www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2022) Idukki (1939) Mostreaded (1617) Crime (1501) National (1256) Entertainment (858) world (450) Viral (446) Video (362) Health (212) Gallery (163) mollywood (161) Gulf (144) sports (142) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (36) editorial (35) auto (28) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

21 കാരിയെ പരസ്യമായി വെട്ടിക്കൊന്ന് യുവാവ്

Share it:


ബംഗളൂരു: ബസ് കാത്തു നിന്ന യുവതിയെ പട്ടാപ്പകൽ യുവാവ് വെട്ടിക്കൊലപ്പെടുത്തി. കർണാടകയിലെ ദക്ഷിണ കന്നഡയിൽ ബണ്ട്വാൾ കെഎസ്ആർടിസി ബസ് സ്റ്റാന്‍റിലാണ് ക്രൂരമായ സംഭവം നടന്നത്. കാക്യപ്പടവ് സ്വദേശി ലാവണ്യയാണ് (21) കൊല്ലപ്പെട്ടത്. 

ബെൽത്തങ്ങായി ഒഡിൽനാല സ്വദേശി ചേതനാണ് (22) കൊല നടത്തിയത്. ഇയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തി വരികയാണ്. കല്ലഡ്കയിലെ സ്വകാര്യ നഴ്സിങ് ഹോമിലെ ജോലിക്കാരിയായിരുന്നു ലാവണ്യ. വൈകിട്ട് 

ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനായി ബസ് കാത്തു നിൽക്കുമ്പോഴാണ് ആക്രമണമുണ്ടായത്. ഇവിടേക്ക് എത്തിയ പ്രതി കൈവശമുണ്ടായിരുന്ന വെട്ടുകത്തിയെടുത്ത് ലാവണ്യയെ ആക്രമിക്കുകയായിരുന്നു. ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്നെത്തി വെട്ടിവീഴ്ത്തി. 

യുവതിയെ ഉടൻ തന്നെ ബണ്ട്വാൾ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രണയാഭ്യർഥന നിരസിച്ചതിലെ പകയാണ് കൊലപാതകത്തിനു കാരണമെന്നാണ് കരുതുന്നത്. ഇയാൾ ഏറെ കാലമായി യുവതിയുടെ പിന്നാലെ ശല്യമായി കൂടിയിരുന്നതായും വിവരമുണ്ട്. യുവതിയുടെ അകന്ന ബന്ധുവാണ് പ്രതി. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:

Crime

Post A Comment:

Portable Mini Air Cooler Fan with LED Light