www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1858) Idukki (1793) Mostreaded (1616) Crime (1411) National (1210) Entertainment (843) world (432) Viral (427) Video (354) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (30) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

All in one..

All in one..
Extension Board, 4 Type C, 2 USB, 5 International Power Sockets, 2500W Output, Long Cable, Wall Mount Option, Supports Laptop Charging for Office, Home Appliances
Showing posts with label mollywood. Show all posts

തിയറ്ററുകളെ ചിരിയുടെ പൂരപ്പറമ്പാക്കാൻ "കുണ്ടന്നൂരിലെ കുത്സിതലഹള'ക്കാർ



കൊച്ചി: തിയറ്ററുകളിൽ ചിരിയുടെ പൂരം തീർക്കാൻ "കുണ്ടന്നൂരിലെ കുത്സിതലഹള'യുമായി ജനപ്രിയതാരങ്ങളെത്തുന്നു. ന്യൂജെൻ താരങ്ങൾക്ക് ഏറെ പ്രധാന്യമുള്ള ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയിലറും വൻ ഹിറ്റായി മാറിയിരുന്നു. 

കുണ്ടന്നൂർ എന്ന ഗ്രാമത്തിലെ സ്ത്രീകളുടെയും യുവാക്കളുടെയും തൊഴിലെടുക്കാൻ മടിയുള്ള ഒരു കൂട്ടം ഭർത്താന്മാരുടെയും ജീവിതത്തിൽ സംഭവിക്കുന്ന അസാധാരണ സംഭവങ്ങളാണ് ചിത്രത്തിന്‍റെ ഉള്ളടക്കം. പുതുമയുള്ള കഥാസന്ദർഭങ്ങളും അപ്രതീക്ഷിത ട്വിസ്റ്റുകളും നിറഞ്ഞ ചിത്രം പ്രതീക്ഷയോടെയാണു പ്രേക്ഷകർ കാത്തിരിക്കുന്നത്. ട്രെയിലറിലെ തൊ​ഴി​ലു​റ​പ്പ് സ്ത്രീ​ക​ൾ ത​മ്മി​ലു​ള്ള ആ​ക്ഷ​ൻ രം​ഗ​ങ്ങ​ൾ സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ൽ വൻ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. 

കേ​ഡ​ർ സി​നി ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ അ​ക്ഷ​യ് അ​ശോ​ക് തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും നി​ർവി​ഹി​ക്കു​ന്ന ചിത്രത്തിൽ ലുക്മാൻ അവറാൻ, വീണാ നായർ, ആശാ മഠത്തിൽ, ജെയിൻ ജോർജ്, സുനീഷ് സാമി, പ്രദീപ് ബാലൻ, ദാസേട്ടൻ കോഴിക്കോട്, സെൽവരാജ്, ബേബി, മേരി, അനുരദ് പവിത്രൻ, അധിൻ ഉള്ളൂർ, സുമിത്ര, ആദിത്യൻ എന്നിവർക്കൊപ്പം നിരവധി പുതുമുഖ താരങ്ങളും അഭിനയിക്കുന്നു.

ചായാഗ്രഹണം ഫജു, സംഗീതം മെൽവിൻ മൈക്കിൾ. ജാസി ഗിഫ്റ്റ്, ബെന്നി ദയാൽ, വൈക്കം വിജയലക്ഷ്മി, അൻവർ സാദത്ത്, അനന്യ ചക്രവർത്തി എന്നിവരാണു ഗായകർ. എഡിറ്റർ അശ്വിൻ ബി. പ്രൊഡക്ഷൻ കൺട്രോളർ അജി പി. ജോസഫ്, കല നാരായണൻ, മേക്കപ്പ് ബിജി ബിനോയ്, കോസ്റ്റ്യൂംസ് മിനി സുമേഷ്, പരസ്യകല അദിൻ ഒല്ലൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അദിൻ ഒല്ലൂർ, സൗരഭ് ശിവ, ആക്ഷൻ റോബിൻ ടോം, പ്രൊഡക്ഷൻ മാനേജർ സി.എം. നിഖിൽ.

Join Our Whats App group

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

നടി കവിയൂർ പൊന്നമ്മ അന്തരിച്ചു



കൊച്ചി: അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന നടി കവിയൂർ പൊന്നമ്മ വിടവാങ്ങി. 79 വയസായിരുന്നു. അർബുദം സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിയവെയാണ് അന്ത്യം. മെയ് മാസത്തിൽ രോഗം കണ്ടെത്തിയപ്പോൾ നാലാം ഘട്ടത്തിലേക്ക് കടന്നിരുന്നു. 

സെപ്തംബര്‍ മൂന്നിന് തുടര്‍ പരിശോധനകള്‍ക്കും ചികിത്സക്കുമായിട്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. 

ഇന്ന് വൈകിട്ടാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം ഇന്ന് ആശുപത്രിയില്‍ സൂക്ഷിക്കും. നാളെ കളമശേരി മുന്‍സിപ്പല്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം ആലുവ കരുമാലൂരില്‍ സംസ്‌കരിക്കും. 

അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം പിടിച്ച അഭിനേത്രിയായിരുന്നു. നാന്നൂറിലധികം സിനിമകളില്‍ അഭിനയിച്ചു. കെപിഎസി നാടകങ്ങളില്‍ അഭിനയിച്ചായിരുന്നു തുടക്കം. 

1962 മുതല്‍ സിനിമയില്‍ സജീവമായി. ശ്രീരാമ പട്ടാഭിഷേകം ആയിരുന്നു ആദ്യ സിനിമ. 1964ല്‍ കുടുംബിനി എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു. നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയിരുന്നു. നിരവധി സിനിമകളില്‍ ഗായികയായും തിളങ്ങിയിരുന്നു.

തിരുവല്ലക്കടുത്ത് കവിയൂരില്‍ ടി.പി ദാമോദരന്‍റെയും ഗൗരിയുടെയും മൂത്തമകളായാണ് ജനിച്ചത്. നടി കവിയൂര്‍ രേണുക ഉള്‍പെടെ ആറ് സഹോദരങ്ങളുണ്ട്. 

ബാല്യത്തില്‍ തന്നെ പാട്ടുപാടി അരങ്ങിലെത്തി. തോപ്പില്‍ ഭാസിയുടെ മൂലധനത്തിലൂടെ പതിനാലാം വയസ്സില്‍ നാടകങ്ങളില്‍ സജീവമായി. കുടുംബിനിയില്‍ രണ്ട് കുട്ടികളുടെ അമ്മയായി സിനിമയില്‍ തുടക്കമിടുമ്പോള്‍ പ്രായം 19 വയസായിരുന്നു. 

Join Our Whats App group

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

സിനിമാ ചിത്രീകരണത്തിനിടെ കാർ തലകീഴായി മറിഞ്ഞു; അർജുൻ അശോകൻ അടക്കം അഞ്ച് പേർക്ക് പരുക്ക്



കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ കാർ തലകീഴായി മറിഞ്ഞ് നടൻ അർജുൻ അശോകൻ അടക്കം അഞ്ച് പേർക്ക് പരുക്ക്. കൊച്ചി എംജി റോഡിലായിരുന്നു അപകടം. 

നടന്‍മാരായ അര്‍ജുന്‍ അശോകും സംഗീത് പ്രതാപും മാത്യു തോമസും സഞ്ചരിച്ച കാര്‍ തലകീഴായി മറിയുകയായിരുന്നു. വഴിയില്‍ നിര്‍ത്തിയിട്ട രണ്ടു ബൈക്കുകളിലും കാര്‍ തട്ടി ബൈക്ക് യാത്രക്കാരായ രണ്ടു പേര്‍ക്കും പരുക്കേറ്റു. 

ബ്രൊമാന്‍സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. സിനിമയിലെ സ്റ്റണ്ട് മാസ്റ്റര്‍ ആയിരുന്നു കാര്‍ ഓടിച്ചത്. ഇന്ന് പുലര്‍ച്ചെ 1.30ഓടെയാണ് അപകടമുണ്ടായത്.

അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുകയും മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയും ചെയ്തു. ഈ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ് ഡെലിവറി ബോയുടെ ബൈക്കിലിടിച്ചു. തലകീഴായി മറിഞ്ഞ കാര്‍ മുന്നോട്ട് നീങ്ങി ബൈക്കുകളിലും ഇടിച്ചാണ് നിന്നത്.

Join Our Whats App group

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

കട്ടപ്പനയിലെ ഓട്ടോറിക്ഷാ കള്ളൻമാർ അറസ്റ്റിൽ 

ഇടുക്കി: പട്ടാപ്പകൽ കട്ടപ്പന നഗരത്തിൽ നിന്നും നിർത്തിയിട്ട ഓട്ടോറിക്ഷ മോഷ്ടിച്ചു കടത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. മൂവാറ്റുപുഴ മടക്കത്താനം ലിബിന്‍ ബെന്നി (34), നെടുമ്പാശേരി വാഴപ്പള്ളിക്കുടി ബാബു (51) എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ കമ്പത്ത് എത്തിച്ച് മോഷ്ടിച്ച ഓട്ടോറിക്ഷ വിൽപ്പന നടത്തിയ ശേഷം തിരികെ കട്ടപ്പനയിലെത്തിയപ്പോഴാണ് അറസ്റ്റ്. 

വെള്ളിയാഴ്ച്ച കട്ടപ്പന പാറക്കടവ് ബൈപ്പാസ് റോഡിലാണ് സംഭവം നടന്നത്. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഹോട്ടല്‍ നടത്തിപ്പുകാരനായ കലയംകുന്നേല്‍ സാജുവിന്‍റെ ഓട്ടോറിക്ഷയാണ് പ്രതികള്‍ മോഷ്ടിച്ചു കടത്തിയത്. ഉച്ചക്ക് ഒന്നരയോടെ രണ്ട് പേര്‍ ഓട്ടോറിക്ഷയുടെ സമീപത്ത് കുറച്ച് സമയം നിന്ന ശേഷം പുളിയന്‍മല ഭാഗത്തേക്ക് കടത്തിക്കൊണ്ട് പോകുന്നത് സി.സി. ടിവിയില്‍ വ്യക്തമായിരുന്നു. 

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്. കട്ടപ്പന ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ എസ്.ഐമാരായ എബി, ഡിജു, എ.എസ്.ഐ സുബൈര്‍, സി.പി.ഒ അഭിലാഷ്, കാമരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 

ദുരഭിമാനക്കൊലയുൾപ്പെടെയുള്ള രാഷ്ട്രീയ വിഷയങ്ങൾ: "അന്വേഷിപ്പിൻ കണ്ടെത്തും' വേറിട്ട വായനയിലൂടെ



കൊച്ചി: അതിസൂക്ഷ്മമായി കൃത്യതയോടെ ഒരുക്കിയിരിക്കുന്ന തിരക്കഥയാണ് അന്വേഷിപ്പിൻ കണ്ടെത്തും സിനിമയുടെ നട്ടെല്ല്. സിനിമയിൽ വന്നുപോകുന്ന വലുതും ചെറുതുമായ ഓരോ കഥാപാത്രങ്ങൾക്കും വ്യക്തമായ ഐഡൻറിറ്റി കൊടുക്കാൻ അതിനാൽ തന്നെ കഴിഞ്ഞിട്ടുണ്ട്.  

തൊണ്ണൂറുകളിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ റിയലിസ്റ്റിക്കായും ഒപ്പം കുറച്ച് സിനിമാറ്റിക്കായ രീതിയിലും സ്ക്രീനിലെത്തിക്കുന്നതിൽ തിരക്കഥ ഏറെ വിജയിച്ചിട്ടുണ്ട്. ഓരോ നിമിഷവും ഉദ്വേഗജനകമായ രീതിയിലാണ് സിനിമ മുന്നോട്ടുപോകുന്നത്. 

മതത്തിന്‍റെ രാഷ്ട്രീയവും ദുരഭിമാനക്കൊലയുമൊക്കെ സിനിമയിൽ വിഷയമാക്കിയിട്ടുണ്ട്. രണ്ട് കൊലപാതകവും അന്വേഷണവുമാണ് ഇതിൽ പ്രമേയമാകുന്നത്. ആദ്യത്തേതിൽ രാഷ്ട്രീയം ഒരു വിഷയമായി വരുന്നുണ്ടെങ്കിൽ രണ്ടാമത്തെ കൊലപാതകത്തിന് കാരണം തന്നെ ദുരഭിമാനമാണ്. ശ്രീദേവിയുടേത് ഒരു ദുരഭിമാന കൊലപാതകമാണെന്ന് ടൊവിനോയുടെ കഥാപാത്രം വ്യക്തമായി പറയുന്നുണ്ട്.

ആദ്യ സംവിധാന സംരംഭമായിട്ടുകൂടി ഡാർവിൻ കുര്യാക്കോസ് എന്ന സംവിധായകൻറേത് കൈയ്യടക്കമുള്ള മേക്കിങ്ങാണ്. ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത രീതിയിൽ ഇൻവെസ്റ്റിഗേഷൻ ഡ്രാമ എന്ന ഴോണറിനോട് നീതി പുലർത്തിക്കൊണ്ട് ചിത്രത്തെ ഏറെ മികവുറ്റതായി അവതരിപ്പിച്ചിട്ടുണ്ട്. 

അക്കാലത്തെ ഭൂപ്രകൃതി, വേഷവിധാനം, വാഹനങ്ങൾ, മറ്റ് വസ്തുക്കൾ തുടങ്ങി പീരിയഡ് സിനിമകൾ ആവശ്യപ്പെടുന്ന എല്ലാം ഒട്ടും കൃത്രിമത്വമില്ലാത്ത വിധത്തിൽ കൂട്ടിയിണക്കിയിട്ടുണ്ട്. ടൊവിനോ അവതരിപ്പിച്ച എസ്.ഐ ആനന്ദ് എന്ന കഥാപാത്രവും മറ്റ് കഥാപാത്രങ്ങളിലെത്തിയ എല്ലാ താരങ്ങളും ഏറെ മികച്ച രീതിയിൽ തങ്ങൾക്ക് ലഭിച്ച വേഷങ്ങളെ മനോഹരമാക്കിയിട്ടുണ്ട്. 

ഇത് കൂടാതെ സന്തോഷ് നാരായണന്‍റെ സംഗീതവും സൈജു ശ്രീധറിന്‍റെ എഡിറ്റിംഗും ദിലീപ് നാഥിന്‍റെ ആർട്ടുമൊക്കെ ഏറെ മികവുറ്റ രീതിയിലുള്ളതാണ്. തീയറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. പൃഥ്വിരാജ് ചിത്രം 'കാപ്പ'യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിച്ചിരിക്കുന്ന ചിത്രം കൂടിയാണിത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

ഇന്ന് ചുട്ടുപൊള്ളുന്ന ചൂട് 

കൊച്ചി: സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ താപനില ഉയരുമെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് പ്രകാരം കണ്ണൂര്‍, കോഴിക്കോട്, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് ചൂട് വർധിക്കുന്നത്. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 

പൊതുജനങ്ങള്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. കണ്ണൂര്‍ ജില്ലയിലാണ് സ്ഥിതി ഏറ്റവും രൂക്ഷമാവുക. 38 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍. കോട്ടയം ജില്ലയില്‍ 37 ഡിഗ്രി സെല്‍ഷ്യസും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ചൂട് ഉയരും. സാധാരണ താപനിലയില്‍ നിന്ന് നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

പകല്‍ 11 മുതല്‍ മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിലും പരമാവധി വെള്ളം കുടിക്കണം. മദ്യം, ചായ, കാപ്പി, സോഫ്റ്റ് ഡ്രിങ്കുകള്‍ ഒഴിവാക്കണം, അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രം ധരിക്കണം, ചെരിപ്പ് നിര്‍ബന്ധമായും ഉപയോഗിക്കണം. കുടയോ തൊപ്പിയോ പുറത്തിറങ്ങുമ്പോള്‍ ഉപയോഗിക്കണം. പഴങ്ങളും പച്ചക്കറികളും കഴിക്കുക, ഒ.ആര്‍.എസ് ലയനി, സംഭാരം തുടങ്ങിയവ കൂടുതല്‍ ഉപയോഗിക്കണം.

നടൻ കൊച്ചുപ്രേമൻ അന്തരിച്ചു

actor-kochupreman-passed-away


തിരുവനന്തപുരം: ബിഗ് സ്ക്രീനിനും മിനി സ്ക്രീനിലും ശ്രദ്ധ നേടിയ നടൻ കൊച്ചു പ്രേമൻ (68) വിടവാങ്ങി. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 

നാടകത്തിൽ നിന്നും സിനിമയിലെത്തിയ കൊച്ചു പ്രേമൻ 250 ഓളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. ഹാസ്യ റോളുകളിലും ക്യാരക്റ്റർ റോളുകളിലും തിളങ്ങി.  

തിരുവനന്തപുരം ജില്ലയിലെ വിളപ്പില്‍ പഞ്ചായത്തില്‍ പേയാട് ശിവരാമ ശാസ്ത്രികളുടേയും കമലത്തിന്‍റെയും മകനായി 1955 ജൂണ്‍ ഒന്നിനാണ് ജനനം. പേയാട് ഗവ.സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കൊച്ചുപ്രേമന്‍ തിരുവനന്തപുരം എം.ജി കോളജില്‍ നിന്ന് ബിരുദം നേടി. 

ചെറുപ്പം മുതല്‍ നാടക രംഗത്ത് സജീവമായിരുന്നു. എട്ടാം ക്ലാസിലാണ് ആദ്യമായി നാടകം സംവിധാനം ചെയ്യുന്നത്. ജഗതി എന്‍.കെ ആചാരി ഒരുക്കിയ ജ്വാലാമുഖി എന്ന നാടകത്തിന്‍റെ ഭാഗമായപ്പോഴാണ് നാടകത്തെ ഗൗരവത്തോടെ കണ്ടത്. തുടര്‍ന്ന് തിരുവനന്തപുരത്തെ പ്രസിദ്ധമായ നാടക സമിതികളുടെ ഭാഗമായി.

കെ.എസ് പ്രേംകുമാര്‍ എന്നതാണ് ശരിയായ പേര്. ഒരേ പേരുള്ള സുഹൃത്ത് നാടക സമിതിയിലുണ്ടായിരുന്നതിനാലാണ് കൊച്ചു പ്രേമന്‍ എന്ന പേര് സ്വീകരിച്ചത്. എഴു നിറങ്ങളാണ് ആദ്യ സിനിമ. സീരിയല്‍ താരം ഗിരിജയാണ് ഭാര്യ: മകന്‍: ഹരികൃഷ്ണന്‍.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

കൊച്ചിയിൽ യുവതിയുടെ കൈ വെട്ടിമാറ്റി യുവാവ് 

കൊച്ചി: റോഡിലൂടെ നടന്നു പോകുകയായിരുന്ന യുവതിയുടെ കൈ വെട്ടിമാറ്റി യുവാവ്. കൊച്ചി നഗരത്തിലാണ് പട്ടാപ്പകൽ ഞെട്ടിക്കുന്ന സംഭവം നടന്നത്. രാവിലെ 11ന് ആസാദ് റോഡിലാണ് സംഭവം. ബൈക്കിലെത്തിയ ഇതര സംസ്ഥാന തൊഴിലാളിയാണ് യുവതിയെ വെട്ടിയ ശേഷം കടന്നു കളഞ്ഞത്. ഫാറൂഖ് എന്നയാളാണ് ആക്രമിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

ബ്യൂട്ടി പാര്‍ലറില്‍ ജോലി ചെയ്യുന്ന രണ്ട് യുവതികള്‍ നടന്നു പോകുന്നതിനിടെയാണ് സംഭവം. ഈ രണ്ട് യുവതികളില്‍ ഒരാളുടെ മുന്‍ കാമുകനാണ് ഫാറൂഖെന്ന് പൊലീസ് വ്യക്തമാക്കി. 

രണ്ട് മൂന്ന് തവണ യുവതിയെ വെട്ടാന്‍ ഫാറൂഖ് ശ്രമിച്ചതായി ദൃക്‌സാക്ഷികളില്‍ ഒരാള്‍ പറഞ്ഞു. അപ്പോഴെല്ലാം കൂടെയുണ്ടായിരുന്ന യുവതി തടുക്കുകയായിരുന്നു. ഇന്ന് കഴുത്തിന് വെട്ടാന്‍ തുനിഞ്ഞപ്പോള്‍ യുവതി തടയാന്‍ ശ്രമിച്ചു. ഈ വെട്ട് കൈക്ക് മാറി കൊള്ളുകയായിരുന്നു. 

പിന്നാലെയാണ് വെട്ടാനുപയോഗിച്ച കത്തി സ്ഥലത്ത് ഉപേക്ഷിച്ച് ഇയാള്‍ രക്ഷപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഹോട്ട് ലുക്കിൽ അനശ്വര രാജൻ; വീഡിയോ

anaswara-rajan


കൊച്ചി: മഞ്ജുവാര്യരുടെ മകളായി ഉദാഹരണം സുജാതയെന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് അനശ്വര രാജൻ മലയാളികളുടെ മനസിൽ ഇടം നേടുന്നത്. ചുരുങ്ങിയ ചിത്രങ്ങളിലൂടെ കുടുംബ പ്രേക്ഷകരുടെ മനസിൽ ഇടം നേടി. തണ്ണീർ മത്തൻ ദിനങ്ങളിലെ നായികാ വേഷം അനശ്വരയ്ക്ക് മലയാള സിനിമയിൽ വേറിട്ട ഒരിടം നേടിക്കൊടുത്തു.  

ഒടുവിൽ പുറത്തിറങ്ങിയ സൂപ്പർ ശരണ്യയും വമ്പൻ ഹിറ്റിൽ ഇടം നേടി. ഇപ്പോഴിതാ ആരാധകർക്കായി സൂപ്പർ ഗ്ലാമർ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് അനശ്വര രാജൻ. ഫോട്ടോഷൂട്ടിന്‍റെ വീഡിയോയും താരം ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. നിരവധി പേർ വീഡിയോ ഷെയർ ചെയ്യുകയും കമന്‍റ് ചെയ്യുകയും ചെയ്‌തിട്ടുണ്ട്.

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

വയാഗ്രയുടെ ഡോസ് കൂടി; നവവരന്‍റെ ഭാര്യ പിണങ്ങിപ്പോയി 

ലക്‌നൗ: ആദ്യരാത്രി ആഘോഷിക്കാൻ അമിതമായി വയാഗ്ര കഴിച്ച നവവരൻ ആശുപത്രിയിൽ. ഉത്തർപ്രദേശിലെ പ്രയാഗ്രാജിലാണ് സംഭവം ഉണ്ടായത്. സുഹൃത്തുക്കളുടെ നിർദേശപ്രകാരമാണ് യുവാവ് അമിതമായി വയാഗ്ര കഴിച്ചത്. ഡോസ് കൂടി പോയതോടെ യുവാവിന്‍റെ ലൈംഗികാവയവും സാധാരണ നിലയിൽ ആകാതായി. 

ഒടുക്കം ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ചികിത്സ നല്‍കിയെങ്കിലും ഏറെക്കാലം ഈ അവസ്ഥയില്‍ തന്നെ തുടരേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സുഹൃത്തുക്കളുടെ ഉപദേശമാണ് യുവാവിന് വിനയായത്. ഡോക്ടര്‍ നിര്‍ദേശിച്ചതിലും കൂടുതല്‍ അളവില്‍ സുഹൃത്തുക്കള്‍ നിര്‍ദേശിച്ച പ്രകാരം  പ്രതിദിനം 200 മില്ലി മരുന്ന് കഴിച്ചു തുടങ്ങി. 

50 മില്ലി കഴിക്കാനായിരുന്നു ഡോക്ടറുടെ നിര്‍ദേശം. മരുന്ന് അമിതമായി കഴിച്ചതോടെ 20 ദിവസം കഴിഞ്ഞിട്ടും ലൈംഗികാവയവം സാധാരണ നിലയിലായില്ല.  ഒടുവില്‍ ഭാര്യ യുവാവിനെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങി. ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് തിരിച്ചെത്തിയെങ്കിലും ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌തോടെ വീണ്ടും മടങ്ങി. 

ശസ്ത്രക്രിയ വിജയകരമായെങ്കിലും ഏറെക്കാലം ഉദ്ധരിച്ച അവസ്ഥയിലായിരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.  യുവാവിന്  കുട്ടികളുണ്ടാകുമെങ്കിലും ഉദ്ധരിച്ച അവസ്ഥയില്‍ തുടരേണ്ടിവരും. യുവാവിന് ഉടന്‍ തന്നെ സാധാരണ ജീവിതം നയിക്കാന്‍ കഴിയുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇന്ത്യ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

തിരക്കഥാകൃത്ത് ജോൺ പോൾ വിടവാങ്ങി



കൊച്ചി: മലയാളിയുടെ മനസിനെ തൊട്ടറിഞ്ഞ തിരക്കഥാ കൃത്ത് ജോൺ പോൾ (72) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ശ്വാസതടസത്തിനൊപ്പം രക്തത്തിലെ ഓക്‌സിജന്‍റെ അളവും കുറഞ്ഞതോടെ രണ്ട് മാസമായി വിവിധ ആശുപത്രികളിലായി ചികിത്സയിലായിരുന്നു. 

ക്രിട്ടിക്കൽ കെയർ ടീമിന്‍റെ ചികിത്സ വേണ്ടി വന്നതോടെ ഒരു മാസം മുമ്പാണ് ആദ്യം ചികിത്സിച്ച ആശുപത്രിയിൽ നിന്ന് മാറ്റിയത്. നില ഗുരുതരമായതോടെ പരിചരണത്തിന് പ്രത്യേക മെഡിക്കൽ സംഘത്തെയും നിയോഗിച്ചിരുന്നു.കാനറ ബാങ്കിൽ ജീവനക്കാരനായിരുന്ന ജോണ് പോൾ പിന്നീട് ജോലി രാജിവച്ചാണ് മുഴുവൻ സമയതിരക്കഥാകൃത്തായി മാറിയത്.  

കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, അതിരാത്രം, ഓർമയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം, ഇണ, അവിടത്തെപ്പോലെ ഇവിടെയും, ഈ തണലിൽ ഇത്തിരിനേരം, ഈറൻ സന്ധ്യ, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം, ഉത്സവപ്പിറ്റേന്ന്, പുറപ്പാട്, കേളി, ചമയം, ഒരു യാത്രാമൊഴി തുടങ്ങിയ മനോഹരചിത്രങ്ങൾ ജോൺപോളിന്‍റെ തൂലികയിൽ വിരിഞ്ഞവയാണ്. കമൽ സംവിധാനം ചെയ്‌ത പ്രണയമീനുകളുടെ കടൽ എന്ന ചിത്രത്തിന്‍റെ തിരക്കഥയാണ് ഒടുവിൽ എഴുതിയത്.

നൂറോളം ചിത്രങ്ങൾക്ക് ജോൺ പോൾ തിരക്കഥ എഴുതിയിട്ടുണ്ട്. നിരവധി ചലച്ചിത്രഗ്രന്ഥങ്ങളുടെ രചയിതാവാണ്. മാക്‌റ്റ സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയാണ്. മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡ്, മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്, മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശിയ അവാർഡ്, തിരക്കഥയ്ക്കും ഡോക്കുമെന്‍ററിക്കുമുള്ള ഫിലിം ക്രിട്ടിക്‌സ് അവാർഡ്, സംസ്ഥാന ടെലിവിഷൻ അവാർഡ്, അന്താരാഷ്ട്ര നിരൂപക സംഘടനായ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സ് (ഫിപ്രസി) പ്രത്യേക ജൂറി അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB


പ്രണയം, പക, ചതി; പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി ലേവ്യ 20:10



കൊച്ചി: പ്ര‍ണയം, പക, ചതി.... വൈകാരിക മുഹൂർത്തങ്ങളെ കോർത്തിണക്കി ഒരുക്കിയ സസ്പെൻസ് ത്രില്ലർ ചിത്രം ലേവ്യ 20:10 ജനശ്രദ്ധ നേടി മുന്നേറുന്നു. ഒടിടി പ്ലാറ്റ്ഫോമായ ലൈം ലൈറ്റിൽ റിലീസായ ചിത്രം അവിഷ്കാരത്തിലെ വ്യത്യസ്‌തത കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. ഒരു രാത്രിയിൽ ഒരു വീടിനുള്ളിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.  

ഭർത്താവ് ഇല്ലാത്ത സമയത്ത് കാമുകനെ വീട്ടിലേക്ക് ക്ഷണിക്കുന്ന നീന, ഇതിനിടെ ഓർഡർ ചെയ്യുന്ന ഭക്ഷണവുമായി എത്തുന്നത് നീനയുടെ മുൻ കാമുകൻ. മുൻ കാമുകിയെ കണ്ടതിന്‍റെ ഞെട്ടൽ മാറും മുമ്പ് അവൾ സ്വന്തം ഭർത്താവിനെയും ചതിക്കുകയായിരുന്നുവെന്ന തിരിച്ചറിയലിലൂടെയാണ് കഥ മുന്നേറുന്നത്. 

ഇതിനിടെയുണ്ടാകുന്ന വൈകാരിക സംഭാഷണങ്ങളും സംഘടന രംഗങ്ങളും ശ്രദ്ധേ നേടുന്നു. നിരവധി സംഘർഷ ഭരിതമായ മുഹൂർത്തങ്ങളിലൂടെ കടന്നു പോകുന്ന ചിത്രം കുടുംബ പ്രേക്ഷകർക്കിടയിലും പ്രചാരം നേടിക്കഴിഞ്ഞു. നീനയുടെ വേഷത്തിലെത്തിയ നിൻസി സേവ്യരുടെ അസാമാന്യ അഭിനയം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ്. വൈകാരിക രംഗങ്ങളെ തൻമയത്തത്തോടെ നിൻസി കൈകാര്യം ചെയ്‌തു.


നിൻസി സേവ്യർ, സൂര്യലാൽ, അഖിൽ എസ്. കുമാർ, അനീഷ് ആനന്ദ് എന്നിവരാണ് അഭിനേതാക്കൾ. ശശി നാരായൺ ഛായാഗ്രഹണവും  ഫിലോസ് പീറ്റർ എഡിറ്റിങ്ങും നിർവഹിക്കുന്നു. കലാസംവിധാനം ബിജു മാധവ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഹരീഷ് പാലപ്പുഴ, പ്രൊഡക്‌ക്ഷൻ കൺട്രോളർ സിജു ചക്കുംമൂട്ടിൽ, കുങ്ഫു സജിത്താണ് ആക്ഷൻ കോറിയോഗ്രാഫി ഒരുക്കിയിരിക്കുന്നത്.

ഓഡിയോ ഡിസൈനിങ്ങും ബീജിഎമ്മും  ബിനോയി ജോസഫിന്‍റേതാണ്. ചമയം സുധി കട്ടപ്പന, വസ്ത്രാലങ്കാരം ജെസി എബ്രഹാം. ഗാനരചന : ബിജു കമലും, സംഗീതം: രാജേഷ് സാംസ്, മനു നാരായണൻ എന്നിവരും നിർവഹിച്ചിരിക്കുന്നു. സ്റ്റിൽസ് അനുമോദ്, പോസ്റ്റർ ഡിസൈൻ, റിയോ മീഡിയ ഹബ്ബ്, വാർത്താ പ്രചരണം; കാസറ്റ് കമ്പനി.

സിനിമ കാണുവാൻ 

Click on the link to view it via Android mobile! - https://bit.ly/3G2XYIj

Click on the link to view it via the website! -https://bit.ly/3F5dty5

സസ്പെൻസ് ത്രില്ലർ ലേവ്യ 20:10 നാളെ പ്രേക്ഷകരിലേക്ക്



കൊച്ചി: കുടുംബ പ്രേക്ഷകർ കാത്തിരിക്കുന്ന സസ്പെൻസ് ത്രില്ലർ ചിത്രം ലേവ്യ 20:10 നാളെ റീലീസ് ചെയ്യും. വെള്ളിയാഴ്ച്ച രാവിലെ 10.30 മുതൽ ഒടിടി പ്ലാറ്റ്ഫോമായ ലൈംലൈറ്റിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തു വന്ന ചിത്രത്തിന്‍റെ ട്രെയിലർ സൈബർ ലോകത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. നാല് കഥാപാത്രങ്ങൾ മാത്രമുള്ള സസ്പെൻസ് ത്രില്ലറായിട്ടാണ് ചിത്രം തയാറാക്കിയിരിക്കുന്നത്. കിടിലൻ ആക്ഷൻ രംഗങ്ങളും നിൻസി സേവ്യരുടെ ചൂടൻ രംഗങ്ങളുമാണ് ട്രെയിലറിൽ ഹൈലൈറ്റായത്.  

ലൈഫ് ഐ.എൻ.സി, എൻ ഫോർ ഫിലിം ഫാക്ടറി എന്നിവയുടെ ബാനറിൽ നന്ദൻ മേനോൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ലേവ്യ 20:10. ഒരു രാത്രി ഒരു വീടിനുള്ളിൽ സംഭവിക്കുന്ന ആകാംക്ഷാഭരിതമായ കഥാമുഹൂർത്തങ്ങളുമായി നാല് കഥാപാത്രങ്ങൾ മാത്രമുള്ള ഫാമിലി ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നീനയുടേയും, സന്ദീപിന്‍റെയും ജീവിതത്തിലേയ്ക്ക് നവീൻ എന്ന ചെറുപ്പക്കാരൻ കടന്നുവരുന്നതോടെ സംഭവിക്കുന്ന അപ്രതീക്ഷിത നിമിഷങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്.

നിൻസി സേവ്യർ, സൂര്യലാൽ, അഖിൽ എസ്. കുമാർ, അനീഷ് ആനന്ദ് എന്നിവരാണ് അഭിനേതാക്കൾ. ശശി നാരായൺ ഛായാഗ്രഹണവും  ഫിലോസ് പീറ്റർ എഡിറ്റിങ്ങും നിർവഹിക്കുന്നു. കലാസംവിധാനം ബിജു മാധവ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഹരീഷ് പാലപ്പുഴ, പ്രൊഡക്‌ക്ഷൻ കൺട്രോളർ സിജു ചക്കുംമൂട്ടിൽ, കുങ്ഫു സജിത്താണ് ആക്ഷൻ കോറിയോഗ്രാഫി ഒരുക്കിയിരിക്കുന്നത്.

ഓഡിയോ ഡിസൈനിങ്ങും ബീജിഎമ്മും  ബിനോയി ജോസഫിന്‍റേതാണ്. ചമയം സുധി കട്ടപ്പന, വസ്ത്രാലങ്കാരം ജെസി എബ്രഹാം. ഗാനരചന : ബിജു കമലും, സംഗീതം: രാജേഷ് സാംസ്, മനു നാരായണൻ എന്നിവരും നിർവഹിച്ചിരിക്കുന്നു. സ്റ്റിൽസ് അനുമോദ്, പോസ്റ്റർ ഡിസൈൻ, റിയോ മീഡിയ ഹബ്ബ്, വാർത്താ പ്രചരണം; കാസറ്റ് കമ്പനി.

ചിത്രം കാണുന്നതിനായി ലൈംലൈറ്റ് ഒ.ടി.ടി ഫ്ലാറ്റ് ഫോം ഡൗൺ ലോഡ് ചെയ്യാവുന്നതാണ്.

https://play.google.com/store/apps/details?id=com.app.limelightmediaapp

ലേവ്യ 20:10 പ്രദർശനത്തിനൊരുങ്ങുന്നു



കൊച്ചി: ലൈഫ് ഐ.എൻ.സി. എൻ ഫോർ ഫിലിം ഫാക്ടറി എന്നിവയുടെ ബാനറിൽ നന്ദൻ മേനോൻ രചനയും സംവിധാനവും നിർവഹിക്കുന്ന ലേവ്യ 20:10 എന്ന മലയാള സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ഒരു രാത്രി ഒരു വീടിനുള്ളിൽ സംഭവിക്കുന്ന ആകാംക്ഷാഭരിതമായ കഥാമുഹൂർത്തങ്ങളുമായി നാല് കഥാപാത്രങ്ങൾ മാത്രമുള്ള ഫാമിലി ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നീനയുടേയും, സന്ദീപിന്‍റെയും ജീവിതത്തിലേയ്ക്ക് നവീൻ എന്ന ചെറുപ്പക്കാരൻ കടന്നുവരുന്നതോടെ സംഭവിക്കുന്ന അപ്രതീക്ഷിത നിമിഷങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്.

നിൻസി സേവ്യർ, സൂര്യലാൽ, അഖിൽ എസ് കുമാർ, അനീഷ് ആനന്ദ് എന്നിവരാണ് അഭിനേതാക്കൾ. നിർമാണം: ലൈഫ് ഐ എൻ സി , കോ- പ്രൊഡ്യൂസർ : എൻ ഫോർ ഫിലിം ഫാക്ടറി, ഛായാഗ്രഹണം: ശശി നാരായൺ, എഡിറ്റിങ്: ഫിലോസ് പീറ്റർ, കലാസംവിധാനം : ബിജു മാധവ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഹരീഷ് പാലപ്പുഴ, 

പ്രൊഡക്‌ക്ഷൻ കൺട്രോളർ : സിജു ചക്കുംമൂട്ടിൽ, ആക്ഷൻ കോറിയോഗ്രാഫി: കുങ്ഫു സജിത്, പശ്ചാത്തല സംഗീതം : ബിനോയി ജോസഫ്,  ചമയം: സുധി കട്ടപ്പന, വസ്ത്രാലങ്കാരം: ജെസി എബ്രഹാം, ഗാനരചന : ബിജു കമൽ, സംഗീതം :  മനു നാരായണൻ,രാജേഷ് സാംസ്, സ്റ്റിൽസ് : അനുമോദ്, ഡിസൈൻ : റിയോ മീഡിയ ഹബ്ബ്, വാർത്താ പ്രചരണം: കാസറ്റ് കമ്പിനി. ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലൂടെ ചിത്രം പ്രേക്ഷകരിലേയ്ക്കെത്തും.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GFiO4fXCQd3BswL7p5oEzF

സ്ത്രീയെ റോഡിലൂടെ വലിച്ചിഴച്ചത് 150 മീറ്റർ; വീഡിയോ



ന്യൂഡെൽഹി: നടുക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ ഡെൽഹിയിൽ നിന്നും പുറത്ത് വരുന്നത്. തിരക്കേറിയ റോഡിൽ സ്‌കൂട്ടിറിലെത്തിയ മോഷ്‌ടാക്കൾ യുവതിയെ റോഡിലൂടെ വലിച്ചിഴക്കുന്നതാണ് ദൃശ്യം. യുവതിയുടെ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് 150 മീറ്ററോളം ദൂരം യുവതിയെ റോഡിലൂടെ വലിച്ചിഴച്ചത്. 

വ്യാഴാഴ്‌ച്ച വൈകീട്ട് ഡല്‍ഹി ഷാലിമാര്‍ ബാഗ് മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതോടെ ഡെൽഹിയിലെ സ്ത്രീകളുടെ സുരക്ഷയെ കുറിച്ച് വലിയ വിവാദങ്ങളും ഉയർന്നിട്ടുണ്ട്. അതിവേഗത്തില്‍ സ്‌കൂട്ടര്‍ വളവ് തിരിഞ്ഞെത്തുന്നതാണ് ദൃശ്യത്തിലുള്ളത്. പിന്‍സീറ്റിലിരുന്നയാള്‍ ഒരാളെ പിടിച്ചിരിക്കുന്നതും വലിച്ചിഴയ്ക്കുന്നതും കാണാം.

വളവ് തിരിഞ്ഞ് പ്രധാന റോഡിലെത്തിയപ്പോള്‍ ഇയാള്‍ കൈവിട്ടതോടെ സ്ത്രീ തലയടിച്ചു റോഡിന് നടുവില്‍ വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. ചുറ്റുമുള്ള ആളുകള്‍ ഒന്ന് അമ്പരന്നെങ്കിലും പിന്നീട് റോഡില്‍ വീണ സ്ത്രീയെ പിടിച്ചു മാറ്റുന്നതും വീഡിയോയില്‍ കാണാം. റോഡിലൂടെ എത്തിയ വാഹനങ്ങള്‍ പെട്ടെന്ന് നിര്‍ത്തിയതിനാല്‍ വന്‍അപകടം ഒഴിവായി. 150 മീറ്ററോളം സ്ത്രീയെ വലിച്ചിഴച്ചെന്നാണ് റിപ്പോര്‍ട്ട്. ഷാലിമാര്‍ ബാഗിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ ഇവരെ അതേ ആശുപത്രിയില്‍ തന്നെ പ്രവേശിപ്പിച്ചു.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

യുവതിയെ പെട്രൊൾ ഒഴിച്ച് തീ കൊളുത്തി യുവാവ്

കോഴിക്കോട്: യുവതിയെ പെട്രൊൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം സ്വയം തീ കൊളുത്തി യുവാവ്. കോഴിക്കോടാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇരുവരും അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രണയ നൈരാശ്യമാണ് ആക്രമണത്തിനു കാരണമെന്നാണ് സൂചന. 

തിക്കൊടി പഞ്ചായത്ത് ഓഫീസിലെ താൽകാലിക ജീവനക്കാരി കൃഷ്‌ണ പ്രിയയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കൃഷ്‌ണപ്രിയയുടെ അയൽവാസിയായ നന്ദുവാണ് ആക്രമണത്തിനു ശേഷം സ്വയം തീ കൊളുത്തിയത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. 

മൂന്ന് ദിവസം മുമ്പ് മാത്രമാണ് കൃഷ്‌ണപ്രിയ തീക്കോടി പഞ്ചായത്ത് ഓഫീസിൽ ജോലിയിൽ പ്രവേശിച്ചത്. ഇന്ന് രാവിലെ ഓഫീസിലെത്തിയ കൃഷ്‌ണ പ്രിയയെ ഉള്ളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനു മുമ്പ് നന്ദു പെട്രൊൾ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു. 

കൊയിലാണ്ടിയിൽ നിന്നെത്തിയ അഗ്നിശമന സേനയും പൊലീസും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്. ഇരുവർക്കും 70 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. സംസാരിക്കുന്നുണ്ടെങ്കിലും ആരോഗ്യ സ്ഥിതി വീണ്ടെടുത്തിട്ടില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു. 


മിന്നൽ മുരളി ക്രിസ്‌മസ് റീലീസായി പ്രേക്ഷകർക്ക് മുന്നിൽ



കൊച്ചി: ടൊവീനോ തോമസിന്‍റെ ബിഗ് ബജറ്റ് ചിത്രം മിന്നൽ മുരളി ക്രിസ്മ‌സ് റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ഡിസംബർ 24നാണ് ചിത്രത്തിന്‍റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. നെറ്റ് ഫ്ലി‌ക്‌സിലൂടെയാണ് റിലീസ്. ഇടിമിന്നലേറ്റ് അസാധാരണമായ ശക്തി കൈവരിച്ച ജയ്‌സൺ എന്ന സൂപ്പർ ഹീറോയായിട്ടാണ് ടൊവിനോ ചിത്രത്തിൽ വേഷമിടുന്നത്.  

ഗോദയ്ക്ക് ശേഷം ടൊവിനോയെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. 

വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്‍റെ ബാനറിൽ സോഫിയ പോൾ ആണ് നിർമാണം. അജുവർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. സമീർ താഹീർ ആണ് ഛായാഗ്രഹണം. ബാറ്റ്‌മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്‌ളാഡ് റിംബർഗാണ് ചിത്രത്തിലെ സംഘടന രംഗങ്ങൾക്ക് പിന്നിൽ. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB

ഭർത്താവ് മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം ഭാര്യ കഴിഞ്ഞത് നാല് ദിവസം

അടൂർ: ഭർത്താവ് മരിച്ചതറിയാതെ പുഴുവരിച്ച മൃതദേഹത്തിനൊപ്പം ഭാര്യ കഴിഞ്ഞത് നാല് ദിവസം. പഴക്കുളം പടിഞ്ഞാറ് സ്ലോമ വീട്ടിൽ ഫിലിപ്പോസ് ചെറിയാൻ (76) ആണ് മരിച്ചത്. ഇയാളുടെ ഭാര്യ അൽഫോൺസയാണ് നാല് ദിവസത്തോളം പുഴുവരിച്ച് ദുർഗന്ധം വമിക്കുന്ന മൃതദേഹത്തിനൊപ്പം കഴിഞ്ഞത്. മൃതദേഹത്തിനു നാല് ദിവസം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. 

ഫിലിപ്പോസ് ചെറിയാനും ഭാര്യയും മാത്രമായിരുന്നു വീട്ടിൽ താമസം. ഇന്നലെ രാവിലെ അയൽവാസി വീട്ടിലേക്ക് വിളിച്ചപ്പോൾ ഫിലിപ്പോസ് സുഖമില്ലാതെ കിടക്കുകയാണെന്ന് ഭാര്യ പറഞ്ഞു. തുടർന്ന് അയൽവാസി വിവരം പുനലൂരിൽ താമസിക്കുന്ന ഇവരുടെ മകളെ അറിയിച്ചു. ഇതോടെ ഫിലിപ്പോസിനെ ആശുപത്രിയിൽ കൊണ്ടു പോകാൻ കൊച്ചുമകൻ ഇന്നലെ രാവിലെ ആംബുലൻസുമായി എത്തിയപ്പോഴാണ് മരണം അറിയുന്നത്. 

അൽഫോൺസ മാനസിക നിലതെറ്റിയതു പോലെയാണ് സംസാരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 16ന് ഫിലിപ്പോസ് രണ്ടാം ഡോസ് വാക്‌സിൻ എടുത്തിരുന്നു. മരണ കാരണം വ്യക്തമായിട്ടില്ല. ജെസി, ജോസ് എന്നിവരാണ് മക്കൾ. 


സസ്പെൻസ് ത്രില്ലറുമായി നന്ദൻ മേനോന്‍റെ പുതിയ സിനിമ



കൊച്ചി:  സംഗീത് ശിവന്‍റെ സംവിധാന സഹായിയായി സിനിമ രംഗത്തേക്ക് കടന്നുവന്ന നന്ദൻ മേനോൻ ഒരുക്കുന്ന പുതിയ സിനിമ അണിയറയിൽ തയ്യാറാവുന്നു. നാല് കഥാപാത്രങ്ങൾ മാത്രമുള്ള സസ്പെൻസ് ത്രില്ലർ സിനിമ ആകാംഷഭരിതമായ മുഹൂർത്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഒരു വീട്ടിൽ ഒരൊറ്റ രാത്രികൊണ്ട് സംഭവിക്കുന്ന കഥാമുഹൂർത്തങ്ങളാണ് സിനിമയിലുള്ളത്.

 

ലൈഫ് ഐ.എൻ.സി, എൻ ഫോർ ഫിലിം ഫാക്ടറി എന്നിവയുടെ ബാനറിൽ നന്ദൻ മേനോൻ തന്നെയാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. നീനയുടെയും സന്ദീപിന്‍റെയും ജീവിതത്തിലേക്ക് നവീൻ  എന്ന ചെറുപ്പക്കാരൻ കടന്നു വരുന്നതോടെ സംഭവിക്കുന്ന അപ്രതീക്ഷിത നിമിഷങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്. നിൻസി സേവ്യർ, സൂര്യലാൽ, അഖിൽ എസ്. കുമാർ, അനീഷ് ആനന്ദ് എന്നിവരാണ് അഭിനേതാക്കൾ. ശശി നാരായൺ ക്യാമറയും ഫിലോസ്‌ പീറ്റർ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ചീഫ് അസോ.ഡയറക്ടർ-ഹരീഷ് പാലപ്പുഴ,

പ്രൊഡക്ഷൻ കൺട്രോളർ-സിജു ചക്കുംമൂട്ടിൽ, മേക്കപ്പ്-സുധി കട്ടപ്പന, സ്റ്റണ്ട്-കുങ്ഫു സജിത്ത്, ഗാനരചന-ബിജു കമൽ, സംഗീതം-മനു നാരായൺ, ഗായിക-അശ്വതി വിജയൻ, അസോ.ഡയറക്ടർ-ദിലീപ് ആലക്കോട്,അസി.ഡയറക്ടർ-അനീഷ് കെ മാരാർ, നിരഞ്ജൻ മേനോൻ, കലാസംവിധാനം-ബിജു മാധവ്, അസി.ക്യാമറ-ജിബിൻ, കോസ്റ്റും-ജെസി എബ്രഹാം,സൗണ്ട് ഡിസൈൻ-അരവിന്ദ് ബാബു, ബാക്ക്ഗ്രൗണ്ട് സ്‌കോർ-രാജേഷ്, ബിനോയ്, സ്റ്റീൽസ്-അനുമോദ് നാരായൺ, ഡിസൈൻ- റിയോ മീഡിയ ഹബ് കോട്ടയം,പി.ആർ.ഒ-കാസറ്റ് കമ്പിനി. എത്രയും വേഗം സിനിമ പ്രേക്ഷകരിലേക്കെത്തിക്കാനുള്ള ഒരുക്കത്തിലാണ്  അണിയറ പ്രവർത്തകർ.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

കാറ്റ് കടല്‍ അതിരുകള്‍: ആക്ഷന്‍ പ്രൈം ഒടിടിയില്‍ ഓണം നാളില്‍


കൊച്ചി: സമദ് മങ്കട സംവിധാനം ചെയ്ത കാറ്റ് കടല്‍ അതിരുകള്‍ ആക്ഷന്‍ പ്രൈം ഒടിടിയില്‍ റിലീസിനൊരുങ്ങുന്നു. 19 ന് ഉത്രാട ദിനത്തിലാണ് ചിത്രം  ആക്ഷന്‍ പ്രൈം ഒടിടി റിലീസിനെത്തിക്കുന്നത്. തിബറ്റന്‍, റോഹിങ്ക്യന്‍ അഭയാർഥികളുടെ ജീവിതാവസ്ഥ പ്രധാന പ്രമേയമായി വരുന്ന ഇന്ത്യയിലെ ആദ്യത്തെ ചിത്രമായ 'കാറ്റ് കടല്‍ അതിരുകള്‍' കൊക്കൂണ്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഷാജി ഇ.കെ.യാണ് നിര്‍മിച്ചിരിക്കുന്നത്.

എസ്. ശരത്തിന്‍റെ കഥയ്ക്ക് കെ. സജിമോനാണ് സംഭാഷണവും തിരക്കഥയുമൊരുക്കിയിരിക്കുന്നത്. പൗരത്വപ്രശ്‌നവും അഭയാര്‍ഥി പ്രശ്‌നവും കൈകാര്യം ചെയ്യുന്ന ചിത്രത്തിന് സെന്‍സര്‍ ലഭിക്കുന്നതിന് നിരവധി വെല്ലുവിളികളാണ് നേരിടേണ്ടി വന്നത്. റീജിയണല്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിക്കുകയും തുടര്‍ന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്‍റെ കര്‍ശന നിരീക്ഷണത്തില്‍  അനുമതി ലഭിക്കുകയും ചെയ്തു. വിദേശരാജ്യങ്ങളുമായുള്ള സൗഹൃദത്തെ ബാധിക്കുമെന്ന കാരണം പറഞ്ഞായിരുന്നു സെന്‍സര്‍ ബോര്‍ഡുകളുടെ നടപടി.

റോഹിങ്ക്യന്‍ , തിബറ്റന്‍ അഭയാർഥികള്‍ തുടങ്ങി ഇന്ത്യയില്‍ അഭയം കൊണ്ടിട്ടുള്ളവരും ഇനിയും അഭയമില്ലാത്തവരുമായ ഒരു വലിയ സമൂഹത്തെ അവരുടെ അതേ സ്ഥലങ്ങളില്‍ ചെന്നു ജീവിതാവസ്ഥകളെ ചിത്രീകരിച്ചുവെന്നതാണ് സിനിമയുടെ പ്രത്യേകത. തിബറ്റന്‍ അഭയാർഥി നായികാവേഷത്തില്‍ എത്തുന്നുവെന്നതും ചിത്രത്തിന്‍റെ സവിശേഷതയാണ്. ബൈലെക്കുപ്പെ സെറ്റില്‍മെന്‍റിലെ ധാവോ ലാമോയാണ് അതേ പേരില്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. കേരളത്തില്‍ വിവിധ സ്ഥലങ്ങളിലും കർണാടകയിലെ ബൈലെക്കുപ്പെ, സിക്കിമിലെ ഗ്യാങ്‌ടോക്ക്, ഗുരുദോക്മാര്‍, ഹിമാചല്‍ പ്രദേശിലെ മഗ്ലിയോഡ്ഗഞ്ച്, മണാലി, ധരംശാല, ഡല്‍ഹിയിലെ അഭയാര്‍ത്ഥി കോളനികള്‍ എന്നിവടങ്ങളിലായിരുന്നു ഷൂട്ടിങ്.

അനുമോഹന്‍, ലിയോണ ലിഷോയ്, കൈലാഷ്, അനില്‍ മുരളി, കീര്‍ത്തന, ഷാനവാസ് മാമ്പുള്ളി, എന്‍.പി. നിസ, ഡോ. വേണുഗോപാല്‍, ഡോ. ജാനറ്റ്, ശരണ്‍, രമാദേവി തുടങ്ങിയവരാണ് അഭിനേതാക്കള്‍. ക്യാമറ: അന്‍സര്‍ ആഷ് ത്വയിബ്. എഡിറ്റിംഗ്: വിപിന്‍ മണ്ണൂര്‍, സംഗീതം:  റോണി റാഫേല്‍, ശബ്ദമിശ്രണം: ബോണി എം. ജോയ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സേതു അടൂര്‍. പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്: സജി കോട്ടയം, പ്രൊജക്ട് കോഓഡിനേറ്റര്‍: ഫാബിയ റൊസാരിയോ, കലാസംവിധാനം: സുനില്‍ ലാവണ്യ, മേക്കപ്പ്: പട്ടണം ഷാ, ഗാനരചന: ഹസീന എസ്. കാനം, അനില്‍ മങ്കട, ഇ.കെ.എം. പാനൂര്‍, സംഗീതം: കെ.വി. അബൂട്ടി, പാടിയവര്‍: കെ.വി. അബൂട്ടി, കെ.കെ. നിഷാദ്, അനില്‍ മങ്കട, കോസ്റ്റ്യൂം: സുലൈമാന്‍ ഷാ.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD


ത്രില്ലടിപ്പിച്ചും ഭയപ്പെടുത്തിയും കുരുതി



കൊച്ചി: ത്രില്ലടിപ്പിച്ചും ഭയപ്പെടുത്തിയും ആദ്യ ഓണച്ചിത്രം കുരുതി ആമസോൺ പ്രൈമിൽ. റിലീസിനു പിന്നാലെ മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. പൃഥ്‌വിരാജ്, മുരളിഗോപി, ഷൈൻ ടോം ചാക്കോ, മാമുക്കോയ, റോഷൻ മാത്യു, സൃന്ദ എന്നിവരുടെ കിടിലൻ പെർഫോമൻസാണ് സിനിമയുടെ ഹൈലൈറ്റ്.  

സമൂഹത്തിൽ വളർന്നു വരുന്ന ഹിന്ദു-മുസ്ലീം വർഗീയതയെ ഊന്നിയാണ് ചിത്രത്തിന്‍റെ കഥ മുന്നോട്ട് പോകുന്നത്. ഒരു രാത്രിയിൽ നടക്കുന്ന സംഭവങ്ങളെ കോർത്തിണക്കി പ്രേക്ഷകർക്ക് ബോറടിക്കാത്ത ഒരു സസ്പെൻസ് ത്രില്ലറായിട്ടാണ് സംവിധായകൻ മനു വാര്യർ ചിത്രം ഒരുക്കിയിരിക്കുന്നത്.  

ഉരുൾ പൊട്ടൽ നാശം വിതച്ച ഒരു മലയോര ഗ്രാമത്തിലാണ് കഥ നടക്കുന്നത്. പ്രദേശത്ത് നടന്ന ഒരു വർഗീയ കൊലപാതകത്തിലെ പ്രതിയുമായി പൊലീസ് പോയ വാഹനം എതിർവിഭാഗം ആക്രമിക്കുന്നിടത്താണ് സിനിമയുടെ തുടക്കം. പൊലീസ് ഉദ്യോഗസ്ഥർ ചിതറി ഓടിയപ്പോൾ പ്രതിയുമായി ഒരു വീട്ടിലേക്ക് ഓടിക്കയറുകയാണ് മുരളി ഗോപി അവതരിപ്പിച്ച എസ്.ഐയുടെ കഥാപാത്രം. 


തുടർന്ന് ആ വീട്ടിലേക്ക് പ്രതിയെ കൊലപ്പെടുത്താൻ എത്തുന്നവരും വീട്ടിലുള്ളവരും തമ്മിലുള്ള സംഘർഷമാണ് കഥാസാരം. സമൂഹത്തിൽ വളർന്നു വരുന്ന മത വിദ്വേഷം എത്രത്തോളം ഭീകരമാണെന്നും ചിത്രം കാണിച്ചു തരുന്നുണ്ട്. അതിനായി ഇരുവിഭാഗങ്ങളും നിരത്തുന്ന വാദങ്ങളും ചിത്രം വിശദീകരിക്കുന്നു. ഒരിക്കലും അവസാനിക്കാത്ത പകയുടെ ആരംഭം എവിടെ നിന്നാണെന്ന് പറഞ്ഞുകൊണ്ടാണ് സിനിമ അവസാനിക്കുന്നത്. 

സമാനരീതിയിലുള്ള സിനിമകൾ മുമ്പും മലയാളത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും ലാഗ് ഇല്ലെന്നതാണ് കുരുതിയെ വ്യത്യസ്‌തമാക്കുന്നത്. തുടക്കം മുതൽ ഒടുക്കം വരെ ഒരേ ഫ്ലോയിൽ ചിത്രം കണ്ടു തീർക്കാനാകും. രണ്ട് മണിക്കൂർ മാത്രമാണ് ചിത്രത്തിന്‍റെ ദൈർഘ്യം. ഓണം റിലീസായി എത്തിയ ചിത്രം ഇതിനോടകം ഒടിടിയിൽ ഹിറ്റായി കഴിഞ്ഞു. അനീഷ് പള്ളിയാലാണ് ചിത്രത്തിനു തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജേക്‌സ് ബിജോയി സംഗീതവും രാമാനുജം ചായാഗ്രഹണവും നിർവഹിച്ചു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ

ഫഹദ് ചിത്രം മാലിക് ആമസോൺ പ്രൈമിൽ; റിലീസ് തിയതി പ്രഖ്യാപിച്ചു



കൊച്ചി: പൃഥ്‌വിരാജ് ചിത്രം കോൾഡ് കേസിനു പിന്നാലെ പ്രേക്ഷകർ കാത്തിരിക്കുന്ന ഫഹദ് ഫാസിൽ ചിത്രം മാലിക്കും ആമസോൺ പ്രൈം റിലീസിന്. ജൂലൈ 15 മുതൽ ചിത്രം ആമസോൺ പ്രൈമിൽ ലഭ്യമാകും. പൃഥ്‌വിരാജ് ചിത്രം കോൾഡ് കേസ് ആമസോണിൽ ഹിറ്റായിരുന്നു.

മാലിക്കിൽ ഫഹദ് ഫാസിൽ, നിമിഷ സജയൻ, ജോജു ജോർജ്, വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ തുടങ്ങിയവരാണ് വേഷമിടുന്നത്. മഹേഷ് നാരായണന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്‍റെ തിരക്കഥയും എഡിറ്റിങും അദ്ദേഹം തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. 

27 കോടിയോളം മുതൽ മുടക്കുള്ള ചിത്രം ആന്‍റോ ജോസഫ് ഫിലിം കമ്പനിയാണ് നിർമിച്ചിരിക്കുന്നത്. ടേക്ക് ഓഫിന് ശേഷം സാനു ജോണ്‍ വര്‍ഗീസ് മഹേഷ് നാരായണന് വേണ്ടി ഫ്രെയിമുകള്‍ ഒരുക്കുന്നു. സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിന്‍ ശ്യാമാണ്. ഓടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസിനെത്തുന്ന ഫഹദിന്‍റെ നാലാമത്തെ ചിത്രമാണ് മാലിക്. സീ യൂ സൂൺ, ജോജി, ഇരുൾ എന്നിവയും ഓടിടി പ്ലാറ്റ്‌ഫോമുകളിലൂടെയാണ് റിലീസ് ചെയ്‌തത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Emj3wFkoUOzGh0SK1sWsHp

പിസാസ് 2 വിൽ പൂർണ നഗ്നയായി അഭിനയിക്കാൻ സമ്മതം മൂളി ആൻഡ്രിയ



കൊച്ചി: അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് ആൻഡ്രിയ ജെറമിയ. തെന്നിന്ത്യൻ സിനിമയിൽ ഏറെ ആരാധകരുടെ നടിയുടെ പുതിയ തീരുമാനമാണ് ഇപ്പോൾ സിനിമാ ലോകത്ത് ചർച്ചയാകുന്നത്. മിഷ്‌കിന്‍ ചിത്രം "പിസാസ് 2' വിൽ നഗ്നയായി അഭിനയിക്കാമെന്ന് ആൻഡ്രിയ സമ്മതം മൂളിയിരിക്കുകയാണ്. വൻ പ്രതിഫലമാണ് ഈ വേഷത്തിനു താരം ആവശ്യപ്പെട്ടതെന്നും റിപ്പോർട്ടുണ്ട്.  

തെന്നിന്ത്യയിൽ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിൽ ആൻഡ്രിയ വേഷമിട്ടിട്ടുണ്ട്. എന്നാൽ അന്നയും റസൂലും എന്ന ചിത്രത്തിലെ വേഷമാണ് മലയാളികൾക്ക് ആൻഡ്രിയയെ പരിചയപ്പെടുത്തിയത്. പിന്നണി ഗായികയായിട്ടായിരുന്നു അൻഡ്രിയയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. 


മലയാളത്തിന്‍റെ താരരാജാവ് മോഹന്‍ലാലിനൊപ്പവും പൃഥ്വിരാജിന് ഒപ്പവും ആൻഡ്രിയ വേഷമിട്ടിട്ടുണ്ട്. ഗൗതം മേനോന്‍ സംവിധാനം ചെയ്‌ത വേട്ടയാട് വിളയാട് എന്ന ചിത്രത്തിലൂടെ പ്ലേ ബാക്ക് സിംഗര്‍ ആയി രണ്ടായിരത്തി അഞ്ചിലാണ് ആന്‍ഡ്രിയ സിനിമ മേഖലയിലേക്ക് കടന്നു വരുന്നത്. ഒരു നടി ആകുന്നതിനേക്കാള്‍ ഉപരി ഒരു ഗായികയായി അറിയപ്പെടാനായിരുന്നു ആന്‍ഡ്രിയയ്ക്ക് താൽപര്യം. ഇതുവരെ ഇരുന്നൂറ്റി അമ്പതില്‍ ഏറെ ഗാനങ്ങള്‍ താരം ആലപിച്ചിട്ടുണ്ട്. 


ചൂടന്‍ രംഗങ്ങളില്‍ അഭിനയിക്കാനും താരത്തിനു മടിയില്ല. സിനിമയുടെ കഥ അത്തരം രംഗങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അത് ചെയ്യുന്നതില്‍ തെറ്റില്ലെന്ന നിലപാടാണ് താരത്തിന്. ധനുഷിന്‍റെ വടചെന്നെ എന്ന സിനിമയില്‍ താരം അത്തൊരു രംഗത്തില്‍ എത്തിയിരുന്നു.

 

ഇതിനു പിന്നാലെയാണ് പൂർണ നഗ്നയായി അഭിനയിക്കാനും താരം സമ്മതം മൂളിയിരിക്കുന്നത്. "പിസാസ് 2' വിലെ ഒരു രംഗത്തില്‍ പൂര്‍ണ നഗ്‌നയായി അഭിനയിക്കേണ്ടത് അത്യാവശ്യമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഥ നിർബന്ധമായും ഇത് ആവശ്യപ്പെടുന്നതിനാൽ ആ രംഗം ചെയ്യാൻ താരം സമ്മതം മൂളുകയായിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KXENxMQq8p0GB9zypaK3W5


ദൃശ്യം 3 ഉടനില്ല; ജീത്തു ജോസഫ് - മോഹൻലാൽ കൂട്ടു കെട്ടിൽ പുതിയ ചിത്രം



കൊച്ചി: ദൃശ്യം ത്രീ ഉടൻ ഇല്ലെന്ന് വ്യക്തമാക്കി ആന്‍റണി പെരുമ്പാവൂർ. ദൃശ്യം ത്രിക്ക് മുമ്പായി മോഹൻലാലിനെ നായകനാക്കി പുതിയ ചിത്രത്തിന്‍റെ ശ്രമങ്ങൾ തുടങ്ങിയതായും ആന്‍റണി പെരുമ്പാവൂർ അറിയിച്ചു. ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് വിവരം. 

ദൃശ്യം ടു സിനിമയുടെ സമയത്ത് തന്നെ വേറൊരു കഥയും സംസാരിച്ചിരുന്നു. അതിൽ ആദ്യം ചെയ്യാം എന്ന് സമ്മതിച്ച ചിത്രമായിരുന്നു ദൃശ്യം ടു. പുതിയ സിനിമയുമായി ബന്ധപ്പെട്ട് ഞങ്ങൾ ജീതുവുമായി ചർച്ചയിലാണ്. അന്ന് സംസാരിച്ച കഥയിലേക്ക് തന്നെ വീണ്ടും വന്നിട്ടുണ്ട്. അതിന്‍റെ പണിപ്പുരയിലാണ് ഇപ്പോളെന്നും ആന്‍റണി പറഞ്ഞു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/Jzacc9s6wvDEsjJosxohlq

കിടിലൻ ഡയലോഗുകളുമായി തുറമുഖം; ടീസർ കാണാം



കൊച്ചി കടപ്പുറത്തിന്‍റെ കഥ പറയുന്ന നിവിൻ പോളി ചിത്രം തുറമുഖത്തിന്‍റെ ടീസർ പുറത്തിറക്കി. രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിനെ കൂടാതെ ഇന്ദ്രജിത്ത്, ജോജു ജോർജ്, നിമിഷ സജയൻ, അർജുൻ അശോകൻ, പൂർണിമ ഇന്ദ്രജിത്ത്, മണികണ്ഠൻ ആചാരി, ദർശന രാജേന്ദ്രൻ എന്നിവരും വേഷമിടുന്നുണ്ട്.  

1962 വരെ കൊച്ചിയിൽ നിലനിന്നിരുന്ന ചാപ്പ തൊഴിൽ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാൻ തൊഴിലാളികൾ നടത്തിയ സമരവുമാണ് ചിത്രത്തിന്‍റെ പ്രമേയം. രാജീവ് രവിയുടേത് തന്നെയാണ് ഛായാഗ്രഹണം. കഥ, തിരക്കഥ, സംഭാഷണം, ഗോപൻ ചിദംബരം. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/Jzacc9s6wvDEsjJosxohlq

ട്രെയിൻ യാത്രക്കിടെ പ്രപ്പോസൽ... പിന്നാലെ ചുംബനം.. നാണം കൊണ്ട് തുടുത്ത് നടി ദുർഗ



കൊച്ചി: ട്രെയിൻ പ്രണയാഭ്യർഥന.. തൊട്ടു പിന്നാലെ ചുംബനം.. സിനിമാ കഥയല്ല, ജീവിതത്തിലും ഇതൊക്കെ യാഥാർഥ്യമാകുമെന്നാണ് നടി ദുർഗ കൃഷ്‌ണ വ്യക്തമാക്കുന്നത്. നടിയുടെയും യുവ നിർമാതാവ് അർജുൻ രവീന്ദ്രന്‍റെയും വിവാഹം കഴിഞ്ഞത് വലിയ വാർത്തയായിരുന്നു.

നീണ്ട നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇവരുടെ വിവാഹം. ഇവരുടെ പ്രണയം തുടങ്ങുന്നത് ഒരു ട്രെയിൻ യാത്രയ്ക്കിടയിലാണ്. അർജുൻ തന്നെ പ്രൊപ്പോസ് ചെയ്‌തതിന്‍റെ ഒരു ഓർമ ചിത്രം പങ്കുവച്ചുകൊണ്ടുള്ള ദുർഗയുടെ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.  

പ്രണയാഭ്യർഥനയ്ക്കും ചുംബനത്തിനും ശേഷമുള്ളതാണ് ചിത്രം. ഇരുവരും ഒന്നിച്ചുള്ള ആദ്യത്തെ ഫോട്ടോ കൂടിയാണ് ഇത്. ട്രെയിൻ സെൽഫി എന്ന ടാഗോടെയാണ് ദുർഗ ചിത്രം പങ്കുവച്ചിരിക്കുന്നത്. പ്രൊപ്പോസലിനും ട്രെയിനിലെ ചുംബനത്തിനും ശേഷമുള്ള ചിത്രം. നോക്കു ഞാൻ നാണം കൊണ്ട് തുടുത്തിരിക്കുന്നത്. ഒന്നിച്ചുള്ള ആദ്യത്തെ സെൽഫി കൂടിയാണിത്-ദുർഗ കൃഷ്‌ണ കുറിച്ചു.

ദുർഗയുടെ പോസ്റ്റ് വന്നതോടെ തന്നെ ആരാധകർ കമന്‍റുകളുമായി രംഗത്തെത്തി. ഏപ്രിൽ നാലിന് ഗുരുവായൂരിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന്‍റെയും റിസപ്‌ഷന്‍റെയും ഒക്കെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിമാനത്തിൽ പ്രിഥ്‌വിരാജിന്‍റെ നായികയായി എത്തിയ ദുർഗ പ്രേതം 2, ലവ് ആക്ഷൻ ഡ്രാമ, കുട്ടിമാമ, കൺഫെൻഷൻസ് ഓഫ് എ കുക്കൂ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്‌തിരുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl