ഇടുക്കി: റിട്ടേൺ എടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഉപ്പുതറയിൽ ഓട്ടോറിക്ഷാ ഡ്രൈവർക്ക് വെട്ടേറ്റു. ഉപ്പുതറ പാലം ജംക്ഷനിലെ ഓട്ടോറിക്ഷാ ഡ്രൈവർ ആശുപത്രിപ്പടി ചിരട്ടവയലിൽ ക്രിസ്റ്റി (52)ക്കാണ് വെട്ടേറ്റത്. പരപ്പ് സ്റ്റാന്‍റിലെ ഓട്ടോറിക്ഷാ ഡ്രൈവർ ചീന്തലാർ പുതുക്കട രണ്ടാം ഡിവിഷൻ തേവർ ലയത്തിൽ വിവേകാനന്ദനെ പൊലീസ് തിരയുന്നുണ്ട്.
ബുധനാഴ്ച്ച ഉച്ചയ്ക്ക് മൂന്നോടെയാണ് സംഭവം നടന്നത്. മേച്ചേരിക്കടയിൽ വച്ച് ഇരുവരും തമ്മിൽ സംഘർഷം ഉണ്ടാവുകയും വിവേകാനന്ദൻ ഓട്ടോറിക്ഷയിൽ സൂക്ഷിച്ച കത്തിയെടുത്ത് ക്രിസ്റ്റിയെ വെട്ടുകയുമായിരുന്നു. ക്രിസ്റ്റിയുടെ വയറിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ഇയാളെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏഴ് മാസം മുമ്പ് ഇവര്‍ തമ്മില്‍ പാലം ജംക്ഷനില്‍ വച്ച് തര്‍ക്കമുണ്ടായിയിരുന്നു. തുടര്‍ന്ന് ക്രിസ്റ്റിയും കൂട്ടരും ചേര്‍ന്ന് പരപ്പിലെത്തി വിവേകാനന്ദനെ മര്‍ദ്ദിച്ചു. അന്ന് വിവേകാനന്ദന്‍ പരാതി നല്‍കിയെങ്കിലും രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ല.
ഇന്നലെ മേച്ചേരിക്കടയില്‍ ഭക്ഷണം കഴിച്ച് കടയില്‍ നിന്നിറങ്ങിയ ക്രിസ്റ്റിയും അതു വഴി വന്ന വിവേകാനന്ദനും തമ്മില്‍ തര്‍ക്കം ഉണ്ടാകുകയായിരുന്നു. ഉപ്പുതറ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Join Our Whats App group

Post A Comment: