ഇടുക്കി: ഉപ്പുതറ ഇടപ്പൂക്കുളത്ത് നാലംഗ കുടുംബത്തെ വീടോടെ കത്തിച്ചു കൊലപ്പെടുത്താൻ ശ്രമം. ശനിയാഴ്ച്ച പുലർച്ചെ 2.45 ഓടെയാണ് അജ്ഞാതൻ വീടിനു ചുറ്റും പെട്രൊൾ ഒഴിച്ച് തീ കത്തിച്ചത്. വാതിൽ കത്തുന്നത് ശ്രദ്ധയിൽപെട്ട് വീട്ടുകാർ ഓടിയിറങ്ങിയതിനാൽ വൻ ദുരന്തം വഴിമാറി.
ഇടപ്പൂക്കുളം കൊച്ചുപുരയ്ക്കൽ ബെന്നിയുടെ വീടിനാണ് തീവച്ചത്. ഈ സമയം ബെന്നിയും കുടുംബവും വീട്ടിലുണ്ടായിരുന്നു. വീടോടെ ഇവരെ കൊലപ്പെടുത്താനുള്ള നീക്കമാണ് നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്.
പ്ലാസ്റ്റിക് ചാക്കിൽ കുപ്പികൾ നിറച്ച ശേഷം വീടിന്‍റെ മുന്നിലെയും പിന്നിലെയും വാതിലുകളിലും ജനാലകളിലും വച്ചിട്ടുണ്ടായിരുന്നു. തുടർന്ന് ഇവയിലും പോർച്ചിൽ കിടന്ന കാറിലും പെട്രൊൾ ഒഴിച്ച ശേഷം മുൻ വശത്തെ വാതിലിൽ വച്ചിരുന്ന ചാക്കിൽ തീ കത്തിക്കുകയായിരുന്നു.
മുൻവശത്തെ വാതിൽ കത്തുന്നത് കണ്ട് ബെന്നിയുടെ മകൻ ലിബിൻ ബഹളം വച്ചതോടെ അക്രമി ഓടി രക്ഷപെട്ടു. ആളുകൾ എഴുന്നേറ്റതിനാൽ അക്രമിക്ക് പിൻഭാഗത്ത് തീയിടാൻ കഴിഞ്ഞില്ലെന്നാണ് കരുതുന്നത്. വീടിന്‍റെ മുൻ വശത്തെ ചുവരുകൾക്കും കതകിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് തീ അണച്ചത്. കാറിന്‍റെ ഭാഗത്തേക്ക് തീ പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി. ഇതിനിടെ വീടിനു തീ പടരുന്നത് കണ്ട് ബെന്നി കുഴഞ്ഞു വീണു. തുടർന്ന് ബെന്നിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.
സ്ഥലത്തെത്തിയ പൊലീസ് ഫൊറൻസിക് സംഘത്തെ ഉപയോഗിച്ച് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. പ്രതിക്കായി തിരച്ചിൽ ആരംഭിച്ചതായും സിസി ടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു.
ദാണ്ടേ.... ഈ വീഡിയോ കണ്ടോ...
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp
എസ്ഐആറിൽ പേരുണ്ടോയെന്ന് പരിശോധിക്കാം
തിരുവനന്തപുരം: എസ്ഐആർ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഒൻപത് ലക്ഷത്തോളം പേർ പട്ടികയിൽ നിന്നും പുറത്ത്. 2.69 കോടി വോട്ടര്‍മാരാണ് പട്ടികയിൽ ഉൾപ്പെട്ടത്. 8,97,211 പേര്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായി. ഇനിയും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക നല്‍കാനുള്ള അവസാന ദിവസം വരെ പേര് ചേര്‍ക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടര്‍ ഐഡി നമ്പര്‍, പേര്, ബന്ധുവിന്‍റെ പേര്, മൊബൈല്‍ നമ്പര്‍ എന്നിവ ഉപയോഗിച്ച് വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കാം.
വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കാം
https://electoralsearch.eci.gov.in/ എന്ന വെബ്‌സൈറ്റില്‍ നിങ്ങളുടെ വോട്ടര്‍ ഐഡി നമ്പര്‍ ഉപയോഗിച്ചോ, പേര്, ബന്ധുവിന്‍റെ പേര്, ജനന തീയതി/ വയസ് ഉപയോഗിച്ചോ, മൊബൈല്‍ ഉപയോഗിച്ചോ പരിശോധിക്കാവുന്നതാണ്.
കൂടാതെ പ്രത്യേക തീവ്ര പുതുക്കല്‍ 2026ന്‍റെ ബൂത്ത് തല വോട്ടര്‍ പട്ടിക പരിശോധിക്കാവുന്നതാണ്. അതിനായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.ceo.kerala.gov.in/ എന്ന വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന Kerala SIR Final Electoral Roll 2026 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌തോ അല്ലെങ്കില്‍ https://voters.eci.gov.in/download eroll?stateCode=511 എന്ന വെബ് പോര്‍ട്ടല്‍ വഴിയോ പരിശോധിക്കാം.
അതേസമയം രാജ്യവ്യാപകമായി വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം (എസ്‌ഐആര്‍ ) നടപ്പിലാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി കൂടുതല്‍ സംസ്ഥാനങ്ങളില്‍ നടപടികള്‍ ആരംഭിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തയച്ചു.

Post A Comment: