www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1858) Idukki (1793) Mostreaded (1616) Crime (1411) National (1210) Entertainment (843) world (432) Viral (427) Video (354) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (30) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

All in one..

All in one..
Extension Board, 4 Type C, 2 USB, 5 International Power Sockets, 2500W Output, Long Cable, Wall Mount Option, Supports Laptop Charging for Office, Home Appliances
Showing posts with label Sex. Show all posts
Sex

വൈകാരിക പിന്തുണ; ചൈനയുടെ എഐ സെക്‌സ് ഡോളുകൾക്ക് വൻ ഡിമാന്‍റ്

Chinas AI powered sex dolls


ബീജിങ്: കളിപ്പാട്ട വിപണിയിൽ ലോകത്തെ തന്നെ അമ്പരപ്പിച്ച ചൈന സെക്‌സ് ഡോൾ നിർമാണത്തിലും വൻ കുതിപ്പിലേക്ക്. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പുറത്തിറക്കിയിരിക്കുന്ന സെക്‌സ് ഡോളുകളാണ് യൂറോപ്യൻ രാജ്യങ്ങളിൽ അടക്കം വൻ തോതിൽവിറ്റുപോകുന്നത്.

ഇതോടെ ചൈനയിലെ ഫാക്റ്ററികളിൽ ഇവയുടെ ഉൽപ്പാദനം വർധിപ്പിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. 3,000 യുഎസ് ഡോളര്‍ (2,57,498.35 ഇന്ത്യന്‍ രൂപ) വരെയാണ് ഇതിന്‍റെ വില. ചൈനയിലെ മുന്‍നിര നിർമാതാക്കളില്‍ ഒന്നായ WMDoll, ഈ വര്‍ഷത്തെ വില്‍പ്പനയില്‍ 30ശതമാനം വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്.

പങ്കാളികളെ കണ്ടെത്താന്‍ കഴിയാത്ത പുരുഷന്മാരാണ് പാവകള്‍ക്ക് കൂടുതല്‍ ആവശ്യക്കാര്‍ എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എഐ സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്ന ഈ പാവകള്‍, മനുഷ്യരെപ്പോലെ പ്രതികരണശേഷിയുള്ളതാണെന്നാണ് WMDoll ന്‍റെ സിഇഒ ലിയു ജിയാങ്സിയ സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

നേരത്തെ ഇറക്കിയിരുന്ന 'സെക്‌സ് ഡോളു'കളില്‍ നിന്നും ഇവയെ വ്യത്യസ്തമാക്കുന്നത് ഇവയുടെ മെറ്റാബോക്‌സ് ബ്രെയിനാണ്. ഇവ ചാറ്റ്ജിപിടിക്ക് സമാനമായി പ്രവര്‍ത്തിക്കുന്നു. 

ലവ് ഡോള്‍സ് എന്ന് വിളിക്കപ്പെടുന്ന ഈ പാവകള്‍ പ്രത്യേക ലോഹം കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നതെങ്കിലും ചർമം സിലിക്കോണ്‍ ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്നു. ഇവയ്ക്ക് ശരീരത്തിന്‍റെ താപനില നിയന്ത്രിക്കാനുള്ള സവിശേഷതയും സ്പര്‍ശനങ്ങളെ ഉദ്ദീപിപ്പിക്കാനുള്ള കഴിവുമുണ്ടെന്നും കമ്പനി പറയുന്നു.

നേരത്തെ നടത്തിയ സംഭാഷണങ്ങള്‍ ഓര്‍ത്ത് വയ്ക്കുകയും അതുമായി ബന്ധപ്പെട്ട് സംസാരിക്കുകയും ചെയ്യും ഈ പാവകള്‍. നേരത്തെ ഈ പാവകള്‍ ആളുകളുടെ ലൈംഗികമായ ആഗ്രഹങ്ങളെ മാത്രം തൃപ്തിപ്പെടുത്തുന്നതായിരുന്നുവെങ്കില്‍ പുതിയ പാവകള്‍ വൈകാരികമായി കൂടി പിന്തുണയ്ക്കുന്നതാണെന്നും ജിയാങ്സിയ പറയുന്നു.

ഷെന്‍ഷെന്‍ അറ്റാല്‍ ഇന്‍റലിജന്‍റ് റോബോട്ട് ടെക്‌നോളജിയാണ് ലവ് ഡോളുകള്‍ നിർമിക്കുന്ന മറ്റൊരു സ്ഥാപനം. യൂറോപ്പിലെയും യുഎസിലെയും മധ്യവയസ്‌കരായ പുരുഷന്മാരാണ് തങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താക്കളെന്നും ഇവര്‍ക്ക് ഇരുണ്ട നിറമുള്ള, വലിയ ശാരീരിക പ്രത്യേകതകള്‍ ഉള്ള പാവകളെയാണ് ആവശ്യമെന്നും ഇവര്‍ പറയുന്നു.

China is producing AI-powered sex dolls that offer emotional companionship

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


കിടപ്പറ ബന്ധം മികച്ചതാണോ; ക്യാൻസർ മുതൽ സമ്മർദം വരെ അകന്നു നിൽക്കും

orgasm for good health


കൊച്ചി: മികച്ച ദാമ്പത്യ ബന്ധം പോലെ തന്നെ അത്യാവശ്യമാണ് ആരോഗ്യകരമായ ശാരീരിക ബന്ധവും. പങ്കാളികൾക്കിടയിലെ സ്നേഹവും വൈകാരികതയും ഊട്ടിയുറപ്പിക്കുന്നതിനും ആരോഗ്യത്തിനും ആരോഗ്യകരമായ ശാരീരിക ബന്ധം അത്യാവശ്യമാണെന്ന് ഡോക്‌ടർമാർ പറയുന്നു.  

സമ്മർദം മുതൽ ഹോർമോൺ വ്യത്യാസം വരെ

മാനസിക സമ്മർദവും ഹോർമോൺ പ്രശ്നങ്ങളും ഇന്ന് പലരുടെയും ജീവിതത്തെ തന്നെ മാറ്റി മറിക്കുന്നുണ്ട്. ആരോഗ്യകരമായ ശാരീരിക ബന്ധം ഇല്ലാതെ വരുന്നത് മാനസിക സമ്മർദം വർധിപ്പിക്കുന്നതിനും ഹോർമോൺ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനും കാരണമാകും. 

ലൈംഗിക സംതൃപ്തിയും ആരോഗ്യവും 

രതിമൂര്‍ച്ച (orgasm) ലൈംഗിക സംവേദനത്തിന്‍റെ കൊടുമുടിയാണ്. രതിമൂര്‍ച്ഛ കൊണ്ട് ശരീരത്തിനും മനസിനും ഉണ്ടാകുന്ന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. രതിമൂര്‍ച്ഛയുടെ സമയത്ത് ശരീരം ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണ്‍ പുറത്തു വിടും. 

orgasm for good health

ഇത് നാഡീവ്യൂഹ സംവിധാനത്തെ ശാന്തമാക്കുന്നതിനൊപ്പം മെലട്ടോണിന്‍ എന്ന ഉറക്ക ഹോര്‍മോണിന്‍റെ ഉല്‍പാദനം വര്‍ധിപ്പിക്കും. ഉറക്കത്തിന്‍റെ നിലവാരം മെച്ചപ്പെടുത്താന്‍ ഇതു സഹായിക്കും.

രതിമൂര്‍ച്ഛയ്ക്ക് ശേഷം ശരീരത്തിന് ലഭിക്കുന്ന അയവും വിശ്രമവും മാനസിക സമ്മര്‍ദത്തിന്‍റെ തോതു കുറയ്ക്കും. സമ്മര്‍ദകാരണങ്ങളായ ചിന്തകളില്‍നിന്ന് മനസിനെ വ്യതിചലിപ്പിക്കാനും രതിമൂര്‍ച്ഛ സഹായിക്കും. രതിമൂര്‍ച്ഛയുടെ സമയത്ത് തലച്ചോറിലുണ്ടാകുന്ന ഡോപമിന്‍ ഹോര്‍മോണ്‍ സുഖവും അഭിനിവേശവുമായി ബന്ധപ്പെട്ടിരിക്കുന്നു.

രതിമൂര്‍ച്ഛയുടെ സമയത്ത് ശരീരത്തില്‍ മുറുകുകയും അയയുകയും ചെയ്യുന്ന പെല്‍വിക് മേഖലയിലും ലൈംഗികാവയവങ്ങളുടെ പ്രദേശത്തുമുള്ള പേശികള്‍ ബലപ്പെടും. കെഗല്‍ വ്യായാമത്തില്‍ വര്‍ക്ക് ഔട്ട് ചെയ്യപ്പെടുന്ന പേശികള്‍ രതിമൂര്‍ച്ഛയുടെ സമയത്തും വലിഞ്ഞു മുറുകുന്നതായി വിദഗ്ധര്‍ പറയുന്നു.

ലൈംഗികബന്ധത്തിനിടെ ശരീരം പുറത്തു വിടുന്ന പ്രകൃതിദത്ത വേദനസംഹാരികളായ എന്‍ഡോര്‍ഫിനുകള്‍ തലവേദന മുതല്‍ സന്ധിവാതം വരെ പലതരത്തിലുള്ള വേദനകളില്‍നിന്ന് ആശ്വാസം നല്‍കും. ആര്‍ത്തവ സമയത്തെ വേദനയില്‍നിന്നും ഇത് ആശ്വാസം നല്‍കും.

orgasm for good health

നിത്യവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ശുക്ലസ്ഖലനം സംഭവിച്ച് രതിമൂര്‍ച്ഛയില്‍ എത്തുകയും ചെയ്യുന്ന പുരുഷന്മാര്‍ക്ക് പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന അര്‍ബുദങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

#Orgasam 

Join Our Whats App group



കിടപ്പറയിലെ വിരക്തിയാണോ പ്രശ്‌നം; ഈ ഭക്ഷണങ്ങൾ ശീലമാക്കു

Eat-these-foods-to-increase-sex-drive

പ്രായം കൂടും തോറും ലൈംഗിക ബന്ധത്തോട് താൽപര്യ കുറവ് തോന്നുന്നത് സ്വാഭാവികമാണ്. പലരുടെയും കുടുംബ ജീവിതത്തെ ഇത് പ്രതികൂലമായി ബാധിക്കാറുമുണ്ട്.  

ഭക്ഷണം മുതൽ ഉദാസീനമായ ജീവിത ശൈലി വരെ ഇതിനു കാരണമാകാറുമുണ്ട്. ശാരീരിക വ്യായാമത്തിനൊപ്പം ചില ഭക്ഷണങ്ങൾ കഴിക്കുന്നത് ഡയറ്റിൽ ഉൾപ്പെടുത്തിയാൽ ഈ വിരക്തി പമ്പ കടക്കുമെന്ന് ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

1. ബീറ്റ്‌റൂട്ട് 

പ്രണയ ജീവിതത്തിൽ ബീറ്റ് റൂട്ടിനുള്ള പങ്ക് ചില്ലറയല്ല. ബീറ്റ്‌റൂട്ടിൽ അടങ്ങിയിട്ടുള്ള നൈട്രേറ്റുകൾ ശരീരത്തിലെ നൈട്രിക് ഓക്സൈഡായി മാറും. ഇത് രക്ത ചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കുകയും ലൈംഗികാസക്തി ഉത്തേജിപ്പിക്കുകയും ചെയ്യും. 



2. തണ്ണിമത്തൻ

വേനൽക്കാലത്ത് ഏറ്റവും അനുയോജ്യമായ പഴങ്ങളിൽ ഒന്നാണ് തണ്ണിമത്തൻ. നൈട്രിക് ഓക്സൈഡ്, ശരീരത്തെ പ്രോട്ടീൻ നിർമിക്കാൻ സഹായിക്കുന്ന അമിനോ ആസിഡായ എൽ-ആർജിനെൻ, എന്നിവ ഉൽപാദിപ്പിക്കുന്ന സംയുക്തം തണ്ണിമത്തനിൽ അടങ്ങിയിട്ടുണ്ട്. 

ഇത് ഹൃദയത്തിന്‍റെയും രക്തക്കുഴലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തും. ലൈംഗികാസക്തിയിലേക്ക് നയിക്കാൻ ഇത് നല്ലതാണ്.



3. ചോക്ലേറ്റ്

ചോക്ലേറ്റ് ഇഷ്ടമല്ലാത്തവർ തന്നെ കുറവായിരിക്കും. ഒരു ചെറിയ കഷ്‌ണം ഡാർക്ക് ചോക്ലേറ്റ് പോലും സമ്മർദ്ദമകറ്റി വളരെ പെട്ടെന്ന് മൂഡ് മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ്. 

ഡാർക്ക് ചോക്ലേറ്റ് തലച്ചോറിലെ സെറോടോണിൻ, ഡോപാമൈൻ എന്നിവയുടെ അളവ് വർധിപ്പിക്കുകയും ലൈംഗികാഭിലാഷം സൃഷ്‌ടിക്കുകയും ചെയ്യും. 

Dry fruits


4. നട്‌സ്

എന്നും ഒരു പിടി നട്ട്സ് കഴിക്കണമെന്ന് പല വിദ്ഗ്ധരും നിർദ്ദേശിക്കാറുണ്ട്. പിസ്‌ത, കപ്പലണ്ടി, വാൾനട്ട് എന്നിവയിൽ മഗ്നീഷ്യം, പൊട്ടാസ്യം എന്നിങ്ങനെ ധാരാളം ധാതുക്കൾ അടങ്ങിയിട്ടുണ്ട്. 

ഇത് ശരീരത്തിന് ഊർജ്ജം നൽകും. നട്‌സിൽ അടങ്ങിയിട്ടുള്ള സിങ്ക് ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിപ്പിക്കാനും സഹായിക്കും. 

Pomegranate


5. മാതള നാരങ്ങ

മാതളനാരങ്ങായും ആപ്പിളും രുചിയിൽ മാത്രമല്ല പോഷകമൂല്യത്തിലും മുന്നിലാണ്. ഇത് കഴിക്കുന്നത് ഓക്സിഡേറ്റിവ് സ്‌ട്രെസ് കുറയ്ക്കുമെന്നത് ലൈംഗിക ആരോഗ്യത്തെ മെച്ചപ്പെടുത്തും.  

Sex

ലൈംഗിക ബന്ധത്തിനിടെ സ്വകാര്യ ഭാഗം ഒടിഞ്ഞ സംഭവം; കാരണം കണ്ടെത്തി

bed room


ലൈംഗിക ബന്ധത്തിനിടെ പുരുഷന്‍റെ ലിംഗം ഒടിഞ്ഞ വാർത്ത അടുത്തിടെ ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇന്തോനേഷ്യൻ സ്വദേശിയായ മധ്യവയസ്‌കനാണ് ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടായത്. അന്താരാഷ്ട്ര തലത്തിൽ വിഷയം ചർച്ചയാകുകയും ചെയ്‌തിരുന്നു.  

ഇതിനു പിന്നാലെ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന ചോദ്യവും ഉയർന്നു. ഇതിനുള്ള ഉത്തരവുമായാണ് ഇപ്പോൾ ആരോഗ്യ വിദഗ്ദർ എത്തിയിരിക്കുന്നത്. എക്‌പ്ലാന്‍റ് വൈകല്യം എന്ന രോഗാവസ്ഥയാണ് ഇതിനു കാരണമെന്ന് വിദഗ്ദ ഡോക്‌ടർമാർ ചൂണ്ടിക്കാട്ടുന്നു. 


ലൈംഗിക ബന്ധത്തിലേർപ്പെടുന്ന സമയത്ത് നിവർന്നു നിൽക്കുന്ന ജനനേന്ദ്രിയം പങ്കാളിയുടെ യോനിയിൽ നിന്നും വഴുതി വീഴുകയും വളയുകയും ചെയ്യുമ്പോൾ സംഭവിക്കുന്ന അപൂർവ അവസ്ഥയാണ് എക്പ്ലാന്‍റ് വൈകല്യം. 

ഇന്തോനേഷ്യയിലെ മധ്യ വയസ്‌കനും ഇതു തന്നെയാണ് സംഭവിച്ചതെന്നാണ് കരുതുന്നത്. ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെ ഉദ്ധാരണ ശേഷി നഷ്‌ടമാകുകയും സ്വകാര്യ ഭാഗം ഒടിയുകയുമായിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

ലൈംഗിക ബന്ധത്തിനിടെ കഴുത്തിൽ ഞെക്കി; യുവതി കാമുകനെ കൊന്നു 

ലണ്ടൻ: ലൈംഗിക ബന്ധത്തിനിടെ കഴുത്തിൽ ഞെക്കിപ്പിടിച്ച കാമുകനെ യുവതി കത്തി എറിഞ്ഞു കൊന്നു. 31 വയസുള്ള ഹെയ്‌ലി കീറ്റിങ്ങാണ് 45 കാരനായ കാമുകൻ മാത്യു വോർ ലെയ്റ്റണിനെ കുത്തിക്കൊന്നത്. യുവതിക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തിട്ടുണ്ട്. മെയ് 14 -ന് പുലർച്ചെ ഇംഗ്ലണ്ടിലെ യോവിലിനടുത്തുള്ള ചിൽത്തോൺ ഡോമറിലാണ് സംഭവം നടന്നത്. 

കാമുകൻ ക്രൂരമായ ലൈംഗിക വൈകൃതങ്ങൾക്ക് തന്നെ വിധേ‍യയാക്കിയിട്ടുണ്ടെന്ന് യുവതി പറയുന്നു. ലൈംഗിക ബന്ധത്തിനിടയിൽ പലപ്പോഴും കഴുത്ത് ഞെരിക്കാറുണ്ട്. ഇതോടെ തനിക്ക് ബോധം നഷ്ടമാകാറുണ്ടെന്നും അവൾ കോടതിയിൽ പറഞ്ഞു. 

കൈകൾ കൊണ്ടും ബെൽറ്റ് കൊണ്ടും ഇയാൾ തന്‍റെ കഴുത്ത് ഞെരിക്കാറുണ്ട്. കാമുകനുമായുള്ള ലൈംഗിക ബന്ധം പീഡനമായിട്ടാണ് തോന്നുന്നതെന്നും യുവതി പറ‍യുന്നു. 

മരണപ്പെട്ട അന്ന് രാത്രിയും അവർ തമ്മിൽ വഴക്കുണ്ടായതായി പൊലീസ് പറഞ്ഞു. മദ്യത്തിന്‍റെയും, മയക്കുമരുന്നിന്‍റെയും സ്വാധീനത്തിൽ യുവതി അടുക്കളയിലെ ഡ്രോയറിൽ നിന്ന് കത്തി എടുത്ത് കാമുകനു നേരെ എറിയുകയായിരുന്നു. മാത്യുവിന്‍റെ നെഞ്ചിൽ നാല് ഇഞ്ച് ആഴത്തിലാണ് കത്തി തുളച്ചു കയറിയത്. അതേസമയം  നടന്ന സംഭവം തനിക്ക് ഓർത്തെടുക്കാൻ സാധിക്കുന്നില്ലെന്ന് അവൾ പറഞ്ഞു. 

സംഭവ ശേഷം യുവതി തന്നെയാണ് എമർജൻസി കോളിൽ വിളിച്ച് കാര്യം അറിയിച്ചത്. ഇതിന്‍റെ കോൾ റെക്കോർഡ് പൊലീസിന്‍റെ പക്കലുണ്ട്. താൻ കാമുകനെ കുത്തിയെന്നും, വേഗം വന്നില്ലെങ്കിൽ അദ്ദേഹം മരിക്കുമെന്നും അവൾ കരഞ്ഞു പറയുന്നത് അതിൽ കേൾക്കാം. 

പുലർച്ചെ പൊലീസ് എത്തി, കാമുകനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, അയാൾ അപ്പോഴേക്കും മരിച്ചിരുന്നു. കൊല്ലാൻ ഉദ്ദേശിച്ച് താൻ ചെയ്തതല്ലെന്നും, ദേഷ്യം വന്നപ്പോൾ അവന് നേരെ കത്തി എറിഞ്ഞതാണെന്നും ഹെയ്‌ലി പറഞ്ഞു. എന്നാൽ, പോസ്‌റ്റ്‌മോർട്ടം പരിശോധനയിൽ മരണകാരണം കുത്തേറ്റതാണെന്ന് കണ്ടെത്തി. എന്നാൽ, അവൾ പറയുന്നത് കത്തി അവന്‍റെ ദിശയിലേക്ക് എറിയുക മാത്രമാണ് ചെയ്തത് കുത്തിയിട്ടില്ലെന്നാണ്. അവന് എങ്ങനെ പരുക്കേറ്റു എന്ന് അറിയില്ലെന്നും അവൾ പറയുന്നു.  

അതുകൊണ്ട് തന്നെ കത്തി അവൾ എറിഞ്ഞതാണോ, അതോ അയാളുടെ നെഞ്ചിൽ കുത്തി ഇറക്കിയതാണോ എന്നതാണ് ജൂറി ഇപ്പോൾ പരിശോധിക്കുന്നത്. നെഞ്ചിൽ 10 സെന്‍റിമീറ്റർ ആഴത്തിൽ കത്തി എങ്ങനെയാണ് ചെന്നെത്തിയതെന്നത് ജൂറിയെ കുഴപ്പിക്കുന്നു. കേസിന്‍റെ വിചാരണ ഇപ്പോഴും തുടരുകയാണ്.  

Sex

ശീഘ്ര സ്‌ഖലനത്തെ നേരിടാൻ ഈ മാർഗങ്ങൾ

premature ejaculation


പരസ്‌പരം ആസ്വദിക്കാൻ കഴിയുമ്പോഴാണ് ലൈംഗിക ബന്ധം കൂടുതൽ സന്തോഷമുള്ളതാകുന്നത്. എന്നാൽ സ്ത്രീകൾക്കും പുരുഷൻമാർക്കും പലപ്പോഴും പങ്കാളിയെ തൃപ്‌തിപെടുത്താൻ കഴിയാതെ വരാറുണ്ട്. പുരുഷൻമാരിൽ കണ്ടുവരുന്ന ശീഘ്രസ്ഖലനം തന്നെയാണ് ഇതിൽ പ്രധാന വില്ലൻ. സ്ത്രീ ലൈംഗികമായി ഉണരുന്നതിനു മുമ്പേ പുരുഷനു സ്ഖലനം സംഭവിക്കുന്നതിനെയാണ് ശ്രീഘ്ര സ്ഖലനം എന്നു വിളിക്കുന്നത്. എന്നാൽ അമിതോത്സാഹം കൊണ്ടുള്ള ഈ സാഹചര്യം ഒഴിവാക്കാനുള്ള ചില മാർഗങ്ങൾ നിർദേശിക്കുകയാണ് ഡോ. പാം സ്പർ എന്ന വിദഗ്ദൻ.  

അമിതോത്സാഹം കുറക്കാം

ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ പുരുഷൻമാർ അമിതോത്സാഹം കുറക്കുന്നത് ശീഘ്രസ്ഘലനത്തെ നേരിടാൻ സഹായകമാണ്. ഇണയോടെ സൗമ്യമായി ഇടപെടാൻ ശ്രമിക്കണം. ശാന്തമായ മനസോടെ വേണം ലൈംഗിക ബന്ധത്തിലേക്ക് കടക്കാൻ. 

premature ejaculation


ഇണയെ മനസിലാക്കാം

പലപ്പോഴും പുരുഷൻമാർ സ്ത്രീകളുടെ ലൈംഗിക താൽപര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കാറില്ല. സ്ത്രീയെ ഉത്തേജിപ്പിക്കാൻ ശ്രമിക്കാതെ സ്വന്തം സംതൃപ്‌തി തേടുന്നവാണ് പുരുഷൻമാരിൽ പലരും. എന്നാൽ പങ്കാളിയുടെ ഇഷ്ടങ്ങൾ മനസിലാക്കി ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ ശീഘ്രസ്ഘനത്തിനും പരിഹാരമാകും. 

നിശ്ചിത സമയത്തിനു മുമ്പുള്ള സ്വയം ഭോഗം

ശീഘ്രസ്ഘലനം ഒഴിവാക്കാൻ നിർദേശിക്കുന്ന മറ്റൊരു കാര്യം നിശ്ചിത സമയത്തിനു മുമ്പുള്ള സ്വയം ഭോഗമാണ്. അമിത ലൈംഗികാവേശമുള്ള പുരുഷൻമാർക്കാണ് ഇത്തരം ഒരു മാർഗം നിർദേശിക്കുന്നത്. ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനു മൂന്ന് മണിക്കൂറോളം മുമ്പ് സ്വയം ഭോഗം ചെയ്യുന്നത് ശീഘ്ര സ്ഖലനം ഉണ്ടാകാതിരിക്കാൻ സഹായകമാണ്. ഇതോടെ അമിത ഉത്തേജനം കുറയുകയും പതിയെ പതിയെ ലൈംഗിക ബന്ധം ആസ്വദിക്കുന്നതിലേക്ക് എത്തിച്ചേരുകയും ചെയ്യും.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd

സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു 

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കാലവർഷം ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യതയുള്ളത്.

സംസ്ഥാനത്ത് ഇതുവരെ കിട്ടിയത് ദുർബലമായ കാലവർഷമാണ്. കാലവർഷത്തിൽ 61 ശതമാനത്തിന്‍റെ കുറവാണ് ഇത്തവണ ഇതേവരെ രേഖപ്പെടുത്തിയിട്ടുള്ളത്. കാസർകോട്, പാലക്കാട് ജില്ലകളിൽ മഴയുടെ അളവിൽ 85 ശതമാനം കുറവാണുണ്ടായത്. അടുത്തയാഴ്ചയോടെ സ്ഥിതി മെച്ചപ്പെട്ടേക്കാമെന്നാണ് കാലാവസ്ഥാ പ്രവചനം. 

182. 2 മില്ലി മീറ്റർ മഴ കിട്ടേണ്ടിടത്ത് ലഭിച്ചത് 71.5 മില്ലീമീറ്റർ. ഒമ്പത് ജില്ലകളിൽ മഴയുടെ അളവ് തീരെ കുറവ്. 27 ശതമാനം കുറവ് മഴ കിട്ടിയ പത്തനംതിട്ടയാണ് കൂട്ടത്തിൽ ഭേദം. ഇത്തവണ പ്രതീക്ഷിച്ചതിലും രണ്ട് ദിവസം നേരത്തേ കാലവർഷമെത്തിയെങ്കിലും കരയിലേക്ക് എത്താൻ മഴ മേഘങ്ങൾ മടിക്കുന്നതാണ് മഴ കുറയാൻ കാരണം. പടിഞ്ഞാറൻ കാറ്റ് ദുർബലമായതിനാൽ തുടർച്ചയായി മഴമേഘങ്ങൾ കരയിലേക്ക് എത്തുന്നില്ല. 

Sex

വയാഗ്രയുടെ ഡോസ് ‌കൂട്ടി നവവരൻ; ഭാര്യ പിണങ്ങിപ്പോയി

Viagra


ലക്‌നൗ: ഭാര്യയെ സന്തോഷിപ്പിക്കാൻ അമിതമായി വയാഗ്ര കഴിച്ച നവവരൻ ആശുപത്രിയിൽ. ഉത്തർപ്രദേശിലെ പ്രയാഗ്രാജിലാണ് സംഭവം ഉണ്ടായത്. സുഹൃത്തുക്കളുടെ നിർദേശപ്രകാരമാണ് യുവാവ് അമിതമായി വയാഗ്ര കഴിച്ചത്. ഡോസ് കൂടി പോയതോടെ യുവാവിന്‍റെ ലൈംഗികാവയവും സാധാരണ നിലയിൽ ആകാതായി. ഒടുക്കം ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ചികിത്സ നല്‍കിയെങ്കിലും ഏറെക്കാലം ഈ അവസ്ഥയില്‍ തന്നെ തുടരേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 

സുഹൃത്തുക്കളുടെ ഉപദേശമാണ് യുവാവിന് വിനയായത്. ഡോക്ടര്‍ നിര്‍ദേശിച്ചതിലും കൂടുതല്‍ അളവില്‍ സുഹൃത്തുക്കള്‍ നിര്‍ദേശിച്ച പ്രകാരം  പ്രതിദിനം 200 മില്ലി മരുന്ന് കഴിച്ചു തുടങ്ങി. 50 മില്ലി കഴിക്കാനായിരുന്നു ഡോക്ടറുടെ നിര്‍ദേശം. മരുന്ന് അമിതമായി കഴിച്ചതോടെ 20 ദിവസം കഴിഞ്ഞിട്ടും ലൈംഗികാവയവം സാധാരണ നിലയിലായില്ല.   ഒടുവില്‍ ഭാര്യ യുവാവിനെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങി. ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് തിരിച്ചെത്തിയെങ്കിലും ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌തോടെ വീണ്ടും മടങ്ങി. 

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

ശസ്ത്രക്രിയ വിജയകരമായെങ്കിലും ഏറെക്കാലം ഉദ്ധരിച്ച അവസ്ഥയിലായിരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.  യുവാവിന്  കുട്ടികളുണ്ടാകുമെങ്കിലും ഉദ്ധരിച്ച അവസ്ഥയില്‍ തുടരേണ്ടിവരും. യുവാവിന് ഉടന്‍ തന്നെ സാധാരണ ജീവിതം നയിക്കാന്‍ കഴിയുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇന്ത്യ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

ഭാര്യയുടെ കൈപ്പത്തി വെട്ടിമാറ്റി ഭർത്താവ് 

കൊൽക്കത്ത: സർക്കാർ ജോലിയിൽ പ്രവേശിച്ച ഭാര്യയുടെ കൈപ്പത്തി ഭർത്താവ് വെട്ടിമാറ്റി. പശ്ചിമബംഗാളിലെ ഈസ്റ്റ് ബുർധ്വാൻ ജില്ലയിൽ കേതുഗ്രാമിലാണ് സംഭവം നടന്നത്. ഷേർ മുഹമ്മദ് എന്നയാളാണ് ഭാര്യയുടെ കൈപ്പത്തി വെട്ടിമാറ്റിയത്. ഭാര്യക്ക് സർക്കാർ ജോലി ലഭിച്ചതിലുള്ള അസൂയയും അപകർഷതാ ബോധവും കൊണ്ടാണ് ക്രൂരത കാട്ടിയതെന്ന് പൊലീസ് പറഞ്ഞു. 

ഇയാളുടെ ഭാര്യ രേണു ഖാത്തൂന് ആരോഗ്യ വകുപ്പിൽ നഴ്‌സ് ആയാണ് ജോലി ലഭിച്ചത്. ജോലിക്ക് പോകരുതെന്ന് ഷേർ മുഹമ്മദ് ഭാര്യയോട് പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് ഇരുവരും തമ്മിൽ വഴക്കുമുണ്ടായി. 

എന്നാൽ ജോലി ഉപേക്ഷിക്കാൻ രേണു തയാറായില്ല. തുടർന്നുണ്ടായ വാക്കേറ്റമാണ് ആക്രമണത്തിൽ കലാശിച്ചത്. കൈപ്പത്തി വെട്ടിമാറ്റിയ ശേഷം ബോധം പോയ രേണുവിനെ ആശുപത്രിയിൽ എത്തിച്ചിട്ട് ഇയാൾ സ്ഥലം വിട്ടു. ആശുപത്രിയിലേക്ക് പോകവെ ഇയാൾ ബോധപൂർവം കൈപ്പത്തിയുടെ വെട്ടിമാറ്റിയ ഭാഗം എടുത്തില്ലെന്നും ഇത് തുന്നിച്ചേർക്കാനുള്ള സാധ്യത ഇല്ലാതാക്കാനാണെന്നുമാണ് പൊലീസ് നിഗമനം. സർക്കാർ ജോലി ലഭിച്ചതോടെ ഭാര്യ തന്നെ ഉപേക്ഷിച്ച് പോകുമോയെന്ന ഭയവും ഇയാൾക്കുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. 


കാമുകൻ അറിയാതെ കോണ്ടത്തിൽ തുളയുണ്ടാക്കി; യുവതിക്ക് തടവ് ശിക്ഷ

condoms


ബെർലിൻ: പങ്കാളി അറിയാതെ ഗർഭ നിരോധന ഉറകളിൽ ദ്വാരമുണ്ടാക്കി ഗർഭിണിയാകാൻ ശ്രമിച്ച സംഭവത്തിൽ യുവതിക്ക് തടവ് ശിക്ഷ. ജർമനിയിലാണ് സംഭവം നടന്നത്. 39 കാരിയായ യുവതിക്കാണ് കോടതി ആറ് മാസം തടവു ശിക്ഷ വിധിച്ചത്. ജർമനിയുടെ നീതിന്യായ വ്യവസ്ഥയിൽ തന്നെ ആദ്യമായിട്ടാണ് ഇത്തരം ഒരു സംഭവമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.  

പങ്കാളിയുടെ കോണ്ടത്തില്‍ അയാളുടെ അറിവോ അനുമതിയോ ഇല്ലാതെ ബോധപൂര്‍വ്വം തുളകളുണ്ടാക്കി എന്ന കുറ്റത്തിനാണ് ശിക്ഷ. പടിഞ്ഞാറന്‍ ജര്‍മനിയിലെ ബീലെഫെല്‍ഡ് പ്രാദേശിക കോടതിയാണ് ചരിത്രപ്രധാനമായ വിധിയെഴുതിയതെന്ന് ജര്‍മനിയിലെ ഏറ്റവും പ്രചാരമുള്ള പത്രങ്ങളിലൊന്നായ ബില്‍ഡ് റിപ്പോര്‍ട്ട് ചെയ്‌തു. 

ഓണ്‍ലൈനില്‍ പരിചയപ്പെട്ടശേഷം പരസ്പരം ലൈംഗികമായി ബന്ധം പുലര്‍ത്തിപ്പോന്ന യുവതിയും 42-കാരനായ യുവാവുമാണ് കേസില്‍ ഉള്‍പ്പെട്ടത്. 2021-ലാണ് ഇരുവരും ഓണ്‍ലൈനില്‍ പരിചയപ്പെട്ടത്. സെക്സിനു വേണ്ടിയുള്ള ബന്ധത്തില്‍ ഇരുവര്‍ക്കും തമ്മില്‍ മറ്റൊരു വിധത്തിലുമുള്ള കമ്മിറ്റ്‌മെന്‍റും ഉണ്ടായിരുന്നില്ല.

ഇയാളുമായി ആഴത്തിലുള്ള ബന്ധം യുവതിക്ക് ഉണ്ടായിരുന്നുവെങ്കിലും വിവാഹിതനാവാന്‍ യുവാവിന് താല്‍പ്പര്യമുണ്ടായിരുന്നില്ല. യുവാവുമായി സാധാരണ ബന്ധം പുലര്‍ത്തിയിരുന്ന യുവതി കൂടുതല്‍ അടുപ്പമുണ്ടാക്കുക എന്ന ആഗ്രഹത്തോടെയാണ് ഈ കാര്യം ചെയ്‌തത് എന്നാണ് കേസ് രേഖകള്‍ പറയുന്നത്. 

condoms

ഇതിന്‍റെ ഭാഗമായി ഇവര്‍ യുവാവ് സൂക്ഷിച്ചിരുന്ന ഗര്‍ഭനിരോധന ഉറകളുടെ പാക്കറ്റ് തുറന്ന് അവയില്‍ രഹസ്യമായി ദ്വാരങ്ങളുണ്ടാക്കി. യുവാവില്‍നിന്നും ഗര്‍ഭിണിയാവുക എന്നതായിരുന്നു ഇവരുടെ ഉദ്ദേശ്യം. എന്നാല്‍, ലൈംഗിക ബന്ധം നടന്നിട്ടും ഇവര്‍ ഗര്‍ഭിണിയായില്ല. 

എങ്കിലും, താന്‍ ഗര്‍ഭിണിയാണെന്നും കോണ്ടത്തില്‍ രഹസ്യമായി താന്‍ ദ്വാരങ്ങള്‍ ഉണ്ടാക്കിയിരുന്നുവെന്നും യുവതി ഇയാള്‍ക്ക് പിന്നീട് വാട്ട്സാപ്പ് മെസേജ് അയച്ചു. തുടര്‍ന്നാണ് യുവാവ് കോടതിയെ സമീപിച്ചത്. തന്‍റെ അറിവോ സമ്മതമോ ഇല്ലാതെയാണ് യുവതി ഇങ്ങനെ ചെയ്തതെന്നും ഇത് ബോധപൂര്‍വ്വം കൃത്രിമത്വം കാണിച്ചതാണെന്നും അയാള്‍ പരാതിയില്‍ പറഞ്ഞു. തുടര്‍ന്നാണ് കോടതി കേസ് പരിഗണിച്ചത്. 

ജര്‍മനിയുടെ നീതിന്യായ ചരിത്രത്തിലെ അപൂര്‍വ്വ സംഭവമായ ഈ കേസ് എങ്ങനെ പരിഗണിക്കണമെന്ന കാര്യത്തില്‍ ജഡ്ജിക്കും പ്രോസിക്യൂട്ടര്‍മാര്‍ക്കും ഏറെ സംശയങ്ങള്‍ ഉണ്ടായിരുന്നു. യുവതി കുറ്റം ചെയ്തതായി തെല്‍ഞ്ഞുവെങ്കിലും എന്ത് കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തുക എന്നതായിരുന്നു സംശയം. ഇത് ബലാല്‍സംഗത്തിന്റെ പരിധിയില്‍ വരുമോ എന്നതായിരുന്നു ആദ്യ അന്വേഷണം. എന്നാല്‍, ആ നിര്‍വചനത്തില്‍ ഇത് പെടില്ലെന്ന് കോടതിക്ക് ബോധ്യമായി. തുടര്‍ന്നാണ് ലൈംഗിക അതിക്രമം എന്ന കുറ്റം ചുമത്തി യുവതിക്ക് ശിക്ഷ വിധിച്ചത്. 

ജര്‍മന്‍ നിയമപ്രകാരം, സ്ത്രീകള്‍ അറിയാതെ കോണ്ടത്തില്‍ ദ്വാരങ്ങളുണ്ടാക്കുന്ന പുരുഷന്‍മാര്‍ക്കെതിരെ ചുമത്തുന്ന നിയമമാണ് ഈ കേസില്‍ ഒടുവില്‍ പരിഗണിച്ചത്. സാധാരണ പുരുഷന്‍മാര്‍ക്കെതിരായാണ് ഈ കുറ്റം ചുമത്താറുള്ളത്. ഇവിടെ പ്രതി സ്ത്രീയാണ്. അതിനാല്‍, ഈ നിയമത്തെ തിരിച്ചു വായിക്കുകയാണ് ജഡ്ജുമാര്‍ ചെയ്തത്. കേസില്‍ പ്രതിയായ സ്ത്രീ സമാനമായ കുറ്റമാണ് ചെയ്തതെന്ന് കോടതി കണ്ടെത്തുകയും അതനുസരിച്ചുള്ള തടവുശിക്ഷ വിധിക്കുകയുമായിരുന്നുവെന്ന് ജഡ്ജ് ആസ്ട്രിഡ് സലേവ്സ്‌കി പറഞ്ഞു. 

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD

ഭാര്യയെയും മക്കളെയും വണ്ടിയിലിട്ട് തീ കൊളുത്തിയ ഭർത്താവ് ജീവനൊടുക്കി 

മലപ്പുറം: പാണ്ടിക്കാട്ട് ഒരു കുടുംബത്തിലെ രണ്ട് പേരെ ഗുഡ്സ് ഓട്ടോറിക്ഷയിൽ വെന്തു മരിച്ച നിലയിൽ കണ്ടെത്തി. പാണ്ടിക്കാട് വലയന്തോൾ മുഹമ്മദ്, ഭാര്യ ജാസ്‌മിൻ എന്നിവരാണ് മരിച്ചത്. സാരമായി പരുക്കേറ്റ ഇവരുടെ മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭാര്യയേയും മകളേയും തീകൊളുത്തി ഭർത്താവ് ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനം. ജാസ്മിനേയും മകളെയും ഗുഡ്സ് ഓട്ടോയിലിട്ട് കത്തിച്ച ശേഷം ഭർത്താവ് തീ കൊളുത്തി കിണറ്റിൽ ചാടിയെന്നാണ് കരുതുന്നത്. ഭാര്യയുടെ തറവാട് വീട്ടിന് സമീപത് വച്ച് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. 

കാസ‍ർ​ഗോഡ് ആണ് മുഹമ്മദ് ജോലിചെയ്യുന്നതെന്നും ഇന്നുരാവിലെ ഇവിടെ എത്തിയ ഇയാൾ ഭാര്യയേയും മക്കളേയും അടുത്തുള്ള റബ്ബർ തോട്ടത്തിന് സമീപത്തേക്ക് ഫോൺ ചെയ്തു വിളിച്ചു വരുത്തുകയുമായിരുന്നുവെന്നാണ് വിവരം. ഇവിടെ വച്ച് മുഹമ്മദും ഭാര്യയും തമ്മിൽ വാക്കേറ്റമായി. പിന്നാലെ ഭാര്യയേയും രണ്ടു മക്കളേയും വണ്ടിയിൽ കയറ്റി ലോക്ക് ചെയ്തു. ഈ സമയത്ത് ജാസ്മിന്‍റെ സഹോദരിമാ‍ർ ബഹളം കേട്ട് സ്ഥലത്തേക്ക് എത്തി. മുഹമ്മദ് വാഹനത്തിന് തീകൊളുത്തിയ കണ്ട സഹോദരിമാരിൽ ഒരാൾ രണ്ടു കുട്ടികളിൽ ഒരാളെ വലിച്ചു പുറത്തേക്കിട്ടു. എന്നാൽ ഈ കുട്ടിക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്.

വാഹനം കത്തിക്കാൻ മുഹമ്മദ് സ്ഫോടക വസ്തുക്കൾ ഉപയോ​ഗിച്ചിട്ടുണ്ട് എന്നാണ് വിവരം. അഞ്ചും, പതിനൊന്നും വയസുള്ള രണ്ട് കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഇതു കൂടാതെ മറ്റൊരു പെൺകുട്ടിയും ഈ ദമ്പതികൾക്ക് ഉണ്ടെങ്കിലും സംഭവസമയത്ത് ഈ കുട്ടി സ്ഥലത്തുണ്ടായിരുന്നില്ല. 

വലിയ സ്ഫോടന ശബ്ദത്തോടെയാണ് വാഹനം കത്തിയത് എന്നാണ് പ്രദേശവാസികൾ പറയുന്നത്. ശബ്​ദം കേട്ട് ഓടിയെത്തിയ സമീപവാസികൾ വെള്ളമൊഴിച്ച് തീകെടുത്താൻ നോക്കിയെങ്കിലും പെട്ടെന്ന് വാഹനത്തിൽ നിന്നും വീണ്ടും സ്ഫോടനം ഉണ്ടായി ഇതോടെ ആളുകൾക്ക് രക്ഷാപ്രവർത്തനം സാധിക്കാത്ത സ്ഥിതിയാണ്. തുടർന്ന് ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥ‍ർസ്ഥലത്ത് എത്തിയാണ് തീയണച്ചത്. ഇതിനോടകം അരമണിക്കൂറോളം ജാസ്മിനും മകളും അടങ്ങിയ വാഹനം നിന്നു കത്തി. വാഹനം കത്തിച്ച ഉടനെ തന്നെ സ്വയം തീകൊളുത്തിയ മുഹമ്മദ് ഓടി അടുത്തുള്ള കിണറ്റിലേക്ക് ചാടിആത്മഹത്യചെയ്തിരുന്നു.