www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1579) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പൂഞ്ഞാർ പുലിയെ മുട്ടു കുത്തിച്ചത് മുസ്ലിം സംഘടനകൾ : മലക്കം മറിച്ചിൽ ലോക്സഭാ സീറ്റ് മുന്നിൽ കണ്ട്

Share it:

കോട്ടയം: യുഡിഎഫിനെ വെല്ലുവിളിച്ച് സ്വന്തം പാർട്ടിയുണ്ടാക്കിയ പി.സി. ജോർജ് ഒടുക്കം മുട്ടു മടക്കിയത് സ്വന്തം മണ്ഡലത്തിലെ പരാജയം മുന്നിൽ കണ്ട്. ഉമ്മൻചാണ്ടി സർക്കാരിൽ ചീഫ് വിപ്പായി സർക്കാരിന്‍റെ വിശ്വസ്തനായി നിലകൊണ്ട പി.സി. ജോർജ് പിന്നീട് യുഡിഎഫുമായി തെറ്റിപിരിയുകയായിരുന്നു. ഇടതുപക്ഷത്തിലേക്കുള്ള വാതിലുകൾ തുറന്നിട്ടുകൊണ്ടാണ് യുഡിഎഫിനെ തള്ളിപറഞ്ഞതെങ്കിലും ഇവിടെയും പി.സി. ജോർജ് ഒറ്റപ്പെട്ടു. 
ഇതോടെ ബിജെപിയുമായി സഖ്യം ചേരാനുള്ള നീക്കത്തിലായിരുന്നു പി.സിയും സ്വന്തം പാർട്ടിയും. ഇതോടെ സ്വന്തം മണ്ഡലത്തിൽ തന്നെ ശക്തമായ എതിർപ്പ് നേരിടേണ്ടി വന്നതോടെയാണ് പി.സി. ജോർജ് വീണ്ടും യുഡിഎഫിലേക്ക് മടങ്ങി വരാൻ നീക്കം നടത്തുന്നത്. 
സ്വന്തം മണ്ഡലമായ പൂഞ്ഞാറിൽ പി.സി. ജോർജിനു നല്ല പിടിപാടുണ്ട്. എന്നാൽ മണ്ഡലത്തിന്‍റെ കേന്ദ്രമായ ഈരാറ്റുപേട്ടയിലെ വോട്ടുകളാണ് ഇപ്പോൾ പി.സി. ജോർജിനെ തിരിഞ്ഞു കുത്താനൊരുങ്ങുന്നത്. മുസ്ലീം ഭൂരിപക്ഷമുള്ള ഈരാറ്റുപേട്ട  മധ്യകേരളത്തിലെ മലബാർ എന്നാണ് അറിയപ്പെടുന്നത്. 
എന്നാൽ ബിജെപിയോടൊപ്പം രാഷ്ട്രീയം പങ്കിടാനുള്ള പി.സി‌യുടെ നീക്കം മുസ്ലീം സംഘടനകളെ ചൊടിപ്പിച്ചു.
ഇവിടുത്തെ മുസ്ലീം വോട്ടുകലാണ് പി.സി. ജോർജിനെ തുടർച്ചയായി വിജയിപ്പിക്കുന്ന ഘടകം. ഇതിനു പ്രത്യുപകാരമായി പി.സി. ജോർജ് തിരിച്ചും ചില സഹായങ്ങൾ മുസ്ലിം സംഘടനകൾക്ക് ചെയ്യാറുമുണ്ട്. യുഡിഎഫും എൽഡിഎഫും കൈവിട്ട സമയത്തും പി.സി. ജോർജ് വൻ ഭൂരിപക്ഷത്തിൽ മണ്ഡലത്തിൽ വിജയിച്ചു കയറിയതും ഇതേ കാരണത്താലാണ്. 
എന്നാൽ ബിജെപിയോടൊപ്പം രാഷ്ട്രീയം പങ്കിടാനുള്ള പി.സി‌യുടെ നീക്കം മുസ്ലീം സംഘടനകളെ ചൊടിപ്പിച്ചു. ജനപക്ഷത്തിനുള്ള പിന്തുണ പിൻവലിക്കുകയാണെന്ന് സംഘടനകൾ പരസ്യമായി രംഗത്തെത്തിയതോടെയാണ് പി.സി. ജോർജിന്‍റെ നിലതെറ്റി തുടങ്ങിയത്. 
ഇതോടെ വീണ്ടും യുഡിഎഫിൽ അഭയം നേടാൻ പി.സി. ജോർജ് തീരുമാനിച്ചത്. യുഡിഎഫ് പ്രവേശം ചര്‍ച്ച ചെയ്യാന്‍ ജനപക്ഷം പ്രത്യേക സമിതി രൂപീകരിച്ചിട്ടുമുണ്ട്.

------------------------------------------------------------------------------------------------------------------------


കൂടുതൽ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ 8589 8272 39 ലേക്ക് നിങ്ങളുടെ പേര് ടൈപ്പ് ചെയ്യൂ.. 
Share it:

featured

Post A Comment: