www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2052) Idukki (1965) Mostreaded (1617) Crime (1522) National (1266) Entertainment (862) world (452) Viral (450) Video (363) Health (213) Gallery (163) mollywood (161) Gulf (147) sports (144) Trending (109) business (103) bollywood (90) Science (80) Food (53) Travel (44) kollywood (39) Gossip (38) Tech (37) editorial (35) auto (31) featured (27) Sex (25) Beauty (21) hollywood (19) Fashion (15) shortfilm (15) trailer (14) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)
Showing posts with label world. Show all posts

റൺവെയിൽ നിന്ന് തെന്നിമാറി യാത്രാ വിമാനം; വീഡിയോ



ബർമിങ്ഹാം: കൊടുങ്കാറ്റിൽ റൺവേയിൽ നിന്നും തെന്നിമാറി വിമാനം. ബർമിങ്ഹാം വിമാനത്താവളത്തിലാണ് സംഭവം. വെനീസിൽ നിന്നും ബെർമിങ്ഹാമിലേക്ക് വന്ന ജെറ്റ് ടു വിമാനമായ LS1310 വിമാനമാണ് വൻ അപകടത്തിൽ നിന്നും രക്ഷപെട്ടത്.

ശക്തമായ കാറ്റിനെ തുടർന്ന് വിമാനം നിമിഷനേരത്തേക്ക് റൺവേയിൽ നിന്ന് പുറത്തേക്ക് നീങ്ങിയതായി ജെറ്റ്ടു അറിയിച്ചു.എന്നാൽ വിമാനം ഉടൻ തന്നെ റൺവേയിലേക്ക് തിരിച്ചെത്തുകയും നിയന്ത്രണം വീണ്ടെടുക്കുകയും ചെയ്തു. എല്ലാ യാത്രക്കാരും സുരക്ഷിതമായി ഇറങ്ങിയതായും എയർലൈൻ സ്ഥിരീകരിച്ചു. 

കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിലും കാറ്റിലും വെസ്റ്റ് മിഡ്‌ലാൻഡ്‌സിൽ വ്യാപക നാശമാണ് ഉണ്ടാകുന്നത്. മരങ്ങൾ ട്രാക്കിലേക്ക് വീണതിനെ തുടർന്ന് നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കി. നൂറുകണക്കിന് വീടുകളിൽ വൈദ്യുതി നിലച്ചു.

 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

കുർബാനയ്ക്കിടെ കൂറ്റൻ തടി കുരിശ് തലയിൽ വീണു; വൈദികൻ മരിച്ചു



ഗ്വായാക്വിൽ: കുർബാനയ്ക്കിടെ തടി കുരിശ് ദേഹത്തേക്ക് വീണ് വൈദികൻ മരിച്ചു. ഇക്വഡോറിലെ ഗ്വായാക്വിൽ നഗരത്തിലുള്ള ഔർ ലേഡി ഓഫ് പെർപെച്വൽ ഹെൽപ് പള്ളിയിലാണ് സംഭവം നടന്നത്. 

പള്ളിയില്‍ കുര്‍ബാന അര്‍പ്പിക്കുന്നതിനിടെയാണ് സംഭവം. ഭിത്തിയില്‍ ഉറപ്പിച്ചിരുന്ന കൂറ്റന്‍ തടി കുരിശ് വൈദികന്‍റെ ദേഹത്തേക്ക് വീഴുകയായിരുന്നു. സഭയിലെ റെഡംപ്റ്ററിസ്റ്റ് സന്യാസ വിഭാഗത്തിലെ അംഗവും പള്ളി വികാരിയുമായ ഫാദര്‍ പട്രീഷ്യോ ആല്‍ഫ്രഡോ സാഞ്ചേസ് മോലിനാരിയാണ് മരിച്ചത്.

ശനിയാഴ്ച നടന്ന തിരുക്കര്‍മ്മങ്ങള്‍ സോഷ്യല്‍ മീഡിയ വഴി തത്സമയം സംപ്രേഷണം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. പ്രാര്‍ഥനാ ചടങ്ങുകള്‍ തുടങ്ങി ഏകദേശം 27 മിനിറ്റിനു ശേഷം, അള്‍ത്താരയില്‍ നിന്ന് വിശ്വാസികളെ അഭിമുഖീകരിച്ച് സന്ദേശം നല്‍കുകയായിരുന്ന വൈദികന്‍റെ തൊട്ടുപിന്നിലെ ഭിത്തിയില്‍ സ്ഥാപിച്ചിരുന്ന ഭാരമേറിയ തടി കുരിശ് പെട്ടെന്ന് വേര്‍പെട്ട് അദ്ദേഹത്തിന്‍റെ തലയിലേക്കും ദേഹത്തേക്കും നേരിട്ട് പതിക്കുകയായിരുന്നു.

സംഭവം കണ്ടുനിന്ന വിശ്വാസികള്‍ ഓടിയെത്തി അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഉടന്‍തന്നെ അടിയന്തര വൈദ്യസഹായ സംഘം സ്ഥലത്തെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഞായറാഴ്ച ഗ്വയാക്വില്‍ അതിരൂപത ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഫാദര്‍ പട്രീഷ്യോയുടെ വേര്‍പാട് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്‍റെ കുടുംബത്തിനും സഹവൈദികര്‍ക്കും സുഹൃത്തുക്കള്‍ക്കും അതിരൂപത അനുശോചനം അറിയിച്ചു.

വര്‍ഷങ്ങളായി ഭിത്തിയില്‍ സ്ഥാപിച്ചിരുന്ന ഭാരമേറിയ കുരിശ് പെട്ടെന്ന് അടര്‍ന്നു വീഴാനുണ്ടായ കാരണം വ്യക്തമല്ല. നിര്‍മ്മാണത്തിലെ തരാറുകളാണോ അതോ മറ്റ് ഘടനാപരമായ കേടുപാടുകളാണോ അപകടത്തിന് വഴിവെച്ചതെന്ന് സംബന്ധിച്ച് അധികൃതരുടെ വിശദീകരണം ലഭ്യമായിട്ടില്ല. അപകടത്തിന്‍റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

വെനസ്വേലയിൽ ഭൂകമ്പം; മരണം ഒരു ലക്ഷത്തിലെത്താമെന്ന് ആശങ്ക



കാരക്കസ്: വെനസ്വേലയിൽ ശക്തമായ ഭൂചലനത്തിൽ നിരവധി പേർ മരിച്ചതായി റിപ്പോർട്ട്. ഇരട്ട ഭൂകമ്പമാണ് ഉണ്ടായിരിക്കുന്നത്. ഔദ്യോഗികമായി മരണ സംഖ്യ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 10,000 മുതൽ ഒരു ലക്ഷം പേരെങ്കിലും മരിച്ചിട്ടുണ്ടാവാൻ സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കൽ സർവേ ആശങ്ക പ്രകടിപ്പിച്ചു.

തലസ്ഥാനമായ കാരക്കസിലെ ഒരു മുനിസിപ്പാലിറ്റിയിൽ രണ്ട് കെട്ടിടങ്ങൾ തകർന്ന് മൂന്ന് പേർ മരിച്ചതായി പ്രാദേശിക മേയർ സ്ഥിരീകരിച്ചിട്ടുണ്ട്. കാരക്കസിൽ നിരവധി ആളുകൾ കെട്ടടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. 

രാജ്യത്ത് നിലവിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് രണ്ട് ഭൂചലനങ്ങൾ ഉണ്ടായത്. ആദ്യ ഭൂകമ്പം റിക്‌ടർ സ്കെയിലിൽ 77.1 തീവ്രത രേഖപ്പെടുത്തി. രണ്ടാമത്തെ ചലനത്തിന് 7.5 തീവ്രത രേഖപ്പെടുത്തി. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

കരയുദ്ധത്തിന് ലക്ഷ്യമിട്ട് അമേരിക്ക; 2500 മറീനുകളുമായി യുദ്ധ കപ്പൽ പുറപ്പെട്ടു



വാഷിങ്ടൺ: പശ്ചിമേഷ്യൻ സംഘർഷത്തിന് ആക്കം കൂട്ടി അമേരിക്ക കര യുദ്ധത്തിന് തയാറെടുക്കുന്നതായി റിപ്പോർട്ട്. പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈനികരെ അയച്ചതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ജപ്പാനിലെ ഒകിനാവയിലുള്ള താവളത്തിൽ നിന്ന് 2500 മറീനുകളാണ് പുറപ്പെട്ടത്. 

യുഎസ്എസ് ട്രിപ്പോളി എന്ന യുദ്ധക്കപ്പലിലാണ് മറീനുകൾ പുറപ്പെട്ടതെന്നാണ് വിവരം. ഇറാന്‍റെ ഏതെങ്കിലും പ്രദേശം പിടിച്ചെടുക്കുന്നതിനോ സംഘർഷ സ്ഥലത്തേക്ക് വിന്യസിക്കുന്നതിനോ ഈ സൈന്യത്തെ ഉപയോഗിക്കും. 

മറീനുകൾ കടലിലും കരയിലു പോരാടാൻ വൈദഗ്ധ്യമുള്ളവരാണ്. ഇറാനെതിരെ യുദ്ധത്തിൽ വിന്യസിക്കപ്പെടുന്ന ആദ്യത്തെ കരസേന വിഭാഗം എന്നാണ് ഇവരെ വിശേഷിപ്പിക്കുന്നത്. അതേസമയം മറീനുകളെ വിന്യസിച്ചതോടെ യുദ്ധം നീളുമെന്നാണ് സൂചനകൾ. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

സൗന്ദര്യ വർധനവിന് സ്തനങ്ങളിലും വയറിലും ശസ്ത്രക്രിയ; യുവതി മരിച്ചു 

ഒട്ടാവ: സൗന്ദര്യം വർധിപ്പിക്കാൻ സ്തനങ്ങളിലും വയറിലും ശസ്ത്രക്രിയ നടത്തിയ 35 കാരി മരിച്ചു. കാനഡയിലെ ക്യൂബെക്കിൽ താമസിക്കുന്ന ജെസീക്ക ചാഗ്നോനാണ് മരിച്ചത്. തുർക്കിയിലെ അന്‍റാലിയയിലുള്ള സ്വകാര്യ ക്ലിനിക്കിലാണ് ഇവർ ശസ്ത്രക്രിയ നടത്തിയത്.

ശസ്ത്രക്രിയ വിജയകരമായിരുന്നെങ്കിലും പിന്നീട് ഇവരുടെ ആരോഗ്യ നില മോശമാകുകയായിരുന്നു. തുടർന്ന് ക്ലിനിക്കിലെ തന്നെ ആരോഗ്യ പ്രവർത്തകർ അടിയന്തിര ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാല് കുട്ടികളുടെ അമ്മയാണ് ജെസീക്ക. സംഭവത്തിൽ കൊലക്കുറ്റത്തിന് കേസെടുത്തെന്നാണ് പൊലീസ് വിശദീകരണം. 

അതേസമയം ചികിത്സയ്ക്കായി തുർക്കിക്ക് പോകുന്നതിന് മൂന്ന് ദിവസം മുമ്പ് തങ്ങൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി ജെസീക്കയുടെ സുഹൃത്ത് പറഞ്ഞു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നാലെ മരണ കാരണം വ്യക്തമാകു. 

സൗന്ദര്യം വർധിപ്പിക്കാൻ ശസ്ത്രക്രിയ; 35 കാരി മരിച്ചു



ഒട്ടാവ: സൗന്ദര്യം വർധിപ്പിക്കാൻ സ്തനങ്ങളിലും വയറിലും ശസ്ത്രക്രിയ നടത്തിയ 35 കാരി മരിച്ചു. കാനഡയിലെ ക്യൂബെക്കിൽ താമസിക്കുന്ന ജെസീക്ക ചാഗ്നോനാണ് മരിച്ചത്. തുർക്കിയിലെ അന്‍റാലിയയിലുള്ള സ്വകാര്യ ക്ലിനിക്കിലാണ് ഇവർ ശസ്ത്രക്രിയ നടത്തിയത്.

ശസ്ത്രക്രിയ വിജയകരമായിരുന്നെങ്കിലും പിന്നീട് ഇവരുടെ ആരോഗ്യ നില മോശമാകുകയായിരുന്നു. തുടർന്ന് ക്ലിനിക്കിലെ തന്നെ ആരോഗ്യ പ്രവർത്തകർ അടിയന്തിര ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാല് കുട്ടികളുടെ അമ്മയാണ് ജെസീക്ക. സംഭവത്തിൽ കൊലക്കുറ്റത്തിന് കേസെടുത്തെന്നാണ് പൊലീസ് വിശദീകരണം. 

അതേസമയം ചികിത്സയ്ക്കായി തുർക്കിക്ക് പോകുന്നതിന് മൂന്ന് ദിവസം മുമ്പ് തങ്ങൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി ജെസീക്കയുടെ സുഹൃത്ത് പറഞ്ഞു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നാലെ മരണ കാരണം വ്യക്തമാകു. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

മൊജ്‌തബ ഖമേനി കോമയിൽ; ഒരു കാൽ മുറിച്ചു മാറ്റിയതായും റിപ്പോർട്ട്



ലണ്ടൻ: ഇറാന്‍റെ പുതിയ പരമോന്നത നേതാവായി നിയമിതനായ മൊജ്‌തബ ഖമേനിക്ക് മാരകമായി പരുക്കേറ്റതായി റിപ്പോർട്ടുകൾ. പിതാവ് ആയത്തുള്ള ഖമേനി കൊല്ലപ്പെട്ട ഫെബ്രുവരി 28ലെ ആക്രമണത്തിൽ തന്നെയാണ് മൊജ്‌തബയ്ക്കും പരുക്കേറ്റതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തു വിടുന്ന വിവരം. 

56 വയസുകാരനായ മൊജ്തബ നിലവില്‍ കോമയിലാണെന്നും അദ്ദേഹത്തിന്‍റെ ഒരു കാല്‍ മുറിച്ചുമാറ്റിയതായും ബ്രിട്ടീഷ് മാധ്യമമായ ദ സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍റെ യുദ്ധതന്ത്രങ്ങളെ നിയന്ത്രിക്കേണ്ട പുതിയ നേതാവ് മരണത്തോട് മല്ലിടുന്നത് ഭരണകൂടത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 

ടെഹ്റാനിലെ സിന യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ അതീവ സുരക്ഷാ വലയത്തിലാണ് മൊജ്തബയുടെ ചികിത്സ നടക്കുന്നത്. ബോംബാക്രമണത്തില്‍ അദ്ദേഹത്തിന്‍റെ വയറിനും കരളിനും ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്. ഇറാന്‍റെ ആരോഗ്യ മന്ത്രിയും പ്രമുഖ ട്രോമ സര്‍ജനുമായ മുഹമ്മദ് റെസ സഫര്‍ഗന്ദിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സകള്‍ പുരോഗമിക്കുന്നത്. എന്നാല്‍ ആശുപത്രിയുടെ നിയന്ത്രണം പൂർണമായും സൈന്യം ഏറ്റെടുത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

എന്നാൽ നേതാവ് ഗുരുതരാവസ്ഥയിലാണെങ്കിലും രാജ്യത്ത് ഭരണപ്രതിസന്ധിയില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ ശ്രമിക്കുന്നുണ്ട്. ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്നും പിതാവിന്‍റെ രക്തത്തിന് പകരമായി കടുത്ത ആക്രമണങ്ങള്‍ തുടരുമെന്നും മൊജ്തബ ഖമേനിയുടേതെന്ന പേരില്‍ ഒരു പ്രസ്താവന ഇന്നലെ പുറത്തുവിട്ടിരുന്നു.

 എന്നാല്‍ നേതാവ് നേരിട്ട് പ്രത്യക്ഷപ്പെടാത്തത് ഇറാനിലെ ജനങ്ങള്‍ക്കിടയിലും സൈന്യത്തിനുള്ളിലും വലിയ ആശങ്കകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. എന്നാല്‍, ഈ റിപ്പോര്‍ട്ടുകളെല്ലാം ഇറാന്‍ തള്ളിയിട്ടുണ്ട്. നേതാവ് ശാരീരികമായി അവശനാണെങ്കിലും ഇറാന്‍ സൈന്യത്തിന്‍റെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ ഒട്ടും കുറയാതെ തുടരുകയാണ്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

യുഎസ് കപ്പലിനു നേരെ ഇറാൻ മിസൈൽ ആക്രമണം; ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു



ടെഹ്റാൻ: ഇറാഖിൽ യുഎസ് കപ്പലിനു നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ബസറയ്ക്ക് സമീപം എണ്ണ ടാങ്കറിനു നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ത്യൻ എംബസി ഇക്കാര്യം സ്ഥീരീകരിച്ചിട്ടുണ്ട്. 

യുഎസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് കപ്പൽ. രക്ഷപെട്ട ഇന്ത്യൻ നാവികരുമായി നിരന്തരം ബന്ധപ്പെടുകയാണെന്നും സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും എംബസിയുടെ അറിയിപ്പിൽ പറയുന്നു. 

അതേസമയം ഇറാനുവേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ബഹ്റൈനിൽ നാല് പേർ അറസ്റ്റിലായി. യുഎഇയിൽ ഇന്ന് പുലർച്ചെ ഇറാന്‍റെ ശക്തമായ ആക്രമണം നടന്നു. ദുബായ് ക്രീക്ക് ഹാർബറിന് സമീപമുള്ള കെട്ടിടത്തിനു മുകളിൽ ഡ്രോൺ പതിച്ചു. ആർക്കും പരുക്കില്ലെന്നാണ് ദുബായ് മീഡിയ ഓഫീസ് അറിയിച്ചത്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

മൊജ്‌തബ ഖമനയിയുടെ പരുക്ക് സ്ഥീരീകരിച്ച് ഇറാൻ



ടെഹ്റാൻ: പുതുതായി നിയമിതനായ ഇറാൻ പരമോന്നത നേതാവ് മൊജ്‌തബ ഖമനയിക്ക് പരുക്കേറ്റ വിവരം സ്ഥിരീകരിച്ച് ഇറാൻ. പരുക്ക് സാരമുള്ളതല്ലെന്നും ഭരണ ചുമതലകൾ നിർവഹിക്കാൻ സാധിക്കുന്നുണ്ടെന്നും ഇറാൻ ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം പരുക്കേറ്റത് എങ്ങനെയാണെന്ന കാര്യത്തിൽ വ്യക്ത വരുത്തിയിട്ടില്ല. 

പരമോന്നത നേതാവിന്‍റെ പദവിയിലെത്തിയെങ്കിലും മൊജ്‌തബ ഇതുവരെ രാജ്യത്തെ അഭിസംബോധന ചെയ്‌തിട്ടില്ല. ഇക്കാര്യത്തിലും ഇറാൻ ഔദ്യോഗികമായ വെളിപ്പെടുത്തലുകൾ നടത്തിയിട്ടില്ല. 

ഇതിനിടെ ഗൾഫ് രാജ്യങ്ങളിലെ ആക്രമണം ഇറാൻ തുടർന്നു. ദുബായ് വിമാനത്താവളത്തിനു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരനടക്കം നാല് പേർക്ക് പരുക്കേറ്റു. ഹോർമൂസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുകയായിരുന്ന 16 ഇറാനിയൻ കപ്പുകളും യുഎസ് തകർത്തതായി റിപ്പോർട്ടുണ്ട്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


ഭർത്താക്കൻമാർക്ക് ഭാര്യമാരെ തല്ലാം; അഫ്‌ഗാനിസ്ഥാനിലെ പുതിയ നിയമങ്ങൾക്കെതിരെ ലോക വ്യാപക പ്രതിഷേധം



കാബൂൾ: സ്ത്രീകൾക്കും കുട്ടികൾക്കും എതിരായി അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാർ കൊണ്ടുവന്ന പുതിയ ക്രിമിനൽ നിയമങ്ങൾക്കെതിരെ ലോക വ്യാപക പ്രതിഷേധം. ഈ മാസം നാലിനാണ് ഉത്തരവുകൾ പുറപ്പെടുവിച്ചത്. മനുഷ്യാവകാശ വിരുദ്ധമാണ് ഇവയെന്നാണ് ആരോപണം ഉയരുന്നത്.

സമൂഹത്തെ നാല് വിഭാഗങ്ങളായി തിരിച്ച് ഒരു കുറ്റത്തിനു വിവിധ ശിക്ഷകള്‍ ഉള്‍പ്പെടെ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം. മതപണ്ഡിതന്‍മാര്‍ അടങ്ങിയ വിഭാഗത്തെ നിയമത്തിനു അതീതരാക്കി നിര്‍ത്തിയെന്നും ആരോപണമുണ്ട്.

അഫ്ഗാന്‍ സമൂഹത്തെ മതപണ്ഡിതര്‍, വരേണ്യവര്‍ഗം, മധ്യവര്‍ഗം, താഴ്ന്ന വര്‍ഗം എന്നിങ്ങനെ നാല് വിഭാഗങ്ങളായി വിഭജിക്കുന്ന ആര്‍ട്ടിക്കിള്‍ ഒൻപത് ആണ് വിവാദത്തിന്‍റെ കേന്ദ്രബിന്ദു. ഈ സംവിധാനത്തില്‍, ഒരേ കുറ്റകൃത്യത്തിനുള്ള ശിക്ഷ പ്രതിയുടെ സാമൂഹിക നിലയെ അടിസ്ഥാനമാക്കിയാണ് നിർണയിക്കുന്നത്. 

ഒരു ഇസ്ലാമിക മത പണ്ഡിതന്‍ കുറ്റകൃത്യം ചെയ്താല്‍, ഉപദേശത്തില്‍ നടപടി ഒതുക്കും. കുറ്റവാളി ഉന്നത വിഭാഗത്തില്‍ പെട്ടയാളാണെങ്കില്‍, കോടതിയിലേക്ക് വിളിപ്പിച്ച് ഉപദേശം നല്‍കും. മധ്യവര്‍ഗത്തില്‍പ്പെടുന്ന വ്യക്തിയെങ്കില്‍ തടവ് ശിക്ഷ ലഭിക്കും. താഴ്ന്ന വിഭാഗത്തില്‍ നിന്നുള്ള വ്യക്തികള്‍ക്ക്, ശിക്ഷ തടവ്, ശാരീരിക പീഡനത്തിനും വ്യവസ്ഥ ചെയ്യുന്നു.

അതേസമയം, സ്ത്രീ സ്വാതന്ത്ര്യത്തിന് വലിയ വിലക്കുകളും നിയമം വ്യവസ്ഥ ചെയ്യുന്നു. ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്ന് അനുവാദമില്ലാതെ പുറത്തിറങ്ങിയാല്‍ സ്ത്രീകളെ ശിക്ഷിക്കാം. സ്ത്രീകളെ തല്ലുന്നതിനും പുതിയ നിയമം ഭര്‍ത്താക്കന്‍മാര്‍ക്ക് അനുവാദം നല്‍കുന്നു. സ്ത്രീകളെ ഭര്‍ത്താക്കന്‍മാര്‍ക്ക് തല്ലാമെന്നും എന്നാല്‍ പരുക്കേറ്റാല്‍ 15 ദിവസത്തെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും പുതിയ നിയമത്തിലുണ്ട്. 

ഭര്‍ത്താവിന്‍റെ അനുവാദമില്ലാതെ സ്ത്രീകള്‍ ബന്ധുവീട്ടില്‍ സന്ദര്‍ശനത്തിനു പോയാല്‍ അവര്‍ മൂന്ന് മാസം തടവുശിക്ഷ അനുഭവിക്കേണ്ടിവരും. കുട്ടികള്‍ക്ക് എതിരായ ശാരീരിക, മാനസിക, ലൈംഗിക അതിക്രമങ്ങള്‍ പോലും നിസാരവത്കരിക്കുന്നതാണ് മറ്റ് വ്യവസ്ഥകള്‍. ഗുരുതരമായ പരിക്കുകള്‍ക്ക് കാരണമാകുന്ന അക്രമം മാത്രമാണ് നിയമം കുറ്റകരമായി കാണുന്നത്. പ്രാര്‍ത്ഥന മുടക്കിയാല്‍ 10 വയസ് പ്രായമുള്ള കുട്ടികളെ പിതാവിന് ശിക്ഷിക്കാനും നിയമം അനുവാദം നല്‍കുന്നു.

അധാര്‍മികതയുടെ സ്ഥലങ്ങള്‍ എപ്പോള്‍ വേണമെങ്കിലും അടച്ചുപൂട്ടാന്‍ സാധിക്കുമെന്നതാണ് മറ്റൊരു വ്യവസ്ഥ. അധാര്‍മികതയുടെ സ്ഥലങ്ങള്‍ എന്താണെന്ന് കൃത്യമായ നിര്‍വചനവും നിയമത്തിലില്ല. ബ്യൂട്ടി സലൂണുകള്‍, ബാര്‍ബര്‍ഷോപ്പുകള്‍, മറ്റ് പൊതു ഇടങ്ങള്‍ എന്നിവ എപ്പോള്‍ വേണമെങ്കിലും അടച്ചുപൂട്ടാവുന്ന നിലയുണ്ടാകുമെന്നാണ് വിമര്‍ശനം. 'നൃത്തം' ചെയ്യുന്നതും നൃത്തം കാണുന്നതും നിയമവിരുദ്ധമാക്കുന്നു.

എന്നാല്‍ നൃത്തമായി കണക്കാക്കുന്നത് എന്താണെന്ന് വിശദീകരിക്കുന്നില്ല. പുതിയ നിയമത്തിലെ വ്യവസ്ഥകള്‍ അന്യായമായ അറസ്റ്റുകള്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും കാരണമാകുമെന്നാണ് വിമര്‍ശനം.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ഭർത്താവിന് 520 സ്ത്രീകളുമായി ബന്ധം; വിഷയം കോമിക് പുസ്‌കമാക്കി ഭാര്യ



ടോക്കിയോ: കുടുംബ ജീവിതത്തിൽ നേരിട്ട ദുരനുഭവങ്ങൾ കോമിക് പുസ്തകമാക്കി യുവതി. ജപ്പാനിലാണ് സംഭവം നടന്നത്. അമിതമായി സ്ത്രീകളോട് ആസക്തിയുണ്ടായിരുന്ന ഭർത്താവിനൊപ്പം ജിവിച്ചതും ഒരു മകനെ വളർത്തി വലുതാക്കിയതും അടക്കമുള്ള അനുഭവങ്ങളാണ് യുവതി കഥയാക്കിമാറ്റിയത്.

ഒരു അമ്മ എന്ന നിലയ്ക്കുള്ള തന്‍റെ പോരാട്ടങ്ങളും കരുത്തും കാണിക്കുന്നതിനായി അവര്‍ തന്‍റെ യഥാർഥ ജീവാതാനുഭവങ്ങളെ ചിത്രകഥയാക്കി മാറ്റുകയായിരുന്നു.

ഒരു സുഹൃത്ത് വഴി പരിചയപ്പെട്ടതിനുശേഷമാണ് കുസാനോ തന്‍റെ ഭര്‍ത്താവിനെ വിവാഹം കഴിച്ചത്. അവള്‍ അദ്ദേഹത്തെ പൂര്‍ണ്ണമായി വിശ്വസിച്ചു. വിവാഹം കഴിഞ്ഞ് ഉടനെ തന്നെ അവള്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍ അവരുടെ മകന്‍ ജന്മനാ തന്നെ അപൂര്‍വരോഗത്തിന് അടിമയായിരുന്നു. 

ഇതോടെ അവളുടെ ജീവിതം ദുഷ്‌കരമായി. ഭര്‍ത്താവ് മണിക്കൂറുകളോളം ജോലി ചെയ്യുകയും വീട്ടില്‍ നിന്ന് മാറിനില്‍ക്കുകയും ചെയ്യുന്നത് കുസാനോയെ ഏറെ ബുദ്ധിമുട്ടിലാക്കി. ഇതോടെ രാവും പകലും രോഗിയായ കുട്ടിയെ ഒറ്റയ്ക്ക് പരിപാലിക്കാന്‍ കുസാനോ വീട്ടിൽ തനിച്ചായി. 

ആശുപത്രി സന്ദര്‍ശനവും മകന്‍റെ ദൈനംദിന പരിചരണവും കൈകാര്യം ചെയ്യുന്നതിനിടയില്‍ ദാമ്പത്യത്തെ കുറിച്ചുള്ള മറ്റൊരു സത്യവും അവളെ ഞെട്ടിച്ചു. ഭര്‍ത്താവ് തന്നെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്ന് അവള്‍ മനസിലാക്കി. 

അയാളുടെ ബാഗില്‍ നിന്നും കോണ്ടം പോലുള്ള വസ്തുക്കളും ഫോണില്‍ വിചിത്രമായ സെക്സ് ആപ്പ് അലേര്‍ട്ടുകളും കുസാനോ കണ്ടെത്തി. അയാള്‍ക്ക് 520 ബന്ധങ്ങള്‍ ഉണ്ടെന്നും കോമിക് പുസ്തകത്തില്‍ അവള്‍ വെളിപ്പെടുത്തുന്നുണ്ട്.

എന്നാല്‍ കുസാനോ തന്‍റെ കുട്ടിയെ സംരക്ഷിക്കുന്നതിനായി അയാളോട് പ്രതികാരം ചെയ്യാതിരിക്കാന്‍ തീരുമാനിച്ചു. തന്‍റെ ഭര്‍ത്താവിനെ അവര്‍ ചികിത്സിക്കാന്‍ തീരുമാനിച്ചതായി സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 

വൈദ്യപരിശോധനയില്‍ അദ്ദേഹത്തിന് ലൈംഗിക ആസക്തി ഉണ്ടെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. സ്‌കൂള്‍ കാലഘട്ടത്തിലാണ് ഇത് ആരംഭിച്ചതെന്നും അവര്‍ വ്യക്തമാക്കി. കാരണം അറിഞ്ഞെങ്കിലും അവളുടെ മനസ്സിനേറ്റ മുറിവുണങ്ങിയില്ല. എന്നാല്‍ സ്വയം കുറ്റപ്പെടുത്താതിരിക്കാന്‍ ഇത് അവളെ സഹായിച്ചു.

പിന്നീട് മകനുവേണ്ടി ഭര്‍ത്താവുമായി അടുപ്പം നിലനിര്‍ത്താന്‍ അവള്‍ തീരുമാനിച്ചു. ഇരുവരും ചേര്‍ന്നുള്ള ജോയിന്‍റ് തെറാപ്പി സെഷനുകളും അറ്റന്‍ഡ് ചെയ്തു. ഇതുവഴി കാര്യങ്ങള്‍ നേരെയാകുമെന്നാണ് കുസാനോ പ്രതീക്ഷിച്ചത്. ക്രമേണ ഒരുമിച്ച് ജീവിക്കാന്‍ സാധിക്കില്ലെന്നും വേര്‍പിരിയുന്നതാണ് നല്ലതെന്നും അവള്‍ മനസ്സിലാക്കി. ഇതോടെ ഇരുവരും പിരിഞ്ഞു.

അങ്ങനെ ഒറ്റയ്ക്ക് തന്‍റെ രോഗിയായ മകനെ വളര്‍ത്തി. പതുക്കെ ദുഃഖം മറന്ന് അവള്‍ ആ ജീവിതം ആസ്വദിച്ചുതുടങ്ങി. കരുത്തോടെ സത്യത്തെ നേരിടാന്‍ അവള്‍ തീരുമാനിച്ചു. ഈ ഘട്ടത്തില്‍ അവള്‍ കലയില്‍ ആശ്വാസം കണ്ടെത്തി. ജാപ്പനീസ് മാംഗ കലാകാരന്‍ പിറോയോ അരയ് അവളുടെ ജീവിതം ചിത്രങ്ങളാക്കി. പിന്നീട് അവള്‍ തന്‍റെ ജീവിതത്തിലെ എല്ലാ സംഭവങ്ങളും ചേര്‍ത്ത് അതൊരു കോമിക് പുസ്തകമാക്കി പ്രസിദ്ധീകരിക്കുകയായിരുന്നു. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

മരിച്ച സ്ത്രീക്ക് മോർച്ച‍റിയിൽ ജീവൻ വച്ചു; വീണ്ടും മരിച്ചു



ഡാർലിങ്ടൺ: മരിച്ചെന്നു കരുതിയ സ്ത്രീ മോർച്ചറി കിടക്കയിൽ നിന്നും ഉണർന്നു. ഒലിവ് മാർട്ടിൻ (54) എന്ന സ്ത്രീയാണ് മോർച്ചറിയിൽ ഉണർന്നത്. സംഭവത്തിൽ ആരോഗ്യ പ്രവർത്തകർക്ക് ഗുരുതര വീഴ്ച്ചയുണ്ടായതായിട്ടാണ് റിപ്പോർട്ട്. വീട്ടിൽ വച്ച് ഇവർ ബോധരഹിതയാകുകയായിരുന്നു. മരിച്ചതായി തെറ്റായി വിലയിരുത്തിയ ആരോഗ്യ പ്രവർത്തകർ ഇവരെ മോർച്ചറിയിലേക്ക് മാറ്റി. 

എന്നാൽ മോർച്ചറിയിൽവച്ച് ഇവർ ഉണർന്നു. എന്നാൽ അധികം വൈകാതെ ഒലിവ് മരിച്ചു. മസ്തിഷ്ക ക്ഷതമാണ് മരണ കാരണമെന്ന് കൊറോണർ ജെറമി ചിപ്പർ ഫീൽഡ് കോടതിയിൽ വ്യക്തമാക്കി. 

അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കാതിരുന്നതു കാരണം രണ്ട് മണിക്കൂർ ചികിത്സ വൈകിയെന്നും കോടതിയിൽ കുടുംബത്തിനു വേണ്ടി ഹാജരായ ടോം ബാർക്ലേ സെംപിൾ ചൂണ്ടിക്കാട്ടി. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

സിനിമ കാണാനെത്തിയ കമിതാക്കളുടെ ദൃശ്യങ്ങൾ അശ്ലീല വെബ് സൈറ്റിൽ

തിരുവനന്തപുരം: തീയേറ്ററുകളിൽ സിനിമ കാണാനെത്തിയ കമിതാക്കളുടെ ദൃശ്യങ്ങൾ അശ്ലീല വെബ് സൈറ്റിലും ടെലിഗ്രാം അക്കൗണ്ടിലും വന്ന സംഭവത്തിൽ സൈബർ സെൽ അന്വേഷണം ആരംഭിച്ചു. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍റെ (കെഎസ്എഫ്ഡിസി) ഉടമസ്ഥതയിലുള്ള തീയറ്ററുകളിലെ സിസി ടിവി ദൃശ്യങ്ങളാണ് അശ്ലീല വെബ്‌സൈറ്റുകളിലും ടെലിഗ്രാം അക്കൗണ്ടുകളിലും എത്തിയത്.

തീയേറ്ററുകളില്‍സിനിമ കാണാനെത്തിയ കമിതാക്കളുടെ സിസിടിവി ദൃശ്യങ്ങളാണ് അശ്ലീല സൈറ്റുകളിലടക്കം വ്യാപകമായി പ്രചരിക്കുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ കെഎസ്എഫ്‌സിയുടെ പരാതിയില്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരത്തെ കൈരളി, നിള, ശ്രീ തീയേറ്ററുകളില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് അശ്ലീല സൈറ്റുകളിലുള്ളത്. ഇതിനൊപ്പം ടെലിഗ്രാം ചാനലുകളിലൂടെയും ഇത്തരം ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. പെയ്ഡ് സൈറ്റുകളിലാണ് ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. 2023 മുതലുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇത്തരത്തില്‍ ചോര്‍ന്നിട്ടുള്ളത്. ദൃശ്യങ്ങള്‍ ജീവനക്കാര്‍ ചോര്‍ത്തിയതോ അതല്ലെങ്കില്‍ ഹാക്കിങിലൂടെയോ ആയിരിക്കാമെന്നാണ് പൊലീസ് നിഗമനം.

തിരുവനന്തപുരത്തെ കൈരളി, നിള, ശ്രീ തീയേറ്ററുകളില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് അശ്ലീല സൈറ്റുകളിലുള്ളത്. ഇതിനൊപ്പം ടെലിഗ്രാം ചാനലുകളിലൂടെയും ഇത്തരം ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. പെയ്ഡ് സൈറ്റുകളിലാണ് ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. 

2023 മുതലുള്ള സിസി ടിവി ദൃശ്യങ്ങളാണ് ഇത്തരത്തില്‍ ചോര്‍ന്നിട്ടുള്ളത്. ദൃശ്യങ്ങള്‍ ജീവനക്കാര്‍ ചോര്‍ത്തിയതോ അതല്ലെങ്കില്‍ ഹാക്കിങിലൂടെയോ ആയിരിക്കാമെന്നാണ് പൊലീസ് നിഗമനം. പ്രചരിക്കുന്ന സിസി ടിവി ദൃശ്യങ്ങളില്‍ തീയറ്ററിന്‍റെ പേരും സ്‌ക്രീന്‍ നമ്പരും തീയതിയും സമയവുമെല്ലാം വ്യക്തമായി കാണുന്നുണ്ട്. 

വിവിധ ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് പണം വാങ്ങി ഇത്തരം ദൃശ്യങ്ങള്‍ വില്‍ക്കുന്നത്. സംഭവത്തില്‍ കെഎസ്എഫ്ഡിയുടെ ആഭ്യന്തര അനേക്ഷണം ആരംഭിച്ചിട്ടുണ്ട്. സാങ്കേതിക വിദഗ്ധരെ ഉപയോഗിച്ചുള്ള പരിശോധനയും നടക്കുന്നുണ്ട്.

പരസ്യ വധശിക്ഷ നടപ്പാക്കാൻ 13 കാരൻ; വീണ്ടും താലിബാൻ ക്രൂരത



ഖോസ്റ്റ്: താലിബാന്‍റെ കൊടും ക്രൂരതകൾ കുപ്രസിദ്ധമാണ്. ഇപ്പോൾ കിഴക്കൻ അഫ്ഗാനിസ്ഥാനിൽ നിന്നും ഇത്തരത്തിൽ ഒരു ക്രൂരതയുടെ വാർത്തയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തു വിടുന്നത്. 13 വയസുള്ള ബാലനെ ഉപയോഗിച്ച് പരസ്യ വധശിക്ഷ നടപ്പാക്കിയെന്നാണ് റിപ്പോട്ട്. 13 പേരെ കൊലപ്പെടുത്തിയ യുവാവിനെയാണ് 13 കാരൻ താബിബാന്‍റെ നിർദേശ പ്രകാരം കൊലപ്പെടുത്തേണ്ടിവന്നത്. 

ഖോസ്റ്റില്‍ എണ്‍പതിനായിരത്തോളം ആളുകളെ സാക്ഷിയാക്കിയാണ് വധശിക്ഷ നടപ്പാക്കിയത്. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുമുണ്ട്. ചൊവ്വാഴ്ചയാണ് ഖോസ്റ്റിലെ സ്റ്റേഡിയത്തില്‍ വച്ച് വധശിക്ഷ നടപ്പിലാക്കിയതെന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബന്ധുക്കള്‍ നഷ്ടമായ 13കാരനെ ഉപയോഗിച്ചാണ് വധശിക്ഷ നടപ്പിലാക്കിയതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. 

മംഗല്‍ എന്ന കുറ്റവാളിയുടെ വധശിക്ഷയാണ് നടപ്പിലാക്കിയതെന്നാണ് താലിബാന്‍ സ്ഥിരീകരിക്കുന്നത്. അഫ്ഗാനിസ്ഥാന്‍ സുപ്രീം കോടതിയുടെ അംഗീകാരത്തോടെയായിരുന്നു വധശിക്ഷ നടപ്പിലാക്കിയത്. താലിബാന്‍ പരമോന്നത നേതാവ് ഹിബതുല്ലഹ് അഖുന്‍സാദയുടെ അംഗീകാരത്തോടെയാണ് വധശിക്ഷ നടപ്പിലാക്കിയത്. പരസ്യമായി വധശിക്ഷ നടപ്പിലാക്കുന്നതിനെ ആഗോള തലത്തില്‍ അപലപിക്കുമ്പോള്‍ അത് തുടരുകയാണ് താലിബാന്‍ ചെയ്യുന്നത്.

അതിക്രൂരവും മനുഷ്യത്വ വിരുദ്ധവുമാണ് ഇത്തരം ശിക്ഷാ രീതിയെന്നാണ് യുഎന്‍ സ്‌പെഷ്യല്‍ വക്താവവ് റിച്ചാര്‍ഡ് ബെന്നറ്റ് വിശദമാക്കുന്നത്. 2021ല്‍ താലിബാന്‍ വീണ്ടും അധികാരത്തിലേറിയതിന് ശേഷം നടത്തുന്ന 11-ാമത്തെ വധശിക്ഷയാണ് ഇതെന്നാണ് പുറത്ത് വരുന്ന വിവരം. 

ഖോസ്റ്റ് പ്രവിശ്യയില്‍ കൊലപാതകിക്ക് നേരെ ദൈവീക വിധി നടപ്പിലാക്കിയെന്നാണ് അഫ്ഗാന്‍ സുപ്രീം കോടതി വിശദമാക്കുന്നത്. വധശിക്ഷ നടപ്പിലാക്കിയതിന് ശേഷം രാജ്യത്തിന്‍റെ ഐക്യത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകളും സ്റ്റേഡിയത്തില്‍ നടന്നു. ജനങ്ങള്‍ ഇസ്ലാമിക് ഷരിയ വേണ്ട വണ്ണം അനുശാസിക്കുന്നതിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകളും സ്റ്റേഡിയത്തില്‍ നടന്നതായാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. 

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

മോഷ്‌ടിക്കാൻ കയറിയ റസ്റ്റോറന്‍റിൽ ലൈംഗിക ബന്ധം; സിസി ടിവി ദൃശ്യം പുറത്ത്



അരിസോണ: മോഷ്ടിക്കാൻ കയറുന്ന വീട്ടിൽ നിന്നും ഭക്ഷണം കഴിക്കുന്നതും വസ്ത്രം മാറുന്നതുമൊക്കെയായുള്ള രസകരമായ സംഭവങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടാകാറുണ്ട്. എന്നാൽ മോഷണത്തിനിടെ പരസ്പരം ലൈംഗിക ബന്ധത്തിലേർപ്പെടുന്ന സംഭവം അപൂർവമാണ്. ഇത്തരം ഒരു വാർത്തയാണ് അമേരിക്കയിൽ നിന്നും പുറത്തു വരുന്നത്.

അരിലോണയിലെ മൂൻ ചെറി എന്ന റസ്റ്റോറന്‍റിൽ മോഷ്ടിക്കാൻ കയറിയ ദമ്പതികളാണ് റെസ്റ്റോറന്‍റിനുള്ളിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ടത്. ഇവരുടെ ദൃശ്യങ്ങൾ റെസ്‌റ്റോറന്‍റിലെ സിസി ടിവിയിൽ പതിയുകയും ചെയ്‌തു. 

ഹോട്ടൽ ഉടമ തന്നെയാണ് മോഷ്‌ടാക്കളുടെ ഈ പ്രവൃത്തി പുറം ലോകത്തെ അറിയിച്ചത്. മോഷണത്തിന് മുൻപാണ് ഇരുവരും ലൈംഗിക ബന്ധത്തിലേർപ്പെട്ടത്. 

പുരുഷനും സ്ത്രീയും റെസ്റ്റോറന്‍റിലേക്ക് കടന്നുവരുന്നതും റോസാപ്പൂക്കൾ കൊണ്ട് അലങ്കരിച്ച ചുവരിനടുത്തുവച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതുമായ ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞത്. ഇതിന് ശേഷം റെ‌സ്റ്റോറന്‍റിലേക്ക് പ്രവേശിക്കുകയും സാധനങ്ങൾ മോഷ്ട‌ിക്കുകയുമായിരുന്നു. 

450 ഡോളർ പണമായും ഐഫോണുമാണ് നഷ്ടമായതെന്ന് റെസ്‌റ്റോറന്‍റ് ജീവനക്കാർ പറഞ്ഞു. മദ്യകുപ്പിയും മോഷ്‌ടാക്കൾ കൊണ്ടുപോയി. ക്യാഷ് കൗണ്ടർ തുറക്കാനുള്ള ശ്രമത്തിനിടെ രണ്ട് വാതിലുകൾക്കും നാശമുണ്ടായിട്ടുണ്ട്. അകത്തേക്ക് കയറുന്നതിന് മുമ്പുള്ള ദൃശ്യങ്ങളിൽ ഇരുവരുടെയും മുഖം വ്യക്ത്‌തമായി പതിഞ്ഞിട്ടുണ്ട്. റെസ്‌റ്റോറന്‍റിന്‍റെ ഇൻസ്‌റ്റഗ്രാം അക്കൗണ്ടിൽ അധികൃതർ വിഡിയോ പങ്കുവച്ചിട്ടുണ്ട്.

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

പൊതു ഇടത്ത് സ്വകാര്യ ഭാഗങ്ങളിൽ വരെ സ്പർശിച്ച് കമിതാക്കൾ 

പൊതുസ്ഥലങ്ങളിൽ പ്രണയത്തിലേർപ്പെടുന്ന കമിതാക്കളുടെ എണ്ണം അനുദിനം വർധിച്ചു വരികയാണ്. നമ്മുടെ നാട്ടിൽ ഇത്തരക്കാർക്കെതിരെ സദാചാര ആക്രമണങ്ങൾ ഉണ്ടാകുന്നതും പതിവാണ്. വിദേശ രാജ്യങ്ങളിൽ ഇത്തരം സ്നേഹ പ്രകടനം ആരും കണ്ടെന്ന് നടിക്കാറില്ല. 

എന്നാൽ സിംഗപ്പൂരിൽ നടന്ന ഇത്തരത്തിലെ ഒരു സ്നേഹ പ്രകടനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. സാധാരണ സ്നേഹ പ്രകടനം മറികടന്ന് സഭ്യതയുടെ വരമ്പുകൾ ലംഘിക്കുന്നതാണ് ഇത്. 

മറ്റൊരാൾ ഈ ദൃശ്യം പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് സോഷ്യൽ മീഡിയയിൽ ഇത് ചൂടേറിയ ചർച്ചയായത്. ഒക്ടോബർ 21 ന് ടാംപൈൻസ് സ്ട്രീറ്റ് 34 ലെ കളിസ്‌ഥലത്ത് ബഞ്ചിലിരുന്നാണ് കമിതാക്കൾ സ്നേഹം പ്രകടിപ്പിക്കുന്നത്. പൊതുസ്‌ഥലത്ത് കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതും നിയമവിരുദ്ധമല്ല, പക്ഷേ അത് അനുചിതമാണോയെന്നും അതിരു കടക്കുന്നുണ്ടോയെന്നും ദമ്പതികൾ ശ്രദ്ധിക്കണമെന്നാണ് വിഡിയോ എടുത്തയാളുടെ ഉപദേശം പ്രത്യേകിച്ച് കുട്ടികളുടെ കളിസ്‌ഥലത്ത് വെച്ചാണ് ഇത് സംഭവിച്ചത്.

നൂറു കണ്ണുകൾ നിങ്ങളെ നോക്കുന്നതിൽ നിങ്ങൾക്ക് പ്രശ്‌നമുണ്ടാകില്ല, പക്ഷേ പൊതുജനങ്ങൾക്ക് അത് പ്രശ്ന‌മുണ്ടാകാം. മറ്റുള്ളവരുടെ അഭിപ്രായങ്ങളിൽ നിങ്ങൾ കേൾക്കില്ലായിരിക്കാം, പക്ഷേ പിന്നീട് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നിങ്ങൾ അതിൽ ഖേദിക്കും ഒരു ആലിംഗനം, കൈകൾ കോർത്ത് പിടിക്കൽ, 

ഒരാളെ ചുറ്റിപ്പിടിച്ച് ഇരിക്കൽ എന്നിവയെല്ലാം സ്നേഹത്തിന്‍റെ സൗമ്യമായ പ്രകടനങ്ങളാണ്, എന്നാൽ ദീർഘനേരം ചുംബിക്കുക, സ്വകാര്യ ഭാഗങ്ങളിൽ സ്പ‌ർശിക്കുക തുടങ്ങിയ ലൈംഗിക ചേഷ്ഠകൾ ബെഡ് റൂമിലല്ലേ ചെയ്യേണ്ടത്. നിങ്ങൾ അത് സ്വയം സൂക്ഷിക്കേണ്ടതുണ്ട്. ഗാഢമായ ചുംബനങ്ങളും കാമ കേളിയും പാർക്കിലിരുന്നല്ല ചെയ്യേണ്ടത് "- വിഡിയോ എടുത്തയാൾ അഭിപ്രായപ്പെടുന്നു.

അതേസമയം വിഷയത്തിൽ സമ്മിശ്ര പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. വീഡിയോ പകർത്തിയത് കുറ്റമാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു. കുട്ടികളുടെ കളിസ്ഥലത്ത് ഇത്തരത്തിൽ ചെയ്യുന്നതിനെ വിമർശിക്കുന്നവരുമുണ്ട്. എന്തായാലും സോഷ്യൽ മീഡിയയിൽ ചർച്ചകൾ ചൂടു പിടിക്കുകയാണ്. 

15-ാം വയസിൽ കാണാതായി; 27 വർഷം പൂട്ടിയിടപ്പെട്ട് യുവതി



വാർസോ: 15-ാം വയസിൽ വീട്ടിൽ നിന്നും കാണാതായ പെൺകുട്ടിയെ 27 വർഷങ്ങൾക്കിപ്പുറം സ്വന്തം കിടപ്പുമുറിയിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി. 1998ൽ കാണാതായ മിറെല്ല എന്ന യുവതിയാണ് 27 വർഷമായി സ്വന്തം വീട്ടിൽപൂട്ടിയിടപ്പെട്ടത്. 

പോളണ്ടിൽ നിന്നാണ് ഇത്തരം ഒരു റിപ്പോർട്ട് പുറത്തു വരുന്നത്. മാതാപിതാക്കള്‍ തന്നെയാണ് യുവതിയെ കിടപ്പുമുറിയില്‍ പുറംലോകം കാണാതെ പൂട്ടിയിട്ടത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 15 വയസ്സായതിന് ശേഷം അവളെ പുറംലോകത്ത് ആരും കണ്ടിട്ടില്ല. മകളെ കാണാനില്ല എന്നാണ് മാതാപിതാക്കള്‍ എല്ലാവരോടും പറഞ്ഞത്. അയല്‍ക്കാരടക്കം എല്ലാവരും അത് വിശ്വസിക്കുകയും ചെയ്തു.

എന്നാല്‍, ഈ വര്‍ഷം ജൂലൈയില്‍ ഇവരുടെ അപ്പാര്‍ട്ട്‌മെന്‍റില്‍ അസ്വാഭാവികമായി എന്തോ നടക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പൊലീസുകാര്‍ തിരച്ചില്‍ നടത്തി. അപ്പോഴാണ് സത്യം വെളിച്ചത്തുവന്നത്. പൊലീസ് ഫ്‌ളാറ്റിലേക്ക് പ്രവേശിച്ചപ്പോള്‍ കണ്ടത് മിറെല്ലയെ ഒരു ചെറിയ ഇരുണ്ട മുറിയില്‍ പൂട്ടിയിട്ടിരിക്കുന്നതാണ്. 

തീരെ മെലിഞ്ഞും, ദുര്‍ബലയായും, ജീവന്‍ നിലനിര്‍ത്താന്‍ പാടുപെട്ട് കിടക്കുന്ന മിറെല്ലെയയാണ് പൊലീസ് കണ്ടത്. അവളെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു, അണുബാധ മൂലം അവള്‍ മരണത്തിന്‍റെ വക്കിലായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്.

ഗുരുതരമായ അവസ്ഥയില്‍ രണ്ട് മാസമായി മിറെല്ല ആശുപത്രിയില്‍ കഴിയുകയാണ്. സംഘാടകര്‍ അവളുടെ അവസ്ഥയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നുണ്ട്. അവളുടെ അവസ്ഥ വളരെ മോശമാണ്. അവളെ എന്തിന് പൂട്ടിയിട്ടു എന്നതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാന്‍ സാധിക്കില്ല. 

എന്നാല്‍, ആരോഗ്യവതിയായ ഈ പതിനഞ്ചുകാരിയെ എന്തിന് വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാവാതെ അടച്ചിട്ടു എന്ന കാര്യത്തില്‍ സത്യം പുറത്തുവരണം. ഒരു മുറിയില്‍ ഇത്രയും കാലം കഴിയുക എന്നത് സങ്കല്പിക്കാന്‍ പോലും സാധിക്കില്ല- എന്നും സംഘാടകര്‍ പറയുന്നു.

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6


ഗാസയിൽ ആഭ്യന്തര കലാപം; 27 പേർ കൊല്ലപ്പെട്ടു



ഗാസ: ഇസ്രയേൽ സേന പിൻമാറി തുടങ്ങിയതിനു പിന്നാലെ ഗാസയിൽ ആഭ്യന്തര കലാപം. ഹമാസ് സുരക്ഷാ സേനയും ഗോത്ര വർഗത്തിൽപെട്ടവരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 27 പേർ കൊല്ലപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഇസ്രയേൽ0 ഹമാസ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനു പിന്നാലെ ആദ്യമായിട്ടാണ് ഇത്ര വലിയ സംഘർഷം ഉടലെടുക്കുന്നതെന്നാണ് റിപ്പോർട്ട്. 

ഡഗ്മഷ് ഗോത്രത്തിലെ അംഗങ്ങളും ഹമാസ് സുരക്ഷാ സേനയും തമ്മിലാണ് വെടിവയ്പുണ്ടായത്. ജോര്‍ദ്ദാനിയന്‍ ആശുപത്രിക്ക് സമീപത്ത് വച്ചാണ് മുഖം മൂടി ധാരികളായ ഹമാസ് സൈനികര്‍ ഗോത്ര അംഗങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ആയുധധാരികളായ ഗോത്ര സംഘത്തെ പിടികൂടിയെന്നാണ് ഹമാസ് ആഭ്യന്തരമന്ത്രാലയ പ്രതിനിധി വിശദമാക്കിയതെന്നാണ ബിബിസി അടക്കമുള്ള അന്തര്‍ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഹമാസ് സുരക്ഷാ സേനയിലെ എട്ട് പേര്‍ കൊല്ലപ്പെട്ടതായാണ് ഹമാസ് വിശദമാക്കുന്നത്. ഡഗ്മഷ് ഗോത്രത്തിലെ 19 പേര്‍ കൊല്ലപ്പെട്ടതായാണ് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. ശനിയാഴ്ചയാണ് അക്രമം നടന്നത്. തെക്കന്‍ ഗാസാ സിറ്റിയിലെ ടെല്‍ അല്‍ ഹവാ മേഖലയില്‍ വച്ചാണ് വെടിവയ്പുണ്ടായത്. 

ഡഗ്മഷ് ഗോത്രത്തിലുള്ളവരുടെ അധീനതയിലുള്ള ജനവാസ മേഖലയിലേക്ക് മൂന്നൂറിലേറെ ഹമാസ് സുരക്ഷാ സേനാംഗങ്ങള്‍ ഇരച്ചെത്തിയെന്നാണ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇസ്രയേല്‍ ആക്രമണത്തില്‍ സ്വന്തം വീടുകള്‍ ഉപേക്ഷിച്ച് പോവേണ്ടി വന്ന നിരവധി പേര്‍ ഈ മേഖലയിലുണ്ടായിരുന്നു. ഇത്തവണ ഇസ്രയേല്‍ ആക്രമണത്തില്‍ നിന്നല്ല രക്ഷപ്പെടേണ്ടി വരുന്നത് മറിച്ച് സ്വന്തം ആളുകളുടെ ആക്രമണത്തില്‍ നിന്നാണ് ദൃക്‌സാക്ഷികളിലൊരാള്‍ ബിബിസിയോട് പ്രതികരിച്ചത്. ഗാസയിലെ ശക്തമായ ഗോത്രങ്ങളിലൊന്നാണ് ഡഗ്മഷ് ഗോത്രം. ഈ ഗോത്രവുമായി ഹമാസിന് ഏറെക്കാലത്തെ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. 

ആയുധധാരികളായ ഗോത്ര അംഗങ്ങളുമായി നേരത്തെയും പല തവണ ഹമാസ് സുരക്ഷാ സേന ഏറ്റുമുട്ടിയിട്ടുണ്ട്. ഭരണ പൂനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലുണ്ടായ അക്രമം ആയാണ് സംഭവത്തേക്കുറിച്ച് ഹമാസ് ആഭ്യന്തര മന്ത്രാലയം പ്രതികരിക്കുന്നത്. 

ജോര്‍ദ്ദാനിയന്‍ ആശുപത്രിയായി മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലായിരുന്നു ഡഗ്മഷ് ഗോത്രാംഗങ്ങള്‍ അഭയം തേടിയിരുന്നതെന്നും ഇവിടേക്ക് ഹമാസ് ആക്രമണം നടന്നുവെന്നുമാണ് ഡഗ്മഷ് ഗോത്രം ആരോപിക്കുന്നത്. ഇസ്രയേല്‍ ആക്രമണത്തില്‍ അല്‍ സബ്ര മേഖലയിലെ ഗോത്രാംഗങ്ങളുടെ താമസ സ്ഥലങ്ങള്‍ പൂര്‍ണമായി തകര്‍ന്നതോടെയാണ് മുന്‍ ആശുപത്രി കെട്ടിടത്തില്‍ അഭയം തേടിയതെന്നാണ് ഡഗ്മഷ് ഗോത്രം വിശദമാക്കുന്നത്. 

പുതിയ താവളം രൂപീകരിക്കാനായി ഗോത്രാംഗങ്ങളെ ഒഴിപ്പിക്കാനുള്ള ശ്രമമാണ് നടന്നതെന്നും ഗോത്രത്തിലെ മുതിര്‍ന്നവര്‍ ആരോപിര്രുന്നത്. ഇസ്രയേല്‍ സേന പിന്മാറ്റം തുടങ്ങിയതിന് പിന്നാലെ 7000ത്തിലേറെ സൈനികരെയാണ് ഹമാസ് അധികാര പുനസ്ഥാപിക്കലിനായി ഗാസയില്‍ വിന്യസിച്ചിരിക്കുന്നത്. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

നവ്യനായരെ കടന്നു പിടിക്കാൻ ശ്രമം 

കൊച്ചി: സിനിമാ പ്രോമോഷൻ പരിപാടിക്കിടെ നടി കാവ്യ മാധവനോട് മോശമായി പെരുമാറാൻ ശ്രമിച്ച വീഡിയോ പുറത്ത്. പുഴുവിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രമോഷനായിട്ടാണ് നവ്യ കോഴിക്കോടെത്തിയത്. സൗബിൻ ഷാഹിർ, ആൻ അഗസ്റ്റിൻ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. 

പ്രമോഷനായി താരങ്ങളും അണിയറ പ്രവര്‍ത്തകരും കോഴിക്കോട് എത്തിയതിന്‍റെ വീഡിയോയാണ് പുറത്തു വന്നിട്ടുള്ളത്. കോഴിക്കോട് മാളില്‍ വച്ച് നടന്ന പരിപാടിക്കിടെ നവ്യയോട് മോശമായി പെരുമാറാന്‍ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. 

താരങ്ങളെ കാണാനായി വലിയ ജനത്തിരക്കുണ്ടായിരുന്നു. മാളില്‍ നിന്നും താരങ്ങള്‍ മടങ്ങവെ ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരാള്‍ നവ്യയെ തൊടാനായി കൈ നീട്ടുകയായിരുന്നു. ഉടനെ തന്നെ നവ്യയുടെ പിന്നിലായി നടന്നിരുന്ന സൗബിന്‍ ഷാഹിര്‍ ഇടപെടുകയും തടയുകയും ചെയ്യുന്നതായി വിഡിയോയില്‍ കാണാം.

തനിക്ക് നേരെയുണ്ടായ അപ്രതീക്ഷിതമായ നീക്കത്തില്‍ നവ്യ തെല്ല് ഞെട്ടുന്നതും അതിക്രമം നടത്താന്‍ ശ്രമിച്ചയാളെ രൂക്ഷമായി നോക്കുന്നതും വിഡിയോയിലുണ്ട്. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പൊതു ഇടത്ത്, സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യത്തിലാണ് നവ്യയ്ക്കെതിരെ അതിക്രമ ശ്രമമുണ്ടായതെന്നത് അമ്പരപ്പിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നു.

ജീവനുള്ള എട്ട് തവളയെ വിഴുങ്ങി; 82 കാരി ഗുരുതരാവസ്ഥയിൽ



ബീജീങ്: നടുവു വേദന മാറാൻ തവളയെ വിഴുങ്ങിയ 82 കാരി ഗുരുതരാവസ്ഥയിൽ. ചൈനയിലാണ് സംഭവം നടന്നത്. നാടൻ ചികിത്സയുടെ ഭാഗമായി തവളയെ വിഴുങ്ങിയാൽ നടുവു വേദന മാറുമെന്ന് പഴമക്കാർ വിശ്വസിച്ചിരുന്നു. ഇതനുസരിച്ചതാണ് ഇവർ എട്ട് കുഞ്ഞൻ തവളകളെ വിഴുങ്ങിയത്. 

ഷാങ് എന്ന സ്ത്രീയാണ് ഹെര്‍ണിയേറ്റഡ് ഡിസ്‌കില്‍ നിന്നുള്ള വേദന ഒഴിവാക്കാന്‍ വിചിത്രമായ ചികിത്സ പരീക്ഷിച്ചത്. ഷാങ് തന്നെയാണ് വീട്ടുകാരോട് തവളകളെ പിടികൂടി കൊടുക്കാന്‍ പറഞ്ഞത്. എന്നാല്‍, എന്തിനാണ് തവളകള്‍ എന്ന് പറഞ്ഞില്ല. അതിനാല്‍ തന്നെ വീട്ടുകാര്‍ തവളകളെ പിടികൂടി കൊടുക്കുകയും ചെയ്തു.

കൈപ്പത്തിയേക്കാള്‍ വലിപ്പം കുറഞ്ഞ എട്ട് തവളകളെയാണ് വീട്ടുകാര്‍ ഷാങ്ങിന് പിടികൂടി കൊണ്ടുകൊടുത്തത്. ആ ദിവസം തന്നെ മൂന്നെണ്ണത്തിന് ഷാങ് അകത്താക്കി. പിറ്റേദിവസം ബാക്കി അഞ്ചെണ്ണത്തിനെ കൂടി അകത്താക്കി. അധികം വൈകാതെ അവര്‍ക്ക് അടിവയറ്റില്‍ വേദന അനുഭവപ്പെട്ട് തുടങ്ങി. വിവരമറിഞ്ഞ മകന്‍ ഉടനെ തന്നെ അവരുമായി ആശുപത്രിയിലെത്തി. 

അവിടെ വച്ച് മകന്‍ തന്നെയാണ് ഡോക്ടറോട് അമ്മ എട്ട് തവളകളെ ജീവനോടെ വിഴുങ്ങിയെന്നും അതികഠിനമായ വേദന കാരണം അമ്മയ്ക്ക് ഇപ്പോള്‍ നടക്കാന്‍ കഴിയുന്നില്ല എന്നുമുള്ള വിവരം പറഞ്ഞത്.

ഹാങ്ഷൗവിലെ ഒരു ആശുപത്രിയിലാണ് ഷാങ്ങിനെ പ്രവേശിപ്പിച്ചത്. ജീവനുള്ള തവളകളെ വിഴുങ്ങിയതിനെത്തുടര്‍ന്ന് അവരുടെ ദഹനവ്യവസ്ഥ തകരാറിലായെന്നും, അവ ഷാങ്ങിന്‍റെ ശരീരത്തില്‍ അണുബാധയുണ്ടാക്കി എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

രഞ്ജിനി ഹരിദാസുമായി ലെസ്‌ബിയൻ ബന്ധം; വ്യക്ത വരുത്തി രഞ്ജിനി ജോസ്

കൊച്ചി: ഗായിക രഞ്ജിനി ജോസും അവതാരിക രഞ്ജിനി ഹരിദാസും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പല കഥകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇപ്പോൾ ഈ ബന്ധത്തെ കുറിച്ച് വ്യക്ത വരുത്തിയിരിക്കുകയാണ് രഞ്ജിനി ജോസ്. രഞ്ജിനി ഹരിദാസിന്‍റെ പോഡ്കാസ്റ്റില്‍ തന്നെയാണ് രഞ്ജിനി ജോസ് തുറന്ന് സംസാരിച്ചത്.

താനും രഞ്ജിനി ഹരിദാസും ലെസ്ബിയന്‍ കപ്പിള്‍ ആണെന്ന വാര്‍ത്തകള്‍ക്കെതിരെ ഉൾപ്പെടെയാണ് രഞ്ജിനി ജോസ് പ്രതികരിച്ചത്. 

താനും ഗായകന്‍ വിജയ് യേശുദാസും പ്രണയത്തിലാണ് എന്ന വാര്‍ത്തകള്‍ പ്രചരിച്ചതിനെക്കുറിച്ചും രഞ്ജിനി വിശദീകരിച്ചു. രഞ്ജിനി ജോസിന്‍റെ വാക്കുകൾ ഇങ്ങനെ- ആളുകള്‍ സെന്‍സിറ്റീവുമാണ് ഇന്‍സെന്‍സിറ്റീവുമാണെന്ന് തോന്നിയിട്ടുണ്ട്. പ്രത്യേകിച്ചും കൊവിഡിന് ശേഷം. എന്നേയും സഹ ഗായകനേയും കുറിച്ചും, എന്നേയും നിന്നേയും (രഞ്ജിനി ഹരിദാസ്) കുറിച്ചും വാര്‍ത്തകള്‍ വന്നതും എനിക്ക് പ്രതികരിക്കേണ്ടി വന്നതും നോക്കൂ. 

ഇന്‍സെന്‍സിറ്റീവായി ഒന്ന് എഴുതിക്കഴിഞ്ഞാല്‍ പിന്നെ ഇങ്ങനെ വന്നു കൊണ്ടിരിക്കുകയാണ്. അതിനാലാണ് ഞാന്‍ ഒരിക്കല്‍ പ്രതികരിച്ച് അവസാനിപ്പിച്ചത്. ഒരുപാട് പേര്‍ പിന്തുണച്ചെത്തി. ഇത് വിജയ് യേശുദാസും ഞാനും ഡേറ്റിങ്ങിലാണെന്ന് പറഞ്ഞതിനെക്കുറിച്ചാണ്. അവന്‍ എന്‍റെ ബാല്യകാല സുഹൃത്താണ്. ഞങ്ങള്‍ ഡേറ്റ് ചെയ്തിട്ടില്ല. അങ്ങനെ ചിന്തിക്കുന്നവര്‍ക്ക് ഭ്രാന്താണ്. 

ചിലര്‍ നേരിട്ട് എന്‍റെയടുത്ത് ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. അവന്‍ പത്താം ക്ലാസ് മുതല്‍ എന്‍റെ സുഹൃത്താണ്. അന്ന് മുതല്‍ അറിയാം. ഞാന്‍ എന്തിന് വിജയ് യേശുദാസിനെ ഡേറ്റ് ചെയ്യണം? അവന്‍ എന്‍റെ ബെസ്റ്റ് ഫ്രണ്ടാണ്.  കരണ്‍ ജോഹറിന്‍റെ സിനിമയില്‍ നടക്കുമായിരിക്കും, പക്ഷെ എന്‍റെ ജീവിതത്തില്‍ നടക്കില്ല. 

കൊവിഡിന് ശേഷം ആളുകള്‍ വല്ലാതെ ഇന്‍സെന്‍സിറ്റീവായിട്ടുണ്ട്. പിന്നെ എന്നേയും നിന്നേയും ചേര്‍ത്താണ് വിവരക്കേട് പറഞ്ഞത്. നമ്മള്‍ ലെസ്ബിയന്‍ ആണെന്ന്. ലെസ്ബിയന്‍ എന്ന് വിളിക്കുന്നതല്ല എന്‍റെ പ്രശ്നം. എനിക്ക് അവരോട് എതിര്‍പ്പുകളില്ല, പക്ഷെ ഞാന്‍ അതല്ല. ഹോമോസെക്ഷ്വാലിറ്റിയെക്കുറിച്ച് നിങ്ങള്‍ ഇപ്പോഴാണ് അറിഞ്ഞതെന്ന് കരുതി അത് എല്ലായിടത്തും കൊണ്ടു വരണമെന്നില്ല എന്ന് ഞാന്‍ പറഞ്ഞു എന്നും രഞ്ജിനി ജോസ് പറയുന്നു.


അണ്ണാനെന്ന് കരുതി വെടിവച്ചു; 17 കാരൻ മരിച്ചു



ന്യൂയോർക്ക്: നായാട്ടിനിടെ അണ്ണാനെന്ന് കരുതി വച്ച വെടി കൊണ്ട് വിദ്യാർഥി മരിച്ചു. അമേരിക്കയിലെ ബ്രൈറ്റണിലാണ് സംഭവം നടന്നത്. കാർസൺ റയാൻ എന്ന 17കാരനാണ് മരിച്ചത്. മികച്ച കായിക താരവും നായാട്ടിന് പേരു കേട്ട വിദ്യാർഥിയുമാണ് മരിച്ചതെന്നാണ് യുഎസ് മാധ്യമങ്ങൾ പുറത്തുവിടുന്ന റിപ്പോർട്ട്. 

ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നതെന്ന് സംസ്ഥാന വന്യജീവി വകുപ്പിലെ ഉദ്യോഗസ്ഥരും പ്രാദേശിക നിയമ നിര്‍വ്വഹണ ഏജന്‍സികളും അറിയിച്ചു. റയാന്‍ ഒരു സംഘം വേട്ടക്കാര്‍ക്കൊപ്പം മരങ്ങള്‍ നിറഞ്ഞ വനമേഖലയിലേക്ക് വേട്ടയ്ക്ക് പോവുകയായിരുന്നു. 

അണ്ണാനെപ്പോലുള്ള ചെറുജീവികളെയാണ് വേട്ടയാടാന്‍ ലക്ഷ്യമിട്ടിരുന്നത്. വേട്ടക്കിടെ, സംഘത്തിലെ ഒരംഗം മരങ്ങള്‍ക്കിടയിലൂടെ നീങ്ങുന്നത് അണ്ണാനാണെന്ന് തെറ്റിധരിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍, വെടിയുണ്ട റയാന്‍റെ തലയുടെ പിന്നിലായാണ് കൊണ്ടത്. ഉടന്‍തന്നെ അടിയന്തര ചികിത്സ നല്‍കി റയാനെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

അബദ്ധത്തില്‍ സംഭവിച്ച വെടിവെപ്പായി കണക്കാക്കി അന്വേഷണം നടന്നുവരികയാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. പ്രാദേശിക ഷെരീഫ് ഓഫീസും സംസ്ഥാന വന്യജീവി ഉദ്യോഗസ്ഥരും അന്വേഷണത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും, സംഭവത്തില്‍ ദുരൂഹത സംശയിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

അമ്മയെ കറിക്കത്തികൊണ്ട് കുത്തി മകൾ 

ആലപ്പുഴ: അമിതമായി മൊബൈൽ ഫോൺ ഉപയോഗിച്ചത് ചോദ്യം ചെയ്‌ത അമ്മയെ 17 കാരി കുത്തി പരുക്കേൽപ്പിച്ചു. ആലപ്പുഴ ബീച്ച് വാർഡിൽ താമസിക്കുന്ന അധ്യാപികയായ വീട്ടമ്മയ്ക്കാണ് കുത്തേറ്റത്. പ്ലസ് വൺ വിദ്യാർഥിനിയായ മകളാണ് അമ്മയെ കുത്തിയത്. 

കഴുത്തിന് കുത്തേറ്റ ഇവർ വീട്ടിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. മകൾക്കെതിരെ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. മകളുടെ മൊബൈൽ ഫോൺ ഉപയോഗത്തെ ചൊല്ലി ഇരുവരും തമ്മിൽ തർക്കം ഉണ്ടാകാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം അമ്മ ഫോണിന്‍റെ ചാർജർ മാറ്റിവച്ചു. ഇതിനെ ചൊല്ലിയും ഇരുവരും തമ്മിൽ വഴക്കിട്ടു. 

ഇതിനു പിന്നാലെ വീടിന്‍റെ തറയിൽ വളർത്തു നായ മൂത്രമൊഴിച്ചത് കഴുകി കളയാൻ മകളോട് അമ്മ പറഞ്ഞു. ഇതോടെ ഇരുവരും തമ്മിൽ വീണ്ടും തർക്കം ഉണ്ടാകുകയും കറിക്കത്തികൊണ്ട് 17 കാരി അമ്മയുടെ കഴുത്തിൽ കുത്തുകയുമായിരുന്നു. ഈ സമയത്ത് പിതാവ് വീട്ടിൽ ഉണ്ടായിരുന്നില്ല. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ അധ്യാപിക വീട്ടിൽ നിന്നും ഇറങ്ങിയോടി സമീപത്തെ വീട്ടിലെത്തി. 

അയൽവാസിയുടെ വീട്ടിലെത്തിയ ഇവർ ബോധം കെട്ട് വീഴുകയായിരുന്നു. അയൽവാസിയായ യുവാവ് കഴുത്തിൽ തുണികൊണ്ട് കെട്ടിയ ശേഷം പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് ആംബുലൻസ് എത്തിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഐസിയുവിൽ കഴിയുന്ന ഇവരുടെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ട്. പെൺകുട്ടിയെ പൊലീസ് ഷെൽറ്റർ ഹോമിലേക്ക് മാറ്റി. 

വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു; വീഡിയോ



ന്യൂയോർക്ക്: പാർക്ക് ചെയ്യുന്നതിനിടെ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിലാണ് അപകടം ഉണ്ടായത്. ഡെൽറ്റ വിമാനക്കമ്പനിയുടെ രണ്ട് വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു. 

ലാഗ്വാർഡിയ വിമാനത്താവളത്തിലെ ഗേറ്റിൽ വിമാനം പാർക്ക് ചെയ്യുന്നതിനിടെയാണ് അപകടം. കൂട്ടിയിടിക്ക് പിന്നാലെ വിമാനത്തിന്‍റെ ചിറക് വേർപെട്ടു. ലാൻഡ് ചെയ്യുന്ന വിമാനത്തിലേക്ക് പാർക്ക് ചെയ്യാൻ ഗേറ്റിലേക്ക് പോകുകയായിരുന്ന വിമാനം ഇടിച്ചു കയറുകയായിരുന്നു.

 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

ഉറങ്ങിക്കിടന്ന യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

ഇടുക്കി: ഉടുമ്പൻചോലയിൽ ഉറങ്ങിക്കിടന്ന യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഉടുമ്പഞ്ചോല കാരിത്തോട് സ്വദേശികളായ ശംങ്കിലി മുത്തു-സുന്ദരമ്മ  ദമ്പതികളുടെ മകൻ സോൾരാജ് (30) ആണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം സംശയിക്കുന്നുണ്ട്. 

മുറിക്കുള്ളിലെ തറയിൽ ഭിത്തിയോട് ചേർന്ന് വിരിച്ചിട്ട കിടക്ക ഷീറ്റിൽ തലക്കടിയിൽ കൈവച്ചു കിടന്നുറങ്ങുന്ന നിലയിൽ ചെരിഞ്ഞാണ്‌  മൃതദേഹം കിടക്കുന്നത്. മുറിക്കുള്ളിലും ഷീറ്റിലും രക്തക്കറയുണ്ട്. സമീപത്തു ഒരു വെള്ള പെയിന്‍റ് ബക്കറ്റ് മറിഞ്ഞു കിടക്കുന്ന നിലയിൽകിടപ്പുണ്ട്. കൊലപാതമാണെന്ന് പ്രാഥമിക സുചന. 

മദ്യപിച്ചു ബഹളമുണ്ടാക്കി ഉപദ്രവിക്കുന്ന സ്വഭാവം ഉണ്ടായിരുന്നതിനാൽ വീട്ടിൽ ഒറ്റക്കാണ് താമസിച്ചിരുന്നത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശനുസരണം കട്ടപ്പന ഡി.വൈ.എസ് പി. വി.എ. നിഷാദ്മോന്‍റെ നേതൃത്വത്തിൽ  സർക്കിൾ ഇൻസ്‌പെക്ടർമാരായ  അനൂപ്മോൻ, ജർലിൻ വി. സ്കറിയ, റ്റി.സി. മുരുകൻ എന്നിവരടങ്ങുന്ന പ്രത്യേക പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.  

കൊലപാതകത്തിലേക്ക് നയിക്കുന്ന ചില പ്രാഥമിക സുചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇടുക്കിയിൽ നിന്നുള്ള ഫോറെസിക് സംഘവും വിരലടയാള വിദഗ്ദ്ധരും പൊലീസ് ഡോഗ് സ്‌ക്വാഡും  സ്‌ഥലത്തെത്തി അന്വേഷണം തുടങ്ങി. സഹോദരി- കവിത. 

സ്‌തന വലിപ്പം കൂട്ടാൻ ശസ്‌ത്രക്രിയ നടത്തി; 14 കാരി മരിച്ചു



മെക്‌സിക്കോ സിറ്റി: സ്‌തന വലിപ്പം കൂട്ടാൻ വീട്ടുകാരറിയാതെ ശസ്ത്രക്രിയ നടത്തിയ 14 കാരി മരിച്ചു. മെക്‌സിക്കോയിലാണ് സംഭവം നടന്നത്. പലോമ നിക്കോള്‍ അരെല്ലാനോ എസ്‌കോബെഡോയാണ് മരിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് ഒരാഴ്ച്ച കഴിഞ്ഞായിരുന്നു പെൺകുട്ടിയുടെ മരണം. 

കുട്ടി മരിച്ചതോടെയാണ് പെൺകുട്ടി ശസ്ത്രക്രിയ നടത്തിയ വിവരം വീട്ടുകാർ അറിയുന്നത്. ശ്വാസകോശ സംബന്ധമായ അസുഖം മൂലമുണ്ടായ സെറിബ്രല്‍ എഡിമയാണ് മരണകാരണം എന്നാണ് പെണ്‍കുട്ടിയുടെ മരണ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 

കുട്ടിക്ക് നടത്തിയ ശസ്ത്രക്രിയയാണ് അവളുടെ മരണത്തിന് കാരണമായത് എന്നാണ് അവളുടെ അച്ഛനായ കാര്‍ലോസ് അരെല്ലാനോ ആരോപിക്കുന്നത്. സത്യം മൂടിവയ്ക്കാന്‍ വേണ്ടിയാണ് അവളുടെ മരണ സര്‍ട്ടിഫിക്കറ്റില്‍ അസുഖമാണ് മരണകാരണം എന്ന് എഴുതിയിരിക്കുന്നത് എന്നാണ് കാര്‍ലോസ് പറയുന്നത്. 

അവളുടെ ദേഹത്ത് അതിനിടെ വിവിധ പാടുകള്‍ കാണുകയായിരുന്നു എന്നും അദ്ദേഹം പറയുന്നു. മാത്രമല്ല, ധൃതിപിടിച്ചാണ് അധികൃതര്‍ മകളുടെ മരണ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയത്, എങ്ങനെയാണ് ഇത്ര പെട്ടെന്ന് ഒരു മരണസര്‍ട്ടിഫിക്കറ്റ് തയ്യാറാക്കാന്‍ അവര്‍ക്ക് കഴിഞ്ഞത്, അതില്‍ ദുരൂഹതയുണ്ട് എന്നുമാണ് കാര്‍ലോസിന്‍റെ ആരോപണം.

പിന്നാലെ, കാര്‍ലോസ് പരാതിയും നല്‍കി. ഇതിന് കാരണക്കാരായ ഓരോരുത്തരേയും കണ്ടെത്തണമെന്നും അവരെ ശിക്ഷിക്കണം എന്നുമാണ് കാര്‍ലോസ് പറയുന്നത്. പലോമയുടെ മരണത്തെ കുറിച്ചും അവളുടെ അച്ഛനുയര്‍ത്തിയിരിക്കുന്ന ആരോപണത്തെ കുറിച്ചും ഓപ്പറേഷനെ കുറിച്ചും അന്വേഷിക്കുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

ഗാസ സിറ്റിയുടെ മുക്കാൽ പങ്കും കൈയടക്കി ഇസ്രയേൽ സൈന്യം



ടെൽഅവീവ്: ഹമാസിനെ ഉൻമൂലനം ചെയ്യുകയെന്ന ലക്ഷ്യവുമായി ഇസ്രയേൽ ആരംഭിച്ച കരയുദ്ധത്തിൽ വിറങ്ങലിച്ച് ഗാസ. ഗാസ സിറ്റിയിൽ പ്രവേശിച്ച ഇസ്രയേൽ സൈന്യം നഗരത്തിന്‍റെ മുക്കാൽ പങ്കിന്‍റെയും നിയന്ത്രണം ഏറ്റെടുത്തു. 

ഗാസ സിറ്റിയില്‍ കനത്ത ബോംബ് ആക്രമണമാണ് നടക്കുന്നെന്നാണ് വിവരം. ഇന്നലെ മാത്രം നൂറിലേറെപേര്‍ നഗരത്തില്‍ കൊല്ലപ്പെട്ടു. സൈന്യം ആക്രമണം ശക്തമാക്കിയതോടെ ആയിരക്കണക്കിന് പലസ്തീനികള്‍ വടക്കന്‍ ഗാസയില്‍ നിന്ന് പലായനം ചെയ്യുകയാണ്.

ഹമാസ് തടവിലാക്കിയിരിക്കുന്ന ഇസ്രയേൽ പൗരൻമാരെ വിട്ടുകിട്ടുക, ഹമാസിനെ ഉൻമൂലനം ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഇസ്രയേലിന്‍റെ കരയുദ്ധം. ഇപ്പോഴും 3000 ത്തോളം  ഹമാസ് പോരാളികൾ ഇവിടെയുണ്ടെന്നാണ് ഇസ്രയേലിന്‍റെ വാദം. 

ഹമാസിനെ പരാജയപ്പെടുത്തി ബന്ദികളെ ഉടന്‍ മോചിപ്പിക്കുമെന്നും ഇതിനായി ഐഡിഎഫ് സൈനികര്‍ ധീരമായി പോരാടുകയാണെന്നും ഇസ്രയേല്‍ കാറ്റ്‌സ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഗാസയിലെ പ്രധാന നഗരത്തിലേക്ക് സൈന്യം കൂടുതല്‍ അടുത്തേക്ക് നീങ്ങുകയാണെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഹമാസ് ഭീകരരെ നേരിടാന്‍ കൂടുതല്‍ സൈനികരെ വിന്യസിക്കുമെന്നും ഇസ്രയേല്‍ പറഞ്ഞു. ആക്രമണം തുടങ്ങിയ ശേഷം ഇതുവരെ ഗാസ സിറ്റിയിലെ 40 ശതമാനം താമസക്കാര്‍, അതായത് ഏകദേശം മൂന്നരലക്ഷം പേര്‍ തെക്കന്‍ മേഖലയിലേക്ക് പലായനം ചെയ്തതായാണ് റിപ്പോര്‍ട്ട്. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

Portable Mini Air Cooler Fan with LED Light