ഇടുക്കി: കളിക്കുന്നതിനിടെ വീടിനുള്ളിൽ വീണു പരുക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടു വയസുകാരൻ മരിച്ചു. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. ആറ്റുകുഴിയില്‍ നിഥിൻ- ഡെല്‍മിയ ദമ്പതികളുടെ മകന് ആബേല്‍ അന്നാ നിഥിനാണ് മരിച്ചത്.
സംഭവ സമയത്ത് കുട്ടിയുടെ മുത്തശി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാതാപിതാക്കൾ ജോലിക്ക് പോയിരിക്കുകയായിരുന്നു. കളിക്കുന്നതിനിടെ അബദ്ധത്തിൽ കുട്ടി വീഴുകയായിരുന്നു. ഉടന്‍ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
ചികിത്സയിലിരിക്കെ വെള്ളിയാഴ്ച്ചയാണ് മരണം സംഭവിച്ചത്. കുട്ടിയുടെ സംസ്കാരം നാളെ (ശനി) രാവിലെ പത്തിന് പച്ചടി സെന്റ് ജോസഫ് പള്ളിയില്‍ നടക്കും. ആദമാണ് സഹോദരൻ.
Join Our Whats App group

Post A Comment: