ദോഹ: ഹമാസ് നേതാക്കളെ ലക്ഷ്യം വച്ച് ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്രയേൽ ആക്രമണം. ദോഹയിലെ കത്താറയിൽ നിരവധി സ്ഫോടനങ്ങൾ നടന്നതായിട്ടാണ് വിവരം. കെട്ടിടങ്ങളിൽ നിന്നും കറുത്ത പുക ഉയരുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
ഖത്തറിലുള്ള ഹമാസ് നേതാക്കളെ ലക്ഷ്യം വച്ച് ആക്രമണം നടത്തിയതായി ഇസ്രായേല്‍ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗാസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുന്ന ഹമാസ് നേതാക്കളെ ലക്ഷ്യം വച്ചാണ് ആക്രമണം എന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് ഇസ്രായേല്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട വിവരങ്ങളും.
ഗാസയില്‍ താമസിക്കുന്ന ഹമാസ് നേതാവും വെടിനിര്‍ത്തല്‍ ഉള്‍പ്പടെയുള്ള ചര്‍ച്ചകളിലെ പ്രധാനിയുമായ ഖലീല്‍ അല്‍ ഹയ്യ ഉള്‍പ്പെടെയുള്ള ഉന്നത ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് ഒരു മുതിര്‍ന്ന ഇസ്രായേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹമാസിനും ഇസ്രായേലിനുമിടയില്‍ മധ്യസ്ഥത വഹിക്കുന്ന രാജ്യമാണ് ഖത്തര്‍. ദോഹയില്‍ നടത്തിയ ഇസ്രായേലി ആക്രമണത്തെ ഭീരുത്വപൂർണമായ നടപടിയാണെന്ന് ഖത്തര്‍ വിമര്‍ശിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും വിമർശനം ഉയർന്നു.
അതേസമയം ആക്രമണത്തിനു പിന്നാലെ മധ്യസ്ഥ ശ്രമങ്ങളിൽ നിന്നും ഖത്തർ പിൻവാങ്ങിയതായും റിപ്പോർട്ടുണ്ട്. ഇസ്രയേൽ ആക്രമണം അന്താരാഷ്ട്ര തലത്തിൽ ചലനങ്ങളുണ്ടാക്കുമോയെന്ന ആശങ്കയിലാണ് ലോകം.
At least 10 blasts heard right in the center of Doha. pic.twitter.com/0I29T7w2I1
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
റഷ്യയുടെ ക്യാൻസർ വാക്‌സിൻ 100 ശതമാനം ഫലപ്രദം
മോസ്കോ: ലോകം മുഴുവൻ ഉറ്റു നോക്കുന്ന റഷ്യയുടെ പുതിയ ക്യാൻസർ വാക്‌സിൻ 100 ശതമാനം ഫലപ്രാപ്തിയുള്ളതായി റിപ്പോർട്ട്. റഷ്യൻ വാർത്താ ഏജൻസിയായ ടാസ് പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം റഷ്യൻ ക്യാൻസർ പ്രതിരോധ വാക്‌സിൻ എന്‍ററോമിക്സ് പ്രീക്ലിനിക്കൽ പരീക്ഷണങ്ങളിൽ 100 ശതമാനം ഫലപ്രാപ്തി കൈവരിച്ചിട്ടുണ്ട്. വാക്സിന്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ അനുമതിക്കായി കാത്തിരിക്കുകയാണ്.
ഫെഡറല്‍ മെഡിക്കല്‍ ആന്‍ഡ് ബയോളജിക്കല്‍ ഏജന്‍സി (എഫ്എംബിഎ) മേധാവി വെറോണിക്ക സ്‌ക്വോര്‍ട്ട്സോവ വ്‌ളാഡിവോസ്റ്റോക്കില്‍ നടന്ന 10-ാമത് ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തില്‍ വാക്സിന്‍ പരീക്ഷണ വിജയം പ്രഖ്യാപിച്ചു.
കൂടുതല്‍ പരിശോധനകള്‍ക്കുശേഷം ഫലപ്രാപ്തി ഉറപ്പിക്കാനായാല്‍ ലോകത്തിലെ ഏറ്റവും മാരകമായ രോഗങ്ങളിലൊന്നായ ക്യാന്‍സറിനെതിരെയുള്ള ചെറുത്തുനില്‍പ്പില്‍ ഒരു സുപ്രധാനമായ ചുവടുവെപ്പിന് വാക്സിന്‍ വഴിയൊരുക്കും.
റഷ്യയിലെ നാഷ്ണല്‍ മെഡിക്കല്‍ റിസര്‍ച്ച് റേഡിയോളജിക്കല്‍ സെന്‍ററും ഏംഗല്‍ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലാര്‍ ബയോളജിയും സംയുക്തമായി നടത്തിയ ഗവേഷണത്തിനൊടുവിലാണ് വാക്സിന്‍ വികസിപ്പിച്ചെടുത്തത്. 48 പേരെ ഉള്‍പ്പെടുത്തിയായിരുന്നു പ്രാരംഭ പരീക്ഷണങ്ങള്‍.
കോവിഡ്-19 വാക്സിനു പിന്നിലെ എംആര്‍എന്‍എ (mRNA) സാങ്കേതികവിദ്യയാണ് എന്‍ററോമിക്സിലും ഉപയോഗിച്ചിട്ടുള്ളത്. കീമോതെറാപ്പിക്ക് ബദല്‍ എന്ന തരത്തിലാണ് വാക്സിന്‍ വികസിപ്പിച്ചിട്ടുള്ളത്. കീമോതെറാപ്പിയില്‍ നിന്നും വളരെ വ്യത്യസ്തമായി ക്യാന്‍സര്‍ കോശങ്ങളെ തിരിച്ചറിയാനും ഉന്മൂലനം ചെയ്യാനും പ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുകയാണ് വാക്സിന്‍റെ ദൗത്യം.
ഇവ ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുകയും ട്യൂമര്‍ പോലുള്ളവയുടെ വളര്‍ച്ച തടയുകയും ചെയ്യുന്നു. ആരോഗ്യമുള്ള ആളുകളെ രോഗത്തില്‍ നിന്ന് സംരക്ഷിക്കുന്ന വാക്സിനുകളില്‍ നിന്ന് വ്യത്യസ്തമായി ക്യാന്‍സര്‍ ബാധിച്ച രോഗികള്‍ക്കായാണ് എന്‍ററോമിക്സ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
എംആര്‍എന്‍എ ക്യാന്‍സര്‍ വാക്സിനുകള്‍ മറ്റ് വാക്സിനുകള്‍ പോലെ രോഗം തടയുന്നതിനായി ആരോഗ്യമുള്ള രോഗികള്‍ക്ക് വേണ്ടിയുള്ളതല്ല. ട്യൂമറുകള്‍ ലക്ഷ്യമാക്കി ചികിത്സിക്കുന്നതിനായി അര്‍ബുദ രോഗികളില്‍ അവ ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ചെന്നൈയിലെ ഡബ്ല്യുഐഎയി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറും സര്‍ജിക്കല്‍ ഓങ്കോളജി മേധാവിയുമായ ഡോ. അരവിന്ദ് കൃഷ്ണമൂര്‍ത്തി ദി ഹിന്ദുവിനോട് പറഞ്ഞു.
മൂന്ന് വര്‍ഷത്തെ നിര്‍ബന്ധിത പ്രീ ക്ലിനിക്കല്‍ പരിശോധനയ്ക്ക് ശേഷമാണ് വാക്സിന്‍ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നത്. ഇതുവരെയുള്ള ഫലങ്ങള്‍ പ്രതീക്ഷ നല്‍കുന്നതായി തോന്നുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. ആവര്‍ത്തിച്ചുള്ള ഡോസുകള്‍ നല്‍കിയാലും വാക്സിന്‍ സുരക്ഷിതമാണെന്ന് പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.