www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2003) Idukki (1922) Mostreaded (1617) Crime (1487) National (1249) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (34) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

പെൺകുട്ടിയെ പള്ളിമേടയിലെത്തിച്ച് പീഡിപ്പിച്ചു; വികാരി അറസ്റ്റിൽ

Share it:



മുണ്ടക്കയം: പെൺകുട്ടിയെ പള്ളിമേടയിലെത്തിച്ച് പീഡിപ്പിച്ച കേസിൽ വികാരി അറസ്റ്റിൽ. ഇടുക്കി പെരുവന്താനത്ത് നടന്ന സംഭവത്തിൽ കോട്ടയം വെള്ളൂർ സ്വദേശിയായ സന്തോഷ് ആണ് പിടിയിലായത്. പൊലീസ് കേസെടുത്തതിനു പിന്നാലെ ഒളിവിൽ പോയ പ്രതിയെ വേളാങ്കണ്ണിയിൽ നിന്നും പിടികൂടുകയായിരുന്നു. 

കൗൺസിലിങ്ങിനെത്തിയ പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പാലൂര്‍ക്കാവിലെ പള്ളിയിൽ വികാരിയായിരുന്നു പ്രതി. കഴിഞ്ഞ മാസം ഒൻപതിലാണ് സംഭവം നടന്നത്. 

കൗണ്‍സിലിങ്ങിനെത്തിയ പെണ്‍കുട്ടിയെ പള്ളിമേടയിലേക്ക് കൂട്ടിക്കൊണ്ട് പോയശേഷം അവിടെ വച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. പീഡന വിവരം പെണ്‍കുട്ടി വീട്ടുകാരോട് പറയുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാരാണ് പെരുവന്താനം പൊലീസില്‍ പരാതി നല്‍കിയത്. കേസെടുത്തതിന് പിന്നാലെ സന്തോഷ് ഒളിവില്‍ പോവുകയായിരുന്നു.

മൊബൈല്‍ ഫോണ്‍ സിഗ്‌നല്‍ ഉള്‍പ്പെടെ പരിശോധിച്ച പൊലീസ് ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി കണ്ടെത്തി. പെരുവന്താനം സിഐയ്ക്ക് ലഭിച്ച വിവരത്തെ തുടർന്നാണ് പ്രതി വേളാങ്കണ്ണിയിലുണ്ടെന്ന് വിവരം ലഭിച്ചത്. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

Share it:

Idukki

Post A Comment:

Portable Mini Air Cooler Fan with LED Light