം ഈ ലോകം മുഴുവൻ ഇപ്പോൾ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഗർഭ നിരോധന മാർഗമായ ഇന്‍ട്രയൂട്രീന്‍ ഡിവൈസ് (ഐയുഡി) ഉപയോഗിച്ച യുവതിക്ക് ഉണ്ടായ കുട്ടിയാണ് ചിത്രത്തിലെ താരം. 

ഗർഭ നിരോധന മാർഗം ഉപയോഗിച്ചിട്ടും ഗർഭിണിയാകുന്നവർ നിരവധിയാണ്. എന്നാൽ ഈ കുട്ടി വൈറലായതിനു പിന്നിലെ കാരണം വേറെയാണ്. കുട്ടി പുറത്തേക്ക് വന്നത് അമ്മയുടെ ഉള്ളിൽ നിക്ഷേപിച്ചിരുന്ന ഗർഭ നിരോധന മാർഗമായ കോപ്പർട്ടിയും കൈയിൽ പിടിച്ചുകൊണ്ടാണ്. 

പ്രസവത്തിനു പിന്നാലെ ആശുപത്രി അധികൃതർ ഇത് ശ്രദ്ധിക്കുകയും ഫോട്ടോ പകർത്തുകയും ചെയ്‌തു. അപ്പോൾ കോപ്പർട്ടി ഒരു ട്രോഫി കണക്കെ കൈയിൽ പിടിച്ചിരിക്കുകയായിരുന്നു കുട്ടി. 

ക്വിഡി അറാജോ ഡി ഒലിവേര‍യെന്ന യുവതിയാണ് കോപ്പര്‍ ടി ഉപയോഗിച്ചിട്ടും ഗരർഭിണിയായത്. പ്രസവമെടുത്ത ഡോക്ടര്‍ നതാലിയ റോഡ്രിഗസ് ആണ് കുഞ്ഞിന്‍റെ ചിത്രം പങ്കുവച്ചത്. രണ്ട് വര്‍ഷം മുമ്പാണ് കുഞ്ഞിന്‍റെ അമ്മ കോപ്പര്‍ ടി ഉപയോഗിച്ചത്. എന്നാല്‍ ഇത് ഉപയോഗിച്ചിട്ടും ഗര്‍ഭധാരണം തടയാന്‍ സാധിച്ചില്ല. എന്‍റെ വിജയ ട്രോഫി-എന്നെ തടയാന്‍ കഴിയാത്ത ഐയുഡി- എന്ന അടിക്കുറിപ്പോടെയാണ് ഡോക്ടര്‍ ചിത്രം പങ്കിട്ടത്.

99 ശതമാനത്തിലധികം ഉയര്‍ന്ന ഫലപ്രാപ്തിക്ക് പേരുകേട്ട ഗര്‍ഭനിരോധന മാർഗമാണ് കോപ്പര്‍ ഐയുഡി. എന്നാല്‍ എന്നിട്ടും താന്‍ ഗര്‍ഭിണിയായത് ക്വിഡിയെ അദ്ഭുതപ്പെടുത്തി. ഗര്‍ഭകാലത്ത് ഐയുഡി നീക്കം ചെയ്യുന്നതിലെ അപകടസാധ്യതകള്‍ കാരണം അത് അതേപടി നിലനിര്‍ത്തുകയായിരുന്നു.

പ്രസവസമയത്ത് മറ്റ് പല ബുദ്ധിമുട്ടുകളും ഇതുകാരണം ക്വിഡിക്ക് നേരിടേണ്ടി വന്നു. എന്നാല്‍ ഈ ബുദ്ധിമുട്ടുകള്‍ക്കിടയില്‍ അവര്‍ ആരോഗ്യവാനായ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. മാത്യൂസ് ഗബ്രിയേല്‍ എന്നാണ് അവന്‍റെ പേര്. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

അമ്മയെ കറിക്കത്തികൊണ്ട് കുത്തി മകൾ 

ആലപ്പുഴ: അമിതമായി മൊബൈൽ ഫോൺ ഉപയോഗിച്ചത് ചോദ്യം ചെയ്‌ത അമ്മയെ 17 കാരി കുത്തി പരുക്കേൽപ്പിച്ചു. ആലപ്പുഴ ബീച്ച് വാർഡിൽ താമസിക്കുന്ന അധ്യാപികയായ വീട്ടമ്മയ്ക്കാണ് കുത്തേറ്റത്. പ്ലസ് വൺ വിദ്യാർഥിനിയായ മകളാണ് അമ്മയെ കുത്തിയത്. 

കഴുത്തിന് കുത്തേറ്റ ഇവർ വീട്ടിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. മകൾക്കെതിരെ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു. 

കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. മകളുടെ മൊബൈൽ ഫോൺ ഉപയോഗത്തെ ചൊല്ലി ഇരുവരും തമ്മിൽ തർക്കം ഉണ്ടാകാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം അമ്മ ഫോണിന്‍റെ ചാർജർ മാറ്റിവച്ചു. ഇതിനെ ചൊല്ലിയും ഇരുവരും തമ്മിൽ വഴക്കിട്ടു. 

ഇതിനു പിന്നാലെ വീടിന്‍റെ തറയിൽ വളർത്തു നായ മൂത്രമൊഴിച്ചത് കഴുകി കളയാൻ മകളോട് അമ്മ പറഞ്ഞു. ഇതോടെ ഇരുവരും തമ്മിൽ വീണ്ടും തർക്കം ഉണ്ടാകുകയും കറിക്കത്തികൊണ്ട് 17 കാരി അമ്മയുടെ കഴുത്തിൽ കുത്തുകയുമായിരുന്നു. ഈ സമയത്ത് പിതാവ് വീട്ടിൽ ഉണ്ടായിരുന്നില്ല. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ അധ്യാപിക വീട്ടിൽ നിന്നും ഇറങ്ങിയോടി സമീപത്തെ വീട്ടിലെത്തി. 

അയൽവാസിയുടെ വീട്ടിലെത്തിയ ഇവർ ബോധം കെട്ട് വീഴുകയായിരുന്നു. അയൽവാസിയായ യുവാവ് കഴുത്തിൽ തുണികൊണ്ട് കെട്ടിയ ശേഷം പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് ആംബുലൻസ് എത്തിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഐസിയുവിൽ കഴിയുന്ന ഇവരുടെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ട്. പെൺകുട്ടിയെ പൊലീസ് ഷെൽറ്റർ ഹോമിലേക്ക് മാറ്റി. 

വയസ് 27; മൂന്ന് പങ്കാളികൾ: കുട്ടികൾ ഏഴ്: ഇനിയും കുട്ടികൾ വേണമെന്ന് യുവതി



പുതിയ തലമുറയ്ക്ക് കുട്ടികളുടെ കാര്യത്തിൽ നാമൊന്ന് നമുക്കൊന്ന് എന്നു കരുതുന്നതാണ് പതിവ്. കൂടുതൽ കുട്ടികളുണ്ടാകുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും ആവാത്തവരാണ് പുതിയ തലമുറയിൽ ഏറെയും.

ഇതിനിടെയാണ് യുകെയിലുള്ള ഒരു യുവതിയുടെ ആഗ്രഹം സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എട്ടാമത്തെ കുട്ടിക്കായി കാത്തിരിക്കുകയാണ് യുവതി ഇപ്പോൾ. 16-ാം വയസിലെ ആദ്യ പ്രസവം മുതൽ ഏഴ് കുട്ടികളുമായിട്ടാണ് യുവതിയുടെ ജീവിതം. മൂന്ന് യുവാക്കളിൽ നിന്നാണ് ഏഴ് കുട്ടകളുണ്ടായതെന്നതും ശ്രദ്ധേയമാണ്. 

27 വയസാണ് യുവതിക്ക് ഇപ്പോൾ. തന്‍റെ ജീവിതത്തെ കുറിച്ച് യുവതി തന്നെയാണ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇനിയും കുട്ടികൾ വേണമെന്നാണ് യുവതിയുടെ ആഗ്രഹം. 

16-ാം വയസിൽ താൻ അമ്മയായപ്പോൾ തന്‍റെ അമ്മക്കുൾപ്പെടെ അത് വലിയ നാണക്കേടായെന്നും യുവതി സോഷ്യൽ മീഡിയയിൽ കുറിച്ചു. തനിക്ക് ആ പ്രായത്തിൽ ഒരു കുഞ്ഞിനെ പരിചരിക്കാൻ കഴിയുമോയെന്നും അമ്മ ഭയപ്പെട്ടു. 

എന്നാൽ പിന്നീട് ഈ ഭയമെല്ലാം മാറി. ആദ്യത്തെ പങ്കാളിയിൽ നിന്നും ഒരു കുട്ടിയും രണ്ടാമത്തെയാളിൽ നിന്ന് നാല് മക്കളും മൂന്നാമത്തെയാളിൽ നിന്നും രണ്ടു മക്കളുമാണ് ഇപ്പോഴുള്ളത്. മൂന്നാമത്തെ ആളായ മാരിയോ തന്നെയാണ് ഇപ്പോഴത്തെ പങ്കാളി. എട്ടാമത്തെ കുട്ടിക്കായി കാത്തിരിക്കുകയാണെന്നും യുവതി കുറിച്ചു. യുവതിയുടെ പോസ്റ്റിന് അനുകൂലവും പ്രതികൂലവുമായി നിരവധി പേരാണ് കമന്‍റുകളിടുന്നത്. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


കല്യാണപ്പിറ്റേന്ന് വധു ബ്രോക്കറിനൊപ്പം മുങ്ങി



കിഷൻഗർ: വിവാഹ ശേഷം വധു ഒളിച്ചോടുന്നത് ഇന്ന് നാട്ടിൽ സർവ സാധാരണമാണ്. എന്നാൽ രാജസ്ഥാനിലെ കിഷൻഗറിലെ ഒരു ഒളിച്ചോട്ട കഥ ഇപ്പോൾ സൈബർ ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. 

കല്യാണ പിറ്റേന്ന് നവ വധു ഒളിച്ചോടിയത് കല്യാണം നടത്തിയ ബ്രോക്കറോടൊപ്പമാണെന്നതാണ് സംഭവത്തിലെ കൗതുകം. സിനിമാ കഥകളെ വെല്ലുന്ന സംഭവങ്ങളാണ് കിഷൻഗറിൽ നടന്നത്. ജിതേന്ദ്രയെന്ന വിവാഹ ബ്രോക്കരാണ് യുവതിയുടെയും യുവാവിന്‍റെയും വീട്ടുകാരുമായി സംസാരിച്ച് വിവാഹം ഉറപ്പിച്ചത്. 

ഇതിന് ബ്രോക്കർ ഫീസായി രണ്ട് ലക്ഷം രൂപയും ഇ‍യാൾ വാങ്ങി. പരമ്പരാഗത രീതിയിൽ ആഘോഷ പൂർവമായിരുന്നു വിവാഹ ചടങ്ങുകൾ. പാട്ടും നൃത്തവുമൊക്കെയായി നാടെങ്ങും ആഘോഷം നിറഞ്ഞു നിന്നു. വിവാഹ രാത്രിയിൽ അമ്മായിയമ്മ മരുമകൾക്ക് സ്വർണം നൽകുന്ന ചടങ്ങുണ്ടായിരുന്നു. ഇതും ആഘോഷപൂർവം നടന്നു. 

ആദ്യ രാത്രിയിൽ മുറയിലെത്തിയ യുവതി തങ്ങളുടെ കുടുംബത്തിലെ ആചാര പ്രകാരം ആദ്യരാത്രിയിൽ ഒന്നിച്ച് ഉറങ്ങാൻ പാടില്ലെന്ന് വരനെ അറിയിച്ചു. ഇതനുസരിച്ച് വരൻ ആദ്യരാത്രി മാറി കിടന്നു. പുലർച്ചെ ഉറക്കം എഴുന്നേറ്റ വരൻ നോക്കിയപ്പോൾ മുറിയിൽ വധുവിനെ കാണാനില്ല. പിന്നീടാണ് ബ്രോക്കറുമായി യുവതി ഒളിച്ചോടിയെന്ന് ബോധ്യമായത്.

വിവാഹത്തിനു കിട്ടിയ സ്വർണവും പണവുമെല്ലാം അടിച്ചുമാറ്റിയാണ് ഇരുവരും സ്ഥലം വിട്ടത്. ബ്രോക്കറും യുവതിയും ചേർന്ന് നടത്തിയ നാടകമായിരുന്നു വിവാഹമെന്ന് പൊലീസ് അന്വേഷണത്തിൽ ബോധ്യമായിട്ടുണ്ട്. ഇരുവരെയും കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

ഉറങ്ങിക്കിടന്ന യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

ഇടുക്കി: ഉടുമ്പൻചോലയിൽ ഉറങ്ങിക്കിടന്ന യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഉടുമ്പഞ്ചോല കാരിത്തോട് സ്വദേശികളായ ശംങ്കിലി മുത്തു-സുന്ദരമ്മ  ദമ്പതികളുടെ മകൻ സോൾരാജ് (30) ആണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം സംശയിക്കുന്നുണ്ട്. 

മുറിക്കുള്ളിലെ തറയിൽ ഭിത്തിയോട് ചേർന്ന് വിരിച്ചിട്ട കിടക്ക ഷീറ്റിൽ തലക്കടിയിൽ കൈവച്ചു കിടന്നുറങ്ങുന്ന നിലയിൽ ചെരിഞ്ഞാണ്‌  മൃതദേഹം കിടക്കുന്നത്. മുറിക്കുള്ളിലും ഷീറ്റിലും രക്തക്കറയുണ്ട്. സമീപത്തു ഒരു വെള്ള പെയിന്‍റ് ബക്കറ്റ് മറിഞ്ഞു കിടക്കുന്ന നിലയിൽകിടപ്പുണ്ട്. കൊലപാതമാണെന്ന് പ്രാഥമിക സുചന. 

മദ്യപിച്ചു ബഹളമുണ്ടാക്കി ഉപദ്രവിക്കുന്ന സ്വഭാവം ഉണ്ടായിരുന്നതിനാൽ വീട്ടിൽ ഒറ്റക്കാണ് താമസിച്ചിരുന്നത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശനുസരണം കട്ടപ്പന ഡി.വൈ.എസ് പി. വി.എ. നിഷാദ്മോന്‍റെ നേതൃത്വത്തിൽ  സർക്കിൾ ഇൻസ്‌പെക്ടർമാരായ  അനൂപ്മോൻ, ജർലിൻ വി. സ്കറിയ, റ്റി.സി. മുരുകൻ എന്നിവരടങ്ങുന്ന പ്രത്യേക പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.  

കൊലപാതകത്തിലേക്ക് നയിക്കുന്ന ചില പ്രാഥമിക സുചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇടുക്കിയിൽ നിന്നുള്ള ഫോറെസിക് സംഘവും വിരലടയാള വിദഗ്ദ്ധരും പൊലീസ് ഡോഗ് സ്‌ക്വാഡും  സ്‌ഥലത്തെത്തി അന്വേഷണം തുടങ്ങി. സഹോദരി- കവിത. 

മാളിലെ ടോയ്‌ലറ്റ് പ്രണയ സ്ഥലമാക്കി കമിതാക്കൾ; സംഭവം വൈറൽ



ബിച്ചും പാർക്കുമൊന്നുമല്ല, പബ്ലിക് ടോയ്‌ലറ്റ് വരെ പ്രണയ സ്ഥലമാക്കുന്നതാണ് പുതിയ തലമുറയുടെ രീതി. ഇത്തരത്തിൽ ഒരു കമിതാക്കളുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 

മലേഷ്യയിലെ ഒരു പ്രമുഖ മാളിലാണ് സംഭവം. മാളിലെ പബ്ലിക് ടോയ്‌ലറ്റിനു മുമ്പിൽ ക്യൂ നിന്നവരാണ് വൈറൽ വീഡിയോയ്ക്ക് പിന്നിൽ. സ്‌കൂൾ വിദ്യാർഥികളെന്ന് തോന്നിപ്പിക്കുന്ന രണ്ട് പേർ ടോയ്‌ലറ്റിന് ഉള്ളിലേക്ക് പോയി. 40 മിനിറ്റ് കഴിഞ്ഞിട്ടും ഇരുവരെയും പുറത്തേക്ക് കാണാതെ വന്നതോടെയാണ് സംശയം ഉണ്ടായത്.

തുടർന്ന് പുറത്തു നിന്ന ആളുകൾ സെക്യൂരിറ്റിയെ വിവരം അറിയിക്കുകയും സെക്യൂരിറ്റി എത്തി ഡോറിൽ തട്ടിയിട്ടും വാതിൽ തുറന്നില്ല. താഴ് ഭാഗത്തെ വിടവിലൂടെ നാല് കാലുകൾ കണ്ടതോടെയാണ് രണ്ടു പേരും ഒരുമിച്ച് ഒരു ടോയ്‌ലറ്റിലാണ് കയറിയതെന്ന് മനസിലാക്കിയത്.

തുടർന്ന് കാത്തു നിന്ന ചിലർ ഇത് മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. ഇപ്പോഴത്തെ പ്രണയിനികൾക്ക് ടോയ്‌ലറ്റ് പോലും കിടപ്പറയാണെന്ന തരത്തിലാണ് കമന്‍റുകൾ. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

Portable Mini Air Cooler Fan with LED Light