www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1858) Idukki (1793) Mostreaded (1616) Crime (1411) National (1210) Entertainment (843) world (432) Viral (427) Video (354) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (30) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

All in one..

All in one..
Extension Board, 4 Type C, 2 USB, 5 International Power Sockets, 2500W Output, Long Cable, Wall Mount Option, Supports Laptop Charging for Office, Home Appliances
Showing posts with label Food. Show all posts

രാവിലെ ഈ ഭക്ഷണം കഴിക്കുന്നത് ക്യാൻസറിനു കാരണമായേക്കും

cancer


ദൈനംദിന ജീവിതത്തിൽ പ്രധാനപ്പെട്ടതാണ് പ്രഭാത ഭക്ഷണം. എന്നാൽ പ്രഭാത ഭക്ഷണത്തിലെ മലയാളിയുടെ ശീലം ക്യാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങൾക്ക് കാരണമാകുന്നുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഫ്രോണ്ടിയേഴ്സ് ഇൻ ന്യൂട്രീഷൻ ജേണലിന്‍റെ മെയ് പതിപ്പിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ സുചന നൽകുന്നത്. 

പ്രഭാത ഭക്ഷണത്തിൽ പതിവായി മുട്ട ഉപയോഗിക്കുന്നതിനെയാണ് പഠന റിപ്പോർട്ട് ദോഷമായി ചൂണ്ടിക്കാണിക്കുന്നത്. സ്ഥിരമായി മുട്ട കഴിക്കുന്നത് കാലക്രമേണ ക്യാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് കാരണമാകുന്നുണ്ടെന്നാണ് കണ്ടെത്തൽ. മുട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവരിൽ കൊളസ്ട്രോൾ, ഹൃദ്രോഗം, ക്യാൻസർ തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാധ്യതയുണ്ട്. മുൻകാല പഠനങ്ങൾ അടക്കം വിശകലനം ചെയ്‌തുകൊണ്ടാണ് റിപ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്. 

55 ഓളം പഠനങ്ങൾ അവലോകനം ചെയ്‌തതിൽ നിന്നും നിത്യേന അമിതമായി മുട്ട കഴിക്കുന്നത് വിവിധ രോഗങ്ങൾക്ക് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.  എന്നാൽ ദിവസം ഒരു മുട്ടയുടെ പകുതിയോ, ആഴ്ച്ചയിൽ രണ്ട് മുട്ട വീതമോ കഴിക്കുന്നത് ശരീരത്തിനു നല്ലതാണെന്നും വ്യക്തമാക്കുന്നുണ്ട്. 

സ്ഥിരമായി മുട്ട കഴിക്കുന്നവർ ഇതിന്‍റെ അളവ് കുറക്കുന്നതാണ് ഉചിതമെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. അതല്ലെങ്കിൽ വ്യായാമത്തിലൂടെ പ്രശ്‌ന പരിഹാരം കണ്ടെത്തണം. മുട്ടയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിരിക്കുന്നതിനാൽ ഒഴിവാക്കാനും സാധിക്കില്ല. 

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

ആറ് മണിക്കൂറിൽ 24 മുട്ടകളിട്ട് ചിന്നു കോഴി 

ആലപ്പുഴ: ആറ് മണിക്കൂറിനുള്ളിൽ 24 മുട്ടകൾ ഇട്ട കോഴി സോഷ്യൽ മീഡിയയിൽ വൈറൽ. പുന്നപ്ര തെക്ക് ചെറക്കാട്ടിൽ സി.എൻ. ബിജുകുമാറിന്‍റെ ചിന്നു കോഴിയാണ് അത്ഭുത താരമായി മാറിയിരിക്കുന്നത്. ബിവി 380 എന്ന സങ്കരയിനം കോഴിയാണ് ആറ് മണിക്കൂറിനിടെ 24 മുട്ടയിട്ടത്. ഇന്നലെ രാവിലെ 8.30നും ഉച്ചയ്ക്ക് 2.30നും ഇടയിലാണ് ഇത്രയും മുട്ടകളിട്ടത്. ബിജുകുമാറിന്‍റെ മക്കള്‍ 'ചിന്നു' എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന കോഴിയാണ് ഇന്നലെ നാടിനും വീടിനും കൗതുകമായി മാറിയത്.

എട്ടു മാസം പ്രായമായ ചിന്നുവിനെ ഉള്‍പ്പെടെ 23 കോഴികളെ ബാങ്ക് വായ്പയെടുത്ത് ഏഴ് മാസം മുന്‍പാണ് ബിജുവും ഭാര്യ മിനിയും ചേര്‍ന്ന് വാങ്ങിയത്. ഇന്നലെ രാവിലെ ചിന്നു മുടന്തി നടക്കുന്നതു ശ്രദ്ധിച്ച ബിജു കുമാര്‍ കോഴിക്ക് എന്തോ പ്രശ്നമുണ്ടെന്ന് കരുതി തൈലം പുരട്ടിയ ശേഷം മറ്റു കോഴികളില്‍നിന്ന് മാറ്റി നിര്‍ത്തി.

അല്‍പനേരം കഴിഞ്ഞ് തുടര്‍ച്ചയായി മുട്ടയിടുകയായിരുന്നു. അസാധാരാണ മുട്ടയിടല്‍ അറിഞ്ഞ് എത്തിയ നാട്ടുകാരുടെ മുന്നിലും ചിന്നു മുട്ടയിടല്‍ തുടര്‍ന്നു. സംഭവം അപൂര്‍വമാണെന്നും ശാസ്ത്രീയ പഠനങ്ങള്‍ക്ക് ശേഷം മാത്രമേ ഇങ്ങനെ സംഭവിക്കുന്നതിന്‍റെ കാരണം വ്യക്തമാകൂ എന്നും മണ്ണുത്തി വെറ്ററിനറി സര്‍വകലാശാല പോള്‍ട്രി ആന്‍ഡ് ഡക് ഫാം അസി. പ്രൊഫ. ബിനോജ് ചാക്കോ പറഞ്ഞു.

ദോശ തിന്നുന്നവർക്ക് 71,000 രൂപ പ്രതിഫലം



നെയിൽ മൊരിയിച്ചെടുത്ത ദോശ തിന്നാൽ ഇഷ്‌ടമില്ലാത്തവർ കുറവായിരിക്കും. എന്നാൽ ദോശ തിന്നാൽ കാശ് ഇങ്ങോട്ട് കിട്ടുമെങ്കിലോ.. തിന്നാൻ റെഡിയാണോ കാശും റെഡി.. ഇത്തരം ഒരു വമ്പൻ ഓഫർ വച്ചിരിക്കുകയാണ് ഡൽഹിയിലെ ഉത്തം നഗറിലെ സ്വാമി ശക്തി സാഗറിൽ. 

ഇൻസ്റ്റാഗ്രാം ഫുഡ് ബ്ലോഗർ @delhi_tummy ആണ് ഈ ദോശ പരിചയപ്പെടുത്തുന്നത്. 71,000 രൂപയാണ് ദോശ കഴിക്കുന്നവർക്ക് ബ്ലോഗർ ഓഫർ ചെയ്യുന്നത്. ദോശ തിന്നാൽ കാശ് കിട്ടുന്ന പരിപാടിയിൽ എന്തെങ്കിലും ഒരു ഉടായിപ്പ് കാണുമല്ലോ എന്നാകും പലരും ചിന്തിക്കുന്നത്.

എന്നാൽ ഇതിൽ ഉഡായിപ്പൊന്നുമില്ലെന്നും തിന്നു തീർക്കേണ്ടത് ഒരു ഭീമൻ ദോശയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ദോശയുടെ വലിപ്പം 10 അടിയാണ്. എങ്ങനെ എന്ന് ഈ ഭീമൻ ദോശ തയ്യാറാക്കുന്നത് എന്ന് ഫുഡ് ബ്ലോഗർ തൻ്റെ വിഡിയോയിൽ വിശദീകരിക്കുന്നുണ്ട്. ചൂടാക്കിയ കല്ലിൽ അടുത്തടുത്തായി നിരവധി ദോശമാവ് ഒഴിക്കുന്നു. പിന്നീട് ഈ ദോശകൾ തമ്മിൽ മാവ്  ചേർത്ത് ബന്ധിപ്പിക്കുന്നു. 

പിന്നീട് നെയ്യ് ഒഴിച്ച ശേഷം ഉരുളക്കിഴങ്ങിന്‍റെ മസാല നീളത്തിൽ ഒരു ഭാഗത്ത് അടുക്കിവച്ച് ദോശ ചുരുട്ടിയെടുക്കുന്നു. ഭീമൻ മസാല ദോശയുടെ മുകളിൽ ചീസ് ചിരക്കിയിട്ടാണ് ഗാർണിഷ് ചെയ്യുന്നത്. സാമ്പാർ, വിവിധ ചട്‌നികൾ, ഉരുളകിഴങ്ങ് മസാല എന്നിവയ്‌ക്കൊപ്പമാണ് ഈ മസാല വിളമ്പുന്നത്. ഈ ഭീമൻ മസാല ദോശ ഒരാൾ നിശ്ചിത സമയത്തിനുള്ളിൽ നിന്ന് തീർത്തലാണ് ഹോട്ടൽ 71,000 രൂപ നൽകുക. 

പലരും ഭീമൻ ദോശ  തീർക്കാൻ ശ്രമിച്ചെങ്കിലും ഇത് വരെ ആർക്കും വിജയിക്കാനായിട്ടില്ല. വൈറലായ വീഡിയോ ഇതിനകം നാല് ദശലക്ഷത്തിലധികം പേർ കണ്ടിട്ടുണ്ട്. മാത്രമല്ല, ഇൻസ്റ്റാഗ്രാമിൽ 4.11 ലക്ഷം ലൈക്കുകളും നേടിയിട്ടുണ്ട്.

  

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ

നാല് മണിക്ക് കഴിക്കാൻ എഗ് പൊട്ടറ്റോ കാസറോൾ



നാല് മണി ചായക്കൊപ്പം ഒരു ഇംഗ്ലീഷ് ഡിഷ് തയ്യാറാക്കി നോക്കിയാലോ. ഉരുളക്കിഴങ്ങും മുട്ടയും കൊണ്ട് ഉണ്ടാക്കാൻ സാധിക്കുന്ന രുചികരമായ ഒരു വിഭവമാണ് എഗ് പൊട്ടറ്റോ കാസറോൾ. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്‌ടപ്പെടും. ആവശ്യമായ ചേരുവകളും, തയ്യാറാക്കുന്ന വിധവും ചുവടെ;  



ചേരുവകൾ

  • മുട്ട: 4 എണ്ണം 
  • ഉരുളകിഴങ്ങ്: 2 എണ്ണം 
  • സവോള: 1 എണ്ണം (ചെറുതായി അരിഞ്ഞത്)
  • ഇഞ്ചി: 1 ചെറിയ കഷണം (ചെറുതായി അരിഞ്ഞത്) 
  • പച്ചമുളക്: 2 എണ്ണം (ചെറുതായി അരിഞ്ഞത്)
  • കുരുമുളക്പൊടി: 1/2 ടേബിൾസ്‌പൂൺ 
  • വെളിച്ചെണ്ണ: 1 ടേബിൾസ്‌പൂൺ 
  • വെണ്ണ: 3 ടേബിൾസ്‌പൂൺ  
  • കറിവേപ്പില: ആവശ്യത്തിന് (ചെറുതായി അരിഞ്ഞത്)
  • ഉപ്പ്: ആവശ്യത്തിന് 



തയ്യാറാകുന്ന വിധം

ഉരുളകിഴങ്ങ് പുഴുങ്ങി തൊലി കളഞ്ഞ് മാറ്റി വയ്ക്കാം. ഇനി ഒരു ബൗളിൽ  മുട്ട പൊട്ടിച്ച് അടിച്ചെടുക്കാം. ഇതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന കിഴങ്ങ്  ഇട്ട് ഉടച്ചെടുക്കാം. ഇതിലേക്ക് സവോള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് കൊടുക്കാം. 

ഇനി ഇതോടൊപ്പം കുരുമുളക്പൊടിയും, ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാം. ശേഷം ഒരു നോൺ സ്റ്റിക്ക് പാനിൽ മുകളിൽ പറഞ്ഞ അളവിൽ വെളിച്ചെണ്ണ, വെണ്ണ എന്നിവ ഒഴിച്ച് തയ്യാറാക്കി വച്ചിരിക്കുന്ന മിശ്രിതം ഒരു ഇഞ്ച് കനത്തിൽ ഒഴിച്ച് അടച്ചുവച്ച് ഇരുവശത്തും മറിച്ചിട്ട് വേവിച്ചെടുക്കാം. ഇപ്പോൾ രുചികരമായ എഗ് പൊട്ടറ്റോ കാസറോൾ തയ്യാർ. 



വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/K9HGPi6sF9nFJuDUTC4VNe

ജിലേബി എളുപ്പത്തിൽ വീട്ടിൽ തയാറാക്കാം



ബേക്കറിയിലെ ചില്ലുകൂട്ടിൽ ജിലേബി കണ്ടാൽ തന്നെ നാവിൽ കൊതിയൂറും. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്‌ടമുള്ള പലഹാരമാണ് ജിലേബി. എന്നാൽ ബേക്കറികളിൽ കാണുന്ന ജിലേബി നമുക്ക് വീട്ടിലുണ്ടാക്കിയാലോ.  

ആവശ്യമുള്ള സാധനങ്ങൾ:

  • മൈദ - 2 കപ്പ് 
  • തൈര് - 2 ടേബിൾസ്‌പൂൺ 
  • പഞ്ചസാര - 2 കപ്പ് 
  • അരിപ്പൊടി - 1/2 കപ്പ് 
  • മഞ്ഞൾപൊടി - ആവശ്യത്തിന് 
  • ബേക്കിങ് പൗഡർ - പാകത്തിന് 
  • എണ്ണ - ആവശ്യത്തിന് 
  • ഉപ്പ് - ആവശ്യത്തിന് 



തയ്യാറാക്കുന്ന വിധം:

മൈദയും, തൈരും, വെള്ളവും ചേർത്ത് നല്ല മയത്തിൽ കലക്കി തലേ ദിവസം വയ്ക്കണം. പിറ്റേ ദിവസം മിശ്രിതത്തിലേക്ക് അരിപ്പൊടി, മഞ്ഞൾപൊടി, ഉപ്പ്, ബേക്കിങ് പൗഡർ എന്നിവ മുകളിൽ പറഞ്ഞ അളവിൽ ചേർത്ത് മിക്‌സിയിൽ നന്നായി അടിച്ചെടുക്കുക. 

രണ്ടു കപ്പ് പഞ്ചസാരയിൽ ഒരു കപ്പ് വെള്ളം ചേർത്ത് പഞ്ചസാര പാനി തയ്യാറാക്കി വയ്ക്കുക. തുടർന്ന് മിക്‌സിയിൽ അടിച്ച മിശ്രിതം ഒരു പ്ലാസ്റ്റിക്ക് കവറിൽ കോൺ ആകൃതിയിൽ ആക്കി വയ്ക്കുക. പാനിൽ എണ്ണ ചൂടാക്കിയ ശേഷം, കോണാകൃതിയിലാക്കിയ കവറിന്‍റെ കൂർത്ത അറ്റം ആവശ്യത്തിന് വലിപ്പത്തിൽ മുറിച്ച് ഇഷ്‌ടമുള്ള ഷേപ്പിൽ ജിലേബി വറുത്തെടുക്കാം. വറുത്തു കോരുന്ന ജിലേബി പഞ്ചസാര പാനിയിൽ മുക്കി വയ്ക്കുക. 




വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

പച്ചമുളക് കൊണ്ട് കിടിലൻ ഐസ്ക്രീം



22 ക്യാരറ്റ് സ്വർണം ചേർത്ത ഐസ്ക്രീമിന്‍റെ വീഡിയോ അടുത്തിടെയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. ഐസ്ക്രീമിൽ വ്യത്യസ്ത‌ത പരീക്ഷിക്കുന്നത് പതിവാണ്. എന്നാൽ എല്ലാ പരീക്ഷണങ്ങളും അവസാനിക്കുന്നത് രുചിയിലും മധുരത്തിലുമാണ്. ഇതിൽ നിന്നും വ്യത്യസ്തമാകുകയാണ് ഇപ്പോൾ ഒരു ഐസ്ക്രീം.  

പച്ചമുളകാണ് ഐസ്ക്രീമിലെ പ്രധാന ചേരുവയെന്നതാണ് പ്രത്യേകത. എരിവും മധുരവും ചേര്‍ന്ന പുതുരുചിയില്‍ പക്ഷേ പലരും നെറ്റി ചുളിക്കുകയാണ്. സ്ട്രീറ്റ് സ്റ്റാളില്‍ നിന്നുളള വീഡിയോ ഒരു ഫുഡ് ബ്ലോഗറാണ് പങ്കുവച്ചത്.

പച്ചമുളക് ചെറുതായി അരിഞ്ഞ് അതിലേക്ക് ന്യൂട്രല്ല , ക്രീം എന്നിവ ചേര്‍ത്താണ് ഐസ്‌ക്രീം തയാറാക്കുന്നത്. കഴിച്ചാൽ കുടലുവരെ എരിയുമെന്നതടക്കമുള്ള കമന്‍റുകൾ വരുന്നുണ്ടെങ്കിലും മുളക് ഐസ്ക്രീമിന് ആവശ്യക്കാരും ഏറെയാണത്രേ. 


വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

യുവതി മരിച്ച നിലയിൽ; ഭർത്താവിന്‍റെ സുഹൃത്ത് അറസ്റ്റിൽ

തൃശൂർ: യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിന്‍റെ സുഹൃത്ത് അറസ്റ്റിൽ. തൃശൂര്‍ തിരുവമ്പാടി ശാന്തിനഗര്‍ ശ്രീനന്ദനത്തില്‍ നവീന്‍ (40) ആണ് അറസ്റ്റിലായത്. ഇയാളുടെ പീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. 

2020 സെപ്റ്റംബറിലാണ് യുവതിയെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഷോറണൂര്‍ റോഡിന് സമീപത്തെ ഭര്‍ത്താവിന്‍റെ വീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ഭര്‍ത്താവിന്‍റെ അടുത്ത സുഹൃത്ത് നവീന്‍റെ മാനസികവും ശാരീരികവുമായ പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഭര്‍ത്താവും നവീനും വീട്ടില്‍ ഒരുമിച്ച് മദ്യപിക്കാറുണ്ടായിരുന്നു. ഈ ബന്ധം മുതലാക്കി നവീൻ യുവതിയെ ദുരുപയോഗം ചെയ്യുകയായിരുന്നു. 

വീട്ടില്‍ ആരുമില്ലാത്ത സമയത്ത് എത്തിയ നവീന്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. നവീനെതിരെ ആത്മഹത്യ കുറിപ്പ് എഴുതി വെച്ച് മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കുകയായിരുന്നു. നവീന്‍റെ ഇരകളില്‍ ഒരാള്‍ മാത്രമാണ് താനെന്ന് ഡയറിയില്‍ എഴുതി വെച്ചായിരുന്നു ആത്മഹത്യ. 

നവീന്‍റെ ആദ്യഭാര്യ ജീവനൊടുക്കുകയും രണ്ടാം ഭാര്യ വിവാഹ മോചനം നേടുകയും ചെയ്തതായി പൊലീസ് പറഞ്ഞു. പരാതി നല്‍കിയെങ്കിലും പൊലീസ് നടപടിയെടുത്തില്ലെന്നും ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് ഒരു വര്‍ഷത്തിന് ശേഷം അറസ്റ്റുണ്ടായതെന്നും കുടുംബം ആരോപിച്ചു.

ചെറുപഴവും ആപ്പിളും കൊണ്ട് കിടിലൻ സ്‌മൂത്തി


സ്‌മൂത്തി കഴിക്കാൻ ഇഷ്‌ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്‌ടമാണ് സ്‌മൂത്തി. കുട്ടികളുടെ ആരോഗ്യത്തിനും സ്‌മൂത്തി മികച്ചതാണ്. ഇത്തരത്തിൽ ചെറുപഴവും ആപ്പിളും കൊണ്ട് ഹെൽത്തിയായൊരു സ്‌മൂത്തി തയ്യാറാക്കി നോക്കിയാലോ..

ചേരുവകൾ:

  • ചെറുപഴം - 5 എണ്ണം  
  • ആപ്പിൾ - 1 എണ്ണം
  • ഓട്ട്സ് - 2 ടേബിൾസ്‌പൂൺ 
  • പഞ്ചസാര - 3 ടേബിൾസ്‌പൂൺ 
  • കശുവണ്ടി - 1 ടേബിൾസ്‌പൂൺ 
  • മുന്തിരി - 1/2 ടേബിൾസ്‌പൂൺ
  • ഏലയ്ക്ക - 1 എണ്ണം 
  • പട്ട - 1 എണ്ണം 
  • തേൻ - 2 ടേബിൾസ്‌പൂൺ
  • പാൽ - 1 കപ്പ് (കാച്ചിയത്)
  • ഐസ്ക്യുബ് - 5 എണ്ണം 



തയ്യാറാക്കുന്ന വിധം

മിക്‌സിയുടെ ജാറിൽ മുകളിൽ പറഞ്ഞിരിക്കുന്ന അളവിൽ ചെറുപഴം, ആപ്പിൾ, ഓട്ട്സ്, പഞ്ചസാര, കശുവണ്ടി, മുന്തിരി, ഏലയ്ക്ക, പട്ട, തേൻ, പാൽ, ഐസ്‌ക്യൂബ്സ് എന്നിവ എല്ലാം ചേർത്ത് നന്നായി അരച്ചെടുത്ത് ഒരു ജ്യൂസ് ഗ്ലാസിലേക്ക് പകർത്തിയാൽ രുചികരമായ ബനാന ആൻഡ് ആപ്പിൾ സ്‌മൂത്തി റെഡി. ചേരുവകളിൽ അൽപം മാറ്റം വരുത്തിയും പരീക്ഷിക്കാവുന്നതാണ്.




വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6

നല്ല നാടൻ വെജിറ്റബിൾ സ്റ്റൂ ഉണ്ടാക്കിയാലോ



അപ്പത്തിനൊപ്പവും, ഇടിയപ്പത്തിനൊപ്പവും കഴിക്കാൻ ഒരു അടിപൊളി വെജിറ്റബിൾ സ്റ്റു ഉണ്ടാക്കിയാലോ? ചേരുവയും തയ്യാറാക്കുന്ന വിധവും ചുവടെ.  

ചേരുവകൾ

  • ഉരുളക്കിഴങ് - 3 എണ്ണം (ചെറുതായി അരിഞ്ഞത്)
  • സവോള - 2 എണ്ണം (നീളനെ അരിഞ്ഞത്)
  • പച്ചമുളക് - 3 എണ്ണം (നീളനെ അരിഞ്ഞത്)
  • ക്യാരറ്റ് - 1 എണ്ണം (ചെറുതായി അരിഞ്ഞത്)
  • ഗ്രീൻപീസ് - 1/2 കപ്പ് 
  • കുരുമുളക്പൊടി - 1 ടേബിൾസ്‌പൂൺ 
  • വെളിച്ചെണ്ണ - 3 ടേബിൾസ്‌പൂൺ 
  • തേങ്ങാപാൽ - 1 കപ്പ് (തനി പാൽ)  

  • ഇഞ്ചി - 1 ചെറിയ കഷണം (നീളനെ അരിഞ്ഞത്)
  • വെളുത്തുള്ളി - 5 അല്ലി (നീളനെ അരിഞ്ഞത്)
  • കറുവപ്പട്ട - 3 എണ്ണം
  • ഗ്രാമ്പു - 2 എണ്ണം
  • ഏലയ്ക്ക - 2 എണ്ണം
  • ബിരിയാണി ഇല - 1 എണ്ണം  
  • വെള്ളം - 1 കപ്പ് 
  • ഉപ്പ് - ആവശ്യത്തിന് 
  • കറിവേപ്പില - ആവശ്യത്തിന് 
  • മല്ലിയില - ആവശ്യത്തിന് 



തയ്യാറാകുന്ന വിധം 

ആദ്യം തന്നെ ഒരു കുക്കറിൽ ഗ്രീൻപീസ്, ഉരുളകിഴങ്ങ്, ക്യാരറ്റ് എന്നിവ ഇട്ട് ഒരു കപ്പ് വെള്ളവും ഒഴിച്ച് വേവിച്ചെടുക്കാം. അതിനു ശേഷം ഒരു ചീനച്ചട്ടിൽ മുകളിൽ പറഞ്ഞ അളവിൽ വെളിച്ചെണ്ണ ഒഴിച്ച് പട്ട, ഗ്രാമ്പു, ബിരിയാണി ഇല, ഇഞ്ചി, വെളുത്തുള്ളി, സവോള, പച്ചമുളക് എന്നിവ ഓരോന്നായി ഇട്ട് നന്നായി വഴറ്റി കൊടുക്കാം. ഇതിനു ശേഷം സവോളയും കൂടി ഇട്ടു കൊടുത്ത് വഴറ്റി അൽപ്പം ഉപ്പും ചേർത്ത് കൊടുക്കാം. 



സവോള നന്നായി വഴറ്റിയ ശേഷം അതിലേക്ക് നേരത്തെ വേവിച്ച് വച്ചിരിക്കുന്ന കിഴങ്ങും, ക്യാരറ്റും, ഗ്രീൻപീസും ചേർത്ത് കൊടുക്കാം. അഞ്ച് മിനിറ്റ് അടച്ച് വച്ച് വേവിക്കാം. 

ഇനി ഇതിലേക്ക് തേങ്ങാപാൽ ചേർത്ത് കൊടുക്കാം. തേങ്ങാപാൽ ചേർത്തതിന് ശേഷം സ്റ്റു തിളയ്ക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അഞ്ച് മിനിറ്റ് ചെറിയ തീയിൽ വച്ച് ഇളക്കി കൊടുക്കാം. അവസാനമായി കറിവേപ്പിലയും, മല്ലിയിലയും ചേർത്ത് കൊടുക്കാം. ഇപ്പോൾ രുചികരമായ വെജിറ്റബിൾ സ്റ്റു റെഡി. 




വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1

റെസ്റ്റോറന്‍റ് സ്റ്റൈൽ ചെമ്മീൻ റോസ്റ്റ് വീട്ടിലുണ്ടാക്കാം



ചെമ്മീൻ റോസ്റ്റ് ഇഷ്‌ടമില്ലാത്തവർ കുറവായിരിക്കും. ഏത് ഭക്ഷണത്തിന്‍റെ കൂടെയും രുചികരമായി കൂട്ടാവുന്ന ഒരു ഇനമാണിത്. എളുപ്പത്തിൽ തയ്യാറാകാൻ കഴിയുന്ന ഒരു വിഭവം കൂടിയാണിത്. റസ്‌റ്റോറന്‍റിൽ കിട്ടുന്ന രുചിയിൽ തന്നെ നമുക്ക് വീട്ടിലും എളുപ്പത്തിൽ ചെമ്മീൻറോസ്റ്റ് തയ്യാറാക്കാൻ കഴിയും.  



ചേരുവകൾ

  • ചെമ്മീൻ - 1 കിലോ
  • ചെറിയ ഉള്ളി - 10 എണ്ണം (നീളനെ അരിഞ്ഞത്) 
  • വെളുത്തുള്ളി - 7 അല്ലി (ചതച്ചത്)
  • ഇഞ്ചി - 1 വലിയ കഷണം (ചതച്ചത്)
  • സവോള - 1 എണ്ണം വലിയത് (ചെറുതായി അരിഞ്ഞത്)
  • തക്കാളി - 1 എണ്ണം വലിയത് (ചെറുതായി അരിഞ്ഞത്)
  • പച്ചമുളക് - 3 എണ്ണം (നീളനെ അരിഞ്ഞത്)
  • മുളക്പൊടി - 2 ടേബിൾസ്‌പൂൺ 
  • മല്ലിപൊടി - 1 ടേബിൾസ്‌പൂൺ
  • മഞ്ഞൾപൊടി - 1/4 ടേബിൾസ്‌പൂൺ 
  • ഗരംമസാലപ്പൊടി - 1/2 ടീസ്‌പൂൺ 
  • കുരുമുളക്പൊടി - 1/2 ടീസ്‌പൂൺ   
  • വെളിച്ചെണ്ണ - 4 ടേബിൾസ്‌പൂൺ
  • കടുക് - 1 ടീസ്‌പൂൺ 
  • ഉപ്പ് - ആവശ്യത്തിന് 
  • കറിവേപ്പില - ആവശ്യത്തിന് 
  • വെള്ളം - ആവശ്യത്തിന്
  • നാരങ്ങാനീര് - 1 ടേബിൾസ്‌പൂൺ   



തയാറാക്കുന്ന വിധം

ചെമ്മീൻ കഴുകി വൃത്തിയാക്കിയ ശേഷം ഒരു ബൗളിലേക്ക് മാറ്റി വയ്ക്കാം. അതിലേക്ക് അൽപ്പം മുളക്പൊടിയും, മഞ്ഞൾപൊടിയും, ഉപ്പും, കുരുമുളക്പൊടിയും, വെളിച്ചെണ്ണയും ചേർത്ത് ഇളക്കി വയ്ക്കാം. ഇനി ഒരു ചീനച്ചട്ടിയിൽ മുകളിൽ പറഞ്ഞ അളവിൽ വെളിച്ചെണ്ണ ചേർത്ത് കടുക് പൊട്ടിക്കാം. 

അതിലേക്ക് ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റാം. നന്നായി വഴറ്റിയ ശേഷം അതിലേക്ക് തക്കാളി ചേർത്ത് കൊടുക്കാം. അൽപ്പം ഉപ്പും ചേർത്ത് ഇളക്കിയതിന് ശേഷം രണ്ടു മിനിറ്റ് അടച്ചു വയ്ക്കാം. ഇതിലേക്ക് മുകളിൽ പറഞ്ഞ അളവിലുള്ള മുളക്പൊടി, മഞ്ഞൾപൊടി, മല്ലിപൊടി, ഗരംമസാലപ്പൊടി, കുരുമുളക്പൊടി എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റാം.



ഇനി ഇതിലേക്ക് നേരത്തെ മാറ്റിവച്ചിരിക്കുന്ന ചെമ്മീൻ ചേർത്ത് കൊടുക്കാം. ഇതിലേക്ക് അൽപ്പം വെള്ളവും ചേർത്ത് കൊടുത്ത് അടച്ചു വച്ച് അഞ്ച് മിനിറ്റ് വേവിക്കാം. ചെമ്മീൻ നന്നായി വെന്തതിനു ശേഷം അതിലേക്ക് എടുത്ത് വച്ചിരിക്കുന്ന സവോളയും കറിവേപ്പിലയും ചേർത്ത് കൊടുത്ത് നന്നായി വഴറ്റാം. 

അവസാനമായി ഒരു ടേബിൾസ്‌പൂൺ നാരങ്ങാനീരും ചേർക്കാവുന്നതാണ്. ചെമ്മീൻ പൊട്ടിപോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ആവശ്യമെങ്കിൽ വഴറ്റുമ്പോൾ അൽപം എണ്ണ ചേർത്ത് കൊടുക്കാവുന്നതാണ്. ഇപ്പോൾ രുചികരവും എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ റസ്‌റ്റോറന്‍റ് സ്റ്റൈൽ ചെമ്മീൻ റോസ്റ്റ് റെഡി.



വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN

കുടംപുളിയിട്ട് രുചികരമായ മീൻ കറിയുണ്ടാക്കാം



സിനിമാ പാട്ടിലെ കുടംപുളിയിട്ട് വച്ച ചെമ്മീൻ കറിയുടെ വരികൾ കേട്ട് നാവിൽ കൊതിയൂറാത്ത മലയാളികൾ കുറവാണ്. എന്നാൽ ചെമ്മീൻ മാത്രമല്ല, മറ്റുള്ള മീനുകളും സിംപിളായി കുടംപുളിയിട്ട് വക്കാൻ കഴിയും. കപ്പയുടെയും, ചക്കയുടെയും, ചോറിന്‍റെയും കൂടെ കഴിക്കാൻ ഒരു അടിപൊളി കുടംപുളി ഇട്ട മീൻ കറി എങ്ങനെ തയാറാക്കാമെന്ന് നോക്കാം.  

ചേരുവകൾ:

  • മീൻ - 1/2 കിലോ (ഏതെങ്കിലും)
  • ചെറിയ ഉള്ളി 6 എണ്ണം (നീളനെ അരിഞ്ഞത്)
  • വെളുത്തുള്ളി - 5 അല്ലി 
  • ഇഞ്ചി - 1 ചെറിയ കഷണം 
  • കറിവേപ്പില - ആവശ്യത്തിന് 
  • മുളക്പൊടി - 2 ടേബിൾസ്‌പൂൺ
  • മഞ്ഞൾപൊടി - ആവശ്യത്തിന് 
  • കാശ്മീരിമുളക്പൊടി - 2. 1/2 ടേബിൾസ്‌പൂൺ
  • ഉലുവ - 1/2 ടീസ്‌പൂൺ 
  • കടുക് - 1/2 ടീസ്‌പൂൺ 
  • കുടംപുളി - 3 കഷണം 
  • ഉപ്പ് - ആവശ്യത്തിന് 
  • വെളിച്ചെണ്ണ - 3 ടേബിൾസ്‌പൂൺ 



തയ്യാറാക്കുന്ന വിധം

മീൻ ഇടത്തരം വലുപ്പത്തിൽ കഷണങ്ങളാക്കിയ ശേഷം വൃത്തിയാക്കി ഒരു ബൗളിലേക്ക് മാറ്റി വയ്ക്കാം. വേറെ ഒരു ബൗളിൽ രണ്ടു കപ്പ് ചൂട് വെള്ളം ഒഴിച്ച് അതിലേക്ക് മുകളിൽ പറഞ്ഞ അളവിൽ കുടംപുളി കഴുകി വൃത്തി ആക്കി അതിലേക്ക് ഇട്ട് വയ്ക്കാം. 

തുടർന്ന് മീൻ വയ്ക്കാൻ ഉദേശിക്കുന്ന ചട്ടിയിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കടുകും ഉലുവയും ഇട്ട് പൊട്ടിക്കാം. ഇതിലേക്ക് ചെറിയ ഉള്ളി,  ഇഞ്ചി, വെളുത്തുള്ളി എന്നിവ ഇട്ട് നന്നായി വഴറ്റി കൊടുക്കാം. ഇത് ഗോൾഡൻ നിറമാകുമ്പോൾ തീ കുറച്ച ശേഷം അതിലേക്ക് മുളക്പൊടി, മഞ്ഞൾപൊടി, കാശ്‌മീരിമുളക്പൊടി എന്നിവ ഇട്ട് കൊടുത്ത് പച്ചമണം മാറി എണ്ണ തെളിയുന്നത് വരെ ഇളക്കി കൊടുക്കാം. 



ഇനി ഇതിലേക്ക് നേരത്തെ കുടംപുളി ഇട്ട് മാറ്റി വച്ചിരിക്കുന്ന വെള്ളം ഒഴിച്ച് കൊടുക്കാം. ഇതിന്‍റെ ഒപ്പം ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാം. ഒന്ന് തിളപ്പിച്ച ശേഷം അതിലേക്ക് കുടംപുളി ചേർത്ത് കൊടുക്കാം. അഞ്ച് മിനിറ്റ് തിളപ്പിച്ച് കഴിഞ്ഞ് അതിലേക്ക് മീൻ ചേർക്കാം.

ഇനി ചെറിയ തീയിൽ അടച്ചു വച്ച് 10 മിനിറ്റ് വേവിക്കാം. ഇനി ആവശ്യത്തിന് കറിവേപ്പിലയും ഒരു ടേബിൾസ്‌പൂൺ വെളിച്ചെണ്ണയും ചേർത്ത് കൊടുത്ത് അടുപ്പ് അണയ്ക്കാം. കുറഞ്ഞത് ഒരു മണിക്കൂറിനു ശേഷം പാത്രത്തിലേക്ക് വിളമ്പാം. ഇപ്പോൾ രുചികരവും എളുപ്പത്തിൽ തയ്യാറാകുന്നതുമായ കുടംപുളി ഇട്ട മീൻ കറി തയ്യാർ. 



വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

പൊറോട്ടയും ചപ്പാത്തിയും രുചിയോടെ കഴിക്കാൻ പെപ്പർ ചിക്കൻ



ചിക്കൻ വിഭവങ്ങൾ ഇഷ്‌മില്ലാത്തവർ കുറവാണ്. ന്യൂജൻ മുതൽ ഓൾഡ് ജനറേഷൻ വരെയുള്ളവർക്ക് ഒരു പോലെ ഇഷ്‌ടമുള്ള വിഭവമാണ് ചിക്കൻ. പൊറോട്ട, ചപ്പാത്തി, നെയ്‌ചോർ എന്നിവയ്‌ക്കൊപ്പം കഴിക്കാൻ പെപ്പർ ചിക്കൻ ഉണ്ടാക്കിയാലോ.  

ചേരുവകൾ

  • ചിക്കൻ - 1/2 കിലോ 
  • സവോള - 2 എണ്ണം (നീളനെ അരിഞ്ഞത്)
  • തക്കാളി - 1 എണ്ണം (നീളനെ അരിഞ്ഞത്)
  • വെളുത്തുള്ളി - 5 അല്ലി 
  • ഇഞ്ചി - 1 വലിയ കഷണം 
  • പച്ചമുളക് - 3 എണ്ണം (നീളനെ അരിഞ്ഞത്) 
  • കറിവേപ്പില - ആവശ്യത്തിന് 
  • നാരങ്ങാനീര് - 1/2 ടേബിൾസ്‌പൂൺ 
  • മുളക്പൊടി - 1/2 ടേബിൾസ്‌പൂൺ
  • മല്ലിപൊടി - 1 ടേബിൾസ്‌പൂൺ
  • ഗരംമസാല - 1/4 ടേബിൾസ്‌പൂൺ
  • കുരുമുളക്പൊടി - 2 ടേബിൾസ്‌പൂൺ
  • ഉപ്പ് - ആവശ്യത്തിന് 
  • വെള്ളം - 1 കപ്പ് 
  • വെളിച്ചെണ്ണ - 5 ടേബിൾസ്‌പൂൺ 



തയ്യാറാക്കുന്ന വിധം

ചിക്കൻ ഇടത്തരം വലുപ്പത്തിൽ കഷണങ്ങളാക്കിയ ശേഷം വൃത്തിയാക്കി ഒരു ബൗളിലേക്ക് മാറ്റി വയ്ക്കാം. അതിലേക്ക് കുരുമുളക്പൊടി, മഞ്ഞൾപൊടി, ഉപ്പ്, നാരങ്ങാനീര് എന്നിവ മുകളിൽ പറഞ്ഞ അളവിൽ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ഏകദേശം 1/2 മണിക്കൂർ മാറ്റി വയ്ക്കാം.

ഇനി ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച ശേഷം അതിലേക്ക് സവോള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, തക്കാളി എന്നിവ ഇട്ട് നന്നായി വഴറ്റി കൊടുക്കാം. ഇത് ഗോൾഡൻ നിറമാകുമ്പോൾ അതിലേക്ക് മല്ലിപൊടിയും, ഗരംമസാലയും ഇട്ട് കൊടുക്കാം. പച്ചമണം മാറിയ ശേഷം ഇതിലേക്ക് നേരത്തെ മാറിനേറ്റ് ചെയ്‌ത്‌ വച്ചിരിക്കുന്ന ചിക്കെൻ ഇട്ട് കൊടുക്കാം. 



ഇനി ഇതിലേക്ക് ആവശ്യത്തിന് ഉപ്പും, കറിവേപ്പിലയും ചേർത്ത് കൊടുക്കാം.ഒപ്പം ഇതിലേക്ക് മുകളിൽ പറഞ്ഞിരിക്കുന്ന അളവിൽ വെള്ളവും ചേർത്ത് ചെറിയ തീയിൽ അടച്ചു വച്ച് ചിക്കൻ വേവിക്കാം. ഇടയ്ക്ക് ഇളക്കി കൊടുക്കാൻ മറക്കരുത്. 

ഇനി ചിക്കെൻ വെന്ത ശേഷം അടപ്പ് തുറന്ന് വച്ച് ഗ്രേവി കുറുകുന്ന വരെ ഇടവിട്ട് ഇളക്കാം. അവസാനമായി ആവശ്യത്തിന് കുരുമുളക്പൊടി ചേർത്ത ശേഷം തീ അണച്ച് പാത്രത്തിലേക്ക് വിളമ്പാം. ഇപ്പോൾ രുചികരവും എളുപ്പത്തിൽ തയ്യാറാകുന്നതുമായ പേപ്പർ ചിക്കെൻ റെഡി. 




വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

സിംപിളായി ശരീര ഭാരം കുറക്കാം; കറുവാപ്പട്ട ചായ ഉണ്ടാക്കുന്ന വിധം


ബിരിയാണികൂട്ടുകളിലെ പ്രധാനിയായ കറുവാ പട്ടകൊണ്ട് വേറെയുമുണ്ട് ഗുണങ്ങൾ. ശരീര ഭാരം കുറക്കാനും കറുവാപ്പട്ട മികച്ചതാണെന്നാണ് ആരോഗ്യ വിദഗ്‌ദർ സാക്ഷ്യപ്പെടുത്തുന്നത്.  

സാധാരണയായി ആളുകൾ തടികുറക്കാനായി ഭക്ഷണം കുറക്കുകയും വ്യായാമം ചെയ്യുകയുമാണ് ചെയ്യുന്നത്. ചിലർ അനാരോഗ്യകരമായ രീതികളും ഇക്കാര്യത്തിൽ സ്വീകരിക്കാറുണ്ട്. എന്നാൽ നിത്യേന ഒരു കറുവാപട്ട ചായ കുടിച്ചാൽ ഈ പെടാപാടൊന്നുമില്ലാതെ ശരീര ഭാരം കുറക്കാൻ സാധിക്കും. 

വേണ്ട ചേരുവകൾ 

  • വെള്ളം - 3 ഗ്ലാസ് 
  • കറുവപ്പട്ട - 2 കഷണം 
  • കറുവപ്പട്ട പൊടിച്ചത് - 2 ടീസ്‌പൂൺ 
  • തേൻ - 1/2 സ്‌പൂൺ 
  • നാരങ്ങാനീര് - 1 ടീസ്‌പൂൺ 

തയ്യാറാക്കുന്ന വിധം 

ആദ്യം ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് കറുവപ്പട്ട ചേർത്ത് നല്ലപോലെ തിളപ്പിക്കുക. ശേഷം അരിച്ചെടുക്കുക. കുടിക്കുന്നതിനും തൊട്ട് മുൻപ് അൽപം തേനും നാരങ്ങാനീരും ചേർക്കുക. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl

മാങ്ങായിട്ട നല്ല പാലക്കാടൻ അയലക്കറി തയാറാക്കാം



  • അയല - 6 എണ്ണം 
  • മാങ്ങാ - 1 എണ്ണം (നീളനെ അരിഞ്ഞത്) 
  • സവോള - 1 എണ്ണം (നീളനെ അരിഞ്ഞത്) 
  • പച്ചമുളക് - 2 എണ്ണം (നീളനെ അരിഞ്ഞത്)
  • ഇഞ്ചി - 1 ടീസ്‌പൂൺ
  • വെളുത്തുള്ളി - 1 ടീസ്‌പൂൺ
  • കറിവേപ്പില - ആവശ്യത്തിന് 
  • വാളൻപുളി - 1 കപ്പ് 
  • തേങ്ങാ - 1 കപ്പ് 
  • തക്കാളി - 1 എണ്ണം (നീളനെ അരിഞ്ഞത്) 
  • മുളക്പൊടി - 1 ടീസ്‌പൂൺ
  • മഞ്ഞൾപൊടി - 1/4 ടീസ്‌പൂൺ
  • മല്ലിപൊടി - 1 ടീസ്‌പൂൺ
  • ഫിഷ്‌ക്കറി മസാല - 1 ടീസ്‌പൂൺ
  • ഉപ്പ് - ആവശ്യത്തിന് 
  • കടുക് - 1 ടീസ്‌പൂൺ
  • വെളിച്ചെണ്ണ - 3 ടീസ്‌പൂൺ 
  • ഉലുവ പൊടിച്ചത് - ഒരു നുള്ള്  




തയാറാക്കുന്ന വിധം

മീൻ ഉപ്പും, മഞ്ഞൾപൊടിയും ഇട്ട് നന്നായി കഴുകി മാറ്റി വയ്ക്കുക. തുടർന്ന് ചീനച്ചട്ടിൽ വെളിച്ചെണ്ണ ഒഴിച്ചതിന് ശേഷം കടുക് പൊട്ടിക്കാം. അതിലേക്ക് സവോള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, തക്കാളി എന്നിവ ഓരോന്നായി ഇട്ട് നന്നായി വഴറ്റി കൊടുക്കാം. ഇതിലേക്ക് മുളക്പൊടി, മഞ്ഞൾപൊടി, മല്ലിപൊടി, ഫിഷ്‌ക്കറി മസാല, ഉപ്പ്, ഉലുവ പൊടിച്ചത് എന്നിവയും ഇട്ട് വഴറ്റി കൊടുക്കാം. 

ഇതിന്‍റെ കൂടെ നന്നായി അരച്ച് വച്ചിരിക്കുന്ന തേങ്ങായും ഇട്ട് കൊടുക്കാം. പച്ചമണം പോകുന്നതു വരെ ചെറിയ തീയിൽ വച്ച് വഴറ്റി കൊടുക്കാം. ഇതിലേക്ക് പുളിവെള്ളവും ഒഴിച്ച് കൊടുക്കാം. അതിന്റെ കൂടെ ആവശ്യത്തിന് വെള്ളവും ചേർത്ത് കൊടുക്കാം.

ഒന്ന് തിളച്ച ശേഷം അതിലേക്ക് മീനും മാങ്ങയും ഇട്ട് കൊടുത്ത് അടച്ചു വച്ച് വേവിക്കാം. അവസാനമായി ആവശ്യമുള്ള കറിവേപ്പിലയും അൽപം വെളിച്ചെണ്ണയും ചേർത്ത് കൊടുക്കാം. ഇപ്പോൾ രുചികരമായ മാങ്ങായിട്ട പാലക്കാടൻ മീൻ കറി തയ്യാർ. 



വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

നുള്ള് മുളകുപൊടി പോലും ചേർക്കാതെ ഗ്രീൻ പെപ്പർ ചെമ്മീൻ റോസ്റ്റ്



ചേരുവകൾ

  • ചെമ്മീൻ - 1 കപ്പ് 
  • പച്ചകുരുമുളക് - 1 ടീസ്‌പൂൺ 
  • ഉപ്പ് - ആവശ്യത്തിന് 
  • മഞ്ഞൾപൊടി - 1/4 ടീസ്‌പൂൺ  
  • തേങ്ങാപാൽ - 1 ചെറിയ കപ്പ് 
  • വെളിച്ചെണ്ണ - 3 ടേബിൾസ്‌പൂൺ 
  • കറിവേപ്പില - ആവശ്യത്തിന് 
  • ചെറിയഉള്ളി - 4 എണ്ണം 
  • പച്ചമുളക് - 2 എണ്ണം 
  • കറിവേപ്പില - ആവശ്യത്തിന് 
  • ഇഞ്ചി - 1 ചെറിയ കഷണം 
  • വെളുത്തുള്ളി - 4 അല്ലി  



തയ്യാറാക്കുന്ന വിധം

ചെമ്മീൻ പലതരത്തിൽ ഉണ്ടാക്കാറുണ്ട്, എന്നാൽ അൽപ്പം പോലും മുളക്പൊടി ചേർക്കാതെ ചെമ്മീൻ ഉണ്ടാക്കിയാലോ? ഒരു നുള്ളു പോലും മുളക്പൊടി ചേർക്കാതെ പച്ചകുരുമുളക് ഇട്ടു ചെമ്മീൻ റോസ്റ്റ് ഉണ്ടാക്കാം. അതിനായി ആദ്യം ചെമ്മീൻ കഴുകി വൃത്തി ആക്കി വയ്ക്കാം. അതിലേക്ക് മഞ്ഞൾപൊടി, കുരുമുളക്പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി പെരട്ടി പത്ത് മിനിറ്റ് മാറ്റി വയ്ക്കാം. 

ഇനി ഒരു മിക്‌സി ജാറിൽ ചെറിയ ഉള്ളി, പച്ചകുരുമുളക്, കറിവേപ്പില, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ഇട്ട് നന്നായി പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കാം. ഇനി ഒരു ചീനച്ചട്ടിയിൽ അൽപ്പം വെളിച്ചെണ്ണ ഒഴിച്ച് നേരത്തെ പുരട്ടി വച്ചിരിക്കുന്ന ചെമ്മീൻ ഇതിലേക്ക് ഇട്ട് വറുത്തെടുത്ത് മാറ്റി വയ്ക്കാം. 

ഇനി അതിലേക്ക് അരച്ച് വച്ചിരിക്കുന്ന അരപ്പ് ചേർത്ത് കൊടുത്ത് പച്ചമണം മാറുന്നത് വരെ വഴറ്റാം. അതിലേക്ക് വറുത്ത ചെമ്മീൻ ചേർത്ത് കൊടുക്കാം. ഇനി അതിലേക്ക് എടുത്ത് വച്ചിരിക്കുന്ന തേങ്ങാപാൽ ചേർത്ത് കൊടുക്കാം. ഇനി അഞ്ച് മിനിറ്റ് അടച്ചു വൈക്കം. ഇപ്പോൾ രുചികരമായ ഗ്രീൻ പെപ്പർ ചെമ്മീൻ റോസ്റ്റ് തയ്യാർ.





വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/GJaKOlvs1xxHPZvUgAJSae

കിടക്കപ്പായിൽ കാപ്പി കുടിക്കുന്നവരാണോ; അറിയണം ഈ കാര്യങ്ങൾ

ഭക്ഷണ കാര്യത്തിൽ ഒരു ചിട്ടയുമില്ലാത്തവരാണ് പുതുതലമുറയിലെ മലയാളികൾ. ഇത് പലവിധ ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകാറുമുണ്ട്. ശരിയായ ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ഭക്ഷണം കൃത്യ സമയത്ത് കഴിക്കുക എന്നതും. വെറും വയറ്റിൽ കഴിക്കാൻ പാടുള്ളതും അല്ലാത്തതുമായ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. 

കാപ്പി

കാലത്തേ കിടക്കപ്പായിൽ ഒരു കാപ്പി കുടിച്ചില്ലെങ്കിൽ ദിവസം പോയെന്ന് ചിന്തിക്കുന്നവരാണ് പലരും. കാപ്പി കുടിക്കുന്നത് ഉന്മേഷമേകുവാൻ സഹായിക്കും എങ്കിലും, വെറും വയറ്റിൽ കുടിക്കുമ്പോൾ വയറ്റിൽ ഹൈഡ്രോക്ളോറിക് ആസിഡ് രൂപപ്പെടുകയും, അത് പിന്നീട് ഉള്ള ദഹനത്തെ ബാധിക്കുകയും ചെയ്യുന്നു. അതിനാൽ വെറും വയറ്റിൽ കാപ്പി കുടിക്കരുത്.  


സ്‌ട്രെസ് പഴങ്ങൾ:

രാവിലെ വെറും വയറ്റിൽ സ്‌ട്രെസ്, ഉയർന്ന ഫൈബർ എന്നിവ അടങ്ങിയ പഴങ്ങളായ പേരയ്ക്ക, ഓറഞ്ച് എന്നിവ കഴിക്കുന്നത് ഒഴിവാക്കുക. അവയിൽ ഫ്രക്ടോസ്, ഫൈബർ എന്നിവ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നതിനാൽ ഉപാപചയ പ്രവർത്തനത്തെ രാവിലെ തുടക്കത്തിൽ തന്നെ മന്ദഗതിയിലാക്കുന്നു. 



എരിവുള്ള ഭക്ഷണങ്ങൾ:

ഒഴിഞ്ഞ വയറ്റിൽ എരിവുള്ള വിഭവങ്ങൾ കഴിക്കുന്നത് വയറ്റിൽ അസ്വസ്ഥതയുണ്ടാക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഇത് അസിഡിറ്റിക്കും മലബന്ധത്തിനും ഈടാക്കും. മാത്രമല്ല ഇത് ദഹനക്കേടിന് കാരണമാകും. 



വേവിക്കാത്ത പച്ചക്കറികൾ:

വേവിക്കാത്ത പച്ചക്കറികൾ ഒരു ദിവസത്തെ ആദ്യ ഭക്ഷണമാക്കരുത്. ഇത് ഗ്യാസ്ട്രബിൾ, വയറുവേദന എന്നിവ ഉണ്ടാക്കും എന്ന് ആരോഗ്യ വിദക്തർ പറയുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/IEDeVZV35TG9r0BcZgGIR2

കേരള സ്റ്റൈൽ ബീറ്റ് റൂട്ട് പച്ചടി വേഗത്തിൽ തയാറാക്കാം



ചേരുവകൾ

  • ബീറ്റ്‌റൂട്ട് - 2 എണ്ണം 
  • തൈര് - 1 കപ്പ് 
  • തേങ്ങ ചിരകിയത് - 1 കപ്പ് 
  • കടുക് - 1 ടീസ്‌പൂൺ 
  • ജീരകം - 1/2 ടീസ്‌പൂൺ  
  • കറിവേപ്പില - ആവശ്യത്തിന് 
  • ഉണക്കമുളക് - 5 എണ്ണം 
  • ചെറിയ ഉള്ളി - 3 എണ്ണം 
  • പച്ചമുളക് - 3 എണ്ണം 
  • ഇഞ്ചി - 1 ചെറിയ കഷണം 



തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ ആദ്യം ബീറ്റ്റൂട്ട് ചീകിയ  (ഗ്രേറ്റ്) ശേഷം അൽപ്പം വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക. തുടർന്ന് മിക്‌സി ജാറിൽ തേങ്ങ ചിരകിയത്, ജീരകം, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, ചെറിയ ഉള്ളി എന്നിവ ഇട്ട് നന്നായി പേസ്റ്റ് പോലെ അരച്ചെടുക്കുക. 

ഇത് വേവിച്ച് വച്ചിരിക്കുന്ന ബീറ്ററൂട്ടിലേക്കിട്ട് ഇളക്കി കൊടുക്കാം. അഞ്ച് മിനിറ്റ് ചെറിയ തീയിൽ വച്ച് ഇളക്കാം. ശേഷം അടുപ്പ് ഓഫ് ചെയ്‌ത്‌ അതിലേക്ക് തൈര് ചേർത്ത് കൊടുക്കാം. ഇനി ഒരു ചീനച്ചട്ടിയിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച ശേഷം കറിവേപ്പില, ഉണക്കമുളക് ഇട്ട് കൊടുക്കാം. ഇത് തയ്യാറാക്കി വച്ചിരിക്കുന്ന ബീറ്റ്‌റൂട്ട് പച്ചടിയിലേക്ക് ഇട്ട് ഇളക്കി കൊടുക്കാം. ഇപ്പോൾ രുചിയേറും ബീറ്റ്റൂട്ട് പച്ചടി തയ്യാർ. 




വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/Emj3wFkoUOzGh0SK1sWsHp

മീൻ പൊരിച്ചതിനു രുചികൂട്ടണോ; ഇങ്ങനെ ഉണ്ടാക്കി നോക്കൂ




മീൻ വറുത്തത് ഇഷ്ടമില്ലാത്തവർ ഉണ്ടാകില്ല. എന്നാൽ  കുറച്ച് വ്യത്യസ്‌തമായ ചേരുവകൾ ചേർത്ത് മീൻ ഇങ്ങനെ വറുത്തു നോക്കു; രുചി അപാരം തന്നെ 



ചേരുവകൾ

  • മീൻ (തിലാപ്പിയ) - 1 കിലോഗ്രാം 
  • വെളിച്ചെണ്ണ - ആവശ്യത്തിന് 



മാരിനേഷനു വേണ്ടി

  • മുളക്പൊടി - 1 ടേബിൾ സ്‌പൂൺ 
  • കാശ്‌മീരി മുളക്പൊടി - 2 ടേബിൾ സ്‌പൂൺ 
  • മഞ്ഞൾപൊടി - 1 ടേബിൾ സ്‌പൂൺ 
  • മല്ലിപൊടി - 1 1/2 ടേബിൾ സ്‌പൂൺ  
  • കുരുമുളക്പൊടി - 1 ടേബിൾ സ്‌പൂൺ 
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾ സ്‌പൂൺ 
  • ഗരംമസാലപ്പൊടി - 1 ടേബിൾ സ്‌പൂൺ 
  • മല്ലിയില - ആവശ്യത്തിന് 
  • കറിവേപ്പില - ആവശ്യത്തിന് 
  • നാരങ്ങാ നീര് - 1 ടേബിൾ സ്‌പൂൺ 
  • വെള്ളം - ആവശ്യത്തിന് 



തയ്യാറാക്കുന്ന വിധം

മാരിനേറ്റ് ചെയ്യാൻ ഉള്ള എല്ലാ ചേരുവകളും കുറച്ചു വെള്ളവും ഒഴിച്ച് മിക്‌സിയിൽ നല്ല ഒരു പേസ്റ്റ് രൂപത്തിൽ അരച്ചെക്കുക. ഈ മസാല വരഞ്ഞു വച്ചിരിക്കുന്ന മീനിൽ നന്നായി തേച്ചു പിടിപ്പിക്കാം. ഇനി 30 മിനിറ്റ് എങ്കിലും ഇത് മാറ്റി വയ്ക്കാം. അതിനു ശേഷം ഒരു പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ചൂടാക്കി മീൻ മീഡിയം ചൂടിൽ അഞ്ച് മിനിറ്റ് ഓരോ വശവും വറുത്തെടുക്കുക. ഇപ്പോൾ രുചിയേറും മീൻ പൊരിച്ചത് തയ്യാർ. 



വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ