www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2038) Idukki (1954) Mostreaded (1617) Crime (1513) National (1261) Entertainment (859) world (450) Viral (448) Video (363) Health (212) Gallery (163) mollywood (161) Gulf (146) sports (144) Trending (109) business (103) bollywood (90) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (37) editorial (35) auto (30) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) Fashion (14) trailer (14) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)
Showing posts with label Idukki. Show all posts

ഭാര്യാ കൈമാറ്റ ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചു കൊടുക്കും; കുട്ടിക്കാനം കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്



ഇടുക്കി: കുട്ടിക്കാനത്തെ ഭാര്യാ കൈമാറ്റ കേസുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 2022ൽ നടന്ന സംഭവത്തിൽ കഴിഞ്ഞ ദിവസം പീരുമേട്ടിലെ സർക്കാർ ഉദ്യോഗസ്ഥനും സുഹൃത്തും അറസ്റ്റിലായിരുന്നു. 

സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന പരിശോധനയിലാണ് പൊലീസ്. ഇരയായ യുവതി പീരുമേട് പൊലീസിൽ പരാതി നൽകിയതോടെയാണ് വൈഫ് സ്വാപ്പിങ്ങിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നത്. പ്രതി സർക്കാർ ഉദ്യോഗസ്ഥൻ ആയതോടെ കേസിൽ പൊലീസ് രഹസ്യ സ്വഭാവം സ്വീകരിക്കുകയായിരുന്നു. 

കുട്ടിക്കാനത്തെ റിസോർട്ട് കേന്ദ്രീകരിച്ചാണ് ഇത്തരം സംഭവങ്ങൾ നടന്നിരുന്നത്. സുഹൃത്തുക്കൾ റിസോർട്ട് വാടകയ്ക്കെടുക്കുകയും ഇവിടെ എത്തിയ ശേഷം ഭാര്യയെ സുഹൃത്തുക്കൾക്ക് കൈമാറുകയും ചെയ്യുന്നതായിരുന്നു രീതി. ഇത് പലതവണ നടന്നിട്ടുള്ളതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. 

ഭാര്യാ കൈമാറ്റത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും മൊബൈലിൽ പകർത്തുന്നതും പതിവായിരുന്നു. ഇവരുടെ സുഹൃത്തുക്കളെ ഇത് കാണിച്ച് കൂടുതൽ പേരെ സംഘത്തിലേക്ക് ആകർഷിക്കുകയായിരുന്നു ലക്ഷ്യം. ഇത്തരത്തിൽ ഒരാളെ ചിത്രം കാണിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

പിന്നീട് ഇരയായ യുവതി ചിത്രങ്ങൾ പുറത്തു പോകുന്നത് അറിഞ്ഞതോടെ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. കൂടുതൽ യുവതികൾ സംഭവത്തിൽ ഇരകളാക്കപ്പെട്ടിട്ടുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചിട്ടുണ്ടെങ്കിലും പരാതിയുമായി ആരും എത്താത്തത് അന്വേഷണത്തിന് തിരിച്ചടിയാകുകയാണ്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


കുമളിയിൽ പ്ലസ് ടു വിദ്യാർഥിക്ക് പരുക്ക്; സുഹൃത്ത് അറസ്റ്റിൽ



ഇടുക്കി: ഇരുമ്പു കമ്പി തലയിൽ പതിച്ച് പ്ലസ് ടു വിദ്യാർഥിക്ക് ഗുരുതര പരുക്കേറ്റ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. ആനവിലാസം സ്വദേശിയായ  അഭിഷേക് (18) ആണ് അറസ്റ്റിലായത്. കുമളി ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി ശരണിനെയാണ് കഴിഞ്ഞ ദിവസം ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്.

സ്കൂൾ ഗ്രൗണ്ടിൽ സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളിക്കുകയായിരുന്ന ശരൺ കളി കഴിഞ്ഞ് സമീപത്തെ കെട്ടിടത്തിലേക്ക് കയറിയപ്പോൾ ഇരുമ്പു കമ്പി തലയിൽ വീണെന്നാണ് സുഹൃത്തുക്കൾ ആദ്യം പറഞ്ഞിരുന്നത്.

എന്നാൽ ഇത് കളവാണെന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. അഭിഷേക് വീശിയ ഇരുമ്പു കമ്പി ശരണിന്‍റെ തലയിൽ പതിക്കുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം.

പ്രതിയെ 21 വയസിനു താഴെയുള്ളവരെ പാര്‍പ്പിക്കുന്ന ബോസ്റ്റലിലേക്ക് റിമാന്‍റ് ചെയ്തു. ചോദ്യം ചെയ്യലിനു വിളിപ്പിച്ച മറ്റ് രണ്ടു വിദ്യാര്‍ഥികളെ വിട്ടയച്ചു. ചൊവ്വാഴ്ച്ചയാണ് ഇരുമ്പ് കമ്പി തലയില്‍ പതിച്ചതെന്ന് സംശയിക്കുന്ന നിലയില്‍ ശരണിനെ സ്‌കൂള്‍ ടോയ്‌ലറ്റ് കെട്ടിടത്തിനടുത്ത് കണ്ടെത്തിയത്. 

സുഹൃത്തുക്കള്‍ തന്നെയാണ് ശരണിന്‍റെ വീട്ടില്‍ വിളിച്ച് വിവരം അറിയിച്ചത്. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ശരൺ ഇപ്പോൾ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ഉപ്പുതറയിൽപണം വച്ച് ചീട്ടുകളി; അഞ്ച് പേർ അറസ്റ്റിൽ



ഇടുക്കി: ഉപ്പുതറ ടൗണിൽ പണം വച്ച് ചീട്ടുകളിച്ച സംഘം അറസ്റ്റിൽ. മാട്ടുത്താവളം ഈറ്റക്കാനം ഭാഗം പുതുശേരില്‍ ബോബി മാത്യു (46), കാഞ്ചിയാര്‍ ലബ്ബക്കട ഇടക്കാട്ട് സുരേന്ദ്രന്‍ (68), വെളുത്തമുറി  ജോണ്‍സണ്‍ ജോസഫ് (45), ഉപ്പുതറ കുളങ്ങരക്കല്‍ വീട്ടില്‍ തമ്പുരാന്‍ (32), കല്ലേപ്പിള്ളില്‍ വിനോദ് (51) എന്നിവരെയാണ് ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തത്. 

ടൗണിലെ വാടക മുറി കേന്ദ്രീകരിച്ച് പന്നിമലർത്ത് കളിയാണ് ഇവർ കളിച്ചതെന്നാണ് വിവരം. ഇവരിൽ നിന്നും 10300 രൂപയും കണ്ടെടുത്തിട്ടുണ്ട്. പ്രതികൾ ഉപ്പുതറ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടു കളിക്കുന്നതായി നേരത്തെ പൊലീസിനു വിവരം ലഭിച്ചിരുന്നു. 

തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലാകുന്നത്. ഉപ്പുതറ പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍  അബദുള്‍ മജീദ്, സബ് ഇന്‍സ്പെക്ടര്‍ വിജുമോന്‍, സിവില്‍ പൊലീസ് ഓഫീസര്‍ സതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

കുട്ടിക്കാനത്ത് വൈഫ് സ്വാപ്പിങ്; രണ്ട് പേർ അറസ്റ്റിൽ



ഇടുക്കി: കുട്ടിക്കാനം കേന്ദ്രീകരിച്ച് വൈഫ് സ്വാപ്പിങ് (ഭാര്യയെ വെച്ചുമാറൽ) നടത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. 2022ൽ നടന്ന സംഭവത്തിലാണ് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് പേർ അറസ്റ്റിലായിരിക്കുന്നത്. കുട്ടിക്കാനത്തെ റിസോർട്ട് കേന്ദ്രീകരിച്ചായിരുന്നു സംഭവങ്ങളെന്നാണ് പൊലീസ് നൽകുന്ന വിവരം. 

പ്രദേശത്തെ ഉദ്യോഗസ്ഥനായിരുന്നു കേസിലെ ഒരു പ്രതി. ഇയാളുടെ സുഹൃത്താണ് കൂട്ടുപ്രതി. ഇവരിൽ ഒരാളുടെ ഭാര്യയെ ഇരുവരും മാറി മാറി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. 

ഇതിന്‍റെ ദൃശ്യങ്ങളും ഇവർ പകർത്തിയിരുന്നു. പിന്നീട് ഇവർ പകർത്തിയ ദൃശ്യം പ്രതികളിൽ ഒരാൾ മറ്റൊരാളെ കാണിച്ചതോടെയാണ് സംഭവം പുറത്തു വരുന്നത്. 

തുടർന്ന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ രണ്ട് പേരെയും അറസ്റ്റ് ചെയ്‌ത് റിമാന്‍റ് ചെയ്‌തിട്ടുണ്ട്. ഇവരുടെ സംഘത്തിൽ ഇത്തരക്കാരായ കൂടുതൽ പേർ ഉണ്ടോയെന്നും അന്വേഷിച്ചു വരികയാണ്. 

കൂടുതൽ വാർത്തകൾക്കായി... 

Join Our Whats App group

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

Trimmer for Woman



ബസ് ജീവനക്കാർക്ക് നേരെ ആക്രമണം; ഇടുക്കിയിൽ ആറ് സിപിഎം പ്രവർത്തകർ അറസ്റ്റിൽ



ഇടുക്കി: സ്വകാര്യ ബസ് ജീവനക്കാരെ ആക്രമിച്ചു പരുക്കേൽപ്പിച്ച സംഭവത്തിൽ ആറ് സിപിഎം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു. കൈലാസം-മാവടി-നെടുങ്കണ്ടം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആശ്രയ ബസിന്‍റെ ഡ്രൈവര്‍ രണ്‍ജിഷ്, കണ്ടക്റ്റര്‍ മോന്‍സ് എന്നിവർക്കാണ് പരുക്കേറ്റത്. 

സംഭവത്തിൽ മുണ്ടിയെരുമ തേക്കിന്‍കൂട്ടത്തില്‍ അബ്ദുള്‍ വാഹിദ് (53), നെടുങ്കണ്ടം തച്ചേട്ടുപറമ്പില്‍ ട്രോണി ജയിംസ് (39), കോമ്പയാര്‍ കോയിപ്പുറത്ത് വിജീഷ് വിജയന്‍ (36), നെടുങ്കണ്ടം കുമ്പളാപള്ളിയില്‍ ശരത് ഹരിഹരന്‍ (24), കല്ലാര്‍ ബ്ലോക്ക് നമ്പര്‍ 70ല്‍ കിഷോര്‍ രാജ് (30), നെടുങ്കണ്ടം ഇത്തിക്കല്‍ ഹാലിത്ത് ഷെരീഫ് (27) എന്നിവരെയാണ് നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്‌തത്. 

ഈ മാസം 13നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വൈകിട്ട് അഞ്ചിന് കല്‍ക്കൂന്തല്‍ ഭാഗത്ത് വച്ച് ബസ് കാറിനെ മറികടന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ബസ് നെടുങ്കണ്ടം പ്രൈവറ്റ് ബസ് സ്റ്റാന്‍റില്‍ എത്തിയപ്പോള്‍ പ്രതികള്‍ അസഭ്യം പറഞ്ഞ് രണ്‍ജിഷിനെ മര്‍ദിക്കുകയും കണ്ണില്‍ ഇടിക്കുകയും ചെയ്തു. 

മറ്റ് പ്രതികള്‍ ചേര്‍ന്ന് അടിക്കുകയും ചവിട്ടുകയും ചെയ്തതായും പരാതിയുണ്ട്. മര്‍ദനം തടയാനെത്തിയ മോന്‍സിനെ പ്രതികള്‍ തടഞ്ഞുവച്ച് മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ പ്രതികള്‍ സഞ്ചരിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

പീരുമേട്ടിൽ വയോധിക കിണറ്റിൽ മരിച്ച നിലയിൽ



ഇടുക്കി: പീരുമേട്ടിൽ വയോധികയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കുന്ന് പുതുവലിൽ താമസിക്കുന്ന ജ്ഞാനമമ്മയാണ് മരിച്ചത്. 61 വയസായിരുന്നു. പകൽ ജോലിക്ക് പോയ മകൻ വൈകിട്ട് അഞ്ചോടെയാണ് വീട്ടിലെത്തിയത്. ഈ സമയത്ത് അമ്മയെ കാണാനില്ലായിരുന്നു. 

ഇയാൾ വിവരം അറിയിച്ചതനുസരിച്ച് അയൽവാസികളുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് കിണറ്റിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. 

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പീരുമേട് അഗ്നിരക്ഷാ സേനാംഗങ്ങളുടെ നേതൃത്വത്തിൽ രാത്രിയോടെ മൃതദേഹം പുറത്തെടുത്തു. നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


കുമളിയിൽ 16 കാരിയുടെ മരണം; അമ്മയുടെ ആൺ സുഹൃത്ത് അറസ്റ്റിൽ



ഇടുക്കി: പ്ലസ് ടു വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ ആൺ സുഹൃത്ത് അറസ്റ്റിൽ. ഇടുക്കി കുമളിയിലാണ് 16കാരി ജീവനൊടുക്കിയത്. സംഭവത്തിൽ കൊല്ലം പട്ടട സ്വദേശി ഗോഡ്‌സണെയാണ് കുമളി പൊലീസ് കൊച്ചിയിൽ നിന്നും പിടികൂടിയത്. 

ഓഗസ്റ്റ് ഒന്‍പതിനാണ് പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം പരിശോധനയില്‍ കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തുകയും ആണ്‍സുഹൃത്ത് അഭിരാജനെ അറസ്റ്റു ചെയ്യുകും ചെയ്തിരുന്നു.

ഇതിനിടെ അമ്മയുടെ സുഹൃത്തായ ഗോഡ്‌സണ്‍ തന്നോട് മോശമായി പെരുമാറിയതായി പെണ്‍കുട്ടി സുഹൃത്തിനോട് പറഞ്ഞത് പുറത്തു വന്നു. ഇത് ചോദ്യം ചെയ്ത പെണ്‍കുട്ടിയുടെ അമ്മയെയും ഇയാള്‍ മര്‍ദ്ദിച്ചിരുന്നു. പൊലീസ് കേസെടുത്തതോടെ ഗോഡ്‌സണ്‍ ഒളിവില്‍ പോയി. പെണ്‍കുട്ടിയുടെ അച്ഛനുമായി പിരിഞ്ഞ് കഴിയുന്ന അമ്മ, സുഹൃത്തായ ഗോഡ്‌സണൊപ്പമായിരുന്നു താമസിച്ചിരുന്നത്.

വീട്ടില്‍ നേരിട്ട കടുത്ത മാനസികവും ശാരീരികവുമായ പീഡനവും ഗോഡ്‌സന്‍റെ മോശം പെരുമാറ്റവും പെണ്‍കുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതായാണ് പൊലീസിന്‍റെ നിഗമനം. 

ഒരു മാസം പിന്നിട്ടിട്ടും ഇയാളെ പിടികൂടാത്തതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഇടുക്കി എസ്.പി. എ. നസീം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഗോഡ്‌സണ്‍ കൊച്ചിയില്‍ ഒളിവില്‍ കഴിയുന്നതായി കണ്ടെത്തിയത്.

തുടര്‍ന്ന് കുമളി എസ്.ഐ എം.ജി അനൂപിന്‍റെ നേതൃത്വത്തിലുള്ള സംഘം പുലര്‍ച്ചെ കൊച്ചിയില്‍ നിന്ന് പിടികൂടുകയായിരുന്നു. കുമളിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷം ഗോഡ്‌സനെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ചോര പുരണ്ട കത്തിയുമായി അജീഷ്; ഇരട്ടക്കൊല ആദ്യം അറിഞ്ഞത് സുഹൃത്ത്

ezhukumvayal-double-murder-case-


ഇടുക്കി: നെടുങ്കണ്ടം എഴുകുംവയലിൽ മാതാപിതാക്കളെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി മകന്‍റെ ക്രൂരത. വെള്ളിയാഴ്ച്ച രാത്രിയിലാണ് നാടിനെ നടുക്കിയ സംഭവം. എഴുകുംവയൽ പാറത്തറയിൽ അപ്പച്ചൻ എന്നു വിളിക്കുന്ന ആന്‍റണി (55), ഭാര്യ വത്സമ്മ (50 എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്.

ഇവരുടെ മകൻ അജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലഹരിക്ക് അടിമയായ അജീഷ് ഡീ അഡിഷൻ സെന്‍ററിൽ അടക്കം കിടന്നിട്ടുണ്ട്. പതിവായി ഇയാൾ മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കാറുണ്ടായിരുന്നു. സംഭവ സമയത്തും സമീപവാസികൾ വീട്ടിൽ നിന്നും ബഹളം കേട്ടെങ്കിലും പതിവ് വഴക്കായിരിക്കുമെന്നാണ് കരുതിയത്.

രാത്രിയിൽ അജീഷ് തന്നെ സമീപത്തെ സുഹൃത്തിനെ വിളിച്ച് താൻ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയെന്ന് പറയുകയായിരുന്നു. സുഹൃത്ത് നാട്ടുകാരുമായി എത്തിയപ്പോൾ കൈയിൽ കത്തിയുമായി നിൽക്കുന്ന അജീഷിനെയാണ് കണ്ടത്. 

തുടർന്ന് നാട്ടുകാരും സമീപത്തെ പള്ളി വികാരിയും ചേർന്ന് പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി അജീഷിനെ കീഴടക്കുകയുമായിരുന്നു. പിന്നീട് വീട്ടിൽ കയറി നോക്കിയപ്പോഴാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയിൽ കാണുന്നത്. 

ഇരുവരുടെയും ശരീരത്തിൽ നിരവധി തവണ വെട്ടിയതും കുത്തിയുമായുള്ള പാടുകളുണ്ട്. സംഭവം നടന്ന വീടും പരിസരവും പൊലീസ് സീൽ ചെയ്‌തു. അജീഷിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇ‍യാളെ ചോദ്യം ചെയ്‌താൽ മാത്രമേ എന്തിനായിരുന്നു കൊലപാതകമെന്ന കാര്യത്തിൽ വ്യക്ത വരികയുള്ളു. സംഭവം നടക്കുമ്പോൾ ഇവർ മൂന്നു പേർ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. 

പ്രതിക്ക് ഡീ അഡിഷൻ സെന്‍ററിൽ ചികിത്സ നൽകിയ ശേഷമായിരിക്കും ചോദ്യം ചെയ്യലെന്നാണ് പൊലീസ് നൽകുന്ന വിവരം. പ്രതിയുടെ കൈക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിന് ചികിത്സ ലഭ്യമാക്കും. ശനിയാഴ്ച്ച ഫൊറൻസിക് സംഘം അടക്കം സംഭവം നടന്ന വീട്ടിലെത്തും. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

ഓണത്തിന് വീട്ടിലുണ്ടാക്കിയ ഏത്തക്ക ഉപ്പേരി കഴിച്ചാലോ....  ഇന്ത്യയിൽ എവിടെയും കൊറിയർ ലഭിക്കും... 


ഇടുക്കി നെടുങ്കണ്ടത്ത് ഇരട്ടക്കൊലപാതകം; യുവാവ് കസ്റ്റഡിയിൽ


ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് അച്ഛനെയും അമ്മയെയും കൊലപ്പെടുത്തി മകൻ. നെടുങ്കണ്ടം എഴുകുംവയലിലാണ് നടുക്കുന്ന സംഭവം നടന്നത്. ആന്‍റണി, ഭാര്യ വത്സമ്മ എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് പ്രഥാമിക വിവരം. ഇവരുടെ മകൻ അജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണ് വിവരം. അജീഷിനെ പൊലീസ് ചോദ്യം ചെയ്‌തു വരികയാണ്. വെള്ളിയാഴ്ച്ച രാത്രിയിലാണ് സംഭവം നടന്നത്. പൊലീസ് സംഘം സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

ചപ്പാത്തിനു സമീപം കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരു മരണം; രണ്ട് പേരുടെ നില ഗുരുതരം



ഇടുക്കി: കുട്ടിക്കാനം- കട്ടപ്പന മലയോര ഹൈവേയിൽ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. രണ്ടു പേർക്ക് ഗുരുതര പരുക്ക്. തിരുവനന്തപുരം വെള്ളറട സ്വദേശികളായ അഞ്ചംഗ കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് ഇന്ന് രാവിലെ 6.30ന് ചപ്പാത്തിനും ഏറുമ്പടത്തിനും മധ്യേ കരിന്തരുവി ഗവ. യു.പി സ്‌കൂളിന് സമീപം തോട്ടിലേക്ക് മറിഞ്ഞത്. 

കൊച്ചുകുട്ടിയടക്കം കാറിലുണ്ടായിരുന്നു. വാഹനം ഓടിച്ചിരുന്ന ഏണസ്റ്റ് (38) ആണ് മരിച്ചത്. ദിവ്യ ജ്യോതി (29), നവ്യ ജ്യോതി (26) എന്നിവരുടെ പരുക്ക് ഗുരുതരമാണ്. ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയി.  അജിൻ (36) പീരുമേട് ആശുപത്രിയിൽ ചികിത്സയിലാണ്. 

അഞ്ചു വയസുള്ള ജോഹാൻ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. തിരുവന്തപുരത്ത് നിന്നും കട്ടപ്പന ഭാഗത്തേയ്ക്ക് വന്ന എർട്ടിക കാർ റോഡിൽ നിന്നും നിയന്ത്രണം നഷ്‌ടമായി 60 അടിയോളം താഴ്ചയിലെ തോട്ടിലേക്ക് പതിക്കുകയായിരുന്നു. 

കാർ പുഴയിലെ വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ സമീപത്തെ ഇഷ്‌ടിക കളത്തിൽ ജോലി ചെയ്യുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികളും

പ്രദേശവാസിയും വിവരമറിഞെത്തിയ നാട്ടുകാരു ചേർന്നാണ് ഇവരെ രക്ഷിച്ച് റോഡിലെത്തിച്ചത്. ഗുരുതരമായി പരുക്കേറ്റ ജെറിനെ ഉടൻ തന്നെ പീരുമേട് ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലയോര ഹൈവേയുടെ അശാസ്ത്രീയ നിർമാണമാണ് അപകടത്തിനു കാരണമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ മഴയിൽ മലയോര ഹൈവേയിൽ 10 ലേറെ സ്ഥലങ്ങളിലാണ് മണ്ണിടിഞ്ഞു വീണത്.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

കോലാഹലമേട്ടിൽ മണ്ണിടിഞ്ഞ് ഒരു മരണം; ഇടുക്കിയിൽപെരുമഴ



ഇടുക്കി: ഒറ്റരാത്രികൊണ്ട് പെയ്‌തിറങ്ങിയ പെരുമഴയിൽ ഇടുക്കി വിറങ്ങലിച്ചു. പലയിടത്തും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. വാഗമൺ കോലാഹലമേട്ടിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് ഒരാൾ മരിച്ചതായി റിപ്പോർട്ടുണ്ട്. 

ഏലപ്പാറയിലും പുല്ലുപാറയിലും വലിയ മണ്ണിടിച്ചിലുണ്ടായി. കെ. ചപ്പാത്ത്- മ്ലാമല റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. പെരിയാർ നദി കരകവിഞ്ഞ് ഒഴുകുകയാണ്. വണ്ടിപ്പെരിയാറിൽ ദേശീയപാതയിൽവെള്ളം കയറിയിട്ടുണ്ട്. പെരിയാർ തീരത്തെ താണ പ്രദേശങ്ങൾ പലതും വെള്ളത്തിലായി. 

കട്ടപ്പനയിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. തൊടുപുഴയിൽ പലയിടത്തും വെള്ളം കയറി. അടൂർമലയിൽ ഉരുൾപൊട്ടി ഒരു മരണം ഉണ്ടായിട്ടുണ്ട്. പലയിടത്തും വൈദ്യുതി ബന്ധം തടസപ്പെട്ടിട്ടുണ്ട്. മഴ ഇപ്പോഴും ശക്തമായി തന്നെ തുടരുന്നതായിട്ടാണ് റിപ്പോർട്ട്. 

ഇന്ന് അവധി

ശക്തമായ കാറ്റും മഴയും കണക്കിലെടുത്തും ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ഓഗസ്റ്റ് 1) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. മദ്രസകൾ, അങ്കണവാടികൾ, ട്രെയിനിങ് സെന്‍ററുകൾ, ട്യൂഷൻ സെന്‍ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്.

ജില്ലയിൽ പലയിടത്തും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. ഇന്നലെ രാത്രി ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. പെരിയാർ നദി കരകവിഞ്ഞ് ഒഴുകുകയാണ്. 

കൂടുതൽ വാർത്തകൾക്കായി

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

പുല്ലുപാറ ഉരുൾപൊട്ടലിന്‍റെ ദൃശ്യങ്ങൾ.. 


കനത്ത മഴ; ഇടുക്കി ജില്ലയിൽ ഇന്ന് സ്‌കൂളുകൾക്ക് അവധി



ഇടുക്കി: ശക്തമായ കാറ്റും മഴയും കണക്കിലെടുത്തും ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ഓഗസ്റ്റ് 1) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. 

മദ്രസകൾ, അങ്കണവാടികൾ, ട്രെയിനിങ് സെന്‍ററുകൾ, ട്യൂഷൻ സെന്‍ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. ജില്ലയിൽ പലയിടത്തും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. ഇന്നലെ രാത്രി ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. പെരിയാർ നദി കരകവിഞ്ഞ് ഒഴുകുകയാണ്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

നല്ല നാടൻ ഏത്തക്ക ചിപ്‌സ് വാങ്ങിയാലോ...



കട്ടപ്പനയിൽ എംഡിഎംഎയും ഹാഷിഷ് ഓ‍യിലുമായി യുവാവ് അറസ്റ്റിൽ



ഇടുക്കി: എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവാവ് കട്ടപ്പനയിൽ പിടിയിൽ. എറണാകുളം വടുതല മൂന്നാനിയിൽ പ്രസൂൺ പ്രതാപചന്ദ്രൻ (32) ആണ് അറസ്റ്റിലായത്. നേരത്തെ ഇടുക്കി വണ്ടൻമേട് രാജാക്കണ്ടത്ത് താമസിച്ചിരുന്ന ഇ‍യാൾ മൂന്ന് വർഷമായി എറണാകുളത്താണ് താമസം. 

ഇയാളുടെ പക്കല്‍ നിന്നും 1.70 ഗ്രാം എം.ഡി.എം.എയും 8.12 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തിട്ടുണ്ട്. കട്ടപ്പനയ്ക്ക് സമീപം പാറക്കടവ് ഭാഗത്ത് പൊലീസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിലാണ് യുവാവ് കുടുങ്ങുന്നത്. നേരത്തെ ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം ഇയാളുടെ ഹോണ്ടാ സിറ്റി കാർ പരിശോഘിച്ചത്.

പരിശോധനയിൽ എംഡിഎംഎയും ഹാഷിഷ് ഓയിലും കണ്ടെത്തുകയായിരുന്നു. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും. ഇയാള്‍ക്ക് എവിടെ നിന്നാണ് മയക്കു മരുന്ന് ലഭിച്ചത് എന്നതടക്കമുള്ള വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചു വരികയാണ്. 

കട്ടപ്പന പൊലീസും ജില്ലാ ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പാറക്കടവ് ഭാഗത്ത്‌ പ്രതി പിടിയിലാകുന്നത്. ഇയാൾ അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്തുവരികയായിരുന്നു. മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിച്ചിരുന്നതായും പൊലീസ് പറഞ്ഞു. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ആലടിക്കുന്നിൽ വയോധിക കത്തിക്കരിഞ്ഞ് മരിച്ച നിലയിൽ



ഇടുക്കി: അയ്യപ്പൻകോവിൽ ആലടിക്കുന്നിൽ വയോധികയെ വീടിനുള്ളിലെ അടുക്കളയിൽ കത്തിക്കരിഞ്ഞു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. 

ആലടിക്കുന്ന് മൈലക്കല്‍ പരേതനായ ജോസഫിന്‍റെ ഭാര്യ മേരിക്കുട്ടി ജോസഫാണ് (69) മരിച്ചത്. ഞായറാഴ്ച്ച രാത്രി ഒൻപതോടെ മകൻ ജെയ്‌സൺ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് വീടിനുള്ളിൽ മേരിക്കുട്ടിയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്.

അടുക്കളയിലാണ് ഇവരെ കണ്ടത്. ഇവിടെ ഉപകരണങ്ങളും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. തുടർന്ന് ഉപ്പുതറ പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ അടുപ്പിൽ തീ പകരുന്നതിനിടെ വസ്ത്രത്തിലേക്ക് തീ പടർന്നതാണ് അപകട കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

ശാരീരികമായി ചില രോഗങ്ങൾ അലട്ടിയിരുന്ന മേരിക്കുട്ടി സംഭവ ദിവസം വൈകിട്ട് സമീപത്തെ വീട്ടിൽ പോയി മടങ്ങി വന്നശേഷമാണ് അപകടം നടന്നതെന്നാണ് കരുതുന്നത്. മേരിക്കുട്ടിയും മകന്‍ ജെയ്സണും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. 

ഫോറന്‍സിക് വിദഗ്ദ്ധരും പൊലീസ് നായും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. സംസ്കാരം നടത്തി. ജൂലിയ ജോസഫ്, ജയ്‌മോള്‍ ജോസഫ് എന്നിവരാണ് മറ്റ് മക്കള്‍. മരുമക്കള്‍: ഷാജി, റോയി.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

പോക്‌സോ കേസിൽ പീരുമേട് കരടിക്കുഴി സ്വദേശിക്ക് തടവും പിഴയും ശിക്ഷ



ഇടുക്കി: പോക്സോ കേസിൽ പീരുമേട് കരടിക്കുഴി സ്വദേശിക്ക് 13 വർഷം കഠിന തടവിന് ശിക്ഷ വിധിച്ച് കോടതി. പ്രതി 55,000 രൂപ പിഴയും ഒടുക്കണം. കരടിക്കുഴി കരുവാടുംമുഴി ആനന്ദി (26)നെയാണ് കട്ടപ്പന പോക്‌സോ കോടതി ജഡ്ജി ശിക്ഷിച്ചത്. 

2020ല്‍ പീരുമേട് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സുസ്മിത ജോണ്‍ ഹാജരായി. പോക്‌സോയുടെ വിവിധ വകുപ്പ് പ്രകാരം 10 വര്‍ഷത്തെ കഠിനതടവിനും 50000 രൂപ പിഴയും ഐ.പി.സിയുടെ വിവിധ വകുപ്പ് പ്രകാരം മൂന്ന് വര്‍ഷത്തെ കഠിന തടവിനു5000 രൂപ പിഴയുമാണ് ശിക്ഷിച്ചത്. 

പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം മൂന്നു മാസവും കൂടി കഠിന തടവ് അനുഭവിക്കണം. പീരുമേട് മുന്‍ എസ്.എച്ച്.ഒ ഡി. രജീഷ് കുമാറാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

മരം മുറിക്കുന്നതിനിടെ യന്ത്രവാൾ കാലിൽ കയറി; തൊഴിലാളി മരിച്ചു



ഇടുക്കി: മരം മുറിക്കുന്നതിനിടെ യന്ത്രവാൾ കൊണ്ട് കാൽ മുറിഞ്ഞ് ചോര വാർന്ന് തൊഴിലാളി മരിച്ചു. ഏലപ്പാറ കൊച്ചുകരിന്തരുവിയിലുണ്ടായ അപകടത്തിൽ പശുപ്പാറ മലയ്പുതുവല്‍ സ്വദേശി മണ്ണുപുരയിടത്തില്‍ ജോസഫ് മാത്യു (സണ്ണി- 46) ആണ് മരിച്ചത്. 

കൊച്ചുകരിന്തരുവി ഭാഗത്ത് മരം മുറിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെയാണ് അപകടം സംഭവിച്ചത്. ജോലിക്കിടയില്‍ യന്ത്രവാള്‍ ജോസഫിന്‍റെ കാലില്‍ കുടുങ്ങുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരുക്കേല്‍ക്കുകയും കടുത്ത രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. 

ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം പിന്നീട് മലയ പുതുവല്‍ ഫിലദല്‍ഫിയ സെമിത്തേരിയില്‍ നടത്തും. ഭാര്യ: സോഫിയ. മകള്‍: സോന.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ഏലത്തോട്ടത്തിൽ മരം വീണ് തൊഴിലാളി സ്ത്രീ മരിച്ചു



ഇടുക്കി: പെരുമഴയത്ത് ജോലി ചെയ്യുന്നതിനിടെ ഏലത്തോട്ടത്തിൽ മരം ഒടിഞ്ഞു വീണ് തൊഴിലാളി മരിച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകം. ബുധൻ രാവിലെ ഇടുക്കി ചക്കുപള്ളം മാങ്കവലയിലാണ് ഏലത്തോട്ടത്തിലെ ജോലിക്കിടെ തമിഴ്നാട് ഗൂഡല്ലൂർ സ്വദേശിനിയായ പെരുമായി (61) മരിച്ചത്.

പെരുമായി ഉൾപ്പെടെ നിരവധി പേർ ജോലി ചെയ്‌തുകൊണ്ടിരിക്കെ മരശിഖിരം ഒടിഞ്ഞു വീഴുകയായിരുന്നു. തൊഴിലാളികൾ ഓടിയെത്തി ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലേക്ക് തോട്ടം ഉടമ എത്താതിരുന്നതും പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. 

ഹൈറേഞ്ച് മേഖലയിൽ ശക്തമായ മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്. ഏലത്തോട്ടങ്ങളിൽ സമാനമായ അപകടങ്ങൾ ഉണ്ടാകുന്നത് പതിവ് സംഭവമാണ്. മുമ്പും ഏലത്തോട്ടത്തിൽ മരം ഒടിഞ്ഞു വീണ് തൊഴിലാളികൾ മരിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. പെരുമായിയുടെ മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം ഗൂഡല്ലൂരിൽ. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

കട്ടപ്പനയിൽ യുവതി കിണറ്റിൽ വീണ് മരിച്ചു



ഇടുക്കി: കാൽവഴുതി കിണറ്റിൽ വീണ യുവതി മരിച്ചു. കട്ടപ്പന വെള്ളയാംകുടി എകെജി പടിയിൽ ചൊവ്വ വൈകിട്ട് നാലോടെയാണ് അപകടമുണ്ടായത്. കമ്പംമെട്ട് സ്വദേശിനിയായ  കിഴക്കേആലുങ്കല്‍ രാധു (34)വാണ് മരിച്ചത്.

ഒരാഴ്ച്ച മാത്രം മുമ്പാണ് ഇവർ ഇവിടെ വാടകയ്ക്ക് താമസിക്കാൻ തുടങ്ങിയത്. വെള്ളം കോരുന്നതിനിടെ അബദ്ധത്തിൽ കാൽവഴുതി വീഴുകയായിരുന്നുവെന്നാണ് കരുതുന്നത്. സമീപവാസികളാണ് വിവരം ഫയർ ഫോഴ്‌സിൽ അറിയിച്ചത്. ഇവർ സ്ഥലത്തെത്തി യുവതിയെ പുറത്തെത്തിച്ച് ആശുപത്രയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കട്ടപ്പന പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്കാരം പിന്നീട്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ഏലപ്പാറ ചിന്നാറിൽ മരം ഒടിഞ്ഞു വീണ് സ്‌കൂട്ടർ യാത്രികൻ മരിച്ചു



ഇടുക്കി: ഏലപ്പാറയ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന സ്കൂട്ടിക്ക് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞുവീണ് യുവാവ് മരിച്ചു. ഏലപ്പാറ ചെമ്മണ്ണ് സ്വദേശി പ്രദീപിന്‍റെ മകന്‍ പ്രണവ് (21) ആണ് മരിച്ചത്. 

ഉച്ചയ്ക്ക് ഒന്നോടെ ഏലപ്പാറ-ചെമ്മണ്ണ് റോഡിലെ ഒടിച്ചുകുത്തി വളവിന് സമീപമായിരുന്നു അപകടം നടന്നത്. ശക്തമായ മഴയിൽ റോഡരികിൽ നിന്നിരുന്ന മരച്ചില്ല ഒടിഞ്ഞ് പ്രണവ് സഞ്ചരിച്ചിരുന്ന വാഹനത്തിനു മുകളിലേക്ക് വീഴുകയായിരുന്നു. 

അപകടം അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ‌മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6


വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ വനം വകുപ്പിന്‍റെ കൂട്ടിൽ പുലി കുടുങ്ങി



ഇടുക്കി: വന്യജീവി ഭീതിയെ തുടർന്ന് വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി വീണു. പ്രദേശത്ത് കടുവാ ഭീതി ദിവസങ്ങളായി നിലനിന്നിരുന്നു. തുടർന്നാണ് കൂട് സ്ഥാപിച്ചത്. ഈ കൂട്ടിലാണ് ഇപ്പോൾ അഞ്ച് വയസ് പ്രായം തോന്നിക്കുന്ന പുലി വീണത്. 

കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് പശുക്കളെയും മറ്റ് വളർത്തുമൃഗങ്ങളെയും ആക്രമിച്ചത് ഈ പുലിയാണെന്നാണ് വനംവകുപ്പിന്‍റെ നിഗമനം. കഴിഞ്ഞദിവസം ഗ്രാമ്പി കൊക്ക ഭാഗത്ത് പുലി ഇറങ്ങിയതായി നാട്ടുകാർക്ക് സൂചന ലഭിച്ചിരുന്നു. 

പ്രദേശവാസിയായ രാജദുരെയുടെ വീടിന്‍റെ ടെറസിന് മുകളിൽ കണ്ടെത്തിയ കാൽപ്പാടുകൾ പുലിയുടേത് തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. അതേസമയം മൂന്നാറിൽ നിന്ന് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച ശേഷം പെരിയാർ വന്യമൃഗസംരക്ഷണ കേന്ദ്രത്തിൽ തുറന്നുവിട്ട കടുവ ഗ്രാബി മേഖലകളിൽ ഇപ്പോഴും ഭീതി വിതയ്ക്കുന്നുണ്ട്. ജനവാസമേഖലയിലിറങ്ങിയ ഈ കടുവ 

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വണ്ടിപ്പെരിയാർ പഞ്ചായത്ത് അംഗം മതിയഴകന്‍റെ വളർത്തുപശുവിനെ  ആക്രമിച്ചിരുന്നു. കടുവയുടെ പിടിയിൽ നിന്ന് രക്ഷപെട്ടോടിയ പശുവിനെ തിരഞ്ഞുപോയ നാട്ടുകാർക്ക് മുന്നിൽ നിന്നാണ് കടുവ കാട്ടിലേക്ക് മറഞ്ഞത്.


Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

Portable Mini Air Cooler Fan with LED Light