www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2022) Idukki (1939) Mostreaded (1617) Crime (1500) National (1256) Entertainment (856) world (450) Viral (446) Video (362) Health (212) Gallery (163) mollywood (161) Gulf (144) sports (142) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (36) editorial (35) auto (28) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ജൂലൈയിൽ വമ്പൻ ഓഫറുകളുമായി റെനോ കാറുകൾ

Share it:



മുംബൈ: കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി റെനോ. ഇന്ത്യൻ വിപണിയിൽ വമ്പൻ ഓഫറാണ് റെനോ ഈ മാസം നൽകിയിരിക്കുന്നത്. ഫ്രഞ്ച് കാർ നിർമാതാക്കളായ റെനോ തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്ക് റെനോ ക്വിഡിന്‍റെ ഫെയ്സ്ലിഫ്റ്റ് ചെയ്ത പതിപ്പ് പുറത്തിറക്കിയിരുന്നു. 

റെനോ ക്വിഡ്, റെനോ ട്രൈബര്‍, റെനോ കൈഗര്‍ എന്നിവയുള്‍പ്പെടെ തെരഞ്ഞെടുത്ത കാര്‍ മോഡലുകള്‍ക്ക് 1.25 ലക്ഷം രൂപ വരെ ഓഫറുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 2026 ജൂലൈയില്‍ ബ്രാന്‍ഡിന്‍റെ ഓരോ കാറുകളിലും ലഭ്യമായ കിഴിവുകള്‍ നോക്കാം.

റെനോ ക്വിഡ് ബ്രാന്‍ഡില്‍ നിന്നുള്ള ഒരു എന്‍ട്രി ലെവല്‍ മോഡലാണ്, 2026 ജൂലൈ വരെ പരമാവധി 30,000 രൂപ കിഴിവോടെ ഇത് ലഭ്യമാണ്. തെരഞ്ഞെടുത്ത കാര്‍ വേരിയന്‍റുകളില്‍ ബ്രാന്‍ഡ് 15,000 രൂപ വരെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. 

എന്നിരുന്നാലും, കേരളം, അസം, കര്‍ണാടക, ഒഡീഷ, ഉത്തരാഖണ്ഡ്, തെലങ്കാന, ഛത്തീസ്ഗഢ്, അരുണാചല്‍ പ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ഇത് സാദുതയുള്ളതല്ലെന്നും റിപ്പോർട്ടുണ്ട്.

ക്വിഡിന്‍റെ പഴയ പതിപ്പിന് 30,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭ്യമാണ്. രാജ്യത്ത് ക്വിഡിന് 4.53 ലക്ഷം രൂപ (എക്‌സ്-ഷോറൂം) മുതല്‍ 5.61 ലക്ഷം രൂപ (എക്‌സ്-ഷോറൂം) വരെയാണ് വില.

റെനോ ട്രൈബര്‍ 

2026 ജൂലൈയില്‍ റെനോ ട്രൈബര്‍ പരമാവധി 60,000 രൂപ വരെ കിഴിവോടെ ലഭ്യമാണ്. ഓഫറുകള്‍ പരിമിതമായ കാലയളവിലേക്ക് മാത്രമേ ലഭ്യമാകൂ, സംസ്ഥാനം, മോഡല്‍ വര്‍ഷം, വേരിയന്‍റ്, ഉപഭോക്തൃ യോഗ്യത എന്നിവയെ ആശ്രയിച്ച് ഈ ഓഫറുകള്‍ വ്യത്യാസപ്പെടും. റെനോ ഇന്ത്യയുടെ ഔദ്യോഗിക ഓഫര്‍ ലിസ്റ്റ് അനുസരിച്ച്, കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ട്രൈബറില്‍ 60,000 രൂപ വരെയുള്ള മൊത്തം ആനുകൂല്യങ്ങള്‍ ലഭിക്കും. 

അതേസമയം ഗുജറാത്തിലെ വാങ്ങുന്നവര്‍ക്ക് 45,000 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ട്. മറ്റ് മിക്ക സംസ്ഥാനങ്ങളിലും, MY2026 മോഡലുകളില്‍ പരമാവധി ആനുകൂല്യങ്ങള്‍ 30,000 രൂപ വരെയാണ്. ഇന്ത്യന്‍ വിപണിയില്‍ ട്രൈബറിന് 5.81 ലക്ഷം രൂപ (എക്‌സ്-ഷോറൂം) മുതല്‍ 8.48 ലക്ഷം രൂപ (എക്‌സ്-ഷോറൂം) വരെയാണ് വില. 

ബാധകമായ പ്ലാനും യോഗ്യതാ മാനദണ്ഡങ്ങളും അനുസരിച്ച്, മൊത്തത്തിലുള്ള ഓഫര്‍ പാക്കേജില്‍ 30,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടുകള്‍ ഉള്‍പ്പെട്ടേക്കാം, കൂടാതെ എക്‌സ്‌ചേഞ്ച്, സ്‌ക്രാപ്പേജ്, ലോയല്‍റ്റി, റഫറല്‍, കോര്‍പ്പറേറ്റ് ആനുകൂല്യങ്ങളും ഇതില്‍ ഉള്‍പ്പെട്ടേക്കാം.

റെനോ കൈഗര്‍ 

ഈ മാസം, ഏറ്റവും ഉയര്‍ന്ന ആനുകൂല്യങ്ങളോടെ റെനോ കൈഗര്‍ ലഭ്യമാണ്. 2026 ജൂലൈയില്‍ ടര്‍ബോ വകഭേദങ്ങള്‍ക്ക് പരമാവധി 1.25 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ട്. കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും ഉയര്‍ന്ന ആനുകൂല്യങ്ങള്‍ ലഭിക്കും. 

അതേസമയം ഗുജറാത്തിലെ ആളുകള്‍ക്ക് 30,000 രൂപ വരെയുള്ള ഏറ്റവും കുറഞ്ഞ ആനുകൂല്യങ്ങള്‍ മാത്രമേ ലഭിക്കൂ. മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കള്‍ക്ക് 20,000 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ മാത്രമേ ലഭിക്കൂ. രാജ്യത്ത് 5.81 ലക്ഷം രൂപ മുതല്‍ 10.34 ലക്ഷം രൂപ വരെയാണ് കിഗറിന്റെ വില (എക്‌സ്-ഷോറൂം).

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:
Next
This is the most recent post.
Previous
Older Post

auto

Post A Comment:

Portable Mini Air Cooler Fan with LED Light