ബംഗളൂരു: സംശയത്തിന്‍റെ പേരിൽ 21 കാരിയായ ഭാര്യയെ കല്ലുകൊണ്ട് തലക്കടിച്ച് കൊന്ന് ഭർത്താവ്. ബംഗളൂവിലാണ് സംഭവം നടന്നത്. മദ്യലഹരിയിലെത്തിയ രേണുകയ്യ എന്നയാളാണ് ഭാര്യ സിഞ്ചനയെ കൊലപ്പെടുത്തിയത്.
കഗ്ഗാലിപുര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുല്ലെഗൌഡനപാലയയിലാണ് സംഭവം. ഭാര്യയുടെ സ്വഭാവശുദ്ധിയെക്കുറിച്ച് രേണുകയ്യക്ക് സംശയമുണ്ടായിരുന്നുവെന്നും ഇതേച്ചൊല്ലി ഇവര്‍ക്കിടയില്‍ വഴക്ക് പതിവായിരുന്നുവെന്നും പൊലീസ് വിശദമാക്കുന്നത്.
വെള്ളിയാഴ്ച മദ്യപിച്ചെത്തിയ രേണുകയ്യ സിഞ്ചനയുമായി വഴക്കിട്ടു. ദേഷ്യം മൂത്തപ്പോള്‍ വീടിന് മുന്നില്‍ക്കിടന്ന കല്ലെടുത്ത് സിഞ്ചനയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സിഞ്ചന സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്നാണ് പൊലീസ് മാധ്യമങ്ങളോട് വിശദമാക്കിയത്. കൊലപാതകത്തിന് ശേഷം പൊലീസിനെ ഭയന്ന് രേണുകയ്യ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് കഗ്ഗലിപുര പൊലീസ് ബെംഗളൂരുവിലെ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
എസ്ഐആറിൽ പേരുണ്ടോയെന്ന് പരിശോധിക്കാം
തിരുവനന്തപുരം: എസ്ഐആർ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഒൻപത് ലക്ഷത്തോളം പേർ പട്ടികയിൽ നിന്നും പുറത്ത്. 2.69 കോടി വോട്ടര്‍മാരാണ് പട്ടികയിൽ ഉൾപ്പെട്ടത്. 8,97,211 പേര്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായി. ഇനിയും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക നല്‍കാനുള്ള അവസാന ദിവസം വരെ പേര് ചേര്‍ക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടര്‍ ഐഡി നമ്പര്‍, പേര്, ബന്ധുവിന്‍റെ പേര്, മൊബൈല്‍ നമ്പര്‍ എന്നിവ ഉപയോഗിച്ച് വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കാം.
വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കാം
https://electoralsearch.eci.gov.in/ എന്ന വെബ്‌സൈറ്റില്‍ നിങ്ങളുടെ വോട്ടര്‍ ഐഡി നമ്പര്‍ ഉപയോഗിച്ചോ, പേര്, ബന്ധുവിന്‍റെ പേര്, ജനന തീയതി/ വയസ് ഉപയോഗിച്ചോ, മൊബൈല്‍ ഉപയോഗിച്ചോ പരിശോധിക്കാവുന്നതാണ്.
കൂടാതെ പ്രത്യേക തീവ്ര പുതുക്കല്‍ 2026ന്‍റെ ബൂത്ത് തല വോട്ടര്‍ പട്ടിക പരിശോധിക്കാവുന്നതാണ്. അതിനായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.ceo.kerala.gov.in/ എന്ന വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന Kerala SIR Final Electoral Roll 2026 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌തോ അല്ലെങ്കില്‍ https://voters.eci.gov.in/download eroll?stateCode=511 എന്ന വെബ് പോര്‍ട്ടല്‍ വഴിയോ പരിശോധിക്കാം.
അതേസമയം രാജ്യവ്യാപകമായി വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം (എസ്‌ഐആര്‍ ) നടപ്പിലാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി കൂടുതല്‍ സംസ്ഥാനങ്ങളില്‍ നടപടികള്‍ ആരംഭിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തയച്ചു.

Post A Comment: