കണ്ണൂർ: സോഷ്യൽ മീഡിയ കാമുകിയുടെ മകളെ ലോഡ്ജ് മുറിയിൽ പീഡിപ്പിച്ച കേസിൽ ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിൽ. കോറം സ്വദേശിയായ അനീഷ് ആണ് അറസ്റ്റിലായത്. ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്.
ജൂൺ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയുടെ അമ്മയും പ്രതിയും തമ്മിൽ അടുപ്പത്തിലായിരുന്നു. പ്രതി വിളിച്ചതനുസരിച്ച് മൂന്നു മക്കളുമായി യുവതി പ്രതിക്കൊപ്പം ഇറങ്ങിപ്പോരുകയായിരുന്നു. സോഷ്യൽ മീഡിയ വഴിയാണ് യുവതി അനീഷുമായി അടുപ്പത്തിലായത്.
പ്ലസ് ടു വിദ്യാര്‍ഥിനി, ഒന്‍പതാം ക്ലാസുകാരി, പിന്നെ ഏറ്റവും ഇളയ കുട്ടി എന്നിവരാണ് യുവതിക്കൊപ്പം ഉണ്ടായിരുന്നത്. ലോഡ്ജില്‍ വച്ച് പുലര്‍ച്ചെ രണ്ടോടെ പതിനാലുകാരിയെ അനീഷ് പീഡിപ്പിക്കുന്നത് യുവതിയുടെ മൂത്ത മകള്‍ കാണുകയും യുവതിയോട് പറയുകയും ചെയ്തു. എന്നാല്‍ മാനഹാനി ഭയന്ന് യുവതി ഇക്കാര്യം മറച്ചുവച്ചു.
ഒന്‍പതാം ക്ലാസുകാരി പീഡന വിവരം അധ്യാപികയോട് പറഞ്ഞതോടെ കൗണ്‍സിലിങ് നടത്തി ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് മേല്‍പ്പറമ്പ് പൊലീസ് അനീഷിനെതിരെ കേസെടുത്തത്.
സംഭവം നടന്നത് തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് ഇവിടേക്ക് മാറ്റി. തിങ്കളാഴ്ചയാണ് മാതമംഗലത്തുവെച്ചാണ് അനീഷിനെ പിടികൂടിയത്. അനീഷിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
കാറിനുള്ളിൽ ആറ് വയസുകാരി മരിച്ച നിലയിൽ
ഇടുക്കി: കാറിനുള്ളിൽ ആറ് വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി രാജാക്കാട് തിങ്കൾകാട്ടിലാണ് സംഭവം. അസം സ്വദേശി കൃഷ്ണന്‍റെ മകൾ കൽപ്പനയാണ് മരിച്ചത്. കുട്ടിയെ കാറിനുള്ളിലിരുത്തിയ മാതാപിതാക്കൾ ഏലക്കാട്ടിൽ ജോലിക്ക് പോയതായിരുന്നു.
മടങ്ങിയെത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്. ദമ്പതികളും മകളും കുറച്ചുനാളുകളായി കേരളത്തിലാണ് താമസിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി കുട്ടിക്ക് പനിയും ഛര്‍ദിയും ഉള്‍പ്പടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇതിനായി കുട്ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
തോട്ടത്തിന്‍റെ സമീപത്തായി നിര്‍ത്തിയിട്ടിരുന്ന തോട്ടം ഉടമയുടെ കാറിനുള്ളില്‍ കുട്ടിയെ ഇരുത്തി ഇരുവരും ജോലിക്കായി പോയതായിരുന്നു. തുടര്‍ന്ന് മാതാപിതാക്കളെത്തി കാറില്‍ നോക്കിയപ്പോഴാണ് കുട്ടി കിടക്കുന്നത് കണ്ടത്. ഉടനെ തന്നെ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Post A Comment: