www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2038) Idukki (1954) Mostreaded (1617) Crime (1513) National (1261) Entertainment (859) world (450) Viral (448) Video (362) Health (212) Gallery (163) mollywood (161) Gulf (146) sports (144) Trending (109) business (103) bollywood (90) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (37) editorial (35) auto (30) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) Fashion (14) trailer (14) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)
Showing posts with label editorial. Show all posts

തൊട്ടതെല്ലാം അബദ്ധം; ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെയുള്ള ആക്രമണത്തിലും കൈപൊള്ളി സിപിഎം



തെരഞ്ഞെടുപ്പിലെ കനത്ത പരാജത്തിനു പിന്നാലെ തൊട്ടതെല്ലാം അബദ്ധമാക്കി സിപിഎം. മാസപ്പടി കേസിൽ ഇ.ഡി നടത്തിയ പരിശോധനക്കിടെ കലാപാഹ്വാനം നടത്തിയ നേതാക്കൾ ഇപ്പോൾ ആക്രമണത്തെ ന്യായീകരിക്കാൻ പെടാപാടുപെടുന്ന കാഴ്ച്ചയാണ് കാണുന്നത്. 

പാർട്ടിയുടെ ഒരു സ്ഥാനത്തുമില്ലാത്ത പ്രതിപക്ഷ നേതാവ് വീണ വിജയനുമായി ബന്ധപ്പെട്ടാണ് മാസപ്പടി കേസ്. ഇതിൽ പാർട്ടി എന്തിന് ഇടപെട്ടുവെന്നതടക്കമുള്ള വിമർശനങ്ങളാണ് നാനാ കോണുകളിൽ നിന്നും ഉയരുന്നത്. 

ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതടക്കമുള്ള ഗുരുതരമായ കുറ്റകൃത്യം ചെയ്യാൻ പ്രവർത്തകരെ പ്രേരിപ്പിച്ചതും ആന മണ്ടത്തരങ്ങളായി പൊതു സമൂഹം വിലയിരുത്തുന്നുണ്ട്. സാമ്പത്തിക കുറ്റകൃത്യത്തിൽ അന്വേഷണത്തിൽ കുറ്റം തെളിഞ്ഞാൽ തന്നെ വീണയ്ക്ക് വലിയ ശിക്ഷയൊന്നും കിട്ടാൻ സാധ്യതയില്ലെന്നിരിക്കെ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ആക്രമണങ്ങളിൽ അറസ്റ്റിലായ സിപിഎം പ്രവർത്തകർക്ക് വലിയ ശിക്ഷകൾ ലഭിക്കാനാണ് സാധ്യത.

സൈബർ ലോകത്തും സിപിഎമ്മിന്‍റെ നടപടികൾ വലിയ വിമർശനം നേരിടുന്നുണ്ട്. ആക്രമണം അബദ്ധമായി പോയെന്നു മനസിലാക്കിയ നേതൃത്വം ഇപ്പോൾ ന്യായങ്ങൾ നിരത്തി തടിതപ്പാനുള്ള പെടാപാടിലാണ്. 

തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സിപിഎം നടത്തിയ ഇടപെടലുകൾ എല്ലാം അബദ്ധമാകുകയാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്. പാർട്ടിക്കുള്ളിലെ അവമതിപ്പ് കണക്കാക്കാതെ പിണറായി വിജയനെ സംരക്ഷിക്കാൻ നേതൃത്വം നടത്തുന്ന ശ്രമങ്ങൾ വലിയ വിമർശനങ്ങൾക്കാണ് കാരണമാകുന്നത്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ഒരുക്കിയത് ചതിയുടെ ചാണക്യ തന്ത്രം; കെസിയുടെ ഗ്രൂപ്പിസം പൊളിച്ചടുക്കി വി.ഡി



102 സീറ്റിന്‍റെ മിന്നും ജയം നേടിയിട്ടും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള മാരത്തോൺ ചർച്ചകളിലേക്ക് കോൺഗ്രസിനെ നയിച്ചത് കെ.സി വേണുഗോപാലെന്ന അധികാര മോഹിയുടെ കുതന്ത്രം. 

ഹൈക്കമാന്‍റിന്‍റെ ഭാഗമായി നിൽക്കുമ്പോഴും 2026 തെരഞ്ഞെടുപ്പിൽ കേരളത്തിലെ മുഖ്യമന്ത്രി കസേര നോട്ടമിട്ട് കെ.സി നീക്കം തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി. സ്വന്തമായി കേരളത്തിൽ ഒരു പ്രതിഛായ ഇല്ലാത്തതിനാൽ തന്നെ നേരിട്ട് മുഖ്യമന്ത്രി പദത്തിലേക്ക് മത്സരിക്കാനുള്ള ധൈര്യം ഇല്ലാതിരുന്ന കെ.സി. മെനഞ്ഞത് ചതിയുടെ ചാണക്യ തന്ത്രം. 

വി.ഡി. സതീശനുള്ള ജനപിന്തുണ മനസിലാക്കിയ കെ.സി. വിഡിയെ മുൻനിർത്തി കേരളത്തിലെ തെരഞ്ഞെടുപ്പിനെ നയിക്കാൻ പദ്ധതിയിടുകയായിരുന്നു. ഇതിനിടെ എഐസിസിയിൽ നിന്നുള്ള ഫണ്ട് വിതരണത്തിലും എ, ഐ ഗ്രൂപ്പുകളിൽ നിന്നും വിട്ടുനിന്നവരെയും ഉൾപ്പെടുത്തി കെ.സി ഗ്രൂപ്പുണ്ടാക്കുന്നതിലായിരുന്നു ശ്രദ്ധ. 

കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി കെ.സി ഗ്രൂപ്പ് കേരളത്തിൽ വളർന്നുകൊണ്ടിരിക്കുകയായിരുന്നു. കോൺഗ്രസിലെ വിമത ശക്തികളെ ഒന്നിച്ചു കൂട്ടുകയെന്നതായിരുന്നു കെസി പക്ഷത്തിന്‍റെ നീക്കം. വി.ഡി. സതീശൻ കോൺഗ്രസിനെയും യുഡിഎഫിനെയും ശക്തിപ്പെടുത്താൻ നെട്ടോട്ടമോടുമ്പോൾ കെ.സി പക്ഷത്തെ കരുത്തരാക്കാനുള്ള അണിയറ നീക്കത്തിലായിരുന്നു ഇവർ. 

തെരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രി കസേരക്ക് വേണ്ടിയുള്ള മത്സരം മുൻകൂട്ടി കണ്ട കെ.സി സ്ഥാനാർഥി നിർണയത്തിൽ തന്‍റെ ആളുകളെ തിരുകി കയറ്റാൻ പ്രത്യേകം ശ്രദ്ധ കാണിച്ചു. തന്‍റെ ആളുകളെ വിജയിപ്പിക്കാൻ എഐസിസി നേതൃത്വത്തിൽ നിന്നുള്ള തെരഞ്ഞെടുപ്പ് ഫണ്ട് അടക്കം കൃത്യമായി എത്തിച്ചുകൊടുക്കുന്നതിലും കെസി പിന്നോട്ട് നിന്നില്ല. 

ഹൈക്കമാന്‍റിലെ അംഗങ്ങളുമായും രാഹുൽ, സോണിയ, പ്രിയങ്ക നേതൃത്വവുമായുമുള്ള വ്യക്തി ബന്ധവും കേരളത്തിലെ എംഎൽഎമാരും എംപിമാരും നൽകുന്ന പിന്തുണയും ആയുധകമാക്കി സിംപിളായി മുഖ്യമന്ത്രി കസേരയിലേക്കെത്താമെന്നായിരുന്നു കെ.സിയുടെ കണക്കു കൂട്ടൽ. എന്നാൽ കെ.സിയുടെ കുറുക്കൻ തന്ത്രങ്ങളെ നിഷ്ഫലമാക്കിയായിരുന്നു മുഖ്യമന്ത്രി കസേരയിലേക്ക് വി.ഡി. സതീശൻ എത്തുന്നത്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

കോൺഗ്രസ് നീങ്ങുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരത്തിലേക്ക്



കേരളത്തിലെ മുഖ്യമന്ത്രിയെ കണ്ടെത്താൻ കോൺഗ്രസിൽ മാരത്തോൺ ചർച്ചകൾ തുടരുകയാണ്. ഒരു തീരുമാനത്തിലെത്താൻ ഹൈക്കമാന്‍റിന് ഇനിയും സാധിക്കാതെ വരുന്നത് കെ.സി വേണുഗോപാലിനു വേണ്ടിയുള്ള കേന്ദ്ര നേതാക്കളുടെ കടുംപിടുത്തം തുടരുന്നതുകൊണ്ടാണെന്ന സൂചനകളാണ് പുറത്തു വരുന്നത്. 

ജനവികാരവും കേരളത്തിലെ സാഹചര്യങ്ങളും ഘടകക്ഷികളെയും തള്ളിക്കൊണ്ട് കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാനാണ് ഹൈക്കമാന്‍റിലെ നീക്കമെന്ന സൂചനകളാണ് ഒടുവിൽ പുറത്തു വരുന്നത്. വി.ഡി. സതീശനെയും രമേഷ് ചെന്നിത്തലയെയും അനുനയിപ്പിച്ച് കെ.സിയിലേക്ക് എത്തുകയെന്ന നീക്കമാണ് ഹൈക്കമാന്‍റ് നടത്തുന്നത്.

സതീശനും ചെന്നിത്തലയും അനുനയത്തിനു വഴങ്ങാതെ വന്നാൽ കേരളത്തിൽ ജനവികാരം എതിരാകുമെന്നും കോൺഗ്രസ് ഭയക്കുന്നുണ്ട്.  അതേസമയം നിലവിലെ സാഹചര്യത്തിൽ കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചാൽ വലിയ ജനരോഷം ഇതിനെതിരെ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. 

വി.ഡി സതീശിനു വേണ്ടി തെരുവിൽ ഇറങ്ങുന്നതും സോഷ്യൽ മീഡിയയിൽ മുറവിളി കൂട്ടുന്നതും കോൺഗ്രസ് പ്രവർത്തകർ മാത്രമല്ല. ഇതിൽ ഇതര പാർട്ടിക്കാരും നിക്ഷ്പക്ഷരും ധാരാളമുണ്ട്. കെ.സിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചാൽ സതീശൻ ഫാൻസ് അടുത്ത ഉപതെരഞ്ഞെടുപ്പിൽ കെ.സിയെ തോൽപ്പിക്കുന്നതിനായിരുക്കും മുൻഗണന നൽകുക. 

കെ.സി എം.പി സ്ഥാനം രാജിവയ്ക്കുന്ന സീറ്റിലും നിയമസഭയിലേക്ക് മത്സരിക്കുന്ന സീറ്റിലും ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. രണ്ട് സീറ്റിലും കോൺഗ്രസ് തോൽക്കുന്ന സാഹചര്യം ഉണ്ടായാൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരജായമായി ഇതിനെ വിലയിരുത്തേണ്ടി വരും. 

രാജസ്ഥാൻ, കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിൽ ജനവികാരത്തിനെതിരെ പ്രവർത്തിച്ച കോൺഗ്രസ് തോറ്റ് തുന്നം പാടിയ സാഹചര്യങ്ങൾ കേരളത്തിലും ആവർത്തിക്കും. പത്ത് വർഷം ഭരണത്തിൽ നിന്നു മാറി നിൽക്കേണ്ടി വന്ന സാഹചര്യം വീണ്ടും ഉണ്ടാകും. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ അടക്കം ഇത് തിരിച്ചടിയാകുമെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്. 

എന്നാൽ ഇതിനെയെല്ലാം മറികടന്നുള്ള നീക്കമാണ് ഹൈക്കമാന്‍റ് നടത്തുന്നതെന്ന സൂചനകളാണ് ഒടുവിൽ പുറത്തു വരുന്നത്. നിലവിൽ എംഎൽഎമാരിലും എംപിമാരിലും കൂടുതൽ പേർ കെസിയെ പിന്തുണയ്ക്കുന്നത് ഹൈക്കമാന്‍റും രാഹുൽഗാന്ധിയുമായുള്ള കെ.സിയുടെ അടുത്ത ബന്ധവും വിട്ടുവീഴ്ച്ചാ മനോഭാവവും കൊണ്ടാണ്. 

സതീശൻ മുഖ്യമന്ത്രിയായാൽ പാർട്ടിയിൽ വിട്ടുവീഴ്ച്ചകൾക്ക് തയാറാകില്ലെന്ന ഭയം ഇവർക്കുണ്ട്. എന്നാൽ ജനങ്ങൾക്കിടയിൽ കെ.സി വേണുഗോപാലിന് ഒരു ഇമേജ് ഇല്ലെന്നതാണ് യാഥാർഥ്യം. 

രാജ്യത്തെ തന്നെ കോൺഗ്രസിനെ ഏറ്റവും ദുർബലമാക്കിയതിനു പിന്നിൽ കെ.സി അടക്കമുള്ളവർ ഉണ്ടെന്നും കോൺഗ്രസ് പ്രവർത്തകർ വിലയിരുത്തുന്നുണ്ട്. ഇത് ഉപതെരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചടിക്ക് കാരണമാകാൻ സാധ്യതയുണ്ട്. എന്നാൽ കേന്ദ്രത്തിലെത്തിയ നേതാക്കളാരും ഇക്കാര്യം ഹൈക്കമാന്‍റിനെ ധരിപ്പിക്കുന്നുമില്ല. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

അനിയത്തിയെ കാണിച്ച് ചേച്ചിയെ കെട്ടിക്കുക; കെ.സി കളിക്കുന്നത് കേരള രാഷ്ട്രീയത്തിലെ നാറിയ കളി



അനിയത്തിയെ കാണിച്ച് ചേച്ചിയെ കെട്ടിക്കുന്ന പതിവുണ്ടായിരുന്നു പണ്ട് നാട്ടിൻപുറങ്ങളിൽ. കെട്ടാൻ പന്തലിലെത്തുമ്പോൾ മാത്രമേ വരൻ താൻ കെട്ടാൻ പോകുന്നത് ചേച്ചിയെ ആണെന്ന് തിരിച്ചറിയു. ഏതാണ് അതേ അവസ്ഥയിലാണ് ഇന്ന് കേരളത്തിലെ കോൺഗ്രസ് പാർട്ടി. 

അടുത്ത മുഖ്യമന്ത്രിയായി കോൺഗ്രസ് കഴിഞ്ഞ അഞ്ച് വർഷവും ഉയർത്തിക്കാണിച്ചത് വി.ഡി സതീശൻ എന്ന പറവൂർ എംഎൽഎയെയാണ്. പ്രതിപക്ഷ നേതാവായി അഞ്ച് വർഷം കോൺഗ്രസിനെ നയിച്ചതും യുഡിഎഫിനെ ഒന്നിപ്പിച്ചു നിർത്തിയതും വി.ഡി തന്നെ. ഇതിനിടെ ലോക്സഭാ തെരഞ്ഞെടുപ്പും ഉപതെരഞ്ഞെടുപ്പുകളും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളും നടന്നു. ഈ തെരഞ്ഞെടുപ്പുകളിലെല്ലാം കോൺഗ്രസും യുഡിഎഫും നേടിയ വിജയത്തിന് ഒരേ ഒരു കാരണം വിഡിയുടെ നേതൃത്വമായിരുന്നു. 

വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രതീക്ഷിച്ചാണ് മലയാളികൾ രാഷ്ട്രീയ വ്യത്യാസം മറന്ന് ഇത്തവണ യുഡിഎഫിനു വോട്ട് ചെയ്‌തതും. എന്നിട്ട് ഭരണം കൈപ്പിടിയിലായപ്പോൾ മുഖ്യമന്ത്രിയാകാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് കെസിയും ആർസിയും. 

പണിയെടുത്തവനെ വരമ്പത്തിരുത്തി ചുളുവിൽ മുഖ്യമന്ത്രി ആകാനാണ് കെസിയുടെ നീക്കം. ഇതിനായി കെസി അണിയറ നീക്കം തുടങ്ങിയിട്ട് കാലം കുറച്ചായി. സ്വന്തം മുഖം കാണിച്ചാൽ ഒറ്റ മലയാളിയും വോട്ട് ചെയ്യില്ലെന്ന് ഉത്തമ ബോധ്യമുണ്ടായിരുന്ന കെസി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളത്തിൽ ഒരു കെസി പക്ഷം ഉണ്ടാക്കുന്ന തയാറെടുപ്പിലായിരുന്നു. 

കേരളത്തിൽ അന്യം നിന്നു പോയ എ, ഐ ഗ്രൂപ്പുകൾക്ക് പകരം കെ.സി വിഭാഗം ഉണ്ടാക്കിയെടുത്ത് കോൺഗ്രിസനെ വീണ്ടും വിഭാഗീയമാക്കിയത് ഈ വിരുതനാണ്. ഓരോ പഞ്ചായത്തിലും കെസി പക്ഷങ്ങളെ രൂപപ്പെടുത്തിയെടുക്കാൻ സൂത്രധാരന് വേഗം കഴിഞ്ഞു. 

രാഹുൽ ഗാന്ധിയുമായുള്ള അടുത്ത ബന്ധം, എഐസിസി നേതാവെന്നുള്ള പരിഗണന, ഹൈക്കമാന്‍റിൽ നിന്നുള്ള ഫണ്ട് സോഴ്സ് എന്നിങ്ങനെ കെസി കേരളത്തിൽ കെസിപക്ഷത്തെ രൂപപ്പെടുത്തിയെടുത്തു. ഈ നാളുകളിലൊന്നും താൻ മുഖ്യമന്ത്രിയാകുമെന്നോ, ആകാൻ ആഗ്രഹമുണ്ടെന്നോ ഒരിടത്തും പറഞ്ഞില്ല. പറഞ്ഞാൽ കോൺഗ്രസ് എട്ട് നിലയിൽ പൊട്ടുമെന്ന് ഈ മഹാനറിയാം. 

ചേച്ചിയെ കാണിച്ചാൽ കല്യാണം നടക്കില്ലെന്ന് ഉറപ്പുള്ള കെസി, തനിക്ക് പകരം തന്ത്രത്തിൽ വി.ഡിയെ മുൻ നിർത്തി. മലയാളികൾ വിഡിയെ കണ്ട് വോട്ടും ചെയ്‌തു വിജയിപ്പിക്കുകയും ചെയ്തു. ഒടുക്കം സത്യ പ്രതിജ്ഞയ്ക്ക് സമയമായപ്പോൾ പന്തലിലെത്തുന്നത് കെ.സി. ഇതാണ് ഇന്ന് കേരളത്തിലെ അവസ്ഥ. 

പക്ഷേ രാജസ്ഥാനിലും കർണാടകയിലും കളിച്ച കളി കേരളത്തിൽ വിലപ്പോകില്ലെന്ന് ഈ മഹാനും ഇയാളുടെ ഏറാം കൂലികളായി നിൽക്കുന്ന നേതാക്കൾക്കും അറിയില്ല. ജനം എന്നതാണ് എല്ലാത്തിനും മുകളിൽ. പിണറായിയെന്ന വല്യ നേതാവിനെ ഒറ്റ തെരഞ്ഞെടുപ്പിൽ നിലത്തിരുത്തിയവരാണ് മലയാളികൾ. അവർക്ക് കെസിയെ ഒഴിവാക്കാനും വലിയ ബുദ്ധിമുട്ടൊന്നും ഇല്ല. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


വല്ലവന്‍റേം കൊച്ചിന്‍റെ തന്തയാകാൻ നാണമില്ലേ കെ.സിക്കും ആർസിക്കും



വല്ലവന്‍റേം കൊച്ചിന്‍റെ തന്തയാകുക എന്ന നാണം കെട്ട പരിപാടിക്കുള്ള അണിയൊരുക്കത്തിലാണ് കേരളത്തിലെ രണ്ട് കോൺഗ്രസ് നേതാക്കൾ. രാജ്യത്ത് തന്നെ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന പാർട്ടിക്ക് വലിയ നേട്ടം ഉണ്ടായിരിക്കുകയാണ് ഇപ്പോൾ കേരളത്തിൽ. 102 സീറ്റെന്ന അത്ഭുത വിജയം നേടിയ മുന്നണിക്കും കോൺഗ്രസിനും നാണക്കേടുണ്ടാക്കുന്നതാണ് അധികാരത്തിനു വേണ്ടിയുള്ള രണ്ട് നേതാക്കളുടെ കടിപിടി. 

2021ൽ ഉണ്ടായ കനത്ത തിരിച്ചടിയോടെ കോൺഗ്രസിലെ പല മുതിർന്ന നേതാക്കളും ഉൾവലിഞ്ഞിരുന്നു. പിന്നീടിങ്ങോട്ട് യുവത്വത്തിന്‍റെ കരുത്തായി വളർന്നു വന്ന നേതാവാണ് വി.ഡി. സതീശൻ എന്ന പറവൂർ എംഎൽഎ. 

പാർട്ടിയിൽ തലമുറ മാറ്റം പ്രഖ്യാപിച്ചതോടെ മുതിർന്ന നേതാക്കളിൽ പലരും ഉത്തരവാദിത്വങ്ങളിൽ നിന്നുപോലും ഒഴിഞ്ഞുമാറി. അഞ്ച് വർഷം പിണറായി വിജയനെന്ന കരുത്തനായ നേതാവിനെതിരെ ശക്തമായ മുന്നേറ്റം നടത്തിയാണ് വി.ഡി. കോൺഗ്രസിന് ജീവ ശ്വാസം നൽകിയത്. 

ഓരോ ഉപതെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നട്ടെല്ല് നിവർത്തി നിന്ന് ടീം കോൺഗ്രസിനെ നയിച്ചു. ഗ്രൂപ്പിസത്തിന് അതീതനായി നിന്നതും വർഗീയ ശക്തികൾക്ക് അടിയറവ് വക്കാതിരുന്നതും കേരള സമൂഹത്തിൽ നേടിക്കൊടുത്ത ഇമേജ് ചെറുതല്ല. 

ജീവിത നിലവാര സൂചികയിൽ ഏറെ പിന്നിലുള്ള കേരളത്തെ മുന്നോട്ട് നയിക്കാൻ വിഡിയെ പോലെ കരുത്തരായ നേതാക്കൾ നാട് ഭരിക്കണമെന്ന് ചിന്തിച്ച മലയാളികളാണ് ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്‌തത്. അതിൽ കോൺഗ്രസുകാരും സിപിഎമ്മുകാരും ബിജെപിക്കാരുമൊക്കെയുണ്ട്. 

അവരുടെയൊക്കെ സ്വപ്‌നങ്ങൾക്ക് മേലാണ് രണ്ട് നേതാക്കൾ ഇപ്പോൾ കരിനിഴൽ വീഴ്ത്തിയിരിക്കുന്നത്. ചെന്നിത്തലയുടെ അവകാശവാദം ഒരു ഗ്രൂപ്പിസമായിട്ട് മാത്രമേ കോൺഗ്രസിൽ കാണുന്നുള്ളു എങ്കിൽ കെസിയുടെ വരവിനെ അത്ര ചെറുതായിട്ടല്ല കേരള സമൂഹം വീക്ഷിക്കുന്നത്.

രാജ്യത്തെ കോൺഗ്രസിനെ തന്നെ വലിയ വീഴ്ച്ചയിലേക്ക് തള്ളിയിട്ട ഉപദേശകരിൽ ഒരാളാണ് കെസി വേണുഗോപാൽ. കേരള രാഷ്ട്രീയത്തിൽ കെ.സി ഗ്രൂപ്പ് വളർത്തിയല്ലാതെ എവിടെയും ഇദ്ദേഹത്തിന്‍റെ പങ്ക് കാണാനില്ലായിരുന്നു. ഇപ്പോൾ മുഖ്യമന്ത്രി ചർച്ചയിൽ പേര് നിറഞ്ഞപ്പോൾ മാത്രമാണ് സാധാരണക്കാരായ പലരും ഇങ്ങനെ ഒരു ആളുണ്ടായിരുന്നതായി പോലും മനസിലാക്കുന്നത്. 

തെരഞ്ഞെടുപ്പിനെ നേരിടുന്ന ഒരു ഘട്ടത്തിൽ പോലും താൻ മുഖ്യമന്ത്രി സ്ഥാനത്തെത്തുമെന്ന് പറയാതിരുന്ന കെ.സി. ഫലം വന്നതോടെയാണ് കരുക്കൾ നീക്കി തുടങ്ങിയത്. മുഖ്യമന്ത്രിയായി കെ.സി വരുമെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നെങ്കിൽ കേരളം വീണ്ടും പിണറായി ഭരിക്കുമായിരുന്നു. 

ജനവികാരം പോലും മാനിക്കാതെ കെ.സി. നടത്തുന്ന നെറികെട്ട നീക്കമാണ് ഇന്ന് കേരളത്തിലും കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്നത്. നേടിയ വലിയ വിജയമെല്ലാം രണ്ട് ദിവസം കൊണ്ട് ഇല്ലാതാക്കിയതും ഈ നേതാവാണ്. 

പക്ഷേ മലയാളി ഇത് പൊറുക്കുമെന്ന് തോന്നുന്നില്ല. കേരളത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ജയിക്കുകയെന്നത് കെ.സിയെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാകുമെന്ന കാര്യത്തിൽ തർക്കമില്ല. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

102 വെട്ടിൽ വി.ഡി.എസ് ടീം നിലത്തിരുത്തിയത് കുതന്ത്രങ്ങളുടെ രാജകുമാരനെ



മൂന്നാമതും തുടരാൻ കച്ചകെട്ടിയിറങ്ങിയ ഇടതുപക്ഷത്തെ 102 വെട്ടിന് വി.ഡി.എസ് ടീം  നിലത്തിരുത്തിയതോടെ രാഷ്ട്രീയ കേരളത്തിൽ നിന്നു അപ്രത്യക്ഷമാകുന്നത് പിണറായി വിജയൻ എന്ന തന്ത്രശാലികൂടിയാണ്. അടുത്ത നിയമസഭയിൽ എംഎൽഎയായി പിണറായി വിജയൻ ഉണ്ടെങ്കിലും പ്രതിപക്ഷ നേതൃത്വം അടക്കമുള്ള സ്ഥാനമാനങ്ങൾ സ്വീകരിക്കാൻ സാധ്യത കുറവാണ്. 

പരാജയത്തിനു പിന്നാലെ പിണറായി വിജയനെതിരെ ഒളിയമ്പുകൾ എയ്തുകൊണ്ട് പാർട്ടിക്കുള്ളിൽ ഉൾപ്പോരും ശക്തമായിട്ടുണ്ട്. 81 കാരനായ പിണറായി വിജയൻ ഇതിനാൽ തന്നെ സജീവ രാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കാനുള്ള സാധ്യതയാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്നത്.

തെരഞ്ഞെടുപ്പ് പരാജയത്തിൽ പ്രതികരിക്കാതെ മാറി നിന്നതും ഇതിനുള്ള സൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. പുതിയ തലമുറയ്ക്ക് ബാറ്റൺ കൈമാറുമ്പോൾ പിണറായി വിജയൻ അറിയപ്പെടുന്നത് കുതന്ത്രങ്ങളുടെ ക്യാപ്റ്റൻ എന്നു തന്നെയായിരിക്കും. 

വി.എസ്. അച്ചുതാനന്ദന്‍റെ വ്യക്തി പ്രഭാവം കേരളത്തിൽ അലയടിക്കുമ്പോഴാണ് പിണറായി വിജയൻ മുഖ്യമന്ത്രി കസേര സ്വപ്നം കണ്ടു തുടങ്ങുന്നത്. സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കളും ഒപ്പം ചേർന്നതോടെ പാർട്ടിയിൽ രണ്ട് വിഭാഗം ഉടലെടുത്തു. ഔദ്യോഗിക പക്ഷവും വി.എസ് പക്ഷവും. നേരും നെറിയും പിന്തുടർന്ന വി.എസ് പക്ഷത്തിന് പാർട്ടിക്ക് പുറമേ പൊതു ജനങ്ങളുടെ സപ്പോർട്ടും ലഭ്യമായിരുന്നു. എന്നാൽ കാലക്രമത്തിൽ പ്രായാധിക്യം വിഎസിനെ തളർത്തി തുടങ്ങിയപ്പോൾ ഔദ്യോഗിക പക്ഷം ശക്തിപ്പെട്ടു.

വി.എസ് പക്ഷത്തു നിന്ന ജില്ലാ കമ്മിറ്റികൾ ഓരോന്നായി പിണറായി പക്ഷത്തേക്ക് ചേക്കേറി. എതിർത്തവരെ അടിച്ചമർത്തിയും വിലക്കെടുത്തും ഔദ്യോഗിക പക്ഷം കരുത്തരായി. അണികൾ ചോർന്നതോടെ വിഎസും പിന്നണിയിലേക്ക് മാറി. 

പാർട്ടിയുടെ അമരക്കാരനായ കോടിയേരിയും കട്ടക്ക് കൂടെ നിന്നതോടെ പിണറായി പക്ഷം കരുത്താർജിച്ചു. എന്നാൽ ആ സമയത്താണ് പുതുപ്പള്ളിയിൽ നിന്നുള്ള ഉമ്മൻചാണ്ടി കേരളക്കരയിൽ തരംഗമായി മാറിയത്. ഉമ്മൻചാണ്ടി- കെ.എം. മാണി- കുഞ്ഞാലിക്കുട്ടി ടീം കേരളത്തിൽ മറ്റൊരു സമവാക്യം രചിച്ചതോടെ മുഖ്യമന്ത്രി കസേരയിലെത്താൻ കളികൾ ഒട്ടേറെ വേണ്ടിവന്നു പിണറായി വിജയന്. 

സമര മുഖങ്ങൾ തന്നെയായിരുന്നു ഇതിനു പോം വഴി. കേരളം കണ്ട വലിയ പ്രതിഷേധ കടലുകൾ അക്കാലത്ത് നടന്നു. പ്രതിപക്ഷ നേതാവെന്ന ലേബലിൽ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽക്കൊണ്ട് പിണറായി വിജയൻ നായകനായി ഉയർന്നു. പിണറായിയെ മുഖ്യമന്ത്രി കസേരയിലെത്തിക്കാൻ വൻ സംഘങ്ങൾ തന്നെ അണിയറയിൽ പ്രവർത്തിച്ചുവെന്നതാണ് രഹസ്യ സംസാരം. 

എന്തായാലും ഒടുക്കം പിണറായി മുഖ്യമന്ത്രി കസേരയിലെത്തി. തുടർ ഭരണമെന്ന നേട്ടം കൊയ്തതോടെ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ തന്നെ പിണറായി അജയനായി. എന്നാൽ തുടർ ഭരണത്തിലെ നിലപാടുകൾ പാർട്ടിക്കുള്ളിൽ തന്നെ പിണറായിക്ക് തിരിച്ചടിയായി. ആദ്യ മന്ത്രിസഭയിലെ പ്രമുഖരെ പലരെയും ഏകപക്ഷീയമായി വെട്ടിനിരത്തിയതോടെ അണികൾക്കിടയിൽ തന്നെ അവമതിപ്പ് തുടങ്ങി. 

ധാർഷ്ട്യവും ധിക്കാരവും വാക്കുകളിൽ നിറഞ്ഞത് പൊതു സമൂഹത്തിനും വിരക്തിയായി. വിഡിഎസ് എന്ന വി.ഡി. സതീശൻ പ്രതിപക്ഷ നേതൃസ്ഥാനത്തെത്തിയതോടെ പിണറായി വിരുദ്ധർ ശക്തരായി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു തുടങ്ങി പിണറായി വിരുദ്ധത കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. 

എന്നാൽ രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയാൻ അന്ന് ആർക്കും ധൈര്യം ഉണ്ടായിരുന്നില്ല. ഇന്ന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ ജനങ്ങൾ, പാർട്ടിക്കാർ വിളിച്ചു പറഞ്ഞു... രാജാവ് നഗ്നനാണ്... 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

അമിതമായ രാഷ്ട്രീയ സ്നേഹം മലയാളികളെ പിന്നോട്ടിക്കുന്നുന്നോ ?



അഭ്യസ്ഥ വിദ്യരെന്ന് സ്വയം അഹങ്കരിക്കുന്ന മലയാളികൾ ഇന്ന് രാജ്യത്ത് ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ പിന്നിലാണെന്ന് പറഞ്ഞാൽ അതിൽ അതിശയോക്തി ഉണ്ടാവില്ല. വിദ്യാസമ്പന്നരെന്ന മേൽപ്പട്ടം ഉണ്ടെങ്കിലും അമിതമായ രാഷ്ട്രീയ സ്നേഹം പലപ്പോഴും കേരള നാടിനെ പിന്നോട്ടടിക്കുന്നതായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

തൊഴിലില്ലായ്‌മയും വിലക്കയറ്റവും തുടങ്ങി ജീവിത സാഹചര്യങ്ങളെല്ലാം വെല്ലുവിളിയാകുമ്പോഴും സ്വന്തം പാർട്ടി തെരഞ്ഞെടുപ്പിൽ ജയിക്കണമെന്ന ഒറ്റ ആഗ്രഹം മാത്രമേ ഉള്ളു മലയാളികൾക്ക്. രാജ്യത്ത് ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ നിന്നും വിദേശത്തേക്കും മറ്റു സംസ്ഥാനങ്ങളിലേക്കുമുള്ള കുടിയേറ്റ തോത് വളരെ മുന്നിലാണ്. ഇതിനു കാരണം കേരളത്തിൽ ജീവിത സാഹചര്യത്തിനുള്ള കുറവ് തന്നെയാണ്. 

ജീവിത ചിലവും വരുമാനവും തമ്മിൽ തട്ടിക്കിഴിച്ചു നോക്കിയാൽ ജീവിതം മുന്നോട്ട് പോകാത്ത സാഹചര്യം വരുന്നതോടെയാണ് നാടു വിടാൻ പലരും നിർബന്ധിതരാകുന്നത്. നാട്ടിൻപുറങ്ങളിൽ ഒരു സെന്‍റ് സ്ഥലത്തിന് ലക്ഷങ്ങളാണ് വില നൽകേണ്ടത്. പത്ത് സെന്‍റ് സ്ഥലം വാങ്ങി ഒരു വീട് വക്കണമെങ്കിൽ ഒരു ശരാശരി മലയാളിക്ക് ചിലവാകുന്ന തുക വളരെ വലുതാണ്. ഈ തുക കണ്ടെത്താൻ മലയാളി ജോലിക്ക് പോയാൽ കിട്ടുന്നതോ തുച്ഛമായ വരുമാനവും. 

ഇടത്തരക്കാരാണ് ഇത്തരത്തിൽ പ്രതിസന്ധിയിലാകുന്നതിൽ ഏറെയും. സ്വന്തമായി ഒരു ബിസിനസോ മറ്റോ തുടങ്ങിയാൽ ഈ നാട്ടിലെ നിയമക്കുരുക്കുകൾ ഉയർത്തുന്ന വെല്ലുവിളികൾ ഏറെ. ഇടുക്കി ജില്ലയിൽ അര നൂറ്റാണ്ടിലേറെയായി കുടിയേറി താമസിക്കുന്നവർക്ക് പോലും കുടികിടക്കുന്ന സ്ഥലത്ത് അവകാശമില്ലാത്ത വിരോധാഭാസവും ഈ നാട്ടിൽ മാത്രമേ കാണു. 

നാലു റോഡും രണ്ട് പാലവും പണിതാൽ നാട്ടിൽ വികസനമെത്തിയെന്നാണ് അഭ്യസ്ത വിദ്യരെന്ന് സ്വയം വിശേഷിപ്പിക്കുന്ന മലയാളിയുടെ ചിന്താഗതി. തെരഞ്ഞെടുപ്പ് ചർച്ചകളിൽ പങ്കെടുക്കുന്ന സ്ഥാനാർഥികളും ജനപ്രതിനിധികളും മാധ്യമ പ്രവർത്തകരും വരെ വികസനെത്തെ നോക്കിക്കാണുന്നത് റോഡിന്‍റെയും പാലത്തിന്‍റെയും കണക്കുകൾ വച്ചാണ്. 

എന്നാൽ ശരിക്കും ഒരു നാടിന്‍റെ വികസനം എന്നത് റോഡും പാലവും മാത്രമാണോയെന്നത് ഇനിയും മലയാളികൾ തിരിച്ചറിയേണ്ടതുണ്ട്. സ്വസ്ഥവും സ്വാതന്ത്രവുമായി ജീവിക്കാനുള്ള പൗരൻമാരുടെ സാഹചര്യം മെച്ചപ്പെടുത്തകയെന്നതാണ് വികസനത്തിന്‍റെ അടിസ്ഥാനം. ഇങ്ങനെ നോക്കിയാൽ നാടും വീടും വിടാതെ തന്നെ ഏതൊരു മനുഷ്യനും ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുക്കുകയാണ് സർക്കാരുകൾ ചെയ്യേണ്ടത്.

കുറേ സൗജന്യങ്ങൾ വാരിക്കോരി കൊടുക്കുകയല്ല, ജോലി, ജീവിക്കാൻ ഉതകുന്ന തരത്തിലുള്ള വേതനം, സ്വയം തൊഴിലുകൾ... അതിനുള്ള അനുകൂല സാഹചര്യങ്ങൾ എന്നിവ ഉണ്ടാക്കിയെടുത്താൽ തന്നെ മനുഷ്യന് ജീവിത നിലവാരം മെച്ചപ്പെടും. 

നാട്ടിലെ മനുഷ്യരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താതെ കുറേ റോഡ് തെക്കും വടക്കും പണിതാൽ വികസനം വരില്ലെന്നത് മലയാളികൾ നാളിതുവരെ മനസിലാക്കിയിട്ടില്ല. അടിസ്ഥാന സൗകര്യങ്ങൾ വിസിപ്പിക്കുന്നതിനാണ് നാട്ടിൽ ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുള്ളത്. അവിടെയാകട്ടെ, അമിത രാഷ്ട്രീയ പ്രേമവും രാഷ്ട്രീയ പോരും വികസനത്തെ പിന്നോട്ടടിക്കുകയുമാണ്. 

ജീവിക്കാൻ മാർഗം കണ്ടെത്താൻ വിദേശത്തേക്ക് കുടിയേറുന്നവാണ് മലയാളികളിൽ ഏറെയും. സ്വന്തം നാട്ടിലെ പോരായ്മകളാണ് ഇതിനു പിന്നിലെന്നത് ഓരോ മലയാളിക്കും അറിയാം. 

എന്നിട്ടും തെരഞ്ഞെടുപ്പ് വരുമ്പോൾ ഈ സാഹചര്യം മാറുന്നതിനല്ല, സ്വന്തം പാർട്ടി വിജയിക്കുന്നതിലാണ് ഓരോ മലയാളിയും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ ചിന്താഗതികൾക്ക് എന്നുമാറ്റം വരുമെന്നതിലാണ് മലയാള നാടിന്‍റെ യഥാർഥ വികസനം ഇരിക്കുന്നത്.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


Portable Mini Air Cooler Fan with LED Light