www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1858) Idukki (1793) Mostreaded (1616) Crime (1411) National (1210) Entertainment (843) world (432) Viral (427) Video (354) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (30) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

All in one..

All in one..
Extension Board, 4 Type C, 2 USB, 5 International Power Sockets, 2500W Output, Long Cable, Wall Mount Option, Supports Laptop Charging for Office, Home Appliances
Showing posts with label kollywood. Show all posts

Coolie trailer ‌| മാസ് ഡയലോഗ്; കൂലി ട്രെയിലർ പുറത്തിറങ്ങി

coolie-trailer


ചെന്നൈ: ആരാധകർ കാത്തിരുന്ന രജനീകാന്ത്- ലോകേഷ് കനകരാജ് ചിത്രം കൂലിയുടെ ട്രെയിലർ പുറത്തിറങ്ങി. 3.02 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറിൽ ആക്ഷൻ രംഗങ്ങളും മാസ് ഡയലോഗുകളുമുണ്ട്. 

ലോകേഷിന്‍റെ പതിവ് ചോരക്കളികൾ തന്നെയാകും കൂലിയിലുമെന്നാണ് സൂചന. ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. രണ്ട് മണിക്കൂർ 48 മിനിറ്റായിരിക്കും ചിത്രത്തിന്‍റെ ദൈർഘ്യം. 

ആമിർഖാൻ, നാഗാർജുന, ഉപേന്ദ്ര, സൗബിൻ ഷാഹിർ, സത്യരാജ്, ശ്രൂതി ഹാസൻ തുടങ്ങി വൻ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 

ചിത്രത്തിന്‍റെ പവർഹൗസ് എന്ന ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോ വലിയ വൈറലായിരുന്നു. ചിത്രം ഓഗസ്റ്റ് 14ന് തീയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. 


Join Our Whats App group

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

12 കാരി ഗർഭിണി; 72 കാരൻ അറസ്റ്റിൽ 

കോഴിക്കോട്: വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച 12 വയസുകാരി ഗർഭിണിയാണെന്ന് കണ്ടെത്തിയ സംഭവത്തിൽ അയൽവാസിയായ 72 കാരൻ അറസ്റ്റിൽ. നാല് മാസം മുമ്പാണ് കുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്. അന്ന് അഞ്ച് മാസം ഗർഭിണിയായിരുന്നു കുട്ടി. 

സംഭവത്തിൽ താമരശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ മൊഴി സ്ഥിരീകരിക്കാന്‍ 72കാരനെ ഡിഎന്‍എ പരിശോധനക്ക് വിധേയനാക്കിയിരുന്നു. ഡിഎന്‍എ ഫലം വന്നതോടെയാണ് അറസ്റ്റ്. 72 കാരന്‍റെ വീടിനു സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ പെണ്‍കുട്ടി കളിക്കാന്‍ വരികയും, ഇടക്ക് വീട്ടില്‍ വെള്ളം കുടിക്കാനും എത്താറുണ്ടായിരുന്നു. 

ആ തക്കം നോക്കിയായിരുന്നു പീഡനം. 72 കാരന്‍റെ ഭാര്യ കൂലിപ്പണിക്ക് പോകാറുള്ളതിനാല്‍ വീട്ടില്‍ ആരും ഉണ്ടാവാറില്ല. മക്കള്‍ വിവാഹം ചെയ്തുപോയവരാണ്. താമരശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയൻ; ഡാനിയേൽ ബാലാജിയുടെ വിയോഗം അപ്രതീക്ഷിതം



ചെന്നൈ: വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ തമിഴ് നടൻ ഡാനിയേൽ ബാലാജി (48)യുടെ മരണത്തിന്‍റെ ഞെട്ടലിലാണ് സിനിമാ ലോകം. ഹൃദയാഘാതത്തെ തുടർന്ന് അപ്രതീക്ഷിതമായിട്ടായിരുന്നു അദ്ദേഹത്തിന്‍റെ വിയോഗം. മലയാള ചിത്രങ്ങളിലും വേഷമിട്ടിട്ടുള്ള ഡാനിയേൽ ബാലാജിക്ക് കേരളത്തിലും ആരാധകരുണ്ട്. 

നെഞ്ചുവേദനയെ തുുടര്‍ന്ന് ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. 1975ല്‍ ജനിച്ച ടി.സി ബാലാജി എന്ന ഡാനിയല്‍ ബാലാജി നിരവധി തമിഴ് ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 

മലയാളം, തെലുങ്ക്, കന്നട ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള അദ്ദേഹം കമല്‍ ഹാസന്‍റെ റിലീസ് ചെയ്യാത്ത ചിത്രമായ മരുതനായകത്തില്‍ യൂണിറ്റ് പ്രൊഡക്ഷന്‍ മാനേജറായാണ് സിനിമാ രംഗത്തേക്ക് കടന്നുവന്നത്. 

പിന്നീട് ഒരു തമിഴ് ടെലിവിഷന്‍ സീരിയലിലൂടെ അഭിനയ രംഗത്തെത്തി. വേട്ടയാട് വിളയാട് (2006), വട ചെന്നൈ (2018), മായവന്‍ (2017) തുടങ്ങിയ ചിത്രങ്ങളില്‍  ശ്രദ്ധേയമായ വേഷങ്ങളിലെത്തി. ബ്ലാക്ക് എന്ന ചിത്രത്തിലാണ് മലയാള സിനിമയില്‍ ആദ്യമായി അഭിനയിച്ചത്. പിന്നീട് മോഹന്‍ലാല്‍ നായകനായ ഭഗവാന്‍, മമ്മൂട്ടി നായകനായ ഡാഡി കൂള്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

കാതല്‍ കൊണ്ടെന്‍ എന്ന ധനുഷ് നായകനായ ചിത്രത്തിലെ ചെറുവേഷത്തിലൂടെയാണ്  ഡാനിയല്‍ ബാലാജി  സിനിമ രംഗത്തേക്ക് എത്തിയത്. പിന്നാലെ ഗൗതം മേനോന്‍റെ കാക്ക കാക്കയില്‍ സൂര്യയുടെ സുഹൃത്തായ പൊലീസ് ഓഫീസറുടെ വേഷം ഏറെ ശ്രദ്ധേയമായി.  

48 വയസായിട്ടും ഇതുവരെ വിവാഹം കഴിച്ചിരുന്നില്ല. ഒരു അഭിമുഖത്തില്‍ ഡാനിയല്‍ ബാലാജി ഇതിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ് 25 മത്തെ വയസില്‍ ഞാന്‍ മനസിലാക്കി എനിക്ക് വിവാഹം ശരിയാകില്ലെന്ന്. 

വിവാഹം വേണ്ടെന്ന് ഞാന്‍ തീരുമാനിച്ചതല്ല. പക്ഷെ ഒരു 25 വയസൊക്കെ ആയപ്പോഴേ എന്‍റെ ജീവിതത്തില്‍ അങ്ങനെ ഒന്ന് സംഭവിക്കില്ലെന്ന് എനിക്ക് അറിയാമായിരുന്നു. 

വിവാഹത്തെ കുറിച്ച് അമ്മ ചോദിക്കുമ്പോള്‍ നോക്കിക്കോളൂ, പക്ഷേ നടക്കില്ലെന്നാണ് പറഞ്ഞു. അമ്മ പല പെണ്‍കുട്ടികളെയും കണ്ടു. പക്ഷെ ജാതകം ഒത്തില്ല. പിന്നീട് അന്വേഷിച്ചപ്പോള്‍, എന്‍റേത് ബ്രഹ്മചാരി ജാതകമാണ് എന്ന് കണ്ടു. വിവാഹം കഴിക്കാത്തത് വലിയൊരു വിഷയമായിട്ടൊന്നും എനിക്ക് തോന്നിയിട്ടില്ല.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


നടി കാസമ്മാളിനെ മകൻ തലക്കടിച്ച് കൊന്നു



ചെന്നൈ: ദേശീയ പുരസ്കാരം നേടിയ വിജയ് സേതുപതിയുടെ കടൈസി വിവസായി എന്ന സിനിമയിലെ നടി കാസമ്മാൾ (71) മകന്‍റെ അടിയേറ്റ് മരിച്ചു. സംഭവത്തിൽ മകൻ നാമകോടിയെ (52) പൊലീസ് അറസ്റ്റ് ചെയ്തു. വിജയ് സേതുപതിയുടെ അമ്മയായിട്ടാണ് സിനിമയിൽ കാസമ്മാൾ വേഷമിട്ടത്. 

തമിഴ്നാട്ടിലെ മധുര ജില്ലയില്‍ ഉസിലാമ്പട്ടിക്കടുത്ത് അണയൂരിലാണ് സംഭവം. മദ്യപിക്കാന്‍ പണംചോദിച്ച് വഴക്കിടുന്നതിനിടയില്‍ അമ്മയെ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. അടിയേറ്റ കാസമ്മാള്‍ തല്‍ക്ഷണം മരിച്ചുവെന്ന് പൊലീസ് പറഞ്ഞു.

ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെ വീട്ടില്‍ ഉറങ്ങുകയായിരുന്ന കാസമ്മയെ വിളിച്ചുണര്‍ത്തി പതിവുപോലെ മദ്യം കുടിക്കാന്‍ പണം ആവശ്യപ്പെട്ടു. പണം നല്‍കാന്‍ വിസമ്മതിച്ച കാസമ്മാളിനെ മകന്‍ തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കാസമ്മാള്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. അയല്‍വാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി.

ബാല്‍സാമി-കാസമ്മാള്‍ ദമ്പതിമാര്‍ക്ക് നാമക്കൊടി, താണിക്കൊടി എന്നീ രണ്ട് മക്കളാണുള്ളത്. നാമകോടി ഭാര്യയുമായി വേര്‍പിരിഞ്ഞ് കഴിഞ്ഞ 15 വര്‍ഷമായി കാസമ്മളിനൊപ്പമായിരുന്നു താമസം. മദ്യത്തിന് അടിമയായിരുന്ന നാമകോടി കാസമ്മളുമായി പണം ആവശ്യപ്പെട്ട് വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് പറയപ്പെടുന്നു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K1qDeudCPifDXl43GW7kbz


പ്രതിഫലത്തിൽ രണ്ട് കോടിയുടെ വർധനവ്; മണി രത്നം ചിത്രത്തിൽ നിന്നും നയൻതാര പുറത്ത്

nayanthara


ചെന്നൈ: പ്രതിഫല തുക ഉയർത്തിയതിന് പിന്നാലെ മണിരത്നം ചിത്രത്തിൽ നിന്നും ലേഡീ സൂപ്പർ സ്റ്റാർ നയൻതാര പുറത്തായതായി റിപ്പോർട്ട്. പൊന്നിയൻ സെൽവൻ എന്ന ചിത്രത്തിന് ശേഷം മണിരത്നം കമൽഹാസനെ കേന്ദ്ര കഥാപാത്രമാക്കി പ്രഖ്യാപിച്ച ചിത്രത്തിലായിരുന്നു നയൻതാരയെ പരിഗണിച്ചിരുന്നത്.

എന്നാൽ താരം പ്രതിഫലത്തിൽ രണ്ട് കോടിയുടെ വർധന വരുത്തിയതോടെയാണ് പകരം മറ്റൊരാൾക്കായി അന്വേഷണം ആരംഭിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. ഷാരൂഖ് ഖാൻ ചിത്രം ജവാന്‍റെ സൂപ്പർ ഡ്യൂപ്പർ വിജയത്തിനു ശേഷമാണ് നയൻതാര പ്രതിഫലത്തുക ഉയർത്തിയത്. 

പത്ത് കോടിയായിരുന്നു ജവാനിൽ നയൻതാരയുടെ പ്രതിഫലം. ജവാന് മുമ്പ് നയൻതാര അഭിനയിച്ച കണക്ട് എന്ന ചിത്രത്തിൽ എട്ട് കോടിയായിരുന്നു പ്രതിഫലം. ഇപ്പോൾ 12 കോടി ആവശ്യപ്പെട്ടെന്നാണ് പുറത്ത് വരുന്ന വിവരം.

ഇതോടെ നയൻതാരക്ക് പകരം തൃഷയെ അഭിനയിപ്പിക്കാൻ കരാർ ആയെന്നും റിപ്പോർട്ടുകളുണ്ട്. റിപ്പോർട്ടുകൾ അനുസരിച്ച് 2016 ൽ വാങ്ങിയിരുന്ന പ്രതിഫലത്തേക്കാൾ ആറ് മടങ്ങാണ് നയൻസിന്‍റെ ഇപ്പോഴത്തെ പ്രതിഫലം.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP


ഷോർട്‌സ് ധരിച്ച് മാസ് ലുക്കിൽ രജനി; വൈറലായ ചിത്രങ്ങളുടെ സത്യാവസ്ഥ ഇങ്ങനെ

rajanikanth-shorts-pics-viral


തിരുവനന്തപുരം: സൂപ്പർ സ്റ്റൈലിൽ ഷോർട്സ് ധരിച്ച് ബീച്ചിലൂടെ നടന്നു വരുന്ന രജനീകാന്തിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തിരുവനന്തപുരം കോവളം ബീച്ചിൽ നിന്നുള്ള ചിത്രങ്ങളാണ് ഇതെന്നാണ് വിവരം. തലൈവർ 170 സിനിമയുടെ ഷൂട്ടിങ്ങിനായി ഇവിടെത്തിയതാണ് രജനീകാന്ത്. 

സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങളെന്ന പേരിലാണ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാൽ ഇതെല്ലാം എഐയുടെ സഹായത്തോടെ ചെയ്ത ചിത്രങ്ങളാണെന്നതാണ് സത്യാവസ്ഥ. രജനിയുടെ മാത്രമല്ല അജിത്തിന്‍റെയും ചിത്രങ്ങൾ ഇതുപോലെ നിർമിച്ചിട്ടുണ്ട്.

തലൈവർ 170 എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന രജനി ചിത്രത്തിന്‍റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചിട്ടുണ്ട്. ഇതാദ്യമായാണ് രജനി ചിത്രം തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. പത്തുദിവസം അദ്ദേഹം തിരുവനന്തപുരത്തുണ്ടാകും. വെള്ളായണി കാർഷിക കോളജിലും ശംഖുമുഖത്തെ ഒരു വീട്ടിലുമായാണ് സിനിമയുടെ കേരളത്തിലുള്ള ചിത്രീകരണം. ടി.ജെ. ജ്ഞാനവേലാണ് സംവിധാനം.

rajanikanth-shorts-pics-viral

ലൈക്ക പ്രൊഡക്ഷൻസ്‌ നിർമിക്കുന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദ​ഗ്ഗുബട്ടി, മഞ്ജു വാര്യർ എന്നിവർ പ്രധാനവേഷങ്ങളിലുണ്ടാവും. ഫഹദ് ഫാസിൽ, റാണ ദ​ഗ്ഗുബട്ടി, മഞ്ജു വാര്യർ എന്നിവർ അമിതാഭ് ബച്ചനൊപ്പവും രജനികാന്തിനൊപ്പവും ആദ്യമായാണ് അഭിനയിക്കുന്നത്. എന്നാൽ 32 വർഷങ്ങൾക്കു ശേഷം അമിതാഭ് ബച്ചനും രജനികാന്തും ഒരുമിച്ചഭിനയിക്കുന്ന ചിത്രം കൂടെയാണ് ഇത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly



നടൻ മനോബാല അന്തരിച്ചു



ചെന്നൈ: തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു. 69 വയസായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 35 വർഷത്തോളമായി സിനിമാ മേഖലയിൽ സജീവമാണ്.  

നാൽപ്പതോളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ഇരുനൂറിൽ അധികം ചിത്രങ്ങളിൽ ഹാസ്യ താരമായും വേഷമിട്ടു. ചന്ദ്രമുഖി, അന്യൻ, തമ്പി, യാരെടി നീ മോഹിനി അടക്കം ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.  

ഭാരതി രാജയുടെ അസിസ്റ്റന്‍റായാണ് മനോബാല തമിഴ് ചലച്ചിത്ര മേഖലയിലേക്ക്. പിന്നീട് സ്വതന്ത്രസംവിധായകനായി. രണ്ടായിരത്തിന്‍റെ തുടക്കത്തിലാണ് അദ്ദേഹം അഭിനയ മേഖലയിലേക്ക് ചുവട് മാറ്റിയത്. മലയാളത്തിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്‍റെ സുവിശേഷമാണ് പ്രധാന ചിത്രം.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പെയ്യാനാണ് സാധ്യത. കിഴക്കൻ മേഖലകളിലാണ് കൂടുതൽ മഴ സാധ്യത. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. 

കർണാടക തീരത്തായുള്ള ന്യൂനമർദപാത്തിയുടെ സ്വാധീന ഫലമായാണ് നിലവിലെ മഴ. നാളെയോടെ മഴ കുറയും. ശനിയാഴ്ചയോടെ തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടും. പിന്നീടുള്ള 48 മണിക്കൂറിൽ ഇത് ന്യൂനമർദമായി മാറും. നേരിട്ട് ബാധിക്കില്ലെങ്കിലും ഈ ന്യൂനമർദ്ദത്തിന്‍റെ സ്വാധീനഫലമായി അടുത്തയാഴ്ച മഴ വീണ്ടും സജീവമായേക്കും.


അതിശക്തമായ സന്ദേശവും അതിഗംഭീര മേക്കിങ്ങും ഒരുപോലെ ഒത്തിണങ്ങിയ കൊമേഴ്ഷ്യൽ ട്രീറ്റ്; വാത്തി



ചെന്നൈ: സാമൂഹിക പ്രതിബദ്ധതയുള്ള അതിശക്തമായ ഉള്ളടക്കം നിലനിർത്തിക്കൊണ്ടുതന്നെ മികച്ച രീതിയിൽ മാസ് ഫോർമാറ്റിൽ ഒരുക്കിയ ചിത്രമാണ് വാത്തി. വിദ്യാഭ്യാസത്തെ കുറിച്ച് പ്രാധാന്യം പുലർത്തിയെഴുതിയ ഡയലോഗുകൾ ചിത്രത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. 

ധനുഷിൻ്റെ തന്നെ എക്കാലത്തെയും ജനപ്രിയ ചിത്രമായ വി ഐ പി എന്ന ചിത്രത്തിന് ശേഷം ഇത്തരം ശ്രേണിയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഏറ്റവും മികച്ച ചിത്രം കൂടിയാണ് വാത്തിയെന്ന് അടിവരയിടുന്ന നിലവാരം ചിത്രത്തിലുടനീളം പുലർത്തി. 

വെങ്കി അറ്റ്‌ലൂരിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച സംവിധാന മികവ് കാഴ്ചവെച്ച ചിത്രമാണ് സാങ്കേതികപരമായിട്ടാണെങ്കിലും കലാപരമായിട്ടാണെങ്കിലും.  

ഒരു മുഴുനീള തെലുങ്ക് സംവിധായകൻ ആയിട്ടുപോലും തമിഴ് ചിത്രങ്ങളുടെ പ്രാദേശികപരമായ സാംസ്കാരിക ശൈലികളുമായി ഇണങ്ങിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. സമീപകാലങ്ങളിൽ തമിഴിൽ നിന്ന് തെലുങ്കിലേക്കായാലും തെലുങ്കിൽ നിന്ന് തമിഴിലേക്കായാലും ചിത്രങ്ങൾ ഒരുക്കാൻ ശ്രമിച്ച് ഇത്തരത്തിൽ പാളിയിട്ടുള്ള നിരവധി പ്രമുഖ ചിത്രങ്ങൾക്ക് സംഭവിച്ച യാതൊരുവിധ കൃത്രിമത്വവും ബാധിക്കാതെയാണ് വാത്തി ഒരുക്കിയിരിക്കുന്നത്.

ധനുഷിൻ്റെ സമീപകാലത്തെ ഗംഭീര കരിയർ ഗ്രാഫ് വീണ്ടും ഉയർത്തിപ്പിടിക്കുന്ന ഉജ്ജ്വല പ്രകടനമാണ് ചിത്രത്തിലുടനീളം കാഴ്ച്ചവെച്ചിരിക്കുന്നത്. ഒരേ സമയം മികച്ച നടനായി മിന്നി തിളങ്ങുമ്പോൾ തന്നെ ചിത്രത്തിലെ മാസ് ഘടകങ്ങളെയും പൂർണമായി തൃപ്തിപെടുത്തിയാണ് ധനുഷ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. 

മുഖ്യമായും ചടുലമായ ആക്ഷൻ രംഗങ്ങൾ മനോഹരമായി കൈകാര്യം ചെയ്തിരിക്കുന്നു. ജിവി പ്രകാശ് ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും അതിശക്തവും ചിത്രത്തിൻ്റെ ആത്മാവുമായി മാറുന്നു.  തെന്നിന്ത്യയിൽ ഇന്ന് വില്ലൻ/ സ്വഭാവ നടൻ ഗണത്തിൽ ഉൾപെടുന്ന വേഷങ്ങൾക്ക് സമുദ്രക്കനിയോളം ശക്തനായ നടനില്ല എന്ന് വീണ്ടും തെളിയിക്കുന്ന മികച്ച പ്രകടനമാണ് ചിത്രത്തിലെ വില്ലൻ കഥാപാത്രം.

 മലയാള സിനിമയുടെ സ്വന്തം സംയുക്ത മേനോൻ ഇന്ന് ഒരു സൗത്ത് ഇന്ത്യൻ 'സെൻസേഷൻ' തന്നെ ആയിരിക്കുകയാണ് 
എന്ന് തെളിയിക്കുന്ന പ്രകടനമാണ് ഭീംല നായക്കിലെ മികച്ച പ്രകടനത്തിന് ശേഷം വീണ്ടും ഈ ചിത്രത്തിലൂടെ കാഴ്ച്ചവെച്ചിരിക്കുന്നത്. 

ചിത്രത്തിലെ വിദ്യാർത്ഥികളായി അഭിനയിച്ച കുട്ടികളുടെ പ്രകടനവും സ്കൂളിലെ ഓരോ രംഗങ്ങളും ഏതൊരു പ്രേക്ഷകൻ്റെയും സ്കൂൾകാല ജീവിതത്തെയും അന്നത്തെ ഓർമ്മകളെയും വീണ്ടും ചിന്തിപ്പിക്കുന്ന വിധം മനോഹരമാണ്. പുതുതലമുറയിലെ വിദ്യാർത്ഥികളായ യുവ പ്രേക്ഷകർ ഉറപ്പായും കണ്ടിരിക്കേണ്ട ഒരു ചിത്രം കൂടിയാണ്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ