www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1858) Idukki (1793) Mostreaded (1616) Crime (1411) National (1210) Entertainment (843) world (432) Viral (427) Video (354) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (30) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

All in one..

All in one..
Extension Board, 4 Type C, 2 USB, 5 International Power Sockets, 2500W Output, Long Cable, Wall Mount Option, Supports Laptop Charging for Office, Home Appliances
Showing posts with label Beauty. Show all posts

നുണക്കുഴി അത്ര ചില്ലറ കാര്യമല്ല; അറിയാം ഈ വിശേഷങ്ങൾ

dimples-women-


കൊച്ചി: നുണക്കുഴി പെൺകുട്ടികളുടെ അഴകിന്‍റെ ലക്ഷണമാണ്. കൊച്ചു കുട്ടികളിലും നുണക്കുഴി ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ നുണക്കുഴിയുള്ള പെൺകുട്ടികളെ വിവാഹം കഴിച്ചാലുണ്ടാകുന്ന ഗുണങ്ങളെ കുറിച്ച് ഒരു റിപ്പോർട്ട്. 

ജോതിഷ ശാസ്ത്രത്തിലാണ് സ്ത്രീകളുടെ നുണക്കുഴിയെ കുറിച്ച് പറയുന്നത്. സ്ത്രീകളുടെ നുണക്കുഴി അവരുടെ ദാമ്പത്യ ജീവിതവുമായി ഏറെ ബന്ധപ്പെട്ടതാണെന്നാണ് ജോതിഷ ശാസ്ത്രത്തിൽ പറയുന്നത്.  

വിഷ്ണു പുരാണത്തിൽ പറയുന്നത് നുണക്കുഴിയുള്ള പെൺകുട്ടികളുടെ വിവാഹ ജീവിതം വളരെ അനുഗ്രഹിക്കപ്പെട്ടതാണെന്നാണ്. 

കുടുബ പ്രശ്നങ്ങൾ ഇല്ലാതെ ജീവിക്കാൻ ഇവർക്ക് കഴിയുമത്രേ. കുടുംബ പരമായി ഇവർ ഉന്നതിയിലാരിക്കുമെന്നും ഇതിൽ പറയുന്നുണ്ട്. വിവാഹ ജീവിതത്തിൽ പരസ്പര സ്നേഹവും ബഹുമാനവും നിലനിർത്താനും ഈ പെൺകുട്ടികൾക്ക് കഴിയുമത്രേ. 

പാരമ്പര്യമായി കിട്ടുന്ന ഒന്നാണത്രേ നുണക്കുഴി. നുണക്കുഴി ഉള്ള പെൺകുട്ടികൾക്ക് അധികം പ്രായം തോന്നിക്കാറുമില്ല. നുണക്കുഴിയുള്ള സ്ത്രീകളുടെ ദാമ്പത്യം ഏറെ നാൾ നീണ്ടു നിൽക്കുമെന്നും ജോതിഷ ശാസ്ത്രം പറയുന്നുണ്ട്. 

(കടപ്പാട്) 

Join Our Whats App group

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

കെ. ചപ്പാത്തിൽ പുഴ കൈയേറി ഭൂമാഫിയയുടെ കെട്ടിട നിർമാണം 

ഇടുക്കി: അയ്യപ്പൻകോവിൽ പഞ്ചായത്തിലെ കെ. ചപ്പാത്തിൽ പെരിയാർ കൈയേറി ഭൂ മാഫിയയുടെ കെട്ടിട നിർമാണം. ഭൂ പ്രശ്നങ്ങളിൽപെട്ട് സ്വന്തം സ്ഥലത്ത് മാട്ടിൻകൂട് വക്കാൻ പോലും കഴിയാതെ നൂറുകണക്കിന് സാധാരണക്കാർ കാലം കഴിച്ചു കൂട്ടുന്ന സ്ഥലത്താണ് വൻകിട മാഫിയകൾക്ക് പുഴ കൈയേറാൻ രാഷ്ട്രീയ പാർട്ടി നേതാക്കളും റവന്യൂ സംവിധാനങ്ങളും കുട പിടിക്കുന്നത്. 

മലയോര ഹൈവേ നിർമാണത്തിന്‍റെ മറവിലാണ് ചപ്പാത്ത് ടൗണിൽ ബഹു നിലകെട്ടിടങ്ങൾ പണിതുയർത്തിക്കൊണ്ടിരിക്കുന്നത്. പഞ്ചായത്ത് അധികൃതരും പ്രദേശത്തെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പരിസ്ഥിതി പ്രവര്‍ത്തകരും പോലും ഇക്കാര്യം കണ്ടിട്ടും കാണാതെ നടക്കുന്നതിനു പിന്നില്‍ വന്‍ ദുരൂഹതയുണ്ടെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

കുടിയേറ്റ പ്രദേശമായ കെ. ചപ്പാത്തില്‍ ഭൂ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ തന്നെ പട്ടയത്തിനായി കര്‍ഷകര്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ്. 

പട്ടയം കിട്ടിയാൽ പോലും പട്ടയ സ്ഥലത്ത് മാട്ടിൻകൂട് നിർമിക്കാൻ പോലും ഇപ്പോൾ അനുമതി ലഭിക്കുന്നതുമില്ല. സാധാരണക്കാരൻ താമസത്തിനായി വീട് നിർമിച്ചാൽ അത് കൈയേറ്റമാണെന്ന് വിധിയെഴുതുന്ന റവന്യൂ വകുപ്പാണ് ഇപ്പോൾ വൻകിട മാഫിയകൾക്ക് വൻകിട കെട്ടിടങ്ങൾ നിർമിക്കാൻ പുഴയിൽ സ്ഥലം ഒരുക്കിക്കൊടുത്തുകൊണ്ടിരിക്കുന്നത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും ഇടുക്കി അണക്കെട്ടിലേക്ക് വെള്ളം ഒഴുകിയെത്തുന്ന പെരിയാര്‍ നദിയുടെ പ്രധാന ഭാഗമാണ് കെ. ചപ്പാത്ത് പ്രദേശം. മുല്ലപ്പെരിയാര്‍ അണക്കെട്ട് പുതുക്കി പണിയണമെന്നാവശ്യപ്പെട്ട് വന്‍ പ്രക്ഷോഭങ്ങള്‍ അടക്കം നടന്നതോടെയാണ് ചപ്പാത്ത് ശ്രദ്ധ നേടുന്നത്.

ഇവിടെയാണ് ഇപ്പോള്‍ ടൗണില്‍ തന്നെ പുഴ കൈയേറി വന്‍ നിര്‍മാണം നടന്നു വരുന്നത്. മഴ അല്‍പം ശക്തമായാല്‍ ചപ്പാത്ത് ടൗണില്‍ അടക്കം വെള്ളം കയറുന്ന സാഹചര്യമാണ്. 2018ലെ പ്രളയത്തിലും പിന്നീടുള്ള ഓരോ മഴക്കാലത്തും ചപ്പാത്ത് ടൗണ്‍ വെള്ളത്തില്‍ മുങ്ങിയിട്ടുണ്ട്. ഇവിടെ പെരിയാര്‍ പുഴയില്‍ വ്യാപകമായി കൈയേറ്റം നടക്കുന്നുണ്ടെന്ന ആക്ഷേപം നിലനില്‍ക്കുകയാണ്. പുഴയിലെ കൈയേറ്റം വര്‍ധിച്ചതാണ് വെള്ളം പൊങ്ങുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നതും. സാഹചര്യം ഇങ്ങനെ നില്‍ക്കെയാണ് വീണ്ടും പുഴ കൈയേറി ബഹു നില കെട്ടിടങ്ങള്‍ ഇവിടെ ഉയരുന്നത്. 

ഭൂ മാഫിയകൾക്ക് കുട പിടിക്കാൻ ഇവിടെ ഭരണ - പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ ഒറ്റക്കെട്ടാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. വൻകിട പുഴ കൈയേറ്റം ശ്രദ്ധയിൽപെട്ടിട്ടും രാഷ്ട്രീയ പാർട്ടികൾ വിഷയത്തിൽ മൗനം തുടരുന്നതിനു പിന്നിൽ ദൂരൂഹതയുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നുണ്ട്. 

കൈയേറ്റ മാഫിയകൾ പരാതികൾ ഉയരാതിരിക്കാൻ വൻ തോതിൽ പണം ഒഴുക്കിതയായിട്ടുള്ള വിവരങ്ങും പുറത്ത് വരുന്നുണ്ട്. കെട്ടിട നിർമാണം നടത്തുന്ന വൻകിടക്കാരുടെ അടുത്ത കാലത്തെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചാൽ ഇക്കാര്യങ്ങൾ വ്യക്തമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

പുരുഷൻമാരിൽ സ്ത്രീകൾ ആദ്യം ശ്രദ്ധിക്കുന്നത് എന്താണ് ?

what-women-notice-in-men-


കൊച്ചി: പുരുഷൻമാരെ കാണുമ്പോൾ സ്ത്രീകൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കുമെന്ന കാര്യത്തിൽ പലർക്കും സംശയങ്ങളുണ്ട്. സ്ത്രീകളെ ആകർഷിക്കാൻ പല കാര്യങ്ങളും പുരുഷൻമാർ ചെയ്യാറുണ്ട്. എന്നാൽ ഇക്കാര്യങ്ങളാണ് സ്ത്രീകൾ ഏറെ ശ്രദ്ധിക്കുകയെന്ന് പഠനങ്ങൾ പറയുന്നു. ‌

സംഭാഷണം മുതൽ ഉയരം വരെയുള്ള ഘടകങ്ങളാണ് പുരുഷൻമാരെ കാണുമ്പോൾ സ്ത്രീകളുടെ മനസിലൂടെ കടന്നു പോകുന്നത്. ഉയരമുള്ള പുരുഷൻമാരോട് സ്ത്രീകൾക്ക് ആകർഷണം കൂടുതലുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.  

മുഖവും കണ്ണുകളുമാണ് ആദ്യ നോട്ടത്തിൽ സ്ത്രീകളുടെ കണ്ണിൽ പതിയുന്നത്. സൗഹാര്‍ദ്ദപരമായ കണ്ണുകളും പുഞ്ചിരിയും തന്നെയാണ് സ്ത്രീകളെ വീഴ്ത്തുന്നതിലെ പ്രധാന ഘടകം. 

നന്നായി വെട്ടി ഒതുക്കിയ മുടിയും മീശയും താടിയും പുരുഷനില്‍ സ്ത്രീയെ ആകര്‍ഷിക്കുന്നപ്രധാന ഘടകങ്ങളാണ്. ഉയരത്തിനൊപ്പം തന്നെ പുരുഷന്‍റെ ശാരീരിക ക്ഷമതയും സ്ത്രീകളെ ആകര്‍ഷിക്കുന്നു.

വസ്ത്രധാരണ ശൈലിയും പ്രധാനമാണ്. എപ്പോഴും പുരുഷനില്‍ സ്ത്രീ ശ്രദ്ധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകമാണിത്. എന്ത് ധരിക്കണമെന്നും എങ്ങനെ ധരിക്കണമെന്നും അറിയാവുന്ന ഒരു പുരുഷനെ ഒരു സ്ത്രീ എപ്പോഴും ഇഷ്ടപ്പെടും. 

പുരുഷന്‍റെ ആത്മവിശ്വാസം മറ്റെന്തിനേക്കാളും ശ്രദ്ധിക്കാന്‍ സാദ്ധ്യതയുണ്ട്. നിങ്ങളുടെ ആത്മവിശ്വാസം നിങ്ങളുടെ നടത്തത്തിലും സംസാരത്തിലും പ്രകടമാകും. 

ഇതെല്ലാം ആദ്യ കാഴ്ചയില്‍ തന്നെ ഒരു പുരുഷനില്‍ ഒരു സ്ത്രീ ശ്രദ്ധിക്കുന്ന കാര്യങ്ങളാണ്. ശുചിത്വവും സ്ത്രീകൾ ശ്രദ്ധിക്കുന്ന ഘടകമാണ്. നിങ്ങളുടെ നഖങ്ങള്‍ വൃത്തിയായി സൂക്ഷിക്കാനും വിയര്‍പ്പ് ഗന്ധം ഇല്ലായെന്നും ഉറപ്പാക്കുക. അതുകൂടാതെ നിങ്ങളുടെ പാദങ്ങളുടെ ശുചിത്വവും ശ്രദ്ധിക്കപ്പെടും.

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

കേന്ദ്രത്തിലും കേരളത്തിലും ഭരണ  വിരുദ്ധ വികാരം 

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണിൽ അവസാന ലാപ്പിലേക്ക് അടുക്കുമ്പോൾ കേന്ദ്രത്തിലും കേരളത്തിലും ഭരണ വിരുദ്ധ വികാരം വ്യക്തം. 400 സീറ്റുകൾ നേടുമെന്ന അമിത ആത്മ വിശ്വാസത്തിൽ തെരഞ്ഞെടുപ്പിനെ നേരിട്ട എൻഡിഎ തകർന്നടിയുന്ന കാഴ്ച്ചയാണ് കാണുന്നത്. 

നിലവിൽ കേവല ഭൂരിപക്ഷത്തിന് മുകളിൽ സീറ്റുകൾ നേടിയെങ്കിലും ബിജെപിയുടെ സീറ്റുകൾ കുറഞ്ഞതും കഴിഞ്ഞ തവണത്തെ സീറ്റ് നേട്ടത്തിലേക്ക് എത്താനാകാത്തതും എൻഡിഎയ്ക്കും ബിജെപിക്കും കനത്ത തിരിച്ചടിയായി. അഞ്ച് ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം പ്രതീക്ഷിച്ച പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും വൻ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ഒരു ഘട്ടത്തിൽ മോദിയുടെ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി ലീഡ് ഉയർത്തുക വരെ ചെയ്‌തു. 

കേരളത്തിൽ നിലവിലെ കണക്കുകൾ പ്രകാരം 18 സീറ്റുകളിൽ യുഡിഎഫും ഒരു സീറ്റിൽ എൻഡിഎയും ഒരു സീറ്റിൽ എൽഡിഎഫുമാണ് ലീഡ് ചെയ്യുന്നത്. തൃശൂരിൽ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി ഏറെക്കുറെ വിജയം ഉറപ്പിക്കുകയും ചെയ്‌തു. ഇതോടെ എൽഡിഎഫിന് ഒരു സീറ്റിൽ ഒതുങ്ങേണ്ടി വരുമെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

2019നെക്കാളും നില മെച്ചപ്പെടുത്താൻ കഴിയാതിരുന്നത് എൽഡിഎഫിന് കനത്ത തിരിച്ചടിയാകും. ഭരണ വിരുദ്ധ വികാരം സംസ്ഥാനത്ത് അലയടിക്കുന്നുണ്ടെന്നുള്ളതിന്‍റെ വ്യക്തമായ സൂചനകളാകും എൽഡിഎഫിന്‍റെ പരാജയം. തൃശൂരിൽ എൻഡിഎ നേട്ടമുണ്ടാക്കിയതും എൽഡിഎഫിന് ക്ഷീണമാകും. 

ജോസ് കെ. മാണിയുടെ കേരള കോൺഗ്രസിനും തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഇത് കേരള കോൺഗ്രസിനും ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ചൂടേറിയ രാഷ്ട്രീയ ചർച്ചകളിലേക്കായിരിക്കും ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം കേരളത്തെ നയിക്കുന്നത്. 

ചുവപ്പും മരതക പച്ചയും; അതീവ സുന്ദരിയായി നയൻസ്; വിവാഹ ചിത്രങ്ങൾ കാണാം

nayanthara


തെന്നിന്ത്യൻ താര സുന്ദരി നയൻതാരയുടെ വിവാഹ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം. ഇന്നലെയായിരുന്നു നയൻതാര - വിഘ്നേശ് വിവാഹം നടന്നത്. വിവാഹ വേദിയിൽ നയൻതാരയെ ചുംബിക്കുന്ന വിഘ്നേശിന്‍റെ ചിത്രം ഇന്നലെ വൈറലായിരുന്നു.  

ഇതിനു പിന്നാലെ വിവാഹത്തിന്‍റെ കൂടുതൽ ചിത്രങ്ങൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. രാജകുമാരിയെ പോലെ മനോഹരിയായി വിവാഹ വേദിയിലേക്കെത്തുന്ന നയൻതാരയാണ് ചിത്രത്തിലെ പ്രധാന ആകർഷണം. പരമ്പരാഗത ശൈലിയും മോഡേൺ എലമന്‍റുകളും ഒരുപോലെ സമന്വയിപ്പിച്ചാണ് നയൻതാരയുടെ വിവാഹ വസ്ത്രങ്ങൾ ഒരുക്കിയത്. 

nayanthara


ചുവപ്പ് നിറത്തിലുള്ള ഹാൻഡ് ക്രാഫ്റ്റ് സാരിയിലാണ് നയൻതാര തന്‍റെ പ്രൗഡഗംഭീരമായ ചടങ്ങിലേക്ക് എത്തിയത്. ഹൊയ്സാള ക്ഷേത്രത്തിലെ കൊത്തുപണികളിൽ നിന്നും പ്രചോദനം ഉൾക്കൊള്ളുള്ള എംബ്രോയിഡറിയാണ് സാരിയിൽ നൽകിയത്. 

nayanthara


റൗണ്ട് നെക്കും ഫുൾ സ്ലീവുമാണ് ബ്ലൗസിനു നൽകിയത്. സ്ലീവിൽ ലക്ഷ്‌മി ദേവിയെ പ്രതിനിധാനം ചെയ്യുന്ന മോട്ടിഫ്‌സും നൽകിയിട്ടുണ്ട്. മരതകം കൊണ്ടുള്ള ആഭരണങ്ങളാൽ തിളക്കമാർന്നതായിരന്നു താരത്തിന്‍റെ ആക്സസറീസുകൾ. 

nayanthara

സാംബിയൻ എമറാൾഡ് ചോക്കർ, ഇതിനായി മാത്രം രൂപകൽപ്പന ചെയ്‌ത പോൾക്കി, റഷ്യൻ ടംബിൾ നെക്ലേസ്, ഏഴു ലയറുകളിലായി കിടക്കുന്ന സത്ലഡ വജ്രമാല. റോട് കട്ട്, പോൾക്കി, മരതകം തുടങ്ങിയ ആഭരണങ്ങളാണ് താരത്തിനായി ഒരുക്കിയത്. 

nayanthara

കാതിൽ മരതകവും വജ്രവും കൊണ്ടുള്ള മാംഗ് ടിക്കയും കൂടിയായതോടെ നയൻസിന്‍റെ ലുക്ക് പൂർണമായി. ഹാൻഡ് ക്രാഫ്റ്റ് ചെയ്‌ത കസവുമുണ്ടും ഷർട്ടുമായിരുന്നു വിഘ്നേശിന്‍റെ വേഷം. ഏക് താർ എംബ്രോയിഡറി ചെയ്‌ത ഷാൾ കൂടി താരം പെയർ ചെയ്‌തു.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd

ഇടുക്കിയിൽ എൽഡിഎഫ് ഹർത്താൽ പൂർണം

ഇടുക്കി: ബഫർ സോൺ വിഷയത്തിൽ ഇടുക്കി ജില്ലയിൽ എൽ.ഡി.എഫ് ആഹ്വാനം ചെയ്‌ത അപ്രതീക്ഷിത ഹർത്താൽ പൂർണം. പൊതുഗതാഗതം പൂർണമായും സ്‌തംഭിച്ചു. സ്വകാര്യ വാഹനങ്ങൾ അപൂർവമായി മാത്രമാണ് നിരത്തിലിറങ്ങുന്നത്. ഹൈറേഞ്ചിലും ലോ റേഞ്ചിലും നിരത്തുകൾ ഒരുപോലെ ഒഴിഞ്ഞു കിടക്കുകയാണ്. തോട്ടങ്ങളിലും പണികൾ നടക്കുന്നില്ല. 

സർക്കാർ ഓഫീസുകളിൽ അടക്കം ഹാജർ നില കുറവാണ്. ചിലയിടത്ത് ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടയുന്നുണ്ട്. എൽഡിഎഫിന്‍റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികളും നടത്തുന്നുണ്ട്. 

സംരക്ഷിത വനമേഖലക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീംകോടതി വിധിക്കെതിരെയാണ് എൽഡിഎഫ് ജില്ലയിൽ അപ്രതീക്ഷിത ഹർത്താലിന് ആഹ്വാനം ചെയ്‌തത്. വിധി റദ്ദാക്കണമെന്നും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഇടപെടണെമെന്നും ആവശ്യപ്പെട്ട് എൽഡിഎഫ് ഇടുക്കി ജില്ലാ കമ്മറ്റിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 

രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയുള്ള ഹർത്താലിൽ നിന്ന് അവശ്യ സർവീസുകളെ ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താലിന് മുന്നോടിയായി ഇന്നലെ വൈകീട്ട് വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. സുപ്രിംകോടതി വിധിക്കെതിരെ എല്‍ഡിഎഫ് ഇടുക്കി ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തെങ്കിലും, കേരളത്തിന്‍റെ ആശങ്ക സംബന്ധിച്ച് സർക്കാർ തലത്തിൽ നിന്ന് രേഖാമൂലം ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയ വൃത്തങ്ങളും പറയുന്നു. 

വേനൽചൂടിൽ നിന്നും സംരക്ഷണം; പരീക്ഷിക്കാം ഉരുളകിഴങ്ങ് ഫേസ് മാസ്ക്ക്

glowing-skin-home-remides


വേനൽകാലത്ത് ഏറെ പ്രാധാന്യമുള്ളതാണ് ചർമ സംരക്ഷണം. സൗന്ദര്യം വർധിപ്പിക്കുന്നത് മാത്രമല്ല, ശരീരത്തെ വേനൽ ചൂടിൽ നിന്നും സംരക്ഷിക്കാനും ഉരുളക്കിഴങ്ങ് പ്രധാന പങ്കു വഹിക്കുന്നുണ്ട്.  

പ്രകൃതദത്തമായ ബ്ലീച്ചിങ് ഏജന്‍റായി പ്രവർത്തിക്കാനും ആന്‍റി ഓക്‌സിഡന്‍റുകളുടെ സഹായത്തോടെ ചർമത്തെ അപകടകരമായ സൂര്യരശ്‌മികളിൽ നിന്ന് സംരക്ഷിക്കാനും ഉരുളക്കിഴങ്ങിനു കഴിയും. ചർമ സംരക്ഷണത്തിന് ഉരുളകിഴങ്ങ് എങ്ങനെയാണു ഉപയോഗിക്കേണ്ടതെന്ന് നോക്കാം. 

glowing-skin-home-remides


ഉരുളകിഴങ്ങ്, തേൻ: ഉരുളക്കിഴങ്ങിന്‍റെ നീര് എടുത്ത ശേഷം അതിലേക്ക് തേൻ ചേർക്കുക. ഇത് മുഖത്ത് തേച്ച ശേഷം 10 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. ഉരുളക്കിഴങ്ങിന്‍റെ നീര് ചർമത്തിലെ ടാൻ ഒഴിവാക്കാൻ സഹായിക്കും. ആഴ്ച്ചയിൽ രണ്ടു തവണ ഇത് ആവർത്തിക്കുന്നത് മുഖം തിളങ്ങാൻ സഹായിക്കും. 

pottato


ഉരുളകിഴങ്ങ്, തക്കാളി: ഉരുളക്കിഴങ്ങിന്‍റെ നീരിലേക്ക് തക്കാളി പിഴിഞ്ഞ് ചേർക്കുക. മുഖക്കുരു, മുഖത്തെ പാടുകൾ എന്നിവ മാറാൻ ഇത് ഫലപ്രദമാണ്. ആവശ്യമെങ്കിൽ ഇതിലേക്ക് അൽപം തേനും ചേർക്കാം. 

potato


ഉരുളകിഴങ്ങ്, നാരങ്ങാനീര്: ഉരുളകിഴങ്ങ് പോലെ നാരങ്ങാനീരും ചർമത്തിന്‍റെ സൗന്ദര്യം വർധിപ്പിക്കാൻ സഹായിക്കും. നാരങ്ങാനീരിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ചർമം തിളങ്ങാൻ ഫലപ്രദമാണ്. രണ്ടു സ്‌പൂൺ നാരങ്ങാനീര് ഉരുളകിഴങ്ങ് നീരിൽ ചേർത്ത് പാക് ഉണ്ടാക്കി മുഖത്ത് പുരട്ടിയ ശേഷം 10 മിനിറ്റ് കഴിഞ്ഞ് സ്‌ക്രബ് ചെയ്‌തു കഴുകിക്കളയാം. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

ഉപ്പൂറ്റി വിണ്ടുകീറുന്നുണ്ടോ; പരിഹാരം വീട്ടിൽ തന്നെയുണ്ട്

rid-of-cracked-heelstips


സുന്ദരമായ കാലുകൾ എല്ലാവരുടെയും സ്വപ്‌നമാണ്. എന്നാൽ കാലുകൾ വിണ്ടുകീറുന്നത് പലരുടെയും ആത്മവിശ്വാസത്തെ തന്നെ ദോഷകരമായി ബാധിക്കാറുണ്ട്.  

പുരുഷൻമാരിലാണ് പാദങ്ങൾ വീണ്ടുകീറുന്നത് കൂടുതലായി കണ്ടു വരുന്നത്. എന്നാൽ വേണ്ട പരിചരണം ലഭിച്ചില്ലെങ്കിൽ സ്ത്രീകളിലും ഇത്തരത്തിൽ പാദങ്ങൾ വിണ്ടുകീറാറുണ്ട്. വേണ്ടത്ര പരിപാലനം ഉണ്ടായാൽ കാലുകൾ വിണ്ടുകീറുന്നത് ഒഴിവാക്കാമെന്ന് ഡോക്‌ടർമാർ പറയുന്നു. 

rid-of-cracked-heelstips


ഗ്ലിസറിൻ 

അൽപം ഗ്ലിസറിൻ എടുത്ത് നാരങ്ങാ നീരുമായി  മിക്‌സ് ചെയ്യുക. ഈ മിശ്രിതം കാലിലും ഉപ്പൂറ്റിയിലും പുരട്ടി ഇരുപത് മിനിറ്റ് വയ്ക്കുക. ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയുക. രണ്ടാഴ്ച്ചയോളം ഇപ്രകാരം ചെയ്യുന്നത് ഫലം ചെയ്യും. 

glycerin


വെളിച്ചെണ്ണ 

കിടക്കും മുമ്പ് കാല് നന്നായി കഴുകി തുടച്ചു വൃത്തിയാക്കുക. ശേഷം ഉപ്പൂറ്റിയിലും കാലിലുമാകെ വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യുക. കോട്ടൺ സോക്‌സ് ധരിച്ച് കിടന്നു ഉറങ്ങുക. അടുത്ത ദിവസം രാവിലെ കഴുകിക്കളയാം. 

coconut oil


ഒലിവ് ഓയിൽ 

ഉപ്പൂറ്റിയിലെ വിണ്ടുകീറൽ ഒഴിവാക്കാൻ ഒലിവ് ഓയിലും മികച്ച വഴിയാണ്. അൽപം ഒലിവ് ഓയിലും ലാവണ്ടർ ഓയിലും മിക്‌സ് ചെയ്യുക. ശേഷം ഇതിലേക്ക് അത്ര തന്നെ വെള്ളവും ചേർത്ത് ഇളക്കുക. ഇനി ആവശ്യത്തിന് കാലിൽ പുരട്ടാം. 

honey


തേൻ 

ഒരു ബക്കറ്റിൽ ഇളം ചൂട് വെള്ളം ഒഴിക്കുക. ഇതിലേക്ക് ഒരു കപ്പ് തേൻ ഒഴിച്ച് മിക്‌സ് ചെയ്യുക. ഇതിലേക്കു കാലിറക്കി വയ്ക്കുക. ഇരുപത് മിനിറ്റോളം ഇപ്രകാരം വയ്ക്കണം. ശേഷം കാൽ പുറത്തെടുത്ത് കഴുകാം. കാലുകൾ മൃദുവാകാനും മികച്ച വഴിയാണിത്. 

rice powder


അരിപൊടി

നല്ലൊരു ഫൂട്ട് സ്‌ക്രബ് ആണ് അരിപ്പൊടി. മൂന്ന് ടേബിൾ സ്‌പൂൺ അരിപൊടിയിലേക്ക് ഒരു വലിയ സ്‌പൂൺ തേനും ഒരു സ്‌പൂൺ ഒലിവ് ഓയിലും രണ്ടു സ്‌പൂൺ വിനാഗിരിയും ചേർത്ത് മിക്‌സ് ചെയ്യുക. ശേഷം ഇളം ചൂട് വെള്ളത്തിൽ കാൽ നനയ്ക്കാൻ വയ്ക്കുക. അൽപ സമയത്തിന് ശേഷം പുറത്തെടുത്ത് ഈ മിശ്രിതം ഉപയോഗിച്ച് സ്‌ക്രബ് ചെയ്യുക. ഫലം കാണാം. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

സ്‌തനങ്ങളിലെ കുരുക്കൾ; കാരണം ഇതാണ്

pimples-appearing-on breast


ശരീരത്തിലുണ്ടാകുന്ന പാടുകൾ പലപ്പോഴും മാനസിക സമ്മർദങ്ങൾക്ക് വരെ കാരണമാകാറുണ്ട്. ഇത്തരത്തിൽ സ്ത്രീകൾ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണ് സ്‌തനങ്ങളിൽ ഉണ്ടാകുന്ന കുരുക്കൾ. വിവാഹത്തിനൊരുങ്ങുന്ന സ്ത്രീകൾക്കടക്കം വലിയ മാനസിക സമ്മർദത്തിന് ഇത് കാരണമാകാറുണ്ട്. എന്നാൽ പലരും ചികിത്സ തേടാൻ മിനക്കെടാറില്ല.

കാരണങ്ങൾ പലത്

സ്‌തനങ്ങളിൽ കുരുക്കളുണ്ടാകാൻ പല കാരണങ്ങളുണ്ട്. സ്‌തന ചർമം വളരെ സെൻസിറ്റീവായ ഒന്നാണ്. ഈ ഭാഗത്തും ഹെയർ ഫോളിക്കിളുകളുണ്ട്. ഇത്തരം ഫോളിക്കിളുകളിൽ സെബവും വിയർപ്പും എല്ലാം കൂടുതലായിരിക്കും. ഇവ ചേർന്ന് അണുബാധയുണ്ടാകുന്നതാണ് ഇവിടെ കുരുക്കളുണ്ടാക്കാൻ കാരണമാകുന്നത്. 

ഇതിന് പ്രധാനപ്പെട്ട ഒരു കാരണം സ്‌തന വലിപ്പം കൂടുന്നതാണ്. സ്‌തനങ്ങൾക്ക് വലിപ്പം കൂടുമ്പോൾ ഇടയിലെ വായു സഞ്ചാരം കുറയുന്നു. ഈ ഭാഗം കൂടുൽ ഇറുകുന്നു. ഇതിലൂടെ സമ്മർദ്ദവും ഈർപ്പവുമുണ്ടാകും. ഇതാണ് കുരുക്കൾക്കുള്ള സാധ്യത വർധിപ്പിക്കുന്നത്. 

pimples-appearing-on breast


ഇറുകിയ ബ്രാ ധരിക്കുന്നതും ഇത്തരം കുരുക്കൾക്ക് കാരണമാകാറുണ്ട്. അത്തരം ബ്രാ ധരിക്കുന്നത് ഇവിടെ തൂക്കം കൂടാനും വായു സഞ്ചാരം കുറയാനും കാരണമാകുന്നു. ഇത് കുരുക്കൾ വർധിക്കാനുള്ള ഒരു കാരണമാണ്. 

ഈ ഭാഗത്ത് ഹെയർ റിമൂവൽ ക്രീം, പെർഫ്യൂം ഉപയോഗം, വാക്‌സിങ്, സ്പ്രേ എന്നിവയെല്ലാം ഉപയോഗിക്കുന്നത് കുരുക്കൾ വരാനുള്ള പ്രധാനപ്പെട്ട മറ്റൊരു കാരണമാണ്. ഇത് പോലെ ഹോർമോൺ വ്യത്യാസങ്ങൾ ഈ ഭാഗത്ത് കുരുക്കൾ വളരാൻ കാരണമാകും. 

pimples-appearing-on breast

ഹോർമോൺ വ്യത്യാസങ്ങൾ സ്‌തനങ്ങളെയും ബാധിക്കും. സ്ത്രീകളിൽ പുരുഷ ഹോർമോൺ കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന അവസ്ഥകളുണ്ടാകാറുണ്ട്. ഇത് കുരുക്കൾ ഉണ്ടാകാനുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ്. ഇത്തരം ഹോർമോണുകൾ സെബം കൂടുതൽ ഉൽപാദിപ്പിക്കാൻ കാരണമാകുന്നു. ഇതിനാൽ തന്നെയും കുരുക്കൾ കൂടുതലുണ്ടാകുകയും ചെയ്യുന്നു. 



ചില പ്രത്യേക ഭക്ഷണങ്ങൾ കഴിക്കുന്നതും ഇത്തരം പ്രശ്‌നങ്ങളുണ്ടാകാൻ പ്രധാനപ്പെട്ട കാരണമാണ്. ട്രാൻസ്‌ഫാറ്റ്, കോംപ്ലക്‌സ് കാർബോഹൈഡ്രേറ്റുകൾ എന്നിവയെല്ലാം തന്നെ ഇതിന് കാരണമാകുന്നു. ഇത് ശരീരത്തിൽ കൂടുതൽ ഭാരമുണ്ടാക്കുന്നു. 

അമിതമായ കൊഴുപ്പ് ശരീരത്തിൽ സ്‌തന ഭാഗത്ത് അടിഞ്ഞു കൂടാൻ ഇടയാക്കുന്നു. ഇത് കുരുക്കൾ ഉണ്ടാക്കാൻ കാരണമാകുന്നു. ഇത് പോലെ തന്നെ സ്‌ട്രെസ് കൂടുന്നത് ഇതിനുള്ള മറ്റൊരു കാരണമാണ്. ഇത് കോർട്ടിസോൾ ഉത്പാദനം വർധിപ്പിക്കുന്നു. ഇതിനാൽ സെബം കൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്നു. ഇതും കുരുക്കൾ വർധിക്കാൻ കാരണമാകുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

ലോകത്തിന്‍റെ നെറുകയിൽ ഇന്ത്യ; ഹർന്നാസ് സന്ധു വിശ്വ സുന്ദരി

harnaaz-sandhu


എലിയറ്റ് (ഇസ്രയേൽ): വിശ്വസുന്ദരിപ്പട്ടം വീണ്ടും ഇന്ത്യയിലേക്കെത്തിച്ച് പഞ്ചാബ് സ്വദേശിനി ഹർനാസ് സന്ധു. ഇസ്രയേലിലെ എലിയറ്റിൽ നടന്ന മത്സരത്തിൽ എല്ലാ റൗണ്ടുകളിലും മികച്ച പ്രകടനം നടത്തിയാണ് ഹർനാസ് സന്ധു 2021ലെ കിരീട നേട്ടത്തിലേക്കെത്തിയത്. 

21 വർഷത്തിന് ശേഷമാണ് വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്കെത്തുന്നത്. 2000-ത്തിൽ ലാറാ ദത്തയായിരുന്നു വിശ്വസുന്ദരി കിരീടം ചൂടിയ അവസാനത്തെ ഇന്ത്യക്കാരി. ഫൈനലിൽ പരാഗ്വെയിലെയും ദക്ഷിണാഫ്രിക്കയിലെയും സുന്ദരിമാരെ കടത്തിവെട്ടിയാണ് ഹ‍ർനാസ് കിരീടം ചൂടിയത്. കഴിഞ്ഞ വർഷത്തെ മിസ് യൂണിവേഴ്സായ മെക്സിക്കൻ സ്വദേശി ആൻഡ്രിയ മെസ തന്‍റെ കിരീടം ഹർനാസ് സന്ധുവിനെ അണിയിച്ചു. ലോകമെമ്പാടും എല്ലാവർഷവും ലക്ഷക്കണക്കിന് ആളുകൾ ലൈവായി കാണുന്ന പരിപാടിയാണ് വിശ്വസുന്ദരി മത്സരം.  

ഫൈനൽ റൗണ്ടായ ടോപ് ത്രീ റൗണ്ടിൽ, ''ഇക്കാലത്ത് യുവതികൾ അനുഭവിക്കുന്ന സമ്മർദ്ദത്തെക്കുറിച്ച് അവർക്ക് എന്തുപദേശമായിരിക്കും നിങ്ങൾ നൽകുക?'' എന്ന ചോദ്യമാണ് പാനലിസ്റ്റുകൾ ചോദിച്ചത്. ഇതിന് ഹർനാസ് നൽകിയ മറുപടി ഇങ്ങനെയായിരുന്നു. ''അവനവനിലുള്ള ആത്മവിശ്വാസം നഷ്ടപ്പെടുന്നതാണ് ഇക്കാലത്ത് യുവതികൾ നേരിടുന്ന ഏറ്റവും വലിയ സമ്മർദ്ദം. നിങ്ങളെപ്പോലെ വേറെ ആരുമില്ല എന്ന് തിരിച്ചറിയുന്നത് തന്നെ നിങ്ങളെ സുന്ദരിയാക്കും. മറ്റുള്ളവരുമായി നിങ്ങളെ താരതമ്യം ചെയ്യാതിരിക്കുക. ലോകത്ത് സംസാരിക്കുന്ന മറ്റ് പല പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചും സംസാരിക്കുക. പുറത്തുവരൂ, നിങ്ങൾക്ക് വേണ്ടി സംസാരിക്കൂ, നിങ്ങളാണ് നിങ്ങളുടെ ജീവിതത്തെ നയിക്കേണ്ടത്. നിങ്ങളാണ് നിങ്ങളുടെ ശബ്ദം. ഞാൻ എന്നിൽ വിശ്വസിച്ചു. അതിനാൽ ഞാനിന്ന് ഇവിടെ നിൽക്കുന്നു''ഈ മറുപടികളാണ് ഹർനാസിന് വിശ്വസുന്ദരിപ്പട്ടം നേടിക്കൊടുത്തതെന്ന് പിന്നീട് പാനലിസ്റ്റുകൾ നിരീക്ഷിച്ചു. 

നടിയും മോഡലുമായ ഹർനാസ് 2021 ഒക്ടോബറിൽ നടന്ന മിസ് യൂണിവേഴ്സ് പട്ടം സ്വന്തമാക്കിയിരുന്നു. 2017-ൽ ടൈംസ് ഫ്രഷ് ഫേസ് കോണ്ടസ്റ്റിലൂടെയാണ് സൗന്ദര്യമത്സരങ്ങളിൽ ഹർനാസ് പങ്കെടുത്തുതുടങ്ങിയത്. 21-കാരിയായ ഹർനാസ് ഇപ്പോൾ പബ്ലിക് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേഴ്സ് ബിരുദത്തിന് പഠിക്കുകയാണ്. ഫെമിന മിസ് ഇന്ത്യ പഞ്ചാബ് 2019 അടക്കം നിരവധി മത്സരങ്ങളിൽ കിരീടം ചൂടിയിട്ടുണ്ട്. നിരവധി പഞ്ചാബി സിനിമകളിലും അവർ അഭിനയിച്ചിട്ടുണ്ട്.



വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

ലോൺട്രി എസ്റ്റേറ്റിൽ മോഷണം

ഇടുക്കി: പൂട്ടിക്കിടന്ന തേയില ഫാക്റ്ററിയിൽ നിന്നും വിലപിടിപ്പുള്ള വസ്‌തുക്കൾ മോഷ്‌ടിച്ചു കടത്താൻ ശ്രമിച്ച സംഘത്തിലെ ഒരാൾ പിടിയിൽ. ഇടുക്കി ഉപ്പുതറ ലോൺട്രി എസ്റ്റേറ്റിലാണ് മോഷണ ശ്രമം നടന്നത്. സംഭവത്തിൽ ചീന്തലാർ, കാറ്റാടിക്കവല മലക്കര ബിനു (36)വിനെ ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്‌തു. ചീന്തലാർ സ്വദേശിയായ ഇയാളുടെ സുഹൃത്തായ മറ്റൊരു ബിനു ഓടി രക്ഷപെട്ടു. 

ഇയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്ച്ച പകലായിരുന്നു മോഷണ ശ്രമം. ഫാക്റ്ററിക്കുള്ളിൽ നിന്നും മോഷണ വസ്തു പുറത്തെത്തിച്ച് ഓട്ടോ റിക്ഷയിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ അതു വഴി വന്ന തൊഴിലാളികൾ കണ്ടു. വിവരം ചോദിക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന എന്നയാൾ ഓടി രക്ഷപെട്ടു. പ്രദേശവാസികൾ  തടഞ്ഞുവച്ച ബിനുവിനെ ഉപ്പുതറ പൊലീസിന്കൈമാറി. 

കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച കൊളുന്ത് അരയ്ക്കുന്ന സി.റ്റി.സി. റോളർ, മോട്ടോർ, ആഗ്ളേയറുകൾ എന്നിവയും , ഓട്ടോ റിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തു. 21 വർഷമായി അടഞ്ഞു കിടക്കുന്ന പീരുമേട് ടീ കമ്പനിയുടെ ലോൺട്രി ഫാക്ടറിയിൽ നിന്നും ഇതിനു മുൻപും പലതവണ മോഷണം നടന്നിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.