www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2052) Idukki (1965) Mostreaded (1617) Crime (1522) National (1266) Entertainment (862) world (452) Viral (450) Video (363) Health (213) Gallery (163) mollywood (161) Gulf (147) sports (144) Trending (109) business (103) bollywood (90) Science (80) Food (53) Travel (44) kollywood (39) Gossip (38) Tech (37) editorial (35) auto (31) featured (27) Sex (25) Beauty (21) hollywood (19) Fashion (15) shortfilm (15) trailer (14) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)
Showing posts with label bollywood. Show all posts

മരിച്ചത് ഉറക്കത്തിൽ; നടി അനന്യരാജിന്‍റെ മരണം ഒരു മാസത്തിനു ശേഷം സ്ഥിരീകരിച്ച് കുടുംബം



മുംബൈ: ബോളിവുഡ് നടി അനന്യ രാജിന്‍റെ (27) മരണം ഒരു മാസത്തിനു ശേഷം പുറത്തുവിട്ട് ബന്ധുക്കൾ. ജൂലൈ 15നാണ് നടി മരിക്കുന്നത്. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിലൂടെയാണ് നടിയുടെ മരണ വിവരം ബന്ധുക്കൾ പുറം ലോകത്തെ അറിയിക്കുന്നത്.

ഉറക്കത്തിനിടെ നടി മരിക്കുകയായിരുന്നുവെന്ന് പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. ഹൃദയഭേദകമായ വാര്‍ത്ത പങ്കുവയ്ക്കുന്നു എന്ന ആമുഖത്തോടെയാണ് മരണവാര്‍ത്ത പുറത്തു വിട്ടത്. ഒരു വര്‍ഷമായി നടി ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടിരുന്നുവെന്ന് കുടുംബം വെളിപ്പെടുത്തി. 

അനന്യ കരുത്തുറ്റ മനസ്സുള്ള ഒരു പെണ്‍കുട്ടിയായിരുന്നു. ഒരു രാജ്ഞിയെപ്പോലെയാണ് അവള്‍ ജീവിച്ചത്. അവളില്ലാത്ത ലോകം ശൂന്യമായിരിക്കുമെന്നും കുടുംബം കുറിപ്പില്‍ വ്യക്തമാക്കി. അത്യന്തം ദുഃഖകരമായ ഈ സമയത്ത് കുടുംബത്തിന്‍റെ സ്വകാര്യത മാനിക്കണമെന്ന് കുടുംബം അഭ്യര്‍ത്ഥിച്ചു. 

മുംബൈയില്‍ വളര്‍ന്ന അനന്യ സംഗീത വിഡിയോകളിലൂടെയാണ് ശ്രദ്ധയയാകുന്നത്. 2016 ല്‍ പുറത്തിറങ്ങിയ '7 അവേഴ്സ് ടു ഗോ' എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറി. 'ദി ഫൈനല്‍ എക്‌സിറ്റ്' (2017), 'ഗോസ്റ്റ്' (2019) എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ഹിന്ദിയ്ക്ക് പുറമെ തെലുങ്ക് സിനിമയിലും അനന്യ അഭിനയിച്ചിട്ടുണ്ട്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

27 വർഷം ലിവിങ് റിലേഷൻ; ആ ബന്ധം ഉപേക്ഷിക്കാൻ കാരണം ഇത്; വെളിപ്പെടുത്തി കുനികാ സദാനന്ദ്



മുംബൈ: ഒട്ടേറെ രഹസ്യങ്ങളുടെ ചുരുൾ അഴിയുന്ന വേദിയാണ് ബിഗ് ബോസ് റിയാലിറ്റി ഷോ. നടി കുനികാ സദാനന്ദിന്‍റെ ചില വെളിപ്പെടുത്തലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഗായകൻ കുമാർ സാനുവുമായി പ്രണയത്തിലാണെന്ന വാർത്തകൾ നേരത്തെ കുനികാ സദാനന്ദിനെ കുറിച്ച് പുറത്തു വന്നിരുന്നു. 

ഒരു അഭിമുഖത്തിൽ സാനുവിന് താനൊരു ഭാര്യയെ പോലെയായിരുന്നുവെന്ന് കുനിക തുറന്നു പറഞ്ഞിരുന്നു. ബിഗ് ബോസിന്‍റെ 19-ാം സീസണിൽ ഈ ബന്ധത്തെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് കുനിക. വിവാഹിതനായ ഒരാളുമായി തനിക്ക് ലിവിങ് റിലേഷൻ ഉണ്ടായിരുന്നുവെന്നും 27 വർഷം താൻ ആ രഹസ്യ ബന്ധം സൂക്ഷിച്ചിരുന്നുവെന്നും കുനിക പറയുന്നു. 

അദ്ദേഹം മറ്റൊരു പെൺകുട്ടിയുമായി ബന്ധം സ്ഥാപിക്കുകയും തന്നെ വഞ്ചിച്ചുവെന്ന് തുറന്ന് സമ്മതിക്കുകയും ചെയ്യുന്നതുവരെ ആ ബന്ധം തുടർന്നെന്നും നടി പറഞ്ഞു. പിന്നീട് ആ ബന്ധം ഉപേക്ഷിച്ചു. ഒരിക്കലും ആ ബന്ധത്തെ കുറിച്ച് തുറന്നു പറഞ്ഞിട്ടില്ല. ഇപ്പോൾ ഇതെല്ലാം വെളിപ്പെടുത്തിയപ്പോൾ മനസിന്‍റെ ഭാരം കുറഞ്ഞെന്നും നടി പറഞ്ഞു.

അദ്ദേഹം വിവാഹിതനായിരുന്നെങ്കിലും ഭാര്യയുമായി വേർപ്പെട്ടാണ് കഴിഞ്ഞിരുന്നത്. അക്കാലത്ത് ഞാൻ വിവാഹിതയായിരുന്നില്ല. ഞങ്ങൾ ഒരുമിച്ചാണ് താമസിച്ചിരുന്നത്. ബോളിവുഡ് സിനിമകളിലും സിനിമകളിലും സീരിയലുകളിലും നിറഞ്ഞു നിന്ന കനിക ഒരു ഗായിക കൂടിയാണ്. 51 ഓളം ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

ബാല്യകാലത്തുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നൂറ 

കൊച്ചി: ഏഷ്യാനെറ്റിൽ ആരംഭിച്ച ബിഗ് ബോസ് സീസൺ ഏഴ് ജനപ്രീതി നേടി മുന്നേറുകയാണ്. ഷോയിലെ ലെസ്ബിയൻ കപ്പിൾസായ നൂറയും ആദിലയുമാണ് ശ്രദ്ധേയ താരങ്ങൾ. മലയാളികൾക്ക് സുപരിചിതമല്ലാത്ത ലെസ്ബിയൻ ദമ്പതികളുടെ അനുഭവങ്ങൾ ഇവരിലൂടെ പുറം ലോകം അറിയുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ ബിഗ് ബോസിനുണ്ട്. 

അതേസമയം ബാല്യകാലത്തിലുണ്ടായ ഒരു ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നൂറ. ലൈഫ് ടാസ്ക് ടൈമിലാണ് നൂറ അത് തുറന്നു പറഞ്ഞത്. 

എട്ട് ഒമ്പത് ക്ലാസിൽ പഠിക്കുമ്പോളായിരുന്നു മോശം അനുഭവം ജീവിതത്തിൽ ഉണ്ടായതെന്ന് നൂറ പറയുന്നു. ഞാനും അനിയത്തിയും പതിവായി ട്യൂഷന് പോകുമായിരുന്നു. അങ്ങനെ ഒരു ദിവസം ട്യൂഷന് പോകുന്ന വഴിയിൽ ഒരാൾ കടയിലേക്കുള്ള വഴി ചോദിച്ച് എന്‍റെയടുത്തെത്തി. പാവാടയായിരുന്നു ഞാൻ അന്ന് ധരിച്ചിരുന്നത്. അന്ന് വലിയ ബുദ്ധിയോ വിവരമോ ഉള്ള പ്രായമല്ല. 

ആ പ്രായത്തിലൊക്കെ ഞാനൊരു മണ്ടിയായിരുന്നു. അയാൾ അറബിയിൽ എന്നോട് വഴി ചോദിച്ചു, എനിക്ക് അറബി അറിയില്ലാത്തത് കൊണ്ട് ഞാൻ ഇംഗ്ലീഷിലാണ് മറുപടി നൽകിയത്. അയാളെ സഹായിക്കാൻ വഴി പറഞ്ഞുകൊടുക്കാൻ ഞാൻ അയാൾക്കൊപ്പം പോയി. പക്ഷെ അയാൾ എന്നെ കൊണ്ടുപോയത് അടുത്തുള്ള ബിൽഡിങ്ങിന്‍റെ മുകളിലേക്കാണ്, അവിടെ വെച്ച് അയാൾ കഴുത്തിൽ ക.ത്തി വെച്ചു അങ്ങനെ ഞാൻ അബ്യുസഡ് ആയിട്ടുണ്ട്. 

വലിയ ട്രോമാ തന്നെയായിരുന്നു എന്നാൽ മാതാപിതാക്കളോട് പറയാൻ ഭയമായിരുന്നു. ആരോടെങ്കിലും പറഞ്ഞാൽ അവരൊക്കെ എന്ത് വിചാരിക്കും എന്ന തോന്നലായിരുന്നു എന്നിൽ ആ സമയം ഉണ്ടായിരുന്നത് എന്ന് നൂറ പറഞ്ഞു . തന്‍റെ പങ്കാളിയോടും അനുജത്തിയോടും മാത്രേ ഞാൻ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുള്ളു എന്നാണ് നൂറ പറഞ്ഞത്. 

വിവാഹം കഴിച്ച രണ്ട് ഭർത്താക്കൻമാരും മരിച്ചു; സൂപ്പർ താരം ലീന ചന്ദവർക്കറുടെ അനുഭവം ഇങ്ങനെ



മുംബൈ: രണ്ടുതവണ വിവാഹം കഴിക്കുക... രണ്ടു തവണയും ഭർത്താവ് മരിക്കുക..... വിധിയുടെ വിളയാട്ടത്തെ നേരിട്ട വ്യക്തിയാണ് ഹിന്ദി സിനിമയിലെ മുൻകാല നായിക ലീന ചന്ദവർക്കർക്കുള്ളത്.

1970കളിൽ ഹിന്ദി സിനിമകളിലെ പ്രശസ്ത നടിമാരിൽ ഒരാളായിരുന്നു ലീന ചന്ദവർക്കർ. ആട്ടവും പാട്ടുമായി സിനിമയിൽ തിളങ്ങി നിന്ന താരത്തിനു പക്ഷേ വ്യക്തി ജീവിതം അത്ര സുഖമുള്ളതായിരുന്നില്ല. 

വ്യവസായിയായ സിദ്ധാര്‍ഥ് ബന്ദോര്‍ക്കറിന്‍റെ ഭാര്യാകുമ്പോള്‍, കരിയറിന്‍റെ പരകോടിയില്‍ എത്തിയിരുന്നു ലീന. ഗോവ മുഖ്യമന്ത്രിയായ ദയാനന്ദ് ബന്ദോര്‍ക്കറിന്‍റെ മകനായിരുന്നു അദ്ദേഹം. 1975ല്‍ പനാജിയില്‍ വച്ചുനടന്ന ഗംഭീര ചടങ്ങിലായിരുന്നു അവരുടെ വിവാഹം.

ലീനയുടെ ഈ വിവാഹ ജീവിതം നീണ്ടുനിന്നത് കേവലം 11 ദിവസങ്ങള്‍ മാത്രമായിരുന്നു. തന്‍റെ കൈത്തോക്ക് വൃത്തിയാക്കുന്നതിനിടെ, അബദ്ധത്തില്‍ വെടിപൊട്ടിയതാണ് സിദ്ധാര്‍ത്ഥിന്‍റെ മരണം. 

ഈ സംഭവത്തിന് ശേഷം നീണ്ട 11 മാസക്കാലം ചികിത്സയില്‍ കഴിഞ്ഞ ശേഷം അദ്ദേഹം മരണമടഞ്ഞു. 1976ല്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ മരണം. തന്‍റെ 26-ാം വയസില്‍ ലീന ചന്ദവര്‍ക്കര്‍ വിധവയായി. എന്നിരുന്നാലും ഗായകന്‍ കിഷോര്‍ കുമാറിന്‍റെ ഭാര്യയായി അവര്‍ മറ്റൊരു ജീവിതമാരംഭിച്ചു. 

ലീനയെ സംബന്ധിച്ചടുത്തോളം സിദ്ധാര്‍ത്ഥിന്‍റെ മരണശേഷം വേഗത്തിലെ തിരിച്ചുവരവ് സാധ്യമായിരുന്നില്ല. ഭര്‍ത്താവു മരിച്ച മകളെ അച്ഛനമ്മമാര്‍ അവരുടെ ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നു. 

പക്ഷെ നാട്ടുകാര്‍ ജാതകദോഷക്കാരി എന്ന് ലീനയെ അധിക്ഷേപിച്ചു. അവരുടെ ജാതകപ്രശ്‌നമാണ് ഭര്‍ത്താവിന്‍റെ മരണകാരണം എന്ന് നാട്ടുകാര്‍ വിധിച്ചു. കുറച്ചുകാലങ്ങള്‍ക്ക് ശേഷം പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ള ചിത്രങ്ങളില്‍ അഭിനയിക്കാനായി ലീന മുംബൈയിലേക്ക് മടങ്ങി. കിഷോര്‍ കുമാര്‍ സംവിധാനം ചെയ്ത പ്യാര്‍ അജ്‌നബി ഹേ ഷൂട്ടിങ്ങിനിടെ കിഷോര്‍ കുമാര്‍ ലീനയുമായി പ്രണയത്തിലായി

കിഷോര്‍ കുമാറിന്‍റെ പ്രണയാഭ്യര്‍ത്ഥന സ്വീകരിക്കാന്‍ ലീന തുടക്കത്തില്‍ വിസമ്മതിച്ചിരുന്നു. കിഷോര്‍ അതിനോടകം മൂന്നു തവണ വിവാഹം ചെയ്ത വ്യക്തിയായതിനാല്‍, ഈ ബന്ധം തന്‍റെ പിതാവ് അംഗീകരിക്കുമോ എന്നായിരുന്നു ലീനയുടെ സംശയം. എന്നാല്‍, പാട്ടുംപാടി തന്‍റെ ഭാവി അമ്മായിയച്ഛനെ വശത്താക്കാന്‍ കിഷോ കുമാറിന് കഴിവുണ്ടായിരുന്നു. 

ലീന ഗര്‍ഭിണിയായ ശേഷമാണ് ഇവരുടെ വിവാഹം നടന്നത് എന്നൊരു പ്രത്യേകതയുമുണ്ട്. കിഷോര്‍ കുമാര്‍ താലിചാര്‍ത്തുമ്പോള്‍ ലീന ഏഴുമാസം ഗര്‍ഭിണിയായിരുന്നു. 1980ലായിരുന്നു ഈ വിവാഹം. ലീനക്കും കിഷോറിനും രണ്ടു വിവാഹങ്ങള്‍ നടന്നതായിരുന്നു ഇതിന് കാരണം. ഒരു രജിസ്റ്റര്‍ വിവാഹവും മറ്റൊന്ന് ആചാര പ്രകാരമുള്ള ചടങ്ങുകളോടെ നടന്ന വിവാഹവുമാണ്. 

ഈ ബന്ധം നീണ്ടത് കേവലം ഏഴു വര്‍ഷങ്ങള്‍ മാത്രമാണ്. രണ്ടാം വട്ടവും വൈധവ്യം ലീനയുടെ ജീവിതത്തില്‍ കടന്നുവന്നു. 1987ല്‍ ഹൃദയാഘാതം മൂലം കിഷോര്‍ കുമാര്‍ അന്തരിച്ചു. മരണ ദിവസത്തെ ഭര്‍ത്താവിന്‍റെ അവസാന നിമിഷങ്ങളെ കുറിച്ച് ലീന പിന്നീടൊരിക്കല്‍ തുറന്ന് സംസാരിച്ചിരുന്നു

മരണദിവസം അദ്ദേഹം നന്നായി വിളറിയിരുന്നു എന്ന് ലീന ഓര്‍ക്കുന്നു. കൂടുതല്‍ സമയം അഗാധമായ ഉറക്കത്തിലുമായിരുന്നു. ലീന അരികിലെത്തിയതും, തന്നെ കാണുമ്പോള്‍ ഭയമുണ്ടോ എന്ന് ഭര്‍ത്താവ് ലീനയോടു ചോദിക്കുകയും ചെയ്തു. 

അന്ന് വൈകുന്നേരം മുറിയില്‍ നിന്നും ഒരു ശബ്ദം കേട്ടതായി ലീന. അദ്ദേഹം നിലത്തു വീണു. പരിഭ്രമിച്ച ലീന ഡോക്ടറെ വിളിക്കാന്‍ ശ്രമിച്ചു. ലീനയെ തടഞ്ഞ കിഷോര്‍ കുമാര്‍ അവിടെ മരിച്ചുവീണു. രണ്ടാം വട്ടവും വിധവയാകുമ്പോള്‍ ലീനയ്ക്ക് 36 വയസായിരുന്നു പ്രായം

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV


https://amzn.to/3UVibJb

77 ലക്ഷം രൂപ തട്ടിയെടുത്തു; ആലിയ ഭട്ടിന്‍റെ മുൻ പി.എ അറസ്റ്റിൽ



മുംബൈ: വ്യാജ ബില്ലുണ്ടാക്കി 77 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ബോളിവുഡ് നടി ആലിയ ഭട്ടിന്‍റെ മുൻ പി.എ അറസ്റ്റിൽ. വേദിക പ്രകാശ് ഷെട്ടി (32) ആണ് അറസ്റ്റിലായത്. ആലിയ ഭട്ടിൽ നിന്നും വ്യാജ ബില്ലുകളുണ്ടാക്കിയാണ് ഇയാൾ ഇത്രയും തുക തട്ടിയെടുത്തത്. 

ജുഹൂ പൊലീസ് ബംഗളൂരുവിൽ നിന്നാണ് ഇവരെ പിടികൂടിയത്. തുടർന്ന് മുംബൈയിലെത്തിച്ചു. ആലിയ ഭട്ടിന്‍റെ നിർമാണ കമ്പനിയായ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡിലും സ്വകാര്യ അക്കൗണ്ടുകളിലും വേദിക 76.9 ലക്ഷം രൂപയുടെ ക്രമക്കേടുകൾ നടത്തിയെന്നാണ് കേസ്.

2022 മെയ് മുതൽ 2024 ഓഗസ്റ്റ് വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പ്. ആലിയഭട്ടിന്‍റെ അമ്മയും നടിയുമായ സോണി റസ്ദാൻ ജനുവരിയിൽ ജൂഹു പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. തട്ടിപ്പ്, വിശ്വാസ വഞ്ചന തുടങ്ങിയ വകുപ്പുകളാണ് വേദിക ഷെട്ടിക്കെതിരെ ചുമത്തിയിരിക്കുന്നത്. 

2021 മുതൽ 2024 വരെ ആലിയ ഭട്ടിന്‍റെ പേഴ്സണൽ അസിസ്റ്റന്‍റായിരുന്നു വേദിക. ഈ സമയത്ത് നടിയുടെ സാമ്പത്തിക രേഖകളും പേയ്മെന്‍റുകളും വേദികയാണ് കൈകാര്യം ചെയ്‌തിരുന്നത്. 

വ്യാജ ബില്ലുകൾ തയാറാക്കിയ ശേഷം ആലിയയിൽ നിന്നും ഒപ്പുകൾ വാങ്ങി പണം തട്ടുന്നതായിരുന്നു രീതി. യാത്രകൾ, പരിപാടികൾ എന്നിവയുടെ പേരിലായിരുന്നു തട്ടിപ്പ്. ആലിയയിൽ നിന്നും ഒപ്പ് വാങ്ങിയ ശേഷം സുഹൃത്തിന്‍റെ അക്കൗണ്ടിലേക്കാണ് പണം മാറ്റിയിരുന്നത്. 

ഇതിനു ശേഷം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റും. പരാതി നൽകിയതോടെ വേദിക ഒളിവിലായിരുന്നു. രാജസ്ഥാൻ, കർണാടക, പൂനെ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ശേഷമാണ് ബംഗളൂരുവിൽ നിന്നും പിടിയിലാകുന്നത്.

Join Our Whats App group

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും വേർപിരിയുന്നു; ട്വിറ്റർ പോസ്റ്റ് ചർച്ചയാക്കി സിനിമാ ലോകം

shilpa-shetty


മുംബൈ: നടി ശിൽപ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും തമ്മിൽ വേർപിരിയുന്നതായി റിപ്പോർട്ട്. കുന്ദ്രയുടെ തന്നെ ട്വീറ്റിലാണ് വേർപിരിയലിന്‍റെ സൂചനകളുള്ളത്. കുന്ദ്രയുടെ ജീവിത കഥ പറയുന്ന യുടി 69 റിലീസിനൊരുങ്ങുമ്പോഴാണ് ഇരുവരുടെയും വേർപിരിയലും സിനിമാ ലോകത്ത്  ചർച്ചയാകുന്നത്.

ഞങ്ങൾ വേർപിരിയുകയാണെന്നാണ് രാജ് കുന്ദ്ര ട്വീറ്റ് ചെയ്തത്.  ആരുമായാണ് വേർപിരിഞ്ഞതെന്ന് ട്വീറ്റിൽ സൂചിപ്പിക്കുന്നില്ല. ശിൽപയുമായി വേർപിരിഞ്ഞുവെന്ന സൂചനകളാണ് കുന്ദ്ര നൽകുന്ന തരത്തിലാണ് പൊതുവെയുള്ള വ്യാഖ്യാനം. 

ഞങ്ങൾ പിരിഞ്ഞു. പ്രയാസകരമായ ഈ ഘട്ടത്തിൽ ഞങ്ങൾക്ക് സമയം അനുവദിക്കണം എന്നാണ് കുന്ദ്ര ട്വീറ്റ് ചെയ്തത്. ഹൃദയഭേദകം എന്നതിന്‍റെ ഒരു ഇമോജിയും ഈ ട്വീറ്റിലുണ്ട്. രാജ് കുന്ദ്രയും ശിൽപയും വിവാഹിതരായിട്ട് 14 വർഷം തികയുന്നു. 

അതേസമയം രാജ് കുന്ദ്രയുടെ ട്വീറ്റ് പുതിയ സിനിമയുടെ പ്രചാരണ തന്ത്രമാണെന്നും ഒരുവിഭാഗം ആളുകൾ വാദിക്കുന്നുണ്ട്. രാജ്കുന്ദ്രയും ശിൽപയും പൊതുചടങ്ങകളിലെല്ലാം ഒരുമിച്ചാണ് ഇപ്പോഴും പങ്കെടുക്കാറുള്ളത്. അതിനാൽ കുന്ദ്രയുടെ ട്വീറ്റ് തെറ്റിധരിപ്പിക്കാൻ വേണ്ടിയുള്ളതാണെന്നും അവർ അവകാശപ്പെടുന്നു. 

നീലച്ചിത്ര നിർമാണ കേസിൽ അറസ്റ്റിലായതിന് ശേഷമാണ് വ്യവസായിയായ രാജ് കുന്ദ്ര കൂടുതൽ ശ്രദ്ധനേടുന്നത്. അശ്ലീലച്ചിത്രം നിർമിച്ച് ആപ്പുകളിലൂടെ പ്രചരിപ്പിച്ച കേസിൽ 2021ലാണ്  രാജ് കുന്ദ്ര അറസ്റ്റിലാകുന്നത്. ജൂലൈ 19 മുതൽ 63 ദിവസം രാജ് കുന്ദ്ര ജയിലിൽ കഴിഞ്ഞിരുന്നു. ഈ കാലയളവിലെ കഥയാകും പുതിയ ചിത്രം പറയുക. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1


രൺബീർ- രശ്‌മിക ലിപ് ലോക്; ആനിമലിന്‍റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പുറത്ത്

animal-ranbir-kapoor-rashmika-mandanna-lip-lock


മുംബൈ: ആരാധകർ കാത്തിരിക്കുന്ന രൺബീർ കപൂർ രശ്മിക മന്ദാന ചിത്രം ആനിമലിന്‍റെ ഏറ്റവും പുതിയ അപ്‌ഡേഷൻ പുറത്ത്. ഇരുവരുടെയും ലിപ് ലോക്ക് ചിത്രം ഉൾപ്പെടുത്തിയാണ് ചിത്രത്തിന്‍റെ അപ്ഡേഷൻ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. 

നാളെ ചിത്രത്തിലെ ഗാനം പുറത്തുവിടുമെന്നാണ് അപ്‌ഡേറ്റ്. സന്ദീപ് റെഡ്ഡി വങ്കയുടെ സംവിധാനത്തിലുള്ള ചിത്രത്തിന്‍റെ പോസ്റ്ററില്‍ രണ്‍ബിര്‍ കപൂറിന്‍റെയും രശ്മിക മന്ദാനയുടെയും ലിപ്‌ലോക്കിന്‍റെ ഫോട്ടോ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗയുടേതായി എത്തുന്ന ചിത്രമാണ് ആനിമൽ. ഛായാഗ്രാഹണം അമിത് റോയ് ആണ്. ആനിമലിനായി ഹര്‍ഷവര്‍ദ്ധന്‍ രാമേശ്വര്‍ സംഗീത സംവിധാനം നിര്‍വഹിക്കുമ്പോള്‍ ബോബി ഡിയോള്‍, ത്രിപ്തി ദിമ്രി, ശക്തി കപൂര്‍, സുരേഷ് ഒബ്‌റോയ്, ബാബ്‌ലൂ, സിദ്ധാന്ത് തുടങ്ങി ഒട്ടേറെ താരങ്ങളും കഥാപാത്രങ്ങളാകുന്നു.

രണ്‍ബിര്‍ കപൂറിന്റെ ജോഡിയായിട്ട് തന്നെയാണ് ചിത്രത്തില്‍ രശ്മിക മന്ദാന എത്തുക. അനില്‍ കപൂറും ഒരു പ്രധാനപ്പെട്ട കഥാപാത്രമായിവേഷമിടുന്നു. ടീ സീരീസിന്‍റെയും ഭദ്രകാളി പിക്‌ചേഴ്‌സിന്‍റെയും ബാനറിലാണ് നിര്‍മാണം.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6

1500 ഹമാസ് ഭീകരരുടെ മൃതദേഹങ്ങൾ ഇസ്രയേലിൽ ചിതറി കിടക്കുന്നു 

ജറുസലേം: അപ്രതീക്ഷിതമായ ഹമാസ് ആക്രമണത്തിൽ വിറങ്ങലിച്ചെങ്കിലും ശക്തമായ തിരിച്ചടി നൽകികൊണ്ടാണ് ഇസ്രയേൽ ഇപ്പോൾ തിരിച്ചു വന്നിരിക്കുന്നത്. ഗാസ മുനമ്പിൽ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയുള്ള ഇസ്രയേൽ പോരാട്ടം തുടരുകയാണ്. 

ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്‍റെ 475 റോക്കറ്റ് സംവിധാനങ്ങളും 73 കമാന്‍ഡ് സെന്‍ററുകളും തകര്‍ന്നിട്ടുണ്ട്. അതിനിടെ അതിര്‍ത്തി കടന്ന് ഇസ്രായേലിലേക്ക് പ്രവേശിച്ച 1500 ഹമാസ് ഭീകരര്‍ കൊല്ലപ്പെട്ടതായി വ്യക്തമാക്കി ഇസ്രായേല്‍ മാധ്യമങ്ങള്‍ രംഗത്തെത്തി. 

ഏകദേശം 1500 പലസ്തീന്‍ ഭീകരരുടെ മൃതദേഹങ്ങള്‍ ഇസ്രായേല്‍ പ്രദേശത്ത് ചിതറിക്കിടക്കുന്നതായി ഇസ്രായേലി ടിവി ചാനലായ `13 ന്യൂസ്´ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച രാവിലെ മുതല്‍ ഇസ്രായേലിലേക്ക് നുഴഞ്ഞുകയറിയ നൂറുകണക്കിന് ഹമാസ് അംഗങ്ങളെയും പലസ്തീന്‍ ഇസ്ലാമിക് ജിഹാദിസ്റ്റ് തോക്കുധാരികളെയും സൈന്യം വധിച്ചതായി ഇസ്രായേല്‍ പ്രതിരോധ സേന വ്യക്തമാക്കി. 

ഗാസയില്‍ ഹമാസ് ഭീകരര്‍ ഉപയോഗിച്ചിരുന്ന 23 കെട്ടിടങ്ങളും ഇസ്രായേല്‍ ആക്രമിച്ചു. ഇതിന് പുറമെ ഹമാസിന്‍റെ 22 ഭൂഗര്‍ഭ താവളങ്ങളും ഇസ്രായേല്‍ സൈന്യം തകര്‍ത്തിട്ടുണ്ട്. 

ശനിയാഴ്ചയാണ് അപ്രതീക്ഷിതമായി ഗാസ മുനമ്പില്‍ നിന്ന് ആയിരക്കണക്കിന് റോക്കറ്റുകള്‍ ഉപയോഗിച്ച് ഹമാസ് ഇസ്രായേലിനെതിരെ ആക്രമണം അഴിച്ചുവിട്ടത്. ആക്രമത്തില്‍ 900 ഓളം ഇസ്രായേലി പൗരന്മാര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇതില്‍ 11 അമേരിക്കന്‍ പൗരന്മാരും ഉള്‍പ്പെടുന്നുണ്ട്. ഇതിന് പിന്നാലെ യുദ്ധം ആരംഭിച്ചതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിക്കുകയായിരുന്നു. 

ഇസ്രായേലിന്‍റെ മൂന്ന് സേന വിഭാഗങ്ങളും ഹമാസിനെതിരായ ആക്രമണത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇസ്രായേല്‍ വ്യോമസേന ഹമാസിന്‍റെ തന്ത്രപ്രധാനമായ സ്ഥാനങ്ങളില്‍ ബോംബാക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. 


ഗ്ലാമർ വേഷത്തിൽ വീഡിയോ ഷൂട്ട്; ഉർഫി ജാവേദ് കസ്റ്റഡിയിൽ

urfi-javed


ദുബൈ: അതീവ ഗ്ലാമർ വേഷങ്ങളിലൂടെ ആരാധകരെ കോരിത്തരിപ്പിച്ച താരം ഉർഫി ജാവേദ് പൊലീസ് കസ്റ്റഡിയിൽ. ദുബൈ പൊലീസാണ് ഉർഫിയെ കസ്റ്റഡിയിലെടുത്തതെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്.

ഗ്ലാമർ വേഷത്തിൽ പൊതു സ്ഥലത്ത് വീഡിയോ ചിത്രീകരണം നടത്തിയതാണത്രേ നടിക്ക് വിനയായത്. ഉർഫിയെ പൊലീസ് ചോദ്യം ചെയ്‌തു വരികയാണെന്നാണ് റിപ്പോർട്ട്.  

അതീവ ഗ്ലാമർ വേഷങ്ങളിലൂടെ ആരാധകരെ അമ്പരപ്പിക്കുന്ന താരമാണ് ഉർഫി. പലപ്പോഴും ഗ്ലാമർ അതിരു വിടുന്നത് വലിയ വിമർശനങ്ങൾക്കും കാരണമാകാറുണ്ട്. ഫാഷന്‍ പരീക്ഷണങ്ങളിലൂടെയാണ് ഉര്‍ഫി വാര്‍ത്തകളില്‍ നിറയാറുള്ളത്. 

കയ്യില്‍ കിട്ടുന്നതെല്ലാം ഫാഷനാക്കി മാറ്റുന്ന ഉര്‍ഫി ഫാഷന്‍ ലോകത്തില്‍ ഏറെ ശ്രദ്ധേയയാണ്. സണ്ണി ലിയോണി അവതാരകയാവുന്ന സ്പ്ലിറ്റ് വില്ല എന്ന ഡേറ്റിങ് റിയാലിറ്റി ഷോയിലാണ് അവസാനമായി എത്തിയത്. നെറ്റ്ഫല്‍ക്സിന്‍റെ ഫാബുലസ് ലൈവ്സ് ഓഫ് ബോളിവുഡ് വൈഫ്സിന്‍റെ ഷോയില്‍ അതിഥി താരമായും ഉര്‍ഫി എത്തിയിരുന്നു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl

വിശപ്പ് മാറ്റാൻ സഹായം ചോദിച്ചെത്തിയ യുവതിയെ കൂട്ട ബലാത്സംഗം ചെയ്‌തു 

ഉദുമ: വിശപ്പ് സഹിക്കാനാവാതെ സഹായം ചോദിച്ചെത്തിയ യുവതിയെ ക്രൂരമായി കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഘം അറസ്റ്റിൽ. കാസർകോടാണ് മനസാക്ഷിയില്ലാത്ത സംഭവം നടന്നത്. 19 കാരിയാണ് പീഡിപ്പിക്കപ്പെട്ടത്.

വിശപ്പ് സഹിക്കാതെ വന്നപ്പോൾ പണം കടം ചോദിക്കാനാണ് അയൽവാസിയുടെ അടുത്ത് യുവതി എത്തിയത്. ഈ അവസരം മുതലാക്കി ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചു. തുടര്‍ന്ന് പ്രണയംനടിച്ച് അയാള്‍ പല സ്ഥലത്തേക്കും കൊണ്ടുപോയി ലൈംഗികമായി ഉപയോഗിക്കുകയും മറ്റുള്ളവര്‍ക്ക് പങ്കുവെക്കുകയുമായിരുന്നു. സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റിലായി. 

പട്ളയിലെ ജെ. ഷൈനിത്ത്കുമാര്‍ (30), ഉളിയത്തടുക്കയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന എന്‍. പ്രശാന്ത് (43), ഉപ്പള മംഗല്‍പ്പാടിയിലെ മോക്ഷിത് ഷെട്ടി (27) എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ പി. ചന്ദ്രികയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. മയക്കുമരുന്ന് നല്‍കിയും പ്രലോഭിപ്പിച്ചുമായിരുന്നു പീഡനം. അന്വേഷണം പുരോഗമിക്കുന്നതോടെ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.

സാമ്പത്തികപിന്നാക്കാവസ്ഥ ചൂഷണംചെയ്താണ് പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ചെര്‍ക്കള, കാസര്‍കോട്, മംഗളൂരു, തൃശൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുപോയി ഒറ്റയ്ക്കും കൂട്ടമായും പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. 

ഒരുതവണ മയക്കുമരുന്ന് നല്‍കിയാണ് പീഡിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നുണ്ട്. തുടര്‍ച്ചയായുള്ള പീഡനം കാരണമുണ്ടായ ആരോഗ്യ-മാനസിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സതേടിയപ്പോള്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡനവിവരങ്ങള്‍ വെളിപ്പെടുത്തിയത്. 


ഹോട്ട് ലുക്കിൽ ഷാരൂഖും ദീപികയും; പത്താൻ ഗാനം പുറത്ത്

shah-rukh-khan-and-deepika-padukone-pathaan-song-


മുംബൈ: ആരാധകരെ ത്രസിപ്പിച്ച് ഷാരൂഖ് ഖാന്‍റെ പത്താൻ ചിത്രത്തിലെ ആദ്യ ഗാനം. ഭേഷരം രംഗ് എന്ന ഗാനമാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്. പെപ്പി ഡാന്‍സ് നമ്പറോടു കൂടിയ ഗാനത്തില്‍ അതീവ ഗ്ലാമറസ് ലുക്കിലാണ് ഷാരുഖ് ഖാനും ദീപികയും പ്രത്യക്ഷപ്പെടുന്നത്.   

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പത്താന്‍. നാലു വര്‍ഷങ്ങള്‍ക്കു ശേഷമുള്ള സൂപ്പര്‍താരത്തിന്‍റെ തിരിച്ചുവരവാണ് ചിത്രം. 

shah-rukh-khan-and-deepika-padukone-pathaan-song-

കുമാറിന്‍റെ വരികള്‍ക്ക് വിശാലും ശേഖറുമാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ശാല്‍പ റാവു ആണ് ഗായിക. സ്പാനിഷ് വരികളിലൂടെയാണ് ഗാനം തുടങ്ങുന്നത്. ഇത് എഴുതിയിരിക്കുന്നത് വിശാല്‍ ദദ്ലാനിയാണ്. ഏറെ നാളുകള്‍ക്കു ശേഷം റൊമാന്‍റിക് ലുക്കിലുള്ള ഷാരുഖിന്‍റെ വരവ് ആരാധകര്‍ ആഘോഷമാക്കുകയാണ്.

മണിക്കൂറുകള്‍ക്കുള്ളില്‍. 24 ലക്ഷത്തോളം പേരാണ് വിഡിയോ കണ്ടത്. ദീപികയുടേയും ഷാരുഖിന്‍റെയും കെമിസ്ട്രിയേയും പുകഴ്ത്തുന്നവരുണ്ട്. ആക്ഷന്‍ ത്രില്ലറായി റിലീസ് ചെയ്യുന്ന പത്താനില്‍ ജോണ്‍ എബ്രഹാമും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിദ്ദാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം അടുത്തവര്‍ഷം ജനുവരി 25 നാണ് റിലീസ് ചെയ്യുക.


വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T

15 കാരന്‍റെ ജനനേന്ദ്രിയത്തിൽ മോതിരം കുടുങ്ങി 

കോഴിക്കോട്: ജനനേന്ദ്രിയത്തിൽ സ്റ്റീൽ മോതിരം കുടുങ്ങിയ 15 കാരന് രക്ഷകരായി അഗ്നിരക്ഷാ സേന. ഫറോക്ക് സ്വദേശിയായ കുട്ടിയാണ് യു ടൂബ് വീഡിയോ അനുകരിച്ച് ജനനേന്ദ്രിയത്തിൽ മോതിരം കയറ്റിയത്.

ഗുരുതരാവസ്ഥയിലായ കുട്ടിയുടെ ജീവൻ തന്നെ അപകടത്തിലാകുന്ന സ്ഥിതിയിലായിരുന്നു. മോതിരം കുടുങ്ങിയതോടെ വേദന കൊണ്ട് പുളഞ്ഞ കുട്ടിയെ വീട്ടുകാരാണ് കോഴിക്കോട് മെഡിക്കൽ കോളെജിലെത്തിച്ചത്. അത്യാഹിത വിഭാഗത്തില്‍ കുട്ടിയെ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍മാര്‍ അഗ്‌നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു.  

വിവരമറിഞ്ഞെത്തിയ വെള്ളിമാടുകുന്ന് അഗ്‌നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥര്‍ പ്രത്യേക ഫ്‌ളക്‌സിബിള്‍ ഷാഫ്റ്റ് ഗ്രേഡര്‍ ഉപയോഗിച്ച് ജനനേന്ദ്രിയത്തില്‍ കുടുങ്ങിയ സ്റ്റീല്‍മോതിരം മുറിച്ചെടുത്തു. വിദഗ്ധ ഡോക്ടര്‍മാരുടെ സഹായ സഹകരണത്തോടെയായിരുന്നു മോതിരം  മുറിച്ചെടുത്തത്. 

ചെറിയ മോതിരം കുടുങ്ങിയതോടെ ജനനേന്ദ്രിയമാകെ വീര്‍ത്ത് തടിച്ച നിലയിലായിരുന്നു. ഏറെ പണിപ്പെട്ടാണ് അതി സൂഷ്മതയോടെ അഗ്‌നിശമന സേനാഅംഗങ്ങങ്ങളും ഡോക്റ്റര്‍മാരും രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഫ്‌ളക്‌സിബിള്‍ ഷാഫ്റ്റ് ഗ്രേഡര്‍ ഉപയോഗിച്ച് മോതിരം മുറിക്കുമ്പോള്‍   ഡോക്ടര്‍മാര്‍ സിറിഞ്ചിലൂടെ വെള്ളം പമ്പുചെയ്ത് ഉപകരണം ചൂടാകാതെ ശ്രദ്ധിച്ചു. 

മോതിരം എങ്ങനെ കുടുക്കി എന്ന് പലതവണ ചോദിച്ചപ്പോള്‍ കുട്ടി പറഞ്ഞ മറുപടി രസകരമായിരുന്നു. മൊബൈല്‍ ഫോണില്‍ യൂട്യൂബ് വീഡിയോകള്‍ കണ്ടതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് ഇങ്ങനെ ചെയ്തതെന്നാണ് കുട്ടി ആശുപത്രി അധികൃതരോട് പറഞ്ഞത്. 

ഭാര്യയെ കാർ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമം; നിർമാതാവിനെതിരെ കേസ്



മുംബൈ: മറ്റൊരു പെൺകുട്ടിയുമായി പോകുന്നത് തടഞ്ഞ ഭാര്യയെ കാർ കയറ്റി കൊലപ്പെടുത്താൻ സിനിമാ നിർമാതാവിന്‍റെ ശ്രമം. നിർമാതാവ് കമൽ കിഷോർ മിശ്രയ്ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വാഹനത്തില്‍ മറ്റൊരു സ്ത്രീയുമായി പോകുന്നത്  ഭാര്യ കണ്ടതിനെ തുടര്‍ന്നാണ് സിനിമാ കമല്‍ കിഷോര്‍ മിശ്ര തന്‍റെ ഭാര്യയുടെ മേല്‍ കാർ ഇടിച്ചെന്നാണ് പരാതി.

19ന് അന്ധേരിയിലെ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്‍റെ പാര്‍ക്കിങ് ഏരിയയില്‍ നടന്ന സംഭവത്തില്‍ നിര്‍മാതാവിന്‍റെ ഭാര്യക്ക് പരുക്കേറ്റിരുന്നു. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറവായിരുന്നു.

'ദേഹതി ഡിസ്‌കോ' എന്ന ഹിന്ദി ചിത്രത്തിന്‍റെ നിര്‍മ്മാതാവാണ് മിശ്ര. തന്‍റെ ഭര്‍ത്താവിനെ അന്വേഷിച്ച് പുറത്തിറങ്ങിയെന്നും പാര്‍ക്കിങ് ഏരിയയില്‍ കാറില്‍ മറ്റൊരു സ്ത്രീയോടൊപ്പം അയാളെ കണ്ടെന്നും ഇത് ചോദ്യം ചെയ്യാന്‍ പോയപ്പോള്‍ കാര്‍ മുന്നോട്ട് എടുത്ത് ഇടിപ്പിക്കുകയായിരുന്നു എന്നാണ് നിര്‍മ്മാതാവിന്‍റെ ഭാര്യ  പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. 

പരാതിയുടെ അടിസ്ഥാനത്തില്‍, മിശ്രയ്ക്കെതിരെ ഐപിസി 279 (അശ്രദ്ധമായ ഡ്രൈവിംഗ്), ഐപിസി 337 (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടപ്പെടുത്തുന്ന പ്രവൃത്തിയിലൂടെ മുറിവേല്‍പ്പിക്കുക) ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം അംബോലി പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GxzlorPVaw2E1igRyXe6Q3

സതീശൻ പാച്ചേനി അന്തരിച്ചു

കണ്ണൂർ: കോൺഗ്രസ് നേതാവും മുൻ കണ്ണൂർ ഡിസിസി പ്രസിഡന്‍റുമായിരുന്ന സതീശൻ പാച്ചേനി അന്തരിച്ചു. 54 വയസായിരുന്നു. മസ്തിഷ്കാഘാതത്തെ തുടർന്ന് മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്‍ക്കാരം നാളെ പയ്യാമ്പലത്ത് നടക്കും. 2016 മുതൽ 2021 വരെ ഡിസിസി അധ്യക്ഷനായിരുന്നു. 2001 ല്‍ നിയമസഭയിലേക്ക് മലമ്പുഴയിൽ മത്സരിക്കുന്ന വി എസിനെതിരെ മത്സരിച്ചു. 

2006 ലും കൊമ്പുകോർത്തെങ്കിലും വി എസ് പാച്ചേനിയെ നിലംപരിശാക്കി. 2009 ൽ പാലക്കാട് നിന്ന് ലോക്സഭയിലേക്ക് ഒരു കൈനോക്കിയെങ്കിലും വിജയിച്ചില്ല. 1968 ജനുവരി അഞ്ചിന് പാച്ചേരിയിൽ ജനനം. മാതാപിതാക്കളും കുടുംബക്കാരുമെല്ലാം സിപിഎമ്മുകാരായിരുന്നു. അടിന്തരാവസ്ഥയ്ക്ക് എതിരെ, സാക്ഷാൽ ഇന്ദിരയ്ക്ക് എതിരെ പ്രസംഗിച്ച ആന്‍റണിയുടെ ആദർശം കണ്ടിട്ടാണ് സതീശൻ ത്രിവർണകൊടി പിടിച്ചുതുടങ്ങിയത്. 


സ്വകാര്യ ഭാഗം തുറന്ന് കാണിച്ചു; സംവിധായകനെതിരെ നടിയുടെ പരാതി

sherlyn-chopra


മുംബൈ: സംവിധായകൻ സാജിദ് ഖാനെതിരെ ഗുരുതര ലൈംഗിക ആരോപണവുമായി നടി ഷെർലിൻ ചോപ്ര. തന്നോട് സാജിദ് ഖാൻ ലൈംഗികമായി മോശമായി പെരുമാറിയെന്നും അശ്ലീലം കലർന്ന രീതിയിൽ സംസാരിച്ചെന്നും നടി ആരോപിച്ചു. വർഷങ്ങൾ മുമ്പാണ് സംഭവം നടന്നത്. എന്നാൽ അന്ന് തനിക്ക് പ്രമുഖനായ ഇയാൾക്കെതിരെ പരാതി നൽകാൻ ധൈര്യമില്ലായിരുന്നുവെന്നും നടി വിശദീകരിച്ചു.

ഒരു ദിവസം എത്ര തവണ സെക്‌സില്‍ ഏര്‍പ്പെടും, എത്ര കാമുകന്‍മാരുണ്ട് എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് അയാള്‍ പൊതുവെ ഉന്നയിക്കാറുള്ളത്. തനിക്ക് മുമ്പില്‍ അയാളുടെ ജനനേന്ദ്രിയമാണ് തുറന്നുകാണിച്ചത്. അവിടെ തന്നെക്കൊണ്ട് സ്പര്‍ശിപ്പിക്കുകയും ചെയ്‌തു.  

ഇതെല്ലാം നടന്ന് വര്‍ഷങ്ങള്‍ പിന്നിട്ടുവെന്നത് സത്യമാണ്. എന്നാല്‍ ഒരു സ്ത്രീ നേരിട്ട ദുരനുഭവം വര്‍ഷങ്ങള്‍ പിന്നിട്ടതിന് ശേഷം തുറന്നുപറയരുതെന്നുണ്ടോ? അന്നില്ലാതിരുന്ന ധൈര്യം ഇന്നുണ്ട്. സാജിദ് ഖാനോ രാജ് കുന്ദ്രയോ ആരുമാകട്ടെ.. തെറ്റുചെയ്താല്‍ അവര്‍ക്കെതിരെ ശബ്ദമുയര്‍ത്തുക തന്നെ ചെയ്യും- ചോപ്ര പറഞ്ഞു.‌ സംഭവത്തില്‍ മുംബൈ പൊലീസിൽ നടി പരാതി നൽകി. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K9HGPi6sF9nFJuDUTC4VNe

കള്ളിപ്പാറക്ക് പിന്നാലെ ഇടുക്കിയിൽ വീണ്ടും കുറിഞ്ഞി വസന്തം

ഇടുക്കി: കള്ളിപ്പാറയിലെ കുറിഞ്ഞി വസന്തം തീരും മുമ്പേ ഇടുക്കിയിൽ വീണ്ടും നീലക്കുറിഞ്ഞി പൂത്തു. ഉടമ്പൻചോല പഞ്ചായത്തിലെ ചതുരംഗപ്പാറ മലനിരകളിലാണ് നീലക്കുറിഞ്ഞി പൂത്തത്. ഇതോടെ 20 ദിവസങ്ങൾ കൂടി ജില്ലയിൽ കുറിഞ്ഞി വസന്തം കാണാനാകും. കള്ളിപ്പാറയിൽ നീലക്കുറിഞ്ഞി പൂത്ത മലനിരകളുടെ താഴ്‌വാരത്താണ് ചതുരംഗപ്പാറ മലനിരകൾ. 

കള്ളിപ്പാറ മലനിരകളിൽ നിന്നും നടന്ന് ഈ മലകളിലെത്താം. ഇതിനോടൊപ്പം തന്നെ ചതുരംഗപാറയിൽ നിന്നും എളുപ്പത്തിൽ ഇവിടേക്ക് എത്തുവാനും സാധിക്കും. രണ്ടാഴ്ച മുമ്പാണ് ശാന്തൻപാറ  കള്ളിപ്പാറ മലനിരകളിൽ കുറിഞ്ഞി വസന്തം വിരിഞ്ഞത് .ഇതിന് തുടർച്ചയെന്നോണമാണ് തൊട്ടടുത്തുതന്നെ സ്ഥിതിചെയ്യുന്ന ചതുരംഗപ്പാറ മലനിരകളിലേക്കും കുറിഞ്ഞികൾ പൂത്തത്. 

ഷൂട്ടിങ്ങിനിടെ അപകടം; നടി ശിൽപ ഷെട്ടിയുടെ കാൽ ഒടിഞ്ഞു

shilpashetty


മുംബൈ: ഷൂട്ടിങ്ങിനിടെ നടി ശിൽപ ഷെട്ടിക്ക് പരുക്ക്. താരത്തിന്‍റെ ഇടതുകാൽ ഒടിഞ്ഞു. ഒടിഞ്ഞ കാലിന്‍റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചുകൊണ്ട് നടി തന്നെയാണ് വിവരം പുറത്തു വിട്ടത്. പുതിയ ചിത്രമായ ഇന്ത്യൻ പൊലീസ് ഫോഴ്‌സിന്‍റെ ഷൂട്ടിങ് വേളയിലാണ് പരുക്കുണ്ടായത്. 

റോൾ ക്യാമറ ആക്ഷൻ എന്ന് പറഞ്ഞപ്പോഴേക്കും തന്‍റെ കാൽ ഒടിഞ്ഞെന്ന് ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവച്ചുകൊണ്ട് നടി കുറിച്ചു. ആറ് ആഴ്ച്ചത്തേക്ക് ഇനി ഒരു ആക്ഷനും ഉണ്ടാകില്ല. എത്രയും വേഗം ശക്തയായി തിരിച്ചുവരും. അത്രയും കാലം പ്രാർഥനകൾ ഉണ്ടാകണമെന്നും താരം കുറിച്ചു.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1

ഇടുക്കിയിൽ നവജാത ശിശുവിനെ ബക്കറ്റിൽ മുക്കികൊന്നു

ഇടുക്കി: പ്രസവിച്ചയുടൻ നവജാത ശിശുവിനെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. തൊടുപുഴ ഉടുമ്പന്നൂരിലെ മങ്കുഴിയിലാണ് ഇന്നു പുലർച്ചെ അസാധാരണ സംഭവങ്ങൾ അരങ്ങേറിയത്. പുലർച്ചെ രണ്ടിനാണ് രക്ത സ്രാവത്തെ തുടർന്ന് യുവതിയെ ഭർത്താവ് ആശുപത്രിയിലെത്തിച്ചത്. 

കാരണം എന്താണെന്ന് അറിയില്ലെന്നായിരുന്നു ഇവർ ആദ്യം ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നത്. പിന്നീട് നടത്തിയ പരിശോധനയിലാണ് യുവതി ഒരു മണിക്കൂർ മുമ്പ് പ്രസവിച്ചതായി കണ്ടെത്തിയത്. തുടർന്ന് ചോദിച്ചതോടെ കുട്ടി മരിച്ചെന്നും മൃതദേഹം വീട്ടിലുണ്ടെന്നും യുവതി പറഞ്ഞു. ഇതോടെ ആശുപത്രി അധികൃതർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ്  വീട്ടിലെത്തി നടത്തിയ പരിശോധനയിൽ കുട്ടിയെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു. 

എന്നാൽ ഭാര്യ ഗർഭിണിയായിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് ഭർത്താവിന്‍റെ മൊഴി. ഗര്‍ഭിണിയായതോ പ്രസവിച്ചതോ താന്‍ അറിഞ്ഞിരുന്നില്ലെന്നും കുഞ്ഞിനെ കൊലപ്പെടുത്തിയതില്‍ പങ്കില്ലെന്നുമാണ് ഭര്‍ത്താവ് പൊലീസിനോട് പറയുന്നത്. എന്നാല്‍ ഇത് പൊലീസ് വിശ്വാസത്തിലെടുക്കാന്‍ തയ്യാറായിട്ടില്ല. 

ഇവരുടെ വീട്ടില്‍ വച്ചാണ് കൊലപാതകമുണ്ടായത്. ഗര്‍ഭിണിയാണെന്ന വിവരം ഇവര്‍ മറച്ച് വെച്ചിരുന്നുവെന്നാണ് നാട്ടുകാരും അറിയിച്ചത്. സംശയത്തെ തുടര്‍ന്ന് പ്രദേശത്തെ ആശാ വര്‍ക്കര്‍ കഴിഞ്ഞ ദിവസമിവിടെ എത്തിയിരുന്നു. 

എന്നാല്‍ താന്‍ ഗര്‍ഭിണിയല്ലെന്നും തടികൂടാനുള്ള മരുന്ന് കഴിച്ചതുകൊണ്ടാണ് ശരീരത്തിലെ മാറ്റമെന്നുമാണ് യുവതി പറഞ്ഞിരുന്നത്. വീടിന് പുറത്തിറങ്ങാന്‍ പോലും തയ്യാറായില്ലെന്നും പ്രദേശവാസികക്ഷ പറഞ്ഞു. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടില്‍ പരിശോധന നടത്തുകയാണ്. 


ബോളിവുഡിനെ ഞെട്ടിച്ച് വീണ്ടും മീ ടു; വെളിപ്പെടുത്തൽ ഇങ്ങനെ



മുംബൈ: ബോളിവുഡിനെ ഞെട്ടിച്ചുകൊണ്ട് വീണ്ടുമൊരു മീ ടു വെളിപ്പെടുത്തൽ. യുവ നടി കൂബ്ര സെയ്‌താണ് തന്‍റെ ചെറുപ്രായത്തിലുണ്ടായ ലൈംഗിക ചൂഷണത്തെകുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. കുടുംബ സുഹൃത്ത് എന്നു പറയുന്നുണ്ടെങ്കിലും തന്‍റെ കന്യകാത്വം കവർന്നെടുത്തയാളുടെ പേര് നടി പുറത്ത് വിട്ടിട്ടില്ല. 

ഓപ്പണ്‍ ബുക്ക്: നോട്ട് എ ക്വയറ്റ് മെമ്മൊയര്‍ എന്ന പുസ്തകത്തിലൂടെയാണ് താരത്തിന്‍റെ വെല്‍പ്പെടുത്തല്‍. 17-ാം വയസില്‍ കുടുംബ സുഹൃത്തില്‍ നിന്നാണ് തനിയ്ക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്നതെന്നും രണ്ടര വര്‍ഷത്തോളം ലൈംഗികാതിക്രമത്തിന് ഇരയായെന്നും കുബ്ര തന്‍റെ ബുക്കിൽ പറയുന്നു.  

പുസ്തകത്തില്‍ എക്സ് എന്ന് വിശേഷിപ്പിച്ചിരിക്കുന്ന അതിക്രമിയുടെ പേര് ഇപ്പോഴും അവ്യക്തമാണ്. സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന തന്‍റെ കുടുംബത്തെ സഹായിച്ച് ഇയാള്‍ വിശ്വാസം നേടിയെടുക്കുകയായിരുന്നു. തുടര്‍ന്ന് താനുമായും സഹോദരനുമായും സൗഹൃദം സ്ഥാപിച്ചു. 

തന്‍റെ മാതാവിന്‍റെ മുന്നില്‍ വെച്ച് പോലും ഇയാള്‍ ചുംബിക്കുമായിരുന്നു. പിന്നീട് ഹോട്ടല്‍ മുറിയില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് താരം വെളിപ്പെടുത്തിയിട്ടുള്ളത്. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ നടന്നു. ഞാന്‍ നിലവിളിക്കണമായിരുന്നു. പക്ഷെ എനിക്ക് സാധിച്ചില്ല. ഞാന്‍ സഹായത്തിനായി ഓടണമായിരുന്നു.

പക്ഷെ, ഞെട്ടിത്തരിച്ച് നിന്നു പോയി. ചുംബനം വളര്‍ന്നു. ഇതാണ് എനിക്ക് വേണ്ടതെന്നും എനിക്ക് സന്തോഷം ലഭിക്കുമെന്നും അയാള്‍ പറഞ്ഞു ബോധ്യപ്പെടുത്തി. പിന്നെ അയാള്‍ എന്‍റെ പാന്‍റ്സ് അഴിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. പക്ഷേ, എനിക്കെന്‍റെ കന്യകാത്വം നഷ്ടമാവുകയാണെന്ന് മനസിലായിരുന്നുവെന്നും കുബ്ര പറയുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

അമ്മയെ കെട്ടിയിട്ട് മർദിച്ച് മകൾ

കൊല്ലം: അമ്മയെ മകൾ കെട്ടിയിട്ട് അടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ. കൊല്ലം പത്തനാപുരത്താണ് സംഭവം നടന്നത്. പത്തനാപുരം സ്വദേശിനി ലീലാമ്മയെയാണ് മകൾ ലീന ക്രൂരമായി മർദിച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വ്യാപകമായ വിമർശനവും സംഭവത്തിൽ ഉയരുന്നുണ്ട്. 

സംഭവത്തില്‍ ഇടപെട്ട വനിതാ പഞ്ചായത്ത് അംഗത്തിന് നേരെയും ആക്രമണം ഉണ്ടായി. വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങാന്‍ ശ്രമിച്ച അമ്മയെ ബലം പ്രയോഗിച്ച് അകത്തേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. 

ഇന്നലെ വൈകുന്നേരമാണ് അമ്മയ്ക്ക് നേരെ മകളുടെ ക്രൂരമായി മര്‍ദിച്ചത്. പുറത്തേക്കിറങ്ങാന്‍ ശ്രമിച്ചതോടെ ലീലാമ്മയെ വീട്ടുമുറ്റത്തെ തൂണില്‍ മകള്‍ ലീന കെട്ടിയിടുകയായിരുന്നു. മര്‍ദനം കണ്ട് അയല്‍വാസികളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തടയാനെത്തിയ അയല്‍വാസികളെ ലീന അസഭ്യം പറയുന്നതും വിഡിയോയിലുണ്ട്.

വീടിനുപുറത്തുകടക്കാനായി ശ്രമിക്കുന്ന അമ്മയെ മകള്‍ അകത്തേക്ക് വലിക്കുന്നതും ലീലാമ്മ ഗേറ്റില്‍ ഇറുക്കിപിടിച്ചിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. വീടിന്‍റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് അമ്മയും മകളും തമ്മില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. മകള്‍ തന്നെ നിരന്തരം മര്‍ദിക്കാറുണ്ടെന്ന് അമ്മ ലീലാമ്മ പറഞ്ഞു. സംഭവത്തില്‍ പത്തനാപുരം പൊലീസ് കേസെടുത്തു. പരാതി വന്നതോടെ ലീന ആശുപത്രിയില്‍ പ്രവേശിച്ചു. അമ്മയും ആശുപത്രിയിലാണ്.


ആ പയ്യൻ എന്നെ മോശം രീതിയിൽ സ്‌പർശിക്കുമാരുന്നു; വെളിപ്പെടുത്തലുമായി കങ്കണ



മുംബൈ: കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി കങ്കണ റണാവത്ത്. താരം അവതാരികയായെത്തുന്ന ചാനൽ റിയാലിറ്റി ഷോയിലാണ് വെളിപ്പെടുത്തൽ നടത്തിയത്. ഷോയിലെ മത്സരാർഥിയായ മുനവർ ഫറൂഖി തനിക്ക് കുട്ടിക്കാലത്തുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയിരുന്നു. 

ഇതിനു പിന്നാലെയാണ് കങ്കണയും തനിക്കുണ്ടായ അനുഭവം തുറന്നു പറഞ്ഞത്. എല്ലാ വർഷവും നിരവധി കുട്ടികളാണ് ഇത്തരത്തിൽ ലൈംഗിക അതിക്രമത്തിന് ഇരയാകുന്നതെന്നും ഇത് പൊതുവേദിയിൽ ചർച്ച ചെയ്യപ്പെടുന്നില്ലെന്നും കങ്കണ പറഞ്ഞു.  

കുട്ടിക്കാലത്ത് എല്ലാവരും ഇത്തരം മോശം സ്‌പർശനങ്ങൾക്ക് ഇരയാവാറുണ്ട്. ഞാൻ ഉൾപ്പെടെ നിരവധി പേർക്ക് ഇത്തരത്തിൽ അനുഭവമുണ്ടാകും. എന്‍റെ നഗരത്തിൽ ഞാൻ കുട്ടിയായിരുന്ന സമയത്ത് എന്നെക്കാൾ കുറച്ചു വയസു മുതിർന്ന ഒരു പയ്യൻ എന്നെ മോശമായി സ്പർശിക്കുമായിരുന്നു. അപ്പോൾ അത് എങ്ങനെയുള്ള സ്‌പർശനമായിരുന്നുവെന്ന് അറിയില്ലായിരുന്നു. കുടുംബം എത്രത്തോളം സംരക്ഷിക്കുന്നുണ്ടെങ്കിലും എല്ലാ കുട്ടികളും ഇതിലൂടെ കടന്നു പോകുമെന്നും നടി പറഞ്ഞു. 

കുട്ടിക്കാലത്ത് മോശം സ്പർശനത്തെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നില്ല. അഞ്ചും ആറും വയസു പ്രായമുള്ളപ്പോൾ കുറച്ച് മുതിർന്ന ആൺകുട്ടികൾ തന്നോട് വസ്ത്രം അഴിക്കാൻ ആവശ്യപ്പെടുമായിരുന്നുവെന്നും എന്നാൽ അത് ലൈംഗിക അതിക്രമമാണെന്ന് അറിയില്ലായിരുന്നുവെന്നും കങ്കണ വെളിപ്പെടുത്തി. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

വീടിനു തീ പിടിച്ച് ദമ്പതികൾ വെന്തു മരിച്ചു

ഇടുക്കി: വണ്ടൻമേട് പുറ്റടിയിൽ വീടിനു തീ പിടിച്ച് ഭാര്യയും ഭർത്താവും മരിച്ചു. മകൾ അതിവ ഗുരുതരാവസ്ഥയിൽ. അണക്കര എട്ടാം മൈലിലെ ജ്യോതി സ്റ്റോഴ്‌സ് ഉടമ രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്.  മകൾ ശ്രീധന്യയെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 

തിങ്കളാഴ്ച്ച പുലർച്ചെ ഒന്നോടെയായിരുന്നു അപകടം. വീടിനു തീ പടരുന്നത് കണ്ട് സമീപവാസികളാണ് ആദ്യം ഓടിയെത്തിയത്. വീടിനുള്ളിൽ മൂവരും പൊള്ളലേറ്റ നിലയിലായിരുന്നു. തുടർന്ന് ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു. രവീന്ദ്രനെയും ഭാര്യയെയും കട്ടപ്പനയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവരുടെ മൃതദേഹം ഇടുക്കി മെഡിക്കൽ കോളെജിലേക്ക് മാറ്റി. 

പുറ്റടി ഹോളിക്രോസ് കോളെജിനു സമീപത്താണ് ഇവരുടെ ഒറ്റമുറി വീട്. പുലർച്ചെ മകൾ ശ്രീധന്യയുടെ നിലവിളി കേട്ടാണ് അയൽവാസികൾ ഓടിയെത്തിയത്. അണക്കരയിൽ സോപ്പുൽപ്പന്നങ്ങൾ വിൽപന നടത്തി വരികയായിരുന്നു രവീന്ദ്രൻ. അപകട കാരണം വ്യക്തമായിട്ടില്ല. വീട്ടിൽ പൊലീസും ഫയർ ആൻഡ് റെസ്ക്യൂ സംഘവും പരിശോധന നടത്തി വരികയാണ്. 


സംവിധായകനിൽ നിന്നും ഗർഭിണിയായി; പൊട്ടിക്കരഞ്ഞ് നടിയുടെ വെളിപ്പെടുത്തൽ



മുംബൈ: ബോളിവുഡിലെ പ്രമുഖ സംവിധായകനെതിരെ വെളിപ്പെടുത്തലുമായി നടി മന്ദന കരീമി. കങ്കണ റണാവത്ത് അവതാരികയായി എത്തുന്ന റിയാലിറ്റി ഷോയിലാണ് നടി വെളിപ്പെടുത്തൽ നടത്തിയത്. ബോളിവുഡിലെ പ്രമുഖ സംവിധായകനിൽ നിന്നും താൻ ഗർഭിണിയായെന്നും തന്നെ നിർബന്ധിച്ച് അയാൾ ഗർഭ ചിദ്രത്തിനു വിധേയയാക്കിയെന്നും നടി റിയാലിറ്റി ഷോയിൽ തുറന്നു പറഞ്ഞു.  

ഒരുമിച്ചു ജീവിക്കാമെന്നും കുഞ്ഞിനു ജൻമം നൽകാമെന്നും വിശ്വസിപ്പിച്ചിരുന്നു. എന്നാൽ ഗർഭിണിയായതോടെ അയാൾ വാക്കുമാറ്റുകയായിരുന്നു. സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് നിരന്തരം ശബ്ദം ഉയർത്തിയ ആളായിരുന്നു ആ സംവിധായകനെന്നും നടി പറഞ്ഞു. 

ആദ്യ പങ്കാളി ഗൗരവ് ഗുപ്‌തയുമായി വേർപിരിഞ്ഞതിനു ശേഷം ബോളിവുഡിലെ സംവിധായകനുമായി താൻ രഹസ്യമായി അടുക്കുകയായിരുന്നു. ആ സമയത്ത് താനാകെ തകർന്നിരിക്കുകയായിരുന്നു. പലരുടെയും ആരാധനാ പാത്രമായിരുന്നു അദ്ദേഹം. ഞങ്ങൾ ഇരുവരും ചേർന്നാണ് കുഞ്ഞിനു ജൻമം നൽകാമെന്ന് തീരുമാനിച്ചത്. എന്നാൽ താൻ ഗർഭിണിയായെന്നറിഞ്ഞതോടെ അ‍യാളുടെ വിധം മാറി. അതോടെ കുഞ്ഞിനെ നശിപ്പിക്കേണ്ടി വന്നെന്നും കണ്ണീരോടെ മന്ദന വെളിപ്പെടുത്തി. 

മന്ദനയുടെ തുറന്നു പറച്ചിൽ അടങ്ങുന്ന പ്രമോ വീഡിയോ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്. ലോക്അപ് എന്ന ഷോയിലെ രഹസ്യങ്ങൾ വെളിപ്പെടുത്താനുള്ള ടാസ്‌കിലാണ് മത്സരാർഥിയായ മന്ദന തുറന്നു പറച്ചിൽ നടത്തിയത്. 

മന്ദനയുടെ വാക്കുകൾ അവതാരികയായ കങ്കണയെ ഉൾപ്പെടെ കണ്ണീരിലാക്കി. നടിയെ മറ്റു മത്സരാർഥികൾ ചേർന്ന് ആശ്വസിപ്പിക്കുന്നതും വീഡിയോയിൽ കാണാം. റോയ് എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്തേക്ക് എത്തുന്നത്. ബിഗ് ബോസ് ഒൻപതാം സീസണിൽ സെക്കൻഡ് റണ്ണർ അപ് ആ‍യിരുന്നു.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi

ഇന്നും ശക്തമായ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉച്ചയോട് കൂടിയായിരിക്കും മഴയ്ക്ക് തുടക്കമാകുക. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം , ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നലും 40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. 

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയാണ് നിലവിലെ മഴയ്ക്ക് കാരണം. ഇതിന്‍റെ സ്വാധീനഫലമായുണ്ടാകുന്ന കാറ്റ് മഴയ്ക്ക് അനുകൂലമാകും. നാളെയും മാറ്റന്നാളും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലുമായിരിക്കും കൂടുതൽ മഴ. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. 

വേനൽ മഴയിൽ ആലപ്പുഴ ജില്ലയിൽ ഇതുവരെ 28 കോടിയുടെ കൃഷി നാശം ഉണ്ടായി. 1500 ഹെക്ടർലെ നെൽ കൃഷി നശിച്ചു. മഴ തുടർന്നാൽ കനത്ത നഷ്ടം നേരിടേണ്ടി വരുമെന്ന ആശങ്കയിൽ ആണ് കർഷകർ. 


സ്‌തനങ്ങൾ വലിപ്പം കൂട്ടണം; ലഭിച്ച മോശം ഉപദേശത്തെ കുറിച്ച് ദീപിക



മുംബൈ: ബോളിവുഡ് നടി ദീപിക പദുക്കോൺ നൽകിയ അഭിമുഖത്തിലെ ചില കാര്യങ്ങളാണ് ഇപ്പോൾ സൈബർ ഇടത്ത് ചർച്ചാ വിഷയമാകുന്നത്. ആമസോൺ പ്രൈമിൽ റിലീസ് ചെയ്‌ത ദീപികയുടെ പുതിയ ചിത്രം ഗെഹരായിയാന് ലഭിച്ച മികച്ച പ്രതികരണത്തിനു പിന്നാലെയാണ് ദിപീകയുടെ അഭിമുഖവും പുറത്തു വരുന്നത്.  

തന്‍റെ കരിയറിലുണ്ടായ അനുഭവങ്ങളെകുറിച്ച് ദിപീക അഭിമുഖത്തിൽ വെളിപ്പെടുത്തുന്നുണ്ട്. ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിൽ കരിയറിൽ ലഭിച്ച ഏറ്റവും മോശം ഉപദേശവും ഏറ്റവും നല്ല ഉപദേശവും എന്താണെന്നും ദീപിക വെളിപ്പെടുത്തുന്നു. 

തനിക്ക് ലഭിച്ച ഏറ്റവും മോശം ഉപദേശമായി ദീപിക പറയുന്നത് പതിനെട്ടാം വയസിലുണ്ടായ അനുഭവമാണ്. സ്തനങ്ങൾക്ക് വലുപ്പം കൂട്ടണമെന്നും ഇതിനായി ശസ്ത്രക്രിയ നടത്തണമെന്നുമായിരുന്നു അത്. വെറും പതിനെട്ട് വയസായിരുന്നു അന്നെനിക്ക് പ്രായം. അത് കാര്യമായി എടുക്കാതിരിക്കാനുള്ള ബുദ്ധി എനിക്കെങ്ങനെ ഉണ്ടായി എന്ന് പലപ്പോഴും ചിന്തിക്കാറുണ്ടെന്നും ദീപിക പറയുന്നു.

ഏറ്റവും മികച്ച ഉപദേശം ലഭിച്ചത് ഷാരൂഖ് ഖാനിൽ നിന്നാണെന്നും ദീപിക. ഷാരൂഖ് ഖാന്‍റെ നായികയായി ഓം ശാന്തി ഓശാനയിലൂടെയാണ് ദീപിക ബോളിവുഡിൽ എത്തുന്നത്. ഷാരൂഖാനിൽ നിന്ന് താൻ ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. തനിക്ക് ഏറ്റവും നല്ല ഉപദേശം തന്നതും അദ്ദേഹമാണ്. നല്ല സമയം ചെലവഴിക്കാനാകുമെന്ന് നിങ്ങൾക്ക് ഉറപ്പുള്ളവർക്കൊപ്പം അഭിനയിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. 


കാരണം ഒരു സിനിമയെടുക്കുമ്പോൾ നിങ്ങൾ സ്വന്തം ജീവിതം കൂടിയാണ് ജീവിക്കുന്നത്. അവർക്കൊപ്പമുള്ള ഓർമകളും അനുഭവങ്ങളും കൂടിയാണ് ഉണ്ടാക്കുന്നത്. ഇതായിരുന്നു ഷാരൂഖിന്‍റെ ഉപദേശം. ആദ്യം ചിത്രം മുതൽ ഷാരൂഖുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന നടിയാണ് ദീപിക.

ഇരുവരും ഒന്നിച്ചഭിനയിക്കുന്ന പുതിയ ചിത്രം പഠാൻ ചിത്രീകരണം പുരോഗമിക്കുകയാണ്. ഷാരൂഖും ദീപികയും ഒന്നിച്ചഭിനയിക്കുന്ന നാലാമത്തെ ചിത്രമാണിത്. ഓം ശാന്തി ഓമിനു ശേഷം ചെന്നൈ എക്സ്പ്രസ്സ്, ഹാപ്പി ന്യൂ ഇയർ എന്നീ ചിത്രങ്ങളും ഇവരുടേതായി പുറത്തിറങ്ങി.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

ഇടുക്കിയിൽ ഏലക്കാ സ്റ്റോറിൽ സ്ഫോടനം 

ഇടുക്കി: ഏലക്കാ സ്റ്റോറിലുണ്ടായ സ്ഫോടനത്തിൽ തൊഴിലാളി രക്ഷപെട്ടത് തലനാരിഴയ്ക്ക്. നെടുങ്കണ്ടം കോമ്പയാറിലാണ് ഉഗ്ര സ്ഫോടനം ഉണ്ടായത്. തിങ്കളാഴ്ച്ച പുലർച്ചെ 3.30 ഓടെയായിരുന്നു സംഭവം. കോമ്പയാർ ഗ്രീൻഗോൾഡ് കാർഡമം സ്റ്റോറിലാണ് അതുഗ്ര സ്ഫോടനം ഉണ്ടായത്. 

സ്റ്റോറിന്‍റെ ഇരുമ്പു ഡോറുകൾ അടക്കം സ്ഫോടനത്തിൽ ചിതറി തെറിച്ചു. ഇവിടെ സൂക്ഷിച്ചിരുന്ന 800 കിലോയോളം ഏലക്കായും കത്തി നശിച്ചതായിട്ടാണ് വിവരം. 

സ്റ്റോറിനു പുറത്തു നിർത്തിയിട്ടിരുന്ന കാറിനും കേടുപാടുണ്ടായി. സ്ഫോടന സമയത്ത് തൊഴിലാളി സ്റ്റോറിനുള്ളിൽ ഉറങ്ങുന്നുണ്ടായിരുന്നെങ്കിലും പരുക്കേൽക്കാതെ രക്ഷപെട്ടു. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഫോടനം നടക്കാനുണ്ടായ സാഹചര്യം പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. 


പ്രഭാസ് ചിത്രം രാധേശ്യാം മാര്‍ച്ച് 11ന് പ്രേക്ഷകരിലേക്ക്



മുംബൈ: പാന്‍ ഇന്ത്യന്‍ താരം പ്രഭാസ് ഹസ്‌തരേഖ വിദഗ്ദ്ധനായി എത്തുന്ന പ്രണയ ചിത്രം രാധേശ്യാമിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 11 ന് ചിത്രം തിയറ്ററുകളിലെത്തും. പ്രണയവും വിധിയും തമ്മിലുള്ള യുദ്ധത്തിന് സാക്ഷ്യം വഹിക്കാം എന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. 

നേരത്തെ ജനുവരി 14 ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് പ്രതിസന്ധി മൂലം തീയതി നീട്ടുകയായിരുന്നു. പുതിയ തീയതി പ്രഖ്യാപിച്ചതോടെ ആരാധകരും ആവേശത്തിലായി. ചിത്രത്തില്‍ ഹസ്‌തരേഖ വിദഗ്ദ്ധനായ വിക്രമാദിത്യയെന്ന കഥാപാത്രമായി പ്രഭാസ് എത്തുമ്പോള്‍ പ്രേരണയായാണ് പൂജ ഹെഗ്ഡെ വേഷമിടുന്നത്.  

ഇരുവരും തമ്മിലുള്ള കെമിസ്ട്രിയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. പ്രേക്ഷകര്‍ക്ക് ആവശ്യമായ എല്ലാ വിഭവങ്ങളും ചേര്‍ത്തിണക്കിയ ട്രെയിലര്‍ വലിയ സസ്പെന്‍സ് നല്‍കിയാണ് അവസാനിക്കുന്നത്. ജനനം മുതല്‍ മരണം വരെ തന്‍റെ ജീവിതത്തില്‍ എന്തെല്ലാം നടക്കുമെന്ന് വ്യക്തമായി അറിയാവുന്ന ഹസ്‌തരേഖ വിദഗ്ദ്ധനായ വിക്രമാദിത്യന്‍റെ ജീവിതത്തെ പിടിച്ചുലച്ച വലിയ ദുരന്തമെന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

നേരത്തെ പുറത്തിറക്കിയ ട്രെയിലര്‍ ടൈറ്റാനിക് ചിത്രത്തിന്‍റെ ക്ലൈമാക്‌സ് ഓര്‍മപ്പെടുത്തുംവിധമായിരുന്നു. 'ട്രെയിലറില്‍ പ്രഭാസ് പറയുന്നത് പോലെ വിധിയെ എതിര്‍ത്ത് പ്രേമത്തിന് ജയിക്കാനാകുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും. യുവി ക്രിയേഷന്‍, ടി - സീരീസ്  ബാനറില്‍  ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് രാധാ കൃഷ്‌ണകുമാർ ആണ്.

ചിത്രത്തില്‍ സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം  എന്നീ നാല് ഭാഷകളില്‍ പുറത്തിറങ്ങുന്ന രാധേശ്യാമിലെ മനോഹരമായ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് ജസ്റ്റിന്‍ പ്രഭാകര്‍. 

ഛായാഗ്രഹണം: മനോജ് പരമഹംസ, എഡിറ്റിംഗ്: കോട്ടഗിരി വെങ്കിടേശ്വര റാവു,ആക്ഷന്‍: നിക്ക് പവല്‍,ശബ്ദ രൂപകല്‍പ്പന: റസൂല്‍ പൂക്കുട്ടി,നൃത്തം: വൈഭവി,കോസ്റ്റ്യൂം ഡിസൈനര്‍: തോട്ട വിജയഭാസ്‌കര്‍,ഇഖ ലഖാനി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍. സന്ദീപ്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ

പാന്‍റിടാൻ മറന്നോ; പുഷ്‌പ നായികക്കെതിരെ വിമർശനം

മുംബൈ: അല്ലു അർജുൻ നായകനായെത്തിയ ബിഗ് ബജറ്റ് ചിത്രം പുഷ്‌പയിൽ ശ്രദ്ധേയമായ വേഷമായിരുന്നു രശ്‌മിക മന്ദാനയുടേത്. ചിത്രത്തിന്‍റെ വിജയത്തിനു പിന്നാലെ താരം ട്രോളുകളിലും നിറയുകയാണ്.  

കഴിഞ്ഞ ദിവസം അൽപ വസ്ത്രം ധരിച്ച് രശ്‌മിക എയർപോർട്ടിലെത്തിയതാണ് വിവാദങ്ങൾക്ക് കാരണമായത്. സെറ്റ്ഷർട്ടും ഡെനീം ഷോർട്ട്‌സുമായിരുന്നു രശ്‌മികയുടെ വേഷം. ഷോർട്‌സിന്‍റെ ഇറക്കം കുറഞ്ഞതാണ് വിമർശനത്തിനു കാരണമായത്. 

പാന്‍റ്സ് ധരിക്കാൻ മറന്നോ, പ്രശസ്‌തി കൂടുമ്പോൾ തുണിയുടെ നീളം കുറയുമോ എന്നിങ്ങനെയാണ് നടിക്ക് നേരെ ഉയരുന്ന വിമർശനങ്ങൾ. രശ്‌മിക എന്ത് ധരിക്കണം എന്നത് അവരുടെ വസ്ത്രസ്വാതന്ത്രമാണ് എന്ന് പറഞ്ഞ് താരത്തെ പിന്തുണയ്ക്കുന്നവരുമുണ്ട്. 

തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള നായികമാരിൽ ഒരാളാണ് രശ്‌മിക മന്ദാന. പുഷ്‌പയുടെ വിജയത്തിനു പിന്നാലെ താരത്തിന്‍റെ പ്രശ‌സ്‌തിയും വർധിച്ചിട്ടുണ്ട്. 

  

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/K9HGPi6sF9nFJuDUTC4VNe



ഒന്നര കോടിക്കും മേലെ; പുഷ്‌പയിലെ ഐറ്റം ഡാൻസിന് സാമന്ത വാങ്ങിയ തുക കേട്ട് കണ്ണ് തള്ളി ആരാധകർ



മുംബൈ: പുഷ്‌പയിലെ ഐറ്റം ഡാൻസിനു നടി സാമന്ത വാങ്ങിയ പ്രതിഫലത്തെ കുറിച്ചുള്ള ചർച്ചകൾ ഇതുവരെ അവസാനിച്ചിട്ടില്ല. ചിത്രം റിലീസാകുന്നതിനു മുമ്പേ സാമന്തയുടെ ഐറ്റം ഡാൻസിനെ കുറിച്ചുള്ള ചൂടേറിയ ചർച്ചകളായിരുന്നു സിനിമാ ലോകത്തും സോഷ്യൽ മീഡിയയിലും നിറഞ്ഞു നിന്നത്.

ചിത്രം റിലീസായതോടെ ഡാൻസ് ഹൈലൈറ്റാകുകയും ചെയ്‌തു. പിന്നാലെ യുടൂബിൽ റിലീസ് ചെയ്‌ത ഡാൻസ് വീഡിയോ മിനിറ്റുകൾക്കുള്ളിൽ ലക്ഷക്കണക്കിനു പേർ കാണുകയും ചെയ്‌തു.  

ഇതിനിടെ ഐറ്റം ഡാൻസിനായി നടി വാങ്ങിയ പ്രതിഫലത്തെ കുറിച്ചുള്ള പുതിയ വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. അഞ്ച് കോടിയാണ് ഒരു ഐറ്റം ഡാൻസിനായി സാമന്ത വാങ്ങിയതെന്നാണ് റിപ്പോർട്ട്. ഭീമമായ തുകയാണ് താരത്തിന്‍റെ പ്രതിഫലം എന്ന് നേരത്തെ റിപ്പോർട്ടികളുണ്ടായിരുന്നു എങ്കിലും കൃത്യമായ കണക്ക് പുറത്തു വന്നിരുന്നില്ല. 


അതിനിടയിൽ ഒന്നര കോടിയാണ് താരം കൈപ്പറ്റിയതെന്നും വാർത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ നടിയുടെ യാത്രത പ്രതിഫലം കേട്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ.  താരത്തിന്‍റെ കരിയറിലെ ആദ്യ ഐറ്റം ഡാൻസാണിത്. സിനിമ റിലീസ് ചെയ്യാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആണ് സമാന്ത ഐറ്റം ഗാനത്തിൽ അഭിനയിച്ചത്. പാട്ട് എങ്ങനെ പുറത്തു വരുമെന്നതിനെ കുറിച്ച് ഭയപ്പെട്ടിരുന്നെന്നും അല്ലു അർജുൻ നിർബന്ധിച്ചത് കൊണ്ട് മാത്രമാണ് ഐറ്റം ഡാൻസിന് തയ്യാറായതെന്നും സാമന്ത വ്യക്തമാക്കിയിരുന്നു. 

നാല് മിനിറ്റിൽ താഴെ മാത്രമാണ് പാട്ടിന്‍റെ ദൈർഘ്യം. സാമന്തയുടെ ഗ്ലാമർ ലുക്കും ത്രസിപ്പിക്കും ചുവടുകളും കൊണ്ട് വേഗത്തിൽ സ്വീകാര്യമായ പാട്ട്, ഇപ്പോഴും ട്രെൻഡിങ്ങിൽ ഒന്നാമതാണ്. കാഴ്ച്ചക്കാരുടെ എണ്ണം അഞ്ച് കോടി പിന്നിട്ടു. ദേവി ശ്രീ പ്രസാദ് ഈണമൊരുക്കിയ ഊ അന്തവാ എന്ന ഗാനം തെലുങ്കിൽ ഇന്ദ്രവതി ചൗഹാൻ ആണ് ആലപിച്ചത്. അതെ സമയം പാട്ടിന്‍റെ വരികൾ പുരുഷ വിരുദ്ധമാണെന്നു ചൂണ്ടിക്കാണിച്ച് പരാതിയുമായി പുരുഷ സംഘടനാ കോടതിയെ സമീപിച്ചിരുന്നു. 


വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

പ്രണയാർദ്രയായി ദീപിക; ഗഹ്‌രായിയാൻ പോസ്റ്റർ വൈറൽ



മുംബൈ: താര സുന്ദരി ദീപിക പദുക്കോൺ പ്രധാന വേഷത്തിലെത്തുന്ന ഗഹ്‌രായിയാൻ എന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. പ്രണയ ചിത്രമാണ് ഇതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ചുണ്ടിൽ ചുംബിച്ചു നിൽക്കുന്നതാണ് പോസ്റ്ററിലെ ചിത്രം. 

സൈബർ ലോകത്ത് പോസ്റ്റർ വളരെ വേഗം വൈറലായി കഴിഞ്ഞു.  ശകുൻ ബത്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപികയുടെ 36-ാം ജൻമ ദിനത്തോടനുബന്ധിച്ചാണ് പോസ്റ്ററുകൾ പുറത്തിറക്കിയത്. 

സിദ്ധാന്ത് ചതുർവേദി, അനന്യ പാണ്ഡെ, ധൈര്യ കർവ, നസുറുദീൻ ഷാ, രജത് കപൂർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശകുൻ ബത്ര, സുമിത് റോയ്, അയേഷ ഡെവേരത എന്നിവരാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. 

ധർമ പ്രൊഡക്ഷൻ, വിയാകോം 18 സ്റ്റുഡിയോസ്, ജോസുക ഫിലിംസ് എന്നിവയുടെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. ഫെബ്രുവരി 11 നു ആമസോൺ പ്രൈം വീഡിയോയിലൂടെ ചിത്രം പുറത്തിറക്കും. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN

നികുതി വെട്ടിപ്പ്; ഐശ്വര്യറായിക്ക് ഇ.ഡി. നോട്ടീസ്



മുംബൈ: നികുതി വെട്ടിച്ചെന്ന ആരോപണത്തിനു പിന്നാലെ താര സുന്ദരി ഐശ്വര്യ റായിക്ക് എൻഫോഴ്‌സ്മെന്‍റ് ഡയറക്റ്ററേറ്റിന്‍റെ നോട്ടീസ്. പനാമ പേപ്പേർ രേഖകളുടെ അടിസ്ഥാനത്തിലാണ് ഐശ്വര്യ റായിക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. നികുതി വെട്ടിച്ച് ഐശ്വര്യ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ആക്ഷേപം.  

ഇന്ന് നടി എൻഫോഴ്‌സ്മെന്‍റ് ഡയറക്റ്ററേറ്റിനു മുന്നിൽ ഹാജരാകുമെന്നാണ് റിപ്പോർട്ട്. വിദേശത്ത് പണം നിക്ഷേപിച്ചെന്ന ആരോപണവും അന്വേഷിക്കും. ഇക്കാര്യത്തിൽ ഐശ്വര്യറായിക്ക് പറയാനുള്ള വിശദീകരണം തേടും. നേരത്തെ രണ്ടു തവണ ചോദ്യം ചെയ്യലിനു ഹാജരാകാൻ ഐശ്വര്യ റായിയോടെ ഇ.ഡി. നിർദേശിച്ചിരുന്നുവെങ്കിലും രണ്ടു തവണയും ഇവർ സാവകാശം തേടുകയായിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ

സംസ്ഥാനത്ത് നാല് പേർക്ക് കൂടി ഒമിക്രോൺ

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. നാല് പേരും തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവരാണെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു. കഴിഞ്ഞ ദിവസം ഒമിക്രോണ്‍ സ്ഥിരീകരിച്ച 17 വയസുകാരനോടൊപ്പം യുകെയില്‍ നിന്നെത്തിയ മാതാവ് (41), പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള അമ്മൂമ്മ (67), യുകെയില്‍ നിന്നുമെത്തിയ യുവതി (27), നൈജീരിയയില്‍ നിന്നുമെത്തിയ യുവാവ് (32) എന്നിവര്‍ക്കാണ് ഇന്ന് രോഗം കണ്ടെത്തിയിട്ടുള്ളത്. 

27 വയസുകാരി വിമാനത്തിലെ സമ്പര്‍ക്കപ്പട്ടികയിലുള്ളയാളാണ്. ഇവര്‍ ഡിസംബര്‍ 12-നാണ് യുകെയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്ന് ക്വാറന്‍റൈനിലായ ഇവരെ 16ന് പരിശോധിച്ചപ്പോഴാണ് കോവിഡ് പോസിറ്റീവായത്. 32 വയസുകാരന്‍ ഡിസംബര്‍ 17ന് നൈജീരിയയില്‍ നിന്നും എത്തിയതാണ്. 

എയര്‍പോര്‍ട്ട് പരിശോധനയില്‍ കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ അയച്ച സാമ്പിളുകളുടെ പരിശോധനാ ഫലത്തിലാണ് ഇവര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ ആകെ 15 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.


Portable Mini Air Cooler Fan with LED Light