www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2034) Idukki (1947) Mostreaded (1617) Crime (1508) National (1260) Entertainment (859) world (450) Viral (447) Video (362) Health (212) Gallery (163) mollywood (161) Gulf (146) sports (144) Trending (109) business (102) bollywood (90) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (37) editorial (35) auto (29) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) Fashion (14) trailer (14) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

വീടിനുള്ളിൽ യുവതി മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

Share it:



കൊച്ചി: ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി കറുകുറ്റിയിലെ വീട്ടിലാണ് തിരുവനന്തപുരം കരുംകുളം പഞ്ചായത്തിലെ പുതിയതുറ താഴേവീട്ടുവിളാകം ഫ്ലോറൻസിയെ (36) ആണ് മരിച്ച നിലയിൽ കണ്ടത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ട്. 

കറുകുറ്റി പള്ളിയങ്ങാടിയിലുള്ള വാടക വീട്ടിൽ ഒറ്റക്കാണ് ഇവർ താമസിച്ചിരുന്നത്. മൃതദേഹം നഗ്നമായ നിലയിലാണ് കണ്ടത്. വീടിന്‍റെ വാതിൽ തുറന്നു കിടന്നിരുന്നതിനാൽ കൊലപാതകമാണെന്ന സംശയം നിലനിൽക്കുന്നുണ്ട്. കേസിൽ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. 

നാല് മാസം മുമ്പാണ് യുവതി ഇവിടേക്ക് താമസം മാറിയത്. അങ്കമാലി കെഎസ്ആർടിസി സ്റ്റാന്‍റ് പരിസരത്ത് ലോട്ടറി കച്ചവടം നടത്തി വരികയായിരുന്നു. ബ്രോക്കർ വഴിയാണ് ഇവർ ഇവിടെ വീട് കണ്ടെത്തിയത്. വിളിച്ചിട്ട് കിട്ടാതിരുന്നതിനെ തുടർന്ന് ബ്രോക്കർ തന്നെയാണ് പഞ്ചായത്ത് പ്രസിഡന്‍റിനെ വിവരം അറിയിച്ചത്. 

പ്രസിഡന്‍റ് എത്തിയപ്പോൾ വീട് അടഞ്ഞു കിടക്കുകയായിരുന്നു. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി വീടിനുള്ളിൽ നടത്തിയ പരിശോധനയിലാണ്  യുവതിയെ മരിച്ച നിലയിൽ കണ്ടത്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:
Next
This is the most recent post.
Previous
Older Post

Crime

Post A Comment:

Portable Mini Air Cooler Fan with LED Light