www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2022) Idukki (1939) Mostreaded (1617) Crime (1502) National (1256) Entertainment (858) world (450) Viral (446) Video (362) Health (212) Gallery (163) mollywood (161) Gulf (144) sports (143) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (36) editorial (35) auto (28) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അർജന്‍റീനക്ക് മടങ്ങാം... തല ഉയർത്തി തന്നെ...

Share it:



തലകുനിച്ചല്ല, തല നിവർത്തി തന്നെയാണ് അർജന്‍റീന ടീം സ്വന്ത നാട്ടിലേക്ക് മടങ്ങുന്നത്. ഫൈനലിൽ സ്പെയിനിനോട് 1-0 പൂജ്യത്തിന് പരാജയം അറിഞ്ഞെങ്കിലും ആരാധകർക്കായി ഒരുപിടി നല്ല കളികൾ ബാക്കിവച്ചാണ് അർജന്‍റീനയുടെ മടക്കം. 

കഴിഞ്ഞ തവണ വേൾഡ് കപ്പ് നേട്ടത്തിലെത്തിയെന്ന ഒറ്റക്കാരണത്താൽ ഹേറ്റിസ്റ്റുകളുടെ ആക്രമണത്തിന് ഇരയാകേണ്ടി വരുന്ന ഒരു ടീം കൂടിയാണ് ഇതിഹാസ താരം ലയണൽ മെസി നയിക്കുന്ന അർജന്‍റീന ടീം. ഫൈനലിലെ ഒരു പരാജയത്തിനു പിന്നാലെ സൈബറിടത്ത് അർജന്‍റീന ടീമിനെ വ്യാപകമായി ആക്രമിക്കുന്നുണ്ട്. എന്നാൽ ഈ ഹേറ്റിസ്റ്റുകൾ കാണാതെ പോകുന്ന ചില യാഥാർഥ്യങ്ങളുണ്ട്. 

ഫിഫയിൽ അംഗമായിട്ടുള്ള ഏതാണ് 211 ദേശീയ ടീമുകളാണ് ലോകകപ്പ് യോഗ്യതാ മത്സരത്തിൽ മാറ്റുരയ്ക്കുന്നത്. ഓരോ മേഖല തിരിച്ച് നടക്കുന്ന യോഗ്യതാ മത്സരത്തിൽ മറ്റു രാജ്യങ്ങളെ പിന്തള്ളിയാണ് 48 ടീമുകൾ ലോകകപ്പ് കളിക്കാൻ യോഗ്യത നേടുന്നത്. 

ഫുട്ബോൾ ദിനചര്യയാക്കിയ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ മറ്റു ടീമുകളെ പിന്തള്ളിയാണ് അർജന്‍റീന യോഗ്യത നേടിയത്. അവിടുന്ന് ഫൈനൽ വരെ ടീം എത്തിയതും കളിമികവുകൊണ്ടു തന്നെ. 

നോക്കൗട്ടിലെ ഓരോ മത്സരങ്ങളും അർജന്‍റീനയുടെ കളിമികവ് വിളിച്ചറിയിക്കുന്നതായിരുന്നു. ഫൈനലിൽ സ്വതസിദ്ധമായ കളി പുറത്തെടുക്കാൻ ടീമിനു കഴിഞ്ഞില്ലെങ്കിലും ഫൈനൽ വരെയുള്ള ഓരോ മത്സരത്തിലും ആരാധകരുടെ മനസു നിറയ്ക്കുന്ന ഒട്ടേറെ സംഭാവനകൾ നൽകിയാണ് അർജന്‍റീന മടങ്ങുന്നത്.

അതും ടൂർണമെന്‍റിൽ രണ്ടാം സ്ഥാനമെന്ന നേട്ടത്തോടെ. കരുത്തരായ സ്പെയിനിനെ ഒരു ഗോളിൽ തളക്കാനായതും അർജന്‍റീനയെന്ന ടീമിന്‍റെ നേട്ടമാണ്. ഇതിനെയെല്ലാം കുറച്ചു കണ്ടുകൊണ്ടാണ് ഹേറ്റിസ്റ്റുകൾ അർജന്‍റീനക്കെതിരെ വിമർശനങ്ങൾ പടച്ചുവിടുന്നത്. 

കരുത്തരെന്ന് വിളിക്കുന്ന സ്പെയിനെ 90 മിനിറ്റിലും പിന്നീടുള്ള 30 മിനിറ്റ് എക്‌ട്രാ ടൈമിലും ഒരു ഗോളിൽ മാത്രം വരിഞ്ഞു മുറുക്കിയത് അർജന്‍റീനയുടെ കടുത്ത പ്രതിരോധവും ഗോളിയുടെ മികവും ഒന്നുകൊണ്ടാണ്. ചുണ്ടിനൊപ്പമെത്തിയ കപ്പ് നേരിയ ഒരു വ്യത്യാസത്തിൽ നഷ്ടമായതൊഴിച്ചാൽ ഈ വേൾഡ് കപ്പിൽ അർജന്‍റീന ഒട്ടും മോശക്കാരയല്ല മടങ്ങുന്നത്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


Share it:
Next
This is the most recent post.
Previous
Older Post

sports

Post A Comment:

Portable Mini Air Cooler Fan with LED Light