കൊച്ചി: അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചെന്നാരോപിച്ച് നടി ശ്വേതാ മേനോനെതിരെ പൊലീസ് കേസ്. കൊച്ചി സെൻട്രൽ പൊലിസാണ് നടിക്കെതിരെ കേസെടുത്തിരിക്കുന്നത്.
പൊതുപ്രവര്‍ത്തകനായ മാര്‍ട്ടിന്‍ മേനാച്ചേരിയുടെ പരാതിയിലാണ് കേസ്. ഐടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരവുമാണ് കേസ്.
നഗ്‌നമായി അഭിനയിച്ച രംഗങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെയും അശ്ലീല സൈറ്റുകളിലൂടെയും പ്രചരിപ്പിച്ചെന്നും എഫ്‌ഐആറിലുണ്ട്. പരാതിയിൽ കേസെടുത്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് വൃത്തങ്ങൾ സൂചന നൽകി.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
Post A Comment: