www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2026) Idukki (1944) Mostreaded (1617) Crime (1505) National (1257) Entertainment (858) world (450) Viral (446) Video (362) Health (212) Gallery (163) mollywood (161) Gulf (144) sports (143) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (37) editorial (35) auto (28) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)
Showing posts with label Fashion. Show all posts

ഷൂസിനെ ചോറ്റുപാത്രമാക്കി യുവതി; വൈറൽ വീഡിയോ



വൈറലാകാൻ സോഷ്യൽ മീഡിയയിൽ പല വിദ്യകളും പയറ്റുന്നവരുണ്ട്. ചിലർ സാഹസിക വീഡിയോകൾ ചിത്രീകരിച്ച് വൈറലാകാൻ ശ്രമിക്കുമ്പോൾ മറ്റു ചിലരാകട്ടെ അൽപം നഗ്നതാ പ്രദർശനമോ ഇക്കിളി വർത്തമാനമോ പറഞ്ഞാണ് ശ്രദ്ധ നേടുന്നത്.

എന്നാൽ ഇൻസ്റ്റഗ്രാം താരമായ ജൂലിയറ്റ് എന്ന യുവതിയുടെ ഐഡി അൽപം വേറിട്ടതായി. കാലിലിടുന്ന ഷൂസിനെ ഫുഡ് സ്റ്റോറേജാക്കിയാണ് ജൂലിയറ്റ് ശ്രദ്ധ നേടിയത്. സംഭവം കേട്ടുകേൾവി ഇല്ലാത്ത സംഭവമായതിനു പിന്നാലെ ജൂലിയറ്റ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്‌തു. 

ഹീലുള്ള ഒരു ഷൂസ് ആണെന്നേ ആദ്യം തോന്നു. എന്നാൽ വെള്ള നിറത്തിലുള്ള ഷൂസിനടിയിൽ ഫുഡ് സ്റ്റോറേജ് ബോക്സാണെന്നതാണ് യാഥാർഥ്യം. ഷൂസിന്‍റെ മുകൾ ഭാഗവും ബേസും വേർതിരിച്ചെടുക്കാൻ സാധിക്കും വിധത്തിലാണ് ഡിസൈൻ. 

ബേസ് വേർതിരിച്ചെടുത്താൽ ഇതിനുള്ളിൽ എന്തും നിറയ്ക്കാം. ജൂലിയറ്റ് ഇത് ഭക്ഷണ സാധനങ്ങൾ നിറക്കാനാണ് ഉപയോഗിക്കുന്നത്. വീഡിയോയിൽ ജൂലിയറ്റ് ഷൂസിന്‍റെ ബേസിനുള്ളിൽ ബട്ടർ ചിക്കൻ നിറച്ച് കാണിക്കുന്നുമുണ്ട്. ബട്ടർ ചിക്കൻ നിറച്ച ഷൂസുമിട്ട് അവർ നടന്നും കാണിക്കുന്നു. ഇടക്ക് ചിക്കൻ കഴിക്കണമെന്ന് തോന്നിയാൽ ഷൂസ് അഴിച്ച് ചിക്കൻ കഴിക്കാം. ഇതും ജൂലിയറ്റ് കാണിച്ചുകൊടുക്കുന്നുണ്ട്. 

സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേർ കമന്‍റുകളും നൽകുന്നുണ്ട്. ലഞ്ച് ബോക്സ് വേണ്ടെന്ന് പറയുന്നവരും ഇതൊക്കെ കുറച്ച് ഓവറല്ലേ എന്ന് പറയുന്നവരും കുറവല്ല.

 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

മിസിസ് ഇന്ത്യ: അവസാന റൗണ്ടില്‍ ഇടംനേടി കൊച്ചി സ്വദേശി നിമ്മി



കൊച്ചി:  ആഗോളതലത്തില്‍ നടക്കുന്ന മിസിസ് ഇന്ത്യ മത്സരത്തില്‍ അവസാന റൗണ്ടില്‍ ഇടം നേടി കൊച്ചി ചെറായി സ്വദേശി നിമ്മി വെഗാസ്. വിദേശത്ത് ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലയില്‍ ഇന്‍റഗ്രേറ്റര്‍ അഡ്വൈസറായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് നിമ്മി മിസിസ് ഇന്ത്യ മത്സര രംഗത്തേക്ക് എത്തിയത്. ചെറായി സുഗേഷ് ബാബു- ഷീല ബാബു ദമ്പതികളുടെ രണ്ടാമത്തെ മകളാണ് നിമ്മി.

കുട്ടിക്കാലം മുതല്‍ നിറത്തിന്‍റെ പേരിലുള്ള ബോഡി ഷെയിമിങ് നേരിട്ട നിമ്മിയുടെ പ്രധാന വെല്ലുവിളി ആത്മവിശ്വാസത്തോടെ സമൂഹത്തില്‍ ജീവിക്കുകയെന്നതായിരുന്നു. ഇത്തരം പരിഹാസങ്ങളെ അതിജീവിച്ചുകൊണ്ട് ഇഷ്ടമേഖലയില്‍ മികവ് പുലര്‍ത്താന്‍ തനിക്കു സാധിച്ചതുപോലെ സമാന വെല്ലുവിളി നേരിടുന്ന യുവതലമുറയ്ക്ക് മാതൃകയായി അവരെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരത്തില്‍ പങ്കെടുക്കുന്നതെന്ന് നിമ്മി പറഞ്ഞു.

കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഓയില്‍ വ്യവസായ മേഖലയില്‍ കാര്‍ബണ്‍ മാനേജ്‌മെന്‍റ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന നിമ്മി സമൂഹത്തിന് ഏറെ ഗുണകരമായ കാര്‍ബണ്‍ തോത് കുറഞ്ഞ ഇന്ധനം വികസിപ്പിക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. കാര്‍ബണ്‍ പുറംതള്ളല്‍ കുറച്ചുകൊണ്ട് ഹരിത ഭൂമി സൃഷ്ടിക്കുകയും തന്‍റെ ലക്ഷ്യമാണെന്ന് നിമ്മി വ്യക്തമാക്കി. മെയ് ആദ്യ വാരം ദുബായ്  ഹിൽട്ടൻ അൽ സീഫ് ഹെറിറ്റേജ് ഹോട്ടലിലാണ് മിസിസ് ഇന്ത്യ ഫൈനൽ നടക്കുക.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

ചുവപ്പും മരതക പച്ചയും; അതീവ സുന്ദരിയായി നയൻസ്; വിവാഹ ചിത്രങ്ങൾ കാണാം

nayanthara


തെന്നിന്ത്യൻ താര സുന്ദരി നയൻതാരയുടെ വിവാഹ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം. ഇന്നലെയായിരുന്നു നയൻതാര - വിഘ്നേശ് വിവാഹം നടന്നത്. വിവാഹ വേദിയിൽ നയൻതാരയെ ചുംബിക്കുന്ന വിഘ്നേശിന്‍റെ ചിത്രം ഇന്നലെ വൈറലായിരുന്നു.  

ഇതിനു പിന്നാലെ വിവാഹത്തിന്‍റെ കൂടുതൽ ചിത്രങ്ങൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. രാജകുമാരിയെ പോലെ മനോഹരിയായി വിവാഹ വേദിയിലേക്കെത്തുന്ന നയൻതാരയാണ് ചിത്രത്തിലെ പ്രധാന ആകർഷണം. പരമ്പരാഗത ശൈലിയും മോഡേൺ എലമന്‍റുകളും ഒരുപോലെ സമന്വയിപ്പിച്ചാണ് നയൻതാരയുടെ വിവാഹ വസ്ത്രങ്ങൾ ഒരുക്കിയത്. 

nayanthara


ചുവപ്പ് നിറത്തിലുള്ള ഹാൻഡ് ക്രാഫ്റ്റ് സാരിയിലാണ് നയൻതാര തന്‍റെ പ്രൗഡഗംഭീരമായ ചടങ്ങിലേക്ക് എത്തിയത്. ഹൊയ്സാള ക്ഷേത്രത്തിലെ കൊത്തുപണികളിൽ നിന്നും പ്രചോദനം ഉൾക്കൊള്ളുള്ള എംബ്രോയിഡറിയാണ് സാരിയിൽ നൽകിയത്. 

nayanthara


റൗണ്ട് നെക്കും ഫുൾ സ്ലീവുമാണ് ബ്ലൗസിനു നൽകിയത്. സ്ലീവിൽ ലക്ഷ്‌മി ദേവിയെ പ്രതിനിധാനം ചെയ്യുന്ന മോട്ടിഫ്‌സും നൽകിയിട്ടുണ്ട്. മരതകം കൊണ്ടുള്ള ആഭരണങ്ങളാൽ തിളക്കമാർന്നതായിരന്നു താരത്തിന്‍റെ ആക്സസറീസുകൾ. 

nayanthara

സാംബിയൻ എമറാൾഡ് ചോക്കർ, ഇതിനായി മാത്രം രൂപകൽപ്പന ചെയ്‌ത പോൾക്കി, റഷ്യൻ ടംബിൾ നെക്ലേസ്, ഏഴു ലയറുകളിലായി കിടക്കുന്ന സത്ലഡ വജ്രമാല. റോട് കട്ട്, പോൾക്കി, മരതകം തുടങ്ങിയ ആഭരണങ്ങളാണ് താരത്തിനായി ഒരുക്കിയത്. 

nayanthara

കാതിൽ മരതകവും വജ്രവും കൊണ്ടുള്ള മാംഗ് ടിക്കയും കൂടിയായതോടെ നയൻസിന്‍റെ ലുക്ക് പൂർണമായി. ഹാൻഡ് ക്രാഫ്റ്റ് ചെയ്‌ത കസവുമുണ്ടും ഷർട്ടുമായിരുന്നു വിഘ്നേശിന്‍റെ വേഷം. ഏക് താർ എംബ്രോയിഡറി ചെയ്‌ത ഷാൾ കൂടി താരം പെയർ ചെയ്‌തു.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd

ഇടുക്കിയിൽ എൽഡിഎഫ് ഹർത്താൽ പൂർണം

ഇടുക്കി: ബഫർ സോൺ വിഷയത്തിൽ ഇടുക്കി ജില്ലയിൽ എൽ.ഡി.എഫ് ആഹ്വാനം ചെയ്‌ത അപ്രതീക്ഷിത ഹർത്താൽ പൂർണം. പൊതുഗതാഗതം പൂർണമായും സ്‌തംഭിച്ചു. സ്വകാര്യ വാഹനങ്ങൾ അപൂർവമായി മാത്രമാണ് നിരത്തിലിറങ്ങുന്നത്. ഹൈറേഞ്ചിലും ലോ റേഞ്ചിലും നിരത്തുകൾ ഒരുപോലെ ഒഴിഞ്ഞു കിടക്കുകയാണ്. തോട്ടങ്ങളിലും പണികൾ നടക്കുന്നില്ല. 

സർക്കാർ ഓഫീസുകളിൽ അടക്കം ഹാജർ നില കുറവാണ്. ചിലയിടത്ത് ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടയുന്നുണ്ട്. എൽഡിഎഫിന്‍റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികളും നടത്തുന്നുണ്ട്. 

സംരക്ഷിത വനമേഖലക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീംകോടതി വിധിക്കെതിരെയാണ് എൽഡിഎഫ് ജില്ലയിൽ അപ്രതീക്ഷിത ഹർത്താലിന് ആഹ്വാനം ചെയ്‌തത്. വിധി റദ്ദാക്കണമെന്നും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഇടപെടണെമെന്നും ആവശ്യപ്പെട്ട് എൽഡിഎഫ് ഇടുക്കി ജില്ലാ കമ്മറ്റിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 

രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയുള്ള ഹർത്താലിൽ നിന്ന് അവശ്യ സർവീസുകളെ ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താലിന് മുന്നോടിയായി ഇന്നലെ വൈകീട്ട് വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. സുപ്രിംകോടതി വിധിക്കെതിരെ എല്‍ഡിഎഫ് ഇടുക്കി ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തെങ്കിലും, കേരളത്തിന്‍റെ ആശങ്ക സംബന്ധിച്ച് സർക്കാർ തലത്തിൽ നിന്ന് രേഖാമൂലം ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയ വൃത്തങ്ങളും പറയുന്നു. 

മുൻ മിസ് അമേരിക്ക 60 നില കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കി


വാഷിങ്‌ടൺ: മുൻ മിസ് അമേരിക്ക ചെസ്ലി ക്രിസ്റ്റ് 60 നില കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കി. 30 വയസായിരുന്നു. ടി.വി. അവതാരിക, ഫാഷൻ ബ്ലോഗർ, അഭിഷാഷക എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. താമസിക്കുന്ന ഫ്ലാറ്റിൽ നിന്നും ചാടിയാണ് ഇവർ ജീവനൊടുക്കിയത്.  

ഞായറാഴ്ച രാവിലെ ഏഴോടെ മൻഹട്ടനിലെ 60 നിലയുള്ള കെട്ടിടത്തിൽനിന്നാണ് ചെസ്ലി ചാടിയതെന്ന് ന്യൂയോർക്ക് സിറ്റി പോലീസ് അറിയിച്ചു. മരിക്കുന്ന ദിവസം രാവിലെയും ചെസ്ലി ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. ഈ ദിവസം ശാന്തിയും സമാദാനവും തരട്ടേ എന്ന കുറിപ്പോടെയാണ് അവർ ഇൻസ്റ്റഗ്രാമിൽ ഏറ്റവും ഒടുവിലായി ചിത്രം പോസ്റ്റ് ചെയ്‌തിരിക്കുന്നത്. 

അതീവ ദുഃഖത്തോടെ ഞങ്ങളുടെ പ്രിയപ്പെട്ട ചെസ്ലിയുടെ വേർപാട് അറിയിക്കുന്നു," എന്ന് ചെസ്ലിയുടെ കുടുംബം പ്രസ്താവനയിൽ പറഞ്ഞു. സൗന്ദര്യവും ശക്തിയും കൊണ്ട് അവൾ  ലോകമെമ്പാടുമുള്ളവരെ പ്രചോദിപ്പിച്ചു. 

അവൾ ചേർത്ത് നിർത്തി, അവൾ സ്നേഹിച്ചു, അവൾ ചിരിച്ചു, അവൾ തിളങ്ങി." എന്നും കുടുംബം പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. നോർത്ത് കരോലിനയിൽ അന്യായമായി ശിക്ഷിക്കപ്പെട്ട തടവുകാർക്ക് വേണ്ടി സൗജന്യ നിയമപ്രവർത്തനം നടത്തി വരികയായിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a


തലയിൽ അണിയുന്നത് 23 കോടിയുടെ വജ്ര കിരീടം; വിശ്വസുന്ദരിയെ കാത്തിരിക്കുന്ന സൗഭാഗ്യങ്ങൾ



മുംബൈ: വിശ്വസുന്ദരി പട്ടം വീണ്ടും ഇന്ത്യയിലേക്കെത്തിയതിന്‍റെ സന്തോഷത്തിലാണ് ഏവരും. 21 വർഷത്തിനു ശേഷമാണ് ഹർന്നാസ് സന്ധുവിലൂടെ വിശ്വസുന്ദരി പട്ടം രാജ്യത്തെത്തുന്നത്. ഇന്ത്യയിൽ നിന്നും 2000ത്തിൽ  ലാറദത്തയ്ക്കായിരുന്നു ഏറ്റവും ഒടുവിൽ വിശ്വാകിരീടം ചൂടാനുള്ള അവസരമുണ്ടായത്.  

ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 80 സുന്ദരിമാർ മാറ്റുരച്ച മത്സരമാണ് ഇത്തവണ നടന്നത്. ഒടുവിൽ 79 പേരെയും പിന്തള്ളി വിശ്വസുന്ദരിയായി ഹർനാസ് സന്ധു തിരഞ്ഞെടുക്കപ്പെട്ടു.


വിശ്വസുന്ദരിയായി തെരഞ്ഞെടുക്കപ്പെടുന്നവരെ കാത്തിരിക്കുന്നത് വലിയ സൗഭാഗ്യങ്ങളാണ്. തലയിൽ ചൂടുന്ന വജ്ര കിരീടത്തിൽ നിന്ന് തുടങ്ങുന്നു ആ സൗഭാഗ്യ യാത്ര. 23.80 കോടി വിലമതിക്കുന്ന വജ്ര കിരീടമാണ് വിശ്വസുന്ദരിയെ അണിയിക്കുന്നത്. പിന്നീടുള്ള ഒരു വർഷകാലം 1770 വജ്രങ്ങൾ കൊണ്ട് 18 കാരറ്റ് സ്വർണത്തിൽ നിർമിതമായ കിരീടം അവളുടെ കേശഭാരത്തെ അലങ്കരിക്കും. 

ആറക്കമുള്ള തുകയാണ് വിശ്വസുന്ദരിക്ക് എല്ലാ മാസവും ശമ്പളമായി ലഭിക്കുക. എന്നാൽ കൃത്യമായ തുക എത്രയാണെന്ന് മിസ് യൂണിവേഴ്‌സ് സംഘടനകൾ പുറത്തു വിട്ടിട്ടില്ല. ന്യൂയോർക്കിലെ അത്യാഢംബര ഹോട്ടലിൽ എല്ലാ സൗകര്യങ്ങളോടും കൂടി ഒരു വർഷ കാലം മിസ് യുണിവേഴ്‌സിന് താമസിക്കാം.

 

കൂട്ടിനു മിസ് യുഎസ്എയും ഒപ്പമുണ്ടാകും. ലോകമറിയുന്ന മേക്കപ്പ് ആർട്ടിസ്റ്റുകളും, സൗന്ദര്യ വർധക വസ്‌തുക്കളുടെ നിർമാതാക്കളും അവൾക്കായി കാത്തിരിക്കും. ഏറ്റവും വിലപിടിപ്പുള്ള ഉൽപ്പന്നങ്ങൾ കൊണ്ട് വിശ്വസുന്ദരിയെ കൂടുതൽ മനോഹാരിയാക്കാൻ അവർ മത്സരിക്കും. 

ലോകത്തിലെ ഏറ്റവും പ്രഗത്ഭരായ സെലിബ്രിറ്റി ഫോട്ടോഗ്രാഫർമാരുടെ ക്യാമറകൾ അവളുടെ അളവുഴകുകൾ ഒപ്പാൻ എപ്പോഴും പിന്നാലെ ഉണ്ടാകും. ലോകത്തെ വിവിധ ഇടങ്ങളിൽ സന്ദർശിക്കാൻ അവസരമൊരുങ്ങും. യാത്ര ചെലവ് ഉൾപ്പടെ പൂർണമായും സൗജന്യമായിരിക്കുമത്. 


സൗഭാഗ്യങ്ങൾ മാത്രമല്ല, വലിയ ഉത്തരവാദിത്തങ്ങളും മിസ് യൂണിവേഴ്‌സിനെ കാത്തിരിക്കുന്നുണ്ട്. മിസ് യൂണിവേഴ്‌സ് ഓർഗനൈസേഷന്‍റെ ചീഫ് ബ്രാൻഡ് അംബാസിഡർ സ്ഥാനമാണ് വിശ്വസുന്ദരിയിലേക്ക് നിഷിപ്‌തമാകുന്നത്. ലോകത്തിന്‍റെ വിവിധ ഇടങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ഇവന്‍റുകൾ, ചാരിറ്റി പ്രവർത്തനങ്ങൾ, മീഡിയ കോൺഫറൻസുകൾ, സൗന്ദര്യ മത്സരങ്ങൾ തുടങ്ങിയവയിലെല്ലാം മിസ് യൂണിവേഴ്‌സിന് പങ്കെടുക്കേണ്ടി വരും.

 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

ഫാഷൻ ലോകം തിരഞ്ഞ ഹെന്ന ബ്ലൗസ് സുന്ദരി അമേരിക്കയിൽ



ഹെന്ന ഉപയോഗിച്ച് മനോഹരമായി ശരീരത്തിൽ ബ്ലൗസ് വരച്ചു ചേർത്ത സുന്ദരിയുടെ ഫോട്ടോ കഴിഞ്ഞ ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. സാരിയോടൊപ്പമാണ് മനോഹരമായി ഹെന്ന ബ്ലൗസ് ഉപയോഗിച്ചിരിക്കുന്നത്. വേറിട്ട കാഴ്ച്ച ആയതിനാൽ തന്നെ ഫാഷൻ ലോകത്തും ഇത് ചർച്ചയായിരുന്നു.

എന്നാൽ  ഈ യുവതി ആരാണെന്ന അന്വേഷണത്തിലായിരുന്നു സൈബർ ലോകം. ഒടുവിൽ ഫാഷൻലോകത്തെ വിസ്‌മയിപ്പിച്ച യുവതിയെ കണ്ടെത്തിയിരിക്കുകയാണ്. അമേരിക്കയിലാണ് അന്വേഷണം എത്തിയതെങ്കിലും ഇന്ത്യൻ വംശജയായ മീനു ഗുപ്‌തയാണ് ഈ മോഡലെന്ന് കണ്ടെത്തി. 



മിസ് ഏഷ്യ യുഎസ്എ 2022 സൗന്ദര്യ മത്സരത്തിലെ വിജയിയാണ് മീനു. മൈക്രോ സോഫ്റ്റിൽ മാർക്കറ്റിങ് വിഭാഗത്തിലെ ജീവനക്കാരിയാണ്. പുതിയ ഫാഷൻ പരീക്ഷണങ്ങളുമായി എത്തിയ മീനുവിന് ഹെന്ന ടാറ്റു ആർട്ടിസ്റ്റ് സുജാത ജെയ് ആണ് ഹെന്ന ബ്ലൗസ് ഒരുക്കിയത്. ചിത്രം കണ്ട ആളുകൾ സൂക്ഷിച്ചു നോക്കിയിരിക്കുമെന്നത് തീർച്ചയാണ്. 



സാരിക്കൊപ്പം ഹെന്ന ബ്ലൗസ് ശ്രദ്ധ നേടിയതിനു പിന്നാലെ ചോളി ബ്ലൗസും സുജാത മീനുവിനായി ചെയ്‌തിരുന്നു ഇതും വൈറലായിരിക്കുകയാണ്.

 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/GTdWYfjzEq4JYKBtby408a


മോഡലിങ്ങിൽ അരങ്ങേറ്റം കുറിച്ച് സച്ചിൻ തെണ്ടുൽക്കറുടെ മകൾ സാറ



മുംബൈ: ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻതെണ്ടുൽക്കറുടെ മകൾ സാറയുടെ ചിത്രങ്ങളാണ് ഇപ്പോൾ ഫാഷൻ ലോകത്ത് ശ്രദ്ധ നേടുന്നത്. ഇൻസ്റ്റഗ്രാമിലൂടെ സാറ തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. അന്താരാഷ്ട്ര വസ്ത്ര കമ്പനിയുടെ പരസ്യത്തിലൂടെയാണ് 24കാരിയായ സാറ ഫാഷൻ രംഗത്തേക്ക് കടന്നു വരുന്നത്.  

ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ത്രീകളുടെ വസ്ത്രനിർമാണ സ്ഥാപനമായ സെല്‍ഫ് പോട്രെയ്റ്റിന്‍റെ പരസ്യത്തിലാണ് സാറ അഭിനയിച്ചിരിക്കുന്നത്. ബോളിവുഡ് നടി ബനിത സന്ധു, ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളൂവന്‍സറും വ്യവസായി ജെയ്‌ദേവ ഷറോഫിന്‍റെ മകളുമായ ടാനിയ ഷറോഫും സാറയ്‌ക്കൊപ്പം പരസ്യത്തില്‍ അഭിനയിച്ചിട്ടുണ്ട്.

 

പല തരത്തിലുള്ള ഔട്ട്ഫിറ്റുകളിലാണ് മൂവരെയും പരസ്യത്തില്‍ കാണുന്നത്. അതില്‍ ഒലീവ് ഗ്രീന്‍ നിറത്തിലുള്ള ഡ്രസില്‍ അതീവ സുന്ദരിയായിരിക്കുകയാണ് സാറ. മോഡലിങ്ങില്‍ അരങ്ങേറ്റം കുറിച്ച സാറയ്ക്ക് പിന്തുണയും സ്‌നേഹവും അറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. പീഡിയാട്രീഷനായ സാറയ്ക്ക് ഇൻസ്റ്റഗ്രാമിൽ 16 ലക്ഷത്തോളം ഫോളോവേഴ്‌സുണ്ട്.  


വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5

യു.കെയിൽ പഠനത്തിനായി വ്യാജ സർട്ടിഫിക്കറ്റ്

കൊച്ചി: കോവിഡാനന്തര കേരളത്തിൽ പുതുതായി സെറ്റ് ചെയ്യപ്പെട്ട ട്രെന്‍റാണ് ഉപരിപഠനത്തിനായി യു.കെ യിലേക്കും, യൂറോപ്പിലേക്കും, കാനഡ, ന്യൂസിലാന്‍റ് തുടങ്ങിയ രാജ്യങ്ങളിലേക്കുമുള്ള ഒഴുക്ക്.

ഇതിൽ പ്രധാന ആകർഷണങ്ങൾ യു.കെയും കാനഡയും തന്നെ. പാതി സമയം പഠനം, ബാക്കി സമയം ജോലി. ഒരു മാസത്തെ വരുമാനം കൊണ്ട്‌ തന്നെ നല്ലൊരു തുക സമ്പാദിക്കാം. പഠനം കഴിഞ്ഞ് സ്റ്റേ ബാക്ക് സമയത്തിനുള്ളിൽ  സ്ഥിരം ജോലി സംഘടിപ്പിച്ചാൽ അവിടെ തന്നെ നിൽക്കാം. പതിയെ വിദേശ പൗരത്വവും.

ഗൾഫ് നാടുകളിലേക്ക് ജോലിക്കായി പാലായനം ചെയ്തു ശീലിച്ച മലയാളികളുടെ പുതിയ മേച്ചിൽപ്പുറമായി  യു.കെയും മാറിയത് ഇത്തരത്തിലാണ്. പ്രൊഫഷണൽ യോഗ്യതയും IELTS ൽ നിശ്ചിത സ്കോർ ലെവലും ഉള്ളവർക്കല്ലാതെ ഗൾഫ് നാടുകളിലെക്കെന്നത് പോലെ ജോലിക്കായി പോകാൻ വർക്ക്‌ വിസ ലഭിക്കാറില്ല. ഇതിനെ മറികടക്കാനാണ് ഉപരിപഠന സാധ്യതയിലൂടെ ഈ മൈഗ്രേഷൻ, വിവാഹിതരാണെങ്കിൽ പങ്കാളിയേയും ഒപ്പം കൂട്ടാം.

എന്നാൽ മനുഷ്യ വിഭവ ശേഷി അന്യദേശങ്ങളിൽ നിന്നും ഉൾക്കൊള്ളാനായി തയ്യാറാകുന്ന യു.കെ. അടക്കമുള്ള രാജ്യങ്ങൾ ഉപരിപഠനത്തിന് വിദേശ വിദ്യാർഥികൾക്ക് നൽകുന്ന ഇളവുകൾ അടക്കം ദുരുപയോഗിച്ച് കൊണ്ട് വ്യാജ സർട്ടിഫിക്കറ്റും രേഖകളും ഉപയോഗിച്ചു തലയെണ്ണി ആളെ കയറ്റി വിട്ട് ലക്ഷങ്ങൾ കൊയ്യുന്ന തട്ടിപ്പ് കോൺസൾട്ടൻസി സ്ഥാപനങ്ങൾ കേരളത്തിൽ കൂണുകൾ പോലെ മുളച്ചു പൊന്തുകയാണ്.

ഇതിനെതിരെ ജാഗ്രത പാലിക്കേണ്ട സർക്കാരും അധികൃതരും അനാസ്ഥ പാലിച്ചപ്പോൾ ഏതാണ്ട് നൂറോളം വിദ്യാർഥികളാണ് ഈസ്റ്റ്‌ ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്നും ക്രോസ് വെരിഫിക്കേഷനിൽ പിടിക്കപ്പെട്ടു പണവും നഷ്ടപ്പെട്ടു തിരികെ എത്തിയത്.

തട്ടിപ്പിന്‍റെ തുടക്കം

കേരളത്തിൽ പ്ലസ് ടു പഠിച്ച ഒരു വിദ്യാർഥിക്ക്  70  ശതമാനത്തിന് മുകളിൽഇംഗ്ലീഷിന് മാർക്കുണ്ടെങ്കിൽ യു.കെ. അടക്കം പല രാജ്യങ്ങളിലെക്കും IELTS സ്കോർ മാനദണ്ഡം പാലിക്കേണ്ടതില്ല. ഈ പഴുതുപയോഗിച്ച് ഇംഗ്ലീഷിന് മാർക്കില്ലാത്ത വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് വ്യാജമായി അച്ചടിച്ചു അതിൽ മാർക്ക്‌ തിരുത്തി ആണ് കൺസൾട്ടൻസി വിദേശത്തേക്ക് അയക്കുക. 

ഇതിനായി നിശ്ചിത ഫീയും വിദ്യാർഥിയോട് വാങ്ങും. പ്ലസ് ടു പാസ് ആയിട്ടില്ലെങ്കിലും പ്രശ്നമില്ല, ചൂടോടെ തമിഴ്നാട്ടിൽ നിന്നും യു.പിയിൽ നിന്നുമുള്ള ഏതെങ്കിലും ഹയർ സെക്കന്‍ററി ബോർഡിന്റെ സർട്ടിഫിക്കറ്റ് റെഡി, ഏജൻസി തുക വീണ്ടും കൂടുമെന്ന് മാത്രം. കൂടാതെ പോസ്റ്റ്‌ ഗ്രാജുവേഷൻ പഠിക്കണോ? ഡിഗ്രി പാസ് ആവേണ്ട, പ്ലസ്‌ ടു വിന് മാർക്കും വേണമെന്നില്ല, IELTS ഉം ആവശ്യമില്ല. വേണ്ട യോഗ്യത വ്യാജമായി തരപ്പെടുത്തി തരും.

ചുവപ്പിൽ അതി സുന്ദരിയായി നടി സാമന്ത; ചിത്രങ്ങൾ



ചെന്നൈ: ചുവപ്പിൽ അതിസുന്ദരിയായി നടി സാമന്ത പ്രഭു. ഗോവയിൽ നടക്കുന്ന ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിലാണ് നടി പുതിയ ഭാവത്തിൽ എത്തിയത്. 

രേഷാ ബജാജ് ഡിസൈൻ ചെയ്‌ത ഫുൾ സ്ലീവ് ബ്ലൗസിനൊപ്പം ചുവപ്പ് കോ-ഓർഡ്‌ സെറ്റാണ് സാമന്ത ധരിച്ചിരിക്കുന്നത്. മെറൂൺ, സിൽവർ നിറങ്ങളിലുള്ള എംബ്രോയ്‌ഡറി സ്ലീവിൽ നിറയുന്നുണ്ട്. ഫ്ലോറൽ ഡിസൈനുകളാണ് നെക്‌ലൈനിലെ ആകർഷണം.

 

ചുവപ്പ് നെറ്റ് തുണിയും നെക്‌ലൈനിൽ ഉപയോഗിച്ചിട്ടുണ്ട്. സാറ്റിൻ സ്‌കർട്ട് ആണ് സമാന്ത പെയർ ചെയ്‌തത്‌. സ്ക്കർട്ടിലെ ഹൈ സ്ലിറ്റ് താരത്തിന് ഗ്ലാമർ ലുക്ക് നൽകുന്നു. എംബ്രോയ്‌ഡറി ചെയ്‌ത ദുപ്പട്ട ഒരു വശത്തു കൂടെ ധരിച്ചിരിക്കുന്നു. ഡയമണ്ട് സ്റ്റഡുകൾ മാത്രമാണ് ആക്‌സസറി. ഈ ഡ്രസിലുള്ള ഏതാനും ചിത്രങ്ങൾ സമാന്ത സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. റെഡ് മാജിക് എന്നാണ് ചിത്രങ്ങൾക്കൊപ്പം കുറിച്ചത്.

 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/GJaKOlvs1xxHPZvUgAJSae

Portable Mini Air Cooler Fan with LED Light