ഇടുക്കി: കോർട്ടിനു പുറത്ത് വോളിബോൾ കളിക്കുന്നത് കണ്ടു നിന്ന എട്ടാം ക്ലാസുകാരൻ ഇന്ന് കളിക്കുന്നത് അണ്ടർ 19 ദേശീയ ടീമിൽ. പിന്നോക്ക ജില്ലയായ ഇടുക്കിയിലെ അയ്യപ്പൻകോവിൽ പഞ്ചായത്തിൽ കെ. ചപ്പാത്ത് ഹെവൻവാലിയിൽ ജനിച്ചു വളർന്ന കൈചൂണ്ടിക്കൽ ജെയിംസ്- ഉഷ ദമ്പതികളുടെ മകൻ ജെബിൻ ജെയിംസാണ് ദേശീയ തലത്തിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
പരിമിതമായ ജീവിത സാഹചര്യത്തെ വെല്ലുവിളിച്ച് കൃത്യമായ ദിശാബോധത്തോടെ നടത്തിയ ശ്രമങ്ങളാണ് ജെബിനെ ദേശീയ ടീമിലെത്തിച്ചത്. സാധാരണക്കാരായ ജെയിസിനും ഉഷയ്ക്കും ഈ നേട്ടം സ്വപ്നതുല്യമാണ്. ജൂലൈയില്‍ രാജസ്ഥാനിലെ ജെയ്പൂരില്‍ നടന്ന സെലക്ഷന്‍ ക്യാമ്പിലാണ് ജെബിനെ അണ്ടര്‍ 19 വോളിബോള്‍ ദേശീയ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കുന്നത്.
ജെബിനെ കൂടാതെ എറണാകുളത്ത് നിന്നുള്ള ആദി കൃഷ്ണയും സെലക്ഷന്‍ നേടിയിട്ടുണ്ട്. കേരളത്തില്‍ നിന്നും വിവിധ ജില്ലകളില്‍ നിന്നായി 50 ഓളം പേരാണ് സെലക്ഷന്‍ ക്യാമ്പില്‍ പങ്കെടുത്തത്.
എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇടുക്കിയിലെ ബന്ധുവീട്ടില്‍ താമസിക്കാന്‍ ചെന്നപ്പോഴാണ് ജെബിന്‍ ആദ്യമായി വോളിബോള്‍ ശ്രദ്ധിക്കുന്നത്. ഇടുക്കി വോളിബോള്‍ അക്കാദമിയില്‍ മത്സരം കാണാന്‍ എത്തിയ പരിചയം ജെബിന്‍റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായി. ഇടുക്കി വോളിബോള്‍ അക്കാദമി കോച്ചായിരുന്ന വര്‍ഗീസ് ആദ്യമായി ട്രയല്‍സില്‍ ഇറക്കി.
12-ാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇടുക്കി വോളിബോള്‍ അക്കാദമിയുടെ കോച്ചായി അനില്‍കുര്യന്‍ ചുമതലയേറ്റു. ഈ സമയത്ത് നിരവധി മത്സരങ്ങളില്‍ ജെബിന്‍ പങ്കാളിയായി.
ഡിഗ്രി വിദ്യാഭ്യാസത്തിനായി പാലാ സെന്‍റ് തോമസ് കോളജിലെത്തിയതോടെ കോച്ച് ജോബിയുടെ നേതൃത്വത്തിലായി പരിശീലനം. ആദ്യ വര്‍ഷം പരുക്ക് പറ്റിയതിനാല്‍ മാറി നില്‍ക്കേണ്ടി വന്നെങ്കിലും രണ്ടാം വര്‍ഷം ജെബിന്‍ തന്‍റെ ലക്ഷ്യം നേടിയെടുക്കുകയായിരുന്നു. സോണിയ, സോഫിയ, ജെറിന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
റഷ്യയുടെ ക്യാൻസർ വാക്‌സിൻ 100 ശതമാനം ഫലപ്രദം
മോസ്കോ: ലോകം മുഴുവൻ ഉറ്റു നോക്കുന്ന റഷ്യയുടെ പുതിയ ക്യാൻസർ വാക്‌സിൻ 100 ശതമാനം ഫലപ്രാപ്തിയുള്ളതായി റിപ്പോർട്ട്. റഷ്യൻ വാർത്താ ഏജൻസിയായ ടാസ് പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം റഷ്യൻ ക്യാൻസർ പ്രതിരോധ വാക്‌സിൻ എന്‍ററോമിക്സ് പ്രീക്ലിനിക്കൽ പരീക്ഷണങ്ങളിൽ 100 ശതമാനം ഫലപ്രാപ്തി കൈവരിച്ചിട്ടുണ്ട്. വാക്സിന്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ അനുമതിക്കായി കാത്തിരിക്കുകയാണ്.
ഫെഡറല്‍ മെഡിക്കല്‍ ആന്‍ഡ് ബയോളജിക്കല്‍ ഏജന്‍സി (എഫ്എംബിഎ) മേധാവി വെറോണിക്ക സ്‌ക്വോര്‍ട്ട്സോവ വ്‌ളാഡിവോസ്റ്റോക്കില്‍ നടന്ന 10-ാമത് ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തില്‍ വാക്സിന്‍ പരീക്ഷണ വിജയം പ്രഖ്യാപിച്ചു.
കൂടുതല്‍ പരിശോധനകള്‍ക്കുശേഷം ഫലപ്രാപ്തി ഉറപ്പിക്കാനായാല്‍ ലോകത്തിലെ ഏറ്റവും മാരകമായ രോഗങ്ങളിലൊന്നായ ക്യാന്‍സറിനെതിരെയുള്ള ചെറുത്തുനില്‍പ്പില്‍ ഒരു സുപ്രധാനമായ ചുവടുവെപ്പിന് വാക്സിന്‍ വഴിയൊരുക്കും.
റഷ്യയിലെ നാഷ്ണല്‍ മെഡിക്കല്‍ റിസര്‍ച്ച് റേഡിയോളജിക്കല്‍ സെന്‍ററും ഏംഗല്‍ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലാര്‍ ബയോളജിയും സംയുക്തമായി നടത്തിയ ഗവേഷണത്തിനൊടുവിലാണ് വാക്സിന്‍ വികസിപ്പിച്ചെടുത്തത്. 48 പേരെ ഉള്‍പ്പെടുത്തിയായിരുന്നു പ്രാരംഭ പരീക്ഷണങ്ങള്‍.
കോവിഡ്-19 വാക്സിനു പിന്നിലെ എംആര്‍എന്‍എ (mRNA) സാങ്കേതികവിദ്യയാണ് എന്‍ററോമിക്സിലും ഉപയോഗിച്ചിട്ടുള്ളത്. കീമോതെറാപ്പിക്ക് ബദല്‍ എന്ന തരത്തിലാണ് വാക്സിന്‍ വികസിപ്പിച്ചിട്ടുള്ളത്. കീമോതെറാപ്പിയില്‍ നിന്നും വളരെ വ്യത്യസ്തമായി ക്യാന്‍സര്‍ കോശങ്ങളെ തിരിച്ചറിയാനും ഉന്മൂലനം ചെയ്യാനും പ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുകയാണ് വാക്സിന്‍റെ ദൗത്യം.
ഇവ ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുകയും ട്യൂമര്‍ പോലുള്ളവയുടെ വളര്‍ച്ച തടയുകയും ചെയ്യുന്നു. ആരോഗ്യമുള്ള ആളുകളെ രോഗത്തില്‍ നിന്ന് സംരക്ഷിക്കുന്ന വാക്സിനുകളില്‍ നിന്ന് വ്യത്യസ്തമായി ക്യാന്‍സര്‍ ബാധിച്ച രോഗികള്‍ക്കായാണ് എന്‍ററോമിക്സ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
എംആര്‍എന്‍എ ക്യാന്‍സര്‍ വാക്സിനുകള്‍ മറ്റ് വാക്സിനുകള്‍ പോലെ രോഗം തടയുന്നതിനായി ആരോഗ്യമുള്ള രോഗികള്‍ക്ക് വേണ്ടിയുള്ളതല്ല. ട്യൂമറുകള്‍ ലക്ഷ്യമാക്കി ചികിത്സിക്കുന്നതിനായി അര്‍ബുദ രോഗികളില്‍ അവ ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ചെന്നൈയിലെ ഡബ്ല്യുഐഎയി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറും സര്‍ജിക്കല്‍ ഓങ്കോളജി മേധാവിയുമായ ഡോ. അരവിന്ദ് കൃഷ്ണമൂര്‍ത്തി ദി ഹിന്ദുവിനോട് പറഞ്ഞു.
മൂന്ന് വര്‍ഷത്തെ നിര്‍ബന്ധിത പ്രീ ക്ലിനിക്കല്‍ പരിശോധനയ്ക്ക് ശേഷമാണ് വാക്സിന്‍ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നത്. ഇതുവരെയുള്ള ഫലങ്ങള്‍ പ്രതീക്ഷ നല്‍കുന്നതായി തോന്നുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. ആവര്‍ത്തിച്ചുള്ള ഡോസുകള്‍ നല്‍കിയാലും വാക്സിന്‍ സുരക്ഷിതമാണെന്ന് പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.