www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2040) Idukki (1956) Mostreaded (1617) Crime (1515) National (1263) Entertainment (859) world (450) Viral (448) Video (363) Health (213) Gallery (163) mollywood (161) Gulf (146) sports (144) Trending (109) business (103) bollywood (90) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (37) editorial (35) auto (30) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) Fashion (14) trailer (14) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

വീട്ടിലുണ്ട് ക്യാൻസറിനു കാരണമാകുന്ന ഈ സാധനങ്ങൾ

cancer-causing-‌items
Share it:

cancer-causing-‌items


കൊച്ചി: ഭക്ഷണങ്ങളിലൂടെ മാത്രമല്ല, വീട്ടിൽ നമ്മൾ ഉപയോഗിക്കുന്ന വസ്തുക്കളിലൂടെയും ക്യാൻസർ ഉണ്ടാകാമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഒറ്റ രാത്രി കൊണ്ട് ഉണ്ടാകുന്ന രോഗമല്ല ക്യാൻസർ. 

അപകടകരമായ രാസവസ്തുക്കളുമായുള്ള നിരന്തരമായ സമ്പർക്കമാണ് പലപ്പോഴും ക്യാൻസർ രോഗത്തിനു കാരണമാകുന്നത്. നമ്മൾ സാധാരണയായി വീട്ടിൽ ഉപയോഗിക്കുന്ന സാധനങ്ങൾ ക്യാൻസർ സാധ്യത വർധിപ്പിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. അവ ഏതെല്ലാമെന്ന് നോക്കാം. 

പ്ലാസ്റ്റിക് കുപ്പികളും പാത്രങ്ങളും

പ്ലാസ്റ്റിക് കുപ്പികളും പാത്രങ്ങളും ചിലപ്പോൾ ക്യാൻസറിനു കാരണമാകാറുണ്ട്. കുപ്പികൾ ചൂടിലോ നേരിട്ടുള്ള സൂര്യപ്രകാശത്തിലോ വയ്ക്കാനോ തുടര്‍ച്ചയായി ഉപയോഗിക്കാനോ പാടില്ല. ഇടയ്ക്കിടെയുള്ള ഉപയോഗം കാര്യമായ ദോഷമുണ്ടാക്കാന്‍ സാധ്യതയില്ലെങ്കിലും, ചൂടായതോ വീണ്ടും ഉപയോഗിക്കുന്നതോ ആയ പ്ലാസ്റ്റിക് കുപ്പികളെ തുടര്‍ച്ചയായി ആശ്രയിക്കുന്നത് ഒഴിവാക്കണം.

പ്ലാസ്റ്റിക് പാത്രങ്ങള്‍ക്ക് പഴയ മണമോ ദുര്‍ഗന്ധമോ വരികയോ, നിറം മങ്ങുകയോ ചെയ്താല്‍ ഒഴിവാക്കുന്നതാ‍ണ് ഉചിതം. ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കാനാണ് പ്രധാനമായും പ്ലാസ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കുന്നത്. എന്നാല്‍, ചൂടുള്ള ഭക്ഷണം ഇവയില്‍ സൂക്ഷിക്കുമ്പോഴോ മൈക്രോവേവില്‍ വച്ച് ഭക്ഷണം ചൂടാക്കുമ്പോഴോ ആരോഗ്യപരമായ അപകടസാധ്യത വർധിക്കുന്നു. 

പ്രത്യേകിച്ച് പഴകിയതോ മൈക്രോവേവില്‍ ഉപയോഗിക്കാന്‍ അനുയോജ്യമല്ലാത്തതോ ആയ പാത്രങ്ങളാണെങ്കില്‍ ചൂട് കാരണം ബി.പി.എ പോലുള്ള രാസവസ്തുക്കളോ മൈക്രോപ്ലാസ്റ്റിക് കണികകളോ ഭക്ഷണത്തില്‍ കലരാനുള്ള സാധ്യതയുണ്ട്. ഇത്തരം രാസവസ്തുക്കള്‍ ശരീരത്തിലെ ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെയും കോശങ്ങളുടെ ദീര്‍ഘകാല ആരോഗ്യത്തെയും പ്രതികൂലമായി ബാധിച്ചേക്കാം.

എണ്ണ

തുടര്‍ച്ചയായി വീണ്ടും ചൂടാക്കുന്നതോ ഡീപ് ഫ്രൈയിംഗിനായി ഉപയോഗിക്കുന്നതോ ആയ എണ്ണയില്‍ ആല്‍ഡിഹൈഡുകള്‍, ഓക്‌സിഡൈസ്ഡ് കൊഴുപ്പുകള്‍ തുടങ്ങിയ ഹാനികരമായ സംയുക്തങ്ങള്‍ രൂപപ്പെട്ടേക്കാം. ഇവ കാലക്രമേണ ശരീരത്തില്‍ വീക്കം, ഓക്‌സിഡേറ്റീവ് സ്‌ട്രെസ് എന്നിവ വര്‍ദ്ധിപ്പിക്കാന്‍ കാരണമായേക്കാം. ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത് ഒഴിവാക്കുക.

അലുമിനിയം ഫോയില്‍ 

ഭക്ഷണം പൊതിയാന്‍ ഹോട്ടലുകളില്‍ അലുമിനിയം ഫോയില്‍ ഉപയോഗിക്കാറുണ്ട്. ഇടയ്ക്കിടെയുള്ള ഉപയോഗം വലിയ പ്രശ്‌നമല്ലെങ്കിലും, അസിഡിറ്റി കൂടുതലുള്ള (പുളിരസമുള്ള) ഭക്ഷണസാധനങ്ങള്‍ ആവര്‍ത്തിച്ച് അലുമിനിയം ഫോയിലില്‍ പൊതിഞ്ഞു സൂക്ഷിക്കുന്നത്, ഭക്ഷണത്തിലേക്ക് അലുമിനിയം അംശം കലരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. 

അലുമിനിയം ഫോയില്‍ നേരിട്ട് ക്യാന്‍സറിന് കാരണമാകുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും, അനാവശ്യമായ ദീര്‍ഘകാല ഉപയോഗം ഒഴിവാക്കുന്നതാണ് ഉചിതം. ഇതിനു പകരം സ്റ്റീല്‍ പാത്രങ്ങളില്‍ ഭക്ഷണം സൂക്ഷിക്കാവുന്നതാണ്.

കേടായ പാനുകൾ 

പാനുകള്‍ അമിതമായി ചൂടാക്കാനോ കോട്ടിങ് കേടായ ശേഷമോ ഉപയോഗിക്കാന്‍ പാടില്ല. നോണ്‍-സ്റ്റിക്ക് പാനുകള്‍ മിക്ക വീടുകളിലും പതിവായി ഉപയോഗിക്കാറുണ്ട്. പാനുകള്‍ വളരെ സൗകര്യപ്രദമാണെങ്കിലും അവ അമിതമായി ചൂടാക്കാനോ കോട്ടിങ് കേടായ ശേഷമോ ഉപയോഗിക്കാന്‍ പാടില്ല. 

ഉയര്‍ന്ന താപനിലയില്‍ ചൂടാക്കുമ്പോള്‍ ആരോഗ്യത്തിന് ഹാനികരമായേക്കാവുന്ന ചില കണികകള്‍ ഇവയില്‍ നിന്ന് പുറത്തുവന്നേക്കാം. കോട്ടിങ് കേടായ പാനുകള്‍ മാറ്റി പുതിയത് വാങ്ങുക.

cancer-causing-‌items

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:

Health

Post A Comment:

Portable Mini Air Cooler Fan with LED Light