www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2035) Idukki (1947) Mostreaded (1617) Crime (1511) National (1260) Entertainment (859) world (450) Viral (447) Video (362) Health (212) Gallery (163) mollywood (161) Gulf (146) sports (144) Trending (109) business (102) bollywood (90) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (37) editorial (35) auto (29) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) Fashion (14) trailer (14) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അട്ടപ്പാടി ഇരട്ടക്കൊല; പ്രതി അറസ്റ്റിൽ

Share it:



പാലക്കാട്: അട്ടപ്പാടിയിൽ ചാക്കിൽകെട്ടിയ നിലയിൽ യുവതിയുടെയും കുട്ടിയുടെയും മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതി പശ്ചിമബംഗാളിൽ നിന്നും പിടിയിൽ. പ്രോവത് ദാസ് എന്നയാളെയാണ് പൊലീസ് കുടുക്കിയത്. കൊല്ലപ്പെട്ടവർ തന്‍റെ ഭാര്യയും കുഞ്ഞും അല്ലെന്നാണ് പ്രതി പൊലീസിനു നൽകിയിരിക്കുന്ന മൊഴി. 

രണ്ട് ദിവസം മുമ്പാണ് അട്ടപ്പാടി ചീരക്കടവില്‍ ഭവാനിപ്പുഴയില്‍ 30 വയസ് പ്രായമുള്ള യുവതിയുടെയും നാല് വയസ് പ്രായമുള്ള പെണ്‍കുഞ്ഞിന്‍റെയും മൃതദേഹങ്ങള്‍ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുപേരുടെയും തല അറുത്ത് ഒരു ചാക്കിലും ശരീരഭാഗങ്ങള്‍ മറ്റ് രണ്ട് ചാക്കുകളിലുമായായിരുന്നു പുഴയില്‍ എറിഞ്ഞത്. 

ഒരു മാസം മുമ്പ് തോട്ടം തൊഴിലിനായി അട്ടപ്പാടിയിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശി തന്‍റെ ഭാര്യയെയും കുഞ്ഞിനേയും കൊന്നു എന്നായിരുന്നു പ്രാഥമിക നിഗമനം. കൊലപാതകത്തിന് ശേഷം പ്രതി പശ്ചിമ ബംഗാളിലേക്ക് കടന്നുവെന്നും കണ്ടെത്തി. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച പൊലീസ് കോയമ്പത്തൂരില്‍ നിന്ന് വിമാന മാര്‍ഗം ബംഗാളിലെത്തി. 

അഗളി എസ്‌ഐ എച്ച് ഹര്‍ഷദിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ പൊലീസ് സംഘമാണ് പ്രതിയെ ബംഗാളില്‍ നിന്ന് പിടികൂടിയത്. കുറ്റം സമ്മതിച്ച പ്രതി പ്രോവിത് ദാസ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് നടത്തിയത്. 

കൊന്നത് തന്‍റെ ഭാര്യയെയോ കുഞ്ഞിനെയോ അല്ലെന്ന് പ്രതി പറഞ്ഞു. രണ്ട് മാസം മാത്രം പരിചയമുള്ള യുവതിയെയും കുഞ്ഞിനെയുമാണ് കൊന്നുകളഞ്ഞത്. കൊലപാതകത്തിന്‍റെ കാരണം ഉള്‍പ്പെടെ കണ്ടെത്താന്‍ വിശദ അന്വേഷണം തുടരും.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:
Next
This is the most recent post.
Previous
Older Post

Crime

Post A Comment:

Portable Mini Air Cooler Fan with LED Light