www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1858) Idukki (1793) Mostreaded (1616) Crime (1411) National (1210) Entertainment (843) world (432) Viral (427) Video (354) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (30) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

All in one..

All in one..
Extension Board, 4 Type C, 2 USB, 5 International Power Sockets, 2500W Output, Long Cable, Wall Mount Option, Supports Laptop Charging for Office, Home Appliances
Showing posts with label Viral. Show all posts

വധുവിനെ സ്വീകരിക്കാൻ മദ്യം; മനോഹരമായ വിവാഹ ചടങ്ങ്



വിവാഹ ദിവസം ബന്ധുക്കളും കൂട്ടുകാരുമൊക്കെ രണ്ടെണ്ണം അടിക്കുന്നത് പതിവാണ്. ഇതിന്‍റെ പേരിൽ പലരും വഴക്കു കേൾക്കാറുമുണ്ട്. എന്നാൽ വിവാഹ ദിവസം വധു തന്നെ മദ്യപിച്ചാലോ. അതും ബന്ധുക്കളുടെയും ക്ഷണിക്കപ്പെട്ടവരുടെയും മുന്നിൽ. ഈ നാട്ടിലാണെങ്കിൽ കല്യാണവും ഡൈവേഴ്‌സും ഒരുമിച്ച് നടക്കും. എന്നാൽ രാജസ്ഥാനിലെ ചില ഗ്രാമങ്ങളിൽ കല്യാണ ദിവസം വധുവിന് മദ്യം നൽകിയാണത്രേ സ്വീകരിക്കുന്നത്.

പ്യാല അഥവാ മാന്‍വാര്‍ എന്ന ആചാരമാണിത്. ഇൻസ്റ്റഗ്രാമിൽ ഇതിനെ കുറിച്ച് വന്ന വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വിവാഹ ചടങ്ങുകൾക്ക് ശേഷം വരന്‍റെ വീട്ടിലെത്തുന്ന വധുവിനെ സ്വീകരിക്കുന്നതിനാണ് മദ്യം നൽകുന്നത്.

വധുവിന് ഭര്‍തൃവീട്ടുകാര്‍ ഒരു പ്യാല (മദ്യം നിറച്ച ഒരു കപ്പ്) നല്‍കുന്നു. സമൃദ്ധിയും ധൈര്യവും കുടുംബത്തിലേക്കുള്ള സ്വീകരണവുമെല്ലാമാണ് ഇതിലൂടെ പറഞ്ഞു വയ്ക്കുന്നത്. സാധാരണയായി നാടന്‍ മദ്യമോ വിസ്‌കിയോ ആണ് വധുവിന് നല്‍കുക. ചിലയിടങ്ങളില്‍ വധുവിനോട് ഇത് കുടിക്കാന്‍ ആവശ്യപ്പെടാറുണ്ട്. 

ചിലയിടങ്ങളില്‍ ആചാരത്തിന്‍റെ ഭാഗമായി വധു കപ്പില്‍ തൊടുകയോ മദ്യത്തില്‍നിന്ന് അല്‍പമെടുത്ത് തിലകം ചാര്‍ത്തുകയോ ചെയ്യുന്നു. ചിലപ്പോള്‍ കുടുംബത്തിലെ മുതിര്‍ന്ന ഒരംഗം വധുവിനുവേണ്ടി ആചാരപരമായി മദ്യം കുടിക്കുകയും ചെയ്യും.

രാജസ്ഥാനിലുടനീളം ഈ ചടങ്ങ് ആചരിക്കുന്നില്ല. ഉദയ്പൂര്‍, ജോധ്പൂര്‍, ജയ്പൂര്‍ തുടങ്ങിയ നഗരപ്രദേശങ്ങളിലും യാഥാത്ഥിതിക അല്ലെങ്കില്‍ പാരമ്പര്യം പിന്തുടരുന്ന രജപുത്ര കുടുംബങ്ങളില്‍ ഈ ആചാരത്തിന് കൂടുതല്‍ പ്രചാരമുണ്ട്. ബിക്കാനീര്‍, ജയ്സാല്‍മര്‍ എന്നിവടങ്ങളിലും ഇത് പിന്തുടരുന്നതായി റിപ്പോര്‍ട്ടുണ്ട്.

കാലത്തിന് അനുസരിച്ച് ഈ ആചാരത്തിലും മാറ്റം വന്നിട്ടുണ്ട്. മദ്യം കഴിക്കാത്ത വീടുകളില്‍ പഴച്ചാറുകള്‍, ശീതളപാനീയങ്ങള്‍, തേങ്ങാവെള്ളം, പനിനീര്‍, അല്ലെങ്കില്‍ സര്‍ബത്ത് എന്നിവയും പ്യാലയായി നല്‍കുന്നു. എല്ലാവര്‍ക്കും ചടങ്ങില്‍ പങ്കെടുക്കുന്നതിനായി മദ്യത്തിന് പകരം റോസാപ്പൂവിന്‍റെ രുചിയുള്ള പാനീയം നല്‍കിയതായും വീഡിയോയില്‍ പറയുന്നു.

പ്യാല ആചാരത്തിന്‍റെ തുടക്കം രജപുത്രരുടെ ആയോധന പാരമ്പര്യങ്ങളില്‍ നിന്നാണ് ചരിത്രകാരന്മാരും സാംസ്‌കാരിക നിരൂപകരും പറയുന്നു. അക്കാലത്ത് മദ്യം എന്നത് ആഘോഷവേളകളില്‍ വിളമ്പുന്ന പാനീയം മാത്രമല്ല, മറിച്ച് യുദ്ധത്തില്‍ പങ്കെടുത്ത് മടങ്ങി വരുന്ന യോദ്ധാക്കള്‍ക്ക് അവരുടെ ധൈര്യത്തിന്‍റെയും സൗഹൃദകൂട്ടായ്മയുടെയുമെല്ലാം പ്രതീകമായിരുന്നു. തുടര്‍ന്ന് കാലക്രമേണ ഈ ആചാരം വിവാഹങ്ങളിലേക്കും കടന്നുവരികയായിരുന്നു.

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

രേണു സുധിക്ക് ബിഗ് ബോസ് നൽക്കുന്ന പ്രതിഫലം അറിയാം 

കൊച്ചി: ബിഗ് ബോസ് സീസൺ സെവൻ ആരംഭിച്ചതിനു പിന്നാലെ തന്നെ സോഷ്യൽ മീഡിയയിലും ചർച്ചകൾ സജീവമാണ്. സോഷ്യൽ മീഡിയയിലൂടെ വൈറലായ രേണു സുധി തന്നെയാണ് ബിഗ് ബോസിലെ ഇത്തവണത്തെ പ്രധാന താരം. മാസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് രേണു സുധി. 

അതേസമയം ബിഗ് ബോസ് രേണു സുധിക്ക് എത്ര പ്രതിഫലം നൽകുമെന്നതാണ് ആരാധകരുടെ പ്രധാന ആകാംക്ഷ. 

റിപ്പോർട്ടുകൾ പ്രകാരം രേണവും അനുമോളുമാണ് ഇത്തവണ ബിഗ് ബോസിൽ നിന്നും ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നത്. ഒരു ദിവസം 50,000 രൂപ വീതമാണ് ഇവരുടെ പ്രതിഫലമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. 

ആൽബം ഷൂട്ടും മോഡലിങ്ങുമായി ശ്രദ്ധ നേടിയ രേണുവിന് നിരവധി ആരാകരുണ്ട്. ബിഗ് ബോസിലേക്കുള്ള ക്ഷണം ആദ്യം നിരസിച്ച രേണു പിന്നീട് ടീമുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് മത്സരാർഥിയായി പങ്കെടുക്കാൻ തയാറായതെന്നാണ് വിവരം. 

100 ദിവസം മാറി നിൽക്കുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് രേണു ബിഗ് ബോസിനെ അറിയിച്ചിരുന്നു. ഇതെ തുടർന്നാണ് പ്രതിഫലം നിശ്ചയിച്ചതെന്നും സുഹൃത്തുക്കൾ വ്യക്തമാക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. 


കണ്ടത് ഫ്രണ്ട് ഓപ്പൺ; കിട്ടിയത് ബാക് ഓപ്പൺ: ഓൺലൈൻ ബ്രാ കമ്പനിക്ക് പിഴ



തിരുവനന്തപുരം: ഓർഡർ ചെയ്‌ത അടിവസ്ത്രം മാറി വന്ന സംഭവത്തിൽ യുവതിക്ക് 5000 രൂപ പിഴ കൊടുക്കാൻ ഉപഭോക്തൃ കോടതി ഉത്തരവ്. തിരുവനന്തപുരം സ്വദേശിനിയായ യുവതിയാണ് ഫെയ്സ് ബുക്കിലെ പരസ്യം കണ്ട് ഫ്രണ്ട് ഓപ്പൺ ബ്രാ ഓർഡർ ചെയ്‌തത്. 2.09.2024-നാണ് യുവതി ഓർഡർ നൽകിയത്. ക്യാഷ് ഓണ്‍ ഡെലിവറി ആയി 799 രൂപയും നൽകി.

പാക്കറ്റ് പൊട്ടിച്ചു നോക്കിയ യുവതി കണ്ടത് ഫ്രണ്ട് ഓപ്പണ്‍ ബ്രായ്ക്ക് പകരം ബാക് ഓപ്പണ്‍. പരസ്യത്തില്‍ മൂന്നെണ്ണമുള്ള പായ്ക്ക് എന്ന് പറഞ്ഞിരുന്നതെങ്കിലും കിട്ടിയത് രണ്ടെണ്ണം മാത്രം. രണ്ടിന്‍റെയും അളവുകള്‍ വ്യത്യസ്തവും യുവതിക്ക് ഉപയോഗിക്കാനാവാത്തതും.

ഇതേതുടര്‍ന്ന്, വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ ആയി പരാതി നൽകാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്നാണ് യുവതി തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. കമ്മീഷന്‍ മുമ്പാകെ യുവതി തനിക്ക് കിട്ടിയ ഇന്‍വോയ്സും അയച്ചുകിട്ടിയ സാധനങ്ങളുടെ ചിത്രങ്ങളും തെളിവായി ഹാജരാക്കി.

തെളിവുകള്‍ പരിശോധിച്ച കമ്മീഷന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം സേവനത്തില്‍ വീഴ്ച വരുത്തി എന്ന് കണ്ടെത്തി. എതിര്‍ കക്ഷിയുടെ സേവനത്തിലെ വീഴ്ച മൂലം പരാതിക്കാരിക്ക് മനോവ്യഥയും സാമ്പത്തിക നഷ്ടവുമുണ്ടായി. ആയതിനാല്‍ എതിര്‍കക്ഷി പരാതിക്കാരിക്കുണ്ടായ സാമ്പത്തിക നഷ്ടത്തിന് നഷ്ടപരിഹാരം കൊടുക്കാന്‍ ബാധ്യസ്ഥമാണ്- കമ്മീഷന്‍ പറഞ്ഞു.

ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിനോട് പരാതിക്കാരിയില്‍ നിന്ന് വാങ്ങിയ 799 രൂപ തിരിച്ചു നല്‍കാനും 5,000 രൂപ നഷ്ടപരിഹാരമായി നല്‍കാനും കമ്മീഷന്‍ ഉത്തരവിട്ടു. കൂടാതെ കോടതിച്ചെലവായി 2,500 രൂപയും നല്‍കണം. ഒരു മാസത്തിനുള്ളില്‍ കൊടുത്തില്ലെങ്കില്‍ റീഫണ്ട് തുകയ്ക്കും നഷ്ടപരിഹാരത്തിനും കൊടുക്കുന്ന തീയതി വരെ ഒൻപതു ശതമാനം വാര്‍ഷിക പലിശ കൂടി നല്‍കണമെന്നും ഉത്തരവിലുണ്ട്.

ജില്ലാ കമ്മീഷന്‍ പ്രസിഡന്‍റ് പി.വി. ജയരാജന്‍, അംഗങ്ങളായ പ്രീതാ ജി. നായര്‍ വിജു വി.ആര്‍. എന്നിവരുടെ ബെഞ്ചാണ് കേസ് കേട്ടത്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം പ്രതിനിധികള്‍ കോടതിയില്‍ കോടതിയില്‍ ഹാജരാവാഞ്ഞതിനാല്‍ എക്‌സ്-പാര്‍ട്ടി ആയാണ് കേസ് നടന്നത്. യുവതിക്ക് വേണ്ടി ഹാജരായത് അഡ്വക്കേറ്റ് ശ്രീവരാഹം എന്‍.ജി. മഹേഷ്, അഡ്വക്കേറ്റ് ഷീബ ശിവദാസന്‍ എന്നിവർ ഹാജരായി. 

Join Our Whats App group

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB


മുൻ കാമുകിയോടുള്ള പ്രതികാരം; യുവതിയെ പോൺ സ്റ്റാറാക്കി



ദിസ്‌പൂർ: മുൻ കാമുകിയെ ഒറ്റ ദിവസം കൊണ്ട് പോൺസ്റ്റാറാക്കി യുവാവിന്‍റെ പ്രതികാരം.  വിവാഹിതായ അസം സ്വദേശിനിക്കാണ് ദുരനുഭവം ഉണ്ടായത്. മുൻ കാമുകനും സഹപാഠിയമായിരുന്ന യുവാവാണ് എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ യുവതിയെ പോൺസ്റ്റാറാക്കി മാറ്റിയത്. 

സംഭവത്തിൽ യുവാവിനെ ദിബ്രുഗഡ് പൊലീസ് അറസ്റ്റ് ചെയ്തു. മെക്കാനിക്കല്‍ എന്‍ജിനിയറായ 30കാരന്‍ പ്രോതിം ബോറയാണ് അറസ്റ്റിലായത്. പ്രമുഖ നീലച്ചിത്ര താരമായ കെന്‍ഡ്ര ലസ്റ്റിനൊപ്പമുള്ള യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രം അപ് ലോഡ് ചെയ്ത് യുവതി നീലചിത്രത്തില്‍ അഭിനയിക്കുകയാണെന്ന് ഇന്‍സ്റ്റഗ്രാമില്‍ പ്രഖ്യാപിക്കുകയായിരുന്നു ഇയാൾ. 

എന്നാല്‍, താമസിയാതെ സത്യം പുറത്തുവന്നു. ഒപ്പം പഠിച്ച സഹപാഠി എഐ ടൂളുകള്‍ ഉപയോഗിച്ച് അവളെ ഇന്‍സ്റ്റ സെന്‍സേഷന്‍ ആക്കിമാറ്റുകയായിരുന്നു. എഐ ടൂളുകള്‍ ഉപയോഗിച്ച് ചിത്രങ്ങളും വീഡിയോകളും മോര്‍ഫ് ചെയ്ത് യുവതിയെ അപമാനിക്കുകയായിരുന്നു സഹപാഠിയുടെ ലക്ഷ്യം.

വിവാഹിതയായ യുവതി തന്‍റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതായി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പ്രൊഫൈല്‍ ഉണ്ടാക്കാന്‍ ബോറ നല്‍കിയ വിവരങ്ങളുടെ സഹായത്തോടെയാണ് പൊലീസ് ഇയാളെ കണ്ടെത്തിയത്. ഈ പ്രൊഫൈലിന് ചുരുങ്ങിയ സമയം കൊണ്ട് പത്ത് ലക്ഷത്തിലധികം ഫോളോവേഴ്‌സിനെ ലഭിച്ചിരുന്നതായി ദിബ്രുഗഡ് എഎസ്പി സിസാല്‍ അഗര്‍വാള്‍ പറഞ്ഞു.

2013 മുതല്‍ 2017 വരെ പ്രതിയും യുവതിയും കോളജില്‍ ഒരുമിച്ച് പഠിച്ചിരുന്നു. ഓപ്പണ്‍ആര്‍ട്ട്, മിഡ്ജേണി തുടങ്ങിയ എഐ സോഫ്‌റ്റ് വെയറുകളാണ് ബോറ ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. ലാപ്‌ടോപ്, രണ്ട് മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് ഡിസ്‌ക്, ടാബ്ലെറ്റ്, പെന്‍ഡ്രൈവ്, കാര്‍ഡ് റീഡര്‍, സിം കാര്‍ഡുകള്‍ എന്നിവ പൊലീസ പിടിച്ചെടുത്തിട്ടുണ്ട്. 

ഇതെല്ലാം നിര്‍മ്മിക്കാന്‍ എന്ത് ക്രെഡന്‍ഷ്യലുകളാണ് ഉപയോഗിച്ചത്, എത്ര വ്യാജ പ്രൊഫൈലുകളും ഐഡികളും ഉണ്ടാക്കിയെന്നത് അന്വേഷണത്തിലാണ്. 2022 ലാണ് ഇയാള്‍ ഇത്തരത്തില്‍ യുവതിയുടെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയത്.

ഇയാള്‍ ലിങ്ക്ട്രീ വെബ് പേജ് ഉണ്ടാക്കുകയും അശ്ലീല ഉള്ളടക്കം കാണാനുള്ള ലിങ്ക് നല്‍കുകയായിരുന്നു. സബ്‌സ്‌ക്രിപ്ഷന്‍ സംവിധാനം ഉണ്ടായിരുന്നതിനാല്‍ ഇയാള്‍ക്ക് പണവും ലഭിച്ചു. പത്തുലക്ഷം രൂപ ഇയാള്‍ സമ്പാദിച്ചതായാണ് പൊലീസ് പറയുന്നത്. 

ലൈംഗികാതിക്രമം, അശ്ലീലവസ്തുക്കള്‍ നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക, ഭീഷണിപ്പെടുത്തല്‍, സല്‍പ്പേരിന് ഹാനികരമായ വ്യാജവസ്തുക്കള്‍ നിർമിക്കുക, അപകീര്‍ത്തിപ്പെടുത്തല്‍ എന്നിവയുള്‍പ്പെടെ ഭാരതീയ ന്യായസംഹിതയുടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

ആദ്യ രാത്രിയിൽ ഭാര്യ ശർദിച്ചു; പ്രഗ്നൻസി കിറ്റുമായി ഭർത്താവ്



റാംപൂർ: ആദ്യരാത്രിയിൽ ശർദിച്ച ഭാര്യയെ ഗർഭ പരിശോധനയ്ക്ക് നിർബന്ധിച്ചതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ റാംപുരിൽ ഒരു വിവാഹ വീട്ടിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വിവാഹം കഴിഞ്ഞ് ഏറെ വൈകിയാണ് വരനും വധുവും അടങ്ങുന്ന വിവാഹ സംഘം വരന്‍റെ വീട്ടിലെത്തിയത്. വീട്ടിലെത്തിയതിന് പിന്നാലെ വധു ഛര്‍ദ്ദിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.

ക്ഷീണവും, ചൂടും കാരണം തലകറക്കം അനുഭവപ്പെട്ട വധു പിന്നാലെ ഛര്‍ദ്ദിക്കുകയായിരുന്നു. വിവാഹ ദിവസം തന്നെ വധു ഛര്‍ദ്ദിച്ചത് വരന്‍റെ സുഹൃത്തുക്കളുടെ ഇടയില്‍ ഒരു സംസാര വിഷയമായി. ഇതോടെ വരന്‍റെ സുഹൃത്തുക്കള്‍ വധുവിന് ഗര്‍ഭമാണെന്ന് തമാശയ്ക്ക് പറഞ്ഞത് വരനെ അസ്വസ്ഥമാക്കുകയായിരുന്നു. ഇതോടെ രാത്രിയില്‍ വരന്‍ വധുവിനോട് ഗര്‍ഭ പരിശോധനാ കിറ്റ് ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടു. 

ഇതിനായി രാത്രിയില്‍ തന്നെ വരന്‍ അടുത്തുള്ള ഒരു മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് ഒരു ഗര്‍ഭ പരിശോധന കിറ്റ് വാങ്ങി. വരന്‍റെ അപ്രതീക്ഷിത ആവശ്യം കേട്ട വധു തന്‍റെ വീട്ടുകാരെ വിളിച്ചു വരുത്തി. രാത്രിയോടെ വരന്‍റെ വീട്ടിലെത്തിയ വധുവിന്‍റെ വീട്ടുകാരും വരനും തമ്മില്‍ വാക്ക് തര്‍ക്കമായി. 

ഒടുവില്‍ ഗ്രാമവാസികള്‍ ഇടപെട്ട് രാത്രി തന്നെ പഞ്ചായത്ത് വിളിച്ച് ചേര്‍ത്തു. ഏതാണ്ട് രണ്ട് മണിക്കൂറോളം സമയം പഞ്ചായത്ത് നടന്നു. ഒടുവില്‍ വരന്‍ പരസ്യമായി തന്‍റെ തെറ്റ് സമ്മതിക്കുകയും വധുവിനോടും കുടുംബത്തോടും തന്‍റെ തെറ്റ് ഏറ്റ് പറഞ്ഞ് ക്ഷമാപണം നടത്തുകയും ചെയ്തു. ഇനിയൊരിക്കലും ഇത്തരത്തില്‍ പെരുമാറില്ലെന്ന് വരന്‍ പഞ്ചായത്തിന് വാക്ക് കൊടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV


സെൽഫി എടുക്കുന്നതിനിടെ നവവരനെ നദിയിൽ തള്ളിയിട്ട് വധു



ബംഗളൂരു: ഫോട്ടോ ഷൂട്ടിനിടെ നവ വരനെ വധു നദിയിൽ തള്ളിയിട്ടു. സംഭവത്തിൽ വരൻ പരാതി നൽകിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. നദിയിൽ വീണ വരനെ വലിച്ചു കയറ്റുന്ന വീഡിയോ അടക്കം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. 

കൃഷ്ണനദിയിലേക്കാണ് യുവതി ഇയാളെ തള്ളിയിട്ടത്. നദിയിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന മത്സ്യത്തൊഴിലാളികളാണ് യുവാവിനെ രക്ഷിച്ചത്. 

മനഃപൂര്‍വം തള്ളിയിട്ടതെന്നാണ് നവവരന്‍റെ പരാതി. കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലയിലെ കട്ലൂര്‍ ഗ്രാമത്തിലാണ് സംഭവം സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

അടുത്തിടെ വിവാഹിതരായ ദമ്പതികള്‍ ഫോട്ടോ ഷൂട്ടിനായാണ് രാവിലെ കൃഷ്ണാ നദിക്ക് കുറുകെയുള്ള പാലത്തില്‍ എത്തിയത്. ഇരുവരും ഫോട്ടോകള്‍ എടുത്തു. അതിനിടെ സെല്‍ഫി എടുക്കുന്നതിനിടെ ഭാര്യ മനഃപൂര്‍വം പുഴയിലേക്ക് തള്ളിയിടുകയായിരുന്നെന്ന് ഭര്‍ത്താവ് തത്തപ്പ പറഞ്ഞു. എന്നാല്‍ അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് ഭാര്യ പറയുന്നത്.

യുവാവ് നദിയിലേക്ക് വീഴുന്നത് കണ്ട സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ് ഇയാളെ രക്ഷിച്ചത്. അതിനുപിന്നാലെ സംഭവത്തെ ചൊല്ലി ഇരുവരും വഴക്കിട്ടു. തുടര്‍ന്ന് നാട്ടുകാര്‍ ഇരുവരുടെയും മാതാപിതാക്കളെ വിളിക്കുകയായിരുന്നു. സംഭവത്തില്‍ റായ്ച്ചൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.

Join Our Whats App group

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

മാറിടത്തിൽ കടന്നു പിടിച്ചു; പൂജാരിക്കെതിരെ നടി

ക്വാലലംപൂർ: മലേഷ്യയിലെ ക്ഷേത്രത്തിൽ പൂജാരിയിൽ നിന്നും ലൈംഗികാതിക്രമം നേരിട്ടെന്ന വെളിപ്പെടുത്തലുമായി ഇന്ത്യൻ വംശജയായ നടി. നടിയും മോഡലുമായ ലിഷാല്ലിനി കണാരനാണ് തന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. 

ഇന്ത്യക്കാരനായ പൂജാരിയാണ് തന്നോട് മോശമായി പെരുമാറിയതെന്നും ഇവർ പറയുന്നു. 2021ൽ മിസ് ഗ്രാൻഡ് മലേഷ്യയായിരുന്നു ലിഷാല്ലിനി. ഇന്ത്യയിൽ നിന്നുള്ള പുണ്യജലമാണെന്നു പറഞ്ഞ് തന്‍റെ ദേഹത്ത് വെള്ളം തളിച്ചതിനു പിന്നാലെ പൂജാതി തന്നെ കയറി പിടിക്കുകയായിരുന്നു. 

സാധാരണ അമ്മയ്ക്കൊപ്പമാണ് ക്ഷേത്രത്തിൽ പോകാറുള്ളത്. ജൂൺ 21ന് ഞാൻ ഒറ്റയ്ക്ക് പോയപ്പോഴാണ് ക്ഷേത്ര പൂജാരിയിൽനിന്ന് മോശം അനുഭവം ഉണ്ടായത്. ഇന്ത്യയിൽനിന്ന് പ്രത്യേകമായി പൂജിച്ച ജലം നൽകാമെന്നു പറഞ്ഞ് എന്നെ ഒരു മുറിയിലേക്കു കൂട്ടിക്കൊണ്ടു പോയി.

 തുടർന്ന് ജലം ശരീരത്ത് തുടർച്ചയായി തളിച്ചതിനു ശേഷം വസ്ത്രം മാറ്റാൻ ആവശ്യപ്പെട്ടു. ഞാൻ അത് നിഷേധിച്ചപ്പോൾ ഇതൊക്കെ നിനക്കു വേണ്ടിയാണ് ചെയ്യുന്നതെന്നു പറഞ്ഞ് വസ്ത്രത്തിനുള്ളിൽ കയ്യിട്ടു മാറിടത്തിൽ സ്പർശിച്ചു. പെട്ടെന്ന് ഞെട്ടിപ്പോയ തനിക്ക് സ്വബോധം വീണ്ടെടുക്കാൻ കുറച്ചു സമയം വേണ്ടി വന്നെന്നും സ്വബോധം വീണ്ടെടുത്തപ്പോൾ ഞാൻ അവിടെനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും നടിയുടെ വെളിപ്പെടുത്തലിൽ ഉണ്ട്. 

ആ സംഭവത്തിനു ശേഷം ദിവസങ്ങളോളം അതിനെ കുറിച്ചോർത്ത് രാത്രി ഞെട്ടി എഴുന്നേറ്റെന്നും ഇന്നും അതിൽനിന്ന് മോചിതയായിട്ടില്ലെന്നും അവർ പറയുന്നു. അമ്മ ഇന്ത്യയിൽ പോയപ്പോഴാണ് സംഭവം നടന്നത്. 

അമ്മ തിരികെ വന്നതിനു ശേഷം കാര്യങ്ങൾ വീട്ടുകാരെ അറിയിച്ച് പരാതി നൽകിയെങ്കിലും ഇതു പുറത്തറിഞ്ഞാൽ നിങ്ങൾക്കു തന്നെയാണ് പ്രശ്‌നമെന്നാണ് പറഞ്ഞ് പൊലീസ് കേസ് ഒഴിവാക്കാനാണ് നോക്കിയതെന്നും നടി പറഞ്ഞു. 

പൊലീസുമായി ക്ഷേത്രത്തിൽ എത്തിയെങ്കിലും അപ്പോഴേക്കും അയാളെ സമാനമായ മറ്റൊരു സംഭവത്തിൽ ക്ഷേത്രത്തിൽനിന്ന് പുറത്താക്കിയിരുന്നു. ക്ഷേത്ര ഭാരവാഹികൾ ഈ വിഷയം പുറത്തറിയാതിരിക്കാൻ നോക്കിയതിനാൽ അയാൾക്ക് യാതൊരു ശിക്ഷയും നൽകാതെ പറഞ്ഞുവിടുകയായിരുന്നെന്നും അവർ പറഞ്ഞു.

അതേസമയം, കുറ്റാരോപിതനായ പൂജാരി ക്ഷേത്രത്തിൽ താൽക്കാലികമായി ജോലി ചെയ്‌തിരുന്ന ഇന്ത്യക്കാരനാണെന്നും സ്‌ഥിര പൂജാരി തിരികെ വന്നപ്പോൾ അയാൾ പോയെന്നുമാണ് പൊലീസ് അറിയിച്ചത്. 

മകന്‍റെ പ്രതിശ്രുത വധുവിനൊപ്പം പിതാവ് ഒളിച്ചോടി



റാംപൂർ: മകന്‍റെ പ്രതിശ്രൂത വധുവിനൊപ്പം പിതാവ് ഒളിച്ചോടി. ഉത്തർപ്രദേശിലെ റാംപൂരിലാണ് സംഭവം നടന്നത്. ആറ് കുട്ടികളുടെ പിതാവായ ഷക്കീലാണ് മകന്‍റെ പ്രതിശ്രുതവധുവുമായി നാടുവിട്ടത്. 

ഇരുവരും വിവാഹിതരായതായിട്ടാണ് വിവരം. ഷക്കീലിന്‍റെ 15 വയസുള്ള മകനുമായി വിവാഹം ഉറപ്പിച്ചിരുന്ന പെൺകുട്ടിയുമായിട്ടാണ് ഇയാൾ ഒളിച്ചോടിയത്. 

മകന്‍റെ ഭാവി വധുവിന്‍റെ വീട്ടിൽ സന്ദർശനം നടത്തുന്നതിനിടെയാണ് ഷക്കീലും ഭാവി വധുവായ ജബീനയും പ്രണയത്തിലായത്. രാത്രി മുഴുവൻ ഇരുവരും വിഡിയോ കോളുകൾ വിളിക്കാറുണ്ടെന്നും കുടുംബം ആരോപിക്കുന്നു. 

ഇരുവരും തമ്മിലുള്ള ബന്ധം കണ്ടെത്തിയതിനെ തുടർന്ന് മകൻ വിവാഹത്തിൽനിന്നു പിന്മാറി. തുടർന്ന് ഷക്കീലിന്‍റെ ഭാര്യയും ബന്ധത്തെ ചോദ്യം ചെയ്‌തു. ഇതോടെ ഇയാൾ ഭാര്യയെയും മകനെയും മർദിച്ചിരുന്നു. 

പിതാവിന്‍റെ വിവാഹേതര ബന്ധം അറിഞ്ഞതിനെ തുടർന്നാണ് ജബീനയെ വിവാഹം കഴിക്കാൻ വിസമ്മതിച്ചതെന്ന് 15 കാരനായ മകൻ പറയുന്നു. നാടുവിടുന്നതിനു മുൻപായി ഷക്കീൽ വീട്ടിൽനിന്ന് രണ്ടു ലക്ഷം രൂപയും 17 ഗ്രാം സ്വർണവും മോഷ്‌ടിച്ചെന്നും കുടുംബം ആരോപിക്കുന്നു.

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV


12 അടി ഉയരത്തിൽ നിന്നും യുവതിയുടെ ചാട്ടം; വൈറലായി വീഡിയോ



ബാഗ്പത്: മതിലുചാട്ടമെന്ന് കേട്ടുകേൾവിയുണ്ടെങ്കിലും ഇത്തരം ഒരു മതിൽ ചാട്ടം ആരും കണ്ടിട്ടുണ്ടാവില്ല. ഉത്തർപ്രദേശിൽ നിന്നാണ് വൈറലായ ഒരു മതിൽചാട്ട വീഡിയോ പുറത്തു വന്നത്. കാമുകനുമൊത്ത് ഹോട്ടലിൽ മുറിയെടുത്ത യുവതി, ഭർത്താവും കൂട്ടരും പിടികൂടാനെത്തിയതോടെ 12 അടിയോളം ഉയരമുള്ള മതിൽ ചാടിക്കടന്ന വീഡിയോയാണ് വൈറലാകുന്നത്.

ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയിലെ ബറാവുത്ത് പട്ടണത്തിലാണ് സംഭവം. അതേസമയം കാമുകനെ ഹോട്ടല്‍ മുറിയില്‍ നിന്ന് പിടികൂടി പൊലീസിനെ ഏല്‍പിച്ചു. തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

തിങ്കളാഴ്ച ബറാവുത്തിലെ ചപ്രൗളി റോഡിലുള്ള ഒരു ഹോട്ടലിലാണ് സംഭവം. സ്ത്രീ തന്‍റെ കാമുകനെന്ന് ആരോപിക്കപ്പെടുന്ന ശോഭിത്തിനൊപ്പം ഹോട്ടലില്‍ മുറിയെടുത്തതായി പൊലീസ് പറഞ്ഞു. താമസിയാതെ, ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും പിന്തുടര്‍ന്ന് സ്ഥലത്തെത്തി. ഭര്‍ത്താവും ബന്ധുക്കളും എത്തിയെന്ന് അറിഞ്ഞതോടെ യുവതി പരിഭ്രാന്തയായി. പിന്നാലെ ഏകദേശം 12 അടി ഉയരമുള്ള ഹോട്ടല്‍ മേല്‍ക്കൂരയില്‍ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു.

സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായി. തുഗാന ഗ്രാമത്തിലെ ഒരു യുവാവാണ് ഹോട്ടല്‍ വാടകയ്ക്ക് നടത്തിയിരുന്നത്, അയാളെയും ചോദ്യം ചെയ്തുവരികയാണ്. ഭര്‍ത്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്, തുടര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന്  ബറാവുത്ത് കോട്വാലി എസ്എച്ച്ഒ മനോജ് കുമാര്‍ ചാഹല്‍ പറഞ്ഞു.

കകോര്‍ ഗ്രാമത്തിലെ യുവാവുമായി 2019ലായിരുന്നു യുവതിയുടെ വിവാഹം. ദമ്പതികള്‍ക്ക് ഒരു മകനുമുണ്ട്. വിവാഹത്തിന് മുമ്പ് ഭാര്യ നിരവധി പുരുഷന്മാരുമായി ബന്ധത്തിലായിരുന്നുവെന്നും അതിനുശേഷം ബന്ധം തുടര്‍ന്നിരുന്നുവെന്നും ഭര്‍ത്താവ് ആരോപിച്ചു.

 

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV